
RAJI SHAJI
ഹോസ്പിറ്റലിൽ ഒരു എമർജൻസി case കഴിഞ്ഞ് രാത്രി വീട്ടിലേക്ക് കാർ ഡ്രൈവ് ചെയ്ത് വരികയായിരുന്നു കാർത്തിക്.
പെട്ടെന്നാണ് കാർത്തിക്കിന്റെ കാറിനു മുന്നിലേക്ക് ഒരു പെൺകുട്ടി ഓടി വന്നു.. കാർത്തിക് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി.. പക്ഷെ അപ്പോഴേക്കും ആ പെൺകുട്ടി കാറിന്റെ സൈഡിൽ തട്ടി വീണിരുന്നു.. കാർത്തിക് പെട്ടെന്ന് കാറിൽ നിന്നിറങ്ങി ആ പെൺകുട്ടിക്കടുത്തേക്ക് പോയി….
കാർത്തിക് അടുത്തെത്തിയപ്പോഴേക്കും ആ കുട്ടിയുടെ ബോധം മറഞ്ഞിരുന്നു….
അവൻ ആ കുട്ടിയെ തട്ടി വിളിച്ചു… പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല….
അവൻ വേഗം അവളെ എടുത്ത് തന്റെ കാറിനുള്ളിൽ കിടത്തി വീട്ടിലേക്ക് പോയി….
വീട്ടിലെത്തി അവളെ എടുത്ത് അകത്തേക്ക് കയറി അവളെ ബെഡിൽ കിടത്തി അവൾക്ക് വേണ്ടുന്ന first aid നൽകി… അവൻ ഒന്ന് ഫ്രഷ് ആയി കോഫി യുമായി അവൾക്കരികിൽ ചെയറിൽ വന്നിരുന്നു….
മെഡിസിന്റെ മയക്കം കാരണം രാവിലെയാണ് അവൾ ഉണർന്നത്.. ഉണർന്നപ്പോൾ തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെയാണ് അവൾ കണ്ടത്.. പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റു…
ഏയ്….. താൻ കിടന്നോ… പേടിക്കണ്ട… കാർത്തിക് പറഞ്ഞു…
ഞാൻ…. ഞാൻ…. എവിടെയാ……അവൾ പകപ്പോടെ അവനെ നോക്കി….
താൻ എന്റെ വീട്ടിലാടോ…. താൻ എന്റെ വണ്ടിക്കാ വട്ടം ചാടിയെ… അല്ല താനെന്തിനാ എന്റെ വണ്ടിയുടെ മുന്നില് ചാടിയെ…
അ…. അത്….. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…
എടോ താൻ എന്തിനാ കരയുന്നെ……
എന്താ തന്റെ പേര്….
ക…. കല്യാണി…..
ആഹാ…. നല്ല പേരാണല്ലോ… എന്റെ പേര് കാർത്തിക് ശങ്കർ….. ഒരു ചെറിയ gynacologist ആണേ…. ഇവിടടുത്ത് ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ work ചെയ്യുന്നു…
അല്ല… തന്റെ വീട് എവിടാ….. എന്തിനാ താൻ രാത്രിയില് പുറത്തിറങ്ങിയേ….
അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി…..
ഏയ്…. എന്താടോ ഇത്…. തനിക്കു പറയാൻ ഇഷ്ടവല്ലേൽ താൻ പറയണ്ട…. ഇങ്ങനെ കരയാതെടോ…..
ഞാൻ….. എനിക്ക് ചേച്ചി മാത്രമേ ഉള്ളൂ,. അച്ഛനും അമ്മയും ഞങ്ങളുടെ ചെറുപ്പത്തിൽ മഴവെള്ളപ്പാച്ചിലിൽ ഒഴുകി പോയി…. പിന്നീട് അവരെ ക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല… ആ സമയത്ത് ഞാനും ചേച്ചിയും അമ്മാവന്റെ വീട്ടിലാരുന്നു.. അതുകൊണ്ട് ഞങ്ങൾ മാത്രം രക്ഷപ്പെട്ടു…. അന്ന് ചേച്ചിക്ക് പത്തും എനിക്ക് എട്ടും വയസ്സാരുന്നു പ്രായം…കുറച്ചു ദിവസം ഞങ്ങളെ അമ്മാവനും അമ്മായിയും നോക്കി… പിന്നീട് അവർക്ക് ഞങ്ങൾ ഒരു ബാധ്യതയായി തോന്നിത്തുടങ്ങിയപ്പോ ചേച്ചി എന്നെയും കൊണ്ട് അവിടുന്നിറങ്ങി….. ഞങ്ങൾക്ക് പരിചയമുള്ള ഒരു വീട്ടിൽ ചേച്ചി എന്നെയും കൊണ്ട് പോയി. അവിടെ പ്രായമായ ഒരു അമ്മൂമ്മ മാത്രമേ ഉള്ളൂ… അവരുടെ മക്കളൊക്കെ വിദേശത്താരുന്നു… ആ വീട്ടില് അമ്മൂമ്മയെ സഹായിച്ചു അവർക്ക് കൂട്ടിനു ഞങ്ങളെ നിർത്തി… അവിടത്തെ ജോലികളൊക്കെ ഞങ്ങൾ ആവുന്ന പോലെ ചെയ്തു.. ആ അമ്മൂമ്മ ഞങ്ങൾക്ക് ആഹാരവും വസ്ത്രവും നൽകി… ഞങ്ങളെ ആ അമ്മൂമ്മയുടെ ചിലവിൽ പഠിക്കാനും അയച്ചു…. ചേച്ചി ഡിഗ്രിക്കും ഞാൻ plus two വിനും പഠിക്കുന്ന സമയത്ത് ആ അമ്മൂമ്മ മരിച്ചു. പിന്നെയും ഞങ്ങള് തനിച്ചായി… നല്ലവരായ കുറച്ചു നാട്ടുകാർ ചേർന്ന് ഞങ്ങൾക്ക് ഒരു വീട് പണിതു തന്നു… ചേച്ചി part time ജോലിക്ക് പോകുവാരുന്നു.. ഞാൻ കൂടി പോകാന്നു പറഞ്ഞിട്ട് ചേച്ചി സമ്മതിച്ചില്ല… ചേച്ചി ഡിഗ്രി കഴിഞ്ഞ് ഒരു ഷോപ്പിൽ ജോലിക്ക് കയറി…. ചേച്ചിയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇനി പഠിക്കുന്നില്ലെന്നു പറഞ്ഞ എന്നെ ചേച്ചി കോളേജിൽ ചേർത്തു…… സന്തോഷം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് അയാൾ കടന്നു വന്നു…. സഞ്ജയ്…. ചേച്ചിയോടൊപ്പം പഠിച്ചയാൾ…. ഒരിക്കൽ ചേച്ചി ജോലി ചെയ്യുന്ന സ്ഥലത്ത് എന്തോ ആവശ്യത്തിന് വന്നതാരുന്നു അയാൾ. അവിടെ വെച്ച് ചേച്ചിയുടെ നമ്പർ വാങ്ങി… ഇടയ്ക്കൊക്കെ അയാള് ചേച്ചിയെ വിളിക്കും. എന്നോടും സംസാരിക്കും.. കോളേജിൽ വെച്ച് അയാൾക്ക് മോശം സ്വഭാവം ഒന്നും ഇല്ലാത്തതുകൊണ്ട് ചേച്ചി അയാളെ നല്ലൊരു friend ആയി കണ്ടു… പതിയെ പതിയെ അവരുടെ സൗഹൃദം പ്രണയമായി വളർന്നു… പിരിയാൻ പറ്റാത്ത രീതിയിൽ അവർ അടുത്തു…
അങ്ങനെ അയാളുടെ വീട്ടുകാരെയും കൂട്ടി വന്ന് ചേച്ചിയെ കണ്ടു… പെട്ടെന്ന് തന്നെ അവരുടെ വിവാഹവും നടന്നു… ഞാൻ വീട്ടിൽ തനിച്ചായതു കൊണ്ട് ചേച്ചിയും അയാളും ഞങ്ങളുടെ വീട്ടിൽ താമസിച്ചു…. ആദ്യമൊക്കെ വളരെ സന്തോഷത്തിലാരുന്നു ഞങ്ങൾ… എന്നോട് സഹോദരിയോടെന്ന പോലെ തന്നെയാ അയാള് പെരുമാറിയെ… പക്ഷെ കുറച്ചു ദിവസത്തിനു ശേഷം അയാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി…. പതിയെ അയാൾ മറ്റൊരു രീതിയിൽ എന്നോട് സംസാരിക്കാനും എന്നെ തൊടാനും തുടങ്ങി…. ചേച്ചി സങ്കടപ്പെടുമെന്ന് കരുതി ഞാൻ ഒന്നും ചേച്ചിയെ അറിയിച്ചില്ല…
പക്ഷെ ഒരു ദിവസം ചേച്ചി കുളിക്കാൻ കയറിയ നേരത്ത് അടുക്കളയിലാരുന്ന എന്നെ അയാൾ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ചു… ഞാൻ അയാളുടെ കയ്യിൽ കിടന്നു കുതറി… പക്ഷെ അയാളുടെ ബലിഷ്ഠമായ കൈയ്യിൽ നിന്നും എനിക്ക് രക്ഷപ്പെടാനായില്ല… ഞാൻ ആവുന്ന രീതിയിലൊക്കെ നോക്കി. ഒടുവിൽ ഞാൻ ചേച്ചിയെ വിളിച്ച് ഉറക്കെ കരയാൻ തുടങ്ങി… എന്റെ കരച്ചിൽ കേട്ട് അവിടേക്കു വന്ന ചേച്ചി അയാളുടെ വാക്കുകൾ കേട്ട് തറഞ്ഞു നിന്നു..
കിടന്ന് പിടയ്ക്കാതെടി….. നീയൊക്കെ എന്താ കരുതിയെ.. നിന്റെ ചേച്ചിയോടുള്ള ദിവ്യ പ്രേമം കൊണ്ടാ ഞാൻ അവളെ കെട്ടിയതെന്നോ…. അല്ലെടി… അവളുടെയും അവളെക്കാൾ സുന്ദരിയായ നിന്റെയും ഈ ആരെയും മയക്കുന്ന മേനിയഴക് കണ്ടിട്ട് തന്നെയാ…. ഞാൻ ഇവിടെ തന്നെ താമസിക്കുന്നത് അവളെയും നിന്നെയും ഒരുപോലെ ആസ്വദിക്കാൻ വേണ്ടിയാ…. ഇവിടെ ഞാൻ എന്ത് ചെയ്താലും ചോദിക്കാൻ ഒരു പട്ടികളും വരില്ല…അതുകൊണ്ട് ഏട്ടന്റെ പൊന്നു മോള് ഏട്ടനെ നന്നായി സന്തോഷിപ്പിക്കാൻ ശ്രമിക്ക് കേട്ടോ…. ഇനി അതല്ല എന്നെ എതിർക്കാനാണ് ഭാവമെങ്കിൽ രണ്ടിനേം അരിഞ്ഞു തള്ളും ഞാൻ പറഞ്ഞേക്കാം….ഇതും പറഞ്ഞ് അയാൾ എന്നിലുള്ള പിടി വിട്ടു..
എന്റെ ചേച്ചിയെ ഓർത്ത് എനിക്ക് വല്ലാത്ത വേദന തോന്നി…
അയാൾ തിരിഞ്ഞപ്പോഴാണ് കണ്ണ് നിറച്ച് അയാളെ നോക്കുന്ന ചേച്ചിയെ കണ്ടത്… ഓ… തമ്പുരാട്ടി ഇവിടെ ഉണ്ടാരുന്നോ… അപ്പൊ പറഞ്ഞതൊന്നും ഞാൻ വീണ്ടും പറയണ്ടല്ലോ അല്ലേ…. എന്നെ അനുസരിച്ച് ഇവിടെ നിന്ന രണ്ടിനും കൊള്ളാം.. അല്ലേൽ….. അതും പറഞ്ഞ് അയാൾ അവിടുന്ന് പോയി….
ചേച്ചി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.. ഞാനും കരഞ്ഞുപോയി…
പിന്നീടുള്ള ഓരോ ദിവസവും ചേച്ചി എനിക്ക് കാവലിരുന്നു…. പലപ്പോഴും അയാളുടെ ഫ്രണ്ട്സ് ഒക്കെ അയാളോടൊപ്പം വീട്ടിലേക്ക് വരും…. ചേച്ചി അവരെയൊക്കെ പുറത്താക്കും.. അതിന് അയാളുടെ വക ചേച്ചിക്ക് നല്ല തല്ല് കിട്ടും. ചേച്ചിയുടെ അവസ്ഥ പലപ്പോഴും എന്നെ വേദനിപ്പിക്കും…
ഒരു ദിവസം അയാൾ ചേച്ചിയോട് വഴക്കുണ്ടാക്കി ദേഷ്യത്തിന് അയാൾ ചേച്ചിയെ പിടിച്ചു തള്ളി. ചേച്ചിയുടെ തല ചുവരിൽ ഇടിച്ചു… ബോധം പോയ ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഞാൻ അയാളുടെ കാല് പിടിച്ചു പറഞ്ഞു. പക്ഷെ അയാൾ കേട്ടില്ല.. എന്റെ ചേച്ചിയെ അന്ന് എനിക്ക് നഷ്ടപ്പെട്ടു…. ചേച്ചി ബാത്റൂമിൽ തെന്നി വീണതാണെന്ന് അയാൾ എല്ലാരേയും വിശ്വസിപ്പിച്ചു…
ഇന്നലെയാരുന്നു ചേച്ചിയുടെ ചടങ്ങ്. ആളൊഴിഞ്ഞപ്പോൾ അയാൾ എന്നെ ഉപദ്രവിക്കാൻ നോക്കി. അയാളുടെ കയ്യിൽ നിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് ഡോക്ടറുടെ വണ്ടിക്കു മുന്നിൽ ഞാൻ പെട്ടത്. Sorry…. അവൾ പൊട്ടിക്കരയാൻ തുടങ്ങി…
ഒക്കെ കേട്ട് കാർത്തിക്കിന് അവളെയോർത്തു പാവം തോന്നി…
ഏയ്… താനിങ്ങനെ കരയാതെ…. പോട്ടെ കഴിഞ്ഞതൊക്കെ കഴിഞ്ഞു… താൻ ഇവിടെ സുരക്ഷിതയായിരിക്കും. പേടിക്കണ്ട… പിന്നെ എനിക്ക് ഹോസ്പിറ്റലിൽ പോകാൻ time ആയി.. നമുക്ക് വന്നിട്ട് സംസാരിക്കാം. താൻ rest എടുത്തോ.. ദേ തനിക്കു കഴിക്കാനുള്ളതൊക്കെ ഇവിടെ വെച്ചിട്ടുണ്ട്…പിന്നെ Washroom അവിടുണ്ട്… ഒരു 3 മണി ആകുമ്പോ ഞാൻ എത്തും.. Ok.. എന്ന ഞാൻ പോട്ടെ…
അവൾ തലയനക്കി സമ്മതിച്ചു..
കാർത്തിക് പുറത്തേക്കു പോയി….
അവൾ മുറി മുഴുവൻ കണ്ണോടിച്ചു…. അത്യാവശ്യം വലിയ മുറി…. എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു….
കുറച്ചു സമയത്തിന് ശേഷം അവൾ എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ഭക്ഷണം കഴിച്ചു…. കുറച്ചു നേരം ബാൽക്കണിയിൽ പോയി നിന്നു… പിന്നെ വന്ന് കിടന്നു…
3 മണി ആയപ്പോഴേക്കും കാർത്തിക് എത്തി…
ആ… കിടക്കുവാണോ…. ഒറ്റയ്ക്കിരുന്ന് ബോറടിച്ചല്ലേ…. താൻ ഫുഡ് കഴിച്ചോ…
ഹ്മ്മ്… അവളൊന്നു മൂളി എഴുന്നേറ്റു…
ദാ…. കുറച്ചു ഡ്രെസ്സാ.. ഇന്നലെ ഇട്ടതല്ലേ ഇത്…. ഇതൊക്കെ മാറ്റി താൻ ഒന്ന് ഫ്രഷ് ആക്… അവൻ കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി…
അവൾ കണ്ണ് നിറച്ച് അവനെ നോക്കി കവർ വാങ്ങി…
താൻ ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം… കാർത്തിക് താഴേക്കു പോയി..
കവറിൽ നിന്നും ഒരു ലെഗ്ഗിൻസും ടോപ്പും എടുത്ത് കുളിക്കാനായി പോയി…
അവൾ കുളിച്ച് വന്ന് റൂമിൽ നിന്നും പുറത്തേക്കിറങ്ങി…. താഴോട്ടുള്ള stair വഴി അവൾ ഇറങ്ങി നോക്കിയപ്പോൾ ഇടതു വശത്ത് കിച്ചണിൽ നിന്നും ചായയുമായി കാർത്തിക് വന്നു..
ആ.. താൻ കുളിച്ചോ……. വാ ചായ കുടിക്കാം…..
അവർ സോഫയിൽ പോയിരുന്നു ചായ കുടിച്ചു….
അല്ല ഡോക്ടറേ….. ഇവിടെ വേറാരും ഇല്ലേ….. അവൾ കാർത്തിക്കിനെ നോക്കി….
ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ തുല്യ ദുഖിതരാടോ… എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു… പിന്നീട് അമ്മ മറ്റൊരാളെ വിവാഹം കഴിച്ചുഅയാളോടൊപ്പം states ലേക്ക് പോയി..ഞാൻ മുത്തശ്ശിയുടെ കൂടെ ആരുന്നു.. മാസാമാസം എന്റെ ചിലവിലേക്കായി അമ്മ കാശ് അയക്കുമാരുന്നു… അതുമാത്രമാരുന്നു അവർ എനിക്ക് തരുന്ന സ്നേഹം…. കുറച്ച് വലുതായപ്പോൾ ആ പണം ഞാൻ വേണ്ടെന്ന് വെച്ചു… ഞാൻ കാശ് എടുക്കുന്നില്ലെന്നു അറിഞ്ഞപ്പോൾ ആ വരവും നിന്നു. പിന്നെ ആ സ്ത്രീയെക്കുറിച്ച് ഒരു വിവരവും പിന്നെ പഠിത്തത്തോടൊപ്പം part time ജോലി ചെയ്തു…. എനിക്ക് 20 വയസ്സായപ്പോൾ മുത്തശ്ശി എന്നെ തനിച്ചാക്കി പോയി…
ജീവിതത്തിൽ തനിച്ചായപ്പോൾ വാശിയാരുന്നു… ആ വാശിപ്പുറത്തു പഠിച്ചു… ഡോക്ടറായി…ഇപ്പൊ കുറച്ചു ഫ്രണ്ട്സ് മാത്രവേ ഉള്ളൂ….
അതേയ് എന്നെ താൻ ഡോക്ടർ എന്ന് വിളിക്കണ്ട…. കൂട്ടുകാരൊക്കെ കണ്ണനെന്ന വിളിക്കുന്നെ.. താൻ കണ്ണേട്ടാന്ന് വിളിച്ചോ… എന്താ….
അവൾ അവന് ഒരു പുഞ്ചിരി നൽകി…
അല്ല തന്നെ ചേച്ചി എന്താ വിളിക്കുന്നെ….. കാർത്തിക് ചോദിച്ചു…
കല്ലൂന്നാ ചേച്ചി വിളിക്കുന്നെ…
ആഹാ… എന്ന ഞാനും കല്ലൂന്ന് വിളിക്കാം..
താൻ വാ ഞാൻ തന്നെ വീടൊക്കെ കാണിക്കാം….
അവൻ അവളെ വീടൊക്കെ കാണിച്ചു കൊടുത്തു….
രാത്രി food ഒക്കെ കഴിഞ്ഞ് കല്ലു മുകളിലേക്ക് പോയപ്പോ കാർത്തിക് ഒരു റൂമിൽ നിന്നും ഇറങ്ങി വന്നു…
ആ… താൻ വന്നോ…. ദേ ഈ റൂം താൻ ഉപയോഗിച്ചോ….. ഞാൻ റെഡി ആക്കിയിട്ടുണ്ട്….താൻ കിടന്നോ…… ഇതും പറഞ്ഞ് കാർത്തിക് അവന്റെ റൂമിലേക്ക് പോയി…..
കല്ലു മുറിക്കുള്ളിലേക്ക് കയറി… അത്യാവശ്യം വലിപ്പമുള്ള റൂം.. എല്ലാം മനോഹരമായി അടുക്കി വെച്ചിരിക്കുന്നു… അവൾ മുറിയാകെ ഒന്ന് നോക്കി ബെഡിലേക്ക് കിടന്നു…
പിറ്റേന്ന് രാവിലെ കാർത്തിക് എഴുന്നേറ്റു കിച്ചണിലേക്ക് വന്നപ്പോൾ അവിടെ കല്ലു പാചകത്തിലാരുന്നു….
അല്ല താൻ രാവിലെ എഴുന്നേറ്റോ….
ങ്ഹാ……. ഡോക്ടർക്ക്….അല്ല കണ്ണേട്ടന് ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ… അതുകൊണ്ട് രാവിലെ എഴുന്നേറ്റു breakfast ഉണ്ടാക്കാന്നു കരുതി…
കണ്ണേട്ടൻ റെഡി ആയി വരൂ.. അപ്പോഴേക്കും breakfast ആകും..
Ok….. അവൻ ഫ്രഷ് ആകാനായി പോയി….
അവൻ റെഡി ആയി വന്നപ്പോഴേക്കും കല്ലു breakfast ഉണ്ടാക്കി ഡൈനിങ് ടേബിളിൽ വെച്ചു..
അവർ രണ്ടു പേരും കഴിച്ചു…
അപ്പൊ ശരി ഞാൻ പോയിട്ട് വരാം… നേരത്തെ എത്താൻ നോക്കാം…. അവൻ പറഞ്ഞു…
ഹ്മ്മ്മ്…. ശരി കണ്ണേട്ടാ…..
അവൻ പോയപ്പോൾ അവൾ അകത്ത് കയറി door അടച്ചു…
2 മണി ആയപ്പോഴേക്കും കാർത്തിക് എത്തി…
താൻ lunch കഴിച്ചോ….
ഇല്ല… കണ്ണേട്ടൻ വന്നിട്ട് ഒരുമിച്ചു കഴിക്കാന്നു കരുതി..
ഹ്മ്മ്മ്.. എന്നാ എടുത്ത് വെക്ക്…ഞാൻ ദേ വരുന്നു…
Food കഴിച്ചു കൊണ്ടിരുന്നപ്പോൾ കാർത്തിക് കല്ലുവിനോട് പറഞ്ഞു…
നമുക്ക് വൈകിട്ട് ഒന്ന് പുറത്ത് പോയാലോ… രണ്ട് ദിവസം ആയില്ലേ താൻ ഇങ്ങനെ ഇവിടെത്തന്നെ ഇരിക്കാൻ തുടങ്ങിയിട്ട്…
ഹ്മ്മ്മ്…. അവളൊന്നു മൂടി….
Ok അപ്പൊ ഒരു 4 മണി ആകുമ്പോ താൻ റെഡി ആയിക്കോ….
ആ…. അവൾ രണ്ടുപേരും കഴിച്ച പ്ലേറ്റ് എടുത്തു കിച്ചണിലേക്ക് പോയി…
വൈകുന്നേരം അവർ പുറത്ത് പോയി… ബീച്ചിലൊക്കെ പോയി ഫുഡും കഴിച്ചാണ് അവർ വീട്ടിലേക്ക് വന്നത്..
രണ്ട് ദിവസം കഴിഞ്ഞ് കാർത്തിക് ഡ്യൂട്ടി കഴിഞ്ഞ് എത്തിയപ്പോൾ അവന്റെ കൂട്ടുകാരായ മഹേഷും കിഷോറും അവന്റെ വീട്ടിലേക്ക് വന്നു..
അവിടെ മുറ്റത്ത് നിൽക്കുന്ന കല്ലുവിനെ കണ്ട് അവർ സംശയത്തോടെ കാർത്തിക്കിനെ നോക്കി…
ഡാ.. ഇതാരാ… മഹേഷ് ചോദിച്ചു..
അതൊക്കെ പറയാം.. നിങ്ങള് വാ…. കല്ലു ചായ എടുക്കുവോ…..
ആ.. എടുക്കാം കണ്ണേട്ടാ….. അവൾ കിച്ചണിലേക്ക് പോയി…..
ഓ… അപ്പൊ അതാണ് കാര്യം… എന്നിട്ട് നീ ഞങ്ങളോട് പറഞ്ഞില്ലല്ലോടാ…. കിഷോർ പറഞ്ഞു….
അത് പറയാനുള്ള സാഹചര്യം കിട്ടാത്തത്കൊണ്ട…..
അല്ല.. എന്താ നിന്റെ പ്ലാൻ… ആരാ എന്താന്നറിയാത്ത ഒരു പെണ്ണിനെ നിന്റെ കൂടെ താമസിപ്പിക്കുവാന്നൊക്കെ പറഞ്ഞാ… മഹേഷ് പറഞ്ഞു….
അതിനെന്താടാ…. ഇവിടെ ഞാൻ മാത്രവല്ലേ ഉള്ളൂ…. ഇവിടെ അവള് താമസിക്കുന്നതിനു എന്താ കുഴപ്പം…. കാർത്തിക് ചോദിച്ചു…..
അല്ല…. നാട്ടുകാര്……
നാട്ടുകാരുടെ ചിലവിലല്ല മഹേഷ് ഞാൻ ജീവിക്കുന്നത്…. ആരോരും സഹായമില്ലാത്ത ഒരു പെൺകുട്ടിയെ വീട്ടിൽ താമസിപ്പിച്ചത് അത്ര വലിയ തെറ്റാണെന്നു എനിക്ക് തോന്നുന്നില്ല… പ്രത്യേകിച്ച് ഞാൻ ഒരു ഡോക്ടർ ആണ്.. അതുകൊണ്ട് അവളെ വഴിയിൽ ഉപേക്ഷിക്കാൻ എനിക്ക് തോന്നിയില്ല….
കല്ലു ചായയുമായി വന്നു.. അവൾ അവർക്ക് ചായ നൽകി.
ആ.. കല്ലു ഇത് എന്റെ ഫ്രണ്ട്സ് ആണ്.. മഹേഷ്….. കിഷോർ…… കാർത്തിക് അവരെ കല്ലുവിന് പരിചയപ്പെടുത്തി….
അവൾ അവരെ നോക്കി പുഞ്ചിരിച്ചു…
കുറച്ചു സമയത്തിന് ശേഷം അവർ അവിടുന്ന് പോയി…
അവർ പോയിക്കഴിഞ്ഞു കല്ലു കാർത്തിക്കിന് അടുത്തേക്ക് വന്നു..
കണ്ണേട്ടാ….. അവൾ അവനിരിക്കുന്നതിനു എതിരെയുള്ള സോഫയിൽ ഇരുന്ന് അവനെ വിളിച്ചു…
ഹ്മ്മ്……
അത്….. എനിക്ക് ഒരു കാര്യം പറയാനുണ്ടാരുന്നു….
ഹ്മ്മ്… പറയ്…..
ഞാൻ പൊക്കോട്ടെ……..
എങ്ങോട്ട്…. അവൻ അവളെ നോക്കി….
അത്…. അന്വേഷിച്ച എന്തേലും ജോലി കിട്ടാതിരിക്കില്ല….. പിന്നെ ഏതേലും ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോകാം…
ഇവിടെ ഇങ്ങനെ എത്ര നാളാ……
ഓ…. അപ്പൊ ഒക്കെ തീരുമാനിച്ച് ഉറപ്പിച്ചിട്ടാ എന്നോട് ചോദിച്ചത് അല്ലേ….
ഞാൻ ഇവിടെ നിന്ന ശരിയാവില്ല കണ്ണേട്ടാ….. അത് കണ്ണേട്ടന്റെ കരിയറിനെ ഒക്കെ ബാധിക്കും.. അതുകൊണ്ട് ഞാൻ പോകുന്നതാ നല്ലത്…. ആരും അല്ലാതിരുന്നിട്ടും എന്നെ ഇതുവരെ നോക്കിയില്ലേ… എനിക്ക് വേണ്ടുന്നതൊക്കെ ചെയ്തുതന്നില്ലേ.. അത് തന്നെ ധാരാളവാ….
അവന്മാര് എന്തേലും പറഞ്ഞൂന്നു കരുതി ഉടനെ പോകാൻ തയ്യാറാകുന്നതെന്തിനാ….. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ.. താൻ വരുന്നതുവരെ ഇത് ഒരു ഹോസ്റ്റൽ പോലാരുന്നു എനിക്ക്.. താൻ വന്നതിനു ശേഷവ ഇത് വീടാണെന്നു തോന്നിയെ…ഇവിടെ വന്നു കയറുമ്പോ ഒരു സന്തോഷം ഒക്കെ തോന്നിയെ..
നമ്മൾ രണ്ടുപേരും തുല്യ ദുഃഖിതരാ… തനിക്കും ആരും ഇല്ല.. എനിക്കും ആരും ഇല്ല.. അങ്ങനെയായത് കൊണ്ടാണ് തന്നോട് ഒരു അടുപ്പം തോന്നിയതും ഇവിടെ താമസിപ്പിച്ചതും…..
എന്റെ കൂടെ താമസിക്കാൻ ഇഷ്ടം അല്ലേൽ തനിക്ക് പോവാം എങ്ങോട്ടാണേലും ഞാൻ തടയില്ല…. അല്ലേലും തടയാൻ ഞാൻ തന്റെ ആരും അല്ലല്ലോ…..
അവന്റെ വാക്കുകൾ കേട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി… ആ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല….
പിന്നെ എന്ത് ജോലിയാ താൻ ആഗ്രഹിക്കുന്നെ… എന്നെക്കൊണ്ടാവുന്ന സഹായം ഞാൻ ചെയ്യാം…. അവൻ പറഞ്ഞു….
ഒന്നും തീരുമാനിച്ചിട്ടില്ല…… എന്റെ ക്വാളിഫിക്കേഷന് അനുസരിച്ചുള്ള എന്തേലും ജോലി കിട്ടാതിരിക്കില്ല…
ഹ്മ്മ്മ്മ്…. ഒന്നു മൂളി അവൻ അകത്തേക്ക് പോയി…
രാത്രി അവൻ അത്താഴം കഴിക്കാനും വന്നില്ല.. അവൾ പോയി വിളിച്ചപ്പോൾ അവന് വിശപ്പില്ലെന്നു പറഞ്ഞു….. താൻ ഇവിടുന്ന് പോകുന്നതിൽ കാർത്തിക്കിന് സങ്കടം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ അതാണ് നല്ലതെന്നു അവൾക്ക് തോന്നി..
പിറ്റേന്ന് ഹോസ്പിറ്റലിൽ നിന്നും കാർത്തിക് late ആയാണ് വന്നത്…
എന്താ കണ്ണേട്ടാ late ആയെ….ഞാൻ വിളിച്ചിരുന്നു…
ഞാൻ കണ്ടില്ല….. അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഗൗരവം ഉണ്ടെന്ന് അവൾക്കു തോന്നി..
കഴിക്കാൻ എടുക്കട്ടെ കണ്ണേട്ടാ….
വേണ്ട ഞാൻ കഴിച്ചു…
എവിടുന്നു കഴിച്ചു…..
പുറത്തുന്നു കഴിച്ചു… താൻ പോയി കഴിച്ചോ……ഇതും പറഞ്ഞ് അവൻ റൂമിലേക്കു പോയി…
കല്ലുവിന് എന്തോ അവന്റെ ആ പ്രവൃത്തിയിൽ വല്ലാത്ത സങ്കടം തോന്നി…
അവന് ചായ കൊടുത്തപ്പോഴും അവനവളോട് ഒന്നും സംസാരിച്ചില്ല….
കണ്ണേട്ടാ……
എന്താ…..
കണ്ണേട്ടൻ എന്താ എന്നോട് ഒന്നും സംസാരിക്കാത്തെ…..
എല്ലാത്തിനും ഒരു പരിധി നല്ലതാ.. ഇതും പറഞ്ഞ് അവന്റെ അവിടുന്ന് എഴുന്നേറ്റു പോയി.. അവളുടെ കണ്ണുകൾ നിറഞ്ഞു…..എന്തുകൊണ്ടോ അവന്റെ അവഗണന അവൾക്ക് താങ്ങാനാകുമായിരുന്നില്ല.. കുറച്ചു നാളുകൾ കൊണ്ട് അവൻ അവൾക്ക് ആരൊക്കെയോ ആയിരുന്നു….
പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങിയ കാർത്തിക്കിനോട് അവൾ പറഞ്ഞു…
കണ്ണേട്ടാ…. എനിക്ക് എവിടെയെങ്കിലും ഒരു ജോലി നോക്കുവോ…. എത്രയും പെട്ടെന്ന്…..
ഹ്മ്മ്മ്…. ഞാനൊന്ന് അന്വേഷിക്കട്ടെ തനിക്ക് പറ്റിയ ജോലി എന്തേലും ഉണ്ടോന്ന്……
ആരുടെ ജോലിയുടെ കാര്യമാടാ നീ പറയുന്നെ… അങ്ങോട്ടേക്ക് വന്ന മഹേഷ് ചോദിച്ചു…
ഇവൾക്ക് ജോലിക്ക് പോണം എന്ന പറയുന്നെ… കാർത്തിക് പറഞ്ഞു..
എന്നാ താൻ എന്റെ cafe യിൽ ജോലിക്ക് വന്നോ… തനിക്ക് അത്യാവശ്യം മോശമല്ലാത്ത ശമ്പളം ഞാൻ തരാം. എന്താ…. മഹേഷ് പറഞ്ഞു….
ശരി മഹേഷേട്ടാ എന്ന ഞാൻ നാളെത്തന്നെ വന്നോളാം….
Ok… ആ ഡാ നീ ഹോസ്പിറ്റലിൽ പോകുവല്ലേ… ഞാൻ ഇവിടെ കിച്ചുവിനെ കാണാൻ വന്നതാ… അപ്പൊ ശരി….
ആടാ.. Ok….. കാർത്തിക് പറഞ്ഞു..
അപ്പൊ കല്ലു നാളെ താൻ വന്നോ.. ഞാൻ അവിടുണ്ടാവും.. ഡാ നീ നാളെ ഹോസ്പിറ്റലിൽ പോകുന്ന വഴി ഇവളെ അവിടാക്ക്…. ഞാൻ പോകുവാ.. മഹേഷ് പോയി…
ഞാൻ പോകുവാ കാർത്തിക് കല്ലുവിനോട് പറഞ്ഞ് അവിടുന്ന് പോയി…
പിറ്റേന്ന് കാർത്തിക് ഹോസ്പിറ്റലിൽ പോകാനായി ഇറങ്ങിയപ്പോഴേക്കും കല്ലു റെഡി ആയി വന്നു.
കണ്ണേട്ടാ…. ഞാനും റെഡി ആയി. എന്നെ മഹേഷേട്ടന്റെ cafe യിൽ ആക്കുവോ….
ഹ്മ്മ്….. അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..
അവൾ അവനൊപ്പം കാറിൽ കയറി… പോകുന്ന വഴി അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല…
ദാ ഇതാ cafe… Cafe ക്ക് മുന്നിൽ കാർ നിർത്തി കാർത്തിക് പറഞ്ഞു….
അവൾ അവനെ ഒന്ന് നോക്കി കാറിൽ നിന്നും ഇറങ്ങി…..
അവൻ ഒന്നും മിണ്ടാതെ കാർ എടുത്ത് പോയി….
കല്ലു cafe ക്കുള്ളിലേക്ക് കയറി….
മഹേഷേട്ടൻ…..അവിടെ ഇരിക്കുന്ന ഒരു പെൺകുട്ടിയോട് കല്ലു ചോദിച്ചു…
സാർ ഉണ്ട്…. ആരാ…..
കല്ലുവാന്ന് പറഞ്ഞ മതി..
Ok ഇരിക്കൂ… ആ കുട്ടി അകത്തേക്ക് പോയി….
കുറച്ചു കഴിഞ്ഞ് ആ കുട്ടിയോടൊപ്പം മഹേഷ് പുറത്ത് വന്നു…
ആ.. കല്ലു താൻ എത്തിയോ..
താര ഇത് കല്യാണി…എനിക്ക് വേണ്ടപ്പെട്ട കുട്ടിയ… ഇന്ന് മുതൽ ഇവൾ ഇവിടെ ജോലിക്ക് ഉണ്ടാകും. ഒക്കെ പറഞ്ഞ് കൊടുക്ക്…
Ok സാർ….. വരൂ.. കല്ലു അവളുടെ പുറകെ പോയി….
അന്നത്തെ ദിവസം അവൾക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാരുന്നു…. താര അവൾക്ക് എല്ലാ കാര്യങ്ങളും പറഞ്ഞ് കൊടുത്തു…..ഇടയ്ക്ക് മഹേഷ് അവർക്കരികിൽ വന്ന് സംസാരിച്ചിട്ടു പോയി….
പിറ്റേന്ന് മുതൽ കല്ലു അവിടത്തെ പണിയൊക്കെ ഭംഗിയായി ചെയ്യാൻ തുടങ്ങി…..
കാർത്തിക് വീട്ടിൽ എത്തിയ ശേഷമാണ് കല്ലു എത്തുന്നത്….
തന്റെ ജോലി ഒക്കെ എങ്ങനുണ്ട്…..ഒരാഴ്ച കഴിഞ്ഞ് കാർത്തിക് കല്ലുവിനോട് ചോദിച്ചു….
ഓ… കുഴപ്പമില്ല… അവൾ പറഞ്ഞു… അല്ല.. ജോലി കിട്ടിക്കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മാറുവാന്നു കേട്ടല്ലോ എന്തായി….. കാർത്തിക് അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു…..
അത്……. ഞാൻ….. എനിക്ക് സ്ഥലം കിട്ടിയില്ല.. കിട്ടിയ ഉടനെ മാറാം….. അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് കുറച്ചു സങ്കടം തോന്നി.. പിന്നെ താൻ അന്ന് അങ്ങനെ പറഞ്ഞിട്ടാണ് കണ്ണേട്ടൻ അങ്ങനെ ചോദിച്ചതെന്നു അവൾ ഓർത്തു….
പിറ്റേന്ന് cafe യിൽ കല്ലു മാത്രമേ ഉണ്ടായിരുന്നുള്ളൂ… താര അന്ന് leave ആരുന്നു…. മഹേഷ് അവളെ തന്റെ കാബിനിലേക്ക് വിളിച്ചു…..
എന്താ മഹിയേട്ടാ വിളിച്ചത്…..
ആ… താൻ ഇരിക്ക് work ഇല്ലല്ലോ ഇപ്പൊ…
പിന്നെ താൻ ഇന്നലെ താരയോട് താമസിക്കാൻ പറ്റിയ സ്ഥലം ഉണ്ടോന്നു അന്വേഷിക്കുന്നത് കേട്ടല്ലോ…. എന്താ കണ്ണൻ വല്ല പ്രോബ്ലവും…..
ഏയ് ഇല്ല… കണ്ണേട്ടൻ ഒരു പ്രശ്നവും ഇല്ല.. കണ്ണേട്ടനെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതിയ ഞാൻ… അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല….
ഹ്മ്മ്മ്…എന്നാ തനിക്ക് താമസിക്കാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്.. പറയട്ടെ….
ആ…. പറയ് മഹിയേട്ടാ…….
അത്…. എന്റെ വീട്…….
വീടോ… അവൾ സംശയത്തോടെ ചോദിച്ചു…..
അതേ…. എന്റെ വീട് തന്നെയാ… അവിടെ അമ്മ മാത്രമേ ഉള്ളൂ….. ഞാൻ എന്ത് ചെയ്താലും അവര് ചോദിക്കില്ല….. പിന്നെ രാത്രി ഉറക്കം വന്നില്ലേൽ നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാല്ലോ.. എന്താ… അവൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി….
അവൾക്കെന്തോ അവന്റെ ആ പെരുമാറ്റത്തിൽ പന്തികേട് തോന്നി….
അവൾ ഒന്നും മിണ്ടാത്തത് കൊണ്ട് അവൻ എഴുന്നേറ്റു അവൾക്കടുത്തേക്ക് വാന്നു…. അവളുടെ പുറകിൽ നിന്ന് അവന്റെ ഇരുകൈകളും അവളുടെ തോളിൽ വെച്ചു.. അവളൊന്നു ഞെട്ടി..
എന്താടോ തനിക്കു സമ്മതാണോ എന്റെ വീട്ടില് നിക്കാൻ…. പറയുന്നതിനോടൊപ്പം അവന്റെ കൈകൾ അവളുടെ തോളിൽ മുറുകി….
അ… അത്….. ഞാൻ കണ്ണേട്ടനോട് ചോദിച്ചിട്ട്….
അവനോട് ചോദിക്കാൻ അവൻ നിന്റെ ആരാ…. ആരും അല്ല.. ആപത്തിൽ സഹായിച്ചയാൾ എന്നല്ലാതെ അവനുമായി ഒരു ബന്ധവും ഇല്ലല്ലോ നിനക്ക്….. ഇപ്പൊ അവനെക്കാളും important എനിക്കാ തരേണ്ടേ… ഞാനാ നിന്റെ ബോസ്സ്… അപ്പൊ ഞാൻ പറയുന്നപോലെ ചെയ്യണം….
നിന്നെ കണ്ട അന്ന് തൊട്ട് എന്റെ മനസ്സില് നീ മാത്രവാ…. നിന്നെ ഒന്ന് തൊടാൻ എത്ര ദിവസം കൊണ്ട് ഞാൻ കൊതിക്കുവാന്നറിയോ… പറയുന്നതിനോടൊപ്പം അവന്റെ കൈകൾ അവളുടെ തോളിൽ നിന്നും താഴോട്ട് ചലിച്ചു….. അവളുടെ കൈകൾ മുഴുവൻ അവൻ തലോടി…..
അവളാകെ പേടിച്ചു…. എങ്കിലും പേടി പുറത്ത് കാണിക്കാതെ സകല ദൈവങ്ങളെയും ഉള്ളുരുകി വിളിച്ചു…
അവന്റെ അവൻ അവളുടെ ഇടുപ്പിൽ കൈ വെച്ചതും പെട്ടെന്ന് അവന്റെ ഫോൺ ring ചെയ്തു…
Shit…… അവൻ ദേഷ്യത്തോടെ ഫോണിലേക്കു നോക്കി…
ആ തക്കത്തിന് അവൾ അവിടുന്ന് എഴുന്നേറ്റ് കാബിനു പുറത്തിറങ്ങി…
അവൾ ഓടി washroom ൽ കയറി..അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞുതുളുമ്പി… അവൾ ഒരു നിമിഷം കാർത്തിക്കിനെ കുറിച്ച് ഓർത്തു..
ഇത്രയും ദിവസം കൂടെ ഉണ്ടായിട്ടും ഒരു നോട്ടം കൊണ്ട് പോലും തന്നോട് അരുതാത്തതു കാണിച്ചിട്ടില്ല…..
കാർത്തിക്കിന്റെ അടുത്തുള്ള സുരക്ഷിതത്വം മറ്റെവിടെയും തനിക്ക് കിട്ടില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.. അവൾക്ക് അവനെ കാണാൻ തോന്നി.. പക്ഷെ എങ്ങനെ ഇയാളുടെ അടുത്തുന്നു രക്ഷപ്പെടും..
അവൾക്കു പെട്ടെന്ന് ഒരു ബുദ്ധി തോന്നി.. അവൾ നേരെ മഹേഷിന്റെ അടുത്തേക്ക് പോയി…
മഹേഷേട്ടാ ആരാ വിളിച്ചേ….
അത് എന്റെ ഒരു ഫ്രണ്ടാ….. അല്ല നീ എവിടെ പോയതാ….
ഞാൻ ഇവിടെ ഉണ്ടാരുന്നു മഹേഷേട്ടാ.. പിന്നെ ഞാൻ ആലോചിച്ചു…. ഏട്ടന്റെ വീട്ടിൽ ഞാൻ വരാം.. ഇന്ന് തന്നെ വന്നോട്ടെ….
ഓ… പിന്നെന്താ…. ഇന്ന് തന്നെ വന്നോ… അവന് സന്തോഷം
നിയന്ത്രിക്കാനായില്ല….
എന്നാ ഞാൻ ഇപ്പൊ പൊക്കോട്ടെ മഹേഷേട്ടാ…. പോയി എല്ലാം അറേഞ്ച് ചെയ്ത് ഞാൻ evening എത്താം.അവൾ പറഞ്ഞു…
Ok ok……..താൻ പൊക്കോ…ഞാൻ കൊണ്ടാക്കണോ….
വേണ്ട.. ഞാൻ പൊക്കോളാം…..
ആ..ശരി…
അവൾ വീട്ടിലെത്തിയപ്പോൾ കാർത്തിക് എത്തിയിരുന്നില്ല… അവൾ നേരെ റൂമിലേക്ക് പോയി. കട്ടിലിൽ കിടന്ന് അവൾ പൊട്ടിക്കരഞ്ഞു…
കുറച്ചു സമയത്തിന് ശേഷം കാർത്തിക് വന്നു…
അവന്റെ വണ്ടിയുടെ ശബ്ദം കേട്ട് അവൾ പോയി വാതിൽ തുറന്നു..
ഇന്നെന്താ നേരത്തെ…. അവൻ ചോദിച്ചു….
ആ… കുറച്ചു നേരത്തെ വന്നു… അവളുടെ ശബ്ദം നേർത്തിരുന്നു…..
അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നടന്ന അവളെ അവൻ സംശയത്തോടെ നോക്കി..
കുറെ സമയം കഴിഞ്ഞിട്ടും അവളെ പുറത്ത് കാണാഞ്ഞിട്ട് അവൻ അവളുടെ റൂമിലേക്ക് പോയി നോക്കി…
കട്ടിലിൽ കിടന്ന് കണ്ണ് തുടയ്ക്കുന്നവളെ കണ്ട് അവൻ അവൾക്കടുത്തേക്ക് പോയി…
കല്ലു….. അവൻ വിളിച്ചു….
പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റു….
എന്താ എന്തുപറ്റി….
ഒന്നൂല്ല…. അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…
ഒന്നൂല്ലാത്തതു കൊണ്ടാണോ നീ കരഞ്ഞേ…. എന്താ മഹേഷ് വഴക്ക് പറഞ്ഞോ….
ഇല്ല..
പിന്നെ…. പിന്നെന്താ ഇത്രേം സങ്കടം വരാൻ ഉള്ള കാരണം…
ഡി……
അവൾ ഒരു പൊട്ടിക്കരച്ചിലോടെ ഓടി പോയി അവനെ കെട്ടിപിടിച്ചു….
അവളുടെ ആ പ്രവൃത്തിയിൽ അവനൊന്നു ഞെട്ടി…
അവളുടെ കണ്ണുനീർ അവന്റെ നെഞ്ച് നനച്ച് ഒഴുകിക്കൊണ്ടിരുന്നു….
അവൻ അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി..
കല്ലു…. എന്നെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ നീ….
കണ്ണേട്ടാ…… ഞാൻ….. അവിടെ വെച്ച്………….
അവിടെ വെച്ച് എന്താ…….. അവൻ അവളെ പിടിച്ചു കുലുക്കി ചോദിച്ചു…..
അവിടെ………. അവൾ അവിടെ നടന്നതെല്ലാം അവൾ അവനോടു പറഞ്ഞു….. അവന്റെ മുഖം വലിഞ്ഞു മുറുകി…
അവൻ അവളുടെ കൈ പിടിച്ച് അവിടുന്നിറങ്ങി…..
കണ്ണേട്ടാ…. എങ്ങോട്ടാ…….
മിണ്ടരുത് നീ….. അവൾക്ക് ജോലി കിട്ടിയാലേ പറ്റൂ……. എന്നിട്ട് ഒരുത്തൻ വെടക്ക് വർത്താനം പറഞ്ഞപ്പോ വന്നേക്കുന്നു മോങ്ങിക്കൊണ്ട്….
കേറെടി വണ്ടിയില്…. ഇതും പറഞ്ഞ് അവൻ കാറിനടുത്തേക്ക് നടന്നു…
എന്താ നീ കേറുന്നില്ലേ…… കാറിൽ കയറാതെ നിൽക്കുന്ന കല്ലുവിനെ നോക്കി കാർത്തിക് ചോദിച്ചു…
അവൾ അവനെ ഒന്ന് നോക്കി കാറിൽ കയറി…
കാർ നേരെ ചെന്ന് നിന്നത് മഹേഷിന്റെ വീടിനു മുൻപിലാണ്..
ഇറങ്ങ്….. കല്ലുവിനോട് പറഞ്ഞ് കാർത്തിക് കാറിൽ നിന്നും ഇറങ്ങി….
അല്ല ഇതാരാ കാർത്തിക് മോനോ…. വാ മോനേ…. മഹേഷിന്റെ അമ്മ അവരെ കണ്ട ഉടനെ അവർക്കടുത്തേക്കു വന്നു..
മഹേഷ് എവിടെ അമ്മേ….അവൻ ചോദിച്ചു….
അവൻ ഇവിടുണ്ട് മോനേ…. അല്ല ഇതാരാ….. കല്ലുവിനെ നോക്കി അമ്മ ചോദിച്ചു….
ഒക്കെ പറയാം അമ്മേ ആദ്യം അമ്മ അവനെ വിളിക്ക്…
ശരി മോനേ…..
മഹേഷേ…… ടാ….. ദേ കാർത്തിക് മോൻ വന്നേക്കുന്നു…..
കുറച്ചു കഴിഞ്ഞു മഹേഷ് ഇറങ്ങി വന്നു..
ആ…. ഇതാരൊക്കെയാ വാ വാ….മഹേഷ് ചിരിയോടെ പറഞ്ഞു….
നിന്റെ ആദിത്യം സ്വീകരിക്കാനല്ല ഞങ്ങള് വന്നത്…..
എന്താടാ കണ്ണാ…. നീ എന്താ ഇങ്ങനൊക്കെ പറയുന്നേ….
എന്താന്ന് നിനക്കറിയില്ല അല്ലേടാ….. കാർത്തിക്കിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..
എന്താടാ….. കല്ലു എന്താ മോളേ ഇവന്…….
മോളോ…. ആരുടെ മോള്……… കാർത്തിക് ചോദിച്ചു…..
കണ്ണാ……
വിളിക്കരുത് നീ എന്നെ അങ്ങനെ….
നിനക്ക് രാത്രി മിണ്ടിയും പറഞ്ഞും ഇരിക്കാൻ വേറെ ആരെയും കിട്ടിയില്ലല്ലേ ഇവളല്ലാതെ…
ഓ.. അപ്പൊ അതാണല്ലേ കാര്യം.. ഞാൻ പറഞ്ഞതിൽ എന്താടാ തെറ്റ്… എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ പോരുന്നൊന്നല്ലേ ഞാൻ ചോദിച്ചേ.. അല്ലാതെ എന്റെ കൂടെ കിടക്കാൻ ഒന്നും വിളിച്ചില്ലല്ലോ….. ങേ…
ഛീ…. നിർത്തെടാ….. നീ ഇത്രക്ക് ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ലെടാ…
ഹ.. ഹ…. ഹ…. ഞാൻ ചീപ്പ് എന്നോ…. അപ്പൊ ഇത്രയും നാള് നീ ഇവളെ നിന്റെ കൂടെ താമസിപ്പിച്ചതോ…. അതുപോലല്ലേ ഞാനും പറഞ്ഞേ….. നിനക്കാകാമെങ്കില് പിന്നെന്താടാ എനിക്കായാല്… അങ്ങനെ നീ മാത്രം സുഖിക്കേണ്ടടാ….. സുഖം എന്താന്ന് ഞാൻ കൂടെ ഒന്നറിയട്ടെ…. ങേ…. അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…
എന്താടാ ചെറ്റേ നീ പറഞ്ഞേ….. നിന്നെ ഞാൻ…. കാർത്തിക് അവന്റെ ഷർട്ടിനു കയറി പിടിച്ചു….
കണ്ണേട്ടാ വേണ്ട……
അയ്യോ മോനേ….
കല്ലുവും അമ്മയും അവനെ തടഞ്ഞു….
ടാ പുല്ലേ ഇവളെ കൂടെ ആപത്തിൽ നിന്നും രക്ഷിക്കാൻ അറിയാങ്കില് സംരക്ഷിക്കാനും എനിക്കറിയാം. കേട്ടോടാ ചെറ്റേ…. ഇനി ഇവളുടെ കൺവെട്ടത് നിന്റെ നിഴൽ പോലും വരാൻ പാടില്ല. വന്നാൽ……. ഈ കാർത്തിക്കിന്റെ മറ്റൊരു മുഖം നീ കാണും…. പറഞ്ഞേക്കാം….. വാടി…..
അവൻ കാറിനടുത്തേക്ക് നടന്നു.. പുറകെ അവളും…..
വീട്ടിലെത്തിയിട്ടും കാർത്തിക് അവൾക്ക് മുഖം കൊടുത്തില്ല….. അവൾ പല തവണ സംസാരിക്കാൻ ചെന്നെങ്കിലും അവൻ ഒഴിഞ്ഞ് മാറി…. ഒടുവിൽ രാത്രി അവൻ ബാൽക്കണിയിൽ ഇരുന്ന സമയത്ത് അവൾ അവനരികിലേക്ക് പോയി…..
അവൻ അവളെ കണ്ടതും അവിടുന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങി… അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി..
കണ്ണേട്ടാ…. എന്തിനാ എന്നോട് പിണങ്ങി നടക്കുന്നെ… എത്ര സമയായി ഈ പിണക്കം…. എനിക്ക് പറ്റുന്നില്ല..
കണ്ണേട്ടനോട് മിണ്ടാതെ.. Pls കണ്ണേട്ടാ എന്നോട് എന്തേലും പറയ്…..
ഞാൻ ആരാ നിന്നോട് സംസാരിക്കാൻ… എന്നെ വേണ്ടാന്ന് പറഞ്ഞ് പോയതല്ലേ നീ…. ഞാൻ നിന്റെ ആരും അല്ലാത്തോണ്ടല്ലേ നീ ഇവിടുന്ന് പോകാൻ തീരുമാനിച്ചേ……
കണ്ണേട്ടാ pls….. ഇങ്ങനൊന്നും പറയല്ലേ……. അവൾ കരഞ്ഞു പോയി……
ഞാൻ കണ്ണേട്ടനെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതിയ.. അല്ലാതെ….
അതേ എനിക്ക് ബുദ്ധിമുട്ടായത് കൊണ്ടാണല്ലോ ഞാൻ നിന്നെ രക്ഷിച്ചതും ഇങ്ങോട്ടേക്കു കൊണ്ട് വന്നതും… അല്ലേലും നമ്മളാരാ…. ആരോരും ഇല്ലാത്തവൻ…. എന്നും ഒറ്റയ്ക്ക് ജീവിക്കാൻ മാത്രം വിധിക്കപ്പെട്ടവൻ…. ആരും ഇല്ലാത്ത നിന്നെ കണ്ടപ്പോ നിന്നോട് സംസാരിച്ചപ്പോ അടുത്ത് ഇടപഴകിയപ്പോ നീ… നീ എന്റെ ആരൊക്കെയോ ആണെന്ന് തോന്നിയത് കൊണ്ടാ ഞാൻ നിന്നെ ഇവിടെ എന്റെ ഒപ്പം താമസിപ്പിച്ചേ… എന്റെ ഒറ്റപ്പെടലിൽ എനിക്ക് നീ ഒരു കൂട്ടാകുമെന്ന് കരുതി. പക്ഷെ… അത് എന്റെ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് അറിയാൻ ഒത്തിരി വൈകിപ്പോയി…. സോറി…. ഇനി നിന്നെ ഞാൻ ഇവിടെ പിടിച്ചു നിർത്തില്ല… നിനക്ക് എവിടെ വേണേലും പോവാം…..ഇഷ്ടപ്പെട്ട ജോലി ചെയ്യാം…. ഇഷ്ടമുള്ളിടത്തു താമസിക്കാം.. അതിന് വേണ്ടി എന്ത് സഹായവും ഞാൻ ചെയ്തു തരാം….
കാർത്തിക് അവിടുന്ന് പോയി….
അവനിൽ നിന്നും കേട്ട വാക്കുകൾ അവളെ ഒത്തിരി വേദനിപ്പിച്ചു….
അവൾ അവന്റെ റൂമിലേക്ക് പോയപ്പോൾ അവൻ എവിടെയോ പോകാനായി റെഡി ആകുവാരുന്നു…
കണ്ണേട്ടാ.. എങ്ങോട്ടാ ഈ രാത്രിയില്…..
ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു. ഒരു എമർജൻസി ഉണ്ട്.. നീ കിടന്നോ……
വരുമ്പോ വിളിക്കുവോ…..
നിന്റെ ഉറക്കം കളയണ്ട.. ഞാൻ പൂട്ടി പൊക്കോളാം….. അവൻ താഴേക്ക് പോയി….
അവൻ door lock ചെയ്തു പോയി… അവൾക്ക് എന്തുകൊണ്ടോ ഉറക്കം വന്നില്ല. അവൾ പൂജമുറിയിൽ കയറി പ്രാർത്ഥിച്ചു…. ഹോസ്പിറ്റലിൽ ഒക്കെ ഭംഗിയായി നടക്കാനായി….
4 മണി ആയപ്പോഴാണ് അവൻ വന്നത്.. ഡോർ തുറന്നു അകത്ത് കയറിയ അവൻ കണ്ടത് സോഫയിൽ കിടന്നുറങ്ങുന്ന കല്ലുവിനെയാണ്…
ഇവളിവിടെയാണോ കിടന്നത്…..
കല്ലു… ഡി….. കല്ലു……
എവിടെ ഒരനക്കവും ഇല്ല.
അവൻ door അടച്ച് അവളെ എടുത്ത് മുകളിലേക്ക് പോയി അവളെ റൂമിൽ കിടത്തി.. അവൻ ഫ്രഷ് ആകാനായി പോയി….
രാവിലെ ഉണർന്ന കല്ലു ഞെട്ടി… ങേ… ഞാൻ എങ്ങനെ ഇവിടെത്തി.. ഞാൻ സോഫയിലല്ലേ കിടന്നത്… ഇനി രാത്രി ഉറക്കത്തിലെങ്ങാനും എഴുന്നേറ്റ് വന്നതാണോ…… ഹ്മ്മ്മ്…. അവൾ ആലോചിച്ചു….
എന്നിട്ടും എഴുന്നേറ്റു ഫ്രഷ് ആയി കണ്ണന്റെ മുറിയിലേക്ക് വന്നു. അവിടെ അവൻ നല്ല ഉറക്കത്തിലാരുന്നു. അവൾ കിച്ചണിലേക്ക് പോയി…
Breakfast കഴിക്കുന്ന സമയത്ത് കണ്ണൻ കല്ലുവിനോട് പറഞ്ഞു…. നിനക്ക് ട്രിവാൻഡ്രത്ത് ഒരു ജോലി ശരിയായിട്ടുണ്ട്.. ഒരു patient ന്റെ relatives ന്റെ കമ്പനിയാ. ഞാൻ അന്വേഷിച്ചു. കുഴപ്പമില്ല… പിന്നെ അവിടെ അവര് accomodation set ചെയ്യും. നാളെ തന്നെ പോകാം….. ഇതും പറഞ്ഞു അവൻ എഴുന്നേറ്റു…
അവൾക്ക് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പോലെ തോന്നി…. കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു….
കണ്ണേട്ടാ…..
ആ…. നീ റെഡി ആക്… നാളെ പോകേണ്ടതല്ലേ. അപ്പൊ അതിനുള്ള സാധനങ്ങളൊക്കെ വാങ്ങണ്ടേ നമുക്ക് പുറത്ത് പോവാം.. ഞാനിപ്പോ വരാം…..
ക… കണ്ണേട്ടാ…….. ഹ്മ്മ്… പോയി റെഡി ആവെടോ……
എന്നെ ഇവിടുന്ന് പറഞ്ഞ് വിടാൻ കണ്ണേട്ടന് ധൃതി ആയോ….
ങേ…. താനെന്താടോ പറയുന്നേ.. തന്നല്ലേ എന്നോട് പറഞ്ഞെ. തനിക്ക് ജോലി ശരിയാക്കാൻ. എന്നിട്ടിപ്പോ….
എനിക്ക് പോണ്ടാ…… അവളുടെ കണ്ണ് നിറഞ്ഞു..
ങേ…. പോണ്ടേ… അതെന്താ ഇപ്പൊ അങ്ങനെ……
എന്തിനാ കണ്ണേട്ടാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ….
എന്താ…. ഞാൻ.. ഞാനാണോ നിന്നെ സങ്കടപ്പെടുത്തിയെ… ങേ….. നീയല്ലേ എന്നെ വിട്ടു പോകാൻ തയ്യാറായെ…. ഞാനല്ലല്ലോ പോകാൻ പറഞ്ഞേ…..
ആ…. ഞാൻ തന്നെയാ പോകുവാന്നു പറഞ്ഞേ….. ഞാൻ പൊക്കോളാം…. നാളെ തന്നെ.. ഞാൻ ഇപ്പോ റെഡി ആയി വരാം പുറത്ത് പോവാൻ….. അവൾ കണ്ണ് തുടച്ചു പോകാനായി തിരിഞ്ഞു. പെട്ടെന്നാണ് അവൻ അവളുടെ കൈ പിടിച്ചു വലിച്ചത്.. അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു..
എവിടെ പോകുവാടി പുല്ലേ നീ….. ഹ്മ്മ്മ്…….അവന്റെ നിശ്വാസം അവളുടെ പിൻകഴുത്തിൽ പതിഞ്ഞു….
അവൻ അവളെ കെട്ടിപ്പിടിച്ചു….. അവളുടെ കഴുത്തിൽ മുഖം ചേർത്തു….
വിട്….. വിടെന്നെ…. അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി….
വിടില്ല മോളേ……. നീ എന്റേതാ എന്റേത് മാത്രം……നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല…പറയുന്നതിനോടൊപ്പം അവൻ അവളെ തന്നിലേക്ക് തിരിച്ച് നിർത്തി… അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ അവൻ തന്റെ അധരങ്ങൾ ചേർത്തു…… അവൾ പൊട്ടിക്കരഞ്ഞു പോയി….
ഏയ്….. കരയല്ലേ……… അവൻ അവളെ തന്റെ മാറോടു ചേർത്തു…
ഈ കല്യാണി കാർത്തിക്കിന്റേത് മാത്രവാ… എന്നും… ഇനി എത്ര ജന്മങ്ങൾ ജനിച്ചാലും ഈ കൈക്കുള്ളിൽ നീ മാത്രം മതി…….എന്റെ കൈകളിലൂടെ ഓരോ കുഞ്ഞുങ്ങളും ഈ ഭൂമിയിലേക്ക് പിറന്നു വീഴുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ…….. എന്റെ വേദനകളിൽ എനിക്കാശ്വാസമാകാൻ……. എന്റെ സന്തോഷത്തിന്റെ കൂട്ടാളിയാകാൻ…… എന്റെ സ്വപ്നങ്ങൾക്ക് ചിറകാകാൻ…… എന്റെ കുറുമ്പുകൾ ആസ്വദിക്കാൻ….. എന്റെ പ്രണയത്തിന്റെ മുകുളങ്ങൾക്ക് ജന്മം നൽകാൻ…… എന്നിൽ അലിഞ്ഞു ചേരാൻ എനിക്ക് കൂട്ടായി എന്നും നീ വേണം…… എന്താ സമ്മതമാണോ…….
അവൾ നിറകണ്ണുകളോടെ അവനെ ഇറുകെ പുണർന്നു….. അവിടെ തുടങ്ങുകയായിരുന്നു അവരുടെ പ്രണയം….. പരസ്പരം അടികൂടിയും സ്നേഹിച്ചും കുറുമ്പ് കാട്ടിയും അവർ പ്രണയിച്ചുകൊണ്ടിരുന്നു…..
അവന്റെ നഗ്നമായ ശരീരത്തോട് തന്റെ ശരീരം ചേർത്തു കിടക്കുമ്പോൾ അവൾ അറിയുകയായിരുന്നു അവന്റെ പ്രണയം…..
കണ്ണേട്ടാ…….
ഹ്മ്മ്മ്…..
അതേ….. ഞാൻ പോയിരുന്നെല് കണ്ണേട്ടൻ എന്ത് ചെയ്തേനെ…..
നിന്നെ ഞാൻ വിട്ടിട്ടു വേണ്ടേ പോകാൻ…..
നിന്നെ പിരിയാൻ എനിക്ക് കഴിയില്ല പെണ്ണേ…. ഒരു ദിവസം പോലും നിന്നെ കാണാതെ….. നിന്റെ കിളിക്കൊഞ്ചലുകൾ കേൾക്കാതെ…. നിന്നെ ഈ നെഞ്ചോടു ചേർത്ത് പിടിക്കാതെ ഞാൻ എങ്ങനെയാ പെണ്ണേ ഉറങ്ങുന്നേ….. അവൻ അവളുടെ നെറുകയിൽ അധരങ്ങൾ ചേർത്തു…..
അവൾ അവനെ ഇറുകെ പുണർന്നു അവന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നു…. അവന്റെ കരവലയത്തിൽ അവൾ അതീവസന്തോഷവതി ആയിരുന്നു….
ദിവസങ്ങൾ കഴിയുംതോറും അവരുടെ പ്രണയം ദൃഡമായി….. അവനില്ലാതെ അവൾക്കും അവളില്ലാതെ അവനും പറ്റില്ലെന്ന അവസ്ഥയായി….
ഒരു ദിവസം ഹോസ്പിറ്റലിൽ നിന്നും വന്ന കാർത്തിക് അവളെ വിളിച്ചു…
കല്ലു…..
ആ… കണ്ണേട്ടാ… വരുവാ…..
ദാ ചായ…
നിനക്ക് 2 months ആയില്ലേ periods ആയിട്ട്…. ദാ ഈ card ഒന്ന് check ചെയ്യ്. അവൾ അവന്റെ കയ്യിൽ നിന്നും card വാങ്ങി washroom ലേക്ക് പോയി….
തിരികെ വന്ന അവളുടെ മുഖം കണ്ട് അവൻ പറഞ്ഞു….
ഏയ്…. ഡി… പോട്ടെ സാരവില്ല.. നമുക്ക് അത്ര age ഒന്നും ആയിട്ടില്ലല്ലോ… നമുക്ക് try ചെയ്യാടി…..
എന്ത് try ചെയ്യാന്ന്… ദേ മനുഷ്യ ഇത്രയൊക്കെ ചെയ്തത് പോരെ നിങ്ങക്ക്….
ഞാൻ എന്ത് ചെയ്തു.. ശരിക്കും ഒന്നും ചെയ്തില്ല…. അവൻ അവളെ തന്നിലേക്ക് ചേർത്തു….
കണ്ണേട്ടാ… പതിയെ….
ങേ…. എന്താ….. അവൻ സംശയത്തോടെ അവളെ നോക്കി……
അവൾ ഒരു പുഞ്ചിരിയോടെ card അവന്റെ കയ്യിൽ കൊടുത്തു…
അതിലേക്കു നോക്കിയ അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…
വ്യക്തമായി തെളിഞ്ഞു കാണുന്ന 2 വരകൾ…. അവന് തന്റെ സന്തോഷം നിയന്ത്രിക്കാനായില്ല.. അവൻ അവളെ ചേർത്ത് പിടിച്ച് അവളുടെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടി….. അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് അവളുടെ വയറിൽ നിന്നും സാരി മാറ്റി അവന്റെ അധരങ്ങൾ അവളുടെ ആലില വയറിൽ ചേർത്തു…. അവൻ അവളുടെ വയറിൽ മുഖം ചേർത്തു…. പിന്നീടുള്ള ദിവസങ്ങൾ അവൻ അവളെ നന്നായി care ചെയ്തു….. ഹോസ്പിറ്റലിൽ നിന്നും അവൻ അവൾക്കരികിലേക്ക് ഓടിയെത്തും…… ചിലപ്പോഴൊക്കെ അവളെയും കൂട്ടും.. അവളുടെ വയർ വലുതാകുന്നതിനോടൊപ്പം അവന്റെ ആദിയും കൂടി….. ഇടയ്ക്കിടെ അവൻ സ്റ്റെത് കൊണ്ട് തന്റെ കുഞ്ഞിന്റെ ചലനങ്ങൾ മനസ്സിലാക്കി… അവൾ ഉറങ്ങുമ്പോഴും അവൻ ഉറങ്ങാതെ അവൾക്ക് കാവലിരുന്നു….. തന്റെ പ്രാണന്റെ വേദന കാണാൻ കഴിയില്ലെന്ന് പറഞ്ഞ് മറ്റൊരു ഡോക്ടറെ അവളുടെ ഡെലിവറിക്ക് അവൻ arrange ചെയ്തു… പക്ഷെ തങ്ങളുടെ കുഞ്ഞ് ഈ ഭൂമിയിലേക്ക് വരുന്നത് അവളുടെ അച്ഛന്റെ കൈകളിലൂടെ ആകണമെന്ന് അവൾ നിർബന്ധം പിടിച്ചു.. ഒടുവിൽ അവളുടെ വാശിക്ക് മുന്നിൽ അവന് തോൽക്കേണ്ടി വന്നു…
ഒരു ദിവസം രാത്രി അവളെ നോക്കിയിരുന്നു അവൻ അറിയാതെ മയങ്ങി പോയി.. പെട്ടെന്നാണ് അവൾക്ക് pain തുടങ്ങിയത്..
ക….. കണ്ണേട്ടാ….. ആ…….
അവളുടെ കരച്ചിൽ കേട്ട് അവൻ ഞെട്ടിട്ടുണർന്നു..
മോളേ….. എന്താടാ…..
കണ്ണേട്ടാ….. ആ……
മോളേ കരയണ്ട നമുക്ക് ഹോസ്പിറ്റലിൽ പോകാം..
അവൻ അവളെ കൈകളിൽ കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു…..
അവളെ തന്റെ നെഞ്ചോട് ചേർത്തിരുത്തി അവൻ കാർ ഡ്രൈവ് ചെയ്തു. അവളുടെ വേദന അവന്റെ ഹൃദയം കീറിമുറിച്ചു…
Labour റൂമിൽ അവൾക്കരികിൽ നിൽക്കുമ്പോൾ അവന് ശരീരം തളരുന്ന പോലെ തോന്നി.. എത്ര പ്രഗത്ഭനായ ഡോക്ടറും നിസ്സഹായനാകുന്ന….. തളർന്നുപോകുന്ന നിമിഷം…….
മോളേ….. കരയല്ലേടാ….. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…..
ക…. ണ്ണേട്ട….. എ…. എനി…. ക്ക്…… ഞാൻ….
ഇല്ല മോളേ ഒന്നും ഇല്ല…. അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു. അവളെ തന്റെ മാറോടു ചേർത്തു… അവിടെ കൂടി നിന്നവർക്ക് മനസ്സിലായി തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർക്കു തന്റെ പെണ്ണ് എത്രമാത്രം പ്രിയപ്പെട്ടതാണെനന്ന്….
അവളുടെ കരച്ചിലിന്റെ ശക്തി കൂടി വന്നു… അവൻ അവൾക്കു മുന്നിൽ നിന്നു… തന്റെ കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായി….. നിമിഷങ്ങൾക്ക് ശേഷം അവൻ തന്റെ കുഞ്ഞിനെ കൈകളിലെടുത്തു….. തന്റെ സ്വന്തം ചോര……. അവൻ കുഞ്ഞിനെ തന്റെ മാറോടു ചേർത്ത് ഉമ്മ വെച്ചു….
ശേഷം കുഞ്ഞിനെ അവളുടെ പുറത്ത് കിടത്തി.. ദേ നോക്കിയേ മോളേ…. നമ്മുടെ കുഞ്ഞ്….. മോളാ… നല്ല സുന്ദരി മാലാഖ……. അവരിരുവരും കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു….
തന്റെ പെണ്ണിനെ മാറോടു ചേർത്ത് കിടക്കുകയാണ് കാർത്തിക്….
കണ്ണേട്ടാ…..
ഹ്മ്മ്മ്മ്….
എന്താ ഒന്നും മിണ്ടാത്തെ….
ഞാൻ ആലോചിക്കുവാരുന്നു പെണ്ണേ…. ഒരു പെണ്ണ് ശരിക്കും ആരാന്ന് ആൾക്കാരൊക്കെ പറയുന്നതിന്റെ അർഥം ഇപ്പോഴാ എനിക്ക് മനസ്സിലായെ… എത്ര ഡെലിവറി ഞാൻ attend ചെയ്തിട്ടുണ്ട്. പക്ഷെ ശരിക്കും ഒരു ഭാര്യയിൽ നിന്നും അമ്മയാകുന്നതിന് വേണ്ടി അവൾ സഹിക്കുന്ന വേദന……. ജീവൻ പറിഞ്ഞുപോകുന്ന വേദനയിലും തന്റെ പാതിക്കായി ഒരു കുഞ്ഞിനെ നൽകാൻ അവൾ കാണിക്കുന്ന മനസ്സ്…. ആ ത്യാഗം…..നിന്നിലൂടെയാണ് പെണ്ണേ ഞാൻ ശരിക്കും അറിഞ്ഞേ…… ശരിക്കും എനിക്ക് നിന്നോട് ബഹുമാനം തോന്നുവാ പെണ്ണേ…. നിന്റെ മുന്നില് ഞാൻ ഒന്നും അല്ല പെണ്ണേ….. You are Great…… ♥️ഉമ്മ….. അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു…..
അവളും അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു.. അപ്പോഴാണ് ഉറങ്ങിക്കിടന്ന അവരുടെ കുട്ടിക്കുറുമ്പി ഉണർന്നത്.. അവൾ എഴുന്നേറ്റ് കുഞ്ഞിനെ എടുത്ത് പാല് കുടിപ്പിച്ചു…. അവന്റെ കരവലയത്തിൽ അവന്റെ നെഞ്ചോടു ചേർന്നിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോൾ അവളും അറിയുകയായിരുന്നു തന്നിൽ ഒരു ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റം…….
ഇനി അവർ ജീവിക്കട്ടെ അവരുടെ മാത്രം ലോകത്ത് അവരുടെ കുഞ്ഞ് മാലാഖയ്ക്കൊപ്പം…… ♥️
Üsküdar su kaçak tespiti Pendik’teki evimdeki su kaçağını Testo termal kameralarıyla tespit ettiler, çok başarılıydılar. http://chillibell.com/read-blog/3498
Istanbul Old City tour I loved the storytelling aspect of the tour. https://lifexdecor.com/?p=5226