രചന …ഫസൽ റിച്ചു മമ്പാട്
ഫർസാനക്ക് വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് അവൾ വീട്ടിൽ വന്നപ്പോൾ ഉമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഒന്നുകിൽ അവളെ അല്ലെങ്കിൽ അവനെ രണ്ടിലൊരാളെ കൊന്നാലും
അവന്റെ കൂടെ ഇറക്കിവിടാൻ ഇത്തിരിപോലും സാധ്യത ഇല്ല.
കാശിയോട് ഫർസാനയുടെ ഉമ്മക്ക് എതിർപ്പൊന്നും ഇല്ല ഉമ്മാക്കറിയാം എല്ലാം വരുത്തിവച്ചത് സ്വന്തം ഭർത്താവ് തന്നെയാണ് റാഫിക്കയുടെ ഉമ്മയുടെ ഗുണ്ടകളുടെ കൂട്ടത്തിലെ ഒരാൾ മാത്രമാണ് റാഫി.
ആ സ്വഭാവം തന്നോടും കാണിച്ചിട്ടുണ്ട്
ഒരു സമാധാനവും ഇത്രനാള് തള്ളയും മകനും തന്നിട്ടില്ല വലിയ വീട്ടിലേക്കല്ല ചെറുതാണെങ്കിലും സന്തോഷവും സമാധാനവും തരുന്ന വീട്ടിൽ അതിപ്പോൾ വാടകക്കാണേലും വേണ്ടില്ല മനസ്സ് മടുക്കാതെ ഉറങ്ങാൻ കഴിയണം.
അതിനാൽ ചില കാര്യങ്ങൾ ഉമ്മ അവളോട് പറഞ്ഞിട്ടുണ്ട്.
സാഹിറ ഇരിക്കുന്നിടത്തു നിന്നു എണീറ്റു ഐഷാത്താ കാര്യങ്ങൾ ഞാൻ പറയാം ഞങ്ങൾ ഇവിടുത്തെ കുട്ടിയില്ലേ ഈ റാഫിക്കയുടെ മകൾ അവളെ പെണ്ണുചോദിക്കാനാ വന്നത്.
മാഷാ അല്ലാഹ് പെണ്ണിന് പ്രായമൊന്നും ആയിട്ടില്ല എന്നാലും കൊരമ്പയിൽ രായീൻ ഹാജിയുടെ മകളൊക്കെ ഇവിടെ വന്നു പെണ്ണുചോദിക്കാന്നു പറഞ്ഞാൽ അത് ഹൈർ തന്നെയാണ് അല്ലെ റാഫിയെ എന്നുപറഞ്ഞു മകനെ നോക്കി.
അല്ല ആരാപ്പോ ഇനി അവിടെ കെട്ടാൻ പാകത്തിന് അന്റെ ആങ്ങളയുടെ കല്യാണം കഴിഞ്ഞിട്ട് കൊല്ലം കൊറച്ചയല്ലോ.? റാഫി ചോദിച്ചു
എന്റെ തറവാട്ടിലേക്കല്ല.
ഐഷ സാഹിറയെ നോക്കി ഹാ അപ്പൊ ഷാനവസിന്റെ തറവാട്ടിലേക്ക്.
എന്നാലും കൊഴപ്പല്ല മകളെ എങ്ങോട്ടാ പറഞ്ഞയച്ചത് എന്നുചോദിച്ചാൽ റാഫിക്ക് ധൈര്യമായിട്ട് പറയാം കാരക്കുന്നൻ ഹൈദറിന്റെ തറവാട്ടിലേക്കാണ് എന്ന് എന്നാലും അവിടെയും കെട്ടാനുള്ള ആണുങ്ങൾ ഇനി ഇല്ലല്ലോ.?
അവർക്ക് കാര്യം മനസ്സിലായി പരിഹസിക്കാനാണ് തള്ളയുടെ ഉദ്ദേശം.
അവനും ഫർസാനയും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് ഷാനിക്ക പറഞ്ഞു റാഫി കൈ മുഷ്ടി ചുരുട്ടി കാശിയെ നോക്കി.
ഐഷുമ്മ അവനെ ചരിഞ്ഞു നോക്കി തിരിഞ്ഞ് ഷാനവാസിനോട് ഇഷ്ട്ടപ്പെടുക എന്നതൊക്കെ നല്ല കാര്യമല്ലേ അതിനെന്താ കുഴപ്പം എന്താ ആ ചെറുക്കന്റെ പേര് എവിടെയാ ഓന്റെ തറവാട്.?
പേര് കിഷോർ തറവാടില്ല എന്റെ കോട്ടേഴ്സിൽ ആണ് താമസം.
ചുണ്ട് മലർത്തി തലയാട്ടികൊണ്ട് ഐഷ അത് കൊഴപ്പാകോലോ ഷാനവാസേ.
വക്കീലിന്റെ ഭാര്യ ഒരു കുഴപ്പോം ആവില്ല രണ്ടാൾക്കും പ്രായം ഗവൺമെന്റ് പറഞ്ഞ പ്രകാരം തികഞ്ഞിട്ടുണ്ട്.
ഐഷ അവളെ നോക്കി അതൊക്കെ ഉണ്ട് എന്നാലും ഞാൻ കാണുന്നുണ്ട് കുഴപ്പം.
ഇങ്ങൾ ചായ കുടിച്ചു കൈഞ്ഞെങ്കിൽ നിക്ക് പോകണമായിരുന്നു ഇരുട്ടായി ഇനി നിന്നാൽ മഗ്‌രിബ് കളാ ആകും ന്നാ ഇങ്ങള് നടന്നൊളി.
നിങ്ങൾ ഇതിന്റെ തീരുമാനം പറയ് എന്ന് സാഹിറ പറഞ്ഞു.
എന്താ കുട്ടിയെ ജ്ജ് പറയണത് ജാതി വേറെ ആണ് അതു പോട്ടെ വെക്കാം
ഓനൊരു വീടില്ല അതും വിട് ഓളെ തീറ്റിപ്പോറ്റണ്ടേ ഇല്ലിക്കൽ തറവാട്ടിലെ കുട്ടിയെ പോറ്റാൻ ആ ചെക്കനെക്കൊണ്ടാവും എന്ന് അനക്ക് തോന്നണുണ്ടോ.?
ഇപ്പൊ ഓന്റെ കയ്യിൽ ഒരു രണ്ടുലച്ചം ഉർപ്യ തികച്ചെടുക്കാൻ ഉണ്ടോ ഇന്നാ ഞാൻ കൊറച്ചേരം കൂടെ ഇരിക്കാം ന്തേയ് ണ്ടോ എന്ന് കാശിയെ നോക്കി ഐഷ വീണ്ടും ചോദിച്ചു
കാശി തല താഴ്ത്തി.
നോക്ക് ഓന്റെ കയ്യിൽ ഇല്ല കൊറഞ്ഞത് ആയിമ്പത് പവൻ കൊടുത്തിട്ടാണ് ഇവിടുത്തെ കുട്ടികളെ പറഞ്ഞു വിടാറ് ഇപ്പോഴത്തെ വെല അനുസരിച്ച് എന്ന് പറഞ്ഞു ഐഷ റാഫിയോട് എത്രയുണ്ടാകും എന്ന് ചോദിച്ചു.
സ്റ്റാർവിൻ വക്കീൽ നാല്പത് ലക്ഷം രൂപ എന്ന് പറഞ്ഞു.
ആ… നാല്പത് ലച്ചം ഉർപ്യയുടെ സ്വർണ്ണം കൊടുക്കും പിന്നെ പൈസയായിട്ട് വേറെയും.
എത്രയാണോ കൊടുക്കുന്നത് അതിന്റെ പത്തിരട്ടി എങ്കിലും മൊതല് കെട്ടുന്നോന്റെ കയ്യിൽ ഉണ്ടാകും
അതൊന്നും ഞാൻ പറയുന്നില്ല ആ ചെറുക്കന്റെ കയ്യിൽ ഓൾക്ക് റാഫി കണക്കാക്കിയ സ്വർണ്ണത്തിന്റെ പകുതി കായി ഉണ്ടായിരുന്നേൽ ഞാൻ സമ്മതിച്ചീനു.
റാഫി ചിരിച്ച് അതു കൂടുതലാ ഉമ്മാ പാവം
ചക്രം ഉരുട്ടുന്ന ചെറുക്കൻ എങ്ങിനെയാ പത്തിരിപത് ലക്ഷം ഉണ്ടാക്കുക.
അതും വേണ്ട ഷാനെ അന്റെ ഡ്രൈവറെ പേരിൽ പതുലക്ഷം ഉർപ്യന്റെ മൊതല് ഉണ്ടായിരുന്നേൽ ഉമ്മ സമ്മതിക്കും ഇല്ലേ ഉമ്മാ എന്ന് ചോദിച്ചു ഉമ്മയെ നോക്കി ഉമ്മ ചിരിച്ചുകൊണ്ട് അതന്നെ എന്നുപറഞ്ഞു.
ഇരിക്കുന്നിടത്തുനിന്ന് എണീറ്റ് ന്നാ കുട്ടിയാള് ഇറങ്ങിക്കോളി എന്ന് പറഞ്ഞു
സാഹിറ ബാഗ് തുറന്ന് എന്തോ പേപ്പർ കയ്യിൽ എടുത്ത് ഇല്ലിക്കൽ ഹംസ വാക്കിനു നേറിയുള്ളോനാന്ന് എന്റുപ്പ പറഞ്ഞു കേട്ടിട്ടുണ്ട്.
ആ തന്തയുടെ മകനും വാക്കിന് വെലയുണ്ട് എന്നാണ് ഞഞങ്ങൾ കരുതുന്നത് എന്ന് പറഞ്ഞു ഐഷുമ്മയുടെ കയ്യിൽ കൊടുത്തു.
റാഫി അതുകണ്ട് കണ്ണുമിഴിച്ചു
ഐഷക്ക് മലയാളം മാത്രമേ അറിയൂ ഐഷ ആ പേപ്പറുകൾ തിരിച്ചും മറിച്ചും നോക്കി.
റാഫി വിയർക്കുന്നുണ്ട് ദേശ്യത്തിൽ ഐഷ എന്താടാ ഇത് എന്നുചോദിച്ചു.
മറുപടി പറയാതെ റാഫി ഉമ്മയെ നോക്കി നിന്നു
ന്താടാ ഇത് എന്ന് വീണ്ടും ഉമ്മ ചോദിച്ചു.
ഷാനവാസ് എണീറ്റ് ഒറ്റ ബസ്സാണ് ഷാനവാസിനുണ്ടായിരുന്നത് ബാക്കി മൂന്നെണ്ണം ഓൻ ചക്രം തിരിച്ച് എനിക്കുണ്ടാക്കി തന്നതാ
പക്ഷെ അതു മൂന്നും ഓന്റെ പേരിൽ ഉള്ളതാ
ലോക്കൽ ബസ്സല്ല അതുവിറ്റാൽ പത്തൻപത് ലക്ഷത്തിനു മുകളിൽ വരൂലേ റാഫിയെ
അത് മാത്രമല്ല അവൻ നിൽക്കണ കോട്ടെഴ്‌സും അവന്റെ പേരിൽ ഉള്ളതാ അതും അവൻ നാലുബസ്സിനെ കൊണ്ടുനടന്ന് നേടിയതാ.
സാഹിറയെ ചൂണ്ടി ഓൾക്ക് ഓഹരി കിട്ടിയ സ്ഥലത്ത് പണിയുന്ന വീട് ഓന്റെ പേരിൽ ഉള്ളതാ അത് ഓനും കെട്ടാൻ പോകുന്ന പെണ്ണിനും അവർക്കുണ്ടാകുന്ന മക്കൾക്കും താമസിക്കാൻ ഉള്ളതാ…
ഐഷ ഒന്നും മിണ്ടാതെ റാഫിയെ നോക്കി
റാഫിയെ കുട്ടിനെ വിളിക്ക് നേരം ഇരുട്ടായി എന്ന്
സാഹിറ പറഞ്ഞു.
ഇവിടുന്ന് ഓളെ മയ്യത്ത് കൊണ്ട് പോകേണ്ടി വരും എന്ന് റാഫി മറുപടി പറഞ്ഞു
ഐഷ കോപത്തോടെ റാഫിയെ നോക്കി കൈ വീശി മുഖത്ത് ശക്തിയിൽ അടിച്ചു.
തന്തന്റെ പേര് കാളയോ നായെ വാക്ക് പറഞ്ഞിട്ട്
ഇജ്ജ് തായം കളിക്കാ വാക്ക് പറഞ്ഞാൽ അത് പാലിക്കണം ഇല്ലേൽ ഈ വളപ്പിൽ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞ് ഐഷ വീട്ടിനുള്ളിലേക്ക് നടന്നു കയറി ഓളെ ഇറക്കി വിട് എന്ന് പറഞ്ഞ് റൂമിൽ കയറി വാതിൽ അടച്ചു.
നേരം പുലർന്നു ഷാനിക്കയുടെ മുറ്റത്ത് ആഘോക്ഷങ്ങൾ നടക്കുന്നുണ്ട് ഫർസാനയും കാശിയും രാഹുലും ഷാനിക്കയും സാഹിറയും അച്ചുവും കുട്ടിയും എല്ലാവരും വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന് എന്തൊക്കെയോ പടഞ്ഞു ചിരിക്കുന്നുണ്ട് വക്കീൽ ഫാമിലി രാത്രിതന്നെ പോയിരുന്നു.
രാഹുൽ കാശിയെ നോക്കി അങ്ങനെ അനക്കും പെണ്ണുകിട്ടി കൊലക്കേസ് പ്രതിയായ ഞാനിനി ഗുദാ വഹ എന്നു പറഞ്ഞ് ചിരിച്ച്.
സാഹിറ അവനോട് കൊലക്കേസ് പ്രതിക്കും പെണ്ണുണ്ട് നീ കെട്ടുമോ.?
ചിരി മാറ്റിയിട്ടു അവൻ ഉണ്ടോ കെട്ടും എന്നു പറഞ്ഞ്.
പെണ്ണിനോരു കുട്ടിയുണ്ട് സുന്ദരിയായ പെൺകുട്ടി നീ ഓളെ കേട്ടുവാണേൽ എല്ലാ ചിലവും ഞാൻ എടുക്കും അനക്കും ഞാൻ വീട് പണിതു തരും കാശിയുടെ വീടിന്റെ അടുത്ത് അതുപോലൊരു വീട്.
എല്ലാവരുടെയും ചിരിയും സംസാരവും നിന്നു.
ഫർസാന കാശിയെ നോക്കി രാഹുലിനോട് സാഹിത്തപറഞ്ഞ പെണ്ണിനെ നീ കെട്ടുമെങ്കിൽ എന്നു പറഞ്ഞ്.
അവളുടെ കഴുത്തിലെ മാല ഊരി കയ്യിൽ ഉണ്ടായിരുന്ന വളകളും ഊരി രാഹുലിന്റെ മടിയിൽ ഇട്ടു ഒന്നും എടുക്കാതെ ആണ് ഞാൻ ഇറങ്ങിപ്പോന്നത് ഇനി എനിക്ക് എന്തേലും വീട്ടുകാർ തരാൻ കരുതിയുട്ടുണ്ടേൽ അതും ഞാൻ നിനക്ക് തരും എന്നു പറഞ്ഞു.
അച്ചു ഷോക്കേറ്റ പോലെ രാഹുലിനെയും കാശിയെയും ഷാനിക്കയേയും സാഹിറയെയും നോക്കി.
രാഹുൽ എണീറ്റ് അച്ചുവിന്റെ മടിയിൽ ഇരിക്കുന്ന കുട്ടിയെ എടുത്തുയർത്തി കവിളിൽ അമർത്തി ചുംബിച്ചു..
ശുഭം……!
അടിപൊളി സ്റ്റോറി ❤️❤️🥰👍
നല്ല കഥ 💕💕💕💕
🔥🔥കാശിനാഥൻ 🔥🔥