നീലക്കണ്ണുള്ള കലിപ്പൻ ബോസ്സും അനാഥ പെണ്ണും

പടിപ്പുര വീട്ടിൽ ദേവനാരായണന്റെ താലിയണിഞ്ഞ് ആ വീട്ടിലേക്ക് വലതുകാലെടുത്തു വെക്കുമ്പോൾ ഒരു തരം നിർവികാരതയായിരുന്നു മനസ്സിൽ….. ഇനി തന്റെ ജീവിതം എങ്ങോട്ടേക്ക്…. അറിയില്ല…. പക്ഷെ ഒന്നറിയാം… ഈ ജന്മം ദേവനാരായണൻ എന്ന ഈ മനുഷ്യനെ സ്നേഹിക്കാനോ ഭർത്താവായി സ്വീകരിക്കാനോ തനിക്ക് കഴിയില്ല… കാരണം അത്രയ്ക്ക് വെറുപ്പാണ് അയാളോട്…. തനിക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും വാശിയോടെ തന്റെ കഴുത്തിൽ ബലമായി താലികെട്ടിയയാൾ….. തന്റെ സുധിയേട്ടനെ തന്നിൽ നിന്നും അകറ്റിയയാൾ…….. വെറുപ്പ് മാത്രമാണ് തനിക്ക് അയാളോട്……

ഡി….. മതി നിന്റെ മറ്റവനെ സ്വപ്നം കണ്ടത്… ഇനി മുതൽ നിന്റെ സ്വപ്നത്തിൽ പോലും അവന്റെ മുഖം കടന്നു വരരുത്…. കേട്ടല്ലോ…. ഹ്മ്മ്മ്മ്….. ഇതും പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയ അയാളെ ഞാൻ പിറകിൽ നിന്നു വിളിച്ചു….

ഒന്ന് നിൽക്കണം Mr. ദേവനാരായണൻ.
അയാൾ എന്തെന്ന ഭാവത്തിൽ എന്നെ നോക്കി…. എന്റെ മുഖത്ത് അയാളോടുള്ള പുച്ഛം നിറഞ്ഞു….
എന്റെ ഇഷ്ടത്തിനെതിരായി നിങ്ങളുടെ പണം കൊണ്ട് നിങ്ങൾക്ക് എന്നെ വിലയ്ക്ക് വാങ്ങാനും എന്റെ ശരീരം സ്വന്തമാക്കാനും കഴിയുമായിരിക്കാം…. പക്ഷെ ഈ ഗൗരിയുടെ മനസ്സ് വിലയ്ക്ക് വാങ്ങാനോ സ്വന്തമാക്കാനോ നിങ്ങൾക്ക് ഈ ജന്മം കഴിയില്ല… എനിക്ക് അറപ്പും വെറുപ്പും മാത്രമേയുള്ളൂ നിങ്ങളോട്…..
ഞാൻ പൊട്ടിത്തെറിച്ചു…

ഒരു ചിരിയോടെ അയാൾ എന്റെ അടുത്തേക്ക് വന്നു.. അയാൾ അടുത്തേക്ക് വരുന്നതിനനുസരിച്ചു ഞാൻ പുറകിലേക്ക് നീങ്ങി….ഒടുവിൽ ഞാൻ ചുമരിൽ തട്ടി നിന്നു. അയാളെന്റെ ഇരുഭാഗത്തും കൈകൾ കുത്തി എന്നിലേക്ക്‌ മുഖം അടുപ്പിച്ചു…. ഞാൻ വെറുപ്പോടെ മുഖം തിരിച്ചു… അയാളെന്റെ മുഖം അയാൾക്ക്‌ നേരെ തിരിച്ചു കൊണ്ട് പറഞ്ഞു……

നീ എത്രയൊക്കെ തിളച്ചാലും എന്നിൽ നിന്നും നിനക്കിനി ഒരു മോചനം ഉണ്ടാവില്ല ഗൗരി…… അങ്ങനെ എന്തേലും ചിന്ത നിന്റെ മനസ്സിലുണ്ടെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക്.. കേട്ടോടി…. അയാൾ അലറി…..
അയാൾ പുറത്തേക്കു പോയപ്പോൾ ഞാൻ തറയിലിരുന്നു പൊട്ടിക്കരഞ്ഞു….. എന്റെ മനസ്സിൽ സുധിയേട്ടനെ കുറിച്ചുള്ള ഓർമ വന്നു…

പാവം സുധിയേട്ടൻ…..ഇപ്പൊ എന്ത് മാത്രം സങ്കടപ്പെടുന്നുണ്ടാവും… ഞാനും സുധിയേട്ടനും തമ്മിലുള്ള ജീവിതം ഞങ്ങൾ എന്തുമാത്രം സ്വപ്നം കണ്ടതാ. പക്ഷെ….. ഈ ഒറ്റൊരുത്തൻ കാരണം ഒക്കെ ഇല്ലാണ്ടായി…. ഇല്ല അങ്ങനെ ഇയാളെ ജയിക്കാൻ ഞാൻ അനുവദിക്കില്ല….. ഈ ഗൗരി ഒരാൾക്ക് സ്വന്തമാകുന്നുണ്ടെങ്കിൽ അത് എന്റെ സുധിയേട്ടന് മാത്രമായിരിക്കും….. ഞാൻ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു അവിടുന്ന് എഴുന്നേറ്റ് പുറത്തേക്കു പോയി…
കൊട്ടാരം പോലുള്ള ആ വീട്ടിൽ അയാളും കുറച്ചു ജോലിക്കാരും മാത്രമേ ഉള്ളൂ.. ഞാൻ പുറത്തേക്കിറങ്ങിയതും ഒരു സ്ത്രീ വന്ന് എന്നോട് രാത്രി എന്താ കഴിക്കാൻ വേണ്ടതെന്നു ചോദിച്ചു….
എനിക്കൊന്നും വേണ്ട…. ഞാൻ പറഞ്ഞു
അയ്യോ അങ്ങനെ പറയല്ലേ കുഞ്ഞേ… കുഞ്ഞ് പട്ടിണി കിടന്നാൽ സാറ് ഞങ്ങളോട് ദേഷ്യപ്പെടും.. അവർ പറഞ്ഞു….
അവരുടെ മുഖത്തെ ദയനീയ ഭാവം കണ്ട് ഞാൻ എന്തേലും മതിയെന്ന് പറഞ്ഞു വീണ്ടും മുറിയിലേക്ക് പോയി…..
പിന്നീട് കുറച്ചു സമയത്തേക്ക് അയാളെ അവിടെങ്ങും കണ്ടില്ല…. അതെനിക്ക് ഒരാശ്വാസം ആയിരുന്നു…
അതിനിടയിൽ ജോലിക്കാരി സ്ത്രീ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു.. ഞാൻ കഴിച്ചെന്ന് വരുത്തി മുറിയിൽ കയറി അവിടെ കിടന്ന സോഫയിൽ കയറി കിടന്നു.. എന്തുകൊണ്ടോ അയാളുടെ ബെഡിൽ കിടക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല…

ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിപ്പോയി.
കുറച്ചു സമയം കഴിഞ്ഞ് അയാളുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..

ഡി…. നീയെന്തിനാ ഇവിടെ കിടക്കുന്നെ….. പോയി ബെഡിൽ കിടക്കെടി….

ഞാൻ കേട്ട ഭാവം കാണിച്ചില്ല..
എടി നിന്നോടാ പറഞ്ഞേ ബെഡിൽ കയറി കിടക്കാൻ….. അയാളുടെ ശബ്ദം ഉച്ചത്തിലായി….

ഞാൻ എനിക്ക് ഇഷ്ടമുള്ളടത്തു കിടക്കും…അത് നിങ്ങളറിയണ്ട…. എനിക്ക് ദേഷ്യം വന്നു…

പ്ഫ….നിർത്തെടി…. നീ ആരാന്നാടി കോപ്പേ നിന്റെ വിചാരം…. വേണ്ട വേണ്ടാന്ന് വയ്ക്കുന്തോറും തലയില് കേറുന്നോ…. എഴുന്നേറ്റു കട്ടിലിൽ പോയി കിടക്കെടി പുല്ലേ…. അയാളുടെ ദേഷ്യം കണ്ട് ഞാൻ ഒന്ന് ഞെട്ടി.. പിന്നെ എഴുന്നേറ്റു പോയി കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു… അപ്പോഴേക്കും പെയ്യാൻ വെമ്പി നിന്ന എന്റെ കണ്ണുകൾ നിറഞ്ഞു തൂവി…

അങ്ങനെ 2 ദിവസം കഴിഞ്ഞു പോയി…. ഞാൻ അയാളോട് സംസാരിക്കുകയോ അയാളുടെ കാര്യങ്ങൾ നോക്കുകയോ ചെയ്തില്ല.അയാൾ എന്നോട് സംസാരിക്കാൻ വരുമ്പോഴൊക്കെ ഞാൻ അയാളിൽ നിന്നും ഒഴിഞ്ഞു മാറും…
2 ദിവസമായിട്ടും അയാൾ എന്നെ തൊടാത്തത് എനിക്ക് ഒരു ആശ്വാസമായിരുന്നു…
ഒരു ദിവസം ഞാൻ കുളി കഴിഞ്ഞു റൂമിലേക്ക് വന്നപ്പോൾ അയാൾ ബെഡിൽ ഇരിക്കുകയായിരുന്നു.. എന്നെ കണ്ടതും അയാൾ അയാളുടെ ഫോൺ ബെഡിലേക്കിട്ടു കൊണ്ട് എന്നോട് പറഞ്ഞു…
ദാ…. ഫോൺ നിനക്ക് ആരെ വേണേലും വിളിക്കാം…. ആരുടെ കൂടെ വേണേലും പോവാം. ഞാൻ തടയില്ല.. ഈ സ്നേഹം എന്നു പറയുന്നത് ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല എന്ന് എനിക്ക് മനസ്സിലായി…. ഇനിയും നീ ഇവിടെ കിടന്നു ശ്വാസം മുട്ടണ്ട….. പൊക്കോ എങ്ങോട്ടെന്നുവെച്ച…. ഇതും പറഞ്ഞ് അയാൾ മുറിക്കു പുറത്തേക്കു പോയി…
അന്ന് പതിവിന് വിപരീതമായി അയാളുടെ ശബ്ദം നേർത്തിരുന്നു.. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കിയില്ല….
ഞാൻ ഉടനെ ഫോൺ എടുത്തു സുധിയേട്ടനെ വിളിച്ചു…
എന്നെ ഈ നരകത്തിന്നു രക്ഷിക്കാൻ ഞാൻ സുധിയേട്ടനോട് പറഞ്ഞു…
സുധിയേട്ടൻ നാട്ടിൽ ഇല്ലെന്നും 2 ദിവസം കഴിഞ്ഞേ വരൂ എന്നും അതുവരെ ഇവിടെ പിടിച്ചു നിൽക്കാനും പറഞ്ഞു…..
പിന്നീടുള്ള 2 ദിവസങ്ങളിലും അയാൾ എന്റെ അടുത്ത് വരുകയോ സംസാരിക്കുകയോ ചെയ്തില്ല…മറ്റൊരു മുറിയിലാണ് അയാൾ കിടന്നിരുന്നത്.എന്നിൽ നിന്നും അയാൾ മാക്സിമം ഒഴിഞ്ഞു മാറി. പക്ഷെ ആ കണ്ണുകളിൽ കണ്ട നിരാശ ഭാവം എന്നെ ഒട്ടും വിഷമിപ്പിച്ചിട്ടില്ല….

സുധിയേട്ടൻ വരുന്ന ദിവസവും എണ്ണി ഞാൻ അവിടെ കഴിച്ചു കൂട്ടി….

2 ദിവസം കഴിഞ്ഞിട്ടും സുധിയേട്ടൻ വരാത്തത് കൊണ്ട് ഞാൻ സുധിയേട്ടനെ വിളിക്കാൻ തീരുമാനിച്ചു….

ഞാൻ അയാളുടെ അടുത്തേക്ക് ചെല്ലുമ്പോൾ അയാൾ ലാപ്ടോപ്പിൽ എന്തോ ചെയ്യുവാരുന്നു….
ഞാൻ മടിച്ചു മടിച്ച് അയാൾക്കടുത്തു പോയി…
എന്നെ അവിടെ കണ്ടതും അയാൾ ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി….

എനിക്ക്…. ആ… ഫോൺ ഒന്ന് തരുവോ….

അയാൾ ഒന്നും മിണ്ടാതെ എനിക്ക് ഫോൺ തന്നു.. അതുമായി ഞാൻ റൂമിൽ കയറി വാതിൽ അടച്ചു..

ഞാൻ ബെഡിൽ ഇരുന്ന് സുധിയേട്ടന്റെ നമ്പർ dial ചെയ്തു… 2 ring ന് ശേഷം സുധിയേട്ടൻ ഫോൺ എടുത്തു..

ആ… Hello സുധിയേട്ടാ….. ഞാൻ ചിരിയോടെ വിളിച്ചു….

ഹ്മ്മ്… എന്താ….. അപ്പുറത്ത് നിന്നും ഗൗരവം….
എന്താ സുധിയേട്ടാ എന്നെ കൂട്ടാൻ വരാത്തെ…..
നിന്നെ കൂട്ടാനോ…. എന്തിന്……

സു… സുധിയേട്ടാ…..

എന്താടി….. ഒരുത്തന്റെ കൂടെ കിടന്ന് മതിയായില്ലേ നിനക്ക്… ഇനി എന്റെ ചൂടും വേണോ നിനക്ക്…..

സുധിയേട്ടാ…….. ഞാൻ ഞെട്ടലോടെ വിളിച്ചു…..

ഒരുത്തൻ തിന്നതിന്റെ എച്ചില് തിന്നാൻ അത്രക്ക് വിശാലമനസ്കനൊന്നും അല്ലെടി ഞാൻ..ഞാൻ ആഗ്രഹിച്ചത് നിന്റെ ശരീരം മാത്രവാ അതിന് വേണ്ടിയാ നിന്നെ ഇഷ്ടാണെന്ന് പറഞ്ഞു നിന്റെ പുറകെ നടന്ന് സ്നേഹം അഭിനയിച്ചേ. പക്ഷെ നിന്റെ മറ്റവൻ എങ്ങനെയോ അത് മനസ്സിലാക്കി എനിക്ക് മുന്നേ നിന്നെ സ്വന്തമാക്കി..ഇത്രയും ദിവസം അവൻ നിന്നെ ഒന്ന് തൊട്ടിട്ടുപോലും ഇല്ലെന്ന് പറഞ്ഞ അത് വിശ്വസിക്കാൻ അത്രക്ക് മണ്ടനൊന്നും അല്ല ഞാൻ… നല്ല മധുരമുള്ള പാൽപായസം അടുത്ത് കൊണ്ട് വെച്ചിട്ട് അത് തൊടരുതെന്നു പറഞ്ഞ ആരേലും ഒന്ന് രുചിച്ചു നോക്കാതെയെങ്കിലും ഇരിക്കുവോ…. ങേ…. അങ്ങനെ അവൻ ടേസ്റ്റ് ചെയ്തത് എനിക്ക് വേണ്ട….ഇനി മേലാൽ നീ എന്നെ വിളിക്കരുത്….പറഞ്ഞേക്കാം….

ഒക്കെ കേട്ട് ആ ഞെട്ടലിൽ ഇരിക്കുവാരുന്നു ഞാൻ…. എനിക്ക് തല കറങ്ങുന്നപോലെ തോന്നി….

ഛെ…. ഇത്രയ്ക്കു ദുഷിച്ച മനസ്സാരുന്നോ നിങ്ങൾക്ക്…. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുവാ നിങ്ങളെപ്പോലെ ഒരാളെ ജീവന് തുല്യം സ്നേഹിച്ചതിന്….

നിനക്ക് അറപ്പ് തോന്നുമെടി… വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച ഒരുത്തന്റെ കൂടെ കിടന്നു സുഖം പിടിച്ച നിനക്ക് ഇതല്ല ഇതിനപ്പുറവും തോന്നും…

ഛീ…. നിർത്തടോ….. ഇനി ആ മനുഷ്യനെക്കുറിച്ച് ഒരു വാക്കെങ്കിലും താൻ പറഞ്ഞ  എന്റെ നാവിന്നു പുളിച്ച തെറി താൻ കേൾക്കും..
എനിക്കാടോ തെറ്റു പറ്റിയെ…. ആ നല്ല മനുഷ്യനെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല… അല്ല… ഞാൻ അതിന് ശ്രമിച്ചില്ല…..അതാ സത്യം….
ദൈവം എന്റെ ഭാഗത്താടോ.. അതാ തന്റെ ചതിക്കുഴിയിൽ ഞാൻ വീഴുന്നതിനു മുൻപ് ദൈവദൂതനെപോലെ ആ മനുഷ്യനെ എന്റെ അടുത്തേക്കയച്ചേ….. ഈ നിമിഷം ഞാൻ പറിച്ചു മറ്റുവാ തന്നെ എന്റെ മനസ്സിന്നു… എന്നെ വേദനിപ്പിച്ചതിനു താൻ അനുഭവിക്കും ഓർത്തോ… ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു…

ആ നിമിഷം എനിക്ക് ഭൂമി പിളർന്നു താഴേക്ക്‌ പോയെങ്കിലെന്നു തോന്നി പോയി…..

പെട്ടെന്ന് എന്റെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് ഞാൻ നോക്കി… ഒരു നിമിഷം ഞാൻ താലിയിൽ മുറുകെ പിടിച്ചു.. എന്റെ കണ്ണുകൾ അന്നാദ്യമായി ആ താലിയുടെ അവകാശിയെ ഓർത്ത് നിറഞ്ഞു… എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും മറ്റൊരാളിന്റെ കഴുകൻ കണ്ണുകളിൽ നിന്നും എന്നെ സംരക്ഷിക്കാൻ എന്റെ കഴുത്തിൽ താലി ചാർത്തിയയാൾ…. എന്റെ സമ്മതമില്ലാതെ എന്റെ ശരീരം സ്വന്തമാക്കില്ലെന്നു തീരുമാനിച്ചയാൾ… ഞാൻ വെറുപ്പോടെ മാറ്റിനിർത്തിയിട്ടും ഒരു പരാതിയും കൂടാതെ എന്റെ സന്തോഷത്തിനു വേണ്ടി സ്വയം ഒഴിഞ്ഞു മാറി തന്നയാൾ…ഇങ്ങനൊരാളെ ഭർത്താവായി കിട്ടാൻ ഭാഗ്യം ചെയ്യണം… പക്ഷെ ആ ഭാഗ്യത്തിന് ഞാൻ ഒരിക്കലും അർഹയല്ല… ആ നല്ല മനുഷ്യന്റെ ഭാര്യയാകാനുള്ള ഒരു യോഗ്യതയും എനിക്കില്ല…ഇല്ല…. നിങ്ങൾക്ക് ചേർന്ന പെണ്ണല്ല ഞാൻ… നിങ്ങളല്ല ഞാനാണ് നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി തരേണ്ടത്….. ഞാൻ ഉള്ളിൽ ഉറച്ച ഒരു തീരുമാനത്തോടെ അവിടുന്ന് എഴുന്നേറ്റു ….

ഞാൻ റൂമിലെ ടേബിളിനടുത്തിട്ടിരുന്ന കസേരയിലിരുന്ന് ടേബിളിരുന്ന ഡയറിയിൽ നിന്നും ഒരു പേപ്പറും പേനയും എടുത്തു… എന്നിട്ട് എഴുതാൻ തുടങ്ങി…..

ദേവേട്ടന്……. അങ്ങനെ വിളിക്കാനുള്ള യോഗ്യത പോലും എനിക്കില്ലെന്നറിയാം. എന്നാലും വിളിച്ചോട്ടെ….. നിങ്ങളെ ഞാൻ ഒരുപാട് വേദനിപ്പിച്ചു…. നിങ്ങളോട് വെറുപ്പാണെന്നു പറഞ്ഞു…. നിങ്ങളെ avoid ചെയ്തു….. നിങ്ങളോട് ഒരു വാക്ക് പോലും സംസാരിക്കാൻ ഞാൻ കൂട്ടാക്കിയില്ല…..എന്നിട്ടും നിങ്ങൾ എന്നെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചില്ല…. എന്റെ സമ്മതമില്ലാതെ എന്നെ ഒന്ന് തൊടാൻ പോലും നിങ്ങൾ ശ്രമിച്ചില്ല….. എന്റെ സന്തോഷത്തിന് വേണ്ടി എന്നെ നിങ്ങള് പോകാൻ അനുവദിച്ചു…. പക്ഷെ അപ്പോഴും നിങ്ങളെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല…. അതിന് ഞാൻ ശ്രമിച്ചില്ല എന്നതാണ് സത്യം….
നിങ്ങളോട് ക്ഷമ ചോദിക്കാനുള്ള യോഗ്യത പോലും എനിക്കില്ലെന്നറിയാം എന്നാലും മാപ്പ്…. നിങ്ങളെ വെറുത്തുപോയതിന്….. നിങ്ങളെ ഇഷ്ടമല്ലാന്നു പറഞ്ഞതിന്….. നിങ്ങളെ വേദനിപ്പിച്ചതിന്…. എല്ലാത്തിനും മാപ്പ്….. ഞാൻ  ജീവന് തുല്യം സ്നേഹിച്ചവൻ എന്റെ ശരീരം ആണ് സ്നേഹിച്ചതെന്നറിയാൻ ഒത്തിരി വൈകിപ്പോയി….. പക്ഷെ അപ്പോഴും നിങ്ങളുടെ കളങ്കമില്ലാത്ത സ്നേഹം ഞാൻ മനസ്സിലാക്കിയില്ല… നിങ്ങളുടെ ഭാര്യയാകാനുള്ള ഒരു യോഗ്യതയും എനിക്കില്ല… അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ഈ ശല്യം ഒഴിഞ്ഞു പോകുന്നു…. നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു കുട്ടിയെ കിട്ടും….. നിങ്ങൾ ആഗ്രഹിച്ച ജീവിതം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം……
ഇവിടെ എന്റെ ജീവിതം അവസാനിപ്പിച്ച് നിങ്ങൾക്ക് ഒരു ഒരു പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല….. ഞാൻ പോയാലും നിങ്ങൾക്ക് ഞാൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല….
അതുകൊണ്ട് ഞാൻ പോകുന്നു… എന്നെ അന്വേഷിച്ചു വരണ്ട… നിങ്ങൾക്ക് എന്നെ കണ്ടെത്താനാവില്ല…. പിന്നെ ഞാൻ പോകുമ്പോ നിങ്ങള് എന്റെ കഴുത്തിൽ കെട്ടിയ ഈ താലി…. ഇതുമാത്രം ഞാൻ കൊണ്ടുപോകുന്നു…
എന്റെ ജീവിതം അവസാനിക്കുമ്പോഴും നിങ്ങളുടെ താലി എന്റെ നെഞ്ചോടു ചേർന്ന് ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്… അതുകൊണ്ട് മാത്രം…..
ഇനി ഒരു ജന്മമുണ്ടെങ്കിൽ നിങ്ങളുടേത് മാത്രമായി ജനിക്കാൻ ഞാൻ പ്രാർത്ഥിക്കാം ദേവേട്ടാ…. കാരണം ഞാൻ….. ഞാൻ നിങ്ങളെ ഇപ്പൊ ഒത്തിരി ഇഷ്ടപ്പെടുന്നു ദേവേട്ടാ…….ഒത്തിരി….. ഒത്തിരി……
ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല…. എന്റെ ദേവേട്ടന് ഒത്തിരി നന്മകൾ ഈശ്വരൻ നൽകട്ടെ….
എന്ന് സ്വന്തം ഗൗരി………
ഇത്രയും എഴുതി ഞാൻ കത്ത് ടേബിളിൽ വെച്ചു.. എന്നിട്ട് ഫോണും അടുത്തായി വെച്ചു… ആരും അറിയാതെ അവിടുന്നിറങ്ങി……. എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു…. നടന്നു നടന്ന് ഒടുവിൽ ഇലഞ്ഞിപ്പുഴയുടെ അടുത്തെത്തി….. ഇലഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നു…. ഞാനും ആ ഒഴുക്കിൽ അലിഞ്ഞു ചേരാൻ ആഗ്രഹിച്ചു…. കണ്ണുകളടച്ച് ഒരു ദീർഘനിശ്വാസമെടുത്ത് ഇലഞ്ഞിപ്പുഴയോട് ചേരാനായി ഞാൻ കാലുയർത്തി.. പക്ഷെ അപ്പോഴേക്കും ഒരു കൈ വന്ന് എന്നെ പുറകിലേക്ക് വലിച്ചു. ഞാൻ ആരുടെയോ പുറത്ത് തട്ടി നിന്നു… ആരാണത്തെന്നു നോക്കുന്നതിനു മുൻപ് ആ കൈകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു…. ഞാൻ ഒരു ഞെട്ടലോടെ ആളെ നോക്കി…. അത് ദേവേട്ടനാരുന്നു….

ജീവിതം അവസാനിപ്പിക്കാൻ നിന്റെ മാറ്റവന്മാരാരേലും ചത്തോടി…. ങേ…… ദേവേട്ടൻ ദേഷ്യം കൊണ്ട് വിറക്കുവാരുന്നു….. ഞാൻ പേടിയോടെ ദേവേട്ടനെ നോക്കി……
ചോദിച്ചത് കെട്ടില്ലെടി….ങേ    ..ദേവേട്ടൻ അലറി…..
ഞാൻ ഇരുകൈകളും കൊണ്ട് മുഖം പൊത്തി കരഞ്ഞു…..
ദേവേട്ടൻ എന്റെ കൈ പിടിച്ചു മാറ്റി എന്റെ മുഖം കൈകുമ്പിളിൽ എടുത്തു….

ഒരു കത്തിൽ അവസാനിപ്പിച്ച് പോകേണ്ട ബന്ധം മാത്രമേയുള്ളു അല്ലേ നമുക്കിടയില്…..ഓ…. അല്ലേലും നിനക്ക് ഞാൻ ആരും അല്ലാരുന്നല്ലോ അല്ലേ…. പിന്നെ ഞാൻ വേദനിച്ചാലും നിനക്കെന്താ അല്ലേ….. എന്നാലും
എന്നെ തനിച്ചാക്കി പോകാൻ നിനക്ക് തോന്നിയല്ലോടി ങേ…..അപ്പൊ ഇപ്പോഴും ഞാൻ… ഞാൻ നിന്റെ ആരും അല്ലല്ലേ….. ദേവേട്ടന്റെ ശബ്ദം നേർത്തിരുന്നു… ആ കണ്ണുകൾ നിറഞ്ഞിരുന്നു….

എനിക്ക് സങ്കടം സഹിക്കാനായില്ല…. ഞാൻ ആ കാലിൽ വീണു പൊട്ടിക്കരഞ്ഞു…. പെട്ടെന്ന് ദേവേട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു…
മോളേ…. എന്തായിത്  ….. ആർക്കു വേണ്ടേലും നിന്നെ എനിക്ക് വേണം…. അവനിൽ നിന്ന് രക്ഷിക്കാൻ മാത്രമല്ല നിന്നെ… നിന്നെ എനിക്ക് ഒത്തിരി ഇഷ്ടായ കൊണ്ടാ ഞാൻ താലി കെട്ടിയെ….. പക്ഷെ നിന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും എനിക്ക് മനസ്സിലായി നിന്റെ മനസ്സിൽ ഈ ജന്മം എനിക്ക് സ്ഥാനം ഉണ്ടാവില്ലെന്നു….. പക്ഷെ നിന്റെ സന്തോഷവാരുന്നു എനിക്ക് വലുത്… അതിനു വേണ്ടിയാ നെഞ്ച് പൊട്ടുന്ന വേദനയിലും നിന്റെ ഇഷ്ടം നടത്താൻ ഞാൻ തീരുമാനിച്ചേ…..
പക്ഷെ അവന് വേണ്ടാന്ന് പറഞ്ഞപ്പോ നീ ഒരു നിമിഷം  നീ ഇല്ലാണ്ടായ എന്റെ വേദന എന്താന്ന് ചിന്തിച്ചില്ലല്ലോടി……
ഉടനെ ഒരു കത്തും എഴുതി വെച്ച് മരിക്കാൻ തയ്യാറായി അവള്….ആ കത്ത് വായിച്ചപ്പോ എനിക്ക് എന്റെ ഹൃദയം നിലയ്ക്കുന്നതായ തോന്നിയെ. അറിയോ നിനക്ക്…… ഞാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിലോ…..
ഹ്മ്മ്… പോട്ടെ… വാ പോവാം… ദേവേട്ടൻ എന്റെ കൈ പിടിച്ചു നടക്കാനൊരുങ്ങി..
ഞാൻ ദേവേട്ടനെ തടഞ്ഞു…
വേണ്ട ദേവേട്ടാ…. എന്റെ ശരീരം പരിശുദ്ധവാ.. പക്ഷെ ഈ മനസ്സ് കളങ്കപ്പെട്ടതാ…. ദേവേട്ടന്റെ പെണ്ണാവാനുള്ള ഒരു യോഗ്യതയും എനിക്കില്ല…. എന്നെ വിട്ടേക്ക്…..

അത് നീ മാത്രം തീരുമാനിച്ച മതിയോ… എന്റെ പെണ്ണാവാനുള്ള യോഗ്യത ഈ ഭൂമിയിൽ ഒരാൾക്കേ ഉള്ളൂ. അത് എന്റെ ഈ ഗൗരിക്ക് മാത്രവ….. ഇനി എത്ര ജന്മം ജനിച്ചാലും ഈ ദേവനാരായണന്റെ പെണ്ണ് നീ മാത്രമായിരിക്കും……

ഇനിയും എന്റെ മനസ്സ് കണ്ടില്ലന്നു നടിച്ചു നിനക്ക് പോകാൻ പറ്റുമെങ്കിൽ നീ പൊക്കോ. ഞാൻ തടയില്ല.. ദേവേട്ടൻ എന്റെ കൈകൾ സ്വാതന്ത്രമാക്കി തിരിഞ്ഞു നിന്നു….
ഞാൻ ദേവേട്ടനെ പിന്നിൽ നിന്നും ഇരുകൈയ്യലും കെട്ടിപിടിച്ചു… I’m സോറി ദേവേട്ടാ….. Really sorry…….
ഒരു പുഞ്ചിരിയോടെ ദേവേട്ടൻ എന്റെ നേർക്കു തിരിഞ്ഞ് എന്റെ മുഖം കൈകുമ്പിളിൽ എടുത്തു എന്റെ നെറ്റിയിൽ ഉമ്മ വെച്ചു…. എന്നെ ആ മാറോടു ചേർത്ത് പിടിച്ചു….. ദേവേട്ടന്റെ കൈകൾ എന്നെ വലിഞ്ഞു മുറുകി.ഞാനും ദേവേട്ടനെ ഇറുകെ പുണർന്നു….

പെണ്ണേ…..ദേവേട്ടൻ വിളിച്ചു….
ഹ്മ്മ്മ്…….
ഇനി എന്നെ തനിച്ചാക്കി പോകുന്നത് നീ സ്വപ്നം പോലും കാണരുത്…. നിന്നെ എനിക്ക് വേണം… എന്നും എന്റെ നെഞ്ചോടു ചേർന്ന് എന്റെ മാറിന്റെ ചൂടിൽ നീ ഉണ്ടാവണം……. ദേവേട്ടൻ എന്റെ കവിളിൽ ഉമ്മ വെച്ചു..

അപ്പൊ പോയാലോ….. ദേവേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു…
പോവാം…. ഞാനും അതേ പുഞ്ചിരിയോടെ മറുപടി നൽകി… ദേവേട്ടൻ എന്നെയും ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടന്നു…
അന്ന് രാത്രി ദേവേട്ടന്റെ നെഞ്ചിൽ തല വെച്ച് കിടക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു എന്റെ ദേവേട്ടന്റെ ഹൃദയമിടിപ്പിൽ പോലും ഞാൻ മാത്രമാണെന്ന്…….ഞാൻ നഗ്നമായ ആ നെഞ്ചിൽ
അമർത്തി ചുംബിച്ചു…ദേവേട്ടന്റെ അധരങ്ങൾ എന്റെ നെറ്റിയിൽ അമർന്നു.. എന്റെ മുഖം മുഴുവൻ ദേവേട്ടന്റെ അധരങ്ങൾ ഓടി നടന്നു…. എന്റെ അധരങ്ങൾ ദേവേട്ടൻ സ്വന്തമാക്കി..അധരങ്ങൾ തമ്മിൽ ഒന്ന് ചേർന്ന നാവുകൾ കെട്ടിപ്പുണർന്ന ദീർഘമായ ചുംബനം…. എന്റെ അധരങ്ങൾ ചുംബിക്കുന്നതിനോടൊപ്പം ദേവേട്ടന്റെ കൈകൾ എന്റെ വയറിനെ തലോടി…. ദേവേട്ടന്റെ ചുംബനത്തിൽ ഞാൻ അലിഞ്ഞു ചേർന്നു…. ദേവേട്ടന്റെ അധരങ്ങൾ എന്റെ ശരീരത്തിലൂടെ ഓടി നടന്നു…. ഒടുവിൽ ഒരു ചെറു നോവോടെ ദേവേട്ടന്റെ പ്രണയം എന്നിലേക്കൊഴുകി….
അവിടെ തുടങ്ങുകയായിരുന്നു ഞങ്ങൾ ജീവിക്കാൻ….. എന്റെ മാത്രം ദേവേട്ടനും.. ദേവേട്ടന്റെ മാത്രം ഗൗരിയുമായി…..
ഓരോ ദിവസവും ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങുമ്പോൾ ഞാൻ അറിയുകയായിരുന്നു എന്നിൽ അലിഞ്ഞ് ചേർന്ന ദേവേട്ടന്റെ പ്രണയം….ഒരു നിമിഷം പോലും എന്റെ ദേവേട്ടനില്ലാതെ ഈ ഗൗരിക്ക് ജീവിക്കാനാവില്ലെന്ന സത്യം ഓരോ നിമിഷവും ഞാൻ തിരിച്ചറിയുകയായിരുന്നു……

ദേവേട്ടനോടൊപ്പമുള്ള ജീവിതം ആസ്വദിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 2 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു… ഇന്ന് എന്റെ ദേവേട്ടന്റെ ചോരയിൽ പിറന്ന ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായ ഞങ്ങളുടെ കുഞ്ഞു മാലാഖ….. അവൾ എന്റെ തൊട്ടടുത്ത് സുഖമായി ഉറങ്ങുന്നു….. കുറച്ച് മണിക്കൂറുകൾ മുൻപുള്ള കാര്യം എന്റെ മനസ്സിലേക്ക് ഓടിയെത്തി….. ഞങ്ങളുടെ കുഞ്ഞ് ഈ ഭൂമിയിലേക്ക് വരാൻ പോകുന്നു എന്ന് അറിയിച്ച നിമിഷങ്ങൾ….. ശരീരത്തിന്റെ വേദനയെക്കാളെറെ മനസ്സിന്റെ വേദനയായിരുന്നു കൂടുതൽ…. എനിക്ക് എന്റെ ദേവേട്ടനെ വീണ്ടും കാണാനും ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാനും ഇനി പറ്റുമോ എന്ന ഭയമായിരുന്നു…. പക്ഷെ അവിടെയും എന്റെ ദേവേട്ടന്റെ വാക്കുകൾ എനിക്ക് ധൈര്യം നൽകി….
ഈ ദേവനാരായണന്റെ ജീവനാണ് നീ….. നീ എന്റെ ഒപ്പം ഇല്ലാതായാൽ ആ നിമിഷം ഞാൻ മരിക്കും…. നിന്നെ സ്നേഹിച്ചു കൊതി തീർന്നില്ല പെണ്ണേ…. ഇനിയും ആയിരം വർഷം നിന്നോടൊപ്പം ജീവിച്ചാലും എനിക്ക് കൊതി തീരില്ല….
നമുക്കൊരുമിച്ച് ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ നെയ്യാനും ഒന്നായി ഒരുപാട് കാലം ജീവിക്കാനും കൊതിയില്ലേ പെണ്ണേ നിനക്ക്….നിന്റെ ഈ ദേവേട്ടന്റെ ജീവനുമായാ നീ പോകുന്നെ…. എന്റെ ജീവൻ നിനക്ക് വിലപ്പെട്ടതാന്ന് എനിക്കറിയാം…. അപ്പൊ എന്റെ പെണ്ണ് ആ ജീവനുമായി തിരിച്ചു വരും…. എനിക്കുറപ്പാ…. ഇത്രയും പറഞ്ഞ് എന്റെ നെറുകയിൽ ഉമ്മ വെച്ച് ദേവേട്ടൻ എന്നെ യാത്രയാക്കി….
അതേ… എന്റെ ദേവേട്ടന്റെ ജീവൻ എനിക്ക് വിലപ്പെട്ടതാണ്… അതുകൊണ്ട് എല്ലാ വേദനകളും സഹിച്ച് എന്റെ ദേവേട്ടന്റെ ജീവനുമായി ഞാൻ തിരികെ വന്നു….
എന്നെ റൂമിലേക്ക്‌ മാറ്റുമ്പോൾ നിറഞ്ഞ ചിരിയുമായി ദേവേട്ടൻ അവിടുണ്ടായിരുന്നു…. ഞങ്ങളുടെ കുഞ്ഞു മാലാഖയെ കയ്യിലെടുത്തു ദേവേട്ടൻ എന്റെ അടുത്തേക്ക് വന്നു…
അവളെ എന്റെ നെഞ്ചോട് ചേർത്ത് കിടത്തി… ഞങ്ങളിരുവരും ഞങ്ങളുടെ കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു….. ദേവേട്ടൻ കുഞ്ഞിനെ കിടത്തി എന്റെ അടുത്തേക്ക് വന്നു… ഞാൻ ദേവേട്ടനെ നോക്കി പുഞ്ചിരിച്ചു….ഏട്ടൻ പറഞ്ഞ പോലെ എന്റെ ദേവേട്ടന്റെ ജീവൻ ഞാൻ തിരികെ കൊണ്ട് വന്നു…. ദേവേട്ടൻ എന്റെ നെറുകയിൽ ഉമ്മ വെച്ചു… എന്നെ ആ നെഞ്ചോടു ചേർത്തു…. എന്റെ മുഖം മുഴുവനും ഉമ്മകളാൽ മൂടി….. എന്റെ അധരങ്ങൾ കവർന്നു….. എന്നെ മാറോടു ചേർത്ത് എന്റെ തലയിൽ തലോടി….

മോളേ……

ഹ്മ്മ്മ്മ്……

I love you മുത്തേ……

I love you tooooooo….. ദേവേട്ടാ……. Ummaaaaa ഞാൻ ഏട്ടന്റെ കവിളിൽ ഉമ്മ വെച്ചു…..

Ummmaaaaaa… ഏട്ടൻ എന്റെ നെറുകയിൽ ഉമ്മ വെച്ച് എന്നെ നെഞ്ചോടു ചേർത്ത് കെട്ടിപ്പിടിച്ചു…. ഞാനും ഏട്ടനെ കെട്ടിപ്പിടിച്ച് എനിക്ക് മാത്രം അവകാശപ്പെട്ട ആ നെഞ്ചിൽ മുഖം ചേർത്തു……..

RAJI SHAJI

Leave a Reply

Your email address will not be published. Required fields are marked *