കാശിനാഥൻ – പാർട്ട് 4

രചന …ഫസൽ റിച്ചു മമ്പാട്

മൂന്ന് ദിവസത്തിന് ശേഷം icu ഇൽ നിന്നു കാശിയെ റൂമിലേക്ക് ഇന്നാണ് മാറ്റിയത് മൗലാനയിലെ ഏറ്റവും ഉയർന്ന ac റൂം തന്നെ ഷാനുക്ക സെറ്റ് ചെയ്തിട്ടുണ്ട്.
കാശിക്ക് ഉറക്കത്തിന്റെ ക്ഷീണം നല്ലപോലെ മുഖത്തു കാണുന്നുണ്ട് ദിവസങ്ങൾക്കു ശേഷം ഫോൺ കയ്യിൽ കൊടുത്ത് നഴ്സ് ഇപ്പൊ വരാം എന്ന് പറഞ്ഞു പോയിട്ട് ഇതുവരെ കാണുന്നില്ല അവൻ ഫോൺ എടുത്ത് ഫേസ്ബുക് ഓൻ ചെയ്തു.

കുറെ പേര് msg അയച്ചു കാര്യവിവരങ്ങൾ ചോദിച്ചിട്ടുണ്ട് അവൻ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു ഫർസാന msg ഇൽ എന്തെങ്കിലും ചോദിച്ചിട്ടുണ്ടാകും എന്നവന് ഉറപ്പായിരുന്നു നാല് ദിവസം കൊണ്ട് നൂറിൽ കൂടുതൽ msg വന്നിട്ടുണ്ട് അരിച്ചു പൊറുക്കിയിട്ടും അവളുടെ msg മാത്രം അവൻ കണ്ടില്ല.

എന്താ അവള് മാത്രം ഒന്നും ചോദിക്കാതിരുന്നത് ബസ്സിൽ വച്ചു ഇളിച്ചോണ്ടിരുന്നതാണല്ലോ ആ എന്തേലുമാവട്ടെ എന്ന് മനസ്സിൽ പറഞ്ഞു.

ഡോറിൽ മുട്ടന്ന ശബ്ദം കേട്ടു കാശി ഫോൺ തലയിണയുടെ അടിയിൽ തുരുകി അത്യാവശ്യമായി കാളിംഗ് ആവശ്യത്തിനെ ഫോൺ ഉപയിഗിക്കാവു എന്ന് പറഞ്ഞാണ് നഴ്സ് പോയിരുന്നത്.

അവൻ അടഞ്ഞുകിടക്കുന്ന വാതിലിൽ നോക്കി തുറന്നോളൂ എന്ന് പറഞ്ഞു വാതിൽ തുറന്നു അകത്തു കയറിയ ആളെകണ്ടു കാശി തല ഉയർത്തിയപ്പോൾ അവൻ പതിയെ ആ എന്ന് പറഞ്ഞു വയറ്റിൽ കൈവച്ചു വേണ്ട എണീക്കണ്ട എന്ന് പറഞ്ഞു ഫർസാന റൂമിലേക്ക്‌ കയറി അവനു ശരിക്കുമത് ഷോക്കായി ഒട്ടും പ്രതീക്ഷിച്ചിട്ടില്ല അവളിപ്പോൾ കയറിവരും എന്ന്.

അവളുടെ മുഖം വാടിയിട്ടുണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് താഴെ ഇപ്പോൾ കരിവാളിച്ചു കിടക്കുന്നുണ്ട് എന്താടി കിരീടമൊക്കെ വച്ചു എന്നവൻകളിയാക്കി ചോദിച്ചു.

അവൾ ചെറുചിരിയോടെ നടന്നു വന്നു അവന്റെ കാലിന്റെ അടുത്തു വന്നു നിന്നു അവന്റെ കണ്ണിലേക്കു നോക്കി അവൾ പണ്ട് മനസ്സിൽ പറഞ്ഞത് ഓർത്തു “നിന്നെ ഫർസാനയുടെ കാൽച്ചുവട്ടിൽ എത്തിക്കും എന്നത് ”
അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് താനിന്നു വീണുകിടക്കുന്ന അവന്റെ കാൽച്ചുവട്ടിലാണ് എന്ന ചിന്ത അവളുടെ ഉള്ളൂലച്ചു.

എന്താടി ഉണ്ടക്കണ്ണി നീ ഇങ്ങനെ നോക്കുന്നത്.?

അവൾ ഒന്നുല്ല എന്നുപറഞ്ഞു ചിരിക്കാൻ ശ്രമിച്ചു തിരിഞ്ഞു കണ്ണുതുടച്ചു അവനെ നോക്കി.

തലക്കെന്തുപറ്റിയതാ ഫർസു എന്നവൻ ചോദിച്ചു.

ഫർസു എന്ന വിളിയിൽ അവളുടെ അടിവയറ്റിലേക്ക് ചാറ്റൽ മഴ പെയ്തപോലെ തണുപ്പ് പെയ്തിറങ്ങുന്നതായി അവൾക്കു തോന്നി അവൾ ഞാനിവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു അവനെ നോക്കി അവൻ മറുപടി പറയും മുന്നേ അവൾ കട്ടിലിൽ അവന്റെ കാൽച്ചുവട്ടിലായി ഇരുന്നു ബിപി കുറഞ്ഞു തലച്ചുറ്റി വീണതാ എന്ന് പറഞ്ഞൂ.

അല്ല എന്നെ റൂമിലേക്ക്‌ മാറ്റിയത് നീയെങ്ങനെ അറിഞ്ഞു.?

അവൾ ചിരിച്ചു അരമണിക്കൂർ അല്ലെ നിന്നെ റൂമിലേക്ക്‌ മാറ്റിയിട്ട് ആയിട്ടുള്ളു ഞാൻ എത്രവട്ടം വന്നു നോക്കിയിട്ടുണ്ട് അറിയോ നിന്നെയൊന്നു കാണാൻ കാലുപിടിച്ചിട്ടും icu വിലേക്കു അന്യരെ കയറ്റൂലാന്ന് അവർ പറഞ്ഞൂ.

അവൻ ചിരിച്ചു അനക്ക് പറഞ്ഞൂടായിരുന്നോ ഞാൻ അവനു അന്യയല്ല എന്ന്.

അവൾ അറിയാതെ അവന്റെ കയ്യിൽ കയറി പിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് തമാശയായിട്ടാണേലും അവൻ പറഞ്ഞൊരാ ചെറിയവാക്കിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അനേകായിരം വാക്കുകൾ അവളുടെ കാതിൽ പതിഞ്ഞു.

എന്താടി പിള്ളേരെ പോലെ കരഞ്ഞു മൂക്കൊലിച്ചു അയ്യേ നീയാ കണ്ണീരു തുടച്ചേ എന്ന് കിച്ചു പറഞ്ഞു അവളുടെ കണ്ണീരു കണ്ട കാശിയുടെ ഉള്ളു പിടഞ്ഞിട്ടുണ്ട്.

അവളെ ചികിത്സിച്ച നഴ്സ് അവനോട് എല്ലാ കാര്യങ്ങളും നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു അവളുടെ തലയിലെ ആറ് സ്റ്റിച്ച് കാശിയുടെ വീഴ്ച്ച അറിഞ്ഞു അവൾ തലച്ചുറ്റി വീണതാണ് എന്ന് അവനറിയാം.

അവൻ പതിയെ പുറകിലേക്കു ചാഞ്ഞിരിക്കാനായി തല ഉയർത്താൻ ശ്രമിച്ചു അവനു കഴിയുന്നില്ല അവൾ എണീറ്റ് അവന്റെ തല ഉയർത്തി പുറത്ത് കൈവച്ചു പതിയെ ഉയർത്തി തയിണ എടുത്ത് കട്ടിലിൽ ചാരിവച്ചു അവനെ ഉയർത്തി പതിയെ അവൾ പുറകിലേക്ക് കിടത്തി തോളിലൂടെ ചുറ്റിയ തട്ടത്തിനുള്ളിൽ അവളുടെ കുറച്ചു മുടികൾ അവന്റെ മുഖത്തേക്ക് വീണു.

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൾ അവന്റെ മുഖത്തു നിന്നു മുടികൾ എടുത്ത് മാറ്റി എണീറ്റ് മേശപ്പുറത്തു നേഴ്സ് വച്ചിരുന്ന ഫ്രൂട്സിൽ നിന്നു ആപ്പിൾ എടുത്ത് വാഷ്ബൈസിലെ ടാപ്പ്തുറന്നു കഴുകി വന്നു അവനു കൊടുത്ത്.

അവൻ അതുവാങ്ങി അവളെ നോക്കി നിന്നു അവൾ എന്താ കിച്ചു എന്ന് ചോദിച്ചു അവൻ ഒന്നുമില്ല എന്ന് തലയാട്ടി പറഞ്ഞു.

ഡീ ഇവിടെ വാ എന്ന് കിച്ചു വിളിച്ചു
അവൾ മുഖം ചുളിച്ചു എന്താണ് ഡ്രൈവറെ

അവൻ ഇവടെ വാ യാത്രക്കാരി എന്ന് പറഞ്ഞ്

അവൾ ചിരിച്ചു അവന്റെ അടുത്തുപോയി നിന്നു

അവൻ തല ഉയർത്തി അവളെ നോക്കി അവളോട് അവന്റെ അരികിൽ ഇരിക്കാൻ പറഞ്ഞ്.
അവൾ കുറുമ്പോടെ കണ്ണ് എന്താ കാര്യം പറയ് എന്നമട്ടിൽ ആംഗ്യം കാണിച്ചു
അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ അവന്റെ അരികിലേക്ക് വലിച്ചിരുത്തി.

വിട് വിട് അന്യർ ആരും എന്നെ ഇതുവരെ തൊട്ടിട്ടില്ല എന്ന് തമാശയോടെ പറഞ്ഞു.

കിച്ചു അതിന് ഞാൻ അന്യനാണോ ഡി എന്ന് ചോദിച്ചു അവൾ അവനെ നോക്കി ചിരിച്ചു.

ഫർസു ഞാൻ ആരാണ് എന്നോ എനിക്ക് ആരെല്ലാം ഉണ്ട് എന്നോ നിനക്കറിയോ.

നീ നാട്ടുകാർക്ക്‌ കാശി എനിക്ക് കിച്ചു എന്നവൾ മറുപടിയായി പറഞ്ഞു.

അതിനപ്പുറം നിനക്ക് എന്തറിയാം?

അതിനപ്പുറം ഞാൻ എന്തിനറിയണം.?..

അത് നിർബന്ധമൊന്നും ഇല്ല പക്ഷെ ഫർസു
കാശിക്ക്…… അല്ല കിഷോറിന് ആ കാശിനാഥൻ ബസ്സാണ് ഇന്ന് തറവാട് അതിലെ പണിക്കാരും നാട്ടുകാരുമാണ് ബന്ധുക്കൾ.

അവൾ സംശയത്തോടെ അവനോട് അപ്പൊ നിന്റെ വീട്ടുകാരൊക്കെ. ????

അതാ ഞാൻ പറഞ്ഞത് നിന്റെ മനസ്സിൽ എന്നോട് എന്തെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട് എങ്കിൽ അത് എന്നെക്കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് എന്ന്.

നിനക്ക് എന്നെയും അറിയില്ലല്ലോ എന്റെ കാര്യങ്ങൾ കൂടെ പറയാനാ ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത് അതിന് മുൻമ്പ് എനിക്ക് പറയാനുള്ളത് ഞാൻ പറയാം.

നിനക്ക് എന്നോട് എന്തെങ്കിലും തോന്നിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല പക്ഷെ ഫർസാനക്ക്‌ കിച്ചുവിനെ ഇഷ്ടമാണ് അതിനപ്പുറം ഭാവിയോ നിന്റെ ഭൂതകാലമൊ ഞാൻ ചിന്തിച്ചിട്ടില്ല.

നീ എന്നെ ഇഷ്ടപ്പെടണമെന്നോ നിന്റെ ഇന്നലെകൾ അറിയണമെന്നോ എനിക്ക് നിർബന്ധവുമില്ല വെറും കോളേജിൽ പഠിക്കുന്ന കുട്ടിക്ക് ബസ് ഡ്രൈവറോട് തോന്നിയ ഇഷ്ടം മാത്രമല്ല ഇന്ന് എനിക്കൊരു കടം വീട്ടാനുണ്ട് അതിന് മുന്നേ എന്നെ നീ അറിയണം.
എന്നവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കയ്യിൽ പിടിച്ചു ഫർസു ഞാൻ പറഞ്ഞല്ലോ എന്റെ നെഞ്ചിൽ നീ എന്നോ പതിഞ്ഞു പോയതാണ് നിന്നെ അന്നേ ഇഷ്ടമായതാണ് പക്ഷെ ആ ഇഷ്ടത്തിന് മുകളിലേക്കു ഞാൻ മണ്ണിട്ടു മൂടി വച്ചതിനു ആയിരം കാരണങ്ങൾ ഉണ്ട്…

എനിക്കൊരു വീടില്ല അച്ഛനും അമ്മയും അനിയത്തിയും ഉണ്ടായിരുന്നു ഇന്നവരാരും എന്റെ കൂടെയില്ല.

എത്രയോ തവണ മരിച്ചു ജീവിച്ചവനാ ഞാൻ ഇപ്പോഴും മരിക്കാൻ ഭയമില്ല കിഷോറിന് തകർന്നുപോയിരുന്ന സമയത്ത്
കാശിനാഥനാണ് ഇത്തിരിയെങ്കിലും സന്തോഷം തന്നത് നിങ്ങളൊക്കെ ആണ് എന്നെ ജീവിക്കാൻ തോന്നിപ്പിക്കുന്നത്
അവന്റെ കണ്ണ് നിറയുന്നുണ്ട്
അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു

ഞാൻ ഒരു കാര്യം പറയട്ടെ.?

കിച്ചു അവളെ നോക്കി.

നിന്നെ ഞാൻ കാണാനൊ ഇഷ്ടപ്പെടാനോ പാടില്ല എന്ന് തിരിച്ചറിഞ്ഞിട്ടാ ഞാൻ ഇന്ന് നിന്നെത്തേടി വന്നത്.

അവൻ അവളെ നോക്കിനിൽക്കുന്നുണ്ട്
എന്റെ വീട് മഞ്ചേരി ആണ്
കോളേജിൽ പോകാൻ എളുപ്പത്തിന് വേണ്ടി ഉപ്പയുടെ തറവാടുണ്ട് പാണ്ടിക്കാട് അവിടെയാ ഞാൻ നിൽക്കാറ് മൂത്തത് ഞാനാ ഒരനിയത്തി ഉണ്ട് അവളുടെ പേര് അമിനാസ് എന്നാണ് അതിന് താഴെ ഒരാളുണ്ട് അവന്റെ പേര് അജ്നാസ് എന്ന് പറഞ്ഞ നേരത്ത് പെട്ടെന്നാണ്
ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത് അവൾ ഞെട്ടി ഇരിക്കുന്നിടത്തുനിന്ന് എണീറ്റ് തിരിഞ്ഞു നോക്കി ഡോർ തുറന്നു നഴ്സ് അകത്തുകയറി.

മരുന്നുകളുടെ ബോക്സുകളും സൂചിയും ഗ്ലൂക്കോസ് കുപ്പിയുമായി കയറിവന്ന നഴ്സ് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല അകത്തു ഫർസാന ഉണ്ടാകുമെന്നു അന്ന് ഫർസാനയെ ചികിത്സിച്ച അതെ നഴ്സ് ആയിരുന്നു രണ്ടുപേരെയും നോക്കി തലയാട്ടി ചിരിച്ചുകൊണ്ട് നഴ്സ് നടന്നു വന്നു.

ഫർസാന കിച്ചു ഞാൻ വരാം എന്ന് പറഞ്ഞു റൂമിൽ നിന്നിറങ്ങി നഴ്സ് ചിരിച്ചുകൊണ്ട് ഞാൻ ട്രിപ്പിട്ടാൽ പോകും എന്നു പറഞ്ഞു അവൾ വെളിയിലിറങ്ങി ഡോർ അടച്ചു.

ഷാനുക്ക കലിപ്പോടെ നടന്നു വരുന്നുണ്ട് കാശിയുടെ റൂമിൽനിന്നിറങ്ങി വരുന്ന പെണ്ണിനേക്കണ്ട ഷാനിക്കയുടെ നടത്തതിന്റെ സ്പീഡ് കുറഞ്ഞു അവൾ എതിരെ വരുന്ന ആളെ നോക്കി നടന്നു അയാളെ കടന്നുപോയി.

ഷാനിക്ക നിന്നു സംശയത്തോടെ തിരഞ്ഞുനോക്കി എന്തോ ചിന്തിച് നടന്നു ഡോർ തുറന്നു അകത്തുകയറി.

നഴ്സ് ട്രിപ്പിട്ട് കഴിഞ്ഞു തിരികെ പോകാൻ തുടങ്ങിയിരുന്നു ഷാനിക്കെയേ നോക്കി ചിരിച്ചു നഴ്സ് റൂമിൽ നിന്നിറങ്ങി.

ഷാനുക്ക നടന്നു കാശിയുടെ അടുത്തുപോയി കട്ടിലിൽ അവന്റെ അരികിലായി ഇരുന്നു തലയിൽ കൈവച്ചു കുനിഞ്ഞിരുന്നു.

എന്തോ പന്തികേട് തോന്നിയ കാശി എന്താ ഷാനുക്കാ എന്നു ചോദിച്ചു ഷാനുക്ക തിരിഞ്ഞു അവനെ നോക്കി കുറച്ചുനേരം ഒന്നും മിണ്ടിയില്ല കാശിക്ക് ഒന്നും മനസ്സിലാവുന്നില്ല.

ഷാനുക്ക എണീറ്റ് മേശപ്പുറത്തെ വെള്ളക്കുപ്പി അടപ്പുതുറന്ന് കുടിച്ചുകൊണ്ടിരിക്കുന്നത് കാശി നോക്കി നിൽക്കുന്നുണ്ട് അവന്റെ മുഖം സംശയത്തോടെ ചുളിഞ്ഞു എന്തു പറ്റി ഷാനിക്കക്ക്‌.
നിർത്താതെ പകുതിയിൽ കൂടുതൽ വെള്ളം ഷാനിക്ക കുടിച്ചു തിരിഞ്ഞു അവനെ നോക്കി ഏതാ ആ പെണ്ണ് എന്നു ചോദിച്ചു.
അവൻ പാണ്ടിക്കാടുള്ള നമ്മുടെ ബസ്സിലെ സ്ഥിര യാത്രക്കാരി എന്നുപറഞ്ഞു.

ഷാനുക അവനെ നോക്കി ചിരിച്ചു എട്ടേ ഇരുപത്തി അഞ്ചിനാണ് നമ്മുടെ ബസ്സ്‌ പാണ്ടിക്കാടെത്തുന്നത് എട്ടേ അഞ്ചിനും എട്ടേ അമ്പതിനും അതിലെ പോകുന്നുണ്ട് അവളുടെ ഉപ്പയുടെ ബസ്സ്‌ എന്നിട്ടും അവൾ കാശിനാഥനിലെ സ്ഥിര യാത്രക്കാരിയായി.

കാശിക്ക്‌ ഒന്നും മനസ്സിലായില്ല അവനെ കോപത്തോടെ ഷാനുക്ക നോക്കി നമ്മളെ മുതലാളിമാരാക്കാനല്ല അവൾ അതിൽ കയറുന്നതു നമ്മളെ പൂട്ടാനാ അവളുടെ തന്ത പറഞ്ഞു വിട്ടതാ റാഫിയുടെ മകളാണ് അവൾ

കിഷോർ കണ്ണുമിഴിച്ചു ഷാനിക്കയെ നോക്കി ഒരുവട്ടം തകർന്ന ഹൃദയമാണ് അവൻ കിതക്കുന്നുണ്ട്

ഫർസാന എന്നല്ലേ അവളുടെ പേര് സന ബസ്സ്‌ റാഫി അവളുടെ പേരിൽനിന്നുണ്ടാക്കിയതാ

നാസ് എന്നത് അവളുടെ താഴെയുള്ള രണ്ടെണ്ണത്തിന്റെ പേരിന്റെ അവസാനമാ അവളുടെ തന്ത പറഞ്ഞയച്ചവനാ നിന്റെ കുടൽ പുറത്തു ചാടിച്ചത്…

കിഷോർ തല പുറകിലേക്ക് ചരിച്ചു കണ്ണടച്ചു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *