അസുരാധിപതി പാർട്ട് 10

Episode : 10

Written by : Vaiga Vedha & Wasim Akram

ഗൗരവിന്റെ നിർദ്ദേശപ്രകാരം ദയ രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ കാശി അവരെ ഓർഫനേജിലേക്ക് മാറ്റി.
അവരെ കാണുന്നതിനായും അവർക്കുള്ള വസ്ത്രങ്ങളും മധുരപലഹാരങ്ങളുമായി ദയ അവിടെ എത്തി.
അവളെ കണ്ടതും ആ കുഞ്ഞുങ്ങളെ എല്ലാവരും അവളെ സ്നേഹത്തോടെ വട്ടമിട്ടു പൊതിഞ്ഞു.
അവരുടെ സന്തോഷം കണ്ടുകൊണ്ടിരുന്നരുന്ന
അവളോട് ആയി പറഞ്ഞു…

” വലിയൊരു നന്മയാണ് മാഡം ചെയ്തത്…

കുഞ്ഞുങ്ങളെയെല്ലാം കണ്ടതിനു ശേഷം ഫാദർ ഡൊമിനിക്കിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു ദയ…

” ഇതുപോലെ കുഞ്ഞുങ്ങളെ കണ്ണിനു നേർക്ക് കാണുമ്പോൾ അറപ്പോടെ മുഖം തിരിച്ചു പോകുന്നവരാണ് നമുക്ക് ചുറ്റും ഇപ്പോളുള്ളത്…

സംസാരിച്ചുകൊണ്ട് അവർ ഇരുവരും ഒരു മാവിന്റെ ചുവട്ടിൽ എത്തി
ആ മാവിൻ ചുവട്ടിൽ ഒരു സിമന്റ് തറ കെട്ടിയിരുന്നു.
ഇരിക്കാൻ പാകത്തിലുള്ള അതിലേക്ക് ഫാദർ ഇരിക്കാൻ നോക്കിയപ്പോൾ ദയ അദ്ദേഹത്തെ കൈ പിടിച്ചു സഹായിച്ചു.
ശേഷം അവളും ആ വൃദ്ധനരികിലേക്ക് ഇരുന്നു…

” ഫാദർ പറഞ്ഞു തരത്തിലുള്ള ആളുകൾ ഉണ്ടാകും പക്ഷേ അവരെപ്പോലെ തന്നെ കുഞ്ഞുങ്ങളോട് ഒരുപാട് സഹതാപവും സ്നേഹവും ഉണ്ടായിട്ടും അവരെ ഒന്ന് രക്ഷിക്കാൻ കഴിയാത്ത സാധുജനങ്ങളുമുണ്ട്. എല്ലാത്തിനും മുഖ്യകാരണം ഭയമാണ് ഇവർക്ക് പിന്നിലുള്ള വമ്പൻ സ്രാവുകളെ സാമ്പത്തികമായും കായികമായും നേരിടാനുള്ള പേടി…

“ഹും.. അതും നേരാണ്…

ദയ പറഞ്ഞതിനെ അനുകൂലിച്ചു അദ്ദേഹം തല കുലുക്കികൊണ്ട് അവളെ തല ഉയർത്തി നോക്കി.. അവളുടെ ഇളം പച്ച നിറത്തിലുള്ള കണ്ണുകളിലായിരുന്നു അദ്ദേഹത്തിന് ഉടക്കി നിന്നത്…

” മാഡത്തിന്റെ ഈ കണ്ണുകൾ കാണുമ്പോൾ എനിക്ക് എന്റെ ലില്ലി മോളെ ഓർമ്മ വരും…

” അതാരാണ് ഫാദർ..?

അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.

” ഇവിടെ ഉണ്ടായിരുന്ന ഒരു കുഞ്ഞാണ് വർഷങ്ങൾക്കു മുൻപ് മക്കളില്ലാത്ത ഒരു ദമ്പതികൾ വന്ന് adopt ചെയ്തു കൊണ്ടു പോയി
ഇപ്പോ എവിടെയാണെന്നൊന്നും ഒരു അറിവും ഇല്ല…

” അന്വേഷിച്ചിരുന്നില്ലേ..?

” അങ്ങനെ അന്വേഷിക്കാൻ ആണെങ്കിൽ ഞാൻ എത്ര പേരെ അന്വേഷിക്കേണ്ടിവരും.. ദത്തെടുത്തു കൊണ്ടുപോയാൽ പിന്നെ അവരുമായിട്ട് നമുക്ക് എന്തെങ്കിലും ബന്ധമുണ്ടോ..? പുതിയ അവകാശികൾക്ക് ആയിരിക്കില്ലേ പിന്നെ അവരുമായിട്ടുള്ള ബന്ധം.

ആ വികാരി കുറച്ചുനേരം മൗനമായി എവിടേക്കോ നോക്കി നിന്നു… വീണ്ടും എന്തൊക്കെയോ ചോദിക്കാൻ തോന്നിയെങ്കിലും അതൊന്നും അവളും ആ മൗനത്തിൽ കുറച്ചുനേരം പങ്കുചേർന്നു…

” അല്ല മാഡം എന്തിനാ ഇങ്ങോട്ട് വന്നത് എന്തെങ്കിലും അന്വേഷണത്തിന്റെ ഭാഗമായിട്ടാണോ..?

കുറച്ചുനേരത്തെ മൗനത്തിനുശേഷം ഫാദർ ചോദിച്ചു…

“Yes ഫാദർ ഹൈലി കോൺഫിഡൻഷ്യൽ ആയിട്ടുള്ള ഒരു കേസ് അതിന്റെ ഭാഗമായിട്ട് വന്നതാ…

അവൾ പറഞ്ഞു നിർത്തിയതും അവരെ രണ്ടുപേരെയും ഊണ് കഴിക്കാൻ അവിടുത്തെ കുഞ്ഞുങ്ങളുടെ care taker അവരുടെ അടുത്തേക്ക് ചെന്നു ന്നു എന്നാൽ ദയ ആ ക്ഷണം സന്തോഷപൂർവ്വം നിരസിച്ചു അവിടെ നിന്നും പോകാനായി നിൽക്കുമ്പോഴായിരുന്നു ഗൗരവ് വന്നത്… കൈയ്യിൽ നാലഞ്ചു കവറും ആയിട്ട് വരുന്ന അവനെ ദയയും ഫാദറും നോക്കി നിന്നു. അവരെ നോക്കി അവനും wish ചെയ്തു.

ആഹാ മാഡം എപ്പോഴാ വന്നത്..?

അവളെ നോക്കി ചോദിച്ചു കൊണ്ട് അവൻ ടവറുകൾ എല്ലാം അവൻ ആ സ്ത്രീയെ ഏൽപ്പിച്ചു
അവർ അത് സന്തോഷത്തോടെ വാങ്ങി അകത്തേക്ക് പോയപ്പോൾ ഫാദറും അവർക്ക് പുറകെ പോയി.

” കുറച്ചു നേരമായി നിങ്ങളെ ഒന്ന് കാണാൻ വന്നതാ…

അവൻ ദയയെ നോക്കി ചിരിച്ചു…

” അത്രയും ഇഷ്ടമാണോ കുഞ്ഞുങ്ങളെ..?

“Hey… Are you jocking man.. കുഞ്ഞുങ്ങളെ ആർക്കാണ് ഡോക്ടർ ഇഷ്ടമല്ലാത്തത്.. അവരല്ലേ ദൈവത്തിന്റെ ഇഷ്ട കഥാപാത്രങ്ങൾ..

“You Are Correct… Especially Orphans… അവരാണ് ദൈവത്തിന്റെ കുഞ്ഞുങ്ങൾ.. അവനോട്‌ അടുത്തു നിൽക്കുന്നവർ.

അവന്റെ വാക്കുകളിലെ വാചാലത അവൾ ശ്രദ്ധിച്ചു…

“Anyway thank you ma’am അത്രയും വലിയ ഗ്യാങ്ങിന്റെ അടുത്തു നിന്നും അവരെ save ചെയ്തതിന് മാഡത്തിന്റെ ആ പ്രവർത്തി അതിനൊരു Big salute..

ഗൗരവ് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സെല്യൂട്ട് നൽകി..

” അങ്ങനെയാണെങ്കിൽ ഡോക്ടർക്കും ഇരിക്കട്ടെ എന്റെ വക ഒരു സല്യൂട്ട്.

ഗവൺമെന്റ് ഷെൽട്ടർ ഫോമിലെ അവസ്ഥകൾ അറിഞ്ഞുകൊണ്ട് അവരെ മാറ്റാനുള്ള നിർദ്ദേശം കാശിക്ക് കൊടുത്തില്ലേ അതിനു വേണ്ടി…

അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു കുറച്ചുനേരം സംസാരിച്ചു കൊണ്ടായിരുന്നു അവർ ഇരുവരും പിരിഞ്ഞത്…

ഓഫീസ് ക്യാബിനിൽ ഇരുന്നുകൊണ്ട് ലാപ്ടോപ്പിൽ എന്തോ വർക്ക് ചെയ്തുകൊണ്ടി രിക്കുകയായിരുന്നു കാശി
അവന്റെ അടുത്തേക്ക് റോയ് വെപ്രാളത്തോടെ കടന്നു വന്നു..

“ടാ നീയറിഞ്ഞോ..? നമ്മുടെ തടത്തിൽ ഗ്രൂപ്പിന്റെ ഓണർ ഇല്ലേ
ഒരു പോൾസൺ അയാളുടെ മകനെ കാണാനില്ലെന്ന്…? രണ്ടാഴ്ചയിൽ കൂടുതലായെന്ന അറിയാൻ കഴിഞ്ഞത്..

റോയുടെ സംസാരം കേട്ട് മുഖം ചുളിച്ച് കാശി അവനെ നോക്കി…

“ഏയ്‌ അതു വല്ല ടൂറും പോയി കാണും അവൻ പണ്ടേ ഒരു യാത്രാപ്രേ മിയാണ് ഞാൻ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്…
രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ തിരിച്ചു വരും
ഇതൊക്കെ അത്രയേ ഉള്ളൂ…

റോയ് പറഞ്ഞതിനെ കാശി നിസ്സാരവൽക്കരിച്ചു…

“അളിയാ ഇത് അങ്ങനെയല്ല അവനെ കാണാതായത് നമ്മുടെ മിർച്ചി വേൾഡിൽ വെച്ച
അന്നേരം കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നെന്ന അറിയാൻ കഴിഞ്ഞത്.

അവന്റെ വാക്കുകൾ കാശിയിൽ സംശയം ജനിപ്പിച്ചു…

“നീയിത് എങ്ങനെയാ അറിഞ്ഞത് ആരാ പറഞ്ഞത്..?

” എന്റെ ഇളയപ്പന്റെ മോൻ ഇല്ലേ ബിജു CPO
അവൻ വഴിയാ അറിഞ്ഞത്… ഇത് പക്ഷേ പുറത്തേക്ക് വിട്ടിട്ടില്ല. ഈ കാണാതായവന്റെ അപ്പൻ പറഞ്ഞു പോലും രഹസ്യമായിട്ട് അന്വേഷിക്കണമെന്ന്…

” അതെന്താ അങ്ങനെ..?

” ചിലപ്പോ പുറത്തി റങ്ങിയാൽ ആവും എന്ന് കരുതി കാണും അവൻ അത്ര നല്ലവൻ ഒന്നുമല്ലല്ലോ.. അതുമല്ല വലിയ ആൾക്കാരല്ലേ അതാവും..

“അതിന് കാണാതായത് അവരുടെ മകനല്ലേ അവനൊരു ആണല്ലേ..
അല്ലാതെ പെണ്ണല്ലല്ലോ കാണാതാവുമ്പോൾ പുറത്തറിഞ്ഞാൽ നാണക്കേടാവും എന്ന് പറയാൻ….

അവന്റെ മുഖത്ത് സംശയഭാവവും ചോദ്യ ഭാവവും ഒരുപോലെ തെളിഞ്ഞു വന്നു അതിനെ ദൂരീകരിക്കാൻ എന്നപോലെ അവൻ ഫോൺ എടുത്തു യാദവിനെ വിളിച്ചു…

“Hello.. ആഹ് പറയ് കാശി..?

“സർ.. ഞാൻ ഒരു കാര്യം അറിഞ്ഞു… അത് സത്യമാണോ എന്ന് അറിയാൻ വിളിച്ചതാ…

“നീ പറയ്…

” തടത്തിൽ ഗ്രൂപ്പിന്റെ ഓണറുടെ മകനെ കാണാതായോ…?

“നീയിത് എങ്ങനെ അറിഞ്ഞു വളരെ സീക്രട്ട് ആയിട്ട് നടന്നതാണല്ലോ..?

യാദവ് പറഞ്ഞപ്പോൾ കാശി റോയിയെ നോക്കി.
അവൻ പറയരുതെന്ന് അർത്ഥത്തിൽ വാ പൊത്തി കാണിച്ചു…

” മരിക്കാൻ ഒരാൾ കിടക്കുന്നുണ്ട് എന്നും പറഞ്ഞ് കാലന് ആരെങ്കിലും മെസ്സേജ് അയക്കണോ സാർ..?
അത് സ്വയം അറിഞ്ഞു പിടിച്ചു തേടി വരും…

അവന്റെ മറുപടി കേട്ടതും യാദവ് പൊട്ടിച്ചിരിച്ചു പോയിരുന്നു…

“ടാ നീ അറിഞ്ഞതല്ലാം സത്യമാണ്.. ആ പയ്യൻ മിസ്സിങ്‌ ആണ് രണ്ടാഴ്ചയിൽ കൂടുതലായി നാലു പാടും അന്വേഷിക്കുന്നുണ്ട് പക്ഷേ ഇതുവരെയായിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല.

” എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ചോദിച്ചാൽ മതി കഴിയുന്നതാണെങ്കിൽ ചെയ്തു തരാം…

Okey ടാ ഞാൻ വിളിക്കാം

അത്രയും പറഞ്ഞുകൊണ്ട് ആ കോൾ കട്ട് ആയി…

” എന്താടാ പറഞ്ഞെ കേട്ടത് സത്യമാണോ..?

അവന്റെ മുഖത്ത് ആകാംക്ഷ നിറഞ്ഞു…

ഉം.. ആണെന്നാ പറഞ്ഞത്… അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു..

നിനക്ക് എന്തു തോന്നുന്നു അവനെ ആരെങ്കിലും പിടിച്ചുകൊണ്ടു പോയതാണോ…?

ആയിരിക്കും കാശി അലസ മട്ടിൽ മറുപടി കൊടുത്തു…

” ആണെങ്കിൽ അത് ആരായിരിക്കും…?

” വാ പറഞ്ഞുതരാം.. കാശി അവനെ കൈയാട്ടി വിളിച്ചു ശേഷം അവന്റെ ചെവിയിൽ കാര്യമായിട്ട് എന്തൊക്കെയോ പറഞ്ഞു.. കേട്ടതിന്റെ പുളിച്ചിൽ അവൻ തലയെ നല്ലപോലെ കുടഞ്ഞു കൊണ്ട് റോയ് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാശി അവനെ നോക്കി ചിരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി റിച്ചിയെക്കുറിച്ച് കൂടുതൽ അറിയാൻ കാശിയുടെ കോളിനു പിന്നാലെ യാദവും ദാസും പോൾസന്റെ വീട്ടിലെത്തി.

“റിച്ചി സ്ഥിരമായിട്ട് മിർച്ചി
വേൾഡിലേക്ക് പോകാറുണ്ടോ…?

” എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല സാർ അവന് പോകണം എന്ന് തോന്നുമ്പോൾ അവൻ പോകും അങ്ങനെ ദിവസത്തിന്റെ കണക്ക് ഒന്നുമില്ല…

” അവന് ഗേൾഫ്രണ്ട് ആരെങ്കിലും ഉണ്ടോ..?
I mean മിർച്ചി വേൾഡിൽ പോകുമ്പോൾ അല്ലാതെ മറ്റാരെങ്കിലും അവന്റെ കൂടെ ഉണ്ടാകാറുണ്ടോ?

യാദവിന്റെ ചോദ്യത്തിനു മുന്നിൽ അയാൾ ഒന്നു പതറി മകന്റെ ദുർനടപ്പിനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞു കാണുമോ എന്നായിരുന്നു അയാളുടെ ചിന്ത…

“Okey live it.. എനിക്ക് അവന്റെ റൂം ഒന്ന് കാണണം… അവനെ കണ്ടെത്താനുള്ള എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് നോക്കാനാണ്…

യാദവ് പറഞ്ഞുകൊണ്ട് എഴുന്നേറ്റപ്പോൾ പോൾസണും ഭാര്യയും പരസ്പരം മുഖത്തോട് മുഖം നോക്കി… അവരുടെ പരുങ്ങിയുള്ള നിൽപ്പ് കണ്ടപ്പോൾ യാദവ് അവരെ ചോദ്യം ഭാവത്തിൽ നോക്കി…

“അത് സർ.. അവന്റെ റൂം ലോക്കാണ് അത് തുറക്കാൻ അവനെക്കൊണ്ടെ പറ്റൂ…

” മനസ്സിലായില്ല…?

” അത് അവന്റെ റൂം പാസ്സ്‌വേർഡ് ലോക്ക് ആണ് അവൻ തന്നെയാണ് അത് അങ്ങനെ ആക്കിയത്. ആരും റൂമിലേക്ക് കടന്നുചെല്ലാതെ ഇരിക്കാൻ…

അയാളുടെ മുഖത്ത് വല്ലായ്മ നിറഞ്ഞു കൈകൾ രണ്ടും കൂട്ടിക്കോർത്തു കൊണ്ടുള്ള അയാളുടെ നിൽപ്പ് കണ്ടപ്പോൾ യാദവിന്റെ കണ്ണുകൾ കുറുകി…

” അത് അവന്റെ ബെഡ്റൂം തന്നെയല്ലേ..?

അവന്റെ ചോദ്യം കേട്ടപ്പോൾ അയാളുടെ തല താഴ്ന്നു പോയിരുന്നു.

ദാസ്… അവരുടെ വിളറിയ നിൽപ്പ് കണ്ട് ദാസിനെ വിളിച്ചുകൊണ്ട് യാദവ് പുറത്തേക്ക് ഇറങ്ങി.

” ബെഡ്റൂമിൽ പാസ്സ്‌വേർഡ് ഇടണമെങ്കിൽ അവൻ ആളത്ര ശരിയല്ല…

ജീപ്പിലേക്ക് കയറി ഇരുന്നു കൊണ്ട് യാദവ് അവന്റെ സംശയങ്ങളെ ദാസുമായി പങ്കുവെച്ചു.

” സാറെന്താ പറഞ്ഞു വരുന്നത്…?

“I feel some mystery… അതായത് മകനെ കുറിച്ച് ആരും അറിയാതെ അന്വേഷിക്കണം എന്ന് പോൾസൺ പറയണമെങ്കിൽ അതിന്റെ പിന്നിൽ എന്തോ ഒളിച്ചു കളിയുണ്ട്.
മകനെ കുറിച്ച് മറ്റുള്ളവർ അറിയാൻ പാടില്ലാത്ത എന്തോ ഒന്നുണ്ട്… ആ ഒരു ബോധ്യം ഉള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്…

യാദവിന്റെ ചിന്തകൾ കാടുകയറി അവന്റെ കണ്ണുകൾ ലക്ഷ്യം തെറ്റിയ അമ്പുകളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു ഈ കേസ് കയ്യിൽ കിട്ടിയ അന്നുമുതലുള്ള എല്ലാ കാര്യങ്ങളും അവന്റെ ഓർമ്മയിലേക്ക് കടന്നു വന്നു… അതിൽ അലീനയുടെ മുഖവും അവൾ പറഞ്ഞ ആ രൂപവും അതുമാത്രമായിരുന്നു ഒടുവിൽ അവന്റെ ഉള്ളിൽ… അവളെ വീണ്ടും ചോദ്യം ചെയ്യണമെന്ന ചിന്ത അവനിൽ ഉണ്ടായതും ജീപ്പ് Skyline ലേക്ക് എടുക്കാൻ ദാസിനോട്‌ നിർദേശം നൽകി…

തുടരും…

2 comments

  1. മുഴുവൻ പാർട്ടും ഇടുമോ ❤️❤️അടിപൊളി ആണ് 🥰🥰🔥🔥🔥👍

Leave a Reply

Your email address will not be published. Required fields are marked *