BIBITHA RENEESH
😠ഹരിയേട്ടൻ എന്തായി പറയണേ. ലോകത്ത് ഏതെങ്കിലും ഒരു ഭർത്താവ് ചെയ്യുന്ന ഒരു കാര്യം ആണോ ഇത് ഞാൻ സമ്മതിക്കില്ല.
😠മഹി ഞാൻ പറയുന്നത് നീയൊന്ന് മനസിലാക്ക്. നിന്നെ ഞാൻ ഒരിക്കലും ഒഴിവാക്കാൻ ശ്രമിക്കുന്നതല്ല എനിക്ക് വേറെ വഴിയില്ല നീ ഇതിനു സമ്മതിച്ച നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും
😠എന്ത് പ്രശ്നം ഞാനുള്ളപ്പോ നിങ്ങൾക്കെന്തിനാ വേറൊരു ഭാര്യ.
😠ഭാര്യ എന്ന പെരേല്ല ഒള്ളു നിനക്ക് ഒരമ്മയാവാൻ കഴിഞ്ഞോ നിനക്ക് 3 വർഷമായി കെട്ട് കഴിഞ്ഞിട്ട് എന്റെ കൂട്ടുകാരൊക്ക കെട്ട് കഴിഞ്ഞിട്ട് രണ്ടും മൂന്നും പിള്ളേരായി ഇവിടെ എനിക്ക് കൊള്ളി വെക്കാൻ പോലും ഒരു കൊച്ചില്ല എന്നെ ഒരച്ഛനാക്കാൻ നിനക്ക് പറ്റോ പറ പറ്റുമോ
അതുകേട്ടതും മഹിയുടെ നെഞ്ചിൽ ഒരു വലിയ ഭാരം അനുഭവപ്പെട്ടു.
😠ഞാൻ എത്രയോ വട്ടം പറഞ്ഞതാ നമുക്ക് ഒരു ഹോസ്പിറ്റലിൽ പോകാം എന്ന് ഹരിയേട്ടൻ സമ്മതിക്കാത്തത് കൊണ്ടല്ലേ.
😠 ഓ ഇനി ഞാൻ അതിനും കൂടി സമ്മതിക്കാം എടി എനിക്കൊരു കുഴപ്പമില്ല കുഴപ്പമുള്ളത് നിനക്കല്ലേ അതു ഡോക്ടർ നിന്റെ മുഖത്തു നോക്കി പറഞ്ഞതല്ലേ പിന്നെ നീ പറയുന്നയിടത്തു വരാൻ എന്നെ കിട്ടില്ല എന്റെ കയ്യിൽ അതിനുള്ള കാശുമില്ല. അതു കൊണ്ട് നീ ഇതിനു സമ്മതിച്ചേ പറ്റു.
😔ഹരിയേട്ടാ ഇപ്പൊ എല്ലാ അസുഖങ്ങൾക്കും മരുന്നുണ്ട് ചികിത്സയുണ്ട് ഡോക്ടറും ഹോസ്പിറ്റലും ഒക്കെയുണ്ട് ഇങ്ങനെ വാശി പിടിച്ചു നിന്ന ഒന്നും നടക്കില്ല ഹരിയേട്ടാ
😠വേണ്ടെടി നടക്കണ്ട പക്ഷേ ഞാൻ തീരുമാനിച്ച കാര്യം നടക്കും അതിനു നീ തടസ്സം നിൽക്കരുത് നിന്നാൽ അറിയാലോ പിന്നെ എന്താ ഉണ്ടാവുക എന്ന് ഇറങ്ങി പോകാനും പോയി നിൽക്കാനും കൂടെ നിൽക്കാനും ചേർത്ത് പിടിക്കാനും എന്തെങ്കിലും സ്വന്തമായി ഉണ്ടോ നിനക്ക് എന്റെ അമ്മ അന്നേ പറഞ്ഞതാ അനാഥ പെണ്ണിനെ കെട്ടി വീട്ടിൽ കയറ്റിയ ഐശ്വര്യ കേടാണെന്ന് ഞാൻ കേട്ടില്ല അതിന്റ ശിക്ഷയ ഞാനിപ്പോ അനുഭവിക്കുന്നെ
ഹരിയുടെ വാക്കുകൾ കൂരമ്പ് പോലെയാണ് മഹിയുടെ നെഞ്ചിൽ കയറിയത്. ഹരിനാരായണൻ മഹാലക്ഷ്മി ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി ഇതുവരെ കുട്ടികളായിട്ടില്ല കുറെ കാത്തിരുന്നു അവസാനം അമ്മയുടെ നിർബന്ധം കാരണം ഒരു ഡോക്ടറെ കണ്ടപ്പോൾ മഹിക്ക് ചെറിയ പ്രശ്നം ഉണ്ട് എന്നാൽ ചികിൽസിച്ചാൽ ഫലം കാണും എന്ന് ഡോക്ടർ എടുത്തു പറഞ്ഞു പക്ഷേ ഹരിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം മരുന്ന് കഴിച്ചു കുഞ്ഞിനെ ഉണ്ടാക്കാൻ ഹരി ആഗ്രഹിച്ചില്ല അങ്ങനെ ഉണ്ടാകുന്ന കുഞ്ഞിന് ഏതെങ്കിലും കുറവുകൾ ഉണ്ടാകുമെന്ന് ഹരി കരുതിയിരുന്നു അതുകൊണ്ട് മഹിയുമായി ഇതു വരെ ഒരു ചികിത്സക്കും പോയിട്ടില്ല.
😔എന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടല്ലേ ഹരിയേട്ടാ വിവാഹം കഴിച്ചത് അന്ന് ഹരിയേട്ടൻ തന്നെയല്ലേ എന്നോട് പറഞ്ഞത് എന്ത് വന്നാലും എന്ത് സംഭവിച്ചാലും കൂടെ ഉണ്ടാകുമെന്നും ഉപേക്ഷിക്കില്ലെന്നും
👵🏻😠 അവൻ നിന്നെ ഉപേക്ഷിക്കില്ല നീ ഇവിടെ തന്നെ ഉണ്ടാകും പക്ഷേ നീ ഒന്ന് ഓർത്തു നോക്ക് ഈ വിവാഹം നടന്ന ഈ കുടുംബം തന്നെ രക്ഷപെടും ഒരു കോടിശ്വരന്റെ മോൾടെ ആലോചനയാ ഇത് ഈ വീടിന്റെ എല്ലാ ബാധ്യതയും അയാള് തീർക്കും പിന്നെ നല്ല സ്ത്രീധനം കൊണ്ട ഗീതാഞ്ജലി വരുന്നത് വന്നുകയറുന്ന മഹാലക്ഷ്മിയേ നീയായിട്ട് ആട്ടിയകറ്റരുത് നിന്റെ പേരിൽ മാത്രമേ ഒള്ളു മഹാലക്ഷ്മി വന്നപ്പോവല്ലതും കൊണ്ടു വന്നോ നീ.
മഹി കണ്ണീരോടെ തല കുനിച്ചു നിന്നു താൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത അമ്മയും ഭർത്താവുമല്ല ഇപ്പൊ തന്റെ മുന്നിൽ നിൽക്കുന്നത് പണം കണ്ടപ്പോൾ അവർ സ്നേഹം മറന്നിരിക്കുന്നു.
🙂നോക്ക് മഹി അവൾ വന്നാലും നീ എനിക്ക് എന്റെ മഹി തന്നെ ആയിരിക്കും പിന്നെ അവരോട് ഞാൻ പറഞ്ഞിരിക്കുന്നത് ഞാനൊരു ആദ്യക്കെട്ടുകാരൻ ആണെന്ന അതുകൊണ്ട് നീ വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കരുത് പ്ലീസ്
അതുകൂടി കേട്ടതും മഹിയുടെ ഷെമ നശിച്ചു അവൾ ദേഷ്യത്തോടെ ഹരിയെ നോക്കി
😠എന്താ ഹരിയേട്ടൻ പറഞ്ഞത് ആദ്യകെട്ടുകാരൻ ആണെന്നോ ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന് എല്ലാവർക്കും അറിയാം പിന്നെ എന്തിനാ നിങ്ങളങ്ങനെ പറഞ്ഞത് നിയമ പ്രകാരം ഞാനല്ലേ നിങ്ങളുടെ ഭാര്യ
😆😆😆😆😆 നീ എന്താ പറഞ്ഞത് നിയമ പ്രകാരം നീ എന്റെ ഭാര്യ ആണെന്നോ 😆😆😆😆😆 എടി എന്റെ നാല് ഫ്രണ്ട്സിന്റെ മുന്നിൽ വെച്ചു ഏതോ ഒരു അമ്പലത്തിൽ പോയി താലി കെട്ടി നിന്നെ എന്റെ കൂടെ കൂട്ടിയതാ ഞാൻ നിയമ പ്രകാരം നമ്മൾ വിവാഹിതരല്ല അതിന്റെ രേഖകളും സർട്ടിഫിക്കറ്റും ഇല്ല ഒന്നുകൂടി തെളിയിച്ചു പറഞ്ഞ നീ എന്റെ ആരുമല്ല പിന്നെ വിവാഹം കഴിഞ്ഞാൽ ഇവിടെയല്ല ഞാൻ താമസിക്കുന്നത് ഞാനി വീട് വിൽക്കാൻ തീരുമാനിച്ചു ഗീതഞ്‌ജലിയുടെ അച്ഛൻ എനിക്ക് സിറ്റിയിൽ നല്ലൊരു വീട് മേടിച്ചു തന്നിട്ടുണ്ട് വിവാഹം കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് പോകും കൂടെ എന്റെ അമ്മയും ഉണ്ടാകും വേണമെങ്കിൽ നിനക്കും വരാം എന്താ സമ്മതമാണോ
ഹരി പറഞ്ഞത് കേട്ട് മഹി തറഞ്ഞു നിന്നു
😢ശമ്പളമില്ലാത്ത ഒരു ജോലിക്കാരിയായി വരണം അല്ലെ ഹരിയേട്ടാ എന്നാലും നിങ്ങളെന്നെ ഇങ്ങനെ ചതിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല
👵🏻നോക്ക് നിനക്കും കൂടെ വരാം നിന്നെ ഞങ്ങൾ ഉപേക്ഷിക്കില്ല എന്റെ കാര്യങ്ങൾ നോക്കി അവിടെ കഴിയാം നിനക്ക്
😔ഇല്ലമ്മേ ഞാൻ വരില്ല എന്നെ നിർബന്ധിക്കരുത്
👵🏻😠പിന്നെ നീ എങ്ങോട്ട് പോകാനാ അല്ല ഇനി മരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് ഈ വീട്ടിൽ പറ്റില്ല
🙂ഏയ് അമ്മ ഒന്ന് മിണ്ടാതിരിക്ക് അവൾ വരും അല്ലെങ്കിൽ വേറൊരു വഴി ഉണ്ട്
മഹി തല ഉയർത്തി ഹരിയെ നോക്കി
🙂നീ വരുന്നില്ലെങ്കിൽ വേണ്ട പക്ഷേ നിന്നെ അങ്ങനെ വഴിയിൽ ഉപേക്ഷിക്കാൻ പറ്റില്ല മൂന്നു വർഷം എന്റെ ഭാര്യയായി ജീവിച്ചതല്ലേ എന്റെ കാര്യങ്ങളും എന്റെ അമ്മയുടെ കാര്യങ്ങളും ഈ വീട്ടിലെ കാര്യങ്ങളും നന്നായി നോക്കിയതല്ലേ അപ്പൊ നിന്നെ നല്ലൊരു സ്ഥലത്ത് തന്നെ ആക്കണം
👵🏻നീ എന്താ മോനെ പറഞ്ഞു വരുന്നേ
🙂ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ എന്റെ കാശുകാരനായ ബോസ്സിനേ പറ്റി പുള്ളിക്കാരന്റെ അമ്മ ബാത്‌റൂമിൽ വഴുതി വീണു കിടപ്പിലാണ് നല്ല ചികിത്സ കൊടുത്ത അവരെഴുന്നേറ്റു നടക്കും അതൊക്കെ നന്നായി നടക്കുന്നുണ്ട് പക്ഷേ അവരെ നോക്കികൊണ്ടിരുന്ന പെൺകുട്ടി കഴിഞ്ഞയാഴ്ച്ച വിവാഹം കഴിഞ്ഞു പോയി ഇപ്പൊ അങ്ങോട്ട് വരാറില്ലെന്ന കേട്ടത് ഇപ്പൊ അമ്മയുടെ കാര്യങ്ങൾ നോക്കുന്നത് സാറും സാറിന്റെ അച്ഛനും കൂടിയ കഴിഞ്ഞ ദിവസം പുള്ളിയെന്നോട് പറഞ്ഞു അമ്മയെ നോക്കാൻ ഒരു ഹോം നഴ്‌സിനെ കിട്ടുമോ എന്ന് അപ്പൊ എന്റെ മനസ്സിൽ വന്ന മുഖം ഇവളുടെയാ എന്താ നീ റെഡിയാണോ എന്റെ ബോസ്സിന്റെ അമ്മയുടെ ഹോം നഴ്സ് ആവാൻ
😔ഞാനെന്തിനാ പോണേ അയാൾക്ക് ഭാര്യ ഇല്ലേ
🙂പുള്ളി കല്യാണം കഴിഞ്ഞു ഡിവോഴ്‌സും കഴിഞ്ഞു
👵🏻എന്താ മോനെ കാരണം
🙂ആള് നല്ല കലിപ്പനാ അതുകൊണ്ട് ബന്ധം അധികനാൾ പോയില്ല ഒരു വർഷത്തെ ദാമ്പത്യം രണ്ടാളും പിരിഞ്ഞു.
🙂അതുകൊണ്ട് നീ തല്ക്കാലം അങ്ങോട്ട് പൊയ്ക്കോ അവരുടെ കാര്യങ്ങൾ നന്നായി നോക്കി അവിടെ നിൽക്കാം നിനക്ക് മാത്രമല്ല നല്ല സാലറിയും കിട്ടും ഓക്കേ അല്ലെ
അവൾ നിറമിഴികളോടെ ഹരിയെ നോക്കി എത്ര പെട്ടെന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞത് ആരും ഇല്ലാത്ത ഒരു അനാഥയ്ക്ക് സ്വപ്നങ്ങൾ കാണാൻ പോലും അവകാശമില്ലെന്ന് ഇന്ന് തിരിച്ചറിഞ്ഞു ചേർത്ത് പിടിക്കാൻ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ തനിക്കിങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു
🙂നീ സമ്മതിച്ചാലും ഇല്ലെങ്കിലും നാളെ നിന്നെയും കൊണ്ടു ഞാനങ്ങോട്ടു പോകും അവർക്ക് ഞാൻ വാക്ക് കൊടുത്തത
😔ഞാൻ ഹരിയേട്ടന്റെ ഭാര്യ ആണെന്ന് അയാൾക്കറിയില്ലേ എന്നെ അയാൾ കണ്ടിട്ടില്ലേ
😏ഏയ് നിന്നെ അയാൾ കണ്ടിട്ടൊന്നുമില്ല പിന്നെ എന്റെ കല്യാണം കഴിഞ്ഞ കാര്യം അയാൾക്കറിയാം പക്ഷേ ഞാൻ പുള്ളിയോട് പറഞ്ഞത് എന്റെ ഭാര്യ ഗീതാഞ്ജലി ആണെന്ന അവളുടെ ഫോട്ടോയ ഞാൻ കാണിച്ചതും
😭ഹരിയേട്ടാ അപ്പൊ എന്നെ പൂർണമായും ഉപേക്ഷിച്ചല്ലേ എന്നെ… എന്നെ വേണ്ടല്ലേ പിന്നെ എന്തിനാ എന്നെ സ്നേഹിച്ചത് കൂടെ ഉണ്ടാകുമെന്ന് വാക്ക് തന്നത് ആരും ഇല്ലാത്തവളാണെന്ന് ഒരുപാട് വട്ടം പറഞ്ഞതല്ലേ എന്നെ ഉപേക്ഷിക്കല്ലേ ഹരിയേട്ടാ എനിക്ക് അത്രയ്ക്കിഷ്ട്ടമാ നിങ്ങളെ ചികിത്സ കിട്ടിയ എനിക്ക് ഒരമ്മയാകാൻ കഴിയും എനിക്കുറപ്പുണ്ട് ആരോഗ്യമുള്ള കുഞ്ഞിനെ തന്നെ ഞാൻ തരും എനിക്കൊരവസരം തന്നുകുടെ പ്ലീസ്
തൊഴുകയ്യോടെ പറയുന്ന മഹിയെ കണ്ട് ഒരു നിമിഷം ഹരിയുടെ നെഞ്ച് നൊന്തെങ്കിലും ഗീതഞ്‌ജലിയുടെ പണവും സൗന്ദര്യവും തനിക്കു കിട്ടാൻ പോകുന്ന ആഡംബരം നിറഞ്ഞ ജീവിതവുമെല്ലാം ഹരിയെ അന്ധനാക്കി കഴിഞ്ഞിരുന്നു.
😔 ഞാനെല്ലാവരോടും പറഞ്ഞു പോയി മഹി മാത്രമല്ല ഗീതഞ്‌ജലിക്ക് ഞാൻ വാക്ക് കൊടുത്തു എനിക്ക് അവളെ വേണം നിനക്ക് എന്നെ വിട്ടു പോകാൻ ബുദ്ധിമുട്ടാണെങ്കിൽ ശമ്പളമില്ലാത്തൊരു ജോലിക്കാരിയായി എന്റെ വീട്ടിൽ കഴിയാം സമ്മതമാണോ നിനക്ക്
ഒരു നിമിഷം ഹൃദയം നിന്ന് പോകുന്നത് പോലെ മഹിക്ക് തോന്നി
അവൾ നേരെ ഹരിയുടെ അമ്മയായ അംബികയുടെ അരികിലേക്ക് ചെന്നു
😭അമ്മേ എന്നെപോലെ അമ്മയും ഒരു ഭാര്യ അല്ലെ അമ്മയ്ക്ക് മനസ്സിലാവില്ലേ എന്റെ വേദന ഹരിയേട്ടനോട് ഒന്ന് പറയമ്മേ
👴🏻മോളെ
ഹരിയുടെ അച്ഛൻ വേണു വായിരുന്നു അത്
😭അച്ഛാ… അച്ഛനെങ്കിലും എന്നെ ഒന്ന് സഹായിക്ക് ഹരിയേട്ടനോട് പറയച്ച എനിക്ക് ആരുമില്ല എന്നെ കൈവിടല്ലേന്ന് പറയച്ച
മഹിയുടെ കണ്ണീരു കണ്ട് വേണുവിന്റ നെഞ്ചിൽ വേദന നിറഞ്ഞു അയാൾ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു വേണുവിന്റ നെഞ്ചിൽ കിടന്നു മഹി പൊട്ടിക്കരഞ്ഞു വേണു അവളുടെ തലയിൽ തഴുകികൊണ്ടേയിരുന്നു ഒരു വിധം അവൾ നോർമൽ ആയപ്പോൾ അയാൾ അവളെ അടർത്തി മാറ്റി ശേഷം കണ്ണീർ തുടച്ചു കൊടുത്തുകൊണ്ട് പറഞ്ഞു
👴🏻മോളെ നീ ഇവിടുന്ന് പൊയ്ക്കോ നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട യാചിച്ചു കിട്ടണ്ടേ ഒന്നല്ല സ്നേഹം അതു മനസറിഞ്ഞു കിട്ടേണ്ടതാ അതും നമ്മളെ അർഹിക്കുന്നവരിൽ നിന്ന് മാത്രം അർഹത ഇല്ലാത്തവരുടെ സ്നേഹം നിനക്കെന്തിനാ അവൻ പറഞ്ഞത് മുഴുവനും നീ കേട്ടില്ലേ അതിൽ നിന്ന് മനസിലാക്കാവുന്നതേ ഒള്ളു നീ അവന്റെ മനസ്സിൽ ഇല്ലെന്ന് പിന്നെന്താ നീ അവന്റെ കാലു പിടിക്കുന്നെ
😭അച്ഛാ…
👴🏻വേണ്ട കരയണ്ട കരയാൻ പാടില്ല ഇനി എന്റെ മോള് കരയരുത് നിന്നെ ഞാനെന്റെ മരുമകളായല്ല മകളായിട്ട കണ്ടത് അതുപോലെ തന്നെ നിന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് പറയെ പോയി രക്ഷപെട് താലി കെട്ടിയ പുരുഷൻ മറ്റൊരു സ്ത്രീയുടെ ഭർത്താവായി ജീവിക്കുന്നത് എന്റെ മോള് കാണണ്ട അതുകൊണ്ട് എന്റെ മോള് നാളെ രാവിലെ തന്നെ പോകാൻ റെഡി ആയിക്കോ
മഹിയോട് അത്രയും പറഞ്ഞു കൊണ്ടു വേണു ഹരിയെയും അംബികയേയും നോക്കി.
👴🏻😠നിനക്കും നിന്റെ അമ്മയ്ക്കും മറുപടി തരാൻ എന്റെ കയ്യും നാവും നല്ല പോലെ തരിക്കുന്നുണ്ട് പക്ഷേ നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല നീ ഒന്നോർത്തോ യഥാർത്ഥ മഹാലക്ഷ്മി ആരായിരുന്നു എന്ന് ഒരു നാൾ രണ്ടാളും തിരിച്ചറിയും അന്ന് ഇവളോഴുക്കിയ കണ്ണീരിനെക്കാൾ ഇരട്ടി നീയും നിന്റെ അമ്മയും കരയും ഓർത്തോ ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്ണിന്റ കണ്ണീരു വീഴ്ത്തിയവരൊന്നും പച്ചപ്പിടിച്ചു പോവില്ല
വേണു ദേഷ്യത്തോടെ പറഞ്ഞു
👴🏻😠 ആ പിന്നെ ഒരു കാര്യം ഇതെന്റെ വീടാ എന്റെ പേരിൽ ഞാൻ കഷ്ടപ്പെട്ട് പണിത എന്റെ വീട് ഇതു വിൽക്കാൻ ആരും തയ്യാറാവണ്ട പോകേണ്ടവർക്ക് പോകാം പക്ഷേ ഞാൻ ഇവിടെ താമസിക്കും
👵🏻😠നിങ്ങളെന്താ മനുഷ്യ ഈ പറയണേ ഈ വീട് വിറ്റ് നമുക്കിവിടന്ന് പോകാം പിന്നെ ഇവളുടെ കാര്യം പറഞ്ഞു നിങ്ങളെന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നെ മൂന്നു കൊല്ലമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എന്നിട്ട് ഈ കുടുംബത്തിലേക്ക് ഒരു കുഞ്ഞികാലു വന്നോ പെണ്ണായി പിറന്ന പോരാ പെറാനും വേണം യോഗം
👴🏻😠നിർത്തടി ഇനി ഒരക്ഷരം നീ മിണ്ടരുത് അവള് നാളെ പോകും അതിനു നിന്റെ മകൻ ബുദ്ധി മുട്ടണ്ട ഞാൻ തന്നെ കൊണ്ടു പൊയ്ക്കോളാം നിന്റെ ബോസ്സ് എന്റെ സുഹൃത്തിന്റെ മകനാ എനിക്കറിയാം അവന്റെ വീട് മോളേ എടുക്കാനുള്ളതെല്ലാം എടുത്തു വെച്ചോ നിന്റേതായി ഇനി ഒന്നും ഇവിടെ വേണ്ട നാളെ രാവിലെ തന്നെ പുറപ്പെടണം ഇനി ഇതിന്റ പേരിൽ ഒരു സംസാരമില്ല
എന്ന് പറഞ്ഞു വേണു മുറിയിലേക്ക് പോയി ഒരു പൊട്ടിക്കരച്ചിലോടെ മഹിയും അവളുടെ മുറിയിലേക്ക് പോയി അംബികയെ ഒന്ന് നോക്കിയിട്ട് ഹരിയും മുറിയിലേക്ക് നടന്നു അവിടെ ചെല്ലുമ്പോൾ മഹി കട്ടിലിൽ കിടന്നു കരയുകയാണ് ഹരി അവളുടെ അരികിൽ ചെന്നിരുന്നു
😔മഹി…ഞാൻ… ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയി നീ മോശം ആണെന്നല്ല പക്ഷേ നീ ഒന്ന് ചിന്തിച്ചു നോക്ക് ഞാൻ മാത്രം അല്ല ഈ ലോകത്ത് എത്രയോ പേരുണ്ട് രണ്ടു ഭാര്യയോടൊപ്പം സുഖമായി ജീവിക്കുന്നവര് നിനക്ക് എന്നെ പിരിയാൻ വയ്യെങ്കിൽ നമുക്കും അങ്ങനെ ജീവിച്ചൂടെ
മഹി അവനെ മുഖം ഉയർത്തി നോക്കി
😭ശരിയാ ഹരിയേട്ടൻ മാത്രം അല്ല ഈ ലോകത്ത് രണ്ടു ഭാര്യയുമായി ജീവിക്കുന്ന ഒരുപാട് പേരുണ്ട് അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും പക്ഷേ എനിക്കതിനു പറ്റില്ല അതുകൊണ്ട് ഞാൻ പൊയ്ക്കോളാം നാളെ തന്നെ
ഹരി പിന്നെ ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു മറു വശത്തേക്ക് മഹിയും ആ രാത്രി മഹി ഉറങ്ങിയില്ല ഉള്ളിലെ വേദന മുഴുവനും കരഞ്ഞു തീർത്തു.
പിറ്റേ ദിവസം എല്ലാം എടുത്തു വെച്ച് മഹി പോകാൻ തയ്യാറായി ഹരിയോടും അംബികയോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം വേണു മഹിയോട് പറഞ്ഞു
👴🏻 മോളെ ആ താലിമാലയും കല്യാണ മോതിരവും അഴിച്ചു മഹിയുടെ കയ്യിൽ കൊടുത്തേക്ക് ഇനി എന്റെ മോൾക്കത് വേണ്ട എല്ലാം ഇവിടെ വെച്ചു തന്നെ അവസാനിപ്പിച്ചു വേണം നീ ഈ വീടിന്റെ പടിയിറങ്ങാൻ
വേണു പറയുന്നത് കേട്ട് മഹിയുടെ ഉള്ളു നീറിയെങ്കിലും മാലയും മോതിരവും അഴിച്ചു ഹരിയുടെ കയ്യിൽ കൊടുത്തു നിറഞ്ഞ കണ്ണുകളോടെ രണ്ടു പേരോടും യാത്ര പറഞ്ഞു വേണുവിനോടൊപ്പം പോയി
ഒരുപാട് നീണ്ട യാത്രയ്ക്ക് ശേഷം ഒരു വലിയ കൊട്ടാരം പോലുള്ള വീടിന്റെ മുന്നിൽ ഓട്ടോ നിർത്തി മഹി ആ വീടിന്റെ പേര് വായിച്ചു “ശ്രീ നന്ദനം”
👩🏻ഇതാണോ അച്ഛാ വീട്
👴🏻അതേ മോളെ വാ
സെക്യുരീട്ടി വന്നു മഹിയോട് കാര്യം ചോദിച്ചു അപ്പോഴാണ് പുറകെ വരുന്ന വേണുവിനെ അയാൾ കണ്ടത് അയാൾ വേഗം ഗൈറ്റ് തുറന്നു അവരെ അകത്തേക്ക് കടത്തി വിട്ടു മഹി ആ വീടിനെ അത്ഭുതത്തോടെ നോക്കുകയാണ് ചുറ്റും പലതരം പൂക്കൾചെടികൾ സൈഡിലായി ഒരു ചെറിയ താമര കുളം വിശാലമായ മുറ്റം പച്ച പുല്ലുകൾ പിടിപ്പിച്ചിട്ടുണ്ട് പൂക്കളുടെ സുഗന്ധം അവിടെ പരന്നൊഴുകുന്നുണ്ടായിരുന്നു വേണു ബെല്ലടിച്ചു ഒരു മുത്തശ്ശി ആയിരുന്നു വാതിൽ തുറന്നത് വേണുവിനെ കണ്ടതും ഒരു ചിരിയോടെ അവർ അടുത്തേക്ക് വന്നു
👵🏻😀അല്ല ഇതാരാ എന്റെ വേണുമോനോ എത്ര കാലമായെടാ നിന്നയൊന്ന് കണ്ടിട്ട് ഈ വഴിയൊക്കെ നീ മറന്നോ
അവർ വേണുവിനെ സന്തോഷത്തോടെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു
👴🏻😀സുഖമാണോ ഉണ്ണിയമ്മേ
👵🏻😔ഓഓ എന്ത് സുഖം ഇങ്ങനെ അങ്ങ് പോണു ഈ വീടിന്റെ സുഖോം സന്തോഷോം എല്ലാം പോയി ഒന്ന് എണീറ്റു ഇരിക്കാൻ പോലും ആവാതെ ഒരാള് അകത്തു കിടപ്പുണ്ട് അവളെ നോക്കി അവനും ദേവൂട്ടാനാണെങ്കി ഒരു വിവാഹ ജീവിതം പോലും വേണ്ടെന്നു വെച്ചു അമ്മയ്ക്കും അച്ഛനും മാത്രമായി ജീവിക്കുന്നു കണ്ണടയുന്നതിന് മുൻപെങ്കിലും അവനൊരു ജീവിതം ഉണ്ടായി കണ്ട മതി
👴🏻ഞാനെല്ലാം അറിഞ്ഞു ഒരു ദിവസം ഞാനിവിടെ വന്നിരുന്നു പക്ഷേ ഉണ്ണിയമ്മ അന്ന് വൈദ്യ ചികിത്സ കേന്ദ്രത്തിൽ ആയിരുന്നു മാധവൻ പറഞ്ഞിരുന്നു
👵🏻ആആ ശരിയാ അന്നവൻ പറഞ്ഞു നിന്റെ കാര്യം ഞാനത് മറന്നു പോയി
അപ്പോഴാണ് വേണുവിന്റെ അരികിലിരിക്കുന്ന മഹിയെ ശ്രദ്ധിച്ചത്
👵🏻അല്ല ഇതാരാ നിന്റെ മോളാണോ
👴🏻അതേ എന്റെ മോളാ ഇവിടെ ശ്രീദേവിയെ നോക്കാൻ ഒരാള് വേണമെന്ന് പറഞ്ഞില്ലേ അതാ മോളേ കൊണ്ടു വന്നത്
👵🏻അതിനു നിനക്കൊരു മോനല്ലേ ഒള്ളു പിന്നെവിടുന്ന ഒരു മോള്
👴🏻അതൊക്കെ ഞാൻ മാധവനോട് പറഞ്ഞിട്ടുണ്ട് അവൻ പറഞ്ഞു തരും
👵🏻മ്മ് പണ്ടും നീയാണല്ലോ അവന്റെ മനസിന്റെ സൂക്ഷിപ്പുകാരൻ ഞാനൊന്നും ചോദിക്കുന്നില്ലേ അതിരിക്കട്ടെ എന്താ ഈ കുട്ടിയുടെ പേര്
👩🏻മഹാലഷ്മി
👵🏻നല്ല പേര് കാണാനും ഒരു ലക്ഷ്മി തന്നെ
അവർ മനസ്സിൽ പറഞ്ഞു
👨🏻ആ എന്താടാ നീ വന്നിട്ട് പുറത്തു ഇരിക്കുന്നെ അകത്തോട്ട് വാ വേണു
👴🏻ഏയ് കുഴപ്പം ഇല്ലടാ ദേ ഇതാ ഞാൻ പറഞ്ഞ പെൺകുട്ടി
മാധവൻ മഹിയെ നോക്കി മഹി മാധവനെ നോക്കി കൈ കൂപ്പി മാധവൻ തിരിച്ചും
👨🏻കയറി വാ മോളെ
എല്ലാവരും അകത്തേക്ക് ചെന്നു ആ വീടിന്റെ ഉള്ളിലെ ഭംഗിയുള്ള കാഴ്ചകൾ ഒരു അത്ഭുതത്തോടെ നോക്കുന്ന മഹിയെ വേണു ഒരു പുഞ്ചിരിയോടെ നോക്കി
👴🏻മോൾക്കിഷ്ട്ടായോ ഈ വീട്
👩🏻മ്മ് നല്ല ഭംഗി
👴🏻ദേവ് മോൻ പറഞ്ഞു ചെയ്യിച്ച വർക്കുകളാ ഈ വീടിന്റെ ഓരോ ഭാഗവും
👩🏻ഇവരുടെ മകനാണോ ദേവ്
👴🏻മ്മ് മാധവന്റേം ശ്രീദേവിയുടെയും ഒരേ ഒരു മകൻ രുദ്രദേവ് എന്ന ദേവൂട്ടൻ നല്ല കലിപ്പനാ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞ പിന്നെ സ്വന്തം അച്ഛൻ പറഞ്ഞ പോലും അവനു മാറ്റം ഉണ്ടാവില്ല പിന്നെ അമ്മയാണ് അവന്റെ ബെസ്റ്റ് ഫ്രണ്ട് അവൻ ഒരാളുടെ മുന്നിൽ മുട്ട് മടക്കുന്നുണ്ടെങ്ങി അത് അവന്റെ അമ്മയുടെ മുന്നില അംബികയെ പോലെ അല്ല ശ്രീദേവി ഉള്ളു മുഴുവനും നല്ല സ്നേഹവും കരുണയും ഷെമയും ഉള്ളവളാ അതുകൊണ്ട് എന്റെ മോള് പേടിക്കണ്ട ധൈര്യമായി അങ്ങോട്ട് ചെല്ല്
വേണു പറഞ്ഞത് കേട്ട് മഹി ശ്രീദേവി കിടക്കുന്ന മുറിയിലേക്ക് ചെന്നു കട്ടിലിൽ കണ്ണ് തുറന്നു കിടക്കുന്ന ഐശ്വര്യമുള്ള ഒരു സ്ത്രീ ഒരു വെളുത്ത കോട്ടൺ നൈറ്റിയാണ് വേഷം അവശത ഉണ്ടെങ്കിലും നല്ല ഐശ്വര്യമാണ് അവരെ കാണാൻ ഒരു കിടപ്പ് രോഗിയുടെ മുറിയുടെ ലക്ഷണം ഉണ്ട് മുറിയിൽ മരുന്നുകളുടെയും മറ്റും മനം മടുക്കുന്ന മണം അകത്തേക്ക് വന്നമഹിയെയും വേണുവിനെയും അവർ നോക്കി ഒരു ചിരിയോടെ അകത്തേക്ക് ഷെണിച്ചു
👴🏻എങ്ങനെയുണ്ട് ശ്രീദേവി ഇപ്പൊ
😒ഓ കണ്ടില്ലേ ഏട്ടാ ഒരു മറ്റോമില്ല നല്ല വീഴ്ചയാ വീണത് ഒന്നെണീറ്റു ഇരിക്കാൻ പോലും വയ്യ ആകെ പാടെ മടുത്തു ഒന്ന് മരിച്ച മതി എന്ന ആഗ്രഹത്തില ഞാനിപ്പോ
ശ്രീദേവിയുടെ കണ്ണ് നിറഞ്ഞു
👴🏻എന്താ ശ്രീദേവി നീ പറയണേ അതിനു മാത്രം വലിയ വീഴ്ച്ചയാണോ ഇത് ദേ ഈ നിക്കുന്ന എന്റെ മോള് നിന്നെ ഇവിടുന്നു എഴുന്നേപ്പിക്കുകയല്ല ഓടിച്ചു കാണിക്കും അല്ലെ മോളേ
മഹി ഒരു നേർത്ത ചിരിയോടെ വേണുവിനെ നോക്കി ആ സമയം ശ്രീദേവിയും മഹിയെ നോക്കി ഒറ്റ നോട്ടത്തിൽ മഹിയെ ശ്രീദേവിക്കിഷ്ട്ടമായി
🙂ഈ കുട്ടിയോട് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞോ പിന്നെ ഇവിടുത്തെ രീതികളും
👴🏻കുറച്ചൊക്കെ പറഞ്ഞു പിന്നെ ദേവൂട്ടന്റ കാര്യം ഒന്ന് സൂചിപ്പിച്ചിട്ടുണ്ട് അവനില്ലേ ഇവിടെ
🙂ഓ ഇത്രേം നേരം ഉണ്ടായിരുന്നു ഇപ്പൊ ഒരു ഫോൺ വന്നു അതിന്റെ പുറകെ പോയി അവന്റെ കാര്യമൊക്കെ അറിഞ്ഞു കാണുമല്ലോ
👴🏻മാധവൻ പറഞ്ഞു
😔എന്ത് ചെയ്യാനാ ആ സംഭവത്തോടെ എന്റെ കുഞ്ഞാകെ മാറി ദേഷ്യം ഇരട്ടിയായി മറ്റൊരു വിവാഹം പറഞ്ഞപ്പോ എന്നെ തിന്നാൻ വന്നു അവൻ പക്ഷേ ഒറ്റ നോട്ടത്തിൽ ഞാൻ അവനെ അടക്കി നിർത്തി എത്ര ദേഷ്യക്കാരനാണെങ്കിലും എന്റെ മുന്നിൽ പൂച്ചയാ എന്റെ ദേവൂട്ടൻ ആ ഇനിയുള്ള കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു കൊടുത്തോളാം ഈ കുട്ടിക്ക് ഏട്ടൻ ഊണ് കഴിച്ചിട്ടൊക്കെ പോയ മതി
👴🏻അയ്യോ അതൊക്കെ പിന്നെ ആവട്ടെ നീ എഴുന്നേറ്റു നിൽക്കുന്ന ദിവസം ഏട്ടൻ വരും അന്നെനിക്ക് ഒരു സദ്യ തന്നെ തരണം ഇപ്പൊ പോട്ടെ ശരി എന്ന
🙂എന്ന ഒരു ചായ കുടിച്ചിട്ടെങ്കിലും പോയ മതി
അപ്പോഴേക്കും ഒരു സ്ത്രീ ചായ കൊണ്ടു വന്നു വേണുവിന് കൊടുത്തു അതു കുടിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞു വേണു പോയി
🙂 എന്താ കുട്ടിയുടെ പേര് പറഞ്ഞത്
🙍🏻♀️മഹാലഷ്മി
🙂നല്ല പേര് ലക്ഷ്മി എന്ന് വിളിക്കാം മോളെന്നെ ദേവിയമ്മേ എന്ന് വിളിച്ചോ പിന്നെ എന്റെ കാര്യം മാത്രം നോക്കിയ മതി അടുക്കള പണിക്ക് ജാനകി ഉണ്ട് പുറത്തെ ജോലിക്ക് കൃഷ്ണേട്ടനും കേട്ടോ അതുകൊണ്ട് മോള് എന്റെ കൂടെ എപ്പഴും ഉണ്ടാവണം വേറെ ഒന്നും കൊണ്ടല്ല അച്ഛനും മോനും പോയി കഴിഞ്ഞ ഒന്ന് മിണ്ടാൻ ആരുമില്ല എനിക്കിവിടെ അമ്മ ഇടക്ക് വരും അതിനും വയ്യാത്തല്ലേ കുറച്ചു സമയം മാത്രം എന്നോടൊപ്പം ഇരിക്കും പിന്നെ പോകും അതുകൊണ്ടാ പറഞ്ഞത്
🙍🏻♀️വിഷമിക്കണ്ട ദേവിയമ്മേ ഞാൻ എപ്പഴും കൂടെ ഉണ്ടാകും
ശ്രീദേവിക്ക് മഹിയെ ഒത്തിരി ഇഷ്ട്ടമായി അവരുടെ ഓരോ കാര്യങ്ങളും ഒരറപ്പും കൂടാതെ നന്നായി ചെയ്തു കൊടുത്തു രാത്രി ആയപ്പോ രുദ്രൻ വീട്ടിലേക്ക് വന്നു മുറിയിലേക്ക് പോകും മുൻപ് ശ്രീദേവിയുടെ മുറിയിലേക്ക് നടന്നു വാതിൽ തുറന്നപ്പോൾ നല്ല സുഗന്ധം അവന്റെ നാസികയിലേക്ക് അടിച്ചു കയറി താൻ പോകുമ്പോൾ മരുന്നിന്റെ മണം മാത്രം ആയിരുന്നു ഈ മുറിയിൽ ഇപ്പോൾ നല്ല മുല്ലപ്പൂ മണം വിടർന്നു നിൽക്കുന്നു മുറിയാകെ കണ്ണോടിച്ചപ്പോൾ ഒരു ജനൽപാളി തുറന്നു കിടക്കുന്നു മാത്രമല്ല അതിനു പുറകിലായി മുള്ളവള്ളി പടർപ്പും കാണുന്നുണ്ട് രാത്രി മുല്ല വിരിഞ്ഞിട്ടുണ്ട് അതിൽ നിന്നാണ് ഈ ഗന്ധം വമിക്കുന്നത് മാത്രമല്ല മുറി നല്ല വൃത്തിയിലും കിടക്കുന്നു അപ്പോഴാണ് ശ്രീദേവി അവനെ വിളിച്ചത്
🙂എന്താ ദേവൂട്ട നീ അവിടെ തന്നെ നിൽക്കുന്നെ
അവൻ അടുത്തേക്ക് ചെന്നു
🙂എന്താ അമ്മേ മുറിയാകെ മാറിയിട്ടുണ്ടല്ലോ ആരാ ക്ലീൻ ചെയ്തത്
🙂അത് ലക്ഷ്മി മോളാ ചെയ്തത് വേണുവേട്ടൻ എന്റെ കാര്യങ്ങൾ നോക്കാൻ കൊണ്ടു വന്ന കുട്ടി നല്ല മോളാ അധികം ഒന്നും സംസാരിക്കില്ല ഓരോ ജോലിയും ചിട്ടയോടെ ചെയ്യും അമ്മയ്ക്ക് ഒത്തിരി ഇഷ്ട്ടമായി
😏മ്മ് എന്നിട്ടെവിടെ അവൾ
🙂എനിക്കുള്ള കഞ്ഞി എടുക്കാൻ പോയേക്കെ ഇപ്പൊ വരും
🙂എന്ന ഓക്കേ ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം
ഡോറിന്റ അടുത്തെത്തിയതും മഹിയുമായി അവൻ കൂട്ടിയിടിച്ചു കയ്യിലുള്ള കഞ്ഞി കുറച്ചു അവന്റെ ഡ്രെസ്സിലായി
😠എവടെ നോക്കിയാടി നടക്കുന്നെ നിന്റെ മുഖത്തു കണ്ണില്ലേടി
മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു മാമ്പഴ കളർ പട്ടു ദാവണിയിൽ വെളുത്തു മെലിഞ്ഞ സുന്ദരിയായ പെണ്ണിനെ കണ്ണുകൾ ഇറുക്കി അടച്ചു വിറയ്ക്കുകയാണവൾ ദേവ് ഒരു നിമിഷം മഹിയെ നോക്കി നിന്നു ശബ്ദം കേട്ട് ശ്രീദേവിയും അങ്ങോട്ട് നോക്കി ശേഷം പറഞ്ഞു
😠ശോ എന്തൊച്ചായാടാ ഇത് ആ കുട്ടി പേടിച്ചു പോയല്ലോ കുറച്ചു കഞ്ഞി മേത്തു വീണതിനാണോ നീയിങ്ങനെ ആനയെ പോലെ അലറുന്നത് ഇതാ എന്നെ നോക്കാൻ വന്ന പെണ്ണ് മോളെ നീയിങ്ങോട്ട് പോര്
ശ്രീദേവി വിളിച്ചതും മഹി കണ്ണു തുറന്നു രുദ്രനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ശേഷം ശ്രീദേവിയുടെ അരികിലേക്ക് പോയി ആ നിമിഷം ദേവ് അവളെ തിരിഞ്ഞു നോക്കി നിതംബം മറഞ്ഞു കിടക്കുന്ന അഴിഞ്ഞ മുടി അവളരികിലൂടെ പോയപ്പോൾ അവളിൽ നിന്നും വമിച്ച ചെമ്പക പൂവിന്റെ ഗന്ധവും ഒരു നിമിഷം രുദ്രൻ അവിടെ നിന്ന് പോയി
😠എന്താടാ നീ ഇങ്ങനെ നോക്കുന്നെ എന്തായാലും നീ ഫ്രഷ് ആകാൻ പോകുവാ അപ്പൊ പിന്നെ കുറച്ചു കഞ്ഞി വീണെന്ന് കരുതി ഒന്നും പറ്റില്ല ആ ലക്ഷ്മി ഇതാ എന്റെ മോൻ രുദ്രദേവ്
മഹി പേടിയോടെ തിരിഞ്ഞു നോക്കി ശേഷം പെട്ടന്ന് നോട്ടം മാറ്റി
🙂അയ്യോ മോള് പേടിക്കണ്ട ഈ കാണുന്ന ചാട്ടമേ ഒള്ളു വെറുതെ ഒരു ഷോ മോള് പേടിക്കണ്ട
അതുകേട്ടതും രുദ്രൻ ശ്രീദേവിയെ കൂർപ്പിച്ചു നോക്കി അവിടെന്ന് പോയി മുറിയിലെത്തിയതും ഡ്രസ്സ് മാറി വാഷ്റൂമിൽ കയറി ഫ്രഷ് ആയി തിരിച്ചു റൂമിൽ വന്നിരുന്നു ഫോൺ എടുത്തു ആരെയോ വിളിച്ചു
😠നാളെ രാവിലെ 9 മണിക്ക് മീറ്റിംഗ് വെക്കണം ആ ഡീൽ എനിക്ക് തന്നെ കിട്ടണം ഓക്കേ
ഫോൺ കട്ട് ചെയ്തു ശ്രീദേവിയുടെ മുറിയിലേക്ക് പോയി
🙂മോളെ നീ പോയി കിടന്നോ സമയം കുറെ ആയി
ശ്രീദേവിയുടെ മുറിയിൽ മറ്റൊരു കട്ടിൽ കൂടി ഉണ്ട് അവിടെയാണ് മഹി കിടക്കുന്നത് കിടക്കാൻ പോകുമ്പോഴായിരുന്നു വാതിലിൽ തട്ടുന്ന ഒച്ച കേട്ടത് മഹി ചെന്ന് വാതിൽ തുറന്നു തൊട്ടു മുന്നിൽ രുദ്രൻ പേടിയോടെ പിന്നിലേക്ക് വഴി മാറി കൊടുത്തു അവൻ അകത്തു കയറി
😠എന്താടാ നിനക്ക് ഉറക്കമില്ലേ എനിക്ക് നല്ല ഉറക്കം വരുന്നു നമുക്ക് നാളെ സംസാരിക്കാം
😠ഓഹോ അമ്മക്കിപ്പോ ഇവൾ മതിയോ ഞാൻ വേണ്ടേ ഒറ്റ ദിവസം കൊണ്ട് എന്റെ അമ്മയെ നീ കയ്യിലെടുത്തോടി നീ ആള് മിടുക്കി ആണല്ലോ
മഹി തല കുനിച്ചു നിന്ന് കരഞ്ഞു അതു കണ്ടു രുദ്രന് ദേഷ്യം വന്നു അവളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു
😠കരയാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ അതോ നിന്റെ വല്ലവരും ചത്തോ
😠ദേവുട്ടാ
😠പിന്നെ ദേഷ്യം വരാതിരിക്കോ എന്തെങ്കിലും പറഞ്ഞ അപ്പൊ മോങ്ങും ഇങ്ങനെ ഉള്ളതിനെയൊക്ക വിശ്വസിക്കരുത് കൂടെ നിന്ന് ചതിച്ചു കളയും
😠മതി പറഞ്ഞത് നീ നിന്റെ മുറിയിലേക്ക് പോ ലക്ഷ്മി വാതിലടച്ചിട്ട് വന്നു കിടക്ക്
രുദ്രൻ പോയതും മഹി വാതിലടച്ചു വന്നു
🙂എന്റെ കുട്ടി ഇങ്ങനെ കരയാതെ അവനെപ്പറ്റി ഞാൻ പറഞ്ഞതല്ലേ കുറച്ചു ദേഷ്യം ഉണ്ട് പക്ഷേ പാവമാ എന്റെ മോൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു
മഹി തല ഉയർത്തി നോക്കി അതു കണ്ടു ശ്രീദേവി അവളുടെ കണ്ണു തുടച്ചിട്ട് പറഞ്ഞു
😔പാവം ആയിരുന്നു എന്റെ കുഞ്ഞ് എല്ലാവരോടും സ്നേഹം കരുണ എല്ലാം ഉണ്ടായിരുന്നു അവന് പക്ഷേ അവന്റെ ദാമ്പത്യം അവിടെയ അവന് തെറ്റ് പറ്റി പോയത് കൂടെ പഠിച്ച ഒരു പെൺകുട്ടിയെ ഒത്തിരി ഇഷ്ട്ടമായിരുന്നു അവന് ഞങ്ങൾക്കും അങ്ങനെ തന്നെ പക്ഷേ അവൾക്കു വേണ്ടത് അവന്റെ പണം മാത്രം അവളോടുള്ള സ്നേഹം കാരണം എന്റെ കുഞ്ഞു എല്ലാം സഹിച്ചു പക്ഷേ ശരീര സൗന്ദര്യം നില നിർത്താൻ ഗർഭിണി ആവാതിരിക്കാനുള്ള മരുന്നുകൾ അവൾ കഴിക്കുന്ന കാര്യം ഞങ്ങളറിഞ്ഞില്ല ഡോക്ടറെ കാണിച്ചപ്പോൾ അവിടത്തെ ഡോക്ടറെ അവള് പണം കൊടുത്തു എന്റെ മോനാണ് പ്രശ്നം എന്ന് പറഞ്ഞു അന്ന് തളർന്നു എന്റെ കുട്ടി ഒടുവിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചപ്പോ അവളത് എതിർത്തു ഞാനും മാധവേട്ടനും കുറെ പറഞ്ഞു പക്ഷേ അവള് സമ്മതിച്ചില്ല നമുക്ക് കുട്ടികളുണ്ടാകും അതിനു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാമെന്ന് അവള് കരഞ്ഞു പറഞ്ഞപ്പോ എന്റെ കുഞ്ഞത് വിശ്വസിച്ചു പിന്നെ കുറച്ചു ദിവസം കഴിഞ്ഞു എന്തോ ആവശ്യത്തിന് പുറത്തു പോയവൻ നല്ല ദേഷ്യത്തില തിരിച്ചു വന്നത്
😠അമ്മേ… അമ്മേ…
😟എന്താ മോനെ
😠അവളെവിടെ എന്റെ ഭാര്യ എന്ന് പറഞ്ഞവൾ വിളിക്കവളെ എടി മീരേ
മീര താഴേക്ക് വന്നു അവൾ വന്ന നിമിഷം രുദ്രന്റെ കൈ അവളുടെ കാരണം പുകച്ചു മീരയെ തലങ്ങും വിലങ്ങും തല്ലുന്ന രുദ്രനെ മാധവനും ശ്രീദേവിയും പിടിച്ചു മാറ്റി
👨🏻😠നീ എന്ത് പ്രാന്താടാ ഈ കാണിക്കുന്നേ എന്തിനാ നീയിവളെ ഇങ്ങനെ തല്ലുന്നത്
മാധവൻ ചോദിച്ചതും രുദ്രൻ അയാളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു രുദ്രന്റെ കരച്ചിലും ദേഷ്യവും കണ്ട് മീരയ്ക്ക് സംശയം തോന്നി അവൾ പേടിയോടെ രുദ്രനെ നോക്കി
👨🏻😒മോനെ എന്താട എന്റെ മോൻ എന്തിനാ കരയണേ അച്ഛനോട് പറ എന്താ കാര്യം
😠😭എന്നെ ഇവള് ചതിക്കുകയായിരുന്നു ഇത്രേം കാലം ഇവൾ ഗർഭിണി ആവാത്തത് എന്റെ കുഴപ്പം കൊണ്ടല്ല അങ്ങനെ ആവാതിരിക്കാൻ ഇവൾ മരുന്ന് കഴിക്കുന്നുണ്ട് ഇന്ന് ഞാൻ ആ ഡോക്ടറെ കണ്ടു എന്നോടെല്ലാം അയാൾ പറഞ്ഞു
👨🏻നീ ഹോസ്പിറ്റലിൽ പോയോ
😠ഇല്ല ഓഫീസിൽ പോകും വഴി ഒരു കാർ ആക്സിഡന്റായി കിടക്കുന്നത് കണ്ടു ചെന്നു നോക്കിയപ്പോ ആ ഡോക്ടർ ആയിരുന്നു എന്റെ കാറിൽ ഞാൻ അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു പെട്ടന്ന് കൊണ്ടു പോയത് കൊണ്ടു അയാൾ രക്ഷപ്പെട്ടു അപ്പോഴാ എന്നെ അയാൾ അകത്തേക്ക് വിളിപ്പിച്ചത് ആ നിമിഷമ ഞാൻ അയാളുടെ വായിൽ നിന്നും സത്യം അറിഞ്ഞതും ഇനി ഈ ബദ്ധം വേണ്ട എനിക്കുടനെ എല്ലാം അവസാനിപ്പിക്കണം
😔ഒരു വർഷത്തെ ദാമ്പത്യം രണ്ടാം വർഷം പിരിഞ്ഞു മീര വേറൊരു പയ്യനെ വിവാഹം കഴിച്ചു പക്ഷേ എന്റെ കുഞ്ഞ് ഇപ്പഴും വാശിയില ഒന്നും വേണ്ട എന്ന് പറഞ്ഞു
പറഞ്ഞു കഴിഞ്ഞതും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു മഹി അവരുടെ കണ്ണ് തുടച്ചു അവരെ പുതപ്പിച്ചു കിടത്തി മഹിയും കിടന്നു എന്തൊക്കെയാണ് ഒരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിൽ നടക്കുന്നത് എല്ലാം പണത്തിനു വേണ്ടി മാത്രം ഓരോന്ന് ചിന്തിച്ചു അവൾ നിദ്രയെ പുൽകി
പിറ്റേന്ന് രാവിലെ വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് രുദ്രൻ കണ്ണു തുറന്നത് ഉറക്ക ചടവോടെ അവൻ വാതിൽ തുറന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കയ്യിൽ തനിക്കുള്ള ചായയുമായി നിൽക്കുന്ന മഹിയെ ആണ് കുളിച്ചു ഈറാനായി ചുവന്ന പട്ടു ദാവണിയാണ് വേഷം മുടി കുളിപ്പിന്നൽ ഇട്ട് അഴിച്ചു ഇട്ടിട്ടുണ്ട് നെറ്റിയിൽ ഒരു കുറി മാത്രം കഴുത്തിൽ ഒരു ചെയിൻ കാതിൽ ഒരു കുഞ്ഞു ജിമിക്കി മറ്റൊരു അലങ്കാരവുമില്ല രുദ്രൻ അവളെ നോക്കി നിന്ന് പോയി
🙂നല്ല കണി
അവൻ മനസിലോർത്തു അവൻ ചായ വാങ്ങാത്തത് കൊണ്ടു അവൾ അവനെ തല ഉയർത്തി നോക്കി ഒരു ട്രാക്ക് പാന്റ് മാത്രമാണ് അവന്റെ വേഷം പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു അതുകണ്ട് അവൻ ചോദിച്ചു
😠എന്താടി തിരിഞ്ഞു നിൽക്കുന്നെ എന്നെ കാണാൻ കൊള്ളില്ലേ
😔അത് സാറിന്റെ നിൽപ് കണ്ടിട്ട് എനിക്ക് നാണവുന്നു
അപ്പോഴാണ് അവനും അത് ശ്രദ്ധിക്കുന്നത് പെട്ടെന്ന് എന്തോ ജാള്യത തോന്നി അവൻ ചായ മേടിച്ചു കുടിച്ചു കൊണ്ടു ചോദിച്ചു
😠ജാനകി ചേച്ചി എവിടെ വന്നില്ലേ ഇതുവരെ
😔ജാനുവേച്ചിക്ക് പനിയാ ഒരാഴ്ച കഴിഞ്ഞേ വരുള്ളു എന്ന് പറഞ്ഞു
😠മ്മ്
അവൻ ചായ കപ്പ് അവളുടെ കയ്യിൽ കൊടുത്തു അവളതും വാങ്ങി താഴേക്ക് പോയി അങ്ങനെ ദിവസങ്ങൾ ആഴ്ച്ചകൾ മാസങ്ങൾ കടന്നു പോയി ശ്രീദേവി പതിയെ എഴുന്നേറ്റു ഇപ്പൊ അവർ വീൽ ചെയറിൽ ആണ് പതുക്കെ നടക്കാനും ശ്രമിക്കുന്നുണ്ട് അതു കണ്ടു മാധവനും രുദ്രനും മുത്തശ്ശിക്കും ഒരുപാട് സന്തോഷം തോന്നി മഹിയെ എല്ലാവരും ഒരുപാട് അഭിനന്ദിച്ചു എന്നാൽ മഹിയുടെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഇടയ്ക്ക് ഓർമ വരും അവളതൊന്നും ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടക്കും ഇടക്ക് വേണു വിളിക്കും ഒരിക്കൽ വേണു വിളിച്ചപ്പോഴാണ് അറിയുന്നത് ഹരിയുടെ വിവാഹം കഴിഞ്ഞതും അവൻ മാറി താമസിച്ചതും അമ്മ തന്നോടൊപ്പം ഉണ്ടെന്നും മഹി അറിയുന്നതും ഒരുപാട് സങ്കടം തോന്നിയെങ്കിലും വേണു അവളെ സമാധാനിപ്പിച്ചു
😠ഹരി തനിക്ക് എപ്പഴും ഈ ഒരു ചിന്ത മാത്രമേ ഒള്ളൂ എപ്പ നോക്കിയാലും കുഞ്ഞ് കുഞ്ഞ് കുഞ്ഞ് അതു പറ്റില്ല തന്റെ അമ്മയോട് പറ നമ്മുടെ ജീവിതത്തിൽ ഇടപെടരുതെന്ന്
😠എല്ലാവരും ചോദിക്കുന്നു ഗീതു മറുപടി പറഞ്ഞു മടുത്തു പിന്നെ അമ്മയ്ക്കും ആഗ്രഹം ഉണ്ടാവില്ലേ
😠ചോദിക്കുന്നവരോട് പറ ഇപ്പൊ വേണ്ടെന്ന് വെച്ചുന്ന് കുറച്ചു കൂടി കഴിയട്ടെ
😠ഈ കുറച്ചു എന്നത് എത്ര കാലം എടുക്കും
😏ആ എനിക്കറിയില്ല ഞാനിപ്പോ അമ്മയാവാൻ റെഡി അല്ല ഞാൻ പോകുന്നു എന്റെ ഫ്രണ്ട്സ് വെയിറ്റ് ചെയ്യേ ഓക്കേ ബൈ
ഹരിക്ക് വല്ലാത്ത സങ്കടം തോന്നി കല്യാണത്തിന് മുൻപ് കണ്ട ഗീതാഞ്ജലി അല്ല ഇപ്പൊ ഇങ്ങോട്ട് താമസം മാറിയപ്പോൾ ഇവിടെ മുഴുവനും ഇവളുടെ ഭരണം ആണ് ഒരുപാട് ജോലിക്കാരുണ്ട് പക്ഷെ തന്റെ കാര്യങ്ങൾ താൻ തന്നെ ആണ് ചെയ്യുന്നത് എന്നാൽ ഗീതു ഒരു കാര്യവും ചെയ്യില്ല രാവെന്നോ പകലെന്നോ ഇല്ലാതെ ഫ്രണ്ട്സുമായി കറങ്ങാൻ പോകും രാത്രി കയറി വരും തന്റെ വീട്ടിൽ പോലും തന്നോടൊപ്പം വരില്ല ഒരിക്കൽ അച്ഛനും അമ്മയും ഇവിടെയ്ക്ക് വന്നപ്പോൾ ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാൻ പോലും ഗീതു സമ്മതിച്ചില്ല തികച്ചും താൻ ഇവിടെ ഒറ്റ പെട്ടത് പോലെ ഒരു നിമിഷം ഹരിയുടെ മനസ്സിൽ മഹിയുടെ മുഖം തെളിഞ്ഞു
😔മഹി…നീ ഇപ്പൊ എവിടെയാണെന്നറിയാം അന്ന് പോയ ശേഷം ഒരിക്കൽ പോലും നിന്നെ ഞാൻ കണ്ടിട്ടില്ല നിന്നെ ഉപേക്ഷിച്ച കാരണം കൊണ്ട് എന്റെ ഫ്രണ്ട്‌സ് എല്ലാവരും എന്നെ വിട്ട് പോയി അച്ഛൻ പോലും ഒന്നും മിണ്ടാറില്ല ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അമ്മ മാത്രം അന്വേഷിക്കും ഗീതുവിനെ വിവാഹം കഴിച്ചത് കൊണ്ട് എല്ലാം നേടി വീട് കാറ് പണം എല്ലാം പക്ഷേ സന്തോഷമില്ല സമാധാനമില്ല
കഴിഞ്ഞു പോയതെല്ലാം ഓർത്തപ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞു പോയി ഒരു നിമിഷം മഹിയെ കാണാൻ അവനു തോന്നി
പിറ്റേന്ന്
🙂ഹരി ഞാനിന്ന് വീട്ടിൽ പോകും ഹരി എത്തുമ്പോഴേക്കും തിരിച്ചു വരാം ഓക്കേ
😠മിനിഞ്ഞാന്ന് പോയി വന്നതല്ലേ പിന്നെന്തിനാ എപ്പോഴും ഇങ്ങനെ പോകുന്നെ
😠എന്റെ വീട്ടിൽ പോകാൻ എനിക്ക് പ്രത്യേകിച്ച് കാരണം ഒന്നുമില്ല പോണം എന്ന് തോന്നിയാൽ ഞാൻ പോകും ബൈ
വിവാഹം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ് എപ്പോഴുമുള്ള വീട്ടിൽ പോക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ള മൂന്നു വയസുകാരനെ കൊഞ്ചിച്ചോണ്ടിരിക്കും അവളുടെ അച്ഛനും അമ്മയ്ക്കും ഒരുപാട് വൈകി വന്ന കുഞ്ഞ് പേര് ഗൗതം അതുകൊണ്ട് ഗീതു ആ കുഞ്ഞിനെ എടുത്തോണ്ട് നടക്കും വൈകുന്നേരം തിരിച്ചു വീട്ടിൽ വന്ന ഹരി കാണുന്നത് ഗൗതമിനെ മടിയിൽ വെച്ചു കൊഞ്ചിക്കുന്ന ഗീതുവിനെയാണ്
😒എന്താ ഗീതു നീ ഈ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടു വന്നത് അച്ഛനും അമ്മേം വന്നിട്ടുണ്ടോ
🙂ഇല്ല ഹരി ഇവൻ ഇനി നമ്മുടെ കൂടെ ഇവിടെ ഉണ്ടാകും അച്ഛനും അമ്മേം ഇന്ന് വൈകുന്നേരം തന്നെ ഡൽഹിക്ക് പോയി
😒ഞാൻ അറിഞ്ഞില്ലല്ലോ എന്നോടെന്താ പറയാഞ്ഞത്
🙂വിളിച്ചിരുന്നല്ലോ ഫോൺ എന്താ എടുക്കാഞ്ഞേ
😔ഓഹ് ഓഫീസിൽ കുറച്ചു അധികം വർക്കു ഉണ്ടായിരുന്നു അതുകൊണ്ട് സൈലന്റ് ആയിരുന്നു സോറി
🙂മ്മ്
അന്നു മുതൽ ഗീതു കുഞ്ഞിനെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്നു ഹരിയെ ഒന്ന് നോക്കുന്നു പോലുമില്ല ഹരിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി ഒരു ദിവസം രാവിലെ കോളിങ്ങ് ബെല്ലിന്റ ശബ്ദം കേട്ട് ഹരി വാതിൽ തുറന്നു
🙂ആരാ?
🙂ഹരിനാരായണൻ
🙂അതേ
🙂ഞാൻ നവീൻ ഗീതാഞ്ജലി ഉണ്ടോ ഇവിടെ
🙂ഉണ്ട്
🙂ഒന്ന് വിളിക്കോ
ഹരി ഗീതുവിനെ വിളിച്ചു കയ്യിൽ ഗൗതമിനെയും എടുത്തു വരുന്ന ഗീതുവിനെ നവീൻ ഒരു ചിരിയോടെ നോക്കി നിന്നു നവീനെ കണ്ടതും ഗീതു വിളറി നിന്നു ശേഷം ഹരിയെ നോക്കി
🙂സുഖമാണോ അഞ്‌ജലി മോനാണല്ലേ ഇങ്ങു താ ഞാൻ ഒന്നെടുക്കട്ട
ഗീതു ഇല്ലെന്ന് തലയാട്ടി
🙂അതെന്താ അഞ്ജലി എന്റെ മകനെ എടുക്കാൻ എനിക്കവകാശമില്ലേ
ഗീതു ഞെട്ടലോടെ നവീനെ നോക്കി ശേഷം ഹരിയെയും ഹരി അവളെ സംശയത്തോടെ നോക്കുകയാണ്
😠നവീൻ താൻ എന്താ പറഞ്ഞത് ഇതു തന്റെ കുഞ്ഞാണെന്നോ അപ്പൊ ഇവളുടെ അനിയൻ അല്ലെ ഇത്
അതു കേട്ടതും നവീൻ പൊട്ടി ചിരിച്ചു
😆😆😆😆😆 ഇവളുടെ അനിയനോ ഇത്രയും ചെറുതോ ആണോ അഞ്ജലി ഒരു കുഞ്ഞിന് രണ്ടു അച്ഛനോ 😆😆😆 മ്മ് നോക്കു ഹരി ഇത് എന്റെ മകനാണ് ഇവനെ നൊന്തു പ്രസവിച്ചത് ഇവളും വർഷങ്ങൾക്ക് മുന്നേ ഒന്നിച്ചവരാ ഞങ്ങൾ പഠനം ജോലി താമസം എല്ലാം ഒന്നിച്ചായിരുന്നു എല്ലാം ബാംഗ്ലൂരിൽ അവിടെ വെച്ചു ഇവൾ പ്രഗ്നെന്റ് ആയി നാല് മാസം ഞാൻ ഇവളെ പൊന്ന് പോലെ നോക്കി 😠പക്ഷേ ഒരു ദിവസം ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴി എനിക്കൊരാക്സിഡന്റ് നടന്നു നന്നായി പരിക്ക് പറ്റിയത് കൊണ്ടു ഒരു വർഷത്തോളം കിടന്ന കിടപ്പായിരുന്നു പക്ഷേ അപ്പോഴേക്കും ഇവളവിടന്ന് പോയി ഒന്ന് കാണാൻ പോലും വന്നില്ല ഇവൾ ചതിയത്തി
😭നോ… ഞാൻ ചതിച്ചിട്ടില്ല ഞാൻ നിന്നെ ചതിച്ചിട്ടില്ല നവീൻ നമ്മുടെ മോനാണെ സത്യം
അതുകേട്ടതും ഹരിയും നവീനും ഒരു പോലെ ഞെട്ടി ഗീതുവിനെ നോക്കി
😭 നിനക്ക് ആക്സിഡന്റ് ആയെന്നറിഞ്ഞ നിമിഷം ഞാൻ നിന്നെ കാണാൻ ഇറങ്ങിയതാ പക്ഷേ വാതിൽ തുറന്നപ്പോ തൊട്ടു മുന്നിൽ അച്ഛനും അമ്മേം നിൽക്കുന്നു എല്ലാം അറിഞ്ഞു വന്നതാ അവര് വിവാഹം കഴിയാത്ത മകൾ ഗർഭിണി ആയി നിൽക്കുന്നത് കണ്ടപ്പോ ദേഷ്യം തീരുവോളം എന്നെ തല്ലി കുഞ്ഞിനെ കളയാൻ വരെ പറഞ്ഞു പക്ഷേ അതിനി പറ്റില്ലെന്ന് പറഞ്ഞപ്പോ അവരെന്നെ പൂട്ടിയിട്ടു നിന്നെ കാണാൻ അച്ഛൻ ഹോസ്പിറ്റലിൽ വന്നപ്പോ നീ കോമയിലാണെന്നും ഒന്നും പറയാൻ പറ്റില്ലെന്നും ഡോക്ടർ പറഞ്ഞപ്പോ അവരും എന്നോടൊപ്പം ഫ്ലാറ്റിൽ താമസം തുടങ്ങി എന്റെ എല്ലാ കാര്യങ്ങളും നോക്കി നീ കിടന്ന ഹോസ്പിറ്റലിൽ തന്നെ ഞാൻ നമ്മുടെ മകനും ജന്മം കൊടുത്തത് എല്ലാം കഴിഞ്ഞു അവിടെന്ന് പോരാൻ സമയം നിന്നെ കാണാൻ ഞാൻ വന്നതാ പക്ഷേ അച്ഛൻ സമ്മതിച്ചില്ല പിന്നീട് എന്നെയും കൊണ്ട് വീട്ടിൽ വരുമ്പോ അവര് എല്ലാവരോടും പറഞ്ഞത് ഗൗതം അവരുടെ രണ്ടാമത്തെ കുട്ടിയാണെന്ന തകർത്തു പോയി ഞാൻ എന്നെങ്കിലും നീ വരുമെന്ന് കരുതി ഞാൻ കാത്തിരുന്നു പക്ഷേ അപ്പോഴേക്കും എനിക്ക് വേണ്ടി അച്ഛൻ കല്യാണം ആലോചിച്ചു തുടങ്ങി ഒരു പാവപ്പെട്ട പയ്യൻ മതിയെന്ന് അമ്മയ പറഞ്ഞത് അങ്ങനെയാ ഹരിയെ കണ്ടെത്തിയത്
ഒരു നെഞ്ചിടിപ്പോടെ ഹരി എല്ലാം കേട്ട് നിൽക്കുകയായിരുന്നു
😔 ഹരിയുടെ എല്ലാ കാര്യങ്ങളും അവർക്കറിയാം അനാഥയായി ജീവിച്ച കുട്ടികളെ അവര്ക്കിഷ്ടമല്ല വഴി തെറ്റി ഉണ്ടായ പിള്ളേരാണ് അവരെന്നെ അച്ഛനും അമ്മേം പറഞ്ഞു നടന്നത് അതുകൊണ്ടാ എന്നെയും നവീനെയും അവര് അകറ്റി നിർത്തിയത് ഹരിയുടെ ഭാര്യ മഹി അനാഥ ആണെന്ന് അറിഞ്ഞപ്പോ അമ്മയാവാൻ കുറവുള്ളവളാണെന്നും അറിഞ്ഞപ്പോ ആ അവസരം അവര് മുതലെടുക്കുകയായിരുന്നു എന്റെ അവസ്ഥ മഹിക്കുണ്ടാവാതിരിക്കാൻ ഞാൻ കരഞ്ഞു കാലു പിടിച്ചിട്ടും സമ്മതിച്ചില്ല അവര്
ഹരി വേദനയോടെ തല കുനിച്ചു
😭😠പക്ഷേ പണം കണ്ടപ്പോ ഹരി അവളെ ഒഴിവാക്കി എന്നറിഞ്ഞപ്പഴേ ഞാൻ തീരുമാനിച്ചതാ ഇനി ഹരിയുടെ ജീവിതം ഞാൻ തീരുമാനിക്കുമെന്ന് അതുകൊണ്ട് തന്നെയാ വിവാഹം കഴിഞ്ഞു 2 വർഷമായിട്ടും നിങ്ങളുടെ ഭാര്യയായി ഞാൻ ഒരു നിമിഷം പോലും ജീവിക്കാഞ്ഞത്
ഗീതു പറഞ്ഞത് കേട്ട് ഹരി ഞെട്ടലോടെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അതേ സമയം നവീൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു
😔എന്നോട് ക്ഷമിക്കണം അഞ്ജലി ഞാൻ ഒന്നും അറിയാതെ നിന്നെ…
ഗീതു അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു
😭ഞങ്ങളുടെ സ്നേഹം ആത്മാർത്ഥമാണ് ഹരി അതുകൊണ്ടാ നവീൻ വീണ്ടും എന്നിലേക്ക് തിരിച്ചു വന്നത് എനിക്കെന്റെ കുഞ്ഞിന്റെ അച്ഛനെ വേണം ഞാൻ ഹരിയെ ഒരിക്കലും എന്റെ ഭർത്താവായി കണ്ടിട്ടില്ല സ്നേഹിച്ചിട്ടില്ല എന്നെ വിശ്വസിക്കണം ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം
ഹരി ഒന്നും പറയാനാവാതെ തരിച്ചു നിന്നു കുഞ്ഞിനെ ഗീതുവിന്റെ കയ്യിൽ കൊടുത്തു നവീൻ ഹരിയുടെ അടുത്തേക്ക് വന്നു പറഞ്ഞു
😔ഹരി എനിക്ക് സ്വന്തം എന്ന് പറയാൻ ഇവളെ ഒള്ളു ഇപ്പൊ ഞങ്ങളുടെ കുഞ്ഞും ഹരി മനസ്സിലാക്കണം മറ്റുള്ളവരുടെ സ്വാർത്ഥതയിൽ അകന്ന് പോയവര ഞങ്ങൾ ഇനി ഹരിയായി വീണ്ടും അകറ്റരുത് പ്ലീസ് എനിക്ക് അവളെയും കുഞ്ഞിനേം വേണം
ഹരി ഒരു നിമിഷം നവീനെയും ഗീതുവിനെയും കുഞ്ഞിനേയും നോക്കി ശേഷം പറഞ്ഞു
😔നിങ്ങൾ ജീവിച്ചോളു ഞാൻ പൊയ്ക്കോളാം എല്ലാം അവസാനിപ്പിക്കാൻ എനിക്ക് സമ്മതാ
അങ്ങനെ ഹരിയും ഗീതുവും ബദ്ധം വേർപെടുത്തി നവീൻ ഗീതുവിനെയും കുഞ്ഞിനേയും ബാംഗ്ലൂർക്ക് കൊണ്ടു പോയി ആ വലിയ വീട്ടിൽ ഹരി തനിച്ചായി ഭയാനകമായ ഏകാന്തത അവനെ അവിടെ മൂടി സഹികെട്ടു ഹരി സ്വന്തം വീട്ടിലേക്ക് ചെന്നു മകന്റെ അവസ്ഥ കണ്ടു അംബിക വേദനയോടെ നോക്കി
👵🏻😔മോനെ എത്ര ദിവസമായി നീ ഈ ഇരിപ്പ് തുടങ്ങിയിട്ട് ഭക്ഷണം പോലും നേരെ കഴിക്കുന്നില്ല അമ്മയ്ക്കിതൊന്നും കണ്ടു നിൽക്കാൻ വയ്യ മോനെ
😔അമ്മേ ഗീതുവും നവീനും വിവാഹം പോലും കഴിക്കാതെയാ ഒരുമിച്ചു ഒരു ജീവിതം തുടങ്ങിയത് വിധി അവരെ അകറ്റിയിട്ടും അവൾ അവന്റെ കുഞ്ഞിന്റെ അമ്മയായിട്ടും എന്തിനു വീട്ടുകാരുടെ ഭീഷണിയിൽ എന്റെ കൂടെ 2 വർഷം കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ നവീൻ മാത്രം ആയിരുന്നു അവനു വേണ്ടി മാത്രം കാത്തിരുന്നു ഒടുവിൽ അവൻ വന്നു അവളെയും കുഞ്ഞിനേയും കൊണ്ടു പോയി ഒരു പെണ്ണിന്റെ മനസ്സിൽ തന്റെ പാതിയോട് എത്ര മാത്രം സ്നേഹം ഉണ്ടെന്ന് ഞാൻ ഗീതുവിൽ നിന്ന് മനസിലാക്കി ഇതുപോലെ ആയിരുന്നില്ലേ എന്റെ മഹിയും ഞാൻ എന്ത് കൊണ്ടു അവളെ മനസ്സിലാക്കിയില്ല
😏👴🏻അതിനു നീ അവളെ സ്നേഹിച്ചിട്ടുണ്ടോ പേരിനൊരു താലി കെട്ടി നിന്റെ ഭാര്യയാക്കി ഒടുവിൽ കുറച്ചു പണം കയ്യിൽ വന്നപ്പോ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നിട്ടിപ്പോ അവന്റെയൊരു പ്രസംഗം
😔അച്ഛാ ഞാൻ ഒരു വലിയ തെറ്റ് ചെയ്തു ഒരിക്കലും പൊറുക്കാൻ കഴിയില്ല എന്നറിയാം മഹിയുടെ കാലു പിടിച്ചു മാപ്പ് പറഞ്ഞിട്ടാണെലും നമുക്ക് പോയി കൊണ്ടു വരാം എനിക്കവളെ വേണം
😏👴🏻ഞാൻ വരില്ല നിനക്ക് വേണമെങ്കിൽ പോകാം അവളെ കാണാം മാപ്പ് പറയാം അവൾ കൂടെ വരാൻ തയ്യാറാണെങ്കിൽ ഇങ്ങോട്ട് കൊണ്ടു വരാം
😒ശരി ഞാൻ പോകാം ഞാൻ വിളിച്ച എന്റെ മഹി വരും
പിറ്റേന്ന് രാവിലെ ഹരി ശ്രീ നന്ദനത്തിലേക്ക് പുറപ്പെട്ടു ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് ശ്രീദേവി ആയിരുന്നു ഹരി ഞെട്ടലോടെ നോക്കി
അല്ല മേടം എഴുന്നേറ്റോ ഇപ്പൊ ഓക്കേ ആണോ
🙂അതെന്താ ഹരി അങ്ങനെ ഒരു ചോദ്യം എന്നെ കണ്ടാലറിയില്ലേ എന്നെ നോക്കാൻ വന്ന ആള് എന്നെ നന്നായി നോക്കി അതുകൊണ്ട് ഞാൻ പെട്ടെന്ന് എഴുന്നേറ്റു അല്ല ഹരി എന്താ ഇവിടെ അവനെ കാണാൻ വന്നതാണോ ശ്രീദേവി ചോദിച്ചു
🙂അല്ല ഞാൻ മഹാലക്ഷ്മിയേ കൊണ്ടു പോകാൻ വന്നതാ
🙂അയ്യോ ലക്ഷ്മി ദേവൂട്ടനോടൊപ്പം പുറത്തു പോയേക്കെ ഇപ്പൊ വരും
അപ്പോഴാണ് അകത്തു നിന്നും കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടത് ശ്രീദേവി പെട്ടെന്ന് അകത്തേക്ക് കയറി അപ്പോഴാണ് ഹരിയും അതു കാണുന്നത് ഒരു വലിയ തൊട്ടിലിൽ കിടക്കുന്ന നാല് മാസം പ്രായം ഉള്ള രണ്ടിരട്ട കുട്ടികളെ ഹരി പുഞ്ചിരിയോടെ നോക്കി നിന്നു
🙂എന്റെ മോന്റെ കുട്ടികള നാല് മാസമേ ആയുള്ളൂ
😟സാറിന്റെ വിവാഹം വീണ്ടും കഴിഞ്ഞോ അറിഞ്ഞതേയില്ല
🙂എല്ലാവരെയും അറിയിച്ചു നടത്തിയ വിവാഹ ജീവിതം ഒരു വർഷം കൊണ്ടു തകർന്നില്ലേ അതുകൊണ്ട് അവൻ പറഞ്ഞു രണ്ടാമത്തെ വിവാഹം ആരും അറിയണ്ടന്ന് അതുകൊണ്ട് ആരെയും അറിയിച്ചില്ല
അപ്പോഴാണ് പുറത്തു ഒരു കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ടത് ഹരി തിരിഞ്ഞു നോക്കിയപ്പോൾ രുദ്രനോടൊപ്പം അകത്തേക്ക് കയറി വരുന്ന മഹിയെ കണ്ടു ഹരി തരിച്ചു നിന്നു ചുവന്ന പട്ടു സാരിയിൽ വെളുത്തു ചുവന്നു അതി സുന്ദരി ആയിരിക്കുന്നു അവൾ കഴുത്തിൽ നല്ല കനമുള്ള താലിമാല നെറ്റിയിൽ നീട്ടി വരച്ച സിന്ദൂരവും ഒറ്റ നോട്ടത്തിൽ ഹരിക്ക് മനസിലായി ശ്രീദേവി പറഞ്ഞ രുദ്രന്റെ രണ്ടാം വിവാഹം അതു മഹിയുമായിട്ടാണെന്ന് ഈ നിമിഷം ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്നവനാഗ്രഹിച്ചു
😀ആ മക്കള് വന്നോ ദേ രണ്ടാളും എഴുന്നേറ്റു കരച്ചിൽ തുടങ്ങി മോളെ ലക്ഷ്മി കൊണ്ടു പോയി മക്കൾക്ക് പാല് കൊടുക്ക് വിശക്കുന്നുണ്ടാകും
ഹരിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ രണ്ടു കുഞ്ഞുങ്ങളെയും കയ്യിലെടുത്തു ശ്രീദേവിയും മഹിയും അവിടന്നു പോയി ഹരി ഒരു നോവോടെ അതു നോക്കി നിന്നു അപ്പോഴാണ് രുദ്രൻ ഹരിയെ വിളിച്ചത്
🙂ഹരി
ഹരി തിരിഞ്ഞു നോക്കി
🙂ഒന്ന് പുറത്തേക്ക് വരോ
ഹരി രുദ്രനൊപ്പം പുറത്തേക്ക് ചെന്നു
🙂മഹാലഷ്മി ഹരിയുടെ ആദ്യ ഭാര്യ ആയിരുന്നു അല്ലെ
ഞെട്ടലോടെ ഹരി രുദ്രനെ നോക്കി
🙂എനിക്കറിയാം ഹരി എനിക്ക് മാത്രം അല്ല ഇവിടെയുള്ള എല്ലാവർക്കും ഹരിയുടെ അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ട് ഹരി ഇപ്പൊ വന്നതും എന്തിനാണെന്നും എനിക്കറിയാം തന്റെ അച്ഛൻ എന്നെ വിളിച്ചു പറഞ്ഞു എല്ലാം നോക്ക് ഹരി മഹാലഷ്മി ഇപ്പൊ എന്റെ ഭാര്യയാണ് നിയമ പ്രകാരം ഞാൻ താലികെട്ടിയ എന്റെ ഭാര്യ ഇപ്പൊ എന്റെ മക്കളുടെ അമ്മയും താൻ കണ്ടില്ലേ തന്നെ ഒന്ന് നോക്കിയത് പോലും ഇല്ല അവൾ അതിനർത്ഥം അവളുടെ മനസ്സിൽ താൻ ഇല്ലെന്ന
😔സർ ഞാൻ…
🙂വേണ്ട ഹരി ഒന്നും പറയണ്ട എനിക്ക് കേൾക്കേം വേണ്ട ഹരി പൊയ്ക്കോളൂ ഇനി ഇവിടെ വരരുത്
അത്രയും പറഞ്ഞു കൊണ്ടു രുദ്രൻ അകത്തേക്ക് പോയി എല്ലാം നഷ്ട്ടപെട്ടവനെ പോലെ ഹരി തിരിച്ചു നടന്നു ഹരി പോകുന്നത് നോക്കി മഹി ബാൽക്കണിയിൽ നിൽപ്പുണ്ടായിരുന്നു രുദ്രൻ പിന്നിലൂടെ ചെന്നു മഹിയെ ചേർത്ത് പിടിച്ചു
🙂എന്താടോ സങ്കടം ഉണ്ടോ തനിക്ക്
🙂എന്തിനു എല്ലാം ഉപേക്ഷിച്ച അവിടന്നു പടിയിറങ്ങിയത് അതുപോലെ എല്ലാം മറന്നിട്ട എന്റെ ദേവേട്ടന്റ ജീവിതത്തിലേക്ക് കയറി വന്നതും
ഒരു പുഞ്ചിരിയോടെ പറയുന്നവളെ രുദ്രൻ ചേർത്ത് പിടിച്ചു ഹരി വീട്ടിൽ വരുമ്പോൾ വേണുവും അംബികയും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു
👵🏻😔അവള് വന്നില്ലേ മോനെ
ഹരി വേദനയോടെ വേണുവിനെ നോക്കി ശേഷം എല്ലാം അംബികയോട് പറഞ്ഞു ഒരു മരവിപ്പോടെ അംബിക വേണുവിനെ നോക്കി വേണുവിന്റ മുഖത്തു നിറഞ്ഞ പുഞ്ചിരിയാണ്
👴🏻😀ഓരോ കാരണങ്ങൾ പറഞ്ഞു നീയൊക്കെ കുറെ വേദനിപ്പിച്ചും കരയിപ്പിച്ചും ഇറക്കിവിട്ട എന്റെ മകൾ ഇപ്പൊ ആ വീട്ടിലെ റാണിയെ പോലെയാ ജീവിക്കുന്നത് അതു മാത്രമല്ല ഇരട്ട കുട്ടികളുടെ അമ്മയും കൂടി ആണ് നീ അന്ന് പറഞ്ഞല്ലോ ചികിത്സയിലൂടെയും മരുന്നിലൂടെയും കിട്ടുന്ന കുഞ്ഞിന് കുറവുകൾ ഉണ്ടാവുമെന്ന് എന്നിട്ട് ആ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും കുറവ് നീ കണ്ടോ
😔👵🏻 എന്നോടോ ഒന്നും പറഞ്ഞില്ല ഇവനിവിടെന്ന് പോകുന്നതിന് മുൻപെങ്കിലും നിങ്ങൾക്ക് എല്ലാം പറയായിരുന്നില്ലേ
😏👴🏻 ഇവൻ നേരിട്ട് കാണട്ടെന്ന് കരുതി അതു മറ്റൊന്നും കൊണ്ടല്ല ഇവനറിയണം തന്റെ പാതിയിൽ മറ്റൊരു അവകാശി ഉണ്ടന്നറിയുമ്പോഴുള്ള വേദന എന്റെ മോളത് ഒത്തിരി അറിഞ്ഞതാ അറിയ മാത്രമല്ല അനുഭവിക്കേം ചെയ്തു ഇപ്പൊ നിനക്ക് മനസ്സിലായോ ആ വേദന എത്ര വലുതാണെന്നു
ഹരി നിറഞ്ഞ കണ്ണുകളോടെ വേണുവിനെ നോക്കി
😠👴🏻നീ ഇനി എത്ര കരഞ്ഞിട്ടും കാര്യമില്ല അന്ന് ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു യഥാർത്ഥ മഹാലഷ്മി ആരായിരുന്നു എന്ന് ഒരിക്കൽ മനസിലാകുമെന്ന് ഇപ്പൊ മനസ്സിലായോ രണ്ടാൾക്കും ഈ വീടിന്റെ മഹാലഷ്മി ഇവിടുന്ന് ഇറങ്ങി പോയി അല്ല ഇറക്കി വിട്ടു എന്ന് തന്നെ പറയാം അതുകൊണ്ട് മോനൊന്നു മനസിലാക്കി വെച്ചോ ജീവിതത്തിൽ ചിലത് നഷ്ടപ്പെട്ട തിരിച്ചു കിട്ടില്ല പോയ പോയത് തന്നെയാ അതുകൊണ്ട് മഹിമോളെ നീയങ്ങു മറന്നേക്ക്
അത്രയും പറഞ്ഞു കൊണ്ടു വേണു അകത്തേക്ക് പോയി മകനെ വേദനയോടെ നോക്കിയിട്ട് അംബികയും പോയി ഹരി നിറകണ്ണുകളോടെ അവന്റെ മുറിയിലേക്ക് നടന്നു
മഹാലഷ്മി
അവസാന ഭാഗം
രാവിലെ രുദ്രനുള്ള ചായ കൊടുത്തു മഹി നേരെ കിച്ചണിൽ ചെന്നു എല്ലാവർക്കുമുള്ള ചായ എടുത്തു
👩🏻 സാറെ ചായ
👴🏻ആ… മോളെന്നെ സാറെന്നൊന്നും വിളിക്കണ്ട അച്ഛനെന്നു വിളിച്ചോ
👩🏻അയ്യോ… അതൊന്നും വേണ്ട ഞാനിവിടുത്തെ ജോലിക്കാരി അല്ലെ അതുകൊണ്ട്….
👵🏻അതുകൊണ്ടൊന്നും ഇല്ല അങ്ങനെ വിളിച്ച മതി അവനെ അതുമാത്രമല്ല എന്നെ മുത്തശ്ശി എന്നും വിളിച്ചോ
മഹി ഒരു നിമിഷം അത്ഭുതത്തോടെ അവരെ നോക്കി നിന്നു
👵🏻😡എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ പറഞ്ഞത് അനുസരിക്കില്ല എന്നുണ്ടോ
😨അനുസരിക്കാം… ഞാൻ… ഞാൻ അങ്ങനെ വിളിച്ചോളാം…
👵🏻എന്ന എന്നെയൊന്നു മുത്തശ്ശിന്ന് വിളിച്ചേ
😔മു… മുത്തശ്ശി…
👵🏻😡തല കുനിച്ചല്ല എന്റെ മുഖത്തു നോക്കി വിളിക്ക്…മ്മ്മ്…ചിരിച്ചുകൊണ്ട് വിളിക്കണം…
മഹി തല ഉയർത്തി ഒരു പുഞ്ചിരിയോടെ വിളിച്ചു
🙂മുത്തശ്ശി…
👵🏻അയ്യോ എന്താ സുഖം എന്റെ ദേവൂട്ടൻ വിളിക്കുന്ന പോലെ…
👴🏻മ്മ് മ്മ് അവൻ കേൾക്കണ്ട
👵🏻കേട്ടാലെന്താ എന്നെ പുഴുങ്ങി തിന്നോ അവൻ…
👴🏻ദേ വരുന്നു നേരിട്ട് തന്നെ ചോദിച്ചോ
ഓഫീസിൽ പോകാൻ റെഡി ആയി താഴേക്കു വരുന്ന രുദ്രനെ കണ്ടതും ഉണ്ണിയമ്മ ഒന്ന് പരുങ്ങി
👵🏻എന്റെ മഹാദേവ ഞാൻ പറഞ്ഞത് വല്ലതും അവൻ കേട്ട് കാണോ നിനക്കൊന്ന് പറയായിരുന്നില്ലേ മാധവ
👴🏻അയ്യോ… എന്താ ഒരു പേടി പണ്ടെന്റെ അച്ഛനെ വരച്ച വരയിൽ നിറുത്തിയ എന്റെ അമ്മ തന്നെ ആണോ ഇത്
👵🏻നീ പോടാ… ദേ അവൻ വരുന്നുണ്ട് മുഖം കണ്ടിട്ട് നല്ല കലിപ്പിൽ ആണെന്നും തോന്നുന്നുണ്ട്…
👴🏻മ്മ് മ്മ്… എന്ന അവന്റെ മുഖത്തു കലിപ്പ് കാണാത്തത്…
വേഗത്തിൽ ഇറങ്ങി വരുന്ന രുദ്രനെ കണ്ടു മാധവൻ ചോദിച്ചു
👴🏻സമയം 8:30 കഴിഞ്ഞതല്ലേ ഒള്ളു നീയെങ്ങോട്ടാ ഇത്ര നേരത്തെ
🤨9 മണിക്ക് ഒരു മീറ്റിംഗ് ഉണ്ടച്ച അതാ. അമ്മ ഉണർന്നോ
👴🏻അവളുണർന്ന് കുളിയും കഴിഞ്ഞു ചായ കുടിക്കെ…
🤨മ്മ് മ്മ്
അടുത്ത് നിൽക്കുന്ന മഹിയെ രുദ്രൻ ഒന്നമർത്തി നോക്കി അതു കണ്ടു മഹി പേടിയോടെ തല താഴ്ത്തി
😠ജാനകി ചേച്ചി വന്നിട്ടില്ലല്ലോ അപ്പൊ ബ്രേക്ക്ഫാസ്റ്റ് ഞാൻ ഓഫീസിൽ നിന്ന് കഴിച്ചോളാം…
👴🏻ഏയ്. വേണ്ട മോനെ ലക്ഷ്മി ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചിട്ട് പോ… മോളെ അവനു വിളമ്പി കൊടുക്ക്
മഹി ഒരു പേടിയോടെ രുദ്രനെ നോക്കി
😡എന്താടി നോക്കുന്നത് പോയി ബ്രേക്ക് ഫാസ്റ്റ് എടുത്തു വെക്കടി
അവന്റെ പെട്ടെന്നുള്ള അലർച്ചയിൽ മഹി പേടിച്ചു പോയി കണ്ണുകൾ നിറഞ്ഞൊഴുകി അതുകണ്ടതും രുദ്രൻ കലിയോടെ പറഞ്ഞു
😡എവിടെന്നു കിട്ടിയച്ച ഇവളെ എന്ത് പറഞ്ഞാലും നിന്ന് മോങ്ങിക്കോളും ഇതിനും മാത്രം കണ്ണീരുണ്ടോ നിന്റെ കണ്ണില്
👴🏻മോനെ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നെ അതൊരു പാവമാ…
😡പാവമാണോ പാവയ്ക്കയാണോ എന്ന് കണ്ടറിയാം…
👴🏻നീയൊന്ന് മിണ്ടാതിരി മോളെ ചെല്ല്…
മഹി കണ്ണു തുടച്ചു കിച്ചനിലേക്ക് പോയി രുദ്രൻ ആ നിമിഷം മഹിയെ തിരിഞ്ഞു നോക്കി അഴിഞ്ഞു കിടക്കുന്ന അവളുടെ കാർകൂന്തൽ കാണെ രുദ്രൻ മനസിലോർത്തു
🙄എന്ത് നല്ല മുടിയാ ഇവൾക്ക് അതിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണയുടെ സുഗന്ധവും അതുമാത്രമല്ല അടുത്ത് വരുമ്പോ നല്ല ചെമ്പക പൂവിന്റെ വാസനയും… ഹോ… ശരിക്കുമൊരു മഹാലഷ്മി തന്നെ
👩🏻സാറെ… ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്…
ആലോചനയോടെ നിൽക്കുന്ന രുദ്രനെ നോക്കി മഹി പറഞ്ഞു രുദ്രൻ ടേബിളിൽ വന്നിരുന്നു കഴിച്ചു പാലപ്പവും ചിക്കൻ ഇഷ്ട്ടുവും ആയിരുന്നു ഉണ്ടാക്കിയത് തന്റെ ഇഷ്ട്ട ഭക്ഷണം കണ്ടപ്പോൾ തന്നെ രുദ്രന്റെ വായിൽ കപ്പൽ ഓടി ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന രുദ്രനെ മാധവനും ഉണ്ണിയമ്മയും പരസ്പരം നോക്കി അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു കഴിച്ച ശേഷം കൈ കഴുകാൻ പോയി മഹി ആ നേരം അവൻ കഴിച്ച പാത്രങ്ങൾ എടുത്തു കിച്ചനിലേക്ക് പോയി കൈ കഴുകി വന്ന ശേഷം രുദ്രൻ കിച്ചനിലേക്ക് നോക്കി അവിടെ തിരിഞ്ഞു നിന്ന് ശ്രീദേവിക്കുള്ള ഭക്ഷണം പ്ലേറ്റിൽ വിളമ്പുകയാണ് മഹി രുദ്രൻ അവളുടെ അരികിലേക്ക് ചെന്നു തന്റെ പിന്നിൽ ആരോ ഉണ്ടെന്ന് തോന്നിയ മഹി പെട്ടെന്ന് തിരിഞ്ഞു നിന്നു നോക്കുമ്പോൾ തൊട്ടു മുന്നിൽ രുദ്രൻ
👩🏻എന്താ സാറെ…
😠നീ കഴിച്ചോ….?
👩🏻ഇല്ല ദേവിയമ്മക്കും കൊടുത്തു കഴിഞ്ഞിട്ട് കഴിച്ചോളാം
😠ദേവിയമ്മയോ…? എന്റെ അമ്മയെ നീയെന്തിനാ അങ്ങനെ വിളിക്കുന്നെ
👩🏻എന്നോട് അങ്ങനെ വിളിക്കാനാ പറഞ്ഞത്…
🤨മ്മ് മ്മ് മ്മ് ഭക്ഷണം നന്നായിട്ടുണ്ട് ഇനി മുതൽ അമ്മയെ നോക്കുന്ന ജോലി മാത്രം അല്ല ഭക്ഷണം ഉണ്ടാക്കുന്ന ജോലിയും നിന്റെയാ കേട്ടല്ലോ…
👩🏻മ്മ് മ്മ്
😡നീയെന്താ മൂങ്ങയാണോ ഇങ്ങനെ കിടന്നു മൂളാൻ വായ തുറന്നു പറയടി…
😨ശരി ഞാൻ ചെയ്തോളാം…
🤨മ്മ് മ്മ് മ്മ്…
മഹിയെ ഒന്ന് കനപ്പിച്ചു നോക്കിയിട്ട് രുദ്രൻ തിരിച്ചു നടന്നു.
😠ഹോ…ആന അലറുന്ന പോലെയുണ്ട്
😡എന്താന്ന്…?
😨ഏയ്… ഒന്നുല്ല സാറെ…
🤨മ്മ് മ്മ് മ്മ്
രുദ്രൻ ഓഫീസിൽ വന്നു എല്ലാവരും അവനെ പേടിയോടെ നോക്കി എഴുന്നേറ്റു വിഷ് ചെയ്യ്തു എന്നാൽ തിരിച്ചു ഒന്നും മിണ്ടാതെ തന്റെ ക്യാബിനിൽ ചെന്നിരുന്നു.
😡മീറ്റിംഗ് കാര്യങ്ങൾ റെഡി ആണോ…? ഓക്കേ ഞാനിതാ വരുന്നു
ദേഷ്യപ്പെട്ട് ഇറങ്ങി പോയവൻ പിന്നീട് വളരെ സന്തോഷത്തിലാണ് തന്റെ ക്യാബിനിലേക്ക് തിരിച്ചു വന്നത് ഏറെ നാളത്തെ തന്റെ പുതിയ ബിസിനസ്സ് ഡീൽ കിട്ടിയതിന്റെ സന്തോഷം
🙂ഇന്നത്തെ ദിവസം കൊള്ളാം വിചാരിച്ച കാര്യം എല്ലാം നടക്കുന്നുണ്ട് ഇനി ചിലപ്പോൾ അവളെ കണി കണ്ടത് കൊണ്ടാണോ…? ഏയ്…? അങ്ങനെ ഒന്നും അല്ല എന്റെ പെർഫോമൻസ് കൊണ്ട എനിക്ക് കിട്ടിയത്. മ്മ്മ്
അങ്ങനെ ആഴ്ചകൾ കടന്നു പോയി ശ്രീദേവിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി വീഴ്ചയിൽ കാലിന് ഉളുക്കും നടുവിന് ചെറിയ വേദനയും മാത്രം ഉണ്ടായിരുന്നുള്ളു മഹി വന്നതോടെ പതിയെ പതിയെ ശ്രീദേവി എഴുന്നേറ്റു തുടങ്ങി ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിൽ വന്ന രുദ്രൻ കാണുന്നത് ശ്രീദേവിയെ പതിയെ നടത്തിക്കുന്ന മഹിയെ ആണ് അതു കണ്ടതും രുദ്രന് ഒരുപാട് സന്തോഷം തോന്നി തന്റെ അമ്മ എഴുന്നേറ്റു നിൽക്കുന്നു ഏറെ നാളായി താൻ കാണാൻ ആഗ്രഹിച്ച കാര്യം ഇന്ന് കണ്ടിരിക്കുന്നു അവൻ ശ്രീദേവിയുടെ അരികിലേക്ക് ഓടി
😀അമ്മേ… എന്റമ്മ എഴുന്നേറ്റോ…
👵🏻പിന്നെ എഴുന്നേൽക്കാതെ ദേ ഈ നിൽക്കുന്ന എന്റെ മോള് എന്നെ എഴുന്നേൽപ്പിക്കുകയല്ലാ ഓടിച്ചു കാണിക്കുമെന്ന് അന്ന് വേണുവേട്ടൻ പറഞ്ഞതാ അതിപ്പോ സത്യമായി
രുദ്രൻ മഹിയെ ഒന്ന് പാളി നോക്കി നിറഞ്ഞ പുഞ്ചിരി ആണ് അവളുടെ മുഖത്തു അതുകണ്ട് അവന്റെ ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടർന്നു ശ്രീദേവിയെ ചേർത്ത് പിടിച്ചു നടക്കുന്ന മഹിയെ ഒരു നിമിഷം കണ്ടപ്പോ സന്തോഷത്തോടൊപ്പം ഒരു കുഞ്ഞു അസൂയയും രുദ്രന് ഉള്ളിൽ തോന്നി
🤨അമ്മക്കിപ്പോ ഇവളെ മതി എന്നെ അത്ര വലിയ മൈന്റൊന്നും ഇപ്പൊ ഇല്ല… ശരിയാക്കി തരാം ഇവളെ ഒന്ന് പേടിപ്പിച്ചു നിർത്തിയിട്ടു തന്നെ കാര്യം നീ എന്റെ അമ്മയെ കയ്യിലെടുത്തു അച്ഛനെ കയ്യിലെടുത്തു എന്തിനു പറയുന്നു എന്റെ മുത്തശ്ശിയെ പോലും കയ്യിലെടുത്തു… ഇനി എന്നെയായിരിക്കും കയ്യിലെടുക്കുന്നത് എന്നാലത്തൊന്നു കാണണമല്ലോ നിന്നെ ഞാൻ വട്ടം കറക്കി വെള്ളം കുടിപ്പിക്കുമെടി
രുദ്രൻ മഹിയെ നോക്കി ഉച്ചത്തിൽ വിളിച്ചു
😡ഡി…..
ഒരു ഞെട്ടലോടെ രണ്ടുപേരും തിരിഞ്ഞു നോക്ക്
😱ഹോ… പേടിച്ചു പോയല്ലോ എന്താടാ…
😡എടി… പോയി എനിക്കൊരു ഗ്ലാസ് വെള്ളം എടുത്തിട്ട് വാ…
😡നീ ഇപ്പൊ വന്നതല്ലേയൊള്ളു പോയി ഫ്രഷ് ആയിട്ട് വാ എന്നിട്ട് ഒരുമിച്ചു ചായ കുടിക്കാം അതല്ലേ പതിവ്
😡എനിക്കിപ്പോ ചായ കുടിക്കാനൊരു മൂഡില്ല വെള്ളം കുടിക്കാന മൂഡ് പോയി എടുത്തിട്ട് വാടി
മഹി പോകാൻ നിന്നതും ശ്രീദേവി അവളെ പിടിച്ചു നിർത്തി
😡ദേവൂട്ട… വെള്ളം നീ പോയി എടുത്തു കുടിക്ക് ഇവൾക്ക് ഇവിടെ പണിയുണ്ട്
😡എന്ത് പണി… എന്റെ അമ്മേടെ അടുത്ത് ഒട്ടി നിക്കലാണോ ഇവളുടെ പണി അമ്മയെ നോക്കുന്ന പണി മാത്രം അല്ല ഭക്ഷണം ഉണ്ടാക്കുന്ന ജോലിയും ഞാനിവളെ എല്പിച്ചിരുന്നു എടി… ഇവിടെ വല്ലതും ഉണ്ടാക്കി വെച്ചിട്ടുണ്ടോ നീ
😲ആ.. ഉണ്ടാക്കി വെച്ചിട്ടുണ്ട്
😡എന്ന പോയി വിളമ്പി വെക്കടി ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം
😔ശരി…
അതും പറഞ്ഞു മഹി അവിടന്നു പോയി
👵🏻നിനക്കെന്താ ദേവൂട്ട… ലക്ഷ്മിയെ കാണുമ്പോ ചെകുത്താൻ കുരിശ് കണ്ടത് പോലെ പെരുമാറുന്നത്
😡അതെ… അവളൊരു കുരിശ് തന്നെയാ വേണമെങ്കിൽ അമ്മയെടുത്തു തലയിൽ വെച്ചോ
👵🏻ഞാൻ വെക്കുന്നതിനേക്കാൾ നല്ലത് നീ വെക്കുന്നതാ.
😡എന്താന്ന്…?
👵🏻അല്ല… പണ്ട് യേശു ഒരു കുരിശേടുത്തു വെച്ചില്ലേ അതിനെ പറ്റി പറഞ്ഞതാ
😡മ്മ് മ്മ് മ്മ് ഒടുക്കം ആ കുരിശിൽ തന്നെയാ യേശുവിനെ ആണി അടിച്ചു കേറ്റിയതും അതുപോലെ ലക്ഷ്മി എന്ന കുരിശിനെ എടുത്തു എന്റെ തോളിൽ വെച്ചു എന്നെ ആ കുരിശിൽ ആണി അടിച്ചു കേറ്റാൻ അമ്മയ്ക്കുവല്ല പ്ലാനും ഉണ്ടോ
😊ഉണ്ടെങ്കിൽ…?
😡ഉണ്ടെങ്കിൽ… അതു ഇപ്പൊ തന്നെ അങ്ങോട്ട് കുഴിച്ചു മൂടിക്കോ വേണമെങ്കിൽ അതിന്റെ മുകളിൽ ഒരു കുരിശും കുത്തി വെച്ചോ അപ്പൊ പിന്നെ അതവിടന്ന് ഉയർന്നു വരില്ല
👵🏻ദേവൂട്ട…
😡ഇല്ലമ്മേ… ഇനിയും വിഡ്ഢി വേഷം കെട്ടാൻ എനിക്ക് വയ്യ… അമ്മ വെറുതെ സ്വപ്നം കാണരുത്
അത്രയും പറഞ്ഞു കൊണ്ടു രുദ്രൻ തന്റെ മുറിയിലേക്ക് പോയി രാത്രി പുറത്തേക്കുള്ള ബാൽകണിയിൽ നിൽക്കുകയാണ് രുദ്രൻ അവന്റെ മനസിലൂടെ പലതും കടന്നു പോയി
😔വേണ്ട… ഒന്നും വേണ്ട ഈ ജീവിതം ഇങ്ങനെ പോട്ടെ…
പിറ്റേന്ന് രാവിലെ ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് രുദ്രൻ എഴുന്നേറ്റു വാതിൽ തുറന്നു മുന്നിൽ ചായയുമായി മഹി നിൽക്കുന്നു
🙂ചായ…
🤨മ്മ് മ്മ് മ്മ്
രുദ്രൻ ചായ വാങ്ങി കുടിച്ചു കൊണ്ടു പറഞ്ഞു
എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യണം പിന്നെ എന്റെ കുറച്ചു ഡ്രസ്സ് വാഷ് ചെയ്യാനുണ്ട് ദേ ആ കാണുന്ന ബിന്നിലുണ്ട് പോയി എടുത്തോ എന്നിട്ട് ഈ റൂം ഇപ്പൊ തന്നെ ക്ലീൻ ചെയ്യണം
🙂ശരി സർ…
മഹി അരികിലൂടെ മുറിയിലേക്ക് കയറി പോയ നിമിഷം കളഭത്തിന്റെ നല്ല ഗന്ധം ഉണ്ടായിരുന്നു അവനത് ആവോളം ശ്വസിച്ചു
😌എന്റമ്മേ… ഹോ എന്ത് നല്ല മണമാ ഇവൾക്ക്
രുദ്രൻ തിരിഞ്ഞു നോക്കി കുനിഞ്ഞു നിന്ന് തന്റെ തുണികൾ കയ്യിലേക്ക് എടുക്കുകയാണവൾ നീളമുള്ള അവളുടെ മുടി അവളോടൊപ്പം വീണു കിടപ്പുണ്ട് രുദ്രന്റെ ഡ്രസ്സെല്ലാം എടുത്തു തിരിഞ്ഞു നോക്കിയ മഹി കാണുന്നത് തന്നെ കണ്ണെടുക്കാതെ നോക്കുന്ന രുദ്രനെ ആണ് ഒരു നിമിഷം അവളിലൂടെ ഒരു വിറയൽ കടന്നു പോയി ഒന്നും മിണ്ടാതെ തലയും താഴ്ത്തി വരുന്ന മഹിയുടെ മുന്നിലേക്ക് രുദ്രൻ കയറി നിന്നു അവൾ പേടിയോടെ അവിടെ നിന്നു
😡എന്തിനാടി തല കുനിച്ചു നിൽക്കുന്നെ എന്റെ മുഖത്തു നോക്കടി
മഹി രുദ്രനെ തല ഉയർത്തി നോക്കി
🤨മ്മ് മ്മ് മ്മ് നീ ഇന്ന് അമ്പലത്തിൽ പോയോ…?
😒മ്മ് പോയി
🤨മ്മ് മ്മ് മ്മ് നിന്നെ നല്ല കളഭത്തിന്റെ മണമുണ്ട് അതുകൊണ്ട് ചോദിച്ചതാ.
പിന്നെ നിന്റെ മുടി കാണാനും നല്ല ഭംഗി ഉണ്ട്
😔മ്മ് ശരി… വഴിയിൽ നിന്ന് മാറ് എനിക്ക് പോണം
😌മ്മ്… പൊക്കോ
രുദ്രൻ മാറി നിന്നതും മഹി ഒരു ഓട്ടമായിരുന്നു അതു കണ്ടു രുദ്രൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോയി ചായ കുടിച്ചു കഴിഞ്ഞു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറിയ നിമിഷം മഹി വേഗം രുദ്രന്റെ റൂം ക്ലീൻ ചെയ്തിട്ടു
👵🏻ഹരി നീ എങ്ങോട്ടാ
🙂അമ്മേ എന്റെ ഫ്രണ്ട്സിനു ഒരു ചെറിയ പാർട്ടി കൊടുക്കണം ഞാൻ അവരുടെ അടുത്തേക്ക് പോവുകയാണ്
അതും പറഞ്ഞു ഹരി അവന്റെ ഫ്രണ്ട്സിന്റെ അടുത്ത് പോയി ഒരു കുന്നിന്റെ മുകളിലാണ് ഹരിയും ഫ്രണ്ട്സും കൂടിയത്
😀എന്താടാ പെട്ടെന്ന് ഒരു പാർട്ടി നിനക്ക് ലോട്ടറി അടിച്ചോ അതോ മഹിക്ക് വിശേഷം ഉണ്ടോ
കൂട്ടത്തിൽ ഒരുത്തൻ ഹരിയോട് ചോദിച്ചു
😀ഒരു നല്ല ലോട്ടറി അടിച്ചു പിന്നെ മഹിയുടെ വിശേഷം… അവൾക്കു ഈ ജന്മം ഒരു വിശേഷം ഉണ്ടാകാൻ പോകുന്നില്ല അതുകൊണ്ട് ഞാനവളെ ഒഴിവാക്കി ഇപ്പൊ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു അടുത്ത ആഴ്ചയാ വിവാഹം അതിന്റെ പാർട്ടിയാണ് ഇത് എല്ലാവരും വരണം ഓക്കേ
ഹരി പറഞ്ഞ കാര്യം കേട്ടു അവന്റെ നാല് കൂട്ടുകാരും ഞെട്ടി നിന്നു
😦എന്താട നീ പറഞ്ഞത് മഹിയെ നീ ഒഴിവാക്കിയെന്നോ… എന്നിട്ട് മറ്റൊരു വിവാഹം കഴിക്കുന്നുന്നോ ഹരി നീയെന്താ തമാശ പറയുകയാണോ
കേട്ടത് വിശ്വസിക്കാനാകാതെ അതിലൊരുവാൻ ചോദിച്ചു ഹരി എല്ലാം അവരോടു തുറന്നു പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞതും കൂട്ടത്തിലൊരുത്തന്റെ കൈ ഹരിയുടെ കാരണം പുകച്ചു ഹരി ഞെട്ടലോടെ അവനെ നോക്കി
😨എടാ… നീ…
😡മിണ്ടരുത്…. ഇനി നീ വായ തുറന്ന കൊല്ലും ഞാൻ… ദ്രോഹി ആരും ഇല്ലാത്ത ഒരു പാവം പെണ്ണിനെ പച്ചയ്ക്കു ചതിച്ചല്ലെടാ നീ..
😨എടാ… ഞാൻ…
😡നിർത്തട… നീ ഇനി ഒന്നും പറയണ്ട അവൻ പറഞ്ഞതെ ഞങ്ങൾക്കും പറയാനൊള്ളൂ… മഹിയെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവളുടെ പിന്നാലെ നടന്നു ഇഷ്ടം പിടിച്ചു വാങ്ങിയത് നീയല്ലേ അന്നേ അവള് പറഞ്ഞതല്ലേ ആരും ഇല്ലാത്ത അനാഥയാണെന്ന് അപ്പൊ നീയെന്താ പറഞ്ഞത് നിനക്കതൊന്നും പ്രശ്നമല്ല പൊന്നു പോലെ നോക്കിക്കോളാം എന്ത് വന്നാലും കൂടെയുണ്ടാകും മരണം വരെ കൈ വിടില്ലെന്ന്… എന്നിട്ട് കുറച്ചു പണം കൈയിൽ വന്നപ്പോ നിനക്കവൾ ഒന്നിനും കൊള്ളാത്തവളായി അല്ലെ
😠എടാ അവൾക്കു അമ്മയാവാൻ കഴിവില്ല പിന്നെ മരുന്ന് കഴിച്ചു എത്ര കാലം കാത്തിരിക്കണം…
😔നീയൊക്കെ ഒരു മനിഷ്യനാണോടാ മരുന്നിലൂടെയും ചികിത്സയിലൂടെയും ഉണ്ടാകുന്ന കുഞ്ഞിന് എന്ത് കുറവാടാ എല്ലാം നിന്റെ തെറ്റിധാരണയ… ഹരി ഇപ്പഴും വൈകിട്ടില്ല നീ ഒന്ന് മനസു വെച്ച മഹി തിരിച്ചു വരും പാവമാട അവള്
😔എനിക്ക് പറ്റില്ലെടാ ഞാൻ തീരുമാനിച്ചു കഴിഞ്ഞു നിങ്ങൾ വിവാഹത്തിന് വരണം
😡ഇല്ല ഹരി ഞങ്ങൾ ഉണ്ടാവില്ല കല്യാണത്തിന് മാത്രം അല്ല നിന്റെ ജീവിതത്തിലും… കാരണം നിന്റെ വിവാഹത്തിൽ മാത്രമല്ല അന്ന് വിളമ്പുന്ന നിന്റെ വിവാഹ സദ്യയിലും മഹാലക്ഷ്മിയുടെ കണ്ണുനീരുണ്ടാകും അതിന്റെ പങ്കു പറ്റാൻ ഞങ്ങൾ ഉണ്ടാവില്ല നീ ഒന്നോർത്തോ ഞങ്ങൾ നാലുപേരുടെയും മുന്നിൽ വെച്ചു മാത്രമല്ല അമ്പല നടയിൽ വെച്ച് ദൈവത്തെ മുൻ നിർത്തി താലി കെട്ടിയതാ നീയവളെ അതു മറക്കരുത് എന്തായാലും നീ എല്ലാം തീരുമാനിച്ചു ഇനി ഞങ്ങൾ എന്ത് പറയാൻ
ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ വാ നമുക്ക് പോകാം നോക്ക് ഹരി മഹിയെ ഒഴിവാക്കിയത് പോലെ നീ ഞങ്ങളെയും ഒഴിവാക്കിയേക്ക് ഓക്കേ ഗുഡ് ബൈ
അത്രയും പറഞ്ഞു അവർ നാലുപേരും അവിടന്നു പോയി ആകെ ഉണ്ടായിരുന്ന സൗഹൃദം കൂടി ഇപ്പോൾ എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു ഹരി ഒരു വേദനയോടെ വീട്ടിൽ വന്നു
👵🏻എന്താ മോനെ…?
അംബിക ഹരിയുടെ മുഖം കണ്ടപ്പോൾ ചോദിച്ചു ഹരി എല്ലാം പറഞ്ഞു
👵🏻സാരമില്ല അല്ലെങ്കി തന്നെ നിന്നെ വേണ്ടാത്ത കൂട്ടുകാരെ നിനക്കെന്തിനാ
ഹരിയെ സമാധാനിപ്പിച്ചു കൊണ്ടു അംബിക പറഞ്ഞു… അങ്ങനെ ഒരാഴ്ചക്കു ശേഷം ഹരിയുടെയും ഗീതഞ്‌ജലിയുടെയും വിവാഹം കഴിഞ്ഞു എല്ലാം കഴിഞ്ഞു പോകാൻ നേരം ഗൗതമിനെ കയ്യിലെടുത്തു പൊട്ടിക്കരയുന്ന ഗീതുവിനെ കണ്ടതും ഹരി വല്ലായ്മയോടെ നോക്കി ഒടുവിൽ അവർ ഹരിയുടെ വീട്ടിലെത്തി ചടങ്ങുകൾ പൂർത്തിയായി രാത്രി ഹരിയുടെ മുറിയിൽ ഗീതു വന്നു
🙂 വാ ഗീതു എന്താ അവിടെ നിൽക്കുന്നെ
ഗീതു പെട്ടെന്ന് തന്നെ വാതിലടച്ചു കൈയിലെ പാൽ ഗ്ലാസ് ഹരിക്കു കൊടുത്തു ഹരി കുടിച്ച ശേഷം ഗീതുവിന് കൊടുത്തു
😏വേണ്ട ഹരി ഞാൻ പാൽ കുടിക്കാറില്ല ഹരി മുഴുവനും കുടിച്ചോളൂ… പിന്നെ എനിക്ക് നല്ല ഷീണം ഉണ്ട് ഉറക്കം വരുന്നു
🙂അല്ല ഗീതു ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെ
😏പ്ലീസ് ഹരി എനിക്കുറങ്ങണം… പിന്നെ…ആദ്യം നമ്മൾ പരസ്പരം മനസിലാക്കട്ടെ എന്നിട്ട് മതി എല്ലാം ഇപ്പൊ ഒന്നും വേണ്ട ഓക്കേ ഗുഡ് നൈറ്റ്
അത്രയും പറഞ്ഞു ഗീതു തിരിഞ്ഞു കിടന്നു ഹരിക്ക് താൻ വിചാരിച്ച കാര്യം നടക്കാത്തത്തിൽ വല്ലാത്ത ദേഷ്യം തോന്നി ഓരോന്നു ഓർത്തു അവനും ചരിഞ്ഞു കിടന്നു ശ്രീദേവി ഇപ്പോൾ പതുക്കെ തനിയെ നടക്കാൻ തുടങ്ങി രാത്രി പുറത്തേക്ക് നോക്കിയിരിക്കുകയാണവർ
👴🏻ശ്രീ….
👵🏻എന്താ.. മാധവേട്ട…
👴🏻എന്താടോ ഒറ്റക്കൊരു നിൽപ്പ് ലക്ഷ്മി മോളെവിടെ…
👵🏻എനിക്കുള്ള കഞ്ഞി എടുക്കാൻ പോയേക്കെ…
👴🏻വേണു വിളിച്ചിരുന്നു…
👵🏻അറിഞ്ഞു… ഹരി വീണ്ടും വിവാഹം കഴിച്ചു അല്ലെ…
👴🏻മ്മ് മ്മ് ലക്ഷ്മി പറഞ്ഞോ
👵🏻മ്മ് മ്മ് എന്റെ മുന്നിലിരുന്ന് കുറെ കരഞ്ഞു പാവം കുട്ടി കണ്ടിട്ട് സഹിക്കുന്നില്ല
👴🏻എന്ത് ചെയ്യാനാടോ ചില മനുഷ്യർ ഇങ്ങനെയാ ഇതൊക്കെ ആ കുട്ടിയുടെ വിധിയായിട്ട് കണ്ടാൽ മതി
ഇവരുടെ സംസാരം കേട്ട് കൊണ്ടു പുറകിൽ രുദ്രനും ഉണ്ടായിരുന്നു എല്ലാം കേട്ട് കഴിഞ്ഞതും അവൻ തിരിഞ്ഞു മഹിയെ നോക്കി തന്റെ അമ്മക്കുള്ള ഭക്ഷണം എടുക്കുകയാണവൾ മുഖം വാടിയിട്ടുണ്ട് ഒരു നിമിഷം അവനവളോട് പാവം തോന്നി അതെ സമയം ഹരിയോട് ദേഷ്യവും എന്തൊക്കെയോ മനസിലുറപ്പിച്ചു രുദ്രൻ തന്റെ മുറിയിലേക്ക് പോയി
പിറ്റേന്ന്…
🙂അമ്മേ… ലക്ഷ്മി എവിടെ…?
👵🏻അവള് അടുക്കളയിൽ ഉണ്ട് എന്താ…?
അപ്പോഴാണ് രുദ്രനുള്ള ചായയുമായി മഹി വന്നത്
👩🏻സാറെ… ചായ
🙂എനിക്കിപ്പോ വേണ്ട… നീ വേഗം പോയി റെഡി ആയിട്ട് വാ അമ്പലത്തിൽ പോണം
👩🏻സാറ് പൊയ്ക്കോളൂ
😡ഞാൻ മാത്രം അല്ലെ എന്റെ കൂടെ നീയും വരണം എന്താ പറ്റില്ലേ നിനക്ക്
👩🏻രാവിലത്തേക്കുള്ളത് ഒന്നും ആയില്ല ജോലി ഉണ്ട് സാറ് പൊയ്ക്കോ
😡പറ്റില്ല നീയും വരണം.. പിന്നെ ഇന്നത്തെ ഫുഡ്ഡ് ജാനകി ചേച്ചി ഉണ്ടാക്കട്ടെ നീ വേഗം ചെല്ല് അഞ്ചു മിനിറ്റ് അതിനുള്ളിൽ വരണം
മഹി പേടിയോടെ ശ്രീദേവിയെ നോക്കി ശ്രീദേവി സമ്മതമേന്നോണം കണ്ണുകളടച്ചു തലയനക്കി മഹി വേഗം ഒരു സെറ്റ് മുണ്ടുടുത്തു മിതമായി ഒരുങ്ങി വന്നു രുദ്രൻ അവളെ കണ്ണെടുക്കാതെ നോക്കി അതു കണ്ടു ശ്രീദേവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു
🙂അമ്മേ ഞങ്ങൾ ഇറങ്ങെ…
👵🏻ശരി മോനെ പോയിട്ട് വാ…
അവർ പോയ ശേഷം മാധവനും മുത്തശ്ശിയും അവിടേക്ക് വന്നു
👵🏻എന്താ ശ്രീദേവി ഒരു ചിരിയൊക്കെ…മക്കളെവിടെ പോയതാ
👵🏻അവര് അമ്പലത്തിൽ പോയി അമ്മേ എന്റെ മകൻ മാറി തുടങ്ങി എന്ന് തോന്നുന്നു മാധവേട്ട നമ്മുടെ ആ പഴയ ദേവൂട്ടനെ നമുക്ക് തിരിച്ചു കിട്ടാൻ പോവേ
👴🏻എങ്ങനെ…?
👵🏻പറയാം അവര് തിരിച്ചു വരട്ടെ കാത്തിരിക്കൂ.
മാധവൻ ഒരു ചിരിയോടെ ശ്രീദേവിയെ നോക്കി… ശേഷം അമ്പലത്തിൽ എത്തി കണ്ണടച്ച് തൊഴുതു പ്രാർത്ഥിച്ചു നിൽക്കുന്ന മഹിയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു രുദ്രൻ പറഞ്ഞു
💞എനിക്ക് നിന്നെ ഇഷ്ട്ടമാണ് മഹാലഷ്മി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു നിനക്ക് സമ്മതമാണോ എന്റെ പെണ്ണാവാൻ 💞
ഞെട്ടി കണ്ണുതുറന്ന മഹി കാണുന്നത് തന്നെ നോക്കി പുഞ്ചിരിക്കുന്ന മഹാദേവന്റെ മുഖമാണ് ഒരു നിമിഷം എന്താ സംഭവിച്ചത് താൻ കേട്ടത് സത്യം ആണോ എന്നറിയാൻ തല ചരിച്ചു തന്റെ അരികിൽ നിൽക്കുന്നവനെ നോക്കി അവൻ കണ്ണുകളച്ചു പ്രാർത്ഥിക്കുകയാണ് തൊഴുതു കഴിഞ്ഞതും മഹിയെ നോക്കി അവൻ പറഞ്ഞു
😡നമുക്ക് പോകാം…
😳മ്മ് മ്മ്
കാറിലിരിക്കുമ്പോൾ മഹി രുദ്രനെ പാളി നോക്കി തികച്ചും ഗൗരവം തന്നെ നോക്കുന്നു പോലുമില്ല എന്നാലും താൻ കേട്ടതാണ് എന്നാൽ കണ്ണുതുറന്നപ്പോൾ കണ്ടത് മഹാദേവനെയും ഇനി ശരിക്കും മഹാദേവൻ വന്നു പറഞ്ഞതാണോ… ഏയ് അല്ലല്ല… ചിലപ്പോൾ തോന്നിയതാവും എന്നാൽ അവളുടെ ഭാവങ്ങൾ എല്ലാം കണ്ടു കൊണ്ടു ഒരു ചെറിയ പുഞ്ചിരിയോടെ രുദ്രൻ കാറോടിച്ചു വീട്ടിൽ തിരികെ എത്തിയ ശേഷം
🙂ലക്ഷ്മി എനിക്കൊരു ചായ വേണം എന്റെ റൂമിലേക്ക് കൊണ്ടു വന്ന മതി
👩🏻ശരി
മഹി ഡ്രസ്സ് മാറാൻ മുറിയിലേക്ക് പോയ നേരം രുദ്രൻ എല്ലാവരെയും നോക്കിയിട്ട് മുറിയിലേക്ക് പോകാൻ നേരം മാധവൻ പിന്നിൽ നിന്ന് വിളിച്ചു
👴🏻മോനെ അമ്പലത്തിൽ പോവുന്നുണ്ടെങ്ങി പറയായിരുന്നില്ലേ നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചു പോവായിരുന്നു
🙂അച്ഛൻ വിഷമിക്കണ്ട… ഇന്ന് എനിക്ക് അവളെയും കൊണ്ടു പോണമെന്നു തോന്നി…അധികം വൈകാതെ നമുക്ക് എല്ലാവർക്കും ഒരുമിച്ചു പോകാം എന്താ…അതുപോരെ മുത്തശ്ശി
👵🏻മ്മ് മ്മ് മ്മ് അതുമതി ഞങ്ങള് കാത്തിരുന്നോളാം
രുദ്രൻ ഒരു ചിരിയോടെ റൂമിലെക്ക് പോയി
👵🏻ശ്രീദേവി നീ പറഞ്ഞത് നേര നമ്മുടെ ആ പഴയ ദേവൂട്ടൻ തിരിച്ചു വരും
എല്ലാവരുടെയും മുഖത്തു പ്രതീക്ഷയുടെ പുച്ചിരി ഉണ്ടായിരുന്നു
👩🏻സാറെ… ചായ
ബാൽകണിയിൽ നിൽക്കുന്ന രുദ്രന്റെ അരികിലേക്ക് ചായയുമായി മഹി വന്നു രുദ്രൻ ചായ വാങ്ങി കുടിച്ചു കൊണ്ടു മഹിയെ നോക്കി അവന്റെ നോട്ടം കണ്ടതും മഹി കിടന്നു വിറയ്ക്കാൻ തുടങ്ങി
👩🏻ഞാൻ… ഞാൻ… പോട്ടെ കുറച്ചു ജോലി ഉണ്ട്
🙂ലച്ചു…
തിരിഞ്ഞു നടന്ന മഹിയെ നോക്കി രുദ്രൻ വിളിച്ചു അവന്റ സ്നേഹം നിറഞ്ഞ ആ വിളിയിൽ ലച്ചു തിരിഞ്ഞു പോലും നോക്കാനാവാതെ നിന്നു രുദ്രൻ ചായ കപ്പ് സൈഡിൽ വെച്ചു മഹിയുടെ മുന്നിൽ വന്നു നിന്നുകൊണ്ട് ചോദിച്ചു
🙂അമ്പലത്തിൽ വെച്ചു നിന്റെ ചെവിയിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു നീ അതു കേട്ടിട്ടും എന്താ ഒന്നും മിണ്ടാതിരുന്നത്
മഹി ഞെട്ടലോടെ രുദ്രനെ നോക്കി അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണവൻ
🙂പറ സമ്മതമാണോ നിനക്ക് എന്നെ വിവാഹം കഴിക്കാൻ
😔അല്ല
🤨അതെന്താ
😔എന്റെ വിവാഹം കഴിഞ്ഞതാ മാത്രമല്ല ഭർത്താവുപേക്ഷിച്ച പെണ്ണാ ഞാൻ
🙂എന്റെയും കഴിഞ്ഞതാണല്ലോ എന്നെ എന്റെ ഭാര്യയും ഉപേക്ഷിച്ചു അപ്പൊ നമ്മൾ രണ്ടും ഒരുപോല ആണ്
😔അല്ല… ഒരിക്കലുമല്ല… എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചതിന് ഒരു കാരണം ഉണ്ട് ആ കാരണം അറിഞ്ഞാൽ സാറും എന്നെ ഒഴിവാക്കും
അത്രയും പറഞ്ഞു രുദ്രനെ മറികടന്നു പോകാൻ പോയ മഹിയുടെ കയ്യിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി മഹി ഞെട്ടലോടെ രുദ്രനെ നോക്കി അവന്റെ കൈക്കുള്ളിൽ കിടന്നു കുതറി അതു കണ്ടു രുദ്രൻ പറഞ്ഞു
😡അടങ്ങി നിൽക്കടി എന്തിനാ കിടന്നു പിടക്കുന്നെ
😱എന്നെ വിട് എനിക്ക് പോണം
😡വീട്ടില്ലെങ്കി…?
👩🏻ഞാൻ ഒച്ച വെക്കും…
🙂അതിനു നിന്റെ ശബ്ദം പുറത്തു പോയെങ്കിൽ അല്ലെ നീ ഒച്ച വെക്കുന്നതിനു മുൻപ് ഞാൻ നിന്നെ ഉമ്മ വെക്കും
മഹി പേടിയോടെ രുദ്രനെ നോക്കി രുദ്രൻ വല്ലാത്തൊരു ഭാവത്തോടെ മഹിയെ നോക്കി മഹി അതു കണ്ട് വിറക്കാൻ തുടങ്ങി പെട്ടെന്ന് രുദ്രൻ പൊട്ടിച്ചിരിച്ചു
ഹ ഹ ഹ ഹ ഹ 🙂 നീ പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല… പിന്നെ നീ സമ്മതിക്കാത്ത കാരണം എനിക്കറിയാം എല്ലാം ഇന്നലെ അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ട് ഞാൻ വേണു അങ്കിളിനെ വിളിച്ചിരുന്നു എന്നോടെല്ലാം പറഞ്ഞു ആ നിമിഷം ഞാൻ ഉറപ്പിച്ചത നിന്നെ എനിക്ക് വേണമെന്ന്… നോക്ക് ലച്ചു ഞാൻ ഹരിയല്ല ഒരിക്കലും എന്തിന്റെ പേരിലാണെങ്കിലും ഞാൻ നിന്നെ വെറുക്കില്ല ഉപേക്ഷിക്കില്ല നമുക്ക് കുട്ടികൾ ഉണ്ടാകും എനിക്ക് വിശ്വാസം ഉണ്ട് പ്രതീക്ഷ ഉണ്ട് നന്നായി ആലോചിച്ചു പോസിറ്റീവ് ആയൊരു മറുപടി ഉടനെ എനിക്ക് തരണം ഓക്കേ
അത്രയും പറഞ്ഞു കൊണ്ടു മാഹിയിൽ നിന്ന് പിന്മാറി അവൻ തിരിഞ്ഞു നിന്നു മഹി ഒന്നും മിണ്ടാതെ താഴേക്കു ചെന്നു അവളുടെ മുഖം കണ്ടു മൂന്നു പേരും കാരണം ചോദിച്ചു നടന്ന സംഭവം എല്ലാം അവരോടു പറഞ്ഞു എല്ലാം കേട്ട ശേഷം മാധവൻ മഹിയുടെ അരികിൽ വന്നു
👴🏻മോളെ… അവൻ പറഞ്ഞത് തന്നെ ഞങ്ങളുടെയും ആഗ്രഹം ഈ വീടിന്റെ മരുമകളായി നിന്നെ സ്വീകരിക്കാൻ ഞങ്ങൾക്ക് സമ്മതമാ പിന്നെ മോളു പറഞ്ഞ പ്രശ്നം അതിനൊക്കെ ഇപ്പൊ ചികിത്സ ഉണ്ട് ഹോസ്പിറ്റൽ ഉണ്ട് ഡോക്ടർ ഉണ്ട് അതുകൊണ്ട് അവൻ പറഞ്ഞത് പോലെ ഞങ്ങൾക്കും പ്രതീക്ഷയുണ്ട് മോളൊരു അമ്മയാകും… മോൾക്ക് സമ്മതമാണോ എന്റെ മോനെ വിവാഹം കഴിക്കാൻ
മാധവന്റ വാക്കുകൾ കേട്ട് മഹിയുടെ ഉള്ളിലും ചെറിയ പ്രതീക്ഷ വന്നു അവൾ മാധവന്റ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു
👴🏻 എന്റെ മോളു കരയരുത് നിനക്ക് ഞങ്ങളെല്ലാവരും ഉണ്ട്
ഒരുപാട് ആലോചനക്ക് ശേഷം മഹി തന്റെ സമ്മതം രുദ്രനെ അറിയിച്ചു അവന്റെ മനസും ഒരുപാട് സന്തോഷിച്ചു ആർഭാടങ്ങളും അലങ്കാരവും ഒന്നുമില്ലാതെ അമ്പലത്തിൽ വെച്ചു തന്റെ അച്ഛന്റെയും അമ്മയുടെയും മുത്തശ്ശിയുടെയും വേണുവിന്റെയും മുന്നിൽ വെച്ചു രുദ്രൻ മഹിക്ക് താലി ചാർത്തി മനസ് നിറഞ്ഞ ഒരു പുഞ്ചിരി എല്ലാവരിലും ആ നിമിഷം ഉണ്ടായിരുന്നു രാത്രി രുദ്രന്റെ മുറിയിലേക്ക് പോവാതെ അടുക്കളയിൽ ചുറ്റിപറ്റി നിൽക്കുന്ന മഹിയെ കാണെ ശ്രീദേവി അവളുടെ അരികിലേക്ക് ചെന്നു
👵🏻അല്ല മോളിതുവരെ പോയില്ലേ ദേ ആ പാലെടുത്തു അവന്റെ മുറിയിലേക്ക് ചെല്ല്
😱അമ്മേ… ഞാൻ പോണോ ഞാനിന്ന് അമ്മേടെ കൂടെ കിടന്നോളാം… പ്ലീസ്
👵🏻അയ്യേ… അതൊന്നും ശരിയാവില്ല ഞാനെ ഇനി മുതൽ എന്റെ കെട്ടിയോന്റെ കൂടെ കിടക്കുന്നെ അതുകൊണ്ട് എന്റെ മോള് നേരം കളയാതെ വേഗം അങ്ങോട്ട് ചെല്ല്
കയ്യിലൊരു പാൽ ഗ്ലാസും കൊടുത്തു ശ്രീദേവി മഹിയെ ഉന്തി തള്ളി രുദ്രന്റെ മുറിയിലേക്ക് വിട്ടു വാതിലിന്റ മുന്നിൽ നിന്നതും നെഞ്ചിപ്പോ ഇടിച്ചു പൊട്ടുമെന്നായി
🙄എന്തും വരട്ടെ അങ്ങോട്ട് ചെല്ലാം
വാതിൽ തുറന്നു
മഹി അകത്തേക്ക് കയറി അവിടെ കട്ടിലിൽ കിടന്നു ഫോൺ നോക്കുകയാണ് രുദ്രൻ അവൻ മുഖം ചരിച്ചു അവളെ നോക്കി ഫോൺ മാറ്റി വെച്ചു ഒരു ചിരിയോടെ പറഞ്ഞു
🥰ആ വാതിലടച്ചിട്ട് വേഗം വാടി പെണ്ണെ എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു
മഹി ഒരു വിറയലോടെ ഇല്ലെന്ന് തലയനക്കി അതു കണ്ടു രുദ്രൻ എഴുന്നേറ്റു വാതിലടച്ചു കുറ്റിയിട്ട് അവളുടെ അരികിലേക്ക് ചെന്നു
🥰എന്താ ലച്ചു ഇങ്ങനെ…? നീ എന്തിനാ പേടിക്കുന്നെ ഞാൻ നിന്റെ ഭർത്താവല്ലേ നീ എന്റെ ഭാര്യയും
അതു കേട്ട് ഒരു വിറയലോടെ മഹി പാൽഗ്ലാസ് രുദ്രന് നേരെ നീട്ടി
👩🏻സാറെ… പാല്
അതു കേട്ട് രുദ്രന് ദേഷ്യം വന്നു
😡നീയെന്താടി എന്റെ student ആണോ എന്നെ സാറേന്നു വിളിക്കാൻ
😱അല്ല…
😡പിന്നെ നീയെന്റെ ആരാ
👩🏻ഭാര്യ
😡അപ്പൊ എന്നെ എന്താ വിളിക്കേണ്ടത്
👩🏻എന്താ വിളിക്കേണ്ടത്
😡ഇനി അതും ഞാൻ പറഞ്ഞു തരണോ…?
👩🏻അല്ല രണ്ടു പേരുണ്ടല്ലോ രുദ്രനും ദേവനും ഇതിൽ ഏതാ വിളിക്കണ്ടേ
😡നിനക്കേതു പേര് വിളിക്കാനാ ഇഷ്ടം അതു വിളിക്ക്
👩🏻ദേവേട്ടാ… എനിക്ക് അങ്ങനെ വിളിക്കാനാ ഇഷ്ടം അതു പോരെ
🥰മ്മ് മ്മ്മ്
അവളുടെ ദേവേട്ടാ എന്നുള്ള വിളിയിൽ അവന്റെ ദേഷ്യം പാടെ വിട്ടുപോകുന്നത് അവനറിഞ്ഞു ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിൽ നിന്ന് പാൽ വാങ്ങി കുടിച്ചു ശേഷം ബാക്കി അവളെയും കുടിപ്പിച്ചു ഗ്ലാസ് മേശമേൽ വെച്ചു മഹി അരികിലേക്ക് ചേർത്ത് പിടിച്ചു
🥰ഇങ്ങനെ നിന്ന മതിയോ നമുക്ക്… കിടക്കണ്ടേ ലച്ചു
മഹി നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു രുദ്രൻ അവളെ ഇരുകൈകളിൽ കോരി എടുത്തു കട്ടിലിൽ കിടത്തി അവനും കിടന്നു ആ രാത്രിയിൽ പരസ്പരം പ്രണയം പങ്കു വെച്ചു അവർ പിന്നീടങ്ങോട്ടുള്ള ഓരോ രാത്രിയും പകലും മത്സരിച്ചുള്ള അവരുടെ പ്രണയ നിമിഷങ്ങൾ ആയിരുന്നു അതിനോടൊപ്പം മഹിയുടെ ചികിത്സകളും നടന്നു പോയി ഒരു ദിവസം
😨അമ്മേ… എന്താ എന്തുപറ്റി എന്തിനാ എന്നോട് വരാൻ പറഞ്ഞെ
പെട്ടെന്ന് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു ശ്രീദേവി വിളിച്ചതിനെ തുടർന്ന് ഓടി കിതച്ചു വന്നതാണ് രുദ്രൻ
👵🏻ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് അവൻ ചോദിച്ചത് കേട്ടില്ലേ എന്ത് പറ്റിയെന്നു
😨ഞാൻ എന്ത് ഒപ്പിച്ചുന്ന അമ്മ പറയുന്നേ
👵🏻എന്നാലും എന്റെ ദേവൂട്ട ലക്ഷ്മി മോളേ നീ ഇങ്ങനെ തളർത്തി കളഞ്ഞല്ലോ
😨മുത്തശ്ശി ലച്ചുവിന് എന്ത് പറ്റി അവളെവിടെ… അച്ഛാ ലച്ചു എവിടെ
👴🏻മുറിയിലുണ്ട് നീ ചെന്നു നോക്ക് ആകെ തളർന്നു കിടക്കെ
😱ലച്ചു……
അലറി വിളിച്ചു കൊണ്ട് രുദ്രൻ മുറിയിലേക്ക് ഓടി അതുകണ്ട് മൂന്നു പേരും ഒരു ചിരിയോടെ പരസ്പരം നോക്കി മുറിയിൽ എത്തിയതും കണ്ടു കട്ടിലിൽ വാടി തളർന്നു കിടക്കുന്ന മഹിയെ
😲ലച്ചു… മോളെ… എന്താടാ എന്ത് പറ്റി
ഒരു പൊട്ടികരച്ചിലോടെ എഴുന്നേറ്റു മഹി രുദ്രനെ കെട്ടിപിടിച്ചു കരഞ്ഞു അതുകണ്ട് രുദ്രൻ പേടിയോടെ ചോദിച്ചു
😡എടി കരയാതെ കാര്യം പറയടി…
മഹി പെട്ടെന്ന് രുദ്രന്റെ വായ പൊത്തിപിടിച്ചു കൊണ്ടു പറഞ്ഞു
👩🏻ഇങ്ങനെ ഒച്ച വെക്കല്ലേ ദേവേട്ടാ നമ്മുടെ മക്കള് പേടിച്ചു പോകും…
രുദ്രൻ ഞെട്ടലോടെ മഹിയുടെ കൈ എടുത്തു മാറ്റി ചോദിച്ചു
😳സത്യം ആണോ ലച്ചു… നമ്മുടെ… നമ്മുടെ മക്കൾ വന്നോ
👩🏻മ്മ് മ്മ് മ്മ് ഒരാളല്ല രണ്ടു പേര ഇവിടെ
രുദ്രന്റെ വലതു കയ്യെടുത്തു തന്റെ വയറ്റിൽ വെച്ചു കൊണ്ടു പറഞ്ഞു
👩🏻പ്രാർത്ഥനകളും ചികിത്സകളും എല്ലാം ഫലിച്ചു നമുക്ക് മക്കൾ വരാൻ പോവേ അവര് നമ്മളെ അച്ഛന്നും അമ്മെന്നും വിളിക്കും അല്ലെ ദേവേട്ടാ
പ്രതീക്ഷയോടെ പറയുന്ന മഹിയെ നിറകണ്ണോടെ രുദ്രൻ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരുന്നു എല്ലാവരും മഹിയെ താഴത്തും തറയിലും വെക്കാതെ പൊന്നുപോലെ കൊണ്ടു നടക്കുകയാണ് അങ്ങനെ അവസാന ചെക്കപ്പും കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോഴാണ് രുദ്രൻ ഒരാളെ അവിടെ വെച്ചു കണ്ടത്…
🤨മീര…
ഭർത്താവിനോടൊപ്പം ഡോക്ടറെ കാണാൻ വരികയാണ് മീര…കണ്ടാലറിയാം മുഖത്തു പഴയ അഹങ്കാരം ഇല്ല ആകെ സങ്കടം നിറഞ്ഞു നിൽക്കുന്നു… മഹിയെ ചേർത്ത് പിടിച്ചു വരുന്ന രുദ്രനെ കണ്ടതും മീര ഞെട്ടലോടെ നോക്കി അവളെ മറികടന്നു പോകുന്ന രുദ്രനെ പുറകിൽ നിന്ന് മീര വിളിച്ചു
👩🏻രുദ്ര…
രുദ്രൻ തിരിഞ്ഞു നോക്കി…മീര അവരുടെ അരികിലേക്ക് ചെന്നു
👩🏻സുഖമാണോ…?
🤨മ്മ്.
👩🏻ഇത് ഭാര്യയാണല്ലേ എന്താ പേര്…?
👩🏻മഹാലഷ്മി
അപ്പോഴാണ് മഹിയുടെ വീർത്തു നിൽക്കുന്ന വയറു മീര ശ്രദ്ധിച്ചത് അങ്ങോട്ട് നോക്കി കണ്ണു നിറക്കുന്ന മീരയെ രുദ്രൻ സംശയ ഭാവത്തോടെ നോക്കി
😡എന്താ മീര നീ ഇങ്ങനെ നോക്കുന്നെ… അല്ല നീയെന്താ ഇവിടെ നീയും പ്രഗ്നെന്റ് ആണോ
അതുകേട്ടതും മീര കണ്ണുനിറച്ചു തല കുനിച്ചു നിന്നു
👩🏻ഞാൻ പ്രഗ്നെന്റ് അല്ല. അതിന്റെ ചികിത്സക്ക് വന്നതാ ഗർഭിണി ആവാതിരിക്കാൻ ഓരോ തവണ മരുന്ന് കഴിക്കുമ്പോഴും അതിലൂടെ ഉണ്ടാവുന്ന പ്രശ്നങ്ങൾ വളരെ വലുതായിരിക്കുമെന്ന് ഞാൻ അറിഞ്ഞില്ല മറ്റൊരു വിവാഹ ശേഷം ഞാൻ പിന്നീട് ഞാൻ മരുന്ന് കഴിച്ചിട്ടില്ല പക്ഷേ ഇതുവരെ എനിക്കൊരു അമ്മയാവാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ടാ ഇപ്പൊ അവസാന പ്രതീക്ഷയെന്നോണം ഇവിടെ ചികിത്സക്ക് വന്നത്
അത്രയും പറഞ്ഞപ്പോഴേക്കും മീര കരഞ്ഞു പോയി
👩🏻നിന്നോട് ചെയ്തതിനു ദൈവം എനിക്ക് തന്ന ശിക്ഷയ ഇത്
🙂എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല മറിച്ചു നന്ദിയെ ഒള്ളു കാരണം നീ പോയത് കൊണ്ടാണല്ലോ എനിക്കെന്റെ ലച്ചുവിനെ കിട്ടിയത്
മഹിയെ ചേർത്ത് പിടിച്ചു കൊണ്ടു പറയുന്ന രുദ്രനെ മീര വേദനയോടെ നോക്കി
🙂ശരി എന്ന ഞങ്ങൾ പോട്ടെ ഒരുപാട് സമയം ഇവൾക്ക് ഇങ്ങനെ നിൽക്കാൻ പറ്റില്ല ഉള്ളിലുള്ളതേ ഒന്നല്ല രണ്ടുപേര… പോട്ടെ ബൈ
എന്നും പറഞ്ഞു മഹിയെ ചേർത്ത് പിടിച്ചു രുദ്രൻ തിരിച്ചു നടന്നു അതു കണ്ടു നിറഞ്ഞ കണ്ണോടെ മീര നോക്കി താൻ സ്വയം വരുത്തി വെച്ച വിധിയാണ് അനുഭവിച്ചേ പറ്റു അങ്ങനെ ഒടുവിൽ കാത്തിരുന്ന ദിവസം വന്നെത്തി മഹി ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തു ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് പ്രസവ ശേഷം മൂന്നു മാസം മഹിയെ രുദ്രൻ നേരെ ചൊവ്വേ ഒന്ന് കണ്ടിട്ടില്ല പാത്തും പതുങ്ങിയും മഹിയുടെ മുറിക്കരികിൽ എത്തുമ്പോഴേക്കും മുത്തശ്ശിയുടെ കൈ മുതുകത്തു വീഴും അതുകൊണ്ട് നാലാം മാസം ആയപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും രുദ്രന് അരികിൽ കിട്ടിയത് മുറിയിലേക്ക് കയറി വന്ന മഹിയെയും കുട്ടികളെയും കണ്ട് രുദ്രന്റെ കണ്ണ് വിടർന്നു
👵🏻ഇന്ന് മുതൽ നീ നോക്കിക്കോണം നിന്റെ പെണ്ണിനേം കുഞ്ഞുങ്ങളെയും കേട്ടോ
🥰 മ്മ് മ്മ്…കേട്ടു… കേട്ടു… ഞാൻ നന്നായി നോക്കിക്കോളാം അമ്മ വിട്ടോ
ശ്രീദേവി അവിടന്നു പോയ നിമിഷം തന്നെ രുദ്രൻ വാതിലടച്ചു കുറ്റിയിട്ട് മഹിയുടെ അരികിലേക്ക് ചെന്നു
🥰മ്മ് മ്മ് മ്മ് എന്റെ ലച്ചു… നീ ഇങ്ങനെ ചുവന്ന ഞാൻ എന്തു ചെയ്യും മൂന്നു മാസത്തെ വിശപ്പുണ്ടെടി
👩🏻ദേവേട്ടാ… വേണ്ടാട്ടോ
😊അങ്ങനെ പറഞ്ഞ എങ്ങനെ മോളെ എനിക്ക് തരാനുള്ളത് തന്നോ ഇല്ലെങ്കിൽ ഞാൻ തട്ടി പറിച്ചു തിന്നും
👩🏻ദേ മക്കൾ ഉണരും കേട്ടോ
😊അതിനു മുൻപ് താടി ഇങ്ങോട്ട്
ഏറെ പ്രണയത്തോടെ രുദ്രൻ മഹിയുടെ അധരം കവർന്നു മൂന്നു മാസത്തെ മുഴുവൻ ദേഷ്യവും സങ്കടവും പരാതികളും ആ ചുംബനത്തിലൂടെ അവർ തീർത്തു കുട്ടികളുടെ ചടങ്ങിന് വേണുവും വന്നിരുന്നു വേണു പറഞ്ഞാണ് ഹരിയുടെ കാര്യങ്ങൾ മഹി അറിഞ്ഞത് എന്നാൽ അതൊന്നും ഇനി ഓർക്കേണ്ടെന്ന് വേണു മഹിയെ ഉപദേശിച്ചു
യാഷ് രുദ്രദേവ് 💞 യുവി രുദ്രദേവ്
എന്നാണ് കുട്ടികൾക്ക് പേര് വെച്ചത്
🙂അമ്മേ ഞങ്ങൾ പോയിട്ട് വരാം മക്കൾ ഉറങ്ങെ നോക്കിക്കോണേ
👵🏻ശരി മക്കളെ പോയിട്ട് വാ
കുട്ടികളുടെ സാധനങ്ങൾ വാങ്ങി തിരിച്ചു വരും വഴിയാണ് വേണു രുദ്രനെ വിളിച്ചു ഹരിയുടെ കാര്യം പറഞ്ഞത്
🤨ശരി വേണുവങ്കിൾ ഞാൻ നോക്കിക്കോളാം…
👩🏻എന്താ ദേവേട്ടാ…
🤨ഹരി നിന്നെ കൊണ്ടു പോവാൻ വീട്ടിൽ വന്നിട്ടുണ്ട് നിന്റെ വിവാഹം കഴിഞ്ഞത് ഹരി അറിഞ്ഞട്ടില്ല
👩🏻ഇനി നേരിട്ട് അറിഞ്ഞോളും ദേവേട്ടൻ വണ്ടി എടുക്ക്
വീട്ടിലെത്തിയതും കണ്ടു കുട്ടികളുടെ അരികിൽ നിൽക്കുന്ന ഹരിയെ ആ നിമിഷം രുദ്രന്റെ കൈ എടുത്തു തന്റെ തോളിൽ വെച്ചു വീടിനകത്തേക്ക് നടന്നു മഹി…ഒരു പുഞ്ചിരിയോടെ രുദ്രൻ മഹിയെ ചേർത്ത് പിടിച്ചു ഹരിക്കുള്ള മറുപടി ഈ കാഴ്ച തന്നെ ആണെന്ന് രണ്ടുപേരും ഉറപ്പിച്ചു എല്ലാം നഷ്ട്ടപെട്ടു തിരിച്ചു പോകുന്ന ഹരിയെ രണ്ടു പേരും ബാൽകണിയിൽ നിന്ന് കണ്ടു.
👩🏻ഈ ജന്മം എനിക്ക് വിധിച്ചത് എന്റെ ദേവേട്ടനാ ഇനി അങ്ങോട്ടുള്ള മുഴുവൻ ജന്മവും എനിക്ക് എന്റെ ദേവേട്ടൻ മാത്രം മതി
നിറഞ്ഞ കണ്ണോടെ പറയുന്ന മഹിയെ രുദ്രൻ പ്രണയത്തോടെ ചേർത്ത് പിടിച്ചു കൊണ്ടു കട്ടിലിൽ കിടന്നു കളിക്കുന്ന തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് നടന്നു
അവസാനിച്ചു