
രചന : വിജയ് സത്യ
പ്രദീപിന്റെ ആദ്യ രാത്രിയാണ് അന്ന്.
നവ വധു നേരത്തെ ബെഡ്റൂമിനകത്ത് കയറി.
അച്ഛനോടും അമ്മയോടും വർത്താനം പറഞ്ഞ് കുറച്ചു വൈകിയാണ് നവ വരൻ പ്രദീപ് ബെഡ്റൂമിലേക്ക് ചെന്നത്.
സ്റ്റെയർകെയ്സ് കയറി മുകളിൽ എത്തിയപ്പോഴാണ് അറിഞ്ഞത് തന്റെ ബെഡ്റൂമിന്റെ കതകച്ചിരിക്കുന്നു..
നവ വധു ആണെങ്കിലും അകത്തുള്ളത് ഒരു ഡോക്ടറാണ്..
ഇന്നുവരെ ഒരു ഡോക്ടറുടെ റൂമിലും അനുവാദമില്ലാതെ പ്രവേശിച്ചിട്ടില്ല…
സാധാരണഗതിയിൽ ഡോറിനടുത്ത് ഒരു അറ്റൻഡർ ഉണ്ടാകാറുണ്ട്…
ഇവിടെ അതും ഇല്ല…
മുട്ടിയാലോ… ഒരു നിമിഷം ആലോചിച്ചു.
ഒന്ന് മുട്ടിയിട്ട് ചാരി ഇട്ടിരിക്കുന്ന കതക് സ്വയം തുറന്ന പല സ്ഥലത്തുനിന്നും ഡോക്ടർമാരുടെ വഴക്ക് കേട്ടിട്ടുണ്ട്…
എന്താ ഇപ്പോൾ ചെയ്യുക…
സാധാരണ ഡോക്ടർസിന്റെ കൺസൾട്ടിംഗ് റൂമിന്റെ മുന്നിൽ പരുങ്ങുന്നത് പോലെ തന്നെ ഒരു നിമിഷം പ്രദീപിന് അതേ വ്യാകുലത അനുഭവപ്പെട്ടു..
അപ്പോഴേക്കും നവ വധു ഡോക്ടർ ശാന്തിനി കതക് തുറന്നു..
എന്താ ഇവിടെ കിടന്നുന്നത് വെപ്രാളം കാണിക്കുന്നത് വരുന്നില്ലേ..
ഏയ്യ് ഒന്നുമില്ല..
പ്രദീപ് അകത്ത് പ്രവേശിച്ചപ്പോൾ ശാന്തിനി ഡോറിന്റെ ടവർ ബോൾട്ട് ഇട്ടു..
ഒരു മിനിറ്റ് പ്രദീപേട്ടാ… ഞാൻ ഒന്ന് ഫ്രഷ് ആയി വരട്ടെ…
അതും പറഞ്ഞവൾ ഫ്രഷ് റൂമിലേക്ക് കയറി..
പ്രദീപ് ബെഡിൽ ഇരുന്നു…
തന്റെ ജീവിതം നിലവാരം ഉയർന്നു വരികയാണ്.. ഒരു ഡോക്ടറാണ് തന്റെ ഭാര്യയായി ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത്… പ്രദിപിന് വിശ്വസിക്കാനാവുന്നില്ല…
കഴിവുള്ള ഒരുപാട് യുവ ഡോക്ടേഴ്സ് അവളെ കെട്ടാൻ ക്യൂ നിൽക്കുമായിരിക്കും… എന്നിട്ടും തന്റെ കൂടെ വന്ന അവളെ അവന് അല്പം ബഹുമാനം കൂടി ഉണ്ടായിരുന്നു..
അവൻ ഓർക്കുകയായിരുന്നു…
വെറും മെഡിക്കൽ റെപ്രസെന്ററ്റീവ് ആയ തന്റെ പെണ്ണായി ഇത്രയും പേരെടുത്ത ഒരു വനിത ഡോക്ടർ എങ്ങനെയാണ് വന്നത്…
നാട്ടിലെ തന്റെ കൂട്ടുകാർക്കൊക്കെ അത്ഭുതമാണ് ഈ വിവാഹം..
പ്രദീപിന്റെ മനസ്സിലേക്ക് ഓർമ്മകൾ ഓരോന്നായി വരാൻ തുടങ്ങി..
.
.
സമയം രാവിലെ.
ഹോസ്പിറ്റലിൽ വന്നിട്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ കുട്ടികളെ ചികിത്സിച്ചു പേരെടുത്ത
ശാന്തിനി ഡോക്ടറുടെ കൺസൾട്ടന്റ് റൂമിന് മുന്നിൽ
എക്സ്ക്യൂസ് മി ..ജെസ്സി സിസ്റ്റർ പ്ലീസ്.. ഞാനൊന്ന് അകത്ത്…
സാർ നിങ്ങൾ കണ്ടില്ലേ ഒരുപാട് പേഷ്യന്റ് ക്യൂവിലാണ്…
ഒന്നു പറ ഒരു പ്രദീപ് ആണെന്ന്…
ഞാനൊന്ന് ഡോക്ടറോട് ചോദിച്ചു വരട്ടെ..
ചൈൽഡ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ ശാന്തിനിയുടെ കൺസൾട്ട് റൂമിന് മുന്നിലുള്ള ഔട്ട് പേഷ്യന്റ് വെയിറ്റിംഗ് സെക്ഷനിൽ ഇരിക്കുകയായിരുന്ന മെഡിക്കൽ റെപ്രസെന്ററ്റീവ് പ്രദീപ് ക്ഷമ നശിച്ചപ്പോൾ ഡോർ അറ്റൻഡർ സിസ്റ്റർ ജെസിയോട് ചോദിച്ചു..
ഡോക്ടറോട് ചോദിക്കാൻ വേണ്ടി അടഞ്ഞ ഡോറിന് പുറത്ത് നിൽക്കുകയായിരുന്നു ജെസ്സി സിസ്റ്റർ ഡോർ തുറന്ന് അകത്ത് കയറി.
മാഡം ഒരു മെഡിക്കൽ റപ്രസിറ്റിവ്,വൺ മിസ്റ്റർ പ്രദീപ്, മാഡത്തിനെ കാണാൻ വേണ്ടി
കാത്തിരിക്കുന്നുണ്ട്…
പ്രദീപോ… എനിക്കറിയില്ലല്ലോ..
പ്രദീപ് എന്ന് പറഞ്ഞാൽ വേഗം കയറ്റിവിടും എന്നാണ് പുള്ളി പറഞ്ഞിരിക്കുന്നത്…
ഓഹോ അങ്ങനെയാണോ… എനിക്കാരെയും അറിയില്ലല്ലോ ജെസ്സി ആ പേരിൽ… മെഡിസിൻ എൻട്രൂഡ്യൂസ് ചെയ്യാൻ ആണെങ്കിൽ അല്പസമയം വെയിറ്റ് ചെയ്യാൻ പറയൂ….. രാവിലെ തന്നെ കെട്ടി എഴുന്നള്ളി കൊള്ളും ഇതുപോലെ കുറെയെണ്ണം….. കുറേ പേഷ്യന്റിനെ ഇങ്ങോട്ട് വിട്ടതിനുശേഷം വിട്ടാൽ മതി….
ശരി ഡോക്ടർ…
സിസ്റ്റർ പുറത്തിറങ്ങി…
അവരെ കണ്ടപ്പോൾ പ്രദീപ് സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി..
വേണ്ട വേണ്ട… ഇരുന്നോളൂ… ഡോക്ടർ കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞു….
തന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു….
പ്രദീപ് അവിടെത്തന്നെ വീണ്ടും ഇരുന്നു… പ്രദീപ് എന്ന തന്റെ പേര് കേൾക്കുമ്പോൾ ഈ പഴയ ചങ്ങാതിയെ ഒന്ന് ഓർത്തെ ടുക്കാനും മെനക്കെട്ടില്ലല്ലോ ശാന്തിനി…
അല്ലെങ്കിലും എങ്ങനെ ഓർക്കാനാണ്…. കുറെ വർഷങ്ങൾ ആയില്ലേ കണ്ടിട്ട്…
താൻ എംഎസ്സി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ്, ചങ്ങാതി ഷെമീറുമൊത്തു ക്യാമ്പസിൽ നിൽക്കവേ ആ ബിഎസ്സി ഫൈനൽ എക്സാമിന് ഫീസ് അടക്കാൻ കാശില്ലാതെ ഈ ശാന്തിനി വിഷമിക്കുന്ന കാര്യം അവളുടെ കൂട്ടുകാരിയും തന്റെ ചങ്കുമായ ഷമീറിന്റെ പ്രണയിനി നുസൈബ വന്നു തന്നോടും ഷമീറിനോട് മായി ഒരു കാര്യം പറഞ്ഞത്….
എടാ പ്രദീപേ…ദേ ആ കൊച്ചില്ലെ… ശാന്തിനി.
അതിന് എക്സാം ഫീസടുക്കാൻ കാശില്ലടാ… ഇന്നാണ് ലാസ്റ്റ് ഡേറ്റ്…അത് അവിടെ കിടന്നു കരയുന്നു… അവളുടെ വീട്ടിലുള്ളവരെ വിളിച്ചിട്ട് കിട്ടുന്നില്ല പോലും.. അവൾ ഇവിടെ ഹോസ്റ്റലിൽ ആണല്ലോ താമസം… അവിടെയും റെന്റ് കൊടുക്കാനായി..
അതെന്താ… അവളുടെ പാരൻസിനൊക്കെ എന്തുപറ്റി… അവർക്കല്ലേ ഉത്തരവാദിത്വം…
പ്രദീപ് ചോദിച്ചു.
എടാ പ്രദീപേ… അത് വളരെ സങ്കടകരമായ കാര്യമാണ്…. ഒരു ഏട്ടെമ്പത് മാസം മുമ്പ് നമ്മുടെ കോളേജ് വെക്കേഷൻ കഴിഞ്ഞു തുറന്ന സമയത്ത് റോഡപകടത്തിൽ മരിച്ച ഒരു പ്രതാപവർമ്മയില്ലെ… അത് അവളുടെ പപ്പയാണ്….
നുസൈബ പറഞ്ഞു.
ഞാനും കേട്ടിട്ടുണ്ട്……ഇവളുടെ പപ്പയാണല്ലേ…നുസൈബ…എങ്കിലും ഇവളുടെ വീട്ടിൽ മമ്മിയൊക്കെ ഉണ്ടാവില്ലേ…
അതല്ലേ രസം… കഴിഞ്ഞ ആഴ്ച അവളുടെ മമ്മി കൂടെ ജോലിചെയ്യുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കൂടെ പോയി.. ഇവൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല…നാട്ടിൽ പറയത്തക്ക ബന്ധുക്കൾ ആരുമില്ല.. ഉള്ളവരോടൊക്കെ നല്ല സൗഹൃദത്തിലും അല്ലത്രേ… പോയാൽ ഒന്നും ഇവളൊക്കെ കാശ് കിട്ടില്ല.. ഇനി അഥവാ അവിടെ ചെന്ന് പരിചയക്കാരനോട് ഒക്കെ ഈ കാര്യം പറഞ്ഞത് വായിക്കാൻ അവൾക്ക് മനസ്സും ഇല്ല.. അവൾ പരീക്ഷ എഴുതുന്നില്ല എന്ന് പറയുന്നത്… അച്ഛനും അമ്മയും നഷ്ടപ്പെട്ട അവൾ ഇപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.. എന്ത് ചെയ്യണമെന്ന് അറിയാതെ.. ഞങ്ങൾ കൂട്ടുകാരികളൊക്കെ വീട്ടീന്ന് കിട്ടിയതും കയ്യിലുള്ളതും തപ്പിപ്പെറിക്ക് എടുത്തു ഫീസ് അടച്ചത് കൊണ്ട് ഞങ്ങളുടെ കൈയിലും ഒന്നും ഇല്ല.. ക്ലാസിലെ ടോപ്പ് ആണ് അവൾ.. നന്നായി പഠിക്കും.. അവൾ എക്സാം എഴുതാതെ ഈ ബുദ്ധൂസായ ഞങ്ങളൊക്കെ എഴുതിയിട്ട് എന്ത് കാര്യം… നിങ്ങൾ കുറച്ചു കുട്ടികൾ
അവൾ അറിയാതെ പിരിവ് എടുക്കാം എന്ന് പറഞ്ഞാൽ അതിന് അവൾ സമ്മതിക്കില്ല.. എന്തെങ്കിലും ചെയ്യണം പ്രദീപ്….
എന്നിട്ട് ഷമീറിനെ നോക്കി പറഞ്ഞു.. ഇക്കാ നിങ്ങളും ഒന്നു പറ ഈ പ്രദീപിനോട്..
എന്തെങ്കിലും ചെയ്യടാ… എന്റെ ചങ്കിന്റെ ചങ്കല്ലേ…
അത് പറഞ്ഞു പ്രദീപിനെ നോക്കി ഷമീർ ചിരിച്ചു കാണിച്ചു.
നുസൈബ വിഷമിക്കേണ്ട കാശ് എന്റെ കൈയിൽ ഉണ്ട്..
പ്രദീപ് പറഞ്ഞു….
ആണോ എങ്കിൽ ഒന്ന് സഹായിക്കട.. കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ഭാവിയുടെ കാര്യമല്ലേ..
തീർച്ചയായും…നുസൈബ…
അന്ന് കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്ന താൻ കോളേജ് മാഗസിൻ പ്രസിദ്ധീകരിക്കുന്ന സമയത്ത് തന്റെ ഒരു കവിത സമാഹാരമായ കരുണ തീരം എന്ന കുഞ്ഞു പുസ്തകവും അച്ചടിപ്പിച്ചു.. അതിന്റെ ഓരോ പ്രതികൾ കോളേജിലേ കുട്ടികൾക്കും പിന്നെ വഴിനീളെ നടന്നും വിറ്റഴിച്ച കാശ് തന്റെ കയ്യിൽ ഉണ്ടായിരുന്നു…
ദേ ഇത് മൂവായിരത്തഞ്ഞൂറ് രൂപയുണ്ട്. ഇതു കൊണ്ടുപോയി ശാന്തിനിക്ക് കൊടുത്തേക്ക്…
പ്രദീപ് യാതൊരു മടിയും കൂടാതെ കീശയിൽ ഉണ്ടായിരുന്ന കാശു എടുത്ത് നുസൈബയ്ക്ക് കൊടുത്തു….
എടി കാശ് കിട്ടി…
കോളേജിലെ ഗാർഡന്റെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ശാന്തിനിയോട് നുസൈബ ഓടിച്ചെന്നു പറഞ്ഞു..
ആരു തന്നതാ…
ദേ അവിടെ നിൽക്കുന്നു… ഈ കോളേജിന്റെ നമ്മളുടെയൊക്കെ സംരക്ഷകനായ യൂണിയൻ സെക്രട്ടറി പ്രദീപ്…
ശോ….വേണ്ടായിരുന്നു…ജുനൈബ.. നീ അത് തിരിച്ചു കൊടുത്തേക്ക്… അവര് പല ആവശ്യത്തിനും വെച്ച ആയിരിക്കും… എന്തിനാ ചുമ്മാ ബുദ്ധിമുട്ടിക്കുന്നത്..
നീയത് കൊടുത്തേക്ക് നുസൈബ…ഞാനീ എക്സാം എഴുതുന്നില്ല…
ആഹാ കൊള്ളാമല്ലോ… മൂന്നുവർഷം ഇവിടെ ഇരുന്ന് ചൊറി കുത്തിട്ട് ഈ ഒരു എക്സാം എഴുതാതെ പോയാൽ ഭാവി എന്താകും..ഈ സർട്ടിഫിക്കറ്റ് ഒന്നും ഇല്ലാണ്ട് തുടർന്ന് പഠനം നടക്കുമോ.. സാമ്പത്തിക സ്ഥിതി മാറിയും മറിഞ്ഞും വരും.. പൈസ എന്നത് ചില ആവശ്യങ്ങൾക്ക് മാത്രമാണ്… അതിനെ ചൊല്ലി എക്സാം ഒക്കെ എഴുതാതിരിക്കുന്നത് മണ്ടത്തരമാണ്.. നീ ഇതും വാങ്ങി സ്റ്റാഫ് റൂമിൽ ചെന്നു ഫീസടക്കടി കുരിപ്പേ മര്യാദയ്ക്ക്…..
നുസൈബ എത്ര നിർബന്ധിച്ചിട്ടും അവൾ പൈസ വാങ്ങാൻ കൂട്ടാക്കിയില്ല..
കാണിച്ചു തരാമെടി നിനക്ക്… ഇതിന് നീ തന്നെ വേണമെന്ന് നിർബന്ധം ഇല്ലല്ലോ…
നുസൈബ അതുകൊണ്ട് പോയി നേരെ കോളേജിലെ സ്റ്റാഫ് റൂമിൽ ചെന്ന് ശാന്തിനയുടെ എക്സാം ഫീസ് കെട്ടി.
ശേഷം വന്നു ശാന്തിനിയോട് പറഞ്ഞു..
ഇപ്പം എങ്ങനെയുണ്ട്….
പാവം പ്രദീപ്… വേണ്ടായിരുന്നു നുസൈബ.
അതിനെന്താടി കൊച്ചേ… നമ്മളൊക്കെ ഫ്രണ്ട്സ് അല്ലേ… നല്ല പഠിക്കുന്ന കുട്ടിയല്ലേ… നാളത്തെ ഡോക്ടർ ആവേണ്ടതല്ലേ…
ശാന്തിനി ഞെട്ടിപ്പോയി…
ആ സമയം അവിടെ പ്രദീപ് കടന്നു വന്നത് അവൾ അറിഞ്ഞില്ല..
ശാന്തിനി വേഗം ബെഞ്ചിൽ നിന്നും എഴുന്നേറ്റു…
താങ്ക്സ് പ്രദീപ്…
ശാന്തിനി വിറച്ചു കൊണ്ട് പറഞ്ഞു..
ആട്ടെ ഹോസ്റ്റലിലെ ഈ മാസത്തെ റെന്റ് ഫീ അടച്ചായിരുന്നോ…
ശാന്തിനി ദുഃഖത്തോടെ തല താഴ്ത്തി..
ഇത് ഇത് 1500 രൂപ കൂടിയുണ്ട്… എന്റെ കയ്യിൽ ഇരുന്നിട്ട് ഒരു കാര്യവുമില്ല.. ഈ അവസരത്തിൽ നിനക്കിത് ഒരുപാട് ഉപകാരപ്പെടും..
അതും പറഞ്ഞ് അവൻ അവളുടെ വലതു കൈ പിടിച്ച് അതിന്റെ ഉള്ളം കയ്യ് വിടർത്തി ഈ കാശ് പിടിപ്പിച്ചു കൊടുത്തു..
അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു എങ്കിലും.. അവൻ അതൊന്നും കാര്യമാക്കാത്തത് പോലെ പറഞ്ഞു..
എന്തോന്നാടാ ഇത്…
പ്രദീപേട്ട… ഇതിനൊക്കെ ഞാൻ എങ്ങനെയാണ്…. താങ്ക്സ് പറയേണ്ടതെന്ന് അറിയില്ല..
നന്ദിയും കടപ്പാടുമോ… കൊള്ളാം… ശാന്തിനി നിന്റെയൊക്കെ ഉയരത്തിലെത്തേണ്ടവരാണ്…വളർച്ചയുടെ ഒരു ഘട്ടത്തിൽ ചിലപ്പോൾ ചില കോൺഫ്ളിറ്റ് വന്നേക്കാം… അതൊക്കെ ധീരതയോടെ നേരിടണം.. കുടുംബപരമായും സാമ്പത്തികമായും സാമൂഹികപരമായും ഒരുപക്ഷേ പരീക്ഷണങ്ങൾ വന്നേക്കാം.. നാം ഒറ്റയ്ക്കാണ് ജനിച്ചത് അതുകൊണ്ടുതന്നെ.. നമ്മുടെ വഴി നമ്മൾ തന്നെ തെളിക്കണം..
വിഷമിക്കരുത് എല്ലാം നല്ലതിന് ആകും…
പ്രദീപിന്റെ ഉപദേശം ഒരു ആത്മധൈര്യം അവൾക്ക് നൽകി…
ഏതായാലും നിങ്ങൾ ചെല്ല് ക്ലാസ്സിലേക്ക് എനിക്ക് ഇച്ചിരി ജോലിയുണ്ട്…
അതും പറഞ്ഞ് അന്ന് പിരിഞ്ഞതാണ്.. പിന്നെ കണ്ടിട്ടില്ല…
എക്സാം കഴിഞ്ഞ ആ വർഷം തന്നെ താനും പിന്നെ ആ കോളേജുമായി ബന്ധപ്പെട്ടിട്ടില്ലല്ലോ…
സാർ….
സാർ…
പ്രദിപ് സാർ…. ഡോക്ടർ ചെല്ലാൻ പറഞ്ഞു..
ജെസ്സിയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് പ്രദീപ് ചിന്തയിൽ നിന്നുണർന്നത്….
ങേ…ഓ… ആണോ…
സാർ ഉറങ്ങുകയായിരുന്നോ.. ഞാൻ ഒന്ന് രണ്ടു വട്ടം വിളിച്ചു..
ജെസ്സി കളിയാക്കിക്കൊണ്ട് ചോദിച്ചു..
ആണോ ഞാനെന്തോ ചിന്തിച്ചിരിക്കുകയായിരുന്നു..
പ്രദീപ് പകച്ചുകൊണ്ട് ചുറ്റും നോക്കി..
O P പേഷ്യൻസുകൾ ഇരിക്കുന്ന സീറ്റുകൾ കാലി ആയിരിക്കുന്നു..
പ്രദീപ് എഴുന്നേറ്റ് ശാന്തിനി ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ചു..
ഗുഡ്മോർണിംഗ് ഡോക്ടർ..
പ്രദീപ് ശാന്തിനി ഡോക്ടറെ അഭിവാദനം ചെയ്തു..
മോണിംഗ്…
വന്നയാളെ കൂടുതൽ ശ്രദ്ധിക്കാതെ ഡോക്ടർ ടാബിൽ സ്ക്രോൾ ചെയ്തുഎന്തൊക്കെ നോക്കിയിരിക്കുകയാണ്..
ഡോക്ടർ ഞാൻ കുട്ടികൾക്ക് ഉള്ള കഫ് സിറഫിന്റെ കാഡിലയുടെ തന്നെ ന്യൂ അപ്ഡേഷൻ കാണിക്കാൻ വന്നതാണ്…
വേണോ സാമ്പിൾ അവിടെ വെച്ചോളൂ…ടെൽ ഡെഫിനിഷൻ…
ഓക്കേ ഡോക്ടർ
Cadilose 3.33 GM Syrup is used for supporting digestive health and regularity in individuals. This syrup also helps reduce constipation by adding bulk to stools. It helps facilitate smooth bowel movements. This syrup helps improve overall digestive function.
ഓക്കേ… പ്രദിപ്.. എനി വെയ്… താങ്ക്സ്. ഞാൻ കുട്ടികൾക്ക് ഇത് സജസ്റ്റ് ചെയ്യാറുണ്ട്… ശരി എങ്കിൽ…. എനിക്ക് റൗണ്ടിങ്ങിന് പോകാനുണ്ട്..
ശരി ഡോക്ടർ ഞാൻ പോയേക്കാം…
പ്രദീപ് പോകാൻ വേണ്ടി എഴുന്നേറ്റു..
എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു….
വർഷങ്ങൾക്കു മുമ്പ് ഒരു 5000 ഉലുവ കൊടുത്തതിന്റെ കണക്കും പറഞ്ഞ് പരിചയപ്പെടാണോ..
ഏയ്യ്…വേണ്ട..
എല്ലാ ഡോക്ടറുടെ അടുത്ത് എന്ന പോലെ താൻ ഇവിടെയും വന്നത് മരുന്ന് ഡോക്ടർക്ക് ഇൻട്രൊഡ്യൂസ് ചെയ്യാനാണ്… അത് ചെയ്തു കഴിഞ്ഞു തന്റെ ഡ്യൂട്ടി കഴിഞ്ഞു.. ഇനി പോകുന്നതാണ് നല്ലത്..
പ്രദീപ് എഴുന്നേറ്റു..
നുസൈബ ഇന്നലെയാണ് വിളിച്ചു പറഞ്ഞത്….
എടാ… പ്രദീപ് സിറ്റി ഹോസ്പിറ്റൽ കുറച്ചുനാളായി നമ്മുടെ പഴയ ശാന്തിനി ഉണ്ടടാ. അവൾ ഇപ്പോൾ… പീഡിയാട്രിസ്റ്റ് ആയി കൺസൾട്ടന്റ് ചെയ്യുന്നത്…. വാർഷിക്കാരി കോപക്കാരിയും ആയിരുന്നെങ്കിലും കുഞ്ഞുമനസ്സ് അവളുടെ…. അതുകൊണ്ടായിരിക്കും കുഞ്ഞുങ്ങളെ പരിശോധിക്കുന്നത്.. മുമ്പ് കണ്ണൂരായിരുന്നു.. ഇപ്പോഴാ ഇങ്ങോട്ട് വന്നത്.. നീ അവിടെ പോകാറുണ്ടല്ലോ.. ഒന്നു പോയി കാണടാ… എനിക്കും ചെന്ന് കാണണമെന്നുണ്ട് ഇവിടെ.. കുട്ടികളെ ഒരുക്കി സ്കൂളിൽ അയച്ചു വീട്ടിൽ ജോലിയും ചെയ്തു ഓഫീസിൽ പോയി പിന്നെ സമയം കിട്ടുന്നില്ലടാ..
ആണോ സർപ്രൈസ് ആണല്ലോ..നുസൈബ ഞാൻ കുറെ നാളായി പോകാത്തത്… നാളെ ഏതായാലും അവിടെ കുറച്ച് ഡോക്ടേഴ്സ്നെ കാണാനുണ്ട്.. ആൾക്കൂട്ടത്തിൽ അവളെയും കാണാം..
ശാന്തിനി ഡോക്ടറുടെ മുന്നിൽ നിന്നും എഴുന്നേൽക്കുമ്പോഴേക്കും പ്രദീപിന്റെ മൊബൈലിലേക്ക് നുസൈബയുടെ കോൾ വന്നു.
ആ….. നുസൈബ പറയൂ… എന്തൊക്കെയുണ്ട്..
എടാ പ്രദീപ് നീ ച്ചെന്നോ അവിടെ…
ദേ ഞാൻ അവളുടെ റൂമിലാ. പക്ഷേ അവൾക്ക് എന്നെ മനസ്സിലായില്ലെടീ… ഞാനാണെങ്കിൽ പരിചയപ്പെടുത്താനും പോയില്ല എന്റെ പേര് പറഞ്ഞിട്ടൊന്നും അവൾക്ക് അറിയുന്നില്ല..
എടാ പൊട്ടാ നീ പ്രദീപ് ആണെന്ന് പറയു..
എടി എന്തിനാടി അതൊക്കെ പറയുമ്പോൾ പഴയ കണക്കും കാര്യങ്ങളൊക്കെ ഓർമ്മിപ്പിക്കുന്നതാണെന്ന് തോന്നുന്നു… ആ രീതിയിൽ ഒരു പരിചയപ്പെടൽ വേണമോ..
വേണം അവൾ അറിയണം.. അവൾക്ക് ഏറെ സന്തോഷമാകും നിന്നെ തിരിച്ചറിയുമ്പോൾ.. നീ ആരാണെന്ന്… പറയടാ..
ഞാനെന്റെ പേര് പറഞ്ഞെടി..
എടാ ഈ കാലയളവിൽ ആ പേരിൽ പലരും അവരുടെ പരിചയത്തിൽ ആയിട്ടുണ്ടാവും.. നിന്റെ പേര് ഓർമ്മ കാണില്ല.. ഇപ്പോഴാണെങ്കിലും നിന്റെ മുഖത്ത് കട്ട താടി ആണല്ലോ അതുകൊണ്ട് മനസ്സിലാവില്ല… സത്യം അവൾക്കു
നിന്നെ തീർച്ചയായും മനസ്സിലായിട്ടുണ്ടാവില്ല..
അപ്പോഴേക്കും പ്രദീപ് പുറത്തു കടക്കാൻ വേണ്ടി ഡോക്ടറുടെ റൂമിന്റെ ഡോർ വലിച്ചു തുറക്കാൻ ശ്രമിക്കുകയായിരുന്നു..
ഈ പ്രദീപ് എന്ന് പറയുന്ന ആൾ നുസൈബ എന്നൊക്കെ പറയുന്നുണ്ടല്ലോ ആ പേരിൽ തനിക്ക് പണ്ട് ഒരു ക്ലാസ്മേറ്റ് ഉണ്ടായിരുന്നല്ലോ.. ഡോക്ടറുടെ സ്മരണകൾ പഴയകാലത്തേക്ക് പോയി..
അപ്പോഴാണ് ശാന്തിനി ഡോക്ടർ തന്റെ കൂളിംഗ് ഗ്ലാസ് എടുത്ത് മാറ്റി വന്നിരിക്കുന്ന ആളെ ശരിക്കും നോക്കിയത്…
ഓ മൈ ഗോഡ് പ്രദീപേട്ടൻ…
ശാന്തിനി ഡോക്ടർ ചാടി എഴുന്നേറ്റു..
പ്രദീപേട്ടാ പോകല്ലേ ഇരിക്കൂ…
ശാന്തിനി ഡോക്ടർ പിറകിൽ നിന്നും വിളിക്കുന്നത് കേട്ട് പ്രദിപ് ഒരു നിമിഷം നിന്നു.
ഓ മൈ ഗോഡ് ശാന്തിനി തന്നെ തിരിച്ചറിഞ്ഞു..
ആ മനസ്സിലായി അല്ലേ…
അയ്യോ എന്റെ ഈശ്വരാ എനിക്കു മനസ്സിലായില്ല കേട്ടോ.. സോറി കേട്ടോ..
ഹഹഹ അപ്പോൾ നിങ്ങൾ ഡോക്ടർമാർ റെപ്രസെന്ററ്റീവിനെ ഇത്രമാത്രമേ വില കൽപ്പിക്കാറുള്ളൂ അല്ലേ..
ക്ഷമിക്കണം പ്രദീപേട്ടാ, നല്ല തിരക്കിലായിരിക്കും ആ സമയത്ത് അങ്ങനെ ഒരു ഒഫീഷ്യൽ ബിഹാബ്മെന്റ് മാത്രമേ അവരോട് നടക്കുകയുള്ളൂ…
ശാന്തിനി അല്പം ചമ്മിക്കൊണ്ടു പറഞ്ഞു..
എനിക്കറിയാം… ഇറ്റ്സ് ഓൾറൈറ്റ്.. സാരമില്ല.
പ്രദീപ് പറഞ്ഞു…
പ്രദീപേട്ടൻ എങ്ങനെ ഈ ഫീൽഡിൽ എത്തിയത്.. കോളേജിൽ പഠിക്കുമ്പോൾ കവി ആയിരുന്നല്ലോ…അന്ന് ആദ്യ കവിത സമാഹാരം വിറ്റഴിച്ച പൈസ കൊണ്ടാണ് ഞാൻ bsc ഫൈനലിയർ എക്സാം എഴുതിയത്… അയ്യോ എന്റെ ദൈവമേ എനിക്കത് മറക്കാൻ പറ്റുമോ?..
അന്ന് പ്രദീപേട്ടൻ നൽകിയ കോൺഫിഡന്റിലാണ് ഞാൻ ഡോക്ടറായത്… പപ്പയുടെ ആക്സിഡന്റിന്റെ ഇൻഷുറൻസ് ഒന്നരക്കോടി രൂപ കിട്ടിയത് എന്റെ കൈയിലായിരുന്നു… മമ്മി വന്ന് റെക്കോർഡുകൾ ഒക്കെ ശരിപ്പെടുത്താൻ സഹായിച്ചു.. എന്നോട് കാശിനൊക്കെ ചോദിച്ചു.. പപ്പയുടെ ശരീരം മണ്ണ് പറ്റും മുമ്പേ ഈ മോളെ ഉപേക്ഷിച്ച് പോയ മമ്മിക്ക് ഒന്നും കൊടുക്കേണ്ട എന്ന് എല്ലാവരും പറഞ്ഞു… ബിഎസ്‌സിയിൽ റാങ്ക് മെറിറ്റ് ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് എളുപ്പമായിരുന്നു.എന്റെ മെഡിക്കൽ സീറ്റിനു വേണ്ടിയുള്ളതും പിന്നെ എന്റെ ചിലവിലേക്കുള്ളതും മാറ്റിവെച്ച് ബാക്കിയുള്ളതൊക്കെ ഞാൻ മമ്മിക്ക് കൊടുത്തു… ഇല്ലേൽ ആ തള്ള കൊണ്ട് പോയി കേസ് കൊടുക്കും.കേസും പൊല്ലാപ്പും ഒന്നും വേണ്ടെന്ന് വച്ചു…
അതേതായാലും നന്നായി..
ശാന്തിനി മേരീഡ് ആയോ…
ഇല്ല…. ഒന്നും ഒത്തു വന്നില്ല… ഞാൻ രണ്ട് വർഷമേ പ്രാക്ടീസ് തുടങ്ങിയിട്ട് ആയിട്ടുള്ളൂ..
ആട്ടെ പ്രദീപേട്ടൻ കല്യാണം കഴിഞ്ഞൊ..
ഇല്ല…
അതെന്താ എന്റെ സീനിയർ അല്ലേ? ഒരു ജീവിതമൊക്കെ വേണ്ടേ..
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷേ…
അത് കേട്ട് ശാന്തിനി ചിരിച്ചു…
കഴുത്തിലിരുന്ന സ്തെതസ്കോപ്പ് ശാന്തി മേശപ്പുറത്തേക്ക് മാറ്റിവെച്ചു എഴുന്നേറ്റു.
വരു പ്രതിപേട്ടാ കാന്റീനിൽ ചെന്ന് വല്ലതും കഴിക്കാം..
പ്രദീപ് കസേരയിൽ നിന്നും എഴുന്നേറ്റ് ബാഗ് എടുക്കാൻ ശ്രമിച്ചു.
അത് അവിടെ വെച്ചേക്ക് പോകാൻ നേരത്ത് എടുക്കാം..
ശാന്തിനി ഡോക്ടർ പറഞ്ഞു
കാന്റീനിൽ അഭിമുഖമായി ഇരുന്നവർ കോഫി കഴിച്ചു.. കഴിഞ്ഞുപോയ പല കാര്യങ്ങളും ഇരുവരും പരസ്പരം ചോദിച്ചു മനസ്സിലാക്കി..
പ്രദീപേട്ടൻ അറിയോ… എനിക്ക് ആരോടെങ്കിലും സ്നേഹമോ ബഹുമാനമോ ആരാധനയോ തോന്നിയിട്ടുണ്ടെങ്കിൽ അതേ പ്രദീപേട്ടനോട് മാത്രമാണ്… അന്ന് എന്നെ സഹായിച്ച ആ നിമിഷം പ്രദീപേട്ടൻ കയറിക്കൂടിയത് എന്റെ ഹൃദയത്തിലാണ്.. എന്റെ മെഡിക്കൽ ജീവിതത്തിന്റെ വളർച്ചയിൽ ഓരോ നിമിഷവും ഞാൻ ഓർക്കാറുണ്ട്.. പ്രദീപേട്ടന്റെ മഹത്വത്തെയും സ്വഭാവത്തെയും കവച്ചുവെക്കുന്ന ഒരാണിനെ പോലും ഞാൻ കണ്ടിട്ടില്ല ഈ കാലയളവിൽ… എല്ലാം തനി സ്വാർത്ഥർ.. എന്റെ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് അന്ന് സംഭവം… എല്ലാം ഇട്ടറിഞ്ഞു വെണ്ടുരുത്തി പാലത്തിന്റെ മുകളിൽ നിന്നും താഴെ ചാടാൻ ആയിരുന്നു പരീക്ഷയുടെ ഫീസ് അടക്കാൻ ഇല്ലാത്ത അന്നത്തെ ദിവസത്തെ പ്ലാൻ… ഒരു ദൈവ ദൂതനെ പോലെ പ്രദീപേട്ടൻ സഹായിച്ചത് കൊണ്ടാണ് അന്നത്തെ ആ ദിവസം എന്നെത്തന്നെ നശിപ്പിക്കാനുള്ള എന്റെ ആ ചിന്തകളൊക്കെ മാറിയത്…
ജീവിതത്തിന്റെ ഓരോ മേഖലകളിലും ഒറ്റയ്ക്ക് പൊരുതി നിന്ന് വിജയിക്കുമ്പോൾ അതിന് പ്രചോദനം നൽകിയ പ്രദീപേട്ടനെ ഞാനെന്നും ഓർക്കും.. കണ്ടുമുട്ടുന്ന
പല മുഖങ്ങളിലും ഞാനെന്റെ പഴയ പ്രദീപേട്ടനെ തിരഞ്ഞു..
പലയിടത്തും ഞാൻ അന്വേഷിച്ചു..
ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്.. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പോസിറ്റീവ് ചിന്തകൾ ഉള്ളിൽ നിറയുകയാണ്.. അത്രതന്നെ സമാധാനവും..
എനിക്കും ഇയാളെക്കുറിച്ച് ചിന്തകൾ ഉണ്ടായിരുന്നു… ഇടയ്ക്കിടെ നുസൈബയോട് ചോദിക്കാറുണ്ട്.. അവൾ ദൂരെ എങ്ങും പോകാതെ നാട്ടിൽ തന്നെ കല്യാണം കഴിഞ്ഞതുകൊണ്ടും നാട്ടിൽ തന്നെ ജോലി ഉള്ളതുകൊണ്ടും അവളുമായുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നു.
അപ്പോഴേക്കും നുസൈബയുടെ കോൾ വന്നു…
എടുക്കെടുക്ക്…
ശാന്തി ഡോക്ടർക്ക് സന്തോഷമായി..
പ്രദീപ് കോൾ അറ്റൻഡ് ചെയ്തു നുസൈബയോട് സംസാരിച്ചു…
എടി ശാന്തിനി എന്നെ തിരിച്ചറിഞ്ഞു… ഇപ്പോൾ ഞങ്ങൾ കാന്റീനിൽ കാപ്പി കഴിച്ചു കൊണ്ടിരിക്കുകയാണ്..
ആണോ…
അവൾക്കും സന്തോഷമായി…
ശാന്തിനി ഡോക്ടർ പ്രദീപിന്റെ കൈയിൽ നിന്നും ഫോണ് വാങ്ങിച്ചു..
എടി പുല്ലേ നീ എവിടെയാണ്…
ശാന്തിനി ഡോക്ടർ പൊട്ടി ചിരിച്ചുകൊണ്ട് സന്തോഷത്തോടെ ചോദിച്ചു..
എടി കോപ്പേ… ഞാനിവിടെത്തന്നെയുണ്ട്..
നിന്നെക്കുറിച്ച് ഒരു കോപ്പും അറിയില്ലല്ലോ നീ എവിടെയായിരുന്നു ഇത്രയും നാൾ…
ഞാനിവിടെ സിറ്റി ഹോസ്പിറ്റലിൽ വന്നിട്ട് ടു മന്ത് സംതിങ് ആയി.. നീ പണ്ട് പ്രണയിച്ച ആ സമീറിനെയും കെട്ടി നാട്ടിൽ തന്നെ കൂടി അല്ലേ..
ആടി…. കുരിപ്പേ… ഇപ്പോഴും അവനാ എന്റെ തലയിൽ…..
അതെന്താ ആളെ മാറ്റാൻ പ്ലാൻ ഉണ്ടോ…
ഇല്ലടി ചുമ്മാ പറഞ്ഞതാ…ഹ ഹ..
ഇരുവരും വളരെ ഭംഗിയിൽ അവരുടെ സ്നേഹം പ്രകടിപ്പിച്ച ഭാഷ കേട്ട് പ്രദീപ് പൊട്ടിച്ചിരിച്ചു..
അവരുടെ മൂന്നുപേരുടെ സൗഹൃദത്തിന് കുറെ വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു സംഗമം ഉണ്ടായപ്പോൾ ശാന്തിനി ഡോക്ടർക്ക് നുസൈബ കാണാൻ കൊതിയായി..
നുസൈബക്കാണെങ്കിൽ അപ്പോൾ ത്തന്നെ ചെയ്യുന്ന ജോലിയിട്ട് ഓടിപ്പോരാൻ തോന്നി…
എടി ശാന്തിനീ.. ഇപ്പോ കാണണം എന്ന് എന്റെ മനസ്സ് തുടിക്കുകയാണ്..
നീ പോരെടി….. നുസൈബ… ഞാൻ എനി ടൈം ഇവിടെ ഉണ്ടാകും…
എന്തായാലും താൻ ഒരു ദിവസം കാണാൻ വരുമെന്ന് നുസൈബ ഉറപ്പ് നൽകി ശാന്തിനി ഡോക്ടർക്ക്..
അപ്പോൾ ഡോക്ടറുടെ ജോലി നടക്കട്ടെ ഞാൻ പോകുന്നു…
ശേഷം പ്രദീപ് യാത്ര പറഞ്ഞു പോകാൻ ഒരുങ്ങവേ..
പ്രദീപേട്ടാ നമ്പർ തന്നില്ല…
ചോദിച്ചില്ലല്ലോ..
ഇതിനൊക്കെ ചോദിക്കണോ ചോദിക്കാതെ തന്നുടെ..
അത് കേട്ട് ചിരിച്ചു..
പ്രദീപ് അവന്റെ നമ്പർ പറഞ്ഞു കൊടുത്തു…
ശാന്തിനി ഡോക്ടർ അതുതന്നെ മൊബൈലിൽ ഫീഡ് ചെയ്തുവച്ചു..
അന്ന് തുടങ്ങിയ ബന്ധമാണ് ഇന്ന് ഒരു വിവാഹത്തിൽ കലാശിച്ചത്…
എന്താ പ്രദീപേട്ടാ ഇരുന്നു ഉറങ്ങുകയാണോ കിടന്നോളൂ…
ഞാനെന്തോ ഓർത്തു..
ആണോ കേൾക്കട്ടെ ഞാനും… അതും പറഞ്ഞുകൊണ്ട് ശാന്തി ഡോക്ടർ ഇരുന്നു..
ഇനി ഓർക്കാൻ ഒന്നുമില്ല… ഒക്കെ കഴിഞ്ഞു..എന്ന് പറഞ്ഞുകൊണ്ട് പ്രദീപ് ശാന്തിനിയെ കെട്ടിപ്പിടിച്ച് ബെഡിലേക്ക് വീണു.
ഏയ്… ഏയ്യ്… അയ്യേ എന്തിതു.. അവളുടെ കുപ്പിച്ചില്ല് വീണുടയുന്ന ചിരി ആ മുറിയാകെ മുഴങ്ങി…
Istanbul Archaeology Museums tour Our guide was funny and made the day enjoyable. https://robertoskitchen.com/?p=7247
👍👍