Episode : 08
Written by : Vaiga Vedha & Wasim Akram
പതിവുപോലെ ഓഫീസിലേക്ക് എത്തിയ കാശി എൻട്രൻസിൽ നിൽക്കുന്ന തന്റെ സഹപ്രവർത്തകരെ കണ്ട് ആദ്യമൊന്നു പകച്ചു കൈയ്യിൽ മാലയുമായി നിൽക്കുന്ന റോയിയെയും പൂച്ചെണ്ടുമായി നിൽക്കുന്ന അവന്തികയെയും അവൻ സംശയത്തോടെ നോക്കി.
“ടാ മാപ്ലെ… നീയിവളെ കെട്ടിയോ..?
കാശിയുടെ ചോദ്യം കേട്ട് അവരും ചിരിച്ചു…
” ഒന്ന് പോടാ.. ഇത് നിനക്കുള്ള സ്വീകരണമാണ്…
പറഞ്ഞുകൊണ്ട് റോയ് കാശിയുടെ കഴുത്തിൽ മാലയിട്ടു അവന്തിക പൂച്ചെണ്ടും കൊടുത്തു.
” നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ..? സ്വീകരണമേ…
അലസതയോടെ പറഞ്ഞ് അവൻ മാലയൂരി അവന്തികയുടെ കൈയ്യിൽ കൊടുത്തു…
” ഇതൊന്നുമല്ല മോനെ നീ അകത്തേക്ക് ചെല്ല് അവിടെ വർമ്മ സാർ നിനക്കെന്തോ കരുതി വെച്ചിട്ടുണ്ട്…
“എന്ത്..?
“ആഹ് എനിക്കറിഞ്ഞൂടാ..
ചുമൽ കൂച്ചി കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ടവൻ കാശിയെ നോക്കി.. അവന്റെ നിൽപ്പും അവന്തികയുടെ ചിരിയും കണ്ടു കാശി വർമ്മയുടെ ക്യാബിനിലേക്ക് കയറിയതും അയാൾ വന്ന് കാശിയെ കെട്ടിപ്പിടിച്ചു…
” ഇത് നിന്റെ വിജയമാണ് കാശി.. നീയെന്ന ഒറ്റയാൾ പട്ടാളത്തിന്റെ വിജയം…
അയാൾ അവന്റെ ഇരുത്തോളുകളിലും പിടിച്ചു ചേർത്ത് നിർത്തി
പ്രശംസിച്ചു…
” അങ്ങനെയൊന്നും പറയല്ലേ സാർ ഇത് നമ്മുടെ വിജയമാണ് എന്നു പറയു..
“No.. No.. ഇത് നിന്റെ മാത്രം കഴിവാണ്.. നിന്റെ മാത്രം Effort.. അതിന് ഈ ചാനൽ ഒരു നിമിത്തമായി എന്നു മാത്രം… നിന്നെപ്പോലെ ഒരാളെ ഈ ചാനലിന് കിട്ടിയത് മഹാഭാഗ്യമാണ്..
വർമ്മക്ക് അവനെ പ്രശംസിച്ചു മതി വരുന്നുണ്ടായിരുന്നില്ല. അയാൾ വീണ്ടും വീണ്ടും പുകഴ്ത്താൻ തുടങ്ങിയപ്പോൾ അവൻ എന്തോ മുശിച്ചിൽ തോന്നി തുടങ്ങി…
” എന്നാൽ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടെ സാർ ഒരാളെ വിളിക്കാൻ ഉണ്ടായിരുന്നു..
അവിടെ നിന്ന് തലയൂരാൻ വേണ്ടി അവനൊരു കള്ളം പറഞ്ഞൊപ്പിച്ചു…
” yes yes.. You can go… But
അതിനു മുൻപ് ഇതുകൂടെ വാങ്ങിച്ചു പൊയ്ക്കോ…
പറഞ്ഞുകൊണ്ട് അവളുടെ കോട്ടിന്റെ ഉള്ളിൽ നിന്നും ഒരു ചാവി എടുത്തു കാശിക്ക് നേരെ നീട്ടി… അവൻ അതിലേക്കും അയാളുടെ മുഖത്തേക്കും മാറിമാറി നോക്കി അതെന്താണെന്ന ഭാവത്തിൽ…
” കുറെ നാളായില്ലേ വാടകവീട്ടിൽ കിടക്കുന്നു. ഇനി അതുവേണ്ട തനിക്ക് താമസിക്കാൻ വേണ്ടി ഞാൻ വാങ്ങിച്ച വില്ലയുടെ താക്കോലാണ്..
അത് കേട്ടപ്പോൾ അവന്റെ മുഖത്ത് ഞെട്ടലായിരുന്നു. അവൻ അയാളെ പകപ്പോടെ നോക്കി. അപ്പോഴായിരുന്നു പിന്നിൽ നിന്ന് ഉച്ചത്തിലുള്ള കൈയ്യടി ശബ്ദം കേട്ടത്. അവൻ ചുറ്റുമോന്നു നോക്കി തന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ സഹപ്രവർത്തകരെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.. എന്തു പറയണമെന്നറിയാതെ അവൻ അവരെ നോക്കി.
” പേരും പ്രശസ്ഥി യുമൊക്കെ ആയ സ്ഥിതിക്ക് ഇനിയൊരു വീടൊക്കെ ആവാം അല്ലേ റോയ്..?
അയാൾ റോയിയെ നോക്കി ചോദിച്ചപ്പോൾ അവൻ അതെയെന്ന അർത്ഥത്തിൽ തല കുലുക്കി…
അവരുടെ സംസാരം കേട്ടപ്പോൾ കാശീൽ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.. പറയാൻ വന്നതെല്ലാം തൊണ്ടയിൽ കുരുങ്ങിയ പോലെ പിന്നീട് അങ്ങോട്ട് കാശിയെ പ്രശംസിക്കൽ ചടങ്ങ് ആയിരുന്നു സഹപ്രവർത്തകരെല്ലാം മാറിമാറി അവനെ അഭിനന്ദിച്ചു. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും കരുതലും കണ്ടപ്പോൾ ഒരു വേള അവന്റെ മനസ്സും നിറഞ്ഞിരുന്നു ഈ ലോകത്ത് തനിക്കും ആരൊക്കെയോ ഉണ്ടെന്ന
സന്തോഷത്തോടെ…
പനി ചൂടിൽ വെട്ടി വിറച്ചു കിടക്കുകയാണ് അവിനാഷ്.. അവന്റെ അരികിൽ നിന്നുകൊണ്ട് ibuprofen മരുന്ന് നീഡിൽ വഴി നിറക്കുകയാണ് അവൻ പകയുടെ പര്യായമായവൻ.. ലൂദർ…!
” അവിടെനിന്ന് ഇവിടെ വരെ നനഞ്ഞ പടി വന്നത് കൊണ്ടാ പനി പിടിച്ചത്..
അവിനാഷിന്റെ കയ്യിലേക്ക് അവൻ മരുന്ന് injecte ചെയ്തുകൊണ്ട് പറഞ്ഞപ്പോൾ നേരിയ വേദന അനുഭവപ്പെട്ട് അവിനാഷ് ഒന്നും ഞെരങ്ങി…
” ഇതൊന്നും ഒരു വേദനയല്ല അവിനാഷ് അനുഭവിക്കാൻ കിടക്കുന്നതിന്റെ നാലിൽ ഒരു ഭാഗം പോലും ഇല്ല ഇത്.
അവൻ നീഡിൽ പതിയെ വലിച്ചെടുത്തു തുടർന്ന് അവിനാഷിനെ ഒന്നു നോക്കിയ ശേഷം ചർച്ചിൽ നിന്നും പുറത്തേക്ക് ഇറങ്ങി. തണുത്ത ഇളം കാറ്റും ചാറ്റിൽ മഴയും ആ സന്ധ്യയുടെ മാറ്റിനെ ഒന്നുകൂടി വർധിപ്പിച്ചു.
മഴയെ കൈനീട്ടി പിടിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് അടുത്തൊരു സാന്നിധ്യം അവൻ അറിഞ്ഞത്.
നോക്കിയപ്പോൾ കണ്ടു തന്നെപ്പോലെ മഴയെ കൈനീട്ടി പിടിച്ചു കൊണ്ടു നിൽക്കുന്ന തന്റെ പ്രാണനെ.. അവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
ഇളം കാട്ടിൽ പാറിപ്പറന്നു കളിക്കുന്ന അവളുടെ ചുരുളൻ മുടിയിഴകളും വലിയ വിടർന്ന കണ്ണുകളും കൂർത്ത മൂക്കും തുടുത്ത കവിളുകളും ചുവപ്പു നിറമുള്ള ചാമ്പക്ക ചുണ്ടുകളും അവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു…
“ആഹ് എന്താ പെണ്ണേ ഇത്…?
മുഖത്തേക്ക് തെറിച്ച ജലകണങ്ങളെ അവൻ തുടച്ചുനീക്കിക്കൊണ്ട് അവളെ നോക്കി..
“അപ്പോഴേക്കും എന്റെ പെണ്ണിന് സങ്കടായോ..? ഞാൻ ചുമ്മാ പറഞ്ഞതാ..
അവളുടെ വാടിയ മുഖം വിടർന്നു. അത് കണ്ടപ്പോൾ അവന്റെ ഉള്ളവും നിറഞ്ഞു.. കുറച്ചുനേരം അങ്ങനെ നോക്കി നിന്നു.. ചില സമയങ്ങളിൽ മൗനവും ഒരു ഭാഷയാകും മനസ്സുകൾ തമ്മിൽ അടുത്തവർക്ക് മാത്രം വായിച്ചെടുക്കാൻ കഴിയുന്ന അദൃശ്യമായ ഭാഷ…
പെട്ടെന്ന് മഴ ശക്തിയാർജിച്ചു.. അവൾ ആ മഴയിലേക്കിറങ്ങി…
” തെരേസ മോളെ വേണ്ട പനി പിടിക്കും..
മഴയിലേക്ക് ഇറങ്ങി നടക്കുന്ന അവളെ നോക്കി അവൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ അവനെ തിരിഞ്ഞു നോക്കി. ഒരു കുഞ്ഞു ചിരിയോടെ കൈയാട്ടി അവൾ അവനെ വിളിച്ചു.
ആ ഒരൊറ്റ നിമിഷം അവനും മാറിയിരുന്നു.
കാന്തത്തിനെ ആകർഷിക്കുന്ന ഇരുമ്പിനെ പോലെ അവനും ആ മഴയിൽ ഇറങ്ങി അവളുടെ അരികിലെത്തി…
” ഇതുപോലെ ഒരുമിച്ചു നനയാൻ ആഗ്രഹിച്ചിട്ടില്ല നമ്മൾ…?
അവൾ കൈകൾ കൊണ്ട് അവനോട് ചോദിച്ചപ്പോൾ അതെ എന്ന അർത്ഥത്തിൽ തലകുലുക്കിയപ്പോൾ അവന്റെ കണ്ണുകൾ ഒരുവേള നിറയാൻ തുടങ്ങിയിരുന്നു.
മഴത്തുള്ളികൾക്കൊപ്പം ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ അവൾക്ക് മാത്രം കാണാൻ സാധിച്ചു.
അവൾ അരുതെന്ന് തലയാട്ടി അവന്റെ നിറഞ്ഞൊഴുകിയ കണ്ണുകളെ അമർത്തി തുടച്ചു.
“പോകാം…
ചുണ്ടിൽ ചെറിയൊരു ചിരി വരുത്തികൊണ്ടവൻ
അവളെ നോക്കി… അവളും ചിരിച്ചു തുടർന്ന് അവിടെനിന്നും അവരിരുവരും തിരികെ നടന്നു പെയ്തിറങ്ങിയ മഴത്തുള്ളികളെ ആത്മാവിലേക്ക് ആവാഹിച്ചുകൊണ്ട്…
പാരിതോഷികമായി കിട്ടിയ വില്ലയുടെ സന്തോഷം പങ്കിടുന്നതിന് വേണ്ടി മാണിയെയും യാദവിനെയും ദാസിനെയും ഗൗരവിനെയും ഡിന്നറിന്
കാശി ഒരു റസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. ദയയെ ക്ഷണിച്ചെങ്കിലും അവൾ മറ്റെന്തോ തിരക്കിലാണെന്നും പിന്നീടൊരിക്കൽ ആകാമെന്നും പറഞ്ഞ് സന്തോഷത്തോടെ ആ ക്ഷണം നിരസിച്ചു.
പാർട്ടിയെല്ലാം കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് തന്നെ മടങ്ങി… കിടക്കുന്നതിനു മുന്നേ മണിയെ കാണാൻ മുറിയിലേക്ക് പോയ കാശി അവിടെ കാണാതെ നാലുപാടും വിളിച്ചു നടന്നു. ഒടുവിൽ ഉമ്മറത്ത് എത്തിയ കാശി മുറ്റത്തെ സിമന്റ് ബെഞ്ചിൽ മാനം നോക്കിയിരിക്കുന്ന മണിയെ കണ്ടു ശേഷം അവിടേക്ക് നടന്നു പുറം തിരിഞ്ഞിരിക്കുന്ന അയാളുടെ തോളിൽ തട്ടിക്കൊണ്ട് എന്താണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു . അതിനൊരു ഉത്തരമായി അയാളൊന്നു ചിരിച്ചു.
” നീ ഇവിടെ ഇരിക്ക് കുറച്ചു സംസാരിക്കാനുണ്ട്.
സിമന്റ് ബെഞ്ചിൽ കൈവെച്ചുകൊണ്ട് അയാൾ അവനെ നോക്കി…
” എന്താണ് മാമ… കാര്യമായിട്ട് എന്തോ ഉണ്ടല്ലോ…?
അവൻ അവിടേക്ക് ഇരുന്നുകൊണ്ട് അയാളെ നോക്കി…
” ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കി സ്വന്തമായി വീടും ആയി.
ഇനിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചൂടെ നിനക്ക്…?
അയാൾ അവനെ വാത്സല്യത്തോടെ നോക്കി ചോദിച്ചു…
” ഇപ്പോഴത്തെ ലൈഫിന് എന്താണ് ഒരു കുഴപ്പം നല്ലപോലെ ഹാപ്പി ആയിട്ടല്ലേ പോകുന്നേ…?
“ആണോ..?
“എന്ത്യേ അല്ലേ..?
” അല്ല.. ഞാൻ ഹാപ്പിയല്ല..
മണി എടുത്തടിച്ച പോലെ മറുപടി കൊടുത്തപ്പോൾ അവനൊന്നു പകച്ചു. പിന്നീട് അതൊരു കള്ളച്ചിരിയിലേക്ക് വഴിമാറി…
” കൊച്ചുകള്ളാ… മനസ്സിലായി…
“എന്ത്…?
” ആരാണ് കക്ഷി…
” ഏത് കക്ഷി നീ ഇത് എന്തൊക്കെയാ പറയുന്നേ…?
” എന്റെ അമ്മായി ആയിട്ട് ഇവിടെ വരാൻ പോകുന്നത് ആരാണെന്ന്..?
അവൻ അയാളുടെ ഇരു കവിളിലും പിടിച്ചു വലിച്ചു.
” അമ്മായി നിന്റെ… മണി ദേഷ്യത്തിൽ പുറംതിരിഞ്ഞിരുന്നു എന്തൊക്കെയോ പിറു പിറുത്തു…
അപ്പൊ അതല്ലേ..? സ്വയം ചോദിച്ചു കൊണ്ട് കാശി മണിയുടെ അടുത്തുപോയി ഇരുന്നു.
അയാൾ മുഖത്ത് ദേഷ്യം വരുത്തികൊണ്ട് മുഖം കോട്ടി…
“എന്താ മാമ.. മാമന് പറയ്…?
അവൻ അയാളുടെ താടിതുമ്പിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
” ഞാൻ പറഞ്ഞു വന്നത് നിന്റെ ജീവിതത്തെക്കുറിച്ചാ അല്ലാതെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന എന്റെ ജീവിതത്തെ പറ്റിയല്ല…
എല്ലാം കേട്ട് അവൻ ദീർഘശ്വാസം എടുത്തു വിട്ടു.. ശേഷം അവൻ അവിടെ നിന്നും എഴുന്നേറ്റു…
” ഞാനൊരു ഭാരമായി തുടങ്ങിയോ മാമന്..?
അവന്റെ ശബ്ദം ഇടറി അത് മനസ്സിലായ അയാൾ വെപ്രാളത്തോടെ എഴുന്നേറ്റു അവന്റെ അരികിലേക്ക് നടന്നു…
” എന്നാണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം എന്റെ കാലം കഴിഞ്ഞാലും നിനക്കൊരു തുണ വേണ്ടേ മോനെ..? ഞാൻ ഇനി എത്ര കാലം ഉണ്ടാവും നിന്റെ കൂടെ..?
മണിയുടെ ഉള്ളിലും നൊമ്പരം നിറഞ്ഞു കാശി മൗനമായി തന്നെ നിന്നു…
ഉള്ളം ശൂന്യമായ പോലെ
അയാളുടെ ചോദ്യം മനസ്സിൽ അവൻ സ്വയം ആവർത്തിച്ചു. ഉത്തരമില്ലാത്ത ചോദ്യം. അഥവാ കിട്ടിയാലും അത് തെറ്റിപ്പോകുമോ എന്ന ചിന്ത.. എല്ലാം കൊണ്ടും അവന്റെ തല പുകയാൻ തുടങ്ങി. കണ്ണിൽ ചൂട് അനുഭവപ്പെട്ടപ്പോൾ അവൻ തല കുടഞ്ഞു…
” “ആഗ്രഹമില്ലാഞ്ഞിട്ടാണോ മാമ എന്റെ ഈ ജോലിക്ക് ചേരുന്ന ഒരു പെണ്ണിനെയാണ് ഞാൻ നോക്കുന്നത്. ഏതു പാതിരാത്രിയിലും എത്ര താമസിച്ചാലും പരിഭവം ഒന്നുമില്ലാതെ നോക്കിയിരിക്കുന്ന ഒരെണ്ണത്തിനെ വേണം എനിക്ക്… അതുപോലെതന്നെ പേടി ലവലേശം ഇല്ലാത്ത ഒരെണ്ണം…
” അത് അന്വേഷിച്ചാൽ അല്ലേ കിട്ടു…?
” നോക്കട്ടെ… ഒരെണ്ണത്തിനെ ഞാൻ നോക്കി വച്ചിട്ടുണ്ട്… നടക്കുമോ എന്നറിയില്ല എന്നാലും നോക്കാം…
അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു തുടർന്ന് കൈകൾ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ടവൻ അകത്തേക്കു പോയപ്പോൾ മണിയുടെ മുഖത്ത് സന്തോഷവും അതേപോലെ തന്നെ ചോദ്യ ഭാവവും തെളിഞ്ഞിരുന്നു…
മാറിലേക്ക് കൈകൾ പിണച്ചു കെട്ടി കടൽക്കരയിൽ നിൽക്കുകയാണ് ദയ…
ദൃഷ്ടി വിദൂരതയിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ മുന്നിൽ അലയടിച്ചുയരുന്ന തിരകൾ കണക്കെ പ്രക്ഷോഭം കൊണ്ടുനിന്നു.
കണ്ടെത്തേണ്ട രണ്ടു മുഖങ്ങൾ അവളുടെ മനസ്സിൽ കിടന്ന് കറങ്ങിക്കൊണ്ടിരുന്നു.
എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങും ഈ രണ്ടു ചോദ്യങ്ങൾ അവളെ വല്ലാതെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു.. അപ്പോഴാണ് അവളുടെ കർണ്ണ പടത്തിലേക്ക് ഒരു പിഞ്ചുസ്വരം ഒഴുകിയെത്തിയത്. അവൾ നോക്കി കൈയ്യിൽ ഒരു കെട്ട് റോസാപുഷ്പ്പങ്ങളായി നിൽക്കുന്ന ബാലിക…
അവൾ കുഞ്ഞൊരു ചിരിയോടെ ദയക്ക് നേരെ കൈകൾ നീട്ടി…
ദയ ഒരു നിമിഷം ആ കുഞ്ഞിലേക്കും അവളുടെ മറുകൈയ്യിൽ ഇരിക്കുന്ന കൂടായിലേക്കും നോക്കി
വിൽക്കാൻ വന്നതാണ് കക്ഷി.. ദയ ചെറു ചിരിയോടെ ആ പൂക്കൾ വാങ്ങിച്ചു കൊണ്ട് അതിന്റെ വില ചോദിച്ചു.
ഭംഗിയായി ചേർത്തു കെട്ടി വെച്ചിരിക്കുന്ന ആ പത്തു പൂക്കൾ അടങ്ങുന്ന ഒരു കവറിന് വില നൂറു രൂപ… ആ കുഞ്ഞു പറഞ്ഞതും ദയ പണം കുഞ്ഞിനു നേരെ നീട്ടി…
നിറഞ്ഞ ചിരിയോടെ ആ കുഞ്ഞ് അവളെ നോക്കി.
ശേഷം ദയ പേര് ചോദിച്ചു. ആ കുഞ്ഞു പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരുടെയോ ഉഗ്ര ഗർജനം അവർ കേട്ടു. അവരിരു വരും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.. കറുത്തുരുണ്ട് തടിച്ചൊരു മനുഷ്യൻ അവരുടെ അടുത്തേക്ക് എത്തി…
” പൂ വിറ്റിട്ട് നീ ഇത് എന്ത് എടുക്കയാടി കുരുത്തം കെട്ടവളെ…? വിറ്റ് കഴിഞ്ഞാൽ ഇങ് പോന്നേക്കണം അത് എത്ര തവണ നിന്നോടൊക്കെ പറഞ്ഞിട്ടുണ്ടെടി #@##@
മോളെ…
അയാളെയും അയാളുടെ കേട്ടാൽ അറക്കുന്ന തെറിവിളിയും കേട്ടതും ആ കുഞ്ഞു പേടിച്ചു വിറക്കാൻ തുടങ്ങി…
എന്നാൽ ദയയുടെ മുഖം വലിഞ്ഞുമുറുകാനും തുടങ്ങി കണ്ണുകൾ കൂർത്തു വന്നു കുഞ്ഞിനെയും അവളെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്ന അയാളെയും നോക്കി നിന്നു ശേഷം അയാളെ പിന്തുടർന്നു നടന്നു…
പിന്നിൽ കാൽ പെരുമാറ്റം തിരിച്ചറിഞ്ഞ അയാൾ തിരിഞ്ഞു നോക്കി. അവൾക്കൊപ്പം നിൽക്കുന്ന മറ്റ് അഞ്ചുപേരെ കണ്ടതും അയാളുടെ മുഖത്ത് ചോദ്യഭാവം നിറഞ്ഞു.
” ആ കുഞ്ഞിനെ വിട്..
വിടാൻ…
അവളുടെ ആദ്യത്തെ ചോദ്യം കേട്ടപ്പോൾ അയാൾ അവളെയും ആ കുഞ്ഞിനെയും മാറി മാറി നോക്കി..
” ഇല്ലെങ്കിലോ അയാൾ ചോദിച്ചു തീർന്നതും ദയയുടെ വലതു കാൽ അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു…
” ഈ കുഞ്ഞിനെയും കൂട്ടി പോയി ഇവരുടെ താവളം കണ്ടെത്തണം.. എത്ര കുട്ടികളുണ്ടോ അവരെയെല്ലാം കൂട്ടി വരണം മനസ്സിലായോ..?
ദൂരേക്ക് തെറിച്ചുവീണ അയാളിൽ നിന്നും ആ കുഞ്ഞിന്റെ കൈ പിടിച്ച് ദയ തന്റെ സഹപ്രവർത്തകരെ ഏൽപ്പിച്ചു… ഇതെല്ലാം കണ്ടുകൊണ്ട് കിടന്ന അയാൾ ഫോണെടുത്ത് ആരൊക്കെയോ വിളിച്ചു.
ക്ഷണനേരം കൊണ്ട് അയാളുടെ കൂട്ടാളികൾ അവിടേക്ക് എത്തി.. അയാൾ നടന്ന കാര്യങ്ങളെല്ലാം അവരോടായി പറഞ്ഞതും അവരിൽ ഒരുത്തൻ അവൾക്ക് നേരെ പാഞ്ഞടുത്തു.
ഇടം കാൽ പിന്നിലേക്ക് ഉരസി നീക്കി വലം കൈകൊണ്ട് ഒരു പഞ്ച്
അവന്റെ വയറിലേക്ക് കൊടുത്തതും വന്ന അതേ സ്പീഡിൽ പിന്നിലേക്കവൻ നിരങ്ങി നീങ്ങി…
ഇത് കണ്ട് മറ്റു രണ്ടു പേർ കൂടി അവൾക്ക് നേരെ വന്നതും അവരുടെ രണ്ടുപേരുടെയും കൈകൾ ഇരു കൈകൾ കൊണ്ടും തട്ടി അവരുടെ
തലകൾ തമ്മിൽ കൂട്ടിയിടിച്ചതും ഇരുവശങ്ങളിലേക്കും ക്രോസായി അവർ തെറിച്ചു വീണു..
അതിനുശേഷം ദയയുടെ നേരെ കത്തിയുമായി ഒരുത്തൻ വായുവിൽ ഉയർന്നു വന്നു. അവനെ അതുപോലെ തന്നെ ഇരു കൈകളും ഉയർത്തി ഒന്ന് കറക്കി എറിഞ്ഞു.
ശേഷം വന്നവരെ എല്ലാം അവൾ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തി… അവളുടെ കൈകരുത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അവർ ഓടി പിന്നാലെ അവളും..
തുടരും….
**mind vault**
mind vault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking
അടിപൊളി ❤️❤️🔥🔥👌👌