വിശ്വാതാണ്ഡവം

പാർട്ട് 2

ജിഫ്ന നിസാർ ❣️

“ദൈവമേ… ഇടിവെട്ട് സുനിൽ…. “
മുന്നിലേക്ക് നോക്കി സ്വയമറിയാതെ പരായൈന്നതിനിടെ തന്നെ മുരുകൻ എഴുന്നേറ്റു നിന്ന് കഴിഞ്ഞു.

വിശ്വായാകട്ടെ.. നിലത്തേക്ക് തൂക്കിയിട്ട കാലുകൾ രണ്ടും തിണ്ണയിലേക്കുയർത്തി വെച്ചിട്ട് അതേയിരുപ്പിന് ഒന്നൂടെ ആഡ്യത്യം നൽകുകയാണ് ചെയ്തത്.

പൊടി പറത്തി കൊണ്ട് വന്നു നിന്നാ ആ ജീപ്പിന് ചുറ്റും എത്ര പെട്ടന്നാണ് ആള് കൂടിയത്.
വന്നു നിൽക്കുന്നവരിലും അങ്ങോട്ട് വന്നു കൊണ്ടിരിക്കുന്നവരിലും ആർക്കും ഭയമല്ല.. പോലിസ് വന്നത് എന്തിനാണെന്നുള്ള ആകാംഷയാണ് ഉള്ളതെന്ന് അവരുടെയെല്ലാം മുഖം കണ്ടാലെ അറിയാം..

ടൗണിലെ പോലീസ് സ്റ്റേഷനിൽ നിന്നും അങ്ങോട്ട് തിരഞ്ഞു വരുന്നത് ആദ്യമായൊന്നുമല്ല.
ആ പരിസരത്ത് എവിടെ എന്ത് നടന്നാലും ആദ്യമാ ജീപ്പ് ഇരച്ചു ചെല്ലുന്നതാ കോളനിയിലേക്കാവും.
അതൊരു എഴുതപെടാത്ത നിയമമായി.

ആദ്യമൊക്കെ അത് ചോദ്യം ചെയ്യാപ്പെടാത്തൊരു അനീതിയായിരുന്നു..
പോലീസുകാർ വന്നിട്ട് അവർക്ക് തോന്നിയത് പോലെ കണ്ണിൽ കണ്ട ആരെയെങ്കിലും പിടിച്ചോണ്ട് പോയി ഇടിച്ചോ ചതച്ചോ എങ്ങനെയെങ്കിലും അവർ പറയുന്ന കുറ്റം ഏല്പിക്കും.
പിന്നെയാ പാവത്തിന്റെ ജീവിതമൊക്കെ കണക്കാണ്.
പോലിസ് കൈ തരിപ്പ് തീർത്തതിന്റെ ജീവിക്കുന്ന അവശേഷിപ്പുകളും പേറി അവരങ്ങനെ മരിച്ചു ജീവിക്കും..
തിരിച്ചു വന്നില്ലെന്നും വരും..
ആരുമില്ല.. ചോദിക്കാനും പറയാനും എന്നതൊരു ചില്ലറ പോരായ്മയൊന്നുമല്ല.

അതിനൊരു മാറ്റം വന്നിട്ട് അധികമൊന്നുമായിട്ടില്ല..

കോളനിക്കാർക്ക് ദൈവം പോലെ ഒരാളുണ്ടായിരുന്നു.

മറ്റൊരു നാട്ടിൽ നിന്നും ജീവനും ജീവിതവും വാരി പിടിച്ചു കൊണ്ടോടി ചന്ത മുക്ക് കോളനിയിൽ വന്നു ചേർന്ന രാജീവ്..

ആദ്യമൊക്കെ കോളനിക്കാരെ പോലെ തന്നെ, എന്ത് സംഭവിച്ചാലും അതെല്ലാം വിധിയെന്ന് സ്വയം പഴിച്ചു കൊണ്ടയാളും ഒതുങ്ങി കൂടി..
പക്ഷേ അങ്ങനെ അതികം മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഉറപ്പായ നിമിഷം ആദ്യം മാറി ചിന്തിച്ചു തുടങ്ങിയത് രാജീവ് തന്നെയാണ്.
വിദ്യാഭ്യാസത്തിന്റെ മഹത്വം അവിടെയുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഒരു മാഷായിരുന്ന അയാൾക്ക് വളരെ എളുപ്പമായിരുന്നു.

ദൂരെയെതോ നാട്ടിൽ മാഷായി ജോലി ചെയ്യവേ അവിടുത്തെ പ്രമാണിയുടെ മകളെ പ്രേമിച്ചു..
കൊന്ന് കൊല വിളിക്കാൻ വരുന്നവരോട് ഏറ്റു മുട്ടി നിൽക്കാൻ വേണ്ടത്ര പണമോ ആള് ബലമോ ഇല്ലാത്ത രാജീവിന് കുസുമവല്ലിയെയും  കൊണ്ട് ഓടി പോരുകയല്ലാതെ മുന്നിൽ വേറൊരു വഴിയും അപ്പോഴുണ്ടായിരുന്നില്ല..
പതിയെ എല്ലാം ശെരിയാവും എന്ന് കരുതി വന്നു പെട്ടയിടത് അയാളൊരു ജീവിതം തുടങ്ങി.

പക്ഷേ ഇല്ലായ്മകളെക്കാൾ അവിടെയും ഭയക്കേണ്ടി വന്നത് നീതിയും നിയമവുമില്ലാത്ത ചട്ടങ്ങളെ തന്നെയായിരുന്നു.
കോളനി നിവാസികളായി പോയത് കൊണ്ട് മാത്രം അനുഭവിക്കേണ്ടി വരുന്ന. അനീതിക്കെതിരെ പോരാടാൻ അയാളുറപ്പിക്കുമ്പോൾ ആ കൂടെ ചേരാനും ആളുണ്ടായി..

കോളനിയിലെ പുതു തലമുറയിലെ കുട്ടികളും ഭാവിയെ സ്വപ്നം കാണാൻ തുടങ്ങി..
കൂലി തല്ലും ഗുണ്ടാ പണിയും വിട്ടിട്ട് വിദ്യാഭ്യാസത്തിനെ കുറിച്ചും അവിടെ സംസാരിക്കാൻ തുടങ്ങി..

ആദ്യമായിരുന്നു
അവർക്കെതിരെ നടക്കുന്ന അനീതിക്കെതിരെ ചോദ്യം ചെയ്യാൻ.. പ്രതിരോധം തീർക്കാൻ..കോളനികാർക്കൊരു നേതാവിനെ കിട്ടുന്നത്..

അവരുടെ സ്വന്തം രാജേട്ടൻ..

രാജീവ്..

വിശ്വയുടെ അച്ഛൻ..

അകാലത്തിൽ വിട്ട് പിരിഞ്ഞു പോയ അവരുടെ രാജേട്ടൻ…

ജീവനോടെയുള്ള നാളുകളിൽ അയാളാണ് കോളനികാർക്ക് വേണ്ടി എന്തിനും മുന്നിൽ നിന്നിട്ടുള്ളത്.

ഇന്നിപ്പോൾ അച്ഛൻ കാണിച്ചു കൊടുത്തു പോയ അതേ വഴിയിൽ കൂടിയാണ് വിശ്വയുടെയും നടപ്പ്.
അത് തന്നെയാണ് കുസുമത്തിന്റെ ഏറ്റവും വലിയ ഭയവും.

എന്തിന്റെ പേരില്ലെന്നറിയാതെ.. ആർക്കോ വേണ്ടി ജീവൻ കളഞ്ഞ ഭർത്താവിന്റെ ശവശരീരം പോലും അവർക്ക് കാണാൻ കിട്ടിയിട്ടില്ല..
അതവരുടെ ഏറ്റവും വലിയൊരു വേദനയാണ്..

“എന്താ ഇടിവെട്ട് സാറേ ഈ വഴിയൊക്കെ…?”
റോഡിൽ നിന്നിട്ട് തന്നെ തുറിച്ചു നോക്കുന്ന സുനിലിന്റെ നേരെ നോക്കി വിശ്വായൊരു ചിരിയോടെ ചോദിച്ചു..

“നിനക്കറിയില്ല.. അല്ലേടാ..”
പല്ലിനിടയിൽ കൂടി ചതഞ്ഞിറങ്ങി വരുന്ന ആ വാക്കുകൾ.
തന്നെ നോക്കുമ്പോൾ കുറുകി പോകുന്ന കണ്ണുകൾ..

“അയാളുടെ.. ആ കരുണന്റെ വാലാട്ടി പട്ടിയാണ്.. അതിന്റെ നന്ദി കാണിക്കാൻ വന്നതാണ്.. ശവം…”

വിശ്വാ പതിയെപറയുന്നത് കേട്ടതും അവന്റെ അരികിൽ നിന്ന മുരുകന്റെ ചങ്കിടിച്ചു.
അല്ലേൽ തന്നെ കടിച്ചു കീറാനുള്ള കലിയോടെയാണ് അയാളാ നിൽപ്പെന്ന് അവനറിയാം.

ഇടിവെട്ട് എന്നുള്ള പേരിനോട് നീതി പുലർത്തി കൊണ്ടുള്ള നല്ല പത്തര മാറ്റ് സ്വഭാവമാണ്.
സ്റ്റേഷനിൽ തഞ്ചത്തിൽ കിട്ടിയാൽ ഇഞ്ച ചതക്കുന്നത് പോലെ എടുത്തിട്ട് പെരുമാറി കളയും.
മനസാക്ഷി എന്നൊരു സാധനം മഷിയിട്ട് നോക്കിയാ പോലും ഒരിച്ചിരി കണ്ട് കിട്ടാനില്ലാത്ത സാധനം..

“ഇത് നല്ല കൂത്ത്. നിങ്ങളുടെ മനസ്സിലുള്ളത് എനിക്കെങ്ങനെ അറിയാം.. അങ്ങോട്ട്‌ പറ സാറേ..”
കയറ്റി വെച്ച കാലുകൾ ഒന്ന് വിറപ്പിച്ചു കൊണ്ട് വിശ്വാ കൂസലുലൊന്നുമില്ലാതെയാണ് പറയുന്നത്.

“പ്ഭ.. പുല്ലേ.. നിനക്ക് ഞാൻ ശെരിക്കും പറഞ്ഞു തരാമെടാ….”

ജീപ്പിന്റെ ഡോർ ഉറക്കെ അടച്ചു കൊണ്ടയാൾ മുന്നിലുള്ള ഓവുച്ചാൽ ചാടി കടന്നിട്ട് വിശ്വയുടെ വീട്ടു മുറ്റത്തെക്ക് കാലു കുത്തിയ നിമിഷം തന്നെ കയ്യിലൊരു വാക്കത്തിയുമായി കുസുമം അങ്ങോട്ട്‌ വന്നു.

“പുല്ലും വൈക്കോലുമായി എന്റെ മുറ്റത്തോട്ട് കയറിയാ.. മുരുകനാണെ.. ഞാനാ കാലു വെട്ടും പറഞ്ഞില്ലെന്നു വേണ്ട…..”
കണ്ണിൽ കനലോളിപ്പിച്ചു കൊണ്ടവർ മുറ്റത്തേക്കിറങ്ങി ചെന്നിട്ട് പറയുമ്പോൾ തിരിച്ചങ്ങോട്ട് തന്നെ ചാടിയാലോ എന്നാണ് സുനിലും ഓർത്തത്.

അത്‌ പോലൊരു സാധനമാണാ മുന്നിൽ നിൽക്കുന്നതെന്ന് സുനിലിനറിയാം.

ഒന്നിനെയും പേടിയില്ല.

ആരെയും യാതൊരു കൂസലുമില്ല.

അവരുടെ ഭർത്താവിനെ കൊണ്ട് പോയി കൊന്ന് കളഞ്ഞത് പോലീസിലെ ചില നാറികളാണെന്ന് അവരെപ്പോഴും പറയാറുണ്ട്.

പോലീസിനെ എപ്പോ എവിടെ വെച്ച് കണ്ടാലും നീട്ടിയൊന്ന് കാർക്കിച്ചു തുപ്പിയിട്ട് ഉള്ളിലെ തീ മുഴുവനും കണ്ണുകളിലെകാവാഹിച്ചു കൊണ്ടൊരു നിൽപ്പുണ്ട്..

ആ റോഡിന്റെ അപ്പുറം.. അവരുടെ വീട്ടില് പോലിസ് നിരോധനമേഖല എന്നൊരു ബോർഡ് വെച്ചിട്ടില്ല എന്നൊള്ളു..

വഴി തെറ്റി പോലും ഏതെങ്കിലും കാക്കിയിട്ട ഏമാന്മാർ അത് വഴി കയറിയ… വന്ന പോലെ അവർ തിരിച്ചു പോവില്ല..

അസാമാന്യ ധൈര്യമാണവർക്ക്..

ഒരിക്കലാ എതിർപ്പ് വക വെക്കാതെ ഉള്ളിലോട്ട് കയറിയതിന് സുനിലിന് കവിളടക്കം കൊടുത്തു തീർത്തതും അവരാ ദേഷ്യം തന്നെയാണ്..
ഒരിക്കലും അണയാത്തൊരു നേരിപ്പോട് പോലെ അവരങ്ങനെ മുന്നിൽ നീറി പുകഞ്ഞു നിൽക്കും.

ഒരിക്കൽ കിട്ടിയ അടിയുടെ ചൂട് ഓർമയുള്ളത് കൊണ്ടാണ് സുനിൽ ഇങ്ങോട്ട് ചാടിയതിനേക്കാൾ ആവേശത്തിൽ തിരിച്ചു ചാടിയതും.
പൊട്ടി വന്ന ചിരി അടക്കി നിർത്താൻ കഴിയാതെ വിശ്വാ ഉറക്കെ ചിരിക്കുമ്പോൾ സുനിൽ ജീപ്പിന്റെ ബൊണറ്റിൽ അമർത്തിയിടിച്ചു കൊണ്ട് രോഷം പ്രകടിപ്പിച്ചു.
മുരുകൻ വിശ്വയെയും സുനിലിനെയും മാറി മാറി നോക്കുന്നുണ്ട്.

കുസുമത്തിനപ്പോഴും കല്ലിച്ച ആ ഭാവം തന്നെയാണ്.

അതിനെയാണ്.. അവരുടെ ആ ഭാവത്തിനെയാണ് കണ്ട് നിൽക്കുന്നവർക്ക് ഭയവും.

“നീയിന്നലെ കോളേജിൽ പോയിട്ട് അടിയുണ്ടാക്കിയോടാ..”

വീട്ടിലേക്ക് കയറാൻ കഴിയില്ലെന്നുറപ്പുള്ളത് കൊണ്ട് സുനിൽ അവിടെ തന്നെ നിന്നിട്ട് പല്ല് കടിച്ചു കൊണ്ട് ചോദിക്കുമ്പോൾ വിശ്വാ ചിരിയോടെ തന്നെ അതേയെന്ന് തലയാട്ടി കൊണ്ട് എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി..

“എന്തിന്..?”
സുനിലിന്റെ കണ്ണുകൾ കൂർത്തു..

“അറിഞ്ഞിട്ട് ഇനിയിപ്പോ എന്തിനാ സാറേ.. അതിന്റെ ചൂടൊക്കെ ഇന്നലെ തന്നെ പോയില്ലേ.. സാറെന്തെ വരാനിത്രയും ലേറ്റായത്.ഞാനിന്നലെ തന്നെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.. എതിരെ ഉള്ളത് ഇടിവെട്ട് സാറിന് പ്രിയപ്പെട്ട ആളാണെന്നുള്ളത് എനിക്കിയാമല്ലോ..”

വിശ്വാ ചിരിയോടെ സുനിലിന്റെ നോക്കിയോന്ന് തലയാട്ടി കാണിച്ചു..

അയാൾക്കൊന്നും പറയാനില്ലാത്ത പോലാണ് അവന്റെ സംസാരം..

“എനിക്കാണേൽ അതില് യാതൊരു പരാതിയുമില്ല.. ഒരു പ്രശ്നം വന്നു..ഞാനത് മര്യാദക്ക് ഒരുവട്ടം പറഞ്ഞു തീർത്തിട്ടും പിന്നെയും ചൊറിയാൻ വന്നവനെ ഞാനൊന്ന് നന്നായി അറിഞ്ഞു മാന്തി വിട്ടു. അതിൽ സാറിന് വലിയ റോളൊന്നുന്നില്ല.. അത് കൊണ്ട് വന്ന കാലിൽ നിന്നിട്ട് ചമ്മി നാശമാകാതെ സാറ് പോകാൻ നോക്കിയാട്ടെ..”

കൈകൾ മുകളിലെക്കുയർത്തി തീർത്തും ലാഘവത്തോടെ വിശ്വാ പറയുന്നത് കേട്ടതും ചുറ്റും നിന്നും അവന് വേണ്ടി അവന്റെ ആളുകൾ ഉറക്കെ കയ്യടിച്ചു.

അതോടെ
സുനിലിന് ആ കൂടി നിൽക്കുന്നവരെ കൂടി അടിച്ചു കൊല്ലാനുള്ള കലിയുണ്ടപ്പോൾ
.
പക്ഷേ ഒന്നും ചെയ്യാൻ കഴിയില്ല..
പോലീസിനെ പുല്ല് വിലയാണ്..

ഇവരുടെ നിയമം ഇവരുടെതാണ്.
മാറ്റാൻ എത്ര ശ്രമിച്ചിട്ടും തോറ്റു പോകുതാണത്.

ബലമുള്ള നിയമവും അത് പാലിക്കുന്നവരും.

തൂക്കി യെടുത്ത് കൈ കരുത്തു കാണിച്ച കാലമൊക്കേ മാറി പോയിരിക്കുന്നു.

ഇന്നാ കൂട്ടത്തിൽ ഒന്നിനെ തൊട്ടാൽ പിന്നെ കടന്നൽ കൂട്ടത്തിൽ പെട്ടത് പോലാണ്.
എല്ലാം കൂടി വളഞ്ഞിട്ട് ആക്രമിക്കും..
തെളിവിന് പോലും ഒറ്റയൊന്ന് സാക്ഷി പറയില്ല..

അതും അനുഭവമുണ്ട്.

ഇവിടെ കൊടുത്താൽ അവരത് തരാൻ കുടുംബത്തിലോട്ട് പോലും വരും..
അവർക്കാരെയും ഭയമില്ല.. സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക് വേണ്ടി അവരെന്തും ചെയ്യും..
അത് തന്നെയാണ് അവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഏറ്റവും വലിയൊരു ഭയവും..

“ദേ വിശ്വാ.. നീ വെറുതെ ആളാവാൻ നോക്കല്ലേ.. ഇന്നലെ കോളേജിൽ പോയി നീ അടിച്ചത് ആരെന്ന് അറിയാമോ നിനക്ക്..”
സുനിൽ വിശ്വായുടെ നേരെ സ്വരമുയർത്തി..

“ആരായാലും സാറിന് വേണ്ട പ്പെട്ട ആറോ ആണെന്നുറപ്പായി.. അത് കൊണ്ടല്ലേ സാറിപ്പോ മൂടിന് തീ പിടിച്ചത് പോലിങ്ങോട്ട് ഓടി പാഞ്ഞു വന്നത്.. ആട്ടെ… ഈ വരവിന് എത്രയാ സാറിനവര് വില പറഞ്ഞത്..”
ഒരാക്കി ചിരിയോടെ വിശ്വാ ഉറക്കെ ചോദിക്കുമ്പോൾ സുനിൽ അടി കിട്ടിയത് പോലെ വിളറി..

പല്ല് കടിച്ചു പിടിച്ചു കൊണ്ടയാൾ കണ്ണടച്ച് സംയമനം പാലിക്കാൻ ശ്രമിച്ചു.

“വിശ്വാ.. താൻ വിചാരിച്ചത് പോലല്ല. ഇതിപ്പോ തീർത്തു വിട്ടില്ലേ തനിക്കത് വലിയ ദോഷമാവും. പറഞ്ഞില്ലെന്നു വേണ്ട.നിനക്കറിയില്ല കരുണൻ സാറിന്റെ പിടിപാട്.. അയാളുടെ മകൻ നിഖിലിനെയാണ്‌ നീയിന്നലേ പട്ടിയെ പോലെ അത്രേം കുട്ടികൾക്ക് മുന്നിലിട്ട് തല്ലി ചതച്ചത്..
ഇതിപ്പോ നീ കോളേജിൽ പോയി അവനോടും അവന്റെ ഫ്രണ്ട്സിനോടും ഒരു മാപ്പ് പറഞ്ഞ ഈ പ്രശ്നം അതോടെ തീരും.അതല്ല ഇതിങ്ങനെ ഇനിയും മുന്നോട്ടു കൊണ്ട് പോയാ.. പൊന്ന് മോന.. നിനക്കവരോട് മുട്ടി നിൽക്കാൻ പറ്റില്ല..”

സുനിൽ പരമാവധി വിശ്വായെ തളർത്താൻ നോക്കുന്നുണ്ട്.
കാരണം അത് അയാളുടെ ആവശ്യമായിരുന്നു.
അയാൾക്ക് കിട്ടിയ നിർദ്ദേശമായിരുന്നു..

“മാപ്പ് പറഞ്ഞ പ്രശ്നം തീരുവോ ഇടിവെട്ട് സാറേ..”
വിശ്വായൊന്നു മീശയിൽ തഴുകി കൊണ്ട് ചോദിക്കുബോൾ സുനിൽ ആശ്വാസത്തോടെ ശ്വാസമെടുത്തു.

ഇതിത്ര പെട്ടന്നൊരു തീരുമാനം അയാൾ പോലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല..
കൂടി നിൽക്കുന്നവർക്കും അമ്പരപ്പാണ്.

അവരും വിശ്വയെ മുഖം ചുളിയിച്ചു കൊണ്ടാണ് നോക്കിയത്.

“തീരും വിശ്വാ.. നീ അറിയാതെ ചെയ്തു പോയതല്ലേ.. നിനക്ക് വേണ്ടി ഞാനും അവരോട് സംസാരിച്ചു സെറ്റാക്കാം..എന്തിനാടോ വെറുതെയൊരു വയ്യാവേലി തോളിലെടുത്തു വെക്കുന്നത്.കരുണൻ സാറൊക്കെ വലിയ ആളാണ്..
നമ്മളൊക്കെ എത്ര ശ്രമിച്ചാലും അവരെ ഒന്നും ചെയ്യാൻ കഴിയില്ല.. നിയമം പോലും അവക്കൊപ്പമേ നിൽക്കൂ.. പണവും പവറും അവർക്കല്ലേ..”
പറഞ്ഞു കൊണ്ടൊരു ആവേശത്തിൽ സുനിൽ മുന്നോട്ട് നടക്കാൻ തുനിഞ്ഞെങ്കിലും കുസുമത്തിന്റെ കൂർത്ത നോട്ടം കണ്ടതും അയാൾ അവിടെ തന്നെ നിന്നു.

“ഉറപ്പാണോ…”
വിശ്വായുടെ സ്വരം കടുത്തു..

“എന്താണ് വിശ്വാ.. നിനക്കെന്നെ വിശ്വാസമില്ലേ..”
സുനിൽ ഉള്ളോളിപ്പിച്ചു കൊണ്ടൊരു ചിരിയോടെ അവനെ നോക്കി.

“ഒട്ടുമില്ല..”കണ്ണ് ചിമ്മിയൊരു കള്ളചിരിയോടെ വിശ്വാ പറയുമ്പോൾ കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ പരിഹാസം.
സുനിലിന്റ മുഖം വീണ്ടും വീർത്തു.. കണ്ണിൽ പക നിറഞ്ഞു..

“അപ്പഴേ സാറെ.. കാത് തുറന്നു കെട്ടോ.. എന്നിട്ട് കാശ് തന്നിട് ഇങ്ങോട്ട് പറഞ്ഞു വിട്ടവരോട് ചെന്നിട്ട് പറഞ്ഞു കൊടുത്തേക്ക്.. അമ്മാതിരി ചെറ്റത്തരം കാണിച്ചാ അവനിനിയും അടി വാങ്ങി കൂട്ടും ന്ന്..അവനൊക്കെയിനി ഏത് കൊമ്പത്തെ ആളാണേലും ഈ വിശ്വാക്ക് പുല്ലാണ്..

പറയുന്നതിനൊപ്പം തന്നെ വിശ്വാ മുണ്ടൊന്ന് മടക്കി കുത്തി കൊണ്ട് റോഡിലേക്കിറങ്ങി ചെന്നു..
സുനിലവനെ തുറിച്ചു നോക്കി കൊണ്ട് നിൽപ്പുണ്ട്..

“മാപ്പല്ല.. ഞാൻ കോപ്പ് പറയും.. വേണമെങ്കിൽ മാപ്പ് പറയാൻ അവനും അവന്റെ തൊലിഞ്ഞ ഫ്രണ്ട്സും ഇങ്ങോട്ട് വരട്ടെ. എന്നോട് പറയേണ്ട.. മീനാക്ഷിയോട് പറയണം.. കാരണം അവനും അവന്റെ കൂട്ടരും അപമാനിച്ചത് അവളെയാണ്..വാങ്ങി കക്ഷത്തിൽ വെച്ച കാശിനോടുള്ള കടപ്പാട് കൊണ്ട് നിങ്ങളത് എത്ര സിമ്പിളാക്കാൻ നോക്കിയാലും നടക്കില്ല.. നടത്തിക്കില്ല..”
വിശ്വായുടെ സ്വരം മുറുകി..

മുഖവും..

സുനിലിന് നേരെ അവനും രൂക്ഷമായിട്ടൊന്ന് നോക്കി..

“വിശ്വാ.. നീ തീ കൊണ്ടാണ് കളിക്കുന്നത് സൂക്ഷിച്ചോ..”
സുനിൽ വിരൽ ചൂണ്ടി കൊണ്ട് അവന്റെ നേരെ നോക്കി..

“ഇത് ഇടിവെട്ട് സാറ് കരുണനോട്‌ പോയി പറയണം. വിശ്വാ ഒന്നും വിട്ടു കളഞ്ഞിട്ടില്ല.. ഇതൊരു തുടക്കം മാത്രമാണ്. തീ കൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കരുതെന്ന് മകനെ കാര്യമായിട്ടൊന്ന് ഉപദേശിച്ചു കൊടുക്കാൻ പറ തന്തപുടിയോട്…”

വിശ്വാ ഒരാക്കി ചിരിയോടെ സുനിലിനെ ചുഴിഞ്ഞു നോക്കി.

“ഇതിനു നീ അനുഭവിക്കും വിശ്വാ.. ഞാനാ പറയുന്നത്..”
സുനിൽ വീണ്ടും വെല്ലുവിളി പോലെ വിശ്വായെ നോക്കി..

“ഒന്ന് പോ സാറേ പേടിപ്പിക്കാതെ.. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് പറയാറില്ലേ.. അത് കൊണ്ട് ഞാനിവിടെ തന്നെ കാണും.. ഇപ്പൊ ഇടിവെട്ട് സാറ് ചെന്നിട്ട് കരുണനോടും മോനോടും ഒന്ന് കരുതിയിരിക്കാൻ പറഞ്ഞേക്ക്.. അവർക്കത് ഉപകാരം ചെയ്യും.. സാറിനും..”
ഇപ്രാവശ്യം വിശ്വായുടെ വിരലുകളും സുനിലിന് നേരെ നീണ്ടു..
അവന്റെ കനൽ പോലെ തിളങ്ങുന്ന കണ്ണിലേക്കു നോക്കി സുനിലിനും പിന്നൊന്നും പറയാൻ കഴിഞ്ഞില്ല..

സുനിൽ തിരികെ ജീപ്പിലേക്ക് കയറാൻ തുടങ്ങിയതും ചുറ്റും കൂവി വിളികളുയർന്നു.
അപമാനമൊക്കെയും നോട്ടത്തിൽ ദേഷ്യമായി നിറച്ചിട്ട് സുനിൽ അവരെയെല്ലാം ഒന്നോടിച്ചു നോക്കി..

“എന്നെങ്കിലും എല്ലാത്തിനേം സൗകര്യമായി എന്റെ കയ്യിൽ കിട്ടും.. അന്ന് തീർത്തു തരാം ഞാൻ..”
പല്ലുകൾക്കിടയിട്ട് മുരളും പോലെ സുനിൽ പറയുന്നുണ്ടായിരുന്നു അപ്പോഴും..

“അപ്പഴേ ഇടിവെട്ട് സാറേ. ഇനിയിത് പറഞ്ഞോണ്ടിങ്ങോട്ട് വന്നാൽ ഇത് പോലെ പോക്ക് നടക്കില്ല കേട്ടോ..നിങ്ങളോട് ഞാനൊരുപാട് പ്രാവിശ്യം പറഞ്ഞു കഴിഞ്ഞതാ വെറുതെ ഷോ കാണിക്കാൻ ചന്തമുക്ക് കോളനിയിലോട്ട് വരരുത്. ഇത് ഞങ്ങളുടെ ഏരിയയാണ്.
ഇവിടെ പ്രശ്നമുണ്ടാക്കാനും അത് പരിഹരിക്കാനും ഞങ്ങൾ തന്നെ മതി..പുറത്ത് നിന്നുള്ള
സാറുമ്മാരുടെ സഹായം തത്കാലം ആവിശ്യമില്ല..”
വിശ്വാ പറഞ്ഞു നിർത്തിയതും ഉറക്കെ കയ്യടിച്ചു കൊണ്ടും കൂവി ആർത്തു വിളിച്ചു കൊണ്ടും കോളനിക്കാർ അവന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു..

കുസുമം മകനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു..

അവന്റെയാ വാക്ക് സാമർദ്യത്തിൽ.. ചൊടിയിൽ.. എന്തിന് വിരൽ ചൂണ്ടി കൊണ്ടുള്ള രൂക്ഷമായ നോട്ടത്തിൽ പോലും അവരവന്റെ അച്ഛനെ യാണ് കണ്ടതും അറിഞ്ഞതും..
അതായിരുന്നു ആ ഹൃദയതാളം മുറുകിയതും.
കൊതി തീരും മുന്നേ അവസാനിച്ചു പോയ ദാമ്പത്യം..പ്രണാൻ പോലെ കാത്തു വെച്ചിട്ടും നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടവൻ.

നോക്കി നിൽക്കെ അവരുടെ ഉള്ളിലൊരു മിന്നൽ പാഞ്ഞു പോയി..
മകനെ നോക്കുന്ന കണ്ണുകൾ രൂക്ഷമായി.
താനെത്ര തടഞ്ഞിട്ടും അവനാ വഴിതെറ്റി അച്ഛൻ കാണിച്ചു കൊടുത്ത വഴിയിൽ കൂടി തന്നെ നടത്തം തുടരുന്നതിൽ അവർക്കപ്പോൾ കടുത്ത മനസ്താപം തോന്നി..

ഇനിയൊരിക്കലും ആവർത്തിക്കരുത് എന്നാഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് കണ്മുന്നിൽ അരങ്ങേരുന്നത്..

വിശ്വാക്കൊരു മൂന്നോ നാലോ വയസുള്ളപ്പോൾ ഇത് പോലൊരു കാഴ്ച അവർ കണ്ടിട്ടുണ്ട്..
ഇന്നിപ്പോൾ വിശ്വാ പറയുന്നത് പോലെ.. ചെയ്യുന്നത് പോലെ ചെയ്തിരുന്നത് അവന്റെ അച്ഛനായിരുന്നു എന്ന് മാത്രം..

“നോക്കിയിരിക്കാതെ വണ്ടിയെടുക്കെടോ”

വിശ്വാക്കുള്ളത് കൂടി ചേർത്തിട്ടാണ് സുനിൽ ഡ്രൈവറോട് ചാടിയത്..

കൂവി വിളികൾക്കിടയിൽ കൂടി ആ ജീപ്പ് ഓടി പോയി..

അതേ നിമിഷം തന്നെയാണ് കുസുമം കയ്യിലെ വാക്കത്തി മുറ്റത്തെക്കിട്ട് കൊണ്ട് റോഡിലേക്കോടിയിറങ്ങി വിശ്വായുടെ അരികിലേക്ക്ചെന്ന് നിന്നത്..
“എങ്ങനെ ഉണ്ടായിരുന്നമ്മേ എന്റെ പെർഫോമൻസ്..കൊള്ളായിരുന്നില്ലേ. സുനിൽ സാറ് വാല് മടക്കി കൊണ്ടോടി പോയി..”

ചിരിച്ചു കൊണ്ടത് ചോദിച്ചു തീരും മുൻപ് വിശ്വായുടെ മുഖം നോക്കിയവർ ആഞ്ഞടിച്ചു കഴിഞ്ഞിരുന്നു…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *