രചന …ഫസൽ റിച്ചു മമ്പാട്
രാഹുലിന് വേണ്ടി വാദിക്കാൻ മഞ്ചേരി കോടതിയിലേക്ക് സ്റ്റാർവിന്റെ കൂടെ ഭാര്യയും മക്കളും വന്നിട്ടുണ്ട് ഷാനിക്കയും കുടുംബവും കിച്ചുവും മകളും കൂടെ കാശിയും ഉണ്ട്
അച്ചുവിന്റെ മകൾ വീൽചെയറിൽ ഇരിക്കുന്ന കാശിയുടെ മടിയിലാണ് അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.
വക്കീൽ നേരത്തെ പറഞ്ഞപോലെ സ്വയരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധത്തിൽ കൊലചെയ്യേണ്ടി വന്നു എന്നത് രാഹുലിനെ ശിക്ഷിക്കാനുള്ള തെറ്റായി കോടതിക്ക് ബോധ്യപ്പെട്ടില്ല അവനെ കോടതി വെറുതെ വിട്ടു.
ഷാനിക്കയുടെ അടുത്തേക്ക് ഓടിവന്ന് വക്കീലിന്റെ രണ്ടാമത്തെ കുട്ടി എനിക്കും നിങ്ങൾക്ക് തന്നെ പേരിട്ടുകൂടായിരുന്നോ.?
എന്റെ ചേച്ചിയുടെ പേര് എന്ത് രസമാ
ഇതൾ എന്ന പേരിൽ അവൾ മാത്രേ ഞങ്ങടെ നാട്ടിലും സ്കൂളിലുമൊള്ളൂ എന്നു പറഞ്ഞു.
നിന്റെ പേരിനെന്താ കുഴപ്പം
മലയാളത്തിൽ നിന്റെ പേരിന്റെ അർത്ഥം പവിഴം എന്നല്ലേ.?
എല്ലാവരും ചിരിച്ച് സന്തോഷത്തോടെ വാഹനങ്ങളിൽ കയറി.
ഇല്ലിക്കൽ തറവാട്ടിലേക്കു ഒരു കറുത്ത താറും മറ്റൊരു bmw കാറും വരുന്നത് കണ്ട് മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ആകത്തേക്കോടി.
റാഫിയുടെ ഭാര്യ വീടിനു പുറത്തേക്ക് സംശയത്തോടെ വന്ന് താറിന്റെ ഡോർ തുറന്നു പുറത്തിറങ്ങുന്ന സാഹിറയെ കണ്ട്.
സന്തോഷത്തോടെ ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങിവന്ന് സാഹിറയുടെ കയ്യിൽ പിടിച്ചു.
വരി കേറിയിരിക്കി എല്ലാവരും
ഡാ അജ്നാസേ ഉപ്പാക്ക് വിളിച്ചിട്ട് ബേം വരാൻ പറയ് എന്നുപറഞ്ഞു.
വയ്യാത്തതിനാൽ കാശി ഒഴികെ എല്ലാവരും വാഹനങ്ങളിൽ നിന്നിറങ്ങി സിറ്റൗട്ടിലേക്ക് കയറി.
റാഫിയുടെ ഭാര്യ എല്ലാവർക്കും ഇരിക്കാനുള്ള ഇടം ശരിയാക്കി കൊടുത്ത് ഇപ്പൊ വരാട്ടോ എന്ന് പറഞ്ഞ് അകത്തേക്കോടി.
എല്ലാവരും ഓരോ സീറ്റുകളിൽ ഇരുന്നു.
വാതിൽപടി കടന്ന് ഐഷുമ്മ ചിരിച്ചുകൊണ്ട് നടന്നു വരുന്നത് കാശി ഇമവെട്ടാതെ നോക്കി.
കേട്ടറിവ് മാത്രമുള്ള ഇല്ലിക്കൽ ഹംസയുടെ ഭാര്യ ആയിഷ. കസവുള്ള വെള്ള തുണിയും പച്ച ജൂതകുപ്പായവും സ്വർണ കരയുള്ള വെളുത്ത തട്ടവും ഇട്ട് കയ്യിലും കാതിലും കഴുത്തിലും നിറയെ സ്വർണവും അണിഞ്ഞു ഒറ്റനോട്ടത്തിൽ കേട്ടറിഞ്ഞ തറവാടിന്റെ പ്രൗഡ്ഢി ഐഷുമ്മായിൽ കാണാം.
ഐഷുമ്മയെ കണ്ട് ഷാനുവും വക്കീലുമാരും ഒഴികെ രാഹുലും സാഹിറയും അച്ചുവും എണീറ്റു ചിരിച്ചുകൊണ്ട് ഇരിക്കി ഇരിക്കി എന്നുപറഞ്ഞുകൊണ്ട് ഐഷുമ്മ ചാരുകസേരയിൽ ഇരുന്നു.
എല്ലാവരെയും ഒന്ന് ചുറ്റി നോക്കി പുറത്തെ താറിൽ ഇരുന്ന് തന്നെ നോക്കുന്ന ആളെ കണ്ട് ഐഷുമ്മ ഷാനിക്കയോട്
എന്തേയ് പ്പോ ആ കുട്ടി വണ്ടീന്നിറങ്ങാത്തത് ഓനെന്താ അന്റെ ഡ്രൈവറാ എന്നു ചോദിച്ചു.
അല്ല അവനു സുഖമില്ല എന്നു സാഹിറ മറുപടി പറഞ്ഞു.
ഉം….. എന്ന് നീട്ടിമൂളിക്കൊണ്ട് എന്തേയ് പ്പോ വന്നത് വല്ല കച്ചോടത്തിന്റെ കാര്യം പറയാനാച്ചാൽ റാഫി ഇവിടില്ലല്ലോ ഷാനെ.
റാഫിയുടെ ഭാര്യ കയ്യിൽ ചായയും പുറകിലായി ഫർസാന പലഹാരവുമായി വരുന്നുണ്ട്.
അവളെ കണ്ട കാശി സന്തോശത്തോടെ ചിരിക്കുന്നത് ഐഷുമ്മ ശ്രദ്ധിച്ചു.
തിരിഞ്ഞു നോക്കി ഉമ്മാന്റെ പുറകിൽ അവനെ നോക്കി ചിരിച്ചോണ്ട് വരുന്ന ഫർസാനയെ കണ്ട് ഐഷുമ്മക് ദേശ്യം വന്നു.
അന്നോടാരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞത്.?
കേറിപ്പോടി അകത്തുക്ക് മൂത്തോലിരിന്ന് സംസാരിക്കണ നേരത്ത് ഉമ്മറത്തേക്ക് കയറിവരരുത് എന്ന് എത്ര പറഞ്ഞാലും അനുസരിക്കൂല എന്നുറക്കെ പറഞ്ഞു.
ചായപ്പാത്രം തിണ്ടിന് മുകളിൽ വച്ച് അവളുടെ കയ്യിൽനിന്നും പലഹാരപ്പാത്രം പിടിച്ചുവാങ്ങി ഉമ്മ പോ എന്ന് തലയാട്ടി ഫർസാനയോട് പറഞ്ഞു.
അവൾ വല്യുമ്മയെ രൂക്ഷമായി നോക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.
അവളുടെ ഉമ്മയെ നോക്കി ഐഷ അനക്കും തീരെ ഓളമില്ലേ തലക്ക് എന്നു പറഞ്ഞ് തിരിഞ്ഞ് എല്ലാവരെയും നോക്കി
ഒന്നും തോന്നരുത് ട്ടൊ ഇതീ തറവാട്ടിലെയൊരു ശീലമാണ് മൂത്തൊരിരിക്കണ നേരത്ത് കുട്ടികൾ ഇവിടെ വരൂല ചെറുതല്ലെ ഓള് ഓർക്കാതെ വന്നതാവും ഇവിടുത്തെ കാര്യങ്ങൾ ഏറ്റവും മൂത്ത ആള് തീരുമാനിക്കും.
ഇപ്പൊ ഇല്ലിക്കൽ തറവാട്ടിലെ തലമൂത്തത് ഞാനാണ് അപ്പൊ ഇവിടുത്തെ ഒരു കാര്യം തീരുമാനം ആവണമെങ്കിൽ അവസാന വാക്ക് ആയിഷ പറയണം ല്ലേ ഷാനെ അത് അനക്ക് തിരിയും എന്നാണ് ഞാൻ കരുതുന്നത്.
ഓനും വല്ല്യ തറവാട്ടിൽ പിറന്നതാ അതോണ്ട് തറവാട്ടുനടപ്പ് ഓന് തിരിയാണ്ടിരിക്കില്ല.
ആരും ഒന്നും മിണ്ടാതെ അവരെ നോക്കി നിന്നു.
കാറിൽ ചീറിപ്പാഞ്ഞുകൊണ്ട് റാഫി മുറ്റത്തു വന്നു നിർത്തി ഇറങ്ങി കാശിയെ ദേശ്യത്തിൽ നോക്കി പടികൾ കയറിവന്ന് ഉമ്മാക്കരികിൽ ഒഴിഞ്ഞു കിടക്കണ കസേരയിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ ഉമ്മ റാഫിയുടെ ചന്തിക്ക് കൈ കൊണ്ട് അടിച്ചു.
ഉമ്മ ദേശ്യത്തിൽ റാഫിയോട് അനക്കൊരു മര്യാദ ഇല്ലേ നായെ വീട്ടിൽ കയറിവന്നോരോട് പെരുമാറേണ്ടത് ഇങ്ങനെ ആണോ എന്ന് ചോദിച്ചു.
റാഫി എണീറ്റ് ഷാനവാസിന്റെ അടുത്തുപോയി കൈ കൊടുത്ത് എല്ലാവരെയും ഒന്ന് ചുറ്റിനോക്കി ചിരിച്ചു വീണ്ടും ഉമ്മയുടെ അടുത്തുവന്നിരുന്നു.
ഉമ്മ ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി ചായ കുടിക്കണില്ലേ കുടിക്കി എന്നുപറഞ്ഞു.
റാഫിയുടെ ഭാര്യ എല്ലാവർക്കും ചായക്ലാസ് നീട്ടി എല്ലാവരും അതു വാങ്ങി കുടിച്ചു
പലഹാരം എടുത്തു കൊടുത്തപ്പോൾ ഷാനിക്ക വേണ്ടാ എന്നു പറഞ്ഞ്
ഐഷ കാശിയെ നോക്കി ആ ചെറുക്കാനൊരു ക്ലാസ്സ് ചായ…. അല്ലേൽ വേണ്ട സുഖമില്ലാത്തതല്ലേ എന്നു പറഞ്ഞു.
റാഫിയുടെ ഭാര്യയോട് റൂമിൽ പോയി വെറ്റിലചെല്ലം എടുത്തുവാ എന്നു പറഞ്ഞു അവൾ അകത്തേക്ക് പോയി.
റാഫിയേ നോക്കി ഷാനിക്ക റാഫ്യെ ഞാൻ വന്നത് ഒരു അന്നോടൊരു കാര്യം പറയാനാ എന്നു പറഞ്ഞു.
ഐഷ ഉറക്കെ കുലുങ്ങി ചിരിച്ചുകൊണ്ട് റാഫിയുടെ തുടക്കടിച്ച് തിരിഞ്ഞ്
റാഫിയെ നോക്കി ഞാൻ അപ്പഴേ പറഞ്ഞില്ലേ
അന്നോട് ഷാനവാസ് വെറുതെ ഇല്ലിക്കൽ തറവാട്ടിലേക്കു കയറൂല്ലാന്ന്.
ഷാനവാസേ ഞാൻ പറഞ്ഞതൊന്നും അന്റെ മണ്ടേൽ കേറീട്ടില്ലേ റാഫിനോട് ചോദിച്ചിട്ടെന്താ കാര്യം.
എന്നോട് ചോദിക്ക് ഞാനല്ലേ ഈ തറവാട്ടിൽ തീരുമാനങ്ങൾ പറയുന്നത്.
ദേശ്യത്തിൽ തിരിഞ്ഞു നോക്കി ഐഷ
ഉച്ചത്തിൽ എത്ര നേരമായി ഞാൻ വെറ്റിലപ്പാത്രം ചോദിച്ചിട്ട് എന്നു പറഞ്ഞു ഒച്ചവച്ചു.
തുടരും…