Written by …. Daksha & Amritha
(തറവാട്ടിലേക്കുള്ള യാത്ര)
പുലർച്ചെ മഴക്കാറ്റിനൊപ്പം ഒരു പുതു ദിനം തുടങ്ങി. പക്ഷേ മയൂരിയുടെ കണ്ണുകളിൽ ഉറക്കം ഒന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു. കണ്ണാടിയിൽ നോക്കുമ്പോൾ കണ്ണുകൾ ചുവന്നിരുന്നു. അധരങ്ങളിൽ ഇന്നലത്തെ ചുംബനത്തിന്റെ ചൂടും വേദനയും ഇപ്പോഴും കലർന്നിരുന്നു.
അപ്പോൾ വാതിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത് മയൂരി ഡോർ തുറന്നു… കാർത്തിക് ആരുന്നു അത്….
“മയൂരി, ഇന്ന് നമ്മൾ തറവാട്ടിലേക്ക് പോകണം. തയ്യാറാവണം,” കാർത്തിക് പറഞ്ഞു.
മയൂരി ചെറുതായി തല കുലുക്കി. അവളുടെ മനസ്സിൽ ഒരേയൊരു ചിന്തകൾ ആയിരുന്നു “ഈ യാത്ര എന്റെ ജീവിതം മുഴുവൻ മാറ്റുമോ?” മയൂരി ചിന്തിച്ചു…
രാവിലെ ഇന്ദ്രജിത്ത് എഴുന്നേറ്റപ്പോൾ കറുത്ത ഷർട്ടും ജീൻസും ധരിച്ചു. കണ്ണുകളിൽ തീപ്പൊരി പോലെ ഒരു പ്രകാശം. “വേഗം തയ്യാറാവൂ, സമയം കളയണ്ട,” ഇന്ദ്രജിത്ത് പറഞ്ഞു. മയൂരി മിണ്ടാതെ ഡ്രസ് ധരിച്ചു. കൈകൾ വിറച്ചുകൊണ്ടിരുന്നു. മൂവരും കാറിൽ കയറി യാത്ര തുടങ്ങി. മഴത്തുള്ളികൾ വിൻഡോയിൽ പതിച്ചു വീണു. ഇടിയും മിന്നലും ചേർന്ന് ഭയപ്പെടുത്തുന്ന അന്തരീക്ഷം.
കാർത്തിക് മുന്നിൽ, ഇന്ദ്രജിത്ത് ഡ്രൈവ് ചെയ്യുന്നു. മയൂരി പിന്നിൽ തല താഴ്ത്തി ഇരുന്നു.
“മയൂരി, ok ആണോ?” കാർത്തിക് തിരിഞ്ഞു നോക്കി ചോദിച്ചു….
അവൾ ചെറിയൊരു പുഞ്ചിരി നൽകി പക്ഷേ ആ പുഞ്ചിരി നടിച്ചതായിരുന്നു; കണ്ണുകളിൽ നിറഞ്ഞിരുന്നത് ഭയവും അനിശ്ചിതത്വവും…..
കാറ് ഒടുവിൽ വലിയൊരു മാളികയുടെ മുന്നിൽ എത്തി നിന്നു. പഴമയുടെ അടയാളങ്ങൾ തെളിഞ്ഞുനിൽക്കുന്ന പറമ്പ്, കൊത്തുപണിയുള്ള വാതിലുകൾ, ഇരുണ്ട മുറികൾ…..
“ഇതാണ് എന്റെ തറവാട്,” ഇന്ദ്രജിത്ത് അഭിമാനത്തോടെ പറഞ്ഞു. എന്നാൽ അവന്റെ കണ്ണുകളിൽ പകയുടെ തീയും തെളിഞ്ഞിരുന്നു….
അകത്തു കടന്നപ്പോൾ കുടുംബം മുഴുവൻ അവരെ നോക്കി നിന്നു….
“ഇതാണ് പുതിയ മരുമകൾ, മയൂരിയല്ലേ?” മുത്തശ്ശൻ ചോദിച്ചു….
മയൂരി തല താഴ്ത്തി…. അവളുടെ ഹൃദയം വിറച്ചു….
“ഞാൻ വാസുദേവൻ, ഇന്ദ്രന്റെ മുത്തശ്ശൻ ഇവൾ എന്റെ ഭാര്യ ദേവകി,” അദ്ദേഹം പരിചയപ്പെടുത്തി…
ഇന്ദ്രജിത്ത് അപ്പോൾ മയൂരിയുടെ കൈ പിടിച്ചു… “ഇവൾ എന്റെ ഭാര്യയാണ്…. എന്റെ വീട്ടിലെ രാജ്ഞി,”… ഇന്ദ്രജിത്ത് പറഞ്ഞു…
ആ വാക്കുകൾ കേട്ട് മയൂരി അതിശയിച്ചു.. “അവൻ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ…? ഇന്നലെ രാത്രിയിലും പോലും…” അവൾ ചിന്തിച്ചു….
പിന്നീട് മുത്തശ്ശി പറഞ്ഞു: “മോനെ ഇന്ദ്ര, മോളെ റൂമിലേക്ക് കൊണ്ടുപോ…”
ഇന്ദ്രജിത്ത് മയൂരിയെ കൂട്ടി മുകളിലേക്ക് കയറി….
എന്നാൽ വീട്ടിലെ മറ്റൊരു മൂലയിലോർത്തിരുന്ന ദേവികയുടെ മുഖം കോപത്തിൽ നിറഞ്ഞിരുന്നു…അവൾ സ്വയം പറഞ്ഞു:
“ഇന്ദ്ര… നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… നിന്റെ താലി എന്റെ കഴുത്തിലായിരിക്കണം…. മയൂരിയെ ഇല്ലാതാക്കേണ്ടി വന്നാലും അത് ഞാൻ ചെയ്യും!…”
അതേസമയം, ഹാളിലേക്ക് സത്യഭാമ എത്തി. അവളുടെ വരവ് വീടിനെ മുഴുവനും ഞെട്ടിച്ചു….
“ഞാൻ സമ്മതിക്കില്ല,” അവൾ ഉച്ചത്തിൽ പറഞ്ഞു…. “എവിടുന്നോ വന്ന പെൺകുട്ടിക്ക് ഇവിടെ മരുമകളാകാൻ…. യോഗ്യതയില്ല എന്റെ മോളാണ് വർഷങ്ങളായി ഇന്ദ്രനെ സ്നേഹിച്ചത്. എന്റെ മോളെ വേദനിപ്പിച്ചു കൊണ്ടു മറ്റൊരുത്തി ഇവിടെ നിൽക്കരുത്!”…
അങ്ങനെ ദേവികയും സത്യഭാമയും ഒരേ തീരുമാനത്തിലേക്ക് എത്തി— മയൂരിയെ ഇല്ലാതാക്കണം…..
പിന്നീട് ഭക്ഷണം… കഴിക്കുമ്പോൾ വഴക്കുകൾ കൂടി ഒരു ഘട്ടത്തിൽ… അച്ഛൻ എന്താ ഉറപ്പ് ഇവൻ ഇവളെ താലികെട്ടിയതാണെന്ന് കാശുള്ള വീട്ടിലെ ആമ്പിള്ളേരെ വളക്കാൻ ഇവളെ പോലെ ഉള്ളവളും മാരെ ഇറങ്ങിക്കോളും സത്യഭാമ പുച്ഛത്തോടെ പറഞ്ഞു… ഇന്ദ്രജിത്ത് സത്യഭാമയുടെ കഴുത്ത് പിടിച്ചു…കാർത്തിക് വേഗത്തിൽ തടഞ്ഞു… വീടൊട്ടാകെ ഭയത്തിന്റെ അന്തരീക്ഷം…
ആ സമയം ഇന്ദ്രജിത്ത് മയൂരിയുടെ കൈ പിടിച്ചു എല്ലാവരോടും മുന്നിൽ നിർത്തി എല്ലാവരോടുമായി പറഞ്ഞു…
“ഇവൾ എന്റെ ഭാര്യയാണ്. ഇനി ആരെങ്കിലും ഇവളെ കുറിച്ച് അനാവശ്യമായി പറഞ്ഞാൽ, മറ്റൊരു ഇന്ദ്രജിത്തിനെ കാണും…എന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണെ ള്ളൂ അത് മയൂരി മാത്രമേ ആയിരിക്കൂ!”
മയൂരിയുടെ ഹൃദയം ആ വാക്കുകൾ കേട്ട് വിറച്ചു… എന്നാൽ അവളുടെ മനസ്സിൽ പേടിയും കരുത്തും ഒരുമിച്ചു നിറഞ്ഞു….
രാത്രിയിൽ, കാർത്തിക്കും ഇന്ദ്രജിത്തും പുറത്തേക്ക് പോയി …
“ഇവിടെയെല്ലാം അപകടം നിറഞ്ഞിരിക്കുന്നു. മയൂരിയെ സംരക്ഷിക്കണം,” കാർത്തിക് പറഞ്ഞു
“ഞാൻ അവളെ ആർക്കും വിട്ടുകൊടുക്കില്ല,” കാർത്തിക എത്രയും വേഗം നമ്മുടെ ആളുകളെ ഇവിടെ എത്തിക്കണം ഇന്ദ്രജിത്ത് പറഞ്ഞു…. “എന്റെ അമ്മയെ കൊന്നവരെ ഞാൻ കണ്ടെത്തും. അവരുടെ അവസാനം അടുത്തുതന്നെ ഇന്ദ്രജിത്ത് ദേഷ്യത്തോടെപറഞ്ഞു…”
അതേസമയം, വീട്ടിൽ എന്റെ മോളെ നീ ഒന്ന് സമാധാനപ്പെട് അച്ഛനും ഏട്ടനും ഒന്ന് വന്നോട്ടെ അവര് വരുന്നവരെ ഉള്ള ആ പെണ്ണിന്റെ ആയുസ്സ് സത്യഭാമ ദേവിക നോക്കി പറഞ്ഞു… എനിക്ക് വേണം അവനെ… ഇന്ദ്രന്റെ താലി എന്റെ കഴുത്തിലെ വിടണ്ടേ… അത് ഞാൻ മറ്റാർക്കും വിട്ട് കൊടുക്കില്ല ദേവിക ദേഷ്യത്തോടെ പറഞ്ഞു… മയൂരി ഫ്രഷായി താഴേക്ക് പോവാൻ വന്നപ്പോൾ ആരോ പിറകിൽ നിന്നും വിളിച്ചു ചേച്ചി…. മയൂരി തിരിഞ്ഞു നോക്കി… ഒരു പുഞ്ചിരിയോടെ നിൽക്കുന്ന രണ്ട് പെൺകുട്ടികൾ അവർ മയൂരിയുടെ അടുത്ത് ചെന്നു… Hi… ചേച്ചി…..ഞങ്ങളെ മനസ്സിലായോ… ഒരു കുട്ടി ചോദിച്ചു…? മയൂരി ഇല്ലെന്ന് തലയാട്ടി… ഞാൻ അർച്ചന ഞാൻ അശ്വതി… അവർ പറഞ്ഞു മയൂരി രണ്ടുപേർക്കും ഒരു പുഞ്ചിരി നൽകി ഞങ്ങൾ ഇന്ദ്രേട്ടന്റെ വല്യമ്മയുടെ മക്കളാണ്… ചേച്ചി എന്താ ഇവിടെ നിൽക്കുന്ന അശ്വതി ചോദിച്ചു…? ഒന്നുമില്ല വീടൊക്കെ ഒന്ന് കാണാമെന്ന് വിചാരിച്ചു മയൂരി പറഞ്ഞു… എന്നാൽ വാ ഞങ്ങൾ ചേച്ചിയെ വീടൊക്കെ ചുറ്റി കാണിക്കാം അർച്ചന പറഞ്ഞു…. മയൂരി ഒരു പുഞ്ചിരിയോടെ അവരുടെ കൂടെ പോയി…. വീട് ചുറ്റി കാണുന്നതിന്റെ ഇടയിൽ വലിയ ചിത്രം കണ്ടു….ഒരു സ്ത്രീയുടെ ചിത്രം… കണ്ണുകളിൽ ആഴമുള്ള ദുഃഖം നിറഞ്ഞു…..
അവൾ ചോദിച്ചു….
“ആരാണ് ഇവർ…?”
തുടരും…
**mindvault**
mindvault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking
Super 👍
Super 👍
Super ❤️
കൊള്ളാം നന്നായിട്ടുണ്ട്
Super❤️👍