HIDDEN TRUTH


ചെറുകഥ

✍️ M Niyas

സൂസൻ അലക്സ്‌, മാഗസിൻ അലക്ഷ്യമായി മറിച്ചു കൊണ്ടെ ഇരുന്നു, പെട്ടന്ന് ഒരു താളിൽ എത്തിയപ്പോ,അവരുടെ കരങ്ങൾ അവിടെ തന്നെ നിന്നു……

മനോഹരമായി ചിരിക്കുന്ന ഒരു പിഞ്ചോമനയുടെ ഫോട്ടോ, അവർ അതിൽ നിന്നും ഇമകൾ ചിമ്മാതെ ആ ഫോട്ടോയിൽ തന്നെ നോക്കി കൊണ്ടെ ഇരുന്നു……

അവരുടെ കണ്ണിൽ അശ്രുക്കൾ നിറഞ്ഞു, തൂവാല കൊണ്ട് സൂസൻ കണ്ണുകൾ തുടച്ചു, അവർക്കു കുട്ടികൾ ഉണ്ടായിരുന്നില്ല…

കുഴപ്പം സൂസന് ആയിട്ടും, അലക്സ്‌ ബന്ധം വേർപെടുത്തിയില്ല, അവർ കുറേ അധികം അയാളെ നിർബന്ധിച്ചു, എങ്കിലും അയാൾ വഴങ്ങിയില്ല…..

കഴിഞ്ഞ ഡിസംബറിൽ അലക്സ്‌ മരിക്കും വരെ അവർ അവരുടെ ജീവിത സാഹചര്യങ്ങളിൽ,സമാധാനത്തോടെയും,, സന്തോഷത്തോടെയും കഴിഞ്ഞു….

പക്ഷെ അലക്സിന്റെ വേർപാട് സുസനിൽ വല്ലാത്ത ഒരു ഒറ്റപ്പെടൽ തീർത്തു, കഴിയും വേഗം അയാളുടെ അടുത്തേക്ക് പോകാൻ അവരുടെ മനം വെമ്പൽ കൊണ്ടു, ഇനി ആകെ സർവീസിൽ മൂന്നു മാസം കൂടി അവശേഷിക്കുന്നു……

സൂസൻ വളരെ പ്രശസ്ത ആയ ഫോറൻസിക് സർജൻ ആണ്, ആ ഒരു നിലയിൽ വളരെ ഉന്നത ബന്ധങ്ങൾ അവർക്കു ഉണ്ടായിരുന്നു എങ്കിലും അതൊന്നും അവർ മിസ്സ്‌ യൂസ് ചെയ്തിരുന്നില്ല…..

പല ദുരൂഹമായ കേസുകളും തെളിയിക്കുന്നതിന് സൂസന്റെ കണ്ടെത്തലുകൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്…..

തന്റെ പ്രൊഫഷനിൽ തികഞ്ഞ ആത്മാർത്ഥ അവർ പുലർത്തിയിരുന്നു, അത് കൊണ്ടു തന്നെ കുറേ ശത്രുക്കളെയും അവർ സമ്പാദിച്ചിരുന്നു…..

സൂസൻ വാച്ചിലേക്ക് നോക്കി സമയം അഞ്ചര കഴിഞ്ഞു, വീട്ടിലേക്ക് പോകാൻ അവർ എഴുന്നേറ്റു പാർക്കിങ്ങിലേക്കു നടന്നു

പെട്ടെന്ന് ആണ് ഒരു ആംബുലൻസ് വേഗത്തിൽ വന്നു നിർത്തിയത്, അതിൽ നിന്നും സുമാർ അൻപതു വയസ്സ് തോന്നിക്കുന്ന, വെൽ ഡ്രസ്സ്ഡ് ആയ ഒരാൾ അവരുടെ അടുത്തേക്ക് തിരക്കിട്ടു ഓടി വന്നു

കൂടെ രണ്ട് പോലീസുകാരും ഉണ്ട്, “മാഡം എന്റെ മകൻ, അവൻ പോയി, പെട്ടെന്ന് ഒരു ഹാർട്ട്‌ അറ്റാക്ക്, ഹോസ്പിറ്റലിൽ എത്തിയപ്പോ അവൻ മരിച്ചിരുന്നു”അയാൾ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു….

“ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ്മോർട്ടം വേണം എന്ന് പറഞ്ഞു,, ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയിരുന്നുവെങ്കിൽ രാവിലെ തന്നെ ബോഡി മറവു ചെയ്യാമായിരുന്നു,, ഇവനെ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് സഹിക്കാൻ ആകുന്നില്ല ” അയാൾ കരച്ചിൽ തുടർന്ന് കൊണ്ട് പറഞ്ഞു…..

സൂസൻ അയാളെ നോക്കി” ഇന്ന് ഇനി എന്തായാലും പറ്റില്ല, പകൽ വെളിച്ചത്തിൽ മാത്രമേ പോസ്റ്റ്മോർട്ടം നടക്കു,അല്ലെങ്കിൽ അത്ര അടിയന്തര സാഹചര്യം ആയിരിക്കണം”….

സൂസൻ കാറിന്റെ ഡോർ തുറന്നു “അല്ല മാഡം, ഞാൻ എന്ത്‌ വേണമെങ്കിലും ചെയ്യാം” അയാൾ തല ചൊറിഞ്ഞു കൊണ്ടു ഡോറിനു അടുത്തേക്ക് വന്നു

സൂസന്റെ രൂക്ഷമായ നോട്ടം നേരിടാൻ ആവാതെ അയാൾ തല താഴ്ത്തി, വീടെത്തി സൂസൻ പതിവ് പോലെ കുറേ സമയം ടീവി കണ്ടു, വേദപുസ്തകം വായിച്ചു, ശേഷം ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു

എന്തോ പെട്ടെന്ന് തന്നെ ഉറക്കം അവരുടെ കൺപോളകളെ ആശ്ലേളിളിച്ചു, പെട്ടന്ന് അവർ ഞെട്ടി എഴുന്നേറ്റു, എന്തോ ഒരു ചെറിയ ശബ്ദം കേട്ട പോലെ, സൂസൻ കണ്ണുകൾ തുറന്നു,, ഇനി ഒരുപക്ഷെ തോന്നിയത് ആണോ?

വീണ്ടും ഒരു ചെറിയ അനക്കം,ആരോ നടക്കുന്ന പോലെ,അവർ ലൈറ്റ് ഓൺ ചെയ്തു,, സമയം നാലര, ശബ്ദം കേട്ട ഭാഗത്തേക്ക് അവർ നടന്നു, ലിവിങ് റൂമിൽ എത്തി

അവിടെ മങ്ങിയ വെളിച്ചത്തിൽ ആരോ നിൽക്കും പോലെ,, രൂപത്തിന്റെ പത്തടി അടുത്ത് അവർ എത്തി,, ഒരു പയ്യൻ പതിനാറ് വയസ്സു കണ്ടേക്കാം…

അവന്റെ തൂങ്ങി കിടക്കുന്ന കൈകളിൽ ഒരു സിറിഞ്ച്, പെട്ടെന്ന് ആ രൂപം പുക പോലെ മറഞ്ഞു, അവർ അവൻ നിന്ന ഭാഗത്തേക്ക് നടന്നു,

ലൈറ്റ് തെളിച്ചു അവിടെ ഒരു രക്ത തുള്ളി, സൂസൻ ആകെ അമ്പരന്നു,, അവൻ എവിടെ പോയി,, ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം,, തിരികെ പോയി കിടന്നെങ്കിലും ഉറക്കം വന്നില്ല

എങ്ങനെയോ നേരം പുലർന്നു,, അവർ ഹോസ്പിറ്റലിൽ എത്തി,, ബോഡി ടേബിളിൽ ഉണ്ട്,, അവർ FIR നോക്കി,, ഹാർട്ട്‌ അറ്റാക്ക് എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്,, വയസ്സ് പതിനേഴ്, ഇത്ര ചെറിയ പ്രായത്തിൽ അറ്റാക്കോ?….

അവർ ബോഡിയെ പുതപ്പിച്ച തുണി നീക്കി,, ഒരു ഞെട്ടൽ അവരുടെ മുഖത്ത് പ്രതിഫലിച്ചു?

ഈ പയ്യനെ തന്നെ അല്ലെ ഞാൻ രാവിലെ കണ്ടത്, എന്താണിത് ഇങ്ങനെ?

അവർ പോസ്റ്റ്മോർട്ടത്തിലേക്ക് കടന്നു,, മരണം അറ്റാക്ക് തന്നെ? പിന്നെ ആ രൂപം? സൂസൻ ആകെ ആശയ കുഴപ്പത്തിൽ ആയി

ഒന്ന് കൂടി ബോഡി വിശദമായി പരിശോധിക്കാൻ അവർ തീരുമാനിച്ചു, ഇഞ്ചോടിഞ്ച് അവർ നോക്കി, ഒടുവിൽ ആണവരുടെ ശ്രദ്ധയിൽ അത് പെട്ടത്

ഒരു ഇൻജെക്ഷൻ ചെയ്ത പാട് ഇടതു കൈയിൽ, എന്താകും അത്?

അവന്റെ കൈയിൽ കണ്ട സിറിഞ്ചും ഇതും തമ്മിൽ എന്താണ് ബന്ധം?

പെട്ടെന്ന്, പെട്ടെന്ന് ആണത് അവരുടെ മനസ്സിലേക്കു ഒരു മിന്നൽ പിണർ പോലെ അത് സ്ട്രൈക്ക് ചെയ്തത്

” It is a venous air embolism “? ശൂന്യമായ സിറിഞ്ചിൽ നിന്നും വായു നിറച്ചു ഞരമ്പിൽ ഇൻജെക്ഷൻ ചെയ്താൽ,,ആ air bubble അറ്റാക്കിനു കാരണം ആകും

അത് തന്നെ, അതാണിവിടെ സംഭവിച്ചത്,, കരുതി കൂട്ടി ഉള്ള ഒരു മർഡർ ?

അതാവും അയാൾ ബോഡി മറവു ചെയ്യാൻ തിരക്ക് കൂട്ടിയത്

റിപ്പോർട്ട്‌ കൊടുത്തു വിശദമായി തന്നെ,, DGP യെ തന്നെ വിളിച്ച് , വിവരം പറഞ്ഞു,, അന്വേഷണം നടന്നു, അയാൾ അവന്റ രണ്ടാനച്ഛൻ ആണ്

ഇതിനു മൂന്നു വർഷം മുന്നേ അവന്റെ അമ്മയും ഒരു അപകടത്തിൽ മരിച്ചിരുന്നു

സ്വത്തു കൈക്കലാക്കാൻ അയാൾ നടത്തിയ കൊലപാതകങ്ങൾ ആണ് എല്ലാം എന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾ സമ്മതിച്ചു, .അതാണല്ലോ നമ്മുടെ പോലീസ്?

ഒടുവിൽ അർഹിച്ച ശിക്ഷ അയാൾക്ക്‌ കിട്ടി,, വിധി വന്ന ആ ദിവസം,, അന്ന് രാത്രി ഒരിക്കൽ കൂടി സൂസൻ ആ കുട്ടിയെ കണ്ടു,,

അവന്റെ ചിരിക്കുന്ന മുഖം ഒരു നിമിഷം സൂസന്റെ മുഖത്ത് തന്നെ തറഞ്ഞു നിന്നു, ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരുന്നു സൂസനോട് ഉള്ള നന്ദി അങ്ങനെ എല്ലാം…..

തികഞ്ഞ സംതൃപ്തിയോടെ,, ആത്മ ഹർഷത്തോടെ അവർ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു…..

One comment

Leave a Reply

Your email address will not be published. Required fields are marked *