കലിപ്പൻ സാറും വഴക്കാളി പെണ്ണ്

RAJI SHAJI

അമ്മേ…… അമ്മേ………. കുഞ്ഞിക്കൈകൾ കൊണ്ട് കണ്ണ് തിരുമ്മി കുഞ്ഞ് ഇച്ചൂട്ടി അമ്മയെ വിളിച്ചു….

ആ…. അമ്മ ദേ വരുവാ മോളേ….. അടുക്കളയിൽ നിന്ന് മീനാക്ഷി വിളിച്ചു പറഞ്ഞു…..

മീനു റൂമിലേക്ക്‌ വരുമ്പോൾ ബെഡിൽ എഴുന്നേറ്റിരുന്ന് നാലു പാടും നോക്കുവാണ് ഇച്ചൂട്ടി…

അല്ല… അമ്മേടെ ഇച്ചൂട്ടി ആരെയാ നോക്കുന്നെ….. അവളെ കൈകളിലെടുത്ത് മീനു ചോദിച്ചു…..

അമ്മേ അച്ഛനെവിടെ…..
അച്ഛൻ പുറത്തുണ്ട്… കാറ്‌ കഴുകുവാ മോളേ…. വാ നമുക്ക് അച്ഛന്റെ അടുത്തേക്ക് പോവാം… മീനു ഇച്ചൂട്ടിയെയും എടുത്ത് ഹരിയുടെ അടുത്തേക്ക് പോയി.

അച്ഛാ…. ഇച്ചൂട്ടി കൊഞ്ചലോടെ വിളിച്ചു….
ആഹാ…. അച്ഛന്റെ ഇച്ചൂട്ടി എഴുന്നേറ്റോ…. ഹരി ഒരു ചിരിയോടെ അവളെ നോക്കി…

ഇത് ഹരികൃഷ്ണൻ… College അധ്യാപകനാണ്. ഹരിയുടെ ഭാര്യ മീനാക്ഷി സ്കൂൾ അധ്യാപികയാണ്..
ഇവരുടെ മകൾ 4 വയസ്സുകാരി ഇഷിത എന്ന ഇച്ചൂട്ടി…. സന്തുഷ്ട കുടുംബം….

ഹരിയേട്ടാ….. കഴിയാറായോ…. മോളേ പല്ല് തേപ്പിച്ചിട്ടു വരുവോ…. എനിക്ക് കുറച്ചു പണി കൂടി ഉണ്ടാരുന്നു….

ആടി…. ഞാൻ ദേ വരുന്നു….

മോളൂസേ വാടാ അച്ഛൻ എടുക്കാം…. ഹരി കിച്ചണിലേക്ക് വന്നു..
ഹരി കുഞ്ഞിനെയുമെടുത്ത് washroom ലേക്ക് പോയി…
മീനു ബാക്കിയുള്ള പണികളൊക്കെ തീർത്തപ്പോഴേക്കും ഹരി ഇച്ചൂട്ടിയുമായി വന്നു.

മീനു…… ഞങ്ങളെത്തിട്ടോ….. ഹരി ഡൈനിങ് റൂമിലിരുന്ന് വിളിച്ചു പറഞ്ഞു…

ആ…. ഹരിയേട്ടാ ദേ വരണു….

മീനു ബ്രേക്ക്‌ ഫാസ്റ്റുമായി എത്തി. എല്ലാരും കഴിച്ചു.
മോളെ വാ വേഗം…. Time ആയി റെഡി ആകണ്ടേ.. മീനു പറഞ്ഞു…
ഹരി കോളേജിൽ പോകുന്ന വഴി ഇച്ചുവിനെ Daycare ലും മീനുവിനെ സ്കൂളിലും ആക്കും.

ഗുഡ് മോർണിംഗ് ടീച്ചർ….. മീനുവിനെ കണ്ട ഡെയ്സി ടീച്ചർ അവളെ വിഷ് ചെയ്തു…
ഗുഡ് മോർണിംഗ് ടീച്ചർ… അവളും തിരിച്ചു വിഷ് ചെയ്തു….
രണ്ടു പേരും staff റൂമിലേക്ക് പോയി…
മീനുവിന്റെ സ്കൂളിൽ നിന്നും കുറച്ചു നടക്കണം ഇച്ചുവിന്റെ daycare ലേക്ക്.. സ്കൂൾ time കഴിഞ്ഞു മീനു ഇച്ചുവിന്റെ daycare ലേക്ക് പോയി അവളെ കൂട്ടി അവിടെ wait ചെയ്യും. ഹരി കോളേജിൽ നിന്നും നേരെ അവരെ pick ചെയ്തു വീട്ടിലേക്ക് പോകും..
അമ്മേ ദേ അച്ഛൻ….. ഹരിയുടെ കാർ കണ്ടതും ഇച്ചു ഗ്രൗണ്ടിലേക്കോടി…
മോളേ…. ഓടല്ലേ…. ഇച്ചു അവിടെ നിക്ക്…. മീനു അവളുടെ പിറകെ പോയി…
അച്ഛന്റെ ഇച്ചൂട്ടി…. ഹരി കാറിൽ നിന്നും ഇറങ്ങി ഇച്ചൂനെ എടുത്തു…
ഓ…. അച്ഛനെ കണ്ടപ്പോ ഇത്രേം നേരം നോക്കിയ അമ്മ പുറത്തായി… ഞാൻ പറഞ്ഞിട്ട് നിക്കാണ്ട് ഓടിയല്ലേ നീ…. അവൾ ഇച്ചൂനെ നോക്കി പറഞ്ഞു…

അച്ഛാ അച്ഛാ…. ഈ അമ്മയ്ക്ക് ഭയങ്കര കുശുമ്പാ അല്ലേ…. ഇച്ചൂട്ടി അച്ഛനെ കെട്ടിപ്പിടിച്ചു പറഞ്ഞു…
അതേല്ലോ ഇച്ചൂസേ…. ഈ അമ്മ ഭയങ്കര കുശുമ്പത്തിയാന്നെ…. ഹരി ചിരിയോടെ മീനുവിനെ നോക്കി പറഞ്ഞു….

ഹ്മ്മ്….മീനു മുഖം തിരിച്ചു ചെന്ന് കാറിൽ കയറി..
ഇച്ചൂസേ അമ്മ കലിപ്പിലാന്ന് തോന്നുന്നു. നമുക്ക് പോയാലോ….

ആ… ആ… പൂവാം….
ഹരി കുഞ്ഞിനേയും കൊണ്ട് കാറിൽ കയറി…
വീട്ടിലെത്തിയിട്ടും മീനു ഹരിക്കു മുഖം കൊടുത്തില്ല..
അവൾ ഇച്ചൂന്റെ dress മാറ്റി അവളെ കുളിപ്പിച്ച് അവളും കുളിച്ചു വന്നു..
എന്നും ചായയുണ്ടാക്കി ഹരിക്ക് കൊണ്ട് കൊടുക്കും.. എന്നാൽ അന്ന് അവൾ ചായ ഉണ്ടാക്കി വെച്ചതല്ലാതെ അവന് കൊടുത്തില്ല…
മീനു…. ചായ കിട്ടിയില്ല…. ഹരി കുളിച്ച് വന്ന് കുറെ നേരമായിട്ടും ചായ കിട്ടാത്തതുകൊണ്ട് കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞു….

അകത്തു നിന്നും പ്രതികരണം ഒന്നും ഇല്ലാഞ്ഞിട്ട് മടിയിലിരുന്ന ഇച്ചൂനെ സോഫയിൽ ഇരുത്തി അവൻ എഴുന്നേറ്റു..
മോളൂസേ… അച്ഛൻ ഇപ്പൊ വരാം.. മോള് ഇവിടിരുന്ന് കാർട്ടൂൺ കണ്ടോട്ടോ….

ഹരി കിച്ചണിലേക്ക് വന്നപ്പോൾ മുഖവും എടുത്തു കേറ്റി ജോലി ചെയ്യുന്ന മീനുവിനെയാണ് കണ്ടത്…
അവൻ പിന്നിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു.. അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…
എന്താടോ ഭാര്യേ…. പിണക്കം മാറിയില്ലേ ഇതുവരെ….. അവൻ അവളുടെ കാതോരം ചോദിച്ചു….
അവൾ ഒന്നും മിണ്ടിയില്ല…

എടി നിന്നോടാ ചോദിച്ചേ… അവൻ അവളെ പിടിച്ച് തന്റെ നേരെ തിരിച്ചു നിർത്തി…

എനിക്ക് കുശുമ്പാ…. കുശുമ്പില്ലാത്ത അച്ഛനും മോളും കൂട്ട് കൂടിയ മതി…. അവൾ പരിഭവത്തോടെ പറഞ്ഞു…

ഞാനും എന്റെ മോളും കൂട്ടാ… അതവിടെ നിക്കട്ടെ…. പക്ഷെ എന്റെ ശ്രീമതി ഇങ്ങനെ മുഖം വീർപ്പിച്ചു നിന്ന എങ്ങനാ ശരിയാവുക… എന്റെ കാര്യങ്ങളൊക്കെ അവതാളത്തിലാകില്ലേ പെണ്ണേ… ഇപ്പൊത്തന്നെ പതിവുള്ള ചായ പോലും കിട്ടിയില്ല…
കൈക്കു കുഴപ്പം ഒന്നും ഇല്ലല്ലോ…. ദേ ഉണ്ടാക്കി വെച്ചിട്ടുണ്ട് എടുത്തു കുടിക്കാനെന്താ കുഴപ്പം…

എന്നും നീയല്ലേ തരുന്നേ…. നീ തന്നാലേ ഞാൻ കുടിക്കൂ..
എനിക്ക് സൗകര്യം ഇല്ല.. വേണേൽ എടുത്തു കുടിക്ക്… അവൾ ജോലി തുടർന്നു..

ഓ.. അങ്ങനാണല്ലോ.. വാശിയാണേൽ എനിക്കും വാശിയ… നീ ചായ എടുത്തു തരാതെ ഞാൻ കുടിക്കില്ലന്ന് മാത്രമല്ല ഒന്നും കഴിക്കുകേം ഇല്ല നീ നോക്കിക്കോ.. ഇതും പറഞ്ഞ് ഹരി ഹാളിലേക്ക് പോയി..
പിണങ്ങി പോകുന്ന അവനെ കാണെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
കുറച്ചു സമയത്തിന് ശേഷം അവൾ മോൾക്കുള്ള പാലും ഹരിക്കുള്ള ചായയുമായി ഹാളിലേക്ക് പോയി… ചായ ടേബിളിൽ വെച്ച് അവൾ മോളേ പാല് കുടിപ്പിച്ചു….
മുഖവും വീർപ്പിച്ചിരിക്കുന്ന അവനെ കണ്ട് അവൾക്കു ചിരി വന്നു… അവൾ ചായ എടുത്തു അവനരികിൽ വന്നിരുന്നു.. ചായ അവന് നേരെ നീട്ടി. അവൻ വാങ്ങിയില്ല…
എന്തെ ചായ വേണ്ടേ…. ഞാൻ തരാഞ്ഞിട്ട് എന്റെ കെട്ടിയോൻ ചായ കുടിച്ചില്ലെന്നു വേണ്ട… കുടിക്ക്…

എനിക്ക് വേണ്ട….
ങേ…. വേണ്ടേ… അതെന്താ…
വേണ്ട അത്ര തന്നെ…..
ഓഹോ… അങ്ങനെയാണോ… എന്നാ ഇനി എന്നോട് ഒന്നും മിണ്ടാൻ വരരുത്… പറഞ്ഞേക്കാം… അവൾ ചായ ടേബിളിൽ വെച്ച് അവിടുന്ന് എഴുന്നേറ്റു..
പെട്ടെന്ന് അവൻ അവളുടെ കൈ പിടിച്ചു വലിച്ചു… അവൾ അവന്റെ മടിയിലേക്ക് വീണു… അവൻ അവളുടെ വയറിലൂടെ ചേർത്ത് പിടിച്ചു..
വിട്…. എന്നെ വിടാൻ… അവൾ അവന്റെ മടിയിലിരുന്നു കുതറി…
വിടില്ല മോളേ…. അവന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി….
വിട്.. എന്നോട് മിണ്ടണ്ട…
പിന്നെ ഞാൻ ആരോട് മിണ്ടും എന്റെ പെണ്ണിനോടല്ലാതെ… ങേ….. അവൻ അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തു…

ഹരിയേട്ടാ എന്തായിത്….വിട്ടേ…. മോളിരിക്കുന്ന കണ്ടോ….

മോള് ടിവി കാണുവല്ലേ… നമുക്ക് കുറച്ചു സ്നേഹിക്കാടി…..

അയ്യടാ… പോ അവിടുന്ന്….. അവൾ എഴുന്നേൽക്കാൻ തുടങ്ങിയതും അവന്റെ കൈകൾ അവളുടെ വയറിൽ അമർന്നു….
ഹരിയേട്ടാ…… അവൾ നേർമയായി വിളിച്ചു….
എന്താ പെണ്ണേ…. അവൻ മെല്ലെ മൊഴിഞ്ഞു….
വിട്…
ഇല്ല… വിടില്ല… എന്നോട് ഇത്രനേരം പിണങ്ങി നടന്നതിനു ഒരു ഉമ്മയെങ്കിലും തരാതെ നിന്നെ ഞാൻ വിടില്ല…..
അയ്യടാ സൗകര്യം ഇല്ല…
വേണ്ട നീ തരണ്ട.. ഞാൻ മേടിച്ചോളാം….
അവൻ ചായ കപ്പ്‌ എടുത്തു ചായ കുടിച്ചു… ശേഷം ചായ കപ്പ്‌ അവളുടെ ചുണ്ടോട് ചേർത്തു… അവളും കുടിച്ചു… അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു… അവളുടെ കണ്ണുകളിലേക്ക് നോക്കി…
എ…. എന്താ… അവൾ ചോദിച്ചു….

ഒന്നൂല്ല…. പറയുന്നതിനോടൊപ്പം അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി… അവളുടെ അധരങ്ങൾ അവൻ മൃദുവായി നുകർന്നു…
കുറച്ചു സമയത്തിന് ശേഷം അവൾ അവനെ തള്ളി മാറ്റി…

പോടാ തെമ്മാടി….. അവൾ ഒരു ചിരിയോടെ എഴുന്നേറ്റു കപ്പ്‌ എടുത്തു കിച്ചണിലേക്ക് പോയി…
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

രാത്രി അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞു വന്ന മീനു കണ്ടത് ഹരിയുടെ നെഞ്ചിൽ കിടന്നുറങ്ങുന്ന ഇച്ചൂട്ടിയെയാണ്..
അവൾ dress എടുത്തു ഫ്രഷ് ആകാൻ പോയി…
ഫ്രഷ് ആയി വന്നപ്പോഴേക്കും ഹരി ഇച്ചൂട്ടിയെ ബെഡിൽ കിടത്തിയിരുന്നു..
അവൾ കുഞ്ഞിനരികിൽ കിടന്നു….
ഹരി കണ്ണ് തുറന്ന് അവളെ നോക്കി..

ഹരിയേട്ടൻ ഉറങ്ങിയില്ലാരുന്നോ…

നീ വരാതെ ഞാനെങ്ങനാ ഉറങ്ങുന്നേ…
അതെന്താ… ഞാൻ വന്നാലേ ഉറക്കം വരത്തൊള്ളൂ…
പിന്നല്ലാതെ…. നിന്നെ കെട്ടിപ്പിടിച്ചു നിന്റെ നെഞ്ചില് കുറച്ചു നേരം കിടന്നു വിശേഷങ്ങളൊക്കെ പറഞ്ഞ് പിന്നെ എന്റെ പെണ്ണിനെ എന്റെ നെഞ്ചോടു ചേർത്ത് കെട്ടിപ്പിടിച്ചാലല്ലേ എനിക്ക് ഉറക്കം വരൂ.. ഇങ്ങോട്ട് വാ പെണ്ണെ…

അയ്യടാ മോനേ അവിടെ കിടന്ന മതി… നീ ഇങ്ങനെ പറഞ്ഞാലെങ്ങനാ നമ്മുടെ ഇച്ചൂട്ടിക്ക് ഒരു കൂട്ട് വേണ്ടേ..

ഇച്ചൂട്ടിക്ക് കൂട്ടിനു നമ്മൾ ഉണ്ടല്ലോ….

അതല്ലെടി… അവൾക്ക് ഒരു അനിയനോ അനിയത്തിയോ വേണ്ടേ… അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു…
അയ്യടാ മോനേ…. അങ്ങനിപ്പം വേണ്ട…
ആഹാ.. അത് നീ തീരുമാനിച്ച മതിയോ എന്റെ കുഞ്ഞിന് കളിക്കാൻ ഒരു കൂട്ട് കൊടുക്കേണ്ടത് അവളുടെ അച്ഛൻ എന്ന നിലയിൽ  എന്റെ ഉത്തരവാദിത്തം ആണ്.. അതുകൊണ്ട് ഞാൻ അത് ചെയ്യും..
അതും പറഞ്ഞ് അവൻ എഴുന്നേറ്റു ചെന്ന് അവളെ പൊക്കിയെടുത്തു..
ഏയ്‌… ഹരിയേട്ടാ.. എന്താ ഈ കാണിക്കുന്നെ… എന്നെ തറയില് നിർത്തിയെ…
സൗകര്യം ഇല്ല മോളേ…
ഹരിയേട്ടാ എവിടെ പോകുവാ… മോള് തനിച്ചാ..
നമ്മൾ എങ്ങോട്ടും പോകുന്നില്ല.. ഈ റൂമിൽ തന്നെയുണ്ട്.. ഇതും പറഞ്ഞ് അവൻ അവളെ സോഫയിൽ ഇരുത്തി..

എന്താ മോനേ ഉദ്ദേശം…
ദുരുദ്ദേശം…. എന്തേ….
ഒന്ന് പോ ഹരിയേട്ടാ…… ഇതും പറഞ്ഞ് അവൾ എഴുന്നേറ്റു…

ഇരിക്കെടി അവിടെ…….അവന്റെ ഗൗരവമേറിയ ശബ്ദത്തിൽ അവൾ ഇരുന്നുപോയി….

മര്യാദക്ക് പറഞ്ഞ നീ കേൾക്കില്ല അല്ലേ….

പോ അവിടുന്ന്… അവൾ അവന്റെ നെഞ്ചിൽ പിടിച്ച് തള്ളി….
അവൻ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു. അവൾ അവന്റെ നെഞ്ചിൽ പോയി വീണു. അവൻ അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ച് അവളെ തന്റെ മാറോടു ചേർത്തു..

അവൻ അവളുടെ ഇടുപ്പിൽ കൈ അമർത്തി.
ഹരിയേട്ടാ…..
എന്താടി…..
എന്ത് ചെയ്യാൻ പോകുവാ…..
അതോ….. ഞാനേ എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കാൻ പോകുവാ….. പറയുന്നതിനോടൊപ്പം അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ചിരുന്നു…
അവളുടെ കൈകൾ അവനെ ചുറ്റി വരിഞ്ഞു….. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ സഞ്ചരിച്ചു… അവൻ അവളിലേക്ക് പെയ്തിറങ്ങി….
ഫോണിൽ അലാറം കേട്ടപ്പോഴാണ് ഇരുവരും ഉണർന്നത്… അപ്പോഴാണ് തങ്ങൾ ഇന്നലെ സോഫയിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന് അവർക്ക് മനസ്സിലായത്.

അയ്യോ മോള്…. അവൾ ചാടി എഴുന്നേറ്റു മോളെ നോക്കി.. അവൾ നല്ല ഉറക്കത്തിലാരുന്നു….മീനു കുളിക്കാനായി പോയി… ഹരി എഴുന്നേറ്റു മോളുടെ അടുത്ത് ചെന്ന് കിടന്നു….

ഹരിയേട്ടാ…. എഴുന്നേറ്റെ 8 മണി ആയി..
ഹ്മ്മ്മ്മ്….. അവൻ അവളെ വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു…
ഹരിയേട്ടാ…. ദേ…. എനിക്ക് അടുക്കളേൽ പണി ഉണ്ട് വിട്ടേ…..അവൾ അവന്റെ കൈക്കുള്ളിൽ കിടന്ന് കുതറി…

ഒരഞ്ചു മിനിട്ട് എന്റടുത്തു കിടക്ക് … Pls…
ഒരഞ്ചു മിനിട്ടും ഇല്ല.. എണീറ്റെ…..
Pls എടി pls pls pls…..

അവന്റെ ഭാവം കണ്ട് അവൾക്ക് അവനെ എതിർക്കാനായില്ല..
അവൾ അവനെ കെട്ടിപ്പിടിച്ച് അവന്റെ മാറിൽ തല ചേർത്തു കുറച്ചു നേരം കിടന്നു. അവൻ ഇരുകൈയ്യാലും അവളെ ചേർത്ത് പിടിച്ചു…..

അങ്ങനെ സന്തോഷകരമായ അവരുടെ ജീവിതത്തിലേക്കാണ് ഒരു കരടായി അവൾ കടന്ന് വന്നത്.. ഗീതാഞ്ജലി…..

ഹരിയുടെ ക്ലാസ്സിലെ പുതിയ student… പണത്തിനു മീതെ ജനിച്ചു വളർന്ന ഒരു പെൺകുട്ടി….. ജീൻസും ടോപ്പും ആണ് അവളുടെ എല്ലാ ദിവസത്തെയും വേഷം…. ക്ലാസ്സിലെ അച്ചടക്കമില്ലാത്ത student…. പലപ്പോഴും ഹരി അവൾക്ക് warning കൊടുത്തതാണ് ക്ലാസ്സിൽ അച്ചടക്കത്തോടെയിരിക്കണമെന്ന്… പക്ഷെ അവൾ അനുസരിച്ചില്ല… എന്നും ഹരിയുടെ വായിൽ നിന്നും വഴക്ക് കേൾക്കുമായിരുന്നു… പക്ഷെ അവൾക്ക് ഒരു മാറ്റവും ഉണ്ടായില്ല…
ഒരു ദിവസം സഹിയില്ലാതെ ഹരി അവളെ ക്ലാസിനു പുറത്തു നിർത്തി….
പക്ഷെ അവൾക്ക് ഒരു മാറ്റവും ഉണ്ടായില്ല… പക്ഷെ അന്ന് മുതൽ അവൾക്കു കലിപ്പനായ സാറിനോട് പ്രണയം തോന്നി തുടങ്ങി…

അവൾ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും അത് പ്രകടിപ്പിച്ചു…. പക്ഷെ ഹരി ഒരു അധ്യാപകനെന്ന നിലയിൽ മാത്രം അവളോട്‌ ഇടപെട്ടു…
ഒരു ദിവസം ഹരി ക്ലാസ്സിലേക്ക് വന്നപ്പോൾ കുട്ടികളെല്ലാം പതിവില്ലാതെ സാറിനെ നോക്കി ചിരിക്കുന്നു… ഹരി അടി മുടി ഒന്ന് നോക്കി. തനിക്ക് എന്തേലും കുഴപ്പമുണ്ടോ… ഏയ്‌…. ഒരു കുഴപ്പവും ഇല്ലല്ലോ… പിന്നെന്തിനാ ഈ പിള്ളേര് തന്നെ നോക്കി ആക്കി ചിരിക്കൂന്നേ… അവൻ ചിന്തിച്ചു. പെട്ടെന്നാണ് അത് അവന്റെ ശ്രദ്ധയിൽ പെട്ടത്… ബോർഡിൽ ആരോ ഒരു പടം വരച്ചിരിക്കുന്നു..

ഒരു ആണിന്റെയും ഒരു പെൺകുട്ടിയുടെയും ചിത്രം…. ആണിന് റോസാ പൂവ് കൊടുക്കുന്ന പെൺകുട്ടി… ജീൻസും ടോപ്പും ആണ് അവളുടെ വേഷം…. ആ പെൺകുട്ടിയുടെ കയ്യിൽ നിന്നും പുഞ്ചിരിയോടെ പൂവ് വാങ്ങുകയാണ് അയാൾ…
പെൺകുട്ടിയുടെ തലയ്ക്കു മുകളിൽ I Love You സാർ എന്ന് എഴുതിയിരുന്നു… അയാളുടെ മുകളിൽ Love you too എന്നും… ഇത് കണ്ട ഹരിക്കു ദേഷ്യം നിയന്ത്രിക്കാനായില്ല… അവൻ ഉടനെ ഗീതഞ്‌ജലിക്കടുത്തെത്തി….

എഴുന്നേക്കെടി….. അവൻ അലറി…
അവൾ അറിയാതെ എഴുന്നേറ്റു പോയി…
ആ നിമിഷം തന്നെ അവന്റെ കരം അവളുടെ കവിളിൽ പതിഞ്ഞു…
നീ എന്താടി പുല്ലേ കരുതിയെ…. ഇങ്ങനൊക്കെ ചെയ്ത ഞാൻ നിന്റെ വഴിക്കു വരുവെന്നോ….. നീയൊക്കെ എന്തിനാടി കോളേജിൽ വരുന്നേ… മാനം മര്യാദക്ക് പഠിക്കുന്ന പിള്ളേരെ കൂടെ വഴി തെറ്റിക്കാൻ….
ദേ…. ഇത് നിനക്കുള്ള ലാസ്റ്റ് warning ആണ്.. ഇനി മേലാൽ ഇങ്ങനെ എന്തേലും കുരുത്തക്കേട് കാണിച്ച ഞാൻ പ്രിൻസിപ്പൽ സാറിനോട് കംപ്ലയിന്റ് ചെയ്യും പറഞ്ഞേക്കാം.
ഹരി ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി…

ഇത്രയൊക്കെ ആയിട്ടും അവൾക്ക് മാറ്റമൊന്നും ഇല്ലായിരുന്നു.. അവൾ വീണ്ടും ഹരിയുടെ പുറകെ കൂടി..

ഒരു ദിവസം അവൾ സാരിയൊക്കെ ഉടുത്താണ് കോളേജിലേക്ക് വന്നത്….
അവൾ അവന്റെ മനസ്സിളക്കാനായി  മനപ്പൂർവം അവന്റെ അടുത്ത് തന്നെ കൂടി… ഇടയ്ക്കിടയ്ക്ക്  സംശയം ചോദിക്കാനെന്ന പേരിൽ അവനരികിൽ വരികയും വശ്യമായ ചിരിയോടെ അവനെ മുട്ടിയിരുമ്മി നിൽക്കുകയും വയറിൽ നിന്നും സാരി മാറ്റി  അവനരികിൽ നിൽക്കുകയും ഒക്കെ ചെയ്തു… ഹരിക്കു തന്റെ ക്ഷമ നശിക്കാൻ തുടങ്ങി… അവൻ ചാടി എഴുന്നേറ്റ് അവളുടെ കരണകുറ്റി നോക്കി ശക്തിയായി ഒന്ന് പൊട്ടിച്ചു… എന്നിട്ട് അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു…

നിനക്ക് ഞാൻ പല തവണ warning തന്നതാ എന്നെ ഒരു അധ്യാപകനായി മാത്രം കാണണമെന്ന്… പക്ഷെ നീ പരിധി ഒക്കെ ലംഘിക്കുവാ…. ഇനി നിന്നെ എന്റെ ക്ലാസ്സിലിരുത്താൻ പറ്റില്ല.. ഇപ്പോ തന്നെ ഞാൻ ഇത് കംപ്ലയിന്റ് ചെയ്യാൻ പോകുവാ…

സാർ…. സാർ.. Pls.. ഞാനൊന്നു പറഞ്ഞോട്ടെ… അവൾ ഹരിയുടെ കൈ പിടിച്ചു…
ഛീ…. വിടെടി കയ്യിന്നു….അവൻ കൈ കുടഞ്ഞു..

എനിക്ക് സാറിനെ ഒത്തിരി ഇഷ്ടവാ.. ഇതുവരെ ആരോടും തോന്നാത്ത ഇഷ്ടം സാറിനോട് തോന്നി അത് തെറ്റാണോ.. എനിക്ക് വേണം സാറിനെ.. Pls സാർ…..

നിനക്കെന്താ ഗീതാഞ്ജലി ഭ്രാന്ത് പിടിച്ചോ…. ഒരിക്കലും നടക്കാത്ത കാര്യവാ ഇത്..

എന്ത് കൊണ്ട്….. എന്ത് കൊണ്ട് നടക്കില്ല.. എനിക്ക് സൗന്ദര്യം ഇല്ലേ…. ആര് കണ്ടാലും നോക്കി പോവില്ലേ… പിന്നെന്താ…
ഇതൊക്കെ നിനക്കുണ്ടാകാം.. പക്ഷെ നീ ഉദ്ദേശിക്കുന്ന തരത്തിൽ പെരുമാറാൻ എനിക്ക് പറ്റില്ല… ഞാൻ അത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല…

കാരണം….

നിന്നെയെന്നല്ല ആരെയും അങ്ങനെ കാണാൻ എനിക്കാവില്ല… എനിക്ക് എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യയുണ്ട്… ഞങ്ങളുടെ ജീവനായ ഒരു കുഞ്ഞുണ്ട്… എന്റെ ലോകം എന്റെ ഭാര്യയും മോളുവാ… അവരെ മറന്നു കൊണ്ട് മറ്റൊന്നും ഞാൻ ചെയ്യില്ല… എന്റെ പെണ്ണിനെ ചതിക്കാൻ എനിക്ക് കഴിയില്ല… ഇനി ഏത് അപ്സരസ്സ് എന്റെ മുന്നില് വന്നാലും അവരൊന്നും എന്റെ മുന്നിൽ എന്റെ ഭാര്യയോളം സൗന്ദര്യം ഉള്ളവരല്ല… മനസ്സിലായല്ലോ നിനക്ക് ഞാൻ പറഞ്ഞത്…. ഇനി മേലാൽ എന്നോട് അധ്യാപകനെന്ന രീതിയിലല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശം നിനക്കുണ്ടേൽ  അന്ന് നിന്റെ ഈ കോളേജിലെ അവസാന ദിവസവാ അത് നീ ഓർത്തോ…. ഇതും പറഞ്ഞ് ഹരി ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി….

കോളേജിൽ ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും ഹരി അതൊന്നും മീനുവിനെ അറിയിച്ചിരുന്നില്ല.. കാരണം ഹരിക്കു എന്തേലും ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞാൽ അതവളെ സങ്കടപ്പെടുത്തും.. വീട്ടിൽ ഹരി ഒരു ടെൻഷനും ഉള്ളതായി ഭാവിച്ചില്ല….

ഒരു ദിവസം ഹരിയും മീനുവും ഇച്ചൂട്ടിയും കൂടി അമ്പലത്തിൽ പോയിട്ട് വരുന്ന വഴി ഗീതഞ്‌ജലിയെ കണ്ടു.. അവൾ വന്നു ഹരിയോടെ സംസാരിച്ചു.മീനുവിനെ പരിചയപ്പെട്ടു..പക്ഷെ ഹരി അവളോട് താല്പര്യമില്ലാത്ത രീതിയിലാണ് അവളോട് സംസാരിച്ചത്.. മീനു അവന്റെ ഭാവം ശ്രദ്ധിച്ചു.. സാധാരണ സ്റ്റുഡന്റസിനെ ആരെയെങ്കിലും കണ്ടാൽ അവരോടു വാ തോരാതെ സംസാരിക്കുന്ന ഹരിയുടെ ആ പെരുമാറ്റം അവളിൽ സംശയം ഉളവാക്കി.. എന്നാലും അവൾ ഹരിയോട് ഒന്നും ചോദിച്ചില്ല…

കുറച്ചു ദിവസം കഴിഞ്ഞു ഒരു ദിവസം class എടുത്തുകൊണ്ടു നിന്ന മീനുവിനെ ഡെയ്സി ടീച്ചർ വന്നു വിളിച്ചു…

മീനു ടീച്ചറെ… ടീച്ചർക്ക്‌ ഒരു ഗസ്റ്റ് ഉണ്ട്..

എനിക്കോ…. ആരാ ടീച്ചറെ….
അറിയില്ല. മുൻപ് ഞാൻ കണ്ടിട്ടില്ല… ഡെയ്സി ടീച്ചർ പറഞ്ഞു..
ആ.. ശരി ടീച്ചറെ ഞാൻ വരാം..
നിങ്ങള് text വായിക്കു മക്കളെ.. ടീച്ചർ ഇപ്പൊ വരാം.. കുട്ടികളോട് പറഞ്ഞിട്ട് മീനു പുറത്തേക്കിറങ്ങി..
അവിടെ നിൽക്കുന്ന ആളെ മീനു തിരിച്ചറിഞ്ഞു…
ഗീതാഞ്ജലി…… കുട്ടി എന്താ ഇവിടെ….

അത്…. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു…

എന്താ… മീനു സംശയഭാവത്തിൽ ചോദിച്ചു..
അത്… സാറിനെക്കുറിച്ചാ…
ഹരിയേട്ടനെ കുറിച്ചോ… എന്താ….

അത്… ചേച്ചിയെ കണ്ടിട്ട് എനിക്ക് പാവം തോന്നിയത് കൊണ്ടാ…. സാർ അറിയാതെ ഞാൻ ചേച്ചിയെ കാണാൻ വന്നേ… ചേച്ചിയെ ചതിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല. അതാ..

കുട്ടി ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്‌…
അത്… സാറ് കുറച്ചു ദിവസം മുൻപ് എന്നോട് വന്ന് എന്നെ ഇഷ്ടാണെന്നും കല്യാണം കഴിച്ചോട്ടെ എന്നും ചോദിച്ചു….
സാറിനെ എനിക്കും ഇഷ്ടായി.. ഇത്രേം സൗന്ദര്യം ഉള്ള ഒരാള് അതും പഠിപ്പിക്കുന്ന സാറ് ഇഷ്ടാണെന്ന് പറഞ്ഞ ആരാണ് തിരിച്ചും ഇഷ്ടപ്പെടാത്തത്.. ഞാനും സാറിനെ ഇഷ്ടപ്പെട്ടുപോയി. പക്ഷെ അന്ന് അമ്പലത്തിൽ വെച്ച് നിങ്ങളെ കണ്ടപ്പൊഴാ സാറ് കല്യാണം കഴിച്ചെന്നും നിങ്ങൾക്ക് ഒരു  കുഞ്ഞുണ്ടെന്നും ഞാൻ അറിഞ്ഞത്.. അക്കാര്യം ഞാൻ സാറിനോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നെ ഒക്കെ സമ്മതിച്ചു. പക്ഷെ ഞാനില്ലാതെ സാറിന് ജീവിക്കാൻ പറ്റില്ലെന്നും എങ്ങോട്ടേലും ഒളിച്ചോടി പോയി ജീവിക്കാമെന്നും ആണ് ഇപ്പൊ സാറ് പറയുന്നത്… ഞാൻ എന്താ ചേച്ചി ചെയ്യുക.. നിങ്ങളുടെ കുഞ്ഞിന്റെ മുഖം ഓർക്കുമ്പോ എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയില്ല.. ആകെ പെട്ടു പോയ അവസ്ഥയിലാ ഞാൻ സാറിനെ മറക്കാനും പറ്റുന്നില്ല ചേച്ചിയെ ചതിക്കാനും പറ്റുന്നില്ല. അങ്ങനൊരു അവസ്ഥയില ചേച്ചി ഞാൻ.. എന്താ ചെയ്യേണ്ടതെന്ന് ചേച്ചി പറഞ്ഞു താ… അവൾ മുഖത്ത് കരച്ചിൽ വരുത്തി…

ഹ്മ്മ്… ഇപ്പൊ തല്ക്കാലം താൻ ചെല്ല്.. എന്താ വേണ്ടതെന്നു ഞാൻ ഒന്ന് ആലോചിക്കട്ടെ… മീനു പറഞ്ഞു…

Ok.. ചേച്ചി…. ഇപ്പോഴാ സമാധാനം ആയത്… അവൾ  അവരുടെ കുടുംബം തകർക്കാനുള്ള ആദ്യപടി success ആയി എന്ന് കരുതി ഉള്ളിൽ ഒരുപാട് സന്തോഷത്തോടെ മുഖത്ത് സങ്കടം വരുത്തി അവിടുന്ന് പോയി…

മീനു വീട്ടിലെത്തിയിട്ടും പതിവിന് വിപരീതമായി അവിടെ ഒന്നും നടന്നില്ല… പഴയ പോലെ അവരുടെ കളിയും ചിരിയും സ്നേഹിക്കലും ഒക്കെയായി ആ ദിവസവും കഴിഞ്ഞു പോയി…

ഒരു ദിവസം ഹരി കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ ഗീതാഞ്ജലി അവനെ കാത്തു  ഗ്രൗണ്ടിൽ ഉണ്ടായിരുന്നു…

ഹരിയേട്ടാ….. അവൾ അവനെ നോക്കി വിളിച്ചു…

താനെന്താ വിളിച്ചേ…. അവൻ അവളെ തുറിച്ചു നോക്കി….

അതേയ്….. നമ്മുടെ കല്യാണം കഴിഞ്ഞ പിന്നെ ഞാൻ ഇങ്ങനല്ലേ വിളിക്കേണ്ടേ… അപ്പൊ ഇപ്പോഴേ പ്രാക്ടീസ് ചെയ്യാന്നു കരുതി..
നിനക്കെന്താ വട്ടാണോ… ആരുടെ കല്യാണം…..

അതെന്തു ചോദ്യവ ഹരിയേട്ടാ…. നമ്മുടെ കല്യാണം അല്ലാതാരുടെ… എന്തായാലും സാറിന്റെ ഭാര്യ പിണങ്ങി പോയ സ്ഥിതിക്ക് ഇനി ഉടനെ തന്നെ സാറിന് അവരുടെ ഡിവോഴ്സ് നോട്ടീസ് വരും. താമസിയാതെ നിങ്ങളുടെ ഡിവോഴ്‌സും നടക്കും.. അത് കഴിഞ്ഞ പിന്നെ സാറ് ഈ ഗീതഞ്‌ജലിക്കു സ്വന്തം…. എന്ത് വില കൊടുത്തും ഞാൻ നിങ്ങളുടെ ഭാര്യ ആകുകേം ചെയ്യും… അല്ല ഹരിയേട്ടന്റെ ഭാര്യ കൊച്ചിനേം കൊണ്ട് പോയോ… അതോ കൊച്ച് നിങ്ങടെ കൂടാണോ…
ആണേലും സാരമില്ല നമ്മുടെ കല്യാണം കഴിഞ്ഞ് കൊച്ചിനെ നോക്കാൻ നമുക്ക് ആയയെ വെക്കാം…

നീ എന്തൊക്കെയാടി ഈ പറയുന്നേ..എന്റെ ഭാര്യ എവിടെ പോയെന്നാ… ഞങ്ങള് ഡിവോഴ്സ് ആകുമെന്ന് നിന്നോട് ആരാ പറഞ്ഞേ…

ഓ.. എന്തിനാ ഹരിയേട്ടാ എന്നോട് സത്യം മറച്ചുവെക്കുന്നെ… നിങ്ങള് തമ്മില് നല്ല മുട്ടൻ വഴക്ക് നടന്നിട്ടുണ്ടെന്നും അവള് നിങ്ങളെപ്പോലെ ഒരു ചതിയന്റെ കൂടെ കഴിയാൻ താല്പര്യം ഇല്ലെന്നു പറഞ്ഞ് പോയിക്കാണുമെന്നും എനിക്കറിയാം. അങ്ങനൊരു പണിയല്ലേ ഞാൻ ചെയ്തേ… അവൾ പൊട്ടിച്ചിരിച്ചു…

ടി… നീ എന്താ ചെയ്തേ…. പറയെടി…. അവൻ അലറി…
Cool down ഹരിയേട്ടാ ഞാൻ പറയാം. പക്ഷെ നിങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞ നിങ്ങൾ എന്നെ കല്യാണം കഴിക്കണം.. സമ്മതിച്ചോ…. അവൾ അവനെ നോക്കി..

ശരി… നീ പറഞ്ഞ പോലെ എന്റെ ഭാര്യ എനിക്ക് ഡിവോഴ്സ് തന്ന ഞാൻ നിന്നെ കെട്ടാം.

ആ.. അങ്ങനെ വഴിക്കു വാ എന്റെ ഹരിയേട്ടാ… അവൾ അവന്റെ താടിക്ക് പിടിച്ചു പറഞ്ഞു..
അവൻ അവളുടെ കൈ തട്ടി മാറ്റി…

അവൾ അവളുടെ ഫോണിൽ അന്ന് മീനുവിനെ കാണാൻ പോയപ്പോഴുള്ള അവരുടെ സംസാരം റെക്കോർഡ് ചെയ്തിരുന്നു..

ഒക്കെ കേട്ട് ഒരു നിമിഷം തറഞ്ഞു നിന്ന് പോയി ഹരി..

കേട്ടില്ലേ ഹരിയേട്ടാ… സ്വന്തം ഭർത്താവിനെക്കുറിച്ച് ഇത്തരം കാര്യങ്ങൾ കേട്ടാൽ ഏത് ഭാര്യയാ വിശ്വസിക്കാതിരിക്കുവാ.. നിങ്ങളുടെ ഭാര്യയും നിങ്ങളോട് ഇതെപ്പറ്റി ചോദിച്ചിട്ടുണ്ടാവും. അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ വഴക്കുണ്ടായിക്കാണും. അവൾ നിങ്ങളൊരു ചതിയാനാണെന്നു പറഞ്ഞു നിങ്ങടെ വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുണ്ടാകും. അതിന് വേണ്ടി തന്നെയാ ഇങ്ങനൊരു കഥ ഞാൻ നിങ്ങളെക്കുറിച്ച് അവളോട്‌ പറഞ്ഞത്…. ഇനി നിങ്ങൾ ഈ ഗീതഞ്‌ജലിക്കു സ്വന്തം..അവൾ പൊട്ടിച്ചിരിച്ചു…

ഛീ… നിർത്തെടി നിന്റെ കൊലച്ചിരി.. നീ എന്താടി പുല്ലേ കരുതിയെ… നീ ഒരു കള്ളക്കഥ ഉണ്ടാക്കിയ എന്റെ പെണ്ണ് അതൊക്കെ വിശ്വസിച്ച് എന്നെ വിട്ട് പോകുവെന്നോ… അതിന് അവൾ നിന്നെപ്പോലെ ഒരുവളല്ല… എന്റെ പെണ്ണിന് എന്നെ നന്നായി അറിയാം.. നിനക്കറിയോ ഇത്രയൊക്കെ നീ അവളോട്‌ പറഞ്ഞിട്ടും അവളെന്നോട് ഇതെപ്പറ്റി ഒരു വാക്ക് പോലും ചോദിച്ചില്ല എന്ന് മാത്രമല്ല   ഞങ്ങളുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും  പഴയ പോലെ തന്നെയാ ഇപ്പോഴും.. അതാണെടി നീയും എന്റെ പെണ്ണും തമ്മിലുള്ള വ്യത്യാസം… നീ എന്തൊക്കെ തറ വേല കാണിച്ചാലും എന്നിൽ നിന്നും എന്റെ പെണ്ണിനെ അകറ്റാൻ നിനക്കെന്നല്ല ആർക്കും പറ്റില്ല…. കാരണമെന്താന്നറിയോ നിനക്ക്….. ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയവാടി ഞങ്ങടേത്…. കേട്ടോടി പുല്ലേ….
ഇവിടുന്ന് പടിയിറങ്ങാൻ നീ റെഡി ആയിക്കോ.. നാളെ മുതൽ നീ ഈ കോളേജിൽ പഠിക്കില്ല.. ഇതും പറഞ്ഞ് അവളെ  പിടിച്ചു തള്ളി അവൻ അവിടുന്ന് പോയി…

ദേ… മോളേ അച്ഛൻ വന്നു… ഗ്രൗണ്ടിൽ നിന്ന് കളിക്കുന്ന ഇച്ചുവിനോട് മീനു പറഞ്ഞു..
അവൾ കളി മതിയാക്കി ഓടി വണ്ടിക്കടുത്തെത്തി…
അച്ഛാ….
മോളേ….. അവൻ കുഞ്ഞിനെ എടുത്ത് അവളുടെ കവിളിൽ ഉമ്മ കൊടുത്തു..
ശേഷം മീനുവിനെ നോക്കി…
എന്താ ഹരിയേട്ടാ എന്ത് പറ്റി… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ…. മീനു ആവലാതിയോടെ ചോദിച്ചു…
ഏയ്‌… ഒന്നുല്ലെടി ഒരു തലവേദന….

ഹോസ്പിറ്റലിൽ പോണോ ഹരിയേട്ടാ..
വേണ്ടെടി വീട്ടിൽ പോയി ഒരു ചായ കുടിക്കുമ്പോ ok ആവും…നീ വാ…

അവർ വീട്ടിലെത്തി…എത്തിയ ഉടനെ ഇച്ചു ടിവി യുടെ മുന്നിൽ കയറി ഇരുന്നു..
മീനു ചായ ഉണ്ടാക്കാനായി കിച്ചണിലേക്ക് പോയി….

ഹരി മീനുവിന്റെ പുറകെ പോയി…. അവളുടെ പിന്നിലൂടെ അവളെ കെട്ടിപ്പിടിച്ചു….
എന്താ മോനേ…. ഇന്ന് വന്ന ഉടനെ ഒരു സ്നേഹപ്രകടനം.. ങേ… അവൾ ചിരിയോടെ ചോദിച്ചു…
അവനിൽ നിന്നും പ്രതികരണം ഉണ്ടായില്ല. പക്ഷെ അവന്റെ കണ്ണുനീർ അവളുടെ കഴുത്തിനെ നനയിച്ചുകൊണ്ടിരുന്നു… അവൾ ഞെട്ടി തിരിഞ്ഞു..
ഹരിയേട്ടാ എന്തായിത്.. നല്ല തലവേദന ആണെന്ന് തോന്നുന്നല്ലോ വന്നേ നമുക്ക് ഹോസ്പിറ്റലിൽ പോകാം. അവൾ അവന്റെ കവിളിൽ കൈ ചേർത്ത് പറഞ്ഞു….
വേണ്ട മോളേ…. എന്റെ…. തലയ്ക്കല്ല വേദന… മനസ്സിനാ….. അവന്റെ കണ്ണുകൾ നിറഞ്ഞു….
എന്താ ഹരിയേട്ടാ….എന്ത് പറ്റി..
എന്താ കാര്യമെന്ന് പറയ്‌… അവൾ പേടിയോടെ ചോദിച്ചു…
നീ…. നീ എന്റെ പുണ്യവാ മോളേ…. നിന്റെ സ്ഥാനത്ത് വേറെ ആരായിരുന്നേലും എന്നെ വിട്ട് പോയേനെ… പക്ഷെ നീ… നീ എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്നെ സങ്കടപ്പെടുത്താതെ……. ഒക്കെ നിന്റെ ഉള്ളിലൊതുക്കി…… അവൻ കരഞ്ഞു പോയി…

ഹരിയേട്ടാ….. അവള് ഏട്ടനോട് ഒക്കെ പറഞ്ഞു അല്ലേ….അവൾ അവന്റെ മുഖത്ത് കൈ ചേർത്ത് പറഞ്ഞു…

ഹ്മ്മ്…… പക്ഷെ നീ എന്നോട് ഒന്നും ചോദിക്കാഞ്ഞതെന്താ…. ഒരു വാക്ക് പോലും…..
കോളേജില് അവള് കാരണം ഒത്തിരി ശല്യം ഉണ്ടായിട്ടും ഏട്ടൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ… ഒരു ടെൻഷനും ഏട്ടൻ പുറത്ത് കാണിച്ചില്ല… എന്നത്തേയും പോലെ നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനും ആയി തന്നെ എന്നേം മോളേം ഏട്ടൻ സ്നേഹിച്ചു…
ഒരു സങ്കടോം എന്നെ അറിയിച്ചില്ല.. ഞങ്ങളെ സങ്കടപ്പെടുത്താൻ ഏട്ടൻ ആഗ്രഹിച്ചില്ല… അതുപോലെ ഞാനും എന്റെ ഹരിയേട്ടനെ വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല.. ഏട്ടൻ വേദനിക്കുന്നത് എനിക്ക് കണ്ടുനിൽക്കാനാവില്ല… എനിക്ക് അറിയാം എന്റെ ഹരിയേട്ടനെ…
അച്ഛൻ എന്റെ കൈ പിടിച്ച് ഏട്ടന്റെ കൈകളിലേക്ക് തരുമ്പോ ഏട്ടൻ അച്ഛന് കൊടുത്ത ഒരു വാക്കുണ്ട്….. ഏട്ടന്റെ ശ്വാസം നിലയ്ക്കുന്നത് വരെ എന്റെ കണ്ണ് നിറയാൻ സമ്മതിക്കില്ലെന്ന്… അന്ന് ആ വാക്ക് വിശ്വസിച്ച് ഏട്ടന്റെ ഒപ്പം എന്നെ പറഞ്ഞയക്കുമ്പോ അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്ന അതേ വിശ്വാസം തന്നെയാ ഈ വീടിന്റെ പടി കയറുമ്പോ എന്നിലും ഉണ്ടായിരുന്നത്… അന്ന് മുതൽ ഇന്ന് വരെ അതേ വിശ്വാസത്തിലാ ഞാൻ ഏട്ടനൊപ്പം ജീവിക്കുന്നെ…. ഇനി മരണം വരെ എന്നിൽ ആ വിശ്വാസം ഉണ്ടാകും… എനിക്ക് എന്നെക്കാളും വിശ്വാസവ എന്റെ ഹരിയേട്ടനെ… ഈ കണ്ണ് നിറയുന്നതോ ഈ മനസ്സ് വേദനിക്കുന്നതോ എനിക്ക് താങ്ങാനാവില്ല…. അതുകൊണ്ട് ഇനി എന്റെ ഏട്ടന്റെ  കണ്ണ് നിറയരുത്…. ഈ മനസ്സ് വേദനിക്കരുത്…. Pls…. അവളുടെ കണ്ണും നിറഞ്ഞു…
അവൻ അവളെ തന്റെ മാറോടു ചേർത്തു പിടിച്ചു.. അവളുടെ കഴുത്തിൽ മുഖം ചേർത്തു…. അവൾ അവനെ കെട്ടിപ്പിടിച്ചു…..
ഏട്ടാ…. കരയല്ലേ… Pls…..അവൾ അവന്റെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…
ഇല്ല….. ഞാൻ കരയില്ല….. എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന എന്റെ പെണ്ണ് എന്റെ കൂടെ ഉള്ളപ്പോ ഞാനെന്തിനാ കരയുന്നെ….. കരച്ചിലിനിടയിലും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അതേ പുഞ്ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു….

ആ… പിന്നെ ഹരിയേട്ടാ നാളെ leave എടുക്കാവോ….ഒന്ന്‌ ഹോസ്പിറ്റല് വരെ പോകണമാരുന്നു…

എന്താടാ കാര്യം….
അതേയ്….. ഒരു doubt……
എന്ത്……. അവൻ ആകാംഷയോടെ ചോദിച്ചു…
നമ്മുടെ ഇച്ചൂട്ടിക്ക് കൂട്ടിന് ഒരാള് കൂടി വരാൻ പോകുന്നോന്ന്‌…. അവൾ നാണത്തോടെ മുഖം കുനിച്ച് പറഞ്ഞു….

ങേ…. സത്യാണോ മോളേ നീ ഈ പറഞ്ഞേ….
ഹ്മ്മ്മ്…..
അവൾ അവന്റെ നെഞ്ചോടു ചേർന്ന് അവനെ കെട്ടിപ്പിടിച്ചു..
അവന് സന്തോഷം നിയന്ത്രിക്കാനായില്ല.. അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ച് അവളെ ഇറുകെ പുണർന്നു…..

Leave a Reply

Your email address will not be published. Required fields are marked *