എഗ്രിമെന്റ് വൈഫ് – പാർട്ട് 2

Written by …. Daksha & Amritha

           the young....charming.... Business tycoon Indrajeet Verma...                              ശ്രീനിലയം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എല്ലാ നിയന്ത്രണവും ഇന്ദ്രജിത്തിന്റെ നിയന്ത്രണത്തിലാണ്...     അവനാണ് അവിടുത്തെ അവസാന വാക്ക് ആർക്കുവേണ്ടിയും എന്തിനുവേണ്ടിയും ഒരിക്കലും താന്നു കൊടുക്കാത്തവൻ... അവൻ ഒരു കാര്യം   ആഗ്രഹിക്കുവാണെങ്കിൽ അത് അവൻ എന്ത് വില കൊടുത്തും നേടിയിരിക്കും...               ഇന്ദ്രജിത്തിന്റെ കൂടെയുള്ളത് അവന്റെ എന്തു വേണമെങ്കിലും തുറന്ന് പറയാൻ അവകാശമുള്ള അവന്റെ ഉറ്റ സുഹൃത്ത് കാർത്തിക്...                  " എന്താണ് നിന്റെ തീരുമാനം " ദേഷ്യത്തോടെ കാർത്തിക് ഇന്ദ്രജിത്തിന്റെ അടുത്ത് ചോദിച്ചു...         "To get married" ഗൗരവത്തോടെ പറയുന്ന അവനെ കാർത്തിക് ഒന്നു സൂക്ഷിച്ചു നോക്കി...         " അവളെ മഹാദേവിയെ പോലെ നോക്കാൻ ഒന്നുമല്ല നീ ഇവിടെ അവളെ കൊണ്ടുവന്നതെന്ന് എനിക്കറിയാം... എന്ത് പറഞ്ഞാടാ നീ ഇവളെ തറവാട്ടിലേക്ക് കൊണ്ടുപോകാൻ  ഉദ്ദേശിക്കുന്നത്"..             " അവളെ രജിസ്റ്റർ മാരേജ് ചെയ്തു  കൊണ്ടുപോകും " ഒരു കൂസലും ഇല്ലാതെ പറയുന്നവനെ കാർത്തി  തീവ്രതയോടെ നോക്കി...                           " ഡാ കോപ്പേ നീ അവളെ വിവാഹം കഴിച്ചിട്ട് അങ്ങോട്ട് പോകത്തുള്ളൂ എന്ന് എനിക്കറിയാം...      നിന്നോട് ആരും ഒന്നും ചോദിക്കില്ലല്ലോ... ആർക്കും നിന്റെ തീരുമാനങ്ങളെ മാറ്റാൻ നീ അനുവദിക്കുത്തുമില്ലല്ലോ... പക്ഷേ അവിടെയുള്ള ആൾക്കാർ തന്നെ പിടിച്ചു കുടയും അപ്പോൾ ഞാൻ എന്താണ് ഇതിനൊക്കെ പറയേണ്ടത് നിങ്ങളുടെ മോന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചതാണ് അതും ജീവിതകാലം മുഴുവൻ ഭാര്യയായി കൊണ്ടുനടക്കാൻ അല്ല.. ചിലപ്പോൾ ഒന്നോ രണ്ടോ വർഷം നീണ്ടു പോകാവുന്ന അങ്ങനെ  ഒരു വിവാഹം മാത്രമാണ് ഇതെന്ന്.. " കാർത്തിക് എഴുന്നേറ്റ് അവന്‍റെ മുന്നിൽ നിന്ന് പറയുമ്പോഴും അവന്റെ സായി ഭാവം ഗൗരവം തന്നെ ആയിരുന്നു...          " എന്താടാ നീ ഒന്നും മിണ്ടാത്തത് നിന്റെ തിരുവാ തുറന്ന് എന്തെങ്കിലും മൊഴി " പുച്ഛത്തോടെ പറയുന്ന കാർത്തിക്കിനെ അവൻ ഒന്ന് കണ്ണ് ഉരുട്ടി നോക്കി " l don't care, whatever you say." പുച്ഛത്തോടെ പറഞ്ഞ് കൈയും കെട്ടിക്കൊണ്ടിരിക്കുന്നവനെ  കാർത്തിക് പല്ലു കടിച്ചു കൊണ്ട് കൂർപ്പിച്ചു നോക്കി...                          "Friend ആയിപോയി അല്ലകിൽ ഞാൻ തന്നെ നിന്നെ കൊന്നേനെ " ഇന്ദ്രജിത്തിന്റെ കഴുത്തിൽ രണ്ട് കൈകൊണ്ട് മുറുക്കാൻ പോയിട്ട് ആ കൈ തിരിച്ചെടുത്തു കാലുകൊണ്ട് മണ്ണിൽ അമർത്തി ചവിട്ടിയിട്ടു അവൻ ആ ബെഞ്ചിൽ ഇരുന്നു...                           " നീ നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടിയിട്ട് ഒരു പെൺകുട്ടി യുടെ ജീവിതമാണ് നശിപ്പിക്കുന്നത് എന്ന് നീ ഓർക്കണം ഇന്ദ്രജിത്ത് " കാർത്തിക്ക് സമാധാനപ്പെട്ടു കൊണ്ട് അവന്റെ അടുത്ത് പറഞ്ഞു...      " ഞാനെന്തിന് അവളുടെ ഫ്യൂച്ചറിനെ പറ്റി ചിന്തിക്കണം അവളെപ്പോലുള്ളവർ പണം കിട്ടിയാൽ എന്ത് വേല വേണമെങ്കിലും ചെയ്യും... അവളുടെ തന്ത അവളെ  എനിക്ക് വിറ്റത് ഞാൻ ലക്ഷക്കണക്കിന് രൂപ വാരിയെറിഞ്ഞിട്ടല്ലേ...      ആ പെണ്ണിന്റെ തന്ത അവളെ തനിക്ക് വിറ്റു എന്ന് പറഞ്ഞപ്പോൾ ഒരു വാക്കുപോലും മൂളാതെ അവൾ ഈ വിവാഹത്തിന് സമ്മതിച്ചു...                      അവളെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ കുറച്ച് പണം വാരി എറിഞ്ഞാൽ അവളൊക്കെ സന്തോഷമായി പോകും... " അവൻ ഒരു പുച്ഛത്തോടെ പറഞ്ഞ് നിർത്തിയതും കാർത്തിക് ഇന്ദ്രജിത്തിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു...                                            ആ പണം കൊടുത്ത് എന്തിനെയും പിടിച്ചെടുത്ത് ശീലിച്ചവനാണ്....            അവന്റെടുത്തു വരുന്നവരും അവൻ പണം കൊടുത്താൽ എന്തുവേണമെങ്കിലും ചെയ്യാൻ മടിക്കാത്തവരാണ്....        അവന് ആ ചിന്ത കൊണ്ട് ആണ് എല്ലാവരെയും കാണാറുള്ളൂ ....                അതിനപ്പുറം സ്നേഹം കുടുംബം എന്നൊക്കെ ഉള്ള വികാരങ്ങൾ അവൻ മനസ്സിലാക്കാൻ ശ്രമിക്കാറില്ല അതാണ് സത്യം...                              പൈസ കൂമ്പാരത്തിൽ ജനിച്ച് വീണവനാണ് അപ്പോൾ ഇവന് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയത്തുള്ളൂ ...             കാർത്തിക് എന്തോ ചിന്തിച്ചുകൊണ്ട് അകത്തേക്ക്  പോയി ...                            അവൻ അടുത്തുള്ള ഡോർ തുറന്നതും അവിടുത്തെ ബെഡിൽ  കരഞ്ഞ് തളർന്ന  ചുരുണ്ടു കൂടി കിടപ്പുണ്ടായിരുന്നു മയൂരി... കണ്ണീർപ്പാടുകൾ മായാതെ അവളുടെ കവിളുകളിൽ തെളിഞ്ഞു കാണാമായിരുന്നു ...      പിറ്റേന്ന്  ശാരദ ചേച്ചി വന്നു വിളിക്കുമ്പോൾ ആണ് ഇന്ദ്രജിത്ത് എഴുന്നേൽക്കുന്നത്...      ആ ബെഞ്ചിൽ തന്നെ കിടന്നു ഉറങ്ങിപ്പോയിരുന്നു ...       എഴുന്നേറ്റിരുന്ന് ഒന്ന് നടു നിവർത്തി അവൻ വീടിനകത്തേക്ക് നടന്നു...                              കിച്ചണിലേക്ക് കയറിപ്പോകുന്ന ശാരദ ചേച്ചിയെ അവൻ ഒന്നു നോക്കി... ഇന്ദ്രജിത്ത് ഇവിടെ താമസിച്ചു തുടങ്ങിയപ്പോൾ തൊട്ട് ചേച്ചി ഇവിടെ ജോലിക്ക് വരുന്നുണ്ട്...    പക്ഷേ ഇതുവരെ അവര് തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല ... കാർത്തിക് ആണ് ചേച്ചിയെ ഇവിടെ കൊണ്ടുവന്നത് തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഈ ചേച്ചിക്ക് അവൻ പറഞ്ഞു കൊടുത്തിട്ടുണ്ട്...          ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് എഴുതി ഭക്ഷണവുമായി പോകുന്ന വഴിക്കാണ് ശാരദ ചേച്ചി മയൂരിയെ കാണുന്നത്..." നീ ഏതാ കുട്ടിയെ" അവർ സംശയത്തോടെ ചോദിച്ചു....                        അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ അവരുടെ ഉള്ളിൽ ഒരു സംശയം ഉടലെടുത്തു.. അവരുടെ ചോദ്യം കേട്ട് എന്ത് പറയണമെന്ന് അറിയാതെ അവൾ ഒരു നിമിഷത്തേക്ക് നിന്നുപോയി ഇന്നലെ ഉണ്ടാക്കിവെച്ച ദോശയും കറിയും അതുപോലെ അവിടെ ഇരിപ്പുണ്ടായിരുന്നു...       കറി പുളിച്ച മണവും അവിടെയാകെ വരുന്നുണ്ടായിരുന്നു...      ഇന്നലെ താൻ പോയതിനുശേഷം വന്നതാണെന്ന് ശാരദ ചേച്ചി ഊഹിച്ചു...           ദാവണിതുമ്പിൽ കൈകോർത്തു വാടിയ ഇതൾ പോലെ നിൽക്കുന്നവളെ കണ്ടപ്പോൾ ശാരദ ചേച്ചിക്ക് സങ്കടം തോന്നി...                           "മോളേതാ?... ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ " അവൾക്ക് ചോദ്യത്തിനും മറുപടി പറയാൻ ഉത്തരമില്ലായിരുന്നു      "ബ്രഷ് ആയി വാ...ഇന്നലെ ഒന്നും കഴിച്ചു കാണില്ലല്ലോ.. ചേച്ചി ഫുഡ് എടുത്തു വെക്കാം.... അവർ അതും പറഞ്ഞ് പ്ലേറ്റ് എടുത്തുകൊണ്ട് കെട്ടിലേക്ക് നടന്നു... മയൂരിശ്വാസം എടുത്ത് വലിച്ചു വിട്ടു...                           അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു...        അവരെ കണ്ടപ്പോൾ അവിടെ ജോലിക്ക് എത്തിയിരുന്ന ആളായിട്ട് തോന്നി...         താൻ എന്തെങ്കിലും ആരോടെങ്കിലും പറയുകയാണെങ്കിൽ ഇന്ദ്രജിത്തിന് തന്നോട് ദേഷ്യം എന്തെങ്കിലും തോന്നുമെന്ന് അവൾക്കുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു...     ചുരിദാർ ഒന്ന് വലിച്ചിട്ട് ആ റൂമിൽ തന്നെയുള്ള ബാത്റൂമിലേക്ക്കയറി അവൾ ഒന്ന് fresh ആയി...                             ഡോർ തുറന്നു അവൾ ഹാളിലേക്ക് പ്രവേശിച്ചു.... അവൾ ചുറ്റിനും ഒന്ന് നിരീക്ഷിച്ചു.... വിശാലമായ ഒരു ഹാൾ ആയിരുന്നു അത് വലിയ വലിയ ലൈറ്റുകൾ ആലും മനോഹരമായ  pictures  കൊണ്ട് അവിടെ അലങ്കരിച്ചിരിക്കുന്നു... അവൾ അവിടെ നോക്കുമ്പോൾ വലിയൊരു സോഫയും ഹോം തിയേറ്ററും സെറ്റ് ആക്കി ഇട്ടിരിക്കുന്നു...      ബ്ലാക്ക്&റെഡ് നിറത്തിലാണ് അവിടെയുള്ള എല്ലാ സാധനങ്ങളും ഉള്ളത്...     കിച്ചണിന്റെ സൈഡിൽ ആയിട്ടുള്ള റൂമിൽ വലിയൊരു ഡൈനിങ് ഹാൾ ഉണ്ട്...                   ഒരു 15 പേർക്ക് ഭക്ഷണം കഴിക്കാന്‍ പറ്റുന്ന വലിപ്പത്തിലാണ് ആ  ഡൈനിങ് ടേബിൾ ഉണ്ടാക്കിയിരിക്കുന്നത്. മയൂരി ആദ്യം ആയാണ് ഇത്രയും വലിയ ഒരു വീടു കാണുന്നത്..           അവൾ അത്ഭുതത്തോടെ ചുറ്റും നോക്കി നിൽക്കുകയായിരുന്നു.. അപ്പോഴാണ് ബ്ലാക്ക് ഷൂട്ടും Rolex വാച്ച് ധരിച്ചു കൊണ്ട് അവൻ സ്റ്റെപ്പിൽ നിന്ന് വരുന്നത് അവൾ കണ്ടത്... അവൾ അവനെ കണ്ട് അത്ഭുതത്തോടെ നോക്കി നിന്നു...                 ശാരദ ചേച്ചി ഡൈനിങ് ഹാളിൽ ഭക്ഷണം കൊണ്ടു വെച്ചിട്ട് അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കയറിപ്പോയി....                   അവൻ അവിടെ വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ട് അവരെ നോക്കി ചിരിച്ചു.... അവന്റെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു മയൂരി... അവർ തിരിച്ചൊരു പുഞ്ചിരി നൽകിക്കൊണ്ട്  അടുക്കളയിലേക്ക് നടന്നു....                            അവർ ആലോചിച്ചു" ഈ പെൺകൊച്ച് ഉണ്ടായതുണ്ടായിരിക്കാം ഇവരെന്നെ പിടിച്ചു വിടുന്നത് "...        " വായി നോക്കി നിൽക്കാതെ വന്നിരുന്ന് കഴിക്കെടീ "..                       അവൻ ദേഷ്യത്തോടെ പറഞ്ഞു...                          മയൂരി അവന്റെ ശബ്ദം കേട്ട് പാഞ്ഞു വന്ന ഒരു chairൽ വന്നിരുന്നു... അവൾ ഭയത്തോടെ പ്ലേറ്റ് എടുക്കുമ്പോൾ അവന്റെ സ്വരത്തിൽ അവൾ ഭയന്നത് കൊണ്ട് അവളുടെ രണ്ടു കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു....                                 അപ്പോഴത്തേക്കും ശാരദ ചേച്ചി വന്ന് അവളുടെ പ്ലേറ്റിലേക്ക് 2 അപ്പം വെച്ചു  കൊടുത്തു....                  അവൾ അവനെ ഉറ്റു നോക്കിക്കൊണ്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങി....  അവൻ യാതൊരു എക്സ്പ്രഷനും ഇല്ലാതെ അവിടെയിരുന്നു കഴിക്കുന്നു...                    അവൾ അവന്റെ മുഖത്തേക്ക് നോക്കി ഭയത്തോടെ കഴിക്കുന്നു.....                ഇത്രയും നേരം ക്ഷീണം കാരണം ഉറങ്ങിപ്പോയതായിരുന്നു.ആ രുചിയുള്ള ഭക്ഷണം കഴിച്ചപ്പോഴാണ് അവൾക്കൊന്നും ജീവൻ വീണത്.... അവളാ ഭക്ഷണ മുഴുവൻ കുറച്ച് സമയത്തിനുള്ളിൽ കഴിച്ചു തീർത്തു ഒരു കപ്പ് കോഫി അവൻ അവൾക്ക് നേരെ നീട്ടി..അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.... " ശാരദ ചേച്ചി എന്തെങ്കിലും ചോദിച്ചാൽ അതിനൊന്നും ഉത്തരം നൽകേണ്ട"അവൻ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു...            ഞാൻ പറയുന്നത് കേട്ട് അനുസരിച്ച് നീ ഇവിടെ നിന്നോണം... എന്നെ എതിർക്കാൻ വല്ലോം ആണ് നിന്റെ ഉദ്ദേശം എങ്കിൽ തീർത്തു കളയും നിന്നെ ഞാൻ.... എപ്പോഴും നിന്റെ ഓർമ്മയിൽ വേണം നിന്റെ അച്ഛൻ നിന്നെ എനിക്ക് വിറ്റതാണെന്ന് " അവൻ ഗൗരവത്തോടെ പറഞ്ഞു...                               അവളുടെ നെഞ്ചിലേക്ക് അവൻ പറഞ്ഞ വാക്കുകൾ ആഴ്ന്നിറങ്ങി, അവളുടെ കണ്ണിൽനിന്ന് കണ്ണുനീർ പൊളിഞ്ഞു തുടങ്ങി....      " ഞാനൊരു ബിസിനസ് ആവശ്യമായി പുറത്തേക്ക് പോകുവാ...ഞാൻ വരുന്നിടം വരെ നീ ആ റൂമിൽ നിന്ന് ഇറങ്ങരുത്"... അവൾ കരയുന്നത് പോലും വകവയ്ക്കാതെ അവൻ പറഞ്ഞു....             അവൾ അതിനൊന്നും മിണ്ടിയില്ല.....                " മയൂരി! " അവൾ അവനും മറുപടി നൽകാത്തത് കൊണ്ട് അവൻ അവൾക്ക് നേരെ പാഞ്ഞു കൊണ്ട് പറഞ്ഞു.....                      അതുകേൾക്ക് അവൾ കസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് അവിടുന്ന് നേരെ തലയാട്ടി....
  • ഇന്ദ്രജിത്ത് ദേഷ്യത്തോടെ അവളെ ഉറ്റുനോക്കി….
    പുറത്തെക്കിറങ്ങിപ്പോയി…..

തുടരും…

14 comments

  1. എന്റെ ഇക്ക വായനക്കാരെ ഇങ്ങനെ ചൂഷണം ചെയ്യരുത് ട്ടോ.എത്ര ദിവസായി ഇതിന്റെ ബാക്കി വായിക്കൻ ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *