കാശിനാഥൻ – പാർട്ട് 11

രചന …ഫസൽ റിച്ചു മമ്പാട്

ഫർസാനയുടെ ഫോൺ സ്വിച് ഓൺ ആയി രണ്ടാമത്തെ മിനുറ്റിൽ അവൾക്ക് കാൾ വന്നു പാണ്ടിക്കാട് സറ്റേഷനിൽ ഹാജരാകണം ഇല്ലാ എങ്കിൽ അറസ്റ്റുചെയ്ത് കൊണ്ടുപോകേണ്ടിവരും എന്ന് ci പറഞ്ഞു.

അവൾ താൻ അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്താം എന്നു മറുപടി പറഞ്ഞു

അവൾക്ക്‌ വിളിച്ച കാര്യം ci റാഫിയെ വിളിച്ചുപറഞ്ഞു റാഫിക്കാ ഇരുട്ടാകും മുന്നേ അവളേ ഞാൻ മുന്നിൽ എത്തിക്കാം എന്നു പറഞ്ഞിലേ സ്റ്റേഷനിലേക്ക് അരമണിക്കൂറിനുള്ളിൽ അവൾ എത്തും എന്നുപറഞ്ഞു ഫോൺ കട്ടുചെയ്തു.

അവൾ വരുന്നകാര്യം അറിഞ്ഞപ്പോൾ ഐഷുമ്മയുടെ മുഖത്തെ അടങ്ങാനകാത്ത കോപം കണ്ട് റാഫി അതിശയത്തോടെ നോക്കി.

അവൾ വരുന്നു എന്നറിയുമ്പോൾ ഉമ്മ സന്തോഷിക്കും എന്നാണ് കരുതിയിരുന്നത് ഉമ്മ കട്ടിലിൽ ഇരുന്നു ഇമവെട്ടാതെ ഒരിടത്തേക്ക് നോക്കി ആടുന്നത് കണ്ട് റാഫിക്ക് കാര്യം പിടികിട്ടിയില്ല ഉമ്മ എന്തോ കണക്കുകൂട്ടുകയാണ്.

എന്താ ഉമ്മാ എന്നുറാഫി ചോദിച്ചു.

തിരിഞ്ഞുനോക്കാതെ ഉമ്മ
നീയൊക്കെ എന്താ കരുതിയത് അവളെ ഞാൻ പൂവിട്ടു സ്വീകരിക്കും എന്നോ.?

ഇല്ലിക്കൽ തറവാടു കാണുമ്പോൾ.
തറവാട്ടുപേരു കേൾക്കുമ്പോൾ ഈ നാട്ടുകാർക്ക്‌ ബഹുമാനവും പേടിയും തോന്നിയിരുന്നു എങ്കിൽ ഹംസ വർഷങ്ങളോളം
കഷ്ടപ്പെട്ട് നേടിയെടുത്തതാണാ സൽപ്പേര്.

അത് ഏതോ തറവാടില്ലാത്ത നായിന്റെ മോനുവേണ്ടി തകർത്തുകളഞ്ഞ ഹിമാറിന്റെ മയ്യത്തെ ഈ വീട്ടുമുറ്റത്തു കാണാവു എന്നുതന്നെയാ കരുതിയത്.

പക്ഷെ ഓളാ നായിന്റെ കൂടെ എങ്ങാനും ഇറങ്ങിപ്പോയാൽ അതിലേറെ നല്ലത് ഞാൻ മയ്യത്താകുന്നതാ.

അതുകൊണ്ടാ കണ്ണീരൊഴിക്കി അവളെ ജീവനോടെ കൊണ്ടുവരണം എന്ന് അന്നോട് ഞാൻ പറഞ്ഞത്.

ദാ  ആ കാണുന്ന തേങ്ങ കൂട്ടിയിട്ട റൂമാണ് ഇനി അന്റെ മൂത്തമകളുടെ ലോകം.

ജീവിക്കാണേലും ചാകാണേലും ആ മുറിയിലാവും അത് സംഭവിക്കുക.

റാഫി ഷോക്കേറ്റപോലെ മറുപടി ഇല്ലാതെ നിന്നു ആരെക്കാളും മൂത്തമകനായ റാഫിക്ക് ഉമ്മയെ അറിയാം വെറും വാക്ക് ഉമ്മാക്കില്ല.

ഉമ്മ കോപത്തോടെ തിരിഞ്ഞുനോക്കിയിട്ട് റാഫിയോട് അനക്ക് ഏഴു ബസ്സുകത്തിയതിൽ പരാതിയില്ല എന്നെഴുതി കൊടുക്ക് സ്റ്റേഷൻ ജാമ്യം കിട്ടാണ്ടിരിക്കില്ല
പിന്നെ കാണുമ്പോൾ ഓളോട് കയർത്തു സംസാരിക്കരുത്.

റാഫിക്ക് കാര്യം മനസ്സിലായി അവൻ മറുപടി പറയാതെ റൂമിൽനിന്നിറങ്ങി ഉമ്മ പകയോടെ അവൻ പോകുന്നതും നോക്കി കട്ടിലിൽ ഇരുന്ന് ആടി. ..

ഇരുട്ടിയിട്ടുണ്ട് ഷാനിക്ക അച്ചുവിനെയും മകളെയും കൊണ്ട് തിരികെ വീട്ടിലെത്തുമ്പോൾ ഷാനിക്കയുടെ വീട്ടുമുറ്റത്തു വലിയ പന്തൽ കെട്ടി ഉയർത്തുന്നുന്നത് കാണുന്നുണ്ട്

ഉമ്മറത്തിരുന്ന് സാഹിറ പണിക്കാരെ നോക്കി നിൽക്കുന്നുണ്ട് നാളെ ചെറിയിരു ഫങ്ഷൻ നടക്കുന്നുണ്ട് എല്ലാം ഒന്ന് ഉഷാറാവണം നല്ല ഉറപ്പുവേണം എന്ന് സാഹിറ തന്നെയാണ് ഷാനിക്കയോട് അങ്ങോട്ട് ആവശ്യപ്പെട്ടത്.

നാളെ രാഹുൽ ജാമ്യത്തിലിറങ്ങും ആഘോഷിക്കണം നാട്ടുകാര് അറിയണം അതുമാത്രമല്ല പന്തല് ആ പരുപാടി കഴിഞ്ഞാലും അഴിക്കുന്നില്ല എന്നാണവൾ പറഞ്ഞത് സാഹിറക്ക് മറ്റെന്തോ ഉദ്ദേശം കൂടെ ഉണ്ട്.

ഷാനിക്ക അച്ചുവിനോട് ബാഗുകൾ വീട്ടിലേക്ക് എടുത്തുവച്ച് വേഗം വാ എന്നു പറഞ്ഞു സാഹിറയും ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് ബാഗുകൾ എടുത്ത് അകത്തേക്ക് വച്ച് മുറ്റത്തേക്കിറങ്ങി.

ഡി മോളേം വിളിച്ചോ ഗസ്റ്റൊക്കെ ഉള്ളതല്ലേ നമുക്കിന്നു ചില്ലീസിൽ നിന്ന് കഴിക്കാം
എന്തായാലും കാശിയെ കാണാൻ പോകണ്ടേ എട്ടു കൊല്ലമായില്ലേ ഓന്റെ പുന്നാരപ്പെങ്ങളെ കണ്ടിട്ട് എന്ന് ഷാനിക്ക പറഞ്ഞു.

സാഹിറ അവളെ നോക്കി അവൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് തുടക്കുകയാണ്.

സ്റ്റേഷനിൽ നിന്ന് ഉപ്പയെ കണ്ടപ്പോൾ ഫർസാന അറിയാതെ കരഞ്ഞുകൊണ്ട് ഉപ്പയുടെ അടുത്തേക്ക് ഓടിവന്ന് കെട്ടിപ്പിടിച്ചു.

അവളുടെ തലയിൽ വട്ടത്തിൽ കെട്ടിയ മുറിവേലേക്കു നോക്കി റാഫി
സ്നേഹത്തോടെ നെറുകയിൽ തലോടി.,

എത്ര നേരമായി ഇത്ര ദൂരം ഉണ്ടോ പാണ്ടിക്കാട് മുതൽ മൗലാനവരെ കാശിക്ക് ക്ഷമ നശിച്ചു.

അവന്റെ മനസ്സ് നിറയെ അച്ചൂന്റെ മകളുടെ മുഖമാണ് താനിന്ന് അവളുടെ മാമനാണ് വാരിയെടുത്തു കുറെ മുത്തം കൊടുക്കണം.

അവനു മനസ്സിൽ അച്ചുവിനെ തോളിലേറ്റി നടന്നതും കണ്ട് അമ്മ വഴക്കിടുന്നതും തെളിഞ്ഞുവന്നു അവൻ ഒറ്റക്കിരുന്ന് ഓർത്ത് ചിരിച്ചു.,

കോലായിലേക്ക് ഐഷുമ്മ ഒഴികെ വീട്ടിലെ എല്ലാവരും ഇറങ്ങിനിന്നിട്ടുണ്ട്.

റാഫി അവളെയും കൊണ്ട് കാറിൽ വരുന്നത് കണ്ട് എല്ലാവരും കാറിനുള്ളിലേക്ക് എത്തിനോക്കി.

അവൾ കാറിൽ നിന്നിറങ്ങി അവളെ കണ്ട് കരഞ്ഞുനിൽക്കുന്ന ഉമ്മയുടെ അടുത്തേക്കോടി.

ഉമ്മ അവളെ വാരിപ്പുണർന്നു കരഞ്ഞുകൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ച് അകത്തേക്ക് പോയി അവരുടെ ബെഡ്‌റൂമിൽ കയറി വാതിൽ അടച്ചു.

ആർക്കും ഒന്നും മനസ്സിലായില്ല റാഫി കുറച്ചുനേരം മുട്ടിയിട്ടാണ് ഭാര്യ വാതിൽ തുറന്നത് ഫർസാനയുടെ മുഖഭാവം മാറിയിട്ടുണ്ട് കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ അവൾ മുഖം തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി .

മനസ്സിൽ ദൃഢനിശ്ചയം പോലെ എന്തോ ഒന്നുണ്ട് അവൾ കൂടി നിൽക്കുന്ന ആളുകളെ തള്ളിമാറ്റി ഐഷുമ്മയുടെ റൂമിലേക്ക്‌ നടന്നു.

അവളെ കണ്ട വല്യുമ്മ ഇരിക്കുന്നിടത്തുനിന്നും എണീറ്റ് ഫർസോ എന്നു വിളിച്ചു കരഞ്ഞുകൊണ്ട് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു തേങ്ങി കരഞ്ഞു.

ഫർസാന കരയാതെ ഭാവ വ്യത്യാസമില്ലാതെ വലിയുമ്മാനെ ഒരുവട്ടം പുണർന്നു കയ്യെടുത്തു.

ഐഷുമ്മ കണ്ണീരു തുടച്ചു വാതിലിന്റെ ഭാഗത്തേക്ക് നോക്കി.

വീട്ടിലെ മുഴുവൻ ആളികളും അവിടെ തടിച്ചുകൂടി നിൽക്കുന്നുണ്ട്.

റാഫി ഒറ്റക്ക് കോലായിലെ ചാരുകസേരയിൽ അട്ടം നോക്കി നെടുവീർപ്പിട്ട് കിടക്കുന്നുണ്ട്.

എന്തു തേങ്ങ കാണാനാ എല്ലാവരും ഇവിടെ വന്നു നോക്കി നിൽക്കുന്നത് എന്നു ഐഷുമ്മ ഉറക്കെ പറഞ്ഞത് കേട്ട് എല്ലാവരും തിരിഞ്ഞു നടന്നു.

സ്നേഹത്തോടെ അവളെ നോക്കി ചിരിച്ചുകൊണ്ട് ഉമ്മാന്റെ കുട്ടിപോയി കുപ്പായം മാറ്റി കുളിച്ചു വല്ലതും തിന്ന് ഉറങ്ങാൻ നോക്ക് കൊറേ പാഞ്ഞതല്ലേ ഇജ്ജ് എന്നു പറഞ്ഞു വല്യുമ്മ അവളുടെ പുറത്തു തട്ടി.

വല്ല്യമ്മാ ഞാൻ എന്നു പറഞ്ഞു ഫർസാന എന്തോ പറയാൻ തുടങ്ങും മുന്നേ ഐഷ ഇടപെട്ട് ഒന്നും പറയണ്ട എല്ലാം നിക്കറിയാം

അന്റെ തല പൊട്ടിയതും ബസ്സുകൾ കത്തിയെതും എല്ലാം അനക്ക് ബുദ്ദിമോശം കൊണ്ട് പറ്റിപ്പോയതല്ലേ.

സാരമില്ല അതൊക്കെ ഞാൻ മറന്നോളാ ദാ നമ്മള് സംസാരിക്കുന്ന മുന്നേയുള്ള എല്ലാ കാര്യങ്ങളും ഉമ്മാന്റെ കുട്ടിയും മറക്കുക.

ഇജ്ജ് ഞാൻ പറഞ്ഞാൽ കേൾക്കും പെറ്റത് അന്റെ ഉമ്മയാണേലും അന്നേ പോറ്റിയത് ഞാനാ

ഇജ്ജ് ചെന്ന് വൃത്തിയായിട്ട് വല്ലതും തിന്നിട്ട് വാ..

അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഐഷ അവളുടെ വാ പൊത്തി അവളെ നോക്കി ചിരിച്ചു
ഇജ്ജ് പോയി വാ ഫർസോ എന്നു പറഞ്ഞു.

അവൾ റൂമിൽ നിന്നിറങ്ങുന്നത് നോക്കി നിൽക്കുന്ന ഐഷയുടെ ചിരിച്ച മുഖഭാവം കോപത്തിലേക്കു മാറുന്നുണ്ട്….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *