അസുരാധിപതി പാർട്ട് 1

Episode : 01

Written by : Vaiga Vedha & Wasim Akram
——————-
ഇടിച്ചു കുത്തി പെയ്ത മഴയ്ക്ക് ശേഷം ചെളിയും കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ അവന്റെ Duster മുന്നോട്ട് ഉരുണ്ടു നീങ്ങിയപ്പോൾ മുകളിൽ പൂർണ്ണ ശോഭയോടെ ഉദിച്ചു നിന്ന നിലാവും ഇരുവശങ്ങളിലുമായി ഉയർന്നു നിന്ന കൂറ്റൻ മരങ്ങളും ആയിരുന്നു അവന്റെ ആ യാത്രക്ക് സാക്ഷിയായി നിന്നിരുന്നത്…

യാത്രയ്ക്കൊടുവിൽ എത്തി നിന്നതോ ആ ചെകുത്താൻ കോട്ടയ്ക്ക് മുന്നിൽ. ഡോർ തുറന്ന് അവൻ വലതുകാൽ നിലത്തേക്ക് കുത്തിയതും എട്ടു ദിക്കും പൊട്ടുമാർ ഒരു വെള്ളിടി വെട്ടി…

അതിന്റെ മിന്നൽ പ്രഭയിൽ അവന്റെ വട്ട മുഖവും അതിൽ തിളങ്ങി നിന്നിരുന്ന വെള്ളാരം കണ്ണുകളും കൂടുതൽ പ്രഭയോടെ തിളങ്ങി.. ഇടറാത്ത കാലടികളോടെ അവൻ മുന്നോട്ടു നടന്നപ്പോൾ അതിനൊരു അകമ്പടി എന്ന പോലെ ഒരു ഇളം കാറ്റും അവനെ തഴുകി തലോടി കടന്നുപോയി…

അവന്റെ വരവ് ദൂരെ നിന്നും കണ്ട അവന്റെ അടിമകൾ അവനെ സ്വീകരിക്കാൻ എന്നപോലെ ഉച്ചത്തിൽ ഓരിയിടാൻ തുടങ്ങിയപ്പോൾ അകത്തു കിടന്നിരുന്ന ബിലാലിന്റെ നെഞ്ചും പേടി കൊണ്ട് വിങ്ങി തുടങ്ങി. അവൻ കയ്യും കാലും മോചിപ്പിക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി.

“ഹഹഹ… ചതഞ്ഞു വീർത്ത ശരീരം ഒന്നുകൂടി വേദനിക്കുകയെ ഉള്ളു ബിലാൽ അല്ലാതെ അത് അഴിയാൻ ഒന്നും പോകുന്നില്ല…

പതിയെ നടന്ന അവൻ ബിലാലിന്റെ അടുത്തായി വന്നുനിന്നു… അവന്റെ കണ്ണുകൾ ദേഷ്യം നിറഞ്ഞ ബിലാലിന്റെ മുഖത്തേക്ക് തറഞ്ഞു…

” എന്തിനാ നീ എന്നെ ഉപദ്രവിക്കുന്നത് ആരാ നീ.. നിനക്കെന്താ വേണ്ടത്..?

ഒരേസമയം ഒന്നിലധികം ചോദ്യങ്ങൾ ആയിരുന്നു ബിലാലിൽ നിന്നും ഉടലെടുത്തത്….

“ഒന്ന് ശ്വാസം വിട്ടു ചോദിക്ക് Big B ഇല്ലെങ്കിൽ ഇതങ്ങോട്ട് വെടിച്ചു പോകും…

അവൻ ബിലാലിന്റെ നെഞ്ചിൽ കുത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവനൊന്നു ഞെട്ടി…

“Big B എന്ന പേര് ഞാൻ എങ്ങനെ കണ്ടെത്തി എന്നായിരിക്കും നീ ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ…?

മുതുകിൽ തൂക്കിയിട്ടിരിക്കുന്ന Back Bag കയ്യിലെടുത്തുകൊണ്ട് അവൻ ബിലാലിനെ നോക്കി..

മ്മ്… എല്ലാം പറയാം സമയമുണ്ടല്ലോ ഒരുപാട്

പതിയെ ഒന്ന് ചിരിച്ചുകൊണ്ട് അവൻ ആ ബാഗിന്റെ സിബ്ബ് തുറന്നു അതിൽ നിന്നും സർജിക്കൽ ബ്ലേഡ് അടക്കം പലതരത്തിലുള്ള മെഡിക്കൽ ടൂളുകൾ ഓരോന്നും പുറത്തേക്ക് എടുത്ത് തലിപീഠത്തിന്റെ മുകളിലേക്ക് നിരത്താൻ തുടങ്ങി…

രൗദ്രഭാവം പൂണ്ടു നിൽക്കുന്ന എറണാകുളം സിറ്റി പോലീസ് കമ്മീഷണർ യാദവ് കൃഷ്ണയെ കണ്ടതും ഫാദർ ഡൊമിനിക്കിന്റ വലംകൈ ഛേദിക്കാൻ ഓങ്ങിയ ആന്റണിയുടെ കൈ താനെ താഴ്ന്നു പോയിരുന്നു…

അവന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം മുഴങ്ങി

ദാസ് Take him to the hospital..

സൃഷ്ടി ആന്റണിയിൽ പതിപ്പിച്ചു യാദവ് പറഞ്ഞതും ദാസ് ഒരു ആക്ക്ഞാനവർത്തിയെ പോലെ മുന്നോട്ടു നടന്നു ഫാദർ ഡൊമിനിക്കിനെ ചുമലിൽ താങ്ങി അവരുടെ Bolero യുടെ പിൻ സീറ്റിലേക്ക് ഇരുത്തി.

” സാറേ വേണ്ട. ഇത് മുകളിൽ നിന്നുള്ള ഓർഡറാ വെറുതെ പണി ഇരന്ന് വാങ്ങിക്കാൻ നിൽക്കണ്ട….

ആന്റണി വാൾ യാദവിന്റെ നേരെ നീട്ടി ചീറി…

“മ്മ്… അതുക്കും മേലെ നിന്നുള്ള ഓർഡർ കിട്ടിയിട്ടാ ആന്റപ്പാ ഞാനും വന്നിരിക്കുന്നെ…

യാദവ് ആന്റണിയെ നോക്കി ചിരിയോടെ പറഞ്ഞു…

മെഡിക്കൽ കോളേജിലേക്ക് വിട്ടോ ഞാൻ വന്നേക്കാം…

യാദവ് ദാസിന് നിർദ്ദേശം കൊടുത്തു…

സാർ ഒറ്റയ്ക്ക്… അത് ചോദിക്കുമ്പോൾ ദാസിന്റെ കണ്ണുകൾ ആന്റണിയിലും കൂട്ടാളികളിലുമായിരുന്നു..

ഹേയ്.. ദാസ് ആരു പറഞ്ഞു ഞാൻ ഒറ്റയ്ക്ക് ആണെന്ന് അപ്പോൾ ആ നിൽക്കുന്നവരോ..?

യാദവ് ആന്റണിയിലേക്കും കൂട്ടളികളിലേക്കും നോക്കി…

Cool man.. നീ ആദ്യം ഞാൻ പറഞ്ഞത് ചെയ്യൂ മെഡിക്കൽ കോളേജിലേക്ക് ചെല്ലു.. എന്നിട്ട് അവിടെനിന്നും ഒരു ആംബുലൻസ് ഇങ്ങോട്ടേക്ക് പറഞ്ഞു വിട്ടേക്ക്.. ചെല്ല്…

യാദവ് അവന്റെ കൂളിങ് ഗ്ലാസ്‌ ഊരി പറഞ്ഞു കൊണ്ട് പോക്കറ്റിലേക്ക് വച്ചപ്പോൾ ചിരിച്ചു പോയിരുന്നു ദാസ്… തുടർന്ന് അവിടെ നിന്നും വണ്ടിയെടുത്ത ദാസ് ഒടുക്കം എത്തി നിന്നത് മെഡിക്കൽ കോളേജ് കാശ്വാലിറ്റി ബ്ലോക്കിലായിരുന്നു.

വിളിച്ചു പറഞ്ഞതനുസരിച്ചു വെള്ളയും വെള്ളയും ഇട്ട അറ്റൻഡർമാർ സ്ട്രക്ച്ചറുമായി അവിടേക്ക് എത്തിയിരുന്നു അദ്ദേഹത്തെ അതിലേക്ക് കിടത്തി അകത്തേക്ക് പോകുമ്പോൾ ദാസും അവരെ പിന്തുടർന്നു.

“Excuse Me.. പുറകിൽ ആരുടെയോ കൈത്തലം പതിഞ്ഞപ്പോൾ പുറം തിരിഞ്ഞു നോക്കി.
ജനറൽ സർജൻ ഡോക്ടർ ഗൗരവമേനോനായിരുന്നു അത്.. അവനെ കണ്ട ദാസും ഒന്ന് ചിരിച്ചു…

” അതെ ഇങ്ങനെ എത്തി നോക്കാൻ മാത്രം അവിടെ എന്തു കൂത്താണ് നടക്കുന്നത് ഏഹ്…? വഴിയിൽ നിന്ന് മാറി നിൽക്ക്…

ഗൗരവ് കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു…

അവന്റെ പെട്ടെന്നുള്ള സംസാരത്തിൽ ദാസ് ഒന്ന് വിളറി പോയി. ആരുടെയോ അടക്കിപ്പിടിച്ചുള്ള ചിരി കേട്ട് ആ ഭാഗത്തേക്ക് നോക്കി. കടിച്ചുപിടിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന കാശിയെ കണ്ടപ്പോൾ ഒരു വേള അയാൾക്ക് ദേഷ്യവും ആശ്വാസവും തോന്നി..
ഒന്ന് തിടുക്കപ്പെട്ടു കൊണ്ട് തന്നെ അയാൾ അവന്റെ അരികിലേക്ക് നടന്നു.. ഇതുകണ്ട ഗൗരവ് ചെറിയ ചിരിയോടെ തല വെട്ടിച്ചു അകത്തേക്ക് കയറി പോയി…

” എവിടെ വാല് നോക്കട്ടെ..?

കാശി ചിരിയോടെ ചോദിച്ചു… അവൻ ദാസിനെ പുറം തിരിച്ചു നിർത്തി നോക്കി…

“എന്ത്… ദാസ് സംശയത്തോടെ ചോദിച്ചു..

അല്ല ആ മുറിഞ്ഞുപോയ വാല്..

ദാസ് കാശിയെ ഒന്ന് അമർത്തി നോക്കി…

“അല്ല സാർ അല്ലാതെ അവന്റെ മുന്നിൽ ചെന്ന് ചാടി കൊടുക്കുമോ അറിയില്ല അവന്റെ സ്വഭാവം…?

” അതല്ലടാ ഫാദറിന്റെ അവസ്ഥ ഒന്ന് അറിയാൻ വേണ്ടി…

ദാസ് ഒന്ന് നിർത്തിയപ്പോൾ കാശിയുടെ മുഖത്ത് ചിരി വാങ്ങി അവിടെ കോപം നുരഞ്ഞു പൊന്തി.. അവൻ കൈ മുഷ്ടി ചുരുട്ടി ദേഷ്യം എന്ന ഭാവത്തെ നിയന്ത്രിച്ചു നിർത്തി അവിടെ ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് പോയി ഇരുന്നു…

” കാര്യങ്ങൾ കൈവിട്ടു തുടങ്ങി കാശി.. അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ അതു പൂർത്തിയാക്കി കഴിയുമ്പോൾ എന്തായിരിക്കും അവസ്ഥ…?

ദാസ് വേവലാതിയുടെ ചോദിച്ചപ്പോൾ കാശി മൗനമായിരുന്നു…

ദാസ് തുടർന്നു… ഇന്നു തന്നെ കണ്ടില്ലേ ഞങ്ങൾ പോയില്ലായിരുന്നെങ്കിൽ

( ഒന്ന് നിർത്തിയ ശേഷം )

ഇട്ടിരിക്കുന്ന വെള്ള വസ്ത്രം പോലെയല്ല അകം… കാലന്റെ കറുപ്പ് നിറഞ്ഞ അയാളുടെ ചെയ്തികൾ ഇനിയും ക്രൂരമാവും… ഫാദർ ഡൊമിനിക്ക് അയാൾ കാണിച്ചു തന്ന ഒരു ഉദാഹരണം മാത്രം… ഇനിയും നീ അന്വേഷണം തുടർന്നാൽ അടുത്തത് നീ ആയിരിക്കും അയാളുടെ ടാർഗറ്റ്…

കാശിക്ക് ഒരു മുന്നറിയിപ്പ് പോലെ കൊടുത്തു ദാസ്..

മ്മ്… അപ്പോൾ ഞാൻ അന്വേഷണം നിർത്തണം എന്നാണോ സാർ പറയുന്നത്..? കാശി ദാസിനെ നോക്കി കൊണ്ട് ചോദിച്ചു..

അയാളിൽ അവനു കൊടുക്കാൻ മറുപടി ഇല്ലായിരുന്നു…

” അനാഥ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലാ അയാള് കയ്യിട്ടുവാരിയിരിക്കുന്നത് ഒരിക്കൽ ഞാൻ അവരെ കാണാൻ ചെന്നപ്പോൾ അവരുടെ അവസ്ഥ എന്തായിരുന്നു എന്ന് സാറിന് കേൾക്കണോ..?

ഉത്കണ്ഠ നിറഞ്ഞ കാശിയുടെ സംസാരം കേട്ടപ്പോൾ ദാസും വല്ലാതായി…

“ഉപ്പു തിന്നവനാ മിനിസ്റ്റർ ജോർജ് അപ്പോൾ വെള്ളം കുടിച്ചാൽ മതിയാകൂ..

രണ്ടു കൈയും കൂട്ടി തിരുമ്മി ഉള്ളിൽ നുരഞ്ഞു പൊന്തിയ കോപത്തെ അടക്കി നിർത്താൻ അവൻ നന്നേ പാടുപെട്ടു
അന്നേരമായിരുന്നു അകത്തേക്ക് കയറിപ്പോയ ഡോക്ടർ ഗൗരവം പുറത്തേക്ക് നടന്നു വരുന്നത് ദാസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
അയാൾ കാശിയുടെ തോളിൽ തട്ടിക്കൊണ്ട് കണ്ണുകൾ അവിടേക്ക് ചലിപ്പിച്ചു..

” കുഴപ്പമൊന്നുമില്ലല്ലോ ഫാദർ ഓക്കേ അല്ലേ ? കാശി ഗൗരവിനോട് ചോദിച്ചു…

“നീ ഇങ് വന്നേ..

ഗൗരവിന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ കാശി ന്റെ ഒപ്പം പുറത്തേക്ക് നടന്നു.. അവർ ഇരുവരും പുറത്തേക്ക് പോയത് നോക്കി ദാസ് നിൽക്കുമ്പോൾ ആയിരുന്നു ഫാദറിനെയും കൊണ്ട് അറ്റൻഡർമാർ പുറത്തേക്ക് വന്നത്. വലതുകൈയുടെ X – Ray എടുക്കണമെന്നും പറഞ്ഞു സ്ട്രക്ചർ ഉരുട്ടി കോറിഡോറിലൂടെ അവർ പോയപ്പോൾ ദാസും അവരെ അനുഗമിച്ചിരുന്നു…

പുറത്തേക്കിറങ്ങിയ കാശിയും ഗൗരവും വലിയൊരു മരത്തിന്റെ ചുവട്ടിൽ ആയിരുന്നു പോയി നിന്നിരുന്നത്.

” അപകടം പിടിച്ച ഒരു കാര്യം ചെയ്യുമ്പോൾ ആദ്യം നമ്മൾ ചെയ്യേണ്ട ഒരു കാര്യമുണ്ട് അതെന്താണെന്ന് അറിയാമോ നിനക്ക്..?

കുറച്ചു ഗൗരവത്തിൽ തന്നെ കാശിയോട് ചോദിച്ചു അവൻ…

“ഉം.. നമ്മുടെ ആ പ്രവർത്തി കാരണം ആപത്തു സംഭവിക്കാൻ പോകുന്നവരെ സംരക്ഷിച്ചു നിർത്തണം..

അവൻ മറുപടി പറഞ്ഞു..

“മ്മ്… Right… എന്നിട്ട് നീ അത് ചെയ്തിരുന്നോ..?

മൗനമായിരുന്നു കാശിയുടെ മറുപടി..

” നിന്റെ ഈ അന്വേഷണം നിർത്തിവയ്ക്കണം എന്നൊന്നും ഞാൻ പറയുന്നില്ല വിശപ്പ് മാറാൻ വേണ്ടിയാണ് ആ കുഞ്ഞുങ്ങൾ നിന്റെ അരികിൽ വന്നത് അവരുടെ കണ്ണുനീരിനെ കണ്ടില്ലെന്ന് വെക്കരുത്..

ഗൗരവ് കാർഷിയുടെ തോളിൽ കൈ അമർത്തി…

പക്ഷേ ഇന്ന് നടന്നതുപോലെ ഇനി ഉണ്ടാകരുത് കരുതിയിരിക്കണം നീ.. ജോർജിന്റെ ശരീരത്തിൽ മാത്രമേ വെൺമയുള്ളൂ അകം നീ ഇപ്പോൾ അറിഞ്ഞു കാണുമല്ലോ..?
അതുകൊണ്ട് മുന്നോട്ടുള്ള ഓരോ ചുവടും സൂക്ഷിച്ചു വേണം
വീട്ടിൽ അങ്കിളിനോടും പറഞ്ഞു വെച്ചേക്ക്…

ഗൗരവ് കാശിക്കുള്ള ഓരോ മുന്നറിയിപ്പുകളും കൊടുത്തു കഴിഞ്ഞപ്പോൾ ആയിരുന്നു സൈറൺ മുഴക്കി ഒരു ഇരമ്പലോടെ ആംബുലൻ അവിടേക്ക് വന്നത്… കാശിയും ഗൗരവും നോക്കി നിൽക്കെ കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡോർ തുറന്നു ന്ന് പുറത്തിറങ്ങിയ യാദവ് അവരെ ഒന്ന് പാളി നോക്കിക്കൊണ്ട് കാഷ്വാലിറ്റിയിലേക്ക് കയറി..

അതു കണ്ട് ഗൗരവ് കാശിയോട് വീണ്ടും പറഞ്ഞു..

” ഒന്നോർത്തു നോക്കിക്കേ കാശി ഇന്ന് അദ്ദേഹം അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഫാദറിന്റെ അവസ്ഥ ഓഹ്..

അവനൊന്നും തലകുടഞ്ഞു ആ സമയത്ത് തന്നെയായിരുന്നു അകത്തേക്ക് കയറി പോയ യാദവ് പുറത്തേക്ക് ഇറങ്ങി വരുന്നതും അവരെ രണ്ടുപേരെയും അഭിവാദ്യം ചെയ്തതും…

” രാവണ ൻ നല്ലപോലെ മേഞ്ഞുവെന്ന് തോന്നുന്നുണ്ടല്ലോ..?

സ്ട്രക്ചറിൽ കിടത്തി കൊണ്ടുപോകുന്ന ആന്റണിയെയും കൂട്ടാളികളെയും നോക്കി കാശി…

” കൊയ്തു വിടേണ്ട കേസുകളാണ് വിട്ടുവെച്ചെന്ന് മാത്രം…

ചിരിച്ചിട്ടാണെങ്കിലും അല്പം അരിശത്തോടെ തന്നെ പറയും അവൻ…

” എങ്കിൽ സംസാരിക്ക് പോയി നോക്കട്ടെ..?

ഗൗരവ് പറഞ്ഞു അകത്തേക്കു കയറി പോയി..

” അല്ല സാർ.. Actually എവിടെ വെച്ചാണ് ഇതൊക്കെ സംഭവിച്ചത് ദാസ് സാറിനോട് ചോദിക്കാൻ പറ്റിയില്ല.

കാശി യാദവിനോട് ചോദിച്ചു…

“ആ അത് നമ്മുടെ ആ ലൂദർ ചർച്ചിന്റെ അടുത്ത് വെച്ച്..

യാദവിൽ നിന്നും ആ പേര് വീണതും ഗൗരവിന്റെ കാലുകൾ ഒരു നിമിഷം നിശ്ചലമായി എങ്കിലും പിന്നിൽ നിൽക്കുന്നവർക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ വേണ്ടി അവൻ ചുവടുകൾ വളരെ പതിയെ ആക്കി നടന്നു..

“മ്മ്.. അധികം ജന സഞ്ചാരം ഇല്ലാത്ത ഏരിയ ആയതിനാൽ ആരും വരില്ലെന്ന് ജോർജ്ജും കരുതിക്കാണും അല്ലേ സാർ…

അവരുടെ സംസാരം മുഴുവനും കേട്ടു ഗൗരവ് പതിയെ നടന്നു അവന്റെ മുഖത്ത് അപ്പോൾ പല ഭാവങ്ങളും മിന്നി മാഞ്ഞു കൊണ്ടിരുന്നു അകത്തേക്ക് കയറുന്നതിന് മുൻപ് പുറം തിരിഞ്ഞൊരു നോട്ടം അവർക്കായി സമ്മാനിക്കാനും അവൻ മറന്നില്ല….

സർജിക്കൽ ബ്ലേഡ് കൊണ്ട് കീറപ്പെട്ട മുറിവിലേക്ക് ത്രഡ് അടങ്ങിയ നീഡിൽ ആഴ്ന്നിറങ്ങുമ്പോൾ ബിലാലിൽ നിന്നും ആർത്ഥനാദം ഉടലെടുത്തു…

ആാാാ….. ആാാാ…..

അതിന്റെ പ്രഭാവത്തിൽ എന്നോണം
ലൂദർ ചർച്ചിന്റെ മേൽക്കൂരയിൽ ചേക്കേറിയിരുന്ന പക്ഷികളെല്ലാം നാലു ദിക്കിലേക്കും ചിതറി പറന്നു…

” ഇന്ന് ഇവിടെ എന്തൊക്കെയാ നടന്നത് എന്ന് നിനക്ക് അറിയണോ ബിലാൽ..?

ലൂദർ അവനോട് ചോദിച്ചു…

സെന്റ് പീറ്റേഴ്സ് ഓർഫനേജ് വികാരി ഫാദർ ഡൊമിനിക്കിനെ കൊല്ലാൻ ശ്രമിച്ചു തക്ക സമയത്ത് കമ്മീഷണർ സാർ വന്നതുകൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു..

അവന്റെ സ്വരം നേർത്ത തായിരുന്നു…

” എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായിട്ട് കൊല്ലാതെടാ പന്നി…!!!

ബിലാലിന്റെ ആക്രോശം അവിടെ ഒന്നായി പ്രതിധ്വനിച്ചു

” ഞാൻ പറഞ്ഞതിനുള്ള ചോദ്യം അല്ലല്ലോ ബിലാൽ നീ ഇപ്പോൾ ചോദിച്ചത് ഞാൻ പറഞ്ഞതിനെ നീ കേട്ടില്ലേ? ലൂദർ അവനോടായി ചോദിച്ചു…

അവൻ ബിലാലിന്റെ മുറിയിലേക്ക് നീഡിൽ കോർത്തു എടുത്തു കൊണ്ടേയിരുന്നു…

” അയാൾക്ക് എന്ത് സംഭവിച്ചാലും എനിക്ക് എന്താടാ നായെ.. അയാൾ ആരാ എന്റെ..?

പച്ച മാംസത്തിൽ സൂചി കയറുന്ന വേദനയ്ക്കിടയിലും ബിലാൽൽ അലറി…

” നിനക്ക് ആരുമല്ലായിരിക്കും പക്ഷേ ആ പാവം മനുഷ്യൻ ആരെങ്കിലും ഒക്കെ ആയി തീർന്ന കുറച്ചു അനാഥ കുഞ്ഞുങ്ങളുണ്ട് ഇവിടെ.. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് മാത്രമായിരിക്കും അതിന്റെ നഷ്ടം…

ചെയ്യുന്ന പ്രവർത്തി തുടർന്നുകൊണ്ട് അവൻ ബിലാലിനോട് സംസാരിച്ചു…

” നിനക്ക് അത്രയ്ക്ക് ധ? ദണ്ണമുണ്ടെങ്കിൽ പോയി കാവിൽ ഇരിക്കെടാ അവർക്ക് നായിന്റെ മോനെ.. അല്ലാതെ ഇവിടെയിരുന്ന് പ്രസംഗിക്കുകയല്ല വേണ്ടത്…

ബിലാൽ വീണ്ടും അലറി…

ആാാാ…. ആാാാ…..

” ഞാൻ കാവൽ ഇരിക്കുന്നുണ്ട് ബിലാൽ അവർ അറിയാതെ തന്നെ
മ്മ്…

ഒരു പ്രത്യേക സ്വരത്തിൽ ആയിരുന്നു ലദർ അത് പറഞ്ഞു വെച്ചത്…

അവൻ പറഞ്ഞു നിർത്തിയതും ഒരു നനുത്ത ഇളം കാറ്റ് അവനെ തഴുകിപ്പോയി…
അതിൽ കലർന്നിരുന്ന പനിനീർ പൂവിന്റെ ഗന്ധം നാസിയിലേക്ക് അരിച്ചുകയറിയപ്പോൾ അവന്റെ ദൃഷ്ടിയും അതുപോലെതന്നെ കാൽ ചുവടുകളും ആ ഭാഗത്തെ ലക്ഷ്യമാക്കി നടന്നു…

തുരുമ്പെടുത്ത ജനലിൽ പിടിച്ചുകൊണ്ട് അവൻ പുറത്തേക്കു നോക്കി.
തഴച്ചുവളർന്നു നിൽക്കുന്ന പനിനീർ പൂക്കൾക്കു നടുവിലായി അന്ത്യവിശ്രമം കൊള്ളുന്ന കുറച്ച് അധികം ആത്മാക്കൾ.. അതിൽ ഒടുവിൽ അവന്റെ ദൃഷ്ടിപതിഞ്ഞു നിന്നത് തന്റെ പ്രാണന്റെ മേലും…

” ഇല്ല തെരേസാ… ഒരു കഴുകനും വിട്ടുകൊടുക്കില്ല ഞാൻ നമ്മുടെ കുഞ്ഞുങ്ങളെ..?
എന്റെ ഉയിര് പോകുംവരെ ഞാൻ ഉണ്ടാകും അവർക്ക്…

അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി അതിൽ നിന്നും ഉതിർന്നുവീണ ഒരിറ്റു കണ്ണുനീർ തുള്ളി നിലത്തേക്ക് വീണു ചിതറി
പെട്ടെന്ന് പുറത്ത് മഴ ശക്തിയാർജിക്കാൻ തുടങ്ങി..

” ആത്മാക്കളുടെ സന്തോഷം
എന്റെ തെരേസയുടെ സന്തോഷം…

അവന്റെ നാവുകൾ അപ്രകാരം ഉരുവിട്ടപ്പോൾ നുണക്കുഴിയാൽ തെളിഞ്ഞൊരു ചെറുപുഞ്ചിരി ആ മുഖത്ത് സ്ഥാനം പിടിച്ചിരുന്നു…

ആന്റണിയെയും കൂട്ടാളികളെയും തല്ലി ചതച്ച യാദവിനെ ചോദ്യം ചെയ്യാൻ മിനിസ്റ്റർ പാർട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു.

പാർട്ടി ഓഫീസിന്റെ അങ്കണത്തിലേക്ക് യാദവിന്റെ ഡിപ്പാർട്ട്മെന്റ് ജീപ്പ് ഒരു ഇരുമ്പലോടെ ചെന്നു നിർത്തി. മുറ്റത്തുനിന്നിരുന്ന ജോർജിന്റെ അണിയറ പ്രവർത്തകർ യാദവിനെയും ദാസിനെയും രോഷത്തോടെ നോക്കി എന്നാൽ ഇതൊന്നും തന്റെ രോമത്തിൽ പോലും സ്പർശിക്കില്ല എന്ന അർത്ഥത്തിൽ അവര് രണ്ടുപേരും അകത്തേക്ക് പ്രവേശിച്ചു
ഓഫീസിന്റെ ഉമ്മറപ്പടിയിലേക്ക് യാദവ് കാലെടുത്തു വച്ചതും ജോർജിന്റെ മകനും സ്ഥലം MLA യും ആയ ടോമി ജോർജ് അവർക്കെതിരായി വന്നുനിന്നു…

” വന്നോ എറണാകുളം സിറ്റിയുടെ രാവണപ്രഭു..?

ടോമിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു…

വേഗം ചെല്ല് പപ്പ കാത്തിരിക്കുന്നുണ്ട് എന്നിട്ട് കിട്ടുന്നത് വയറു നിറച്ചു വാങ്ങിച്ചോ..?

ഇതു പറഞ്ഞുകൊണ്ട് ടോമി അവർക്ക് മുന്നിൽ നിന്നും മാറി.. തുടർന്ന് യാദവും ദാസും അകത്തേക്കു കയറി…
കയറിയ പാടെ അവർ കണ്ടു കെട്ടും പൊട്ടുമായി ജോർജിന്റെ മുന്നിൽ നിൽക്കുന്ന ആന്റണിയെ..

” അയ്യോ വന്നോ വന്നോട്ടെ വന്നാട്ടെ… വന്നിട്ട് ദോണ്ടേ ഇങ്ങോട്ട് ഇരുന്നാട്ടെ…

ജോർജ് കസേരയിൽ നിന്നും എഴുന്നേറ്റു പറഞ്ഞു അപ്പോൾ പുറകിൽ നിന്നും ഡോർ അടക്കുന്ന ശബ്ദം കേട്ട് ദാസ് പിന്തിരിഞ്ഞു നോക്കി. എന്നാൽ യാദവ് മാത്രം അതിനു തുനിഞ്ഞില്ല…

” എന്നെ ആ കസേരയിൽ ഇരുത്താനാണോ സാർ വിളിപ്പിച്ചത്..?

അവൻ വിഷയത്തിലേക്ക് കടന്നു…

” ഞാനൊന്നു വിളിപ്പിച്ചപ്പോഴേക്കും ഓടിക്കിതച്ചു വന്നതല്ലേ അപ്പോൾ ക്ഷീണം കാണുമല്ലോ…? തളർന്നു വീഴാതിരിക്കാൻ വേണ്ടിയാണ് ഇരുന്നോളാൻ ഞാൻ പറഞ്ഞത്…

ജോർജ് യാദവിന്റെ മുന്നിലായി വന്നു നിന്നു…

ആരോട് ചോദിച്ചിട്ട് എന്റെ അണിയറ പ്രവർത്തകർക്കെതിരെ അക്രമം കാണിച്ചത്…?

UPSC. കമ്മീഷൻ നിനക്ക് IPS തന്നത് നാട്ടുകാരുടെ നെഞ്ചത്തോട്ട് കയറാനല്ല.

അയാളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു…

” ഇതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാൽ സാറിനെ മറുപടി ഉണ്ടാകുമോ…?

മനസ്സിലായില്ല..?

” അതായത് ഫാദർ ഡൊമിനിക്കിന്റെ കൈ ച്ഛേദിക്കാൻ സാറിന്റെ അണിയറ പ്രവർത്തകനു ആരാണ് കൊടുത്തത് എന്ന് ഞാൻ ചോദിച്ചാൽ സാറിന് മറുപടി ഉണ്ടാകുമോ എന്ന്…?

അവന്റെ കണ്ണുകൾ കുറുകി വാക്കുകളിൽ അഗ്നി നിറഞ്ഞു ഇതുകണ്ട് ജോർജ് ഒന്ന് പതറി… യാദവ് തുടർന്നു…

നാട്ടുകാര് വോട്ട് തന്ന് വിജയിപ്പിച്ചതും അവരുടെ നെഞ്ചത്തോട്ടും കയറാനല്ല..

അവന്റെ മറുപടിയിൽ ദാസിന്റെ ഉള്ളവും നിറഞ്ഞു.. ഉള്ളിലൂറിയ ചിരിയോടെ അയാൾ ജോർജിനെ നോക്കി നിന്നു…

” നീ എന്നോട് തർക്കിക്കാൻ ആണോ വന്നത്…?

ജോർജ് അവനു നേരെ ചീറി…

” എന്നെ അതിനാണ് അങ്ങ് വിളിപ്പിച്ചത് എങ്കിൽ ഞാൻ അത് ചെയ്തല്ലേ പറ്റൂ…

അവനും കൊള്ളുന്ന മറുപടി കൊടുത്തു നിന്നപ്പോൾ കതകിൽ മുട്ടിക്കൊണ്ട് ടോമി അകത്തേക്ക് കയറി വന്നത്…

” എന്തായി പപ്പ ഇവൻ വഴങ്ങുന്നുണ്ടോ..?

” സാർ ഇദ്ദേഹത്തിനു വഴങ്ങിക്കൊടുക്കാൻ സാർ എന്താ ഇദ്ദേഹത്തിന്റെ ഭാര്യയാണോ ടോമി… സാറേ….?

ദാസിന്റെ ആക്ഷേപം കലർന്ന സംസാരം ടോമിയിൽ ദേഷ്യം നിറച്ചു.
അവൻ വലംകൈ ദാസിന് നേരെ ഉയർത്തിയതും യാദവ് അത് തടഞ്ഞു…

” പേരിന്റെ അറ്റത്ത് ഒരു വാൽ ആയിട്ട് ഈ നിൽക്കുന്ന നിന്റെ അപ്പന്റെ പേരുണ്ടെന്ന് കരുതി ആർക്ക് നേരെയും കൈ ഉയർത്തല്ലേ ടോമി.. പിന്നീട് കഴിക്കാനും കഴുകാനും അതില്ലാതെ പോകും…

യാദവിന്റെ വാക്കുകൾ ജോർജ് അടക്കം എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. കണ്ണിലും മുഖത്തും ദേഷ്യം നുരഞ്ഞു പൊന്തിയെങ്കിലും അവർ അതിനെ പണിപ്പെട്ടു നിയന്ത്രിച്ചു നിർത്തി…

ഇന്നല്ലെങ്കിൽ നാളെ തുറക്കാൻ പോകുന്ന പദവിയിലിരുന്നു കൊണ്ട് എനിക്കിട്ട് ഉണ്ടാക്കാൻ നിൽക്കല്ലേ സാറേ.. തെറ്റ് ചെയ്തവനാണ് നിങ്ങൾ അപ്പോൾ അതിനുള്ള ശിക്ഷയും അനുഭവിച്ചേ തീരൂ…

നിങ്ങൾക്കെതിരെ ഇറങ്ങിയിരിക്കുന്നത് ഞാനല്ല അവനാ ഋഷികേഷ്… സാക്ഷാൽ കാശിനാഥന്റെ പിറവിയെടുത്തവൻ…!

ഏറ്റെടുത്ത കേസുകൾ മുഴുവനും അന്വേഷിച്ചു കണ്ടെത്തുന്നവൻ… തടയാൻ പോയിട്ട് ഒന്ന് മുട്ടാൻ പോലും നിങ്ങളെക്കൊണ്ട് ആകില്ല
തൃക്കണ്ണ് തുറന്നു ദഹിപ്പിച്ചു കളയും…

ചൂണ്ടുവിരൽ നിവർത്തി യാദവ് അതു പറഞ്ഞു അവിടെ നിന്നും ഇറങ്ങി ഒപ്പം ദാസും…

അവർ പോയതിനു പുറകെ കലുഷിതമായ ചിന്തകളോടെ ജോർജ് കസേരയിലേക്ക് അമർന്നു…

പപ്പാ…. ടോമിയുടെ ആധി നിറഞ്ഞ വിളിയിൽ ചുവന്നു കുറുകിയ കണ്ണുകളോടെ അയാൾ അവനെ നോക്കി…

” തീർക്കണം ടോമി… എനിക്ക് മേലെ തൂങ്ങിയാടുന്ന വാളാണവൻ… അതിന്റെ മൂർച്ചയെ അല്ല എനിക്ക് ഇല്ലാതാക്കേണ്ടത്.. മറിച്ചു
ഓടിച്ചു നുറുക്കി കഷ്ണങ്ങളാക്കണം എനിക്ക്…

മേശമേൽ ഇരുന്ന പേനയെ ഞെരിച്ചുടച്ചു കൊണ്ട് ജോർജ് അപ്രകാരം പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവരുടെയും മനസ്സിൽ കാശിയെ ഇല്ലാതാക്കാനുള്ള പ്ലാനുകളും ഉടലെടുക്കാൻ
തുടങ്ങിയിരുന്നു…

തുടരും…

One comment

Leave a Reply

Your email address will not be published. Required fields are marked *