Episode : 04
Written by : Vaiga Vedha & Wasim Akram
കുളി കഴിഞ്ഞു മുടി ചീകുമ്പോഴായിരുന്നു ഭക്ഷണം കഴിക്കാനുള്ള വിളി താഴെ നിന്നും വന്നത്. കാശി കണ്ണാടിയിൽ ഒന്നും കൂടി നോക്കി ആ മുറിയിൽ നിന്നും ഇറങ്ങി..
പടി ഓടി ഇറങ്ങുമ്പോഴായിരുന്നു കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്. പോയി വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ഗൗരിയെ യാതൊരു ഭാവ മാറ്റവും കൂടാതെ കാശി നോക്കി അപ്പോഴാണ് മണിയും അങ്ങോട്ട് വന്നത്…
“ആഹ് മോൻ ആയിരുന്നോ..? കയറി വാ ഞങ്ങൾ കഴിക്കാൻ തുടങ്ങുവായിരുന്നു.
ഗൗരി കാശിയെ നോക്കി അവന്റെ വലം കൈ വലം കവിളിലേക്ക് ഒന്ന് ചേർത്തു.. മെല്ലെ താഴെക്കിറക്കി മീശതുമ്പു ഒന്ന് പിരിച്ചു.
” ആ സമയത്ത് ഒരു അടി ആവശ്യമായിരുന്നു അതിന് ആരും പിണങ്ങൊന്നും വേണ്ട..
അതും പറഞ്ഞു കാശിയെ ഒന്നു നോക്കി ഗൗരി അകത്തേക്ക് കയറി. മണിയുടെ പിന്നാലെ പോകുന്ന അവനെ ഒന്നു നോക്കിക്കൊണ്ട് കാശി വാതിൽ അടച്ചു. ഗൗരി കൈ കഴുകി ഇരുന്നപ്പോഴേക്കും കാശിയും എത്തി.. മണി എല്ലാവർക്കും ഭക്ഷണം വിളമ്പി കഴിക്കാൻ ഇരുന്നു.
മണി ഗൗരിയെ നോക്കി..
മോൻ ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വഴിയാണോ?
” അതെ അങ്കിൽ ഞാൻ പോകുന്ന വഴി വെറുതെ ഒന്ന് കയറിയതാ..
കാശി അവനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് കഴിപ്പ് തുടർന്നു.. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
” ചോദിക്കാൻ വിട്ടു അവർ കിളിനെ എന്തെങ്കിലും ഉപദ്രവിക്കുകയോ മറ്റോ ചെയ്തോ..?
” ചെറുതായിട്ട് വന്നപാടെ ഞാൻ ചൂടുവെള്ളത്തിൽ പുളിയിലയിട്ട് നന്നായി കുളിച്ചു ഇപ്പോ വലിയ കുഴപ്പമില്ല..
മറുപടിയായി ഗൗരി ഒന്നു മൂളി വീണ്ടും അവിടെ നിശബ്ദത നിറഞ്ഞു.
” ബാക്കിയുള്ളവരുടെ നാവിന് ഇവിടെ വല്ല കുഴപ്പവും ഉണ്ടോ അങ്കിൾ അല്ല ഒന്നും സംസാരിച്ചു കേൾക്കുന്നില്ല…
കാശിയുടെ നിശബ്ദത അവനെ വല്ലാതെ അലട്ടിയിരുന്നു ചെറിയൊരു ദേഷ്യത്തോടെ ഗൗരി എവിയോ നോക്കി ചോദിച്ചു. ഇതു കണ്ടപ്പോൾ കാശിക്ക് ചിരി വന്നു . എങ്കിലും അവൻ കടിച്ചുപിടിച്ചു. മണിയും ഒന്ന് അവനെ നോക്കി അയാളും അവന്റെ കൈ ഒന്ന് അമർത്തി നോക്കിയപ്പോൾ അവൻ അയാളെ നോക്കി കണ്ണടച്ചു കാണിച്ചു അപ്പോഴേക്കും ഗൗരി കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ എഴുന്നേട്ടിരുന്നു.
“എന്നാൽ ഞാൻ ഇറങ്ങുവാ.. അങ്കിൾ ഇടയ്ക്ക് വരാം…
പറഞ്ഞത് മണിയോട് ആയിരുന്നെങ്കിലും കണ്ണ് കാശിയിൽ ആയിരുന്നു. അപ്പോഴും അവൻ മൗനമായിരുന്നു അതുകൂടി കണ്ടതോടെ ഗൗരിയുടെ ദേഷ്യം ഇരട്ടിച്ചു. ആ ദേഷ്യത്തിൽ നടന്നുവന്നു കാശിയുടെ ബനിയനിൽ കുത്തിപ്പിടിച്ചു എഴുന്നേൽപ്പിച്ചു..
“എട കള്ള പന്നി.. ഞാൻ കരുണക്കുറ്റി നോക്കി ഒന്ന് തന്നപ്പോൾ നിന്റെ നാവ് അടക്കം തെറിച്ചു പോയിരുന്നോ..? അല്ലെങ്കിൽ എന്നോടുള്ള ദേഷ്യം തീർക്കാനാണോ നീ മൗന വ്രതത്തിൽ ഇരിക്കുന്നത്..?
ഗൗരി കാശിയെ പിടിച്ചു ഉലച്ചു….
” നിനക്കും ആ ഓർഫനേജിലെ കുഞ്ഞുങ്ങൾക്കും തമ്മിൽ എന്താ ബന്ധം..?
മൗനം ഭേദിച്ചു കൊണ്ടുള്ള കാശിയുടെ ചോദ്യം കേട്ടതും അവന്റെ പിടി ഒന്നഴഞ്ഞു. അവൻ കാശിയെ പകപ്പോടെ ഒന്ന് നോക്കി…
” ഇന്ന് അവിടെ പറഞ്ഞ സുരേഷ് ഗോപി പോലും തോറ്റു പോകുന്ന തരത്തിലുള്ള ഡയലോഗ് അടി അത് നീ വെറും സിംപതിയുടെ പുറത്ത് പറഞ്ഞതല്ലാ എന്ന് എനിക്ക് മനസ്സിലായി…
ഞങ്ങൾക്കാർക്കും അറിയാൻ വയ്യാത്ത എന്തോ ഒരു ലിങ്ക് ആ ബോണ്ട് നിനക്ക് ആ ഓർഫനേജുമായിട്ട് ഉണ്ട് പലപ്പോഴും അത് എനിക്ക് മനസ്സിലാവുന്നുമുണ്ട് എന്നിട്ടും ഞാനത് ചോദിച്ചില്ല എന്നു മാത്രം പക്ഷേ അത് എന്റെ കഴിവുകേടായി കാണരുത്.. പറയ് ഗൗരി നിനക്കും ആ കുഞ്ഞുങ്ങൾക്ക് തമ്മിലുള്ള ബന്ധം എന്താണ്. അവരെ നീ വെറുതെ അങ്ങനെ പ്രൊട്ടക്റ്റ് ചെയ്യാൻ ശ്രമിക്കില്ല.. So there is something between you…?
കാശിയുടെ ദൃഷ്ടി ഗൗരിയിൽ തറഞ്ഞപ്പോൾ അവന്റെ കണ്ണുകളും കൂർത്തു.. കാശിയെ ഒന്നു നോക്കി മറുപടിയൊന്നും കൊടുക്കാതെ അവൻ കാറ്റു പോലെ പുറത്തേക്ക് പോയി…
” അവൻ എന്താ അങ്ങനെ മറുപടിയൊന്നും പറയാതെ പോയത്..?
മണി എഴുന്നേറ്റ് കാശിയുടെ അടുത്തായി വന്നു ചോദിച്ചു…
“അറിയില്ല മാമ.. പക്ഷെ അവൻ എന്തോ ഒന്ന്മറയ്ക്കുന്നുണ്ട് അത് എനിക്ക് ഇപ്പോൾ മനസ്സിലായി… സാരമില്ല അത് ഞാൻ കണ്ടുപിടിച്ചോളാം.. ഇപ്പൊ മാഷ് പോയി കഴിച്ചാലും ചെല്ല് പോ…
മണിയെ നോക്കി ഒരു തമാശ രൂപത്തിൽ അതും പറഞ്ഞു കൊണ്ട് അവൻ കൈ കഴുകാൻ പോയി…
പൂർണ്ണ നഗ്നനായി കിടക്കുന്ന റിച്ചിയുടെ അടുത്തേക്ക് അവൻ നടന്നടുത്തു. സർജിക്കൽ ബ്ലേഡിനെ വിരലുകൾക്കിടയിൽ ഇട്ടു കറക്കി കൊണ്ട് ശേഷം അവന്റെ ശരീരത്തിൽ മുഴുവനും ഉഴിഞ്ഞെടുത്തു.
” പ്ലീസ് എന്നെ ഒന്നും ചെയ്യരുത്..?
മുഖത്തിനു നേരെ വന്ന സർജിക്കൽ ബ്ലേഡിന്റെ തിളക്കം കണ്ടു റിച്ചി നല്ല പോലെ ഭയന്ന് പോയിരുന്നു…
” മ്മ്.. ചെയ്യാതിരുന്നാൽ നീ എനിക്ക് എന്ത് തരും..?
അവൻ സർജിക്കൽ ബ്ലേഡ് റിച്ചിയുടെ മുഖത്തുനിന്നും അല്പം മാറ്റിപ്പിടിച്ചു ചോദിച്ചു…
” നീ ചോദിക്കുന്നത് എന്തും.. എന്തും തരും ഞാൻ.. എന്നെ ഒന്നും ചെയ്യരുത് പ്ലീസ്…
റിച്ചിയുടെ സ്വരത്തിൽ വെപ്രാളം കലർന്നിരുന്നു.
ഇല്ല റിച്ചി.. ഞാൻ ചോദിക്കുന്നതിനെ തരാൻ നിനക്ക് ഒരിക്കലും ആവില്ല തോറ്റു പോകും നീ…
” ഇല്ല എന്നെക്കൊണ്ട് സാധിക്കും നീ എന്നെ വിശ്വസിക്കൂ കോടീശ്വരനായ പോൾസന്റെ മകനാണ് ഞാൻ… നിനക്ക് വേണ്ടത് എന്തും തരാൻ എന്നെക്കൊണ്ട് കഴിയും.
റിച്ചിയിൽ ആത്മവിശ്വാസം കണ്ടപ്പോൾ അവൻ ആദ്യമൊന്നു ചിരിച്ചു. ശേഷം അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ വെള്ളാരം കണ്ണുകളിൽ മുഖത്ത് വിരിയുന്ന ഭയം കണ്ടപ്പോ
നുണക്കുഴിയാൽ വിരിഞ്ഞൊരു പുഞ്ചിരി അവന്റെ മുഖത്തു തെളിഞ്ഞു.
” പണം കൊണ്ട് നേടാൻ കഴിയാത്ത പലതുമുണ്ട് റിച്ചി ഈ ലോകത്ത്..
അതിൽ ഒന്നാണ് ശരീരത്തിൽ നിന്നും പറഞ്ഞുപോകുന്ന ഇവൻ.
ഒരിക്കൽ എടുത്തു കഴിഞ്ഞാൽ മുകളിൽ ഇരിക്കുന്നവന് അല്ലാതെ
മറ്റാർക്കും അത് തിരിച്ചു നൽകാനാവില്ല. നിന്റെ തന്ത കോടീശ്വരനായിരിക്കാം പക്ഷെ ഈശ്വരന്റെ വേഷം കെട്ടാൻ അയാളെ കൊണ്ട് ആവുമോ…?
അങ്ങനെ അയാളെ കൊണ്ട് കഴിയുമെങ്കിൽ ഞാൻ ഇതാ ചോദിക്കുന്നു
അവൻ റിച്ചിയുടെ നേരെ വലം കൈ നീട്ടി…
” എന്റെ തെരേസയുടെ ജീവൻ അതെനിക്ക് തിരിച്ചു താ..
അവനിൽ നിന്നും ആ പേര് കേട്ടതും റിച്ചിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. പഴയ ചില ഓർമ്മകൾ അവന്റെ തലച്ചോറിലേക്ക് അക്കമിട്ടു കൊണ്ടു കടന്ന് വന്നു…
” ഞാൻ പറഞ്ഞതുപോലെ നിന്റെ തന്തക്ക് ഈശ്വരന്റെ വേഷം കെട്ടാൻ കഴിയുമെങ്കിൽ എനിക്ക് വേണ്ടത് അതാണ്.
ഒരിക്കലും ഒരു മടങ്ങി വരവില്ലാത്ത ലോകത്തേക്ക് നീയൊക്കെ കൂടി പറഞ്ഞയച്ച എന്റെ പ്രാണന്റെ ജീവനെ.. എന്റെ കുഞ്ഞുങ്ങളുടെ അമ്മയെ.. കഴിയുമോ നിനക്ക്…?
അവന്റെ കണ്ണുകൾ രക്ത വർണ്ണമായി മുഖത്ത് കോപം നിറഞ്ഞു ഇരുണ്ടു തുടങ്ങി. പുഞ്ചിരി നിറഞ്ഞു നിന്ന ചുണ്ടിൽ രക്ത കൊതി നിറഞ്ഞ ചെന്നായയുടെ ഭാവം…
തന്നിലേക്ക് വന്നു ഭവിക്കുന്ന മാറ്റങ്ങളൊക്കെയും ഒരു പേടിയോടെയാണ് റിച്ചി നോക്കി കിടക്കുന്നതെന്ന് കണ്ട ലൂദർ കയ്യിൽ കരുതിയ സർജിക്കൽ ബ്ലേഡിനെ വിരലിലിട്ടു കറക്കി ശേഷം റിച്ചിയുടെ അരികിലേക്ക് നടന്നു
വന്യത നിറഞ്ഞ ഭാവത്തോടെ…
ഓഫീസിലേക്ക് പോകുന്ന വഴി ഫാദർ ഡൊമിനിറ്റിനെ കാണാൻ കാശി ഓർഫനേജിലേക്ക് കയറി. അദ്ദേഹത്തിന്റെ റൂമിൽ ചെന്നപ്പോൾ അവിടെ അദ്ദേഹവുമായി സംസാരിച്ചിരിക്കുന്ന ഗൗരവിനെ കണ്ടു…
“Ok ഫാദർ.. ഞാൻ വൈകിട്ട് വരാം എന്തെങ്കിലുമുണ്ടെങ്കിൽ വിളിച്ചാൽ മതി..
കാശിയെ കണ്ടതും ഗൗരവ് യാത്ര ചോദിച്ചു അവിടെ നിന്നും എഴുന്നേറ്റു… ശേഷം അവനെ നോക്കിക്കൊണ്ട് റൂമിൽ നിന്നും ഇറങ്ങി…
” ഓഫീസിലേക്ക് പോകുന്ന വഴിയായിരിക്കും അല്ലേ..?
“അല്ല ഫാദർ…
കാശി കസേരയിലേക്ക് ഇരുന്നു ഇതൊരു ചുമരിന് അപ്പുറം നിന്നൊക്കെ കേൾക്കുന്ന ഗൗരി പോകാതെ അവിടെ തന്നെ നിന്നു.. ശേഷം റൂമിലേക്ക് തിരിച്ചു കയറി.
“പിന്നെ എങ്ങോട്ടാ നി…?
ഗൗരവ് ചോദിച്ചു… അവന്റെ ചോദ്യം കേട്ടിട്ടും യാതൊരു ഭവമാറ്റവും ഇല്ലാതെ കാശി അങ്ങനെ തന്നെ ഇരുന്നു… അതുകണ്ടു വീണ്ടും അവൻ അലറി…
“നിന്റെ തൊണ്ടയിൽ എന്താണെടാ പിരി വെട്ടിയോ..? നിന്നോടാ ചോദിച്ചത് പിന്നെ എങ്ങോട്ടാ പോകുന്നതെന്ന് പറയാൻ…..
” ടോമിയുടെ അടുത്തേക്ക്…
ഗൗരവിന്റെ മുഖം സംശയത്താൽ ചുളിഞ്ഞു
ഇതു കണ്ട കാശി കഴിഞ്ഞ ദിവസം ടോമിയുമായി സംസാരിച്ചത് എല്ലാം അവരോടായി പറഞ്ഞു..
“ഇത് ചതിയാ… നി അവന്റെ അടുത്തേക്ക് പോകരുത്…
” എന്തു ചതി..? അവൻ ജോർജിന്റെ മകനല്ലാന്ന് അറിഞ്ഞപ്പോൾ നന്നായതാണെങ്കിലോ..?
“കോപ്പാണ്.. ഞാൻ അവിടെ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് പക്ഷേ അതിലും ഒരു രഹസ്യമുണ്ട്.. ടോമിയെ..?
“Enough ഗൗരി.. നി പറയാൻ വരുന്നതെന്താണെന്ന് എനിക്ക് അറിയാം.. എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ പോകാൻ പോകാൻ തീരുമാനിച്ചത്. ഒന്നുകിൽ ഇതൊരു അവസാനമാകും അല്ലെങ്കിൽ തുടക്കം…
അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തതും ടോമിയുടെ കോൾ കൃത്യമായി കാശിയെ തേടിയെത്തി…
Ok sir.. ഞാനിപ്പോൾ തന്നെ വരാം..
അവന്റെ മറുപടി സംസാരം കേട്ടായിരുന്നു ഗൗരവ് അങ്ങോട്ട് ചെന്നത്..
” ടോമിയാണോ..?
“ഉം…
” എങ്ങോട്ട് ചെല്ലാനാണ് പറഞ്ഞത്..? ഞാനും കൂടെ വരാം..
” വേണ്ടടാ ഞാൻ പൊയ്ക്കോളാം ഓഫീസിൽ ഒന്ന് കയറിയിട്ട് വേണം പോകാൻ…
അതും പറഞ്ഞു അവൻ ബൈക്ക് എടുത്തു കൊണ്ട് പോയി.. അവൻ പോയ വഴിയെ ഗൗരി ഉള്ളിൽ നിറഞ്ഞ ഭയത്തോടെ ഫോണെടുത്ത് യാദവിനെ വിളിച്ചു.. ഇതെല്ലാം മിററിലൂടെ കണ്ട കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞിരുന്നു…
മണിയെ പിടിച്ചുകൊണ്ടുപോയ അതേ ഗസ്റ്റ് ഹൗസിലേക്ക് തന്നെയായിരുന്നു ടോമി കാശിയെ വരുത്തിയത്.
മുറ്റത്തേക്ക് ഇരച്ചു കയറിയ ബൈക്കിൽ നിന്നും കാശി ഇറങ്ങിയപ്പോഴേ കണ്ടു അവനെ സ്വീകരിക്കാൻ എന്നപോലെ ആന്റണി ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വരുന്നത്.
“ടോമി സാർ വിളിച്ചിട്ടുണ്ടായിരുന്നു.. സാർ ഇപ്പോൾ വരും.. അകത്തേക്ക് വന്നാട്ടെ..
” അപ്പനും മകനും അടിച്ചു പിരിഞ്ഞതോടെ നീ ടോമിയുടെ കൂടെ ചേർന്നോ…?
അവന്റെ മുഖത്തു പരിഹാരം നിറഞ്ഞു…
” അതു പിന്നെ സാറേ ജോർജ് സാറിനെക്കാളും എനിക്ക് കൂടുതൽ സഹായങ്ങൾ ചെയ്തു തന്നത് ടോമി സാറാ.. അപ്പൊ പിന്നെ…
ആന്റണി ഒന്ന് തല ചൊറിഞ്ഞു കാശിയെ നോക്കി.. ആ നേരത്ത് പുച്ഛം കലർന്ന ചിരിയായിരുന്നു അവന്റെ മുഖത്ത്.. അവൻ ആന്റണിയുടെ ക്ഷണപ്രകാരം അവന്റെ പിറകെ നടന്നു..
“സാർ ഇരുന്നാട്ടെ ഞാൻ അദ്ദേഹത്തിനെ ഒന്ന് വിളിച്ചു നോക്കട്ടെ..
അതും പറഞ്ഞുകൊണ്ട് ആന്റണി കയ്യിൽ ഫോൺ എടുത്തു അപ്പുറത്തേക്ക് പോയി… അതെല്ലാം ഒന്നു ശ്രദ്ധിച്ചുകൊണ്ട് കാശി അവിടെയെല്ലാം ഒന്ന് ചുറ്റി നടന്നു പരിസരമെല്ലാം നോക്കി.. ആ സമയത്ത് ഒരു വൈറ്റ് കളർ ഇന്നോവ പുറത്ത് വന്നത് അവൻ ജനൽ പാളിയിലൂടെ കണ്ടത്.. ഡോർ തുറന്നു പുറത്ത് ഇറങ്ങിയ ടോമി ജനലിന്റെ അടുത്ത് നിൽക്കുന്ന കാശിയെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു. ശേഷം കാറിൽ നിന്നും ഒരു ഫയലുമെടുത്തു അകത്തേക്ക് നടന്നു..
” സോറി കാശ് ഞാൻ അല്പം വൈകിപ്പോയി..
അകത്തേക്ക് കയറിയ ടോമി മുന്നിൽ നിൽക്കുന്ന കാശിയെ ക്ഷമ പണത്തോടെ നോക്കിയപ്പോൾ മറുപടി ഒരു ചിരിയിൽ അവൻ ഒതുക്കി…
” ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു മന്ത്രി ജോർജ് ചെയ്ത എല്ലാ ചെറ്റത്തരങ്ങളുടെയും തെളിവുകൾ ഇതിലുണ്ട്.
ടോമി കയ്യിലിരിക്കുന്ന ഫയൽ കാശിക്ക് നേരെ നീട്ടി അവനത് വാങ്ങി തുറന്നു വായിക്കാൻ തുടങ്ങി. ആ സമയത്ത് ആയിരുന്നു ആന്റണി അവിടേക്ക് കടന്നു വന്നത്
അവന്റെ കയ്യിൽ ഒരു കരിക്കും ഉണ്ടായിരുന്നു.
“അത് വാങ്ങിച്ചു കുടിക്ക് കാശി ഇവിടുത്തെ പറമ്പിൽ നിന്ന് ഇട്ടതാണ്…
അവൻ ആന്റണിയേയും അവന്റെ കയ്യിൽ ഇരിക്കുന്ന കരിക്കിലേക്കും ഒന്ന് നോക്കി….
” വേണ്ട സാർ പോയിട്ട് കുറച്ച് അത്യാവശ്യമുണ്ടായിരുന്നു പിന്നെ കാണാം…
അവൻ പോകാനായി ഇറങ്ങിയതും വാതിൽ തുറന്നുന്ന് ജോർജ്ജ് അകത്തേക്ക് പ്രവേശിച്ചതും ഒരുമിച്ചായിരുന്നു. അയാളെ കണ്ടപ്പോൾ പ്രത്യേകിച്ച് ഭാവമാറ്റങ്ങളൊന്നും കാശിയിൽ ഉണ്ടായിരുന്നില്ല.. പക്ഷെ ടോമിയൊന്നു ഞെട്ടി അവൻ കാശിയെ നോക്കി. പാറ പോലെ നിൽക്കുന്ന കാശിയെ കണ്ടപ്പോൾ ടോമി ഒന്നു സംശയിച്ചു…
” അപ്പനെ ചതിക്കാൻ നോക്കുവാ അല്ലേ..?
ജോർജ്ജ് ടോമിക്ക് നേരെ അടുത്തു…
” അതിന് നിങ്ങളല്ലല്ലോ എന്റെ അപ്പൻ..?
ടോമിയും ജോർജിന്റെ നേരെ ചീറി… ഇത് കേട്ടതും ജോർജിന്റെ കലി ഇരട്ടിച്ചിരുന്നു… അയാളുടെ കൈ ടോമിയുടെ കവിളിൽ പതിഞ്ഞപ്പോൾ കണ്ണിൽനിന്നും പൊന്നിച്ച പറക്കും പോലെ അവനു തോന്നി…
“സന്തോഷമായടാ ഇത്രയും കാലം നോക്കി വളർത്തിയതിന് കിട്ടിയ ശിക്ഷ കൊള്ളാം…
അയാളുടെ മുഖത്ത് സങ്കടം നിറഞ്ഞു…
എന്നിട്ട് എല്ലാം കൊടുത്തോ നീ നിന്നെ ഇത്രയും കാലം നോക്കി വളർത്തി വലുതാക്കിയ ഈ എന്നെ ജീവനോടെ കൊളുത്താനുള്ള എല്ലാ കാര്യങ്ങളും കൊടുത്തോ ഏഹ്…?
ജോർജ് കാശിയെ നോക്കി തുടർന്ന് അവന്റെ കയ്യിൽ ഇരിക്കുന്ന ഫയൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു… ഇതുകണ്ട് അത്രയും നേരം മൗനം പാലിച്ചിരുന്ന കാശി എതിർക്കാൻ നോക്കി…
” പപ്പ വേണ്ട…
“പ്പഫാ.. ചെള്ക്കെ ആരുടെ പപ്പ..? ഞാൻ നിനക്ക് ആരുമില്ലെന്ന് പറഞ്ഞു കഴിഞ്ഞു നീ..
അതുകൊണ്ട് ഇനിമേലിൽ എന്നെ അങ്ങനെ വിളിച്ചു പോകരുത്…
അയാളുടെ മുഖം വലിഞ്ഞു മുറുകി കണ്ണുകൾ രക്ത വർണ്ണമായി…
പത്താമത്തെ വയസ്സിൽ വിളിച്ചു തുടങ്ങിയതാ ഞാൻ അങ്ങനെ ഇനിയും അങ്ങനെ തന്നെ വിളിക്കും കാരണം ടോമി ഒന്നു നിർത്തി ശേഷം കാശിയെ നോക്കി ചിരിച്ചുകൊണ്ട് ജോർജിന്റെ ഒപ്പം നിന്ന് അയാളുടെ തോളിൽ കയ്യിട്ടു ചേർത്തുപിടിച്ചു
” നിങ്ങളെക്കാളും വലുതല്ല അപ്പാ എനിക്ക് മറ്റാരും അവൻ പറഞ്ഞു തീർന്നതും ജോർജ്ജും പൊട്ടിച്ചിരിക്കാൻ തുടങ്ങി കാശി ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടേ നിന്നു..
” നിനക്ക് തെറ്റിപ്പോയല്ലോ മോനേ കാശി നിന്റെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞ സത്യങ്ങൾ കേട്ടപ്പോൾ ഞങ്ങൾ അടിച്ചു പിരിഞ്ഞെന്ന് കരുതി അല്ലിയോ…? അല്ലെങ്കിൽ ഇവൻ നിന്നെ വിശ്വസിച്ചു… എവിടെയും ദീർഘവീക്ഷണമുള്ള നിനക്ക് ഇവിടെ മാത്രം തെറ്റിപ്പോയല്ലോ കാശി…
ജോർജ് കാശിയെ നോക്കി പരിഹസിച്ചപ്പോൾ ആന്റണിയുടെ കൂട്ടാളികളും ആയുധങ്ങൾ ഏന്തി കൊണ്ട് ഹാളിലേക്ക് വന്നിരുന്നു…
” മരിക്കുന്നതിനു മുന്നേ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട അത് എന്താണെങ്കിലും ഞങ്ങൾ സാധിച്ചു തരും അതുകൊണ്ട് പറയാൻ മടിക്കേണ്ട ചോദിക്ക് എന്നതേലും ആഗ്രഹമുണ്ടോ..?
കുറച്ചുനേരത്തെ മൗനത്തിനു ശേഷം കാശി അവരെ നോക്കി…
” ഒരാഗ്രഹം ഉണ്ട് എന്നെ വിശ്വസിച്ചു കഴിയുന്ന അനാഥ കുഞ്ഞുങ്ങൾക്ക് അവരുടെ അന്നം എത്തിച്ചുകൊടുക്കണം അവൻ ഇനി ഒരിക്കലും പട്ടിണി കിടക്കാൻ പാടില്ല.
“എന്റെ മരണം കൊണ്ട് ഞാൻ അതാണ് ആവശ്യപ്പെടുന്നത് അതു മാത്രം…
അവൻ ഫയൽ അടങ്ങിയ കൈ മാറിലേക്ക് ചേർത്ത് പിടിച്ചു…
” മോനെ ടോമി കേട്ടില്ല്യോ അവന്റെ ഒടുക്കലത്തെ ആഗ്രഹം.. ജീവൻ പോകാൻ നേരത്തും ആ ശവങ്ങളാണ് അവന്റെ മനസ്സില്…
അയാളുടെ വാക്കുകൾ കേട്ടപ്പോൾ കാശിയുടെ പല്ലുകൾ ഞെരിഞ്ഞു…
കാശി ടോമിയെ നോക്കി…
” ഇയാള് നിന്നെ ദത്തെടുത്തിട്ടില്ലായിരുന്നെങ്കിൽ നീയും അവരുടെ കൂട്ടത്തിൽ ഒരു ശവമാകുമായിരുന്നു സംശയമുണ്ടോ നിനക്ക്..?
“ശെരിയായിരിക്കാം but ഇദ്ദേഹം എന്നെ എടുത്തു പോയില്ലേ കാശി..? So am not an orphan….
“Yes you are correct.. ഇയാളെ നിന്നെ എടുത്തു വളർത്തിയത് കൊണ്ട് നീ സനാതനായി അതുപോലെ ആ കുഞ്ഞുങ്ങളെ നോക്കുന്നവരുമുണ്ട് അങ്ങനെ നോക്കിയാൽ പിന്നെയെങ്ങനെയാ ? അവർ അനാഥരാവുന്നത് അവരും സനാഥരല്ലേ…?
അതുകൊണ്ടല്ലേ ഞാൻ അവർക്കുവേണ്ടി ഇറങ്ങിത്തിരിച്ചതും.
കാശിയുടെ മറുപടിയും കുറിക്ക് കൊള്ളുന്നതായിരുന്നു. അവൻ ജോർജിനേയും ടോമിയേയും മാറി മാറി നോക്കി…
” നീയെന്നതിനാ കൊച്ചനെ ഇത്രയും ചെറുപ്രായത്തിൽ ഒരപ്പന്റെ വേഷം എടുത്തു കെട്ടുന്നത്…? അതും അമ്പതിൽ കൂടുതൽ പിള്ളേരുടെ…?
അയാൾ കാശിക്ക് മുന്നിലായി വന്നു നിന്നു…
” അവരെ ഇങ്ങു തന്നേക്ക് മൊത്തമായിട്ടോ ചില്ലറയായിട്ടോ ഞാൻ കൊടുത്തോളാം . എന്നിട്ട് കിട്ടുന്നതിന്റെ പകുതി നിനക്കു തന്നേക്കാം എന്തെ..?
അവന്റെ കണ്ണുകളിൽ തീ ആളി വലം കൈ ഉയർത്തി ജോർജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുന്നോട്ടു നടന്നു ഭിത്തിയിൽ ചേർത്ത് പൊക്കി പിടിച്ചു…
“എന്റെ കുഞ്ഞുങ്ങൾക്ക് വില പറയുന്നോടാ നായെ
അതിന് എന്ത് യോഗ്യതയാടാ നിനക്കും നിന്റെ തന്തയില്ലാ കഴുവേറിക്കും ഉള്ളത്..?
കാശിയുടെ കൈകൾക്ക് ബലം കൂടി വന്നു അവന്റെ കൈകളിൽ കിടന്നു പിടയുന്ന ജോർജിനെ കണ്ടപ്പോൾ ടോമിയും ബാക്കിയുള്ളവരും അവനെ പിടിച്ചു വലിച്ചു
ജോർജിൽ നിന്നും മോചിപ്പിച്ചു…
“തല്ലി കൊല്ലടാ ആ പുല @##&&#@# മോനെ…
ജോർജ് അലറി…
പെട്ടെന്ന് കാശി അവന് ചുറ്റുമുള്ളവരെ കുടഞ്ഞ് എറിഞ്ഞു. ടോമിയടക്കം ഉള്ളവർ നാലു ഭാഗത്തേക്കും തെറിച്ചു വീണു.. ഇതുകണ്ട് ജോർജ് കാശിക്ക് നേരെ അടുത്തതും അവന്റെ വലതുകാൽ അയാളുടെ നെഞ്ചിൽ ആഞ്ഞു പതിച്ചു. പിന്നിലേക്ക് ഒന്നു വേച്ചു പോയ ജോർജ് വീണ്ടും അവനു നേരെ പാഞ്ഞയടുത്തപ്പോൾ കാശി വായുവിലൊന്നു ഉയർന്നു പൊങ്ങി അയാളുടെ മുഖത്തു ആഞ്ഞു ചവിട്ടി..
ആ ചവിട്ടിൽ കണ്ണിൽ ഇരുട്ടു കയറും പോലെ ജോർജ് വീണ്ടും പുറകോട്ടു വേച്ചു ഭിത്തിയിൽ തട്ടി തെറിച്ചുവീണു. ഇതു കണ്ട ടോമി കാശിയെ പിൻകഴുത്തിലൂടെ ചുറ്റി പിടിച്ചു ഉടനെ ടോമിയുടെ പിൻകഴുത്തിൽ പിടിച്ചു ഒന്ന് കുനിഞ്ഞു പൊക്കിയെടുത്തു നിലത്തു അടിച്ചു ടോമിയുടെ പുറവും നടുവും ഒരുപോലെ ചതഞ്ഞു…
ആ സമയത്തായിരുന്നു ആന്റണി പുറകിൽ നിന്നും കാശിയെ ചവിട്ടിയത്.
പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ട് ആയതിനാൽ അവൻ മുന്നോട്ട് ഒന്ന് വേച്ചു പോയി കാശി തിരിഞ്ഞ് ആന്റണിയെ നോക്കി. ആ നോട്ടത്തിൽ മുന്നോട്ടു വന്ന ആന്റണി സ്വിച്ചിട്ട പോലെ അവിടെ നിന്നു. ആന്റണിയുടെ കണ്ണ് കാശിയുടെ ഷർട്ടിന്റെ ഉള്ളിൽ നിന്ന് പുറത്ത് വന്ന ലോക്കറ്റിൽ പതിഞ്ഞു. വെളുത്ത കല്ല് പതിപ്പിച്ച ഓം എന്ന ഹിന്ദി അക്ഷരവും അതിനു മുകളിലിരിക്കുന്ന ശൂലവും കണ്ടപ്പോൾ അവനൊന്നു വിറച്ചു പോയിരുന്നു…
കൈലാസം വാഴുന്ന സാക്ഷാൽ മഹാദേവന്റെ ഭാവവുമായിട്ട് നിൽക്കുന്ന
അവനെ നേരിടാൻ ആന്റണിക്ക് തെല്ലൊരു ഭയം തോന്നി.
പക്ഷേ ഇതെല്ലാം താഴെ കിടന്നുകൊണ്ട് കാണുന്ന ടോമിയുടെ കണ്ണുകൾ ജോർജിന് നേരെ തറഞ്ഞു. അയാൾ കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചതും ടോമി എഴുന്നേറ്റ് ഇത് ആന്റണി കാണുന്നുണ്ടായിരുന്നു കണ്ണു പതിഞ്ഞ വഴിയിൽ കാശി തിരിഞ്ഞു നോക്കിയതും ടോമിയുടെ കയ്യിലിരുന്ന മൂർച്ചയേറിയ ഒരു കത്തി കാശിയുടെ വയറിലേക്ക് തുളഞ്ഞു കയറിയിരുന്നു..
“ആാാാ….. ആാാാ……
ടോമിയുടെ പെട്ടെന്നുണ്ടായ നീക്കത്തിൽ അവനിൽ നിന്നും കൊഴുത്ത ചോര ഒഴുകാൻ തുടങ്ങി. ഒരു ആശ്രയത്തിനെന്നോണം ടോമിയുടെ ഷോൾഡറിൽ അമർത്തി പിടിച്ചു. അപ്പോഴും അവൻ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.
ഇതുകണ്ട ടോമി കുത്തിയ കത്തി വലിച്ചൂരി വീണ്ടും ആഴത്തിൽ കുത്തി…
ആാാാ… ആാാാ…..
കരയ് നീ.. ഉറക്കെ ഉറക്കെ കരയ്. പക്ഷേ നിന്നെ രക്ഷിക്കാൻ ആരും ഇവിടേക്ക് വരില്ല
നീ ഓടി കയറി വന്നത് മരണത്തിലേക്ക് ആയിരുന്നു.
കാശിയുടെ മുഖം വലിഞ്ഞു മുറുകി വയറ്റിൽ കൈ പൊത്തി കൊണ്ട് അവൻ നിലത്തേക്ക് ഊർന്ന് വീണു ഒരു പഴം തുണി കണക്കെ…
കണ്ണുകൾ പതിയെ അടഞ്ഞു വയറിൽ അമർത്തി പിടിച്ചിരുന്ന വലം കൈ പതിയെ താഴേക്ക് ഊർന്നുവീണു
ഇതുകണ്ട് ജോർജും ടോമിയും അവനു മുന്നിലായി വന്നു നിന്നു ഒരു വിജയ ചിരിയോടെ
എന്നാൽ വന്നുഭവിച്ചിരിക്കുന്ന കെണിയെന്താണെന്ന് അവരും അറിഞ്ഞിരുന്നില്ല…
തുടരും…