ക്യാമ്പസ് ഹീറോയുടെ അഹങ്കാരി പെണ്ണ്

രചന : വിജയ് സത്യ.

എടി കല്ലു…ആ ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളം ഇങ്ങെടുത്തെടി എനിക്ക് കുടിക്കാൻ…

ഹാളിലെ സോഫയിൽ ഇരുന്നു ടിവി ന്യൂസിൽ പ്രമുഖ ടൗണുകളിലെ ജനങ്ങളുടെ ഉത്രാടപ്പാച്ചിലിന്റെ നേർക്കാഴ്ച കാണുകയായിരുന്നു സഞ്ജു..

ഇങ്ങോട്ട് വന്നിട്ട് എടുക്ക് സഞ്ജു വേട്ട… കുറെ നേരമായല്ലോ അവിടെ കുത്തിയിരുന്ന് തോണ്ടുന്നത്… ഞാനിവിടെ ഉത്രാട സദ്യ ഒരുക്കുന്ന തിരക്കിലാ…… എനിക്ക് അടുക്കളയിൽ പിടിപ്പത് ജോലിയുണ്ട്….

പായസത്തിന് നാലു തേങ്ങാ പിഴിഞ്ഞ് പാലെടുത്ത് തന്നാലും പച്ചക്കറി കഷണം മുറിച്ച് വെച്ചാലും നിങ്ങളുടെ അടുക്കളയിൽ ജോലി കഴിഞ്ഞല്ലോ…

അപ്പോ ചിക്കൻ കഷണം കഴിച്ചു തന്നത് ഞാനല്ലേ… ഇനിയും പറഞ്ഞോളൂ എന്താ പണി എന്നിവച്ച വെച്ച് ഞാൻ ചെയ്തോളാം..

അയ്യോ വേണ്ടായേ… അവിടെത്തന്നെ ഇരുന്നാൽ മതി.. സഞ്ജുവിനെ ഇവിടെ ജോലിക്ക് ആക്കിയാൽ അടങ്ങിയിരിക്കില്ലല്ലോ… സ്റ്റൗലോ മിക്സിയിലോ എന്തെങ്കിലും വർക്ക് ചെയ്യുമ്പോഴായിരിക്കും പിറകിൽ നിന്ന് വന്ന് കെട്ടിപ്പിടുത്തവും പള്ളയ്ക്ക് പിച്ചലും പിന്നെ…. തോണ്ടലും.

അതും പറഞ്ഞുകൊണ്ട് അവൾ ഫ്രിഡ്ജിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്തു അവന്റെ അടുത്ത് ചെന്നു.

ഹാളിൽ ചെന്ന് അവനു നേരെ വച്ച് നീട്ടിയപ്പോൾ സഞ്ജു അവളുടെ കൈപിടിച്ച് അവളെ അവനിരിക്കുന്ന സോഫയിലേക്ക് വലിച്ചിട്ട് ഇരുത്തി…

കല്ലൂ… പ്ലീസ്..ഇവിടെ ഇരിക്ക് ഒരു 10 മിനിറ്റ്… റസ്റ്റ് എടുത്തിട്ട് ബാക്കി ജോലി ചെയ്താൽ മതി…

അവൻ പറഞ്ഞു

അയ്യോ… അതൊന്നും ശരിയാവില്ല.. സഞ്ജുവിന് എന്താ വട്ടായോ… രണ്ടു ഓവനിലും രണ്ടുതരം കറികൾ തിളക്കുന്നുണ്ട്.. പിന്നെ മിക്സിയും ഓണായിട്ടുണ്ട്… എന്നെ വിട് ഞാൻ പോട്ടെ….

അതും പറഞ്ഞ് അവൾ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷേ അവൻ ശക്തമായി അവളുടെ രണ്ട് പള്ളയുടെ ഇടുക്കിലും പിടിച്ചു അവളെ അവിടെത്തന്നെ ഇരുത്തി.
.

എന്നിട്ട് തല പിടിച്ച് മുഖത്തോട് അടുപ്പിച്ച് അവളുടെ കവിളത്ത് ഉമ്മ കൊടുത്തു.

മതി ഇനി പൊയ്ക്കോളൂ

അവൻ പറഞ്ഞു

ഓ ഇതിനായിരുന്നോ…

അവൾ ഗർവ് കാണിച്ച് എഴുന്നേറ്റു നടന്നു.

തിരിച്ച് ഒരു ഉമ്മ നൽകാനോ അവനോട് സ്നേഹത്തിൽ പെരുമാറാനോ അവൾക്കായില്ല…. അവളുടെ മനസ്സിൽ അവനോട് നീരസമാണ്.. കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമായി എങ്കിലും അവനോടുള്ള നിലപാടിൽ അല്പം പോലും അയവ് വന്നിട്ടില്ല.

ഈ ലോകത്തിൽ തമ്മിൽ തമ്മിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചവരാണ് അവർ..

പരസ്പരം കുഞ്ഞുനാളിലെ ഇഷ്ടപ്പെട്ട മുറിച്ചെടുക്കാനും മുറപെണ്ണനുമായ അവരുടെ പ്രണയം ലോകം അംഗീകരിച്ചത് ആയിരുന്നു… അതുകൊണ്ടുതന്നെ വിവാഹിതരായവരാണ്..

തെളിഞ്ഞ ആകാശത്തിലെ ഒരു തരി കാർമേഘം പോലെ.. മധുരത്തിനുള്ളിലെ ഒരു കൈപ്പ് കണിക പോലെ,നാരങ്ങ സർബത്തിലെ വിത്തുപോലെ, കുത്തരിച്ചോറിലെ ചട്ടയരി പോലെ ആ ബന്ധത്തിന് ഒരു വിള്ളൽ വീഴ്ത്തിയ ഒരു അനുഭവം, അതാണ് കല്യാണിയിലെ ആ മാറ്റത്തിന് കാരണം..

സ്നേഹിച്ച പുരുഷനെ,ഏറെ ഇഷ്ടപ്പെട്ട തന്റെ പാതിയെ, കയ്യിൽ കിട്ടിയശേഷം, അതായത്
വിവാഹശേഷം കല്യാണിയുടെ ആറ്റിട്യൂട് ഇങ്ങനെ അതിന്റെ പിന്നിൽ ഒരു കഥയുണ്ട്..

കസിൻസ് ആയ കല്യാണിയും സഞ്ജുവും പഠിക്കുമ്പോൾ രണ്ട് ക്ലാസ്സിന്റെ വ്യത്യാസം അവർ തമ്മിൽ ഉണ്ടായിരുന്നു…

കുഞ്ഞുനാളിൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു നിഴൽ പോലെ സഞ്ജു എന്നും കല്യാണിക്കു കാവലായി ഉണ്ടാകുമായിരുന്നു.. കല്യാണിയുടെ മാമന്റെ മകനാണ് സഞ്ജു. എന്നും കല്യാണിയുടെ വീട്ടിൽ ചെന്ന് അവളെ കൂട്ടിക്കൊണ്ട് സ്കൂളിൽ വരാനും സ്കൂൾ വിട്ടതിനുശേഷം വീട്ടിൽ കൊണ്ടു വിടാനും അവനു ഉത്സാഹം ആയിരുന്നു..

ഒരു സഹോദരി സഹോദര ബന്ധമായിരുന്നു ആദ്യം എങ്കിലും മുതിർന്നപ്പോൾ തങ്ങൾ കസിൻസ് ആണെന്നുള്ള ബോധം അവരെ വൈകാരികമായി ബാധിച്ചു..

സഞ്ജുവിന് ഉള്ളതാണ് കല്യാണി എന്നുള്ള ബന്ധുക്കളുടെ പറിച്ചിലുകൾ അതിന് ആക്കം കൂട്ടി…

ഇതിനിടെ സഞ്ജുവിന്റെ കുടുംബം പുതിയ വീടെടുത്ത് താമസം അല്പം ദൂരെയായി..

കല്യാണി പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് സഞ്ജു പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് വേറെ പട്ടണത്തിലെ കോളേജിൽ പോകുന്നത്..

പ്ലസ്ടുവിന്റെ രണ്ടുവർഷം കല്യാണി വളരെ വിരസതയോടെ കഴിച്ചു കൂട്ടേണ്ടി വന്നു സഞ്ജുവില്ലാത്ത ആ സ്കൂളിൽ.. അപ്പോഴായിരുന്നു തങ്ങൾ പരസ്പരം വളരെ ഇഷ്ടപ്പെട്ടിരുന്നു എന്ന ബോധം ഇരുവരിലും ഉണ്ടാകുന്നത്.. കല്യാണിയെ കാണാതെ സഞ്ജുവിന് ഉറക്കം വരില്ല.. കോളേജ് ലീവ് ഉള്ള ദിവസങ്ങളിൽ അവൻ അവളെ വന്നു കാണും പരസ്പരം സംസാരിക്കും..

തറവാട്ട് ഉത്സവത്തിനാണു അവർക്ക് അവരെ മറന്നു കൗമാരത്തിന്റെ പല ഷാഫല്യങ്ങളും വികൃതികളും ചെയ്യാൻ അവസരം കിട്ടുക… അത്തരം അവസരങ്ങളിൽ അവർ ഒത്തുചേരും.. അന്ന് സഞ്ജുവും കല്യാണിയും ഒരുപാട് ആഹ്ലാദത്തോടെ ഓരോ നിമിഷങ്ങളും ചിരികളികൾ കൊണ്ടും പരസ്പര ഇഷ്ടങ്ങൾ കൊണ്ടും സന്തോഷമുഖരിതമാക്കും..

എങ്കിലും കല്യാണിക്കു സ്കൂളിൽ തന്നോട് ഒപ്പം ഉണ്ടായിരിക്കുന്ന അവസരങ്ങളിൽ സഞ്ജുവിന്റെ സാമീപ്യം ഒരുപാട് ആശ്വാസം നൽകുന്നതായിരുന്നു.. സഞ്ജുവില്ലാത്ത പഠന കാലത്തെ രണ്ടു വർഷം കല്യാണി ഞെരിപിരി കൊണ്ട് കഴിച്ചുകൂട്ടി.

പ്ലസ്ടുവിന് ശേഷംസഞ്ജു പഠിക്കുന്ന കോളേജിൽ ത്തന്നെ ഡിഗ്രിക്ക് സീറ്റ് കിട്ടിയപ്പോഴാണ് അവൾക്ക് ആശ്വാസമായത്

അപ്പോഴേക്കും സഞ്ജു കോളേജിൽ അവന്റെ ആധിപത്യം ഉറപ്പിച്ചിരുന്നു..

കൗമാരം വിട്ട് ക്രമേണ യൗവനത്തിലേക്ക് പോകുന്ന അവന്റെ വശ്യമായ നീല കണ്ണുകളും മുന്നിലേക്ക് നീട്ടിയിട്ട് വളർത്തിയ സ്വർണ്ണ വരകൾ ഉള്ള കറുത്ത മുടികളും ആകർഷണീയമായ പുഞ്ചിരിയും വാക്കുകളും അവൻ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും അവന്റെ കുഞ്ഞു താടികളും ഒക്കെ അവനെ കോളേജിലെ ഒരു ഹീറോ ആക്കി മാറ്റിയിരുന്നു..

അവനെ കാണാനും അവനോടൊത്ത് നടക്കാനും അവനോടൊത്ത് മിണ്ടാനും ഒരുപാട് തരുണീമണികൾ അവന് പിന്നാലെ കൂടി…

തന്റെ മുറപ്പെണ്ണായ ചങ്കായ കല്യാണിയെ അവൻ പതുക്കെ പതുക്കെ മറന്നു വരികയായിരുന്നു.

കൂട്ടത്തിൽ കൃതിക എന്ന ആ കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുമായി അവൻ നല്ല ചങ്ങാത്തം തുടങ്ങിയിരുന്നു….

കൃതികയ്ക്ക് അവനും ബെസ്റ്റി ആയിരുന്നു…

പ്ലസ് ടു കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന ഒരുങ്ങുന്ന കല്യാണി സന്തോഷവതിയായിരുന്നു..

കാരണം അവൾക്ക് അവളുടെ സഞ്ജുവേട്ടൻ പഠിക്കുന്ന കോളേജിലാണ് സീറ്റ് കിട്ടിയിരിക്കുന്നത്.. ഇനി സഞ്ജുവിനെ എന്നും കാണാം. മുട്ടിയിരുമി നടക്കാം. വർത്തമാനങ്ങൾ പറയാം…. അവളുടെ ചിന്തകൾ അങ്ങനെയൊക്കെയായിരുന്നു..

അനുവൽ വെക്കേഷൻ കോളേജ് തുറക്കുന്ന ദിവസം.. ആദ്യമായി കോളേജിലേക്ക് പോകുന്ന കാര്യമോർത്തപ്പോൾ കല്യാണിക്ക് വല്ലാത്ത എക്സൈറ്റ് ഉണ്ടായിരുന്നു.

പതിവിലും നേരത്തെ ഉണർന്ന് കോളേജിൽ പോവേണ്ട കോപ്പുകൾ കൂട്ടി.

കോളേജിലേക്കുള്ള യാത്രയിൽ ബസ്സിൽ ഇരിക്കെ ഇനി തന്റെ പഠന ജീവിതത്തിലെ ഓരോ നിമിഷത്തിലും വന്നുചേരാവുന്ന മാറ്റത്തെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത ആങ്സിറ്റിയും എക്സൈറ്റ്മെന്റും തോന്നി..

നവാഗതരായ ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും പിന്നെ പരിചയമില്ലാത്ത ഒരു ലോകവും അതോർത്തപ്പോൾ ബസ് സീറ്റിൽ ഇരിക്കുന്ന അവൾക്ക് ദേഹമാകെ തണുപ്പ് പടർന്നു.

കോളേജിനു മുന്നിൽ ബസ് ഇറങ്ങിയപ്പോൾ തിരിച്ചു പോയാലോ എന്ന് തോന്നുന്ന വിധത്തിലുള്ള വല്ലാത്ത അവസ്ഥ..

മോഡേൺ ആയ നൂറുക്കണക്കിന് കുട്ടികൾ സ്കൂളിൽ തലങ്ങും വിലങ്ങും ഒരു കുസലും ഇല്ലാതെ നടക്കുന്നു. തന്നെ ആരും ശ്രദ്ധിക്കുന്നില്ല.. പേടിച്ച് വിറച്ച
തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് അറിഞ്ഞപ്പോൾ കല്യാണിക്ക് അല്പം ധൈര്യം ലഭിച്ചു…

അല്ലെങ്കിലും ഇത് പട്ടണമാണ് തന്റെ ഗ്രാമമല്ല.. ഇവിടെ വരുന്നവർക്ക് അവരായി അവരുടെ പാടായി.മറ്റുള്ളവരെ കാര്യങ്ങൾ ഒന്നും അന്വേഷിക്കാറില്ല.. പിന്നെ താൻ എന്തിനാ ഭയക്കണം… അവൾ ആത്മവിശ്വാസത്തോടെ കോളേജ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു.

ഡിഗ്രി ഫസ്റ്റ് ഇയർ വിഭാഗം ക്യാമ്പസിലേക്ക് നടന്നു… കെട്ടിടത്തിന്റെ വരാന്തകളിലൂടെ നടന്നവൾ അവളുടെ ക്ലാസിലേക്ക് പ്രവേശിച്ചു..

ക്ലാസ്സിൽ എത്തി പരിചയമുള്ള കൂട്ടുകാരികളോട് ഇരുന്നപ്പോൾ പാടെ അവളുടെ ഉൾക്കണ്ടയും സംഘർഷവും മനസ്സിൽ നിന്നും വിട്ടുപോയി പോയി..

ലഞ്ച് ബ്രേക്കിന് കല്ലൂ തനിച്ചു ലൈബ്രറി കാണാൻ ചെന്നപ്പോൾ

രണ്ടു കൂട്ടുകാരികളുടെ തമ്മിലുള്ള സംഭാഷണം കേൾക്കാനിടയായി..

വാടി..ജിൻസി നമ്മുടെ ഹീറോ സഞ്ജുവേട്ടൻ ഗ്രൗണ്ടിൽ ഉണ്ടാകും.. നമുക്ക് അങ്ങോട്ട് പോകാം..

ഈശ്വരാ ഇതെന്ത് കഥ… സഞ്ജീവേട്ടൻ അത്രയും ഫേമസ് ആണോ ഇവിടെ..
ചില പെൺകുട്ടികൾ സഞ്ജു ഗ്രൗണ്ടിൽ ഉണ്ട് എന്നു പറഞ്ഞു കൊണ്ട് അങ്ങോട്ട് നടന്നു പോകുന്നു…

കല്യാണിക്കു വായനക്ക് വേണ്ടന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുത്ത് തിരിച്ചു ക്ലാസിലേക്ക് പോരാനേരം അവൾ കേട്ടു.

സഞ്ജു ടീംസും കാന്റീനിൽ ഉണ്ട് അങ്ങോട്ട് ചെല്ലാം.. സഞ്ജുവിനെ കാണാത്തതുകൊണ്ട് എന്തോ പോലെ… വേഗം വാ… ടി…

അതും പറഞ്ഞുകൊണ്ട് കുറെ പെൺകുട്ടികൾ കാന്റീനിലെ ലക്ഷ്യമാക്കി നടക്കുകയാണ്..

സഞ്ജുവേട്ടൻ ഇവിടെ ശരിക്കും ഒരു ഹീറോ തന്നെയാണല്ലേ…

പെൺകുട്ടികളുടെ വർത്തമാനത്തിൽ നിന്നും അവൾക്കു മനസ്സിലായി..

സഞ്ജുവേട്ടൻ തന്നെ തിരക്കി വരും എന്നൊക്കെ കരുതിയെങ്കിലും അന്ന് അവൾക്ക് സഞ്ജുവിനെ കാണാനായില്ല
താനിന്ന് കോളേജിൽ വരുമെന്ന് സഞ്ജുവേട്ടൻ അറിയാമല്ലോ എന്നിട്ട് പോലും… അവൾക്ക് കടുത്ത നിരാശ തോന്നി..
എത്ര പ്രതീക്ഷയോടാണ് താൻ കോളേജിലേക്ക് വന്നത്.
പക്ഷേ തന്നെ മൈൻഡ് വരെ ചെയ്യാൻ സഞ്ജു വന്നില്ലല്ലോ എന്നോർത്തപ്പോൾ അവൾ ഏറെ ദുഃഖിച്ചു..

എങ്കിലും പിറ്റേന്ന് എങ്ങനെയും സഞ്ജുവേട്ടന്റെ ക്ലാസ്സ് കണ്ടുപിടിക്കണം.

അങ്ങനെ അന്ന് അവനെ അന്വേഷിച്ചു അവന്റെ ക്ലാസ് റൂമിന്റെ വാതിൽക്കലേക്ക് ചെന്നു..

പെൺകുട്ടികളുടെ നടുവിൽ ശ്രീകൃഷ്ണനെ പോലെ ഇരുന്നിട്ടുണ്ട്..

അവളെ കണ്ടപ്പോൾ അവൻ ഓടിവന്നു ക്ലാസ് റൂമിന് പുറത്തേക്ക് വന്നു.

ഹായി കല്ലൂ.. നിനക്കിവിടെ അഡ്മിഷൻ കിട്ടി അല്ലേ….ഞാനാ കാര്യം മറന്നു പോയി.. സോറി… കല്ലൂ… ഇന്നലെ ഓർമ്മയുണ്ടായില്ല കേട്ടോ..

സാരമില്ല സഞ്ജുവേട്ട…ഞാൻ ഇവിടെ വന്നു..
ഇന്നലെ ക്ലാസ് തുടങ്ങിയപ്പോൾ.

അതും പറഞ്ഞ് അവൾ സഞ്ജുവിനെ അടിമുടി ഒന്ന് നോക്കി..

എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത്..

കഴിഞ്ഞവർഷം തറവാട്ടിലെ ഉത്സവത്തിന് വന്നപ്പോൾ കണ്ട രൂപമേ അല്ല…എല്ലാം അടിപൊളി മാറിയിരിക്കുന്നു.

അവർ തമ്മിൽ വർത്തമാനം പറഞ്ഞിരിക്കെ
ക്ലാസ് റൂമിനകത്ത് നിന്നും പെൺകുട്ടികളുടെ പൊട്ടിച്ചിരികൾ ഉയർന്നു ..

സഞ്ജുവും കല്യാണിയും പുറത്ത് നിന്നും സംസാരിക്കുന്നത് അവർ കേട്ടുകൊണ്ടാണോ എന്ന് അറിയില്ല.

ചിരി അലകൾ കേട്ടപ്പോൾ സഞ്ജു വേഗം കല്യാണിയോട് യാത്ര പറഞ്ഞു ക്ലാസ് റൂമിനകത്ത് കയറി..

കല്യാണിക്കും ആ പൊട്ടിച്ചിരിയുടെ ആ അലകൾ മനസ്സിന് മുറിപ്പെടുത്തുന്ന പോലെ തോന്നി.. അവളും വേഗം തന്റെ ക്ലാസിലേക്ക് നടന്നു പോയി.

സഞ്ജു ആകെ മാറിപ്പോയിരിക്കുന്നു..

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തറവാട്ടിൽ ഉത്സവത്തിന് വന്നപ്പോൾ തന്നോട് ചെയ്തത് ഒരിക്കലും മറക്കാൻ പറ്റില്ല…

പത്താം ക്ലാസിൽ എത്തിയപ്പോഴും തറവാട്ടിൽ ഉത്സവത്തിന് വന്നപ്പോൾ ചെയ്തതും അവൾക്ക് ഓർത്തപ്പോൾ ദുഃഖം തോന്നി.. പ്രേമത്തിന്റെ സ്വാതന്ത്ര്യം വെച്ച് സഞ്ജുവേട്ടൻ തന്നിലെ കൗമാരക്കാരിയോട് ഒരുപാട് ചെയ്തതൊക്കെ ഇപ്പോൾ ചൂഷണം ആണെന്ന് തോന്നിപ്പോകുന്നു..

ആ കോളേജ് പരിസരത്ത് തന്നെ പിന്നീടുള്ള പല ദിവസങ്ങളിലും
പലയിടത്ത് വച്ചും സഞ്ജുവിന്റെ കൂടെ പല പെൺകുട്ടികളെയും അവൻ കണ്ടു.

കൃതിക എന്ന പെൺകുട്ടി വാലായി എന്നും സഞ്ജുവിന്റെ കൂടെ ഉള്ളത് അവൾ മനസ്സിലാക്കി.

അന്ന് വെള്ളിയാഴ്ച…വൈകിട്ട് കോളേജ് വിട്ടുപോകുമ്പോൾ അവൾ സഞ്ജുവേട്ടനെ കണ്ടു

നാളെയാണ് തറവാട്ട് ഉത്സവം.. സഞ്ജുവേട്ടനു ഓർമ്മയില്ലേ…

അത് മറക്കാൻ പറ്റുമോ…കല്ലൂ.. നമ്മുടെ പ്രണയം അരക്കിട്ടുറപ്പിക്കുന്ന ഓരോ സുന്ദര സുരഭില മുഹൂർത്തങ്ങളും നമുക്ക് വീണു കിട്ടുന്നത് ആ ഒരു ദിവസമല്ലേ… അതൊരിക്കലും മറക്കാൻ പറ്റില്ല.. നാളെ അല്പം ബിസിയാണ് എങ്കിലും ഞാൻ നോക്കാം…

നാളെ വരാതിരിക്കല്ലേ സഞ്ജുവേട്ടാ നാളത്തെ ഉത്സവം കൂടിയിട്ട് പോകാം എപ്പോഴും വരുന്നതല്ലെ… ഞാൻ കാത്തിരിക്കും.. എനിക്ക് ഒരുപാട് കാര്യം പറയാനുണ്ട്…

നീ ധൈര്യമായിരിക്കു.. ഞാൻ തീർച്ചയായും വരും..നമുക്ക് അവിടെ നിന്ന് കാണാം..

അങ്ങനെ ആപ്രാവശ്യവും ഉത്സവം കൂടാൻ സഞ്ചുവേട്ടൻ വരുമെന്ന വാക്ക് നൽകി.

കാവിൽ തറവാട്ട് ഉത്സവം ഗംഭീരമായി നടക്കുകയാണ്. സഞ്ജുവും കുടുംബവും വന്നിട്ടുണ്ടു.

കല്യാണിക്ക് സന്തോഷമായി തന്റെ വാക്കു കേട്ടു സഞ്ജുവേൻ വന്നിട്ടുണ്ടല്ലോ.

കോളേജിലെ പുതിയ മാറ്റങ്ങൾ കണ്ടപ്പോൾ ഒരുപാട് ഭയന്നതാണ് വരില്ലെന്ന് കരുതി.

പക്ഷേ തറവാട്ടിലെത്തിയപ്പോൾ സഞ്ജു തന്റെ പഴയ സഞ്ജുവേട്ടൻ തന്നെ.. ഒരു മാറ്റവും ഇല്ല..

അതുപോലെ അവസരം കിട്ടിയപ്പോൾ സഞ്ജു അവളെയും വിളിച്ച് തറവാടിന്റെ ആളൊഴിഞ്ഞ ചായ്പ്പിലേക്ക് പോയി.

നമ്മൾ പരസ്പരം സ്നേഹിക്കുന്നതല്ലേ. സഞ്ജു ഏട്ടാ… അതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ… കോളേജിൽ ഒരുപാട് വ്യത്യസ്ത രീതികൾ ആണല്ലോ.. അതൊക്കെ കാണുമ്പോൾ എനിക്ക് ഭയമാകുന്നു.. എനിക്ക് എന്റെ സഞ്ജുവേട്ടനെ നഷ്ടമാകുമോ എന്ന് തോന്നിപ്പോവുകയാണ്..

എടി പൊട്ടി പെണ്ണെ… കോളേജിൽ അപ്ഡേറ്റ് ആയ പല കുട്ടികളും വരുന്നതല്ലേ… അപ്പോൾ നമ്മൾ അറിഞ്ഞും രണ്ടും നിൽക്കണ്ടേ… ഒക്കെ ഒരു നാടകമാണ്.. എന്റെ ഉള്ളിൽ എന്നും നീയാണ്..
എനിക്കത് മാറ്റാൻ പറ്റുമോ? നമ്മൾ പരസ്പരം ഇഷ്ടപ്പെട്ട സ്നേഹിക്കുന്നതല്ലേ.. പിന്നെ കോളേജ് കൂട്ടുകാരികൾ അത് പിന്നെ അവിടെ തീരും..അവരുടെ ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറയുന്നത് പഠിക്കുന്ന കാലഘട്ടത്തിൽ ഉള്ളത് അല്ലാണ്ട് വേറൊന്നുമല്ല..എനിക്ക് എന്റെ കല്യാണിയാണ് പ്രധാനം..

അത് പറഞ്ഞു അവൻ അവളെ കെട്ടിപ്പിടിച്ചു കുറെ ഉമ്മകൾ നൽകി..

തറവാട്ട് ക്ഷേത്രത്തിൽ ഉത്സവതിറകള് ഉറഞ്ഞു തുള്ളുമ്പോൾ ഇവിടെ സഞ്ജു എന്നേത്തത് പോലെയും കല്യാണിയെ കര വലയത്തിൽ ഒതുക്കി എന്നത്തെ പോലെയും അവളെ ഉപയോഗിക്കുകയായിരുന്നു…അവൾക്കും അതിൽ എതിർപ്പൊന്നുമില്ല. തങ്ങൾ കല്യാണം കഴിക്കാൻ പോവുകയല്ലേ എന്ന ഒരു ചിന്തയായിരുന്നു അപ്പോൾ..
മാത്രമല്ല, ഇപ്പോൾ വളർന്നു ഇരുവരും മുതിർന്നവരായി… അപ്പോൾ സഞ്ജു ഏട്ടനിൽ മാറ്റം ഒന്നും ഉണ്ടാകല്ലേ എന്ന് കരുതി അവർ ആത്മാർത്ഥതയോടെ കൂടെ അവനോട് സഹകരിച്ചു..സഞ്ജു തന്നെ വഞ്ചിക്കുന്നതാണെന്ന് വിശ്വസിക്കാനെ അവൾക്കായില്ല..

സഞ്ജുവേട്ടൻ എന്നെ ചതിക്കില്ലല്ലോ..

ഇല്ല കല്ലൂ…എന്തിന് ചതിക്കണം.. നമ്മൾ രണ്ടും ഒരേ കുടുംബക്കാരല്ലെ…നമുക്ക് പരസ്പരം എന്ന കാണേണ്ടവരല്ലേ… അപ്പോൾ ചതിച്ചിട്ടു എവിടെ പോകാനാ.. ഇങ്ങനെ ചെയ്താൽ പിന്നെ കാണാൻ പറ്റുമോ..

അത് ശരിയാ മുങ്ങി കളയാൻ ഒന്നും പറ്റില്ല..

അതുകൊണ്ടുതന്നെ അവൾ അവനെ വിശ്വസിച്ചു.. സർവ്വതും സമർപ്പിച്ചു.

ഉത്സവം കഴിഞ്ഞ് എല്ലാവരും മടങ്ങി.

ഞായറാഴ്ച ആയതുകൊണ്ട് കല്യാണി കോളേജിൽ ഒന്നും പോവാതെ മോഡിയായി ഇരിക്കുകയായിരുന്നു..

തിങ്കളാഴ്ച അവൾക്ക് ആവേശമായിരുന്നു സഞ്ജുവേട്ടനെ കാണാല്ലോ.

പതിവിലും ഏറെ അവൾ അവനെ സ്നേഹിച്ചുകൊണ്ട് അന്ന് കോളേജിലേക്ക് പോയി..

ലഞ്ച് ബ്രേക്കിന്റെ സമയത്ത് അവൾ ഭക്ഷണമൊക്കെ കഴിഞ്ഞ് ഗാർഡനിലെ ഒരറ്റത്തേക്ക് തനിച്ചു നടക്കുകയായിരുന്നു.. അപ്പോഴാണ് ഒരു സൈപ്രസ് ചെടിയുടെ കുറ്റിക്കാടിനെ ചേർന്നു നിൽക്കുന്ന ബെഞ്ചിൽ രണ്ടാൾക്കാർ ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്… അവളത് ആരാണെന്ന് അറിയാൻ ശരിക്കും ചെടിയുടെ മറവിലൂടെ നോക്കി.. അപ്പോൾ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു…. ആ ബെഞ്ചിന്റെ മറവിലിരുന്ന് സഞ്ജു വേട്ടന്റെ മടിയിൽ കിടക്കുന്ന കൃതികയെ സഞ്ജുവേട്ടൻ മുഖം താഴ്ത്തി തമ്മിൽ ചുംബിക്കുന്ന രംഗം..

അവൾക്ക് ഭൂമികീഴ്മേൽ മറിയുന്നത് പോലെ തോന്നി.

സഞ്ജുവേട്ടാ….. എന്തായിത് …..അവൾ ഉച്ചത്തിൽ അലറി വിളിച്ചു ചോദിച്ചു…

ഞെട്ടിപ്പിടഞ്ഞ ഇരുവരും പെട്ടെന്ന് എഴുന്നേറ്റ് ആകുന്നു മാറി നിന്നു.

സഞ്ജു ഏട്ടൻ എന്നെ ചതിക്കുകയായിരുന്നു അല്ലേ.. അതും പറഞ്ഞു കല്യാണി അലറി കരഞ്ഞുകൊണ്ട് ഓടി കോളേജ് ബിൽഡിങ്ങിന്റെ സ്റ്റെയർകെയ്സ് വഴി മുകളിലേക്ക് കയറിപ്പോയി..

കല്യാണി എന്താ ചെയ്യാൻ പോകുന്നത് എന്ന് അറിയാതെ ഒരു നിമിഷം സഞ്ജു തരിച്ചു നിന്നുപോയി..

സഞ്ജു ഏട്ടാ ചെന്ന് പിടിക്ക്…അവൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് തോന്നുന്നു..

കൃതിക നിലവിളിച്ചു പറഞ്ഞു.

ശരിയായിരുന്നു.ആ നാല് നില ബിൽഡിങ്ങിന്റെ മുകളിലെ കയറി അവൾ അതിന്റെ പാരപ്പറ്റിൽ കയറിനിന്ന്..

സഞ്ജുവും മറ്റു വിദ്യാർത്ഥികളും അവളെ രക്ഷിക്കാൻ ഓടി കോളേജിന്റെ കെട്ടിടത്തിന്റെ മുന്നിലേക്ക് എത്തി.

അവിടെ കേറി നിന്ന് അവൾ ഭീഷണി മുഴക്കി. ആരെങ്കിലും കയറി വന്നാൽ ഞാൻ താഴെ ചാടും.

കല്ലു ഒന്നുമില്ല.. നീ താഴേക്ക് വാ നമുക്ക് സംസാരിക്കാം..

ഇനിയും എന്നെ പറ്റിക്കാം എന്ന് കരുതേണ്ട..സഞ്ജു ഏട്ടാ.. നിങ്ങൾ എന്നെ ചതിക്കാൻ ശ്രമിക്കുകയാണ്.. ഞാൻ എന്റെ കുഞ്ഞുനാൾ തൊട്ട് നിങ്ങളെ സ്നേഹിക്കുകയാണ്..എന്നെ ചതിച്ചാൽ ഞാൻ ഇവിടെ വീണുച്ചാകും.

അതുകേട്ട് സഞ്ജുവും മറ്റു വിദ്യാർത്ഥികളും സ്തംഭിച്ചു പോയി.

ഏതു നിമിഷവും കല്യാണി അവിടെനിന്ന് ചാടും എന്ന് തന്നെ അവർ വിചാരിച്ചു.

സഞ്ജു നീ പറയടാ.. അവൾ ഇപ്പോ ചാടും… നിന്റെ കസിൻ സിസ്റ്റർ അല്ലേ പറ വേഗം.

അപ്പോഴേക്കും സഞ്ജുവിന്റെ ബെസ്റ്റി കൃതിക അവിടത്തേക്ക് ഓടി വന്നു സഞ്ജുവിനോട് പറഞ്ഞു.

അതുകേട്ട് സഞ്ജു മുകളിൽ ആത്മഹത്യ ഭീഷണിയുമായി നിൽക്കുന്ന കല്യാണിയോട് പറഞ്ഞു.

കല്യാണി ചാടല്ലേ.. എനിക്ക് നിന്നെ ഇഷ്ടമാണ് സത്യം. ഇത് എന്റെ ബെസ്റ്റി.. ആണ്.. അവളോട് അത്രയെ സ്നേഹം എനിക്കുള്ളൂ.. അവൾക്ക് ഈയാഴ്ച കല്യാണമാണ്… അവളെ പിരിയേണ്ട വേർപാടിൽ ഒന്ന് ആശ്വസിപ്പിക്കുകയായിരുന്നു.. അതാണ് നീ കണ്ടത്..നിന്നോടാണ് എനിക്ക് യഥാർത്ഥ സ്നേഹം… കല്യാണി ചാടല്ലേ.. നിന്റെ സഞ്ജുവേട്ടൻ പറയുന്നത് കേൾക്കൂ..

വേണ്ട ഇതുപോലെതന്നെ നിങ്ങൾ എന്നെ ഇന്നലെ തറവാട്ട് വീട്ടിൽ നിന്നും ഫിസിക്കൽ റിലേഷൻ ചെയ്യുമ്പോൾ പറഞ്ഞിരുന്നു.. നിങ്ങളുടെ സ്ഥിരം തൊഴിലാണ് ഇതല്ലേ.. എന്നെ ഇനിയും ചതിക്കും നിങ്ങൾ.. ഞാൻ ചാടുകയാണ് ഈ ലോകത്ത് നിന്ന് പോകുകയാണ്…

വെളിപ്പെടുത്തൽ കേട്ടു
സഞ്ജുവിന്റെ ആകെയുള്ള ഇമേജ് ഒക്കെ നഷ്ടപ്പെട്ടു…സഞ്ജു തന്റെ കസിൻ സിസ്റ്റവുമായി ഇത്തരം റിലേഷൻഷിപ്പും പിന്നെ കോളേജിൽ വന്ന് പെൺകുട്ടികളെ പറ്റിച്ചു നടക്കുകയും ആണെന്ന് സത്യം കുട്ടികൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.

ഇല്ല കല്യാണി നിന്നോടാണ് എനിക്ക് ആത്മാർത്ഥമായ സ്നേഹം.. ഞാൻ ആർക്കും എന്റെ മനസ്സ് കൊടുത്തിട്ടില്ല അത് നിന്നോട് മാത്രമാണ് പ്ലീസ് നീ താഴെയിറങ്ങി വാ..

സഞ്ജു ഗദ്യന്തരം ഇല്ലാതെ കരഞ്ഞുകൊണ്ടു പറഞ്ഞു.

പക്ഷേ കല്യാണി അതൊന്നും സ്വീകരിച്ചില്ല. കേട്ടതായി നടച്ചില്ല അവൾക്ക് സഞ്ജു തന്നെ കല്യാണം കഴിക്കണമെന്ന വാക്ക് തരണമെന്ന് ഒറ്റ വാശി..

ഒടുവിൽ അത്രയും പേരുടെ മുന്നിൽവച്ച് സഞ്ജു സത്യം ചെയ്തു പറഞ്ഞു

ശരി…
വരൂ കല്യാണം കഴിക്കാം… നമുക്ക് ഒന്നിച്ചു ജീവിക്കാം… നീ താഴെയിറങ്ങി വാ..മോളെ…

അവൻ കരച്ചിലിൻറെ വക്കത്തോളം എത്തി എന്ന് അവൾക്ക് മനസ്സിലായി..

ശരി ഞാൻ വരാം.

അങ്ങനെ സഞ്ജു അവളെ അനുനയിപ്പിച്ചു താഴേക്ക് ഇറക്കി.

ഈയൊരു സംഭവത്തോട് കൂടി കോളേജിൽ സഞ്ജുവിന്റെ ഹീറോയിസം നഷ്ടപ്പെട്ടു..

കല്യാണിയാണ് സഞ്ജുവിന്റെ പെണ്ണ് എന്ന് എല്ലാവരും തിരിച്ചറിഞ്ഞു..

തുടർന്ന് പ്രേമം നിലനിൽക്കെ കോളേജ് പഠനത്തിനുശേഷം ഇരുവർക്കും ജോലി ലഭിച്ചു.. ഇരുവരും വിവാഹിതരാവുകയായിരുന്നു..

പക്ഷേ കല്യാണി അതിനുശേഷം സഞ്ജുവിനോട് ഉള്ളിൽ നീരസത്തോടെയാണ് പെരുമാറിയത്.. തന്നെ ചതിച്ച ആ സംഭവം അവളുടെ മനസ്സിൽ നിന്നും ഇപ്പോഴും പോയിട്ടില്ല..

പക്ഷേ ഇന്ന് തൊട്ട് അതൊക്കെ മാറ്റം വരുത്തണമെന്ന് അവൾക്ക് തോന്നി.

ഭക്ഷണമായപ്പോൾ ഉത്രാട സദ്യ നന്നായി കഴിച്ചു എല്ലാവരും..

എന്നിട്ട് പുത്തൻ വസ്ത്രങ്ങളൊക്കെ ധരിച്ച് അവൾ അവന്റെ അരികിൽ ചെന്നു… അവനെ ആദ്യമായി ഒരു ഉമ്മ നൽകി.. സഞ്ജുവിനെ ഏറെ സന്തോഷമായി..

രണ്ടുവർഷമായി കല്യാണം കഴിഞ്ഞെങ്കിലും അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ആ നീരസം അവളിൽ വിട്ടകന്നു പോയിരിക്കുന്നു എന്ന് സഞ്ജുവിന് മനസ്സിലായി…. ഇപ്പോൾ അവൾ തന്റെ പഴയ പെണ്ണായി….

Leave a Reply

Your email address will not be published. Required fields are marked *