രുദ്ര താണ്ഡവം പാർട്ട് – 1

രചന ..നുസ്രത്ത് ബാനു

Part-1

“”വേദിയുടെ തിരശ്ശീലകൾ പതുക്കെ തുറക്കുമ്പോൾ മൈക്കിലൂടെ ഉയർന്നുവരുന്ന അവതാരകന്റെ ആവേശഭരിത ശബ്ദം, കാണികളുടെ കൈയടികളിൽ കലർന്നിരുന്നു..

“” the next participant..
സീത.. രാമചന്ദ്രൻ 🔥🔥🔥

അവതാരകാന്റെ ശബ്ദത്തിന് ഒപ്പം “”
കാണികളിൽ ആവേശത്തോടെ ഉള്ള കയ്യടികളും ഉയർന്നിരുന്നു.

“”  കോട്ടയം ചില്ലയിലെ സ് എൻ കൊള്ളജിലെ കലോത്സവ വേദിക്ക് തിരശീല വീഴുന്ന ദിവസമാണ് ഇന്ന്..

നാല് ദിവസം നീണ്ടു നിന്ന കലോത്സവ വേദിയിൽ ഇന്നത്തെ അരങ്ങേറ്റത്തിൽ ആദ്യത്തെ ചുവടുകൾ കോളേജിലെ ടോപ് കലാകാരിയായ. സീത രാമചന്ദ്രൻ തന്നെയാണ്….

“” പാട്ടിനോത്ത് താളം പിടിക്കുന്നവളുടെ ചുവടുകൾ കാണികൾക്ക് വല്ലാത്തൊരു ഹരം തന്നെയായിരുന്നു..

സീത…….. 🔥

ചുവടുകൾ അവസാനിക്കുമ്പോൾ  അവിടെ മുഴങ്ങുന്ന ആർപ്പുവിളികളിൽ
വിസിലടിച്ചു കൂവി വിളിക്കുന്നവളെ എല്ലാരും ഒന്ന് നോക്കുന്നുണ്ട്…

“” ചേട്ടാ….. എന്നെയല്ല.. ദേ.. കണ്ടോ.. അവിടെ.. അങ്ങോട്ട് നോക്കി കയ്യടിക്ക് ചേട്ടാ….

അടുത്തിരിക്കുന്ന ആളുടെ നോട്ടം കാണെ അയാളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു അവൾ..

പാർവതി… സീതയുടെ ഒരേ ഒരു കൂട്ടുകാരി…

സ്റ്റേജിൽ കർട്ടൻ വീണതും കാണിക്കളുടെ കൂട്ടത്തിൽ നിന്നും എണീറ്റ് പാർവ്വതി സ്റ്റേജിന് പിറകിലേക്ക് ഓടി…

“”സീതേ……..

ഡ്രസിങ് റൂമിലേക്ക് പോകുന്ന സീതയെ കണ്ട് പാർവ്വതി അവളുടെ അടുത്തേക്ക് ഓടി ചെന്നു

“” പാർവ്വതിയുടെ വിളികേട്ടതും സീത ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി.

പാർവ്വതി ഓടി വന്നു അവളുടെ തോളിൽ ചുറ്റി പിടിച്ചു

“” എന്റെ പാറു… സ്റ്റേജിൽ വരെ നിന്റെ ശബ്ദം കേൾക്കാം…

അത് പിന്നെ.. ഈ സീത ദേവി ഇങ്ങനെ തുള്ളുമ്പോ എങ്ങനെയാ മോളെ അടങ്ങി നിൽക്കുന്നെ…

” ” ഒന്നും പറയാനില്ല അടിപൊളി… എല്ലാവർഷത്തേ പോലെ.. ഈ വർഷവും കപ്പ് ഈ സീതക്ക് തന്നെ..

ഹ്മ്മ്… ഹ്മ്മ്…..

നീ അതും പറഞ്ഞു ഇരിക്ക്.. ഇത്തവണ കുറെ പുതിയ പിള്ളേരും കൂടെ ഉണ്ട്.

“” നീ പോയി അതും കൂടെ കാണ്..
ഞാൻ ഇന്തൊക്കെ ഒന്ന് അഴിച്ചു മാറ്റട്ടെ…

“” ഞാനും വരാം…..

വേണ്ട… നീ പോയി എനിക്ക് ഉള്ള സീറ്റ് കൂടെ ഒപ്പിച് വെക്ക് ഞാൻ വേഗം വരാം…. നാലാമത്തേത് നമ്മുടെ ക്ലാസിലെ ശ്രീദേവി യുടെതാ അത് കാണണം..

ഹ്മ്മ്.. എന്ന നീ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാ ഞാൻ പോയി സീറ്റ് സെറ്റ് ആക്കാം…

“” പറഞ്ഞു കൊണ്ട്  പാർവതി തിരികെ കാണികൾക്ക് ഇടയിലേക്ക്‌ തന്നെ പോയി.

“” ഒരു മൂളിപ്പാട്ടും പാടി മുടിയിൽ ഘടിപ്പിച്ച പിൻ എല്ലാം പതിയെ ഊരി എടുക്കാൻ നോക്കികൊണ്ട്  ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ കോളേജിലെ മെയിൻ ബ്ലോക്കിൽ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സ് മുറി ലക്ഷ്യമാക്കി നടന്നു.

“” മുന്നോട്ട് നടക്കും തോറും പിറകിൽ ഒരു ബൂട്ട്ന്റെ ശബ്ദം കേട്ടതും ഒരു നിമിഷം അവളുടെ കാലുകൾ നിശ്ചലമായി..

ഒന്ന് തിരിഞ്ഞു നോക്കിയതും പിറകിൽ ആരെയും തന്നെ കണ്ടില്ല..

“” ഒന്ന് ചുറ്റും നോക്കികൊണ്ട്  അവൾ തിരിഞ്ഞു വേഗം മുന്നോട്ട് നടന്നു.

വീണ്ടും തനിക് പിറകെ ഒരു ബൂട്ട് ന്റെ ശബ്ദം കേട്ടതും സീത തിരിഞ്ഞു നോക്കാതെ തന്റെ നടത്തതിന്റെ വേഗത കൂട്ടി..

നിലത്ത് തന്റെ നിഴലിന് ഒപ്പം അടുത്ത് എത്താറായ മറ്റൊരു നിഴൽ വെട്ടം കണ്ടതും മറ്റൊന്നും നോക്കാതെ ഡ്രസിങ് റൂം ലക്ഷ്യമാക്കി ഓടി അവൾ..

ഫസ്റ്റ് ഫ്ലോറിൽ എത്തിയതും ഡ്രസിങ് റൂം ആഞ്ഞു മുട്ടി
അകത്ത് നിന്നും ഒരു പെൺകുട്ടി വന്നു ഡോർ തുറന്നതും
ഒരു കിതപ്പോടെ അകത്തേക്ക് കേറി ഡോർ അടച്ചു..

“” എന്ത് പറ്റി ചേച്ചി……

ഡോർ തുറന്ന കുട്ടി മുന്നിൽ നിൽക്കുന്ന സീതയെ നോക്കി ചോദിച്ചതും അവളെ നോക്കി ഒരു വിളറിയ പുഞ്ചിരി നൽകി.

ഹേയ്… ഒ.. ഒന്നുല്ല….
“”

എന്താ… എന്ത് പറ്റി സീതേ…..

തന്റെ പ്രോഗ്രാമിന് വേണ്ടി ഒരുങ്ങുന്ന അവരുടെ ക്ലാസ്സിലെ മീര സീതയുടെ അടുത്തേക്ക് വന്നു ചോദിച്ചു.

ഹേയ്.. ഒന്നുല്ല.. ഞാൻ പെട്ടെന്ന് ഇങ്ങോട്ട് ഓടി വന്നതാ.. വേറെ ഒന്നും അല്ല..

ഹ്മ്മ്….. നിന്റെ കഴിഞ്ഞു അല്ലെ… കാണണം എന്നുണ്ടായിരുന്നു.പക്ഷെ എന്ത് ചെയ്യാനാ.. എനിക്ക് അപ്പോയെക്കും ഒരുങ്ങേണ്ടി വന്നു.

“” ഹ്മ്മ്…. All the best….
ഞാൻ ഇതൊക്കെ ഒന്ന് അയിച്ചു മാറ്റട്ടെ..

“”സീത ഒരു പുഞ്ചിരിയോടെ പറഞ്ഞു   തന്റെ കാതിലും കഴുത്തിലും ഉള്ളതൊക്കെ അഴിച്ചു തുടങ്ങി.

പ്രത്യേകം ഒരുക്കിയ വലിയ ക്ലാസ്സ് റൂം ആയത് കൊണ്ട് തന്നെ ഒരുപാട് പേരുണ്ട് അതിനകത്തു.

“” ഒരുക്കാനും പ്രോഗ്രാം കഴിഞ്ഞവരെ എല്ലാം ആയിച്ചെടുക്കാൻ ഒക്കെ സഹായത്തിനു പ്രത്യേകം വളണ്ടിയർമാരെ ഏല്പിച്ചതോണ്ട് അവൾക്കും ഒന്നും ബുദ്ധിമുട്ടായില്ല..

“”സീത ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങി..
മീരെ…. എന്റെ കൂടെ വാഷ്‌റൂമിലേക്ക് ഒന്ന് വരോ..

“” അയ്യോ സീതേ… എന്റെ പ്രോഗ്രാം ഇപ്പോ തുടങ്ങും.. മാത്രല്ല.. ദേ ഇവിടെ കോസ്റ്റും മാറ്റാൻ വന്നവരൊക്കെ ക്യു നിൽക്കാ
മിക്കവാറും ഫിനാൻഷ്യൽ ബ്ലോക്ക്‌ ന്റെ അങ്ങോട്ട് പോവേണ്ടി വരും…

“” മ്മ്…. എന്ന ശെരി…
മീരയോട് പറഞ്ഞു സീത തന്റെ ബാഗും തോളിൽ ഇട്ട് ഫിനാൻഷ്യൽ ബ്ലോക്ക്‌ ന്റെ ഭാഗത്തേക്ക് നടന്നു.

“” അവിടെ അതികം ആരും തന്നെ ഇല്ല.. എങ്കിലും വെളിച്ചം ഉള്ളോണ്ട് മുന്നോട്ട് നടന്നു.. പിറകിൽ ആരുടെയൊക്കെയോ കാലടി ശബ്ദം കേട്ടതും ചെറിയ ഒരു പേടി തോന്നി. എങ്കിലും കയ്യിലെ ബാഗിൽ ഇറുകെ പിടിച്ചു മുന്നോട്ട് നടന്നു

വാഷ്റൂമിന് അടുത്ത് എത്തിയതും അതികം ആളുകൾ ഇല്ലെങ്കിലും വിരലിൽ എണ്ണാവുന്നത്ര ആളെ കണ്ടതും ഒരു ആശ്വാസത്തോടെ വേഗം വാഷ്‌റൂമിലേക്ക് പോയി…

“” പാർവ്വതി ആളുകളോട് തർക്കിച്ചു പറഞ്ഞും അവൾക് ഉള്ള സീറ്റും പിടിച്ചു വെച്ചിട്ട് കുറച്ചു നേരം ആയി..

ഇടക്ക് ഇടക്ക് സീത വരുന്നുണ്ടോ നോക്കുന്നുണ്ട്.

“” ശോ.. ഈ പെണ്ണിത്…..
ഒരു മുഷിച്ചിലോടെ പറഞ്ഞു കൊണ്ട് ഒന്ന് വിളിക്കാം കരുതി ഫോൺ എടുത്തു..

“” വാഷ് റൂമിൽ നിന്നും ഇറങ്ങിയ സീത ഒരു നിമിഷം പകച്ചു പോയി…
താൻ അകത്തേക്ക് കേറുമ്പോൾ അവിടെ ഉണ്ടായിരുന്ന ആരേം തന്നെ കാണുന്നില്ല.
അങ്ങങായി ഉണ്ടായിരുന്ന എല്ലാ… ലൈറ്റും ഓഫ്‌ ആയിട്ടുണ്ട്..

“” വല്ലാത്തൊരു പേടി അവളെ ആകെ മൂടി തുടങ്ങിയിരുന്നു. നെറ്റിയിലും കഴുത്തിലും പൊടിയുന്ന വിയർപ്പ് കണങ്ങളെ ചുരിദാറിന്റെ ഷാൾ കൊണ്ട് തുടച്ചു നീക്കി കയ്യിലെ ബാഗിൽ ഇറുകെ പിടിച്ചു മുന്നോട്ട് നടന്നു.

“” പാർവ്വതിയെ വിളിക്കാം കരുതി വേഗം ഫോൺ എടുക്കാൻ ഒരുങ്ങിയതും ബാഗിൽ നിന്നും അപ്പോയെക്കും ഫോൺ അടിക്കുന്നത് കേട്ട് വേഗം ബാഗ് തുറന്ന് ഫോൺ എടുത്തു.

“” ഡീസപ്ലെ യിൽ പാർവ്വതിയുടെ നമ്പർ കണ്ടതും ആശ്വാസത്തോടെ കാൾ അറ്റന്റ് ചെയ്യാൻ ഒരുങ്ങിയതും ആരോ അവളെ തട്ടി മുന്നോട്ട് പോയി..

ഫോൺ നിലത്തേക്ക് തെറിച്ചു.
മുന്നിൽ പോകുന്ന വ്യക്തിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഓടി ചെന്നു നിലത്ത് വീണ ഫോൺ എടുക്കാൻ  കുഞ്ഞിഞ്ഞതും..

“”തനിക് ചുറ്റും അങ്ങിങായി വന്നു നിൽക്കുന്ന നിഴൽ വെട്ടങ്ങൾ കാണെ പേടിയോടെ സീത മിഴികൾ ഉയർത്തി ചുറ്റും ഒന്ന് കണ്ണോടിച്ചു…

“” വശ്യതയോടെ… തന്റെ നേർക്ക് അടുക്കുന്നവരെ കാണെ.. അവളുടെ കാലുകൾ അവരെ തന്നെ ഉറ്റു നോക്കി കൊണ്ട് പിറകോട്ടു ചലിച്ചു……

തുടരും…….

3 comments

Leave a Reply

Your email address will not be published. Required fields are marked *