Written by …. Daksha & Amritha
വലിയ ചിത്രത്തിന്റെ മുന്നിൽ നിന്ന മയൂരിയുടെ കണ്ണുകൾ അതിൽ കുടുങ്ങി.
“ആരാണ് ഇവർ…?” മയൂരി ചോദിച്ചു…?
അർച്ചനയും അശ്വതിയും ഒന്നു മിണ്ടാതെ നോക്കി നിന്നു….
അവസാനം അർച്ചന വിഷമത്തോടെ പറഞ്ഞു:
“ഇവൾ ഇന്ദ്രേട്ടന്റെ അമ്മയാണ്… മാലിനി അമ്മ. പക്ഷേ…”
“പക്ഷേ എന്ത്…?” മയൂരിയുടെ ശബ്ദം വിറച്ചു….
അശ്വതി കണ്ണുകൾ താഴ്ത്തി…
“ഇവളുടെ മരണം… ഇന്നും വീട്ടിൽ ആരും തുറന്ന് പറയാറില്ല…. എല്ലാവരും പറയുന്നത് അപകടം, ആണെന്ന് പക്ഷേ യഥാർത്ഥത്തിൽ…”
അശ്വതി… പറയുന്നതിനു മുൻപ് പിന്നിൽ നിന്ന് ആരോ വിളിച്ചു… മൂവരും തിരിഞ്ഞുനോക്കി… ഇവളെ ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല ദേവിക ദേഷ്യത്തോടെ പറഞ്ഞു…..
മയൂരി തിരിഞ്ഞു…. ദേവിക കണ്ണുകളിൽ വെറുപ്പ് നിറഞ്ഞു….
“ ഇവളെ പോലെ ഒരുത്തിയോട് വീട്ടിന്റെ ചരിത്രം പോലും പറയണ്ട ആവശ്യം ഇല്ല… പോകു മുറിയിലേക്ക്,” ദേവിക അവളെ തള്ളിക്കൊണ്ട് പറഞ്ഞു…
മയൂരിയുടെ കണ്ണ് നിറഞ്ഞു…അതും പറഞ്ഞ് ദേവിക ദേഷ്യത്തോടെ റൂമിലേക്ക് കേറി പോയി…
മയൂരിയുടെ മനസ്സിൽ ഭയം നിറഞ്ഞു…പക്ഷേ ചിത്രത്തിലെ കണ്ണുകൾ അവളോട് എന്തോ പറയുന്ന പോലെ തോന്നി… “ഇന്ദ്രേട്ടന്റെ അമ്മയുടെ മരണം… അപകടമോ, അതോ മറ്റെന്തെങ്കിലും ആണോ മയൂരി ഓർത്തു… മയൂരി റൂമിൽ കേറി ഒന്നും ഫ്രഷായി ഇറങ്ങി…അവൾ എന്തോ ഓർത്ത് ബെഡിലേക്ക് ഇരുന്നു…അവളുടെ മനസ്സിൽ ഇപ്പോഴും ആ ചിത്രം ആയിരുന്നു…ശരിക്കും ഇന്ദ്രേട്ടന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത് അവർ എങ്ങനെയാണ് മരിച്ചത് അവൾ ഓർത്തു…
അശ്വതി റൂമിൽ വന്നപ്പോൾ എന്തോ ആലോചിച്ച് ഇരിക്കുന്ന ആയൂരിയെ ആണ് കാണുന്ന… അശ്വതി അവളുടെ അടുത്ത് ചെന്നു ചേച്ചി അവൾ വിളിച്ചു…അവൾ വിളിച്ചതൊന്നും മയൂരി കേൾക്കുന്നില്ല ആയിരുന്നു… മയൂരി അപ്പോഴും മറ്റെന്തോ ചിന്തയിലായിരുന്നു…അശ്വതി അവളുടെ കയ്യിൽ ഒന്ന് തട്ടി… മയൂരി ഞെട്ടലോടെ ഒന്ന് നോക്കി…എന്താ ചേച്ചി ആലോചിക്കുന്നു അശ്വതി ഒരു പുഞ്ചിരിയോടെ ചോദിച്ചു…? ഒന്നുമില്ല മോളെ മയൂരി പറഞ്ഞു…എന്താ പ്രാണനാഥനെ ഓർത്തിരിക്കുവാണോ അശ്വതി ഒരു കുറുംബോടെ ചോദിച്ചു…? മയൂരി എന്തെന്ന് അർത്ഥത്തിൽ അവളെ ഒന്നു നോക്കി…. ചേച്ചി കഴിക്കാൻ വരുന്നില്ലേ അശ്വതി ചോദിച്ചു…ഞാൻ വരാം നീ താഴേക്ക് പൊയ്ക്കോ മയൂരി പറഞ്ഞു…മം… ശരി ചേച്ചി എന്നും പറഞ്ഞ് അശ്വതി താഴേക്ക് പോയി… കുറച്ച് സമയം കഴിഞ്ഞ മയൂരി താഴേക്ക് ചെന്നു… വാ മോളെ ഇരിക്ക് മുത്തശ്ശി പറഞ്ഞു…. നന്ദിനി മോള്ക്ക് വിളമ്പിക്കൊടുക്ക് മുത്തശ്ശൻ പറഞ്ഞു… ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുത്തശ്ശൻ മയൂരിയെ നോക്കിക്കൊണ്ട് ചോദിച്ചു…? അല്ല മോളെ ഇന്ദ്രനും കാർത്തിയും വന്നില്ലേ… അവൾ ഇല്ലെന്ന് തലയാട്ടി… ഭക്ഷണം കഴിച്ചു എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി… നന്ദിനി കിച്ചണിലേക്ക് ചെന്നു ജാനകിയോട് ആയി പറഞ്ഞു… ജാനകി ചേച്ചി ഇന്ദ്രനും കാർത്തിക്കും ഇതുവരെ വന്നില്ല അവർ വരുമ്പോൾ ഡോർ ഒന്ന് തുറന്നു കൊടുത്തേക്കണേ നന്ദിനി പറഞ്ഞു…. ആ കുഞ്ഞ് പോയി കിടന്നോ ഞാൻ തുറന്നു കൊടുത്തോളാം ജാനകി നന്ദിനിയോട് ആയി പറഞ്ഞു…. എല്ലാവരും കിടന്നു അല്പം സമയം കഴിഞ്ഞപ്പോൾ ഇന്ദ്രജിത്തും കാർത്തിക്കും തിരികെ വന്നു… എല്ലാരും കിടന്നു കാർത്തിക് ചോദിച്ചു…? ആ കുഞ്ഞേ എല്ലാവരും കിടന്നു നിങ്ങൾ കഴിക്കുന്നില്ലേ ജാനകി ചോദിച്ചു…? വേണ്ട ചേച്ചി ഞങ്ങൾ പുറത്തുനിന്ന് കഴിച്ചു കാർത്തിക് പറഞ്ഞു…. കാർത്തിക്കും….. ഇന്ദ്രജത്തും….. റൂമിലേക്ക് കേറിപ്പോയി…..
അന്നിരാത്രി മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു.. വീടിന്റെ നടുവിലെ നീണ്ട നടപ്പുരയിൽ വിളക്കുകളുടെ വെളിച്ചം മങ്ങിയിരുന്നു…
ഇന്ദ്രജിത്ത് തന്റെ മുറിയിൽ എത്തിയപ്പോൾ മയൂരി അവിടെ ഇരിക്കുന്നുണ്ടായിരുന്നു… നീ ഉറങ്ങിയില്ലേ ഇന്ദ്രജിത്ത് ചോദിച്ചു…? ഉറക്കം വന്നില്ല മയൂരി പറഞ്ഞു….
“എവിടെയിരുന്നു നീ?” ഞാൻ റൂമിൽ വന്നപ്പോൾ കണ്ടില്ല… ഇന്ദ്രജിത്ത് പറഞ്ഞു…
“വീടൊക്കെ അർച്ചനയും അശ്വതിയും കാണിച്ചു തന്നു അവിടെ അമ്മയുടെ ചിത്രം കണ്ടു,” മയൂരി പറഞ്ഞു…
ഇന്ദ്രജിത്ത് വിറച്ചു…
“എന്റെ….. അമ്മയെക്കുറിച്ച് ഒരിക്കലും ചോദിക്കരുത് മയൂരി…. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ്…”
അവൻ അങ്ങനെ പറഞ്ഞപ്പോൾ കണ്ണുകളിൽ വേദനയും അതോടൊപ്പം ദേഷ്യവും ഉണ്ടായിരുന്നു…
“പക്ഷേ… ഞാൻ നിങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു … എനിക്ക് നിങ്ങളുടെ കാര്യങ്ങൾ അറിയാനുള്ള അവകാശമില്ലേ എനിക്ക് അറിയണം നിങ്ങടെ അമ്മയ്ക്ക് എന്താ സംഭവിച്ചേ എന്ന് അമ്മയുടെ മരണശേഷം അച്ഛന് എന്താ സംഭവിച്ച് അങ്ങനെ എല്ലാ കാര്യങ്ങളും എനിക്കറിയണം മയൂരി പറഞ്ഞു…
ആ വാക്കുകൾ കേട്ട് ഇന്ദ്രജിത്ത് ഒന്ന് പതറി… ഞാൻ പറയാം എല്ലാം പക്ഷേ ഇപ്പോഴല്ല പിന്നീട് നമ്മൾ ഇവിടെ വന്നത് മറ്റൊരു കാര്യത്തിലാണ് ഇന്ദ്രജിത്ത് പറഞ്ഞു… മറ്റൊരു കാര്യത്തിന് മയൂരി സംശയത്തോടെ ചോദിച്ചു…? എന്റെ അമ്മേ കൊന്നതാരാണെന്ന് എനിക്ക് കണ്ടുപിടിക്കണം എന്റെ കഴിവുണ്ടായിരിക്കും അവരുടെ മരണം ഓരോ നിമിഷവും വേദന അറിയിച്ചു കൊടുക്കും ഞാൻ ഇന്ദ്രജിത്ത് ദേഷ്യത്തോടെ പറഞ്ഞു…. മയൂരി ഒരു പേടിയോടെ അവനെ നോക്കി….
അതേസമയം, താഴത്തെ മുറിയിൽ ദേവികയും…. സത്യഭാമയും… രഹസ്യമായി സംസാരിച്ചു…
“ഇത്രയും സമയം കളയണ്ട ഇന്നുതന്നെ മയൂരിയെ… ഇല്ലാതാക്കണം,…” സത്യഭാമ പറഞ്ഞു…
ദേവികയുടെ മുഖം ചിരിയിലായി….
“അതേ നമ്മളുടെ ആളുകൾ തയ്യാറാണ്… എന്തായാലും ഇന്നിനി വേണ്ട അമ്മേ ദേവിക പറഞ്ഞു നിനക്കെന്താടി തലയ്ക്ക് ഭ്രാന്ത് പിടിച്ചു ഇത്രയെല്ലാം ചെയ്തിട്ട് ഇപ്പം വേണ്ടെന്ന് പറയാൻ സത്യഭാമ ദേഷ്യത്തോടെ പറഞ്ഞു… അമ്മേ ഇന്ദ്രനും കാർത്തിക്കും വന്നിട്ടുണ്ട് ഇപ്പോ അവളെ പൊക്കുന്നത് നല്ലതല്ല അവൾക്ക് പകരം നമ്മൾ ആയിരിക്കും മരിക്കാൻ പോകുന്ന ദേവിക പറഞ്ഞു… അത് ശരിയാ നീ പറഞ്ഞത് അവളെ പൊക്കാൻ ചെന്നാൽ അവൻ നമ്മളെ പൊക്കും സത്യഭാമ പറഞ്ഞു… പിന്നെങ്ങനെയാ അവളെ പോകുന്നത് സത്യഭാമ ദേവികയോട് ചോദിച്ചു….? നാളെ നേരം പുലരട്ടെ അമ്മ കണ്ടോ ഇവിടെന്താ നടക്കാൻ പോകുന്നതെന്ന്… നാളെയോടെ അവൻ ഇന്ദ്രൻ… എന്റെ സ്വന്തമാകും ദേവിക ഒരു പുഞ്ചിരിയോടെ പറഞ്ഞു…
രാവിലെ വീട്ടിലെ എല്ലാവരും ഭക്ഷണത്തിനായി ഒരുങ്ങുമ്പോൾ, മയൂരി പുറത്തേക്ക് നടന്നു…
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു കറുത്ത കാർ..
മയൂരിക്ക് ഒന്നും മനസ്സിലായില്ല രണ്ടു പേരും വേഗത്തിൽ ഇറങ്ങി, അവളുടെ വായിൽ തുണി കെട്ടി…
“എന്നെ വിടൂ…!” അവൾ അവരുടെ കയ്യിൽ നിന്നും കുതറിയെങ്കിലും അവരുടെ കരുത്തിൽ അവൾക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല അവളുടെ ശബ്ദം പോലും പുറത്തേക്ക് വന്നില്ല..
അവളെ കാർലേക്ക് തള്ളി കാർ അതിവേഗത്തിൽ ദൂരേക്ക് പാഞ്ഞു… അതേസമയം ഭക്ഷണം കഴിക്കാൻ വന്ന ഇന്ദ്രജിത്ത് അവിടെ എങ്ങും മയൂരിയെ കണ്ടില്ല വലിയമ്മ മയൂരി എവിടെ ഇന്ദ്രജിത്ത് ചോദിച്ചു…? മോള് നിന്റെ കൂടെ അല്ലേ ഇന്ദ്ര നന്ദിനി പറഞ്ഞു…. ഇല്ല വലിയമ്മ അവൾ എന്റെ കൂടില്ല ഇന്ദ്രജിത്ത് പറഞ്ഞു… മോള് അശ്വതിയുടെ അർച്ചനയുടെ കൂടെ കാണും മുത്തശ്ശൻ പറഞ്ഞു… അതേസമയമാണ് അശ്വതിയും അച്ഛനെയും താഴേക്ക് വന്നത് അവരെ കണ്ടതും ഇന്ദ്രൻ ചോദിച്ചു…? മയൂരി നിങ്ങടെ കൂടെ ഉണ്ടോ… ഇല്ല ഏട്ടാ ഞങ്ങൾ ഇന്ന് മയൂരി ചേച്ചിയെ കണ്ടതേയില്ല അശ്വതി പറഞ്ഞു… ഡാ ഇന്ദ്ര ഇവിടങ്ങും മയൂരിയെ കാണുന്നില്ല ഞാൻ ഇവിടെയെല്ലാം നോക്കി കാർത്തിക് പറഞ്ഞു…
ഇന്ദ്രജിത്തിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി… കാർത്തിക് അവൻ ദേഷ്യത്തോടെ വിളിച്ചു… പുറത്തേക്ക് പോവാൻ നിന്ന ഇന്ദ്രന്റെ കയ്യിൽ മുത്തശ്ശി പിടിച്ചു… ഇന്ദ്രജിത്ത് മുത്തശ്ശിയെ സംശയത്തോടെ നോക്കി… മോനെ അവർ വിഷമത്തോടെ വിളിച്ചു… Don’t worry മുത്തശ്ശി ഈ ഇന്ദ്രജിത്ത് തിരിച്ച് വരുന്നത് എന്റെ പെണ്ണിനെ കൊണ്ടായിരിക്കും ഇന്ദ്രജിത്ത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു…. ഇത്രയും പറഞ്ഞു കൊണ്ട് ഇന്ദ്രജിത്തും കാർത്തിക്കും കാർ എടുത്ത് പുറത്തേക്ക് പോയി… എവിടെയെല്ലാം തിരഞ്ഞിട്ടും മയൂരിയെ കണ്ടുകിട്ടിയില്ല… ഇന്ദ്രജിത്തിന്റെ ദേഷ്യം കണ്ട് കാർത്തിക് പോലും ഒന്ന് ഭയന്നു…. മയൂരിയെ കിട്ടിയില്ലെങ്കിൽ ഒരു ചെകുത്താൻ ആയി മാറുമെന്ന് കാർത്തിക്കിന് തോന്നി…. ഡാ ഇന്ദ്ര കാർത്തിക് പേടിയോടെ അവനെ വിളിച്ചു…. നമ്മക്ക് എന്തെങ്കിലും ചെയ്യണ്ടേ സമയം വൈകുന്നത് അനുസരിച്ച് മയൂരിയുടെ ജീവൻ ആപത്താണ് കാർത്തിക് പറഞ്ഞു… ഇല്ല എനിക്ക് അവളെ വേണം അവനൊക്കെ എവിടെ കൊണ്ടുപോയാലും ഞാൻ കണ്ടുപിടിക്കും എന്റെ പെണ്ണിനെ ഇന്ദ്രജിത്ത് ദേഷ്യത്തോടെ പറഞ്ഞു… അതെ സമയം വീട്ടിൽ അങ്ങനെ മയൂരി എന്ന ശല്യം ഒഴിഞ്ഞു അല്ലേ അമ്മേ ദേവിക സന്തോഷത്തോടെ പറഞ്ഞു… അതെ മോളെ ആ നാശം പിടിച്ചവർ പോയല്ലോ ഇനി എന്റെ മോള് അവന്റെ മനസ്സിൽ ഇടിച്ചു കേറണം സത്യഭാമ പറഞ്ഞു… അതൊക്കെ ഞാൻ നോക്കിക്കോളാം ആദ്യമൊക്കെ അവൻ ദേഷ്യം കാണിക്കും കുറച്ച് സ്നേഹത്തോടെ നിന്നാൽ അവൻ എന്റെ വരുതിയിൽ വരും അമ്മേ എത്രയും വേഗം എന്റെ ഇന്ദ്രന്റെ വിവാഹം നടത്തണം അല്ലെങ്കിൽ ഇനി ഒരിക്കലും അവനെ എനിക്ക് കിട്ടില്ല ദേവിക പറഞ്ഞു.. മോള് വിഷമിക്കണ്ട നാളെ നിന്റെ അച്ഛനും ഏട്ടനും വരും അവരും കൂടി വന്നിട്ട് നമ്മക്ക് ഇക്കാര്യം മുത്തശ്ശനോടും മുത്തശ്ശി യോടും പറയാം സത്യഭാമ പറഞ്ഞു…. അല്ല അമ്മേ അവളെ അവര് കൊന്നു കാണുമോ ദേവിക ചോദിച്ചു….? നമുക്കെന്താ ആ നാശം പിടിച്ചവളെ അവർ എന്തെങ്കിലും ചെയ്യട്ടെ എന്തായാലും ശല്യം ഒഴിഞ്ഞു പോയല്ലോ സത്യഭാമ പറഞ്ഞു… ഇന്ദ്ര നീ ഇനി എന്റെ ആകാൻ പോവാ അവൾ മനസ്സിൽ പറഞ്ഞു…. ഡാ ഇനി നമ്മൾ എവിടെപ്പോയി അന്വേഷിക്കും അവളെ കാർത്തിക് ചോദിച്ചു…? അത് സമയം കാർത്തിക്കിന്റെ ഫോണിൽ ഒരു കോൾ വന്നു അവന ആ കോൾ എടുത്തു ഞങ്ങൾ പെട്ടെന്ന് അങ്ങോട്ട് വരാം അത്രയും പറഞ്ഞുകൊണ്ട് കാർത്തിക് കോൾ കട്ട് ചെയ്തു… എന്താ കാർത്തിക് ഇന്ദ്രജിത്ത് ചോദിച്ചു….? മയൂരി എവിടാണെന്ന് നമ്മുടെ ആൾക്കാർ കണ്ടെത്തി കാർത്തിക് പറഞ്ഞു… ഇന്ദ്രജിത്തിന്റെ മുഖം വലിഞ്ഞു മുറുകി…
കാർ നഗരത്തിന് പുറത്തുള്ള ഒരു പഴയ ഗോഡൗണിൽ എത്തി…
മയൂരിയെ കെട്ടിയിട്ട് ഇരുത്തി….
ബോസ് വരുംവരെ ആരും… അടുത്തുവരരുത്,” ഒരാൾ അയാൾ പറഞ്ഞു…
മയൂരി കരഞ്ഞുകൊണ്ടിരുന്നു. എന്നെ അഴിച്ചു വിട് എനിക്ക് പോണം മയൂരി കരഞ്ഞുകൊണ്ട് അവരോട് പറഞ്ഞു…. മര്യാദയ്ക്ക് ഇരിക്കടീ അവിടെ അയാൾ ദേഷ്യത്തോടെ പറഞ്ഞു… എന്തിനാ നിങ്ങൾ എന്നെ ഇവിടെ കൊണ്ടുവ അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു…? ഒന്നുമില്ല ഞങ്ങടെ ബോസിന് ഒരാഗ്രഹം നിന്നെ ഒന്ന് രുചിക്കണം എന്ന് കൂട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞു… അത്രയും കേട്ടതും മയൂരിയുടെ ഉള്ളിൽ പേടി കൂടി… ഇല്ല നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും നടക്കത്തില്ല എന്റെ ഇന്ദ്രേട്ടൻ വരും മയൂരി പറഞ്ഞു… നിന്റെ ഇന്ദ്രേട്ടൻ പോയിട്ട് ദൈവം തമ്പുരാന് പോലും നിന്നെ കണ്ടുപിടിക്കാൻ പറ്റില്ല ഈ ഗോഡൗണിൽ ഒരു ഈച്ച കുഞ്ഞു പോലും വരില്ല അയാൾ പറഞ്ഞു… അത്രയും കേട്ടതും മയൂര് ഒന്ന് പതറി… വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞ… ” ഇന്ദ്രേട്ടൻ വരും എനിക്ക് ഉറപ്പ് അവൾ ധൈര്യത്തോടെ പറഞ്ഞു…. എന്നാലും അവളുടെ ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു അവൻ വരുമോ എന്ന്….
കാർത്തിക്…. ഇന്ദ്രജിത്തും…. ഗോഡൗൺ…. കണ്ടെത്തി…..
ഇന്ദ്രജിത്ത് മുന്നോട്ട് നടന്നു…
“മയൂരിയെ കണ്ടാൽ സിഗ്നൽ…. കൊടുക്കണം തന്റെ കൂട് ഉള്ളവരോട് കാർത്തിക് പറഞ്ഞു….
അവർ ഗോഡൗണിൽ കടന്നു….
കാവൽക്കാരെ ഒറ്റയ്ക്കൊന്ന് വീഴ്ത്തി…
ഒരു കാവൽക്കാരനെ ഇന്ദ്രജിത്ത് നേരിട്ട് മുട്ടുകൊണ്ട് അടിച്ചു വീഴ്ത്തി….
മറ്റൊരാളെ കാർത്തിക് വൈദ്യുത വയറിൽ കുടുക്കി…
പെട്ടെന്ന് അലാറം മുഴങ്ങി…
വെടിയൊച്ചകൾ!
ഗോഡൗണിനുള്ളിൽ തീപ്പൊരി പോലെ പൊട്ടിത്തെറിച്ചു…
ഇന്ദ്രജിത്ത് മറുവശത്തേക്ക് മറിഞ്ഞ്… വെടിയുതിർന്നു….
ഒരു ശത്രു അവന്റെ നേരെ വാൾ കൊണ്ട് ഓടി….
ഇന്ദ്രജിത്ത് കൈ പിടിച്ചു തിരിച്ചു അടിച്ചു…
ശത്രു നിലത്ത് വീണു…
കാർത്തിക് പിന്നിൽ നിന്നവരെ വീഴ്ത്തി…
“ഇന്ദ്രാ, വേഗം! മയൂരി പിന്നിലെ… മുറിയിലാണ്!…
ഇന്ദ്രജിത്ത് മുറി തകർത്ത് അകത്ത് കടന്നു….
മയൂരിയുടെ കൈ കെട്ടിയിരിക്കുന്നു….
“ഇന്ദ്രേട്ടാ…!” അവൾ വിളിച്ചു….
അവൻ വേഗത്തിൽ കയർ മുറിച്ചു….
“ഞാൻ വന്നില്ലേ ഇനി ഒന്നും പേടിക്കേണ്ട..” ഇന്ദ്രജിത്ത് പറഞ്ഞു… ഞാൻ വിചാരിച്ചു ഇന്ദ്രേട്ടൻ വരില്ലെന്ന് മയൂരി പറഞ്ഞു… ഞാൻ ജീവനുള്ളിടത്തോളം കാലം നിനക്കൊന്നും സംഭവിക്കില്ല ഇന്ദ്രജിത്ത് പറഞ്ഞു…
പിന്നിൽ നിന്ന് ഒരാൾ തോക്ക് പിടിച്ച് എത്തി.
പക്ഷേ മയൂരി തന്നെ മുന്നോട്ട് ചാടി… മയൂരിക്ക് വെടിഏറ്റു… മയൂരി….. ഇന്ദ്രജിത്ത് വിളിച്ചു…
അവൾ നിലത്ത് വീണു,
മയൂരി കണ്ണുതുറക്കു മോളെ നിനക്ക് ഒന്നും സംഭവിക്കില്ല ഇന്ദ്രജിത്തിന്റെ കണ്ണുകൾ നിറഞ്ഞു…
“ നിന്നെ… നഷ്ടപ്പെടുത്താൻ കഴിയില്ല,” ഇന്ദ്രജിത്ത് അവളെ ചേർത്തു പിടിച്ചു… പെട്ടെന്ന് കാർത്തിക് ഓടിവന്നു മോളെ മയൂരി കണ്ണ് തുറക്ക് കാർത്തിക് പറഞ്ഞു ഡാ ഇന്ദ്ര പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോണം വാ ഇന്ദ്ര കാർത്തിക് പറഞ്ഞു… കാർത്തിക് വേഗം കാർ എടുക്ക് ഇന്ദ്രജിത്ത് പറഞ്ഞു…
വേഗം തന്നെ അവർ അവളെ കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി… ICU ഫ്രണ്ടിൽ കണ്ണീരോടെ ഇരിക്കുന്ന ഇന്ദ്രജിത്തിനെ കണ്ടു കാർത്തിക്കിന്റെ ഉള്ള ഒന്ന് വേദനിച്ചു… ഡാ ഇന്ദ്ര മയൂരിക്ക് ഒന്നും സംഭവിക്കില്ല നീ ധൈര്യമായി ഇരിക്ക് കാർത്തിക് പറഞ്ഞു… അതെ സമയം ഡോക്ടർ പുറത്തേക്കു വന്നു… ഡോക്ടർ മയൂരിക്ക് എങ്ങനുണ്ട് ഇന്ദ്രജിത്ത് ചോദിച്ചു…? പേടിക്കാൻ ഒന്നുമില്ല ബുള്ളറ്റ് റിമൂവ് ചെയ്തിട്ടുണ്ട് പിന്നെ കുറച്ചു ദിവസം ഇവിടെ അഡ്മിറ്റ് ആവണം പിന്നെ നല്ല റെസ്റ്റും വേണം അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ പോയി… രണ്ടുദിവസം കഴിഞ്ഞതും മയൂരിയെ റൂമിലേക്ക് മാറ്റി… ഇന്ദ്രജിത്ത് റൂമിലേക്ക് വന്നപ്പോൾ മയൂരി നല്ല മയക്കത്തിൽ ആയിരുന്നു അവൻ അവളുടെ അടുക്കൽ ഇരുന്നു അവളുടെ കയ്യിൽ പിടിച്ചു എന്നിട്ട് അവളോട് പറഞ്ഞു… എനിക്ക് നിന്നെ വേണം മയൂരി ഇനിയുള്ള ജീവിതത്തിൽ നീ എന്റെ കൂടെ വേണം അത്രയും പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചോദിച്ചു അതും കണ്ടാണ് കാർത്തിക് റൂമിലേക്ക് വരുന്നത് ഒരു നിമിഷം അവനൊന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്നവൻ ഇന്ദ്രജിത്തിനെ നോക്കിക്കൊണ്ടു പറഞ്ഞു ഡാ റൊമാൻസ് കാണിക്കാൻ ഇതു നിന്റെ ബെഡ്റൂം അല്ല ഇതൊരു ഹോസ്പിറ്റല് ഇവൾ ഇവിടുത്തെ പേഷ്യന്റ് റൊമാൻസ് കാണിക്കാൻ ഇനിയും സമയമുണ്ട് ഇന്ദ്ര കാർത്തിക് ഒരു ചിരിയോട് പറഞ്ഞു… എന്റെ ഭാര്യയോട് അടുക്കെ ഇരിക്കുന്നതിന് നിനക്കെന്താ പ്രശ്നം ഇന്ദ്രജിത്ത് ചോദിച്ചു… നിന്റെ ഭാര്യ മാത്രം അല്ല എന്റെ പെങ്ങളും കൂടിയാ കാർത്തിക് പറഞ്ഞു… ഓ വരവ് വെച്ചിരിക്കുന്നു ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു…. എന്നാ എന്റെ മോൻ അങ്ങോട്ട് മാറിയിരുന്ന് കാർത്തിക് പറഞ്ഞു… ആ പിന്നെ ഇന്ദ്ര അവരെ മുസ്തഫ നമ്മുടെ ഗോഡൗണിൽ എത്തിച്ചിട്ടുണ്ട് നീ എന്ത് ചെയ്യാനാ പ്ലാൻ കാർത്തിക് ചോദിച്ചു…? എന്റെ പെണ്ണ് അനുഭവിച്ച വേദന അവന്മാരെ അറിയും.. അവരെക്കൊണ്ട് ആരാ ഇത് ചെയ്യിപ്പിച്ച എന്ന് അറിയണ്ടേ ഇന്ദ്ര കാർത്തിക് ചോദിച്ചു…? പിന്നെ വേണം അതിനും കൂടിയല്ലേ ഞാൻ പോകുന്ന ഇന്ദ്രജിത്ത് പറഞ്ഞു…
ഡാ ഞാൻ വരണോ കാർത്തിക ചോദിച്ചു…? വേണ്ടടാ നീ വന്നാൽ ഇവിടെ ആരുണ്ട് വല്യമ്മയും അശ്വതിയും അർച്ചനയും വരാന്ന് പറഞ്ഞിരുന്നു കാർത്തിക പറഞ്ഞു.. എങ്കിൽ അവർ വരട്ടെ വന്നു കഴിഞ്ഞു നമുക്ക് പോവാം ഇന്ദ്രജിത്ത് പറയുന്ന കേട്ട് കാർത്തിക് ഒന്നു മൂളി.. കുറച്ചു സമയം കഴിഞ്ഞ് നന്ദിനി ഒക്കെ വന്നു… നിങ്ങൾ വന്നു കാർത്തിക് ചോദിച്ചു….? ആ മോനെ നിങ്ങൾ എവിടെയെങ്കിലും പോകാൻ നിൽക്കുവാ നന്ദിനി ചോദിച്ചു…? ആ വല്യമ്മ ഞങ്ങൾ ഒന്ന് പുറത്തേക്ക് പോവാണ് ഇന്ദ്രജിത്ത് പറഞ്ഞു.. ശരി നിങ്ങൾ പോയിട്ട് വാ നിങ്ങൾ വരുന്നവരെ ഞങ്ങൾ ഇവിടെ കാണും… അവർ പുറത്തേക്കു പോയി…ഇന്ദ്രജിത്തും കാർത്തിക്കും അവരുടെ ഗോഡൗണിലേക്ക് ചെന്നു… മുസ്തഫ അവർ എവിടെ ഇന്ദ്രജിത്ത് ചോദിച്ചു….? ആ റൂമിൽ ഇട്ടിട്ടുണ്ട് സാർ മുസ്തഫ പറഞ്ഞു… ഇരുവരും റൂമിലേക്ക് കയറി… തന്റെ മുൻപിൽ നിൽക്കുന്ന കണ്ട് ഒരാൾ ഉയർത്തി നോക്കി സാർ ഞങ്ങളെ ഒന്നും ചെയ്യരുത് കരഞ്ഞുകൊണ്ട് പറഞ്ഞു… ഇല്ല എനിക്കൊരു ഉത്തരം മാത്രം കിട്ടിയാൽ മതി അതുകഴിഞ്ഞ് നിങ്ങൾക്ക് ഈ ലോകത്തിൽ നിന്നും തന്നെ പോകാം ഇന്ദ്രജിത്തിന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു… പറ ആർക്കുവേണ്ടി നിങ്ങൾ ഇതൊക്കെ ചെയ്തത് ഇന്ദ്രജിത്ത് ചോദിച്ചു…? ആദ്യം അവരൊന്നു പതറിയെങ്കിലും… പിന്നീട് അയാൾ പറഞ്ഞു…. അത് ഞങ്ങൾക്ക് കൊട്ടേഷൻ തന്നത് സത്യഭാമ ആണ് അയാൾ വിറച്ചു കൊണ്ട് പറഞ്ഞു… അതുകേട്ടതും ഇന്ദ്രജിത്തിന് ദേഷ്യം വർദ്ധിച്ചു… ഇന്ദ്രജിത്ത് ദേഷ്യത്തോടെ മുസ്തഫയോട് പറഞ്ഞു… ഞാൻ പറഞ്ഞ കാര്യം ഓർമ്മ ഉണ്ടല്ലോ ഒരു തെളിവുപോലും അവശേഷിക്കരുത് ഇന്ദ്രജിത്ത് പറഞ്ഞു… മുസ്തഫ ഒന്നു നോക്കി പിന്നീട് എന്തോ പറഞ്ഞു… ഇന്ദ്രജിത്തും കാർത്തിക്കും പുറത്തേക്ക് പോയി… കുറച്ചുദിവസം കഴിഞ്ഞ് മയൂരിയെ വീട്ടിലേക്ക് കൊണ്ടുവന്നു….
രണ്ട് പേരും വീട്ടിലേക്ക് എത്തി.. മോളെ മുത്തശ്ശി വിളിച്ചു…എനിക്ക് കുഴപ്പമൊന്നുമില്ല മുത്തശ്ശി മയൂരി പറഞ്ഞു… മോനെ മയൂരി മോളെ റൂമിലേക്ക് കൊണ്ടുപോ മുത്തശ്ശൻ പറഞ്ഞു…. ഇന്ദ്രജിത്ത് മയൂരിയെ കൊണ്ട് റൂമിലേക്ക് പോയി…. മോനെ കാർത്തി മുത്തശ്ശൻ വിളിച്ചു…. എന്താ മുത്തശ്ശാ കാർത്തിക് ചോദിച്ചു….? മോനേ എന്താ അവിടെ സംഭവിച്ച് മുത്തശ്ശൻ കാർത്തിക്കിനോടായി ചോദിച്ചു….? കാർത്തിക് അവിടെ നടന്നസംഭവങ്ങൾ പറഞ്ഞു…. എല്ലാം കേട്ടപ്പോൾ മുത്തശ്ശനും മുത്തശ്ശിയും ഒന്ന് ഞെട്ടി….
മുത്തശ്ശൻ മുന്നോട്ട് വന്നു പറഞ്ഞു…
“ഇത്രയും കാലം നമ്മുടെ വീട്ടിൽ തന്നെ ഇത്തരം ഗൂഢാലോചന നടന്നോ…? ആരാണ് ഇതിന്റെ പിന്നിൽ മുത്തശ്ശൻ ചോദിച്ചു…?അപ്പോഴത്തേക്കും ഇന്ദ്രജിത്തും താഴേക്ക് വന്നു…
ഇന്ദ്രജിത്ത് ദേഷ്യത്തോടെ ദേവികേ നോക്കി…
“ഞാൻ സത്യം തെളിയിക്കും…. ഇന്ദ്രജിത്ത് ദേഷ്യത്തോടെ പറഞ്ഞു… ദേവികയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നിർത്തി ഇന്ദ്രജിത്ത് പറഞ്ഞു… ഇതിനൊക്കെ പിന്നിൽ ഇവളും ഇവളുടെ അമ്മയും ആണ് ഇന്ദ്രജിത്ത് ദേഷ്യത്തോടെ പറഞ്ഞു… മുത്തശ്ശൻ ദേഷ്യത്തോടെ സത്യഭാമ ഒന്ന് നോക്കി… അത് സമയം ഇന്ദ്രജിത്ത് ദേവികയുടെ മുടിയിൽ പിടിച്ചു പിന്നീട് മുഖത്ത് ആഞ്ഞടിച്ചു… ഒരു നിമിഷം അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി… അതു കണ്ടതും സത്യഭാമ നെഞ്ചത്ത് അടിച്ച് കരയാൻ തുടങ്ങി… അയ്യോ… ഈ കാലമാടൻ എന്റെ കുഞ്ഞിനെ കൊല്ലുന്ന ഡാ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ സത്യഭാമ കരഞ്ഞോണ്ട് പറഞ്ഞു… ഇന്ദ്രജിത്ത് ദേവികയുടെ കഴുത്തിൽ പിടി മുറുക്കി അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി… അച്ഛാ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേന്ന് പറസത്യഭാമ കരഞ്ഞുകൊണ്ട് പറഞ്ഞു… മോനെ ഇന്ദ്ര വിടവളെ മുത്തശ്ശൻ പറഞ്ഞു… ഇന്ദ്ര വിടടാ അവൾ ചത്തുപോകും കാർത്തിക് അവനെ പിടിച്ചു മാറ്റി… ഇന്ദ്രജിത്ത് കൈ പിൻവലിച്ചു… ശ്വാസം കിട്ടാതെ ദേവിക നിലത്തേക്ക് ഇരുന്നു… അയ്യോ… മോളെ സത്യഭാമ കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു… ഇന്ദ്രജിത്ത് ദേഷ്യത്തോടെ പറഞ്ഞു… എന്റെ പെണ്ണിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ കൊന്നുകളയും ഞാൻ എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉള്ളൂ അത് മയൂരി ആയിരിക്കും… ദേവികയോട് ദേഷ്യത്തിൽ പറഞ്ഞു ഇന്ദ്രജിത്ത്… ഇത്രയും പറഞ്ഞു കൊണ്ട് ഇന്ദ്രജിത്ത് റൂമിലേക്ക് കയറി പോയി…. ദേവികയുടെ കണ്ണുകളിൽ പക ആളിക്കത്തി….
രാത്രി റൂമിലേക്ക് കയറിയ ഇന്ദ്രജിത്ത് കാണുന്നത് എന്തോ ആലോചിച്ചി ഇരിക്കുന്ന മയൂരിയെ ആണ് കാണുന്നത്…
ഇന്ദ്രജിത്ത് അവളുടെ അടുക്കൽ ഇരുന്നു കൊണ്ട് ചോദിച്ചു…? എന്നെ വിശ്വസിച്ചോ… അവൻ ചോദിച്ചു…. അവൾ മനസ്സിലാവാത്ത രീതിയിൽ നോക്കി… നീ പറഞ്ഞില്ലേ ഞാൻ രക്ഷിക്കാൻ വരില്ലെന്ന് ഇപ്പോൾ വിശ്വാസം ആയോ…നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ ഓടിവരും എന്ന്..
മയൂരിയുടെ കണ്ണുനിറഞ്ഞു….
“അതെ… നിങ്ങൾ എന്റെ ജീവൻ രക്ഷിച്ചു… പക്ഷേ… ഞാൻ നിങ്ങളെ… നഷ്ടപ്പെടുമോ എന്ന ഭയം ഇന്നും മയൂരി പറഞ്ഞു….ഇന്ദ്രജിത്ത് അവളുടെ കൈ പിടിച്ചു….
“നീ എന്റെ ഭാര്യയാണ്… എന്റെ ജീവിതം…. ആരും നിന്നെ എന്നിൽ നിന്ന് പിടിച്ചുപറിക്കില്ല…
ഞാൻ നിന്നെ സ്നേഹിക്കുന്നു… മയൂരി…. I love you…. ഇന്ദ്രജിത്ത് അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു…..
മയൂരിയുടെ… അധരങ്ങളിൽ ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു…
“ഞാനും നിങ്ങളെ… സ്നേഹിക്കുന്നു… ഇന്ദ്രേട്ടാ….”
അവരുടെ ചുംബനം രാത്രിയുടെ മഴയിൽ കലർന്നു….
പക്ഷേ, പുറത്തുള്ള ഇരുട്ടിൽ മറ്റൊരു ഗൂഢാലോചന വീണ്ടും ഒരുക്കപ്പെട്ടു കൊണ്ടിരുന്നു…
തുടരും….
**mind vault**
mind vault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking
nalla story 👍
നല്ല സ്റ്റോറി ആണ് ❤️അടുത്ത പാർട്ട് വേഗം ഇടണേ 🥰🥰👍
Super ❤️
സൂപ്പർ