
രചന : വിജയ് സത്യ.
കോഴിക്കോട്ടെ വെൽ റസിഡന്റ് ഫ്ലാറ്റിലെ
പതിനഞ്ചാം സ്യൂട്ടിന്റെ ലൈറ്റ് അണഞ്ഞു..
കല്യാണവും വീട് കേറി താമസവും ആദ്യരാത്രിയും ഒക്കെ ഒന്നിക്കുന്ന ഒരു ശുഭമൂർത്തം..
നാനു ഇതു നിനച്ചതേ ഇല്ല ഇങ്ങനെയൊക്കെ ആകുമെന്നും.. വൈഷ്ണയ്ക്ക് തോന്നിയിരുന്നോ നമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ ആയിത്തീരുമെന്ന്..
ആ ചേട്ടാ…അന്നത്തെ പരിചയപ്പെടലിന് ശേഷം.. നമുക്കിടയിൽ ലവ് ഡവലപ്പ് ആയല്ലോ… അപ്പോൾ തൊട്ട് കാണുന്ന ചില മധുര സ്വപ്നങ്ങളിൽ ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു..
റിയലി…
ഹോ ആ ഇൻസിഡൻസ് ഹോർബിൾ ആയിരുന്നു..
ചേട്ടനല്ലേ ഹൊറിളാക്കിയത്..
അവൾ കൊഞ്ചി പറഞ്ഞു..
അല്ല നീയാണ് ആക്കിയത്…
ഇതുപോലെ അല്പം മയത്തിൽ പാസ് വീട്ടിൽ നിന്നും എടുക്കാൻ മറന്നു പോയി എന്ന് പറഞ്ഞില്ലല്ല.. വലിയ ജാഡ കാട്ടിയല്ലോ… ആണുങ്ങൾക്ക് പെണ്ണുങ്ങൾ മെല്ലെ സംസാരിക്കുന്നതാണ് ഇഷ്ടം.. അത് നല്ല രസമാണ് കേൾക്കാൻ..
അത് പിന്നെ ഞങ്ങൾ സുന്ദരികളായ പെൺകുട്ടികളെ ഒക്കെ ഇങ്ങനെ ജയിലിലേക്ക് കൊണ്ടുപോകും എന്നൊക്കെ പറയുമ്പോൾ ദേഷ്യം വരാതിരിക്കുമോ..
ഓ…. ഒരു സുന്ദരി…
അവർ രണ്ടുപേരും അന്ന് ട്രെയിനിൽ വച്ച് നടന്ന ആ സംഭവം ഓർത്തു..
ഫുൾ ചാർജ് 2000 രൂപീസ്..
കുട്ടി അത്രയും പൈസ അടക്കണം..
പുതുതായി ആ ട്രെയിനിൽ വന്ന ചെറുപ്പക്കാരനായ ഉത്തരേന്ത്യക്കാരൻ ടിടിആർ ചെക്ക് ചെയ്തപ്പോൾ അവളുടെ കൈയിൽ ട്രെയിൻ ടിക്കറ്റൊ, മതിയായ യാത്ര രേഖകളോ ഇല്ലാത്തതുകൊണ്ട് വൈഷ്ണയോട് പറഞ്ഞു
അച്ചോടാ ഇച്ചിരി പുളിക്കും…
എന്ത് അച്ചാർ പുളിക്കാൻ… രാബിലെ തന്നെ ഓറോന്നും ഇറങ്കി കൊള്ളും. മനുഷ്വനെ മെനക്കെടുത്താൻ..
കള്ള വണ്ടി കയറിയാൽ പണിഷ്മെന്റ് എന്താന്നറിയോ… ഇംപ്രഷൻമെന്റ്.. കാശുണ്ടെങ്കിൽ വണ്ടി സ്റ്റാർട്ടായ സ്റ്റേഷൻ തൊട്ട് പിടികൂടി ഇറക്കുന്ന സ്റ്റേഷൻ വരെ ചാർജ് ഈടാക്കും… അതില്ലെങ്കിൽ പൊയ്ക്കോ ജയിലിലേക്ക് ഹല്ലാ പിന്നെ…
അതിന് ആരാടോ… കള്ളവണ്ടി കയറിയത് എനിക്ക് സീസൺ ടിക്കറ്റ് ഉണ്ട്…
എന്നിട്ട് എവിടെ എടുക്കൂ…
അതല്ലേ ഞാൻ പറഞ്ഞതും എടുക്കാൻ മറന്നു പോയിന്നു… വീട്ടിലുണ്ട്..
അതൊന്നും എനിക്ക് വിശ്വസിക്കേണ്ട ആവശ്യമില്ല.. മാത്രമല്ല വിശ്വാസത്തിന്റെ പുറത്തല്ല.. ഇന്ത്യൻ റെയിൽവേ.. ഇതൊക്കെ ചെക്ക് ചെയ്യുന്നത് നേരിട്ട് കണ്ടു ബോധ്യപ്പെട്ടാൻ ആണു…
അത് കേട്ടപ്പോൾ അവളുടെ സഹപ്രവർത്തകയായ ടീച്ചർ സാഹിന പറഞ്ഞു.
ഒന്ന് ക്ഷമിക്കു സാറേ ഇവൾ ഞങ്ങളുടെ സ്കൂളിലാ ടീച്ചറാണ്… ഇവൾക്ക് പെർമിനന്റായിട്ടുള്ള സീസൺ ടിക്കറ്റ് ഉണ്ട്.. ഞങ്ങളൊക്കെ എന്നും ഒന്നിച്ച് യാത്ര ചെയ്യുന്നതാ… ഇന്നലെ പുതിയ ബാഗ് വാങ്ങിയപ്പോൾ അതിൽ എടുത്തിടാൻ മറന്നുപോയതാ.. ഇനി ഇത് ആവർത്തിക്കില്ല ഒന്ന് ക്ഷമിച്ചേക്ക്..
അതിന് ഇവളുടെ ഭാഷയും അങ്ങനെ അല്ലല്ലോ… ആരാടോ എന്താടോ എന്നല്ലേ..
അവൾ അത് കേട്ട് തലകുനിച്ചു..
എന്താടോ..മംഗലാപുരം മുതൽ കോഴിക്കോട് വരെയുള്ള ചാർജ് തരേണ്ടിവരും…. എഴുതട്ടെ ടിക്കറ്റ് ചാർജ്…
450 റുപ്പീസ്..
ഒടുവിൽ അവൾ സമ്മതിച്ചു..
അയാൾ പേനയെടുത്തു..
പിന്നെ വൈഷ്ണയുടെ മുഖത്തേക്ക് നോക്കി..
പക്ഷേ അയാൾ ഒന്നും എഴുതിയില്ല…
ഏതായാലും സീസൺ ടിക്കറ്റ് ഉണ്ടല്ലോ നാളെ കാണിച്ചാൽ മതി..
അതും പറഞ്ഞ് അയാൾ നടന്നു നീങ്ങിവെ അവൾക്ക് വിസ്മയമായി…പുലി പോലെ വന്നത് എലി പോലെ പോയി..
പിറ്റേന്ന് യാത്ര ചെയ്യുമ്പോൾ അവൾ കൃത്യമായി അതൊക്കെ കൊണ്ടുവന്ന് അയാളെ കാണിച്ചു…
വൈഷ്ണയ്ക്ക് മനസ്സിലായി ഹരിലാൽ നല്ല വ്യക്തിയാണ്..
തുടർന്നങ്ങോട്ട് ഈ കഴിഞ്ഞ ഒരു വർഷം വരെ വളരെ നല്ല സൗഹൃദം അവർ തമ്മിൽ ഉണ്ടായി..
സമയം 8 15.. മാംഗ്ലൂരിൽ നിന്നും വരുന്ന ലോക്കൽ ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ വന്നു നിന്നപ്പോൾ വൈഷ്ണ കയറി..
15 മിനിറ്റിനുള്ളിൽ ഇത് കോഴിക്കോട് എത്തും…
വൈഷ്ണ അങ്ങനെ ലേഡീസ് കമ്പാർട്ട്മെന്റ് മാത്രം ആശ്രയിക്കാറില്ല.. ജനറൽ കമ്പാർട്ട്മെന്റിലും കയറും..
ഇടയ്ക്കിടെ നല്ല തിരക്കുണ്ടാക്കാറുണ്ടെങ്കിലും ചിലപ്പോൾ അതുപോലെ തന്നെ ട്രെയിനിലെ സീറ്റുകൾ കാലിയായിട്ടുണ്ടാവും.
ആളൊഴിഞ്ഞ ഒറ്റ സീറ്റിൽ അവിടെ ഇരുന്നു..
കോഴിക്കോട് ഗണപതി ഹയർ സെക്കൻഡറി സ്കൂളിലെ ടീച്ചർ ആണ് വൈഷ്ണ…
തന്റെ വീടിനടുത്തുള്ള കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും സതേൺ റെയിൽവേയുടെ സ്ഥിരം യാത്രക്കാർക്കുള്ള സീസൺ ടിക്കറ്റ് ഉപയോഗിച്ചാണ് അവർ കോഴിക്കോട് എത്തുന്നത്..
ഹായ് മാഡം…
അവൾ ഇരുന്ന സീറ്റിന് പിറകിൽ നിന്നും ആ വിളി കേട്ടു..
അവൾക്ക് ആ ശബ്ദം തിരിച്ചറിഞ്ഞു..
തിരിഞ്ഞ് നോക്കാതെ പുഞ്ചിരിച്ചുകൊണ്ട് അവൾ തലയണക്കാതെ ഇരുന്നു.
ഹരിലാൽ സാർ…
ട്രെയിൻ ടിക്കറ്റ് എക്സാമിനർ ആണ്..
അയാൾ മുന്നിൽ വന്നപ്പോൾ അവൾ ചോദിച്ചു..
എന്താ മാഡം ഒരു മൈൻഡ് ഇല്ലാതെ..
ഏയ്യ്.. അങ്ങനെ ഒന്നുമില്ല…..സാർ രണ്ടിസം ഉണ്ടായില്ലല്ലോ… എന്തുപറ്റി..
ഓ അതോ….വൈഷു…രണ്ടുദിവസം മലബാർ എക്സ്പ്രസിൽ ആയിരുന്നു ഡ്യൂട്ടി..
ഓ… ഞാൻ വിചാരിച്ചു നമ്മളൊക്കെ ഇട്ടു ഓടിയെന്ന്…
എന്നെ കാണാതായപ്പോൾ വിഷമമായോ…
ഹരിലാൽ ചോദിച്ചു..
ഇല്ല പിന്നെ.. എന്നും കാണുന്ന ഒരാളെ കാണാതിരിക്കുമ്പോൾ എന്താപ്പോപോലെ..
എന്നിട്ട് വിളിക്കാൻ ഒന്നും തോന്നിയില്ലല്ലോ നമ്പർ ഉണ്ടായല്ലോ…
സാറും വിളിച്ചില്ലല്ലോ…
ശരിയാണ് സത്യത്തിൽ എനിക്കും രണ്ടിസം വൈഷ്ണയെ കാണാതിരുന്നപ്പോഴാണ് ഉള്ളിൽ എന്തോ മിസ്സ് ചെയ്യുന്ന ഒരു ഫീൽ തോന്നിയത്..
അപ്പോൾ മനസ്സ് എന്ന് പറയുന്ന സാധനം ഒക്കെ ഇയാൾക്ക് ഉണ്ട് അല്ലേ..
അതെന്താ ഒരു ടീച്ചർക്ക് മാത്രമേ മനസ്സ് ഉണ്ടാവുള്ളൂ.. എന്നുണ്ടോ…? ഞങ്ങൾ ടി ടി ആറും മനുഷ്യനല്ലേ…?
മനസ്സുണ്ടായാൽ മാത്രം പോരാ മറ്റുള്ളവരുടെ മനസ്സിലുള്ളത് അറിയാനും അറിയണം…
അതെനിക്കറിയാലോ…
എന്നാലേ വേഗം കെട്ടിക്കോ… ഇന്നലെ വരെ ഒരു കൂട്ടർ പെണ്ണുകാണാൻ വന്നു..
ആണോ വൈഷ്ണ… എനിക്ക് തരുമോ നിന്റെ വീട്ടുകാർ..
വന്ന് ചോദിക്കു…
ഞാനൊരു ഉത്തരേന്ത്യക്കാരനല്ലേ… നിന്നെ അങ്ങോട്ട് കൊണ്ടുപോകുന്നതിൽ എനിക്ക് വീട്ടുകാർക്കും പ്രശ്നമില്ല.. നിന്റെ വീട്ടുകാർ സമ്മതിക്കുമോ..?
അതിനാണ് പറഞ്ഞത് വന്നിട്ട് ചോദിക്കാൻ.. അവരെ കണ്ട് ഇഷ്ടപെട്ടാൽ നടത്തിത്തരും ഇല്ലെങ്കിൽ നമുക്ക് ഒളിച്ചോളാം…
അവൾ അതു പറഞ്ഞു ചിരിച്ചു…
ഭോപ്പാലിൽ മിഷാപൂർ എന്ന ഗ്രാമത്തിൽ അറിയപ്പെടുന്ന ഒരു കുടുംബത്തിലാണ് ഈ ഹരിലാൽ…
എല്ലാരുടെ കുടുംബം അത്ര യാഥാസ്ഥിതികർ അല്ല. ചേട്ടൻ പ്യാരിലാൽ കല്യാണം കഴിച്ചിരിക്കുന്നത് കർണാടകയിൽ ഉള്ള ഒരു സ്ത്രീയെയാണ്.. പെങ്ങന്മാരെ കെട്ടിക്കൊണ്ടുപോയിരിക്കുന്നത് മുംബൈയിലും ഗോവയിലും ഒക്കെയുള്ളവരാണ്… അങ്ങനെ അവരുടെ കുടുംബം ഇന്ത്യ മുഴുവൻ പടർന്നു കിടക്കുന്നു.. അതുകൊണ്ടുതന്നെ ഹരിലാൽ കല്യാണം കഴിക്കുന്നത് ദൂരദേശത്തുള്ള കേരളത്തിലെ പെൺകുട്ടി എന്നത് അവർക്ക് ഒരു പുതുമ ഉണ്ടായിരിക്കില്ല.
നിന്റെ കോഴിക്കോട് എത്തി ഇറങ്ങിക്കോ…
വർത്താനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല..
ശരി എന്നാൽ…
ഹരി ലാലിനോട് യാത്ര പറഞ്ഞു അവൾ കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങി.. അവിടുന്ന് നടന്നുപോകാനേ ഉള്ളൂ ഗണപതി ഹയർസെക്കൻഡറി സ്കൂളിലേക്ക്…
ഈ ഞായറാഴ്ച ഞാനും പപ്പയും അങ്ങോട്ട് വരുന്നുണ്ട്..
അന്ന് സ്കൂളിലേക്ക് പോകുന്ന യാത്രയിൽ ട്രെയിനിൽ വച്ച് അവളെ കണ്ടനേരം ഹരിലാൽ അത് പറഞ്ഞപ്പോൾ അവൾക്ക് ഏറെ സന്തോഷമായി..
പറഞ്ഞതുപോലെ തന്നെ ഹരിലാൽ അവന്റെ പപ്പയെയും കൂട്ടി വന്നു..
അവർ തമ്മിൽ പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതാണ്.. ഇനി നമ്മൾ അവരെ ഒന്നിച്ച് ജീവിക്കാനുള്ള ഒരു സൗകര്യമുണ്ടാക്കി കൊടുക്കണം അത്രയേ ഉള്ളൂ..
ഹരിലാലിന്റെ അച്ഛന് ആ ഒരു കാഴ്ചപ്പാടെ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ തന്നെ ആയിരുന്നു വൈഷ്ണയുടെ അച്ഛനും അമ്മയ്ക്കും..
ഇന്ന് ആ മാരേജ് കഴിഞ്ഞു..
ഫ്ലാറ്റിലെ ശീതീകരിച്ച റൂമിനുള്ളിൽ ഒരു വർഷത്തോളം സ്വരൂ കൂട്ടിയ അവരുടെ പ്രണയത്തിന്റെ സാഫല്യം പൂവണിയുന്ന ശുഭ മുഹൂർത്തത്തിൽ അവര് ഇരുവരും ഒന്നായി.. ഒരേ ചിറകുള്ള രണ്ട് പക്ഷികളെ പോലെ ആ പ്രണയ മഴയുടെ ചാറ്റൽ വക വെക്കാതെ ഉയരത്തിൽ ഉയരത്തിലേക്ക് പറന്നു കൊണ്ടിരുന്നു.
ഹരിലാലിന്റെ പപ്പ എടുത്തുകൊടുത്തതായിരുന്നു ആ ഫ്ലാറ്റ്..
ആ സ്വർഗ്ഗീയ അനന്തവിഹായസ്സിൽ നിന്നും ഇരുവരും താഴെയിറങ്ങിയപ്പോൾ ഇരുവരും കുറെ നേരം മൗനമായി അങ്ങനെ കിടന്നു… ഇടയ്ക്ക് ഹരിലാൽ ചോദിച്ചു.
.
വൈഷ്ണ നീ ഉറങ്ങിയോ…
ഇല്ല…ഹരി ചേട്ടാ.. ഞാൻ ആ സംഭവങ്ങൾ ഓരോന്നും ഓർക്കുകയായിരുന്നു..
അവൾ ഹരിയെ ചേർന്നു കിടന്നു പറഞ്ഞു..
നാനും…. ഓർക്കുകയായിരുന്നു..
ഇനി ഉറങ്ങാം.. നാളെ ഡ്യൂട്ടിക്ക് പോകാനുള്ളതാണ്…
ഹരിലാൽ പറഞ്ഞു…
എനിക്കും…
വൈഷ്ണ ഹരിയുടെ ചെവിയിൽ ഒരു മന്ത്രം പോലെ പറഞ്ഞുകൊണ്ട് മയങ്ങി..