
പ്രണയജാതകം…..
ബസ്സിറങ്ങിയപ്പോൾ തന്നെ മഴ ചാറി തുടങ്ങിയിട്ടുണ്ട്…. ബാഗിൽ നിന്ന് കുടയെടുത്ത് വേഗം നിവർത്തി ആതിര …ഇനി കുറച്ചു കൂടി നടക്കാനുണ്ട് വീട്ടിലേക്ക് …. കമ്പ്യൂട്ടർ സെൻററിൽ നിന്നിറങ്ങുമ്പോൾ അഞ്ചു മണിയാകും… വീട്ടിലെത്തിയൊന്ന് ഫ്രഷ് ആവുമ്പോഴേക്കും ഇന്നത്തെ ദിവസവും കഴിഞ്ഞു. …സാരി ഒന്ന് പൊക്കിപ്പിടിച്ച് നടത്തത്തിന് ധൃതി കൂട്ടി അവൾ…. പാടത്ത്ചെക്കന്മാർ തകർത്തു കളിക്കുകയാണ്…. ദാസേട്ടന്റെ കടയുടെ മുൻപിൽ ഒരുപാട് ബൈക്കുകൾ നിർത്തിയിട്ടിരിക്കുന്നു….. വൈകുന്നേരം ജോലി കഴിഞ്ഞ് നേരെ ഇവന്മാരൊക്കെ നേരെ ഇങ്ങോട്ടാണോ ഓടിവരുന്നത് എന്ന് തോന്നുംആ കളിക്കളം കണ്ടാൽ …. ഇന്നും പതിവുപോലെ റോയൽ എൻഫീൽഡ് ചാരി അവൻ നിൽക്കുന്നുണ്ട്…. ഇതിപ്പോ കുറച്ചായി ഈ അവതാരത്തെ ഇവിടെ അതും തന്നെ തന്നെ കാത്തുനിൽക്കുന്ന പോലെ….. ഒന്ന് രണ്ട് തവണ മുഖമുയർത്തി നോക്കുമ്പോൾ തന്നെ നോക്കി നിൽക്കുകയാണെന്ന് കണ്ടതാണ്….. പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും അങ്ങോട്ടേക്ക് നോക്കാനേ പോയില്ല…. പക്ഷേ ഇപ്പോൾ കുറച്ചായി മുടങ്ങാതെ അവിടെ കാണാറുണ്ട് ഇയാളെ….. പിന്നീട് ടൗണിൽ പോയി വരുന്ന സുമ ചേച്ചി പറഞ്ഞാണ് അറിഞ്ഞത് അത് എൽ പി സ്കൂൾ അധ്യാപികയായ ലില്ലിടീച്ചറുടെ മകൻ സാം ആണെന്ന്…. ടീച്ചറെ എല്ലാവർക്കും അറിയാം… വേറെ ഏതോ നാട്ടിൽ നിന്ന് ഇവിടേക്ക് പോസ്റ്റിങ്ങ് കിട്ടിയപ്പോൾ പിന്നെ ഇവിടെ സ്ഥിര താമസം ആക്കിയതാണ്…. ക്രിസ്ത്യാനിയായ ജോസഫ് അലക്സാണ്ടർ ആണ് ഭർത്താവ് ….അദ്ദേഹം ഒരു മിലിട്ടറിക്കാരനാണ്…. വർഷത്തിൽ ഒരിക്കൽ ഒക്കെ വരുമായിരുന്നുള്ളൂ….. ഇപ്പോഴും റിട്ടയർ ആയിട്ടില്ല എന്ന് തോന്നുന്നു …..ഒരേയൊരു മകൻ സാം അലക്സാണ്ടർ….ഇവിടെ ഉണ്ടായിരുന്നില്ല…, ചെറിയ കുട്ടിയായിരുന്നപ്പോൾ കണ്ടതായിരുന്നു….. പിന്നെ ഇപ്പോഴാണ് ആളെ ഇവിടെ കാണുന്നത്…. ചിലപ്പോൾ ഇവിടെയൊക്കെ ഉണ്ടാകുമായിരിക്കാം….. ഞാൻ കാണാത്തത് ആയിരിക്കും….. അതെങ്ങനെ തന്റെ20 ആമത്തെ വയസ്സിൽ കയറിയതല്ലേ ഈ ജോലിക്ക് … വർഷം മൂന്നാല് കഴിഞ്ഞില്ലേ എന്നും രാവിലെ ഒമ്പതിന്റെ ബസ് കേറും വൈകിട്ട് 5 മണിക്ക് വീട്ടിലേക്ക്…. അതിനിടയ്ക്ക് നാട്ടിലെ വിശേഷങ്ങളൊക്കെ അമ്മ പറഞ്ഞാണ് അറിയാറ്…. ഒരു ഞായർ ലീവ് കിട്ടിയാൽ നന്നായി കിടന്നുറങ്ങും….. കുടുംബത്തിലോചുറ്റു വട്ടത്തോ ഒരു പരിപാടി ഉണ്ടെങ്കിൽ പോകാൻ മടിയാണ് ….കാരണം മൂന്നാലു വർഷമായി ജാതകദോഷത്തിന്റെ പേരും പറഞ്ഞ് മുടങ്ങിപ്പോയ കല്യാണത്തിന്റെ വിശേഷങ്ങൾ ചോദിക്കാനേ കാണുന്നവർക്ക് നേരം ഉണ്ടാകൂ…,.അപ്പോൾ പിന്നെ മനപ്പൂർവ്വം എവിടെയും പോകാറില്ല.,.. ഷോപ്പിലെ രണ്ടുമൂന്ന് കൂട്ടുകാർ ഒഴിച്ചാൽ പിന്നെ കൂടുതലായി ആരോടും അടുപ്പവുമില്ല…. പിന്നെഎങ്ങനെയാണ് നാട്ടിൽ വന്നു പോകുന്നവരുടെയൊക്കെ വിവരങ്ങൾ ഞാൻ അറിയുക…. ഇതൊക്കെയാണ് നാട്ടിലുള്ളവരുടെ കാര്യങ്ങൾ ….. ഇതാണ് ആതിര ….ഒരു 25 വയസ്സൊക്കെ ഉണ്ടാവും ….കാണാൻവലിയ കുഴപ്പമൊന്നുമില്ല… നന്നായി അണിഞ്ഞ് ഒരുങ്ങിയാൽ അത്യാവശ്യം ഒരു ചന്തമൊക്കെ ഉണ്ട്… പിന്നെ വീട്ടിൽ അമ്മ അനിയത്തി ഒരു ചേച്ചി ചേച്ചി വിവാഹമൊക്കെ കഴിഞ്ഞ് ട്രിവാൻഡ്രത്താണ്…. ചേട്ടന് ലീവ് ഉണ്ടാകുമ്പോഴേ നാട്ടിലേക്ക് വരൂ…പിന്നെ അനിയത്തി മൂന്നുനാലു വയസ്സിന് ഇളയത്…. ഇപ്പോൾ ആളുടെ കല്യാണം കഴിഞ്ഞു……… അത് വേറെ ഒരു നമ്മുടേ പെണ്ണിനു ഈ ജാതക ദോഷത്തിൻ്റെ ഒരു ചെറിയ അസ്കിത ഉണ്ടേ…. ജാതക ദോഷം ചൊവ്വാദോഷം അങ്ങനെ ഏതൊക്കെയോ ദോഷങ്ങൾ ഉണ്ട്…. മിക്കവാറും അമ്മയ്ക്ക് കൂട്ടിന് വീട്ടിസ്ഥിരമാ ക്കേണ്ടിവരും….. അതാണ്അവളുടെ അവസ്ഥ…. അല്ലെങ്കിലും അമ്മമാർക്കും വേണ്ടേ കൂട്ടിന് ഒരാള്…..
വീണ്ടും അനിയത്തിയിലേക്ക് തന്നെ വരാം ….ബ്രോക്കർ കുഞ്ഞപ്പൻ ചേട്ടൻ കൊണ്ടുവന്ന ഒരു ആലോചനയായിരുന്നു അത് ….പെണ്ണിൻറെ ജാതകവുമായി ചേരില്ലെന്നും പറഞ്ഞ് അത് മുടങ്ങി ….എന്നാൽ കൂടെ വന്ന പയ്യൻറെ അമ്മയ്ക്ക് അവളുടെ അനിയത്തിയെ നന്നായി ബോധിച്ചു…. പിന്നെ കാരണവന്മാർ ഒന്നും നോക്കിയില്ല അവളെ പിടിച്ചങ്ങ് കെട്ടിച്ചു കൊടുത്തു…. ആദ്യമൊന്നും അമ്മയും സമ്മതിച്ചിരുന്നില്ല….. പിന്നെ അവൾക്ക് പഠിക്കാൻ വലിയ താല്പര്യം ഇല്ലാത്തതിനാൽ വലിയ പ്രശ്നമൊന്നും ഉണ്ടായില്ല……. ഇങ്ങനെ ഒരു ജാതക ദോഷക്കാരി ചേച്ചി വീട്ടിലുണ്ടാകുമ്പോൾ ഇനി അനിയത്തിക്കോ നല്ല ബന്ധങ്ങൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞപ്പോൾ അമ്മാവന്മാർക്ക് മുന്നിൽ അമ്മയും മുട്ടുകുത്തി …… അങ്ങനെ ചേച്ചിയെ കെട്ടാൻ വന്നവൻ അനിയത്തിയേം പൊക്കി പോയി….. എന്നാൽ അവൾക്ക്അന്നേരവും വലിയ സങ്കടം ഒന്നും തോന്നിയില്ല….. ഈ ജാതക ദോഷം കാരണം ഇതിനുമുമ്പും മുടങ്ങിയത് ആയിരുന്നു ….അങ്ങനെ ഇപ്പോൾ അനിയത്തിയും ചേച്ചിയും പോയി…. വീട്ടിൽ അവളും അമ്മയും മാത്രം…. രണ്ടാളും രാവിലെ പോകും …. അമ്മ ബ്ലോക്ക് ഓഫീസിൽ ഹെൽപ്പർ ആണ്…. മൂന്നുമണിയോടെ അമ്മ ഡ്യൂട്ടി കഴിഞ്ഞെത്തും …..ഞാൻ ടൗണിലെ ഒരു ഷോപ്പിൽ അക്കണ്ടൻ്റ് ആയി ജോലി ചെയ്യുന്നു….
ഡിഗ്രിയാണ് എൻറെ കോളിഫിക്കേഷൻ….
ഇതൊക്കെയാണ് അവൾ….ഇനി നമുക്ക് വീണ്ടും മറ്റേ കക്ഷിയിലേക്ക് വരാം…. അയാൾ എന്തിനാ എന്നും ഞാൻ വരും വരെ ഇവിടെ നിൽക്കുന്നത് …, ഒരു എത്തും പിടിയും ഇല്ല…. എന്നെത്തന്നെ നോക്കിനിൽക്കുകയാണെന്ന് പറയാനൊരു കാരണമുണ്ട് ……ഒരിക്കൽ നേരം വൈകി ബസ്സും പോയി ഒരു ഓട്ടോ പിടിച്ചാണ് കവലയിൽ എത്തിയത്……. നേരം ഒരുപാട് ഇരുട്ടി യിരുന്നു…., എന്നിട്ടുമുണ്ട് ആ ബുള്ളറ്റിന്റെ മുൻപിൽ അയാൾ ….. ഇറങ്ങുമ്പോഴേ കണ്ടതാണ് അക്ഷമയോടെ കൈ കെട്ടി ബസ് വരുന്നിടത്തേക്ക് നോക്കി നിൽക്കുന്നത്….. നേരം ഇരുട്ടിയതോടെ വീട്ടിലെത്തും വരെ തനിക്ക് പിന്നിൽ ആ ബുള്ളറ്റ് ഉണ്ടായിരുന്നു…..അന്നു മുതലാണ് എനിയ്ക്ക് സംശയം തോന്നി തുടങ്ങിയത്……… ഇന്നും പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് പറഞ്ഞു വന്നത്……
വീട്ടിലെത്തി ഫ്രഷ് ആയി ആതിര ….പതിവ് പരിപാടികൾ തന്നെ….. കിടക്കാൻ നേരം അമ്മ പറഞ്ഞു” ആ കുഞ്ഞപ്പൻ ചേട്ടൻ വന്നിരുന്നു… കുഞ്ഞപ്പൻ ചേട്ടൻ ഒരാലോചനയെ കുറിച്ച്……”
“അമ്മേ…..ഞാൻ പറഞ്ഞതല്ലേ ഒരാലോചന എന്ന് പറഞ്ഞു എൻറെ അടുത്തേക്ക് വരരുത് എന്ന് ……”
എടി മോളെ അവന് ജാതകം ഒന്നും ഒരു പ്രശ്നമല്ല….. പിന്നെ ആ ചെറുക്കൻ ഇടയ്ക്കിടയ്ക്ക് നിന്നെ കാണാറുണ്ടത്രേ…… നമ്മുടെ ലില്ലി ടീച്ചറുടെ ആ പട്ടാളക്കാരൻ ചെക്കനാ….. ചെക്കൻ അവിടെ എന്തോ ഏറ്റുമുട്ടലിൽ ചെറുതായി ഒരു പരിക്ക് പറ്റി ….ഇപ്പോൾ കുറച്ചു റസ്റ്റ് എടുക്കാൻ നാട്ടിലോട്ട് വന്നതാ….. ഇപ്പോൾ ഒരു മാസത്തോളം ആയി ഇവിടെ ഉണ്ട്…… ആറുമാസം കഴിഞ്ഞാൽ തിരിച്ചുപോകൂമെത്രേ…… പെണ്ണിന് സമ്മതമാണെങ്കിൽ ജാതകം അവൻ ഒരു പ്രശ്നമല്ലാന്ന്…… ടീച്ചർക്കും അതൊരു കാര്യമാവൂല….. അവരെ കെട്ടിയോനും ഒരു ക്രിസ്ത്യാനി അല്ലേ…. ഈ ചെക്കന് ഏതാ ജാതി ആവോ?….. അമ്മ അവൾ കേൾക്കാനായി പറയുകയാണ്….
“ഓഹോ അപ്പോ അതാണ് കാര്യമല്ലേ….. ചുമ്മാതല്ല കുറച്ചായിട്ട് എൻറെ പിന്നാലെ…… ഇയാൾക്ക് ഇതെന്തിന്റെ കേടാ….. വലിയ മിലിട്ടറിക്കാരനൊക്കെയല്ലേ നാട്ടിൽ വേറെ എത്ര പെണ്ണുങ്ങളുണ്ട്……” അവൾ ചരിഞ്ഞു കിടന്ന് തലയിണയിൽ മുഖം അമർത്തിപിറു പിറുത്തു…
“നിൻറെഅഭിപ്രായം എന്താ മോളെ ….”
“ഒന്ന് മിണ്ടാതെ കിടക്കമ്മേ …..എൻറെ ജാതക ദോഷം കൊണ്ട് ചുമ്മാ അയാളുടെ ജീവിതം കൂടി കൊളമാക്കണ്ട..…..” അമ്മയും പിന്നെ മരുത്ത്ഒന്നും പറയാനില്ലാത്തതുപോലെ ഉറങ്ങാൻ കിടന്നു…..
ദിവസങ്ങൾക്ക് വീണ്ടും ജീവൻ വെച്ചു ഓടി കൊണ്ടിരുന്നു….ബുള്ളറ്റുമായി നമ്മുടെ കക്ഷി മീശയും പിരിച്ചുകൊണ്ട് അവിടെയെന്നും അവളെ എന്നെ കാത്തിരിക്കുന്ന പോലെ ഉണ്ടാവാറുണ്ട്…..ഒരു ദിവസം അവളും പതിവുപോലെ ബസ് ഇറങ്ങി നടന്നു …. പതിവ് പോലെ അവിടെ കാത്തു നിന്ന അവനെ കാണാത്ത പോലെ മുന്നോട്ടു നടക്കാൻ തുടങ്ങി …….
“ഡോ… ഒന്ന് നിന്നേ…..”കുറച്ചു നടന്നപ്പോൾ ആൾ പിറകേ ഉണ്ട്… ചുറ്റും നോക്കി ആരുമില്ല തന്നെ തന്നെയാണ് എല്ലാവരും കളികാണാൻ ഗ്രൗണ്ടിലും പിന്നെ ബാക്കിയുള്ളവർ ദാസേട്ടന്റെ കടയിൽ രാഷ്ട്രീയം ചികയുന്ന തിരക്കിലാണ് ……
“ഒന്ന് നിൽക്കേടോ…”
തന്നെ തന്നെയാണ്…
“എന്താ..”
” അത് ഞാൻ ….എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് …..എനിക്ക് നിന്നെ ഇഷ്ടമാണ്…. കെട്ടി കൂടെ കൂട്ടിയാൽ കൊള്ളാമെന്നുണ്ട്….. ഞാൻ ആ ബ്രോക്കറോട് പറഞ്ഞിരുന്നു …..പിന്നെ മറുപടിയൊന്നും ഉണ്ടായില്ല … അതാ ഇപ്പോൾ നേരിട്ട് ചോദിച്ചത് ….ഇയാൾക്ക് സമ്മതമാണെങ്കിൽ ഞാൻ അമ്മയെ കൂട്ടി വീട്ടിലോട്ട് വന്നോട്ടെ.,.”
“എൻറെ മാഷേ….. ഇയാൾക്ക് എന്തിന്റെ കേടാ…… എന്നെപ്പോലെ ഒരു ജാതക ദോഷക്കാരി പെണ്ണിനെ മാത്രമേ കിട്ടിയുള്ളൂ …..നാട്ടിൽ വേറെ എത്രയോ പേരുണ്ട് …..എന്നിട്ടും ഇയാളുടെ കണ്ണിൽ എന്നെ മാത്രമേ കണ്ടതൊള്ളൂ. …..ഇപ്പോൾ കുറച്ചായുള്ള കൃത്യം ഞാൻ വരുന്ന നേരം ഇയാളുടെ ഈ പ്രത്യക്ഷപ്പെടലിൽ തന്നെ ഞാൻ വിചാരിച്ചിരുന്നു….. എൻറെ മാഷേ…..പിന്നെ അറിഞ്ഞുകൊണ്ട് എന്തിനാ ട്രെയിനിന് തല വെക്കുന്നത്…… അവൾ എളിയിൽ കൈ കുത്തിക്കൊണ്ട് അവനോട് ചോദിച്ചു….. അതിന് അവനൊന്ന് പുഞ്ചിരിച്ചു……
“അതേയ് എനിക്ക് ജാതകത്തിൽ ഒന്നും വലിയ വിശ്വാസമില്ല…… പിന്നെ ഞാൻ ഒരു പട്ടാളക്കാരനാ….. സ്വന്തം ജീവനേക്കാൾ എന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കാ ഞങ്ങൾ പ്രധാനം കൊടുക്കുന്നത്…… അങ്ങനെ ഒരു ദോഷം നിനക്ക് ഉണ്ടെങ്കിലും എനിക്ക് അത് ഒരു വിഷയമല്ല ……എനിക്ക് ആവശ്യം നിൻറെ ജാതകത്തിന്റെ കുറിപ്പടിയോ ചൊവ്വാദോഷത്തിന്റെ അനന്തരഫലങ്ങളുടെകണ ക്കോ ഒന്നുമല്ല….. ലൈഫിൽ ഒരുപാട് സന്ദർഭങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്…… ജീവൻ പോലും പോയേക്കാവുന്ന ഒരുപാട് അപകടങ്ങളും ഉണ്ടായിട്ടുണ്ട്….. അതിൽ നിന്നൊക്കെ എന്നെ സംരക്ഷിക്കുന്നത് എൻറെ അമ്മയെപ്പോലെയുള്ളവർ പ്രാർത്ഥിക്കുന്ന കളങ്കമില്ലാത്ത പ്രാർത്ഥനകളാണ്……. ആ മുകളിലെ ശക്തി നമുക്കായി ഉണ്ടാക്കിവെച്ച വിധിയും തിരുത്തി എഴുതുന്നത് ഈ ഒരു പ്രാർത്ഥന കൊണ്ട് മാത്രമാണ് …..അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം…. അതുകൊണ്ടുതന്നെ അമ്മയ്ക്കും അച്ഛനും ഒപ്പം നിസ്വാർത്ഥമായി സ്നേഹത്തിൻറെ പ്രാർത്ഥനയോടെ എന്നെ കാത്തിരിക്കാൻ ഒരാൾ കൂടി വേണമെന്ന് ഒരാഗ്രഹം…… അത് തന്നെ കണ്ടപ്പോൾ മുതലാണ് എനിക്കുണ്ടായത്……”
” എന്താ മാഷേ, സഹതാപം കൊണ്ടാണോ….. അതൊന്നും ശരിയാവില്ല എന്നെ കൂടെ കൂട്ടിയാൽ ചിലപ്പോൾ ഇയാളുടെ തടിയും കേടാവും
…..,.ഈ ഫിലോസഫി പറയും പോലെയൊന്നുമല്ല ലൈഫിൽ വലിയ ബുദ്ധിമുട്ടാണ് അതൊക്കെ….,. അതുകൊണ്ട് പ്ലീസ് ഈ കാര്യം നമുക്ക് ഇവിടെ വിടാം…..”
” എങ്കിൽ ശരി തനിക്കിഷ്ടമില്ലെങ്കിൽ നമുക്ക് ഇവിടെ തൽക്കാലം നിർത്താം…… തൽക്കാലം മാത്രം…..പക്ഷേ എന്താ പക്ഷേ ഞാൻ ഇതിവിടെ വിട്ടിട്ടു പോകാൻ ഉദ്ദേശിച്ചിട്ടില്ല……. ഇനി ഞാൻ ഈ നാട് വിട്ട് അതിർത്തിയിൽ എത്തുന്നുണ്ടെങ്കിൽ അത് എൻറെ മനസ്സ് നിന്നെ ഇവിടെ ഏൽപ്പിച്ചിട്ട് തന്നെയാവും…..” അവളുടെ കണ്ണിൽ നോക്കി അത്രയും പറഞ്ഞു അവൻ തിരികെ നടന്നു.
എന്നാൽ മനസ്സിൽമൊട്ടിട്ടു തുടങ്ങിയ സ്നേഹത്തിന്റെ ഒരു ചെറിയ നീരുറവയുമായി അവൾ വീട്ടിലേക്ക് വിട്ടു. എത്ര പറഞ്ഞിട്ടും യാതൊരു കൂസലും ഇല്ലാതെ പിന്നീടുള്ള ദിവസങ്ങളിലും കക്ഷി നമ്മുടെ സ്ഥിരം സ്ഥലത്തുണ്ടായിരുന്നു….
അങ്ങനെ ഒരു ശനിയാഴ്ച വളരെ വൈകിയാണ് ഷോപ്പിന്നു ഇറങ്ങിയത്….. പിറ്റേന്ന് ലീവായ കാരണം ആ മാസത്തെ മുഴുവൻ കണക്കുകൾചെക് ചെയ്യാൻ ഉണ്ടായിരുന്നു….. പോവാൻ ഷൈല മേടം വണ്ടി ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞതാണ് ……അവർ ഏൽപ്പിച്ചത്അവിടുത്തെ മറ്റൊരു സ്റ്റാഫ് ആയ കിഷോറിനെ ആണെന്ന് അറിഞ്ഞത് ഇറങ്ങാൻ നേരമാണ്…… ഷോപ്പിലെ പൊതുവേ നല്ലൊരു ഇമേജ് അല്ല കിഷോറിന്… ആളൊരു ചെറിയ വഷളനുമാണ്….. പിന്നെ എൻറെ ഒരു ഫ്രണ്ട് വരുമെന്ന് പറഞ്ഞിട്ട് അവനെ പറഞ്ഞയച്ചു നേരെ ബസ്റ്റോപ്പിലേക്ക് വിട്ടു …
ലൈറ്റ് ആകുമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു അതുകൊണ്ടുതന്നെ പാവം കവലയിൽ വന്ന നിൽക്കുന്നുണ്ടാവും….. അവൾ നടക്കുന്നതിനിടയിൽ ആലോചിച്ചു കുറച്ചുനേരം നിന്നിട്ടും ബസ് വന്നില്ല ….വന്ന രണ്ടെണ്ണവും ലിമിറ്റഡ് ആയ കാരണം നിർത്താതെ പോയി….. സ്റ്റോപ്പിൽ ഉണ്ടായിരുന്ന അവസാനത്തെ ചേട്ടനും പോവാൻ ഒരുങ്ങുകയാണ്….. എന്തിനോ വേണ്ടി കണ്ണ് നിറഞ്ഞു വന്നു…. ഇങ്ങനെയൊക്കെ ഉണ്ടാവുന്ന ദിവസങ്ങളിൽ അമ്മ പറയുന്നതാണ് നമുക്ക് ജോലി വേണ്ട മോളേ ന്ന് ….കുറച്ചുദിവസം കഴിഞ്ഞാൽ അത് മറക്കുകയും ചെയ്യും…..
നേരം വീണ്ടും ഇരുട്ടായി വഴിയിലൂടെ പോകുന്ന രണ്ടുമൂന്നു വണ്ടിക്കാർ തന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട്….. ഭയമാണോ എന്നറിയാത്ത ഒരു അസ്വസ്ഥത തോന്നി അവൾക്ക് ….. ഓട്ടോ സ്റ്റാൻഡിലേക്ക് കുറച്ചുകൂടി നടക്കാനുണ്ട്…. ഇനി അത് തന്നെ ശരണം…. കുറച്ചുകൂടി വൈകിയാൽ അതും ഉണ്ടാകില്ല …..അവൾ റോഡിലേക്ക് ഇറങ്ങി.
അപ്പോഴാണ് റോഡിലൂടെ ഒരു ബുള്ളറ്റ് വന്ന് അവൾക്ക് അരികിലേക്ക് നിർത്തിയത്…. തൻറെ അടുത്ത് ഒരു വണ്ടി വന്നു നിന്നപ്പോൾ അവൾ പേടിച്ച് രണ്ട് അടി പുറകോട്ട് മാറി…. ഹെൽമറ്റ് ഊരി മാറ്റിയ ആമുഖം കണ്ടപ്പോൾ അവൾ ഒന്ന് അമ്പരന്നു…. തന്നെ കണ്ടപ്പോൾ ഇത്രയും നേരംഉണ്ടായിരുന്ന ആ പരിഭ്രമം ഇല്ലാതെ ആകുന്നത് അവളുടെ മുഖത്തിൽ നിന്ന് അവനും വ്യക്തമായി കണ്ടു …..
“Mm കേറ്….”
“അത്…. ഞാൻ ഓട്ടോക്ക് വന്നോളാo….”
“പിന്നേ ഓട്ടോയും ആയിനിൻ്റെ മറ്റവൻ വരും ഇന്നേരത്ത്….. മര്യാദക്ക് കയറിയിരിക്കെടീ,….”അവൻ ദേഷ്യതോടെ അവളെ ഒന്ന് നോക്കി….
തന്നെ കൊണ്ടുപോവാനായി മാത്രം വന്നതാണെന്നാണ് അവൾക്ക് അന്നേരമാണ് മനസ്സിലായത് ….
പിന്നെ മറുത്തൊന്നും പറയാതെ അവൾ ആ ബുള്ളറ്റിൽ കയറി… അവൾ കയറിയ പാടെ അവൻ വണ്ടി തിരിച്ചു…… രാത്രിയിൽ സ്ട്രീറ്റ് ലൈറ്റുകളെ പിന്നിലാക്കി അവന്റെ വണ്ടി കുതിച്ചു …..
“അതേ….ഞാൻ എത്തിയിട്ടില്ല എന്ന് ഇയാള്ക്ക് എങ്ങനെ മനസ്സിലായി” കുറച്ചുനേരത്തെ യാത്ര ശേഷം അവൾ പതിയെ ചോദിച്ചു .
“സ്ഥിരം ബസ്സിൽ കണ്ടില്ല…. പിന്നെ നേരം ഇരുട്ടിയപ്പോൾ അമ്മ വന്നു നിൽക്കുന്നുണ്ടായിരുന്നു…..”
അതിനവൾ ഒന്നും മൂളി…. എന്തിനറിയാതെ അവളിലും ഒരു ചെറുപുഞ്ചിരി വിരിഞ്ഞു ……..ഇനിയെന്നും തന്റെ ജീവിതത്തിലുണ്ടാകുന്ന എല്ലാ ഇരുട്ടിലും പ്രകാശമായി ഇവൻ ഉണ്ടാകണേ എന്നൊരു ആശ ഉള്ളിനുള്ളിൽ ഉണ്ടാകുന്ന പോലെ…..
” അതേ…. ഡ്യൂട്ടിക്കിടയിൽ എന്തോ പരിക്ക് പറ്റി റെസ്റ്റിന് വന്നതാ എന്നൊക്കെ കേട്ടല്ലോ….. എന്താ പറ്റിയത് …….”
കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൾ വീണ്ടും ചോദിച്ചു…..
“ഓഹോ അതൊക്കെ അറിയാമല്ലേ…..ആരാ പറഞ്ഞത് ……”
“ആ കുഞ്ഞപ്പൻ ചേട്ടൻ….. അന്ന് അമ്മയോട് പറഞ്ഞു….”
അവൾ ഒന്ന് വിക്കി….
“അതൊക്കെ അറിഞ്ഞിട്ടുണ്ടല്ലേ…..”അവനിലും ഒരു പുഞ്ചിരി വിടർന്നു….
അതിന് അവൾ ഒന്നും പറഞ്ഞില്ല ….
“അത് രണ്ടുമാസം മുൻപ് ശ്രീനഗറിൽ ഞങ്ങളുടെ മിലിട്ടറി വാഹനങ്ങൾക്ക് നേരെ ഒരു ടെററിസ്റ് അറ്റാക്ക് ……അതിൽ ഒരു ചെറിയ ഇഞ്ചുറി….. കാലിലും കഴുത്തിലും ഒക്കെ നല്ല മുറിവുണ്ടായിരുന്നു…… 15 ദിവസം അവിടെ ആർമി ക്യാമ്പിൽ ആയിരുന്നു …..പിന്നെ ആറുമാസം നാട്ടിലേക്ക് ലീവ് അനുവദിച്ചു….. അപ്പോൾ ഇങ്ങു പോന്നു….”
അവൻ വണ്ടിയോടിക്കുന്നതിനിടയിൽ പറഞ്ഞു……
എന്നാൽ ഇതെല്ലാം കേട്ട് അവളിൽ എന്തെന്നില്ലാത്ത ഒരു സങ്കടം നിറഞ്ഞു വരുന്നത് അവൾ മനസ്സിലാക്കി……
അവള് പോലും അറിയാതെഏതോ ഒരു നിമിഷംഅവൻറെ ചുമരിലേക്ക് തല ചായ്ച്ചുവെച്ചു……
” എന്താടി ഒരു പട്ടാളക്കാരനെ കെട്ടാൻ പേടിയുണ്ടോ…..” അപ്പോഴാണ് അവൾക്ക് ബോധം വന്നത് …
അവൾ വേഗം തലയുയർത്തിപ്പിടുത്തം വിടിച്ച് നേരെ ഇരുന്നു.
“അതിന് ഇയാൾ എന്നെ കെട്ടുമെന്ന് ആരാ പറഞ്ഞത്…”
” എന്തോ എനിക്ക് അങ്ങനെ തോന്നി…..”
അതിന് അവൾ ഒന്നും മിണ്ടിയില്ല. കുറച്ച് സമയത്തെ മൗനത്തിനുശേഷം ദാസേട്ടന്റെകടക്ക് കുറച്ച് അകലെയായി വണ്ടി നിർത്തി .
മിക്ക ആളുകളും വീടണഞ്ഞിട്ടുണ്ട്… അവളെ കാത്തെ ന്നപോലെ ദാസേട്ടന്റെ കടക്ക് മുന്നിൽ അമ്മയുണ്ട്…. കുറച്ചുകൂടി നേരത്തെ കടയടക്കുന്ന ദാസേട്ടൻ ഇന്നവിടെ അമ്മ ഉണ്ടായപ്പോൾ കുറച്ചു നേരം കൂടി നിന്നതാണെന്ന് തോന്നി……
“ആ പിന്നെ റെഡിയായിക്കോണം….. അടുത്ത ഞായർ നമ്മുടെ ദേവീക്ഷേത്രത്തിൽ വെച്ച് …”
“എന്ത്”
” ഞാൻ ഒരു കല്യാണം കഴിക്കാൻ പോവാ”
” ആരെ “അവള് ഒരു അമ്പരപ്പോടെ അവന് നേരേ തിരിഞ്ഞു.
“തന്നെ തന്നെ “
“എന്ത്…അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ …..എനിക്ക് കൂടി ഇഷ്ടം ആവണ്ടേ…..”
” നിനക്ക് ഇഷ്ടമാണല്ലോ …”
“എന്ന് ആരു പറഞ്ഞു”
“കുറച്ചു മുന്നേ എനിക്ക് പറ്റിയ ആക്സിഡൻറ് കുറിച്ചൊക്കെ കേട്ടപ്പോൾ ഒരാൾ എൻറെ ചുമലിലേക്ക് ചാഞ്ഞിരുന്നു ……അന്നേരം എൻറെ ഹൃദയത്തോട് അയാളെ ഹൃദയം പറയുന്നത് ഞാൻ കേട്ടു …”
അവൻ ഒരു ചിരിയോടെ ചുണ്ടുകൾകൾ രണ്ടും കൂട്ടിപ്പിടിച്ചു……
വിടർന്നുപോയ തൻറെ മുഖം അവൻ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു.
” വേണ്ട ….ഞാൻ ഇയാൾക്ക് ശരിയാവില്ല….. ഞാൻ കാരണം ഇയാൾക്കും എന്തെങ്കിലും….”ഒരു നിമിഷത്തിന് ശേഷം അവള് പറഞ്ഞു…..
” ആ സംഭവിക്കും മിക്കവാറും നീ സമ്മതിക്കാത്ത വിഷമത്തിൽ എനിക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കും ….. എടി പൊട്ടി കാളി …നീ ഇപ്പോഴും ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്…… പിന്നെ അന്ന് വീട്ടീന്നു ഇറങ്ങുമ്പോഴേ നിൻറെ ആ ജാതക ദോഷത്തിൻ്റെ പെട്ടി വീട്ടിൽ വച്ചേക്കണം…..ഞാൻ ഇപ്പോയെ പറഞ്ഞേക്കാം…..”അവൾ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തിത്തുടച്ചു….
എല്ലാവരും തന്നെ ഇതിൻറെ പേരിൽ ഒറ്റക്ക് ആക്കിയപ്പോൾ ഇവൻ ആ ഒരു ഭാരത്തെ എത്ര ലാഘവത്തോടെയാണ് എടുത്തു ദൂരെ കളഞ്ഞത് ……
വീണ്ടും നിറഞ്ഞു വന്ന മിഴികളോടെ അവൾ അവനെ നോക്കി…..
” നമുക്ക് ഈ സ്നേഹം മാത്രം മതി….. പിന്നെ ഒരുപാട് പ്രാർത്ഥനകളും…. ഉപാധികൾ ഇല്ലാത്ത പ്രണയം കൊണ്ട് മറ്റെല്ലാത്തിനെയും നമുക്ക് തോൽപ്പിച്ച് കള യാമേടോ….” അവനവളുടെ കയ്യിൽ മുറുകെ പിടിച്ചു ശേഷം ഊരിമാറ്റിയ ഹെൽമെറ്റ് തലയിലെടുത്ത് വെച്ച് ശേഷം തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളോട് തലചരിച്ചുകൊണ്ട് പറഞ്ഞു …
“പിന്നെ ഇന്നത്തോടെ നിർത്തിക്കോണം ഇരുട്ടും വരെയുള്ള നിൻറെ ഉദ്യോഗം.., മര്യാദക്ക് വൈകുന്നേരം അഞ്ചുമണിക്ക് കടയിൽ നിന്നിറങ്ങിക്കോണം….”
“ഇല്ലെങ്കി”
അവൾ ഒരു ചൊറിച്ചിരിയോടെ കൈകൊട്ടി കൊണ്ട് ചോദിച്ചു….
” ഇല്ലെങ്കിൽ കെട്ടുകഴിഞ്ഞ് എൻറെ പിള്ളേരെ നോക്കി വീട്ടിൽ ഇരുത്തിക്കും ഞാൻ…. പാതിരാത്രി കഴിഞ്ഞുള്ള അവളുടെ ഒരു കണക്കെഴുത്ത് ….”അവൻ അവളോട് ആയി പറഞ്ഞുകൊണ്ട് കുറച്ച് അകലെ നിൽക്കുന്ന അമ്മയെ നോക്കി തലയാട്ടിക്കൊണ്ട് വണ്ടിയോടിച്ചുപോയി…….…
അവൾ അമ്മയുമായി തിരിച്ചു പോകുന്നില്ലേ എന്ന് അവൻ വണ്ടിയിൽ നിന്ന് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി……
നേരം ഇരുട്ടിയിട്ടും അവനെ കാത്ത്ലില്ലി ടീച്ചർ ഉമ്മറത്തിറിപ്പ്ണ്ട്….. അവൻറെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ കയ്യിലെ പുസ്തകം വേഗം ടേബിളിൽ വെച്ച് എഴുന്നേറ്റു …
“എന്താടാ എൻറെ കുട്ടിയെ കണ്ടോ….”
“Mm …ഇങ്ങോട്ട് പോരാൻ വണ്ടി കാത്തു നിൽപ്പുണ്ടായിരുന്നു….”
” പാവം ഒരുപാട് പേടിച്ചു കാണും അല്ലേ…..”
” പേടിയൊക്കെ ഉണ്ടായിരിക്കും…. എന്നാലും അതൊന്നും പുറത്തു കാണിക്കില്ല….കുറച്ച് ഉശിരുള്ള കൂട്ടത്തിലാണ് അവൾ….” അവളുടെ ഓർമ്മയിൽ അവനൊന്ന് ചിരിച്ചു.
” എന്നിട്ട് നിൻറെ വണ്ടിയിൽ കയറാൻ കൂട്ടാക്കിയോ …..”
“നല്ല നിലയിൽ പറഞ്ഞാൽ കേൾക്കാൻ കൂട്ടാക്കില്ലല്ലോ….. അപ്പോൾ ഞാൻ കുറച്ചു കലിപ്പിട്ടു…… അപ്പോൾ പെണ്ണ് വേഗം കയറി ……”
“എടാ നീ ആ കൊച്ചിനെ പേടിപ്പിച്ചോ…..”
“എൻറെ മമ്മി…. അത് അത്ര പെട്ടെന്നൊന്നും പേടിക്കുന്ന ടൈപ്പ് അല്ല”
“ഹാ …ജീവിതം അതിനെയും ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ടാവും….. പിന്നെ എന്തും നേരിടാൻ അതിൻറെ മനസ്സും ഉറച്ചു കാണും….. കുഞ്ഞപ്പൻ പറഞ്ഞിട്ട് അറിയാം തന്നെ കാണാൻ വന്ന ചെക്കൻ അനിയത്തിയെ കെട്ടിക്കൊണ്ടുപോകുന്നത് കാണുന്ന ഒരു പെണ്ണ് മനസ്സിന് അത്രയും ബലം വേണം…… അതിൻറെ ഒരു മുടിഞ്ഞ ജാതക ദോഷം….”ടീച്ചർ വാതിൽ അടക്കുന്നതിനിടയിൽ പിറുപിറുത്തു…..
“എൻറെ മമ്മി……. ഒരു കണക്കിന് അത് നന്നായി….. അതുകൊണ്ടല്ലേ എനിക്കിങ്ങനെ മുന്നിൽ കിട്ടിയത്……” അവൻ സോഫയിൽ ഇരുന്ന് അവരുടെ മടിയിലേക്ക് തല വെച്ചു.
“Mm…നാട്ടിലേക്ക് റസ്റ്റിന് വിട്ട നിനക്ക് ഇവിടെ വായിനോട്ടം ആണ് പണി എന്ന് നിൻറെ സുപ്പീരിയസ് അറിയണ്ട ……നിനക്ക് ആ പാക്കിസ്ഥാന്റെ അതിർത്തിയിൽ ആജീവനാന്ത പോസ്റ്റിങ്ങ് വിധിക്കും അവർ……..” അതിന് അവൻ ഒന്ന് ചിരിച്ചു…….
” എന്തോ അവളെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി….. പിന്നെ ദാസേട്ടൻ പറഞ്ഞ് അവളുടെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടിയതേയുള്ളൂ…… അതാ അന്ന് തന്നെ മമ്മിയോട് പറഞ്ഞത്…… ഇവിടുന്ന് സിഗ്നൽ കിട്ടിയാൽ പിന്നെ എനിക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് കൊണ്ടുവരാലോ……”
“Mm പപ്പ നിന്നെ ഒരു മാസം നാട്ടിൽ നിന്നിട്ട് ഡൽഹിയിലേക്ക് വിളിക്കാനിരുന്നതാ….. അപ്പോൾ നാട്ടിൽ അമ്മയുടെ കൂടെ നിന്നോളാം എന്ന് പറഞ്ഞത് ഇതിനായിരുന്നു അല്ലേ?…..
‘” പിന്നല്ലാതെ നിങ്ങളെപ്പോലെ അക്കരെ ഇക്കരെ നിന്ന് പ്രേമിക്കാൻ ഞാനില്ല …..എനിക്ക് എൻറെ പെണ്ണിനെ മതിവരുവോളം സ്നേഹിക്കണം…. മിലിട്ടറിലാനെന്നു വെച്ച് ഞങ്ങൾക്കും ജീവിക്കണ്ടേ…..”
“ഡാ ചെറുക്കാ… ഞാനും ഒരു മാസം കഴിഞ്ഞാൽ അങ്ങോട്ട് പോകാനിരുന്നതാണ്… അപ്പോയ അവൻറെ ഒരു പ്രേമം കാരണം അതും മുടക്കിയിട്ട്……”അവർ അവൻറെ മൂക്കിൽ തുമ്പ് ഒന്ന് വലിച്ചു…,.
” ഇനി കല്യാണം കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ചു പോകാം…. ൻ്റെ ലില്ലി ടീച്ചറെ……”
“എന്നിട്ട് നിന്നെ കെട്ടാൻ ആ കൊച്ചു സമ്മതിച്ചോടാ….”
” ഞാനിത് പറഞ്ഞപ്പോൾ കണ്ണുനിറച്ച് നിൽക്കുന്നത് കണ്ടു…… പിന്നെ അവൾക്ക് പേടി എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നോർത്തിട്ടാ……”
.”ഒന്നും ഉണ്ടാവില്ലെഡാ…… പരസ്പരം ഒരുപാട് സ്നേഹിക്കുന്നവരെ അത്ര പെട്ടെന്നൊന്നും ദൈവം പിരിക്കില്ല” അവർ സ്നേഹത്തോടെ അവൻറെ തലയിൽ തലോടി.. ..
അവരുടെ മടിയിൽ കിടന്ന് അവൻ അത്രയും ചിന്തിച്ചത് ആതിരയെ കുറിച്ചായിരുന്നു….. തിരിച്ചുവരുമ്പോൾ തൻറെ ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യങ്ങൾ അറിഞ്ഞ് തന്റെ ചുമലിലേക്ക് ചാരിയ അവളുടെ ഓർമ്മയിൽ അവനുള്ളവും കുളിർന്നു….. സ്നേഹത്തിൻറെ ആ ഒരു ചെറിയ തുള്ളി മതി തനിക്ക്….. ഇനി നമുക്കത് ഒന്നുചേർന്ന്ഒരു കടലോളം വലുതാക്കാം… അവനൊന്ന് മന്ദഹസിച്ചു.
“വിവാഹത്തെക്കുറിച്ച് പപ്പ എന്തു പറഞ്ഞു?”
” എന്തു പറയാൻ മകൻ നമ്മുടെ പാത നല്ല വെടിപ്പായി പിൻപറ്റിയല്ലോ…. എന്ന് അഭിമാനിച്ചു…” ടീച്ചർ മകനെ ഒന്ന് പുച്ഛിച്ചു വിട്ടു.
” മനപ്പൂർവ്വം അല്ലല്ലോ എൻറെ ടീച്ചറെ….. അവളെ കണ്ടപ്പോഴാണ് എനിക്കും ഒരു കല്യാണം കുടുംബം അതൊക്കെ വേണമെന്ന് തോന്നിയത് …… പിന്നെ ആ മുഖമൊന്ന് കണ്ടില്ലെങ്കിൽ എന്തോ എല്ലാത്തിനോടും ഒരു മടുപ്പ്…… അതാണ് വൈകുന്നേരം എന്നും വണ്ടിയെടുത്ത് ഓടുന്നത് …..”
“അത് നല്ലൊരു കുട്ടിയാടാ….. അമ്പലത്തിൽ വരുമ്പോൾ കാണാം ശ്രീ കോവിലിൽ നോക്കി അങ്ങനെ നിൽക്കുന്നത്….. ഒരുപക്ഷേ ദൈവത്തോട് എന്റെ ജീവിതം ഇങ്ങനെ ആക്കിയതിൽ പരാതി പറയുകയാവും അവൾ……
“മമ്മി നോക്കിക്കോ…. ഇനി മുതൽ ഓരോ നിമിഷവും ഇങ്ങനെയൊരു ജീവിതം കിട്ടിയതിൽ ദൈവത്തോട് നന്ദി പറയും അവൾ….” അവൻ എന്തോ ഒരു ഓർമ്മയിൽഒരു ചിരിയോടെ വീണ്ടും കണ്ണുകൾ അടച്ചു.
അങ്ങനെ ആ ദിവസത്തിൽ ചൈതന്യമേറുന്ന ആ ദേവി വിഗ്രഹത്തിന് മുന്നിൽ വച്ച് അവളെ സിന്ദൂരമണിയികുമ്പോള്‍ അവളിലെ നിറഞ്ഞു തൂങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്തു ദേവിയെ സാക്ഷിയാക്കി അവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തി സാം….. മുതിർന്നവരുടെ കാലിത്തൊട്ട് അനുഗ്രഹവും വാങ്ങി നിലവിളക്കും പിടിച്ച് ആ വീട്ടിലേക്ക്കയറി അവൾ …..
നിലവിളക്കും ആയി കയറിയ അവൾ പൂജാമുറിയിൽ ദേവി വിഗ്രഹങ്ങളും മറ്റൊരു സൈഡിൽ കുരിശിലേറ്റ യേശുവിനെയും കണ്ട് ഒരു നിമിഷം കൂടെ വന്ന അവനെ ഒന്ന് നോക്കി…… കയ്യിലുള്ള നിലവിളക്ക് എവിടെ വെക്കണം എന്നറിയാതെ അവൾ ഒന്നു കുഴങ്ങി ……
“എന്നെ നോക്കണ്ട നീ പ്രാർത്ഥിക്കുന്നത് ആരെയാണോ അവിടെ വെച്ചേക്ക്….. ഇവിടെ അമ്മ ഭഗവാന്റെ ആളും അപ്പ യേശുവിൻറെ ആളും അല്ലേ….. ഞാൻ പിന്നെ രണ്ടാളോടും നല്ല കൂട്ടാ….. ചിലപ്പോൾ എനിക്ക് തോന്നും ഇവര് രണ്ടാളും കൂടിയിട്ടാണ് എൻറെ കാര്യങ്ങളൊക്കെ സോൾവാക്കി തരുന്നത് എന്ന് …….സോ നോ പ്രോബ്ലം….”അവൻറെ മറുപടി കേട്ട് അവൾ ഒന്ന് ചിരിച്ചു …..
വലിയ ഒരു വിവാഹം ഒന്നുമല്ലാത്തതിനാൽ ആ വീട്ടിലെ ആളൊഴിയാൻ കൂടുതൽ നേരം ഒന്നും വേണ്ടിവന്നില്ല…. അവളെ അവിടെയാക്കി ചേച്ചിയോടൊപ്പം അമ്മയും പോയത് അത്രമേൽ ആശ്വാസത്തോടെയാണ്……. മനപ്പൂർവ്വം വിവാഹം ഒരു ചെറിയ താലികെട്ടിൽ മാത്രം ഒതുക്കിയതാണ്കാരണം അന്ന് അവിടെ വരുന്ന എല്ലാവർക്കും പറയാനുള്ളത് അവളുടെ ജാതക ദോഷത്തെ കുറിച്ചായിരിക്കും എന്ന് അവന് വ്യക്തമായിട്ട് അറിയാം….. അതുകൊണ്ടുതന്നെയാണ് ആരെയും അറിയിക്കാതെ ഇങ്ങനെയൊരു വിവാഹം …… സാമിന്റെ പപ്പയ്ക്കും ചേരാൻ പറ്റാത്തതിനാൽ അടുത്തമാസം വരുമ്പോൾ അവളെയും അമ്മയെയും അങ്ങോട്ടു കൂട്ടാനാണ് മൂപ്പരുടെ ഓർഡർ……
നേരം ഇത്രയായിട്ടുംപെണ്ണിന്റെ മുഖം പൂർണമായും തെളിയാത്തത് പോലെ…… എന്തോ ഒരു വിഷാദം പിന്നെയും ആ മുഖത്തുള്ളതുപോലെ…..
“വാ …നമുക്കൊരു റൈഡിന് പോകാം….”
” ഈ നേരത്തോ…”
“അതിനെന്താ “
“അമ്മ ….അമ്മ എന്തു പറയും …”
“ഒരു കുഴപ്പവുമില്ല….. അമ്മയ്ക്ക് സമാധാനമായിട്ട് ഉണ്ടാവും….. രാത്രിയായാൽ ഉണ്ടാകുന്ന മകൻറെ ഈ ഭ്രാന്തിന് കൂടെ പോകാൻ ഇനി ഒരാളും കൂടിയുണ്ടല്ലോ എന്ന സമാധാനത്തിൽ ഉറങ്ങാമല്ലോ അമ്മയ്ക്ക്…… എനിക്കാണെങ്കിൽ ഇടക്കൊക്കെ വണ്ടി എടുത്തു ഒന്ന് കറങ്ങണം….. അമ്മക്കാണെങ്കിൽ അത് തീരെ ഇഷ്ടമില്ല…… ചിലപ്പോഴൊക്കെ ഞാൻ അമ്മയെ വിളിക്കാറുണ്ട്…. നിയൊരു പെണ്ണ് കെട്ട് എന്നിട്ട് അവളെയും കൊണ്ട് പാതിരാത്രിക്ക് ഊര് ചുറ്റിക്കോ എന്ന് പറയും …..ഞാൻ ഇവിടെ നിന്ന് പോയാലും അമ്മയ്ക്ക് അതാണ് പേടി……. അവിടെ ചെന്നാലും ഇതുപോലെ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും പോകുമോ എന്ന്…… പക്ഷേ ഡ്യൂട്ടി കഴിഞ്ഞാൽ ഒന്നിനും സമയം കിട്ടില്ല ഒന്ന് കിടന്നാൽ മതി എന്നാകും. ……നാടുവിട്ടാൽ പിന്നെ എനിക്ക് ഏറ്റവും മിസ്സ് ചെയ്യുന്ന കാര്യവും ഇതുതന്നെയാണ്……” അവൻ വണ്ടി സ്റ്റാർട്ട് ആക്കി .
നിലാവ് ഒഴുകുന്ന ഇളം കാറ്റുള്ള ആ രാവിൽ തോളിലായി വെച്ച അവളുടെ കൈയെടുത്ത് അവൻ തന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു… …
“ആദി …..ഇനി കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ എനിക്ക് തിരിച്ചു പോകണം….. അവിടെ ആ മനം മരവിപ്പിക്കുന്ന തണുപ്പിലും നമ്മുടേതാകുന്നചില ഓർമ്മകളും നിമിഷങ്ങളും കൊണ്ട് എനിക്ക് ചൂടുപകരണം……. തിരിച്ചു നാട്ടിലേക്ക് ഓടിയെത്താനും എന്നെ കാത്തിരിക്കാനും അതുവരെ ഓർക്കാനും ഒരുപാട് നല്ല നിമിഷങ്ങളെ ഉണ്ടാക്കിയെടുക്കണം എനിക്ക് ……”അവൻ ആർദ്രമായി പറഞ്ഞുകൊണ്ട്തൻറെ കൈ അവളിലേക്ക് ചേർത്തുവച്ചു……
” ടെൻഷൻ ആവണ്ട കേട്ടോ…… ഒന്നും സംഭവിക്കില്ല….. പ്രാർത്ഥിച്ചാൽ മതി എന്നും എനിക്ക് വേണ്ടി…… പിന്നെ നമ്മുടെ സ്നേഹത്തിന് വേണ്ടി ……”അവൻ അത്രമേൽ അരുമയോടെ അവളോട് പറഞ്ഞു…….
മനസ്സിൽ ഇനിയും ഒരു ടെൻഷൻ ഇടം കൊടുക്കാതെ അവൻറെ വാക്കുകൾ കേട്ട് ചുമരിലേക്ക് തലചാരി വച്ചു അവളും…….. വേണ്ടാത്ത ചിന്തകളെയും ദോഷങ്ങളെയും വിധിക്ക് വിട്ടുകൊടുത്ത് ആ ബുള്ളറ്റ് അങ്ങനെ പ്രണയത്തിൻറെ ഒരു അഗാധമായതാഴ് വരയിലേയിലേക്ക് ഓടിച്ചു പോയി അവർ …….
വീണ്ടും വർഷങ്ങൾക്കുശേഷം
“അമ്മ നമ്മുടെ പപ്പക്ക് അവിടെ എന്താ ജോലി? ……ടീച്ചർ പറഞ്ഞല്ലോ ഇന്ത്യൻ ആർമിയിലാണ് നമ്മുടെ അപ്പ എന്ന്….. നമ്മുടെ ആർമി മാൻസ് ഒക്കെ നമ്മുടെ പ്രൗഡാണ്….. അവരാണ് ശരിക്കും നമ്മുടെ സൂപ്പർ ഹീറോസ് എന്നൊക്കെ…….. …
ശരിക്കും പപ്പയ്ക്ക് അവിടെ എന്താ ജോലി” കുഞ്ഞ് ആൻഡ്രിയക്ക് സംശയങ്ങൾ ഏറെയാണ് …..
“അതോ മോളെ…. നമ്മുടെ പപ്പ നമ്മുടെ രാജ്യത്തിൻറെ ഒരു മിലിട്ടറി ഓഫീസർ ആണ്…… അങ്ങനെ പറഞ്ഞാൽ നമ്മുടെ രാജ്യത്തിൻറെ അനേകം കാവൽക്കാരിൽ ഒരാൾ….. നമ്മൾ ഇവിടെ സുഖമായി ഉറങ്ങുമ്പോഴും ഉണരുമ്പോഴും ആഘോഷിക്കുമ്പോഴും പപ്പയും കൂട്ടുകാരും നമുക്ക് അവിടെ കാവൽ നിൽക്കുകയാണ്….. നമ്മുടെ രാജ്യത്തിലേക്ക് ആരെങ്കിലും ഉപദ്രവിക്കാനും നമ്മെ തകർക്കാനും വരുമോ എന്ന് നോക്കുകയാണ്……. നമ്മുടെ പപ്പയും പപ്പയുടെ ഫ്രണ്ട്സ് ഒക്കെ അവിടെ നമ്മുടെ രാജ്യത്തിന് വേണ്ടി അവിടെ കാവൽ കിടക്കുന്നതുകൊണ്ടല്ലേ നമ്മളിവിടെ സമാധാനമായി കഴിയുന്നത് ……”അവൾ മോളെ തൻറെ നെഞ്ചോട് അടക്കി കൊണ്ട് പറഞ്ഞു .
“ഇനി പപ്പ എന്ന അമ്മേ വരിക….”
“പപ്പവരും മോളെ….. പപ്പന്റെ ഉള്ളിൽ പപ്പ നിറച്ചു കൊണ്ടുപോയ സ്നേഹമൊക്കെ തീരാൻ ആവുമ്പോ പപ്പ ഓടി വരും …മോളെയും അമ്മയെയും പിന്നെ വല്യമ്മച്ചിയെയും വല്യപപ്പനെയും കാണാൻ …….വീണ്ടും ഒരുപാട് സ്നേഹവും പ്രാർത്ഥനയും ഒക്കെ ഉള്ളിൽ നിറച്ചുകൊണ്ട് തിരിച്ചു പോവാൻ….. .. അതുകൊണ്ട് മോളെ കാണാൻ പപ്പ ഓടി വരും……” അവൾ എന്തോ ഒരു ഓർമ്മയിൽ മുറ്റത്ത് കിടക്കുന്ന ആ ബുള്ളറ്റിലേക്ക് നോക്കി ഒന്ന് ചിരിച്ചു……
“എനിക്കും വലുതാകുമ്പോൾ എൻറെ പപ്പയെപ്പോലെ ഒരു സൂപ്പർ ഹീറോ ആയാൽ മതി …….”
“നിൻറെ പപ്പ മാത്രമല്ല മോളെ സൂപ്പർഹീറോ….. അമ്മയും ഒരു സൂപ്പർ ലേഡി തന്നെയാണ്…..” മുറ്റത്ത് ഗാർഡൻ നനക്കുന്ന അലക്സാണ്ടർ എന്ന അവളുടെ വല്യ പപ്പയാണ് അത് പറഞ്ഞത് …..
“അമ്മയെ ജാതകദോഷം എന്നും പറഞ്ഞുകൊണ്ട് ഒരുപാട് പേര് ആക്രമിക്കാൻ വന്നിരുന്നു …….പക്ഷേ മമ്മിയും പപ്പയും റിയൽ ലവ് കൊണ്ട് അതിനെയെല്ലാം തുരത്തി ഓടിച്ചു….. അങ്ങനെ നോക്കുമ്പോൾ അമ്മയുംഒരു സൂപ്പർ ലേഡി തന്നെയാണ്…..”
” ആണോ അമ്മേ….”
അവൾ വീണ്ടും ലില്ലിടീച്ചർക്ക് അടുത്തായിരുന്ന ആതിരയിലേക്കായി…..
“ശരിയാ മോളെ….. അതിന് ഞങ്ങളുടെ കൂടെ കട്ടക്ക് നിൻറെ വല്യമ്മച്ചിയും വല്യ പപ്പയും ഉണ്ടായിരുന്നു…..” എന്തോ ഒരു ഓർമ്മയിൽ കണ്ണ് നിറച്ച് അവൾ അലക്സാണ്ടറിനെ ഒന്ന് നോക്കിക്കൊണ്ട് ടീച്ചറുടെ ചുമലിലേക്ക് ചാഞ്ഞു…. ലില്ലി ടീച്ചറും അവളെ ചേർത്തുപിടിച്ചുകൊണ്ട് അലക്സാണ്ടറിനെ ഒന്നു നോക്കി….. അത്രമേൽ സന്തോഷത്തോടെ അയാൾ വീണ്ടും കയ്യിൽ പിടിച്ച പൈപ്പുമായി പൂന്തോട്ടത്തിലേക്ക് തിരിഞ്ഞു………..
Shaniba niyas