
എഗ്രിമെന്റ് വൈഫ്
Daksha & Amritha
തല പൊട്ടിപ്പൊളിയും പോലെ വേദന തോന്നിയാണ് അവൾ കണ്ണ് തുറന്നത്…….. തല മുറുകെപ്പിടിച്ച് എഴുന്നേറ്റ് നോക്കിയപ്പോൾ ചുറ്റും ഭയാനകമായ ഇരുട്ട്. അവൾ ഒരു ഭീതിയോടെ നോക്കി പോയി……. താൻ എവിടെയാണെനോ എങ്ങനെ ഇവിടെ എത്തി എന്ന് ഒന്നും അവൾക്ക് ഓർമ്മയില്ല… താനിരിക്കുന്നത് ഒരു കസേരയിൽ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു… അവൾ ഇതുവരെ കാണാത്ത ഒരു ഇടമാണ് എന്ന് അവൾക്ക് തോന്നി… ആ ഇരുട്ടും നിശബ്ദതയും അവളെ പേടിപ്പിച്ചു കൊണ്ടേയിരുന്നു… ആരോ തന്റെ അരികിലേക്ക് നടക്കുന്നതിന്റെ ബൂട്ടിന്റെ ശബ്ദം അവളിൽ ഭയം നിറച്ചിരുന്നു… തന്റെ ഹൃദയമിടിപ്പ് അവിടെ മുഴങ്ങി കേൾക്കുന്നത് പോലെ അവൾക്ക് തോന്നി… കണ്ണുകൾ ചിമ്മി ഇരിക്കുമ്പോൾ അവളുടെ ഉള്ളിൽ സകല ദൈവങ്ങളെയും വിങ്ങി നിൽക്കുന്നുണ്ടായിരുന്നു … പെട്ടെന്ന് ആ മുറിയിൽ വെളിച്ചം പടർന്നത് അവൾക്ക് അറിയാൻ കഴിഞ്ഞു പക്ഷേ അവളുടെ കണ്ണുകൾ തുറക്കാൻ അവൾക്ക് ധൈര്യമില്ലായിരുന്നു… എന്തോ വലിച്ചിട്ട സൗണ്ട് കേൾക്കേ അവളുടെ നെറ്റിയിൽ വീർപ്പു പൊടിഞ്ഞു തുടങ്ങി… ഭയം അവളിൽ പിടിമുറുക്കിയിരുന്നു… പതിയെ അവൾ കണ്ണ് ചിമ്മി തുറന്നു നോക്കുമ്പോൾ ഒരു രൂപം കസേരയിൽ ഇരുന്നു തന്നെ ഉറ്റു നോക്കിക്കൊണ്ട് ഇരിക്കുന്നു.അത് കണ്ടതും അവൾ കണ്ണുകൾ മുറുക്കി അടച്ചു… അയാൾ കറുത്ത സൂട്ട് ധരിച്ചിരിക്കുന്നു. ആ കറുത്ത മിഴികൾ തന്നെ ഉറ്റു നോക്കുന്നത് കാണ്കെ ഭയത്തോടെ അവൾ ഒന്നു കൂടി മുറുക്കി ചിമ്മി കളഞ്ഞു… മേനിയൊക്കെ ഭയത്താൽ വിറച്ചു തുടങ്ങിയിരുന്നു… ” എന്താണ് മയൂരി രാജേഷ് ശർമ ഇത്രയും ഭയം…” പുച്ഛത്തോടെ ഉള്ള അവന്റെ ചോദ്യം കേട്ട് മയൂരി ആ മുഖത്തേക്ക് നോക്കി പോയി…. അവളെ നല്ലതുപോലെ അറിയാമായിരുന്ന ഒരാളാണ് മുന്നിലിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി… എന്തിനോ അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു… “ആ…..ആരാ? ഞാൻ….എ…. എങ്ങനെയ ഇവിടെ….?” വിക്കലോട് ചോദിക്കുമ്പോൾ അവൾ അടിമുറി വിറച്ചു തുടങ്ങിയിരുന്നു… “എനിക്ക് നിന്നിൽ നിന്നൊരു സഹായം വേണം മയൂരി”… അവൻ കസേര മുന്നോട്ടു നീക്കിയിട്ട് ചോദിക്കുന്നത് കേട്ടപ്പോൾ വാമി സംശയത്തോടെ നെറ്റി ചുളിച്ചു…. “എ…… എന്ത് സഹായം…?” ” മിസ് മയൂരി രാജേഷ് ശർമ എന്ന നീ ഇന്നി മയൂരി ഇന്ദ്രജിത്ത് ആവണം” മൂർച്ചയേറിയ സ്വരത്തിൽ അവൻ പറഞ്ഞു… അവൻ എന്താ ഉദ്ദേശിച്ചത് എന്ന് മയൂരിയ്ക്കും മനസ്സിലായിരുന്നില്ല…. ” മനസ്സിലായില്ല”….. അവൾ അവനെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു… ” ഇന്ദ്രജിത്ത് വർമ്മ എന്നാ എന്നെ നീ വിവാഹം കഴിക്കണം”… അവൻ കനത്ത സ്വരത്തിൽ പറഞ്ഞു.അവൾ അവനെ പതർപ്പോടെ നോക്കി.ഒരു നിമിഷത്തേക്ക് അവളുടെ ശ്വാസം നിന്ന് പോയതുപോലെ മയൂരിക്ക് അനുഭവപ്പെട്ടു…. “എ…. എന്തിന്…?” അവളുടെ ശബ്ദം ഇടറി പോയി.ഭയം കാരണം അവൾക്ക് സംസാരിക്കാൻ കഴിയാത്തതുപോലെ… അവൾക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല… ഒരു ഇടവഴിയിലായിരുന്നു താൻ അപ്പോൾ. ഒരു കാർ വന്ന് നിർത്തി അതിൽ നിന്ന് 20 25 വയസ്സുള്ള ഒരു സ്ത്രീ ഇറങ്ങിവന്ന് ഒരു അഡ്രസ്സ് കാണിച്ചു ചോദിച്ചതും ഓർമ്മയുണ്ട് പിന്നെ കണ്ണ് തുറക്കുമ്പോൾ താൻ ഇവിടെയാണ്. ഇയാളെ താൻ ആദ്യമായാണ് കാണുന്നത്.ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരാളെ വിവാഹം കഴിക്കണം എന്നത് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല… ” എനിക്കൊരു വിവാഹം കഴിക്കണം. ഈ വിവാഹം ജീവിതകാലം മുഴുവൻ കൊണ്ടുപോകേണ്ട. it’s just an settlement marrage. അപ്പോൾ നീ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയെ ആകണം… ” ഗൗരവത്തോടെ ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു. അവന്റെ മൂർച്ചയേറിയ നോട്ടത്തിൽ അവൾ ഇരുന്ന് ഉരുകുകയായിരുന്നു “താൻ ഇനി എന്ത് ചെയ്യും കൃഷ്ണ” അവൾ മനസ്സിൽ ആലോചിച്ചു “ANSWER ME!!” അവൻ അവൾക്ക് നേരെ മുരണ്ടു. ” വിവാഹം കുട്ടിക്കളി ആണെന്നാണോ വിചാരിച്ചിരിക്കുന്നത് ” അവൾ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു… ” പറ്റില്ലെന്ന് പറയാനാണെങ്കിൽ അതു നടക്കില്ല മയൂരി! നിന്റെ അച്ഛൻ എന്നു പറയുന്ന രാജേഷ് എന്റെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിച്ചിട്ടുണ്ട് അതും നിനക്ക് വേണ്ടി. അത്രയും വലിയ തുക നിനക്ക് തിരിച്ചു തരാൻ പറ്റുമോ? അതല്ലെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കാം എന്നതല്ലാതെ നിനക്ക് വേറെ വഴിയില്ല മയൂരി! നിനക്ക് ഈ കോൺട്രാക്ടിന് സമ്മതമല്ലെങ്കിൽ നിന്റെ അച്ഛൻ മേടിച്ച് തുക എനിക്ക് നീ തിരിച്ചു തരണം. നഷ്ടം വരുന്ന ഒരു കച്ചവടത്തിനും ഇന്ദ്രജിത്ത് വർമ്മ ഒരുക്കമല്ല!” കൗശല ബുദ്ധിയോടെ അവൻ പറഞ്ഞു. അപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്… ” ഞാൻ തിരിച്ചു വരുമ്പോൾ ഇതിനൊരു മറുപടി തരണം നീ ” ഇത്രയും പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് നടന്നു അകന്നു… മയൂരിക്ക് തന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിന്നു പോയത് പോലെ തോന്നി. തന്റെ അച്ഛൻ തന്നെ ഇത്രത്തോളം വെറുക്കുന്നുണ്ടെന്ന് അവൾ വിചാരിച്ചിരുന്നില്ല. ഇപ്പോൾ ഇനി ആ സ്നേഹം കിട്ടാൻ പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതില്ലല്ലോ… ഇന്നല്ലെങ്കിൽ നാളെ തന്റെ അച്ഛൻ തന്നെ സ്നേഹിക്കുമെന്ന് അവൾക്ക് വിശ്വാസം ഉണ്ടായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ഇപ്പോൾ അച്ഛന് തന്നെ ഒരാൾക്ക് കാശിന് വിൽക്കണമെങ്കിൽ അത്രത്തോളം അച്ഛൻ തന്നോട് വെറുപ്പ് ഉണ്ടാവണം അപ്പോൾ നാട്ടുകാർ പറയുന്നത് പോലെ തന്റെ അച്ഛൻ രാജേഷ് ശർമ അല്ല .അല്ലെങ്കിൽ ഏതൊരു അച്ഛനായാലും സ്വന്തം മകളെ ആരെന്ന് പോലെ അറിയാത്ത ഒരാൾക്ക് കാശിനു വിൽക്കുമോ?….. മയൂരിയുടെ കണ്ണുകളും കവിളുകളും ചുമന്നു തുടുത്തു.അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അടർന്നുവീണുകൊണ്ടിരുന്നു… ഇതുവരെ അറിയാത്ത ഒരാളുടെ മുമ്പിൽ തലകുനിച്ചു കൊടുക്കേണ്ടതിനേക്കാൾ തന്റെ അച്ഛന് അവളെ ഇത്രത്തോളം ഭാരമായിരുന്നു ഇന്ന് ഓർക്കുമ്പോൾ ആയിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നത്. താൻ അടുത്ത് ചെല്ലുമ്പോൾ ഇരുണ്ടു കേറും ആ മുഖം.കുഞ്ഞുനാളിൽ തന്നെ ഒന്ന് എടുക്കാൻ താൻ എത്ര കൊതിച്ചിരുന്നു.താനാ അച്ഛന്റെ മകളെല്ലെന്ന് ഈ നിമിഷം ഉറപ്പാണ്… അച്ഛന് ഇങ്ങോട്ട് വെറുപ്പാണെന്ന് അറിഞ്ഞിട്ടും തനിക്ക് തന്നെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു. അപ്പോൾ അവിടുത്തെ ഡോറിന്റെ അരികിൽ നിന്ന് ഒരു ബൂട്ടിന്റെ സൗണ്ട് കേട്ട് അവൾ അവിടേക്ക് നോക്കി.അത് ഇന്ദ്രജിത്ത് ആയിരുന്നു.അവൻ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു “What is your decision?”. അവൾക്ക് അപ്പോൾ അവനോടും മറുപടി പറയാൻ കഴിഞ്ഞില്ല “Mayuri!,I asked you, what is your decision? അവൻ മുരടിക്കൊണ്ട് ചോദിച്ചു. മുഴക്കം പോലെയാ സ്വരം കേട്ട് ഞെട്ടലോടെ അവൾ ഭിത്തിയോട് ചേർന്നുനിന്നു. അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ഭിത്തിയിലേക്ക് രണ്ട് കൈകളും കൊണ്ട് അവളെ തടഞ്ഞു ” മൂങ്ങയെ പോലെ ഇരിക്കാതെ വായി തുറന്നു എന്തെങ്കിലും പറയെടി? നിന്റെ നാവ് ഇറങ്ങിപ്പോയോ?” അവന്റെ ദേഷ്യം നിറഞ്ഞ ചോദ്യം കേട്ട് അവൾ വിറച്ചു… “സ…സമ്മതം…” ഇടറിയ ശബ്ദത്തിൽ അവള് അത് പറഞ്ഞു തീരുമ്പോൾ അവളുടെ മിഴികളിൽ നിന്ന് കണ്ണുനീർ ഒഴുകിത്തുടങ്ങിയിരുന്നു. പുച്ഛത്തോടെ അവളെ ഒന്ന് നോക്കി അവൻ ഇറങ്ങിപ്പോയി… മയൂരി കണ്ണടച്ച് ചുമരിൽ ചാരി താഴേക്കിരുന്നു. താൻ കണ്ണടച്ചാൽ തന്റെ അമ്മയുടെ മുഖമാണ് മനസ്സിൽ വരുന്നത്… കുഞ്ഞുനാൾ തൊട്ട് ഒരു നോട്ടം കൊണ്ടുപോലും തന്റെ അച്ഛൻ തന്നോട് സ്നേഹം പ്രകടിപ്പിച്ചിരുന്നില്ല… അച്ഛന് തന്നോട് എപ്പോഴും വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്മിനി എന്നായിരുന്നു തന്റെ അമ്മയുടെ പേര്… ഒരു പാവം പിടിച്ച ഒന്നിലും ഒരു സ്വയ അഭിപ്രായങ്ങളും ഇഷ്ടങ്ങളോ ഇല്ലാത്ത ഒരു പാവം… അതിര് കവിഞ്ഞ ബഹുമാന്യവും അതിനേക്കാൾ സ്നേഹവുമാണ് അമ്മയ്ക്ക് അച്ഛനോട്… അച്ഛൻ പറയുന്നതിന്റെ അപ്പുറം ആ വീട്ടിൽ വേറെ ഒരാൾക്കും ഒരു വോയിസ് ഇല്ലായിരുന്നു… തന്റെ അമ്മ അച്ഛനെ കാൺകെ തന്നെ സ്നേഹിക്കാറില്ല പക്ഷേ അച്ഛൻ വീട്ടിൽ ഇല്ലെങ്കിൽ അമ്മ തന്നെ സ്നേഹംകൊണ്ട് പൊതിയും… സ്വന്തം മകളല്ലെന്ന് തോന്നുമായിരുന്നു അച്ഛന്റെ സ്വഭാവം കണ്ടാൽ. മയൂരിക്ക് രണ്ടു സഹോദരങ്ങളുണ്ട്… അവർക്കിടയിൽ താൻ ഇല്ലായിരുന്നെങ്കിൽ ആ വീട് ഒരു സ്വർഗം തന്നെയായിരുന്നു എന്ന് ഞാൻ ചിന്തിച്ചിന്നിട്ടുണ്ട്… അച്ഛൻ ഒരു ടാക്സി ഡ്രൈവറാണ്… ആ വണ്ടി സ്വന്തമല്ല അവിടുത്തെ ഒരു മുതലാളിയുടെ വീട്ടിലെ വണ്ടിയാണ് ഓടിക്കുന്നത്… തന്നെയമ്മ വീടും കുട്ടികളും മാത്രമായി ഒതുങ്ങി ജീവിക്കുന്ന ഒരു കുടുംബിനിയാണ്… അനിയൻ രാഹുൽ +1ഇൽ ആണ്…. അനിയത്തി രേവതി 9 തിൽ ആണ്.ഞാൻ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുവാണ്… താൻ പഠിക്കാൻ മിടുക്കി ആയതിനാൽ അച്ഛന് ഒരുപാട് പൈസ മുടക്കേണ്ടി വന്നിട്ടില്ല… എന്നാലും ആവശ്യങ്ങൾ ഇല്ലാതെ വരില്ലല്ലോ പൈസ ചോദിച്ച് അച്ഛന്റെ മുന്നിൽ വന്നു നിൽക്കുമ്പോൾ ഒരു വേറെയാണ് ആണ്… അച്ഛന്റെ വായിൽ വരുന്നതെല്ലാം വിളിച്ചു പറയും താൻ കണ്ണടച്ച് അതെല്ലാം കേൾക്കും അതല്ലാതെ തനിക്ക് വേറെ വഴിയില്ലല്ലോ… അവസാനം എറിഞ്ഞു തരും ചോദിക്കുന്നതിന്റെ പകുതി കാശ്… പിന്നെ തന്റെ ഉറ്റമിത്രം അമൃത തനിക്ക് കൂടിയുള്ള കാശ് അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ടു തരും … തന്റെ നേരിൽ ആദ്യമായി അവൾ പൈസ നീട്ടുമ്പോൾ തന്റെ ഹൃദയം പിടഞ്ഞിരുന്നു… തൊലി ഉരിഞ്ഞ് നിൽക്കും പോലെയായിരുന്നു താൻ അപ്പോൾ അവിടെ നിന്നിരുന്നത്… അന്ന് അവൾ പറഞ്ഞ ഒരു കാര്യമുണ്ട് ഞാൻ പഠിച്ച ഒരു ജോലി വാങ്ങുമ്പോൾ തനിക്കാ പണം തിരികെ തന്നാൽ മതി എന്ന് … അന്ന് അവൾ എന്റെ വിഷമം മാറ്റാൻ പറഞ്ഞതാണെങ്കിലും അത് ഞാൻ കാര്യമായി തന്നെയാണ് എടുത്തത്… പഠിക്കുന്ന ഒരു നോട്ടിന്റെ പിറകിൽ അവൾക്കു കൊടുക്കാനുള്ള പൈസയുടെ കണക്ക് താൻ ഇന്നും സൂക്ഷിച്ചിട്ടുണ്ട് …. ഒരിക്കൽ ഒരു ജോലി കിട്ടുമ്പോൾ ആ പണം അവൾക്ക് തിരികെ നൽകണം പക്ഷേ ഇനി തന്റെ ജീവിതം മുന്നോട്ട് എങ്ങനെയാണെന്ന് അറിയാതെ പെട്ടിരിക്കുകയാണ്… കരഞ്ഞ് അവളുടെ കണ്ണും മുഖവും ചുമന്ന വീർത്തിട്ടുണ്ട്… (In Indrajith house) ഇന്ദ്രജിത്ത് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി അവിടുത്തെ ഗാർഡൻ ന്റെ ഒത്ത നടുവിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്ന കാർത്തിക്കിനെ നോക്കിക്കൊണ്ട് അവൻ കാർത്തിക്കിന്റെ അരികിലേക്ക് നടന്നു…( ഇന്ദ്രജിത്തിന്റെ frined aanu കാർത്തിക് ) കാർത്തിക് ദേശത്തോടെ ഇന്ദ്രജിത്തിനെ നോക്കി മുഖം വെട്ടിച്ചു അതുകണ്ട ഇന്ദ്രജിത്ത് ഒരു ചിരിയുമായി അവന്റെ അടുത്ത് പോയിരുന്നു… ” ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചിട്ട് അവൻ ഇരിക്കുന്ന കണ്ടില്ലേ. എന്തും ബിസിനസ് മൈൻഡിൽ കാണുന്ന നിന്നെടുത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല ” കാർത്തിക് രൂക്ഷമായി ഇന്ദ്രജിത്തിനെ നോക്കിക്കൊണ്ടു പറഞ്ഞു… ഇന്ദ്രജിത്ത് അതിനു പൊട്ടിച്ചിരിക്കുന്നത് അല്ലാതെ കാർത്തിക്കിന് മറുപടി നൽകിയില്ല…. അവന്റെ ഇഷ്ടങ്ങൾ അവന്റെ തീരുമാങ്ങൾ ആണ് ആർക്കും അത് ഇതുവരെ മാറ്റൻ കഴിഞ്ഞിട്ടില്ല… The young…. Charming…. Business tycoon Indrajeet Verma… ശ്രീ നിലയം ഗ്രൂപ്പ് ഓഫ് കമ്പനി സിന്റെ എല്ലാ നിയന്ത്രണവും അവന്റെ കൈകളിൽ ആണ്…..
തുടരും….
Pls release as a audio in the channel
❤️
Kollam nannayittundu
Super ❤️
Bakiyille
Kollam super
shobanakumarihari@gmail.com
baki eppo varum
Super
Bakiyille