അസുരാധിപതി പാർട്ട് 2

Episode : 02

Written by : Vaiga Vedha & Wasim Akram

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് കാശിയുടെ അമ്മാവൻ റിട്ടേർഡ് ഗവൺമെന്റ് സ്കൂൾ മാഷ് മണിവർണ്ണൻ വാതിൽ തുറന്നത്.
മുന്നിൽ പുഞ്ചിരിയോടെ കാശിയെ കണ്ടപ്പോൾ ഉള്ളിലെ പരിഭവം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നപ്പോൾ അതുകണ്ട കാശി ചെറിയ ചിരിയോടെ അകത്തേക്ക് കയറി..

കാശി അവന്റെ ബാഗ് സോഫയിൽ വച്ചുകൊണ്ട് ഡൈനിങ് ഹാളിലേക്ക് നടന്നു… ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഭക്ഷണം വിളമ്പുന്ന മണിയെ ഒന്നു പാളി നോക്കിക്കൊണ്ട് കൈ കഴുകി ഭക്ഷണത്തിന്റെ മുന്നിൽ പോയിരുന്നു മൗനം അവർക്കിടയിൽ കൂടുകൂട്ടി…!

” എന്താണ് മാഷേ ഒരു മൗനം..? നിശബ്ദതയെ ബേധിച്ചുകൊണ്ട് കാശി തന്നെ സംസാരിച്ചു തുടങ്ങി…

“മ്മ്.. ഒന്നു മൂളി കൊണ്ട് മൗനം വിദ്വാന് ഭൂഷണം എന്നല്ലെ ചൊല്ല്…? എത്ര പറഞ്ഞു തന്നാലും നീ ഒന്നും പഠിക്കില്ലലോ..?

ഒരു കഷണം ചപ്പാത്തി മുറിച്ച് കറിയിൽ മുക്കി അദ്ദേഹം വായിലേക്ക് വെച്ചു…

” എന്റെ മാഷേ…ഇയാള് ഇത് അതും പറഞ്ഞു ചിരിച്ചു കൊണ്ട് ഇവിടെ ഇപ്പോൾ ഇങ്ങനെ ചൂടാവാനും മാത്രം എന്താ സംഭവിച്ചത്..?

” ഒന്നും നടന്നില്ല അല്ലേടാ.? ഫാദർ ഡൊമിനിക്കിന്റെ കാര്യം ഞാൻ അറിഞ്ഞില്ലെന്നാണ് വിചാരിച്ചിരിക്കുന്നത്…?
കാര്യങ്ങൾ അറിയാൻ എനിക്ക് ഈ വീടിന്റെ വെളിയിലേക്ക് ഇറങ്ങണം എന്നൊന്നുമില്ല…

മണിയുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ട് അവനിൽ ചിരിയാണ് വന്നത്..
ഇത് കണ്ട മാണി അതേ ദേഷ്യത്തോടെ കഴിച്ചു നിർത്തി എഴുന്നേറ്റു

“ഹാ.. പോവല്ലേ ഞാൻ പറയട്ടെ കാശി മണിയുടെ കയ്യിൽ പിടിച്ചു നിർത്തി…

” ഇന്ന് ഫാദറിന് സംഭവിച്ചത് നാളെ എനിക്ക് പറ്റുമെന്ന പേടിയാണോ…?

അവൻ മണിയുടെ കയ്യിൽ പിടിച്ചു അമർത്തി അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

” ഈ അന്വേഷണം നമുക്ക് വേണ്ട മക്കളെ ആദിയെടുത്ത് നടക്കാൻ വയ്യ…

“ഉം.. ഞാൻ നിർത്തി വെക്കാം പക്ഷേ നാളെ മുതൽ എനിക്ക് ഭക്ഷണം ഒന്നും ഉണ്ടാക്കി വെക്കരുത് ഞാൻ കഴിക്കില്ല…

അവന്റെ മറുപടിയിൽ അയാളുടെ മുഖം ഒന്നു ചുളിഞ്ഞു…

” അവിടെ ആ മക്കൾ ഒന്നും കഴിക്കാതെ കിടക്കുമ്പോൾ ഇവിടെ എനിക്ക് ഒരു വറ്റ് ഇറങ്ങില്ല മാമ.. കഴിയില്ല എനിക്ക് അതിന്.. എന്റെ ഓരോ നടത്തത്തിലും അവരെ കുറിച്ചുള്ള ഓർമ്മകൾ മാത്രമാണ്
അവർക്ക് നീതി വാങ്ങി കൊടുക്കാൻ എന്നെക്കൊണ്ട് കഴിയില്ല എങ്കിൽ ആ കുഞ്ഞുങ്ങളുടെ കൂടെ പട്ടിണി കിടന്നു മരിക്കും ഞാൻ…

അവന്റെ ആ വാക്കുകൾ ഉറച്ചതായിരുന്നു. നിറഞ്ഞുവന്ന കണ്ണുകളെ അമർത്തിത്തുടച്ച് അവൻ കസേര വിട്ട് എഴുന്നേറ്റു കൈ കഴുകി വീണ്ടും അവൻ മണിയുടെ അരികിൽ പോയി ഇരുന്നു…

” മോനേ അവര് പട്ടിണി കിടക്കാതെ നമുക്ക് നോക്കിയാൽ പോരെ..?

” മതിയോ..?

കാശിയുടെ മുഖഭാവം കണ്ടപ്പോൾ മണിയിൽ സംശയം ജനിച്ചു…

” മതിയെങ്കിൽ മതി പക്ഷേ അങ്ങനെ നമ്മൾ ചെയ്യുമ്പോൾ തെറ്റുകുകാരനായ മന്ത്രി ജോർജ് ആണ് ഇവിടെ രക്ഷപ്പെടുന്നത്.. അയാൾ ചെയ്ത തെറ്റിന് നമ്മൾ കുട പിടിക്കണോ…?

അവൻ മണിയെ ചോദ്യ ഭാവത്തിൽ നോക്കി…

” ആ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം അത് നമുക്ക് കൊടുക്കാൻ കഴിയും പക്ഷേ അത് അങ്ങനെയല്ലല്ലോ വേണ്ടത്..? നമ്മൾ അത് ചെയ്യുന്നത് വഴി ജോർജിന് തെറ്റ് ചെയ്യാനുള്ള മൗനാനുവാദം ആയിരിക്കും അത് പക്ഷേ ഈ കാശിനാഥൻ ജീവനോടെ ഇരിക്കുന്നിടത്തോളം അത് സമ്മതിക്കില്ല.. എന്റെ ഉയിര് കൊടുത്തിട്ടാണെങ്കിലും അയാളെ ഞാൻ പൂട്ടും പൂട്ടുമെന്ന് പറഞ്ഞാൽ അടപടലം പൂട്ടും…

അവന്റെ കൈകൾ കയ്യിലിരിക്കുന്ന ഗ്ലാസിൽ ഞെരിഞ്ഞമർന്നു. ആ മുഖത്ത് രൗദ്രഭാവം കണ്ടപ്പോൾ മണിയിലും ഉത്കണ്ഠ നിറഞ്ഞു…

” അയ്യോ ഞാൻ അത് മറന്നു നിന്റെ ഫേവറേറ്റ് മുളക് ബജി.. ഉണ്ടാക്കിയിട്ടുണ്ട് ഞാൻ പോയി എടുത്തിട്ട് വരാം.
വിഷയം മാറ്റാൻ വേണ്ടി ഓർമ്മയിൽ വന്ന കാര്യം പറഞ്ഞു മണി ലേക്ക് പോയി പക്ഷേ അപ്പോഴും കാശിയുടെ ഒരായിരം കാര്യങ്ങൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു…

കിടക്കാൻ വേണ്ടി പുതപ്പ് തട്ടിഞ്ഞു നിൽക്കുന്ന മണിയുടെ റൂമിലേക്ക് കാശി കടന്ന് ചെന്നു.

” മാമാ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം ഫാദറിനെ ഓർഫനേജ് ലേക്ക് എത്തിച്ചിട്ടുണ്ട് ഒന്നു പോയി നോക്കട്ടെ ഇപ്പോൾ വരാം…

കാശി വാച്ചിന്റെ സ്ട്രാപ്പ് മുറുക്കി കൊണ്ട് മണിയെ നോക്കി.

” ഈ രാത്രിയിൽ തന്നെ പോണോ നാളെ പോയാൽ പോരെ നിനക്ക്..?

മണി അവൻ അരികിലേക്ക് അടുത്തു…

” ഇന്ന് ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യണ്ടെ..?
നാളത്തെ കാര്യം നാളെ..

കാശി മണിയുടെ താടിയിൽ പിടിച്ചു പറഞ്ഞു..

” എന്നാൽ ഞാനും വരാം ഒന്നു കാണണം അദ്ദേഹത്തെ…

” സത്യം പറയു മോനെ മാമാ… ഇവിടെ ഒറ്റയ്ക്കിരിക്കാൻ പേടിയുള്ളതുകൊണ്ടല്ലേ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചത്..?

അവൻ ചിരിച്ചുകൊണ്ട് തല കുലുക്കി…

“പിന്നെ… പേടിക്കാൻ ഞാനിവിടെ 17 തികഞ്ഞു നിൽക്കുവല്ലേ ഒന്ന് പോടാ നിനക്ക് വയ്യെങ്കിൽ പറഞ്ഞാൽ മതി ഞാൻ നാളെ പൊയ്ക്കോളാം…

” അതുകൊണ്ടല്ല പറഞ്ഞത്.. എനിക്ക് ചുറ്റും ഒരു നീണ്ട നിര തന്നെ ഒരുങ്ങി നിൽപ്പുണ്ട് പുറത്ത് അതുകൊണ്ട് പറഞ്ഞതാണ്.. മണി അവന്റെ കവിളിൽ ഒന്ന് തൊട്ടു…

” അപ്പോ ശരി ഞാൻ പോയിട്ട് വരാം…

കൂടുതൽ സംസാരിച്ചു നിൽക്കാതെ റൂം വിട്ട് ഇറങ്ങി അവൻ പോർച്ചിൽ കിടക്കുന്ന ബൈക്ക് എടുത്തു അവൻ ഇരുട്ടിലേക്ക് മറഞ്ഞു…

അത് പോകുന്നതും നോക്കി നിൽക്കുമ്പോൾ പാവം മനുഷ്യൻ പ്രാർത്ഥനയോടെ നിന്നു..

എന്റെ കുഞ്ഞിനെ കാക്കണേ പരമേശ്വരാ…

ഹോസ്പിറ്റലിൽ നിന്ന് ഫാദർ ഡൊമിനിക്കിനെ ഓർഫനേജിലേക്ക് എത്തിച്ചപ്പോൾ കൂട്ടിന് ഡോക്ടർ ഗൗരവും ഉണ്ടായിരുന്നു…

ഡാനിയപ്പാ… റൂമിൽ ഫാദറിന്റെ ഒപ്പം നിൽക്കുമ്പോൾ ആയിരുന്നു ആരുടെയോ കിളിക്കൊഞ്ചൽ അവിടേക്ക് ഒഴുകിയെത്തിയത്. ഗൗരവിന്റെ നോട്ടം അവിടേക്ക് എത്തി മാലാഖയുടെത് പോലെയുള്ള തിളങ്ങുന്ന മുഖവുമായി മറഞ്ഞു നിൽക്കുന്ന കുഞ്ഞൊരു മുഖം..

” എന്റെ മോള് വാ.. ഫാദർ കൈകാട്ടി വിളിച്ചപ്പോ ആ കുഞ്ഞും അവൾക്ക് പിന്നിലെ കുറച്ച് അധികം മുഖങ്ങളും ആ റൂമിലേക്ക് കടന്നു ചെന്ന് ഫാദറിന്റെ അരികിലായി നിന്നു…

” എന്റെ മോള് ഉറങ്ങിയില്ലായിരുന്നോ..?

ആ ചോദ്യത്തിന് കണ്ണ് നിറച്ച് ആയിരുന്നു അവർ മറുപടി കൊടുത്തത് അത് കണ്ടപ്പോൾ ഫാദറിന്റെ ഉള്ളം നീറി…

“അയ്യേ.. എന്റെ പുലിക്കുട്ടികൾ കരയുവാന്നോ..? അത് പാടില്ല… ചുണക്കുട്ടികൾ അല്ലേ നിങ്ങൾ അപ്പൊ ഇങ്ങനെ കരയാൻ പാടുണ്ടോ..?

അദ്ദേഹം ആ കുഞ്ഞുങ്ങളെ വാക്കുകളായി സമാധാനിപ്പിച്ചപ്പോൾ ഗൗരവിന്റെ കണ്ണുകളും ആ കുഞ്ഞുങ്ങളിലായിരുന്നു.. ഒരു വേള അവനും അവന്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോയി..

” മോളു പോയി കിടന്നോ? ഡമ്മിയച്ഛന് ഒന്നുമില്ല കർത്താവിനോട് പ്രാർത്ഥിച്ചു കുരിശു വരച്ചു കിടന്നോ… എല്ലാം ശരിയായിക്കോളും…

ഫാദറിന്റെ വാക്കുകൾ കേട്ടപ്പോൾ ആ കുഞ്ഞുങ്ങൾക്ക് ആശ്വാസമായി അവർ റൂമിൽ നിന്ന് പുറത്തിറങ്ങി.

” ഈ കുഞ്ഞുങ്ങളെ ഓർത്തുകൊണ്ട് മാത്രമാണ് എന്റെ ആധിയും സങ്കടവും എല്ലാം..

ഫാദർ പറയുന്നത് കേട്ട് ഗൗരവ് അവിടെയുള്ള ഒരു കസേര അദ്ദേഹത്തിന്റെ അരികിലേക്ക് വലിച്ചിട്ടു ശേഷം അതിൽ ഇരുന്നു.
അദ്ദേഹം തുടർന്നു…

” വർഷം കുറേ ആയി അവർക്കുവേണ്ടി ഒരു സംരക്ഷകന്റെ മേലങ്കി അണിയാൻ തുടങ്ങിയിട്ട്
ഓർമ്മ വെച്ച കുഞ്ഞുങ്ങൾ അടക്കം ചോരകുഞ്ഞുങ്ങളെ വരെ എടുത്തു വളർത്തിയിട്ടുണ്ട്.. കയ്യിൽ കിട്ടിയ ദിവസത്തെ ജന്മദിനം ആക്കിയും നല്ലതും ചീത്തയും പറഞ്ഞുകൊടുത്തും എന്റെ ചിറകിന്റെ കീഴിൽ വളർത്തുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്ന ഉള്ളൂ അവർക്ക് നല്ലതു വരണം..
അവർ നല്ല രീതിയിൽ ജീവിക്കുന്നത് കാണണം…

ആ വൃദ്ധന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

” ടെൻഷൻ ഒന്നും വേണ്ട ഫാദർ ഇപ്പോൾ തന്നെ പ്രഷർ അധികമാണ് അത് വെറുതെ ഓരോന്നും ആലോചിച്ചു അത് വെറുതെ കൂട്ടാൻ നിൽക്കണ്ട…

അവൻ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ കണ്ടപ്പോൾ ആ മനസ്സിൽ മറ്റെന്തോ കിടന്നു പുകയുന്നുണ്ടെന്ന് അവന് മനസ്സിലാക്കാൻ കഴിഞ്ഞു…

” യഥാർത്ഥത്തിൽ ഇന്ന് എന്താണ് സംഭവിച്ചത് എന്ന് പറയാൻ പറ്റുമോ ഫാദറിന്..?

അവൻ കുറച്ചു കൂടി അടുത്തേക്ക് ഇരുന്നു ഫാദർ ആദ്യം പറയാൻ മടിച്ചുവെങ്കിലും അവന്റെ നിർബന്ധം കാരണം അദ്ദേഹത്തിന് എല്ലാം പറയേണ്ടിവന്നു എല്ലാം കേട്ടു കഴിഞ്ഞ് അവൻറെ മുഖം വലിഞ്ഞു മുറുകി പല്ലുകൾ ഞരിച്ചുകൊണ്ട് അവൻ കോപം നിയന്ത്രിച്ചു നിർത്തി…

” സാരമില്ല അങ്ങ് വിഷമിക്കേണ്ട ബുദ്ധിക്ക് അഞ്ചു പൈസ കുറവുള്ളവൻ പറഞ്ഞതാണെന്ന് കരുതിയാൽ മതി.. ഒന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട ഞങ്ങളില്ലേ കൂടെ..?

ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന് അവൻ തുടച്ചു കൊടുത്തു അപ്പോഴായിരുന്നു അദ്ദേഹത്തിനുള്ള ഓട്സ് കഞ്ഞിയുമായി അവിടുത്തെ ജോലിക്കാരിയും കുഞ്ഞുങ്ങളുടെ ആയയുമായ റീത്ത അങ്ങോട്ട് വന്നത്…

ഞാൻ ഇറങ്ങട്ടെ ഫാദാർ.. റീത്തയെ നോക്കി ഇതിൽ മധുരം ചേർത്തിട്ടുണ്ടോ?
അവൻ ചോദിച്ചു…

“ഉം.. കുറച്ചു.. റീത്ത ഒരു സ്പൂൺ വെച്ച് ഇളക്കികൊണ്ട് പറഞ്ഞു..

” എങ്കിൽ നാളെ മുതൽ അതുവേണ്ട ഫാദറിന് കുറച്ചു ഡയബറ്റിസ് കൂടിയിട്ടുണ്ട് അതൊന്നും നോർമൽ ആകും വരെ ഷുഗർ ചേർക്കേണ്ട പിന്നെ നിർബന്ധമാണെങ്കിൽ തേൻ ചേർത്തു കൊടുത്താൽ മതി അതും കുറച്ച് കേട്ടോ…?

അവർക്കുള്ള നിർദ്ദേശം കൊടുത്തു ഒന്നുകൂടെ ഫാദറിനെ നോക്കിക്കൊണ്ട് യാത്ര പറഞ്ഞുകൊണ്ടവൻ പുറത്തേക്കിറങ്ങി അവൻ ജീപ്പിന്റെ അരികിലായി എത്തിയതും കുറച്ചുനേരത്തെ കേട്ട കുഞ്ഞിന്റെ സ്വരം വീണ്ടും അവൻ കേട്ടു.. തുറന്നു പിടിച്ച ഡോർ അടച്ചുകൊണ്ട് അവൻ തിരിഞ്ഞു നോക്കി…

അടുത്തേക്ക് ചെന്നു കൊണ്ട് മുട്ടുകുത്തി അവൻ ആ മാലാഖ കുഞ്ഞിന്റെ അരികിൽ ഇരുന്നു..

“എന്താടാ ചക്കരേ മോളുടെ പേര് എന്താ..?

അവൻ സ്നേഹത്തോടെ ചോദിച്ചപ്പോൾ..

“അത്.. അത്… എന്റെ പേര് കത്രീന എന്നാണ്… ആ കുഞ്ഞു നാവ് കൊഞ്ചാലോടെ മന്ത്രിച്ചു..
ശേഷം ആ കുഞ്ഞിളം കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങി കുഞ്ഞു ചുണ്ട് വിതുമ്പി..

ഇതുകണ്ട് ഗൗരവന്റെ ഹൃദയം പിടഞ്ഞു അവൻ ആ കുഞ്ഞിനെ കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു..

” വാവക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടോ..? അവൻ ചോദിച്ചു…

ഉണ്ടെന്ന് തല കുലുക്കി…

” എങ്കിൽ ആ ദൈവം ഉണ്ട് നിങ്ങളുടെ കൂടെ. കരഞ്ഞുകൊണ്ട് മനസ്സുരുകി ചോദിച്ചാൽ അവൻ എന്തും തരും അതുകൊണ്ട് കിടക്കുന്നതിനു മുന്നേ പ്രാർത്ഥിച്ചു കിടക്കണം കേട്ടോ ഡമ്മിയച്ഛന് ഒന്നും വരില്ല കേട്ടോ..?

അവൻ ആ കുഞ്ഞിന്റെ നെറുകയിൽ തലോടികൊണ്ട് ഉമ്മ വെച്ചു പറഞ്ഞപ്പോൾ സമ്മതപൂർവ്വം തലകുലുക്കി കൊണ്ട് ആ കുഞ്ഞു അകത്തേക്ക് ഓടി.. അത് നോക്കിക്കൊണ്ട് അവൻ അവിടെ നിന്നു.. അപ്പോഴായിരുന്നു കാശിയുടെ വരവ് ചുളിഞ്ഞ വസ്ത്രവും ഉലഞ്ഞുപോയ മുടിയും മുറിവേറ്റ ചുണ്ടുകളും ഗൗരവയിൽ സംശയം ഉണ്ടാക്കി..

അവനെ അവിടെ കണ്ട കാശി ഒന്ന് പതറി അവന്റെ ദൃഷ്ടി മുറിഞ്ഞുപോയ ചുണ്ടുകളിൽ ആണെന്ന് കണ്ടപ്പോൾ അറിയാതെയാണെങ്കിലും കാശിയുടെ കൈ അവിടേക്ക് ചലിച്ചു…

കുറച്ചു സമയങ്ങൾക്ക് മുൻപ്

ഓർഫനേജിലേക്ക് എത്താൻ കൃത്യം അര കിലോമീറ്റര്‍ ദൂരം മാത്രമുള്ള സിഗ്നലിൽ നിൽക്കുമ്പോഴായിരുന്നു കാശിയുടെ ബൈക്കിന്റെ തൊട്ടടുത്തായി ഒരു ജിപ്സി ബ്രേക്കിട്ട് വന്നു നിന്നത്.. അതിൽ ഇരുന്നവൻ കാശിയെ ഒന്നു നോക്കി അവനും വെറുതെ ഒന്നു നോക്കി..
തുടർന്ന് സിഗ്നൽ മാറിയപ്പോൾ ബൈക്ക് അവൻ മുന്നോട്ട് എടുത്തു
പിന്നാലെ ആ ജിപ്സിയും ഫോളോ ചെയ്തു. പിന്നിൽ വരുന്നവന്റെ ലക്ഷ്യം താനാണെന്ന് അറിഞ്ഞപ്പോൾ കാശി ബൈക്കിന്റെ വേഗത കൂട്ടി ഇതു കണ്ട പിന്നിലുള്ളവരും വേഗത കൂട്ടി. കുറച്ചു ദൂരം പിന്നിട്ടതും ബൈക്കിനെ ഒന്ന് വട്ടം കറക്കികൊണ്ട് ജിപ്സിക്ക് മുന്നിൽ നിന്നതും അവരൊന്നു പകച്ചു.

കാശിയുടെ കൈ ബ്രേക്കിൽ ഞെരിഞ്ഞു പോര് കോഴിയെ പോലെ
ജിപ്സിയിൽലുള്ളവരെ നോക്കി നിന്ന അവന്റെ നേർക്ക് ജിപ്സി പാഞ്ഞു
അവനെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടിയായിരുന്നു അവർ അതു ചെയ്തത് എങ്കിലും അവരെ ഞെട്ടിച്ചുകൊണ്ട് അവനും അവർക്കെതിരായി പാഞ്ഞു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്നതും ബൈക്ക് ഒന്ന് വെട്ടിച്ചതും ജിപ്സി നിയന്ത്രണം വിട്ടു അതൊരു മയിൽ കുറ്റിയിൽ പോയി ഇടിച്ചു നിന്നു. ഇതുകണ്ട് കാശി ബൈക്ക് ഓഫ് ആക്കി സ്റ്റാൻഡിൽ ഇട്ടു ചാടി ഇറങ്ങി റോഡിൽ നിന്നു
ശേഷം അവിടെ നടന്നത് കരിമ്പിൻകാട്ടിൽ ആന കയറിയത് പോലെയുള്ള മേച്ചിൽ ആയിരുന്നു. ആന്റണി പറഞ്ഞയച്ച ഗുണ്ടകളെ എല്ലാം കാശി ഒറ്റയ്ക്ക് നേരിട്ടു അടിച്ചു വീഴ്ത്തി ഇടയ്ക്ക് എപ്പോഴോ ഒരുത്തന്റെ ഹോക്കി സ്റ്റിക്ക് കൊണ്ട് ഒരടി കിട്ടിയതും ചുണ്ട് മുറിഞ്ഞു ചോര പൊടിഞ്ഞു…

രക്തം കണ്ണിൽ പെട്ടതും അവനിലെ രൗദ്ര ദേവൻ ഉണർന്നു പിന്നെ അവിടെ നടന്നത് ഒരു താണ്ഡവം തന്നെ ആയിരുന്നു കാശിനാഥനെന്നവനിലെ അസുര താണ്ഡവം…

അടി കൊണ്ടവരെല്ലാം അവശരായി നിലം പതിച്ച ശേഷം അവൻ അവർക്ക് അരികിലായി പോയി ഇരുന്നു…

” ഈ ലോകത്ത് ഫ്രീ ആയിട്ട് കൊടുക്കാൻ പറ്റിയ ഒരേ ഒരു സാധ നമാണ് ഞാനിപ്പോൾ നിങ്ങൾക്ക് തരാൻ പോകുന്നത്..

കാശിയുടെ സംസാരം കേട്ടപ്പോൾ വേദനയ്ക്കിടയിലും അവർ അവനെ മുഖമുയർത്തി നോക്കി.

” ഒരു കാര്യത്തിന് അല്ലെങ്കിൽ ഒരാളെ അടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിനു മുന്നേ അയാളെ കുറിച്ച് ഒന്നു മനസ്സിലാക്കിയിട്ട് വേണം കുന്തവും വടിയും ഒക്കെയായിട്ട് ഇറങ്ങാൻ അല്ലെങ്കിൽ ദേ ഇതുപോലെ കിടക്കേണ്ടി വരും.. ഞാൻ വലിയൊരു സംഭവമാണെന്നൊന്നും പറയുന്നില്ല പ… ക്ഷേ.. ചിലർക്ക് മുന്നിൽ ഞാൻ ആ പറഞ്ഞത് തന്നെയാണ് അതുകൊണ്ട് അയച്ചവൻമാരോട് പോയി മക്കൾ പറഞ്ഞേക്കണം ഈ കാര്യത്തിൽ ഒരു അന്ത്യം കാണാതെ എനിക്കൊരു മടങ്ങിപ്പോക്ക് അത് ഉണ്ടാവില്ലാ എന്ന്…

അത്രയും അവരെ നോക്കി പറഞ്ഞുകൊണ്ട് കാശി എഴുന്നേറ്റു

” തീക്കൊള്ളി കൊണ്ടാ നീ തല ചൊറിയുന്നത് എന്ന് ഓർമ്മവേണം അൽപയുസ്സാ നിനക്ക്.

അവരിൽ നേതാവ് എന്ന് തോന്നിക്കുന്നവന്റെ ശബ്ദം കേട്ടു കാശി തിരിഞ്ഞു നോക്കി ശേഷം..

“ഹഹഹ… മന്ത്രി ജോർജ് അല്ല എന്റെ ആയുസ്സ് തീരുമാനിക്കുന്നത് മുകളിൽ ഇരിക്കുന്നവൻ അത് തീരുമാനിക്കാതെ ഞാൻ ഒടുങ്ങാനും പോകുന്നില്ല… പക്ഷേ ഇപ്പൊ നിങ്ങളുടെ ആയുസ്സിന്റെ കാര്യം അതൊരു തീരുമാനമാകും ഞാൻ ആംബുലൻസ് പറഞ്ഞു വിട്ടില്ലെങ്കിൽ…

ഒരു ചിരിയോടെ അവരെ നോക്കി പറഞ്ഞു കൊണ്ട് കാശി ഫോൺ കയ്യിലെടുത്തു മെഡിക്കൽ കോളേജിലേക്ക് ഡയൽ ചെയ്തു ആംബുലൻസ് ഏർപ്പാടാക്കി…

” വിളിച്ചു പറഞ്ഞിട്ടുണ്ട് ഇപ്പൊ എത്തും എങ്കിൽ ശെരി വരട്ടെ..

അവരെ ഒന്നുകൂടി നോക്കി ബൈക്ക് എടുത്തു അതിൽ കയറി സ്റ്റാർട്ട് ആക്കിയതും സൈറൺ മുഴക്കി ആംബുലൻസ് അവിടേക്ക് എത്തിയതും ഒരുമിച്ചായിരുന്നു.

എല്ലാവരെയും കയറ്റി ആ ആംബുലൻസ് മുന്നോട്ടു കുതിച്ചപ്പോൾ അതിനെ മറികടന്നുകൊണ്ട് കാശിയുടെ ബൈക്കും മുന്നോട്ടു കുതിച്ചിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഗൗരവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും കാശിയുടെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് അവനു പേടിയുണ്ടായിരുന്നു എന്തോ പറയാനായി ഒരുങ്ങിയ അവനെ കാശി കൈ ഉയർത്തി തടഞ്ഞു.

” പറയാൻ വരുന്നത് എന്താണെന്ന് എനിക്കറിയാം ഗൗരി.. പക്ഷേ അത് കേൾക്കാൻ താല്പര്യമില്ല എനിക്ക് ഈ കുഞ്ഞുങ്ങളുടെ എതിരെ ഇറങ്ങിത്തിരിച്ചവൻ ഏതു മന്ത്രിയാണെങ്കിലും പൂട്ടിയിരിക്കും ഈ കാശി
അതിന് ഇനി എന്റെ ഉയിര് കൊടുക്കേണ്ടി വന്നാൽ പോലും അതും വേണ്ടെന്ന് വെക്കും..

ജ്വലിക്കുന്ന കണ്ണുകളാൽ ഗൗരവീനെ നോക്കിക്കൊണ്ട് കാശി അവിടെ നിന്ന് അകത്തേക്ക് പോയി അവൻ പോയതിന് ശേഷം എന്തോ ആലോചിച്ചു കൊണ്ട് ഗൗരിയും ജീപ്പിലേക്ക് കയറി…

🔥🔥🔥🔥🔥🔥

രണ്ടുദിവസത്തെ പട്ടിണി കൊണ്ടും ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട രക്തത്തിന്റെ അളവ് കൂടുതലായതുകൊണ്ടും ബിലാൽ നല്ല പോലെ
തളർന്നു പോയിരുന്നു..

“വെള്ളം… വെള്ളം… അവന്റെ ശബ്ദം തളർന്നിരുന്നു കണ്ണുകൾ തുറക്കാൻ തന്നെ വളരെയധികം പ്രയാസപ്പെട്ടു. പാതി തുറന്ന കണ്ണിലൂടെ അവൻ ചുറ്റും നോക്കി ചുറ്റും അരണ്ട വെളിച്ചം മാത്രമാണ് വവ്വാലുകൾ അങ്ങിങ്ങായി തൂങ്ങിക്കിടക്കുന്നുണ്ട്.

അടുത്ത് ആളനക്കം അറിഞ്ഞപ്പോൾ അവൻ പതിയെ തല പൊന്തിച്ചു നോക്കി. കറുപ്പും കറുപ്പും ധരിച്ച് അവന്റെ മുന്നിൽ നിൽക്കുന്ന ആ രൂപത്തെ അവൻ ഒന്നു നോക്കി…

” കുടിക്കാൻ കുറച്ചു വെ…ള്ളം… നാവ് കുഴഞ്ഞു പോയിരുന്നു…

” വിരുന്നുട്ടി സൽക്കരിക്കാൻ അല്ലല്ലോ ബിലാൽ ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്…??

അയാൾ ബലി പീഠത്തിലേക്ക് കൈയ്യുന്നി നിന്നു. വെള്ളാരം കണ്ണുകൾ ബിലാലിന്റെ മുഖത്തിലൂടെ ഒഴുകി നടന്നു.. കരുവാളിച്ച കണ്ണുകളും ചതഞ്ഞു വീർത്ത മുഖവും ജലാംശം നഷ്ടപ്പെട്ടു കരിഞ്ഞുണങ്ങിയ ചുണ്ടുകളും എല്ലാം അവൻ നോക്കി നിന്നു ബിലാലിന്റെ നാവുകൾ വീണ്ടും വെള്ളത്തിനായി യാചിച്ചുകൊണ്ടിയിരുന്നു. അല്പസമയത്തിനുശേഷം കയ്യിൽ ഒരു പാത്രവുമായി നടന്നുവരുന്നവനെ കണ്ടപ്പോൾ ഒരു ആശ്വാസത്തിന്റെ പുഞ്ചിരി ബിലാലിൽ നിറഞ്ഞു.

അവൻ ആവേശത്തോടെ വായ തുറന്നു . ഇതുകണ്ട് കയ്യിലിരിക്കുന്ന പാത്രത്തെ അവന്റെ വായയിലേക്ക് തമിഴത്തിയതും അതിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം
ബിലാലിന്റെ വായയിൽ നിറഞ്ഞു.

നാവിൽ വന്ന ആസക്തിയിൽ ഉള്ളിൽ നിറഞ്ഞ പരവേശത്തോടെ വെള്ള
മായിരിക്കുമെന്ന് കരുതി അവൻ ആ കൊഴുത്ത രക്തത്തെ ഒരിറക്ക് ഇറക്കി. പക്ഷേ അടുത്ത നിമിഷത്തിൽ തന്നെ അത് ഛർദ്ദിച്ചു…

” @%%%& മോനെ രക്തം കുടിക്കാൻ ഞാൻ നിന്നെപ്പോലെ ചെകുത്താൻ അല്ലടാ @#%% മോനെ…

ബിലാൽ ആക്രോശിച്ചുകൊണ്ട് കഴിപ്പുനീരിനെ പുറത്തേക്ക് കക്കി… തും..

ഇതുകേട്ടതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി

ഹഹഹാ….

” നിർത്തെടാ നായെ നിന്റെ കൊലച്ചിരി ഏതെങ്കിലും വിധേന ഞാനിവിടെ നിന്ന് രക്ഷപ്പെട്ടു പോയാൽ അന്ന് തീരും എന്റെ കൈക്ക് നീ…

അവനിൽ വീണ്ടും ശൗര്യം നിറഞ്ഞത് കണ്ടപ്പോൾ അവന്റെ ചിരി പെട്ടെന്ന് നിന്നു കൈ ബിലാലിന്റെ കഴുത്തിൽ ഞെരിഞ്ഞു അവന്റെ കണ്ണും നാവും പുറത്തേക്ക് തുറിച്ചു…

” മ്മ്… ഇവിടേക്ക് നിന്നെ കൊണ്ടുവന്നത് ഞാനാണെങ്കിൽ നിന്റെ രക്ഷപ്പെടൽ അതിനെക്കുറിച്ച് നീ ചിന്തിക്കുക പോലും ചെയ്യേണ്ടതില്ല ബിലാൽ.
കാരണം എന്റെ വിസ്താരം തുടങ്ങിയിട്ടേയുള്ളൂ… ഇനിയുമുണ്ട് നാലുപേർ അവരെയും ഞാൻ ഇങ്ങോട്ടു കൊണ്ടു വരും
എന്നിട്ട് എല്ലാവർക്കുമു ള്ള ശിക്ഷ ഞാൻ ഇവിടെ നടപ്പാക്കും.. അതുവരെ ഒരുതരത്തിലുള്ള കരുണയും വിട്ടുവീഴ്ചയും എന്നിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല

ബിലാലിന്റെ കഴുത്തിലെ പിടിമുറുക്കി കൊണ്ട് അവൻ പറഞ്ഞപ്പോൾ ശ്വാസം കിട്ടാതെ ഒന്നും പിടയാൻ മാത്രമേ അവനെ കൊണ്ടു സാധിച്ചുള്ളൂ…

തുടരും…

One comment

Leave a Reply

Your email address will not be published. Required fields are marked *