രചന …ഫസൽ റിച്ചു മമ്പാട്
രണ്ടാമത്തെ തവണയും ഫോൺ ബെല്ലടിച്ചപ്പോഴാണ് കാശി ഉറക്കത്തിൽനിന്നും എണീറ്റത് ഉറക്കപ്പിച്ചോടെ കിടക്കയിൽ പരതിനോക്കി കയ്യിൽതടഞ്ഞ ഫോൺ കയ്യിലെടുത്തു കോട്ടുവാ ഇട്ട് ഫോണിലേക്കു നോക്കി.
ഏതോ പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് വിളിക്കുന്നത് അതും വീഡിയോ കോൾ
ഉറങ്ങുന്ന മുന്നേ ഫർസാനക്ക് വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു അവൾ കൂട്ടുകാരുടെ ആരുടേലും ഫോണിൽ നിന്നു വിളിക്കുന്നതാവും
അവൻ സംശയത്തോടെ കാൾ എടുത്തു.
മുഖത്തു വിളിക്കുന്നത് അരാണെന്നുള്ള ആകാംഷ ഉണ്ട് ആറേഴ് വയസുള്ള പെൺകുട്ടിയാണ് അവൾ കാശിയെ നോക്കി ചിരിച്ചു ഏതോ വാഹനത്തിനുള്ളിൽ ആരുടെയോ മടിയിലാണ് ഇരിക്കുന്നത്.
അവൻ കുട്ടിയെ സൂക്ഷിച്ചു നോക്കി
ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ അനിയത്തി കിച്ചുവിന് ആ പ്രായത്തിൽ എന്തായിരുന്നോ രൂപം അതെ മുഖഭാവമുള്ള പെൺകുട്ടി.
കാശിക്ക് ഒന്നും മനസ്സിലായില്ല മോൾ ആരാ എന്നവൻ ചോദിക്കാൻ തുടങ്ങും മുന്നേ അവൾ ചിരിച്ചുകൊണ്ട് മാമാ എന്നുവിളിച്ചു.
ആ വിളിക്കേട്ട് കാശി മറുപടി പറയാതെ അവളെതന്നെ നോക്കി നിന്നു ആരോ ഫോൺ വാങ്ങി ഉയർത്തി.
ഫർസാന ആയിരുന്നു അവളുടെ മടിയിലാണ് കുട്ടി ഇരിക്കുന്നത് ഫർസുവിന് മുഖത്തു എന്തോ നേടിയ മനോഭാവം ഉണ്ട് അവൾ ചിരിച്ചുകൊണ്ട് കാശിയെ നോക്കിക്കൊണ്ട് ഫോൺ ഉയർത്തി ബാക്ക് സീറ്റിൽ ഇരിക്കുന്ന ആളെ കാണിച്ചുകൊടുത്തു.
അവന് നെഞ്ചിടിക്കുണ്ട് എട്ടുവർഷങ്ങൾക്ക് കുഞ്ഞനിയത്തി അച്ചുവിനെയാണ് താൻ കാണുന്നത്.
കരഞ്ഞു കലങ്ങിയ കണ്ണ് മുഖത്ത് നെറ്റിയിലും ചുണ്ടത്തും അടികൾ കൊണ്ടു ഉണങ്ങിയ മുറിപ്പാടുകൾ കാണാം മെലിഞ്ഞൊട്ടി കണ്ടാൽ അറിയാത്ത കോലത്തിൽ.
വികാരങ്ങളൊന്നുമെ ഇല്ലാതെ അവനെ
അവൾ നോക്കി നിന്നു ഒന്നും ചോദിക്കുന്നില്ല അവനും ഒന്നും പറയാൻ കഴിയാതെ
അവർ രണ്ടുപേരും കണ്ണ് നിറഞ്ഞൊഴുകി നോക്കി നിൽക്കുന്നത് കണ്ട്
വണ്ടിയോടിച്ചുകൊണ്ട് ഷാനിക്ക കൈനീട്ടി ഫർസാനയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
കാശ്യെ എല്ലാം പറയാം എന്റെയും ഫർസാനയുടെയും ഫോൺ ഓഫാക്കി വച്ചതാണ് ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്
ഡാ ഇവൾ അന്ന് ഇറങ്ങിപ്പോയത് നിന്റെ വയറു തുളച്ച കാളിയുടെ കൂടെയാണ് നിന്നെപ്പോലെ
ഇപ്പോൾ അവൾക്കും ആരുമില്ല ഞാൻ ഒന്നും നോക്കീല ഓളേം കൊണ്ടു അങ്ങോട്ട് വരുവാണ്
ബാക്കിയെല്ലാം നാട്ടിൽ എത്തീട്ട് പറയാം പോലീസ് പുറകെ ഉണ്ട് ഒന്നാം പ്രതി എന്റെ കൂടെ അല്ലെ എന്ന് പറഞ്ഞു ഷാനിക്ക ചിരിച്ചു.
കാശി എന്തോ പറയാൻ തുടങ്ങും മുന്നേ ഷാനിക്ക ഫോൺ കട്ടുചെയ്തു
കാശി ആ നമ്പറിലേക്ക് വിളിച്ചുനോക്കി ഫോൺ സുച്ചോഫ് എന്ന് പററഞ്ഞു.
ഉറക്കത്തിൽ ഞാൻ സ്വപ്നം കണ്ടതാണോ അവൻ തല ചുറ്റി റൂമാകെ നോക്കി സ്വപ്നമല്ല.
എന്തൊക്കെയാണ് സംഭവിക്കുന്നത് അവൻ പതിയെ കട്ടിലിൽ നിന്നു എണീറ്റ് നടന്ന് വാഷ്ബൈസിൽ മുഖം കഴുകി മുന്നിലുള്ള കണ്ണാടിയിൽ നോക്കി മുഖത്ത് മെലിച്ചിൽ നല്ലപോലെ അറിയുന്നുണ്ട് കണ്ണിനു താഴെ കരിവാളിപ്പ് മുടിയെല്ലാം പാറി ഒരുമാതിരി കോലം ആയിട്ടുണ്ട്.
അവൻ വായിലേക്ക് വെള്ളം ഒഴിച്ചു തുപ്പി തിരികെ കട്ടിലിൽ ഇരുന്നു അവന്റെ മനസ്സ് നിറയെ മാമ എന്ന വിളിയും അച്ചുവിന്റെ മകളുടെ മുഖവുമാണ്.
പാണ്ടിക്കാട് സ്റ്റേഷനിലെ ci സാറിന്റെ ബൊല്ലേറോ ഇല്ലിക്കൽ തറവാട് മുറ്റത്തു വന്നുനിന്നു ci ഒറ്റക്കൊള്ളു കോലയിലേക്ക് നോക്കി അവിടെ ആരുമില്ല ci ഹോൺ അടിച്ചു.
റാഫിക്ക വീട്ടിൽ നിനിറങ്ങിവന്നുകൊണ്ട് എന്താ ജോസഫേ ഓളെ കാര്യത്തിൽ വല്ല തീരുമാനവും ആയോ എന്ന് ചോദിച്ചു.
ഡോർതുറന്ന് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ci ഇരുട്ടാകുന്നതിനു മുൻപ് എന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത് സമയം അഞ്ചല്ലേ ആയിട്ടുള്ളു.
അകത്തേക്കിരിക്കി എന്ന് ഷാനുക്ക പറഞ്ഞു
ഹേയ് ഇല്ലാ സമയമില്ല ഞാൻ ഒരു കാര്യം പറയാനാ റാഫിക്കാ വന്നത്
വിദ്യാർത്ഥികളെ ഒരുകോലത്തിൽ ഇപ്പോ ഒതുക്കിക്കൊണ്ടിരിക്കാണ് ഏറെക്കുറെ എന്റെ കയ്യിൽ ഒതുങ്ങിയിട്ടുണ്ട്.
ഇനി നിങ്ങളുടെ പിള്ളേർ ഇറങ്ങി അലമ്പാക്കാനാണ് പരുപാടിയെങ്കിൽ ഞാൻ നമ്മൾ തമ്മിലുള്ള ബന്ധം മറക്കും എനിക്കു നന്നായിട്ട് പണിയാൻ കഴുയും എന്നുതോന്നിയിട്ടാണ് si ആയിരുന്ന എന്നേ ഡിപ്പാർട്ടുമെന്റ് ci ആക്കിയത്.
നിങ്ങളെന്താ കരുതിയത് കുറച്ചാളുകൾ ശവനസിന്റെ വീട്ടിൽ പോയി ഒച്ചവെച്ചാൽ അവർ മുണ്ടിൽ മുള്ളും എന്നോ എന്താ റാഫിക്കാ നിങ്ങൾ എല്ലാം എന്നേക്കാൾ നന്നായിട്ട് നിങ്ങൾക്കറിയില്ലേ.?
ഷാനവാസു ഓന്റെ തറവാട് വിട്ടു പത്തിരുപതു വയസ്സുള്ളപ്പോ ഇറങ്ങിപ്പോന്നതാണ് പക്ഷെ ഓന്റെ ചോരയിൽ പിറന്നോരു ഇപ്പോഴും കാരക്കുന്നു തന്നെയുണ്ട്
അവരും കൂടെ ഇറങ്ങിയാൽ പിന്നെ ഈ ചീള് പിള്ളേരുടെ കുത്തിക്കഴപ്പ് പോലെ ആവില്ല
അവര് കത്തിക്കും കാര്യങ്ങൾ കയ്യീന്ന് പോകും പറഞ്ഞേക്കാം എന്നുപറഞ്ഞു ci ഡോർ തുറന്നു വാഹനത്തിൽ കയറി റാഫിക്കയെ നോക്കി
നിങ്ങൾ പിള്ളേരോട് കുടുംബത്തിൽ കേറാൻ പറ എന്നുപറഞ്ഞു വണ്ടിയുമായി ci പോകുന്നത് നോക്കി റാഫി മുറ്റത്തു നിന്നു.
ശരിയാണ് ഞാനും പണ്ട് അവന്റെ തറവാട്ടിൽ ഒരു കേസ്സ് തീർക്കാൻ പോയിട്ടുണ്ട് ആ വലിയ വീടിന്റെ മുറ്റം റാഫിയുടെ മനസ്സിൽ തെളിഞ്ഞു
ഇയ്യിന്റെലേറെ വല്ല്യ മൂപ്പനായീന്ന് നെനക്ക് തോന്നിയിട്ടുണ്ടെങ്കിൽ ഇയ്യൊരു കാര്യം ചെയ്യ് ഹൈദർ ഇരിക്കണ ഈ ചാരുകസേരേൽ കേറി ഇരിക്ക് നായെ
ഇന്നിട്ട് കാര്യങ്ങളൊക്കെ ഇയ്യ് തീരുമാനിക്ക്
മുന്നിൽ നിൽക്കുന്ന ഇരുപത്തിയഞ്ചു വയസ്സ് പ്രാമുള്ള റാഫി മറുപടി പറഞ്ഞില്ല തല താഴ്ത്തി നിന്നു നെഞ്ചു പിടക്കുന്നുണ്ട് പ്രധീക്ഷിച്ച പോലെ ഹാജിയാര് ചൂടിലാണ് അയാളിരിക്കുന്ന കസേരയുടെ ചാരെ
എപ്പോഴുമുണ്ടാകും ഇരട്ടക്കുഴൽ തോക്ക് റാഫി ഭയത്തോടെ തോക്കിലേക്ക് നോക്കി
കോപമടങ്ങാതെ ഹാജി
എന്താണ്ട്ര ഹമുക്കേ ജ്ജ് മിണ്ടാണ്ടിരിക്കണത്
ഇന്റെ വാക്കിനു നയാപൈസന്റെ
വെലയുണ്ടെന്നു അനക്ക് തോന്നിയിട്ടില്ല എന്നല്ലേ രണ്ടാമതും ഇന്റെ മുന്നിൽ വന്നിട്ട് അന്റെയി നെഞ്ചു വിരിച്ചുള്ള നിൽപ്പിനെ കണ്ട് ഞാൻ മനസ്സിലാക്കേണ്ടത്…
ദയനീയ ഭാവത്തോടെ റാഫി
അങ്ങനെ പറയല്ലി ഹാജിയാരെ പെട്ടു പോയതാണ് ഒരു നിവർത്തിയും ഇല്ലാഞ്ഞിട്ടാണ് പിന്നെയും ഇങ്ങളെ മുറ്റത്ത് കയറി വന്നത് എന്നയാൾ പറഞ്ഞു
ഹാജി ചാരുകസേരയിൽ നിന്നു മുന്നിലേക്കാഞ്ഞു ദേശ്യത്തിൽ അവന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട്
ഈ കേസ് ഞാനൊരുവട്ടം തീർപ്പാക്കിയതല്ലേ റാഫിയെ ഇനി ഈ വിഷയവും പറഞ്ഞു ഈ മുറ്റത്തു കാലുകുത്തരുത് എന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ അന്നോട് മെനെക്കെടുത്താതെ തത്കാലം ഇയ്യ് ഇറങ്ങ് അതാ അന്റെ തടിക്ക് നല്ലത്
കയ്യൊഴിയല്ലി ഹജ്യാരെ
ഇങ്ങള് വിചാരിച്ചാൽ നടക്കും ഇങ്ങള് വിചാരിച്ചാലേ നടക്കൂ കൊറച്ചൊന്നുമല്ല എനിക്ക് നഷ്ട്ടം വന്നത് ഇനി ഇങ്ങളും കൂടെ കയ്യൊഴിഞ്ഞാൽ കെട്ടിതൂങ്ങി ചാവുന്നതാ നല്ലത്
ഒന്നെമുക്കാൽ ലച്ചം ഉർപ്യ ഉണ്ട് കിട്ടാൻ ഓന്റെ കയ്യീന്ന് വാങ്ങിച്ചുവേണേൽ പകുതി ഇങ്ങൾ തന്നെ എടുത്തോളി എന്നാലും വേണ്ടില്ല
റാഫി പറഞ്ഞുതീരും മുന്നേ.
ന്നാ ജ്ജ് പോയി കെട്ടിതൂങ്ങി ചാകാനുള്ള പണി നോക്ക് നായെ അതാവും നല്ലത് ഇല്ലേൽ ഇന്റെ കയ്യോണ്ടാവും ചാകുന്നത്
ഇജ്ജത് മുഴുവൻ ഇന്നോടെടുക്കാൻ പറഞ്ഞാലും ഇനി ഞാനീ കേസ് ഏൽക്കൂല
ഓന്റെ കയ്യീന്ന് അനക്ക് കിട്ടാനുള്ള മുയ്‌വൻ കായി ഞാൻ വാങ്ങിത്തന്നതാ ഒരുവട്ടം അന്ന് ഇവിടുന്നു ഇറങ്ങുമ്പോൾ അന്നോട് തീർത്തു പറഞ്ഞതാ ഓനുമായുള്ള ഒരു കച്ചോടം ഇനി വാണ്ടാന്ന് പിന്നെയും ഓന്റെ അണ്ണാക്കിലേക്ക് കായിക്കൊണ്ട് തള്ളികൊടുത്തിട്ട് കിടന്നു മോങ്ങാണ്ട് തല്ക്കാലം ഇയ്യ് ഇവിടുന്ന് വിട്ടോ.
ഒരുവട്ടം തീർപ്പാക്കിയ കാര്യത്തിൽ പിന്നീടൊരു ചർച്ച ഈ മുറ്റത്തു കേൾക്കാറില്ല എന്നനക്ക് തിരിയൂലെ ഇജ് ഇല്ലിക്കൽ ഹംസന്റെ മോനായോണ്ടാ അന്റെ വാപ്പാനെ ഓർത്തിട്ടാ കേറിയിരിക്കാന് പറഞ്ഞത് എന്നു പറഞ്ഞു ചാരുകസാരക്കരികിൽ വെക്കാറുള്ള ഇരട്ടക്കുഴൽ തോക്കെടുത്തു മേശപ്പുറത്തു വച്ചു സുലൈമാനി വേണോ അനക്ക് എന്നു ഹസ്സൻ ഹാജി ചോദിച്ചു തല കുനിച്ചു റാഫി
വേണ്ട എന്ന്. പറഞ്ഞു …
ന്നാ നടന്നോ എനിക്കിത്തിരി നേരം കെടക്കണം എന്നു പറഞ്ഞു ഹാജിയാര് വീട്ടിനുള്ളിലേക്ക് നടന്നു റാഫി എണീറ്റ് തിരിഞ്ഞു നടന്നു അത് ഹാജിയരുടെ അവസാന വാക്കാണ് തോക്ക് മേശയിൽ വെച്ചാൽ ആ വിഷയം തീർപ്പാക്കി അതിനപ്പുറം ആരും ഒന്നും സംസാരിക്കില്ല
അന്നാ നാട്ടിലെ കോടതി ഏറനാട്ടിലെ
ആ വലിയ തറവാടാണ് നാട്ടിലെ മിക്ക ചെറുതും വലുതുമായ അങ്ങാടികളിലും അയ്യാളുടെ ശിങ്കിടിമാർ ഉണ്ടാവും.
നാട്ടിൻ പുറങ്ങളിലെ ചെറിയ കേസുകളൊക്കെ അവര് തീർപ്പാക്കും അവർക്കു സാധ്യമല്ലെങ്കിൽ അവർ ഹാജിയുടെ വീട്ടിലേക്കു പറഞ്ഞു വിടും അവിടെ തീരാത്ത പ്രശ്നങ്ങളില്ല ഒറ്റ തവണ മാത്രമാണ് അവിടെ തീരുമാനമാകാത്ത കേസ് മലപ്പുറത്തെ വല്യതങ്ങളെ അടുത്തെത്തിയത്ത്.
തങ്ങൾ പറഞ്ഞത് ഹൈദർ ഇടപെട്ടിട്ടു തീരാത്ത പ്രശ്നമാണെങ്കിൽ അത് ഇവിടെയും തീരുമാനമാവില്ല എന്നാണ് അതായിരുന്നു ഹൈദർ പാവപ്പെട്ടവനോ പാണക്കാരനോ വ്യത്യാസമില്ലാതെ നീതി നടപ്പിലാകും.
ഒരിക്കൽ നാട്ടിലെ രണ്ടു പ്രമാണിമാർ തമ്മിലുള്ള പെണ്ണുകെട്ടിക്കൽ സംബന്ധമായ തർക്കം ഹാജിയാര് തീർപ്പാക്കി വിട്ടു
പത്തിരുപതു വയസ്സുള്ളപ്പോ അകാരണമായി തല്ലിയതിലുള്ള ഉപ്പയോടുള്ള ദേശ്യം തീർക്കാൻ ഷാനവാസ്.
തീർപാക്കിയ ആ കേസിൽ ഇടപെട്ടു രണ്ടുപേരെയും വീണ്ടും തമ്മിൽ തല്ലിച്ച്
പ്രമാണിമാരിലെ കൂട്ടത്തിലെ ഒരാൾക്ക് വെട്ടേറ്റു രണ്ടു കുടുംബങ്ങളും തമ്മിൽ ദിവസങ്ങളോളം അടി തുടർന്നു കാര്യം ഹാജിയരുടെ ചെവിയിലെത്തി നിങ്ങൾ തീർപാക്കിയ പ്രശ്നം വീണ്ടും ചർച്ചയായി നിങ്ങളെ ഇളയ മകൻ ഷാനവാസ് കാരണമാണ് എല്ലാം വീണ്ടും ഉണ്ടായത് എന്നു പ്രമാണിമാരിലെ ഒരുവിഭാഗം വന്നു ഹാജിയരോട് പരാതിപ്പെട്ടു
എവടെപ്പോയി കിടക്കാണ് ആ ഹിമാർ കൊല്ലും ഞാനാ നായേനെ എന്നു പറഞ്ഞു ഹാജിയാര് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റു.
ആദ്യമായിട്ടാണ് ഹാജി ഒരാളെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ട അവസ്ഥ വന്നിട്ടുള്ളത് അതും സ്വന്തം മകനാൽ
മൂത്ത മകനെ വിളിച്ചു ഇരുട്ടാകും മുന്നേ ഓനെ മുറ്റത്തു കാണണം ഓനേം കൊണ്ടേ ജ്ജ് വീട്ടിൽ വരാവൂ ആരെ വേണേലും കൂട്ടിക്കോ ഇന്ന് ഓനെ മുന്നിൽ കിട്ടണം എന്നു പറഞ്ഞു തോക്കെടുത്തു മേശയിൽ വച്ചു.
ഹസ്സൻ ഹാജി അസർ നമസ്കരിച്ചു ഇരിക്കുമ്പോഴാണ് മൂത്തമകൻ മുറ്റത്തുനിന്ന് ഉപ്പാ എന്നു നീട്ടി വിളിച്ചത്.
കിട്ടിയോ ആ നായേനേ എന്നു പറഞ്ഞു ഹാജി എണീറ്റ് കോലായിലേക്ക് കുതിച്ചു ഷാനവാസിനെ കണ്ടതും മേശപ്പുറത്തു വച്ച തോക്കെടുക്കാൻ നോക്കിയ ഹാജി എവിടെ ഞാനിതിൻമേൽ വച്ച തോക്കെവിടെ സെയ്‌നബാ ഡി സെയ്‌നബാ എന്നലറി.
ഹാജിയുടെ സ്വഭാവം അറിയാവുന്ന ഭാര്യ സൈനബ അയാൾ നിസ്കരിക്കാൻ നിന്ന സമയം തോക്കെടുത്തു മാറ്റിയിരുന്നു.
ഇല്ലേൽ മകന്റെ മയ്യത്ത് മുറ്റത്തു വീഴും എന്നു അറിയാവുന്നതിനാൽ ഞാൻ കണ്ടിട്ടില്ല എനിക്കെന്തിനാ അത്
ഇങ്ങളല്ലേ നിത്യോം എണ്ണയിട്ട് മിനുക്കി കൊണ്ടുനടക്കുന്നത് എവിടേലും കൊണ്ട് വച്ചിട്ട് എന്നോട് ഒച്ചവച്ചിട്ടെന്താ കാര്യം എന്നു പറഞ്ഞു
ഹാജിയാര് തോക്ക് വാണ്ട എനിക്ക് തോക്കില്ലാതെയും അറിയാം എന്നു പറഞ്ഞു ഷാനവാസിന്റെ കൈ പിടിച്ചുവലിച്ചു കൊണ്ടുപോയി തെങ്ങിൽ കെട്ടിയിട്ടു.
ഉമ്മ ഉമ്മറത്തേക്ക് ഓടിവരുന്ന കണ്ട് മൂത്ത മകൻ ഉമ്മയെ പിടിച്ചു നിർത്തി കൈ കുതറി ഉമ്മ പിടിച്ചു മറ്റെടാ ഉപ്പാനെ ഷാനെ കൊല്ലും എന്നുപറഞ്ഞു ഉറക്കെ കരഞ്ഞു മകൻ ഉമ്മയെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി റൂമിലേക്കു തള്ളി വാതിലടച്ചു.
ഷാനവാസിനെ അടിക്കുന്നശബ്ദം വീട്ടിനുള്ളിലേക്ക് കേൾക്കാം അരയിൽ കെട്ടുന്ന ബെൽറ്റൂരി ഉപ്പയവനെ ആഞ്ഞു വീശിയടിച്ചു മൂത്ത മകൻ ചിരിച്ചുകൊണ്ട് നോക്കിനിൽക്കുന്നുണ്ട് ഷാനവാസിനെ തല്ലുമ്പോഴൊക്കെ കണ്ടുനിന്നു ചിരിക്കുന്നത് മൂത്ത മകന് സന്തോഷമാണ്.
ഉപ്പാക്ക് ഏറെയിഷ്ട്ടം അയാളോടാണ് അടികിട്ടി ഷാൻ തെങ്ങിൽ തളർന്നു തല താഴ്ത്തി കിടന്നു അരിശം തീർന്ന ഹസ്സനാജി ബെൽറ്റ് തെങ്ങിൻ ചുവട്ടിലേക്കിട്ട് കോലായിലെ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു മൂത്ത മകനെ വിളിച്ചു കെട്ടഴിച്ചു വിട് ആ നായനെ എന്നു പറഞ്ഞു.
അയാൾ തെങ്ങിൻ ചുവട്ടിലേക്കു ചിരിച്ചുകൊണ്ട് വരുന്നത് ഷാനവാസ് കണ്ടു ശരീരത്തിലെ അടികൊണ്ടു വീർത്തുപ്പൊട്ടിയെ തൊലിപ്പുറത്തെ നീറ്റലിനെക്കാൾ ഷാനവാസിനു നോവുണ്ടാകാറുള്ളത് ഇക്കാക്കയുടെ പരിഹാസച്ചിരി കാണുമ്പോഴാണ്.
എത്രയടിച്ചാലും കരയാത്ത അവന്റെ കണ്ണിൽ നിന്നും വെള്ളം കാൽച്ചുവട്ടിലേക്കുറ്റിവീണു
കെട്ടഴിച്ചു ഇക്ക വീട്ടിലേക്കു കയറി ഭാര്യയോട് കഞ്ഞിയെടുക്ക് എന്ന് പറഞ്ഞു.
ഷാനവാസ് തളർന്നു തെങ്ങിൻ ചുവട്ടിലേക്കു ഇരുന്നു ബെൽറ്റുകൊണ്ട് മുറിഞ്ഞ തൊലിപ്പുറത്തേക്ക് വിയർപ്പിന്റെ ഉപ്പൊലിച്ചിറങ്ങി നീറുമ്പോഴും സക്കീറിനു നീറ്റൽ നെഞ്ചിലാണ് ഇക്കയുടെ പരിഹാസച്ചിരി ഓർത്തിട്ട് ഷാനിനു ചങ്കു പറിയുന്ന പോലെ തോന്നി
അവൻ എണീറ്റു ഞൊണ്ടി കിണറിനു നേരെ നടക്കുന്നത് ഹാജിയാര് തലയുയർത്തി നോക്കി.
ഷാനവാസ് തൊട്ടിക്കയറിൽ പിടിച്ചു കിണറ്റിലേ ആഴങ്ങളിയ്ക്കു നോക്കി തിരിഞ്ഞു ഉപ്പയെ നോക്കി കിണറിന്റെ പടവിലേക്കു കയറി.
ഇരിക്കുന്നിടത്തു നിന്നെഴുന്നേറ്റു ഹാജി ഷാനവാസേ എന്നു വിളിക്കുമ്പോഴേക്ക് അവൻ കിണറ്റിലേക്കു എടുത്തു ചാടി
ഹാജിയാര് ഉറക്കെ വീട്ടുകാരെ വിളിച്ചു ഓടി കിണറിലേക്ക് നോക്കി ഷാനെ എന്നുറക്കെ
വിളിച്ചു.
ആഴങ്ങളിലേക്ക് താഴ്ന്ന് പോയ ഷാനവാസിന്റെ തല കല്പടവിൽ ഇടിച്ചു രക്തം വാർന്നു കിണർ വെള്ളം ചുമന്നുകൊണ്ടിരുന്നു
ഹാജിയരുടെ തോട്ടത്തിലെ പണിക്കാരിലെ ആരൊക്കെയോ ഓടിക്കൂടി കയറിട്ടു കിണറ്റിലേക്കിറങ്ങി അവനെ കയറിൽ കെട്ടി മുകളിലേക്കെത്തിച്ചു.
ജീവനുണ്ട് വേഗം ആസ്പത്രീലെത്തിക്കണം എന്ന് ആരോ പറയുന്നുണ്ട് അവനെ ജീപ്പിലേക്കിട്ട് ഹോസ്പിറ്റലിലേക്ക് നിർത്താതെ ഹോണടിച്ചു ഹാജിയാരാണ് വണ്ടി ഓടിച്ചുപോയത്
തുന്നിക്കട്ടിയ തലയുമായി ഒന്നരമാസം ഓർമയില്ലാതെ കിടന്നിട്ടാണ് അവനു സ്വബോധം വന്നത്.
തുടരും,…