രചന ..നുസ്രത്ത് ബാനു
Part-2
“” വശ്യതയോടെ… തന്റെ നേർക്ക് അടുക്കുന്നവരെ കാണെ.. അവളുടെ കാലുകൾ അവരെ തന്നെ ഉറ്റു നോക്കി കൊണ്ട് പിറകോട്ടു ചലിച്ചു……
സീത എല്ലാവരേം പകപ്പോടെ ഉറ്റുനോക്കി..
അ…..ആരാ…. വല്ലാത്തൊരു പേടിയോടെ തനിക് മുന്നിലേക്ക് നടന്നു വരുന്നവനെ നോക്കി ചോദിച്ചെങ്കിലും
ഒരു വഷളൻ ചിരിയോടെ ഉള്ള അയാളുടെ നോട്ടം കാണെ.. കയ്യിലെ ബാഗിൽ ഇറുകെ പിടിച്ചു.
“” ഒരു നിമിഷം കാലുകൾ നിശ്ചലമായതും അവൾ പതിയെ ഒന്ന് തിരിഞ്ഞു നോക്കി ഇനി പുറകോട്ട് പോകാൻ ഇടമില്ലെന്ന് കണ്ടതും കൈകൾ കൂപ്പി നിറഞ്ഞ മിഴികളോടെ മുന്നോട്ട് നോക്കി അവൾ…
അഹ്…. മോള് നമ്മളെ കണ്ട് വല്ലാണ്ട് അങ് പേടിച്ചു പോയല്ലോ ടാ…
മോള് പേടിക്കേണ്ട.. ഈ ചേട്ടന്മാരെ മോള് കുറച്ചു സമയം സന്തോഷിപ്പിച്ചാൽ മതി..
“”അത് കഴിഞ്ഞു ഞങ്ങൾ അങ് പൊയ്ക്കോളാം…
എന്താ…പറ്റില്ലെ…..
“” മുന്നിൽ നിൽക്കുന്നവൻ ഒരുന്മാതിയെ പോലെ പറയുമ്പോ അയാളുടെ വാക്കുകളിൽ സീത അറപ്പോടെ മുഖം തിരിച്ചു
“”അഹ്…. മോള് ഇങ്ങനെ കടും പിടിത്തം കാണിക്കാതെ…
ദേ.. ഞങ്ങൾ കണ്ടായിരുന്നു മോൾടെ സ്റ്റേജിലെ ചുവട് എല്ലാം…
തോം… തോ… തോ….. ഹ്… ഹ്.. ഹ്…
കളിയാക്കി പറയുന്നതോടൊപ്പം അയാൾ അവളെ നോക്കി പൊട്ടി ചിരിച്ചു..
“”ദേ… അവിടെ കളിച്ചത് ഒന്ന് മാറ്റി പിടിച്ചു ചേട്ടന്മാർ മോൾക് അതിനേക്കാൾ നല്ല രസത്തിൽ വേറെ ചിലത് പഠിപ്പിച്ചു തരാം..
പക്ഷെ മോള് കൂടെ സഹകരിക്കണം…
ഒരു വശ്യതയോടെ അവളെ അടിമുടി നോക്കി പറയുന്നതോടൊപ്പം അയാളുടെ കൈകൾ അവളുടെ ഷോൾഡറിൽ പിടി മുറുക്കി….
വേണ്ട….. പ്ലീസ്… എന്നെ ഒന്നും ചെയ്യരുത്.. പ്ലീസ്
കരഞ്ഞു കൊണ്ട് അവർക്ക് മുന്നിൽ കൈകൾ കൂപ്പി അവൾ
എന്ന അതിനെയെല്ലാം പിഞ്ചിച്ചു കൊണ്ട്
കഴുത്തിൽ നിന്നും അവളുടെ ഷാൾ എടുത്തു ദൂരേക്ക് എറിഞ്ഞതും സീതക്ക് തന്റെ ശ്വാസം നിലക്കും പോലെ തോന്നി….
“” കാതിൽ കേൾക്കുന്ന കൂട്ടചിരിയിൽ എല്ലാവരേം ഒന്ന് നോക്കികൊണ്ട് പെട്ടെന്ന് കിട്ടിയ ഒരു പ്രേരണയിൽ മുന്നിൽ നിന്ന് പൊട്ടിച്ചിരിക്കുന്നവനെ
ആഞ്ഞു തള്ളി മുന്നോട്ട് ഓടി…
ടീ……..
ടാ… പിടിക്കേടാ അവളെ….
” പെട്ടെന്നുള്ള അവളുടെ പ്രവർത്തി ആരും പ്രതീക്ഷിച്ചില്ല കൂട്ടത്തോടെ എല്ലാവരും അവളുടെ പിറകെ ഓടി…
ചുറ്റും ഇരുട്ടും പേടിയും എല്ലാം കൂടെ എങ്ങോട്ട് പോണം അറിയാതെ വരാന്തയിലൂടെ മുന്നോട്ട് ഓടി…
പെട്ടെന്ന് ആരെയോ ചെന്നിടിച്ചതും…
ഒരു ആശ്വാസം എന്നോണം ആരെന്ന് പോലും അറിയാതെ ആ ഇരുട്ടിൽ അവന്റെ കൈകളിൽ ഇറുകെ പിടിച്ചു…
പ്ലീസ്… എന്നെ രക്ഷിക്കണം…. പ്ലീസ്……
“” പറഞ്ഞു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു പൊട്ടിക്കരഞ്ഞു..
അപ്പോയെക്കും ഇരുവർക്കും ചുറ്റുമായി അവർ എല്ലാവരും കൂട്ടത്തോടെ വന്നു നിന്നിരുന്നു.
“” അഹ്…… Sir വന്നോ…..
ദേ.. ഞങ്ങൾ കണ്ണ് വെട്ടിച്ചു ഓടിയതാ… ഇങ് വിട്ട് തന്നേക്ക് സാറെ….
കൂട്ടത്തിൽ ഒരുത്തന്റെ വാക്കുകളിൽ പകപ്പോടെ അവന്റെ കൈകളിൽ നിന്നും തന്റെ കൈകൾ പതിയെ പിൻവലിച്ചു അവൾ..
“” ഇടതടവില്ലാതെ അവളുടെ മിഴികളും നിറഞ്ഞു തൂകി…
ഇരുട്ടിൽ ആ മുഖം വ്യക്തമല്ലെങ്കിൽ കൂടെ അയാളെ തല ഉയർത്തി നോക്കാൻ ഒരുങ്ങിയതും അവന്റെ കൈകൾ അവളുടെ മുടിക്കുത്തിൽ പിടി മുറുക്കി…
ആാാഹ്…… വിട്….. ആാാാ……
“”അവളെ പിടിച്ചു മുന്നിൽ നില്കുന്നവരുടെ കൈകളിലേക്ക് ഇട്ട് കൊടുത്തു..
വേണ്ട…. എന്നെ വിട്…. എന്തിനാ… എന്നെ…..
തന്നെ കൊണ്ട് ആവും വിധം അലറി വിളിച്ചു അവൾ…
“”എന്ന അവിടെ എല്ലാം മുഴങ്ങി കേൾക്കുന്ന സ്റ്റേജ് പ്രോഗ്രാമിന്റെ ശബ്ദത്തിൽ അവളുടെ ശബ്ദം എങ്ങും തന്നെ എത്തിയില്ല.
“”ടാ…. നീ ആ സാധനം ഇങ് എടുക്ക്…
ഇല്ലേൽ മോള് മര്യാദക്ക് നമ്മളെ ഒന്ന് ആസ്വദിക്കാൻ സമ്മതിക്കില്ല…..
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞതും പിറകിൽ നിന്ന ഒരുത്തൻ കയ്യിലുണ്ടയിരുന്ന ബിയർ ബോട്ടിൽ എടുത്തോണ്ട് മുന്നിലേക്ക് വന്നു.
“” കുപ്പി തുറന്ന് അതിലേക്ക് എന്തോ ഒരു പൊടി കൂടെ ചേർക്കുന്നത് കണ്ടതും സീത അവരുടെ കയ്യിൽ കിടന്ന് അലറി വിളിച്ചു..
അവളുടെ കരച്ചിൽ ചീളുകൾക്ക് വക വെക്കാതെ അവളുടെ കൈകലുകൾ പിടിച്ചു വെച്ച് അത് അവളുടെ വായിലേക്ക് ബലമായി ചേർത്തു കുടിപ്പിച്ചു…
തന്നെ കൊണ്ട് ആവുന്നപോൽ അതിനെ ചെറുത്തു നിൽക്കാൻ നോക്കിയെങ്കിലും അവരുടെ കൈ കരുത്തിന് മുന്നിൽ അവളുടെ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു..
“””” സീതയെ എത്ര വിളിച്ചിട്ടും കിട്ടുന്നില്ല കണ്ടതും പാർവ്വതി വേഗം ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഒരുക്കിയ ക്ലാസ്സ് റൂമിലേക്ക്നടന്നു..
ഇതെ സമയമാണ് തന്റെ അരങ്ങേറ്റം കഴിഞ്ഞു വരുന്ന മീരയെയും കാണുന്നത്..
ആഹ്… മീരേ… നിന്റെ പ്രൈഗ്രാം കണ്ടു. നന്നായിട്ടുണ്ട്…
“” താങ്ക്സ്… പാറു…
അഹ്.. മീരേ പിന്നെ നീ സീതയെ കണ്ടായിരുന്നോ.. അവൾ ഡ്രസ്സ് ചേഞ്ച് ആകാൻ പോയിട്ട് പിന്നെ വന്നില്ല…
ഇത് വരെ വന്നില്ലെ….
അവൾ ഡ്രസ്സ് മാറി വാഷ്‌റൂമിൽ പോകാൻ എന്നെ വിളിച്ചിരുന്നു ഞാൻ അപ്പോ പ്രോഗ്രാമിന് റെഡിയാവുകയായിരുന്നു..
അഹ്.. പിന്നെ ഇവിടെ തിരക്കായത് കൊണ്ട് അവൾ ഫിനാൻഷ്യൽ ബ്ലോക്ക് ന്റെ അവിടെക്കാ പോയത്..
ഞാൻ വിചാരിച്ചു അവൾ എന്റെ പ്രോഗ്രാം കണ്ടു കാണും.. അപ്പോയെക്കും വരാം പറഞ്ഞതാ..
“” ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല… ഒരുപാട് വിളിച്ചു.. ഇപ്പോ ഇത്രേം സമയം..
നീ പേടിക്കാതെ… വാ.. നമുക്ക് എല്ലാർക്കും ഒന്ന് പോയിനോക്കം.. വാ പാർവ്വതി….
മീര പാർവ്വതിയേം തന്റെ കൂടെ ഉള്ളവരേം വിളിച്ചു അവരെല്ലാം കൂടെ ഫിനാൻഷ്യൽ ബ്ലോക്ക് ന് അടുത്തേക്ക് നടന്നു..
“” സീതക്ക് തന്റെ കാഴ്ചകൾ എല്ലാം മറഞ്ഞു പോകും പോലെ തോന്നി…
തന്നെ ആരോ തോളിൽ പൊക്കി എടുത്തിട്ടുണ്ട്.. കുതറി മാറാൻ കഴിയാത്ത വിതം തന്റെ ശരീരം തളർന്നു പോകും പോലെ…
“”പെട്ടെന്ന് ആരും വരാത്ത ഒരു ഭാഗത്തേക്ക് അവർ അവളേം കൊണ്ട് നടന്നു.. മുന്നിൽ ലോക് അല്ലാതെ ഒരു ക്ലാസ്സ് റൂം കണ്ടതും അവളേം കൊണ്ട് അതിലേക്ക് കേറി….
ഡോർ ചാരി… അവളെ നിലത്ത് കിടത്തുമ്പോൾ തന്റെ ദുർവിധി ഓർത്തു അടയാറായ അവളുടെ മിഴികളും നിറഞ്ഞൊഴുകി….
ഷർട്ടിന്റെ ബട്ടൺ ഊരി ഒരുത്തൻ തന്റെ നേർക്ക് വരുന്നത് കാണെ തന്നിൽ അവശേഷിക്കുന്ന അവസാന ഓർമയിൽ അരുതെന്ന് തലയാട്ടി…അവൾ
അവളെ പുച്ഛിച്ച് ചിരിച്ചു കൊണ്ട് അവൻ അവളിലേക്ക് അടുക്കാൻ ശ്രമിച്ചതും കാറ്റു പോലെ അവൻ ദൂരേക്ക് തെറിച്ചു വീഴുന്നത് കാണെ..
“””പാതി അടഞ്ഞ മിഴികളോടെ… സീത പതിയെ തല ചെരിച്ചതും ഒരു മങ്ങിയ കാഴ്ചയിൽ കണ്ടു തനിക് മുന്നിൽ നിൽക്കുന്ന കറുത്ത മുഖമൂടി അണിഞ്ഞ ഒരു രൂപത്തെ…
“”തനിക് ചുറ്റും നിൽക്കുന്ന ഓരോരുത്തരെയും അടിച്ചു വീഴ്ത്തുന്നവനെ കാണെ നിലത്ത് നിന്നും എണീക്കാൻ ഒരു ശ്രമം നടത്താൻ ഒരുങ്ങിയപ്പോയേക്കും അവൾ പൂർണ്ണമായി ബോധം മറഞ്ഞു നിലത്തേക്ക് പതിച്ചിരുന്നു….
“”അവന്റെ ഓരോ അടിയും പ്രാണൻ പോകുന്ന വേദന തോന്നി അവർക്ക്…
തിരിച്ചടിക്കുന്ന ഒരടി പോലും അവന്റെ ശരീരത്തിൽ ഒരുചലനം പോലും ഉണ്ടാക്കുന്നില്ല കണ്ടതും വല്ലാത്ത ഭയത്തോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി
മുഖമൂടിക്ക് ഉള്ളിലൂടെ തിളങ്ങി കാണുന്ന അവന്റെ രണ്ട് വെള്ളാരം കണ്ണുകൾ മാത്രം…
“‘അതിലേക്ക് ഉറ്റു നോക്കി കൊണ്ട് ഒരുത്തൻ ആഞ്ഞു ചെന്നതും ചലനം നിലച്ചു അവൻ മലർന്നടിച്ചു വീഴുന്ന കാഴ്ച കാണെ ബാക്കി ഉള്ളവരുടെ ശരീരം വിയർപ്പിനാൾ പൊതിഞ്ഞു തുടങ്ങിയിരുന്നു…
എല്ലാരും കൂട്ടത്തോടെ പുറത്തേക്ക് ഓടിയതും നിലത്ത് കിടക്കുന്നവളെ ഒന്ന് നോക്കികൊണ്ട് ആ ക്ലാസ്സ് മുറിയുടെ ഡോർ ചാരി അവൻ അവർക്ക് പിറകെ ഓടി…
“” എന്ന ഇതെ സമയം ആ ഡോറിന് മുന്നിലേക്ക് വന്നവന്റെ മിഴികൾ ഓടി പോകുന്നവനെ സംശയത്തോടെ ഉറ്റു നോക്കി..
ഒരു പുച്ഛത്തോടെ ഡോർ തുറന്ന് അവന്റെ മിഴികൾ ചുറ്റും അലഞ്ഞു..
നിലത്ത് ബോധമറ്റ് കിടക്കുന്നവളെ കാണെ ഒരു ഡോർ ചാരി അവൾക് അടുത്തേക്ക് നടന്നു….
സീത……. സീതാ രാമചന്ദ്രൻ….. 🔥
ഹ്… ഹ്… ഹ്…..
“” എത്ര കാലമായി സീത ഞാൻ നിന്നെ അലഞ്ഞു തിരഞ്ഞു ദേ ഇപ്പോ ഇത് പോലെ എന്റെ മുന്നിൽ നിന്നെ ഒന്ന് കിട്ടാൻ കാത്തിരുന്നത് അറിയോ നിനക്ക്….
“”എന്റെ പ്ലാൻ എല്ലാം ഭംഗിയായി നടന്നു പക്ഷെ… അവസാന നിമിഷം അവനെതാ സീതേ…. ഒരു രക്ഷകൻ…..
അവൻ പോയി അവരെ ഒക്കെ തേടി പിടിച്ചു വരട്ടെ അപ്പോയെക്കും ഞാൻ നിന്നെ ഒന്ന് സ്നേഹിക്കട്ടെ….. ആരും ഇത് വരെ നിനക്ക് നൽകാത്ത സ്നേഹം…..
ഹ്… ഹ്.. ഹ്….
ബോധം മറഞ്ഞു കിടക്കുന്നവളെ നോക്കി പൊട്ടിച്ചിരിച്ചുഅവൻ….
“” തന്റെ ഷർട്ടിന്റെ ഓരോ ബട്ടണും അവളെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കികൊണ്ട് ഊരി എടുത്ത് അവളിലേക്ക് ചായാൻ ഒരുങ്ങിയതും…
സീതേ……..
സീത………..
പുറത്ത് നിന്നും കേൾക്കുന്ന ശബ്ദത്തിൽ വേഗം എണീറ്റ് ഡോർ അൽപം തുറന്ന് പുറത്തേക്ക് നോക്കിയതും
“” സീതിയേം അന്വേഷിച്ചു വരുന്ന അവളുടെ ക്ലാസ്സിലെ കുട്ടികളെ കണ്ട് അവന്റെ മുഷ്ടി ചുരുണ്ടു…..
ദേഷ്യത്തോടെ നിലത്ത് കിടക്കുന്നവളിലേക്ക് നോക്കി തന്റെ ഷർട്ട് ഇട്ട് തന്റെ മുടി എല്ലാം അലസമാക്കി തന്റെ കയ്യിൽ കരുതിയിരുന്ന കുഞ്ഞു കത്തി എടുത്തു തന്റെ കയ്യിൽ സ്വായം മുറിവേല്പിച്ചു…..
സ്സ്… ആാാ…….
രക്തം ഒലിച്ചിറങ്ങുന്ന തന്റെ കൈകളിലേക്ക് അവളേം പൊക്കി എടുത്തു ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി….
“” സീതെ…….. പാറു ഉറക്കെ വിളിച്ചു തിരിഞ്ഞതും ഒരുഭാഗത്തു വീണു കിടക്കുന്ന അവളുടെ ഫോണും കുറച്ചു അകലെയായി ബാഗും കണ്ടതും വേവലാതിയോടെ ഓടി ചെന്നു.
മീരേ… ഇത്.. ഇത് സീതായിടെതാ… അപ്പോ അവൾക് അവൾക് എന്തോ പറ്റിയിട്ടുണ്ട്… ഈശ്വരാ….
സീതേ…….. പാറുവിന്റെ ശബ്ദം ഒന്നുടെ ഉയർന്നു..
“” അവളുടെ മിഴികളും നിറഞ്ഞു തൂക്കി…
എല്ലാവരും അങ്ങങായി ഓടി തിരയാൻ തുടങ്ങി..
രണ്ട് പേര് സ്റ്റേജിലേക്ക് ഓടി മറ്റു അധ്യാപകരെയും കുട്ടികളേം പോയി വിവരം അറിയിച്ചു…
“” സീതേ……. പാറുവും മീരയും ഉറക്കെ വിളിച്ചു മുന്നോട്ട് നോക്കിയതും മുന്നിലെ കാഴ്ചയിൽ സ്തംഭിച്ചു പോയി…
യാഥവ്……… 🔥
പാറുവിന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു…….
തുടരും…….
**mind vault**
mind vault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking
പൊളി സ്റ്റോറി ആണ് ❤️🔥🔥അടുത്ത പാർട്ട് വേഗം ഇടണേ ♥️♥️👍