🕊️ആത്മാവിന്റെ സംഗീതം 🕊️
Written by Wasim Akram
അവിടമാകെ ആ മാന്ത്രിക സംഗതം അല അടിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അന്തരീക്ഷം ആകെ മാറി. കമ്പി പൊട്ടിയ ഗിറ്റാറിൽ അവളുടെ കണ്ണുനീർ തുള്ളികൾ വീണപ്പോൾ ചെളിയിൽ ഒരു മനുഷ്യന്റെ കൈ താഴ്ന്നു പോകുന്നു. അവൾ ഞെട്ടി കണ്ണ് തുറന്നു…
ദൈവമേ..! അതൊരു സ്വപ്നമായിരുന്നോ…? അവൾ ചുറ്റും നോക്കി.
അനു ചേച്ചി നല്ല ഉറക്കമാണ്.
അവൾ വെള്ളം കുടിച്ചിട്ട് ബാൽകണിയിലേക്ക് ഇറങ്ങി. ആരും അങ്ങനെ ഇങ്ങോട്ട് വരാറില്ല കാരണം ഇവിടെനിന്ന് നേരെ നോക്കിയാൽ കാണുന്നത് സെമിത്തേരി അതുതന്നെ കാരണം. അവൾ അങ്ങോട്ട് കണ്ണും നട്ടുനിന്നു.
എന്തേ അങ്ങനെ ഒരു സ്വപ്നം…? ലില്ലി ടീച്ചർ പറഞ്ഞ കഥ മനസ്സിൽ ഉള്ളതു കൊണ്ടായിരിക്കും…
വർഷങ്ങൾ പണ്ട് ഈ പള്ളിയിൽ ഒരു പാട്ടുകാരൻ ഉണ്ടായിരുന്നു. നന്നായി ഗിറ്റാർ വായിക്കുമായിരുന്ന അയാളെ സ്നേഹിച്ച ഒരു പെൺകുട്ടിയുടെ കഥ..!
അയാളെ ആരൊക്കെയോ ചേർന്ന് ഇല്ലാതാക്കി. എന്നാൽ അവൾ അതൊന്നും അറിയാതെ അയാൾക്കായി കാത്തിരുന്നു. ഒടുവിൽ അയാളുടെ മൃതദേഹം കണ്ടെത്തിയപ്പോൾ അധികം വൈകാതെ അവൾ ഈ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊണ്ടു.
എന്നാൽ അവൾക്കായി അയാൾ എന്നും ഗിറ്റാർ വായിക്കാൻ എത്തുമായിരുന്നു.
എനിക്ക് ചിരിയാണ് വന്നത് പ്രണയം എന്ത് വിഡ്ഢിത്തം..! ഒരിക്കൽ മാത്രമേ താൻ ആ സാഹസത്തിന് മുതിർന്നിട്ടുള്ളൂ. ജോലി കിട്ടിയ ആദ്യ നാളുകളിൽ തുറന്നു പറയാനുള്ള മടി കാരണം ഒരു കടലാസിൽ ഒഴുക്കി വിട്ട മഷിക്ക് അന്ന് പ്രണയത്തിന്റെ നിറമായിരുന്നു…
അടുത്ത ദിവസം എല്ലാവരുടെയും മുന്നിൽ വെച്ച് തന്നോട് ദേഷ്യപ്പെട്ടത് ഓർക്കുമ്പോൾ ഇപ്പോഴും വിറച്ചു പോകുന്നു.
സമയം രണ്ടു മണി കഴിഞ്ഞിരുന്നു. പിന്നീട് ഉറക്കം തന്നെ തേടിയെത്തിയതുമില്ല.
സ്കൂളിൽ പോകാനായി സാരി ഉടുക്കുമ്പോഴാണ് ഫോൺ അടിച്ചത്. ആദ്യം ഒന്ന് സംശയിച്ചു. പിന്നീട് അറ്റൻഡ് ചെയ്തു. മറുവശത്ത് നിന്നും ഭീഷണി എത്തി. കോടതിയിൽ സാക്ഷി പറയരുത് അതാണ് ആവശ്യം. എന്നാൽ അവരുടെ ഭീഷണിയെ അവഗണിച്ചു അവൾ ഫോൺ വെച്ചു.
പട്ടാപ്പകൽ നടുറോഡിൽ വെച്ചാണ് അയാൾ സ്വന്തം സഹോദരിയുടെ ഭർത്താവിനെ വെട്ടിയത്.
“എന്താ അബി.. ആരാ വിളിച്ചത്…? അനു ചേച്ചി ആണ് അത് ചോദിച്ചത്…
“ഭീഷണിയാണ് സാക്ഷി പറയരുത് അതുതന്നെ..
“എന്റെ പൊന്നു അബി ഇത് അപകടം പിടിച്ച കളിയാണ്.
“ആയിക്കോട്ടെ കണ്ട കാര്യം ഞാൻ പറയും…
“നീ മാത്രമായിരുന്നില്ലല്ലോ കണ്ടത്..? വേറെ ആരും എന്താ പറയാതിരുന്നത്..?
കാരണം അവർക്കൊക്കെ സ്വന്തം ജീവനിൽ കൊതിയുണ്ട്.
” ചേച്ചിയുടെ പ്രായത്തിലുള്ള ഒരു സ്ത്രീയുടെ കരച്ചിൽ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. അവരുടെ മകൾക്ക് ചേച്ചിയുടെ ഉണ്ണി കുട്ടന്റെ അത്ര കൂടി പ്രായമില്ല.
ശാന്തമായി പറയുന്നവളോട് തിരിച്ചു ഒന്നും പറയാൻ അനുവിന് തോന്നിയില്ല. തന്റെ ഭർത്താവിനാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ താൻ ഇങ്ങനെ പറയുമോ എന്നാണ് അവൾ ഉദ്ദേശിച്ചത്. അവളുടെ ജീവനെ കരുതിയാണ് താൻ ഇങ്ങനെ പറയുന്നത് എന്നും അവൾക്ക് നന്നായിട്ട് അറിയാം.
“അപ്പോൾ ഇറങ്ങട്ടെ ചേച്ചി..? പിന്നെ ഞാൻ ഇന്ന് വരില്ലാട്ടോ.. ആബയുടെ കൂടെ പോകും. അതും പറഞ്ഞു അവൾ അവിടെ നിന്ന് ഇറങ്ങി. സ്കൂളിൽ ആയിരിക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ ആബയുടെ വരവിനെ കുറിച്ച് ആയിരുന്നു. സ്കൂൾ വിട്ടപ്പോഴേക്കും ആബ കാറുമായി എത്തിയിരുന്നു.
” ഇത് എന്റെ അനിയനാണ് ആബേൽ എബ്രഹാം. അവൾ ലില്ലി ടീച്ചർക്ക് പരിചയപ്പെടുത്തി കൊടുത്തു…
അവിടെനിന്ന് ഞങ്ങൾ നേരെ പോയത് അവന്റെ വാടക വീട്ടിലേക്ക് ആയിരുന്നു. അവിടെ അവന്റെ ഭാര്യ ജെനീഫറും അവളുടെ വീട്ടുകാരും ഉണ്ടായിരുന്നു. രാത്രിയിൽ അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴാണ് ചർച്ച തുടങ്ങിയത്. ആരുടെയും ഉള്ളം അറിയാതെ അബിഗെയിൽ അവളുടെ ആബയെ സ്നേഹത്തോടെ നോക്കിയിരുന്നു…
ജെനിയുടെ പപ്പ സംസ്കാരത്തിന് തുടക്കമിട്ടു.
“മോളെ അബിഗെയിൽ. മോൾക്ക് ഇപ്പൊ വയസ്സ് എത്ര ആയെന്നാ…? ഒരു കല്യാണമൊക്കെ വേണ്ടേ…?
” എനിക്ക് ഇപ്പോ വയസ്സ് ഇരുപത്തി ഒൻപതു കഴിഞ്ഞു. വിവാഹം അത് വേണ്ട എന്നൊന്നും വെച്ചിട്ടില്ല. നടക്കുമ്പോൾ നടക്കട്ടെ…
” അങ്ങനെ പറഞ്ഞ് ഒഴിയാൻ പറ്റില്ല ചേച്ചി. അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത സ്ഥിതിക്ക് ചേച്ചിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഞാനാണ്.
ആബ നിനക്ക് എന്റെ കാര്യത്തിൽ ഉത്കണ്ഠ ഉണ്ടാകും. വേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ…?
” മോളെ… ഇവര് എത്ര നാൾ എന്ന് വെച്ച് ഈ വാടകവീട്ടിൽ താമസിക്കും…? ഇവർക്കും സ്വന്തമായിട്ട് ഒരു വീട് വേണ്ടേ…?
“അത് ഇവന്റെ തീരുമാനം അല്ലേ ഇവന് വീട്ടിൽ താമസിക്കാമല്ലോ…? അതാണെങ്കിൽ അടച്ചിട്ടിരിക്കുവാ…
” മോള് പറഞ്ഞത് ശരിയാ അത് ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത് ശരിയല്ല. ഇവർക്കാണെങ്കിൽ പുതിയൊരു വീട് വയ്ക്കാനും പ്ലാൻ ഉണ്ട്. അപ്പോൾ പിന്നെ ആ വീട് വിൽക്കുന്നതല്ലേ നല്ലത്..?
ഞാൻ ഞെട്ടി പോയി. ഞാൻ അങ്ങനെ ഒന്ന് ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു…
“അങ്കിൾ എന്താ പറയുന്നത്…? അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒരു ആയുസ്സിന്റെ വിയർപ്പാണ് ആ വീട്. അത് വിൽക്കനോ…?
“മോള് ഈ സെന്റിമെന്റ്സ് മാറ്റി വെച്ചു ചിന്തിക്ക്. ആ വീട് കുറച്ചു ഉള്ളിലോട്ടു അല്ലേ…? എന്റെ മോള് അവളുടെ ഷെയർ ഇടുന്നുണ്ട്. വീട് ആൺമക്കൾക്ക് ഉള്ളതാണ്. മോൾടെ വിവാഹവും നമുക്ക് ഈ പൈസക്ക് നടത്താം…
“ആബ നിന്റെ തീരുമാനവും ഇതു തന്നെ ആണോ…?
“എനിക്ക് വേണ്ടിയാ പപ്പ ഇപ്പൊ സംസാരിക്കുന്നത്. പിന്നെ ആ വീട് ഇപ്പോൾ ഇങ്ങനെ കിടന്നിട്ട് ആർക്ക് എന്ത് പ്രയോജനം…? ചേച്ചി ആയിട്ട് ചുമ്മാ ഉടക്കാൻ നിൽക്കരുത്…?
“നിനക്ക് എങ്ങനെ എന്നോട് ഇത് പറയാൻ തോന്നി ആബ…? വീട് എന്നാൽ കുറേ കല്ലും മണ്ണും കെട്ടിവെച്ച ഒരു കെട്ടിടം അല്ല. ആ വീടിന് ഒരു ആത്മാവ് ഉണ്ട്.
” ഇങ്ങനെ കുറെ മണ്ടത്തരങ്ങൾ പറയുന്നത് ചേച്ചിക്ക് പണ്ടേ ഉള്ളതാ. ചേച്ചി കല്യാണം കഴിച്ചു പോകാൻ ഉള്ളതാ അത് ഓർമ്മ വേണം…
“എനിക്ക് വേണ്ട നീ എടുത്തോ പക്ഷെ വിൽക്കരുത്.
” എന്റെ മോളെ ഇങ്ങനെ വാശി പിടിക്കാതെ ഞങ്ങൾ മോൾക്ക് ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട്. നല്ല ബന്ധം തന്നെയാണ് പിന്നെ മോൾക്ക് 30 വയസ്സ് ആകുമല്ലോ…?
പയ്യൻ ഡിവോഴ്സ് ഡിവോഴ്സ് ആണ് ഇന്നത്തെ കാലത്ത് അതൊക്കെ ഇപ്പോൾ അത്ര വലിയൊരു കാര്യമാണോ…? മോള് അറിയും. സാം അലക്സ്. അവനാ…
ഹാഹാ… കൊള്ളാം നല്ല ബന്ധം ലഹരി മരുന്നിന് അഡിക്ക്റ്റ് ആയി ബോധം ഇല്ലാതെ നടക്കുന്ന അയാൾ. ആ പെണ്ണ് ജീവനും കൊണ്ടു ഓടിയതാ അയാളുടെ അടുത്ത് നിന്ന്… പണ്ട് അയാളുടെ ആലോചന വന്നപ്പോഴേ അപ്പച്ചൻ വേണ്ട എന്ന് പറഞ്ഞതാണ്…
” അപ്പച്ചൻ അങ്ങനെ വേണ്ട എന്ന് വെച്ചു രാജകുമാരനെ കാത്തിരുന്നു. ഒടുക്കം എല്ലാം തികഞ്ഞ ഒരുത്തനെ കണ്ടുപിടിച്ചു കൊണ്ടുവന്നു. എന്നിട്ടോ…? എല്ലാം ചേച്ചിക്ക് അറിയാവുന്നതല്ലേ.. അവൻ വേറൊരുത്തിയുടെ കൂടെ ഒളിച്ചോടി പോയി. കൂടെ അപ്പച്ചന്റെ ജീവനും പോയി. നിന്നെ ഓർത്തു വിഷമിച്ചു വിഷമിച്ചു അമ്മച്ചിയും പോയി. അങ്ങനെ രണ്ടുപേരുടെയും ജീവൻ നീ എടുത്തു.
ആബ…… അത് ഒരു അലർച്ചെ ആയിരുന്നു…
എന്തും പറയാം എന്ന് കരുതരുത്. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. അമ്മച്ചി എന്നെ ഓർത്തിട്ടാണോ.. ഏഹ്…? ഇപ്പോൾ എനിക്ക് മനസ്സിലായി എന്തിനായിരുന്നു അമ്മച്ചി വിഷമിച്ചത് എന്ന്…
ഇങ്ങനെ കിടന്നു ഒച്ചഎടുക്കാൻ ചേച്ചി.. ഇത് നിന്റെ വീടല്ല. ഇത് ഞാൻ റെന്റ് കൊടുക്കുന്ന വീടാ…
അതുകേട്ടതും അവൾ ഒരു നിമിഷം അവിടെ പറഞ്ഞു പോയി ഉടനെ ഓടിപ്പോയി കൈ കഴുകി. എല്ലാവരും അവളെ വിളിക്കുന്നുണ്ട് പക്ഷെ അതൊന്നും അവൾ കേൾക്കുന്നുഉണ്ടായിരുന്നില്ല. റൂമിൽ പോയി ജെനി നൽകിയ നൈറ്റി മാറി സാരി ഉടുത്തു ശേഷം ബാഗ് എടുത്തു ഇറങ്ങി.
ഞാൻ പോകുന്നു നീ റെന്റ് കൊടുക്കുന്ന വീട്ടിൽ ഞാൻ നിൽക്കുന്നില്ല… ഒരു അലർച്ചയോടെ പറഞ്ഞു അബി ആ വീട്ടിൽ നിന്ന് പടി ഇറങ്ങാൻ തുടങ്ങി.
ചേച്ചി.. നീ കളിക്കല്ലേ…?
ആബ പറഞ്ഞു…
അതേ സഹോദരങ്ങൾ ആകുമ്പോൾ വഴക്കും പിണക്കവും ഒക്കെ ഉണ്ടാകും സർവ്വസാധാരണയാണ്. എന്ന് വെച്ച് ഇറങ്ങിപ്പോകുകയല്ല വേണ്ടത് മോള് ഇരിക്ക് സമാധാനമായി സംസാരിക്കാം.
ജെനിയുടെ പപ്പയുടെ കൗശലം നല്ലതുപോലെ മനസ്സിലാകുന്നുണ്ടായിരുന്നു അവൾക്ക്.
“വേണ്ട അങ്കിൽ ഇനി ഇവിടെ ആര് എന്ത് പറഞ്ഞാലും ഞാൻ നിൽക്കില്ല. എന്റെ കൂടെ പേരിലുള്ള വീടാണ് അത്. അത് വിൽക്കാൻ ഞാൻ സമ്മതിക്കില്ല…
അതും പറഞ്ഞു പിന്നെ ആരുടെ വിളിയും കാത്തുനിൽക്കാതെ അവൾ അവിടെ നിന്നും ഇറങ്ങി.
ജെനിയുടെ പപ്പ കണക്ക് കൂട്ടലുകൾ തെറ്റി പോയി എന്ന് ഓർത്തു പരിഭ്രമിച്ചു.
അഹങ്കാരി…
അനു ചേച്ചിയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. എന്തായാലും സാരമില്ല വീട് എത്താറായി. ഇവിടെയൊക്കെ കുറച്ചു വീടുകളെ ഉള്ളൂ വിരലിൽ എണ്ണാൻ മാത്രമുള്ളത്. വഴി ആകെ വിജനമായിരുന്നു. ആരോ തന്നെ പിന്തുടരുന്ന പോലെ. അവൾ തിരിഞ്ഞു നോക്കി. ചിലപ്പോൾ തോന്നിയതാ വും. ചിന്തിച്ചതും മനസ്സിൽ ഒരു പേടി നിറഞ്ഞു. വീണ്ടും തിരിഞ്ഞു നോക്കി. ആരുടെയും മുഖം വ്യക്തമല്ല. മനസ്സിൽ ഭയം തോന്നി. അവർ തനിക്ക് നേരെയാണ് വരുന്നതെന്ന് മനസ്സിലായി.
അവൾ ഓടി അവളുടെ പുറകെ അവരും. പള്ളി എത്താറായി തളർന്നു പോയിരുന്നു അവൾ. പക്ഷെ പുറകെ തന്നെ ഉണ്ട് അവരും. അവൾ സെമിത്തേരിയിലേക്ക് ഓടി. ഒടുവിൽ ആരുടെയോ കല്ലറയുടെ പുറകിൽ ഒളിച്ചിരുന്നു. തളർച്ച കൊണ്ട് അവൾ അബോധാവസ്ഥയിലേക്ക് വീഴുമ്പോൾ അവിടം അവളുടെ രക്തത്തിനായി കഴുകന്മാർ വട്ടമിട്ടു നിരന്നിരുന്നു.
ഇടറുന്ന കാലടികളോടെ അയാൾ നടന്നു. മറ്റൊരാളെ അവിടെ കണ്ടതോടെ ഗുണ്ടകൾ നിങ്ങളുടെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങി. തെളിവുകൾ ഒന്നും തന്നെ ഉണ്ടാകരുതെന്ന് അവർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അയാൾ സെമിത്തേരിയിൽ കടന്നു കല്ലറകളെ കൈവീശി കാണിച്ചു.
” എല്ലാവർക്കും സുഖം തന്നെയല്ലേ..? ഞാൻ നിങ്ങളെ കാണാൻ വീണ്ടും വന്നു. അയാളുടെ നാവ് കുഴയുന്നുണ്ടായിരുന്നു…
ഇരുട്ടായിരുന്നെങ്കിലും കൃത്യമായി അയാൾ ആ കല്ലറയ്ക്ക് മുന്നിൽ എത്തി. ശേഷം കൈയിൽ കരുതിയ പൂക്കൾ അയാൾ കല്ലറയ്ക്കു മുകളിൽ വെച്ചു.
ഈ രാത്രി മുഴുവൻ എനിക്ക് ഈ മടിയിൽ കിടക്കണം. പറഞ്ഞുകൊണ്ട് അയാൾ കല്ലറയ്ക്ക് മുകളിൽ തലവെച്ചു കിടന്നു. എന്നിട്ട് മുഖം ഉയർത്തി നോക്കി.
ദേ കരയാനാണ് ഭാവമെങ്കിൽ ഞാനിനി ഈ വഴി വരില്ല കേട്ടോ.. അതും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു…
കണ്ടോ പറയേണ്ടത് പോലെ പറഞ്ഞപ്പോൾ കരച്ചിൽ നിർത്തിയത്.
പെട്ടെന്നാണ് അയാൾ അത് ശ്രദ്ധിച്ചത്…!
കല്ലറയ്ക്ക് പുറകിൽ ചുവന്ന നിറത്തിൽ എന്തോ കാണുന്നു… അയാൾ വേച്ചുവേച്ചു അങ്ങോട്ടേക്ക് ചെന്നു. ആദ്യം അതൊരു ചുവന്ന തുണിയായി തോന്നി. സൂക്ഷിച്ചു നോക്കിയപ്പോൾ അത് ചുവന്ന സാരിയുടുത്ത ഒരു സ്ത്രീ ആണെന്ന് മനസ്സിലായി.
വല്ല ആത്മാവും ആണോ..? കല്ലറക്കകത്ത് കിടന്നു മടുത്തപ്പോൾ പുറത്തേക്ക് വന്നതാവും കണ്ടോ..? കണ്ടു കണ്ടു പഠിക്ക്…
അയാൾ ആ കല്ലറയ്ക്ക് മുകളിലേക്ക് നോക്കി പറഞ്ഞു…
എന്നാൽ അത് ഒരു ആത്മാവല്ല ശ്വാസമുള്ള ഒരു സ്ത്രീ ആണെന്ന് മനസ്സിലായി അയാൾക്ക്.
ഈ സമയത്ത് ഇവിടെ ബോധമില്ലാത്ത ഒരു പെണ്ണ്….? അയാളുടെ മനസ്സിൽ സംശയങ്ങൽ ഉടലെടുത്തു…
കണ്ണു തുറന്നു നോക്കിയപ്പോൾ താൻ എവിടെ ആണെന്ന് അവൾക്ക് മനസ്സിലായില്ല.
ഏതോ ഒരു ചെറിയ മുറി തനിക്ക് എന്താണ് സംഭവിച്ചത്…? ഗുണ്ടകൾ തനിക്ക് പുറകെ വന്നത് ഓർമ്മയുണ്ട്. അവർ തന്നെ പിടികൂടി കൊണ്ടു വന്നതാണോ…?
കർത്താവേ…!
പെട്ടെന്ന് അവിടെ ഒരു കാറ്റും സംഗീതവും ഒഴുകിയെത്തി… പിയാനോയിൽ നിന്ന് വരുന്ന സംഗീതത്തിന് ഒരു വിഷാദത്തിന്റെ ഛായ ഉണ്ടായിരുന്നു. ഇനി കാമുകിക്കായി വരുന്ന പാട്ടുകാരന്റെ ആത്മാവ് ആയിരിക്കുമോ…?
ഭയം കൊണ്ടാണോ അറിയില്ല ചിന്തകൾ പലവഴിക്ക് പോയി.. പതിയെ അവിടുന്ന് അവൾ പുറത്തേക്ക് ഇറങ്ങി. അവിടെ മുറിയിൽ മെഴുകുതിരി വെളിച്ചം മാത്രമേ ഉള്ളൂ. ആരോ പുറക് തിരിഞ്ഞിരിക്കുന്നു. പിയാനോയ്ക്ക് മുന്നിൽ ഇരിക്കുന്ന അയാൾ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രം മുറിയിലെ ഇരുട്ടിനോട് അലിഞ്ഞു ചേർന്നിരിക്കുന്നു…
ഞാൻ ഭയത്തോടെ അയാളെ നോക്കി നിന്നു. ഇയാൾ ഒരു പക്ഷേ തന്നെ ഉപദ്രവിക്കാൻ വന്നവരുടെ കൂട്ടത്തിൽ ഉള്ളതായിരിക്കാം. ഇവിടെനിന്ന് എത്രയും വേഗം രക്ഷപ്പെടുകയാണ് വേണ്ടത്. ഞാൻ വേഗം തിരിഞ്ഞു നടന്നു. പെട്ടെന്ന് ആ സംഗീതം നിലച്ചു തിരിഞ്ഞുനോക്കി. അയാൾ എന്നെയും നോക്കി ഒരു മെഴുകുതിരി എടുത്ത് അടുത്തടുത്തായി വരുന്നു.
ആ മുഖം! താൻ ഇതിന് മുൻപ് എവിടെയും കണ്ടിട്ടില്ല..
“താൻ എഴുന്നേട്ടോ..? മ്മ്.. തനിക്ക് രാത്രിയിൽ എഴുന്നേറ്റു നടക്കുന്ന അസുഖം വല്ലതും ഉണ്ടോ.?
കേട്ടതും ഞാൻ സംശയത്തോടെ അയാളെ നോക്കി…
“മ്മ് ഏറെ സ്ഥലം ഒന്നും കിട്ടാഞ്ഞിട്ടാണോ സെമിത്തേരിയിൽ വന്ന് കിടന്നത്..?
അവൾ ഒരു നിമിഷം ആലോചിച്ചു. ഇയാൾ ആര് എന്ന് തനിക്ക് അറിയില്ല. എങ്കിൽ ഒന്നും തുറന്നു പറയാത്തതാണ് നല്ലത്.
ആഹ് എന്തെങ്കിലും ആവട്ടെ. തന്നെ കണ്ടിട്ട് മനഃപൂർവം വന്നു കിടന്നതാണെന്ന് തോന്നുന്നില്ല. ആരെയോ ഭയന്ന് വന്നതാണെന്ന് തോന്നി.
അവൾ ഞെട്ടി അയാളെ നോക്കി…
എന്നതായാലും അവിടെ ചുമ്മാ കിടത്താൻ തോന്നിയില്ല അതുകൊണ്ടാ ഇങ്ങോട്ട് കൊണ്ടു വന്നത്.
“ഇത്.. ഇത് എവിടെയാ..? അവൾ ചോദിച്ചു…
താൻ പേടിക്കുകയൊന്നും വേണ്ട ഇത് ആ സെമിത്തേരി കഴിഞ്ഞു കുറച്ചു ദൂരെയാണ്…
“ഇത്.. ആരുടെ വീടാ..?
“എന്റെ വീട്… പക്ഷെ ഞാൻ ഇവിടെ താമസിക്കാറില്ല കണ്ടില്ലേ കരണ്ട് ഒന്നുമില്ല.
“നിങ്ങളുടെ വീട് ഇതാണെങ്കിൽ എന്താണ് ഇവിടെ നിൽക്കാത്തത്…?
ഈ വീട് എന്ന് പറയുന്നതിൽ ഒക്കെ എന്ത് കാര്യമാണ് ഉള്ളത്..?
മരിച്ചുപോകുമ്പോൾ നമ്മൾ ഇതൊക്കെ കൊണ്ടുപോകുമോ..?
ജീവിച്ചിരിക്കുമ്പോൾ എവിടെയെങ്കിലും കയറി കിടക്കുക മരിച്ചു കഴിഞ്ഞാൽ പിന്നെ ആറടി മണ്ണിന്റെ ആവശ്യമേ വരുന്നുള്ളൂ. അതും നമ്മൾ നോക്കേണ്ട കാര്യം ഇല്ല.
അയാൾ അത്രയും പറഞ്ഞതും അവൾ ആലോചനയോടെ നിന്നു.
ശെരിയാണ് ഈ ഭൂമിയിൽ ഏറ്റവും വലിയ യാഥാർത്ഥ്യം അത് മരണമാണ്. വീടും സ്ഥലവും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് എന്ത് കാര്യം. ആബയുടെ ഇഷ്ടം പോലെ നടക്കട്ടെ. വീട് വിൽക്കാൻ തനിക്ക് സമ്മതമാണെന്ന് പറയണം.
ഞാൻ അയാളെ വീണ്ടും നോക്കി. എന്നെ ശ്രദ്ധിക്കുന്നേ ഇല്ല. തന്റെ പേര് എങ്കിലും ഇയാള് ചോദിക്കുമെന്ന് കരുതിയിരുന്നു.
ഞാൻ പൊയ്ക്കോട്ടേ..? അവൾ അയാളോട് ആയി ചോദിച്ചു.
“ശെരി പോയിക്കോ… ഒറ്റവാക്കിൽ തന്നെ മറുപടി കിട്ടി.
അവൾ പോകാതെ അവിടെത്തന്നെ നിന്നു. അയാൾ അല്പനേരം കഴിഞ്ഞ് മുഖമുയർത്തി നോക്കി.
താൻ ഇതുവരെ പോയില്ലേ..? അയാൾ ചോദിച്ചു…
“ഇവിടെനിന്ന് ഞാൻ എങ്ങനെ…?
“ആ വാതിൽ തുറന്നു പോയിക്കോ അടച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല.
അത്… അത്… അവൾ വാക്കുകൾക്കായി പരതി.
“രാത്രി ഒത്തിരി നേരം വൈകിയല്ലോ ഞാനിനി എങ്ങനെ പോകും…?
ആ അരണ്ട വെളിച്ചത്തിലും അയാളുടെ മുഖത്ത് വിരിഞ്ഞ അതിശയം അവൾ കണ്ടു…!
“താനല്ലേ ഇപ്പോൾ പോകണമെന്ന് പറഞ്ഞത്.? രാത്രിയിൽ സിമിത്തേരിയിൽ കിടന്നുറങ്ങുന്ന തനിക്ക് പേടിയോ…?
അയാളുടെ വാക്കുകളിൽ അല്പം പരിഹാസം കലർന്നിരുന്നു….
“അതേ ഞാൻ അവിടെ കിടന്നുറങ്ങിയത് അല്ല. തല കറങ്ങി വീണതാ…
ഹാഹാ.. തനിക്ക് തല കറങ്ങാൻ സെമിത്തേരിയെ കണ്ടുള്ളൂ..? അത് പോട്ടെ താൻ ഇന്ന് ആഹാരം ഒന്നും കഴിച്ചില്ലേ…?
അപ്പോഴാണ് അവൾ അത് ഓർത്തത് ഇന്ന് മുഴുവൻ ആബയെ കാണുന്ന തിരക്കിൽ ആയതിനാൽ രാവിലെയും ഉച്ചക്കും ഒന്നും കഴിച്ചില്ല. രാത്രി ഭക്ഷണത്തിനു മുന്നിൽ നിന്നാണ് ഇറങ്ങി പോന്നതും. ഓർത്തപ്പോൾ കരച്ചിൽ വന്നു.
കഴിച്ചില്ലെന്ന് മനസ്സിലായി എന്തായാലും ഇവിടെ ഒന്നും ഇല്ല.
” എനിക്ക് വഴി കാണിച്ചു തന്നാൽ മതി ഞാൻ പൊക്കോളാം..
“തനിക്ക് എങ്ങോട്ടാണ് പോകേണ്ടത്…?
ആ സെമിത്തേരിയുടെ അടുത്ത് തന്നെ മതി.
“അല്ല താൻ വല്ല യക്ഷിയോ മറ്റോ ആണോ…? കണ്ടാലും അങ്ങനെ തോന്നും…
“എന്റെ വീട് അതിന്റ അടുത്താണ്.. ദേഷ്യം വന്നെങ്കിലും അത് മുഖത്ത് കാണിച്ചില്ല.
നേരം 2 മണി ആകാൻ പോകുന്നു ഈ സമയം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ…!
“ഞാൻ തന്നോട് പറഞ്ഞിരുന്നോ എന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ..? ഞാൻ അവിടെ കിടന്നാൽ തനിക്ക് എന്താണ്..?
” എന്നാൽ തമ്പുരാട്ടിയെ അവിടെ തന്നെ കൊണ്ടു കിടത്തിയേക്കാം. അല്പം മനുഷ്യത്വം കാണിച്ചപ്പോൾ എന്റെ മെക്കിട്ട് കയറാൻ വരുന്നോ ഏഹ്..? ഇപ്പൊ തന്നെ കൊണ്ടു കിടത്തി തരാം ആരെങ്കിലും വന്നു കൊന്ന് തിന്നട്ടെ എനിക്ക് എന്താ…? തനിക്ക് ഇപ്പൊ എന്താണ് വേണ്ടത് വേണമെങ്കിൽ ഇപ്പോൾ തന്നെ അവിടെ കൊണ്ട് ആക്കാം. പിന്നെ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കുടുങ്ങും അത് ഓർത്തിട്ട വേണമെങ്കിൽ നേരത്തെ കിടന്നു മുറിയിൽ പോയി കിടന്നോ. പിന്നെ ഞാൻ എന്തായാലും തന്നെ കയറി പീഡിപ്പിക്കാനൊന്നും വരില്ല. എന്താണെന്ന് വെച്ചാൽ തീരുമാനിക്ക് ആ റൂമിൽ തന്റെ ബാഗ് ഉണ്ട്. അപ്പോഴാണ് അതിനെക്കുറിച്ച് ഓർത്തത് ഓടിപ്പോയി ബാഗിൽ ഫോൺ ഉണ്ടോ എന്ന് നോക്കി…
അനു ചേച്ചിയെ വിളിച്ചാലോ…? വേണ്ട ചേച്ചി ഇപ്പോൾ ഉറക്കത്തിൽ ആവും. ഈ രാത്രിയിൽ ഇവിടെ നിൽക്കുന്നത് തന്നെ ആണ് നല്ലത്. ആലോചിച്ചു കൊണ്ടിരുന്നു അവൾ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു എന്നിട്ടും മതിവരാതെ അവിടെ ഉണ്ടായിരുന്ന ചെറിയ മേശ അങ്ങോട്ടേക്ക് വലിച്ചു ഇടുകയും ചെയ്തു. ഫോനുമായി അവൾ കട്ടിലിലേക്ക് കിടന്നു ക്ഷീണം കൊണ്ടാകാം കിടന്ന പാടെ മയങ്ങി പോയി…
വെളുപ്പിനെ സെമിത്തേരിയുടെ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ട് ഫാദർ കപ്യരെ അന്വേഷിച്ചു. ഫാദർ അയാളെ വഴക്ക് പറഞ്ഞപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ടു കപ്യര് പോയി..
അലാറം അടിക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് ഫോൺ എടുത്തു നോക്കി. സമയം അഞ്ചു മണി കഴിയാറായിട്ടുണ്ട്.
കറണ്ട് ഇല്ലാത്തത് കൊണ്ടു വല്ലാത്ത ചൂടും അനുഭവപ്പെട്ടു. ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ അവൾ വാതിൽ തുറന്നു പുറത്ത് ഇറങ്ങി.
എങ്ങനെയും ഇവിടുന്ന് പോകണം അതും മനസ്സിൽ ഓർത്തുകൊണ്ട് മുന്നോട്ടു നടന്നതും എന്തോ ഒന്ന് കാലിൽ തടഞ്ഞു.
“അയ്യോ.. എന്താ.. ഞെട്ടിപ്പോയ അയാൾ ചോദിച്ചു.
“ഓഹ് സോ… സോറി അത് ഞാൻ പോകാൻ വേണ്ടി. പേടിച്ചിട്ടാണെങ്കിലും അവൾ വിക്കി വിക്കി പറഞ്ഞു.
” എന്റെ നെഞ്ചത്ത് ചവിട്ടീട്ടാണോ പോകുന്നത്…? അയാൾ അല്പം ദേഷ്യത്തോടെ ചോദിച്ചു…
തനിക്ക് ഇപ്പൊ എന്തു വേണം…?
“എനിക്ക് തിരിച്ചു പോണം..
മ്മ്… ശെരി എന്നാൽ ഞാൻ കൊണ്ടുപോയി ആക്കാം. മനുഷ്യനെ മെനക്കെടുത്താൻ..!
അയാൾക്കൊപ്പം പുറത്തേക്ക് നടന്നു അവൾ. വഴികളൊക്കെ മനസ്സിലായി തുടങ്ങി.
“അപ്പൊ ശെരി തനിക്ക് ഇപ്പോൾ സമാധാനമായല്ലോ..? സെമിത്തേരിയുടെ അടുത്ത് എത്തിയപ്പോൾ അവളോട് ചോദിച്ചു. ശേഷം അയാൾ തിരിഞ്ഞു നടന്നു അവൾ വീട്ടിലേക്കും നടന്നു.
അവൾ ആരാണെന്ന് അയാൾ ചോദിച്ചില്ല. അയാളുടെ പേരും അവളും ചോദിച്ചിരുന്നില്ല.
ഞങ്ങളുടെ വീടിന്റെ ഉടമസ്ഥൻ തന്നെയാ താഴെ താമസം.
ഉറക്കച്ചടവോടെ വാതിൽ തുറന്ന അനു മുന്നിൽ നിൽക്കുന്ന അവളെ കണ്ടു ഞെട്ടി. അവൾ ഒരു തളർച്ചയോടെ അകത്തു കടന്നു.
“അല്ല ഇന്ന് അനിയന്റെ അടുത്ത് നിന്ന് നേരെ സ്കൂളിൽ പോകും എന്ന് പറഞ്ഞിട്ട്.. എന്നിട്ടിപ്പോ എന്തുപറ്റി…?
അവൾ മറുപടി പറയാതെ ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളം ആർത്തിയോടെ കുടിച്ചു.
വല്ലാത്ത ക്ഷീണം ചേച്ചി ഞാൻ ഒന്ന് കിടക്കട്ടെ എല്ലാം പിന്നെ പറയാം..
അതും പറഞ്ഞുകൊണ്ട് കിടക്കയിലേക്ക് ഒരു തളർച്ചയുടെ വീണു. ഓഫീസിൽ പോകുന്നതിനു മുൻപ് അനു അവളെ വിളിച്ചു.
“ഇന്ന് സ്കൂളിൽ പോകുന്നില്ലേ അബി..?
“ഇല്ല ചേച്ചി ഇന്ന് ലീവ് എടുക്കുവാ.. തളർച്ചയോടെ പറഞ്ഞു അവൾ.
ബ്രേക്ക് ഫാസ്റ്റ് എടുത്തുവച്ചിട്ടുണ്ട് കഴിച്ചിട്ട് കിടക്ക് കേട്ടോ.?
അതും പറഞ്ഞു അനു പോയി.. ഒരു ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നു അവളിൽ.. അതുകൊണ്ടുതന്നെ കഴിച്ചിട്ട് വീണ്ടും കിടന്നു.
അതേ സമയം ആബയെ ഉപദേശിക്കുകയാണ് ജെനിയുടെ വീട്ടുകാർ. റൂമിൽ എത്തിയ ആബ ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു.
ആബ.. നീ ആരെയാ വിളിക്കാൻ പോകുന്നത്..?
ജെനി അന്വേഷിച്ചു.
“ചേച്ചിയെ.. അവൻ മറുപടി കൊടുത്തു.
“അപ്പോൾ ഇതുവരെ വിളിച്ചില്ലേ…? ഇന്നലെ രാത്രി പോയിട്ട് ഇതുവരെ വിളിച്ചില്ലേ..?
“ഞാൻ ഇറക്കി വിട്ടത് അല്ലല്ലോ അഹങ്കാരം കൊണ്ട് പോയതല്ലേ..?
ഇന്നലെ എല്ലാവരും എത്ര പറഞ്ഞതാ.. എന്നിട്ട് കേട്ടോ അവള്…?
ആബേൽ! അവർ എന്റെ പപ്പയും മമ്മിയും ആണ് അപ്പോൾ അവർ എന്നെക്കുറിച്ച് ചിന്തിക്കുന്നതിൽ തെറ്റില്ല.
അതുപോലെ ആണോ..?
പെങ്ങള് നിന്റെതാ.. അത് ആലോചിച്ചാൽ നല്ലത്. അതും പറഞ്ഞു ജെനി അവിടെ നിന്ന് പോയി…
Hello.. ഞാനാ… ചേച്ചി…
” ചത്തോ എന്നറിയാൻ വിളിച്ചതാണോടാ..? എന്നാൽ കേട്ടോ ചത്തില്ല ജീവനോടെ ഉണ്ട്..
“ചേച്ചിയുടെ ഇതുപോലെയുള്ള സംസാരം കേൾക്കുമ്പോഴാ എനിക്ക് ചൊറിഞ്ഞു കയറുന്നത്…
“എന്നാൽ നിനക്ക് കേൾക്കാൻ ഇഷ്ടമുള്ള ഒരു കാര്യം ഞാൻ പറയാം.
നീ പറഞ്ഞതിന് എനിക്ക് സമ്മതം വീട് വിൽക്കാം.
ചേച്ചിക്ക് എപ്പോഴെങ്കിലും കാര്യം മനസ്സിലായല്ലോ..? ഇനി ചേച്ചിയുടെ കല്യാണം ഞാൻ നടത്തും.
“അതിന് വേണ്ടി നീ ബുദ്ധിമുട്ടേണ്ട എന്റെ കാര്യം ഞാൻ നോക്കിക്കോളാം…
“ചേച്ചി ഇങ്ങനെ എല്ലാം പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ..?
“നിന്നോട് എനിക്ക് ഒന്നും പറയാനില്ല നീ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് നിനക്ക് അറിയില്ല അത്ര തന്നെ…
പറഞ്ഞതും കണ്ണ് നിറഞ്ഞിരുന്നു അവളുടെ. വൈകുന്നേരം അനു ചേച്ചി വന്നപ്പോൾ കാര്യങ്ങൽ മുഴുവൻ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ പറയുന്ന വിവാഹത്തിന് സമ്മതിക്കരുത് എന്ന് ചേച്ചി പറഞ്ഞു. മാത്രമല്ല വീട് വിൽക്കുമ്പോൾ പകുതി പണം വാങ്ങണമെന്നും ചേച്ചി ഉപദേശിച്ചു.
അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു ഇടക്ക് അയാളെക്കുറിച്ച് ഓർത്തു. സെമിത്തേരിയിൽ കാമുകിക്കായി വരുന്ന പാട്ടുകാരനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു പൊട്ടി ചിരി ആയിരുന്നു കിട്ടിയ മറുപടി. അത് ആളുകൾക്കിടയിൽ കൗതുകം ഉണർത്തുന്ന കഥ മാത്രമാണെന്നാണ് ചേച്ചിയുടെ പക്ഷം.
രാത്രിയിൽ തനിക്ക് നേരെ വന്ന ആക്രമിയുടെ കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു. കോടതിയിൽ ഞാൻ സാക്ഷി പറയാതിരിക്കാൻ ആവാം. പക്ഷെ അതുകൊണ്ട് ഒന്നും തളർന്നു പോകാൻ ഞാൻ തയ്യാറായിരുന്നില്ല. ഇതൊക്കെ വന്നാലും ജീവനോടെ ഉണ്ടെങ്കിൽ കോടതിയിൽ ഞാൻ സാക്ഷി പറയുക തന്നെ ചെയ്യും..!
സ്കൂളിൽ ഒരു സംഗീത അധ്യാപകനെ ആവശ്യമുണ്ടെന്ന് കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് അയാളെ ആണ് മനോഹരമായി പിയാനോ വായിച്ച ആ അപരിചിതനെ…
അയാൾ ആരാണെന്ന് അറിയാൻ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. വീടും സ്ഥലവും മേടിക്കാൻ ആളുകൾ എത്തിയിട്ടുണ്ടെന്ന് ആബ പറഞ്ഞു. താൻ ഈ ഭൂമിയിൽ അനാഥയാവുകയാണെന്ന് അവൾ അറിഞ്ഞു.
ദിനംപ്രതി അവളിൽ വിഷാദം എന്ന അവസ്ഥ വർദ്ധിച്ചു വന്നു. ഉറക്കമില്ലാത്ത രാത്രിയിൽ മുകളിലെ ബാൽക്കണിയിൽ ഇരുന്ന് സെമിത്തേരിയിലേക്ക് നോക്കി ഇരിക്കും.
തന്നെ ആകർഷിക്കുന്നത് സെമിത്തേരിയോ അതോ മരണമോ…? അതുമല്ലെങ്കിൽ ആരും കേൾക്കാതിരുന്ന സംഗീതം താൻ കേട്ടു തുടങ്ങിയോ…?
ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴാണ് തന്നെ കാത്തുനിൽക്കുന്ന ഒരു സ്ത്രീയെ കണ്ടത്.
“എന്താ ജലജ ചേച്ചി.. എന്നെ കാണാൻ വന്നതാണോ…?
മ്മ് എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…?
ഇവരുടെ ഭർത്താവിനെ വെട്ടിയ കേസിലാ താൻ സാക്ഷി പറയാൻ പോകുന്നത്…
“എന്താ ചേച്ചി എന്തെങ്കിലും പ്രശ്നം ഉണ്ടോ…?
അങ്ങനെ ചോദിച്ചാൽ ടീച്ചർ സാക്ഷി പറയരുത്.
എന്താ…? അവൾ ഒരു ഞെട്ടലോടെ ചോദിച്ചു…
“കാര്യം പ്രതി എന്റെ ചേട്ടന് ആണല്ലോ ചേട്ടനെ എനിക്ക് അറിയാം…”
“ഇപ്പോഴാണോ ചേട്ടനോട് സ്നേഹം വന്നത്..? അവൾ ഒരു ദേഷ്യത്തോടെ ചോദിച്ചു…
“ഇത് സ്നേഹത്തിന്റെ കാര്യം ഒന്നുമല്ല ടീച്ചറെ അവർ തമ്മിൽ കാശിന്റെ കാര്യത്തിൽ ആയിരുന്നു വഴക്ക് എന്നാൽ ഇപ്പൊ അത് ഒത്തു തീർപ്പിൽ എത്തി…
“എന്നു കരുതി കേസ് വേണ്ട എന്ന് വെക്കാൻ ആവുമോ…?
₹ഈ കേസ് കൊണ്ടു ചേട്ടന് ഒന്നും പറ്റില്ല പക്ഷെ നമുക്ക് എട്ടിന്റെ പണി കിട്ടുകയും ചെയ്യും. ഒരു കുടുംബം ഉള്ളതാ ടീച്ചറെ.!
” കുറച്ചുനാളുകൾക്ക് മുൻപ് എന്റെ മുന്നിൽ നിന്ന് ഓർമ്മയുണ്ടോ..? നിങ്ങൾ അത് മറന്നോ..?
അന്ന് എന്റെ ജീവൻ പോലും നോക്കാതെ ആണ് ഞാൻ നിങ്ങളോട് സാക്ഷി പറയാമെന്ന് പറഞ്ഞിരുന്നത്…
” അതൊക്കെ ശരിയാണ് പക്ഷേ അതിനെന്താ..? ഇപ്പോ ഞാൻ തന്നെ പറഞ്ഞല്ലോ അത് വേണ്ട എന്ന്. പിന്നെ ടീച്ചർക്ക് എന്താണ്…?
ഇത്രയും പേരുടെ മുന്നിൽ വെച്ച് ഒരാളെ വെട്ടിയിട്ട് അതും പട്ടാപ്പകൽ എന്നിട്ട് അയാൾ ഒരു കുഴപ്പവും ഇല്ലാതെ പുറത്തു വന്നാൽ അയാൾ വീണ്ടും ഇതുതന്നെ ആവർത്തിക്കില്ലയെന്ന് എന്താണ് ഉറപ്പുള്ളത്..?
” അതൊക്കെ ടീച്ചർ നോക്കുന്നത് എന്തിന്..? ചെറിയ പ്രായമല്ലേ ഇപ്പോൾ സ്വന്തം ജീവൻ നോക്ക്…
അതുകേട്ടതും അവൾക്ക് ദേഷ്യം നുരഞ്ഞു പൊന്തി.
” നിങ്ങൾ എന്നെ പഠിപ്പിക്കേണ്ട കോടതിയിൽ കണ്ട കാര്യം മാത്രമേ ഞാൻ പറയു.
സഹതാപം കൊണ്ട് പറഞ്ഞതാ വെട്ടിയത് ചേട്ടൻ അല്ലെന്നെ എന്റെ ഭർത്താവ് പറയൂ. ടീച്ചർ സാക്ഷി പറഞ്ഞതുകൊണ്ട് ഇവിടെ പ്രത്യേകിച്ച് ഒന്നും നടക്കില്ല. പിന്നെ ഞാൻ പറയാനുള്ളത് പറഞ്ഞു അത്രതന്നെ..
അതും പറഞ്ഞുകൊണ്ട് ആ സ്ത്രീ അവിടെ നിന്ന് പോയി…
അവൾ ആ സ്ത്രീ വന്ന കാര്യം അനുവിനോട് പറഞ്ഞു..
എല്ലാവരും സ്വാർത്ഥരാണ് ചേച്ചി. എന്റെ ജീവൻ പോലും നോക്കാതെയാണ് ഞാൻ. ഇപ്പൊ കുറേ കാശ് കിട്ടിയപ്പോൾ ഛെ..
ഞാൻ അന്ന് തന്നെ പറഞ്ഞില്ലേ അബി..? അയാൾ ആ രവീന്ദ്രൻ!
അയാൾ ഒരു പക്കാ ക്രിമിനലാ നീ മാത്രമായിരുന്നില്ലല്ലോ കണ്ടത് അവിടെയുള്ളവർ എന്തുകൊണ്ടു സാക്ഷി പറഞ്ഞില്ല. അവർക്ക് ജീവനിൽ ഭയം ഉണ്ട്.
എന്ന് വെച്ച് ഇന്ന് നമ്മൾ മിണ്ടാതെ ഇരുന്നാൽ നാളെ എനിക്കോ ചേച്ചിക്കോ നമുക്ക് വേണ്ടപ്പെട്ടവർക്ക് ആർക്കെങ്കിലും ആവില്ലേ ഇങ്ങനെ സംഭവിക്കുന്നത്.?
ഈ ആവേശം അത് നല്ലതിനല്ല അബി..! ഈ ലോകത്തു നമ്മൾ കുറച്ച് സ്വാർത്ഥൻമാര് ആയാലേ പറ്റൂ.. നിന്നെ എനിക്ക് മനസ്സിലാവും. ഞാൻ പറയുന്നത് കേൾക്ക് നിനക്ക് ഒരു കുടുംബം വേണം. ഞാൻ തന്നെ ഒരു നല്ല ആലോചന കണ്ടെത്താം…
അതൊന്നും വേണ്ട…
“വേണം..! നിന്റെ അനിയന്റെ കാര്യം വിട്. അവർ പറയുന്ന ആലോചനക്ക് ഒന്നും സമ്മതിക്കരുത്. കല്യാണം നടത്തുന്ന പേരിൽ അവർ നിനക്ക് അവകാശപ്പെട്ട പൈസ മുക്കും. വിറ്റിട്ട് കിട്ടുന്ന പകുതി കാശ് നിന്റെ പേരിൽ തന്നെ ഫിക്സഡ് ഇടണം എന്നാലേ പറ്റൂ..
കാശൊന്നും എനിക്ക് വേണ്ട ചേച്ചി എല്ലാവരും പണത്തിന്റെ പുറകെ നടക്കുന്നവരാണല്ലോ അത് അവർ എടുത്തോട്ടെ . എനിക്ക് ജീവിക്കാനുള്ളത് ഞാൻ ജോലി ചെയ്തു ഉണ്ടാക്കുന്നുണ്ട്.
” മണ്ടത്തരം ഇങ്ങനെ വിളിച്ചു പറയാതെ അബി. നിനക്ക് ഒരു വീട് വേണ്ടേ..? ഒരു കുടുംബം വേണ്ടേ..?
ഒന്നും വേണ്ടാന്ന് തോന്നുവാ..
മ്ഹും.. അങ്ങനെ പറഞ്ഞാൽ പറ്റില്ല നിന്റെ അനിയന്റെ father in low ആ ആന്റണി.. അയാൾക്ക് ഈ പറഞ്ഞ രവീന്ദ്രനും ആയി അടുത്ത ബന്ധമുണ്ട്. കുപ്രസിദ്ധ ക്രിമിനൽസുമായി ബന്ധമുള്ള ആളാണ് അയാൾ..
ചേച്ചി..! അബി ഒന്ന് ഞെട്ടി…
ചേച്ചി എന്താ പറഞ്ഞു വരുന്നത്..? അവൾ സംഷയ ഭാവത്തിൽ ചോദിച്ചു…
നിനക്ക് അറിയാലോ എനിക്ക് കുറച്ചു പിടിപാടുകൾ ഒക്കെയുണ്ട്. അയാൾക്ക് മാത്രം അല്ല. നിന്റെ അനിയൻ അബേൽ അവനും ഇവരുമായിട്ട് ഇപ്പോൾ ബന്ധമുണ്ട്. നിന്റെ കാര്യം നീ നോക്കിയേ മതിയാകു അബി.. അതും പറഞ്ഞു. ചേച്ചി അകത്തേക്ക് പോയി. അപ്പോഴും ചിന്തിച്ചു കൊണ്ടു നിൽക്കുകയായിരുന്നു അവൾ.
” ഇപ്പോ കാര്യങ്ങളൊക്കെ വ്യക്തമാക്കുന്നുണ്ട് എന്റെ രക്തത്തിന് കൊതിക്കുന്നവരുടെ കൂട്ടത്തിൽ അവൻ ഉണ്ടാകരുതെന്ന് ഞാൻ വിചാരിച്ചു എന്നാലും മനസ്സിൽ ഓർത്തതും കണ്ണുകൾ അടച്ചു കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി.
സ്കൂളിലെ വരാന്തയിലൂടെ നടക്കുമ്പോഴായിരുന്നു ആ മനോഹരമായ ശബ്ദം കേൾക്കുന്നത്. ശബ്ദം കേട്ട ക്ലാസിലേക്ക് ഒന്ന് എത്തി നോക്കി. മനോഹരമായി പാടുന്ന ടീച്ചർ. അവളെ കണ്ടതും ആളൊന്നു പതറി..
എന്താ ആരാ..? അവർ ചോദിച്ചു…
ഏയ് ഒന്നുമില്ല ടീച്ചറ് കണ്ടിന്യൂ ചെയ്തോളൂ ഞാൻ പാടുന്നത് കേട്ടപ്പോൾ നോക്കിയതാണ് എന്റെ പേര് അബിഗേൽ ഇവിടെ maths ടീച്ചർ ആണ്. എന്നാൽ ക്ലാസ്സ് നടക്കട്ടെ നമുക്ക് പിന്നീട് പരിചയപ്പെടാം . അതും പറഞ്ഞു അവൾ പുറത്ത് വാകമരച്ചുവട്ടിൽ പോയി ഇരുന്നു. പോകുന്നതും നോക്കി മ്യൂസിക് ടീച്ചർ ഒന്ന് ചിരിച്ചു ശേഷം ക്ലാസ് തുടർന്നു.
പുതിയതായി വന്ന സംഗീത അധ്യാപികയെ കണ്ടപ്പോൾ അവൾ വീണ്ടും അയാളെ ഓർത്തുപോയി. മറ്റന്നാൾ കോടതിയിൽ പോകണം സത്യം ജയിക്കണം..!
ചിന്ത അങ്ങനെ പല വഴിക്ക് പോയി അവസാനം ആബയിൽ എത്തി.
രജിസ്ട്രേഷൻ കഴിഞ്ഞാൽ അവൻ പൂർണമായും എന്നിൽ നിന്നും അകന്നു പോകും അതിനുമുൻപ് കിട്ടുന്ന സമയം അവന്റെ കൂടെ നിൽക്കണം കാരണം ഈ ലോകത്ത് ഇനി അവൻ മാത്രമല്ലേ തനിക്ക് ഉള്ളൂ.
“ഓഹ് അബി എത്തിയോ കഴിഞ്ഞ തവണ പോലെ വഴക്ക് ഇട്ടു പോകരുത് ട്ടോ..
“മമ്മി ഒന്ന് ചുമ്മാ ഇരുന്നേ ചേച്ചി വാ.. ജെനി അവളെയും കൊണ്ടു അകത്തേക്ക് പോയി..
“മോളെ വളച്ചു കെട്ടില്ലാതെ പറയാം. മോള് സാക്ഷി പറയാൻ ഒന്നും പോകരുത്. അത് മോൾക്ക് നല്ലതിനാവില്ല ആന്റണി വല്ലാത്ത ഭാവത്തിൽ പറഞ്ഞു…
ആ രവീന്ദ്രനുമായി അങ്കിളിന് പല ഇടപാടുകളും കാണും പക്ഷേ അതിന്റെ പേരിൽ കള്ള സാക്ഷി പറയാൻ എന്നെ കിട്ടില്ല.
ചേച്ചി… നി ആരോടാ.. ആബയുടെ ശബ്ദം ഉയർന്നു…
ഞാൻ പറഞ്ഞതിൽ എന്താടാ തെറ്റ് ആ രവീന്ദ്രനുമായി നിനക്കോ ഇയാൾക്കോ ബന്ധമില്ലെന്ന് പറയാൻ പറ്റുമോ…? ഇനിയും വിട് ഗുണ്ടകളെ എന്നെ കൊന്നു തിന്നാൻ പറ ജീവനുണ്ടെങ്കിൽ ഞാൻ കോടതിയിൽ സാക്ഷി പറയും… അവളുടെ സ്വരം ഉറച്ചതായിരുന്നു…
മോനെ ആബേൽ നിന്റെ ചേച്ചിയോട് നല്ല ഭാഷയിൽ പറഞ്ഞിട്ട് കാര്യമില്ല ഇതെല്ലാം സമയത്തിന് കെട്ടാഞ്ഞിട്ടാണ്. ഒരു പ്രത്യേക ഈണത്തിൽ ആന്റണി അത് പറഞ്ഞപ്പോൾ ആബയുടെ മുഖം വലിഞ്ഞു മുറുകി…
നി സാക്ഷി പറയുന്നത് എനിക്കൊന്നു കാണണം. വാടി ഇവിടെ…?
അതും പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈ പിടിച്ചു വലിച്ചു.
“വിട് ആബ നി എന്താ ഈ കാണിക്കുന്നത്..? മുകളിൽ പൂട്ടി കിടക്കുന്ന ഒരു റൂമിൽ കൊണ്ടു പോയി തള്ളി അവൻ അവളെ. ശേഷം പുറത്ത് ഇറങ്ങി വാതിൽ അടച്ചു പൂട്ടി…
അവിടെ കിടക്ക് രണ്ടുദിവസം കഴിഞ്ഞ് ഇറങ്ങിയാൽ മതി അതും പറഞ്ഞു അവൻ താഴേക്ക് പോയി. അവൾ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു ഒടുവിൽ തളർച്ചയോടെ ചുവരിലേക്ക് ചാഞ്ഞു.
” കഴിഞ്ഞോ അങ്കം..? റൂമിൽ കയറി വന്ന അവനോട് ജെനി ചോദിച്ചു…
എന്നതാ എതിർക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ..?
അയ്യോ നമ്മളില്ലേ.. നിങ്ങൾ ഇങ്ങനെ സ്വന്തം ചേച്ചിയെ കൊന്നു തിന്നു ജീവിച്ചോ കഷ്ട്ടം…
അതും പറഞ്ഞ് ജെനി അവിടെ നിന്ന് ഇറങ്ങി പോയി.
അവൾ ജനൽ തുറന്നു. ഒരു വീട് മാത്രം കാണാം പക്ഷേ ആ വീട് മൊത്തം ഇരുട്ടിൽ ആണ്. ആൾ താമസം ഉണ്ടോ എന്ന് പോലും അറിയില്ല. അവൾ അലറി വിളിക്കാൻ തുടങ്ങി. യാതൊരു പ്രതികരണവും ഇല്ല. കഴിയാവുന്ന അത്രയും ശബ്ദത്തിൽ വിളിച്ചു നോക്കി. പുറത്ത് ആബയുടെ ശബ്ദം.
“അതേ വിളിച്ചു കൂവണ്ട ആ വീട്ടിൽ ഒന്നും ആൾതാമസം ഇല്ല. ഭക്ഷണം കൊണ്ടു വെച്ചിട്ട് ഉണ്ടായിരുന്നെങ്കിലും അവൾ അതൊന്നും കഴിച്ചിരുന്നില്ല. തളർച്ച കാരണം അവൾ മയക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ ഭക്ഷണം കൊണ്ടു വെച്ച പാത്രം എടുക്കാൻ ജെനിയുടെ മമ്മി വന്നു. പക്ഷേ ഭക്ഷണം കഴിച്ച് ഇല്ല എന്ന് കണ്ടതും അവർക്ക് ദേഷ്യം നുരഞ്ഞു പൊന്തി. പിന്നീടുള്ള ദിവസങ്ങളിൽ ഭക്ഷണം തരാൻ പോലും അങ്ങോട്ടേക്ക് ആരും വന്നില്ല. വീണ്ടും ഒരു ദിവസം കൂടി പുലർന്നു. ഇന്നാണ് താൻ സാക്ഷി പറയേണ്ടിയിരുന്ന ദിവസം… അല്ലെങ്കിലും ആർക്കുവേണ്ടിയാ..! ഇനിയും മറ്റൊരാൾക്ക് കൂടി ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതിപ്പോയി. അതിന്റെ ശിക്ഷയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. ആരും ഭക്ഷണം കൊണ്ടുവന്നില്ല അവൾ ബാത്റൂമിൽ പോയി പൈപ്പ് തുറന്നു വെള്ളം കുടിച്ചു വിശപ്പിനെ ആവുന്ന വിധം ശമിപ്പിച്ചു. തലകറങ്ങുന്ന പോലെ തോന്നിയപ്പോൾ അവിടെ കിടന്നു. എന്തോ ശബ്ദം കേട്ടിട്ടാണ് ഉണർന്നത്. മുറിയിലെ ഇരുട്ട് രാത്രി ഏറെ ആയി സൂചിപ്പിച്ചു.
എവിടെനിന്നോ ഒരു സംഗീതം കാതുകളെ തഴുകി എത്തിയോ..? അവൾ ചെവി കൂർപ്പിച്ചു.
പുറത്തുനിന്നാണ് വേണുനാദം ഇത് ഫ്ലൂട്ട് ആണ്. പ്രതീക്ഷയോടെ അവൾ പുറത്തേക്ക് നോക്കി ആ മുറിയിൽ മാത്രം ചെറിയ വെളിച്ചം അവൾ കണ്ടു.
വീണ്ടും അവൾ വിളിച്ചു നോക്കി കഴിയുന്നതുപോലെ പക്ഷേ പ്രയോജനം ഉണ്ടായിരുന്നില്ല ഒടുവിൽ ആ മുറിയിലുള്ള ഒരു ഫ്ലവർ വേസ് എടുത്തു ആ വീടിന്റെ ജനലിനെ ലക്ഷ്യമാക്കി എറിഞ്ഞു. എന്തോ ഭാഗ്യം കൊണ്ട് അത് ആ ജനൽ ചില്ലുകളെ തകർത്തു അകത്തേക്ക് പതിച്ചു. പക്ഷെ അവളുടെ പ്രതീക്ഷകളെ തെറ്റിച്ചു യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
ആ കുഴൽനാഥത്തിൽ അവളുടെ കരച്ചിലും അലിഞ്ഞു ചേർന്നു.
കണ്ണ് തുറന്നപ്പോൾ അവളെ തന്നെ നോക്കിയിരിക്കുന്ന അയാളെ ആണ് കണ്ടത്.
അതേ അയാൾ തന്നെ! സെമിത്തേരിയിൽ നിന്ന് എന്നെ കൊണ്ടു പോയ ആൾ. അവൾ ചുറ്റും നോക്കി.
ഇത് എവിടെ ആണ്..?
അയാൾ അവളുടെ മുന്നിലേക്ക് ബ്രഡും ജാമും കുടിക്കാൻ ഒരു കുപ്പി വെള്ളവും കൊണ്ടു വച്ചു.
“മ്മ് കഴിക്ക്.. കഴിഞ്ഞ തവണ തനിക്ക് ഒന്നും തരാൻ പറ്റിയില്ല ഇത്തവണ ഭാഗ്യമുണ്ട്.
അതും പറഞ്ഞു ചിരിച്ചു.
അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.
“ഇത്.. ഇത് എവിടെയാ..?
” എന്താ തനിക്ക് തിരിച്ചു പോകണോ…?
“മ് ഹും.. വേണ്ടാ..?
“എന്നാൽ കഴിക്ക്.. അയാൾ അവളോടായി പറഞ്ഞു..
“എന്നെ എന്നെ എങ്ങനെ രക്ഷിച്ചു…? അവൾ ചോദിച്ചു…
“താൻ എന്റെ ജനൽ എറിഞ്ഞു പൊട്ടിച്ചു ഞാൻ ആ വീടിന്റെ വാതിൽ അങ്ങ് പൊളിച്ചു…
“കർത്താവേ..! നെഞ്ചത്ത് കൈവെച്ചു പോയി അവൾ…
അപ്പൊ ഇവിടെ ഉള്ളവർ..?
ഇവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല ഇത്രയും കരുതലുള്ള കിഡ്നാപേഴ്സ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
“അത് കിഡ്നാപ്പർ അല്ല എന്റെ അനിയനാണ്.. ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു..
“ഓഹ് ഇപ്പൊ മനസ്സിലായി തന്റെ പ്രേമം പൊക്കിയപ്പോൾ വീട്ടിൽ പൂട്ടിയിട്ടതാണ് അല്ലേ..?
ഒന്നുമല്ല..
“ആഹ് എന്തെങ്കിലും ആവട്ടെ എനിക്കൊന്നുമില്ല താൻ ഇപ്പോൾ തന്നെ പോകുന്നുണ്ടോ..?
ഇല്ല നേരം വെളുക്കട്ടെ.
ഞാനും കൂടെ വരാം എനിക്ക് അവിടെ ഒരാളെ കാണാൻ ഉണ്ട്.
ഭക്ഷണം കഴിച്ചതോടെ കുറച്ച് ആശ്വാസമായി രാത്രി പിന്നെ അവൾ ഉറങ്ങിയിട്ടില്ല. അവിടെ മാകെ പല സംഗീത ഉപകരണങ്ങളുടെയും ശബ്ദം അലയടിച്ചു.
എനിക്ക് ഒട്ടും ഭയം തോന്നിയില്ല കാരണം മുറിവുകളെ ഉണക്കാൻ മാത്രം മാന്ത്രികത സംഗീതത്തിനുണ്ടെന്ന് തോന്നി. രാവിലെത്തന്നെ ഞങ്ങൾ പുറപ്പെട്ടു. കാറിൽ ഇരിക്കുമ്പോൾ അയാളുടെ ചുണ്ടുകൾ എന്തോ മൂളുന്നുണ്ടായിരുന്നു.
അയാൾഎന്റെ പേര് ചോദിച്ചില്ല എനിക്ക് പേര് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും ഞാൻ അതിന് മുതിർന്നില്ല.
സെമിത്തേരിയുടെ മുന്നിൽ ഞങ്ങൾ വന്ന് ഇറങ്ങി. അവിടെമാകെ ഒരു ആൾക്കൂട്ടം അവിടെ കൂടിയിരിക്കുന്നവരിൽ ഒരാളോട് ഞാൻ കാര്യം തിരക്കി.
” ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങിയ ആ ഗുണ്ട ഇല്ലേ.. രവീന്ദ്രൻ…? അയാളെ ദാ ആരോ അവിടെ ഒരു കല്ലറയുടെ മുകളിൽ കൊന്നിട്ടിരിക്കുന്നു.
ആ വാക്കുകൾ തീർത്ത ഞെട്ടലിൽ ഒരു നിമിഷം അങ്ങനെ തന്നെ തറഞ്ഞു നിന്നു പോയി. ഞാൻ പെട്ടെന്ന് ചുറ്റും നോക്കി എന്റെ കൂടെ വന്ന ആൾ അപ്രത്യക്ഷമായിരിക്കുന്നു..!
സെമിത്തേരിയിലേക്ക് നോക്കി പതിവ് പോലെ അവൾ നിന്നു.
അബിഗയിൽ..! ഇളം കാറ്റിൽ തലോടൽ പോലെ ഒരു ശബ്ദം കാതിൽ. പ്രതീക്ഷിതമായതുകൊണ്ട് അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി ക്കി. മുന്നിൽ നിൽക്കുന്നു.
ചെറു ചിരിയോടെ ജോനാഥൻ..!
” സെമിത്തേരി ഇത്ര ഇഷ്ടമാണോ…? ഇഷ്ടം കൂടുമ്പോൾ ആണോ അവിടെ പോയി കിടക്കുന്നത്…? ഈ പരിപാടി പണ്ടേ ഉള്ളതാണോ…?
കേട്ടതും ചെറുതായി ഒന്ന് പുഞ്ചിരിച്ചു അവർക്കിടയിൽ ചെറിയൊരു സൗഹൃദം ഉടലെടുത്തിരുന്നു…
” സെമിത്തേരിയിൽ കിടക്കുന്ന പെണ്ണുങ്ങളെ എടുത്തുകൊണ്ട് വീട്ടിൽ പോകുന്നത് പണ്ടേ ഉള്ളതാണോ..? അവളും വിട്ടുകൊടുത്തില്ല.
അതുകേട്ടതും അവൻ പൊട്ടി ചിരിച്ചു..
“ഹാഹാഹാ…. അബിക്ക് ഇപ്പോൾ എന്നെ പേടിയില്ലേ…?
അവൾ എന്തോ ഓർമ്മയിൽ പുഞ്ചിരിച്ചു. ശേഷം…
എനിക്ക് പേടിയൊന്നുമില്ല
ഓഹ് അങ്ങനെ. എന്നെ ആദ്യം കണ്ടപ്പോൾ ആ മുഖം ഒന്ന് കാണണമായിരുന്നു. മെഴുകുതിരി വെളിച്ച ത്തിൽ പേടിച്ചരണ്ട ഒരു മുഖം.
എന്തോ ഓർമയിൽ അവൾ പുഞ്ചിരിച്ചു.
മ്മ് എന്തേ ഒരു ചിരി..? അവൻ ചോദിച്ചു.
നിങ്ങളെ ആദ്യം കണ്ടപ്പോൾ അല്ല നിങ്ങൾ വായിച്ച മ്യൂസിക് കേട്ടപ്പോൾ സെമിത്തേരിയിൽ കാമുകിക്കായി ഗിറ്റാർ വായിക്കാൻ എത്തുന്ന കാമുകനായി തോന്നി.
ങേ.. അതെന്താ സംഭവം?
ഒരു കൗതുകത്തോടെ ചോദിച്ചു.
ദേ അവിടെ അടക്കം ചെയ്തിരിക്കുന്ന കാമുകിക്കായി ഗിറ്റാർ വായിക്കാൻ ഒരു പാട്ടുകാരന്റെ ആത്മാവ് വരുമത്രേ…? അവൾ ആ കഥ അവനായി വിശദീകരിച്ചു കൊടുത്തു.
അതുകേട്ടതും പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു.
ഹാഹാ ഹാ… അയ്യോ… ആത്മാവ്… പാട്ടുകാരന്റെ.. കാമുകി… ഹാഹാ… തന്നെ പോലെ നഷ്ട പ്രണയം..
ഞാൻ അത് വിശ്വസിച്ചിട്ടൊന്നും ഇല്ല. അല്ലങ്കിലും ഈ പ്രണയത്തിൽ ഒന്നും കാര്യമില്ല.
പറയുമ്പോൾ മനസ്സിലേക്ക് വീണ്ടും അയാൾ വന്നു ആളുകൾക്ക് പ്രിയങ്കരനായ ആ ചെറുപ്പക്കാരൻ..! എന്നോ എന്റെ ഹൃദയത്തിൽ കയറിക്കൂടിയവൻ..! ഒടുവിൽ പ്രണയം പറഞ്ഞപ്പോൾ എല്ലാവരുടെയും ഇടയിൽ വെച്ച് തന്നെ അപമാനിച്ചവൻ.!
“എന്താ ടീച്ചറെ ടീച്ചർക്ക് ഒരു നഷ്ട പ്രണയം മണക്കുന്നുണ്ടല്ലോ…?
പിന്നെ… അത് പോട്ടെ എന്താ ഇവിടെ..? കുറച്ചു ആറ്റിട്യൂട് കൊണ്ട് തന്നെ അവൾ ചോദിച്ചു.
അനു ചേച്ചി കഴിക്കാൻ വിളിക്കാൻ പറഞ്ഞു വിട്ടതാ അത്കൊണ്ട് വന്നതാ ഞാൻ.. വിളിക്കാൻ..
ആദ്യമൊക്കെ നിരസിച്ചു എങ്കിലും ഇപ്പോൾ ജോനാഥനും ഇവിടുന്നു തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. അയാൾ മിതമായി മാത്രമാണ് സംസാരിക്കാറുള്ളത്.
നമ്മളോട് ഒന്നും മിണ്ടില്ല ചേച്ചി വീണ ടീച്ചറോട് മാത്രമേ മിണ്ടുള്ളു ഇവിടെ ഒരാൾ. ഇടംകണ്ണിട്ട് അവനെ നോക്കിക്കൊണ്ട്
അവൾ പറഞ്ഞു.
“ആണോ ജോനാ…? അനു ചോദിച്ചു…!
“ഏയ് ചുമ്മാതെയാ ചേച്ചി..
“ആഹ് ചുമ്മാ ഒന്നുമല്ല ആ ലില്ലി ടീച്ചർ എപ്പോഴും പറയും.
“ആദ്യം ആ ലില്ലി ടീച്ചറോട് പരദൂഷണം പറയുന്നത് ഒന്ന് കുറയ്ക്കാൻ പറ.
ഇതെല്ലാം കേട്ടുകൊണ്ട് അനുരാധ ചിരിക്കുകയാണ്.
സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ പുറത്ത് ആബ നിൽക്കുന്നുണ്ടായിരുന്നു. അവൻ വന്നു അവളുടെ കൈ കയറി പിടിച്ചു.
“വിട് ആബ….
“ചേച്ചി എന്നതാ ഫോൺ എടുക്കാത്തത് ഏഹ്…?
“എന്നോടുള്ള സ്നേഹം കൊണ്ടാണോ നീ വിളിക്കുന്നത്…?
ദേ നോക്ക് ചേച്ചി.. ഇവിടുന്ന് ചുമ്മാ ഒരു സീൻ ഉണ്ടാക്കല്ലേ…
“ഞാനാണോ..? നീയല്ലേ ഇപ്പൊ പ്രശ്നം ഉണ്ടാക്കുന്നത്…?
” ചേച്ചി എന്തൊക്കെ പറഞ്ഞാലും ഇന്ന് ഞാൻ ഇവിടുന്ന് നിന്നേം കൊണ്ടേ പോകുള്ളൂ…
അതും പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ടുപോകുകയാണ്.
കൈ വിടെടാ… അതൊരു അലർച്ചയായിരുന്നു ശേഷം അവൾ കുതറി മാറി…
എന്നതാ ഇവിടെ..? ആ ശബ്ദം കേട്ട് അവൻ ഒരു നിമിഷം തിരിഞ്ഞു നോക്കി.
പ്രിൻസിപ്പാൽ അന്നമ്മ ജോൺ.. ആയിരുന്നു
“എന്നതാ നിങ്ങൾ കാണിക്കുന്നത് അവരുടെ കൈവിട് അന്നമ്മ ആക്രോശിച്ചു…
അത് ചോദിക്കാൻ നിങ്ങൾ ആരാ…
ആബ ഇത് ഞങ്ങളുടെ പ്രിസിപ്പൽ ആണ്… അവൾ ദേഷ്യത്തോടെ അവനോട് പറഞ്ഞു.
“അതിന്…? പ്രിൻസിപ്പാൽ എല്ലാം സ്കൂളിൽ ഞാൻ ഇവളുടെ അനിയനാ.. ഞങ്ങളുടെ കുടുംബ കാര്യത്തിൽ ആരും തലയിടാൻ വരേണ്ട മനസ്സിലായോ..?
“അത് പുതിയ അറിവാണല്ലോ..? സഹോദരങ്ങൽ തട്ടിക്കൊണ്ടു പോകുമോ..? അങ്ങനെ ആണെങ്കിൽ അബിഗയിലിന്റെ അനിയൻ അല്ലെ ഇയാൾ.
ഒരു കയർ എടുത്തിട്ട് വരാം. ഇവളെ കെട്ടിയിട്ട് താൻ വീട്ടിൽ കൊണ്ടു പോയിക്കോ…
അന്നമ്മ മേഡം പറഞ്ഞത് കേട്ട് ആബ ഞെട്ടി. ചുറ്റും ആളുകൾ കൂടിയപ്പോൾ ആബ ഒന്ന് പരുങ്ങി.
ഞാൻ വരുന്നില്ല നി പോകാൻ നോക്ക് ആബ.
ഇനി അവിടെ നിൽക്കുന്നത് പന്തി അല്ല എന്ന് തോന്നിയിട്ടാവാം അവിടെ നിന്ന് ആബ പോയി…
രാത്രി അവൾ ആബയെ വിളിച്ചു…
“മ്മ് എന്താ…? ഇനി ചേച്ചിക്ക് എന്നെ ആരെകൊണ്ട ചീത്ത പറയിപ്പിക്കേണ്ടത് ഏഹ്..?
നീ ചെയ്യുന്നത് തെറ്റാണെന്ന് നി അറിയുന്നില്ലെന്ന് ഞാൻ പറയുന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകവും കഴിവും എല്ലാം നിനക്കുണ്ട്. അതൊക്കെ പോട്ടെ ഞാൻ നിന്നെ ഇപ്പോൾ വിളിച്ചത് ഉപദേശിക്കാൻ അല്ല. ഒരു ഒപ്പിനു വേണ്ടിയിട്ടാണ് നീ എന്നെ തേടി വരുന്നത് എന്ന് എനിക്ക് അറിയാം. പറഞ്ഞാൽ മതി എപ്പോഴാണെന്ന് വെച്ചാൽ ഞാൻ വന്നു ഉപ്പിട്ടോളാം.
മറു ഭാഗം കേൾക്കാതെ കോൾ കട്ട് ആക്കി.
അന്ന് ആകെ സന്തോഷത്തിൽ ആയിരുന്നു സ്കൂൾ അവധിയാണ്. പള്ളിയിൽ പാട്ട് പഠിപ്പിക്കാൻ ഉള്ളതുകൊണ്ട് ജോന ഇവിടെത്തന്നെയുണ്ട്.
ഞാനും ചേച്ചിയും ചേച്ചിയുടെ വീട്ടിൽ പോകാൻ തയ്യാറാവുകയാണ്. മോനെ കുറച്ചുദിവസം ഇവിടെ കൊണ്ട് നിർത്താൻ ആണ് ഉദ്ദേശിക്കുന്നത്. എനിക്ക് വലിയ സന്തോഷം ആയിരുന്നു. വീടിന്റെ വാടക ജോനയെ ഏൽപ്പിച്ചു പോകാം എന്ന് കരുതിയാണ് ഞാൻ മുറിയിലേക്ക് ചെന്നത്.
ഞങ്ങൾക്ക് പോകാൻ സമയം ആയിരുന്നു അതുകൊണ്ടുതന്നെ മേശപ്പുറത്തു വച്ചിട്ടു പൊക്കോളാൻ ജോന പറഞ്ഞു. അതനുസരിച്ച് പൈസ മേശപ്പുറത്ത് വെക്കുമ്പോൾ ആണ് അയാളുടെ ഡയറിയിൽ നിന്നും പുറത്തേക്ക് തള്ള രീതിയിൽ കുറച്ച് ഫോട്ടോസിന്റെ ഭാഗം കണ്ടത്. മറ്റൊരാളുടെ സാധനങ്ങൾ അവളുടെ അനുവാദം കൂടാതെ നോക്കുന്നത് ശരിയല്ല എന്ന് അറിഞ്ഞിട്ടും ആകാംക്ഷ കൊണ്ട് അവൾ അത് എടുത്തു നോക്കി. രവീന്ദ്രൻ സെമിത്തേരിയിൽ കൊല്ലപ്പെട്ടു കിടക്കുന്നതിന്റെ അനേകം ഫോട്ടോസ്. ഇതൊക്കെ ജോനാഥൻ എന്തിന് സൂക്ഷിച്ചു വെക്കുന്നു എന്ന് മനസ്സിൽ ചിന്തിച്ചു അവൾ. പോകേണ്ടത് കൊണ്ടു ഇതൊക്കെ അങ്ങനെ തന്നെ വെച്ചിട്ട് അവൾ അവിടെ നിന്നും ഇറങ്ങി. എങ്കിലും അവളുടെ മനസ്സിൽ സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങിയിരുന്നു.
ഞങ്ങൾ തിരികെ നാട്ടിൽ എത്തിയിട്ടും എന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. ജോനാഥൻ ജേക്കബ് എന്ന ദുരൂഹത വലിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു. ചിന്താ ഭാരത്തോടെ ബാൽക്കാണിയിൽ നിന്നു.
അവിടെ പടർന്നു നിൽക്കുന്ന മുല്ല ചെടിയിൽ നിന്നും വെറുതെ ഒരെണ്ണം അറുത്തെടുത്തു. ഒരു പക്ഷെ മുറിയിൽ ചെന്നാൽ എന്തെങ്കിലും അറിയാൻ പറ്റുമായിരിക്കും. ഞാൻ വേഗം ഒരു മുല്ലമൊട്ട് തലയിൽ തിരുകി ആ മുറിയിലേക്ക് ചെന്നു.
ജോനാ അവിടെ ഇല്ല.. എന്നാൽ വാതിൽ പൂട്ടിയിട്ടും ഇല്ല വെറുതെ ചാരി ഇട്ടതെ ഉള്ളു. മേശ പുറത്ത് കുറച്ചു അധികം ഡയറികൾ ഉണ്ടായിരുന്നു.
അതിൽ ഒരെണ്ണം അവളുടെ ശ്രദ്ധയെ ആകർഷിച്ചു. അതൊരു നോവൽ ആയിരുന്നു എന്ന് തോന്നുന്നു. അത് കയ്യിൽ എടുത്തു ഹെഡിങ് അവൾ വായിച്ചു..
“ആത്മാവിന്റെ സംഗീതം!”
പെട്ടെന്ന് താഴെ നിന്ന് ജോനയുടെ ശബ്ദം കേട്ടു.
ഞാൻ ആ ഡയറി പഴയതുപോലെ വച്ചിട്ട് അവിടെ നിന്നും ഇറങ്ങി
താഴെ വീണുപോയ സുഗന്ധത്തെ അറിയാതെ.
അടുത്ത ദിവസം രാവിലെ അനുചേച്ചി ജോലിക്ക് പോയ ശേഷം ജോനാഥാൻ എനിക്ക് അരികിലേക്ക് വന്നു. ശേഷം അയാൾ അവളെ നോക്കി ചിരിച്ചു.
“അബി ടീച്ചറെ.. എനിക്ക് ചെറുപ്പം മുതൽ പല ദുശീലങ്ങളും ഉണ്ട്.
അവൾ ഒന്നും മനസ്സിലാവാതെ അയാളുടെ മുഖത്തേക്ക് നോക്കി.
“എന്റെ മുറിയിൽ കയറുന്നതും എന്റെ അനുവാദം കൂടാതെ എന്റെ സാധനങ്ങൾ എടുക്കുന്നതും പണ്ട് തൊട്ടേ എനിക്ക് ഇഷ്ടമല്ല അത് ആരായാലും.
അവളുടെ മുഖം വിളറി വെളുത്തു.
അവളുടെ വലതുകൈ അയാളുടെ ഇടതു കൈയിൽ വെച്ചു ശേഷം അതിലേക്ക് എന്തോ വെച്ചു കൊടുത്തു ശേഷം അവിടെ നിന്ന് പോയി.
അവൾ വിരലുകൾ വിടർത്തി നോക്കിയപ്പോൾ ഉള്ളം കയ്യിൽ ഒരു വലിയ മുല്ലമൊട്ട്…
ഒപ്പിടുമ്പോൾ എന്റെ കൈ വിറച്ചു പേന പോറൽ ഏൽപ്പിക്കുന്നത് എന്റെ ഹൃദയത്തിൽ ആണെന്ന് തോന്നി. കടലാസിൽ പടരുന്ന മഷി തന്റെ രക്തവും.
രജിസ്ട്രേഷൻ കഴിയുമ്പോൾ ശരീരം തളരുന്നത് പോലെ തോന്നി. ഇന്നോളം തങ്ങളുടേത് എന്ന് കരുതിയിരുന്ന വീട് ഇന്ന് മാറ്റാർക്കോ സ്വന്തമായിരിക്കുന്നു. വീട് വാങ്ങിയ ആള് തന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു മനസ്സലിവ് എനിക്ക് കാണാമായിരുന്നു. എന്റെ ഭാഗമായ പണം എന്റെ അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കണം എന്നുള്ളത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിൽ ആബക്ക് കുറച്ചു പ്രയാസം ഉള്ളതായി തോന്നി. അവസാനമായി ഞാൻ ഒന്നുകൂടി ആ വീട്ടിലേക്ക് ചെന്നു. കണ്ണുകൾ ആരുടേയും അനുവാദത്തിന് കാത്തുനിൽക്കാതെ നിറഞ്ഞൊഴുകി. രണ്ടു മനുഷ്യരുടെ ഒരു ആയുസ്സിന്റെ സമ്പാദ്യം. ശെരിയാണ്! ഇനി എനിക്ക് ഇവിടെ സ്ഥാനമില്ല. അല്ലെങ്കിലും എന്തിനാണ് ഇനി ഇവിടെ..? അമ്മേ എന്ന് വിളിച്ചു ഇനി എനിക്ക് ഓടി വരാൻ. തന്റെ നെറുകയിൽ തലോടുന്ന അപ്പച്ചന്റെ സംരക്ഷണത്തിന്റെയും കരുതലിന്റയും കരങ്ങൾ ഇല്ല. ഇവിടെ എനിക്ക് ആരുമില്ല.!
ഈ വീട്ടിലേക്ക് ആബ എന്റെ കൈ പിടിച്ചാണ് കയറിയത്. ഇന്ന് ഇവിടെ നിന്ന് ഏകയായി ഞാൻ പടി ഇറങ്ങുന്നു. നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉള്ളപ്പോഴേ നമ്മുടെ നിലനിൽപ്പിന് അർത്ഥമുള്ളൂ എന്ന് മനസ്സിലായ നിമിഷം.
ഞാൻ അകത്തേക്ക് ചെന്നു വീട് ഒരാഴ്ച്ചക്കകം ഒഴിയണം. സാധനങ്ങൾ എല്ലാം കൂട്ടി വെച്ചിട്ടുണ്ട്.
അപ്പച്ചന്റെയും അമ്മച്ചിയുടെയും മുറിയിലേക്ക് ചെന്നു. അവരുടെ വസ്ത്രങ്ങളിലൂടെ കൈ അടിച്ചപ്പോൾ അവൾ പൊട്ടി കരഞ്ഞു പോയി.
നീല നിറത്തിലുള്ള സാരിയും ഷർട്ടും കൈയ്യിൽ എടുത്തു. പഠനത്തിനുശേഷം താൽക്കാലികമായി വയനാട്ടിൽ ഒരു സ്കൂളിൽ ജോലി ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ ശമ്പളത്തിന് വാങ്ങി കൊടുത്തതാണ് ഒരേ നിറത്തിലുള്ള സാരിയും ഷർട്ടും.
ഒരിക്കൽ കൂടി എന്റെ അടുത്ത് വരുമോ..? അവളുടെ മനസ്സ് അറിയാതെ ചോദിച്ചു പോയി..
അവരുടെ ഒന്ന് രണ്ടു വസ്ത്രങ്ങളും കൂടെ അൽബവും ഞാൻ എടുത്തു. ഒരു ചെപ്പിൽ സൂക്ഷിച്ചിരുന്ന അമ്മച്ചിയുടെ മിന്ന്..! വളരെ നേർത്ത എന്നാൽ നീളം കുറഞ്ഞ ഒരു മാല. അത് കൈയ്യിൽ പിടിച്ചിരിക്കുമ്പോഴാണ് അങ്ങോട്ട് ആബ കയറി വന്നത്.
” ഇതിന്റെ വില ഞാൻ തന്നേക്കാം… മാർക്കറ്റ് വില..!
” ഇതിന്റെയൊക്കെ യഥാർത്ഥ വില അറിയുന്ന അന്ന് നി കരയും ആബ…
“ചേച്ചി ഡ്രാമ ഒന്ന് നിർത്ത്. എന്നിട്ട് കണ്ണ് തുറന്നു കാണ്. ഈ വീട് കെട്ടിപ്പിടിച്ച് ഇരുന്നിട്ട് നമുക്ക് ആർക്കും ഒന്നും കിട്ടാനില്ല. നിനക്കും ഇത് കൊണ്ടു ലാഭമല്ലേ ഉള്ളു.
അവൾ അവനെ ഒന്ന് നോക്കി ശേഷം.
ആബ നിനക്ക് സ്വന്തം പിതാവിന്റെ സ്ഥാനത്താ ആന്റണി അങ്കിൾ. പക്ഷെ മറ്റൊരു ആന്റണി ആവാൻ നീ ശ്രമിക്കരുത്. നിന്റെ അപ്പന്റെ പേര് ജോൺ ജോസഫ് എന്നാണ്. ഈ വീട് അപ്പച്ചന്റെയും അമ്മച്ചിയുടെയും വിയർപ്പിൽ കുതിർന്നതാണടാ. നിന്റെ ജെനിയുടെ മണിമാളിക യും ഒക്കെ കുറേ മനുഷ്യരുടെ കണ്ണീരിലും രക്തത്തിലും പടുത്തുയർത്തി ഉണ്ടാക്കിയതാണെടാ.
Shut up… അവൻ അലറി.
ചേച്ചി.. നീ ഇങ്ങനെ കുറെ ഡയലോഗ് അടിച്ചിട്ടൊന്നും കാര്യമില്ല. അതല്ല നിനക്ക് അതുകൊണ്ട് എന്തെങ്കിലും സാറ്റിസ്ഫാഷൻ കിട്ടുന്നുണ്ടെങ്കിൽ ok.. പക്ഷെ ബാക്കിയുള്ളവർക്ക് ഇത് ഭയങ്കര ഇറിറ്റേഷനാണ്.
അതുകേട്ടതും പുച്ഛം കലർന്ന ചിരി അവന് നൽകിക്കൊണ്ട് പോകുന്നു എന്നും പറഞ്ഞു അവിടെ നിന്ന് അവൾ ഇറങ്ങി.
മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത തോന്നിയപ്പോൾ പള്ളിയിൽ കയറി. അവിടമാകെ ഒരു വയലിൻ സംഗീതം നിറഞ്ഞിരുന്നു. തറയിൽ മുട്ടുകുത്തി ഒരു മൂലയിൽ ആയി ഇരുന്നു ക്രൂശിതരൂപം മനസ്സിൽ നിറഞ്ഞു. ആ മുറിവുകൾക്കൊപ്പം എന്റെ ഭാരവും ചാർത്തി ഞാൻ ആ മാറോടു ചേർന്നു. ആരോ തട്ടി വിളിക്കുമ്പോഴാണ് കണ്ണ് തുറന്നത് മുന്നിൽ ചെറു പുഞ്ചിരിയോടെ നിൽക്കുന്നു ജോനാഥൻ.!
“ഞാൻ കാര്യമായിട്ട് ചോദിക്കുകയാണ് അബി തനിക്ക് ബെഡിൽ കിടന്നാൽ ഉറക്കം വരില്ലേ..? സെമിത്തേരിയിലും പള്ളിയിലും എല്ലാമാണോ നിനക്ക് ഉറങ്ങാൻ ഇഷ്ടം..?
അവളൊന്നും പറയാതെ എഴുന്നേൽക്കാൻ ശ്രമിച്ചു. കാലുകൾ മരവിച്ചിരുന്നു എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നി. അയാൾ തനിക്കായി കൈ നീട്ടി അവൾ ആ കൈയ്യിലേക്ക് കൈ ചേർത്തു.ശേഷം ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
അബി വീട്ടിലേക്ക് അല്ലെ..? ഞാനും വരുന്നു ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.
ജോനാ അത് പറഞ്ഞപ്പോഴാണ് അവിടെ സംഗീത ക്ലാസ്സിന് വന്നവരെ ഞാൻ ശ്രദ്ധിച്ചത്.
” ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നോ..? വീണ ടീച്ചർ എന്താണ് ഇവിടെ..?
“പാട്ടു പഠിക്കാൻ.. ജോനാ പറഞ്ഞു..
“അതിന് ടീച്ചർ ക്രിസ്ത്യനി അല്ലാലോ…?
അതെന്നതാ ടീച്ചറെ അങ്ങനെ ഒരു വർത്തമാനം ക്രിസ്ത്യാനികൾക്ക് മാത്രമേ പാട്ട് പഠിക്കാൻ പറ്റത്തൊള്ളോ…? കുറച്ച് ഗൗരവം നിറഞ്ഞ സ്വരത്തിൽ അയാൾ ചോദിച്ചു. ശേഷം ഒന്ന് പുഞ്ചിരിച്ചു.
“അല്ല അങ്ങനെ അല്ല ഞ.. ഞാൻ ചോദിച്ചു അത്രമാത്രം.. അവൾ ഒന്ന് പതറി എങ്കിലും പുറത്തു കാണിക്കാതെ ചോദിച്ചു…
“മ്മ്.. ഞാനൊന്ന് പറഞ്ഞിട്ട് വരാം എന്നും പറഞ്ഞു കൊണ്ടു ജോനാഥൻ അകത്തേക്ക് പോയി.
താൻ എങ്ങോട്ടാ ഈ ഓടുന്നത്…?
അവൾ ഓടുന്നത് കണ്ടു ജോനാഥൻ ചോദിച്ചു.
ഏയ് എന്താ ഇത് എനിക്ക് ഇനി എന്റെ മുറിയിലും കയറാൻ പാടില്ലേ..? അല്പം ദേഷ്യത്തോടെ അബിഗയിൽ ചോദിച്ചു.
“ഓഹ്.. അപ്പൊ ഇപ്പോഴും ഞാൻ അന്ന് പറഞ്ഞത് മനസ്സിലിട്ട് മുഖം വീർപ്പിച്ചുകൊണ്ട് നടക്കുവാ അല്യോ…?
എന്റെ അനുവാദം കൂടാതെ എന്റെ മുറിയിൽ കയറിയി തപ്പിയിട്ട് അല്ലേ ഞാൻ അന്ന് അങ്ങനെ പറഞ്ഞത്…? അത് പോട്ടെ എന്റെ ഭാഗത്താ തെറ്റ് എങ്കിൽ ഞാൻ സോറി പറയുന്നു… സോറി..!
” എന്റെ ഭാഗത്ത് ആണല്ലോ തെറ്റ് . നിങ്ങളുടെ മുറിയിൽ ഇനി ഞാൻ കയറുന്നില്ല കഴിഞ്ഞില്ലേ..?
“ഏയ് അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല…
“എന്നതായാലും ഞാൻ നിങ്ങളെ നോക്കാൻ വരുന്നില്ല.
“അനു ചേച്ചി ഇല്ലാത്തതുകൊണ്ടാണോ ഭയങ്കര കലിപ്പ് മൂഡ്..? എന്നാൽ പിന്നെ നിനക്ക് കൂടെ പോയികൂടായിരുന്നോ ഏഹ്…?
എന്തിനു.. ഇവർ ഫാമിലി ആയിട്ട് ടൂർ പോയതാ . എനിക്ക് ഒന്നും വയ്യ..! തൽക്കാലം എനിക്ക് കുറച്ച് സ്വസ്ഥത തരുമോ..?
മ്മ്.. ആയിക്കോട്ടെ ഇനി അത് കിട്ടാഞ്ഞിട്ട് ബുദ്ധിമുട്ടണ്ട. നിനക്ക് കുറച്ചു ദിവസത്തേക്ക് സ്വസ്ഥത തരാൻ പോകുവാ ഞാൻ..
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അവൾ അയാളെ നോക്കി.
അതേടോ ഞാൻ പോകുവാ കുറച്ചു ദിവസത്തേക്ക് നാട്ടിലേക്ക്. ഇന്ന് രാത്രിയിൽ പോകും..
പോകാൻ ഇറങ്ങിയപ്പോൾ മങ്ങിയ മുഖവുമായി നിൽക്കുന്നവളെ അയാൾ കണ്ടു. അയാൾ അവൾക്കരികിൽ എത്തി.
“അബിഗയിൽ! ഞാൻ ഇറങ്ങട്ടെ..? താൻ ഒറ്റയ്ക്ക് ഒന്നുമല്ല. നമ്മുടെ സെമിത്തേരിയിൽ ഇഷ്ടംപോലെ ആത്മാക്കൾ ഉള്ളതല്ലേ. താൻ ശരിക്കും ശ്രദ്ധിച്ചുനോക്കൂ ചിലപ്പോൾ പാട്ടുകാരൻ ആത്മാവിന്റെ പാട്ടു കേൾക്കാൻ പറ്റും…
കളിയോടെ പറയുന്നവരെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.
“നിന്റെ ദേഷ്യം മാറാൻ ഞാനൊരു സമ്മാനം തരാം…
അയാൾ ഒരു പെട്ടി അവൾക്കായി നൽകി. അവൾ അതു വാങ്ങി തുറന്നു നോക്കി ശേഷം ഒരു സംശയത്തോടെ അയാളെ നോക്കി.
“ഇതാണ് നാനോ ഹാർപ്പ് ഒരു കുഞ്ഞു ഹാർപ്പ്…
എനിക്ക് അതിന് ഇതു വായിക്കാൻ അറിയില്ലല്ലോ…?
അത് സാരമില്ല വന്നിട്ട് വായിച്ചു തരാം പറഞ്ഞിട്ട് അയാൾ അവിടെ നിന്ന് ഇറങ്ങി. ആ കുഞ്ഞു കിന്നാരത്തിന്റെ തന്ത്രികളെ സ്നേഹത്തോടെ അവൾ തലോടി…!
അടുത്ത ദിവസം ഒരു കടയിൽ വെച്ചു വളരെ യാദൃശ്ചികമായി അശ്വതി വക്കീലിനെ കണ്ടു. താൻ സാക്ഷിയായിരുന്ന കേസിൽ വക്കീൽ ആയിരുന്നു പ്രോസിക്യൂഷൻ.
അന്ന് സാക്ഷി പറയാൻ കഴിയാതിരുന്ന സാഹചര്യം ആയിരുന്നു എന്ന് പറഞ്ഞു. രവീന്ദ്രൻ കൊലക്കേസിനെ കുറിച്ച് സംസാരിച്ചു. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. എങ്കിലും അയാൾ തന്നെയാണ് കൊലയാളി എന്ന സംശയത്തിലാണ്.
പെട്ടെന്നാണ് അഡ്വക്കേറ്റ് അശ്വതി മറ്റൊരു കാര്യം അവളോട് ചോദിച്ചത്..!
” ഒരിക്കൽ ടീച്ചറിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടിരുന്ന ആള് ഉണ്ടല്ലോ..? അയാൾ ആരാണ്…?
ആരെ കുറിച്ചാ വക്കീൽ ചോദിക്കുന്നത്…?
അത് ആ ആള്.. നിങ്ങളെ സ്കൂളിലെ ഒരു പരിപാടിക്കും കണ്ടിരുന്നു അതാണ് ചോദിച്ചത്.?
“അത് ഇപ്പോൾ ആരാ..? ഒരു സംശയത്തോടെ അവൾ തന്റെ ഫോൺ എടുത്തു കാണിച്ചു കൊടുത്തു.
“ഇതാ ഇയാള്…? ജോനയുടെ ഫോട്ടോ ചൂണ്ടി കാണിച്ചു വക്കീൽ പറഞ്ഞു…
“വക്കീലിന് എങ്ങനെ ജോനാഥനെ…? അവൾ സംശയത്തോടെ ചോദിച്ചു..
“ഇയാൾ ഞാൻ പഠിപ്പിക്കുന്ന സ്കൂളിലെ കെമിസ്ട്രി അധ്യാപകനാണ്…
അതെയോ..? അശ്വതി ചോദിച്ചു…!
” ഞാൻ കണ്ടിട്ടുണ്ട് അഡ്വക്കേറ്റ് നയോമി മാഡത്തിന്റെ കൂടെ… മോൻ ആണെന്ന എന്നോട് പറഞ്ഞത്…?
“ഈ അഡ്വക്കറ്റ് നയോമി..?
” എന്റെ സീനിയർ വക്കീലിന് അറിയാമായിരുന്നു അങ്ങനെയാ പരിചയം. നല്ല കഴിവുള്ള വക്കീൽ ആണെന്നാണ് സാറ് പറഞ്ഞത്. പക്ഷെ പുള്ളിക്കാരിക്ക് മ്യൂസിക് നോടാണ് താല്പര്യം എന്ന് കേട്ടിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപാണ് അഡ്വക്കേറ്റ് നയോമി മാഡം മരിച്ചു എന്ന് അറിയുന്നത്.
അതുകേട്ടതും അശ്വതിയുടെ വാക്കുകൾ എന്നിൽ വീണ്ടും ആകാംക്ഷ ഉണ്ടാക്കി.
🕊️ആത്മാവിന്റെ സംഗീതം 🕊️
Part : 2
വീട്ടിൽ എത്തിയിട്ടും മനസ്സിൽ ജോനാഥാൻ നിറഞ്ഞു നിൽക്കുന്നു. നയോമി വക്കീൽ അവർക്ക് എന്താവും സംഭവിച്ചിരിക്കുക…? അവൾ പെട്ടന്ന് തന്നെ അശ്വതിയെ വിളിച്ചു…
“ഹലോ.. വക്കീലേ…
“അഹ് പറയു അബി…?
അശ്വതി അന്ന് അഡ്വക്കേറ്റ് നയോമിയെ കുറിച്ച് പറഞ്ഞിരുന്നില്ലേ..? അവർ മരിക്കുന്ന സമയത്ത് ഏതോ ഒരു കേസിന്റെ പുറകെയായിരുന്നു എന്ന് കേട്ടു അത് ഏത് കേസ് ആണെന്ന് അശ്വതിക്ക് അറിയുമോ…?
“അയ്യോ! അങ്ങനെ ചോദിച്ചാൽ അങ്ങനെ ഒരു കാര്യത്തിനെ കുറിച്ച് കേട്ടിട്ട് കൂടിയില്ല. വേണമെങ്കിൽ ഞാൻ ഒരാളുടെ അഡ്രസ്സ് തരാം പഴയ ഒരു ഗുമസ്ഥനാണ്. അദ്ദേഹത്തിന് ചിലപ്പോൾ അറിയാമായിരിക്കും.
“ആണോ… വളരെ നന്ദിയുണ്ട്. അശ്വതി…
അടുത്ത ദിവസം തന്നെ അശ്വതി തന്ന വിലാസം അന്വേഷിച്ചു അവൾ ഇറങ്ങി.
സുകുമാരൻ ചേട്ടൻ…? മുറ്റത്തേക്ക് ഇറങ്ങി വന്ന അറുപതിനോട് അടുത്തു നിൽക്കുന്ന വൃദ്ധനോട് ഒരു സംശയത്തോടെ ചോദിച്ചു.
“മ്മ്.. അതേ ഞാൻ തന്നെ കയറി വരൂ… എനിക്ക് അങ്ങോട്ട് മനസ്സിലായില്ല..?
ഞാൻ അബിഗയിൽ ടീച്ചർ ആണ്. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു…
” ചോദിച്ചോളൂ അതിനു മുൻപ് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ..?
“No thanks എനിക്ക് അഡ്വക്കേറ്റ് നയോമിയെ കുറിച്ച് അറിയാനായിരുന്നു…
അതുകേട്ടതും അയാളുടെ നെറ്റി ചുളിഞ്ഞു.
” ഞാൻ ജോലി നോക്കിയിരുന്നത് ശേഖർ സാറിന്റെ അടുത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ ജൂനിയർ ആയിരുന്നു ഈ നയോമി. പക്ഷെ വിവാഹം കഴിഞ്ഞ ശേഷം നയോമി ജോലി ഉപേക്ഷിച്ചു. അന്നേ അവൾക്ക് പാട്ടിൽ ആയിരുന്നു താൽപര്യം. പക്ഷെ ഇല്ല കഴിവുണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ…
” മരിക്കുന്നതിന് മുൻപ് നയോമി വക്കീൽ ഏതോ ഒരു കേസ് നോക്കുന്നുണ്ടായിരുന്നല്ലോ അതേക്കുറിച്ച് ചേട്ടന് അറിയുമോ…?
കേട്ടതും അയാളുടെ കണ്ണുകൾ ഒന്ന് കുറുകി ശേഷം പൊട്ടിച്ചിരിച്ചു…
ഹാഹാ… ഹാ.. അത് എങ്ങനെയാ മോളെ ഞാൻ അറിയുന്നത് ഞാൻ പണ്ടത്തെ ഗുമസ്തൻ ആയിരുന്നില്ലേ അപ്പോൾ ഞാൻ എങ്ങനെ അറിയും…
” ചേട്ടനോട് അങ്ങനെ എന്തെങ്കിലും വക്കീൽ സൂചിപ്പിച്ചിരുന്നോ…?
ഇപ്പോ ഇതൊക്കെ എന്തിനാ ചോദിക്കുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂടാ പക്ഷെ. എന്നോട് നയോമി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മാത്രവും അല്ല ഒരു കേസ് അന്വേഷിക്കുന്ന കാര്യമൊന്നും ഞാൻ കേട്ടിട്ടില്ല അല്ലെങ്കിൽ തന്നെ ഞാൻ അവരുടെ വർഷങ്ങൾക്കു മുൻപേയുള്ള ഒരു പരിചയക്കാരൻ മാത്രം അല്ലേ പിന്നെയെങ്ങനെയാ ഇതൊക്കെ…?
അയാൾ മനപ്പൂർവ്വം പറയാത്തതുപോലെ അവൾക്ക് തോന്നി പക്ഷെ നിർബന്ധിക്കാനും കഴിയില്ലല്ലോ അതുകൊണ്ട് ഒരു നന്ദി പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി. അവൾ പോയതിനുശേഷം അയാൾ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു..
വീട്ടിൽ ചെന്നു കയറിയപ്പോൾ അവിടെ അനുചേച്ചി ഉണ്ട് കണ്ടപ്പോൾ തന്നെ ഒരു ഉന്മേഷം വന്നു. അവരുടെ യാത്രയെക്കുറിച്ച് വിശദീകരിച്ചു തന്നെ പറഞ്ഞു അനു. കിടക്കാൻ നേരത്ത് അനു അവളെ വിളിച്ചു അരികിൽ ഇരുത്തി.
“എന്താ ചേച്ചി ഒരു അസ്വസ്ഥത പോലെ…?
ഏയ് പറയാനുള്ളത് ഒരു സന്തോഷവാർത്തയാണ്.
ആഹാ.. എന്നിട്ടാണോ മുഖം ഇങ്ങനെ കടന്നൽ കുത്തിയ പോലെ കാര്യം പറയ്..?
“എനിക്ക് ഈ പ്രാവശ്യം ട്രാൻസ്ഫർ ആയി നാട്ടിലേക്ക്…
“അതിനാണോ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നത് ഇനി ഉണ്ണിക്കുട്ടനെ പിരിഞ്ഞിരിക്കുന്നതിന് സങ്കടപ്പെടേണ്ട കാര്യമില്ലല്ലോ സന്തോഷിക്കുകയല്ല വേണ്ടത്.. ഏഹ്…?
നിനക്ക് അറിയാലോ കുറേ ആയി ഇതിന് ട്രൈ ചെയ്യുന്നു. പക്ഷേ സ്വാധീനം ഉപയോഗിക്കേണ്ടിവന്നു. ഓർഡർ ആയിട്ടൊന്നും ഇല്ല പക്ഷെ ഞാൻ പോയാൽ നി ഇവിടെ തനിച്ചല്ലേ…?
” അയ്യേ അതാണോ ഇത്ര വലിയ കാര്യം..? എന്നെ ഓർത്ത് വിഷമിക്കുന്നത് എന്തിനാ..? ഒരു ചിരിയോടെ ചോദിച്ചു അബി…
” നീ വിചാരിക്കുന്നത് പോലെ അല്ല തോമസേട്ടൻ ചേട്ടന്റെ മകന്റെ വീട് പണി പൂർത്തിയായി. അതുകൊണ്ട് അധികം വൈകാതെ അവർ ഇവിടെ നിന്നും മാറും ഈ വീട് വിൽക്കാൻ പോകുകയാണ്…
” എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…?
അങ്ങനെ ഒരു പ്ലാൻ ഉണ്ട്.
തോമസേട്ടൻ എന്നോട് സൂചിപ്പിച്ചിരുന്നു. അന്നേരം മാറി കൊടുക്കണ്ടേ അബി…? നിനക്ക് തനിച്ചു ഒരു വീട് കിട്ടുക അത് പ്രയാസമായിരിക്കും.
” അതിനെന്താ ചേച്ചി ഒരു ഹോസ്റ്റലിലേക്ക് മാറിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ. അതോർത്തിയിട്ട് ചേച്ചിയുടെ സന്തോഷം കളയുന്നത് എന്തിനാ…?
“നിന്നെ തനിച്ചാക്കി പോകാൻ എനിക്ക് വയ്യ കാരണം നീ എന്റെ അനിയത്തി തന്നെയാണ്.
ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ ചേച്ചി ഇപ്പോ ഇതിനെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട ഇപ്പോൾ ആലോചിക്കേണ്ട കാര്യം സ്വന്തം വീട്ടുകാരുടെ കൂടെ താമസിക്കാൻ പോകുന്നത് മാത്രം ചിന്തിച്ചാൽ മതി. എനിക്ക് ഇത് കേട്ടിട്ട് എന്ത് സന്തോഷമായി എന്ന് അറിയാമോ ചേച്ചി…?
“പോകുന്നതിനു മുൻപ് നിന്റെ കാര്യത്തിൽ എനിക്ക് ചിലത് ചെയ്യാനുണ്ട്.
അതു പറഞ്ഞതും ഒരു സംശയത്തോടെ അവൾ അനുവിനെ നോക്കി.
നിന്റെ അനിയൻ ചെറുക്കനെ കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ലാന്ന് നിനക്ക് ഇപ്പോൾ മനസ്സിലായല്ലോ…? കുറച്ചു നാളായി ഒരു കല്യാണലോചന നിനക്ക് ഞാൻ അന്വേഷിക്കുന്നുണ്ടായിരുന്നു.
അത് കേട്ടതും അവൾ ഒന്ന് ഞെട്ടി.
“വേണ്ട ചേച്ചി എനിക്ക് ഇപ്പോൾ ഇതാണ് ഇഷ്ടം.
ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അബി..? ജോൺ അച്ഛൻ എന്നോട് ഒരു കാര്യം പറഞ്ഞു…?
” എന്ത് കാര്യം…?
നിന്നെപ്പോലെ തന്നെയാണ് ജോനാഥനും നിങ്ങൾക്ക് തമ്മിൽ വിവാഹം കഴിച്ചു കൂടെ..?
” ചേച്ചി പറയുന്നത് ഈ പറയുന്നേ..?
നീ ഞെട്ടുകയൊന്നും വേണ്ട ഇതേക്കുറിച്ച് ഞാനും ജോൺ അച്ഛനും തോമസ് ഏട്ടനും എല്ലാം സംസാരിച്ചതാണ്…
എന്റെ കല്യാണത്തിനെ കുറിച്ച് നിങ്ങൾ ചർച്ച ചെയ്തിട്ട് എന്താണ് കാര്യം…?
നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ വീട് വിറ്റ ഷെയർ നിന്റെ കൈയ്യിൽ ഉണ്ട്. ജോനയുടെ വീട് വിറ്റ പണം അവന്റെ കൈയ്യിലും വരും. നിങ്ങൾക്ക് രണ്ടാൾക്കും ഈ വീട് വിൽക്കാൻ തോമസേട്ടൻ തയ്യാറാണ്.
ഈ വീട് മേടിച്ച് ഇവിടെത്തന്നെ നിങ്ങൾ ഒരുമിച്ച് ജീവിച്ചു തുടങ്ങണം. നിങ്ങൾക്ക് രണ്ടാൾക്കും നല്ല ജോലിയും ഉണ്ട്.
ചേച്ചി എന്നെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നു എന്ന് മനസ്സിലായി. ഞങ്ങൾ രണ്ടുപേരുടെയും നന്മയാണ് നിങ്ങളൊക്കെ ആഗ്രഹിക്കുന്നതും അതും മനസ്സിലായി. പക്ഷെ എന്റെ മനസ്സ് വല്ലാതെ മരവിച്ചു പോയി ചേച്ചി മാത്രവുമല്ല ജോനാഥൻ ഇതിന് സമ്മതിക്കുമോ…?
അതോർത്തു നീ ടെൻഷനടിക്കേണ്ട അവനോട് അച്ഛൻ പറഞ്ഞോളും. നീ നിന്റെ കാര്യം പറ…?
ഞാനെന്തു പറയാൻ ചേച്ചി ഇപ്പോൾ എടുത്ത തീരുമാനങ്ങൾ വളരെ പ്രാക്ടിക്കൽ ആയ കാര്യമാണ് മാത്രവുമല്ല വിവാഹത്തെക്കുറിച്ച് ഒന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ജോനാഥാൻ ഒരു നല്ല മനുഷ്യനാണ് പക്ഷെ ആരോടും ഒരു കമ്മിറ്റ്മെന്റും വെക്കുന്നത് ശരിയല്ല.
എന്നുമുതലാണ് നിനക്ക് ഈ വിചാരം വന്നു തുടങ്ങിയത് അബി..? നിന്റെ അനിയൻ ആബേൽ മാറിയപ്പോൾ മുതൽ അല്ലേ..? എനിക്കിപ്പോൾ അവനെയാണ് പേടി നീ നന്നായിട്ട് ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുത്താൽ മതി. ചേച്ചിയുടെ കരുതൽ ഓർക്കവേ അവളുടെ കണ്ണു നിറഞ്ഞു.
വെളുപ്പിനെ തന്നെ ഉണർന്നിരുന്നു. നല്ല സന്തോഷം തോന്നി കാരണം തുറക്കുന്ന ദിവസമാണ്. മഴ തകർത്തു പെയ്യുന്നുമുണ്ട്.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയപ്പോൾ മുന്നിൽ നനഞ്ഞു കുതിർന്നു നിൽക്കുന്നു ജോനാഥൻ. ഒരു നിമിഷം അവനെ ആദ്യം കാണുന്ന പോലെ നോക്കി നിന്നു പോയി അവൾ.
“ഉയ്യോ..! എന്നാ ഒരു മഴയാ.. പറഞ്ഞുകൊണ്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം അകത്തേക്ക് കയറി.
അനു ചേച്ചി എവിടെ..?
“എഴുന്നേറ്റിട്ടില്ല…
“മ്മ്.. ഓഹ് നിനക്ക് പിന്നെ ഉറക്കം ഒന്നും ഇല്ലല്ലോ..?
അതുകേട്ടതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.
നി കണ്ണുരുട്ടണ്ടാ. പത്തു ദിവസത്തെ വെക്കേഷൻ കഴിഞ്ഞു ഇന്ന് സ്കൂൾ തുറക്കുന്നത് അല്ലേ..? അതാണ് ഞാൻ നേരത്തെ വന്നത്.
മ്മ് അവൾ ഒന്നും മൂളി.
“എന്നാൽ ശെരി നേരത്തെ പോയി കളയരുത് നമുക്ക് ഒരുമിച്ച് പോകാം. അതും പറഞ്ഞ് ജോനാഥൻ അകത്തേക്ക് പോയി.
അവൾക്ക് ഒരു പരിഭ്രമം തോന്നി കാരണം ഇയാൾക്ക് ഈ ആലോചനയെ പറ്റി അറിയുമോ…? തന്നോട് ജോന അമിത സ്വാതന്ത്ര്യം എടുക്കുന്നുണ്ടോ…?
പക്ഷെ ഇപ്പോൾ അവളുടെ ഉള്ളിൽ ഒരു വലിയ ഭയം ഒളിഞ്ഞിരിപ്പുണ്ട്. ജോനാഥന്റെ മുറിയിൽ കണ്ട രവീന്ദ്രൻ മരണപ്പെട്ടു കിടക്കുന്ന ഫോട്ടോഗ്രാഫ്. മനസ്സിലേക്ക് ചിതറി വീണു…
ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞ് ഞാനും ലില്ലി ടീച്ചറും ബാഗും എടുത്ത് പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോഴാണ് പുറകിൽ നിന്നും ഒരു ശബ്ദം.
” എന്നെ കൂട്ടാതെ പോവുകയാണോ..?
ഞങ്ങൾ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കി. ജോനാഥൻ ആണ്.
അവരുടെ അടുത്തേക്ക് നടന്നു ശേഷം ചോദിച്ചു.
“ലില്ലി ടീച്ചറെ വെക്കേഷൻ എല്ലാം എങ്ങനെയുണ്ടായിരുന്നു.?
ടീച്ചറെ ഞാൻ ഇന്ന് ഇപ്പോഴാണ് കേട്ടോ കാണുന്നത്…
അഹ് കുഴപ്പമില്ല പിന്നെ ഞാൻ ഇവിടെത്തന്നെ ഉണ്ടല്ലോ സാറിന് പിന്നെ ഞങ്ങളെയൊന്നും പിടിക്കില്ലല്ലോ വീണ ടീച്ചറും ആയിട്ടല്ലേ കമ്പനി..?
“അഹ് ടീച്ചർ എന്നെക്കുറിച്ച് കുറ്റം പറയുന്നതൊക്കെ അറിയുന്നുണ്ട് കേട്ടോ.. പിന്നെ അവര് മ്യൂസിക് സെഷൻ ആയതുകൊണ്ട് ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ട്. വീണയുടെ കല്യാണമൊക്കെ ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുന്നതാ ടീച്ചർ ആയിട്ട് വെറുതെ ഓരോന്നും പറഞ്ഞു ഉണ്ടാക്കല്ലേ അതൊരു പാവമാണ് കല്യാണം കഴിഞ്ഞ് പൊക്കോട്ടെ..
അയ്യോ അതിനെ ഞാനൊന്നും പിന്നെ വെറുതെ അബിയോട് തമാശ പറയും എന്നല്ലാതെ… അത് പറയുമ്പോൾ ലില്ലിയുടെ മുഖത്ത് ഒരു ജാള്യത ഉണ്ടായിരുന്നു.
” ടീച്ചർ പേടിക്കേണ്ട ഞാനിതൊക്കെ ഒരു തമാശ രൂപത്തിൽ കണ്ടിട്ടുള്ളൂ.
അതുകേട്ടതും ലില്ലിക്ക് കുറച്ച് സമാധാനം തോന്നി.
അഹ് പിന്നെ അബി ഞാൻ ഇന്ന് വരാൻ കുറച്ചു വൈകും കേട്ടോ..? ജോണിനെ കാണണം ഒന്ന്. പിന്നെ പോകുമ്പോൾ ഈ ടെക്സ്റ്റ് ബുക്ക് കൊണ്ട് പോണേ…? അതും പറഞ്ഞ് അവളുടെ കൈയ്യിൽ ഒരു ബുക്ക് കൊടുത്തു അവിടെ നിന്ന് പോയിരുന്നു അവൻ.
എന്റെ പൊന്നു അബി ഞാനൊരു രസത്തിന് പറഞ്ഞത് അയാളോട് പോയി പറഞ്ഞു അല്ലേ..?
ലില്ലി പരിഭ്രമിച്ചു.
“അത് അപ്പോഴത്തെ തമാശയിൽ ഒന്ന് പറഞ്ഞതാ. താൻ അത് വിട് എനിക്ക് അതിലും പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
പറയുമ്പോൾ കാര്യം ഗൗരവം ഉള്ളതാണെന്ന് ലില്ലിക്ക് മനസ്സിലായി…
” നമുക്കൊരു കോഫി ഷോപ്പിലേക്ക് പോകാം.
ജോനാഥൻ അന്ന് തന്നെ സെമിത്തേരിയിൽ വെച്ച് കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞു അബി. കൂട്ടത്തിൽ ഇപ്പോൾ ഈ വിവാഹ ആലോചന വരെ എത്തിയത് പറഞ്ഞു അവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കി.
ഓർഡർ ചെയ്ത രണ്ട് കോഫി അവരുടെ മുന്നിൽ കൊണ്ടു വച്ചതും അതിൽ ഒരെണ്ണം എടുത്തു അവൾ സിപ്പ് ചെയ്തു ശേഷം ലില്ലിയുടെ മുഖത്ത് നോക്കി.
“എന്താണ് താൻ ഒന്നും പറയാത്തത്…? അബി ചോദിച്ചു..
” പറഞ്ഞത് വെച്ചുനോക്കിയാൽ ജോനാഥൻ സാർ അത്ര മോശമായിട്ടുള്ള ആളൊന്നുമല്ല. പിന്നെ എന്തുകൊണ്ട് ഈ പ്രൊപ്പോസല് നല്ലതല്ലേ അബി…?
നമ്മൾ ഒരേസമയത്താണ് ഇവിടെ ജോലിയിൽ കയറിയത് അന്ന് തൊട്ട് എനിക്ക് നിന്നെ നല്ലതുപോലെ അറിയാം. അന്നൊന്നും നിനക്ക് വിവാഹത്തോട് താല്പര്യം കുറവ് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ലില്ലി പറഞ്ഞു…
“ശെരിയാ നീ പറഞ്ഞത് പക്ഷെ ഇപ്പോൾ എനിക്ക് എന്തോ ഒരു പേടി പോലെ ആബയുടെ കാര്യം ആലോചിക്കുമ്പോൾ..?
പറഞ്ഞു നിർത്തി…
ഒരാളെ നമ്മൾ വിവാഹത്തിന് നിർബന്ധിക്കുന്നത് ശരിയല്ല അത് അവർക്ക് തോന്നേണ്ടതാണ്. പിന്നെ ഒരു മാരേജിന് നീ തയ്യാറാണെങ്കിൽ എന്തുകൊണ്ടും ഈ പ്രൊപ്പോസൽ നല്ലതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം.
” ഈ കാര്യത്തിൽ മാത്രം എനിക്ക് അനു ചേച്ചിയെ എതിർക്കാൻ കഴിയുമെന്ന് തോന്നുന്നില്ല ലില്ലി…?
കാര്യങ്ങൾ എല്ലാം ശരിയാണ് നിന്റെ നന്മയെ കുറിച്ച് ഓർത്തിട്ടാണ് ചേച്ചി ഇതൊക്കെ ചെയ്തത്. പിന്നെ നിനക്ക് ഇതിനെ തീരെ താല്പര്യം ഇല്ലെങ്കിൽ നിന്നു കൊടുക്കണം എന്ന് ഞാൻ പറയുന്നില്ല.
” അയാളും ആരുമില്ലാത്ത ഒരു അനാഥനാണ് നല്ലൊരു കുടുംബജീവിതം അയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ ചുമ്മാ… ഞാൻ തറപ്പിച്ചു പറഞ്ഞാൽ ചിലപ്പോൾ അനുചേച്ചിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷെ ജോനാഥനെ വേണ്ടെന്നു വെക്കാൻ എന്തോ എനിക്ക് പറ്റാത്ത പോലെ.
അതുകേട്ടതും ലില്ലി അവളെ ഒന്നു നോക്കി.
“ജോനാഥാൻ നല്ലൊരു മനുഷ്യനാണ്. അന്ന് സെമിത്തേരിയിൽ വെച്ച് എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ആ ഗുണ്ടകൾ കണ്ടുപിടിച്ചേനെ അങ്ങനെയെങ്കിൽ അന്നുതന്നെ എന്നെ അവർ കൊന്നേനെ…
അബി..! ലില്ലിയുടെ കണ്ണുകളിൽ ഭീതി പടർന്നു.
പിന്നെ എന്റെ സ്വന്തം അനിയൻ എന്ന് പറയുന്നവൻ ആ വീട്ടിൽ അടച്ചിട്ടപ്പോഴും അയാളാണ് എന്നെ അവിടുന്ന് രക്ഷപ്പെടുത്തിയത്.
“മ്മ്… അപ്പോൾ നിനക്ക് അയാളോട് ഉള്ളിന്റെ ഉള്ളിൽ ഒരു ഇഷ്ടമുണ്ട് എങ്കിൽ പിന്നെ എന്ത് ആലോചിക്കാനാണ് ഒരു yes അങ്ങോട്ട് പറയണം അല്ല പിന്നെ…
പക്ഷെ…
അതുകേട്ടതും ലില്ലി വീണ്ടും ചോദിച്ചു.
“ഇനിയെന്താ നിന്റെ പ്രശ്നം….?
“അത് അഡ്വക്കേറ്റ് നയോമി…!
“അത് ആരാണ്.. അവർക്ക് എന്താണ് പറ്റിയത്…? ലില്ലി ചോദിച്ചു.
ജോന അവരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്…?
“മ്മ് അതിനെന്താ അന്വേഷിക്കട്ടെ അതൊരു നല്ല കാര്യമല്ലേ..?
” എനിക്ക് എന്തോ ഒരു പേടി പോലെ.. അഡ്വക്കേറ്റ് നയോമിയുടെ മരണ ത്തിൽ പങ്കുള്ളവരോട് പ്രതികാരം ചെയ്യാനാണ് ജോനാഥാന്റെ ഭാവമെങ്കിൽ…? മാത്രമല്ല ആ മരിച്ചു കിടക്കുന്ന രവീന്ദ്രന്റെ ഫോട്ടോസ് എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
മനസ്സിലായില്ല…?
നയോമിയുടെ മരണത്തിൽ രവീന്ദ്രനും എന്തെങ്കിലും പങ്കുണ്ടെങ്കിലോ…?
ഓഹ് എന്റെ പെണ്ണേ അയാളെ കൊന്നത് ജോനാഥൻ സാർ അല്ലെന്ന് നിന്നെക്കാൾ അറിയാവുന്ന മറ്റാരെങ്കിലും ഉണ്ടോ…?
ജോനാഥാൻ നേരിട്ട് ഒന്നും ചെയ്തിട്ടില്ല കാരണം അന്ന് രാത്രിയിൽ അയാളുടെ കൂടെ ഞാൻ ഉണ്ടായിരുന്നല്ലോ..? പക്ഷെ മറ്റാരെങ്കിലും ഉപയോഗിച്ച് ചെയ്തത് ആയിക്കൂടെ…?
ശെരി അങ്ങനെയെങ്കിൽ പോലീസ് കണ്ടെത്തിയ പ്രതിയോ…? ഒരു സംശയത്തോടെ ലില്ലി ചോദിച്ചു…
” അയാൾക്കെതിരെ ശക്തമായ തെളിവുകൾ ഒന്നും തന്നെയില്ല മാത്രവുമല്ല അയാൾ പോലീസിനോട് സഹകരിക്കുന്നുമില്ല.
” ഇതൊക്കെ ആലോചിച്ചു കൂട്ടിയ തിയറി അല്ലെ..? പോലീസ് പിടിച്ച ബാബു അയാളുടെ തന്നെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചെറിയ ഗുണ്ടയാ വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഏതോ ഗുണ്ടാ അക്രമത്തിൽ ആണ് കൊന്നത്. എനിക്കെന്തോ ഒന്നും അങ്ങോട്ട് ഉൾക്കൊള്ളാൻ ആകുന്നില്ല.
അതോ… ആദ്യം നീ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് നിർത്ത്. ജോനാഥൻ സാറ് ഒന്നും ആവില്ല ഇനിയിപ്പോ പോലീസ് പിടിച്ചാലും നിനക്ക് ആ വീട്ടിൽ സുഖമായി കഴിയാലോ..
ലില്ലി കളിയാക്കി പറഞ്ഞു. അതുകേട്ടതും രൂക്ഷമായി നോക്കി അവളെ അബിഗയിൽ…
“സത്യം പറയാലോ മോളെ എല്ലാം നീ വെറുതെ ചിന്തിച്ചു കൂട്ടുന്നത് ആണ്. അല്ലെങ്കിൽ ഇപ്പോൾ ഞാൻ ഒരു കാര്യം ചെയ്യാം. അഡ്വക്കേറ്റ് നയോമിയുടെ മരണത്തെക്കുറിച്ച് പറ്റുന്നപോലെ ഞാനൊന്ന് അന്വേഷിക്കാം എന്നിട്ട് ഒരു വിവരം നിനക്ക് ഞാൻ തരാം. എന്താ അതുപോരെ…? ചിലപ്പോൾ അവരുടെ മരണം ഒരു അപകടമരണം തന്നെ ആയിരിക്കും. അവർ അന്ന് അന്വേഷിച്ചിരുന്ന കേസിനെ കുറിച്ച് വല്ലതുമ്പും കിട്ടുമോ എന്ന് നോക്കാം…
ലില്ലിയുടെ വാക്കുകൾ അവൾക്ക് അല്പം ആശ്വാസം പകർന്നു.
ജോനാഥനോട് കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ജോൺ അച്ഛനു അല്പം പരിഭ്രമം ഉണ്ടായിരുന്നു.
കേട്ടുകഴിഞ്ഞതും അവൻ ഉറക്കെ ചിരിച്ചു.
ഹാഹാ… കർത്താവെ..!
“എന്തിനാ നീ ഇങ്ങനെ ചിരിക്കുന്നത് ജോനാ..?
“ഒന്നുമില്ല ഹാഹാ.. ഇത് വല്ലതും ആ ടീച്ചർ അറിഞ്ഞോ ഒന്നാമത് എന്നെ ഏതോ തീവ്രവാദി പോലെ ആണ് കാണുന്നത് അവള്…
സ്വാഭാവികം അത് കുഴപ്പമില്ല നിന്നെക്കുറിച്ച് തിരക്കി വന്നപ്പോൾ എല്ലാ കാര്യവും ഞാൻ വിശദീകരിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ട്..
ഞഞായി… ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു ജോനാഥൻ…
“അല്ലാണ്ട് പിന്നെ.. ആലോചന വരുമ്പോൾ ടീച്ചർക്ക് നിന്നെക്കുറിച്ച് സംശയങ്ങളൊന്നും ഉണ്ടാകരുതല്ലോ അതാ..
“കുറെ നാളുകൾ ആയിട്ടുള്ള പ്ലാനിങ് ആയിരുന്നു അല്ലേ ചുമ്മാതല്ല വീട് വിൽക്കുന്ന കാര്യത്തിൽ അച്ഛൻ ഇത്ര വെപ്രാളം കാണിച്ചത്.. പക്ഷെ അവൾ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ജോണിന്..?
“അതൊക്കെ എനിക്ക് വിട് മോനേ എല്ലാം ആ അനുരാധ ഏറ്റിട്ടുണ്ട്..
ഓഹോ… അപ്പോ ബ്രോക്കർ അവരാണ്.. മ്മ് കാര്യമൊക്കെ ഞങ്ങൾക്ക് രണ്ടുപേർക്കും സുഖമുള്ള ഏർപ്പാടാണ്. ആ വീടും കിട്ടും പേരിന് ഒരു കുടുംബവും ആയി.
അവൻ അവസാനം പറഞ്ഞത് കേട്ട് ജോൺ അച്ഛന്റെ നെറ്റി ചുളിഞ്ഞു.
“അല്ല മോനെ എന്താണ് നീ ഉദ്ദേശിച്ചത് അത് മനസ്സിലായില്ല…? ഈ വിവാഹം എന്ന് പറയുന്നത് ഒരു ഉടമ്പടിയാണ് അത്ര ബുദ്ധിമുട്ടി നീ എന്നാൽ കെട്ടണ്ട. അതല്ല മര്യാദക്ക് അവളെയും കെട്ടി നാലഞ്ച് മക്കളുമായി നല്ല ഭർത്താവായിട്ട് ജീവിക്കാം എങ്കിൽ മാത്രം ഈ പരിപാടിക്ക് ഇറങ്ങിയാൽ മതി എന്റെ മോൻ കേട്ടോടാ… പാട്ടുകാരാ..
” നാലഞ്ച് കുട്ടികളോ..? എന്നാ പിന്നെ അങ്ങോട്ട് 7 ആയിരുന്നെങ്കിൽ കോളം തികയും സെവൻസ് ഫുട്ബോൾ ടീം ഉണ്ടാക്കുകയും ചെയ്യാം..
പറഞ്ഞുകൊണ്ട് ജോനാഥൻ ചിരിച്ചു.
“എന്ത്… അത് നീ പണ്ടേ മിടുക്കൻ ആണെന്ന് അറിയാല്ലോ..? ജോണും വിട്ടുകൊടുത്തില്ല പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു…
“പിന്നെ ഇതൊന്നും ആരോടും പറയണ്ട അച്ഛന്റെയും അനുചേച്ചിയുടെയും ഗംഭീര പ്ലാനിങ് വിജയിച്ചു എന്ന് അവൾ കരുതിക്കോട്ടെ എന്നും പറഞ്ഞു ജോനാഥൻ ചിരിച്ചു…
ജോനാഥന്റെ സമ്മതം അറിഞ്ഞതോടെ അനു ചേച്ചി വളരെ സന്തോഷത്തിലാണ്. ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന് താൻ കരുതിയിരുന്നില്ല. താനും സമ്മതം പറയുമെന്ന വിശ്വാസത്തിലാണ് ചേച്ചി.
ലില്ലിയുടെ അന്വേഷണത്തിൽ നിന്ന് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അഡ്വ ക്കേറ്റ് നയോമി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് മുകളിലെ പടിയിൽ നിന്നും താഴേക്ക് തല അടിച്ചു വീണാണ് മരണപ്പെട്ടത്. ഒരു പക്ഷെ കൃത്യമായ സമയത്ത് ആശുപത്രിയിൽ എത്തിച്ചേരുമെങ്കിൽ രക്ഷപ്പെട്ടേനെ. അവര് കേസ് അന്വേഷിച്ചിരുന്നതിന്റെ ഒരു തെളിവും പോലീസിന് കിട്ടിയിരുന്നില്ല. അങ്ങനെ ഒരു കാര്യത്തിനെ കുറിച്ച് ആർക്കും ഒരു അറിവും ഇല്ല. പിന്നെ എന്തുകൊണ്ടാണ് ജോൺ അച്ഛൻ അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞത്…? അന്ന് പ്രതീക്ഷിക്കാതെ ആബയുടെ ഫോൺ വന്നു. വീട് വില്പന ആയതിനുശേഷം അവൻ തന്നെ വിളിച്ചിട്ടില്ല.
“Hello… ഞാൻ ചേച്ചിയുടെ ആരാണ്…?
എന്താണ് ആബ നിനക്ക് ഏഹ്..?
എന്റെ അറിവിൽ നിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ആകെ അവകാശം ഉള്ളത് എനിക്കാണ്…
“ആഹാ.. ആണോ…? ചേച്ചിയിൽ നി അവകാശം ഒക്കെ പറയാൻ തുടങ്ങിയോ…?
ചേച്ചി വെറുതെ ചൊറിയാൻ നിൽക്കല്ലേ. നിന്റെ കൂടെ താമസിക്കുന്ന ആ പെണ്ണുമ്പിള്ള ദേ എന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു. ചേച്ചിയുടെ കല്യാണക്കാര്യം അതിന് ഞാൻ സഹകരിക്കണം പോലും…
ഓഹ് അത് നിന്നോട് പറഞ്ഞോ…? ഞാൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ പറഞ്ഞേനെ നിനക്ക് അതിൽ തീരെ താല്പര്യം കാണില്ലായെന്ന്.
ഉള്ളിലെ പതർച്ച ശബ്ദത്തിൽ ഉണ്ടായിരുന്നില്ല.
ആ പെണ്ണുമ്പിള്ള നിർബന്ധിച്ച് ഉണ്ടാകും ചേച്ചി അതിന് നിന്നു കൊടുക്കണ്ടാ. ഞാൻ നോക്കിക്കോളാം നിന്റെ കല്യാണം.
“ഓഹ് നി എനിക്ക് പിന്നെ സൽസ്വഭാവികളെ അല്ലേ കൊണ്ടുതരു. അങ്ങനെ നീ കൊണ്ടുവന്ന ഒരു കല്യാണാലോചന കൊണ്ടു തന്നെ എനിക്ക് എല്ലാം മനസ്സിലായി. അതുകൊണ്ട് ഈ കാര്യത്തിൽ നീ വല്ലാതെ ബുദ്ധിമുട്ടണ്ട കേട്ടോ..?
പറയുമ്പോൾ ഒരു പരിഹാസമുണ്ടായിരുന്നു മുഖത്ത്.
” ഓ അപ്പോൾ ചേച്ചി കൂടി ഒത്തോണ്ടാണ്. അല്ല അയാൾ ഇത്രയും കാലം നിങ്ങളുടെ കൂടെ അല്ലായിരുന്നോ കഴിഞ്ഞിരുന്നത് പിന്നെ ആരെ കാണിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു കല്യാണം.
ദേ ആബ മര്യാദക്ക് സംസാരിക്കണം ഇല്ലെങ്കിൽ നിന്റെ ചെകിട് ഞാൻ അടിച്ചു പൊട്ടിക്കും കേട്ടോടാ…
ഒന്ന് മിണ്ടാതെ ഇരിക്ക് ചേച്ചി ആ അനുരാധ എന്ന് പറയുന്നവൾക്കല്ലേ നിന്നെ കെട്ടിക്കാഞ്ഞിട്ട് അല്ലെ വിഷമം. അത് അവർക്ക് അവനോടുള്ള അടുപ്പം കാണുമ്പോഴേ അറിയാം അവർ തമ്മിലുള്ള ബന്ധം ഏത് തരത്തിൽ ഉള്ളതാണെന്ന്.
“മിണ്ടരുത് നി.. ഇങ്ങനെ തരംതാഴ്ന്ന് സംസാരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നെടാ…?
നിനക്ക് എന്നോട് ഇല്ലാത്ത സഹോദര സ്നേഹം അനുചേച്ചിക്ക് എന്നോട് ഉണ്ട്. എന്റെ ബാങ്ക് ബാലൻസ് ഓർത്ത് നീ വിഷമിക്കേണ്ട അത് ഞാൻ തോന്നുന്നത് പോലെ ചെയ്യും. പിന്നെ ഈ കല്യാണവും നടക്കും അതിന് നീ വന്നിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല കേട്ടോടാ. ഇത് പറയുന്നത് അബിയാ അബിഗയിൽ എബ്രഹാം…!
ശേഷം ദേഷ്യത്തിൽ ഫോൺ വെക്കുമ്പോൾ അവൾ നിലത്തേക്ക് ഊർന്ന് ഇരുന്നു പോയി.
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ കണ്ണുനീരിന് പകരം ഒഴുകുന്നത് രക്തമാണെന്ന് തോന്നിയ നിമിഷം. ഒട്ടും കട്ടിയില്ലാത്ത രക്തം…!
ജോനയുടെ ഭാര്യയായി പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ അവിടം ആകെ കണ്ണുകൾ കൊണ്ട് പരതി. വെറുതെയെങ്കിലും ആബ വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു. അവൻ പൂർണ്ണമായും തന്നിൽ നിന്നും അകന്നു എന്ന് ഇപ്പോഴും മനസ്സിലാക്കാത്ത അവളോട് തന്നെ അവൾക്ക് പുച്ഛം തോന്നുന്നു.
മേഴ്‌സി അമ്മച്ചി എന്നെ കെട്ടിപിടിച്ചു രണ്ടു കവിളിലും ചുംബിച്ചു. ശേഷം അവൾ അമ്മച്ചിയെ ജോനാഥന് പരിചയപ്പെടുത്തി. വയനാട്ടിലുള്ള എന്റെ മേഴ്സി അമ്മച്ചി. ഞാൻ ഡിഗ്രി കഴിഞ്ഞിട്ട് രണ്ടുമാസം ഇവരുടെ കൂടെ നിന്നിട്ടുണ്ട്. ഇവിടെയുള്ള ഒരു സ്കൂളിൽ താൽക്കാലിക വേക്കൻസിയിൽ ഞാൻ പഠിപ്പിച്ചിട്ടും ഉണ്ട്. തനിക്ക് അവർക്കൊപ്പം നിൽക്കാൻ ഇഷ്ടമായിരുന്നു. അവിടെ വെച്ച് ആദ്യമായി മൊട്ടിട്ട പ്രണയമെന്ന വികാരം അത് മൂലം മനസ്സിനേറ്റ മുറിവുമാണ് പിന്നീട് ഒരിക്കൽ കൂടി അങ്ങോട്ടേക്ക് പോകാൻ തോന്നിപ്പിക്കാതിരുന്നത്. മേഴ്സി അമ്മച്ചിയും കുടുംബവും പെട്ടെന്ന് തന്നെ വയനാട്ടിലേക്ക് തിരിച്ചു. ഞാൻ വീട്ടിലേക്കും വന്നു.
തോമസേട്ടൻ താമസം മാറാൻ ഇനിയും രണ്ടാഴ്ച ഉണ്ട്. അനു ചേച്ചി ഇന്നാണ് പോകുന്നത്.
പോട്ടെടി.. എന്ന് പറഞ്ഞു ചേച്ചി എന്നെ പുണർന്നപ്പോൾ രണ്ടുപേരുടെയും കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടിയിരുന്നു.
ഇതുവരെ തനിക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ ഇനി കൂടെയില്ല എന്ന യാഥാർത്ഥ്യം രണ്ടുപേരുടെ മനസ്സിലും വേദന നിറച്ചു. എങ്കിലും അനുരാധയുടെ മനസ്സിൽ അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു എന്ന സമാധാനം ഉണ്ടായിരുന്നു.
രാത്രി ബാൽക്കണിയിൽ ഇരിക്കുന്ന അവളുടെ അരികിലേക്ക് അവൻ ചെന്നു.
“ഡോ എന്റെ പ്രിയപ്പെട്ട ഭാര്യേ.. താൻ ഏതു നേരവും ഈ സെമിത്തേരിയിലോട്ട് കണ്ണുംനട്ട് ഇരുന്നാൽ പിന്നെ എങ്ങനെ ആ പാട്ടുകാരന്റെ ആത്മാവ് കാമുകിയെ തേടി വരും..?
എന്തുപറ്റി..? അനു ചേച്ചി പോയ വിഷമത്തിലാണോ താൻ..? വിഷമിക്കേണ്ട ട്ടോ നമുക്ക് ഇടക്ക് ചേച്ചിയുടെ വീട്ടിലേക്കും പോകാം.
മനസ്സിൽ ഒരു ഭാരം ഉണ്ടെന്നുള്ളത് ശരി തന്നെ എന്നാലും എനിക്ക് സന്തോഷം ഉള്ളൂ അനു ചേച്ചിക്ക് സ്വന്തം വീട്ടിൽ നിൽക്കാമല്ലോ…
അതെല്ലാം അത്ര തന്നെയുള്ളൂ ചേച്ചിക്ക് ഇപ്പോൾ കുറച്ചു സങ്കടം കാണും പിന്നീട് അത് ശരിയായിക്കോളും പിന്നെ ചേച്ചിക്കും ഒരു കുടുംബവും ഒക്കെ ഇല്ലേ..? താൻ ഒന്നു മനസ്സിലാക്കണം എല്ലാവരും എല്ലാ കാലത്തും കൂടെ ഉണ്ടാവില്ല.
മ്മ്.. അവളൊന്നു മൂളി..
വാ ഇവിടെ ഇരിക്കണ്ട അകത്തേക്ക് പോകാം…
സ്കൂളിൽ എല്ലാവരും ഞങ്ങളുടേത് പ്രണയ വിവാഹമാണെന്നാണ് കരുതി ഇരിക്കുന്നത്. ആദ്യമെല്ലാം താൻ അത് തിരുത്താർ ഉണ്ടെങ്കിലും ജോനയിൽ ഒരു കുസൃതിച്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആബ കല്യാണത്തിന് ഇല്ലാതിരുന്നതും ആളുകളിൽ സംശയങ്ങൽ ഉണ്ടാക്കി. ഇപ്പോൾ അത് താനും എതിർക്കാൻ പോകാറില്ല. വർക്ക് അങ്ങനെ വിചാരിക്കാനാണ് താല്പര്യം എങ്കിൽ പിന്നെ താൻ എന്തുചെയ്യാനാണ്..?
ആബ പിന്നീട് ഒരിക്കൽപോലും തന്നെ വിളിച്ചില്ല. അവൻ വിചാരിച്ചു കാണും ഇനി ഒന്നും തന്നെ എന്നിൽ നിന്നും അവന് കിട്ടാനില്ല എന്ന്. ഞാൻ ഇപ്പോൾ ജീവിതത്തിൽ സന്തുഷ്ടയാണ്. ഇവിടെ ഇപ്പോൾ ഞങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ താഴെയാണ് ഞങ്ങളുടെ ബെഡ്റൂം. ജോന ഉപയോഗിച്ചിരുന്ന മുറിയിലേക്ക് താൻ ഇപ്പോഴും പോകാറില്ല. അങ്ങനെ സംശയങ്ങൾക്കൊക്കെ ഞാൻ വിലങ്ങ് ഇട്ടു.
വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് തനിക്ക് ആശങ്ക ഉണ്ടായിരുന്നു എങ്കിലും ജോനയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും പരിചരണവും അത് മാറ്റിമറിച്ചു. തന്റെ പിരീഡ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോയപ്പോൾ ആണ് തന്റെ ടേബിളിൽ വെച്ചിരിക്കുന്ന കടലാസ് ശ്രദ്ധയിൽപ്പെട്ടത്. ഒരു സംശയത്തോടെ അത് എടുത്തു തുറന്നു നോക്കി.
” ജോനാഥൻ സാർ കൊണ്ടു വെച്ചിട്ട് പോയതാ.. എന്താ ടീച്ചറെ ലൗ ലെറ്റർ ആണോ…? ദേവി ടീച്ചർ ഒരു ചിരിയോടെ ചോദിച്ചു…!
” എന്റെ പൊന്നു ടീച്ചറെ ഇത് ടീച്ചർ തന്നെ വായിച്ചു നോക്കൂ. ലീവ് എടുത്ത് പോകുന്നു വരാൻ വൈകുമെന്ന്. ഇത് ഇവിടെ ആരോടെങ്കിലും പറഞ്ഞ് ഏൽപ്പിച്ചാൽ പോരെ…?
സാറ് ഉത്തരവാദിത്വത്തോടെ ചെയ്തതല്ലേ പ്രസന്നകുമാർ സാർ പറഞ്ഞതും അത് എല്ലാവർക്കും ചിരിക്കാൻ ഉള്ള വകയായി.
“പണ്ട് ഒരുത്തൻ കയറി ചീത്ത വിളിച്ചത് കൊണ്ടാണോ നിനക്ക് കത്തിനോട് ഇത്ര കലിപ്പ്..?
ലില്ലി അവൾക്ക് അരികിലേക്ക് ചാഞ്ഞു ശബ്ദം കുറച്ച് ചെവിയിൽ ചോദിച്ചു…
എന്റെ ഏതോ പൊട്ട ബുദ്ധിക്ക് ഗതികെട്ട നേരത്താണ് ഞാനത് നിന്നോട് പറഞ്ഞത്. പറഞ്ഞുകൊണ്ട് അവൾ തലയിൽ കൈവെച്ചു.
സമയം മുൻപോട്ട് പോകുന്തോറും ജോന വൈകുന്നതിൽ തനിക്ക് ഒരു ആശങ്ക തോന്നി.
മുകളിൽ ബാൽക്കണിയിൽ ഇരിക്കുന്ന പതിവ് ഇപ്പോഴും ഉണ്ട്.
സമയം 8:30 കഴിഞ്ഞു ജോന ഇത് എവിടെ. പോയതാണ്…? സമയം പോയി കൊണ്ടേയിരുന്നു എനിക്ക് ദേഷ്യവും സങ്കടവും അമർഷവും തോന്നി വൈകുമെന്ന് എഴുതിയിട്ടും ഉണ്ട്.
ജോനാഥൻ ഒപ്പം ഉള്ളപ്പോൾ അവൾ സന്തുഷ്ടയാണ്.
ഇന്ന് ഇനി വരുന്നില്ലേ…? എന്നാൽ പിന്നെ അത് ഒന്ന് വിളിച്ചു പറഞ്ഞുടെ
എന്തെങ്കിലും കാണിക്കട്ടെ ഞാൻ കഴിക്കാൻ പോകുവാ..
പേരിന് കുറച്ച് ആഹാരം എടുത്തു കഴിച്ചു വിശപ്പ് ഒന്നും തോന്നിയിരുന്നില്ല.
ലിവിങ് റൂമിൽ സോഫയിൽ വന്നിരുന്നു കണ്ണ് അടച്ചതാണ്. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടിട്ടാണ് കണ്ണ് തുറന്നത്. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 10.30 കഴിഞ്ഞിരിക്കുന്നു.
ജനൽ തുറന്ന് വെളിയിലേക്ക് നോക്കിയപ്പോൾ ജോൺ അച്ഛനെ കണ്ടു. സംശയത്തോടെ വാതിൽ തുറന്നു.
അഹ് അബി.. നി പേടിക്കണ്ട അവന് ചെറിയൊരു ആക്സിഡന്റ് പറ്റി….
Noooo….. എന്താ… എന്തുപറ്റി എന്റെ ജോനക്ക് പറ… പറയ്… ജോൺ അച്ഛാ…
ഏയ് അബി നീ ഇങ്ങനെ അപ്സെറ്റ് ആവല്ലേ അവന് ഒന്നുമില്ല എന്നെ വിളിച്ചു പറഞ്ഞതും അവനാണ് ഒരു ചെറിയ ഫ്രാക്ച്ചർ അത്രയേ ഉള്ളൂ.
ഞാനും വരുന്നു ജോൺ അച്ഛാ…
മ്മ് ശെരി.. എന്നാൽ വേഗം വാ… നിന്നോട് പറയേണ്ട എന്നാണ് അവൻ പറഞ്ഞത് എന്നാൽ സംഭവിച്ചത് അത്രയും ചെറിയ അപകടമായിട്ട് തോന്നിയില്ല. പറയുമ്പോൾ അവന്റെ കാര്യം അറിയാൻ അവളെക്കാൾ അവകാശം ആർക്കാണ് ഉള്ളത് എന്ന് ആ വൈദികൻ ചിന്തിച്ചു.
ജോനായെ കണ്ടപ്പോൾ തന്നെ തന്റെ ഉള്ളം പിടഞ്ഞു. കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. കൈയ്യിൽ ബാന്റെജ് ഇട്ടിട്ടുണ്ട്. നെറ്റിയിൽ ചെറിയ മുറിവ്. പക്ഷെ എന്നിട്ടും മുഖത്തു നിറഞ്ഞ ചിരിയാണ്.
“നിങ്ങൾ എന്തൊരു ദുഷ്ടനാണ് അച്ചോ…? ഇവളോട് പറയേണ്ടാന്ന് പറഞ്ഞതല്ലേ ഞാൻ..? കൂട്ടിനു ആരേലും നിർത്താൻ അല്ലെ പറഞ്ഞിരുന്നത് ഞാൻ…?
വാട്സാപ്പിൽ മെസ്സേജ് അയച്ചു ഇന്ന് വരില്ലെന്ന് എന്നിട്ടും ഇങ്ങോട്ട് കൂട്ടി വന്നു.
” ഒരു ഭാര്യക്ക് ഭർത്താവിന്റെ മുകളിലുള്ള അവകാശം ഞാൻ നിഷേധിക്കില്ല.
രണ്ടുപേരും അങ്ങനെ എന്തൊക്കെയോ പറഞ്ഞു തർക്കിച്ചു ശേഷം അപകടത്തിനെ പറ്റി ജോൺ അച്ഛൻ തിരക്കി.
ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ഇത് വരെ തന്നോടായി പറഞ്ഞത് ഇത് മാത്രമാണ്.
“ഞാൻ എന്തായാലും ഇന്ന് ഇനി വീട്ടിലേക്ക് പോകുന്നില്ല അച്ഛൻ പൊക്കോ…
“ഇവിടെ കിടന്നാൽ മര്യാദക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റില്ല നിനക്ക് നാളെ ക്ലാസിൽ പോകേണ്ടേ…?
“അതിന് നാളെ ഞാൻ പോകുന്നില്ലല്ലോ..? ഒരു വാശിയോടെ ആയിരുന്നു അവൾ അത് പറഞ്ഞത്.
” ഞാൻ നാളെ വരാം അത്രമാത്രം പറഞ്ഞിട്ട് ജോൺ അച്ഛൻ അവിടെ നിന്നും ഇറങ്ങി.
“വെറുതെ ഒരു ലീവ് കളയണോ അബി..?
എന്റെ ലീവ് അല്ലെ.. അത് ഞാൻ അങ്ങ് സഹിച്ചു. പറയാതെ പോയതും പോരാ എന്നിട്ടും ആക്സിഡന്റും പറ്റി. ദേ മിണ്ടാതെ കിടന്നോ അവിടെ അല്ലേൽ ഞാൻ വല്ലതും ചെയ്തു പോകും.
പറഞ്ഞേക്കാം…
“ഓഹ് എന്നിട്ട് പോർഷൻ തീർന്നില്ല എന്ന് പറഞ്ഞു വന്നാൽ എന്റെ പിരീഡ് ഞാൻ തരില്ല കേട്ടോ…?
“ആ പിരീഡ് എനിക്ക് വേണ്ടാ പോരെ… അവളും വിട്ടു കൊടുത്തില്ല.
Pt പിരീഡ് ഉള്ളതിന്റെ അഹങ്കാരം അതാണ് നിനക്ക്. ആ സക്കീർ ഹുസൈൻ സാർ. അയാളാണ് തന്നെ അയാളെ പിരീഡ് തന്ന് തന്ന് വിശളമാക്കിയത്. വീണ ടീച്ചറിന്റെ മ്യൂസിക് പിരീഡ് എന്തായാലും കിട്ടില്ല. കൊടുക്കണ്ട എന്ന് ഞാൻ പറയും.
“എനിക്ക് വേണ്ടാ നിങ്ങളുടെ പിരീഡ്…!!
“പാവം പിള്ളേർ നാളെ Maths പിരീഡ് ഇല്ലാത്തത് കൊണ്ട് സന്തോഷം ആവും. അല്ലെങ്കിലും നി ഉള്ള പിരീഡ് എല്ലാം എടുക്കുന്നു എന്ന് പറഞ്ഞു പിള്ളേർക്ക് സങ്കടം ആണ്. ഞാൻ ഇല്ലാത്തത് ആവും അവർക്ക് ഏറ്റവും കൂടുതൽ സങ്കടം.
Maths പിരീഡ് ഒക്കെ തീരാൻ ഫ്രീ പിരീഡ് ഒക്കെ എടുക്കേണ്ടി വരും. അല്ലാതെ ജോനയെ പോലെ കഥയും പറഞ്ഞു എന്റർടൈൻ ചെയ്തു ഇരുന്നാൽ കാര്യം നടക്കില്ല.
“ഓഹ് ഞാൻ വളരെ ഫ്രീ ആയിട്ടാ ക്ലാസ്സ് എടുക്കുന്നത് അല്ലാതെ നിന്റെ Maths അല്ല എന്റെ കെമിസ്ട്രി… പിന്നെ ക്ലാസ്സിൽ ഇത്രയും ഗൗരവം വേണ്ട.
ഓഹോ എന്റെ കുറ്റങ്ങളൊക്കെ കൃത്യമായിട്ട് തന്നെ ഉണ്ടല്ലോ അല്ലേ സന്തോഷം. ഞാൻ കിടക്കാൻ പോകുന്നു…
രാവിലെ ഒരു ഫ്ലാസ്മായി അവൾ കാന്റീൻ ലേക്ക് ഇറങ്ങി. ജോൺ അച്ഛൻ വരുമ്പോൾ ഭക്ഷണം കൊണ്ടുവരാം എന്നും പറഞ്ഞിട്ടുണ്ട്. എങ്കിലും രാവിലെ ചായയും എന്തെങ്കിലും രണ്ടു കടികളും വാങ്ങാം എന്ന് കരുതി അവൾ കാന്റീൻ ലക്ഷ്യമാക്കി നടന്നു.
കുറച്ചു മുന്നിലായി നിൽക്കുന്ന ആളെ കണ്ടു അവളൊന്നു ചിരിച്ചു…
“രാമേട്ടൻ..! ആഹാ എന്താ ഇവിടെ..? ജെനിയുടെ പപ്പയുടെ ഓഫീസിലെ ജോലിക്കാരനാണ്. ആന്റണി മുതലാളിയുടെ വിശ്വസ്ഥൻ..!
“ഞാൻ..! ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാണ്. മോള് എന്താ ഇവിടെ…?
” എന്റെ ഹസ്ബന്റിന് ഒരു ആക്സിഡന്റ് പറ്റി ഇവിടെ ഉണ്ട്.
” മോളുടെ കല്യാണം കഴിഞ്ഞോ..? ആരും ഒന്നും പറഞ്ഞില്ല..
“ആർക്കും താല്പര്യം ഇല്ലായിരുന്നു ഈ കല്യാണത്തിന് ആബ പോലും വന്നില്ല…
“സ്നേഹിച്ചു കല്യാണം കഴിഞ്ഞതാണ് അല്ലെ…?
അയാൾ ഒരു ചിരിയോടെ ചോദിച്ചു…
സത്യം പറഞ്ഞാൽ അതൊരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു. അറേഞ്ച് ചെയ്തത് രക്തബന്ധം ഉള്ളവരെല്ലാ മറിച്ച് സ്നേഹബന്ധം ഉള്ളവരാണെന്ന് മാത്രം.
ആഹാ.. ആരാണ് ആള്…?
എന്റെ കൂടെ ജോലി ചെയ്യുന്ന സാർ ആണ്.
ജോനാഥൻ ജേക്കബ് എന്നാണ് പേര്..
കേട്ടതും അയാളുടെ മുഖത്ത് ഞെട്ടൽ പ്രകടമായി ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് അവളോട് പറഞ്ഞു.
മോൾ ഒന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്…?
അയാൾ അവളെയും കൂട്ടി ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറിനിന്നു.
മോളുടെ ഭർത്താവിന് ആന്റോ സാറും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ…?
എന്ത് പ്രശ്നം..? അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അത് എന്നോടാണ് ജോനാഥനെ അവർക്ക് അറിയ പോലുമില്ല…
ഹാഹാ.. എന്നാൽ അങ്ങനെയല്ല മോളോടുള്ള സ്നേഹം കൊണ്ടാണ് പറയുന്നത്. ഭർത്താവിനെ പറഞ്ഞു മനസ്സിലാക്കണം ആന്റണി സാറുമായിട്ട് കളിക്കാൻ ഇറങ്ങിയാൽ അത് ഒരിക്കലും നല്ലതിനാവില്ല. സത്യം പറഞ്ഞാൽ മോളുടെ ഹസ്ബന്റിനെ പറ്റി അന്വേഷിക്കാനാണ് ഞാൻ ഇവിടെ വന്നത് തന്നെ. സാറിന്റെ കൊട്ടേഷൻ പരിപാടികളിൽ ഒന്നും ഞാൻ ഇല്ലെങ്കിലും ഒക്കെയും എനിക്ക് അറിയാം. ഈ ആക്സിഡന്റ് പോലും വെറുമൊരു ആക്സിഡന്റ് അല്ല. ഈ ആശുപത്രിയിൽ സാറിന് വലിയ പിടിപാടില്ല. അല്ലായിരുന്നുവെങ്കിൽ ഈ സമയം കൊണ്ട് സാറ് അന്വേഷിച്ച് ഇവിടെ എത്തിയേനെ. ജോനാഥൻ സാറിന് എതിരെ ആന്റോ സാർ എന്തെല്ലാമോ ചെയ്യുന്നുണ്ട്. സാറിനെതിരെ നിന്നവർ എല്ലാം ഇതുപോലെ ഓരോ ആക്സിഡന്റിലും പോയിട്ടുള്ളത് ആണ്. സ്നേഹം കൊണ്ട് പറയുവാ മോള് അയാളോട് എല്ലാം നിർത്താൻ പറയണം.
അതും പറഞ്ഞ് തിരിഞ്ഞു നടന്ന് രാമേട്ടൻ ഒരു നിമിഷം അവിടെ നിന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി.
“സൂക്ഷിക്കണേ മോളെ…
പറഞ്ഞതും ഒന്നും മനസ്സിലാവാതെ അവൾ അവിടെ തറഞ്ഞു നിന്നു..
ജോൺ അച്ഛൻ വന്നപ്പോൾ വസ്ത്രങ്ങൾ എടുക്കുന്ന കാര്യം പറഞ്ഞു അവൾ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയതും എത്തിയതും അവൾ ആദ്യം പോയത് മുകളിലെ ആ മുറിയിലേക്കാണ്. അലമാരയുടെ താക്കോൽ മേശ വലിപ്പിൽ നിന്ന് കിട്ടി. അലമാര തുറന്നു അതിൽ ഒരു ഫയൽ ഉണ്ടായിരുന്നു. അത് എടുത്തു തുറന്നു നോക്കി പരിശോധിച്ചപ്പോൾ മനസ്സ് കൂടുതൽ അസ്വസ്ഥമായി. പലരുടെയും ഫോട്ടോഗ്രാഫ് അതിനകത്ത് ഉണ്ടായിരുന്നു.
ആന്റണി അങ്കിളിന്റെയും രവീന്ദ്രന്റെയും ഫോട്ടോ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഏതെല്ലാമോ പത്രങ്ങളുടെ കട്ടിങ്സും കൂടെ ഉണ്ടായിരുന്നു. അതിൽ ഉണ്ടായിരുന്ന ലിസ്റ്റിലേക്ക് ഒരു ഭയത്തോടെ അവൾ നോക്കി. രവീന്ദ്രന്റെ പേരും മാത്രം അതിൽ നിന്നും വെട്ടിയിരിക്കുന്നു. ആ കൂട്ടത്തിലെ ആന്റണി എന്ന പേര് അവളെ ക്രൂര ഭാവത്തോടെ നോക്കുന്നതുപോലെ…
അന്നത്തെ ദിവസം അവൾ ആകെ വല്ലാതായിരുന്നു. തൊട്ടടുത്ത ദിവസം ഡിസ്ചാർജ് ആണ്. വീട്ടിൽ ചെന്ന് അല്പനേരം സംസാരിച്ചിട്ട് ജോൺ അച്ഛൻ തിരികെ പോയി.
അത്താഴത്തിനുശേഷം കണ്ണുകൾ വെറുതെ അടച്ചു. മടിയിൽ ഒരു ഭാരം അനുഭവപ്പെട്ടപ്പോഴാണ് കണ്ണുകൾ തുറക്കുന്നത്.
മടിയിൽ ഇരിക്കുന്ന തന്റെ ഫയൽ കണ്ടു അവനൊന്ന് അമ്പരന്നു. മുന്നിൽ ചുവന്നു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്നവളിലേക്ക് അവന്റെ കണ്ണ് പാഞ്ഞു.
” ഈ ലിസ്റ്റിൽ ഇനി ആരൊക്കെ കൊല്ലപ്പെടാൻ ഉണ്ട്…? മനസ്സിലെ ഭയവും സങ്കടവും ചേർന്നു വന്ന ചോദ്യം…
“എന്താ ഈ ഫയൽ ഞാൻ എടുത്തതിന് ആണോ ഇങ്ങനെ നോക്കുന്നത്..?
എനിക്ക് അതിനുള്ള അവകാശം കണ്ടില്ലായിരിക്കും. അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു.
“ഏയ് ഞാൻ അങ്ങനെ പറഞ്ഞോ…? നിനക്ക് എന്റേതായ എന്തും എടുക്കാം.
“ഓഹ് ഭാര്യ എന്നുള്ള കൺസിഡറേഷൻ അല്ലെ..?
“അഹ് അത് തന്നെയാണ്.. ഇപ്പോൾ തത്കാലം നി ഇവിടെ ഇരിക്ക് പറയട്ടെ… അവളെ തന്റെ അരികിൽ പിടിച്ചിരുത്തി അവൻ.
“നീ ചോദിച്ച സ്ഥിതിക്ക് നിന്നോട് എല്ലാം തുറന്നു പറയാം…
അതുകേട്ടതും ആകാംക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
എനിക്ക് ഇപ്പോൾ ഈ വിവാഹത്തിനോട് താല്പര്യം ഉണ്ടായിരുന്നില്ല.
കേട്ടതും എന്തുകൊണ്ട് അവളുടെ മുഖം വാടി..
അത് നിന്നോട് ഇഷ്ടം ഇല്ലാത്തതുകൊണ്ടല്ല. അതിനു മുന്നേ എനിക്ക് ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു.
അവനെത്തന്നെ നോക്കിയിരിക്കുന്നവളെ അവനും സ്നേഹത്തോടെ നോക്കി.
ജോൺ പറഞ്ഞിട്ട് എന്നെക്കുറിച്ച് നിനക്ക് ചിലതെല്ലാം അറിയാം. എന്നാൽ നിനക്ക് അറിയാത്ത ചില നിഗൂഢതകൾ ഉണ്ട് എന്റെ ജീവിതത്തിൽ. അത് എന്റെ നയോമ്മ ആയി ബന്ധപ്പെട്ടതാണ്. നിനക്ക്.. നിനക്ക് എന്റെ നയോമ്മ എന്ന അഡ്വക്കേറ്റ് നയോമിയെ അറിയില്ലേ..? അവൻ ചോദിച്ചപ്പോൾ അറിയാം എന്ന് തലയാട്ടി. ശേഷം ആ ഫയലിൽ നിന്ന് ഒരു പത്രക്കടലാസ് എടുത്ത് അവൾക്ക് നേരെ നീട്ടി.
സാരംഗി ഗ്രൂപ്പിന്റെ ഉടമ ദാസ് ദേവന്റെ മരണത്തിനെ കുറിച്ചുള്ള പത്രവാർത്ത.
നയോമ്മ വക്കീൽ ആയിരുന്നെങ്കിൽ പ്രാക്ടീസ് ചെയ്തിരുന്നില്ല. നിങ്ങൾ എല്ലാം തുറന്നുപറയുന്ന കൂട്ടുകാരെ പോലെ ആയിരുന്നു. ആദ്യമായി നോട് ഒരു കേസിനെ കുറിച്ച് സംസാരിക്കുന്നത് ഈ ദാസ് ദേവന്റെ കേസിനെ കുറിച്ച് ആണ്. അയാളുടെ മലയാളിയായി പോലീസ് അറസ്റ്റ് ചെയ്ത ദാസിന്റെ ഭാര്യ സഹോദരനെ. സച്ചിദാനന്ദൻ എന്നാണ് അയാളുടെ പേര്..!
ഇതൊക്കെ കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞിട്ട് ദാസിന്റെ ഭാര്യ സംഗീതാ ദാസ് നയോമ്മയെ കാണാൻ വന്നു അവർ ക്ലാസ്മേറ്റ്സ് ആയിരുന്നു.
സഹോദരൻ തന്നെയാണ് കൊലയാളി എന്നാണ് അവരും കരുതിയിരുന്നത്.
കമ്പനിയുടെ ചുമതല ഏറ്റെടുത്തപ്പോൾ ക്രമക്കേടുകൾ പലതും അവർ കണ്ടുപിടിച്ചു. അതുമാത്രമല്ല തന്റെ കൂടെയുള്ളവരൊന്നും തങ്ങളോട് ആത്മാർത്ഥത ഉള്ളവരെല്ലായെന്നും അവർ മനസ്സിലാക്കി. മരിക്കുന്നതിനു ഏകദേശം ഒരു മാസം മുൻപ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു. മാധവൻ നമ്പ്യാർ എന്നൊരാളാണ് പാർട്ണർ. എന്നാൽ അതിന്റേതായ ഒരു രേഖ പോലും കമ്പനിയിലോ വീട്ടിലോ സൂക്ഷിച്ചിട്ടില്ല. സ്റ്റാഫുകൾക്ക് ആർക്കും അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും അവർ മറച്ചുവെക്കുന്നു.
ചതിയന്മാർ പലരും കൂട്ടത്തിൽ തന്നെയുണ്ടെന്ന് മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് സംഗീതയോട് പറഞ്ഞിരുന്നു. പക്ഷെ സച്ചിദാനന്ദനെ ആണ് അയാൾ ഉദ്ദേശിച്ചത് എന്നാണ് സംഗീത കരുതിയിരുന്നത്. സച്ചിദാനന്ദന് ചെറിയ പലചരക്ക് കടയാണ് അല്പം മടിയുള്ള കൂട്ടത്തിലാണ് അയാൾ.
എന്നാൽ അയാൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടുവന്ന അയാളുടെ ഭാര്യയേയും മകളേയും അന്നത്തെ ദേഷ്യത്തിൽ അവർ ആട്ടിയിറക്കി വിട്ടിരുന്നു.
എന്നാൽ കമ്പനിയിലെ കാര്യങ്ങളൊക്കെ കൈവിട്ടു പോയപ്പോൾ ദാസിന്റെ മരണത്തിൽ സംശയം തോന്നി തുടങ്ങി.
പണത്തിന്റെ പേരിൽ ആണ് കൊലപാതകം എന്നാണ് പോലീസ് പറഞ്ഞത്. പക്ഷെ ദാസിന് അയാളോട് നല്ല അടുപ്പമായിരുന്നു. സച്ചിദാനന്ദൻ ആണെങ്കിൽ അന്നന്നത്തെ കാര്യം മാത്രം താല്പര്യം ഉള്ള ഒരു അലസനായിരുന്നു.
രാത്രി യാത്രയ്ക്കിടയിൽ വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്താൻ തന്റെ സഹോദരന് കഴിയുമോ.എന്ന് അവർ ചിന്തിച്ചു. ആലോചിക്കും തോറും അവർക്ക് പല സംശയങ്ങളും തോന്നി തുടങ്ങി. അന്ന് അത് പോലീസിനോട് പറഞ്ഞെങ്കിലും അവരിൽ നിന്നും കാര്യമായ മറുപടിയൊന്നും കിട്ടിയിരുന്നില്ല. മാധവൻ നമ്പ്യാർ എന്നൊരാളെ കണ്ടെത്താനും സാധിച്ചില്ല..
എന്നിട്ട്… അവൾ ആകാംക്ഷയോടെ ചോദിച്ചു…
” സച്ചിദാനന്ദൻ അല്ല കൊലയാളി എന്ന അനുമാനത്തിൽ ആയിരുന്നു ഞാനും നയോമ്മയും. അയാൾക്ക് എതിരെയുള്ള പ്രധാന തെളിവ് ദാസിന്റെ ഡ്രൈവർ അനൂപിന്റെ മൊഴിയാണ്.
“അപ്പോൾ സച്ചിദാനന്ദൻ നിരപരാധി ആണെങ്കിൽ ഡ്രൈവർ അനൂപിന്റെത് കള്ളമൊഴിയാണ്. അയാളെ കൊണ്ട് അത് പറയിപ്പിച്ചത് ആരാണെന്ന് അറിഞ്ഞാൽ സത്യത്തിലേക്ക് എത്താൻ പറ്റും. അവൾ ആവേശത്തോടെ പറഞ്ഞു…
” അതുതന്നെയായിരുന്നു ഞങ്ങളുടെ മനസ്സിലും എന്നാൽ അതൊരു ഡെഡ് ലൈൻ ആണെന്ന് അധികം വൈകാതെ മനസ്സിലായി. വിധി വന്നതിനുശേഷം കുറച്ചു നാളുകൾ കഴിഞ്ഞ് അയാൾ ജോലിക്ക് ആണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിന്നീട് അയാൾ തിരികെ വന്നിട്ടില്ല.
“വീട്ടുകാർ പോലീസിൽ പരാതി കൊടുത്തില്ലേ…? അവൾ ചോദിച്ചു…
” അയാൾ കല്യാണം കഴിച്ചിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ഒരു അമ്മയാണ്. അവരാണെങ്കിൽ ഒരു സുഖമില്ലാത്ത സ്ത്രീയും. ഇയാൾ പോയതിന് രണ്ടുമാസത്തിനുശേഷം അവർ മരിച്ചു.
” അപ്പോൾ അയാൾക്ക് എന്താണ് സംഭവിച്ചത്…?
“അതാണല്ലോ പ്രശ്നം അയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. നിനക്ക് എന്താണ് തോന്നുന്നത് അയാൾക്ക് എന്തായിരിക്കും സംഭവിച്ചിരിക്കുക…? ജോനാഥൻ ചോദിച്ചു…
” അയാൾ ഇത്രയും നാളായിട്ട് വരാതിരിക്കണമെങ്കിൽ രണ്ടു കാരണങ്ങളാണ് ഉള്ളത് അങ്ങനെ സംഭവിച്ചു എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം അത് എന്റെ തോന്നൽ മാത്രമായിരിക്കും ചിലപ്പോൾ. ഒന്നുകിൽ അയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കാണും അല്ലെങ്കിൽ അയാളെ കൊന്നിട്ട് വർഷങ്ങളായി കാണും.
ആര്…? ഞെട്ടലോടെ അവൻ ചോദിച്ചു…
അയാളിൽ നിന്നും ഈ സത്യങ്ങൾ പുറത്തുവരരുത് എന്ന് ആഗ്രഹിക്കുന്നവർ ആരോ അവർ തന്നെ…!
അതു കേട്ടതും അവൾക്ക് നേരെ മറ്റൊരു പേപ്പർ ജോന നീട്ടിയതും അവൾ അതു വാങ്ങി സൂക്ഷിച്ചു നോക്കി. അതിലേക്ക് നോക്കിയ അവൾ ഒരു നിമിഷം ഞെട്ടിപ്പോയി.
“നയോമ്മ നന്നായി പരിശ്രമിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ ദിവസങ്ങൾ കടന്നുപോയി ഒരു ദിവസം കേട്ട വാർത്ത ഇതാണ്.
ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പിടിച്ച് സാരംഗി ഗ്രൂപ്പിന്റെ ഉടമ ദാസ് ദേവന്റെ ഭാര്യ സംഗീത ദാസ് കൊല്ലപ്പെട്ടു…
അതോടെ എന്തുവില കൊടുത്തും സത്യം കണ്ടെത്തിയിരിക്കും എന്ന വാശിയിലായിരുന്നു നയോമ്മ. എന്നാൽ പപ്പക്ക് ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം ഇതിനെക്കുറിച്ച് ഒന്നും തന്നെ എന്നോട് പറഞ്ഞിരുന്നില്ല. നയോമ്മ കേസിന്റെ കാര്യവും ആയിട്ട് തിരക്കിലായി. പിന്നീട് രണ്ടര വർഷങ്ങൾക്കു മുൻപ് നയോമ്മ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഈ കേസിന്റെതായിട്ട് ഒരു രേഖയും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.
“അപ്പോൾ നയോമ്മയേയും അവർ..?
ഒരു ഞെട്ടലോടെ അവൾ ചോദിച്ചു.
“മ്മ്.. ജോൺ ആണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. പിന്നീടുള്ള എന്റെ ലക്ഷ്യം നയോമ്മയുടെ മരണത്തിന് പിന്നിൽ ഉള്ളവരെ കണ്ടെത്തുക എന്നതായിരുന്നു. എന്നാൽ ദാസിന്റെയും കുടുംബത്തിന്റെയും മരണം അന്വേഷിച്ച പോലെയെ അതിനും സാധിക്കൂ…
നയോമ്മ എന്തൊക്കെയോ കണ്ടെത്തിയിരുന്നു. ആ തെളിവുകൾക്ക് വേണ്ടിയാണ് അവർ എന്റെ.. നയോമ്മ.. പറഞ്ഞതും വിതുമ്പി പോയിരുന്നു.
നയോമ്മയുടെ അന്വേഷണത്തിനെ കുറിച്ച് ആകെ അറിയുന്നത് പഴയ ഗുമസ്തൻ സുകുമാരൻ ചേട്ടനാണ്…
” ഞാൻ അയാളെ കാണാൻ പോയിരുന്നു പക്ഷെ എന്നോട് ഒന്നും അയാൾ പറഞ്ഞില്ല…
നീ അവിടെ ചെന്ന് കാര്യം അപ്പോൾ തന്നെ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു.
” ആരെയും ഈ കാലത്ത് വിശ്വസിക്കാൻ പറ്റില്ലല്ലോ. ഞാൻ എന്റെ അന്വേഷണം ആരംഭിക്കുന്നത് ഡ്രൈവർ അനൂപിൽ നിന്നു തന്നെയാണ്. അയാളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അയാൾക്ക് രവീന്ദ്രനും ആയി എന്തൊക്കെയോ അടുപ്പം ഉണ്ടെന്ന് മനസ്സിലായത്. അങ്ങനെയാണ് അയാൾ സീനിലേക്ക് വരുന്നത്.
അവരുടെ ടീമിൽ ഉണ്ടായിരുന്ന ഒരാൾ ഗുണ്ടാ എന്നൊന്നും പറയാനാവില്ല. അവരുടെ ഒരു സഹായി എന്റെ ഒരു ഫ്രണ്ടിന്റെ റിലേറ്റീവ് ആണ് അവൻ. അവനിൽ നിന്നാണ് ഈ രഹസ്യവിവരം ഞാൻ അറിഞ്ഞത്. വീട്ടിൽ നിന്നും ജോലിയുടെ ആവശ്യത്തിനു പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ അനൂപിനെ ഇവർ കൊണ്ടുപോയി കൊന്നു മറവ് ചെയ്തു.
അത് കേട്ടതും അറിയാതെ അവൾ കൈ വായയിൽ വെച്ചു.
എങ്ങനെയാണ് കൊന്നത് എന്നോ എവിടെയാണ് മറവ് ചെയ്തത് എന്നോ ഒന്നും അവന് അറിയില്ല. ഇത്രയും തന്നെ അവൻ അവരുടെ വാക്കുകളിൽ നിന്ന് ഊഹിച്ച് എടുത്തതാണ്.
അടുത്ത ചോദ്യം അയാൾ ഇത് ആർക്കുവേണ്ടിയാണ് ചെയ്തത് എന്നാ…?
രവീന്ദ്രൻ പലർക്കും വേണ്ടിയും കൊട്ടേഷൻ എടുക്കാറുണ്ട്. അതിൽ പ്രധാനി തന്നെയാണ് ആന്റണി.
മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് തോന്നി അയാൾ ആകും എല്ലാത്തിനും പിന്നിൽ എന്ന് താൻ ഊഹിച്ചതാണ്. അവൾ മനസ്സിൽ പറഞ്ഞു…
” അയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ഞാൻ പറഞ്ഞില്ലേ ഇപ്പോൾ ഒരു വിവാഹം അത് ഞാൻ ആഗ്രഹിച്ചിരുന്നില്ല.
ജോനാഥന്റെ മനസ്സ് വേദനിക്കുന്നത് അവൾ അറിഞ്ഞു. അവൻ അവളുടെ കൈ മുറുകെ പിടിച്ചു.
“അത് നിന്നോട് ഇഷ്ടം ഇല്ലാതിരുന്നത് കൊണ്ടല്ല ഒരു വിവാഹം അത് എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നോട് അടുത്തതിൽ പിന്നെയാണ് അതിൽ നിന്ന് ഒരു മാറ്റം ഉണ്ടായത്.
നിന്നോടൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ എല്ലാം ഒന്ന് കെട്ടടങ്ങിയിട്ട് മതി എന്നായിരുന്നു. ജോൺ നിർബന്ധിച്ചപ്പോൾ ഈ വീട് നഷ്ടപ്പെടുമോ ഇവിടെ നിന്ന് പോയാൽ നി എന്നിൽ നിന്ന് അകന്നു പോകുമോ എന്നെല്ലാം ഞാൻ പേടിച്ചു. നിന്നെയും നി ഉള്ള ഈ വീടും നഷ്ടപ്പെടുത്താൻ എന്നിലെ സ്വാർത്ഥൻ സമ്മതിച്ചില്ല അതുകൊണ്ടാണ് സോറി…
അത്രയും അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞപ്പോൾ അവന്റെ കണ്ണും നിറഞ്ഞ് ഒഴുകിയിരുന്നു…
“ഹേയ് ജോന എന്താ ഇത് കൊച്ചുകുട്ടികളെ പോലെ.
ചോദിക്കുമ്പോൾ അവളും വിതുമ്പി പോയിരുന്നു… ശേഷം അവനെ തന്റെ മാറോടു അണച്ചു പിടിച്ചിരുന്നു അബിഗയിൽ…!
കൊല്ലുകയല്ല എന്റെ ലക്ഷ്യം ആരും നോക്കാതെ ഇരുന്നവൻ ആയിരുന്നു ഞാൻ.. എനിക്ക് അത് ആകാമായിരുന്നു. പക്ഷെ എനിക്ക് വേണ്ടത് അതല്ല. എന്ത് പുറത്ത് വരാതിരിക്കാൻ ആണോ അവർ എന്റെ നയോമ്മയെ ഇല്ലാത്തക്കിയത് ആ സത്യങ്ങൾ ഈ ലോകം അറിയണം അതാണ് എന്റെ ലക്ഷ്യം…
അവളുടെ മാറോട് ചേർന്ന് ചാഞ്ഞു കിടക്കുമ്പോഴും അവൻ അത് പറഞ്ഞു ഒരു വിതുമ്പലോടെ…
” ദാസ്സിനേയും കുടുംബത്തെയും കൊന്നു. ആ ഡ്രൈവറെയും നയോമ്മയേയും ഇല്ലാതാക്കി. ജോനയെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ…? ഈ അപകടം തന്നെ അയാളുടെ പ്ലാനിങ് ആണ്…
മ്മ് എനിക്ക് സംശയമുണ്ടായിരുന്നു. എന്റെ നയോമ്മയോട് എനിക്ക് കടമയില്ലേ…?
മരിച്ചപ്പോഴേക്കാൾ ജീവിച്ചിരിക്കുമ്പോൾ ആയിരുന്നു നയോമ്മ മറ്റുള്ളവരുടെ സഹതാപം ഏറ്റുവാങ്ങിയത്. അവരുടെ ജീവിതം പലർക്കും ഒരു ചോദ്യചിഹ്നം ആയത്. എന്നാൽ ആ ജീവിതം തന്നെ ഞാൻ ആയിരുന്നു.
അങ്ങനെയുള്ള എന്റെ നയോമ്മയുടെ മരണത്തിന് കാരണക്കാർ ആയവരെ ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട..?
” വേണം അതിനു മുൻപ് എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്. ഉറച്ചതായിരുന്നു അവളുടെ സ്വരം. അവൻ സംശയ ഭാവത്തിൽ അവളെ നോക്കി…
” ഇനി നമുക്കിടയിൽ രഹസ്യങ്ങൾ പാടില്ല ഈ പോരാട്ടം നമ്മൾ ഒരുമിച്ച് ആയിരിക്കും…
“നി എന്തൊക്കെയാ ഈ പറയുന്നത് അബി…?
” എതിർക്കരുത്! എനിക്ക് ഇനി ആരെയും നോക്കാനില്ല. ആകെ ഉള്ളവന് ചേച്ചി ശത്രു പക്ഷത്താ..
കണ്ണീരിന്റെ നനവുള്ള വാക്കുകൾ കേൾക്കേ ജോനാഥൻ അവളെ തന്റെ മാറോട് അണച്ചു പിടിച്ചു. ശേഷം ആ തലമുടിയിൽ അരുമയായി തലോടി.
അവളുടെ ഹൃദയത്തിലെ ചോര പൊടിയുന്ന നോവാണ് ആബേൽ എബ്രഹാം എന്ന് അവൻ മനസ്സിലാക്കുകയായിരുന്നു അപ്പോൾ.
“നീതിയുടെ വെളിച്ചത്തിൽ വെളിപ്പെടുന്നവരിൽ ആ മുഖം ഉണ്ടാകുമോ…?
ആത്മാവിന്റെ സംഗീതം ഉദ്യോഗജനകമായ വഴിത്തിരിവിലേക്ക്…!
🕊️ആത്മാവിന്റെ സംഗീതം 🕊️
Climax
ജോൺ അച്ഛൻ വന്നത് കാരണം അവൾ ഒന്ന് പുറത്ത് ഇറങ്ങി. രണ്ടാളുടെയും സംസാരം കഴിയാൻ സമയം എടുക്കും. കൈ ഇപ്പോൾ കുഴപ്പം ഇല്ല കാലിന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
നീ എന്തായാലും അടുത്ത ആഴ്ച മുതൽ സ്കൂളിൽ പോണം. ജോൺ സഹായത്തിന് ഒരാളെ ഏർപ്പാട് ആക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
കോഫി ഷോപ്പിൽ അവളെ കാത്തിരിക്കുന്ന രാമേട്ടനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.
തിരികെ ഒരു പുഞ്ചിരി ലഭിച്ചു എങ്കിലും മുഖത്ത് നിറഞ്ഞ ഗൗരവം ആയിരുന്നു.
” ഞാൻ വൈകിയോ…? ജോനയെ തനിച്ചു ആക്കി വരാൻ പറ്റില്ലാലോ…?
“മ്മ് ഞാൻ കാണണമെന്ന് പറഞ്ഞത് എന്തിനാണെന്ന് അറിയാല്ലോ…? മോള് ചോദിച്ച കാര്യത്തിനെ കുറിച്ച് പറയാൻ…
അതുകേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി.
അബിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറയേണ്ട. എന്തിന്റെയും തുടക്കം ദാസിൽ നിന്നാണ്. പണ്ട് ആന്റണി മുതലാളി ആഗ്രഹിച്ച ഒരു പ്രോജക്ട് ദാസിന് കിട്ടിയതു മുതൽ. അയാളോട് ഒരു വല്ലാത്ത പക ഉണ്ടായിരുന്നു മുതലാളിക്ക്. ആ പക തന്നെയാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചതും. ഒരു ബിനാമിയിലൂടെ മുതലാളി അത് സാധിച്ചടുക്കുകയും ചെയ്തു.
“ആ ബിനാമിയെ കുറിച്ച് രാമേട്ടന് അറിയില്ലേ…?
“അബി മോളെ.. മോളോട് എനിക്ക് ഒരു ഇഷ്ടമുണ്ട് അതുകൊണ്ടുതന്നെ മോൾക്ക് ഒന്നും വരരുത് ഒരു ദോഷവും എന്ന് തന്നെയാണ് എനിക്ക്. പക്ഷെ ഞാൻ വിളിപ്പിച്ചതും ഇത് പറഞ്ഞതും മോളെ സഹായിക്കാൻ അല്ല മറിച്ച് ഒരു താക്കീത് തരാനാണ്.
അവളുടെ നെറ്റി ചുളിഞ്ഞു…
ദാസിന്റെ കുടുംബത്തിൽ ഇന്ന് ആരും തന്നെ ബാക്കിയില്ല. തിരക്കിപ്പോയ വക്കീലിന്റെയും ഗതി അറിയാമല്ലോ..? നിന്റെ ഭർത്താവിന്റെ ബന്ധു ആയിരുന്നില്ലേ ആ സ്ത്രീ..? കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ ആവശ്യമില്ലാത്ത പണിക്ക് വെറുതെ നിൽക്കണ്ട അത് ആ പയ്യനോട് കൂടെ പറഞ്ഞേക്ക്… നിങ്ങൾ എന്നല്ല ദൈവം തമ്പുരാൻ ൻ നേരിട്ട് ഇറങ്ങിവന്നാലും ആന്റണിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതും പറഞ്ഞു പുച്ഛത്തോടെ ഒരു ചിരിയും ചിരിച്ചു അയാൾ അവിടെ നിന്ന് പോയി.. എല്ലാം കേട്ട് നിശ്ചലമായി അവൾ അവിടെ തന്നെ ഇരുന്നു..!
“അപ്പോൾ അയാൾ അത്ര പാവമൊന്നുമല്ല..
“മനുഷ്യർ ആരും അത്ര പാവങ്ങൾ അല്ല ലില്ലി…
“നീ ഇപ്പോൾ കാര്യങ്ങൾ അയാളോട് ചോദിക്കേണ്ട ആയിരുന്നു ഇത് ഇപ്പോൾ അയാൾ ആന്റണിയോട് പോയി പറയില്ലേ…?
” രാമേട്ടന് എന്നോട് വലിയ കാര്യമാണ്..
മ്മ് പിന്നെ… സത്യം അതാണെല്ലോ ഇപ്പോൾ കണ്ടത്…
“പറയട്ടെ ഞാൻ… ഈ കേസിനെ കുറിച്ച് എനിക്ക് അറിവുണ്ടെന്ന് രാമേട്ടൻ പറഞ്ഞില്ലെങ്കിൽ കൂടി അയാളെ പോലെ ഒരാൾക്ക് അത് ഊഹിച്ചെടുക്കാവുന്നതേ ഉള്ളു… സത്യം പറഞ്ഞാൽ ഞാൻ ഒരു ചാൻസ് എടുത്തതാ ആ മാധവൻ നമ്പ്യാരെ കുറിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ..
” എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ശ്രമിച്ചതാ. അയാൾ ഇപ്പോൾ എവിടെയാണെന്ന് ഉള്ളതിൽ ഒരു അറിവും ഇല്ല. മൂന്നു വർഷങ്ങൾക്കു മുൻപ് അയാൾക്കൊരു ആക്സിഡന്റ് പറ്റി മോന് അതിൽ മരിച്ചു. അതോടെ അയാൾ തളർന്നു. അതിനുശേഷം മോള് ഉണ്ടായിരുന്ന വീടൊക്കെ വിറ്റു അയാളുമായി എങ്ങോട്ടോ പോയി. ഇപ്പോൾ ഒരു അറിവും ഇല്ല. ഈ ആന്റണി തന്നെയാണ് ആ വീട് വാങ്ങിച്ചത്. അതും ചുളുവിലക്ക് തട്ടി എടുത്തു എന്നു വേണം പറയാൻ…
“മ്മ് അതിനു പിന്നിലും അയാൾ തന്നെയാവും നയോമ്മയുടെയും ദാസിന്റെയും കൈവശം ഉണ്ടായിരുന്ന ഡോക്യുമെന്റ് മിസ്സിംഗ് ആണ്. അതെല്ലാം അന്ന് തന്നെ അവർ നശിപ്പിച്ചു കാണും.
” അതെങ്ങനെ എളുപ്പമാകും അതിന് ദാസിന്റെ കമ്പനിയിലെ ആരെങ്കിലും സഹായിക്കണ്ടേ…?
“തീർച്ചയായും..! ആ സ്ഥാപനം അന്നേ അടച്ചുപൂട്ടിയതാണ് ജപ്തി ആകുകയും ചെയ്തു ഒന്നിൽ കൂടുതൽ ചതിയൻമാർ ഉണ്ടായിരിക്കണം അല്ലാതെ പറ്റില്ല. അന്നത്തെ ജീവനക്കാർ പലരും ഇന്ന് ജീവിച്ചിരിപ്പില്ല ഉള്ളവർ ആണെങ്കിൽ ഉള്ളവർ ആണെങ്കിൽ ഇന്ന് പല ഭാഗങ്ങളിലേക്കും ആയിട്ടുണ്ട്. പക്ഷെ ശ്രദ്ധാപൂർവ്വം മാത്രമേ ആ വഴി നീങ്ങാൻ കഴിയു. കാരണം ആരൊക്കെ വിശ്വസിക്കാം ആരൊക്കെ വിശ്വസിക്കരുത് എന്ന് നമുക്ക് അറിയില്ലാലോ..?
“ഇനിയിപ്പോൾ എന്താ പ്ലാൻ…? ലില്ലി ചോദിച്ചു…!
ഡോക്യുമെന്റ് ഏതെങ്കിലും ഒരു പക്ഷെ അയാൾ നശിപ്പിക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ…?
ഇറങ്ങി കളിക്കാൻ തന്നെ തീരുമാനിച്ചു ഞാൻ.. ആന്റണിയുടെ ഓഫീസിൽ ചെന്ന് തന്നെ തുടങ്ങാം…
എന്തിന്…? ഒരു ഞെട്ടലോടെ ലില്ലി അവളോട് ചോദിച്ചു… അപ്പോഴും ഒരു ഭയം ലില്ലിയുടെ മുഖത്തു ഉണ്ടായിരുന്നു…
“എന്റെ അനിയനെ ഒന്ന് കാണാൻ… തമാശ രൂപത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു അവൾ..
“ഇത് അപകടം പിടിച്ച കളിയാണ് അബി…?
“ആ കളിയാണ് എനിക്കും ഇപ്പോൾ ഇഷ്ടം. പിന്നെ ഞാൻ ശ്രദ്ധിച്ചോളാം ലില്ലി ടീച്ചറെ…
മ്മ് ശെരി ഞാൻ സാറിനെ ഒന്ന് കണ്ടിട്ട് ഇറങ്ങുവാ.. ഇനി വീട്ടിൽ ചെന്നിട്ട് വേണം എല്ലാം ഒന്നിൽ നിന്ന് തുടങ്ങാൻ പിള്ളേരെ പഠിപ്പിക്കാൻ ഒക്കെ ഉണ്ട്.. ഒരുത്തനാണെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു ട്യൂഷനിൽ പരീക്ഷയാണ് തനിച്ച് ആയാൽ ഒരു വക പഠിക്കില്ല ചെക്കൻ…
അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു. ശേഷം രണ്ടു പേരും ജോനാഥൻ കിടക്കുന്ന റൂമിലേക്ക് പോയി. വാതിൽ തുറന്നതും.
രോഗിയെ കാണാൻ വന്നിട്ട് രോഗിയെ തനിച്ചാക്കി രണ്ടും കൂടി നല്ല വർത്തമാനം പറയാൻ പോയതായിരുന്നു അല്യോ..? ജോന തമാശയോടെ പറഞ്ഞു.
“രോഗിക്ക് ഉള്ളതാ ഈ ഫ്രൂട്സ്. അവൾ മേടിച്ചു കൊണ്ട് വന്ന ഓറഞ്ചും ആപ്പിളും അടങ്ങിയ കവർ ചൂണ്ടി കാണിച്ചു പറഞ്ഞു ലില്ലി…
പിന്നെയും എന്തൊക്കെയോ കളി തമാശകൾ പറഞ്ഞിട്ടാണ് ലില്ലി ടീച്ചർ അവിടെ നിന്നും പോയത്…
ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും പരിചയ ഭാവം ഉള്ളവർ അവർ അവളെ നോക്കി ചിരിച്ചു.
മാനേജറുടെ റൂമിന്റെ പുറത്ത് അനുവാദത്തിനായി കാത്തുനിന്ന് അനുവാദം കിട്ടിയപ്പോൾ ഡോർ നോക്ക് ചെയ്തു അകത്തേക്ക് കയറിയ ആളെ കണ്ടതും ആബ ഞെട്ടി…
“ചേച്ചിയോ…? നീ എന്താ ഇവിടെ…?
” എന്റെ അനിയനെ കാണാൻ വീട്ടിൽ വന്നാൽ നീയെന്നെ പൂട്ടിയിട്ടാലോ..?
” ഇത്രയും നാൾ ഞാൻ കൊള്ളരുതാത്തവൻ ആയിരുന്നല്ലോ..?
” എന്റെ കല്യാണത്തിന് നീ വരുമെന്ന് ഞാൻ വെറുതെയെങ്കിലും ആശിച്ചിരുന്നു. എന്റെ ഭർത്താവ് ആക്സിഡന്റ് ആയിട്ട് കിടക്കുവാ. ഈ ചേച്ചി ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാനെങ്കിലും ഒന്ന് വിളിക്കാൻ നിനക്ക് തോന്നിയില്ലല്ലോ..? ഹും..!
” ജീവനോടെ ഉണ്ടെന്നറിയാം…
“ഓഹ് ഭാഗ്യം…
ചേച്ചി നിന്റെ ഇമ്മാതിരി വർത്തമാനം വല്ലാതെ ഇറിറ്റേറ്റഡ് ആവുന്നുണ്ട്. അവൻ ഒരു അസ്വസ്ഥതയോടെ പറഞ്ഞു…
“ഹും ഞാൻ പോകുന്നു നിന്നെ രക്ഷിക്കാൻ ഇനി നിനക്കേ പറ്റു. തിരിച്ചുവരാൻ കഴിയാത്ത വിധം തെറ്റിലേക്ക് പോകരുത്…! അത്രയും പറഞ്ഞുകൊണ്ട് പോകാനായി തിരിഞ്ഞതും ഡോർ നോക്ക് ചെയ്തു അവിടേക്ക് ജെനി കയറി വന്നു. അബിയെ കണ്ടതും അവളുടെ മുഖം വിടർന്നു.
“അഹ്.. ചേച്ചി… ഇത് എപ്പോ വന്നു…?
ഇപ്പോൾ വന്നേ ഉള്ളു.. അബി അവൾക്ക് മറുപടി കൊടുത്തു.
ഇത് കണ്ടു നിൽക്കുന്ന ആബേൽ അവരെ ഒന്ന് നോക്കിയിട്ട് അവിടെനിന്നും ഇറങ്ങിപ്പോയി…
സോറി ചേച്ചി… ജെനി പറഞ്ഞതും ഒരു സംശയത്തോടെ അബി അവളെ നോക്കി.
അന്ന് അവിടെ പൂട്ടിയിട്ടതിന്. ചേച്ചിക്ക് അറിയാലോ എനിക്ക് ഒന്നും ചെയ്യാനായില്ല…
പറഞ്ഞു അവൾ വിതുമ്പി. അബി അവളെ മാറോട് ചേർത്തുപിടിച്ചു.
സാരമില്ല ജെനി.. എന്റെ അനിയന് എന്നോടില്ലാത്ത പരിഗണന നിനക്ക് എന്നോട് ഉണ്ടെന്ന് എനിക്ക് അറിയാം…
“ചേച്ചിയുടെ കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞിരുന്നു. സ്വന്തമായി ഒരു തീരുമാനം എടുത്തത് നന്നായി…
അവളൊന്നു പുഞ്ചിരിച്ചു.
“ആബയെ കാണാൻ വന്നതാണോ ചേച്ചി…?
മ്മ്…
അപ്പോഴാണ് അനുവാദം ചോദിച്ചു ഒരു ചെറുപ്പക്കാരൻ അകത്തേക്ക് വന്നത്. അവളെ കണ്ടതും ആ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായി…
“ആബേൽ സാർ…?
“ആബ പുറത്തേക്ക് പോയല്ലോ ജീവ..?
“ചേച്ചിക്ക് സുഖമാണോ ? ഒരു മങ്ങിയ ചിരിയോടെ ജീവൻ ചോദിച്ചു…!
മനസ്സിൽ ഒരു ഭാരം തോന്നി തനിക്ക് അനിയനെ പോലെ തന്നെയാണ് ആബയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ജെനി ജീവന്റെ കൂട്ടുക്കാരി ആയിരുന്നു. അങ്ങനെയാണ് ആബയും ജെനിയും അടുക്കുന്നതും. അവരുടെ പ്രണയത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും ജീവനാണ്.
“അപ്പോൾ ശരി ഞാൻ പിന്നെ വരാം പറഞ്ഞിട്ട് അവൾ അവിടെ നിന്നും ഇറങ്ങിയിരുന്നു…
ജീവാ.. അവളുടെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി…
“ജീവാ.. നീയെന്താ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോകുന്നത്…? നിനക്ക് എന്നോട് എന്തെങ്കിലും പിണക്കം ഉണ്ടോ…?
ഏയ് അങ്ങനെയൊന്നുമില്ല ചേച്ചി… പിന്നെ ചേച്ചിയുടെ കല്യാണം ഒക്കെ കഴിഞ്ഞന്ന് അറിഞ്ഞു…
നിന്നെ വിളിക്കാത്തത് എന്നോട് പരിഭവം ഉണ്ടോ..? ആബ ഇല്ലാത്ത കല്യാണത്തിന് നിന്നെ വിളിക്കാൻ എനിക്ക് കഴിഞ്ഞില്ല..
“ഏയ് എനിക്കൊരു പിണക്കവും ഇല്ല ചേച്ചി പിന്നെ സാറും ചേച്ചിയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…?
ആബ ആകെ മാറിപ്പോയി ജീവാ.. അവനിപ്പോൾ ഈ ചേച്ചിയെ വേണ്ട..
ഒരു വരണ്ട ചിരിയോടെ അവൾ പറഞ്ഞു…
“ആബേൽ സാർ ആള് ആകേ മാറി ചേച്ചി…
“നി എപ്പോൾ മുതലാണെടാ അവനെ സാർ എന്ന് വിളിക്കാൻ തുടങ്ങിയത് ഏഹ്…?
“ഞാൻ എന്റെ സ്ഥാനം അറിഞ്ഞു കണ്ടു പെരുമാറണ്ടേ ചേച്ചി..? ഞങ്ങൾക്കിടയിൽ ഇപ്പോൾ വലിയ ഒരു അകലം ഉണ്ട്..
എന്ത് ചെയ്യാനാ ജീവാ.. അവൻ കൊച്ചു കുഞ്ഞൊന്നും അല്ലാലോ.. ഒരു ചേച്ചി എന്ന നിലയിൽ പറയാവുന്നത് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ഇനിയെല്ലാം കർത്താവിനു വിടാം…
പണത്തിനു മുന്നിൽ ഇതിനൊക്കെ എന്ത് പ്രസക്തി സത്യം പറഞ്ഞാൽ എനിക്ക് മടുത്തു ചേച്ചി.. മറ്റൊരു ജോലി നോക്കുന്നുണ്ട്. അത് ശരിയായാൽ ഞാൻ ഇവിടെ നിന്നും പോകും.
ഒരു വിഷമത്തോടെ അവൾ അവനെ നോക്കി.
ചേച്ചിയെ ഞാൻ അന്നും ഇന്നും സ്വന്തം ചേച്ചി ആയിട്ട് തന്നെ കണ്ടിട്ടുള്ളൂ ഇനിയങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. ചേച്ചിക്ക് എന്ത് ആവശ്യം വന്നാലും എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം കേട്ടോ…
അതിനൊന്ന് അവൾ ചിരിച്ചു ശേഷം..
എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട് പക്ഷേ അത് ഇവിടെ വച്ച് വേണ്ട പിന്നീട് പറയാം എന്നാൽ ഞാൻ പൊക്കോട്ടെ.. പറഞ്ഞുകൊണ്ട് അവനെ ചേർത്തുപിടിച്ചു..
“അപ്പോൾ നി എല്ലാം ജീവനോട് പറഞ്ഞോ…?
“അങ്ങനെ എല്ലാം വിശദമായിട്ട് ഒന്നും പറഞ്ഞില്ല മാധവൻ നമ്പ്യാർ ദാസ് ഇവരെക്കുറിച്ച് കുറച്ചൊക്കെ പറഞ്ഞു.
ആ ഓഫീസിൽ തിരഞ്ഞാൽ എന്തെങ്കിലും കിട്ടാതിരിക്കില്ല അതിന് ജീവൻ ഹെൽപ്പ് ചെയ്യും.
അതിൽ ഉള്ള റിസ്ക്ക് നിനക്ക് അറിഞ്ഞൂടെ..? ജോനാഥൻ അവളോട് ചോദിച്ചു.
” അറിയാം but അത് വിചാരിച്ച് ഇരുന്നാൽ പറ്റില്ലല്ലോ..
അത് കേട്ടതും ജോനാഥൻ അവളുടെ കൈ മുറുകെ പിടിച്ചു.
പെട്ടെന്ന് എല്ലാം കലങ്ങി തെളിയണം എന്ന ഉദ്ദേശം മാത്രം നിനക്കുള്ളൂ അറിയാം എങ്കിലും എടുത്തു ചാടി ഒന്നും ചെയ്യരുത് കേട്ടോ..
പിറ്റേദിവസം രാത്രി
വല്ലാത്തൊരു പരിഭ്രമത്തോടെയാണ് അബി ജീവനോടൊപ്പം ഓഫീസിലേക്ക് കയറിയത്. ഇന്ന് ആന്റണിയും ആബയും തിരുവനന്തപുരത്തേക്ക് പോയിരിക്കുകയാണ്. സമയം 11 മണി കഴിഞ്ഞിട്ടുണ്ട്. ഓഫീസിൽ അത്യാവശ്യമായി ചെയ്തുതീർക്കേണ്ട പണിയുണ്ട് ജീവന്. അവിടെ അവനല്ലാതെ മറ്റാരും ഇല്ല ഇതുതന്നെയാണ് പറ്റിയ അവസരം. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് അവൾ അകത്തു കടന്നത്. Cctv യുടെ കാര്യം അവൻ നോക്കിക്കൊള്ളാം എന്ന് ഏറ്റിട്ടുണ്ട്. MD യുടെ ക്യാബിനിലേക്ക് അവൾ കടന്നു ഇപ്പോൾ കൈയ്യും കാലും എല്ലാം വിറക്കുന്നതുപോലെ. ജീവൻ അവന്റെ ജോലി ആരംഭിച്ചു.
ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാത്തതുപോലെ അവൾ അവിടെ നിന്നു.
പെട്ടെന്ന് പുറത്ത് ഒരു കാറിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി. അവിടെനിന്നും ഇറങ്ങി ഓടി വാഷ് റൂം ഏരിയയിലേക്ക്. പെട്ടെന്ന് ഒരു കൈ വന്ന് അവളെ പുറകിൽ നിന്നും തള്ളി അകത്തേക്ക് വേഷം ആ ഡോർ അവൾക്ക് മുന്നിൽ അടയപ്പെട്ടു. ആ ഇരുട്ടിൽ ഒന്ന് ശബ്ദിക്കാൻ പോലും ആകാതെ അവൾ കൈകൾ വായിൽ അമർത്തി…
അവൾക്ക് മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോൾ എനിക്ക് വല്ലാത്ത ജാള്യത തോന്നി.
ജെനി തന്നെയാണ് ആ നിശബ്ദതയെ തകർത്തത്…!
” ഇന്നലെ നടന്നതിനെ കുറിച്ച് ചേച്ചിക്ക് എന്താണ് പറയാനുള്ളത്..? ഒരു കാര്യവുമില്ലാതെ അതും ആ സമയത്ത് ചേച്ചി എന്തായാലും ഓഫീസിൽ വരില്ലല്ലോ..? ചേച്ചിയുടെ ഭാഗ്യം കൊണ്ടോ കർത്താവിന്റെ കാവലോ എന്തോ.. അതുകൊണ്ടാ ചേച്ചി എന്റെ കൺമുന്നിൽ തന്നെ പെട്ടത് അതുകൊണ്ടാണ് വാഷ് റൂമിലേക്ക് ചേച്ചിയെ ഞാൻ തള്ളി പൂട്ടിയിട്ടത്. അല്ലായിരുന്നുവെങ്കിൽ ചേച്ചി ഒന്നാലോചിച്ചു നോക്കിക്കേ എന്താകുമായിരുന്നു അവസ്ഥ പപ്പയുടെയും ആബയുടെയും കണ്ണിൽ പെട്ടിരുന്നെങ്കിൽ. ചേച്ചി ഒരു തെറ്റ് ചെയ്യുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല. പറ എന്താണ് കാര്യം…?
“ഞാൻ എന്താ ജെനി നിന്നോട് പറയേണ്ടത്..? നിന്റെ പപ്പയ്ക്ക് എതിരെ ഉള്ള തെളിവ് കണ്ടു പിടിക്കാൻ ആണ് ഞാൻ ഇവിടെ വന്നതെന്നോ…?
അതോ മരിച്ചു പോയ കുറേ മനുഷ്യരുടെ നീതിക്ക് വേണ്ടിയാണു ഞാൻ വന്നത് എന്നോ..? ഞാൻ എന്താ മോളെ നിന്നോട് പറയേണ്ടത്…?
ഒരു നിസ്സഹായതയോടെ ചോദിച്ചു അത് കേട്ടപ്പോൾ ജെനിയുടെ കണ്ണുകൾ നിറഞ്ഞു…
” എനിക്കറിയാം ചേച്ചി എന്റെ പപ്പ എന്തൊക്കെയോ ചെയ്തു കൂട്ടിയിട്ടുണ്ടെന്ന് ഇപ്പോഴും ചെയ്യുന്നുണ്ടെന്ന്. പപ്പക്ക് എല്ലാം പണമാണ് മമ്മിയും എല്ലാത്തിനും സപ്പോർട്ടാ.. ആബയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷേ ഇവിടെയും ഞാൻ തോറ്റുപോയി. അവനും ഇപ്പോൾ കാശ് എന്നൊരു വിചാരമേ ഉള്ളൂ. എനിക്ക് ശരിക്കും മടുത്തു ചേച്ചി..?
ജെനി.. കരയല്ലേ… നിന്റെ പപ്പ ചെയ്തു കൂട്ടിയിരിക്കുന്നത് അത്രയും വലിയ തെറ്റുകളാണ്. അതിന്റെ ശിക്ഷ ഇല്ലെങ്കിൽ നാളെ തേടി വന്നിരിക്കും. ആബയെ എങ്കിലും തിരിച്ചു വിളിക്കണം അതിന് നീ കൂടി ശ്രമിക്കണം. എല്ലാത്തിൽ നിന്നും മാറി നിന്നിട്ട് കാര്യമില്ല.
” ഞാനൊന്ന് ശ്രമിച്ചു നോക്കാൻ പോകുവാ ചേച്ചി.. ചേച്ചി അന്വേഷിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ചേച്ചിക്ക് എന്ത് സഹായത്തിനും ഞാൻ കൂടെയുണ്ടാകും…
” എനിക്ക് വേണ്ടത് വർഷങ്ങൾക്കു മുന്നേയുള്ള ചില രേഖകളാണ്.
മ്മ് ചേച്ചിയെ ഞാൻ സഹായിക്കാം പക്ഷേ ഇന്നലെ ചെയ്ത പോലെയുള്ള മണ്ടത്തരങ്ങൾ ഇനി ചേച്ചി ചെയ്യരുത്. പിന്നെ ജീവൻ.. അവനെ ഇതിൽ കൂട്ടരുത് അവനൊരു പാവമാണ്… എങ്ങാനും പപ്പ അറിഞ്ഞാൽ അവനെ വെച്ചേക്കില്ല.
“ശെരിയാ ജെനി. ജീവനെ ഇനി ഞാൻ ഇതിലേക്ക് വലിച്ചിഴക്കില്ല…
മ്മ്.. ജെനി ഒന്ന് മൂളി. ശേഷം കണ്ണ് രണ്ടും അമർത്തി തുടച്ചു…
“ചേച്ചിക്ക് വേണ്ടത് എന്തായാലും അത് ഓഫീസിൽ കാണാൻ കഴിയില്ല. അതിന് ചാൻസ് വേറെ ഒരിടത്താണ്….
അത് എവിടെ… അബിയുടെ നെറ്റി ചുളിഞ്ഞു…
” പപ്പയുടെ തന്നെ ഒരു വീടാണ് ഇടക്കൊക്കെ അവിടെ പോയി താമസിക്കാറുണ്ട്. പപ്പയുടെ പല സീക്രട്ട്സും അവിടെയുണ്ട്. അവിടുന്ന് ചിലപ്പോൾ ചേച്ചി അന്വേഷിക്കുന്ന പലതും കിട്ടാൻ ചാൻസുണ്ട്…
പക്ഷേ അതിന് ചേച്ചി കുറച്ച് നാള് ക്ഷമിച്ചെ പറ്റൂ.
പറ്റിയ ഒരു അവസരം വരുമ്പോൾ ഞാൻ തന്നെ ചേച്ചിയെ അവിടെ കൊണ്ടുപോകാം…
ജെനിക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ അവൾക്ക് ഒത്തിരി സന്തോഷം തോന്നി. ഇന്നലെ അവളാണ് തന്നെ അത്തരമൊരു പ്രതിസന്ധിയിൽ നിന്നും രക്ഷിച്ചത്…!
പ്ലാസ്റ്റർ റിമൂവ് ചെയ്ത ശേഷം ഇന്നാണ് ജോനാഥൻ തിരിച്ച് ജോലിക്ക് പോകുന്നത്. അതിന്റെ ഉത്സാഹം കാണാനും ഉണ്ട് അവനിൽ…!
” പിള്ളേര് ഒക്കെ ഇന്ന് എന്നെ കണ്ടിട്ട് തുള്ളി ചാടും. ഈ Maths ടീച്ചറെ അത്രയും കുറച്ച് സഹിച്ചാൽ മതിയല്ലോ…? പാവം പിള്ളേര്…
“അതേ നിങ്ങളെന്തിനാ അതോർത്ത് ഇത്രയും വിഷമിക്കുന്നത്…?
അവൾ കുറച്ചു ദേഷ്യത്തോടെ തന്നെ ചോദിച്ചു…!
“അവർ എന്നോടല്ലേ പരാതി പറയുന്നത്…
“ആർക്ക് പരാതി…? എന്നോട് പറയ്… എല്ലാത്തിന്റെയും പരാതി ഞാൻ തീർത്തു കൊടുക്കാം…
എന്റെ പോന്നേ… ഞാൻ ഒന്നും പറഞ്ഞില്ല.. ഇനി അതും ആലോചിച്ച് ഇരിക്കാനും പിള്ളേരുടെ പുറത്ത് ചെണ്ട കൊട്ടാനും പോകേണ്ട.. പിന്നെ അബി നമുക്ക് ഒരിടം വരെ പോകണം…
എവിടെ…? അവൾ ആകാംക്ഷയോടെ ചോദിച്ചു..
കുറച്ച് ദൂരെയാണ് ലീവ് എടുക്കാൻ പറ്റില്ല നമുക്ക് ഞായറാഴ്ച പോകാം…
അവൻ പറഞ്ഞതും ശരിയെന്ന് അർത്ഥത്തിൽ അവൾ തലയാട്ടി…
ഒരാഴ്ചയ്ക്ക് ശേഷം
ഇതാണ് വീട്. ഒരു വീട് ചൂണ്ടിക്കാണിച്ച് ജോനാഥൻ പറഞ്ഞു…
“ഇനിയെങ്കിലും പറയൂ ജോനാ. ഇത് ആരുടെ വീടാ..?
മാധവൻ നമ്പ്യാരുടെ..?
കേട്ടതും അവൾ ഒന്നു ഞെട്ടി…
ശരിക്കും..! ഇത് അയാളുടെ വീടാണോ…?
“മ്മ്.. ആയാളും അയാളുടെ മോളും ഇപ്പോൾ ഇവിടെയാണ് താമസം…
പറഞ്ഞുകൊണ്ട് ജോനാഥൻ കോളിംഗ് ബെൽ അമർത്തി. കൊച്ചുസമയത്തിനു ശേഷം വാതിൽ തുറന്ന ഏകദേശം മുപ്പതിനോടടുത്തു പ്രായമുള്ള ഒരു യുവതി ഞങ്ങളെ മനസ്സിലാകാതെ നോക്കി.
“ആരാ മനസ്സിലായില്ല..?
ഞങ്ങൾ കുറച്ച് ദൂരെ നിന്നും വരുവാ മാധവൻ ചേട്ടൻ..
അഹ്.. കയറി വരൂ.. ഇരിക്ക്.. അവിടെ ഉള്ള ഒരു സോഫ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ യുവതി പറഞ്ഞു.
അച്ഛനെ എങ്ങനെയാ പരിചയം അവർ തിരക്കി.
” എന്റെ പേര് ജോനാഥൻ ജേക്കബ് ഇത് എന്റെ ഭാര്യ അബിഗെയിൽ.. എന്നെ പണ്ട് നിങ്ങളുടെ അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. നിങ്ങളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല അതാണ് വരാൻ വൈകിയത്…
മ്മ് ഞാൻ കുടിക്കാൻ എടുക്കാം..
“അയ്യോ ഒന്നും വേണ്ട.. ഞങ്ങൾക്ക് മാധവൻ ചേട്ടനെ ഒന്ന് കണ്ടാൽ മതി…!
“അച്ഛനുള്ള മുറി ഞാൻ കാണിച്ചു തരാം വന്നോളൂ….
ആ മുറിയിലേക്ക് കടന്നതും കിടക്കയിൽ ഇരിക്കുന്ന ആ വൃദ്ധനെ കണ്ടു. അയാൾക്ക് ഒരുപാട് പ്രായമുള്ളതുപോലെ…
അച്ഛാ… അവളുടെ വിളി അയാൾ കേട്ടതായി തോന്നിയില്ല. അയാൾ വിദൂരതയിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്.
ശേഷം അയാളുടെ മകൾക്കൊപ്പം ഞങ്ങളും അകത്തേക്ക് കയറി അയാൾക്ക് അഭിമുഖമായി നിന്നു. അയാൾ ഒരു നിമിഷം ഞങ്ങളെ സംശയത്തോടെ നോക്കി. വീണ്ടും വിദൂരതയിലേക്ക് തന്നെ നോക്കിയിരുന്നു…!
“കണ്ടില്ലേ ഇതാണ് അവസ്ഥ ഒന്നും ഓർമ്മയില്ല. ആ ആക്സിഡന്റോടെ എന്റെ അനിയൻ പോയി. അച്ഛന്റെ ഒരു കൂട്ടുകാരന് അയാൾ പറഞ്ഞ പൈസക്ക് വീടും സ്ഥലവും കൊടുക്കേണ്ടി വന്നു. കഷ്ടകാലം ആവുമ്പോൾ എല്ലാം കൂട്ടത്തോടെ അല്ലേ വരൂ. എന്റെ ഭർത്താവ് വേറൊരു പെണ്ണിന്റെ കൂടെ പോയി. ഉള്ളതെല്ലാം വിറ്റു പെറുക്കി അച്ഛനെ ചികിത്സിച്ചു. അച്ഛൻ എഴുന്നേറ്റപ്പോൾ ഒരുപാട് സന്തോഷിച്ചു പക്ഷേ ആ സന്തോഷം പോലും അധികം ഇല്ലായിരുന്നു അടുത്തതും ഞങ്ങളെ തേടിയെത്തി. അൽഷിമേഴ്സ് രൂപത്തിൽ…
പറഞ്ഞു തീർന്നപ്പോൾ അവർ കണ്ണ് തുടച്ചു…!
അബി അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
” അച്ഛനെ തിരക്കി ആരും വരാറൊന്നും ഇല്ല. ഞങ്ങൾ ഇവിടെയാണെന്ന് ആരോടും അറിയിച്ചിട്ടുമില്ല. എല്ലാം വിധി. അവർ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി…!
ഞങ്ങൾ ഇറങ്ങാൻ നേരം ജോനാ അവർക്ക് കുറച്ചു പണം നൽകി…
അയ്യോ! ഇതൊന്നും വേണ്ട പറയുമ്പോൾ അവർ വല്ലാതായി…
ചേച്ചി ഇത് വാങ്ങണം ഇത് മാധവേട്ടൻ എനിക്ക് നൽകിയ പണം തന്നെയാണ്. ഇത് തരാൻ വേണ്ടിയാണ് ഞാൻ ഇത്രയും നാൾ നിങ്ങളെ അന്വേഷിച്ചത്.
അവിടെ ഉണ്ടായിരുന്ന സാഹചര്യം അവരെ ആ പണം വാങ്ങാൻ നിർബന്ധിതയാക്കി.
“അവിടുന്ന് ഇറങ്ങുമ്പോൾ അവളിൽ നിരാശയായിരുന്നു..”
“ആ വഴിയും അടഞ്ഞു അല്ലേ..? അവൾ ദയനീയമായി ചോദിച്ചു.
“ഏയ് ഇല്ലടോ വഴിയൊക്കെ വേറെ തുറന്നോളും. നമ്മളോട് എന്തെങ്കിലും തുറന്നു പറയാൻ അയാൾക്ക് കഴിയുമായിരുന്നുവെങ്കിൽ അയാൾ ഇന്ന് കാണുമായിരുന്നോ…? ആ മകളെ തനിച്ചാക്കേണ്ട എന്ന് കർത്താവിന് തോന്നിക്കാണും.
” അറിഞ്ഞത് വെച്ച് നോക്കിയാൽ അയാൾ അത്ര നല്ല മനുഷ്യൻ ഒന്നുമല്ല ദാസിനെ ചതിച്ചത് അയാളും കൂടെ ചേർന്നാണ്. ജോനാ എന്തുകൊണ്ടാ കള്ളം പറഞ്ഞത്…? അവന്റെ ആ പ്രവർത്തിയിൽ സന്തോഷം തോന്നിയെങ്കിലും ഉള്ളിലെ സംശയം അവൾ മറച്ചു വെച്ചില്ല…
ആ ചോദ്യത്തിന് അവൻ ഒന്നു ചിരിച്ചു…!
എന്റെ പപ്പക്ക് ക്യാൻസർ വന്ന് കിടക്കുമ്പോൾ ഇതുപോലെ പലരും എന്റെ കൈകളിലേക്ക് നോട്ടുകെട്ടുകൾ വെച്ചു തന്നിട്ടുണ്ട്.
രാത്രിയുടെ നിശബ്ദത യിൽ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നത് അവൾ അറിഞ്ഞു. കിടക്കയിൽ നിന്ന് എഴുന്നേറ്റു ഇന്നത്തെ രാത്രി വളരെ നിർണായകമാണ്. ഇത് രണ്ടാമത്തെ തവണയാണ് താൻ ഈ സാഹസത്തിന് മുതിരുന്നത്. ജോനാ നല്ല ഉറക്കത്തിലാണ് അറിയാതെ വേണം പോയി വരാൻ. അവളുടെ ഫോണിലേക്ക് ജെനിയുടെ call വന്നു. ശബ്ദം ഉണ്ടാക്കാതെ തന്നെ വീടിന് വെളിയിൽ ഇറങ്ങി. സെമിത്തേരിക്ക് അടുത്തായി കാറുമായി നിൽപ്പുണ്ട് ജെനി.
അടുത്ത് അധികം ആൾതാമസം ഇല്ലാത്ത ഒരിടത്താണ് അവർ എത്തിയത്.
ദേ അവിടെ കണ്ടോ.. അതാണ് വീട്… ചേച്ചി വേഗം പോയി നോക്കിയിട്ട് വാ. പപ്പക്ക് പല രഹസ്യങ്ങളും ഉള്ളതുകൊണ്ട് സിസിടിവി ഇല്ല ഇവിടെ… ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ അവൾ അബിക്ക് കൊടുത്തു. നേരത്തെ തന്നെ ജെനി ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി വെച്ചിരുന്നു.
അബി ആ താക്കോൽ ഉപയോഗിച്ച് അകത്തുകയറി കുത്തിത്തുളക്കുന്ന ഇരുട്ടിനോട് പൊരുത്തപ്പെടാൻ ആകാതെ അവളുടെ കണ്ണുകൾ ചിമ്മി പോയി.
ഒപ്പം തന്നെ ഭയവും അവളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു.
ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി ആദ്യം കണ്ട മുറിയിലേക്ക് ചെന്നു. അത് പൂട്ടിയിട്ടുണ്ടായിരുന്നില്ല. ഡോർ തുറന്ന് അകത്തുകയറിയപ്പോൾ ആ ഇത്തിരി വെട്ടത്തിൽ ആദ്യം കണ്ണുടക്കിയത് ഒരു അറ്റത്തായി കാണുന്ന അലമാരയിലാണ്. സമയം ഒട്ടും തന്നെ കളയാതെ വേഗം അതിനടുത്തേക്ക് ചെന്നു. എന്നാൽ അത് പൂട്ടിയിരിക്കുകയായിരുന്നു. അവൾ തന്റെ പെരുവിരലിൽ ഒന്ന് ഉയർന്നു അവിടെ താക്കോൽ ഉണ്ടോ എന്ന് പരതി നോക്കി. പെട്ടെന്നായിരുന്നു അടുത്ത് ആരുടെയോ സാമീപ്യം അനുഭവപ്പെ പോലെ തോന്നിയത്. ഉയർന്ന നെഞ്ചിടിപ്പോടെ തിരിഞ്ഞതും മുന്നിൽ ഒരു ക്രൂരത നിറഞ്ഞ മുഖഭാവത്തോടെ പേടിപ്പെടുത്തുന്ന ഒരു ചിരിയോടെ അയാൾ..
മുന്നിൽ നിൽക്കുന്ന ആന്റണിയുടെ മുഖം കണ്ടു അവളൊന്നു വിറച്ചു പോയി…
“നി എന്ത് തിരക്കിയാ മോളെ ഇവിടെ വന്നത്…?
കുഴഞ്ഞതായിരുന്നു അയാളുടെ ശബ്ദം…!
അവൾ അവിടെ നിന്ന് പോകാനായി തുടങ്ങിയതും അയാൾ അവളുടെ മുടി കുത്തിനു പിടിച്ചു.
“ആഹ്..! വേദന കൊണ്ട് അവൾ അലറി…
“എങ്ങോട്ടാടി നി ഇടുന്നത് ഏഹ്…? നിന്റെ മറ്റവൻ പറഞ്ഞയച്ചതാവും അല്യോ…? അഹ്.. അവൻ എഴുന്നേറ്റത് ഞാൻ അറിഞ്ഞു. നി പേടിക്കേണ്ട അവനെ ഞാൻ ഉടനെ മേൽപ്പോട്ട് അയച്ചേക്കാം.. നി എന്നതായാലും വിധവ ആവാൻ ഉള്ളതാ.. അത്കൊണ്ട്…? അത്കൊണ്ട് മാത്രം വെറുതെ വിട്ടതാ നിന്നെ…! എന്ത് ധൈര്യം ഉണ്ടായിട്ടാടി നി ഇവിടെ വന്നത്…?
അവൾ ശക്തിയിൽ അയാളുടെ കൈ തട്ടി മാറ്റിയതും മദ്യപിച്ചത് കൊണ്ടാകാം പെട്ടന്ന് വേച്ചു പോയി…
തിരിച്ചു എന്തൊക്കെയോ പറയണമെന്നുണ്ട്. എന്നാൽ അതിന് പറ്റിയ സന്ദർഭവും സമയവും ഇതല്ല എന്നും ഇപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകുകയാണ് വേണ്ടതെന്നും അവൾക്ക് തോന്നി…
അയാൾ എഴുന്നേറ്റു വരും എന്ന് മനസ്സിലായപ്പോൾ കൈയ്യിൽ കിട്ടിയ എന്തോ എടുത്തു അയാൾക്ക് നേരെ എറിഞ്ഞു. ശേഷം അവിടെ നിന്നും ഇറങ്ങി ഓടി… വീടിനു പുറത്ത് ആകാംക്ഷയോടെ കാറുമായി നിൽക്കുന്ന ജെനിയെ കണ്ടു വേഗം തന്നെ കാറിനകത്തേക്ക് കയറിയിരുന്നു കിതച്ചു.
അഹ്.. അഹ്.. മ്ഉം… വേഗം വണ്ടി എടുക്ക് ജെനി…
എന്താ ചേച്ചി എന്തുപറ്റി…?
“അതൊക്കെ പറയാം.. ഇപ്പൊ നി ഇവിടുന്ന് വണ്ടി എടുക്ക് ജെനി… അബി അലറി…
അത് കേട്ടതും അവൾ ആകെ ഭയന്നു പോയി… പിന്നീട് തന്റെ അവസ്ഥ മനസ്സിലായിട്ടാകാം ജെനി കാർ എടുത്തു. ദൂരം പിന്നിട്ടപ്പോൾ അല്പം ആശ്വാസം തോന്നി ശേഷം അവിടെ നടന്ന കാര്യങ്ങൾ എല്ലാം ജെനിയോട് പറഞ്ഞു. ഓർക്കുമ്പോൾ തന്നെ ശരീരം വിറക്കുന്നത് അവൾ അറിഞ്ഞു. എത്ര വലിയ അപകടത്തിലേക്ക് ആണ് താൻ ചെന്നത് ഒരുപക്ഷേ അയാൾ മദ്യപിച്ചിട്ടില്ലായിരുന്നുവെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരുന്നു..
അങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി അവൾ…
” ചെന്നൈക്ക് പോകുകയാണെന്ന് പറഞ്ഞ പപ്പാ എന്താണ് അവിടെ…? ജെനി മനസ്സിൽ ഓർത്തു…!
” സോറി ചേച്ചി ഞാൻ കൃത്യമായി അന്വേഷിക്കണമായിരുന്നു.
” നിന്റെ പപ്പയുടെ കാര്യമല്ലേ എന്തെങ്കിലും കാര്യം കാണും. ഇനി പറഞ്ഞിട്ട് എന്താണ് കാര്യം എനിക്ക് അതല്ല ഇനി ആ ഡോക്യുമെന്റ് കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ എന്ന് ഓർക്കുമ്പോഴാ…?
” ചേച്ചി പേടിക്കേണ്ട എന്തെങ്കിലും വഴി ഉണ്ടാകും…
മ്മ്.. അതിനൊന്ന് അവൾ മൂളി…
വീടിനു മുന്നിലെത്തിയപ്പോൾ ഒരു നിമിഷം നടുങ്ങിപ്പോയി അബി. വീടിനകത്തു ലൈറ്റ് ഇട്ടിരിക്കുന്നു. അത് അവളെ കൂടുതൽ ഭയപ്പെടുത്തി. ശേഷം കുറച്ചു ഭയത്തോടെ ആണെങ്കിലും വാതിൽ നോക്ക് ചെയ്തു അകത്തു കയറി. മുറുകിയ മുഖത്തോടെ സോഫയിൽ ഇരിക്കുന്നു ജോനാഥൻ…! എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം പരിഭ്രമിച്ചു പോയി അവൾ.
“അബി എവിടെ പോയതാ..? ആ ചോദ്യത്തിന് അല്പം പോലും മയം ഉണ്ടായിരുന്നില്ല…
ചോദിച്ചത് കേട്ടില്ലേ എവിടെ പോയതാണെന്ന്..? അവന്റെ ശബ്ദം കടുത്തു. ഒരു വാക്ക് പോലും ഉച്ചരിക്കാൻ ആകുന്നില്ല അവൾക്ക്.
വീണ്ടും അതേ ചോദ്യം ആവർത്തിച്ചു അവൻ..
അബി… പറ… പറ… പറയാൻ… അവന്റെ ശബ്ദം അവിടമാകെ ഒരു ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചു.
അത്… അത് ഞാൻ…
ഈ നേരത്ത് എന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ നീ ജെനിഫർ ആന്റണിയുമായി എങ്ങോട്ടാ പോയത്… ചോദിക്കുകയും അവിടെ ഉണ്ടായിരുന്ന ടീപ്പോയിൽ അടിക്കുകയും ഒരുമിച്ചായിരുന്നു.
“അത് ഞാൻ വെറുതെ പോയതല്ല… പിന്നീട് അവിടെ നടന്ന കാര്യങ്ങൾ ഒക്കെയും അവൾ അവനോട് പറഞ്ഞു…!
ഭ്രാന്താണോ…? പറ.. ഭ്രാന്തുണ്ടോ നിനക്ക്…? അവൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
ജോനാ…! അവളുടെ സ്വരം ഇടറി…!
“എല്ലാം എല്ലാം ഞാൻ പറഞ്ഞതല്ലേ…? ഇതെന്താ തമാശയാണോ…? നീ ഇതിനെക്കുറിച്ച് അറിയാൻ ആരെങ്കിലും ബാക്കിയുണ്ടോ…? നീയൊരു പക്വതയുള്ള പെണ്ണാണെന്നാണ് ഞാൻ കരുതിയിരുന്നത്. നി അറിയാത്ത ഒരു രഹസ്യവും ഇനി എന്റെ ജീവിതത്തിൽ വേണ്ട എന്ന് കരുതിയിട്ടാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്. എന്നിട്ട് ഇത്ര സില്ലി ആയി ഛേ…!
“ജോനാ അത് പിന്നെ എല്ലാം പെട്ടെന്ന് കലങ്ങി തെളിയാനാ ഞാൻ… അവളുടെ വാക്കുകൾ മുറിഞ്ഞു പോയി…
“നി എന്താ അബി പൊട്ടിയാണോ ഏഹ്…? ആ ജീവനെ നി എങ്ങനെ വിശ്വസിച്ചു…? ജെനിയെ പൂർണ്ണമായിട്ടും വിശ്വസിച്ചോ…?
” അവരാരും ചതിക്കില്ല ജോനാ…
” അത് നിന്റെ വിശ്വാസം അല്ലേ…?
” അതെ എനിക്ക് അവരെ വിശ്വാസാ.. ജോനയെ സഹായിക്കാൻ ഒരുപാട് ആളുകൾ ഇല്ലേ…?
അതിന് ഞാൻ നിന്നെ പോലെ എടുത്തുചാടിയിട്ടല്ല ഓരോന്നും ചെയ്യുന്നത്. പിന്നെ എന്റെ കൂടെയുള്ളവർ ആരും എന്നെ ചതിച്ചിട്ടില്ല. ഹും നിന്റെ കാര്യം അങ്ങനെയാണോ ചിന്തിച്ചുനോക്ക്.. സ്വന്തം പെങ്ങളുടെ ചോര കുടിക്കാൻ നടക്കുന്ന ഒരു അനിയൻ അല്ലേ നിന്റെത്..?
ഒരു നിമിഷം അവൾ ഞെട്ടിപ്പോയിരുന്നു ആ വാക്കുകളിൽ. ആ വാക്കുകൾ അവളെ വല്ലാതെ തളർത്തി. ഒന്നും മിണ്ടാതെ അവിടെനിന്നും എഴുന്നേറ്റുപോയി അന്നു രാത്രി മുഴുവനും അവളുടെ കണ്ണുകൾ നിർത്താതെ പെയ്തു.
പിറ്റേ ദിവസം സ്കൂളിലേക്കും ജോന അവൾക്ക് മുൻപേ പോയി. സ്കൂളിൽ വെച്ച് വീണ ടീച്ചറോട് സംസാരിച്ചു നിൽക്കുന്നവനെ കണ്ടിരുന്നു.
ഉച്ചയ്ക്ക് മര്യാദയ്ക്ക് ഭക്ഷണം കഴിക്കാത്തത് കൊണ്ടാവും വല്ലാത്ത ക്ഷീണം. രാവിലെയും ഒന്നും കഴിച്ചില്ല.
ക്ലാസ്സ് കഴിഞ്ഞു ഇറങ്ങി. അവൾ മുറ്റത്തു വാകമരച്ചുവട്ടിൽ ഇരുന്നു. പ്രതീക്ഷിക്കാതെ കൈയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഒരു സംശയത്തോടെ തല ചെരിച്ചു നോക്കി.
“സബ്സ്റ്റിട്യൂഷൻ കിട്ടി ഞാൻ പെർമിഷൻ എടുത്തു പിള്ളേരെ ഗ്രൗണ്ടിൽ ഇറക്കി.
അവളൊന്നു ചുറ്റും നോക്കി ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ..?
“നി ഇങ്ങനെ കണ്ണ് മിഴിച്ചു ചുറ്റും നോക്കാതെ.. എന്നോട് ഉള്ള ദേഷ്യം മാറിയോ…?
ഓഹ് ഞാൻ ദേഷ്യപ്പെട്ടതാണോ ഇപ്പോൾ കുറ്റം. പറഞ്ഞപ്പോൾ അവളൊന്നു അവനെ കൂർപ്പിച്ചു നോക്കി…!
അയാൾ നിന്നെ എന്തെങ്കിലും ചെത്തിരുന്നെങ്കിലോ…?
സോറി… പെട്ടന്ന് ഒക്കെ കലങ്ങി തെളിയണം എന്ന് തന്നെയാ എന്റെയും ആഗ്രഹം. എന്ന് വെച്ച് എടുത്തു ചാടിയാൽ അത് അവർക്ക് തന്നെ രക്ഷയാകും അതുകൊണ്ടാണ്.
ആ പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി.
അഹ് ഇനി ഇത് ഓർത്തു വിഷമിക്കണ്ട കേസും കാര്യം ഒക്കെ അങ്ങനെ അതിന്റെ വഴിക്ക് നടക്കും. നമുക്ക് ഈ മാര്യേജ് ലൈഫ് അടിച്ചു പൊളിച്ചു പോകാം.. എന്താ…? പിന്നെ ആബയെ കുറിച്ച് ടെൻഷൻ വേണ്ടാ അവൻ നിന്റെ ഒക്കത്തു ഇരിക്കുന്ന കുഞ്ഞൊന്നും അല്ല. അവൻ നന്നാവാൻ അവൻ തന്നെ വിചാരിക്കണം.
മ്മ് അവളൊന്നു മൂളി.
“അത് പോട്ടെ ഈ പിരീഡ് എന്തിനാ വെറുതെ കളഞ്ഞത്…? എത്ര ക്ലാസ പോയത്. ഇവരെ ഇങ്ങോട്ട് വിടുന്നതിനു പകരം പോഷൻ തീർക്കായിരുന്നില്ലേ…? എല്ലാം കൂടെ അവസാനത്തേക്ക് വെച്ചാൽ തീരില്ല പറഞ്ഞേക്കാം…
പെട്ടന്നായിരുന്നു അവിടേക്ക് ലില്ലി ടീച്ചർ ഓടി കിതച്ചു വന്നത്…
എന്താ ടീച്ചറെ.. വല്ല പട്ടിയും കടിക്കാൻ വന്നോ..? തമാശ രൂപേണ ജോനാഥാൻ ചോദിച്ചു…!
അത്… അത്..? ഞാൻ നിങ്ങളെ തിരക്കി വന്നതാ നിങ്ങൾ ഈ ന്യൂസ് കണ്ടോ…?
എന്ത് ന്യൂസ് അവർ ചോദിച്ചു.
നിന്റെ ആബയുടെ Father in Low ഇല്ലേ… ആന്റണി.. അയാളെ ആരോ കോലാപ്പെടുത്തി…
What… ചോദിച്ചതും ചാടി എഴുന്നേറ്റു മുഖത്തോട് മുഖം നോക്കി അവർ…
ആളുകൾ നിറഞ്ഞിരുന്ന ആ വീട്ടിലേക്ക് കയറുമ്പോൾ ജോനാഥാൻ അവളെ ചേർത്തുപിടിച്ചിരുന്നു. ജെനിയുടെ അമ്മയുടെ ഉറക്കെയുള്ള അലറി കരച്ചിൽ അവിടെ കേൾക്കാം. അബിഗെയിൽ നേരെ പോയത് ജെനിയുടെ അടുത്തേക്ക് ആയിരുന്നു.
അവൾ ആകെ തളർന്നിരുന്നെങ്കിലും മുഖം നിർവികാരമായിരുന്നുവെങ്കിലും കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു. അബി അവളുടെ തോളിൽ കൈ വെച്ചതും ജെനി അവൾക്ക് നേരെ തിരിഞ്ഞു. ശേഷം അവളുടെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു. എന്നാൽ ആ സമയം ജോനാഥന്റെ ഉള്ളിലെ ആത്മസംഘർഷം അഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും തന്റെ ജീവിതത്തിലെ വില്ലനാണ് ആ കിടക്കുന്നത്. തന്റെ നയോമ്മയുടെ മരണത്തിന് കാരണക്കാരൻ..! പക്ഷേ ഈ മരണം തന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല. മനസ്സിൽ ഉള്ളത് പരിഭ്രമം മാത്രമാണ്. ആന്റണിയെ ആരോ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഉച്ചയ്ക്ക് ആബേൽ ആ വീട്ടിൽ ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്ന ആന്റണിയെ കാണുന്നത്.
അബിഗെയിൽ അവിടെ നിന്നും പോയതിനുശേഷം എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക…?
അവൾ അന്നു രാത്രിയിൽ അവിടെ പോയത് പോലീസ് അറിഞ്ഞാൽ..?
“ആലോചിക്കും തോറും ജോനാഥന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…!
പോസ്റ്റുമോർട്ടത്തിനു ശേഷം ആന്റണിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. അയാളുടെ മരണം അബേലിനെ വല്ലാതെ തളർത്തിയിരുന്നു. തെറ്റിന്റെ വഴിയിലൂടെ നടക്കുമ്പോഴും ആന്റണി എന്ന മനുഷ്യനായിരുന്നു ആബേലിന്റെ ബലം.
അന്ത്യകർമ്മങ്ങൾ കഴിഞ്ഞു രണ്ടുദിവസത്തിനു ശേഷമാണ് ജോനാഥനും അബിഗെയിലും തിരിച്ചു വീട്ടിലേക്ക് വരുന്നത്.
“നിനക്ക് കുറച്ചു ദിവസം കൂടി അവിടെ നിൽക്കാമായിരുന്നില്ലേ..? ജോനാഥൻ ചോദിച്ചു…
വേണ്ടാ.. ഇപ്പോൾ ജെനി ഒന്ന് ഓക്കേ ആയിട്ടുണ്ട്. മാത്രവുമല്ല ഇനി മാറി നിന്നാൽ ശരിയാവില്ല ഇപ്പോൾ തന്നെ ലീവ് കുറേ ആയി…
മ്മ്… നിനക്ക് പേടിയുണ്ടോ..? പോലീസ് ഉടനെ നിന്നെ തേടി വരും…
കേട്ടതും ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി…
“അന്ന് രാത്രി നീ എവിടെ പോയതാണ് എന്ന് ചോദിച്ചാൽ എന്ത് ഉത്തരം പറയും…?
പോലീസ്..! അവരോടു ഞാൻ എന്ത് മറുപടി പറയും എന്റെ കർത്താവേ…!
” ഇനിയിപ്പോൾ നിന്റെ ഭാഗത്തു അങ്ങനെ എന്തെങ്കിലും സംഭവിച്ചു പോയി എന്ന് കരുതിയാൽ തന്നെയും ജെനി മാറ്റി പറഞ്ഞാൽ എന്തു ചെയ്യും…
“ഈ ഒരു അവസ്ഥയിൽ അവളോട് ഇതിനെ കുറിച്ച് സംസാരിക്കുന്നതും ശെരിയല്ല.
നീ പേടിക്കണ്ട.. മനഃപൂർവം നീ ഒന്നും ചെയ്തിട്ടില്ലല്ലോ…? അത് കൊണ്ട് നീ ആണ് കൊലയാളി എന്ന് പറയാനും ആവില്ല. എന്നാൽ അന്നത്തെ ദിവസം ആന്റണി ചെന്നൈക്ക് പോയെന്ന് കരുതിയിരുന്ന നീ എന്തിന് അവിടെ പോയി എന്ന് ചോദ്യം വന്നാൽ അത് പറയേണ്ടി വരും.
അതു കേട്ടതും അവൾ ഒന്ന് വിറച്ചു പോയി…
ഏയ് ഡെസ്പ്പ് ആവണ്ട.. വരാൻ പോകുന്ന കാര്യം മുൻക്കൂട്ടി അറിഞ്ഞിരിക്കാൻ പറഞ്ഞതാണ്. എല്ലാം ധൈര്യത്തോടെ നേരിടണം..
ജോനാഥൻ പറഞ്ഞ ആ ദിവസം അധികം വൈകാതെ വന്നെത്തി…
ഉയർന്ന നെഞ്ചിടിപ്പോടെ ആണ് ഞാൻ ആ പോലീസുകാരന്റെ മുന്നിൽ ഇരുന്നത്…
“നമസ്കാരം.. ഞാൻ ഋഷികേഷ് കാശിനാഥ്..!
കമ്മീഷണർ ആണ്…
അബിഗെയിൽ അബ്രഹാം..?
മ്മ്.. അവളൊന്നു മൂളി..
“What a Beautiful & Strange Name… ടീച്ചർ ആണ് അല്ലേ…?
മ്മ്… അതിനും അവളൊന്നു മൂളി…
“അബിഗെയിൽ ഈ ആന്റണിയുമായി നല്ല അടുപ്പമായിരുന്നോ…?
ഞങ്ങൾ അത്ര വലിയ അടുപ്പത്തിൽ ആയിരുന്നില്ല സാർ…
“അതെന്താ…? നിങ്ങളുടെ അനിയന്റെ Father in Low ആയിരുന്നില്ലേ…? അപ്പൊ പിന്നെ ടീച്ചർക്കും ആ സ്ഥാനതല്ലേ…?
“ഞാനും എന്റെ അനിയനും കുറച്ചുനാളുകളായി അത്ര രസത്തിലല്ല…
“ഓഹോ അപ്പോൾ നിങ്ങൾക്കിടയിൽ എന്തോ വലിയ പ്രശ്നം ഉണ്ടായിരുന്നു അല്ലേ..?
ആബ.. സോറി ആബേൽ.. ആബ എന്നായിരുന്നു ഞാൻ വിളിക്കാറ്… അപ്പൊ ആബ സ്വന്തമായി ഒരു വീട് വെക്കാൻ തീരുമാനിച്ചു.
“അതൊരു നല്ല കാര്യമല്ലേ ടീച്ചറെ.. സ്വന്തമായി വീട് വെക്കുന്നത് എല്ലാം നല്ല കാര്യം തന്നെയാണ്…
“ശരിയാണ് പക്ഷേ അത് അങ്ങനെയല്ല സാർ.. ഞങ്ങൾക്കുണ്ടായിരുന്ന വീട് വിറ്റിട്ടാണ് വീട് വെക്കാൻ തീരുമാനിക്കുന്നത്. അത് പിന്നെ വാശിയായി. പക്ഷേ എനിക്ക് വീട് വിൽക്കാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.
” എന്നിട്ട് ആ വീട് വിൽപ്പന നടന്നുവല്ലോ എന്നിട്ടല്ലേ നിങ്ങൾ ഈ വീട് വാങ്ങിച്ചത്…? കമ്മിഷണർ ചോദിച്ചു.
“ആദ്യം ഞാൻ സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാൻ സമ്മതിക്കുകയായിരുന്നു.
അവന്റെ വാശി നടക്കട്ടെ എന്ന് കരുതി കാര്യം അവനു കൂടി അവകാശപ്പെട്ട വീട് ആണ്…
” അതുകൊണ്ട് ടീച്ചർക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ലല്ലോ…? ഈ വീട് സ്വന്തമാക്കാൻ പറ്റിയില്ലേ..? അയാൾ ചുറ്റുമൊന്ന് കണ്ണോടിച്ചുകൊണ്ട് അവളോട് ചോദിച്ചു…!
“സാർ ഇത് കാശിന്റെ കാര്യമല്ല ഞങ്ങളുടെ അപ്പച്ചനും അമ്മച്ചിയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ് അത്. എനിക്ക് ആ വീടിനോട് അങ്ങനെ ഒരു സെന്റിമെന്റ് ഉണ്ട്.
” അതിരിക്കട്ടെ ടീച്ചർ ഒരു കേസിൽ സാക്ഷിയായിരുന്നില്ല…?
മ്മ്.. ആ രവീന്ദ്രന് എതിരെയുള്ള കേസ്…
“എന്നിട്ട് എന്തായിരുന്നു കോടതിയിൽ അന്ന് മൊഴി കൊടുക്കാതിരുന്നത്..?
” അത് മനപ്പൂർവ്വം അല്ല സർ അതിനു മുന്നേയുള്ള ദിവസങ്ങളിൽ ഞാൻ ആബയുടെ വീട്ടിൽ ആയിരുന്നു. അവിടെ വെച്ച് ഞാൻ തലകറങ്ങി വീണു…
” എന്നിട്ട് അവർ ഹോസ്പിറ്റലിൽ കൊണ്ടുപോയില്ല.. സംശയ ഭാവത്തിൽ കമ്മീഷണർ ചോദിച്ചു…
” ഇല്ല സർ.. ചിലപ്പോൾ ഞാൻ ഒക്കെ ആവും എന്ന് കരുതി കാണും അവര് അങ്ങനെ ചില സമയങ്ങളിൽ എനിക്ക് തലകറക്കം വരാറുണ്ട്…
ഇതെല്ലാം രവീന്ദ്രന്റെ കേസ് അന്വേഷിച്ചിരുന്ന സാറിനോട് ഞാൻ പറഞ്ഞിരുന്നു…
“അഹ് അദ്ദേഹം ട്രാൻസ്ഫറായി പോയി ആ സാറിന് പകരം വന്ന ആളാണ് ഞാൻ..
ടീച്ചറുടെ ഇത് ലൗ മേരേജ് ആയിരുന്നു അല്ലേ…?
അല്ല സാർ…
“എന്നിട്ട് ആബേൽ പോലും ആ വിവാഹത്തിന് പങ്കെടുത്തില്ലല്ലോ…?
അവനായിട്ട് ഒരു ആലോചന കൊണ്ടുവന്നിരുന്നു. എന്നാൽ അയാളുടെ സ്വഭാവം അത്ര നന്നായിരുന്നില്ല. അപ്പച്ചൻ ഉണ്ടായിരുന്ന കാലത്ത് അയാളുടെ ആലോചന ഒരിക്കല് വന്നപ്പോൾ വേണ്ട എന്ന് വച്ചതായിരുന്നു. പിന്നെ അയാൾ വേറെ വിവാഹം കഴിച്ചു അത് വൈകാതെ ഡിവോഴ്സ് ആയി. അതും അയാളുടെ ഉപദ്രവം കൊണ്ടാണെന്നാണ് പറയുന്നത്. അങ്ങനെയുള്ള ഒരാളുടെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ ആ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല…
” അങ്ങനെ മോശം സ്വഭാവം ഉള്ള ഒരാളുമായി വിവാഹം നടത്താൻ അയാൾ എന്തിനാ വാശി പിടിച്ചത്…?
അത് എനിക്ക് അറിയില്ല സാർ… പറയുമ്പോൾ അവളുടെ സ്വരം ഇടറി…
“Okey fine..& Cool.. ഈ ജോനാഥനു മായി ഉള്ള ടീച്ചറുടെ വിവാഹം എങ്ങനെയാ നടന്നത്…?
“അത് ഇവിടുത്തെ ഇടവക പള്ളിയിലെ കൊച്ചച്ചൻ ആണ് ജോനാഥന്റെ കസിൻ. ഫാദർ ഡേവിഡ് ജോൺ മേക്കാടൻ…! അദ്ദേഹമാണ് ഈ പ്രൊപ്പോസൽ കൊണ്ടുവന്നത്. പിന്നെ എന്റെ കൂടെ ഇവിടെ താമസിച്ചിരുന്ന അനുരാധ നന്ദൻ പിന്നെ ഈ വീടിന്റെ ഓണറുമാണ് വിവാഹത്തിന് മുൻകൈ എടുത്തത്.
“ടീച്ചർക്ക് ആന്റണിയോട് വിരോധം ഉണ്ടായിരുന്നോ..?
“അങ്ങനെ ഇല്ല എന്നാലും ആബേൽ എന്നിൽ നിന്നും അകന്നതിന്റെ ഒരു ചെറിയ നീരസം ഉണ്ടായിരുന്നു…
“ആന്റണി കൊല്ലപ്പെട്ട രാത്രിയിൽ ടീച്ചർ എവിടെയായിരുന്നു…?
വി… വീട്ടിൽ ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ പറഞ്ഞു..
ടീച്ചർ ശരിക്കും ഒന്ന് ആലോചിച്ചു നോക്ക്.. ഇവിടെ തന്നെ ആയിരുന്നോ…? അതോ അന്ന് രാത്രിയിൽ എങ്ങോട്ടെങ്കിലും പോയിരുന്നു…?
അഹ്..! സോറി സാർ ഞാൻ പറയാൻ വിട്ടു പോയതാ.. ഞാനും ജെനിഫറും അന്ന് രാത്രിയിൽ പുറത്ത് പോയിരുന്നു…
എപ്പോൾ…?
അത് 12 മണി ഒക്കെ ആയിട്ടുണ്ടാകും…
” ഇത്രയും ലൈറ്റ് ആയിട്ട് ടീച്ചർ എവിടെ പോയതാ അവരെയും കൂട്ടി…?
ഞാനും അവളുമായിട്ട് യാതൊരു പ്രശ്നവും ഇല്ല. ഞങ്ങൾ പോയത് ആന്റണി അങ്കിളിന്റെ ആ വീട്ടിലേക്കാണ്.
അതായത് ആന്റണി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആ വീട്ടിലേക്ക് അല്ലേ…?
മ്മ്…
“ആ വീടിന്റെ അടുത്ത് ആൾതാമസം ഇല്ലാതെ കിടക്കുന്ന ഒരു വീടും കൂടി ഇല്ലേ..? അവിടെ ഉള്ള ആളുകൾ വിദേശത്താണ് പക്ഷേ അവിടെ സിസിടിവി ഉണ്ട്. അതിൽ വെക്തമായി പതിഞ്ഞിട്ടും ഉണ്ട് ടീച്ചർ അവിടെ നിന്ന് ഓടി ഇറങ്ങുന്നത്…
“ആ വീട് വാങ്ങിച്ചിട്ട് ജെനി ഇത് വരെ അങ്ങോട്ട് പോയിരുന്നില്ല. അവൾക്ക് ആ വീട് കാണണമെന്ന് വല്ലാത്ത ആഗ്രഹം ആയിരുന്നു. അങ്കിൾ ചെന്നൈക്ക് പോയെന്ന് കരുതിയ അന്ന് ഞങ്ങൾ അങ്ങോട്ട് പോയത്. പക്ഷേ ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അങ്കിൾ അവിടെ ഉണ്ടായിരുന്നു. പെട്ടെന്ന് പേടിച്ചു പോയതുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങി ഓടിയത്…
“ടീച്ചർ മാത്രം അല്ലേ വീട്ടിൽ കയറിയത് ജെനി എന്താ കയറാതെ മാറി നിന്നത്..?
“അവൾക്ക് ആ സമയം ഒരു കോൾ വന്നു. പിന്നെ അവൾ പുറകെ വന്നോളും എന്ന് കരുതി.
“അയാളുടെ വീട് അപ്പൊ ജെനിഫറുടെ കൂടി വീട് അല്ലേ..? പിന്നെ ആ വീട് കാണാൻ ഒരു കള്ളനെപ്പോലെ പോകുന്നത് എന്തിനാണ്..?
” അയാൾ എന്തുകൊണ്ടോ അതിന് സമ്മതിച്ചിരുന്നില്ല. പിന്നെ ഒരു അഡ്വഞ്ചറായി കരുതിയിട്ടാണ് ഞങ്ങൾ.
” മ്മ് ടീച്ചറുടെ ഈ അഡ്വഞ്ചറിനെ കുറിച്ച് ഹസ്ബന്റിന് അറിയുമായിരുന്നോ…?
ഇല്ല പക്ഷേ തിരിച്ചുവന്നപ്പോൾ പറയാതെ പോയതിന് എന്നെ ഒത്തിരി വഴക്ക് പറഞ്ഞു…
മ്മ്.. കമ്മീഷണർ ഒന്നു മൂളി…!
ഇതേസമയം മറ്റൊരു പോലീസുകാരൻ മറ്റൊരു മുറിയിൽ ജോനാഥനെ ചോദ്യം ചെയ്യുകയായിരുന്നു. ആ രാത്രിയെക്കുറിച്ച് ചോദിച്ചപ്പോൾ ജോനാഥൻ വളരെ ശ്രദ്ധിച്ചാണ് മറുപടി പറഞ്ഞത്.
അന്ന് അവർ എവിടേക്കായിരുന്നു പോയത്…? പോലീസുകാരൻ ചോദിച്ചു.
അത് ഞാൻ കൃത്യമായിട്ട് ചോദിച്ചിരുന്നില്ല പക്ഷേ അന്ന് എനിക്ക് നന്നായിട്ട് ദേഷ്യം വന്നിരുന്നു. പിന്നെ തൊട്ടടുത്ത ദിവസം അബേലിന്റെ Father in Low ന്റെ മരണം ഒക്കെ ആയി പിന്നെ അത് അങ്ങ് വിട്ടു പോയി…
പോലീസുകാർ പോയതും ഞാൻ ജോനയോട് അവർ ചോദിച്ചതും പറഞ്ഞു മറുപടിയും എല്ലാം പറഞ്ഞു.
ആ കമ്മീഷണർ ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചിട്ടില്ല അയാൾ നേരെ പോവുക ജെനിയുടെ അടുത്തേക്കാവും. അവൾ എന്താവും പറയുക…?
താൻ ടെൻഷൻ അടിക്കേണ്ട പിന്നെ ഇപ്പോൾ അവളെ ഫോൺ ചെയ്യാനും നിൽക്കണ്ട.
ഈ സമയം അപ്പോൾ പുറത്ത് പോലീസ് ജീപ്പിൽ ഇരുന്ന ഋഷികേഷ് കാശിനാഥിന്റെ കണ്ണുകളിൽ കൗശലം നിറഞ്ഞു. താൻ അവർക്ക് അടുത്തേക്ക് പോകുന്നതിനു മുൻപേ തന്നെ ജെനിഫറിൽ നിന്ന് ലഭിച്ച മറുപടി ആ നിമിഷം അയാളുടെ മനസ്സിലേക്ക് കടന്നു വന്നു. അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു…
ജെനി ആകെ പരിഭ്രമിച്ചു തന്റെ ഫോട്ടോ സിസിടിവി യിൽ പതിഞ്ഞുവോ…?
താൻ കാരിനകത്തു തന്നെ ആയിരുന്നുവല്ലോ! ഒരു പക്ഷേ കാർ കണ്ടിട്ട് ആവും പോലീസ് മനസ്സിലാക്കിയത്. സത്യം എന്തായാലും പറയാനാവില്ല. അതുകൊണ്ടാണ് അങ്ങനെ ഒരു കള്ളം പറഞ്ഞത്. അവൾ തന്റെ മറുപടി ഓർത്തു.
അത് സാർ എനിക്ക് ആ വീട് ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു. പപ്പ സമ്മതിക്കില്ല. പപ്പ അറിയാതെ ആബേലും സമ്മതിക്കില്ല. അതുകൊണ്ട് ആണ് അബി ചേച്ചിയെ വിളിച്ചത്.
“എന്നിട്ട് ജെനിഫർ എന്താണ് അകത്തേക്ക് പോകാതിരുന്നത്…?
അബിഗെയിൽ മാത്രം ആണെല്ലോ അകത്തേക്ക് പോയത്…?
ആ സമയം എനിക്ക് ഒരു ഫോൺ വന്നു. അബി ചേച്ചി മാറ്റി പറഞ്ഞാൽ തന്റെ കള്ളങ്ങൾ എല്ലാം പൊളിയും. ഓർക്കുമ്പോൾ തന്നെ ശരീരം വിറക്കുന്നതായി തോന്നി…
ജെനി… ആബ അലറി… അത് കേട്ട് അവൾ അങ്ങോട്ട് ചെന്നു… അവളുടെ അമ്മയും അടുക്കളയിൽ നിന്ന് അങ്ങോട്ട് ഓടിയിരുന്നു.
“എന്നാത്തിനാ നീ അലരുന്നത് ആബ…? ജെനി ചോദിച്ചു…
“പപ്പ മരിച്ച ദിവസം രാത്രിയിൽ നീ ചേച്ചിയുമായിട്ട് ആ വീട്ടിൽ പോയിരുന്നോ…?
അവൾ ഒന്ന് വിറച്ചു…
“ചോദിച്ചതിന് ഉത്തരം പറയ് പോയോന്ന്…?
“പോയി…
“ങേ… നീ എന്നാത്തിനാ പോയത് അവിടെ…? അതും അവളുടെ കൂടെ…? അമ്മയാണ്…!
” ഞാൻ ആ വീട് ഒന്ന് കാണാൻ പോയി . അതിനകത്ത് കയറിയാൽ എന്ത് സംഭവിക്കും എന്ന് എനിക്കൊന്ന് അറിയണമെന്ന് തോന്നി. അത്കൊണ്ട് ഞാൻ അവിടെ പോയി…
” നിന്റെ അഹങ്കാരം ഇവിടെ വച്ച് നിർത്തിക്കോ അവൾ ആരും അറിയാതെ ആ രാത്രി പോയിരിക്കുന്നു അതും ചേച്ചിയുമായി. ആ കമ്മീഷണർ ഇതിനെ പറ്റി ചോദിച്ചപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി. ഇനി എന്നോട് പറയാതെ ചോദിക്കാതെ എങ്ങാനും ഇവിടെ നിന്ന് പോയാൽ ഉണ്ടെല്ലോ…? അബേൽ ദേഷ്യം കൊണ്ട് വിറച്ചു.
നീ എല്ലാ കാര്യവും എന്നോട് പറഞ്ഞിട്ടാണോ അല്ലങ്കിൽ ചോദിച്ചു ആണോ ചെയ്യാറുള്ളത്.
ഇവിടെ നിന്ന് ചെന്നൈക്ക് എന്ന് പറഞ്ഞു പോയ പപ്പ എങ്ങനെ അന്ന് രാത്രിയിൽ ആ വിട്ടിൽ വന്നു. നിനക്ക് ആ കാര്യം അറിയാവുന്നത് കൊണ്ടല്ലേ നീ അങ്ങോട്ട് പോയത്…?
അത് കേട്ടപ്പോൾ ആബേൽ ഒന്ന് പതറി…!
“അത്… അത് പിന്നെ… അതുപിന്നെ ഈ ടെൻഷനിൽ നിന്ന് ഒന്ന് മാറി നിൽക്കാൻ വേണ്ടി..
” എന്താണ് ഇത്ര വലിയ ടെൻഷൻ നിനക്ക്..? നിന്നെക്കൊണ്ട് ബാക്കിയുള്ളവർക്കല്ലേ ടെൻഷൻ…
” നീ എന്തൊക്കെയാണ് ഈ പറയുന്നത്..? അമ്മ ശാസനയുടെ ചോദിച്ചു.
” ഞാനാകെ നിലവിട്ട് നിൽക്കുവാ. എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കരുത്. അത്രയും പറഞ്ഞു അവൾ തന്റെ മുറിയിലേക്ക് പോയി.
ആബക്ക് വല്ലാത്തൊരു നിസ്സഹായത തോന്നി. ആന്റണി മരിച്ചതോടെ അവൻ വഴിയറിയാതെ നിൽക്കുന്ന ഒരു കുട്ടിയെ പോലെ ആയിരുന്നു അപ്പോൾ. ഇനി എല്ലാത്തിനും അവകാശി അവളാണ് തന്റെ വീട് വിറ്റ പണം പോലും അയാളുടെ കൈയിൽ ആയിരുന്നു.
തന്റെ പണം ഇനി കിട്ടില്ലാന്ന് വരെ അവന് തോന്നി. ആദ്യമായി വീട് വിറ്റതിന് അവന് മനസ്താപം തോന്നി.
ജെനിയുടെ വീട്ടിൽ പോകുമ്പോൾ ജോനാഥാൻ ആകെ അസ്വസ്ഥനായിരുന്നു.
മറ്റെന്തിനേക്കാളും പണത്തിനു വിലനൽകുന്ന കുടുംബം!
ആന്റണി ആ വീട്ടിൽ ഉണ്ടെന്ന് അറിയാവുന്ന വ്യക്തിയാണ് ആബേൽ.
അബിയിലൂടെ ജെനിയും ആ രഹസ്യം മനസ്സിലാക്കിയിരുന്നു. ജോനയുടെ മനസ്സിൽ അവരെ കുറിച്ച് സംശയങ്ങൾ ഉടലെടുത്തു. കമ്മീഷണറും അപ്പോൾ പല സംശയങ്ങളിൽ ആയിരുന്നു…!
വാതിൽ തുറന്ന ആബയെ ഞാനൊന്ന് നോക്കി. അവന്റെ മുഖത്തു പ്രത്യേകിച്ച് ഭവമാറ്റം ഒന്നുമില്ല. പഴയ ദാർഷ്ട്യം കാണാനില്ല. ജോന അകത്തേക്ക് കയറിയില്ല. എന്നെ അവിടെ കൊണ്ട് വിട്ടിട്ട് തിരികെ പോയി.
തന്നെ കണ്ടതും ജെനിയുടെ അമ്മ പാഞ്ഞടുത്തു.
” നീ എന്തിനാ വന്നത്..? നീ എന്താ എന്റെ ഭർത്താവിനെ ചെയ്തത്..? എല്ലാം ഞാൻ അറിഞ്ഞെടി.
ഞാൻ ജെനിയെ കാണാൻ വന്നതാണ്
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു.
ആദ്യം മുതൽ എനിക്ക് ആ സ്ത്രീയുടെ വർത്തമാനം ഇഷ്ടമല്ല.
അവളെ കണ്ടതും ഞാൻ പോലീസുകാർ വന്നത് പറഞ്ഞു. അവളും നടന്നത് പറഞ്ഞു. രണ്ടുപേർക്കും അപ്പോഴാണ് സമാധാനമായത്. ജെനിയുടെ മനസ്സ് അപ്പോഴും കലങ്ങിമറിഞ്ഞിരിക്കുകയാണ്. അബി അത് മനസ്സിലാക്കി. അവൾക്ക് തന്റെ വരവ് ഒരു ആശ്വാസമായി തോന്നി എന്ന് മനസ്സിലായി.
ആബ അവളെ തിരക്കി വന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. അവർ തമ്മിൽ വല്ലാത്തൊരു അകൽച്ച ഉണ്ട്. അതിൽ തനിക്ക് ഒരു മനപ്രയാസം തോന്നി. അവൻ നല്ലൊരു കുടുംബ ജീവിതം നയിക്കുന്നത് തന്നെയാണ് തനിക്ക് ഏറ്റവും സന്തോഷം.
അവനിപ്പോൾ മദ്യപാനം കൂടുതലാണ്. കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ എഴുന്നേറ്റത്. അങ്ങോട്ട് ചെന്നു. അവൻ തന്നെ വക വെച്ചാലും ഇല്ലങ്കിലും പറഞ്ഞു തിരുത്തേണ്ടത് തന്റെ കടമയാണ്. ഉപദേശിക്കാൻ തന്നെ തീരുമാനിച്ചു. വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. ആന്റി തുറന്നു കൊടുത്തത് ആവും. മഴയുടെ ശബ്ദത്തിൽ അമർന്നുപോയ ഒരു നിലവിളി കേട്ടതുപോലെ തോന്നി. അവൾ അവിടേക്ക് ചെന്നു. ഓടി മറയുന്നൊരു നിഴൽ രൂപം ഒരു മിന്നായം പോലെ കണ്ടു.
വരാന്തയിൽ വീണു കിടക്കുന്ന ആളെ കണ്ടതും അവൾ ഭയത്തോടെ നോക്കി. അവരുടെ കഴുത്തിലൂടെ മഴത്തുള്ളികളോട് മത്സരിക്കുന്ന പോലെ ചുടുരക്തം…!
കുറച്ചുനേരത്തെ മയക്കത്തിനുശേഷം സ്വബോധത്തിലേക്ക് വന്നതും ഞാൻ ചാടി എഴുന്നേറ്റു. മുന്നിൽ നിൽക്കുന്നവൻ മരണമാണ് തന്റെ മാത്രമല്ല ജെനിയുടെയും.
അയാളുടെ കൈകളിലെ തൂവാല അവൾക്ക് നേരെ വന്നതും സർവ്വശക്തിയും ഉപയോഗിച്ച് അയാളെ തള്ളി മാറ്റി. ആ സമയം മനസ്സിൽ മുഴുവനും എങ്ങനെയും ജെനിയെ കണ്ടുപിടിക്കണം എന്നായിരുന്നു. അവളെ ഈ മരണ ദൂതന് വിട്ടുകൊടുക്കാൻ ആവില്ല തനിക്ക്. എന്നാൽ അവൾ പോകാൻ തുടങ്ങിയതും അയാൾ തന്നെ കടന്നുപിടിച്ചു. അവൾ അയാളുടെ ആ കറുത്ത വസ്ത്രത്തിൽ അമർത്തിപ്പിടിച്ചു. പക്ഷേ ആ കുപ്പായം തന്റെ കൈകളെ പോറലേൽപ്പിച്ചു.
അയാളുടെ ശക്തിയിൽ അമർന്നു പോകുമ്പോഴും അവൾ തനിക്ക് കഴിയുന്നതുപോലെ അയാളെ വീണ്ടും തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ അവളുടെ മുഖത്ത് ആഞ്ഞടിച്ചു. അയാളുടെ ഇര താനല്ലെന്ന് അവൾക്ക് അറിയാം. അയാൾക്ക് വേണ്ടത് അവളെയാണ് ജെനിഫർ ആന്റണിയെ.!
അബിഗെയിൽ അയാളിലേക്ക് പാഞ്ഞടുത്തു. ശേഷം തന്റെ കൈകൾ അയാളുടെ മുഖം മറച്ചിരിക്കുന്ന കർച്ചീഫിൽ പിടുത്തമിട്ടു.
അയാൾ അപ്പോൾ അങ്ങനെയൊരു ആക്രമണം അവളിൽ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആ മുഖം മറനീക്കി പുറത്തുവന്നതും അവളുടെ മുഖത്ത് പുച്ഛച്ചിരി വിരിഞ്ഞു.
“ആൽബർട്ട്..!
അയാളുടെ കണ്ണുകളിൽ ഒരു തളർച്ച അവൾ കണ്ടു. ഇനിയൊരിക്കലും കാണരുതെന്ന് കരുതിയ മുഖമായിരുന്നു അത്.
“ഹും. നിങ്ങളുടെ മുഖം മറച്ചതല്ല പകരം നിങ്ങളുടെ സ്വഭാവം മറച്ചിരിക്കുന്ന മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞുവീണത്…
മാന്യൻ നാട്ടുകാരുടെ കണ്ണിലുണ്ണി..! രാത്രിയായാൽ ഇരുട്ടിന്റെ മുഖംമൂടി അണിഞ്ഞ് ആളുകളുടെ രക്തം കുടിക്കാൻ വരുന്ന ചെകുത്താൻ…!
“അബി നീയെന്റെ ഇരയല്ല അതുകൊണ്ട് തടസ്സം നിൽക്കരുത് നീ…?
അബിയോ…? ഏത് അബി…? എന്നെ അങ്ങനെ വിളിക്കരുത് നിങ്ങൾ… പിന്നെ ജെനിയുടെ ജീവനെടുക്കാൻ ഞാൻ സമ്മതിക്കില്ല.
ഇതിൽ എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ല. അവളുടെ ജീവനും കൊണ്ടേ ഞാൻ ഇന്ന് തിരിച്ചുപോകുള്ളൂ.
അബി അവിടെനിന്നും ഓടാൻ ശ്രമിച്ചു എന്നാൽ ആൽബർട്ടിന്റെ കൈകൾ ഉയർന്നു താഴ്ന്നു പലവട്ടം.
താൻ അറിഞ്ഞിരുന്ന മനസ്സിലാക്കിയിരുന്ന ആൽബർട്ട് ഇമ്മാനുവേലിൽ നിന്നും എത്രയോ മാറിപ്പോയി എന്നുള്ളത് ആ പ്രഹരങ്ങൾ അവളെ അറിയിച്ചു. അവന്റെ അടി കൊണ്ട് ഒടുവിൽ അവൾ തളർന്നുവീണു പോയി.
അവളെ അവിടെ ഉപേക്ഷിച്ചു ആൽബർട്ട് മുകളിലേക്ക് പോയി. അവിടെ കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ ഇരിക്കുന്നുണ്ടായിരുന്നു അവൾ. ജെനിഫർ..!
അവളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി. ആ കണ്ണുകളിൽ പക നിറഞ്ഞു.
ആൽബർട്ടിനെ കണ്ടതും അവളുടെ കണ്ണുമിഴിഞ്ഞു പുറത്തേക്ക്. വായ മൂടി കെട്ടിയ തുണിയിൽ ഉമിനീരിനോടൊപ്പം തേങ്ങലും കലർന്നിരുന്നു.
കണ്ണുകൾ കൊണ്ട് അവൾ അപേക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അവനിലെ പകയുടെ തീ അണക്കാൻ അതിനൊന്നും സാധിച്ചിരുന്നില്ല. എന്നായിരുന്നു ആൽബർട്ടിന്റെ കാലിൽ ശക്തമായ പ്രഹരമേറ്റത്.
ആാാാ…. വേദനകൊണ്ട് അവനൊന്നു കുനിഞ്ഞു പോയി. കാലുകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് അയാൾ മുന്നോട്ടു നോക്കിയതും കണ്ടു
കൈയ്യിൽ കമ്പി പാരയുമായി അബിഗെയിൽ…!
അവനെ ഏൽപ്പിച്ച മുറിവുകളുടെ ശേഷി എന്നോണം ഇവിടെ ഇവിടെയായി രക്ത തുള്ളികൾ ആ ശരീരത്തിലുണ്ട്. അയാൾക്ക് പ്രതിഷേധിക്കാൻ ആകുന്നതിനു മുൻപ് തുടരെത്തുടരെ ആ കമ്പി പാര ആ കാലുകളിൽ ഉയർന്നു താഴ്ന്നു…
“ആാാാാ…. ആാാാാ…..
ആൽബർട്ട് അവിടെ വീണുപോയി അസഹനീയമായ വേദന എന്താണെന്ന് അയാൾ അറിഞ്ഞു.
ജെനിയുടെ കെട്ട് അഴിക്കുമ്പോൾ അവൻ മുരണ്ടു.
വിടില്ലാ…. വിടില്ല ഞാൻ.. ആാാഹ്…
അബി ചേച്ചി… അവൾ ഒരു ഭയത്തോടെ വിളിച്ചു.
പോ…. ഇവിടുന്ന് വേഗം പോയി രക്ഷപ്പെട്… പോ…
അതും പറഞ്ഞു അവൾ അലറുകയും അവളെ പിടിച്ചു ഉന്തുകയും ചെയ്തു. ഇടറുന്ന കാലുകളോടെ ജെനി മുടന്തി മുടന്തി വീടിനു വെളിയിലേക്ക് എങ്ങിനെയൊക്കെയോ എത്തിയിരുന്നു.
ആൽബർട്ട് വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചു. പെട്ടെന്ന് അബിയുടെ കഴുത്തിൽ ആൽബിയുടെ കൈകൾ മുറുക്കി. ശേഷം അവൻ അലറിക്കൊണ്ട് ചോദിച്ചു.
എന്തിനാ… എന്തിനാ നീ എന്നോട് ഇങ്ങനെ ചെയ്തത്…? അറിയോ നിനക്ക് എനിക്ക് ആദ്യമായി ജീവിതത്തിൽ കുറ്റബോധം തോന്നിയിരുന്നത് നിന്നോട് ആയിരുന്നു അബി..! അതിനൊക്കെ പകരം വീട്ടിയതല്ലേ നീ…? നിനക്കിപ്പോൾ തൃപ്തിയായില്ലേ..? നിന്റെ ദേഷ്യം എന്നോട് നീ തീർത്തു..
ഇരുട്ടിൽ അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും ആ സ്വരത്തിലെ പകയും വെറുപ്പും തിരിച്ചറിഞ്ഞിരുന്നു അബിഗെയിൽ…!
” ഞാനെന്തിന് നിങ്ങളോട് ദേഷ്യം തീർക്കണം അതിന് എനിക്ക് നിങ്ങളോട് ദേഷ്യമുണ്ടോ..?
തളർന്ന സ്വരത്തിൽ അവൾ ചോദിച്ചു…
“നിന്റെ സ്നേഹം ഞാൻ നിരസിച്ചതിന്റെ ദേഷ്യം അല്ലേ നിനക്ക്…?
നിങ്ങളോട് അന്നും ഇന്നും അതിന്റെ പേരിൽ ദേഷ്യം തോന്നിയിട്ടില്ല. അന്ന് നിങ്ങൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനായിരുന്നു. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം മനുഷ്യൻ അതായിരുന്നു ആൽബർട്ട് ഇമ്മാനുവൽ.!
പക്ഷേ ഇപ്പോൾ ഞാൻ എന്റെ മുന്നിൽ കാണുന്നത് ഒരു ക്രൂരനായ കൊലയാളിയെ ആണ്..
“അതെ കൊലയാളിയാ.. എല്ലാവരും ചേർന്ന് അങ്ങനെയാക്കി എന്നെ.
ആര്..? അന്ന് ഏതോ പൊട്ട ബുദ്ധിക്ക് ഞാൻ നിങ്ങൾക്കൊരു പ്രേമലേഖനം എഴുതിയതിന്റെ പേരിൽ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ നിങ്ങൾ അപമാനിച്ചു. പക്ഷേ അതുകൊണ്ട് നിങ്ങളെ ഞാൻ വെറുത്തിട്ടില്ല. പകരം എന്നും ബഹുമാനമായിരുന്നു.
ഇന്ന് ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പെണ്ണിനെ കൊല്ലാൻ ഇറങ്ങിയിരിക്കുന്നത് കാണുമ്പോൾ..
അബി ഒന്ന് മൗനമായി.. ശേഷം പറഞ്ഞു.
ഭ്രാന്താണ് നിങ്ങൾക്ക്…
അതെ ഭ്രാന്ത് തന്നെയാണ് ആ ഭ്രാന്ത് എന്താണെന്ന് നിനക്ക് അറിയോ…? ആരാണെന്ന് അറിയോ..?
സാരംഗി ഗ്രൂപ്പിന്റെ ഉടമ ദാസ് ദേവന്റെ മകൾ സാരംഗി ദാസ്.. എന്റെ.. എന്റെ സാരംഗി… പറയുമ്പോൾ ആ മുഖത്ത് കഠിനമായ വേദന ഉണ്ടായിരുന്നു.
ആ പേരു കേട്ടതിന്റെ ഷോക്കിൽ അവളൊന്നു തറഞ്ഞു നിന്നു…!
അപ്പോൾ അവൾക്ക് മനസ്സിലായി ആൽബർട്ട് വന്നിരിക്കുന്നത് അവളുടെ രക്തത്തിന് പകരം വീട്ടാനാണ്. പകരത്തിനു പകരം..
അവൻ പറഞ്ഞു തുടങ്ങി.
” നീ നേരത്തെ പറഞ്ഞ മനുഷ്യസ്നേഹിയുടെ ഹൃദയത്തിൽ കടന്നുകൂടിയവൾ.! സോഷ്യൽ വർക്ക് പഠിക്കാനായി വയനാട്ടിൽ വന്നവൾ..! ചുറ്റിലുമുള്ള എല്ലാ മനുഷ്യരും നന്നായിരിക്കണമെന്ന് ആഗ്രഹിച്ച ഒരു പാവം പെൺകുട്ടി…!
നിന്നോട് അന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയി എന്നറിയാം. പക്ഷേ ആ കത്ത് അന്ന് കണ്ടത് സാരംഗിയ. അവൾ അന്ന് തന്നെ അത് വായിച്ച് എന്നെ കുറെ കളിയാക്കി. അവളല്ലാതെ മറ്റൊരു പെണ്ണും എന്നെ ആഗ്രഹിക്കുന്നത് അത് എനിക്ക് സഹിക്കാൻ ആവില്ല. നിന്നോട് അന്ന് അങ്ങനെയൊക്കെ പറയാൻ.. പിന്നീട് എന്നെ തനിച്ചു കിട്ടുന്ന സമയങ്ങളിൽ അതിന്റെ പേരിൽ എന്നെ അവൾ കുറെ വഴക്കു പറഞ്ഞു. നിന്നോട് ക്ഷമ ചോദിക്കാനും പറഞ്ഞു. അങ്ങനെ ഞാൻ നിന്നോട് സോറി പറയാൻ വന്നപ്പോഴേക്കും നീ ആ നാട്ടിൽ നിന്നേ പോയില്ലേ…? എന്റെ പ്രാണനായിരുന്നു അവൾ.
ഒരു കുടുംബത്തിനെ തന്നെ ഈ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയില്ലേ ഇവർ…? അവളുടെ അച്ഛനും അമ്മയും പോയപ്പോൾ അത് ചെയ്തത് ആരായാലും പുറത്തുകൊണ്ടുവരും എന്ന് വാക്ക് കൊടുത്തതായിരുന്നു ഞാൻ അവൾക്ക്. ഒടുവിൽ ഒടുവിൽ അവളെയും എന്നിൽ നിന്നും പറിച്ചെടുത്തില്ലേ ഇവർ…? പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.
“അപ്പോൾ രവീന്ദ്രനെ കൊന്നത് നിങ്ങളാണോ..?
അബി ചോദിച്ചു…!
” അവനില്ലേ അയാൾക്ക് വേണ്ടി മറ്റുള്ളവരുടെ കാലനാകുന്നത്..? അവന്റെ കാലൻ ഞാനാകണം എന്ന് കരുതി അതായിരുന്നു അവന്റെ വിധിയും.. സന്തോഷ് അവന്റെ തന്നെ കൂടെയുണ്ടായിരുന്ന ഒരാളായിരുന്നു. ഒടുവിൽ അയാൾക്ക് ഇട്ടു തന്നെ വെച്ചു ഞാൻ പറയുമ്പോൾ ആൽബർട്ടിന്റെ കണ്ണിൽ തീ ആളിക്കത്തി. അയാളുടെ മകളുടെ മാനവും ജീവനും ആയിരുന്നു അവൻ എടുത്തത്.. പോലീസുകാർക്ക് തൽക്കാലത്തിന് ഒരു പ്രതി…!
എല്ലാം ശരിയാണ് നഷ്ടപ്പെട്ടതൊന്നും നിങ്ങൾക്ക് തിരിച്ചു കിട്ടില്ല എന്നും അറിയാം… പക്ഷേ അവൾ ജെനി അവൾ ഒരു പാവമാണ് അവളെ നിങ്ങൾ ഒന്നും ചെയ്യരുത് പ്ലീസ്.. ദാസിനും കുടുംബത്തിനും സംഭവിച്ചതും ഒക്കെയും പുറത്തുവരും അവൾക്ക് നീതി ലഭിക്കും ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു.
സ്വന്തം അപ്പനാണ് എന്ന് പോലും നോക്കാതെ അയാൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ കൂടെ നിന്നവളാണ് അവൾ. അവളുടെ അമ്മ ആശുപത്രിയിലും.
പ്രതികാരം അത് നിങ്ങൾ ചെയ്തു കഴിഞ്ഞില്ലേ…? ആന്റണിയുടെ ജീവൻ നിങ്ങൾ എടുത്തില്ലേ…?
അവളെ ഒന്നും ചെയ്യരുത് പ്ലീസ്.. ഒന്നും ചെയ്യരുത്.?
അതിനുള്ള ഉത്തരം ഒരു പൊട്ടിച്ചിരി ആയിരുന്നു…
“ഹാഹാ.. ഹാഹാ… അയാളുണ്ടാക്കിയ തൊക്കെയും അനുഭവിച്ചത് ആരാ..?
തള്ളക്കും മക്കൾക്കും അറിയാമായിരുന്നില്ലേ അയാൾ ഇതൊക്കെ എങ്ങനെയാണ് ഉണ്ടാക്കിയതെന്ന്…? എന്റെ പ്രതികാരം തീരണമെങ്കിൽ എന്റെ സാരംഗിക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കണമെങ്കിൽ അയാളെ കുടുംബത്തോടെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കണം അതിന് തന്നെയാണ് ഞാൻ പോകുന്നത്…
ആൽബർട്ട് അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും അപ്പോഴും ജെനി സുരക്ഷിതമായി എവിടെയെങ്കിലും എത്തിയിട്ടുണ്ടാകും എന്ന ആശ്വാസത്തിലായിരുന്നു
അബിഗെയിൽ…!
” എനിക്കെന്റെ ലക്ഷ്യം പൂർത്തിയാക്കണം അതിന് എനിക്ക് ഇവിടുന്ന് പോയെ മതിയാകൂ അതിനൊരു തടസ്സമായി നീ മുന്നിൽ നിൽക്കരുത് അബി…
സമനില തെറ്റിനിൽക്കുന്നവനാ ഞാൻ അവസാനമായി യി പറയുകയാണ് മുന്നിൽ നിന്നും മാറി നിൽക്ക് എനിക്ക് പോയേ മതിയാകൂ.. എന്നും പറഞ്ഞു അവളെയും തള്ളിമാറ്റിരുന്നു അവൻ.
തലച്ചോർ അപായ സൂചന നൽകുന്നതിനു മുൻപായി അത് സംഭവിച്ചു കഴിഞ്ഞിരുന്നു.
ആ വീടിന്റെ അടുത്ത് എത്താറായതും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. അരുതാത്തത് എന്തോ നടക്കാൻ പോകും പോലെ
വഴിയിൽ ആരോ കിടക്കുന്ന പോലെ വണ്ടി നിർത്തി ഇറങ്ങി ചെന്നു. ഒരു സ്ത്രീയാണ്. കാലിൽ നിന്ന് കൊഴുത്ത രക്തം ഒഴുകുന്നുണ്ട്. അവൻ ഒന്നുകൂടെ അടുത്തേക്ക് ചെന്നു നോക്കിയതും വിറച്ചു പോയി അവൻ.
ജെനി..! അവിടെ ഇരുന്നു അവളെ മടിയിലേക്ക് കിടത്തി തട്ടി വിളിച്ചു. കണ്ണ് തുറക്കുന്നില്ല. പക്ഷേ ജീവനുണ്ട്..
ജോണേ…….. അവൻ അലറി.. ഉടനെ ജോൺ അച്ഛൻ അങ്ങോട്ട് ഓടി എത്തി…
അപ്പോൾ എന്റെ അബി…
ജെനിയെ ജോണിനെ എല്പിച്ചു ജോനാഥാൻ ആ ഇരുട്ടിലേക്ക് ഓടിയിരുന്നു തന്റെ പ്രിയപ്പെട്ടവളെ തേടി….
ഫോണിന്റെ ഇത്തിരി വെട്ടത്തിൽ താൻ ആദ്യം കണ്ടത് തുറിച്ചു നോക്കുന്ന ആ തിളക്കമുള്ള രണ്ടു കണ്ണുകളെയാണ്.
ആ കഴുത്തിൽ അമർന്നിരിക്കുന്ന അവന്റെ ദൃഢമായ കൈകൾ കണ്ടതും ജോനാഥന്റെ സമനില തെറ്റിച്ചു. തന്റെ ഹൃദയം പറിച്ചെടുക്കുന്നതുപോലെ തോന്നി ജോനാഥന്. അവളുടെ മേലേക്ക് മുഴുവൻ ഭാരവും കൊടുത്തിട്ടാണ് ആൽബർട്ട് കഴുത്തിൽ കൈകൾ അമർത്തിയത്.
എന്റെ മുഴുവൻ ശക്തിയും പ്രയോഗിച്ചു അയാളെ പിടിച്ചു മാറ്റി കൈയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്തു ജോനാഥൻ ആൽബർട്ടിന്റെ തലയിൽ അടിച്ചതും അവൻ വേദന കൊണ്ട് അലറി….
ആാാാാ….
ആൽബർട്ട് നിരങ്ങിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കാലുകളിൽ അവൾ നേരത്തെ ഏൽപ്പിച്ച മുറിവു കാരണം അതിന് സാധിക്കുന്നില്ല. ആൽബർട്ട് ആ വേദനയ്ക്കിടയിലും അവളെ ഒന്നു നോക്കി. അവളുടെ കണ്ണുകൾ അടങ്ങിയിരിക്കുന്നു.
കണ്ണു വലിച്ചു തുറന്നതും താൻ ഇപ്പോൾ എവിടെയാണ്. കൊച്ചുസമയം എടുത്തു കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ. ഡോക്ടറെയും മാലാഖമാരെയും കണ്ടപ്പോഴാണ് അത് ആശുപത്രിയാണെന്ന് മനസ്സിലായത്. തന്റെ ജീവനും ജീവിതവും എല്ലാം ആ രാത്രി അവസാനിച്ചു എന്നാണ് കരുതിയിരുന്നത്. കാണാൻ ഏറെ കൊതിച്ച മുഖം മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഹൃദയം നിറഞ്ഞ ഒരു ചിരി തന്റെ ചുണ്ടുകളിൽ വിരിഞ്ഞു. ആ ക്ഷീണിച്ച മുഖവും കറുപ്പ് പടരുന്ന കൺതടങ്ങളും അവളെ വേദനിപ്പിച്ചു. കണ്ണുകളിൽ നിന്ന് നിറഞ്ഞു തൂകുന്ന കണ്ണുനീർത്തുള്ളികൾ വീഴുന്നത് തന്റെ ഹൃദയത്തിലേക്കാണ് എന്ന് തോന്നി അബിക്ക്.
ഞാൻ മരിച്ചു പോകുമെന്ന് കരുതിയോ..? ചെറുപുഞ്ചിരിയോടെ തന്നെയാണ് അവൾ അത് ചോദിച്ചത്.
മുഖത്തെ ഭാവം എന്തായിരുന്നു…? ദയനീയതയും നിസ്സഹായതയും ആ മുഖത്ത് അവൾ കണ്ടു.
ജോനാഥൻ ഒന്നും പറഞ്ഞില്ല അവളുടെ കൈകളിൽ തലോടിക്കൊണ്ടിരുന്നു.
അടുക്കളയിൽ നിന്നും ഉയരുന്ന പാത്രങ്ങളുടെ ശബ്ദം കേട്ട് അവൾ തലയിൽ കൈവെച്ചു പോയി. ആ ശബ്ദങ്ങളോട് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ജോനയുടെ ശബ്ദവും
അന്നു രാത്രി താൻ കാണിച്ചth വിശദീകരിച്ചു പറയുകയാണ്. സത്യത്തിൽ ഈ വഴക്കും തന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാണെന്ന് അറിയുകയായിരുന്നു അബിഗെയിൽ..!
എന്നാൽ കുറെ ദിവസങ്ങളായി ഇതുതന്നെയാണ് പല്ലവി. ആശുപത്രിയിൽ വച്ച് മൗനമായിരുന്നത് ഇപ്പോൾ ഇങ്ങനെ വഴക്കു പറയാനാണോ എന്ന് തോന്നിപ്പോയി അവൾക്ക്.
“എന്റെ പൊന്നു ജോനാ ഒന്ന് നിർത്ത് ഇത് കുറെ നേരമായല്ലോ തുടങ്ങിയിട്ട്…?
കേട്ടതും അടുക്കളയിൽ നിന്നും പാഞ്ഞു വന്നിരുന്നു അവൻ…!
“നിർത്തൂല അത് എന്റെ പൊന്നുമോള് വിചാരിക്കേണ്ട ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.
എന്തായിരുന്നു എന്നിട്ട് ആശുപത്രിയിൽ വച്ച് അവളുടെ ഒരു കോപ്പിലെ ഡയലോഗ് അവിടെ ആയതുകൊണ്ട് മാത്രം ഞാൻ ക്ഷമിച്ചതാ…!
അതു കേട്ടതും അവൾ മുഖവും വീർപ്പിച്ചു ടിവി വെച്ചു ന്യൂസ് ചാനലിൽ ആൽബർട്ടിനെ കാണിക്കുന്നുണ്ട്. അവളുടെ മനസ്സ് അസ്വസ്ഥമായി. അന്ന് രാത്രിയിൽ ബാൽക്കണിയിൽ ഇരിക്കുമ്പോൾ കണ്ണുകൾ വീണ്ടും പോയത് ആ സെമിത്തേരിയിലേക്കാണ്. ആ പാട്ടുകാരന്റെ ആത്മാവ് തന്നെ ഒരു ശല്യമായി കരുതുന്നണ്ടാകുമോ…?
പ്രണയം ഒരു വലിയ മണ്ടത്തരമായിട്ടാണ് താൻ ഇത്രയും നാൾ കരുതിയിരുന്നത്. അതിന് കാരണം ആൽബർട്ടിൽ നിന്നും ഉണ്ടായ തിരസ്‌ക്കരണവും തന്നെ നിഷേധിച്ചതിനേക്കാൾ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിതയായതിന്റെ ദുഃഖം അതായിരുന്നു തന്നെ പ്രണയവിരോധി ആക്കിയത്.
എന്നാൽ ആ അപമാനം പോലും പ്രണയത്തിന്റെ മറ്റൊരു തലം ആയിരുന്നു.
അവന്റെ പ്രണയം ഭ്രാന്തമായിരുന്നു ആ അഗ്നിയിൽ എരിഞ്ഞുപോയ ഒരു പ്രാണി മാത്രമായിരുന്നു താൻ. ഇന്ന് തന്റെ പ്രണയത്തിന് ആ മുഖം അല്ല. ജോനാഥനെ കുറിച്ച് ഓർക്കുമ്പോൾ ഹൃദയത്തിൽ ഒരു തണുപ്പ് പടരുന്ന പോലെ തോന്നി.
ജീവശ്വാസം ഒഴുകിയെത്തുന്ന വേണുനാദം പോലെയാണ് അയാളുടെ പ്രണയം. തലയിൽ ആരോ തലോടിയപ്പോഴാണ് താൻ ചിന്തകളിൽ ഉണർന്നത്.
“എന്താണ് ടീച്ചറെ പാട്ടുകാരന്റെ ആത്മാവിനെ നോക്കിയിരിക്കുകയാണോ…? അയാളുടെ ആത്മാവിന് ഒരു പ്രൈവസി ഒക്കെ കൊടുക്കാം കേട്ടോ…? ഇത് ഇപ്പോൾ ഏത് നേരവും അങ്ങോട്ട് നോക്കിയിരിക്കുകയല്ലേനീ…? അപ്പോൾ പിന്നെ കാമുകിയെ കാണാൻ പുള്ളിക്കാരൻ എങ്ങനെ വരും…?
” സാർ തമാശിച്ചതാവും അല്യോ…? അവൾ ഒരു പുച്ഛത്തോടെ ചോദിച്ചു.
അതിന് ഒരു ചിരിയായിരുന്നു അവന്റെ മറുപടി. അത്രമേൽ മനോഹരമായ ഒരു പുഞ്ചിരി…
നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട..! അത് പോട്ടെ.. എന്താണ് ഈ സുന്ദരമായ മുഖത്ത് ഒരു വാട്ടം…? നിന്റെ ആ പഴയ ക്രഷിനെ ഓർത്തിട്ടാണോ.. ഉം.. ഉം…
അവനത് ചിരിച്ചുകൊണ്ടാണ് ചോദിച്ചതെങ്കിലും കേട്ടപ്പോൾ അവളുടെ മുഖഭാവം മാറി…
” കർത്താവേ! ഞാനൊരു തമാശ പറഞ്ഞതാണ് പെണ്ണേ.. എന്നാലും അവൻ. ആ ആൽബർട്ട് റിജക്ട് ചെയ്തതുകൊണ്ടല്ലേ നിനക്ക് പ്രണയത്തിനോട് വിശ്വാസമില്ലാതായത്..?
” അന്ന് എനിക്ക് കുറച്ച് സങ്കടമായി അത് ശരിയാണ് പക്ഷേ ഇന്ന് അതിനേക്കാൾ മൂല്യമുള്ളതിനെ എനിക്ക് കർത്താവ് തന്നു അതിൽ ഞാൻ ഹാപ്പിയാണ്.
അവളിൽ നിന്നും ആ വാക്കുകൾ കേട്ടതും ജോനാഥന്റെ കണ്ണുകൾ നിറഞ്ഞു..!
“പക്ഷേ അതല്ല ജോനാ എനിക്ക് ഇപ്പോൾ ആൽബർട്ടിന്റെ കാര്യം ചിന്തിക്കുമ്പോൾ സങ്കടം വരുന്നു..
എന്തിന് നിനക്ക് സങ്കടം അവന് നിന്നെ കൊല്ലാൻ പറ്റാതെ ഇരുന്നതിനോ..?
ജോനാഥന്റെ മുഖം വലിഞ്ഞുമുറുകി…!
” ഇങ്ങനെ ദേഷ്യപ്പെടാതെ എന്തൊക്കെ പറഞ്ഞാലും ആൽബർട്ട് ഒരു നല്ല മനുഷ്യനായിരുന്നു. സാരംഗിയുടെ മരണമല്ലേ അയാളെ ഇങ്ങനെ ആക്കിയത്…? പക്ഷേ ഞാനിപ്പോൾ ഓർക്കുന്നത് അയാളുടെ അമ്മയെ പറ്റിയാണ് ഒരു പാവം സാധു സ്ത്രീയാണ്.
മേഴ്സി അമ്മച്ചി വിളിച്ചിരുന്നു. ആ പാവത്തിന് തീരെ വയ്യ. സാരംഗി പോയതോടെ ആ അമ്മക്ക് മകനെയും നഷ്ടപ്പെട്ടു. എല്ലാവർക്കും നന്മ മാത്രം വരണമെന്ന് ആഗ്രഹിച്ചു നന്മകൾ ചെയ്തു നടന്നിരുന്ന ആ നല്ല മനുഷ്യനും എങ്ങനെ ഇങ്ങനെ സ്വന്തം അമ്മയെ ഒന്ന് തിരിഞ്ഞു നോക്കാതെ പ്രതികാരത്തിന് ഇറങ്ങാൻ കഴിയും…?
ചോദിക്കുമ്പോഴും അവളുടെ മനസ്സ് പിടഞ്ഞു…!
” ഈ പ്രണയവും പകയും മനുഷ്യനെ അന്ധനാക്കുന്നു എന്നല്ലേ പറയാറ്. വാ നമുക്ക് ഭക്ഷണം കഴിക്കാം എന്നിട്ട് കിടക്കാം നാളെ രാവിലെ എനിക്ക് ഒരു ഇടം വരെ പോകാനുള്ളതാ . പിന്നെ അനു ചേച്ചിയും രാവിലെ വരും… ജോനാഥാൻ പറഞ്ഞു.
” ഏയ് വേണ്ട ജോനാ അതു കുഴപ്പമില്ല ഞാൻ ഇവിടെ ഇരുന്നോളാം.
അതുവേണ്ട അങ്ങനെ ഇവിടെ നീ ഒറ്റയ്ക്ക് ഇരിക്കേണ്ട ചേച്ചി വന്നോളും. എന്നെ കുറച്ചുനേരം മുന്നേ വിളിച്ചിരുന്നു…
പറഞ്ഞതുപോലെ തന്നെ രാവിലെ അനുരാധ എത്തിയിരുന്നു..!
“ജെനിഫറുടെ അമ്മ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നോ…? അനുരാധ തിരക്കി…!
ഇല്ല… രണ്ടുദിവസം കഴിയും ജീവൻ തിരിച്ചു കിട്ടിയത് തന്നെ മഹാഭാഗ്യം.
നിന്നെ ആബ വിളിക്കാറുണ്ടോ…?
അവനിപ്പോഴും ചേച്ചിയെ വേണ്ട എന്നെ വിളിക്കാറൊന്നുമില്ല ഹോസ്പിറ്റലിൽ അവൻ ഉണ്ടായിരുന്നു അത് തന്നെ അത്ഭുതമാണ്. ഇങ്ങോട്ട് വരുമ്പോഴും ഉണ്ടായിരുന്നു.
അതുകേട്ടപ്പോൾ അനുരാധക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു എന്നാലും അത് പുറത്തു കാണിക്കാതെ അവൾ ചോദിച്ചു.
“ഓഹ് അവന്റെ ഭാര്യയെ മരണത്തിൽ നിന്നും രക്ഷിച്ചതല്ലേ നീ.. എന്നിട്ടിപ്പോൾ അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…?
“ഇല്ല ഇപ്പോൾ കുഴപ്പമൊന്നുമില്ല കാലിന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
മ്മ്.. അനുരാധ ഒന്നു മൂളി.
പെട്ടെന്നായിരുന്നു ഫോൺ ബെൽ അടിച്ചത്.
ലില്ലി ആണല്ലോ..
“ഹലോ.. എന്താ ലില്ലി..?
“അബി നീ ന്യൂസ് കണ്ടോ..?
“ഇല്ല.. എന്താണ് കാര്യം…?
“എന്നാൽ പോയി ന്യൂസ് വെച്ച് നോക്ക് അതും പറഞ്ഞ് ഫോൺ കട്ടായി..
എന്താടി.. ആരാണ് വിളിച്ചത്..?
അത് ലില്ലി ആയിരുന്നു കാര്യം എന്താണെന്ന് വ്യക്തമായി പറഞ്ഞില്ല ന്യൂസ് വെച്ച് നോക്കാൻ പറഞ്ഞു. അതും പറഞ്ഞു അവൾ ടിവി ഓണാക്കി ന്യൂസ് ചാനൽ വച്ചു.
കൊലപാതക പരമ്പരയിൽ പുതിയ വഴിത്തിരിവ്. എന്ന ഹെഡിങ് കാണിക്കുന്നുണ്ട്.
വാർത്ത കണ്ടു അബിയും അനുവും ഞെട്ടിയിരുന്നു.
ദാസ് ദേവന്റെയും കുടുംബത്തിന്റെയും കൊലപാതകം വർഷങ്ങൾക്ക് ശേഷം പുറത്തുവന്നിരിക്കുന്നു. അവരുടെ ഫോട്ടോസ് കാണിക്കുന്നുണ്ട്. കൂടെ അഡ്വക്കേറ്റ് നയോമിയുടെയും.
ജോനാഥൻ തെളിവുകൾ ഒക്കെയും പോലീസിന് ഹാൻഡ് ഓവർ ചെയ്തിരിക്കുന്നു. അവരോട് സംസാരിക്കുന്ന അവന്റെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. അവന്റെ മുഖത്ത് തന്റെ ലക്ഷ്യം പൂർത്തിയാക്കിയതിന്റെ ആത്മസംതൃപ്തിയും. ഒപ്പം ആ മനസ്സിൽ ഇത്രയും കാലം ഒളിഞ്ഞിരുന്ന വേദനയും അബിഗെയിലിന് കാണാൻ സാധിച്ചു.. അന്ന് മുഴുവനും ഇതുതന്നെയായിരുന്നു എല്ലാ വാർത്താചാനലുകളിലും Hot News…
ദാസിന്റെ നഷ്ടപ്പെട്ടു പോയ രേഖകൾ എല്ലാം ജോനാഥൻ കണ്ടെത്തിയിരിക്കുന്നു. രവീന്ദ്രൻ ഒപ്പമുണ്ടായിരുന്ന ഗുണ്ടകൾ പലരും ഇന്നും ഒളിവിലാണ്. രണ്ടുപേരെ പോലീസ് നേരത്തെ പിടിച്ചു . ഡ്രൈവർ അനൂപിന്റെ കൊലപാതകം അടക്കം എല്ലാം പുറത്തുവന്നു.
തോന്നാഥനെ അബി വിളിച്ചെങ്കിലും കോൾ എടുത്തില്ല. അടുത്ത ദിവസം മാത്രമേ വരാൻ സാധിക്കൂ എന്ന മെസ്സേജ് മാത്രം അവളെ തേടിയെത്തി. പിറ്റേന്ന് പോലീസ് അനൂപിനെ മറവ് ചെയ്തിടത്ത് നിന്ന് അയാളുടേത് എന്ന് തോന്നിപ്പിക്കുന്ന ശരീര വശിഷ്ടങ്ങൾ കണ്ടെടുത്തു. ആ ദിവസവും ജോനാഥൻ വീട്ടിലേക്ക് വന്നില്ല. പിറ്റേന്ന് രാവിലെ ജോനയുടെ കൂടെ മറ്റൊരാൾ ഇങ്ങോട്ട് വന്നിരുന്നു. അന്ന് താൻ കാണാൻ പോയ ഗുമസ്തൻ സുകുമാരൻ.
” മോള് അന്ന് എന്നെ കാണാൻ വന്നപ്പോൾ ഞാൻ ഒന്നും പറയാതിരുന്നതിന്റെ കാരണം അബി മോൾക്ക് ഇപ്പോൾ മനസ്സിലായി കാണുമല്ലോ..? എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നുള്ളത് ഇവന് വാശിയായിരുന്നു. അതിന് ഇവനെ കൊണ്ട് സാധിക്കും എന്നും എനിക്ക് അറിയാമായിരുന്നു. അതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ന്യൂസ് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. അയാൾ പറഞ്ഞു.
അപ്പോൾ തന്നെ ഇറങ്ങുമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല ഉച്ചക്ക് ലഞ്ചും കൂടെ കഴിഞ്ഞാണ് ഞങ്ങൾ അദ്ദേഹത്തെ സന്തോഷപൂർവ്വം യാത്രയാക്കിയത്.
അന്ന് രാത്രിയിൽ പതിവുപോലെ അവർ രണ്ടുപേരും ബാൽക്കണിയിൽ ഇരുന്നു സെമിത്തേരിയിലേക്ക് നോക്കിക്കൊണ്ട്.
” ആ ഡോക്യുമെന്റ് എല്ലാം ജോനാ എങ്ങനെ ഒപ്പിച്ചു..? എന്നോട് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ..? അവന്റെ മുഖത്തു നോക്കാതെ തന്നെയാണ് അവൾ അത് ചോദിച്ചത്…!
” നീ അല്ലെങ്കിൽ തന്നെ ആ വിചാരത്തിൽ ആയിരുന്നല്ലോ നടപ്പും ഇരിപ്പും എന്തിന് കിടപ്പു പോലും.. ധൃതി കൂട്ടി ചെയ്യേണ്ട കാര്യമല്ലല്ലോ ഇത്…!
മ്മ്.. എന്നാലും ആ ഡോക്യുമെന്റ്സ് എല്ലാം പണ്ടേ ആന്റണി നശിപ്പിച്ചിട്ടുണ്ട് ആകുമെന്നാണ് ഞാൻ കരുതിയത്.
ഏയ് അയാളുടെ ഒരു മെയിൻ സ്വിച്ച് ഉണ്ടായിരുന്നു ദാസിന്റെ കമ്പനിയിൽ. ഒരു മഹേന്ദ്രൻ അയാൾ സൂക്ഷിച്ചിരുന്നതാണ് ഇതൊക്കെ. ആവശ്യം വന്നാൽ അയാളെ ബ്ലാക്ക് മെയിൽ ചെയ്യാൻ വെച്ചിരുന്നതാണ് ഒരു കച്ചിത്തുരുമ്പ് പോലെ. കാലം അയാളോടും കണക്ക് വീട്ടി. സ്വന്തം കുടുംബം തന്നെ നഷ്ടപ്പെട്ടു. കുറ്റബോധം കൊണ്ട് ജീവിക്കുകയായിരുന്നു ഇത്രയും കാലം. പിന്നെ ദാസിന്റെ കമ്പനിയിലെ സ്റ്റാഫുകളെ ഞാൻ ആദ്യമേ നോട്ട് ചെയ്തിരുന്നു. എന്റെ ശ്രമം വിജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഒടുവിൽ ഒടുവിൽ എന്റെ നയോമ്മയ്ക്ക് നീതി ലഭിച്ചു. പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കാഴ്ച കണ്ടപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു പോയിരുന്നു അവനെ തന്റെ മാറോട് ചേർത്തു പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു
അബിഗെയിൽ…!
താൻ എന്തൊക്കെ അബദ്ധങ്ങളാണ് ചെയ്തുകൂട്ടിയത് എന്നാൽ ജോനാ എത്ര സമർത്ഥമായിട്ടാണ് കാര്യങ്ങളൊക്കെ നീക്കിയത്. അവൾ മനസ്സിൽ ഓർത്തു.
പുറത്ത് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്നയാളെ കണ്ട് അവൾ അമ്പരന്നു പോയി. താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആമുഖം കൺമുന്നിൽ നിൽക്കുന്നു…
“ചേച്ചി.. അവൾ അമ്പരപ്പോടെ വിളിച്ചു…!
” ജോനാഥൻ ഇല്ലേ…?
” ഉണ്ട് ചേച്ചി കയറിയിരിക്ക് ഞാൻ വിളിക്കാം…
ആരാടോ വന്നത്…?
“ആ മാധവൻ നമ്പ്യാരുടെ മകളാണ് ജോനയെ അന്വേഷിച്ചു. അങ്ങോട്ടേക്ക് വാ..
നിങ്ങൾ ഒരുമിച്ച് അവരുടെ അടുത്തേക്ക് നടന്നു…!
“അഹ് ചേച്ചി എന്തൊക്കെയുണ്ട് വിശേഷം ? മാധവേട്ടന് സുഖമാണോ..? അവൻ അവരോട് ചോദിച്ചു…!
മ്മ് സുഖം… സുഖമായിരിക്കും. എല്ലാ കഷ്ടപ്പാടിൽ നിന്നും അച്ഛൻ രക്ഷപ്പെട്ടു. പോയി എന്നെ തനിച്ചാക്കി അച്ഛൻ അങ്ങ് പോയി.. പറയുമ്പോൾ അവർ വിതുമ്പി പോയി.
ചേച്ചി..! അബി അവരുടെ ചുമലിൽ കൈ അമർത്തി…!
സോറി ചേച്ചി ഞങ്ങൾ അറിഞ്ഞില്ല ജോനാഥൻ സങ്കടത്തോടെ പറഞ്ഞു.
ഒന്നു കാണണം എന്നുണ്ടായിരുന്നു അതാ വന്നത്. നിങ്ങൾ അന്ന് പറഞ്ഞതെല്ലാം കള്ളം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ നിങ്ങളെ സഹായിച്ചിട്ടില്ല ടിവിയിൽ ഞാൻ എല്ലാം കണ്ടു. ഞങ്ങൾ അനുഭവിച്ചതൊക്കെയും അച്ഛന്റെ തെറ്റുകൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. പക്ഷേ അന്ന് നിങ്ങളെന്തിനാ എനിക്ക് പൈസ തന്നു സഹായിച്ചത്…? അതിനുപകരം നിങ്ങൾക്ക് ഞങ്ങളോട് വെറുപ്പല്ലേ തോന്നേണ്ടിയിരുന്നത്…?
” എന്തിന്..? എന്തിനാ ചേച്ചി ഞങ്ങൾക്ക് നിങ്ങളോട് വെറുപ്പ്…? ചേച്ചിയുടെ അച്ഛൻ അതായത് മാധവേട്ടൻ തെറ്റു ചെയ്തു എന്നുള്ളത് ശരി തന്നെ. പക്ഷേ അദ്ദേഹത്തിന് അതിൽ മനസ്താപം ഉണ്ടായിരുന്നു. എന്റെ നയോമ്മയെ കണ്ട് തെളിവുകൾ നൽകുകയും ചെയ്തിരുന്നു. അതിനുശേഷം ആണ് അദ്ദേഹത്തിന് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഒരു തെറ്റും ചെയ്യാത്ത ചേച്ചി ഒത്തിരി അനുഭവിച്ചു അല്ലേ..? അന്ന് ഞാൻ പൈസ തരുമ്പോൾ ചേച്ചിയിൽ ഞാൻ എന്നെ തന്നെയാണ് കണ്ടിരുന്നത്. അതുകൊണ്ടാണ്.
ജോനാഥൻ പറഞ്ഞതും അവർ കുറച്ചു നോട്ടുകെട്ടുകൾ എടുത്തു.
” ഇത് കുറച്ചു പൈസയാ മുഴുവൻ തരാൻ എന്റെ കൈയ്യിൽ ഇല്ല നിങ്ങൾ ഇതു വാങ്ങണം. ആ പൈസ ഞാൻ അറിയാതെ വാങ്ങി പോയതാ. എനിക്ക് അത് വാങ്ങാൻ ഒരു അർഹതയുമില്ല.
അതുകേട്ടതും ജോനാഥൻ ചിരിച്ചു…!
“ഞാനെന്റെ സ്വന്തം ചേച്ചിയെ പോലെ കണ്ടിട്ടാണ് ആ പൈസ തന്നത്. അതിൽ കൂടുതൽ എന്ത് അർഹതയാണ് വേണ്ടത്.?
ഞാൻ കഷ്ടപ്പെട്ടിരുന്ന കാലം ഉണ്ടായിരുന്നു അന്ന് ഇതുപോലെ ഒരുപാട് പേര് എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. എനിക്ക് പൈസ ഉണ്ടായപ്പോൾ ഞാനത് ചേച്ചിക്ക് തന്നു. ചേച്ചി ഇനി ഇത് മറ്റാർക്കെങ്കിലും കൊടുത്താൽ മതി.
അതേ ചേച്ചി.. അബിയും അത് തന്നെ പറഞ്ഞു.
അത് കേട്ടതും അവർ മുഖം അമർത്തി തുടച്ചു.
” എന്റെ വിവാഹമാണ് അടുത്ത ആഴ്ച..
ആഹാ കൺഗ്രാജുലേഷൻ. അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ആശംസിച്ചു.
വീടിന് അടുത്തുള്ളത്. ഗൾഫുകാരൻ കുടുംബം നോക്കി വന്നപ്പോൾ പ്രായം കടന്നു പോയ ഒരു പാവം മനുഷ്യൻ. നിങ്ങള് രണ്ടുപേരും വരണം. എനിക്ക് പറയാനും ക്ഷണിക്കാനും ഇപ്പോൾ നിങ്ങളല്ലാതെ ആരുമില്ല.
തീർച്ചയായും വരും. പറഞ്ഞത് ജോനാഥനായിരുന്നു. അതെ ചേച്ചി ഞങ്ങൾ വരും . അവളും അതിനെ അനുകൂലിച്ചു.
കേട്ടപ്പോൾ ഞങ്ങൾക്ക് സന്തോഷമായിരുന്നു. നല്ലൊരു ജീവിതം ചേച്ചിക്കും ഉണ്ടാകട്ടെ ആത്മാർത്ഥമായി പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞിട്ടും ഞങ്ങളുടെ സൽക്കാരങ്ങൾ ഒന്നും സ്വീകരിക്കാതെ ആ സ്ത്രീ നടന്നു പോകുന്നത് ഒരു നിർവികാരതയോടെ ഞങ്ങൾ നോക്കി നിന്നു.
“എന്തിനാണാവോ ജെനി അങ്ങോട്ടേക്ക് വിളിച്ചത്..?
അവൻ ആ വീട്ടിലേക്ക് പോകുന്ന വഴി അബിയോട് ചോദിച്ചു.
“എനിക്ക് അറിയില്ല എന്താണ് കാര്യമെന്ന്…
ഈ പ്രാവശ്യം വാതിൽ തുറന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചത് ആബയാണ്. അവനിൽ ചില മാറ്റങ്ങൾ എല്ലാം അബി ശ്രദ്ധിച്ചു. അവന് ഞങ്ങളെ അഭിമുഖീകരിക്കാൻ മടിയുള്ളതുപോലെ. കാലം അവനിൽ മാറ്റങ്ങൾ തീർത്തതോ അതോ. തന്റെ അഹങ്കാരമായിരുന്ന മനുഷ്യൻ ഇന്ന് ഈ ഭൂമിയിൽ ഇല്ലെന്നുള്ള തിരിച്ചറിവോ…? എന്നാൽ ജോനയിൽ ഒരു മടിയും ഉണ്ടായിരുന്നില്ല. അത്രയും ഭംഗിയായിട്ടാണ് അവനോട് ഇടപഴുകിയത്.
അതിനുശേഷം ജെനിയുടെ അമ്മയുടെ മുറിയിലേക്കാണ് ആദ്യം പോയത്. ഉണ്ടോ ആലോചനയിൽ മുഴുകിയിരിക്കുന്ന പോലെയായിരുന്നു അവരുടെ മുഖവഭാവം. കട്ടിലിന്റെ അടുത്തായി ഒരു വീൽചെയർ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴുത്തിന് ഏറ്റ കുത്തിൽ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിരുന്നു. അത് അവരുടെ അരക്ക് താഴേക്ക് തളർത്തുകയും ചെയ്തിരിക്കുന്നു. ജെനി വിളിച്ചപ്പോൾ അവർ തല ഉയർത്തി നോക്കി.
അബി അല്പസമയം അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആബയുടെ ആലോചന മുതൽ തന്നെ. തന്നോട് അവജ്ഞയോടെ മാത്രം നോക്കി കണ്ടിരുന്ന സ്ത്രീയാണ് ഇവർ. ഇന്ന് അവരിൽ പഴയ അഹങ്കാരം കാണാനില്ല.
ആന്റണിയുടെ പണത്തിന്റെ മാത്രമല്ല പാപത്തിന്റെ പങ്കും അവർക്ക് അനുഭവിക്കേണ്ടിവന്നു.
ജെനി എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി. അവിടെ മെലിഞ്ഞു ക്ഷീണം പിടിച്ചു കിടക്കുന്ന മറ്റൊരു രൂപം. അവൾ സംശയത്തോടെ ജെനിയെ നോക്കി.
ചെല്ല്.. ജെനി പറഞ്ഞു. അബി അങ്ങോട്ട് ചെന്ന് കട്ടിലിലേക്ക് ഇരുന്നു. ആ രൂപം കണ്ണ് തുറന്നു അവളെ നോക്കി പിന്നെ എഴുന്നേറ്റ് ഇരുന്നു. അത് ആരാണ് എന്ന് മനസ്സിലായതും അവളുടെ കണ്ണ് നിറഞ്ഞു.
സാറാമ്മ…?
അബി മോളെ…
പഴയ സാറമ്മയിൽ നിന്നും ഇപ്പോൾ എത്രയോ മാറിയിരിക്കുന്നു. ചുറുചുറുക്കോടെ ഓടി നടന്ന സ്ത്രീയാണ് ആൽബർട്ടിന്റെ അമ്മ! ആ അമ്മയുടെ മകൾ ആയിട്ട് വരുന്നതും സ്വപ്നം കണ്ടിരുന്ന നാളുകൾ ഇന്ന് അവർ ഒത്തിരി പ്രായമായതുപോലെ അവശയായിരിക്കുന്നു അവർ.
” ഈ അമ്മയോട് ക്ഷമ പറയാൻ പോയതാ ഞാൻ. അറിഞ്ഞോ അറിയാതെയോ അമ്മയുടെ മകനോട് ഞാൻ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ. എനിക്ക് അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല. എന്റെ പപ്പ കാരണം അല്ലേ അമ്മ തനിച്ചയത്. ആദ്യം ഒന്നും കൂടെ വരാൻ സമ്മതിച്ചിരുന്നില്ല. പിന്നെ ആബ പറഞ്ഞു സമ്മതിപ്പിച്ചു അങ്ങനെയാ.. ജെനി വിശദീകരിച്ചു.
ഞാൻ അങ്ങനെ ആരുമില്ലാത്തവൾ ആയി അവൻ കാരണമാണ് മോള് അവിടെ നിന്നും ന്നും പോയത് എന്ന് ഞാൻ അറിഞ്ഞു. അന്ന് അവനെ കുറേ വഴക്ക് പറഞ്ഞു. പക്ഷേ അവന് മറ്റേ കൊച്ച് എന്ന് പറഞ്ഞാൽ ജീവനായിരുന്നു.
“അമ്മയെ കാണാനുള്ള ശക്തി ഇല്ലായിരുന്നു അതാണ് ഞാൻ…!
“മോള് എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്..? എനിക്ക് ആരോടും ദേഷ്യം ഇല്ല. എന്റെ മോന് ഇഷ്ട്ടപ്പെട്ട കൊച്ച് പോയതോടെ അവനെയും എനിക്ക് നഷ്ടമായി. പിന്നെ ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു അവൻ. സമയത്തിന് വീട്ടിൽ വരില്ല വന്നാൽ തന്നെ വാതിൽ അടച്ചു മുറിയിൽ ഇരിക്കും. എന്നോട് മിണ്ടില്ല. പറയാതെ ഇറങ്ങി പോകും. പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു.
ഞാൻ അങ്ങനെ ആരും ഇല്ലാത്ത അനാഥയായി.
“പ്രണയവും പകയും കൊണ്ട് അന്ധൻ ആയിപോയ ഒരു മനുഷ്യനാ ഇപ്പോൾ അമ്മയുടെ മകൻ. അന്ന് എന്റെ ഒരു പൊട്ട ബുദ്ധി.
ജോനായെ അവൾ അവർക്ക് പരിചയപ്പെടുത്തി. കുറേ നാളുകൾക്ക് ശേഷം ഒറ്റപ്പെടലിൽ നിന്ന് പുറത്ത് വന്നത് പോലെ അവർക്ക് തോന്നി. അവൾക്ക് ഒപ്പം ജോനായ കണ്ടപ്പോൾ അവൾക്ക് ചേർന്ന ഇണ അവൻ തന്നെ ആണെന്ന് ആ അമ്മക്ക് തോന്നി. അവർക്ക് നേരിയ ഒരു വേദന തോന്നി. അന്യ മതസ്ഥയായ അവളെക്കാൾ അബിഗെയിൽ തന്റെ മകന്റെ ഇണയായി വരണമെന്ന് അവരിലെ സ്വാർത്ഥയായ അമ്മ ആഗ്രഹിച്ചിരുന്നു.
സാരംഗിയുടെ മരണ ശേഷം ഒരുപക്ഷേ അബിഗെയിൽ മകന്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ ജീവിതത്തിലേക്ക് അവൻ മടങ്ങി വരുമെന്ന് അവർക്ക് തോന്നിയിരുന്നു. മേഴ്സിയെ കാണുമ്പോൾ എല്ലാം അവളെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ അബിഗെയിൽ മടങ്ങി വന്നില്ല. മകൻ നഷ്ടപ്പെടുകയും ചെയ്തു. അവരിലെ വേദന അവളിൽ നിന്നും മറച്ചു വെച്ചു.
” സോറി ചേച്ചി ഞാൻ ചേച്ചിയോട് ഒരുപാട് തെറ്റുകൾ ചെയ്തു. അഹങ്കാരിയായിരുന്നു ഞാൻ. എന്തുവന്നാലും അവളുടെ പപ്പ കൂടെയുണ്ടെന്ന ധൈര്യം. അവൾ പറയുന്നതായിരുന്നു ശരി ഞാനാണ് നിന്നോട് തെറ്റ് ചെയ്തത്. അവൾക്ക് ചേച്ചി ആരുമല്ല എന്റെ ചേച്ചിയെ ഞാൻ തന്നെ ദ്രോഹിച്ചു. ചേച്ചിയോട് എങ്ങനെ മാപ്പ് പറയണം എന്ന് എനിക്ക് അറിയില്ല പൊറുക്കണം എന്നോട്.
അബേലിന്റെ കണ്ണ് നിറഞ്ഞൊഴുകി.
അബിയിൽ നിന്നും പ്രതികരണം ഒന്നും കാണാതെ അവൻ തല ഉയർത്തി നോക്കിയപ്പോൾ അവൻ കാണുന്നത് ചെറു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന തന്റെ ചേച്ചിയെ ആയിരുന്നു. അവൻ അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പോയി. അവനെ അവൾ ചേർത്തു പിടിക്കുമ്പോൾ അവളുടെ കണ്ണുകൾക്കൊപ്പം ഹൃദയവും നിറഞ്ഞിരുന്നു. കാലം അവർക്കിടയിൽ തീർത്ത അകലം ആ നിമിഷം അവർ രണ്ടുപേരും മറികടന്നിരുന്നു. അവന്റെ പ്രവർത്തിയിൽ തോന്നിയിരുന്ന നീരസത്തിനും സങ്കടത്തിനും എല്ലാം അവരുടെ രക്തത്തിനെക്കാൾ കട്ടിയുണ്ടായിരുന്നു.
അഴികൾക്കിടയിലൂടെ പ്രത്യക്ഷപ്പെട്ട മുഖത്തേക്ക് അയാൾ നിർവികാരതയോടെ നോക്കി…!
എന്റെ ജീവൻ എടുക്കാൻ നോക്കിയിട്ടും മനസ്സുകൊണ്ട് നിങ്ങളെ ഞാൻ ന്യായീകരിക്കാൻ നോക്കിയിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു.
ആൽബർട്ട് സംശയത്തോടെ നോക്കി.
” എങ്ങനെ തോന്നി ആ പാവം അമ്മയെ ഇങ്ങനെ ഉപേക്ഷിച്ചു കളയാൻ…?
സ്വന്തം അമ്മയെപ്പറ്റി എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ നിങ്ങൾ..?
അയാളുടെ മുഖത്ത് ദയനീയത നിറഞ്ഞു…!
അ… അമ്മ…
” നിങ്ങളുടെ അമ്മ ഇപ്പോൾ ജെനിയുടെ കൂടെയാ… നിങ്ങൾ കൊല്ലാൻ നോക്കിയ അതേ ജെനീഫർ ആന്റണിയുടെ കൂടെ…!
പ്ലീസ്.. എന്നോടുള്ള ദേഷ്യം അമ്മയോട് തീർക്കരുത് എന്നെപ്പോലെ ഒരു മകനുണ്ടായി പോയതാണ് ആ പാവത്തിന്റെ നിർഭാഗ്യം.. ആൽബർട്ടിന്റെ മുഖത്ത് സങ്കടം നിഴലിച്ചു…!
“നാട്ടുകാരെല്ലാം പണ്ട് പറയുമായിരുന്നു ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മയുടെ ഭാഗ്യമെന്ന്. പെറ്റ തള്ളയുടെ വിഷമം കാണാതെ പ്രതികാരത്തിന് ഇറങ്ങിയിരിക്കുന്ന ഒരു മകൻ.. പറയുമ്പോൾ അവളുടെ മുഖത്ത് ദേഷ്യം ആയിരുന്നു. പിന്നെ അമ്മയെ ദ്രോഹിക്കുമെന്ന് ഒരു പേടി വേണ്ട അതിന് നിങ്ങളല്ല ബാക്കിയുള്ളവർ. പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ് അവൾ ആന്റണിയുടെ മകൾ തന്നെയാണ് അയാളുടെ പാപത്തിന്റെ നല്ലൊരു പങ്ക് അവൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അവൾക്ക് നല്ലൊരു മനസ്സുണ്ട് സ്വന്തം അമ്മയെ പോലെ തന്നെയാണ് നിങ്ങളുടെ അമ്മയെ അവൾ നോക്കുന്നതും. അവളുടെ സ്വന്തം അമ്മ നിങ്ങളുടെ കുത്തേറ്റു ശരീരം തളർന്നു കിടക്കുന്നു. എന്നിട്ട് പോലും അവൾ നിങ്ങളെ കുറ്റം പറഞ്ഞിട്ടില്ല അവളുടെ അച്ഛൻ ചെയ്ത തെറ്റിന് പാപങ്ങൾക്ക് അവൾ ഏറ്റെടുത്തു അവൾക്ക് കഴിയുന്ന പോലെ പ്രായശ്ചിത്തം ചെയ്യുന്നുണ്ട്. എന്തൊരുവിത്രമായ കാര്യമാണ് ഒരു സിനിമ കഥയെ വെല്ലുന്ന തരത്തിൽ ഒരു കഥ..! അത് പറഞ്ഞു അബി ഒന്ന് നിർത്തി ശേഷം ആൽബർട്ടിനെ ഒന്നു നോക്കി…
താൻ അമ്മയെ ഇടക്കൊക്കെ പോയി കാണുവോ…? നിറഞ്ഞുവന്ന കണ്ണുകളാലെ അവൻ അവളോട് ചോദിച്ചു.
താൻ എന്റെ അമ്മയെ ദ്രോഹിച്ചില്ല എന്നുള്ളത് ഈ വിശ്വാസമാണ്.
അതിന് ഉത്തരമായി അവൾ ഒന്നു പുഞ്ചിരിച്ചു.
ശേഷം വീണ്ടും അവൾ ആൽബർട്ടിനോട് ചോദിച്ചു.
“മനസ്സിലെ പകയൊക്കെ കളഞ്ഞ് ആ അമ്മയുടെ പഴയ മകനായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചോട്ടെ ഞാൻ…?
അതിനുള്ള ഉത്തരമായി ആൽബർട്ട് അവൾക്ക് ഒരു വരണ്ട ചിരി നൽകി.
താൻ ചെയ്ത കുറ്റകൃത്യങ്ങളുടെ തീവ്രത ആൽബർട്ടിന് നന്നായി അറിയാമായിരുന്നു. ഇനി തനിക്ക് അങ്ങനെയൊരു നാളുകൾ ഇനി ഉണ്ടാകുമോ എന്നറിയില്ല. അവന് അമ്മയുടെ ആ പഴയ മകനായി ഒതുങ്ങുവാൻ തോന്നി. എന്നാൽ അമ്മയെ അവഗണിച്ച നാളുകൾ ഓർത്തപ്പോൾ താൻ അതിന് അർഹനല്ല എന്ന് ആൽബർട്ടിന് തോന്നിയപ്പോൾ അറിയാതെ അവന്റെ തല താഴ്ന്നു പോയി…!
ഇതെങ്ങോട്ടാ പോകുന്നത്…? രാത്രിയിൽ തന്റെ കൈകളിൽ കൈകോർത്തുപിടിച്ച് നടന്നു നീങ്ങുന്നവനെ നോക്കി അവൾ ചോദിച്ചു!
ഒരു സ്ഥലത്തേക്ക്..?
അവൻ മറുപടി നൽകി.
അത് എങ്ങോട്ടാണെന്നാണ് ചോദിച്ചത്…?
ഇങ്ങോട്ട് വാടി..! എന്നും രാത്രിയിൽ ആ പാട്ടുകാരന്റെ ആത്മാവിനെ മാത്രം നോക്കി ഇരുന്നാൽ മതിയോ…?
അവനത് ചോദിച്ചതും അവൾ ഒന്നും മനസ്സിലാകാതെ അവനൊപ്പം നടന്നു…!
ആ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ അവൾ വിടർന്ന കണ്ണുകളോടെ ജോനാഥനെ നോക്കി..l
ഓർമ്മയുണ്ടോ…? അവൻ ചെറു ചിരിയോടെ അവളോട് ചോദിച്ചു…!
“പിന്നല്ലാതെ നമ്മൾ ആദ്യമായി കണ്ടത് ഇവിടെ വെച്ചിട്ടല്ലേ…?
നമ്മളല്ല നീ… നീ എന്നെ ആദ്യമായി കണ്ടത് ഇവിടെ വെച്ചിട്ടാണ് പക്ഷേ ഞാൻ നിന്നെ കണ്ടത് ആ സെമിത്തേരിയിൽ വെച്ചു.
ജോനാഥൻ അവളെയും ചേർത്തുപിടിച്ച് അകത്തേക്ക് കയറി.
അന്നു കണ്ട അന്ധകാരം നിറഞ്ഞ വീട് ആയിരുന്നില്ല ആ വീട്. ആ ചുവരുകളിൽ പുതിയ ചായം സ്ഥാനം പിടിച്ചിരിക്കുന്നു. പ്രകാശത്തെ ചുമന്നുകൊണ്ട് ബൾബുകൾ..!
” എന്റെ മറ്റൊരു സ്വപ്നമായിരുന്നു അബി. നഷ്ടപ്പെട്ടുപോയ മ്യൂസിക് ഷോപ്പ്..! മ്യൂസിക് ഓഫ് സോൾ ആത്മാവിന്റെ സംഗീതം..!
അകത്ത് പലതരം സംഗീതോപകരണങ്ങൾ അവിടവിടെയായി ഇടം പിടിച്ചിരിക്കുന്നു. ജോനാ ഒരു പുസ്തകം അവൾക്ക് നേരെ നീട്ടി.. ആ പുസ്തകത്തിന്റെ കവർ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
“ആത്മാവിന്റെ സംഗീതം..! ഇതായിരുന്നു അന്ന് താൻ ആ മുറിയിൽ കണ്ടത്.
” ഇത് വെറുമൊരു കഥയല്ല പെണ്ണേ എന്റെ ജീവിതം തന്നെയാണ്. തങ്ങൾ ജീവിച്ചിരുന്നാൽ സ്വന്തം മകന് കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് കരുതി ജീവൻ വെടിഞ്ഞ രണ്ട് ആത്മാക്കളുടെ കഥ..!
ഈ ബുക്കിന് ഒരു പതിപ്പേയുള്ളൂ. ഒരേ ഒരു വായനക്കാരിയും നീ മാത്രം..!
പിന്നീട് അവർക്കിടയിൽ മൗനം സംസാരിച്ചു കൊണ്ടിരുന്നു…
അബി നീ നിനക്ക് ഇഷ്ടപ്പെട്ട ഒരു ഇൻസ്ട്രുമെന്റ് പറയ്..? ഐശ്വര്യമായി ഇനിയങ്ങോട്ട് തുടങ്ങിക്കളയാം…!
പറഞ്ഞതും അവളുടെ വിരലുകൾ നീണ്ട ഇടത്തേക്ക് ജോനാഥൻ നോക്കി.
ഫ്ലൂട്ട്..! അവൻ ആവേശത്തോടെ പറഞ്ഞു.. വല്ലാത്തൊരു ഇഷ്ടമാണ് തനിക്ക് എന്നും വേണുനാദത്തിനോട്…!
അവന്റെ ശ്വാസം സംഗീതമായി ഒഴുകിയത് അവളുടെ ഹൃദയത്തിലേക്കായിരുന്നു. ഒരേ താളത്തിൽ അവരുടെ ആത്മാവ് സംഗീതം പൊഴിച്ചുകൊണ്ടിരുന്നു.
തന്റെ ആത്മാവ് എന്ന് കരുതിയ സംഗീതവും ഇന്നൊരുവളുടെ ഹൃദയത്തുടിപ്പുമായി അലിഞ്ഞു ചേർന്നിരിക്കുന്നു…!
അവസാനിച്ചു…
🕊️ആത്മാവിന്റെ സംഗീതം 🕊️
Written by Wasim Akram
tur kategorileri bazıları I enjoyed the guide’s energy and knowledge. https://www.iglinks.io/echoll-3ge