വിശ്വാതാണ്ഡവം

പാർട്ട് 7

ജിഫ്ന നിസാർ ❣️

“പറയെടാ മുരുകാ.. എന്തായി ഞാൻ പറഞ്ഞത്.. കാര്യം നടക്കുമോ?നിന്നെ വിശ്വാസിച്ചു കൊണ്ട് ഞാനവർക്ക് വാക്ക് കൊടുത്തിട്ടുണ്ട് കേട്ടോ..”

ഫോണെടുത്തു കൊണ്ട് വക്കീൽ ആദ്യം തന്നെ ചോദിച്ചത് അതായിരുന്നു.
അതിനർത്ഥം അയാൾ മുരുകന്റെ കോൾ കാത്തിരിക്കുകയായിരുന്നു എന്നതാണ്.
അവനല്പം ആശ്വാസം തോന്നി.
അതിനവർക്ക് മറ്റാരെയും കിട്ടിയിട്ടില്ല എന്നുള്ള സമാധാനം..

വിശ്വായൊന്നു ശ്വാസമെടുത്തു..

“മുരുകനല്ല വക്കീലേ.. ഞാനാണ്.. വിശ്വാ”
തന്റെ അടുത്തപ്പോഴും വിളറി വെളുത്തു കൊണ്ട് നിൽക്കുന്ന മുരുകനെ ഒന്നു കൂടി നോക്കിയിട്ട് വിശ്വാ ഫോണിൽ തന്നെ ശ്രദ്ധിച്ചു.

“ആഹ് വിശ്വാ.. എന്താടാ.. എന്തേലും പ്രശ്നമുണ്ടോ?”
അയാൾക്ക് അതായിരുന്നു അറിയേണ്ടത്.
സാധാരണ അത് പോലുള്ള അവസരങ്ങളിലാണ് വിശ്വാ അയാളെ വിളിക്കാറുള്ളത്.

‘ഒന്നുമില്ല വക്കീലേ.. എനിക്ക്.. എനിക്കൊന്ന് കാണാൻ.. എവിടെ വരണം ഞാൻ “
വിശ്വാ നെറ്റി തടവി.

“അത്യാവശ്യമാണോടാ..?”

“മ്മ്.. വളരെ അത്യാവശ്യമാണ്.”

“നീയിപ്പോ എവിടുണ്ട്..?”

“ഞാൻ നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ.”

“എന്താടാ.. വയ്യേ നിനക്ക്..”
വക്കീലിന്റെ സ്വരത്തിൽ ആശങ്ക നിറയുന്നത് വിശ്വാക്കറിയാൻ കഴിഞ്ഞു.

“എനിക്കൊന്നുമില്ല വക്കീലേ.. ഞാൻ.. ഞാൻ വേറൊരു ആവിശ്യത്തിനു വേണ്ടി വന്നതാ..”

“മ്മ്മ്.. സാമൂഹ്യ സേവനമാകും. അല്ലേടാ.. നടക്കട്ടെ..”
അയാളോരു ചിരിയോടെയാണ് പറയുന്നത്.

പക്ഷേ വിശ്വായുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു.
ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നൊരു ചിന്ത ഒരുവശം..

മറുവശം, ഇത് വരെയും സ്വപ്നത്തിൽ പോലും കരുതാത്തൊരു കാര്യം ചെയ്ത് തീർക്കാൻ തന്നേ കൊണ്ട് കഴിയുമോ..?

എണ്ണി വാങ്ങുന്ന കാശിനുള്ളത് ചെയ്യാൻ കഴിയില്ലേ…?

താൻ ഏറ്റെടുക്കാമെന്ന് പറയുമ്പോൾ വക്കീലത് അംഗീകരിച്ചു തരുമോ.?

അവർക്ക് വേണ്ട ക്വളിഫിക്കേഷനെല്ലാം ഇല്ലേലും ചിലതൊക്കെ തനിക്കുണ്ടോ..?

ഇങ്ങനെയുള്ള ചോദ്യങ്ങളെവനെ ശ്വാസം മുട്ടിക്കുന്നുണ്ട്.
അതിനൊപ്പമോ, അല്ലങ്കിലതിനെക്കാൾ മുകളിലോ..

“അവസാന ആശ്രയമാണിത്.. പറഞ്ഞ സമയത്തിനുള്ളിൽ കാശ് കൊടുത്തില്ലേൽ മല്ലിയുടെ ജീവൻ..

തലക്ക് മുകളിൽ കെട്ടി തൂകിയ വാള് പോലാണ്.. ആ ചിന്ത.

“നിങ്ങളിപ്പോ എവിടുണ്ട് വക്കീലേ.. എനിക്കൊന്ന് കണ്ടേ പറ്റൂ..”

വിശ്വായുടെ സ്വരം മുറുകി.

ഭയന്ന് നിന്നത് കൊണ്ടായില്ല,
വരുന്നിടത്തു വെച്ചു കാണാമെന്നവൻ ഉറപ്പിച്ചു കഴിഞ്ഞു.

“കാശിനു വല്ലതും ആണെങ്കിൽ ഞാൻ നിന്റെതിലേക്ക് അക്കൗണ്ട് ചെയ്യാമെടാ..”

“നിങ്ങളെന്താ ആളെ കളിയാക്കുന്നോ.. എനിക്കൊന്ന് കാണണം.. ഇപ്പൊ തന്നെ. എവിടെയാണുള്ളത്. അതൊന്ന് പറ. ഞാനവിടെ വന്നിട്ട് മുഖം കാണിക്കാം.നിങ്ങളെയൊന്നു കാണാൻ ഞാനിനി ടിക്കറ്റ് വല്ലോം എടുക്കണോ “
വിശ്വാക്ക് ദേഷ്യം വന്നു തുടങ്ങി..

“നീ എന്റെ സ്വന്തം ആളല്ലേ വിശ്വാ.. നിനക്ക് ഫ്രീ ടിക്കറ്റാ ഡാ.. ഇങ്ങ് വന്നേക്ക്.. ഹോട്ടൽ പാരിസൺ.. എന്റെ റൂമിൽ ഞാനുണ്ട് “
വക്കീലിന് അതേളുപ്പം മനസ്സിലായി.
ദേഷ്യം പിടിക്കുന്ന വിശ്വാ അപകടകാരിയാണ്.
അതും അയാൾക്കറിയാം.
ഒന്നിന്റെ പേരിലും അവനോടിടയാൻ അയാൾ ആഗ്രഹിക്കുന്നില്ല..

“അഞ്ചു മിനിറ്റ് കൊണ്ട് ഞാനവിടെ ഉണ്ടാവും..”
പിന്നേയൊന്നും പറയാതെ വിശ്വാ ഫോൺ കട്ട് ചെയ്തിട്ട് മുരുകന് നീട്ടി.

ഹോസ്പിറ്റലിന്റെ അടുത്ത് തന്നെയാണ് വക്കീൽ ആ പറഞ്ഞ ഹോട്ടൽ പാരിസൺ.

വക്കീലിന് അവിടെ സ്വന്തമായൊരു മുറിയുണ്ട്.
പല പ്രാവശ്യം പല ആവിശ്യങ്ങൾക്കായി  അവനവിടെ പോവുകയും ചെയ്തിട്ടുണ്ട്..

“വക്കീൽ പാരീസണിലുണ്ട്.. ഞാനങ്ങോട്ട് പോകുകയാണ്.. ഇവിടെ നീ ഉണ്ടാവണം. എന്തേലും ആവിശ്യമുണ്ടെങ്കിൽ എന്നേ വിളിക്ക്.. ഡോക്ടർ വന്നാൽ പറഞ്ഞ സമയം തന്നെ കാശ് തരാമെന്ന് അയാളോട് പറയണം.. ഞാനുടനെ വരും..”

മുരുകനോട് പറയുമ്പോഴും അവന്റെ സ്വരം വല്ലാതെ മുറുകി..

“വിശ്വാ.. വേണ്ടടാ.. നിനക്കിഷ്ടമില്ലാതെ.. എനിക്കറിയാം വിശ്വാ നിന്റെ മനസ്.. വേണ്ട വിശ്വാ..”
മുരുകന്റെ കൈകൾ വിശ്വായിൽ മുറുകി..

“ആ അകത്തു കിടന്നു ശ്വാസത്തിനു പിടയുന്നവൾ എന്റേം കൂടി അനിയത്തിയാണ് മുരുകാ.. അല്ലെന്ന് തോന്നുന്നുണ്ടോ നിനക്ക്?”
മുരുകൻ പിടിച്ച കയ്യിലെക്ക് നോക്കി വിശ്വായുടെ കടുപ്പത്തിലുള്ള ചോദ്യം.

പൊള്ളിയത് പോലൊരു പിടച്ചിലോടെ മുരുകനാ പിടി വിട്ടു..
അവനറിയാം വിശ്വാക്ക് മല്ലിയോടുള്ള സ്നേഹം..

പക്ഷേ മല്ലിയോടുള്ള അതേ സ്നേഹം മുരുകന് വിശ്വായോടുമുണ്ട്.
അത് കൊണ്ട് തന്നെ അവനിഷ്ടമില്ലാത്തൊരു കാര്യത്തിലേക്ക് അതറിഞ്ഞു കൊണ്ടവനെ വിടാൻ മുരുകനൊട്ടും മനസില്ല.

“കാശില്ല എന്നുള്ള ഒറ്റ കാരണം കൊണ്ട് അവൾക്കെന്തെങ്കിലും വന്നു പോയാൽ നമ്മളെങ്ങാനെ സഹിക്കുമെടാ.പിന്നെ നമ്മളെങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങും മുരുകാ..ഇഷ്ടവും ഇഷ്ടകേടുമൊന്നും ഞാനിപ്പോൾ ഓർക്കുന്നില്ല..
കാശിനു കാശ് തന്നെ വേണം മുരുകാ.. ഇതിപ്പോ അതിനുള്ള ഒരു വഴിയാണ്.. മല്ലിയെ രക്ഷിക്കാനുള്ള അവസാനവഴി.. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ..
നമ്മുക്കവളെ വേണം മുരുകാ..
വിശ്വാ ശാന്തമായി മുരുകന്റെ നേരെ നോക്കി..

മുരുകൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു.

അലയൊടുങ്ങാത്ത കടൽ പോലാണ് വിശ്വാക്കുള്ളമെന്നും, തനിക്കൊരു വേദനയും തോന്നാതിരിക്കാൻ വേണ്ടി അവനാ ശാന്തത അഭിനയിക്കുന്നതാണെന്നും മുരുകനാരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ..

“എടാ.. ഒന്നുമില്ല.. നമ്മളൊരു ജോലി ചെയ്യും.. അതിനുള്ള കാശ് വാങ്ങിക്കും അത് കൊണ്ട് നമ്മുടെ മല്ലിയുടെ ജീവൻ തിരികെ മേടിക്കും.. തത്കാലം ഞാൻ ഇതങ്ങനെ കരുതുന്നു.. നീയും അങ്ങനെ തന്നെ മതി..നമ്മള് ഏറ്റെടുത്തില്ലേൽ ഇത് ചെയ്യാൻ വേറെയും ആളുണ്ടാവും..

വിശ്വായൊന്നു ശ്വാസമെടുത്തു.

“നാളെയൊരു പക്ഷേ നമ്മുടെ ഈ അവസ്ഥയിലൊക്കെ മാറ്റം വരുമായിരിക്കും.. കയ്യിൽ കുറേ കാശും വരും.. വരും എന്നുറപ്പല്ല മുരുകാ.. വരുമായിരിക്കും എന്നൊരു സാധ്യതയാണ് ഞാൻ പറയുന്നത്.
അങ്ങനെ സംഭവിച്ചാൽ കാശില്ലാതെ ഇന്നിപ്പോ അവസാനിച്ചു പോയ മല്ലിയെ നമ്മൾക്കന്ന് തിരികെ കിട്ടുമോടാ..

ഇന്ന് കൊടുക്കേണ്ടതിന്റെ പത്തിരട്ടി അന്ന് കൊടുക്കാമെന്നു വെച്ചാലും കിട്ടില്ലല്ലോടാ.. അപ്പൊ പിന്നെ അവളെ തിരിച്ചു പിടിക്കാൻ ഒരു വഴി വക്കീൽ മുഖേന ദൈവം മുന്നിലേക്കിട്ട് തന്നതാണെങ്കിലോ?
ഇന്നത് കാണാതെ നടിച്ചിട് പിന്നെ അതോർത്തു കൊണ്ട് വേദനികുന്നതിനും കുറ്റബോധത്തോടെ നീറുന്നതിനും എന്താർത്ഥമാണുള്ളത്..

എന്ത് ജോലിയും ചെയ്യാനുള്ള മനസ്സില്ലെ മുരുകാ നമ്മൾക്ക്.. അങ്ങനെ ചെയ്യുനൊരു ജോലി.. അതിന് കിട്ടുന്ന ന്യായമായ കാശ്.. അതും മല്ലിയുടെ ജീവൻ രക്ഷിക്കാൻ..
വേറൊന്നും.. ഒന്നും ഞാനിപ്പോ ചിന്തിക്കുന്നില്ലെടാ..
ചിന്തിച്ചു നിന്നാ.. നിന്നാ പിന്നൊന്നും നടക്കില്ല..”

വിശ്വായുടെ ചോദ്യങ്ങൾക്കൊന്നും മുരുകന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു.

“നീ അകത്തേക്കു ചെല്ല്.. ഇതൊന്നും ആരോടും പറയണ്ട.. ഞാനും നീയും മാത്രം അറിഞ്ഞാൽ മതി.. വക്കീലിനെ കാണാൻ പോവാണ് ഞാൻ.. എന്താവും എന്നെനിക്കറിയില്ല.. പക്ഷേ എനിക്കുറപ്പുണ്ട് മുരുകാ, മല്ലിയെ രക്ഷപ്പെടുത്തിയെടുക്കാൻ എനികീ ജോലി കിട്ടുമെന്ന്.. “

മുരുകൻ ഒന്നും പറയാനുള്ളത് പോലെ വിശ്വായെ നോക്കി..

“പോയിട്ട് വരാം..”
ഒരു നിമിഷം മുരുകനെ തന്നെ നോക്കി നിന്നിട്ട് വിശ്വാ ധൃതിയിൽ തിരിഞ്ഞോടി.
വെറുതെ കളയാനൊരു നിമിഷം പോലുമില്ലെന്ന് അവനുള്ളമോർമിപ്പിച്ചു.

റോഡിലേക്കിറങ്ങി നിന്നിട്ട് അത് വഴി വന്നൊരു ഓട്ടോക്ക് നേരെ കൈ നീട്ടി..

അതിലേക്ക് കയറിയിരുന്നു കൊണ്ടവൻ പോവേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.
എന്നിട്ട് പിന്നിലേക്ക് ചാരി കണ്ണടച്ച് കിടന്നു..

മുന്നോട്ട് പോകുന്തോറും മനസ്സിലെ സംഘർഷം പെരുകുന്നു.
പെരുകി പെരുകി അതവനെ പിടിച്ചു ഞെരിയിച്ചു.
ചെയ്യാൻ പോകുന്നതൊരു തെറ്റാണെന്നവന്റെ ഹൃദയം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.

അപ്പോഴൊക്കെയും ഇതൊരു ജോലി..എന്നൊക്കെ പറഞ്ഞു നിസ്സാരമാക്കുമ്പോഴും സമാധാനിക്കുബോഴും പേരോ നാടോ.. എന്തിന് ഇത് വരെയും കണ്ടിട്ട് കൂടിയില്ലാത്തൊരു പെൺകുട്ടി അവനെ ചിന്തകളിൽ ശല്യം ചെയ്തു

ഇത് വരെയും തന്നെ കുറിച്ചോ തന്റെ ജീവിതത്തെ കുറിച്ചോ ചിന്തിച്ചു നോക്കിയിട്ട് കൂടിയില്ല.
ഈ ഇരുപത്തിഏഴ് വയസ്സിനിടയിൽ ഒരാളോടും കൂടെ കൂട്ടാവുന്നത് പോലൊരു ഇഷ്ടംവും തോന്നിയിട്ടില്ല.
ആദ്യകാഴ്ചകൾ കൊണ്ട് തോന്നുന്ന ഒരു അട്രാക്ഷനല്ല പ്രണയം എന്നറിയാവുന്നത് കൊണ്ട് തന്നെ ആ വഴിയിൽ കൂടി വെറുതെ പോലും നടന്നു നോക്കിയിട്ടില്ല.

തന്റെ ജീവിതസാഹചര്യങ്ങൾ തന്നെയാണ് അതിനുള്ള പ്രധാന കാരണം.
വലിയ വീട്ടിൽ ജനിച്ചിട്ടും ചന്ത മുക്ക് കോളനിയിലെ ആ ഇടുങ്ങിയ വീട്ടിലേക്ക് അമ്മയെ കണ്ടെത്തിയ പ്രണയത്തിനോട് അവനൊരു മമതയുമില്ല.
പകരം അകലമുണ്ട് താനും.
കാരണം ഒരുപാട് സ്നേഹിക്കുന്ന ഒരാളെ അത് പോലൊരു സ്ഥലത്തേക്ക് കൊണ്ട് പോയിട്ട് നരകിപ്പിക്കുമ്പോൾ അതെങ്ങനെ സ്നേഹമാവും..?

അങ്ങനെയുള്ള താനാണ് ഇനിയൊരു പെൺകുട്ടിയുടെ മുന്നിൽ പ്രണയം തുടിക്കുന്ന കാമുകനായി നിറഞ്ഞടാൻ പോകുന്നത്..

വിശ്വായൊന്നു പിടഞ്ഞു..
“ഇറങ്ങുന്നില്ലേ മോനെ.. ഇതല്ലേ പറഞ്ഞ സ്ഥലം..”
മുന്നിൽ നിന്നും ഓട്ടോ ചേട്ടന്റെ ചോദ്യം.
പിന്നിലേക്ക് ചാരി കണ്ണടച്ച് കിടപ്പായിരുന്ന വിശ്വാ കണ്ണ് തുറന്നു നോക്കി..
പാരിസണ് മുന്നിലാണ് നിൽക്കുന്നത്
അവനൊരു വിറയൽ തോന്നി.
തന്നേ അവർക്ക് ബോധ്യമാവണെ എന്നതിനൊപ്പം തന്നെഎനിക്കിത് വേണ്ടായിരുന്നു എന്ന് കൂടി ഹൃദയം മൊഴിഞ്ഞു കൊണ്ടവനെ വശം കെടുത്തി.

“എന്തെങ്കിലും പ്രശ്നമുണ്ടോ മോനെ..”
ഓട്ടോകാരൻ ചേട്ടന്റെ സ്നേഹം നിറഞ്ഞ അന്വേഷണം..
കാശ്യെടുത്തു കൊടുക്കുമ്പോൾ ഇല്ലെന്ന് തലയാട്ടി കാണിക്കുന്നതിനൊപ്പം അയാളെ നോക്കിയൊന്ന് കണ്ണ് ചിമ്മി ചിരിക്കുക കൂടി ചെയ്തു വിശ്വാ..

ഓടി കയറി പോകുന്നവന്റെ രൂപത്തിന് പറ്റിയൊരു സ്ഥലമേ അല്ല അത്.

അത്രേം പ്രൗഡിയിൽ അനേകം നിലകളിലായി അതങ്ങനെ തലയുയർത്തി നിൽപ്പുണ്ട്.
പക്ഷേ വിശ്വാക്കതൊന്നുമൊരു പ്രശ്നമല്ലായിരുന്നു.

റിസിപ്‌ഷന്റെ നേരെയൊന്ന് നോക്കിയിട്ടവൻ ലിഫ്റ്റിനു നേരെ ധൃതിയിൽ കയറി പോകുമ്പോൾ അവിടെയുള്ള സുന്ദരി മണികൾ ആ ഒരൊറ്റ നോട്ടം കൊണ്ട് പുളകിതയാവുന്നുണ്ട്.

അവർക്കറിയാം വിശ്വായെ.
അവനിവിടെ വരുമ്പോഴൊക്കെയും ഒന്നു കൊഞ്ചി കുഴഞ്ഞു കൊണ്ടാ ഇഷ്ടം നേടാൻ അവിടെയുള്ള ലേഡീസ് സ്റ്റാഫുകളിൽ പലരും ശ്രമിച്ചിട്ടുമുണ്ട്.

പക്ഷേ പതിയെ ഒരു ചിരി.. അവനറിയേണ്ട കാര്യങ്ങളെ കുറിച്ചൊരു ചെറിയ അന്വേഷണം..
അതിലുമപ്പുറം അവനൊന്നിനും നിന്ന് കൊടുത്തതുമില്ല.

നമ്പർ മുന്നൂറ്റി പതിമൂന്നെന്ന് എഴുതിയിട്ട വാതിൽ മെല്ലെയൊന്ന് കൊട്ടി കൊണ്ട് വിശ്വാ കാത്ത് നിന്നു.

നിമിഷങ്ങൾ കൊണ്ടത് തുറന്നു..

അവനകത്തേക്ക് കയറുമ്പോൾ വക്കീലൊരു ഫോൺ കോളിലാണ്.
അവനോട് കയറാനും ഇരിക്കാനും ആംഗ്യവും കാണിച്ചു കൊണ്ടയാൾ തിരികെ ഓഫിസ് മുറിയിലേക്ക് തന്നെ കയറി പോയി.
വാതിലടച്ചു കൊണ്ടാ മുറിയിലെ സോഫയിലിരിക്കുമ്പോൾ വിശ്വാക്ക് തീയിലിരുന്നത് പോലെ പൊള്ളി.

മുന്നിലുള്ളത് ഇനിയാകെ മൂന്നു മണിക്കൂർ മാത്രം

ആറ് മണിക്ക് ഡോക്ടർ പോയാൽ പിന്നെ അയാളെ കാണാൻ വീട്ടിലേക്ക് പോണം.
അത് അത്രയും അടുത്തുമല്ല.
ഇതിനൊക്കെ പുറമെ ഇതൊക്കെ ചെയ്യണമെങ്കിൽ ആദ്യം വക്കീൽ ഓക്കെ പറയണം.
പിന്നെ വക്കീലിനെ കാര്യങ്ങൾ ഏല്പിച്ചവർക്ക് തന്നെ ബോധിക്കണം.

ഇന്ന് തന്നെ കാശ് ചോദിക്കുന്നത് അവർക്ക് ഇഷ്ടമാവുമോ എന്നറിയില്ല..

ആ കാരണം കൊണ്ട് ഇവർ തന്നെ റിജക്റ്റ് ചെയ്തു കളയുമോ..

ഒറ്റക്കിരുന്നതും ചിന്തകൾ വീണ്ടുമവനെ വട്ടം ചുറ്റിച്ചു.

അതിനിടയിൽ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചതും വിശ്വയൊന്നു ഞെട്ടി.
മുരുകനാണ് വിളിക്കുന്നതെന്നറിഞ്ഞതും അവന്റെയാ നടുക്കം പൂർണ്ണമായി.

കോൾ അറ്റന്റ് ചെയ്യാൻ കൂടി ഭയം തോന്നി.
മുറിപ്പെടുമെന്നുറപ്പുള്ള എന്തോ ഒന്നാണ് കാത്തിരിക്കുന്നതെന്ന് ഹൃദയം ഓർമപ്പെടുത്തി കൊണ്ടവനെ കൂടുതൽ തളർത്തി..

“വിശ്വാ… വേണോ ടാ.. ഒന്നൂടെ ആലോചിച്ചു നോക്കിയിട്ട്.”
മറുവശം മുരുകൻ പറയുമ്പോൾ ഒരു നെടുവീർപ്പോടെ വിശ്വാ കണ്ണടച്ചു പിടിച്ചു.

“വെച്ചിട്ടു പോ മുരുകാ.. ഞാൻ വിളിച്ചോളാം”
അവനോട് ദേഷ്യപ്പെടാതിരിക്കാൻ വളരെ പെട്ടന്ന് തന്നെ വിശ്വായാ സംസാരം അവസാനിപ്പിച്ചു.

തന്റെ മനസിപ്പോ പിടി വിട്ടു നിൽപ്പാണെന്ന് അവന് തന്നെയറിയാം.
താനെന്തു പറഞ്ഞാലും എതിർത്തൊരു വാക്ക് പോലും പറയാതെ മുരുകനത് കേട്ടു നിൽക്കുമെങ്കിലും ഈ ഒരവസ്‌ഥയിൽ അതവനോട് ചെയ്യുന്ന ക്രൂരത തന്നെയാണ്.

“ആഹ്.. വിശ്വാ.സോറിയെടാ ഒരർജന്റ് കോളായിരുന്നു.. അതിൽ പെട്ടു പോയി..”ക്ഷമാപണത്തോടെ വക്കീൽ വന്നിട്ട് മുന്നിലിരിക്കുമ്പോൾ വീണ്ടും വിശ്വാക്കാ വീർപ്പ് മുട്ടൽ അനുഭവപ്പെട്ടു.

“കുറച്ചു കാശ് കയ്യിൽ തടയുന്ന ഏർപ്പാടയത് കൊണ്ടാണ് ഞാനിതു ഏറ്റെടുടുക്കുന്നത്. കാര്യമൊരു വള്ളിക്കെട്ട് കേസാണെങ്കിലും കൂടെ നിൽക്കുന്നവർക്കും ചോദിക്കുന്ന കാശ് കിട്ടും.. പക്ഷേ അവർക്കുള്ള എഗ്രിമെന്റ് കുറച്ചു കടുപ്പമാണ്..
അല്ല അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
ഒരു പെൺകുട്ടിയെ പ്രേമിച്ചു വരുരുതിയിലാക്കി അവളെ വെച്ചിട്ട് അവളുടെ അച്ചന്റെ സാമ്രാജ്യം തകർക്കാൻ ഒരാളെ വേണം..”

വക്കീൽ വിശദീകരണം പോലെ പറയുമ്പോൾ വിശ്വാ ശ്വാസം പിടിച്ചിരുന്നു കൊണ്ടയാളെ നോക്കി.
ചോദിക്കാൻ കരുതുന്ന ചോദ്യം, ഇടനെഞ്ചിലങ്ങനെ വീർപ്പു മുട്ടിയിട്ടും അത് പുറത്തേക്ക് കൊണ്ട് വരാൻ അവന് കഴിയുന്നില്ല.

“കാര്യം ചീപ്പ് കേസാണ്.. ഒറ്റ വാക്കിൽ പറഞ്ഞ നല്ലസ്സല് ചതി. കുടുംബതിൽ പിറന്ന ആരും ചെയ്യില്ല.. ഒരുപക്ഷെ അതായിരിക്കാം അവരൊരു ലോക്കൽ ആളെ തന്നെ തിരയുന്നത്. കാശ്ന്ന് കേട്ടാ കണ്ണ് മഞ്ഞളിക്കുന്ന കുറേ ആളുകൾ ഇപ്പോഴുമുണ്ടാവുമല്ലോ.. അതിൽ ആരെയെങ്കിലും ചാക്കിട്ട് പിടിച്ചു കൊടുക്കണം.
എനിക്ക് കൂടി കുറച്ചു ചില്ലറ തടയും..
“വക്കീലിന്റെ കണ്ണിൽ കൗശലം മിന്നി മാഞ്ഞു.

കാശിന്റെ കാര്യം പറഞ്ഞിട്ട് കണ്ണ് മഞ്ഞളിച്ചു കൊണ്ടയാൾ മുന്നിലിരിക്കുന്ന വിശ്വാ ഇത്രയും വെപ്രാളത്തിൽ തന്നെ തേടി വന്നതെന്തിനെന്ന് ചോദിക്കാൻ പോലും മറന്നു പോയിരുന്നു.
വക്കീലിന്റെ ആ സംസാരം.. വിശ്വായുടെ ഉള്ളിലുള്ള ബാക്കി ആത്മ വിശ്വാസം കൂടി പോയി..
അവനയാളായെ നോക്കാത്തിരുന്നു.

“മുരുകനോട് ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു..
അവൻ പറഞ്ഞിരുന്നോ നിന്നോട്.. അവനാവുമ്പോ ഇതിന് പറ്റിയൊരു ആളെ കൃത്യമായി തപ്പിയെടുത്തു തരാനായേക്കും..പക്ഷേ അവൻ പിന്നെ വിളിച്ചിട്ടുമില്ല…”
വക്കീൽ വിശ്വായെ നോക്കി.. അവനപ്പോഴും ഒന്നും മിണ്ടിയില്ല…

അപ്പോഴാണ് വക്കീൽ അവനെ ശ്രദ്ധിക്കുന്നത് തന്നെ..
അവനത്ര മാത്രം വെപ്രാളത്തോടെ കാണാൻ വന്നിട്ട് താനത് എന്താണെന്ന് പോലും ചോദിച്ചില്ലെന്ന് വക്കീൽ ഓർത്തു.
അയാളുടെ മുഖമൊന്നു ചുളിഞ്ഞു..
“വിശ്വാ.. ഡാ..”
വക്കീൽ വിളിക്കുമ്പോൾ അവൻ മുഖമുയർത്തി നോക്കി.

“എന്താടാ.. എന്തേലും പ്രശ്നമുണ്ടോ.. നീ ഒക്കെയല്ലേ”
വക്കീൽ അവന്റെ നേരെ സൂക്ഷിച്ചു നോക്കി.

“പൈസ വല്ലതും വേണോ ഡാ..?”

“വേണ്ട..”

“പിന്നെന്താ.. എന്തിനാ ഇപ്പൊ ഇത്രേം വെപ്രാളപ്പെട്ടു കൊണ്ട് നീയെന്നെ കാണാൻ ഓടി വന്നത്..?!
വക്കീലിന്റെ മുഖം ചുളിഞ്ഞു..

അവനൊരു നിമിഷം കൂടി മിണ്ടാതിരുന്നു..
“വിശ്വാ..”
വക്കീൽ വീണ്ടും കടുപ്പത്തിൽ വിളിക്കുമ്പോൾ അവൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“വക്കീലാ പറഞ്ഞ പണിക്ക്.. അറിഞ്ഞു കൊണ്ടൊരു പെൺകുട്ടിയെ ചതിക്കുന്ന നേരും നെറിയുമില്ലാത്ത നാണം കെട്ട പണിക്ക്..   ഞാൻ മതിയാകുമോ.. കാശ് കിട്ടിയാൽ എന്തും ചെയ്തു പോകുന്നൊരു നെറികെട്ട എമ്പോക്കിയുടെ മനസാണ് എനിക്കിപ്പോ..

ഒറ്റ ശ്വാസത്തിൽ അത്രയും ചോദിച്ചു കഴിഞ്ഞപ്പോഴേക്കും വിശ്വാ കിതച്ചു പോയി…
അവന്റെ മുഖം വല്ലാതെയങ് വലിഞ്ഞു മുറുകി..

തുടരും..

One comment

Leave a Reply

Your email address will not be published. Required fields are marked *