വിശ്വാതാണ്ഡവം – പാർട്ട് 23

പാർട്ട് 23

ജിഫ്ന നിസാർ 🥰

തനിക് കിട്ടിയ ടാസ്ക് ചെയ്തു കൊണ്ട് സ്റ്റെജിൽ നിന്നുമിറങ്ങി വന്ന മിത്രക്കാ പഴയ വൈബ് തിരിച്ചു കിട്ടിയിരുന്നു.

നിറഞ്ഞ ചിരിയോടെ അവൾ ടീനക്ക് അരികിൽ വന്നിരുന്നു കൊണ്ട് ബാക്കി പരിപാടികളിലേക്ക് ശ്രദ്ധിച്ചു.

കടു കട്ടിയുള്ളൊരു മലയാളം പാട്ട് എഴുതി കൊടുത്തിട്ട് അത് ഇംഗ്ലീഷിൽ പാടി അവതരിപ്പിക്കാനായിരുന്നു മിത്രക്ക് കിട്ടിയ ടാസ്ക്.

പാട്ട് പാടുന്നതത്ര വശമില്ലെങ്കിലും ഇംഗ്ലീഷ് അവൾക്കൊരു എതിരാളിയെ അല്ലാഞ്ഞത് കൊണ്ട് ആ ടാസ്ക് അവൾക്ക് നൽകിയവരെ പോലും അമ്പരിപ്പിച്ചു കൊണ്ട് മിത്ര അത് ഭംഗിയാക്കി.

അത് പോലുള്ള രസകരമായ മറ്റനേകം പരിപാടികളും.
സംഭവം രസമുണ്ട്.

മിത്ര തെളിഞ്ഞ മുഖത്തോടെയിരിക്കുന്നത് കണ്ടതും ടീനക്കും ആശ്വാസമായിരുന്നു.

എങ്കിലും ഇന്നിനി ഒരിക്കലും ആ വൃത്തികെട്ടവനെയും അവന്റെ കൂട്ടാളികളുടെയും മുന്നിൽ എത്തി പെടരുതേ എന്ന് തന്നെയാണ് അവിടിരികുമ്പോഴും ടീന പ്രാർത്ഥന നടത്തിയത്.

മിത്രയെയും അവളുടെ സ്വഭാവത്തെയും നന്നായി അറിയാവുന്ന സ്ഥിതിക്ക്, ഇനിയൊരിക്കൽ കൂടി അവൻ മോശമായി എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്താൽ.. പിന്നെ ആര് പറഞ്ഞാലും മിത്ര അടങ്ങില്ലെന്നും എന്തൊക്കെ സംഭവിക്കേണ്ടി വന്നാലും അവനെതിരെ നടപടിക്കൊരുങ്ങുമെന്നും ടീന കുറപ്പുണ്ട്.

ഇട വലം കണ്ണുകൾ പായിച്ചു കൊണ്ട് താങ്കളുടെ പരിസരത്തെ വിടെയും രാഹുലും അവന്റെ കൂട്ടുകാരും ഇല്ലെന്നുറപ്പിച്ച.. അതിൽ ആശ്വാസിച്ച ടീന,ഒറ്റയ്ക്ക് മുന്നിൽ കിട്ടാൻ നല്ലൊരു അവസരം കാത്ത് അവരെ മാത്രം… പ്രതീക്ഷിക്കുന്ന… ശ്രദ്ധിക്കുന്ന രാഹുലിനെ അപ്പോഴും കണ്ടില്ല..

                                ❤️❤️

എന്റെ അഭിപ്രായത്തിൽ നീ അവളെ വിട്ട് വേറെ ആരെയെങ്കിലും കണ്ട് പിടിക്കുന്നതായിരിക്കുന്നതാവും എബി നല്ലത് “

അഭി ഗൗരവത്തിൽ പറഞ്ഞു കേട്ടതും എബിയുടെ മുഖം കൂടുതൽ മ്ലാനമായി.

എടാ ഞാൻ.. എനിക്കിനി.. “
എബിയുടെ ശബ്ദം പതിഞ്ഞു.

“ഞാൻ നിന്നെ ടെൻഷനാക്കാൻ പറഞ്ഞതല്ല എബി.

മിത്ര.. അവള്.. അവള് വേറെ ലെവലാടാ.. നമ്മൾ ഉദ്ദേശിക്കുന്നത് പോലൊരു ആളെ അല്ല.നമ്മളൊന്നും അവൾക്ക് പറ്റിയ ആളുകളെ അല്ലെന്നൊരു തോന്നൽ..”

അഭി പറഞ്ഞതിന്റെ അർഥം എബിക്കും നന്നായി അറിയാം.

പക്ഷേ വിട്ട് കളയാനോക്കുമോ തനിക്കവളെ?

തന്റെ ഇഷ്ടത്തിന് ഒരുപാട് വർഷങ്ങളുടെ പഴമയൊന്നും അവകാശപ്പെടാനില്ല.

എങ്കിലും, മറ്റാരോടും തോന്നാത്ത വിധമൊരു ഇഷ്ടം അവളോടുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ, മിത്ര ഡെന്നിസ് മാത്യു തന്റെ സ്വന്തമായിരുന്നു.

ഇപ്പോഴും അവൾ തന്റെ ഇഷ്ടത്തിന് നേരെ നോ പറഞ്ഞിട്ടില്ല.

യെസും പറഞ്ഞിട്ടില്ല..

എബിയുടെ മനസ്സ് സംഘർഷത്തിലാണ്.

“കാത്തിരിക്കാം എന്നൊക്കെ ഇപ്പൊ നിനക്ക് തോന്നുമെങ്കിലും എന്റെ മനസ്സ് പറയുന്നുണ്ട് എബി, അത് വെറുതെയാവുമെന്ന്.”

അഭി അത് പറഞ്ഞിട്ട് അവനെയൊന്ന് നോക്കി.

എബിയുടെ വിളറി വെളുത്ത മുഖം കണ്ടിട്ടാണ് അഭി പിന്നെ ഒന്നും പറയാഞ്ഞത്..

                                ❤‍🔥❤‍🔥

നമ്മുക്കൊരു കോഫി കുടിച്ചാലോ മിത്ര “
കുറച്ചു നേരമായി ടീനക്ക് എഴുന്നേറ്റു പോകാനൊരു തോന്നലുണ്ട്.

എന്നാൽ പരിപാടികൾ അങ്ങേയറ്റം ആവേശത്തിൽ കണ്ടു കൊണ്ടിരിക്കുന്ന മിത്ര വരില്ലെന്ന് തോന്നിയത് കൊണ്ടാണ് ടീന അവടെ തന്നെ ഇരിപ്പുറച്ചത്.

“ഇപ്പഴോ..”
ടീന പ്രതീക്ഷിച്ചത് പോലെ തന്നെ മിത്ര മുഖം ചുളിച്ചു.

എനിക്ക് വിശക്കുന്നുണ്ടടി. രാവിലെ പോരാനുള്ള തിരക്കിൽ കാര്യമായൊന്നും കഴിചിട്ടില്ല ഞാൻ.. “

ടീന വയറിൽ തടവി കൊണ്ട് പറയുമ്പോൾ മിത്രക്കും പിന്നെ ഒന്നും പറയാൻ തോന്നിയില്ല.

ടീനയോട് എഴുന്നേൽക്കാൻ പറഞ്ഞിട്ട് അവളും എഴുന്നേറ്റു.

രണ്ടാളും കൂടി പുറത്തേക്ക് നടക്കുമ്പോഴും സ്റ്റേജിൽ കലാപരിപാടികൾ തകർത്തു നടക്കുന്നുണ്ട്.

അവർ നോക്കി വെച്ച വീട്ടിൽ എന്തൊക്കെയോ അറ്റ കുറ്റപണികൾ ബാക്കി ഉള്ളത് കൊണ്ട് ഒരാഴ്ച കൂടി കഴിഞ്ഞേ അങ്ങോട്ട് മാറാൻ കഴിയൂ എന്നാണ് അതിന്റെ ഓണർ അറിയിച്ചത്.

ആ ഒരാഴ്ചയ്ക്ക് ഇനിയും മൂന്നോ നാലോ ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.
അത് വരെയുമുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ സഹിക്കുകയെ പിന്നെ നിവൃത്തിയൊള്ളു.

അവർ ഇറങ്ങി ചെല്ലുമ്പോൾ പുറത്ത് കുട്ടികളാരും തന്നെയില്ല.

എല്ലാവരും പരിപാടി നടക്കുന്ന ഹാളിനകത്താണ്.

“ഇന്നിവിടുത്തെ കാന്റീൻ ഓപ്പൺ ചെയ്തുവെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. നമ്മൾക്ക് അങ്ങോട്ട്‌ പോകാം”
ടീന തന്നെയാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ തലയാട്ടി കൊണ്ട് മിത്ര അവൾക്കൊപ്പം നടന്നു.
ചുറ്റും നോക്കി… ചിരിയോടെ നടന്നു പോകുന്നവൾക്ക് മുന്നിൽ ഫസ്റ് ഫ്ലോറിലെ സ്റ്റെപ്പിറങ്ങി വന്ന അതേ നിമിഷം തന്നെയാണ് രാഹുലും അവന്റെ ഫ്രണ്ട്‌സും പൊട്ടി മുളച്ചത് പോലെ പ്രത്യക്ഷപ്പെട്ടത്.

പെട്ടന്നുള്ള ഞെട്ടലിൽ ഒന്ന് പിന്നിലേക്ക് ആഞ്ഞു പോയെങ്കിലും വളരെ വേഗം തന്നെ മിത്ര സ്വബോധം തിരിച്ചു പിടിച്ചു.

ടീന അപ്പോഴേക്കും എല്ലാം കൈവിട്ടു പോയി എന്നൊരു ഭാവത്തിലാണ്.
ഇത്രേം നേരം നടത്തിയ പ്രാർത്ഥനയെല്ലാം വിഫലമായി പോയെന്ന് അവളാ നിമിഷം മനസ്സിലാക്കി.

“വഴീന്ന് മാറി നിൽക്..”
തനിക് മുന്നിൽ നിൽക്കുന്നവനോട് മിത്ര കടുപ്പത്തിൽ പറയുമ്പോൾ അവന്റെ ചുണ്ടിലൊരു പുച്ഛം നിറഞ്ഞു..

“ഇല്ലെങ്കിൽ…”
വെല്ലുവിളി പോലെ രാഹുൽ ഒന്നുകൂടി അവളുടെ അരികിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു.

“മിത്ര.. വേണ്ടടി…”

ടീന ദയനീയമായി പറയുന്നുണ്ട്.

മിത്ര അവളെയൊന്ന് തുറിച്ചു നോക്കി..

“എന്ത് വേണ്ടന്ന്.. കഴിഞ്ഞ ദിവസം നീ ഒന്നും വേണ്ട പ്രശ്നമുണ്ടക്കരുത് എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ നിന്റെ കൂടെ വന്നത്..
ആ വരവ് വന്നത് കൊണ്ടാ ഇന്നിപ്പോ ഇവൻ വീണ്ടും കുരച്ചു കൊണ്ട് എനിക്ക് മുന്നിലേക്ക് വന്നത്..

ഇവന് വേണ്ടത്.. വേണ്ട പോലെ ഇന്നലെ തന്നെ കൊടുത്തു തീർത്തിരുന്നു എങ്കിൽ ഇന്നിപ്പോൾ ഇവനിത്രേം ധൈര്യത്തോടെ നമ്മുടെ മുന്നിൽ വന്നു നിൽക്കുമായിരുന്നോ ടീന..”

ടീനക്ക് ഉത്തരമില്ലാതായി.

മിത്ര പറയുന്നതാണ് ശെരി.
വേണ്ടത് വേണ്ട സമയത്തു കൊടുത്തു തീർത്താൽ തീരാവുന്ന പ്രശ്നങ്ങളെയാണ് തിരിഞ്ഞോടിയും വെറുതെ വലിച്ചു നീട്ടിയും പിന്നെയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്..

അതിലൊന്നും ടീനക്കും എതിരഭിപ്രായമില്ല.

പക്ഷേ മുന്നിൽ നിൽക്കുന്നവന്റെ നോട്ടവും ഭാവങ്ങളും.

അതാണവളെ ഭയപ്പെടുത്തുന്നത്.

വീണ്ടും വീണ്ടും തിരിഞ്ഞോടാൻ പ്രേരിപ്പിക്കുന്നത്..

അവൾക്കപ്പോഴും അങ്ങനെ ചെയ്യാനാണ് തോന്നിയത്.

പക്ഷേ രാഹുലിന്റെ നേരെ യാതൊരു ഭയവുമില്ലാതെ ചെല്ലുന്ന മിത്ര..

ടീനക്ക് ശ്വാസം വിലങ്ങി ആ കാഴ്ച കണ്ടിട്ട്.

“നിനക്കെന്താ വേണ്ടത്…?”

രാഹുലിന്റെ കണ്ണിലേക്കു നോക്കി മിത്ര ചോദിക്കുമ്പോൾ, അവനൊരു വഷളൻ ചിരി.
അവന്റെ വാക്കുകൾക്കും അതേ.

“വേണ്ടത് പറഞ്ഞാൽ.. നീ തരുമോ”
മിത്രയേ അവനൊന്നു ചുഴിഞ്ഞു നോക്കി.

“നീ പറഞ്ഞു നോക്ക്.. അത് അനുസരിച്ചിരിക്കും എന്റെ മറുപടി.

മിത്ര കൈ കെട്ടി നിന്നു.

“ഇന്നലെ.. ഇന്നലെ വെറുതെ ഞങ്ങൾ കാണിച്ചൊരു തമാശ.. അത് നീയാണ് ഇത്രേം കൊണ്ടെത്തിച്ചത്.. നീ ഒരു സോറി പറഞ്ഞു തിരിഞ്ഞു നടന്നാൽ തീരാവുന്ന പ്രശ്നം വെറുതെ അനാവശ്യമായി ഹീറോയിസം കാണിച്ചിട്ട് നീയാണ് വഷളാക്കി വിട്ടത്.. അതിനുള്ള ശിക്ഷ വാങ്ങിച്ചിട്ട് പോയാൽ മതി നീ..”

രാഹുലിന്റെ ചിരി മാഞ്ഞു..

മിത്രയുടെ അരികിലേക്ക് നിന്നിട്ട് പറയുന്നവന്റെ കണ്ണിൽ വേറെ പല ഭാവങ്ങകുമാണ്.

“അനാവശ്യമായി ഒരു പെണ്ണിന്റെ കയ്യിൽ കയറി നീ പിടിച്ചാ ആ തമാശ.. അതിന് ഞാനാണോ സോറി പറയേണ്ടത്.. പിന്നെ ആ ചെയ്തത്.. അത് തമാശയാണോ
ചെറ്റത്തരമല്ലേ.

അതെനിക്ക് ഇഷ്ടമായില്ല.. അത് കൊണ്ട് ഞാൻ പ്രതികരിച്ചു.. ഇനിയും അത് അങ്ങനെ തന്നെയാണ്.. അതെന്റെ നിലപാടാണ്..
നിന്നെ പേടിച്ചു കൊണ്ട് ഞാൻ അതൊരിക്കലും മാറ്റില്ല..”
മിത്രയുടെയും നോട്ടത്തിന്റെ മൂർച്ച കൂടി.

“ഇത്.. ഈ ചങ്കൂറ്റം. ഇതെനിക്കും ഇഷ്ടമായി..”
ഉറക്കെയൊന്ന് കയ്യടിച്ചു കൊണ്ടത് പറയുമ്പോഴും രാഹുൽ അവളെ തുറിച്ചു നോക്കുന്നുണ്ട്.

“അത് കൊണ്ട് നിനക്കുള്ള എന്റെ സ്വീറ്റ് പണിഷ്മെന്റ്… കയ്യിൽ പിടിച്ചതിനല്ലേ നീ ഇത്രേം പ്രശ്ഉണ്ടാക്കിയത്..
ഇനിയിപ്പോ കയ്യിൽ പിടിക്കുന്നില്ല.. പകരം നിന്നെ ഞാൻ കിസ്സ് ചെയ്യാൻ പോകുന്നു..
അതോടെ നീയും ഞാനുമുള്ള പ്രശ്നം ഇവിടെ തീരും.. പിന്നെ എനിക്ക് എന്റെ വഴി.. നിനക്ക് നിന്റെ വഴി..”

മിത്രക്ക് ഓടാൻ കഴിയാത്ത വിധം അവളെ ലോക്ക് ചെയ്തു വെച്ചു.

എന്നിട്ടാണ് രാഹുൽ പറയുന്നത്.
അവന്റെ കൂട്ടുകാരും അത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

അവൾക്ക് പിറകിൽ നിന്നിരുന്ന ടീനയിപ്പോ വിറച്ചു താഴെ വീഴും എന്നൊരു പരുവത്തിലാണ്.

ആരെങ്കിലും ആ വഴി വരുന്നുണ്ടോ എന്ന് തേടി അവളുടെ കണ്ണുകൾ പരക്കം പാഞ്ഞു..
പക്ഷേ നിരാശയായിരുന്നു ഫലം.

ഉറക്കെ നിലവിളിച്ചാൽ പോലും കേൾക്കാൻ ആളില്ലാത്ത അവസ്ഥ.

പിന്നിലെക്കോടാൻ കൂടി കഴിയാത്ത വിധം ടീന അവിടെയുറച്ചു പോയത് പോലെ..

“അനുവാദമില്ലാതെ എന്റെ ദേഹത്തു തൊട്ടാൽ.. പിന്നെ നിനക്കാ കൈ ഇല്ലെന്ന് കൂട്ടിയാ മതി..”
രാഹുൽ അത്രയും പറഞ്ഞിട്ടും ചോരാത്ത മിത്രയുടെ ആത്മ വിശ്വാസം.

ടീനക്ക് അവളെ നോക്കുമ്പോൾ ദേഷ്യമാണ് തോന്നിയത്.

ഇവനെ പോലെ ഒരാളോട് മുട്ടി നിൽക്കാനുള്ള ആരോഗ്യമൊന്നും അവൾക്കില്ല.

എന്നിട്ടും ഹുങ്കിനൊരു കുറവുമില്ല.

ഇന്നലെ തന്നെ ഒരു സോറി പറഞ്ഞു പോകാതെ.

വെറുതെ…

അവളാ പറഞ്ഞത് രസിച്ചത് പോലെ രാഹുലൊരു ചിരിയോടെ തലയാട്ടി കാണിക്കുന്നുണ്ട്.

“നീ എന്ത് ചെയ്യുമെന്നാ.. ഏഹ്..”

അവൻ കുറച്ചു കൂടി അവളുടെ അരികിലേക്ക് നീങ്ങി നിന്നിട്ടാ കവിളിന് നേരെ കൈ നീട്ടി.

ഞൊടിയിട കൊണ്ട് കൈ വീശി അടിക്കാൻ തുനിഞ്ഞ മിത്രയേ അവൻ കൈ അടക്കം ലോക്കിട്ട് പിടിച്ചു കൊണ്ട് തന്നിലെക്ക് ചേർത്തു.

“പിടക്കാതടി… പൊന്ന് മോളെ..”
രാഹുൽ പല്ല് കടിച്ചു പിടിച്ചു കൊണ്ട് കുതറി മാറാൻ ശ്രമിക്കുന്ന മിത്രയേ കൂടുതൽ അവനിലേക്ക് ചായ്ച്ചു.

“ചേട്ടാ…”
ടീന കരയാൻ തുടങ്ങിയിരുന്നു..

“ശ്.
മിണ്ടരുത്..”

അവളെ പറയാൻ അനുവദിക്കാതെ രാഹുൽ കണ്ണുരുട്ടി കാണിച്ചു.

“മര്യാദക്ക് എന്നെ വിട്ടോ… ഇല്ലെങ്കിൽ നീ അനുഭവിക്കും..”
മിത്ര അപ്പോഴും വെല്ലുവിളി പോലാണ് പറയുന്നത്.

“അത് തന്നെയാ എനിക്കും പറയാനുള്ളത്.. മര്യാദക്ക് അടങ് നിന്നോ.. അതാണ്‌ നിനക്കും നല്ലത്. ഇപ്പൊ ഞാനൊരു കിസ്സ് മാത്രമേ പ്രതീക്ഷിക്കുന്നു.. കൂടുതൽ നീ നിന്നു പിടച്ചിട്ട് എന്നെ വെറുതെ പ്രലോഭിപ്പിക്കരുത്. വേറെ പലതും കൂടി എന്നെ കൊണ്ട് ചെയ്യിക്കരുത്.. നീ അനുഭവിക്കും..”

മിത്രയുടെ രണ്ടു കൈകളും ചുവരിലേക്ക് അമർത്തി വെച്ചു കൊണ്ട് രാഹുൽ അവളുടെ കണ്ണിലേക്കു നോക്കി.

നിന്നിടത് നിന്നും അനങ്ങാൻ കഴിയുന്നില്ല.
പക്ഷേ അവളുടെയാ നോട്ടം..

അതവന്റെ കണ്ണിലേക്കു കത്തി കുത്തിയിറക്കും പോലായിരുന്നു.

“പ്ലീസ് ചേട്ടാ. ഒന്നും ചെയ്യല്ലേ..’
ടീന നിന്നിടത്തു നിന്നും കൈകൾ കൂപ്പി.

“ഈ നാശത്തിനെ അങ്ങോട്ട് പിടിച്ചു കൊണ്ട് പോടാ.. ഞാനീ സ്വീറ്റ് കിസ്സ് ഒന്നാസ്വദിക്കട്ടെ”
കളി കാണുന്ന ലാഘവത്തോടെ നിൽക്കുന്ന കൂട്ടുകാരുടെ നേരെ നോക്കി രാഹുൽ ടീനക്ക് നേരെ കണ്ണ് കാണിച്ചു.

അതോടെ അവരിൽ ഒരാൾ അവളെ വലിച്ചു മാറ്റി അപ്പുറത്തേക്ക് നിർത്തി..

“ഓർത്തോ… ഇത് നിന്റെ..”

മിത്ര പറഞ്ഞു തീർക്കും മുന്നേ രാഹുൽ അവളിലേക്ക് ചാഞ്ഞു..

ഒന്നങ്ങാൻ കൂടി കഴിയാത്ത വിധം മിത്ര അവന് കീഴിൽ ഞെരിഞ്ഞു.

രാഹുൽ അവൾക്ക് നേരെ മുഖം താഴ്ത്തി..
കുതറി മാറാൻ കൂടി കഴിയുന്നില്ലെന്ന് മനസ്സിലായ മിത്ര കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചിട്ട് ശ്വാസം പിടിച്ചു..

ഹേയ്…

തൊട്ടരികിൽ നിന്നൊരു ഗൗരവം നിറഞ്ഞ വിളിക്കൊപ്പം രാഹുലിന്റെ ഭാരം കൂടി തന്നിൽ നിന്നും അകന്ന് മാറിയ ആ നിമിഷം, മിത്ര കണ്ണുകൾ വലിച്ചു തുറന്നു..

കണ്മുന്നിൽ നിൽക്കുന്നവനെ കണ്ടിട്ട് അവളുടെ മുഖം ചുളിഞ്ഞു..

കറുപ്പ് കളർ ഷർട്ടും ക്രീം കളർ പാന്റു മൊക്കെയിട്ട്… അടിപൊളി ലുക്കിൽ നിൽക്കുന്നൊരു ചെറുപ്പക്കാരൻ.

“എന്തായിവിടെ…”
രൂപം പോലെ തന്നെ.. ആരെയും ആകർഷിക്കുന്ന ശബ്ദം.
അതിനേക്കാൾ മിത്ര ശ്രദ്ധിച്ചത് അവന്റെയാ കണ്ണുകളെയാണ്.

അതിലെ തീക്ഷണതയാണ്..

“ഇവിടെയിനി എന്താണേലും അത് ചോദിക്കാൻ നീയാരാ.. വെറുതെ ഷോ കാണിക്കാതെ ചേട്ടൻ ചെല്ല്…”
രാഹുൽ പുച്ഛത്തോടെ മുന്നിൽ നിൽക്കുന്നവനെ നോക്കി.

അവന്റെ നോട്ടമപ്പോൾ മിത്രയുടെ നേരെയായിരുന്നു…

തുടരും..

5 comments

  1. പൊളി ❤️❤️അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 🔥🔥👍

Leave a Reply

Your email address will not be published. Required fields are marked *