ഫൈവ് ഫിംഗഴ്സിന്റെ കല്ല്യാണ മാമാങ്കം 

ഫൈവ് ഫിംഗഴ്സിന്റെ കല്ല്യാണ മാമാങ്കം 

രംഗം 1

സുജാതെ..സുജാതെ.. നീ അറിഞ്ഞോ നമ്മുടെ സൈനബാന്റെ ഇളയ ചെക്കൻ ഒരു ഫിലിപ്പീനി കൊച്ചിനെ മങ്ങലം കൈച്ചിട്ട് ഈട കൊണ്ടെന്നുക്ക്‌പ്പോലും. 

സത്യാണോ ജാനു,സൈനബാന്റെ കാര്യം കഷ്ടായിപ്പോയല്ലോ,3മക്കളും അങ്ങ് വിദേശത്ത് തന്നെ താമസം ഇളയ ചെക്കനെയും ഓന്റെ പെണ്ണിനെയും ഇവിടെ നിർത്തിക്കാനായിരുന്നല്ലോ ഓള ആശ,3 മക്കളെയും നമ്മുടെ നാട്ടിൽ തന്നെയുള്ള കുട്ടികളെകൊണ്ട് കെട്ടിച്ചിട്ട് അവരെല്ലോ വിദേശത്ത് സെറ്റായി,ഏതോ നാട്ടിലെ ഈ പെണ്ണിനെ ഓൾക്ക് കിട്ടുമോ,ഇനി കിട്ടിയാൽ തന്നെ വയസ്സാകാലത്ത് ഒരു ചൂടുവെള്ളം വേണമെങ്കിൽപ്പോലും അവരുടെ ഭാഷയിൽ പറയേണ്ടി വരില്ലേ. 

ഹോ അമ്മേ അവരുടെ ഭാഷയിലൊന്നും പറയേണ്ടി വരില്ല ഫിലിപ്പൈൻസിന് ഇംഗ്ലീഷ് ഒക്കെ അറിയാൻ പറ്റും. 

സുജാതയുടെ മകൾ ഇടയിൽ കയറി പറഞ്ഞു. 

അതിന് നമ്മളെ സൈനബാക്ക് ഇംഗ്ലീഷ് അറിയേണ്ടേ. 

സുജാതെ അതാണ് പറയുന്നത് പഠിക്കേണ്ട സമയത്ത് പഠിക്കണമെന്ന്,സ്കൂളിലെ ഉപ്പമാവും തിന്ന് പുളിയച്ചാറും തിന്ന് നടക്കുമ്പോൾ ഓർക്കണമായിരുന്നു ഇംഗ്ലീഷ് ഒക്കെ നമുക്ക് ഭാവിയിൽ ആവിശ്യം വരുമെന്ന്. 

അതിന് ജാനുയേച്ചിക്ക്  ഇംഗ്ലീഷ് അറിയാമോ. 

അറിയാതെ പിന്നെ,സുജാതെ നീ വേഗം ഒന്ന് ഒരുങ്ങി വാ നമ്മൾക്ക് സൈനബാന്റെ  വീട്ടിൽ പോയി ആ ഫിലിപിനി പെണ്ണിനെ കാണാലോ. 

എന്നാലും മോനെ ഷുക്കൂറെ,ഈ ഉമ്മാനോട് ഈ ചതി നീ കാടണ്ടായിരുന്നു. 

ഞാൻ എന്ത് ചതി കാടിന്നാ ഉമ്മ ഈ പറയുന്നേ. ഓരോ തവണ ലീവിന് വരുമ്പോഴും കുറെ പെണ്ണ് കാണാൻ പോവും,പെൺകുട്ടികൾക്ക് ഒരായിരം ഡിമാൻഡും ഉണ്ടാവും,നല്ല സാലറിയുള്ള ജോലി വേണം,അത് കൂടാതെ ഏതെങ്കിലും ബിസ്സിനസ്സിൽ പാർട്ണർഷിപ്പ് വേണം,കെട്ട് കഴിഞ് ഓളെയും കൂട്ടി ദുബായിൽ സെറ്റിലാവണം ഇവിടെ ഞാൻ തന്നെ ഒന്ന് സെറ്റായിവരുന്നേയുള്ളു അതിന്റെയിടയിൽ ഇതൊക്കെ നടത്തിയിട്ട് ഈ നാട്ടിൽ നിന്ന് ഒരു പെണ്ണ് എനിക്ക് കിട്ടുമ്പോഴേക്കും എനിക്ക് വയസ്സായിട്ടുണ്ടാവും. 

അത് നീ പറഞ്ഞത് ശരി തന്നെയാ മോനെ,എന്നാലും ഒരു മലയാളം അറിയുന്ന ഒരു മുസ്ലിം പെൺകുട്ടിനെ നോക്കായിരുന്നു നിനക്ക്. 

ഉമ്മ ഓളെ മതം മാറിയിട്ട് തന്നെയാ നിക്കാഹ് നടന്നെ, പിന്നെ മരിയ എന്ന പേര് മാറ്റി ഉമ്മയുടെ ആഗ്രഹ പ്രകാരം അല്ലേ ഫാത്വിമ എന്ന പേര് ഓൾക്ക് ഇട്ടത്. 

എന്നാലും ഓൾക്ക് നമ്മളെ മതത്തെ പറ്റിയൊന്നും അറിയില്ലാലോ,നിസ്കാരം ഒക്കെ തുടങ്ങേണ്ട ഞാൻ അപ്പുറത്തെവീട്ടിലെ ആയിഷാന്റെ മോള് മുനീറയെ വിളിച്ചിട്ടുണ്ട് ഓൾ എഞ്ചിനീയർ ഭാഗം പഠിക്കുന്ന  കുട്ടിയല്ലേ,ഓൾ നമ്മളെ മതത്തിലെ കുറച്ചു കാര്യയെല്ലോ നിന്റെ ഓൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. 

ഉമ്മാ,ഒന്നിനും നമ്മൾ ധൃതി കൂട്ടിയിട്ട് കാര്യമില്ല അവൾ പതിയെ എല്ലാം പഠിച്ചോളും,തിരക്കികൂട്ടി പഠിപ്പിച്ചതൊന്നും അവൾ ശരിയായ രീതിയിൽ ഉൾക്കൊള്ളണമെന്നില്ല,ഞാൻ അവളെ ഓൺലൈനായിട്ട് ഒരു ഇസ്ലാമിക്‌ ക്ലാസ്സിന് ചേർത്താൻ നോക്കുന്നുണ്ട്. 

സൈനു സൈനബാ…..

ഇത് ആരൊക്കെയാ കയറി വാ രണ്ടാളും.

ഷുക്കുറെ നീ നല്ല പണിയാ കാണിച്ചത്, നമ്മൾക്ക് നല്ല ബിരിയാണി കിട്ടുന്ന കല്ല്യാണമല്ലേ നീ ചിലവ് ചുരുക്കി നടത്തിയത്. 

ഹോ അതാണോ കാര്യം ചേച്ചിമാർക്ക് ബിരിയാണി മാത്രമല്ല, ഒരുപാട് ഭക്ഷണങ്ങൾ ഒരുക്കിയിട്ടുള്ള ഒരു റിസപ്ഷൻ പാർട്ടി തന്നെ ഏർപ്പാടാക്കുന്നുണ്ട്. 

അതെയോ,സൈനു നിന്റെ മരുമകളെ കണ്ടില്ലലോ. 

മോളെ ഫാത്വിമാ ഫാത്വി…

ഫാത്വിമ മെല്ലെ അവർക്കരികിലേക്ക് നടന്നു വന്നു. 

അസ്സലാമുഅലൈക്കും. 

ഫാത്വിമ ജാനുയേച്ചിയെയും സുജാതച്ചിയെയും നോക്കി പറഞ്ഞു. 

മുനീറ ഉൾപ്പെടെ എല്ലാവരും അന്തം വിട്ട് നോക്കി നിൽപ്പാണ് ശുക്കുറ് ചിരി കടിച്ചമർത്തി. സൈനബ ചമ്മിയ മുഖത്തോടെ ഷുക്കൂറിനെ നോക്കി. അവൻ കുറച്ചു മുൻപേ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് അവർക്ക് തോന്നി.  

എന്താടി സുജാതെ ഓൾ അറബിയാ പറയുന്നതെന്ന് തോന്നുന്നു. 

നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഇറങ്ങുവാണെ ഉമ്മ,ബൈ ഫാത്വിയെന്നും പറഞ് ഷുക്കൂർ പുറത്തേക്ക്പ്പോയി. 

സൈനബ ആയിഷാന്റെ മോള് മുനീറയെ കടുപ്പിചൊന്നുനോക്കി. അവൾ ഇളിച്ച് കാട്ടി പുറത്തേക്കോടി. 

 ജാനു നീ ഓളോട് ചോദിക്ക് വീട്ടിലെ പണിയെല്ലോ എടുക്കാൻ അറിയോന്ന്.

സുജാത ജാനുവിന്റെ ചെവിയിൽ പറഞ്ഞു. ഇത് കേട്ട് ജാനു ഫാത്വിമയെ നോക്കി ചോദിച്ചു. 

.ഹോ..ഹോംവർക്ക്‌. 

Ya i have work from home 

good 

ജാനു.. നീ ഇതെങ്ങനെ എന്ന ഭാവമായിരുന്നു സുജാതയുടെയും സൈനബയുടെയും മുഖത്ത്. ഉദയനാണ് താരത്തിലെ സലീംകുമാറിന്റെ എക്സ്പ്രഷനിട്ട് തകർക്കുകയായിരുന്നു ജാനുയേച്ചി. സൈനബ ഓടി വന്ന് ജാനുന്റെ യും സുജാതയുടെയും അടുത്ത്പ്പോയി അവരുടെ കൈപിടിച്ച് അടുക്കളയിലേക്ക് കൂട്ടിപ്പോയി. 

എന്നാലും ന്റെ ജാനു നിനക്ക് ഇത്രയും ബുദ്ധിയുണ്ടായിരുന്നോ,നീ എങ്ങനെയാ ഈ ഇംഗ്ലീഷൊക്കെ പഠിച്ചേ. 

ന്റെ സൈനു ഇംഗ്ലീഷ് പഠിക്കാൻ മലയാളതിനേക്കാളും എളുപ്പമാണ്. 

അത് നിന്നെപ്പോലെ ബുദ്ധിയുള്ളവർക്കല്ലേ ജാനു,ആ പെണ്ണ് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല.

എടാ അളിയാ ഷുക്കുറെ,ഇത് നല്ല കോമഡിയാണല്ലോ

എന്നിട്ട്.

എന്നിട്ട് ന്ത് ഉണ്ടാവാൻ നിന്റെ അമ്മയും ഇവന്റെ അമ്മയും ചെവിയിലെന്തൊക്കെയോ പറഞ്ഞ് കിളി പോയ പോലെ ഫാത്വിയെ നോക്കി ചിരിക്കുന്നത് കണ്ടു. 

രാവിലെ നടന്ന കാര്യങ്ങളൊക്കെ കൂട്ടുകാരോട് പറയുന്ന തിരക്കിലായിരുന്നു ഷുക്കൂർ. 

 പുരനിറഞ്ഞ് നിൽക്കുന്ന നമ്മുടെ five fingers ഗ്യാങ്ങിൽ ഷുക്കുറെ നിന്റെ കാര്യത്തിലെങ്കിലും ഒരു തീരുമാനം ആയല്ലോ. 

സുരാഗിനും ജയേഷിനും ഡെയിലി പെണ്ണുകാണാലെങ്കിലും നടക്കുന്നുണ്ട്,പിന്നെ അഭിലാഷ് അവൻ നല്ല റിച്ചും തറവാടിയും നല്ല മസിലും കൂട്ടത്തിൽ സുന്ദരനും,CA,ക്കാരനാനൊക്കെ ആയത്കൊണ്ട് അവന്റെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനമാവും,ഞാൻ മാത്രം സിഗ്മ മെയ്ൽ ആയിട്ട് സിംഗിൾ പസങ്കേ പാട്ടും പാടി നടക്കേണ്ടി വരുമെന്ന തോന്നുന്നേ. 

റമീസേ നീ ഇങ്ങനെ സെന്റി അടിച്ച് ആണുങ്ങളുടെ വില കളയല്ലടാ. 

ആ പെണ്ണ് കെട്ടിയ നിനക്കൊക്കെ അങ്ങനെ പറയാ,സ്നേഹിക്കാൻ ഒരു ആളില്ലാത്തത് മനസ്സിന്റെ വിങ്ങൽ തന്നെയാണ് മോനെ ഷുക്കുറെ. 

ആ,അഭി വരുന്നുണ്ടല്ലോ. 

കൺഗ്രാട്സ് മിസ്റ്റർ മണവാളൻ.

താങ്ക്സ് അഭി അളിയാ. 

നാളെയാ റിസപ്ഷൻ പാർട്ടി നിങ്ങളൊക്കെ നേരത്തെ തന്നെ അങ്ങ് എത്തിയേക്കണേ. 

അത് പിന്നെ പറയാനുണ്ടോ,പെണ്ണ് സെറ്റാവാത്ത സങ്കടം നമ്മൾ ഫുഡ്‌ കഴിച്ചങ് തീർക്കും അല്ലെ റമീസേ. 

അതിന് ഇപ്പോൾ ഇവിടെ ആർക്കാ സങ്കടം,എനിക്കൊരു സങ്കടവുമില്ലേ. 

എടാ റമീസേ ആ കണ്ണുനീർ തുടച്ചിട്ട് പറയടാ. 

നീ പോടാ മൈ

മൈമൂനാ ന്റെ കയ്യിൽ തയ്ക്കാൻ  കൊടുക്കാൻ ഈ ഷുക്കൂർ ഒരു തുണി തരാന്ന് പറഞ്ഞിട്ട് തന്നില്ലാലോന്ന് പറയുകയായിരുന്നു. 

അഭിയുടെ രൂക്ഷ നോട്ടം റമീസിന് നേരെയായപ്പോൾ ചെക്കൻ സ്വന്തം പെങ്ങളെ പേര് വെച്ച് തന്നെ പ്ലേറ്റ് മാറ്റി.  

കൂട്ടത്തിലെ മസിലളിയനാണവൻ,എക്സ്ട്രാ ഡിസെന്റ് ആണ് കക്ഷി,അത് മാത്രമല്ല ചെക്കന് ഈ തെറി പറയുന്നതൊന്നും തീരെ ഇഷ്ടമല്ല,കൂട്ടുകാരനാണോന്ന് നോക്കാതെ ഒന്നും പൊട്ടിക്കാനും സാധ്യതയുണ്ട്,എന്തിനാ വെറുതെ റിസ്ക്ക് എടുക്കുന്നത്. റമീസ് ആത്മഗദം പറഞ്ഞു. 

നിന്ന നിൽപ്പിൽ പ്ലേറ്റ് മാറ്റിയ റമീസിനെ കണ്ട് ഒരേ നിമിഷം അത്ഭുതവും ചിരിയും ബാക്കിയുള്ളവർക്ക് വന്നു. 

റിസപ്ഷൻ പാർട്ടിയിൽ മൈമൂന തയ്ച്ച റെഡ് ലഹങ്കയിൽ തിളങ്ങി നിൽക്കുകയാണ് നമ്മുടെ ഫിലിപ്പൈനി മണവാട്ടി ഫാത്വിമ. സുന്ദരനായ ഷുക്കൂറ് വരുന്നവരെ സ്വീകരിക്കുന്ന തിരക്കിലാണ്.ഷുക്കൂറിന്റെ മൂന്ന് സഹോദരൻ മാരും ബാപ്പയും വന്നിട്ടില്ല അവരൊക്കെ അടങ്ങുന്ന  വലിയ നിക്കാഹ് പാർട്ടി ഖത്തറിൽ വെച്ച് നടത്തിയിട്ടുണ്ട്.ഫാത്വിമയെ ചുറ്റി പറ്റി തന്നെ മുനീറ നടക്കുന്നുണ്ട്. അഭി ഒഴികെ റമീസ് ഉൾപ്പെടെയുള്ള ആൺപിള്ളേരുടെ കണ്ണുകൾ മുനീറയിൽ തന്നെയായിരുന്നു. അത് കണ്ട മുനീറ തനിക്കറിയാവുന്ന may be, like തുടങ്ങിയ വാക്കുകൾ കുത്തി കയറ്റി ഫാത്വിമയോട് ഇംഗ്ലീഷിൽ കത്തിയടിച്ച് പട്ടിശോ കാണിക്കുന്ന തിരക്കിലാണ്. ജാനുയേച്ചിയും മുറി ഇംഗ്ലീഷ് പറഞ് ആളാവാൻ നോക്കുന്നുണ്ട്. ബീഫ് ബിരിയാണിയും ചിക്കൻ ഫ്രൈയും മന്തിയും അടിച്ച് കയറ്റി കുറച്ച് ടീംസ് അടക്കം പറച്ചിൽ പറയാൻ തുടങ്ങിയിട്ടുണ്ട്. 

എടി മറിയൂ,പെണ്ണിന് പാലപ്പത്തിന്റെ നിറമുണ്ടെന്നയുള്ളൂ നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ ഒരു ഐശ്വര്യമൊന്നും കിട്ടിയിട്ടില്ല അല്ലെ,ഷുക്കൂറിനുനമ്മുടെ നാട്ടിൽ തന്നെ കെട്ടിയാമതിയായിരുന്നു അല്ലേടി.

 (ആരാ ഈ പറയുന്നത് ,ഇവരുടെ മകളെ പെണ്ണ് കാണാൻ ഷുക്കൂർ പോയപ്പോൾ സാലറി സർട്ടിഫിക്കറ്റ് ചോദിച്ച മുതലാണ് ഇത്)മറിയു മനസ്സിൽ ചിന്തിച്ചു. 

നീ പറഞ്ഞത് ശരിയാ ചെക്കന് ഇവിടെ നല്ല പെണ്ണിനെ തന്നെ കിട്ടിയേനെ,ഇനി പറഞ്ഞിട്ടെന്താ കാര്യം,പിന്നെ ആ പെണ്ണിന്റെ കഴുത്തിലും കാതിലും കിടക്കുന്നസ്വർണ്ണംഒക്കെ അവളുടെ തന്നെയാണോ ആവോ,ഈ ഫിലിപ്പയിൻസ് നമ്മളെപ്പോലെ സമ്പന്നരൊന്നും ആയിരിക്കില്ലെന്ന പറയുന്നകേട്ടത്. 

ചിക്കൻ ഫ്രൈ കടിച്ച് പറിച്ച് തിന്ന് കൊണ്ട് മറിയു പറഞ്ഞു. 

സമീറാ..ഈ ചിക്കൻ ഫ്രൈയിൽ അത്ര ഉപ്പില്ല അല്ലേ.

ചിക്കൻ ഫ്രൈയോ എനിക്ക് കിട്ടിയില്ലല്ലോ ചിക്കൻ ഫ്രൈ,ഞാൻ വിചാരിക്കുകയായിരുന്നു ഈ ബിരിയാണിയുടെ കൂടെ ചിക്കൻ ഫ്രൈ കൊടുക്കാത്ത ഇവരൊക്കെ എന്ത് എച്ചികളാണെന്ന്. 

എന്റെ സമീറാ,നിനക്ക് ചിക്കൻ ഫ്രൈ കിട്ടിയില്ലേ തൽക്കാലം നീയെന്റെ പ്ലേറ്റിൽ നിന്നും എടുത്തോ,പിന്നെ എന്റെ മോള് മർഷി പറയുകയാ ശുക്കുറിന്റെ റൂമിൽ വെച്ച എ സി സെക്കന്റ്‌ഹാൻഡ് ആണെന്നാ തോന്നുന്നേ എന്ന്. 

ആ ചിലപ്പോൾ ആയിരിക്കും മറിയു,ആ ഫിലിപിനി കൊച്ചിന്റെ ഡാഡി യും മമ്മിയും ഇവിടെ വന്ന് അതൊന്നും നോക്കുകയെന്നും ഇല്ലാലോ,ഷുക്കൂറിന്റെ ബാപ്പ പിശുക്കൻ മജീദ് അല്ലെ പിന്നെ സൈനൂത്തയും അങ്ങനെതന്നെ അല്ലെ.

ഒരു വലിയ ചിക്കൻ പീസ് വായിലാക്കി കൊണ്ട് സമീറ പറഞ്ഞു നിർത്തി. 

എന്താല്ലേ ഓസിന് തിന്നിട്ട് അവരെയും കുറ്റംപറഞ്ഞു രസിക്കുന്നു. ചിലർ ഇങ്ങനെയാണ് മറ്റുള്ളവരുടെ അനാവശ്യകാര്യങ്ങളിൽ ഇടപെടാൻ ഭയങ്കര ശുഷ്‌കാന്തിയായിരിക്കും. അത് പറഞ്ഞ് അഭിലാഷ് അവരെ നോക്കി പല്ല് കടിച്ച് മുഷ്ട്ടി ചുരുട്ടി കൊണ്ട് പറഞ്ഞു.

രംഗം 2

ചാരു ചാരു……

ആ വരുന്നു  അച്ഛാ 

അമ്മയോട് റ്റാറ്റ പറഞ്ഞ് അച്ഛന്റെ സ്കൂട്ടറിൽ കയറുന്ന ചാരുവിനെനോക്കി അമ്മയും സ്നേഹത്തോടെ കൈവീശി കാണിച്ചു. 

അച്ഛാ.. അച്ഛന് എന്നെ വൈകിട്ടും ഇതുപോലെ വിളിക്കാൻ വന്നൂടെയെന്നാൽ എനിക്ക് നടന്ന് വരേണ്ട ആവിശ്യമില്ലാലോ. 

വൈകുന്നേരം സ്കൂൾ വിടുന്ന സമയമായത് കൊണ്ട് കടയിൽ നല്ല തിരക്കായിരിക്കും മോളെ. 

പിന്നെ….ആ കൊച്ചു സ്റ്റേഷനറി കടയല്ലേ ലുലു മാളോന്നും അല്ലാലോ തിരക്ക് ഉണ്ടാവാൻ. 

അതെ അത് ലുലു മാളും അല്ല നിന്റെ അച്ഛൻ യുസുഫ് അലിയുമല്ല എന്ന ബോധം എന്റെ കൊച്ചിനുണ്ടല്ലോ,പിന്നെ വൈകുന്നേര സമയത്ത് നമ്മുടെ കൊച്ചു കടയിൽ ആ കടയുടെ ഓണർ ഡ്യൂപ്പിക്കറ്റ് യുസുഫ് അലിയുണ്ടാവും അയാളോട് ചോദിച്ചാൽ അയാൾ സമ്മതിക്കില്ല,ജോലി പോയാൽ പിന്നെ നമ്മുടെ വൈറ്റ് ഹൗസിന്റെ വാടക കൊടുക്കാതെ ആ വീട്ടിൽ നിന്ന് ഞമ്മളെ ഇറക്കിവിട്ടാൽ നീ പറഞ്ഞ ലുലു മാളിന്റെ ഓണറിന്റെ മുന്നിൽ ഈ അച്ഛൻ തന്നെപ്പോയി തെണ്ടേണ്ടി വരും. 

ന്റെ കൃഷ്ണാ,ഞാൻ നടന്ന് തന്നെ പോയിക്കൊള്ളാമേ,എന്നാലും എന്റെ ഒരു വിധി വീട്ടിൽ നിന്ന് രണ്ട് മിനുട്ട് നടന്നാൽ ബസ്സ്റ്റോപ്പ്‌ ഉണ്ട് പക്ഷെ നമുക്ക് വേണ്ട സമയത്ത് അവിടെ ബസ്സ് ഇല്ല 8.30ക്ക് ഒരു ബസ്സ് പോയാൽ അടുത്ത ബസ്സ് 10:30ക്ക് കോളേജ് ടൈം പത്തുമണിയായ ഞാൻ ഈ 8:30ക്കുള്ള ബസ്സിന്‌ പോയിട്ട് ന്ത് കാട്ടാനാ ബസ്സ് കിട്ടുന്ന അടുത്ത സ്റ്റോപ്പിലേക്ക് 20മിനിറ്റ് നടക്കാനുമുണ്ട് ആ നടത്തം ഒഴിവാക്കാൻ അച്ഛനെ സോപ്പിട്ട് ഈ ചാരുലത അച്ഛന്റെകൂടെ സ്കൂട്ടിയിൽ പോവും പക്ഷെ തിരിച്ചു വരുമ്പോഴും അതെ അവസ്ഥ തന്നെ എന്റെ കോളേജ് വിടുന്ന സമയത്ത് നമ്മുടെ നാട്ടിലേക്കുള്ള ബസ്സില്ല ഇത്പോലെ ഓസിന് വരാൻ ആ ടൈമിൽ അച്ഛനെ കിട്ടില്ല പിന്നെ നടത്തം തന്നെ ശരണം.

മ്മ് മ്…ന്റെ കുട്ടീടെ വല്ലാത്തൊരു വിധി തന്നെ അച്ഛൻ ചിരി കടിച്ചമർത്തി കൊണ്ട് പറഞ്ഞു. 

നീ ഇറങ് മോളെ സ്റ്റോപ്പ് എത്തി. 

അച്ഛാ..നമ്മൾക്ക് ആ പട്ടികാട്ടിൽ നിന്ന് വേറെ നല്ലൊരു സ്ഥലത്ത് നല്ലൊരു വീട് വെച്ച് താമസം മാറിയാലോ. 

അതിന് മോളുടെ അച്ഛൻ യൂസ.

ഹോ മതി ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു. 

തലയിൽ കൈ വെച്ച് കൊണ്ട് പറയുന്ന മകളെ നോക്കി അച്ഛൻ ഒന്ന് കണ്ണുചിമ്മി. 

ഞാൻ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ആ പട്ടിക്കാട്ടിൽ നിന്നും സ്വന്തമായി നല്ലൊരു സ്ഥലത്ത് വീട് വെച്ച് നമുക്ക് കഴിയാട്ടോ അച്ഛാ.

അച്ഛൻ തലയാട്ടി ബസ്സിൽ കയറുന്ന ചാരുലതയെ നോക്കി അച്ഛൻ കൈവീശി കാണിച്ചു. 

രാജേട്ടാ ഇന്ന് കട തുറക്കാൻ ലേറ്റ് ആയല്ലോ. 

ആ അത് മോളെ,ബസ്സ് വരാൻ ലേറ്റ് ആയി. 

രാജേട്ടന് എത്ര മക്കളാ. 

കടയിൽ സാധനം വാങ്ങാൻ വന്ന കൂട്ടത്തിൽ ഒരാൾ ചോദിച്ചു. 

എനിക്ക് ഒറ്റ മകളാണ്,അവൾ ഡിഗ്രിക്ക്‌ പഠിക്കുവാ,ഇപ്പൊ രണ്ടാം വർഷമായി. 

അതെയോ രാജേട്ടനെ കണ്ടാൽ കോളേജിൽ പഠിക്കുന്ന മോളുണ്ടെന്ന് പറയില്ലാട്ടോ. 

രാജേട്ടൻ ഈ കടയിലെ മമ്മുട്ടിയല്ലേ. 

ആ കമെന്റ് കേട്ടപ്പോൾ എല്ലാവരും ചിരിച്ചു. 

സമയം വൈകുന്നേരം ചാരുലത  ബസ്സിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോഴേക്കും അവളുടെ പൂച്ചകണ്ണുകൾ പാതി അടഞ്ഞ മട്ടിലായിരുന്നു. അലസമായി വെറുതെ തിരിഞ്ഞ് നോക്കിയപ്പോഴാണ് ഒരു തെരുവ്നായ അവളുടെ നേരെ ചീറി പാഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതുകണ്ട ചാരുലത ന്റെ കൃഷ്ണായെന്നും വിളിച്ച് സർവ്വശക്തിയുമെടുത്ത് മുന്നോട്ട് ഓടി പക്ഷെ ഭയം കൊണ്ട് അവളുടെ കൈകാലുകൾ വിറച്ച് മുന്നോട്ട് ഓടാൻ വയ്യാതായി. ഉടനെ അടുത്ത് കണ്ട ഗേറ്റ് തള്ളി തുറന്ന് ആ വീട്ടിന്റെ സിറ്റൗട്ടിലേക്ക് കയറി വാതിലിൽ മുട്ടി. 

ഇവിടെ ആരുമില്ലേ,വാതിൽ തുറക്ക് പ്ലീസ് ഒന്ന് വേഗം തുറക്ക്. 

ചാരുലത ഉച്ചത്തിൽ വിളിച്ചു. അഭിലാഷ് വാതിൽ തുറന്നു. 

എന്താ.. എന്താ പറ്റിയെ…

അ..ത്..അത് ഒരു നായ പിറകെ ഓടിയതാ. 

അവൾ പുറകിലേക്ക് വിരൽ ചൂണ്ടി കൊണ്ട് കിതച്ചുകൊണ്ട് പറഞ്ഞു. 

തെരുവ് നായ അപ്പോഴേക്കും ഗേറ്റിന്റെ മുന്നിൽ എത്തിയിരുന്നു. അഭിലാഷ് കയ്യിൽ കിട്ടിയ വടി എടുത്ത് നായക്ക് നേരെ ഒരു ഏറു വെച്ച് കൊടുത്തു. അത് ഭയന്ന് മുന്നോട്ട് ഓടി. ഭയന്ന് വിറച്ചു നിൽക്കുന്ന ചാരുവിന്റെ അടുത്തേക്ക് അഭിലാഷ് നടന്ന് നീങ്ങി. അവന്റെ നോട്ടം തിളങ്ങി നിൽക്കുന്ന അവളുടെ പൂച്ച കണ്ണിലായിരുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ അവന് ആയില്ല. അവളുടെ നോട്ടം അവനിൽ പതിഞ്ഞപ്പോൾ അവൻ പെട്ടെന്ന് പതറി.  

താൻ പേടിക്കേണ്ട,അത് പോയി കേട്ടോ,തന്റെ പേര് ന്താ.

ചാരുലത. 

തന്റെ പേടി ഇതുവരെ മാറിയില്ലേ നല്ലപോലെ വിറക്കുന്നുണ്ടല്ലോ,താൻ അകത്തേക്ക് കയറ് കുറച്ചു വെള്ളം കുടിച്ചാൽ റിലാക്സ് ആവും. 

വേണ്ട,ഞാൻ പോട്ടെ. 

അകത്തേക്ക് കയറാൻ മടിയാണെങ്കിൽ താൻ ഇവിടെ സിറ്റ്ഔട്ടിൽ ഇരിക്ക്,ഞാൻ വെള്ളം എടുത്തിട്ട് വരാം. 

അതും പറഞ്ഞ് അഭിലാഷ് അകത്തേക്ക് കയറി. അവൾക്ക് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവൻ കൊണ്ട് വന്ന വെള്ളം അവൾ ഒറ്റ വലിക്ക് കുടിച്ചു. 

ചാരുവിന്റെ വീട് എവിടെയാ. 

സോറി അങ്ങനെ വിളിക്കാലോ അല്ലെ. 

ഇവിടുന്ന് രണ്ടാമത്തെ വളവിലാ,അവിടെ വാടകയ്ക്ക് താമസിക്കുന്നതാ. 

ഓ അവിടെയാണോ വീട്ടിൽ ആരൊക്കെയുണ്ട്. 

അച്ഛൻ,അമ്മ,പിന്നെ ഞാനും. 

ഒറ്റ മോളാണോ ഞാനും ഒറ്റ മകനാണ്,അച്ഛന് ദുബായിൽ ബിസ്സിനെസ്സാണ്,അമ്മ ഹൗസ് വൈഫാണ്,ഇപ്പോൾ അമ്മ ഇവിടെയില്ല ഒരു കസിന്റെ കല്ല്യാണത്തിന് പോയിരിക്കുകയാ,എന്നെക്കൂടെ പോവാൻ ഒരുപാട് നിർബന്ധിച്ചതാ എനിക്ക് ചെറിയ ഒരു തലവേദന,അത് മാത്രമല്ല എനിക്ക് ഈ കുടുംബക്കാരുടെ പൊങ്ങച്ചവും പത്രാസും കേൾക്കാൻ ഒട്ടും ഇഷ്ട്ടമല്ല അതുകൊണ്ട് ഞാൻ നൈസായിട്ട് മുങ്ങിയതാ,അത് ഏതായാലും നന്നായി അല്ലെങ്കിൽ താൻ ഇവിടെ ഓടി വരുമ്പോൾ ഇവിടെ ആരും ഇല്ലാത്തിരുന്നേനെ. 

എന്നാൽ ഞാൻ പോട്ടെ. 

ഞാനും കൂടെ വരാം. 

വേണ്ട. 

എന്നാ ഓക്കേ. താൻ പൊയ്ക്കോ. 

ചാരുലതയുടെ ഉള്ളിൽ നിന്ന് ഭയം മാറിയിട്ടല്ലായിരുന്നു.ഗേറ്റ് കടന്ന് മുന്നോട്ട്പ്പോയി പരുങ്ങി നിന്ന ചാരുവിനെ കണ്ട് അഭിലാഷ് പൊട്ടിച്ചിരിച്ചു.

ഹഹഹ എന്തിനാടോ ഈ ഫോർമാലിറ്റിയൊക്ക ഞാൻ കൂടെ വരാമെന്ന് പറഞ്ഞതല്ലേ. 

കളിയാക്കേണ്ടാട്ടോ. 

ചമ്മിയ മുഖത്തോടെ ചാരുലത തലകുനിച്ചു നിന്നു. 

വാ നടക്ക്,താൻ അപ്പുറത്തെ സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി നടന്ന് വരുന്നതാവും അല്ലെ. 

ഉം. 

താൻ തനിച്ചാണോ കൂട്ടുകാരൊന്നുമില്ലേ. 

അവരൊക്കെ വേറെ റൂട്ടിലാണ്. 

ചാരു എന്താ പഠിക്കുന്നത്. 

ബി.കോം ആണ്,ഇപ്പോൾ സെക്കന്റ്‌ ഇയർ ആണ്. 

അങ്ങനെ ഓരോന്ന് സംസാരിച്ച് അഭിലാഷ് ചാരുലതയെ പാളി നോക്കി അലസമായി പാറികളിക്കുന്ന അവളുടെ മുടിയിഴകൾ,വാത്സല്യം തുളുമ്പുന്ന അവളുടെ മുഖം ,ആ പൂച്ച കണ്ണുകൾ. 

വീടെത്തി. 

എന്ത്. 

അവളുടെ മനോഹാരിതയിൽ ലയിച്ചുപോയവൻ അവൾ പറഞ്ഞത് കേട്ടില്ല. 

വീടെത്തീന്ന് 

ചാരുലത വീണ്ടും പറഞ്ഞു. 

അഭിലാഷ് തലയാട്ടി. വീട്ടിലേക്ക് കയറുന്ന അവളെ തന്നെ കണ്ണെടുക്കാതെ അഭിലാഷ് നോക്കി നിന്നു. അവനാഗ്രഹിച്ചത്പ്പോലെ അവൾ തിരിഞ്ഞ് നോക്കി.  

താങ്ക്സ്. 

പുഞ്ചിരിച്ചുകൊണ്ട് ചാരുലത പറഞ്ഞു. അഭിലാഷും അവളെ നോക്കി മനോഹരമായോന്ന് പുഞ്ചിരിച്ചു. 

തിരിച്ച് മടങ്ങുന്ന വഴികളിൽ അവളുടെ ഓർമ്മകൾ അവനെ തലോടി. 

അഭി..അഭി ഇങ്ങോട്ടൊന്ന് വന്നേ. 

ന്താ അമ്മേ. 

നീ സതീഷിന്റെ വീട്ടിൽ പോയി അല്ലെ. 

ആ പോയി. 

കല്ല്യാണവീട്ടിൽ നിന്ന് സതി അത് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ നാണംകെട്ടു,സതീഷുമായി നമുക്ക് ആർക്കും ഒരു ബന്ധവുമില്ലാന്ന് നിനക്ക് അറിയുന്നതല്ലേ,നമ്മുടെ ആരുടേയും സമ്മതമില്ലാതെ കുടുംബത്തിന് തീരെ ചേരാത്ത അഷ്ടിക്ക് വകയില്ലാത്ത ഒരുത്തിനെ കെട്ടിയവനാ അവൻ,അന്ന് മുതലേ അവനുമായിട്ടുള്ള എല്ലാ ബന്ധവും ഈ സത്യഭാമ ഉപേക്ഷിച്ചതാ. 

അമ്മ ഉപേക്ഷിച്ചെന്ന് കരുതി അവരെന്റെ മാമനും മാമിയും അല്ലാതാവില്ലല്ലോ. 

അവന്റെ ഒരു മാമനും മാമിയും എന്റെ ആങ്ങളയുമായിട്ടുള്ള എല്ലാ ബന്ധവും ഞാൻ ഉപേക്ഷിച്ച സ്ഥിതിക്ക് നീയുമത് അനുസരിക്കണം. 

എനിക്കത് ബുദ്ധിമുട്ടാണ്,എന്റെ കണ്ണിൽ മാമനും മാമിയും തെറ്റുകാരെല്ലാതെടുത്തോളം ഞാൻ അവരെ പോയി കാണുകയും ചെയ്യും,സംസാരിക്കുകയും ചെയ്യും. 

അവന്റെയൊരു മാമി,ഇന്ന് അവിടെ കല്ല്യാണത്തിനുണ്ടായിരുന്നു,ഒരു ഒണക്ക സാരിയും ചുറ്റി വന്നിരിക്കുന്നു ഞാൻ കണക്കിന് കളിയാക്കി വിട്ടിന് അപ്പോഴേക്കും അവളുടെ പൂങ്കണ്ണീര്,അവൾ ഇനി അടുത്ത കാലത്തൊന്നും നമ്മുടെ കുടുംബത്തിലെ ഒരു കല്ല്യാണം കൂടില്ല. 

ആ പാവം മാമിയെ ഇങ്ങനെ വേദനിപ്പിക്കാൻ എങ്ങനെ മനസ്സ് വരുന്നേ അമ്മേ നിങ്ങൾക്ക്, നിങ്ങളുടെ കൂടപിറപ്പിന്റെ ഭാര്യ അല്ലെ. 

പാവം മാമിയോ നിന്നെയും അവൾ മയക്കി അല്ലെ ആണുങ്ങളെ മയക്കാൻ അവൾക്ക് പ്രത്യേക കഴിവാണ്,അങ്ങനെയാണല്ലോ എന്റെ ഒരേ ഒരു ആങ്ങളയെ മയക്കിയെടുത്തെ. 

ദുരഭിമാനം തലക്ക് പിടിച്ച നിങ്ങളോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 

അതും പറഞ് ദേഷ്യത്തിൽ അഭിലാഷ് മുറിയിൽ കയറി ശക്തിയിൽ വാതിലടച്ചു. കണ്ണുകൾ മെല്ലെ അടച്ചു കിടന്നു. ചാരുലതയുടെ മുഖമായിരുന്നു ആദ്യം മനസ്സിലേക്ക് കയറി വന്നത്. വാത്സല്യം നിറഞ്ഞ അവളുടെ മുഖവും നീല കണ്ണ് കൊണ്ടുള്ള അവളുടെ നോട്ടവും ആ കാഴ്ച്ച അവന്റെ ചുണ്ടിൽ ഒരു ചിരി വിടർത്തി. 

വൈകുന്നേരം പതിവുപോലെ ചാരുലത ബസ്സിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങുമ്പോഴാണ് കാറും ചാരി നിൽക്കുന്ന അഭിയെ കണ്ടത്. അവൾ അവനിക്കായി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് നടന്ന് നീങ്ങി. 

അതെ,ചാരു ഒന്ന് നിൽക്കൂന്നേ,ഇന്നും നടക്കാനാണോ ഉദ്ദേശ്യം,ഇന്നലത്തെ അനുഭവം മറന്നോ,വാ വന്ന് വണ്ടിയിൽ കയറ് ഞാൻ കൊണ്ടുവിടാം. 

അയ്യോ അതൊന്നും വേണ്ട. 

വണ്ടിയിൽ കയറുന്നില്ലെങ്കിൽ കയറേണ്ട,തനിക്ക് ഒരു ഓട്ടോ പിടിച്ച് പോയികൂടെ. 

ഓട്ടോക്കാരന് മിനിമം ചാർജ് കൊടുക്കണം,ഡെയിലി അങ്ങനെ കൊടുത്താൽ അതൊരു ചിലവല്ലേ. 

ഉം, എന്നാ ഒരു കാര്യം ചെയ്യ് താൻ നടന്നോ ഞാൻ കാറിൽ തന്റെ പിറകെ വരാം അതാവുമ്പോൾ ഇന്നലത്തെപ്പോലെ തെരുവ്നായ വന്നാൽ തനിക്ക് പേടിക്കേണ്ടല്ലോ. 

ഏയ് അതൊന്നും വേണ്ടാട്ടോ 

അതും പറഞ് അവൾ നടന്ന് നീങ്ങി പിറകെ വണ്ടിയിൽ അവനും ചാരുലത വീട്ടിൽ കയറി എന്നുറപ്പിച്ച ശേഷം മാത്രം അവൻ വണ്ടിയുമായി പിറകൊട്ടേക്ക് നീങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ ഇത് പതിവായി തുടർന്നു. 

മോനെ അഭി,ഇന്ന് ഞായറാഴ്ചല്ലേ നീ ഇത്ര രാവിലെയിതെങ്ങോട്ടാ. 

എന്റെരു ഫ്രണ്ടിനെ കാണാൻ പോവുകയാ,ബൈ അമ്മാ. 

സത്യം പറഞ്ഞാൽ എനിക്ക് ചാരുവിനെ കാണാതിരിക്കാൻ പറ്റുന്നില്ല, ഇന്നലെ ഒരു ദിവസം കൊണ്ട് തന്നെ ഞാൻ അതിന്റെ വേദന നല്ലപോലെ അറിഞ്ഞു,ഇനിയും വയ്യ അവളെ കാണാതിരിക്കാൻ ശനിയും ഞായറും ആരാണാവോ ഈ കോളേജിനൊക്കെ ലീവ് കൊടുത്തത്. അഭി ആത്മഗദം പറഞ്ഞു. 

ചാരുലതയുടെ വീടിനോട് ചേർന്ന് നിൽക്കുന്ന കട്ട്‌ റോഡിലേക്ക് കയറിയപ്പോൾ കണ്ടു. വസ്ത്രം അലക്കി കൊണ്ടിരിക്കുന്ന ചാരുലതയെ. വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി ഒരു നിമിഷം അവൻ അവളെതന്നെ നോക്കി നിന്നു. അവളെ കണ്ട മാത്രയിൽ അവന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിച്ചു.ആ നീല മിഴികളുടെ നോട്ടം അവനിൽ പതിഞ്ഞപ്പോൾ അവൻ പതുക്കെ വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങി. തുണിയലക്കലും വിരിക്കലും മുറ്റം അടിച്ചുവാരലൊക്കെയായി ചാരുലത മുറ്റത്തു തന്നെ ആയത് കൊണ്ട് അഭി വണ്ടിയുമായി ഓരോ റൗണ്ട് കറങ്ങി അവളെ കൺകുളിർക്കേ കണ്ടു. ഒന്നും സംസാരിച്ചില്ലെങ്കിലും അവളെ കണ്ടപ്പോൾ ഇന്നലെ കാണാത്തതിന്റെ വേദന മാഞ്ഞുപോയി. ഇന്നലെയാണ് ഒരു ദിവസത്തിന് ഇത്ര നീളമുണ്ടെന്നും അവളെ കാണാതിരിക്കാൻ പറ്റില്ലെന്നും അവൾ എന്റേതാണെന്നും ഞാൻ തിരിച്ചറിഞ്ഞത്. 

അന്നുമുതൽ അവന്റെ ഹൃദയ കോവിലിൽ കുടികൊള്ളുന്ന സ്വർണ്ണവിഗ്രഹമായി അവൾ മാറി. പരസ്പ്പരം പറയാതെ അവർ പ്രണയിച്ചുകൊണ്ടേയിരുന്നു.

ഇനിയും വയ്യ അവളെ കാണാതിരിക്കാൻ ശനിയും ഞായറും ആരാണാവോ ഈ കോളേജിനൊക്കെ ലീവ് കൊടുത്തത്. അഭി ആത്മഗദം പറഞ്ഞു. 

ചാരുലതയുടെ വീടിനോട് ചേർന്ന് നിൽക്കുന്ന കട്ട്‌ റോഡിലേക്ക് കയറിയപ്പോൾ കണ്ടു. വസ്ത്രം അലക്കി കൊണ്ടിരിക്കുന്ന ചാരുലതയെ. വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി ഒരു നിമിഷം അവൻ അവളെതന്നെ നോക്കി നിന്നു. അവളെ കണ്ട മാത്രയിൽ അവന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിച്ചു.ആ നീല മിഴികളുടെ നോട്ടം അവനിൽ പതിഞ്ഞപ്പോൾ അവൻ പതുക്കെ വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങി. തുണിയലക്കലും വിരിക്കലും മുറ്റം അടിച്ചുവാരലൊക്കെയായി ചാരുലത മുറ്റത്തു തന്നെ ആയത് കൊണ്ട് അഭി വണ്ടിയുമായി ഓരോ റൗണ്ട് കറങ്ങി അവളെ കൺകുളിർക്കേ കണ്ടു. ഒന്നും സംസാരിച്ചില്ലെങ്കിലും അവളെ കണ്ടപ്പോൾ ഇന്നലെ കാണാത്തതിന്റെ വേദന മാഞ്ഞുപോയി. ഇന്നലെയാണ് ഒരു ദിവസത്തിന് ഇത്ര നീളമുണ്ടെന്നും അവളെ കാണാതിരിക്കാൻ പറ്റില്ലെന്നും അവൾ എന്റേതാണെന്നും ഞാൻ തിരിച്ചറിഞ്ഞത്. 

അന്നുമുതൽ അവന്റെ ഹൃദയ കോവിലിൽ കുടികൊള്ളുന്ന സ്വർണ്ണവിഗ്രഹമായി അവൾ മാറി. പരസ്പ്പരം പറയാതെ അവർ പ്രണയിച്ചുകൊണ്ടേയിരുന്നു. 

രംഗം 3

അളിയാ അഭി,സത്യാണോ നമ്മൾ ഈ കേൾക്കുന്നത്. 

അതേടാ,എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്. 

ലവ് സ്റ്റോറി അങ്ങോട്ട് പറ എന്നാൽ അല്ലേ നമ്മൾക്ക് കാര്യങ്ങൾ വ്യക്തമാവും. 

അങ്ങനെ സ്റ്റോറി ആയിട്ട് പറയാനൊന്നും ആയിട്ടില്ല ഷുക്കുറെ. 

എന്നാലും പരിചയപ്പെട്ടതെങ്ങനെയാന്നെങ്കിലും പറ. 

ചുറ്റും കൂടി നിൽക്കുന്ന five fingers ന് ചാരുലതയെ പരിചയപ്പെട്ടത് മുതൽ ഉള്ള എല്ലാ കാര്യവും അഭിലാഷ് വ്യക്തമാക്കി കൊടുത്തു. 

എന്നാലും ന്റെ അളിയാ എന്റെ വീടിന്റെ മുന്നിലൂടെ എത്ര മൊഞ്ചത്തികുട്ടികൾ പോവാറുണ്ട്,എന്റെ വീടിന്റെ ഭാഗത്ത്‌ തെരുവ്നായന്റെ ശല്യവും കൂടുതലാണ്,ഒറ്റ പട്ടിക്കും എന്റെ വീട്ടിലേക്ക് ഒരു മൊഞ്ചത്തികുട്ടിനെ ഓടിച്ച് കൊണ്ടുവരാൻ തോന്നിയില്ലല്ലോ,നിന്റെ ഒക്കെ ഒരു ഭാഗ്യം. 

റമീസ് പരിതപിച്ചു കൊണ്ട് പറഞ്ഞു നിർത്തി. 

എന്നാലും അഭി നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇതൊരു വൺ സൈഡ് ലവ് ആയിട്ടാണ് എനിക്ക് തോന്നുന്നേ,നമ്മൾ കോളേജിൽ പഠിക്കുന്ന സമയത്തും അത് കഴിഞ്ഞും ഒരുപാട് പെൺകുട്ടികൾ നിന്റെ പിറകെ വന്നിട്ടും നീ എല്ലാവരോടും നോ പറഞ്ഞു ഒഴിവാക്കി,ഇതിപ്പോൾ നിന്റെ മനസ്സും മസിലും ഒരുപോലെ കുലുക്കിയ ഈ പെണ്ണിനോട് നീ നിന്റെ ഇഷ്ടം തുറന്നുപറയാനുള്ള ധൈര്യം കാണിക്കണമായിരുന്നു. 

എനിക്കുറപ്പുണ്ട് സുരാഗേ അവൾക്കും എന്നെ ഇഷ്ടമാണെന്ന്,അവളുടെ കണ്ണുകളിൽ ഞാൻ കണ്ടതാണ് എന്നോടുള്ള സ്നേഹം. 

കോപ്പാണ് ഇവിടെ മുഖത്ത് നോക്കിയിട്ടേനെ പെണ്ണിന്റെ മനസ്സ് കണ്ടുപിടിക്കാൻ കഴിയുന്നില്ല അപ്പോഴാണ് കണ്ണ്,എന്നാലും എന്റെ അളിയാ നമ്മുടെ  ഓഫീസിലെ വർഷ നിന്റെ പിറകെ എത്ര നടന്നതാ ഞാൻ കരുതി വെറുത്ത് വെറുത്ത് അവസാനം വർഷയോട് ഇഷ്ടമായെന്ന് പറഞ്ഞ് ആ ക്യാഷുകാരി മൊഞ്ചത്തിനെ നീ കേട്ടുമെന്ന ഇതിപ്പോൾ വല്ലാത്തൊരു ട്വിസ്റ്റ്‌ ആയല്ലോ. 

എന്തൊക്കെയാടാ ഈ പറയുന്നത്, സൗന്ദര്യവും സമ്പത്തും നോക്കിയാട്ടാണോ ഞാൻ ഒരാളെ സ്നേഹിക്കുകയെന്ന് നിങ്ങൾ കരുതുന്നുണ്ടോ. 

നീ അങ്ങനെയല്ലെന്ന് നമ്മൾക്ക്‌ അറിയാം പക്ഷെ….

എന്താടാ ഒരു പക്ഷെ.

നിന്റെ അമ്മ അങ്ങനെയല്ലല്ലോ,എട്ട് വർഷം കഴിഞ്ഞിട്ടും നിന്റെ മാമനെയോ മാമിയോ നിന്റെ വീട്ടിന്റെപടിപോലും കയറ്റിയില്ലല്ലോ. 

അത് നീ പറഞ്ഞത് ശരി തന്നെയാ ജയേഷേ,എനിക്കുറപ്പുണ്ട് ന്റെ അമ്മ എന്നെ മനസ്സിലാക്കുമെടാ അതിലൂടെ അവരെയും അമ്മ അംഗീകരിക്കും. 

അഭി നീ ആഗ്രഹിച്ചത്പോലെ എല്ലാം ഭംഗിയായി നടക്കട്ടെ. 

അല്ലെങ്കിൽ നമ്മൾ five fingers അത് നടത്തിയെടുക്കുമെന്ന് പറ സുരാഗേ. 

അതെന്നെ. 

അഭി..മോനെ..അഭി…

എന്താ അമ്മ. 

ഇന്ന് വൈകുന്നേരം നീ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം. 

എവിടെയാ അമ്മ. 

അച്ഛന്റെ ഫ്രണ്ട് രവി അങ്കിളിനെ നിനക്ക് അറിയില്ലേ,അവരുടെ മകൾ ശാലിനിയെ കാണാൻ വേണ്ടിയിട്ടാണ്,എനിക്കും നിന്റെ അച്ഛനും ആ കുട്ടിയെ നല്ലപോലെ ഇഷ്ടായി നിനക്ക് അവൾ നന്നായി ചേരും. 

അമ്മ എന്തൊക്കെയോ ഈ പറയുന്നത്. 

നിനക്ക് മനസ്സിലായില്ലേ നിന്റെ കല്ല്യാണക്കാര്യം തന്നെയാ. 

അതൊക്കെ മനസ്സിലായി,എനിക്കിപ്പോൾ കല്ല്യാണം വേണ്ട.

അതെന്താ,രവിയുടെ ഒറ്റ മകളാണ് ശാലിനി,അവന്റെ മുഴുവൻ സമ്പത്തിന്റെയും ഏക അവകാശിയാണവൾ,ഇത്ര നല്ല ബന്ധം കിട്ടിയിട്ട് നീ എന്ത് വാർത്താനാമ പറയുന്നേ. 

അമ്മ വിചാരിക്കുന്ന പോലെയൊന്നുമല്ല എന്റെ സങ്കൽപ്പം, ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കല്ല്യാണം കഴിക്കണമെന്നാണെന്റെ ആഗ്രഹം. 

നിന്റെ ഈ ആഗ്രഹം ഒരിക്കലും നടക്കില്ല,ഈ കാരക്കുനി തറവാട്ടിൽ കാ കാശിന് വകയില്ലാത്ത മരുമകളെയല്ല വേണ്ടത്, നമ്മുടെ കുടുംബത്തിന്റെ അന്തസിന് യോജിച്ച പെണ്ണാണ് വേണ്ടത്. 

എന്റെ കല്ല്യാണത്തിന് തീരുമാനം എടുക്കേണ്ടത് ഞാനല്ലേ അമ്മേ. 

നീ ഒന്നും പറയേണ്ട ഇന്ന് നീ എന്തായാലും എന്റെ കൂടെ വന്നേ പറ്റും. 

   അച്ഛാ…അച്ഛാ ആ അച്ഛൻ ഇവിടെ വന്നിരിക്കുകയാണോ,അച്ഛനെന്താ ആലോചിക്കുന്നത്. 

മോളെ ചാരു,മാസങ്ങൾ എത്ര പെട്ടെന്നാണ് പോവുന്നത്,കഴിഞ്ഞ മാസത്തെ വാടക ഇന്നലെ കൊടുത്തപ്പോലെ തോന്നുന്നു അപ്പോഴേക്കും അടുത്ത മാസമായി,മോളെ ചാരു,നിന്റെ അമ്മയെ വിളിച്ചിറക്കി കൊണ്ടുവരുന്ന സമയത്ത് ഈ അച്ഛന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു,ഇപ്പോഴും സാമ്പാദ്യമായിട്ട് ഒന്നുമില്ല,വാടക,ഇലക്ട്രിസിറ്റിബില്ല്,ഗ്യാസ്,

കോളേജ്ഫീസ്,ഒക്കെ കൂടി കൊടുത്ത് വരുമ്പോഴേക്കും മിച്ചം പിടിക്കാൻ ഒന്നും ഉണ്ടാവാറില്ല,ദൈവം തമ്പുരാൻ സഹായിച്ച് പട്ടിണി കൂടാതെ നിന്നെയും നിന്റെ അമ്മയെയും നോക്കാൻ കഴിഞ്ഞു,ഒരു വാടക വീട്ടിൽ താമസിച്ച് ഒരു കൊല്ലം കഴിയുമ്പോൾ അവിടുത്തെ വാടക കൂട്ടും അത് നമ്മൾക്ക്‌ താങ്ങാൻ പറ്റാത്തത് കൊണ്ട് അവിടെ നിന്ന് വേറെ വാടക വീട്ടിലേക്ക് മാറും ഈ ദേശാടനകിളികളെ പോലെ കൂടു മാറി മാറി പോവുമ്പോൾ അതിന്റെയൊക്കെ ചിലവ് വേറെയും,സ്വന്തമായിട്ട് വീടില്ലാത്തവന്റെ വേദന അത് അനുഭവിച്ചർക്കേ അറിയാൻ പറ്റും,നിന്റെ അമ്മയുടെ ഒരേ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ ഈ അച്ഛനെക്കൊണ്ട് സാധിച്ചിട്ടില്ല,പാവം നിന്റെ അമ്മ അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ പ്രാർത്ഥിച്ചും വഴിപാട് നടത്തിയും കാത്തിരിക്കുകയാ സ്വന്തം കൂരയിൽ ഒന്ന് ഉറങ്ങാൻ,നിന്റെ പ്രായത്തിലെ കുട്ടികളൊക്കെ കാതിലും കഴുത്തിലുമൊക്കെ സ്വർണ്ണം ഇട്ട് നടക്കുമ്പോൾ അതൊന്നും വാങ്ങിച്ച് തരാത്ത അച്ഛനോട്‌ ന്റെ കുട്ടിക്ക് ദേഷ്യമുണ്ടാവും അല്ലെ, ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഈ അച്ഛനെകൊണ്ട് കൂട്ടിയാൽ കൂടാതോണ്ടാ മോളെ, ന്റെ കുട്ടി ഈ അച്ഛനെ വെറുക്കല്ലേ. 

അച്ഛാ ഓരോന്നൊക്കെ പറഞ് ഈ എന്നെയും കൂടി കരയിപ്പിക്കുകയാണോ,ആയിരം സ്വർണ്ണം വാങ്ങി തരുന്നതിനേക്കാളും എത്രെയോ മേലെയാ അച്ഛൻ എനിക്ക് തരുന്ന സ്നേഹം ഈ അച്ഛന്റെ ചാരുമോൾക്ക് അത് മതി അച്ഛാ,അത് മാത്രം മതി,

ന്റെ ചാരു മോളെ നിന്നെ നല്ലൊരു രാജകുമാരന്റെ കയ്യിൽ ഏല്പിച്ച് കൊടുക്കണം ഈ അച്ഛന്. 

അച്ഛൻ അങ്ങനെ പറയുന്നത് കേട്ടപ്പോൾ ചാരുവിന്റെ മനസ്സിൽ ഓടി വന്നത് അഭിയുടെ മുഖമായിരുന്നു. ഒരു നിമിഷം ആ ഓർമ്മയിൽ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. 

ആ ചന്ദ്രി വന്നല്ലോ. 

അമ്മേ ന്തേ അമ്പലത്തിൽ നിന്ന് വരാൻ വൈകിയേ. 

ആ അത് അമ്പലത്തിൽ നിന്ന് ആ ജാനുയേച്ചിയെ കണ്ടിരുന്നു,അവരുടെ വീടിനടുത്തുള്ള സൈനൂത്താന്റെ മകൻ ഒരു ഫിലിപ്പൈനി പെണ്ണിനെ കെട്ടി കൊണ്ട് വന്ന കഥയൊക്ക പറഞ്ഞു നിന്നപ്പോൾ വൈകിപ്പോയി. 

മോളെ ചാരു നീ ഈ അച്ഛനോട് എന്തോ പറയാൻ വേണ്ടി വന്നതായിരുന്നില്ലേ.

അതെ അച്ഛാ,എന്റെ ഫ്രണ്ട് ശാലുവിനെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്,ആദ്യത്തേത് ആയത് കൊണ്ട് ഓൾക്കൊരു ടെൻഷൻ അത് കൊണ്ട് എന്നെ കൂട്ടിന് വിളിച്ചതാ അച്ഛൻ ഒന്ന് അവിടെവരെ എന്നെ കൊണ്ട് വിടുമോ. 

മോള് റെഡി ആയിട്ട് വാ, അച്ഛൻ കൊണ്ടുവിടാം. 

താങ്ക്സ് അച്ഛാ. 

  എന്റെ ശാലു നീ ഇങ്ങനെ ടെൻഷൻ ആവല്ലേ. 

എന്റെ ടെൻഷൻ എന്താണെന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല മോളെ,തിരിച്ച് കിട്ടാത്ത സ്നേഹം എന്നും മനസ്സിന്റൊരു വിങ്ങലാണ്. 

നീ എന്തൂട്ട് തേങ്ങയാ ഈ പറയുന്നത്. 

എല്ലാം നിന്നോട് ഞാൻ വിശദീകരിച്ച് പറയാം,ഈ പെണ്ണ് കാണൽ ഒന്ന് കഴിഞ്ഞോട്ടെ. 

ഉം. 

അഭിലാഷ് മനസ്സില്ലാ മനസ്സോടെ അമ്മയുടെ കൂടെ ശാലിനിയുടെ വീട്ടിലേക്ക്. 

അഭിലാഷ് നാട്ടിൽ അച്ഛന്റെ കമ്പനിയിൽ തന്നെയാണല്ലേ. 

അതെ. 

അത് പിന്നെ രവി,ഇവന്റെ അച്ഛന്റെ കാര്യം നിങ്ങൾക്കറിയാലോ അദ്ദേഹത്തിന് വിദേശത്ത് നിൽക്കാനാണിഷ്ടം,അപ്പോൾ ഇവിടുത്തെ കമ്പനിയിലെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ നമ്മുടെ കൂട്ടത്തിലെ ആരെങ്കിലും വേണ്ടേ. 

സത്യഭാമേ,വർമ്മ അടുത്തൊന്നും നാട്ടിലേക്ക് വരുന്നില്ലേ. 

അത് പിന്നെ നളിനി ഞാൻ കഴിഞ്ഞ മാസം അങ്ങോട്ട്‌ പോയത് കൊണ്ട് നമ്മൾ ഫുൾ കറക്കം തന്നെയായിരുന്നേ,അതുകൊണ്ട് വർമ്മേട്ടന് ബിസ്സിനെസ്സ് ഒട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നേ,അതൊക്കെ ഒന്ന് കരക്ക് അടുപ്പിച്ചിട്ട് ഇങ്ങോട്ടേക്ക് വരാമെന്ന പറഞ്ഞെ,അപ്പോൾ തന്നെ കുട്ടികളുടെ കല്ല്യാണവും നമുക്ക് അങ്ങ് നടത്താലോ. 

അത് ശരിയാ നമ്മളും ഇനി ഒരു ആറു മാസം കഴിഞ്ഞിട്ടേ ദുബായിലേക്ക് പോവുന്നുള്ളൂ,ഇപ്പോൾ അവിടെ നല്ല ചൂട് അല്ലെ, രവിയേട്ടന് അവിടുത്തെ ചൂട് തീരെ പറ്റില്ല. 

ആ,വർമേട്ടൻ പിന്നെ ഫുൾ Ac യിൽ ആയത്കൊണ്ട് ചൂട് ഒന്നും പ്രശ്നമില്ല. 

അഭി അളിയാ,നമ്മൾ ഇവിടെ വന്നത് ഇവരുടെയൊക്ക പൊങ്ങച്ചം കേൾക്കാനാണോ,അതോ പെണ്ണ് കാണാനാണോ. 

അതെ ഭാമേച്ചി ഇത് ആരെണെന്ന് മനസ്സിലായില്ല. 

അഭിയുടെ ചെവിയിൽ രഹസ്യം പറയുന്ന സുരാഗിനെ ചൂണ്ടിയായിരുന്നു നളിനിയുടെ ചോദ്യം. 

Five fingers ഇൽ ഉള്ള ബാക്കി മൂന്നെണ്ണത്തിനും ഓരോരോ തിരക്ക് ഒരു ധൈര്യത്തിന് സുരാഗിനെ കൂടെ കൂട്ടിയതാണ് ചെക്കൻ.ചെക്കന് മസിലുണ്ടെന്നേയുള്ളൂ ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ കുറച്ച് ടെൻഷൻ കൂടുതലാണ്. 

ഇത്…അഭിയുടെ കൂട്ടുകാരൻ സുരാഗ്. 

എന്നാ പിന്നെ പെണ്ണിനെ വിളിക്കാം അല്ലെ. 

മോളെ ശാലു…

ടെൻഷനോടെ അതിലുപരി മങ്ങിയ മുഖത്തോടെ ശാലിനി നിരത്തി വെച്ച ചായ അടങ്ങുന്ന ട്രെ യുമായി അവരുടെ അടുത്തേക്ക് പോയി. പിറകെ പലഹാരങ്ങളുമായി നളിനിയും. ശാലിനി തലയുയർത്തി അവരെ നോക്കിയപ്പോൾ ടെൻഷൻ മാറി അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞ് നിന്നു. കൂട്ടുകാരിയുടെ ചെക്കനെ ഒളിഞ്ഞു നോക്കുന്ന ചാരുലത ആ മുഖം കണ്ടതും അവൾ ഞെട്ടി ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അടുക്കള വശത്തേക്കോടി പിന്നാമ്പുറത്തെ ജനലും ചാരി നിന്നു. ന്റെ കൃഷ്ണാ..പേര് പോലും അറിയാതെ മനസ്സിൽ കേറിയ കൂടിയ ആളാണ്‌,സമ്പത്ത് കൊണ്ട് നമ്മളെക്കാൾ ഏറെ ഉയരത്തിലാണെന്നറിഞ്ഞിട്ടും എന്റെ മനസ്സ് ന്റേത് മാത്രമാണെന്ന് എന്നോട് ഒരായിരം വട്ടം മന്ത്രിച്ച ആൾ ഇപ്പോൾ എന്റെ കൺമുന്നിൽ വെച്ച് എനിക്ക് നഷ്ടമാവാൻ പോവുന്നു അതും എന്റെ കൂട്ടുകാരിയുടെ വരനായി,എന്റെ പൊട്ട മനസ്സിൽ മാത്രമേ അങ്ങനെയൊക്കെ തോന്നിയിട്ടുള്ളു അല്ല, അവരൊക്കെ വലിയ വീട്ടിലെ അല്ലെ,എന്നെ ഒരിക്കലും അങ്ങനെ കണ്ട് കാണില്ല.   

അതും പറഞ്ഞ് അവൾ വാ പൊത്തി കരയാൻ തുടങ്ങി. 

സത്യഭാമേ ശാലു വിനും അഭിക്കും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവർ മാറി നിന്ന് സംസാരിക്കട്ടെ.  

അത്  കേട്ടപ്പോൾ ശാലുവിന്റെ മുഖം മങ്ങി. അഭിലാഷ് മുറിയിൽ കയറി പിന്നാലെ ശാലിനിയും.  

തന്നോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,ഞാൻ പറയുന്നത് കേട്ട് സങ്കടപെടരുത്. 

ഉം. 

അഭിയുടെ ശബ്ദം ജനലും ചാരി നിൽക്കുന്ന ചാരുലത കേട്ടപ്പോൾ അവളുടെ  ഹൃദയം വിങ്ങി. 

എനിക്കീ കല്ല്യാണത്തിന് താൽപ്പര്യമില്ല,ഞാനൊരു കുട്ടിയെ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ട്,ചാരുലത ന്റെ ചാരു അവളെ മാത്രമേ ഞാൻ എന്റെ ഭാര്യയാക്കാൻ ആഗ്രഹിക്കുന്നുള്ളൂ,ഒരിക്കലും ആ സ്ഥാനത്ത് ശാലിനിയെ കാണാൻ എനിക്ക് കഴിയില്ല ശാലിനി എന്നോട് ക്ഷമിക്കണം. 

അതും പറഞ് മുറിയിൽ നിന്ന് പോവാനൊരുങ്ങിയ അഭിയെ ശാലിനി വിളിച്ചു. 

ഒരു നിമിഷം,നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലാവും,ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ ഒരിക്കലും സാധിക്കില്ല,നിങ്ങളെ പ്പോലെ ഞാനും ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്, പക്ഷെ ഞാൻ എന്റെ ഇഷ്ടം ഇതുവരെ അവനോട് തുറന്നു പറഞ്ഞിട്ടില്ല,എന്റെ കോളേജിലെ സീനിയർ ആയിരുന്നു,രാവിലെ ഞാൻ ഓഫീസിൽ പോവുമ്പോൾ എപ്പോഴും കാണാറുണ്ട്,പക്ഷെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിട്ടില്ല,എന്റെ ഇഷ്ട്ടം അവനോട് തുറന്നുപറയാൻ അഭിലാഷ് എന്നെ സഹായിക്കണം. 

ആ ബെസ്റ്റ് അത് പൊളിച്ച് അളിയാ,നല്ല ആളോടാണ് ഈ കാര്യത്തിൽ സഹായം ചോദിക്കുന്നത് സ്വന്തം പെണ്ണിനോട് ഇഷ്ടം തുറന്ന് പറയാത്ത ആളാണ് ഇപ്പോൾ ഓൾക്ക് വേണ്ടി ചഹായം ചെയ്യാൻ പോവുന്നെ. 

എടാ റമീസേ നീ ഒന്ന് നിർത്ത് അഭി കാര്യം പറയട്ടെ. 

Four fingers നോട്‌ എപ്പോഴത്തെയും പോലെ അഭി കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുകയാണ്. 

ശാലിനി, ഞാൻ എങ്ങനെയാ ഈ കാര്യത്തിൽ നിന്നെ സഹായിക്കാൻ. 

അഭിലാഷിന്റെ കൂടെ ഇപ്പോൾ ഇവിടേക്ക് വന്ന സുരാഗിനെയാണ് ഞാൻ ഇഷ്ട്ടപെടുന്നത്. 

അളിയാ…സത്യമാണോ ഈ പറയുന്നത് വെറുതെ മനുഷ്യനെ കേറി ഇങ്ങനെ ഓരോന്നൊക്കെ പറഞ്ഞ് ആഗ്രഹിപ്പിക്കരുത് കേട്ടോ. 

ഞാൻ എന്തിനാ സുരാഗേ ഈ കാര്യത്തിൽ നിന്നോട് കള്ളം പറയുന്നേ,പെണ്ണ് കാണാൻ വരുന്ന ആരായാലും ഈ കാര്യം പറയാൻ തന്നെയായിരുന്നു അവൾ തീരുമാനിച്ചത്. 

ഷുക്കൂ…റ് പെണ്ണ് കെട്ടി അഭിക്കും…പെണ്ണ് കിട്ടി സുരാ…ഗിനും പെണ്ണ് കിട്ടി പെണ്ണ് കെട്ടണം ഇമ്മാ അനക്ക് പെണ്ണ് കെട്ടണം പിന്നീടുള്ള ദിവസം റമീസ് ഈ പാട്ടും പാടി നടക്കുകയായിരുന്നു.

രംഗം 4

 തന്റെ പ്രിയതമന്റെ വാക്കുകൾ ഓരോന്നും ഓർത്തെടുക്കുകയായിരുന്നു ചാരുലത. സന്തോഷം കൊണ്ടവളുടെ ഉള്ളം തുടിച്ചു. കൃഷ്ണനോടും നന്ദി പറയാൻ അവൾ മറന്നില്ല. 

പിറ്റേദിവസം ബസ്സിറങ്ങി വരുന്ന ചാരുലതയെ കാത്ത് അഭിലാഷ് നിൽപ്പുണ്ടായിരുന്നു,ഇന്ന് അവനും അവളുടെ ഒപ്പം നടക്കാൻ തുടങ്ങി. 

ചാരു..എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു,തന്നെ എനിക്ക്‌ ഒരുപാട് ഇഷ്ടാടോ,നിന്നെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,നിന്റെ ഈ നീല മിഴികളിൽ ഒരുപാട് തവണ നിനക്ക് എന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ടുണ്ട്,എന്നാലും ചോദിക്കുകയാ തനിക്ക്എന്നെ ഇഷ്ടമല്ലേ,താൻ എന്താ ഒന്നും പറയാത്തത്. 

അത്…അഭിയേട്ടാ ശാലിനി എന്റെ കൂട്ടുകാരിയാണ്,അഭിയേട്ടൻ അവളെ പെണ്ണ് കാണാൻ വന്നപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു,നിങ്ങൾ സംസാരിച്ചതൊക്ക ഞാനും കേട്ടിരുന്നു. 

അതിശയത്തോടെ അഭിലാഷ് ചാരുലതയെ നോക്കി. 

പേര്പോലും അറിയാതെ എന്റെ മനസ്സിൽ അഭിയേട്ടനോടുള്ള ഇഷ്ട്ടം കേറി കൂടിയതാണ്,ന്റെ കൃഷ്ണൻ എനിക്ക് വേണ്ടി കൊണ്ട് വന്ന ന്റെ രാജകുമാരനെ ന്റെ കൂട്ടുകാരി സ്വന്തമാക്കാൻ പോവുന്നു എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു കരഞ്ഞു കൊണ്ട് ഞാൻ അടുക്കളവശത്തേക്കോടി,അവിടെ നിന്ന് നിങ്ങളുടെ സംസാരം കേട്ടപ്പോൾ മാറി പോവാൻ തുടങ്ങിയ ഞാൻ അഭിയേട്ടന്റെ ഓരോ വാക്കിലും അവിടെ തന്നെ തറഞ്ഞു നിന്നു പോയി,ന്റെ അഭിയേട്ടനെ എനിക്കും ഒത്തിരി ഇഷ്ടാണ് പക്ഷെ അഭിയേട്ടന്റെ വീട്ടുകാർ ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 

ചാരു നീ പറഞ്ഞപോലെ നിന്റെ കൃഷ്ണൻ തന്നെയാവും നമ്മളെ തമ്മിലടുപ്പിച്ചത് ആര് എതിർത്താലും നിന്റെ കൃഷ്ണൻ തന്നെ നമ്മളെ ഒരുമിപ്പിക്കും എനിക്കുറപ്പുണ്ട് അത്, നീ സന്തോഷമായിരിക്ക് നമ്മൾക്ക് നാളെ കാണാം. 

അഭിലാഷിന്റെ അച്ഛൻ പ്രതാഭ വർമ്മ നാട്ടിലേക്ക്. 

വർമ്മേട്ടാ നിങ്ങളുടെ മോൻ പറയുന്നത് നിങ്ങൾ കേട്ടോ,ശാലിനിയെ ഇവന് ഇഷ്ടായില്ലാന്ന്,സൗന്ദര്യത്തിന് സൗന്ദര്യവും സമ്പത്തിന് സമ്പത്തുമുണ്ട് നല്ല തറവാട്ടുകാരും ജാതകത്തിൽ 10ഇൽ 8പൊരുത്തവുമുണ്ട് എല്ലാ അർത്ഥത്തിലും നമ്മൾക്ക് യോജിച്ചൊരു ബന്ധമായിരുന്നു അത്. 

ഭാമ പറഞ്ഞത് ശരിയാ ഈ കാരക്കുനി തറവാട്ടിന് യോജിച്ച കുടുംബമായിരുന്നു രവിയുടേത്, രവി നമ്മുടെ ബന്ധുവായാൽ ഞാൻ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു,നമ്മുടെ ബിസ്സിനസ്സിൽ അവന്റെ പങ്കാളിത്തവും കൂടിയുണ്ടെങ്കിൽ ഇനിയും ഉയർച്ച കൈവരിക്കാൻ സാധിച്ചേനെ,നമ്മുടെ കാല ശേഷം നിന്റെ മക്കൾക്കും മക്കളെ മക്കൾക്കും കൂടി അത് ഉപകാരപ്പെട്ടേനെ അതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാനല്ലേ നീ പോവുന്നത്. 

അച്ഛാ…അച്ഛനെങ്കിലും എന്നെ മനസ്സിലാക്കുമെന്നാ ഞാൻ കരുതിയെ,ന്റെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഫ്രീഡം എനിക്കില്ലേ അച്ഛാ,നിങ്ങൾ രണ്ടുപേരും എന്റെ ഇഷ്ട്ടത്തെക്കുറിച്ചൊന്ന് ചോദിച്ചോ,എന്റെ ആഗ്രഹം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചോ,എനിക്കൊരു പെൺകുട്ടിയെ ഇഷ്ട്ടമാണ്,അവളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 

പ്രതാഭവർമ്മയും സത്യഭാമയും ഞെട്ടി. 

ആരാ,ആരാ ആ പെൺകുട്ടി. 

അത്..,ചാരുലത,ഇവിടെ അടുത്ത് വാടകയ്ക്ക് താമസിക്കുന്ന രാജന്റെ മകളാണ്. 

നീ കരുതിക്കൂട്ടി നമ്മളെ നാണം കെടുത്താൻ ഇറങ്ങിയിരിക്കുകയാണോ,നമ്മുടെ ഈ തറവാട്ടിലേക്ക് വരാൻ എന്ത് യോഗ്യതയാണവർക്കുള്ളത്,ഇന്ന് തന്നെ നിന്റെ എല്ലാ ആഗ്രഹങ്ങളും നീ മറന്നേക്ക്. 

എന്ത് കൊണ്ടാ അച്ഛാ,നിങ്ങൾ അവരെ അംഗീകരിക്കാത്തത്,സമ്പത്തില്ലെങ്കിലും അവരൊക്കെ നല്ലവരാണ്,ആവിശ്യത്തിലധികം സമ്പത്ത് നമ്മൾക്ക് ഉണ്ടല്ലോ,ഭാര്യ വീട്ടിലെ സമ്പത്ത് ഞാൻ ആഗ്രഹിക്കുന്നില്ല. 

നീ എന്തൊക്കെ പറഞ്ഞാലും നിന്റെ ഈ ആഗ്രഹം നടക്കില്ല. 

കുറച്ചു ദിവസങ്ങൾക്ക്‌ ശേഷം. 

മോനെ അഭി,നീ ഇവിടെ വാതിലുമടച്ച് നിരാഹാരം കിടന്നിട്ടും ഞങ്ങളോട് മിണ്ടാതെ നടന്നിട്ടും ഒരു കാര്യവുമില്ല,നിന്നെ വളർത്തി ഇത്രയും വലുതാക്കിയ നമ്മളോട് തന്നെ വേണം നിന്റെ ഈ വാശി,നീയും നിന്റെ മാമന്റെ പാത പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണോ,ഈ കാണുന്നോതൊക്ക നീ ഇപ്പോൾ മിണ്ടാതെ നടക്കുന്ന നിന്റെ അച്ഛൻ സാമ്പാദിച്ചുണ്ടാക്കിയതാ,നീ ഈ വീട്ടിലേക്ക് വേണ്ടി ഒന്നും ചിലവാക്കിയിട്ടില്ല സാമ്പാദിച്ചതെല്ലാം എല്ലാം കൂട്ടുകാരുടെ ഓരോ ആവിശ്യങ്ങൾക്ക് വേണ്ടി മാത്രമല്ലേ,നീ ഇപ്പോൾ ഇട്ടിരിക്കുന്ന ഷർട്ട്‌ പോലും നിന്റെ അച്ഛന്റെ സാമ്പാദ്യമാണ്, പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച് നിന്നെ വളർത്തിയ എന്റെ വാക്ക് കേൾക്കാതെ ഏതോ ഒരു പെണ്ണിന് വേണ്ടി നീ ഈ കാട്ടി കൂട്ടുന്നതിനൊക്കെ  നീ തിരച്ചറിയുന്ന ഒരു ദിവസം വരും,നിന്റെ മാമനെ കാണുന്നില്ലേ 8 വർഷം നിന്റെ മാമിയുടെ കൂടെ ഒരുമിച്ച് ജീവിച്ചിട്ടും കുട്ടികളില്ലാത്തത് അത് നമ്മളൊന്നും അന്ന് പറഞ്ഞത് കേൾക്കാതെ അവളെ സ്വീകരിച്ചത് കൊണ്ടാണ്. 

അഭി വാതിൽ തുറന്ന് ദേഷ്യത്തോടെ പുറത്തേക്ക് പോയി. 

അളിയാ അഭി,നീ ഇതെന്തൊക്കെയാ പറയുന്നത്. 

ശുക്കൂറെ നീ എത്രയും പെട്ടെന്ന് വിദേശത്ത്  എനിക്കൊരു ജോലി സെറ്റാക്കിത്തരണം,എനിക്കും സമ്പാദിക്കണം,എന്റെ ചാരുവിനെ സ്വന്തമാക്കാൻ എന്റെ മുന്നിൽ അതെ ഒരു വഴിയുള്ളൂ. 

അഭി,നീയില്ലാതെ നിന്റെ ഓഫീസിൽ നമ്മൾ എങ്ങനെയാടാ നിൽക്കാൻ. 

നിങ്ങൾ രണ്ട് പേരും അവിടെ വേണം,അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ മുതലാണ് വേറെ ആരെയും വിശ്വസിച്ച് ഏല്പിക്കാൻ എനിക്ക്‌ ആവില്ല. 

അളിയാ എന്നാലും നീ ഒറ്റയ്ക്ക്,അത് വേണ്ട ഞാനും കൂടെ വരാം,റമീസും സുരാഗും നീ പറഞ്ഞപോലെ നിന്റെ ഓഫീസിൽ വേണം,ഷുക്കൂറിന് ഖത്തറിൽ നല്ലൊരു ജോലിയുണ്ട്,ഇവിടെത്തെ എന്റെ ജോലി എനിക്ക് സെറ്റാവുന്നില്ല ഞാനും ഏതായാലും വിദേശത്ത് പോവാൻ വിചാരിച്ചതാ ഇനി ഏതായാലും നമ്മൾക്ക് ഒരുമിച്ച് പോവാം. 

അതെ ജയേഷ് പറഞ്ഞതാണ് ശരി, എന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ കമ്പനിയിൽ കുറച്ചു വാക്കാൻസിയുണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ എന്തായാലും അതൊന്ന് അന്വേഷിച്ചിട്ട് നിങ്ങളോട് പറയാം. 

വർമ്മേട്ട നിങ്ങളുടെ മകൻ ദുബായിലേക്ക് പോവാൻ തീരുമാനിച്ചെന്ന്,എന്നാലും അവൻ നമ്മളെ മനസ്സിലാക്കിയിട്ടില്ലല്ലോ.

നീ കരയാതിരിക്ക് ഭാമേ,ഞാൻ അവനെ അങ്ങോട്ടേക്ക് കൂട്ടണമെന്ന് കരുതിയതാ,ഇതിപ്പോൾ അവൻ സ്വയം തീരുമാനിച്ചത് നന്നായി,കുറച്ചുകാലം ആ പെണ്ണിനെ കാണാതിരിക്കുമ്പോൾ അവൻ അവളെ മറന്നോളും,പിന്നീട് നമ്മളെ തറവാടിന് യോജിച്ച ഒരു പെണ്ണിനെ കണ്ടുപിടിച്ച് നമ്മൾക്ക് ആർഭാടത്തോടെ അവരുടെ വിവാഹം നടത്താം,ഒരാഴ്ച്ച കഴിഞ്ഞാൽ ഞാൻ ദുബായിലേക്ക് തിരിച്ച് പോവും,നമ്മൾ വിചാരിച്ച പോലെ എല്ലാം നടക്കും,അത് വരെ നീ സമാധാനമായിരിക്ക്. 

രംഗം 5

രംഗം 5

ചാരു…നീ സങ്കടപെടേണ്ട ഞാൻ വേഗം തിരിച്ച് വരും,വീട്ടിൽ ഞാൻ നിന്നെക്കുറിച്ച് പറഞ്ഞിരുന്നു,അവരുടെ ഭാഗത്ത്‌ നിന്ന് നല്ല എതിർപ്പാണ്,അതൊക്കെ മാറും നീ സങ്കടപ്പെടരുത്,എന്റെ കൂടെ നാളെ ജയേഷും വരുന്നുണ്ട്,പഠിത്തത്തിൽ ശ്രദ്ധിക്കണം,ഞാൻ വിളിക്കാം. പോട്ടെ…

തനിക്ക് വേണ്ടി കടല്കടക്കാൻ പോവുന്നവനെ ഓർത്ത് അവളുടെ മിഴികളും തന്റെ പാതിയെ തനിച്ചാക്കി പോവുന്നതോർത്ത് അവന്റെ മിഴികളും നിറഞ്ഞു. ഉറക്കം വരാതെ ചാരു ജനൽ വാതിലിലൂടെ പുറത്തേക്ക് നോക്കി നിന്നു ഓർമ്മകൾ ഇളം കാറ്റായി അവളെ തലോടി ആദ്യമായി അഭിയെ കണ്ടതും ആ വലിയ വീട്ടിലേക്ക് ഓടി കയറിയതും പിന്നീടുള്ള ദിവസങ്ങളിൽ ആ വീടിന് മുന്നിലെത്തിയാൽ കണ്ണുകൾ അനുസരണക്കേട് കാണിച്ച് അങ്ങോട്ടേക്ക് നോക്കിയതും എല്ലാം അവൾ ഓർത്തെടുത്തു.

ന്റെ കൃഷ്ണാ…ആ കാരക്കുനി തറവാട് എന്ന മനോഹരമായ വീട് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു ഭയം തോന്നിയതാണ്,അത്രയും വലിയ തറവാട്ടിലേക്ക് കയറിച്ചെല്ലാൻ വാടകയ്ക്ക് താമസിക്കുന്ന എനിക്ക്‌ സാധിക്കുമോയെന്ന്,അഭിയേട്ടന്റെ വീടും സ്വത്തും ഒന്നും എനിക്ക്‌ വേണ്ട ന്റെ അഭിയേട്ടനെ എനിക്ക്‌ തന്നാൽ മതി ന്റെ കൃഷ്ണാ….കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. 

അഭിയുടെ നല്ല ഓർമ്മകളിൽ ചാരു മാസങ്ങൾ തള്ളി നീക്കി 

ചാരുലതയുമൊത്തുള്ള നല്ല ഓർമ്മകളെ ഓർത്ത് അഭി പ്രവാസജീവിതവും തള്ളി നീക്കി. 

അളിയോയ്,എത്ര നേരമായട നിങ്ങളെയും കാത്ത് ഈ എയർപോർട്ടിൽ ഞാനും ജയേഷും കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്.

അഭി അളിയാ ഇത് ദുബായി അല്ലല്ലോ, നമ്മളെ നാട്ടിലെ റോഡല്ലേ, ആ കുണ്ടും കുഴിയും താണ്ടി ഇങ്ങോട്ട് എത്തണ്ടെടാ. 

മണവാളൻമാര് രണ്ടാളും നല്ലോണം ക്ഷീണിച്ചല്ലോ,എന്തൊക്കെയാണ് കല്ല്യാണ വിശേഷങ്ങൾ. 

ആദ്യം നിങ്ങൾ വണ്ടിയിൽ കയറ് എന്നിട്ട് വിശേഷങ്ങളൊക്ക പറയാം. 

സുരാഗേ നീ തന്നെ ആദ്യം പറ,എന്നിട്ട് ഞാൻ പറയാം. 

ശാലുവിന്റെ വിട്ടീൽ ആദ്യം നല്ല എതിർപ്പായിരുന്നു,പിന്നെ പെണ്ണ് അവരെ കൺവിൻസ്ചെയ്ത് സമ്മതിപ്പിച്ചു.

അതെങ്ങനെ.

അഭിലാഷും ജയേഷും ഒരു പോലെ ചോദിച്ചു. 

പറഞ്ഞു കൊടുക്ക് സുരാഗ് അളിയാ, അത് ഈ റമീസിന്റെ ഐഡിയ വർക്ക്ഔട്ടായതാണെന്ന്. 

എന്ത് ഐഡിയ ഒന്ന് തെളിച്ച് പറ. 

ശാലു അവളുടെ വീട്ടിൽ അവൾ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞു,അത് ഇവന്റെ ഐഡിയയായിരുന്നു,പക്ഷെ അതവര് വിശ്വസിച്ചില്ല  അവർ അവളെ കൊണ്ട് ടെസ്റ്റ്‌ ചെയ്യിപ്പിച്ചു കള്ളം പൊളിഞ്ഞു,പിന്നെവൾ അവരുടെ കാലുപിടിച്ച് എന്നെ അത്രയ്ക്ക് ഇഷ്ടമായത്കൊണ്ടാണ് കള്ളം പറഞ്ഞെ എന്ന് കൺവീൻസ് ചെയ്തപ്പോൾ അവർ വിവാഹത്തിന് സമ്മതിച്ചു. 

ഐഡിയ പൊളിഞ്ഞാലെന്താ കാര്യം നടന്നില്ലേ. 

അഭിലാഷും ജയേഷും പൊട്ടിച്ചിരിച്ചു. 

ന്റെ റമീസേ നീ നിന്റെ കാര്യവും ഇത്പോലെ സെറ്റാക്കിയതാണോ.

അല്ലെ അല്ല,എന്റെ മുനീറയെ ഞാൻ കഷ്ടപ്പെട്ട് വളച്ചെടുത്തതാ,അതെ ആയിഷാന്റെ ആ എഞ്ചിനീയറിന് പഠിക്കുന്ന മോള് മുനീറ തന്നെ,ഒരു ദിവസം ഞാനും ഓളും വർത്താനം പറയുന്നത് മുനീറയുടെ ഏട്ടത്തി മുഫീദ കണ്ടു മുഫീദ നേരെ അവരുടെ ബാപ്പനോട് പറഞ്ഞ് കൊടുത്ത് എന്നിട്ട് മുഫീദ മുനീറയുടെ മുന്നിൽ ഒന്നും അറിയാത്തത് പോലെ തകർത്ത് അഭിനയിച്ചു,അതിന് മുഫീദ മിടുക്കിയാണെന്ന അവള് പറഞ്ഞെ,അന്ന് രാത്രി എന്നോട് ഫോണിൽ കത്തിയടിക്കുന്നവളെ ബാപ്പയും ഉമ്മയും പൊക്കി,പിറ്റേന്ന് തന്നെ ഓള ബാപ്പ എന്നെ കാണാൻ വന്നു,എന്റെ സംസാരവും പെരുമാറ്റവും മൂപ്പർക്ക് ഇഷ്ടായി അങ്ങനെ കല്ല്യാണം ഉറപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഐഫോൺ 16പ്രൊ, മഞ്ഞ കല്ല്യാണം,ചുവപ്പ് കല്ല്യാണം എന്നൊക്കെ പറഞ് എന്റെ ക്യാഷ് കുറെ പൊടിഞ്ഞു,അതും കഴിഞ് ഡാൻസിന്റെ എബിസിഡി അറിയാത്ത എന്നെ കുറെ സ്റ്റെപ്പും പഠിപ്പിച്ച് തന്നു,പിന്നെ അതും പോരാഞ്ഞിട്ട്  കല്ല്യാണത്തിന്റെ അന്ന് മണവാട്ടിയായി അവൾ വരുമ്പോൾ എന്നോട് കരയാൻ പറഞ്ഞിരിക്കുകയാ അത് എനിക്ക്‌ എന്തായാലും സിമ്പിൾ ആയിരിക്കും,കാരണം അവൾ കാരണം നാളെ നടക്കാൻ പോവുന്ന നമ്മുടെ കല്ല്യാണം വരെ ചിലവായ മുഴുവൻ തുകയും ചിന്തിച്ചാൽ തന്നെ അറിയാതെ കണ്ണിൽ നിന്ന് കണ്ണീര് വന്ന് പോവും അളിയാ…

അവിടെ ഒരു പൊട്ടി ചിരി ഉയർന്നു. നാളെ റമീസിന്റെയും മുനീറയുടെയും നിക്കാഹാണ്. പിറ്റേദിവസം സുരാഗിന്റെയും ശാലിനിയുടെയും വിവാഹമാണ്. അതിൽ പങ്കെടുക്കാൻ 3ദിവസത്തെ ലീവ് എടുത്ത് വന്നതാണ് അഭിലാഷും ജയേഷും. ഷുക്കൂറും ഖത്തറിൽ നിന്നും വന്നിട്ടുണ്ട്. മനോഹരമായ ആ രണ്ട് ചടങ്ങുകളും സന്തോഷത്തോടെ തന്നെ നടന്നു. അഭി ശാലിനിയുടെ  കല്ല്യാണത്തിന് വന്ന ചാരുവിനെ കണ്ടിരുന്നു  അവർ വിശേഷങ്ങളൊക്ക പങ്ക് വെച്ചു. ചാരു CAക്ക് പഠിക്കുകയാണ്. അഭി ഇപ്പോഴും അച്ഛനോടും അമ്മയോടും  പിണക്കത്തിൽ തന്നെയാണ്. അമ്മയെ ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കും അച്ഛനെ വിളിക്കാറില്ല ഇടയ്ക്ക് കാണാറുണ്ട് പക്ഷെ മിണ്ടാറില്ല.  കൂട്ടുകാരുടെ കല്ല്യാണത്തിൽ സന്തോഷത്തോടെ പങ്കെടുത്ത് അഭിലാഷും ജയേഷും വിദേശത്തേക്ക് മടങ്ങി.  

രണ്ട് വർഷങ്ങൾ കടന്ന്പോയി. സന്ധ്യാസമയം അഭിലാഷിന്റെ അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. 

അങ്കിൾ ഞാൻ ജയേഷാണ്,നമ്മുടെ അഭിക്ക് ചെറിയൊരു ആക്‌സിഡന്റ് അങ്കിൾ ടെൻഷൻ ആവേണ്ട ഇവിടെ ആസ്റ്റർ ഹോസ്പിറ്റലിൽ ആണ്. 

മോനെ ജയേഷേ,ന്റെ മോൻ. 

പേടിക്കാനൊന്നുമില്ല അങ്കിൾ. 

പരിഭ്രാന്തനായി വർമ്മ ഹോസ്പിറ്റലിലേക്കോടി.ഐ.സി.യു വിൽ കിടക്കുന്ന അഭിയെ ഓർത്ത് അയാളിലെ അച്ഛൻ പൊട്ടിക്കരഞ്ഞു. ജയേഷും തന്റെ പ്രിയ സുഹൃത്തിനെ ഓർത്ത് കരഞ്ഞു. അഭിയുടെ ചിരിയും കുസൃതിയും five fingers ഒരുമിച്ചുള്ള എല്ലാം നിമിഷങ്ങളും ഒരു സിനിമപോലെ അവൻ മുന്നിൽ കണ്ടു. വാശിയോടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിവരങ്ങളറിഞ്ഞ five ഫിംഗർസ് ലെ ബാക്കി മൂന്ന് പേരുടെയും കണ്ണുകൾ കരഞ് കലങ്ങി അഭിയുടെ ജീവന് വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു. വിവരം അറിഞ്ഞ ചാരുവും കൃഷ്ണനോട് പൊട്ടി കരഞ് പ്രാർത്ഥിച്ചു. അഭിലാഷിന്റെ അമ്മയും മകന്റെ ജീവന് വേണ്ടി പ്രാർത്ഥനയിൽ മുഴുകി. 

ഡോക്ടർ,ഞാൻ എത്ര പണം വേണമെങ്കിലും തരാം,എന്റെ മകന്റെ ജീവൻ എനിക്ക്‌ തിരിച്ചു തരണം. 

പണം കൊണ്ടെല്ലാം നേടിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല ദൈവത്തോട് പ്രാർത്ഥിക്കൂ. 

കുറച്ച് സമയത്തിന് ശേഷം. 

മിസ്റ്റർ വർമ്മയെ ഡോക്ടർ വിളിക്കുന്നുണ്ട്. 

ഒരു മലയാളി നേഴ്സ് വന്ന് വർമ്മയോട് പറഞ്ഞു. ഡോക്ടറും ഒരു മലയാളിയാണ്. 

മിസ്റ്റർ വർമ്മ,പേടിക്കാനൊന്നുമില്ല,അഭിലാഷിന്റെ ഹെൽത്ത്‌ ഒക്കെയാണ്,but ഇടിയുടെ ആഘാതത്തിൽ വലത്തേക്കാലിന്റെ എല്ലിന് നല്ലപോലെ ക്ഷതം സംഭവിച്ചിട്ടുണ്ട്,പെട്ടെന്ന് തന്നെ ഒരു ഓപ്പറേഷൻ വേണ്ടി വരും എന്നാലും പൂർണ്ണസ്ഥിതിയിലേക്ക് മാറാൻ ബുദ്ധിമുട്ടാണ്. ഒരു പക്ഷെ നടക്കാൻ സാധിച്ചില്ലെന്നും വരാം,ഇനിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്. 

വർമ്മയ്ക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. 

മിസ്റ്റർ വർമ്മ കരയാതിരിക്കൂ,ജീവൻ തിരിച്ച് കിട്ടിയല്ലോ,സമാധാനമായിരിക്കൂ. ഞാൻ ഓപറേഷനുള്ള കാര്യങ്ങൾ നോക്കട്ടെ.

രംഗം 6

   അഭിലാഷിന്റെ ഓപ്പറേഷൻ കഴിഞ്ഞു,മിസ്റ്റർ വർമ്മ അഭിലാഷിന് നടക്കാൻ സാധിക്കുമെങ്കിലും കാലിന്റെ എല്ലിന് പറ്റിയ വളവ് കാരണം പഴയത് പോലെ നടക്കാൻ ബുദ്ധിമുട്ടായിരിക്കും. മൂന്ന് മാസം കംപ്ലീറ്റ് റസ്റ്റ്‌ വേണം. 

വിവരമറിഞ്ഞ സത്യഭാമയും സങ്കടം കൊണ്ട് നീറി. മകനെ ഒരു നോക്ക് കാണാൻ അവർ കൊതിച്ചു. പലതവണ വർമ്മയോട് അങ്ങോട്ട് വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ വർമ്മ അത് വിലക്കി. മൂന്ന് മാസം കഴിഞ് ഞങൾ നാട്ടിലേക്ക് വരുമെന്നായിരുന്നു മറുപടി. വർമ്മയും ജയേഷും കൂടി അഭിലാഷിനെ നല്ലപോലെ പരിചരിച്ചു. അച്ഛനോട് ഇതുവരെ മിണ്ടാതെ നടന്നതിൽ അഭിലാഷിണ് കുറ്റബോധം തോന്നി.മൂന്ന് മാസങ്ങൾക്ക്‌ ശേഷം അവർ നാട്ടിൽ തിരിച്ചെത്തി. ജയേഷിനെ താങ്ങി വണ്ടിയിൽ നിന്നിറങ്ങുന്ന അഭിലാഷിനെ കണ്ടപ്പോൾ സത്യഭാമ എന്ന അമ്മയുടെ ഹൃദയം വിങ്ങിപൊട്ടി. തന്റെ മകനെ കെട്ടിപിടിച്ച് കരഞ് മുത്തങ്ങൾ നൽകി. അമ്മയും അവനെ താങ്ങി മുറിയിലേക്ക്  കൊണ്ടുപോയി. അഭിലാഷിന്റെ ഹൃദയം ചാരുവിനെ കാണാൻ തുടിച്ചു. അവളെയൊന്ന് വിളിക്കാനായി ഫോണെടുത്തവൻ എന്തോ ഓർത്തപോലെ ഫോൺ ബെഡിലേകിട്ട് ആർത്തു കരഞ്ഞു. 

പാതി രാത്രി ആയിട്ടും ചാരുവിന് ഉറക്കം വന്നില്ല. അമ്മയുടെ ഫോണെടുത്ത് അഭിലാഷിന്റെ നമ്പറിലേക്ക് വിളിച്ചു അവൻ എടുത്തില്ല അവൻ നാട്ടിലെത്തിയെന്ന്  അറിഞ്ഞ മുതൽ വിളിക്കുന്നതാണവൾ അവൻ ഫോണെടുക്കുന്നതേയില്ല. ആക്‌സിഡന്റ് ഉണ്ടായത്തിന് ശേഷം അഭിലാഷ് വിളിച്ചിട്ടേയില്ല. അവൾ അവന്റെ നമ്പറിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ്‌ ആയിരിക്കും. ശാലിനിയെ വിളിച്ചായിരുന്നു അവന്റെ ഓരോ വിവരങ്ങളും അവളറിഞ്ഞത്.

 ന്റെ കൃഷ്ണാ ന്റെ അഭിയേട്ടൻ നാട്ടിൽ എത്തിയിട്ടും ഈ ചാരുവിനെ വിളിക്കാൻ തോന്നാതെന്തേ,ഞാൻ വിളിച്ചിട്ടും എടുക്കാത്തത് എന്ത് കൊണ്ടാ എനിക്കെന്റെ അഭിയേട്ടനെ കാണാൻ തോന്നുകയാ,പക്ഷെ  ഞാൻ ആ വീട്ടിലേക്ക് എന്ത് പറഞ്ഞ് കേറി ചെല്ലും,എനിക്ക് അതിനുള്ള ധൈര്യം കിട്ടുന്നില്ലല്ലോ ന്റെ കൃഷ്ണാ. 

ഷുക്കൂറും ഫാത്വിമയും സുരാഗും ശാലിനിയും റമീസും മുനീറയും അഭിലാഷിന്റെ വീട്ടിൽ. 

അഭിലാഷേ നീ എന്താ ചാരുവിനെ ഒന്ന് വിളിക്കാതെ,അവൾ വിളിച്ചിട്ട് നീ എടുക്കുന്നില്ലെന്ന് പറഞ്ഞു. 

അത് ശാലിനി…അവൾക്ക് ഇപ്പോൾ എക്സാം വരാൻ പോവുകയല്ലേ അതുകൊണ്ട് അവളെ ശല്യം ചെയ്യേണ്ടാന്ന് കരുതിയാ,ചാരുവിനോട് നീ പറയണം  പഠിത്തത്തിൽ നല്ലപോലെ ശ്രദ്ധിക്കണമെന്നും അവൾ ആഗ്രഹിച്ചപോലെ ഒരു ജോലിയൊക്കെ നേടണമെന്നും. 

അളിയാ നിനക്ക് തന്നെ അവളോട് ഈ കാര്യങ്ങളൊക്ക ഒന്ന് വിളിച്ച് പറഞ്ഞൂടെ. 

അത് റമീസേ ഞാൻ വിളിച്ചാൽ നമ്മൾ തമ്മിലുള്ള സംസാരം എന്നും തുടരും,അത് അവളുടെ പഠിത്തത്തെ ബാധിക്കും എക്സാമൊക്കെ അല്ലേ അവൾ പഠിക്കട്ടെ. 

എക്സാം കഴിഞ്ഞയുടനെ നമ്മളെ പെങ്ങള്കുട്ടിയെ നീ ഇനിയും സങ്കടപ്പെടുത്താതെ വിളിച്ചേക്കണം കേട്ടോ,എന്നാ നമ്മൾ ഇറങ്ങട്ടെടാ,നാളെ വരാം. 

മാസങ്ങൾ കടന്ന്പോയി. പട്ടുമെത്തയിൽ സുഖമായി കിടന്നുറങ്ങിയിരുന്ന സത്യഭാമയ്ക്ക് എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല അത് തന്നെയായിരുന്നു വർമ്മയുടെയും അവസ്ഥ. എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിൽ കിടന്നിട്ടും ഉറക്കം വരാതെ സത്യഭാമ തിരിഞ്ഞും മറിഞ്ഞും കിടന്നു. 

വർമ്മേട്ടാ…നമ്മൾക്ക് അഭിയുടെ കല്ല്യാണം നടത്തേണ്ടേ. 

ഭാമേ ഈ അവസ്ഥയിൽ ആരാ നമ്മുടെ മോനെ സ്വീകരിക്കാൻ തയ്യാറാവുക. 

ഞാനൊരു കാര്യം പറയട്ടെ വർമേട്ടാ…നിങ്ങൾ ദേഷ്യപ്പെടരുത്,നമ്മൾക്ക്‌ അഭിയന്ന് പറഞ്ഞ കുട്ടിയെ ആലോചിച്ചാലോ. 

ന്റെ മനസ്സിലും അങ്ങനെയൊരു ആഗ്രഹം ഉണ്ട്,പക്ഷെ നമ്മുടെ ഓഫീസിലെ ഒരു കുട്ടിയുണ്ട് വർഷ ആ കുട്ടിക്ക് നമ്മുടെ മോനെ വലിയ ഇഷ്ടാണെന്ന് പലരും പറഞ് ഞാൻ അറിഞ്ഞിരുന്നു,കുറച്ചു ദിവസം മുമ്പ് ഞാനാ കുട്ടിയെപ്പോയി കണ്ടിരുന്നു,ഒരു സുന്ദരി കൊച്ച്,അവളോട് ഞാൻ ചോദിച്ചപ്പോൾ ഈ അവസ്ഥയിൽ അവനെ സ്വീകരിക്കാൻ അവൾ തയ്യാറല്ലെന്ന് പറഞ്ഞു,ഞാൻ ആകെ നാണം കെട്ട്പ്പോയി,നിനക്ക് സങ്കടമാവേണ്ടായെന്ന് കരുതിയാ നിന്നോട് ഞാൻ അത് പറയാതിരുന്നത്,വീണ്ടും അതുപോലെ നമ്മൾ നാണംകെടണോ. 

നമ്മുടെ മോന് വേണ്ടിയല്ലേ വർമ്മേട്ടാ,നമ്മൾക്ക്‌ ഒന്ന് അവിടെ വരെ പോയി നോക്കാം. 

മ്മ്..എന്തായാലും അഭിയോട് ചോദിച്ചിട്ട് ഒരു തീരുമാനം എടുക്കാം. 

ഇപ്പോൾ അമ്മയ്ക്ക് ചാരു ഈ തറവാട്ടിന് യോജിച്ച പെണ്ണായോ,കാ കാശിന് വകയില്ലെന്ന് പറഞ്ഞ പെണ്ണിനെ അമ്മ ഇത്ര പെട്ടെന്ന് മരുമകളക്കാൻ തീരുമാനിച്ചോ,അന്ന് രണ്ടാളും തറവാട് മഹിമ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ നോക്കിയതല്ലേ,കാലിന് വയ്യാത്ത എനിക്ക്‌ ഈ അവസ്ഥയിൽ ആരും പെണ്ണ് തരില്ലെന്ന് മനസ്സിലായപ്പോൾ തറവാട്ട് മഹിമയൊക്കെ മാഞ്ഞുപോയി അല്ലെ…..അമ്മേ..ഇതാണ് ജീവിതം നമ്മൾ എന്തിന്റെ പേരിൽ അഹങ്കരിച്ചാലും അതൊക്കെ ഇല്ലാതക്കാൻ ദൈവത്തിന് ഒരു നിമിഷം മതി,ഇനിയെങ്കിലും അതൊക്കെ മനസ്സിലാക്കി ജീവിക്ക്. 

മോനെ അഭി അമ്മയ്ക്കും അച്ഛനും തെറ്റുപറ്റിപ്പോയി,മോൻ പറഞ്ഞതാണ് ശരി,ചാരു വിനെ മരുമകൾ ആക്കാൻ നമ്മൾക്ക് പൂർണ്ണ സമ്മതമാണ്. 

നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ കല്ല്യാണത്തിന് ഞാൻ സമ്മതിക്കില്ല,ചാരു നല്ല കുട്ടിയാ അവൾക്ക് എന്നെക്കാളും നല്ലൊരാളെ കിട്ടും,അവളുടെ ജീവിതം ഈ ഞൊണ്ടികാലന്റെ കൂടെ ജീവിച്ച് കളയാനുള്ളതല്ല. 

അഭിലാഷിന്റെ ശബ്ദം ഇടറി. 

മോനെ….

വേണ്ട അമ്മേ നമ്മൾക്ക് അത് വേണ്ട,അവൾ സന്തോഷമായി ജീവിക്കട്ടെ. 

അവന്റെ കണ്ണുകൾ നിറഞ്ഞു. 

ഒരാഴ്ചയ്ക്ക് ശേഷം. കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ട് ചന്ദ്രിക വാതിൽ തുറന്ന് നോക്കുമ്പോൾ കണ്ടത് കാരക്കുനി തറവാട്ടിലെ സത്യഭാമെയും പ്രതാഭവർമ്മയുമാണ്. 

രാജാനില്ലേ. 

ആ ഉണ്ട്,വാ അകത്തേക്ക് കയറിയിരിക്കൂ. 

നമ്മൾക്ക് ഇവിടെ അടുത്തൊരു കല്യാണമുണ്ടായിരുന്നു,അതുകൊണ്ട് ഇതുവഴി പോയപ്പോൾ ഇവിടെ ഒന്ന് കയറാമെന്ന് കരുതി,

രാജന് സൺ‌ഡേആയത് കൊണ്ട് കട ലീവായിരിക്കും അല്ലേ. 

ആ, അതെ,  ചന്ദ്രി നീ ഇവർക്കെന്തെകിലും കുടിക്കാൻ എടുക്ക്. 

ഇപ്പോ വേണ്ട,നമ്മൾ ഇപ്പോൾ സദ്യ കഴിച്ചിട്ടേയുള്ളൂ,പിന്നീട് ആവാം. 

എന്നാലും ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെയെങ്ങനെയാ. 

അതിനെന്താ ചന്ദ്രി,ഇനിയും വരാലോ,മോൾ ഇവിടെയില്ലെ. 

ആ ഇവിടെയുണ്ട് അവൾ കുളിക്കുകയാ,ഇന്ന് ലാസ്റ്റ് എക്സാം ആയിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ വന്ന് കയറിയതേയുള്ളൂ. 

നിങ്ങളുടെ മോളെ നമ്മുടെ മകൻ അഭിലാഷിന് വേണ്ടി ഒരു വിവാഹ ആലോചനയുമായി വന്നതാണ് നമ്മൾ,നിങ്ങൾക്ക് സമ്മതമാണെങ്കിൽ പെണ്ണ് കാണാൻ വേണ്ടി മോനെ ഇങ്ങോട്ടേക്ക് അയക്കാം,പിന്നെ നിങ്ങളറിഞ്ഞുണ്ടാവുമല്ലോ അവന് ഒരു ആക്‌സിഡന്റിൽ കാലിന് ചെറിയ ഒരു പരിക്കുണ്ട്,നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട് വേറെ കുഴപ്പോമൊന്നുമില്ല. 

രാജൻ മറുപടി ഒന്നും പറഞ്ഞില്ലല്ലോ.  

അത് മോളോട് ചോദിക്കണം ഒരുപാട് നല്ല നല്ല ആലോചനകൾ വന്നതാ പഠിപ്പ് കഴിഞ് ഒരു ജോലി കിട്ടിയിട്ടേ കല്ല്യാണത്തെക്കുറിച്ച് ചിന്തിക്കുള്ളൂന്നാ അവൾ പറഞ്ഞത്. 

നമ്മൾക്ക് തിരക്കില്ല എന്നാലും അധികം വൈകിക്കേണ്ട. 

ചന്ദ്രി നീ മോള് കുളിച്ച് കഴിഞ്ഞോയെന്ന് പോയി നോക്ക്. 

ഉം. 

മോളെ ചാരു നീ എന്താ ഒന്നും മിണ്ടാതെ,ഞാനിത്രയും പറഞ്ഞിട്ട് നിനക്ക് ഒരു അനക്കവുമില്ലല്ലോ,അവർ അപ്പുറത്ത് ഇരിക്കുന്നുണ്ട്. 

എനിക്ക്‌ സമ്മതമാണ് അമ്മേ. 

മോളെ ഒന്നുകൂടി ആലോചിച്ചിട്ട് മതി,ഇങ്ങനെ കാലിന് വയ്യാതൊരാളെ എന്റെ മോൾക്ക് വേണ്ടയെന്നാ ഈ അമ്മയ്ക്ക് തോന്നുന്നേ. 

അമ്മ എന്തൊക്കെയാ ഈ പറയുന്നത്,എനിക്ക്‌ അഭിയേട്ടനെ നേരത്തെ അറിയാം നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ്,അഭിയേട്ടൻ നല്ലൊരു സ്വഭാവത്തിന് ഉടമയാ,ഇങ്ങനൊരു ആക്‌സിഡന്റ് എന്റെ കല്ല്യാണത്തിന് ശേഷമാണ് നടന്നതെങ്കിൽ അമ്മ എന്റെ ഭർത്താവിനെ ഉപേക്ഷിക്കാൻ പറയുമായിരിന്നോ,ഇതൊന്നും അവന്റെ തെറ്റല്ലല്ലോ ദൈവത്തിന്റെ തീരുമാനം അല്ലേ,അത് ആർക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം,എനിക്ക് ഈ കല്ല്യാണത്തിന് പൂർണ്ണസമ്മതമാണ്. 

ചാരുവിനെ തിരക്കി വന്ന സത്യഭാമ ഇതൊക്കെ കേട്ട് തരിച്ചു നിന്ന് പോയി.

എന്റെ മകൻ കണ്ടെത്തിയ പെണ്ണ് എല്ലാ അർത്ഥത്തിലും അവന് യോജിച്ചത് തന്നെയാ. 

അതും പറഞ്ഞ് ചാരുലതയെ കെട്ടിപിടിച്ച് കരഞ്ഞു. 

നമ്മൾക്ക് മരുമകൾ അല്ല മകളാണിവൾ അങ്ങനെയാ നമ്മൾ ഇവളെ കാണും, ന്റെ മകൻ  അഭിയും ഇവളെ പൊന്ന് പോലെ നോക്കും. 

അഭിലാഷിനെ കുറിച്ചോർത്തപ്പോൾ രാജന്റെ ഓർമ്മകൾ പിറകോട്ട് പോയി. 

അച്ഛാ എനിക്ക്‌ നിങ്ങളുടെ മകൾ ചാരുവിനെ ഇഷ്ടമാണ്,ഞാനവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു,എന്റെ വീട്ടിൽ പറഞ്ഞപ്പോൾ അവർ കുറച്ചു എതിർപ്പ് പ്രകടപ്പിച്ചു,എനിക്കുറപ്പുണ്ട് അവരുടെ മനസ്സ് മാറുമെന്ന്, ചാരുവിന്റെ ആഗ്രഹംപ്പോലെ അവൾ പഠികട്ടെ, എന്നിട്ട് അവൾ പറയാറുള്ളത് പോലെ ഒരു നല്ല ജോലിയൊക്കെ നേടട്ടെ ,അതിനുള്ള പണം ഞാൻ അയച്ച് തരാം,പണം തരാമെന്ന് പറഞ് നിങ്ങളെ ചെറുതാക്കിയതോ ഞാൻ വലുതായതോയല്ല,ചാരു പറഞ് അച്ഛനെ എനിക്ക് നന്നായി അറിയാം,ചാരുവിനെ ഏറെ സ്നേഹിക്കുന്ന നിങ്ങൾ ചാരുവിനെപ്പോലെ കണ്ട് ഞാൻ തരുന്ന പണം സ്വീകരിക്കണം,നാളെ ഞാൻ ദുബായിലേക്ക് പോവുകയാണ് എന്റെ ഫ്രണ്ട് സുരാഗിനെ ഞാൻ കാര്യങ്ങളൊക്കെ ഏല്പിച്ചിട്ടുണ്ട്,ഞാൻ പോയി വരാം ,അച്ഛൻ എന്നെ ഒന്ന് അനുഗ്രഹിക്കണം. 

ആ ഓർമ്മയിൽ രാജന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു.

രംഗം 7

ഒന്നര വർഷത്തിന് ശേഷം ഇന്നാണ് അഭിലാഷിന്റെയും ചാരുലതയുടെയും വിവാഹം.അന്ന് അഭിലാഷിനോട് പറയാതെ ചാരുലതയുടെ വീട്ടിൽ പോയതും ചാരു പറഞ്ഞ ഓരോ വാക്കുകളും എണ്ണിപെറുക്കി അഭിലാഷിനോട് പറഞ്ഞു ഭാമയും വർമ്മയും അത് കേട്ടപ്പോൾ ചാരുവിനോടുള്ള ഇഷ്ടം അവന് കൂടിക്കൂടി വന്നു. ആദ്യമായി അവളെ കണ്ടപ്പോൾ ഹൃദയം അത്രമേൽ തുടിച്ചത് അതിന്റെ പാതിയെ തൊട്ടറിഞ്ഞത് കൊണ്ടാണ് അവന് തോന്നി. സന്തോഷം കൊണ്ട് അവന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. CA കംപ്ലീറ്റ് ചെയ്ത് ചാരുലത അഭിയുടെയുടെയും 4 കൂട്ടുകാരുടെയും കൂടെയാണ് വർക്ക്‌ ചെയ്യുന്നത്.five fingers ഒരുമിച്ച് തുടങ്ങിയ പുതിയ സംരംഭം ആണ് അത്.

‘fivefingers Associate‘എന്നാണ് അവരുടെ പുതിയ സ്ഥാപനത്തിന്റെ പേര്.ചാരുലതയുടെ ആഗ്രഹം പോലെ സ്വന്തമായി വീട് പണിതു.അവളുടെ ആഗ്രഹത്തിലേക്കു എത്താൻ അഭിലാഷും അവളെ നന്നായി സഹായിച്ചു.ഏറെ അഭിമാനത്തോടെ രാജനും ചന്ദ്രികയും അവരുടെ സ്വന്തം വീട്ടിലേക്ക് വലത് കാൽ വെച്ച് കയറി.പിന്നാലെ ചാരു ലതയും അഭിലാഷും അവന്റെ വീട്ടുകാരും കൂട്ടുകാരും ചേർന്ന് ഗൃഹ പ്രവേശനം സുന്ദരമാക്കി.അമ്പലത്തിൽ വെച്ച് ചാരുലതയെ അഭിലാഷ് താലി ചാർത്തുമ്പോൾ കണ്ണുകൾ  മുറുക്കി അടച്ച് കൈകൾ കൂപ്പി എല്ലാത്തിനും കൃഷ്ണനോട് അവൾ നന്ദി പറഞ്ഞു.അന്ന് വൈകുന്നേരം അഭിലാഷിന്റെ വീട്ടിലെ റിസപ്ഷൻ പാർട്ടിയിൽ പിങ്ക് നിറമുള്ള ഗൗണിൽ സുന്ദരിയായി നിൽക്കുന്ന ചാരുലതയും ലൈറ്റ് പിങ്ക് ഷർട്ടും ബ്ലാക്ക് കോട്ടും അണിഞ് സുന്ദരനായി അഭിലാഷും. അവർ രണ്ട് പേരിലും നിറഞ്ഞ പുഞ്ചിരിയാണ്. ഷുക്കൂറും ഫാത്വിമയും അവരുടെ കുഞ്ഞിപ്പെണ്ണിനെ കൊഞ്ചിക്കുന്ന തിരക്കിലാണ്. രൂപത്തിൽ ഒരു കൊച്ചു ഫാത്വിമ തന്നെയാണ് അവൾ. ഫാത്വിമയും സൈനുമ്മയും ഇപ്പോൾ നല്ല കൂട്ടാണ്.ഫാത്വിമ ഇപ്പോൾ കുറച്ച് മലയാളം പഠിച്ചു.കുടുംബക്കാരെ മുഴുവൻ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലും നല്ലത് അവൾ മലയാളം പഠിക്കുന്നതാവും എന്ന് തോന്നിയത് കൊണ്ടാവും.കൈയിലിരിക്കുന്ന കുഞ്ഞിപ്പെണ്ണ് കുസൃതിയോടെ കരയാൻ തുടങ്ങി. അപ്പോഴേക്കും സൈനുമ്മ ഓടി വന്നു കുഞ്ഞിപ്പെണ്ണിനെയെടുത്തു. 

ആഹാ സൈനു നിന്റെ കയ്യിൽ എത്തിയപ്പോൾ കുഞ്ഞിപ്പെണ്ണിന്റെ കരച്ചിൽ നിന്നല്ലോ,ന്താ കുഞ്ഞിപ്പെണ്ണിന്റെ പേര്. 

ന്റെ ജാനു,പേര് മാത്രം നീ എന്നോട് ചോദിക്കരുത്,ന്തോ ഒരു വായിൽ കൊള്ളാത്ത പേരാണ് ഇവര് കുട്ടിക്ക് ഇട്ടത്,നീ ഫാത്വിമയോട് ചോദിച്ചോ. 

What name. 

എന്ദ് 

ജാനു നീ ഓളോട് ഇംഗ്ലീഷിൽ ചോദിക്കേണ്ട ഓൾക്ക് മലയാളം കേട്ടാൽ മനസ്സിലാവും,ന്റെ ഫാത്വി മലയാളം പഠിച്ച് നിന്നോട് ഇംഗ്ലീഷ് മറന്ന് പോയോ,ഓള് നിന്നോട് നിന്റെ കുട്ടിയുടെ പേര് ചോദിച്ചതാ. 

Ayzal Mehak ibnu shukoor.

ജാനു വല്ലതും മനസ്സിലായോ. 

ഇല്ലാ. 

ഞാൻ ആമി എന്നാ ഇവളെ വിളിക്കാറ് ജാനു നീയും അങ്ങനെ വിളിച്ചോ. 

ഉമ്മമാന്റെ ആമി കുട്ടിയെയ്. 

സൈനുമ്മ ആമിയെ കളിപ്പിച്ചു കൊണ്ടിരിന്നു. 

സുരാഗ് ശാലിനിയെ ചുറ്റി പറ്റി തന്നെ നടക്കുന്നുണ്ട്. റമീസ് ആണെങ്കിൽ മുനീറയെ വായി നോക്കി നിൽപ്പാണ്.

ടാ മതിയെടാ കുറെ നേരമായല്ലോ ഈ ഒലിപ്പീര് തുടങ്ങിയിട്ട്.

മോനെ ജയേഷേ,സ്വന്തം ഭാര്യയെ വായി നോക്കാൻ ഒരു പ്രത്യേക സുഖമാണ്,അത് പെണ്ണ് കെട്ടാത്ത നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ല. 

സുജാതയും ജാനുവും ഓരോ പരദൂഷണവും പറഞ്ഞ് കൊണ്ട് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയാണ്. 

സുജാതെ,നീ അറിഞ്ഞോ മറിയൂന്റെ മോൾ ആ സരളയുടെ മകന്റെക്കൂടെ ഒളിച്ചോടിപോയി പോലും. 

അതെയാ..

പ്രൗഡിയോടെ പ്രതാഭവർമ്മയും സത്യഭാമയും അഭിലാഷിനെയും ചാരുലതയെയും നോക്കുന്നുണ്ട്. സത്യഭാമയുടെ കയ്യിൽ നിന്ന് കുഞ്ഞിപ്പെണ്ണ് ചിരിക്കുന്നുണ്ട്. അവരുടെ അടുത്തായി സത്യഭാമയുടെ സഹോദരൻ സതീഷിന്റെ ഭാര്യ വിമലയുമുണ്ട്. വിമലയുടെ കയ്യിൽ നിന്നും ഒരു കുഞ്ഞിചെറുക്കൻ കുറുമ്പ് കാട്ടുന്നുണ്ട്. സതീഷനും  അടുത്ത് നിന്ന് തന്റെ മക്കളെ കൊഞ്ചിക്കുന്നുണ്ട്.  അതെ അവർക്ക് ദൈവം കൊടുത്ത ഇരട്ട പോന്നോമനകളിൽ ഒന്ന് സത്യഭാമയുടെ കയ്യിലും ഒന്ന് വിമലയുടെ കയ്യിലുമിരിക്കുന്നത്. സത്യഭമായും വർമ്മയും രണ്ട് പോന്നോമനകളുടെയും കുസൃതി നോക്കിയിരിപ്പാണ്. പണം അല്ലാത്തിന്റെയും മാനദണ്ഡം അല്ല എന്ന് മനസ്സിലാക്കിയപ്പോൾ സത്യഭമായും വർമ്മയും സതീഷിനെയും വിമലയെയും ഇരു കൈ നീട്ടി സ്വീകരിച്ചു. കുറ്റപ്പെടുത്തിയതിനും പറഞ് പോയതിനൊക്കെ മാപ്പ് പറഞ്ഞ് അവരെ രണ്ടുപേരെയും സ്നേഹിച്ചുകൊണ്ടിരിക്കുകയാണ് അവർ ഇന്ന്. 

പ്രതാഭ വർമ്മയും സത്യഭാമയും അഭിലാഷിനെയും ചാരുലതയെയും ചേർത്ത്പിടിച്ച് അനുഗ്രഹിച്ചു. 

അത് കണ്ട രാജനും ചന്ദ്രികയും തന്റെ മകൾക്ക് കിട്ടിയ രാജകുമാരനെയും സ്നേഹം നിറഞ്ഞ മാതാപിതാക്കളെയും നോക്കി ദൈവത്തോട് നന്ദി പറഞ്ഞു. 

റിസ്പഷൻ പാർട്ടി സന്തോഷത്തോടെ നടന്നു. 

ചാരു….. 

ന്താ അഭിയേട്ടാ…

അഭിലാഷ് അവന്റെ കവിൾ അവൾക്ക് നേരെ കാണിച്ച് മുത്തം തരാൻ വേണ്ടി പറഞ്ഞു.ചാരു അവന്റെ കവിളിൽ മുത്തമിടാൻ പോയതും അപ്പോഴേക്കും കുസൃതിയോടെ കവിളിന്റെ സ്ഥാനത്ത് അവൻ അവന്റെ ചുണ്ട് വെക്കുകയും ചെയ്തിരുന്നു. ചാരുവിന്റെ മുത്തം അവന്റെ ചുണ്ടിലായി പതിഞ്ഞനേരം അവൻ അതിനെ പതിയെ നുണഞ്ഞെടുത്തു. ചാരുവിന്റെ നീലമിഴികൾ വിടർന്നു.ഇരു കൈകൾ കൊണ്ടും അഭിലാഷ് ചാരുലതയെ പൊതിഞ്ഞ് പിടിച്ച് ഒരായിരം സ്നേഹ ചുംബനങ്ങൾ നൽകി. അവർ പരസ്പ്പരം സ്നേഹിച്ച് ജീവിച്ച് തുടങ്ങി.അവന്റെ ഹൃദയ കോവിലിൽ കുടി കൊണ്ട സ്വർണ്ണ വിഗ്രഹത്തിന്റെ മാറ്റ് കൂടി കൂടി വന്നു. 

അമ്മേ, അമ്മേ, അമ്മ എവിടെ പോയാതായിരുന്നു. 

ഞാൻ ഒന്ന് കുടുംബശ്രീ വരെ ഒന്ന് പോയതാ. 

ജയേഷേട്ടൻ കുറെ നേരമായി വിളിക്കുന്നു. 

ഫോണ് ജാനുവിന് നേരെ നീട്ടി ജാനുവിന്റെ മകൾ പറഞ്ഞു. 

ഹലോ മോനെ,ജയേഷേ..

ആ അമ്മേ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. 

ന്താ മോനെ.  

അത് അമ്മേ എന്റെ വിവാഹം കഴിഞ്ഞു,മൊറൊക്കക്കാരിയാണ് അവൾ,അമ്മയ്ക്ക് ഇംഗ്ലീഷ് നല്ലപോലെ അറിയുന്നത് കൊണ്ട് അമ്മ പേടിക്കേണ്ട,നാളെ ഞാനും എന്റെ സിനിയും അങ്ങോട്ടേക്ക് വരുന്നുണ്ട്. ബാക്കി നാട്ടിൽ വന്നിട്ട് പറയാം അമ്മേ. 

അമ്മാ..അമ്മാ എന്തുപറ്റി. 

ബോധം പോയ ജാനു വിന്റെ മുഖത്ത് വെള്ളം തളിച്ച് കൊണ്ട് മകൾ തട്ടി വിളിച്ചു. 

മോളെ…നിന്റെ ഏട്ടൻ ഏതോ മൊറൊക്കക്കാരിയെ കെട്ടിപോലുമെടി. 

അതാണോ കാര്യം ഞാൻ പേടിച്ച് പോയി,നാട്ടുകാരുടെ മുഴുവൻ കാര്യം നോക്കി നടക്കുമ്പോൾ സ്വന്തം മകന്റെ കാര്യത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചിട്ടില്ല അല്ലേ. 

ജാനു തലകുനിച്ചു നിന്നു. 

ഇതുവരെ പെണ്ണ് സെറ്റാവാത്തവർക്കൊക്കെ പെണ്ണ് കിട്ടാൻ ആശംസിച്ച് കൊണ്ട് fivefingers ന്റെ കല്ല്യാണമാമാങ്കം ഇവിടെ അവസാനിക്കുന്നു. 

                       Story written by Muhsina Anseer.

Leave a Reply

Your email address will not be published. Required fields are marked *