പ്രണയ വർണ്ണങ്ങൾ
രംഗം 1
മോനെ സുഹൈലെ നീ ഇന്ന് തന്നെ ആമിനയെ കൂട്ടി കൊണ്ട് വരണം.
ഇല്ല ഉമ്മ എന്റെ മനസ്സ് ഇതുവരെ അതിന് പാകപ്പെട്ടിട്ടില്ല.
ഇത് തന്നെ അല്ല നീ കഴിഞ്ഞ നാലു മാസമായിട്ട് പറയുന്നത്.
എന്നെ കൊണ്ട് പറ്റുന്നില്ല ഉമ്മ.
എന്നാ നീ ഒരു കാര്യം ചെയ്യ് വേറെ ഒരു വിവാഹം കഴിക്ക്.
ഉമ്മാ.എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ ഇങ്ങനെ
സുഹൈൽ സങ്കടം കടിച്ചമർത്തി.
മോനെ സുഹൈലെ തെറ്റുകളൊക്ക മനുഷ്യ സഹജമാണ്. പ്രപഞ്ചത്തിലെ സൃഷ്ടാവ് നമ്മൾ ചെയ്യുന്ന തെറ്റുകളൊക്ക പൊറുത്തു തന്ന് വീണ്ടും ഒരു പുലരി നമുക്ക് സമ്മാനിക്കുന്നില്ലേ. പടച്ചവനിക്ക് അതൊക്കെ പൊറുത്തു തരാമെങ്കിൽ വെറും നിസ്സാരക്കാരായ നമ്മൾക്ക് എന്തുകൊണ്ട് പൊരുത്തപ്പെട്ടുകൂടാ. എന്റെ മോൻ നല്ലോണം ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുക്ക്.
അതും പറഞ്ഞുകൊണ്ട് സുഹൈലിന്റെ ഉമ്മ മുറിവിട്ട് പുറത്തേക്ക് പ്പോയി. സുഹൈൽ മേശയുടെ മുകളിലുള്ള അവന്റെ കല്ല്യാണഫോട്ടോയിൽ തലോടി ഓർമ്മകളെ തട്ടിയുണർത്തി.
ഉറുമാമ്പഴത്തിന്റെ ചേലുള്ള ഒരു നാടൻ പെൺകുട്ടി. മഞ്ഞ ചുരിദാറിൽ അതീവ സുന്ദരിയായ് ജ്യൂസ് ട്രേയുമായി എന്റെ മുന്നിലേക്ക് മന്ദം മന്ദം നടന്ന് വന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നി.
മോളെ പേരെന്താണ്?
ആമിന.
നിനക്കൊന്നും ചോദിക്കാനില്ലെന്ന് പറഞ് സുഹൈലിന്റെ ഉമ്മ അവനിക്ക് ഒരു തട്ട് കൊടുത്തപ്പോഴാണ് സുഹൈൽ ആമിനയുടെ സൗന്ദര്യത്തിന്റെ മാന്ത്രിക വലയത്തിൽ നിന്നും മോചിതനായത്.
ഡിഗ്രി കംപ്ലീറ്റ് ചെയ്തിരുന്നോ?
പെട്ടന്ന് വായിൽ വന്ന ചോദ്യം തന്നെ സുഹൈൽ ചോദിച്ചു.
അതെ,അവളുടെ ഉപ്പയും ഉമ്മയും ഇല്ലാത്ത കുറവുകളൊന്നും അറിയിക്കാതെയാ നമ്മൾ അവളെ വളർത്തിയത്. അത്കൊണ്ട് തന്നെയാ നമ്മൾ ഡിഗ്രി ഒക്കെവളെ പഠിപ്പിച്ചത്. ആമിന പറയുന്നതിന് മുൻപേ ആമിനയുടെ ഉപ്പയുടെ അനുജൻ മറുപടി നൽകി.
അങ്ങനെ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു. സുഹൈലിന്റെ ഉപ്പ സുഹൈലിന്റെ കുട്ടികാലത്ത് തന്നെ മരണപ്പെട്ടിരുന്നു. സുഹൈലിന്റെ ഉമ്മാന്റെ ഉപ്പ കളത്തിൽ ഹമീദ് ഹാജിയാർ നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയാണ്. നല്ല സമ്പന്നനും. അതുകൊണ്ടു തന്നെ സുഹൈലിന്റെ ഉമ്മാക്ക് മകനെ വളർത്താൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഹമീദ് എല്ലാം കണ്ടറിഞ്ഞു ചെയ്തു. സുഹൈലിന്റെ എം.ബി.എ പഠിക്കണമെന്ന ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു. വിദേശത്ത് നല്ലൊരു കമ്പനിയിൽ സുഹൈലിന് ജോലി കിട്ടി. രണ്ടു വർഷത്തിന് ശേഷം അവൻ നല്ലൊരു വീട് വെച്ചു. അവനും ഉമ്മയും അവിടെ സന്തോഷത്തോടെ താമസിച്ചു. വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ എവിടെയെങ്കിലും ഒരു ജോലി നോക്കാൻ ഉമ്മ അവനെ നിർബന്ധിച്ചു.വിദേശത്ത് സ്വന്തമായി ഒരു ബിസ്സിനെസ്സ് അവന്റെ സ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ സുഹൈൽ വീണ്ടും വിദേശത്തേക്ക് പറന്നു. ഉമ്മാക്ക് സഹായത്തിന് ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി. സുഹൈൽ അവന്റെ സ്വപ്നം നേടിയെടുക്കാനുള്ള ഓട്ടം തുടങ്ങി.
രംഗം 2
മാസങ്ങൾ കടന്നുപ്പോയി. ഉമ്മാന്റെ നിർബന്ധപ്രകാരം പെണ്ണുകാണാൻ വേണ്ടി ഒരാഴ്ച്ച ലീവ് എടുത്ത് സുഹൈൽ നാട്ടിലേക്ക് വന്നു. ആദ്യമായി പെണ്ണുകണ്ട കുട്ടി നെ തന്നെ അവനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ സുഹൈലും ആമിനയും തമ്മിലുള്ള എൻഗേജ്മെന്റ് നടന്നു. ആമിനയുടെ ഉപ്പയും ഉമ്മയും മരണപെട്ടിരുന്നു. അവൾ ഉപ്പാന്റെ അനിയന്റെ കൂടെയാണ് താമസം. സുഹൈലിന്റെ ലീവ് കഴിഞ്ഞ് പ്രിയപെട്ടവരോട് യാത്ര പറഞ്ഞ് അവൻ വിദേശത്തേക്ക് മടങ്ങി. പിന്നീടുള്ള സുഹൈലിന്റെ ദിവസങ്ങൾക്ക് പ്രണയവർണ്ണമായിരിന്നു. വിരഹവും പ്രണയവും നിറഞ്ഞ മനോഹര ദിവസങ്ങൾ, ആമിനയോടുള്ള പ്രണയസംഭാക്ഷണങ്ങൾ അവനിൽ ആനന്ദം സൃഷ്ടിച്ചു. കാമുകി മാരോടും ഭാര്യമാരോടും സംസാരിക്കുന്ന സുഹൃത്തുക്കളെ ഇത്ര മാത്രം സംസാരിക്കാൻ എന്താ ഉള്ളതെന്ന് പറഞ് കളിയാക്കുന്ന സുഹൈൽ ആമിനയോട് പുലരും വരെ സംസാരിച്ചിരുന്നു.
എന്നാലും സുഹൈലെ ഇങ്ങനെയൊക്കെ മനുഷ്യന്മാർ മാറുമോ, നമ്മളെയൊക്കെ കളിയാക്കിയിട്ട് ഇപ്പോൾ നിന്റെ ഫോണിന് തീരെ റസ്റ്റ് ഇല്ലാലോ,എന്നാലും നിന്റെ പാട്ട് അടിപൊളിയായിരുന്നു.നീ ഇതുവരെ ഒരു മൂളി പാട്ട് പാടുന്നത് പോലും നമ്മൾ കേട്ടിട്ടില്ല ഒരു പെണ്ണിനെ കിട്ടുമ്പോഴേക്കും നിന്റെ ഉള്ളിലെ ഗാനഗന്ധർവ്വനെ നമ്മൾക്ക് കാണാനും അടുത്ത് കേൾക്കാനും പറ്റിയല്ലോ നമ്മൾക്ക് പെരുത്ത് സന്തോഷമായി അല്ലെ മുജീബേ.
റഷീദ്ക്ക പറഞ്ഞത് ശരിയാ ,സുഹൈൽ ഇപ്പോൾ ഫുൾ ബിസി ആയിപ്പോയി നമ്മളോട് സംസാരിക്കാൻ അവനിക്ക് സമയമില്ല ഫുൾ ടൈം ഓളോട് സംസാരിക്കാനെ അവനിക്ക് സമയമുള്ളൂ. ഇതൊക്കെ തുടക്കത്തിന്റെ ആവേശം മാത്രമല്ലേ മുജീബേ, നമ്മൾ ഇതൊക്കെ എത്ര കണ്ടതാ.
റൂം മേറ്റ്സ് പറയുന്നത് കേട്ട് അവർക്ക് ഒരു ചിരി സമ്മാനിച്ചതല്ലാതെ സുഹൈൽ മറുപടി ഒന്നും കൊടുത്തില്ല. കൊടുത്താൽ പിന്നെ അവർ നിർത്തില്ലാന്ന് അവനിക്ക് നന്നായിട്ടറിയാം. റമീസിന്റെ കല്ല്യാണം ഉറപ്പിച്ചപ്പോൾ ഇത്പോലെ നമ്മൾ എല്ലാവരും അവനെയും കുറെ കളിയാക്കിയതാണ്. ഈ മരുഭൂമിയിൽ ജോലി ചെയ്ത് കഷ്ടപെടുമ്പോൾ ഇതുപോലെ എന്തെങ്കിലും നേരംപോക്ക് വേണ്ടേ.
സുഹൈൽ ആത്മഗദം പറഞ്ഞു.
സുഹൈലും ആമിനയും പ്രണയിച്ചു കൊണ്ടേയിരുന്നു.
ഇക്കാ….
പറ, ആമി…
ഇക്ക എപ്പോഴും എനിക്ക് പാടി തരാറുള്ള പാട്ട് ഒന്ന് പാടി തരുമോ
ഇക്കാടെ കുട്ടിക്കല്ലാതെ ഞാൻ വേറെ ആർക്ക് പാടികൊടുക്കാനാ മുത്തേ.
അവന്റെ മധുരമാർന്ന പാട്ടിൽ അവൾ അവരുടെ ജീവിതം സ്വപ്നം കണ്ടുറങ്ങി.
എട്ട് മാസങ്ങൾ കടന്നുപോയതവർ അറിഞ്ഞില്ല.
ആമി…
എന്താ ഇക്കാ.
എന്റെ ആമിയെ എനിക്ക് കാണാൻ തോന്നുന്നു.
എനിക്കും നല്ല ആഗ്രഹമുണ്ട്. ഇക്ക എപ്പോഴാ നാട്ടിൽ വരാൻ?
ഈ മാസം അവസാനം ഞാൻ എന്തായാലും വരും,
അടുത്ത മാസമല്ലേ നമ്മൾ കാത്തിരുന്ന നമ്മുടെ കല്യാണം അത് കഴിഞ്ഞാൽ ഇക്ക എന്നും ആമിയുടെ കൂടെ തന്നെ ഉണ്ടാവില്ലേ, ഇക്കാടെ ആമി മോള് ഉറങ്ങിക്കോ. ലേറ്റായില്ലേ ഞാൻ നാളെ വിളിക്കാം.
അങ്ങനെ ആ മാസ അവസാനം സുഹൈൽ നാട്ടിലെത്തി. കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഹമീദ് എല്ലാത്തിനും നേതൃത്വം വഹിച്ചു. പ്രായം ആയെങ്കിലും ഹമീദ് ഹാജിയാരുടെ പ്രൗഡി ക്ക് ഒരു കുറവും വന്നില്ല. സുഹൈലിന്റെ ഉമ്മയും ബന്ധുക്കളും സന്തോഷത്തോടെ കല്ല്യാണഒരുക്കങ്ങൾ പൂർത്തീകരിച്ചു. കളത്തിൽ തറവാട്ടിലെ പുതുതലമുറയിലെ ആദ്യത്തെ കല്ല്യാണം ഗംഭീരമായിത്തന്നെ നടന്നു. സുഹൈലിന്റെ ഉമ്മ സ്നേഹത്തോടെ മരുമകളുടെ കയ്യിലേക്ക് പാൽ ഗ്ലാസ് വെച്ചു നീട്ടി.ആമിന പാൽ ഗ്ലാസുമായി നാണത്തോടെ മണിയറയിലേക്ക് നടന്നു നീങ്ങി. നീല സാരിയിൽ മുല്ലപ്പൂ ചൂടി കണ്ണിൽ സുറുമയെഴുതി വരുന്ന ആമിനയെ സുഹൈൽ തന്റെയടുത്ത് ചേർതിരുത്തി. നാണത്തോടെ അവൾ പാൽ ഗ്ലാസ് അവനു നേരെ നീട്ടി അവൻ പകുതി കുടിച്ച് പാതി അവൾക്ക് നൽകി.
ആമി..
അവളുടെ മുഖം അവൻ അവന്റെ കൈകളിൽ കോരിയെടുത്തു അവളുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി. ആമിന കണ്ണുകൾ മുറുക്കി അടച്ചു.
ആമി..ആദ്യ കാഴ്ച്ചയിൽ തന്നെ ഉറുമാമ്പഴത്തിന്റെ നിറമുള്ള നിന്റെ മുഖം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
ആമി ചിരിച്ചു.
നീ ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ എന്റെ കണ്ട്രോൾ പോവുന്നു.
ആമിന വീണ്ടും കുസൃതിയോടെ ചിരിച്ചു. സുഹൈൽ അവളെ കോരിയെടുത്ത് വട്ടം കറക്കി. അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു. സുഹൈൽ അവളെ പതിയെ കട്ടിലിലേക്കിട്ടു. അവളുടെ അധരത്തിൽ അമർത്തി ചുംബിച്ചു. ആമിനയുടെ കവിളിൽ മാറി മാറി ചുംബിച്ചു. പെട്ടെന്ന് ആമിനയുടെ കൈകാലുകൾ ശക്തിയായി വിറക്കാൻ തുടങ്ങി,വായിൽ നിന്നും നുരയും പതയും വരാൻ തുടങ്ങി. അതുകണ്ട് സുഹൈൽ പ്രരിഭ്രമിച്ചു നിന്നു. ആമി ആമി എന്താ പറ്റിയെ മോളെ ആമി……..സുഹൈൽ ഉറക്കെ നിലവിളിച്ചു അതുകേട്ട് ഉമ്മ ഓടി വന്നു, കതക് തട്ടി. അവൻ വേഗം വാതിൽ തുറന്നു.
എന്തു പറ്റി മോനെ?!
രംഗം 3
കട്ടിലിൽ വിറച്ചിരിക്കുന്ന ആമിയുടെ കയ്യിൽ ഉമ്മ താക്കോൽ കൂട്ടം വെച്ചമർത്തി. അവർ വേഗം അവളെ ആശുപത്രിയിലേക്കെത്തിച്ചു. സുഹൈലിന്റെ നെഞ്ചിടിപ്പ് കൂടി തന്റെ പ്രിയതമയ്ക്ക് എന്തു പറ്റിയെന്നറിയാതെ അവൻ ആശുപത്രിയിലെ ഐ സി യു വാർഡിന്റെ മുന്നിൽ കാത്ത് നിന്നു.
എന്റെ ആമി ക്ക് എന്താ പറ്റിയത് ഉമ്മ?
അവൻ കൊച്ചു കുട്ടിയെപ്പോലെ പൊട്ടി കരഞ്ഞു. ഉമ്മ അവനെ ആശ്വസിപ്പിക്കാൻ പാടുപെട്ടു. കുറച്ചു സമയത്തിന് ശേഷം ഡോക്ടർ പുറത്ത് വന്ന് അവരോട് സംസാരിച്ചു.
വർഷങ്ങളായി അപസ്മാരം എന്ന അസുഖത്തിന് മെഡിസിൻ കഴിക്കുന്ന ആളാണ് ആമിന എന്ന സത്യം അവർ ഡോക്ടറിലിൽ നിന്ന് മനസിലാക്കി. ആ വാർത്ത സുഹൈലിനെ വല്ലാതെ തളർത്തി. അവനിൽ നിന്നും ആമിനയും കുടുംബക്കാരും അസുഖത്തെ മറച്ചു വെച്ചതോർത്തപ്പോൾ അവരോട് സുഹൈലിന് വല്ലാത്തൊരു വെറുപ്പ് തോന്നി. ആശുപത്രിയിൽ നിന്ന് നേരെ അവർ ആമിനയുടെ വീട്ടിലേക്ക് പോയി.
എന്താ ഇക്കാ നമ്മൾ ഇവിടെ?
നീ ഇറങ്.
സുഹൈൽ ഗൗരവത്തോടെ പറഞ്ഞു.
ആമിനയുംസുഹൈലുംകാറിൽനിന്നിറങ്ങി.അഫ്സലിന്റെ ഉമ്മ കാറിൽതന്നെയിരുന്നു. പുമുഖത്ത് ആമിനയുടെ എളാപ്പ പത്രം വായിച്ചുകൊണ്ടിരിപ്പാണ്. ആമിനയെയും സുഹൈലിനെയും കണ്ടപ്പോൾ അയാൾ പത്രം മടക്കി വെച്ചു.
കള്ളം പറഞ്ഞ് ഒരു അസുഖകാരിയാണല്ലേ എന്റെ തലയിൽ കെട്ടിവെച്ചത്,നിങ്ങളുടെ കുട്ടിയെ എനിക്ക് തന്നപോലെ ഞാൻ ഇവിടെ തിരിച്ചു ഏൽപ്പിക്കുകയാ,സത്യം തുറന്നു പറയാനുള്ള മനസ്സ് നിങ്ങളും പിന്നെ ഇതാ ഇവളും കാണിച്ചില്ല.
സുഹൈലിന്റെ പ്രതികരണം കേട്ട് ആമിന ഞെട്ടി.
തൊലി വെളുപ്പ് കണ്ട് കണ്ണ് മഞ്ഞളിച്ചു ഒന്നും അനേഷിക്കാതെ കെട്ടിയിട്ട് നിന്റെ കാര്യം
നടത്തിയിട്ട് എന്റെ വീട്ടുമുറ്റത്തു വന്ന് ശബ്ദമുയർത്താൻ എങ്ങനെ ധൈര്യം വന്നട നിനക്ക്.
എളാപ്പന്റെ മറുപടി കേട്ട് സുഹൈൽ രോക്ഷകുലനായി.
കള്ളം പറഞ്ഞ് എന്നെ വഞ്ചിച്ചത് പോരാഞ്ഞിട്ട് ന്യായം പറയുന്നോ, നിങ്ങളെ ഞാൻ എന്റെ ഉപ്പാന്റെ സ്ഥാനത്താണ് കണ്ടത്. അതുകൊണ്ട് ഞാൻ ഇതിനു മറുപടി പറയുന്നില്ല. പക്ഷെ ഈ ജന്മത്തിൽ നിങ്ങളോടും താ പിന്നെ എന്നോട് കള്ളം പറഞ് എന്നെ വഞ്ചിച്ച ഇവളോടും ഞാൻ ഒരിക്കലും പൊറുക്കില്ല.
ആമിനയുടെ ഹൃദയം നിയന്ത്രണധീതമായി തുടിച്ചു ,കണ്ണിൽ നിന്ന് ചുടു കണ്ണീർ പുറത്തേക്കൊഴുകി,നടന്നകന്നു പോവുന്ന സുഹൈലിനെ നോക്കി ആമിന ശില പോലെ നിന്നു. സുഹൈൽ കാറിൽ കയറി ഉമ്മ ആമിനയെ അന്വേഷിച്ചു അവൻ ഒന്നും പറയാതെ കാർ മുന്നോട്ട് എടുത്തു.
രംഗം 4
സുഹൈലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ വിവാഹ ഫോട്ടോയിൽ ആമിനയുടെ മുഖത്ത് ചുംബിച്ചു. ആ ഫോട്ടോയെ നെഞ്ചോട് ചേർത്തു.
ആമി…നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ല ആമി. അത്ര മേൽ ആഴത്തിൽ നീ എന്നിൽ പതിഞ്ഞു പോയി മുത്തേ.
സുഹൈലെ…
എന്താ ഉമ്മാ,ആമിന വിളിച്ചിരുന്നു അവളുടെ എളാപ്പ ആക്‌സിഡന്റായിട്ട് ഹോസ്പിറ്റലിൽ ആണത്രേ. നമുക്ക് അവിടെ വരെ ഒന്ന് പോകാം മോനെ,സീരിയസ് ആണെന്ന പറഞ്ഞത്.
അഫ്സൽ ഉമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തുന്നതിനു മുൻപ് എളാപ്പ മരണപ്പെട്ടിരുന്നു. ഖബർ അടക്കത്തിനു ശേഷം വീട് ശൂന്യമായി. എളാപ്പന്റെ ഭാര്യയും ആമിനയും സുഹൈലും ഉമ്മയും മാത്രമായി അവിടെ. തളർന്നിരിക്കുന്ന ആമിനയുടെ അടുത്തേക്ക് സുഹൈൽ പോയി.
ആമി….
വേണ്ട, ഇനി അങ്ങനെ വിളിക്കേണ്ട ഈ വിളിക്കായ് ഞാൻ ഒരുപാട് കാത്തിരിന്നിരുന്നു.
ആമി പ്ലീസ്.
ഉമ്മാന്റെ മരണം നേരിട്ട് കണ്ട മകൾക്കു വന്നൊരു ഷോക്ക് അതാണ് എന്റെ അസുഖമായി മാറിയത്. ഞാനും ഉമ്മയും ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഒരു കാർ വന്ന് എന്റെ ഉമ്മയെ ഇടിച്ചു തെറിപ്പിച്ചു,ഉമ്മ നടുറോഡിലേക്ക് തെറിച്ചു വീണു,എതിരെ വന്ന ലോറി ഉമ്മാന്റെ ദേഹത്തുകൂടി കയറിയിറങ്ങി,ഇതുകണ്ട് നിന്ന പത്താംക്ലാസുകാരിയുടെ മനസ്സിന് അത് താങ്ങാവുന്നതിലും അപ്പുറമായിരിന്നു,അതിന് ശേഷമാണ് ആ അസുഖം എന്നെ പിടികൂടിയത്.
ആമിന യേങ്ങി യേങ്ങി പറഞ്ഞു.
പിന്നീട് വിദേശത്തെ ജോലി മതിയാക്കി ഉപ്പ എന്റെ കൂടെ തന്നെ നിന്നു. ഉമ്മ ഇല്ലാത്ത കുറവ് അറിയാകാതെ എന്നെ പൊന്ന് പോലെ നോക്കി.ആ സമയത്താണ് വീടില്ലാത്ത എന്റെ എളാപ്പയും ഭാര്യയും നമ്മുടെ വീട്ടിലേക്ക് താമസം മാറിയത്. അവരും എന്നോട് സ്നേഹത്തിൽ പെരുമാറി. പക്ഷെ വിധി എന്നോട് വീണ്ടും ക്രൂരത കാണിച്ചു. ഞാൻ +2വിനു പഠിക്കുമ്പോൾ ഉപ്പയുംഎന്നെവിട്ടുപ്പോയിഅറ്റാക്കായിരിന്നു.
ആമിന പൊട്ടി കരഞ്ഞു. കണ്ണുനീർ തുടച്ചു കൊണ്ടവൾ വീണ്ടും പറയാൻ തുടങ്ങി.
പിന്നീട് അങ്ങോട്ട് എന്റെ ജീവിതം മാറി മറിഞ്ഞു. അതുവരെ സ്നേഹത്തോടെ പെരുമാറിയിരുന്ന എളാപ്പയും അമ്മായിയും പിന്നീട് സ്നേഹം കാണിച്ചതേയില്ല കിട്ടുന്ന അവസരങ്ങളില്ലെല്ലാം അവർ എന്നെ വേദനിപ്പിച്ചു. തുടർന്ന് പഠിക്കാനുള്ള എന്റെ ആഗ്രഹം അവർ മുതലാക്കി,എന്റെ പേരിലുള്ള ഈ വീട് അവരുടെ പേരിൽ എഴുതി കൊടുക്കണമെന്നായിരിന്നു അവരുടെ ആവിശ്യം. ഞാൻ അത് നടത്തികൊടുത്തു. അതുകൊണ്ട് മാത്രം എന്നെ ഡിഗ്രി വരെ പഠിപ്പിച്ചു. അതിന് ശേഷമാണ് നിങ്ങളുടെ വിവാഹലോചന വരുന്നത്. അന്ന് നിങ്ങളുടെയും ഉമ്മാന്റെയും പെരുമാറ്റം കണ്ടപ്പോൾ എനിക്കൊരുപാടിഷ്ടായി. എന്റെ അസുഖത്തിന്റെ കാര്യങ്ങളൊക്കെ നിങ്ങളോട് പറഞ്ഞന്നാണ് എളാപ്പയും അമ്മായിയും എന്നോട് പറഞ്ഞത്. സത്യമായിട്ടും എനിക്കറിയില്ലായിരുന്നു നിങ്ങളോട് അവരെല്ലാം മറച്ചു വെച്ചിരുന്നുയെന്ന്. അല്ലാതെ ഞാൻ ആരെയും കള്ളം പറഞ് വഞ്ചിച്ചിട്ടില്ല. ഇതൊക്കെ തുറന്നു പറയാൻ ഞാൻ ഒരുപാട് തവണ നിങ്ങളുടെ ഫോണിലും ഉമ്മാന്റെ ഫോണിലും വിളിച്ചിരുന്നു പക്ഷെ നിങ്ങൾ എടുത്തില്ല. കഴിഞ്ഞ കാര്യങ്ങളൊന്നും എനിക്ക് ഓർക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് നമ്മുടെ എൻഗേജ്മെന്റിന് ശേഷം ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ ഇതൊന്നും പറയാതിരിന്നത്. അല്ലാതെ ഒന്നും മറച്ചുവെക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നിങ്ങൾ എന്റെ ജീവിതത്തിൽ വന്നതിന് ശേഷമാണ് നിറം മങ്ങിയ എന്റെ ദിവസങ്ങൾക്ക് പ്രണയത്തിന്റെ വർണ്ണമായത്. അതിനും അധിക ആയുസ്സുണ്ടായില്ല,എനിക്ക് പറയാനുള്ളത് പോലും കേൾക്കാതെ നിങ്ങൾ ഇവിടെ എന്നെ ഉപേക്ഷിച്ചു പോയപ്പോൾ എളാപ്പയും അമ്മായിയും കുത്തുവാക്കുകൾ കൊണ്ട് എന്നെ മുറിവേൽപ്പിച്ചു. പിന്നീട് അങ്ങോട്ട് എനിക്ക് കണ്ണീരിൽ കുതിർന്ന ദിവസങ്ങളായിരിന്നു.
ആമിന പൊട്ടിക്കരഞ്ഞു
ആമി …എന്നോട് ക്ഷമിക്ക് മോളെ. നീ എന്നെ കള്ളം പറഞ് വഞ്ചിച്ചെന്നോർത്തപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അത് എന്റെ ഉള്ളിൽ നിന്നോട് വെറുപ്പായിമാറി പക്ഷെ ഒരു ദിവസം പോലും നിന്നെ ഓർക്കാതെ എന്നിൽ നിന്നും കടന്നുപോയിട്ടില്ല. അത്ര മേൽ ആഴത്തിൽ നീ എന്നിൽ പതിഞ്ഞു പോയി മുത്തേ ഈ ഇക്കാനോട് നീ ക്ഷമിക്ക് ഞാൻ നിന്റെ കാൽ പിടിക്കാം.
എന്താ ഈ കാണിക്കുന്നേ അങ്ങനെയൊന്നും ചെയ്ത് ഇക്കാടെ ആമിയെ ഇനിയും വേദനിപ്പിക്കല്ലേ ഇക്കാ
ആമിന പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൈലിനെ കെട്ടിപിടിച്ചു. സുഹൈൽ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഉറുമാമ്പഴത്തിന്റെ നിറമുള്ള അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. സന്തോഷം കൊണ്ട് ആമിനയുടെ കണ്ണുകൾ വിടർന്നു.
വർഷങ്ങൾക്കു ശേഷം ,സുഹൈലിന്റെ നെഞ്ചിൽ തല വെച്ചുറങ്ങുന്ന ആമിന
ഇക്കാ..
പറ മുത്തേ…
ഇക്ക എപ്പോഴും പാടി തരാറുള്ള ആ പാട്ടില്ലേ എനിക്ക് അതൊന്നു പാടി തരുമോ
ഹഹഹ…നിനക്ക് ആ പാട്ട് കേട്ട് ഇതുവരെ മടുത്തില്ലേ പെണ്ണെ
ഇല്ല ഇക്ക ,ആ ആൽബം സോങ് ഇക്ക പാടി കേൾക്കുമ്പോ വല്ലാത്തൊരു ഫീലാണ്,ചുറ്റും പ്രണയവർണ്ണങ്ങൾ നിറയും. പാട് ഇക്കാ.
അത് വേണോ ,നമ്മളെ മോനുണരും.
“ ഉറുമ്മാമ്പഴത്തിന്റെ റങ്കുള്ള പെണ്ണെ നീ ഇന്നെന്റെ ബീവിയായ് പോരൂ…ലേ, കണ്ണിൽ സുറുമയിട്ട് നല്ല മുല്ലപ്പൂ ചൂടി മെയ്യിൽ അത്തറു പൂശി സുന്ദരി പെണ്ണായി കൂടെ കൂടാൻ പോരൂലേ..(2)
സുഹൈലിന്റെ സ്വര മാധുര്യത്തിൽ
ആമിനയുടെയും സുഹൈലിന്റെയും ജീവിതം പ്രണയവർണ്ണങ്ങൾ നിറഞ്ഞതായി.
മാത്രമായി അവിടെ. തളർന്നിരിക്കുന്ന ആമിനയുടെ അടുത്തേക്ക് സുഹൈൽ പോയി.

Story written by MUHSINA ANSEER