രചന …ഫസൽ റിച്ചു മമ്പാട്
കാശി ac യുടെ തണുപ്പിൽ നല്ല ഉറക്കമാണ്
വേതനക്ക് ചെറിയൊരു ശമനം ലഭിച്ചത്തിലുള്ള ആശ്വാസത്തിൽ എല്ലാം മറന്നുള്ള സുഖ നിദ്രയിലാണ്.
നാലു ദിവസം കൂടെ കഴിഞ്ഞാൽ ഡിസ്ചാർജ് ആകും പിന്നെ രണ്ടുദിവസങ്ങൾ ഇടവെട്ട് വന്ന് മുറിവ് ക്ലീൻ ചെയ്താൽ മതി എന്നു റൂമിൽ പരിശോധനക്ക് വന്നപ്പോൾ ഡോക്ടർ പറഞ്ഞിട്ടുണ്ട്.
ബസ്സിലെ കൂടെ ജോലിചെയ്യുന്ന രണ്ടുപേരോടൊപ്പം കോട്ടേഴ്സിൽ ആയിരുന്നു ഇത്രനാൾ താമസിച്ചിരുന്നത്.
ഇനി ഈ തുന്നിക്കെട്ടിയ വയറുമായി എവിടെ പോകും എന്ന ചിന്ത അവനുണ്ടായിരുന്നു ഷാനിക്ക ഉണ്ടല്ലോ എന്തായാലും കഷ്ടപ്പെടേണ്ടി വരില്ല എന്ന ധൈര്യത്തിലാണ് ഉറങ്ങാൻ കിടന്നത്.
ഷാനുക്കയുടെ മാറ്റ് മൂന്ന് ബസ്സുകളിലും പതിവിലും കൂടുതൽ യാത്രക്കാരുണ്ടിപ്പോൾ.
കുറച്ചു ദിവസങ്ങളായി സമരങ്ങളിലും tv യിലും ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടസങ്ങിയ എല്ലാ മാധ്യമങ്ങളിലും കാശിനാഥൻ എന്ന ബസ്സാണ് ചർച്ച എന്നതുകൊണ്ട് ആ ബോർഡു കണ്ടാൽ ആളുകൾക്ക് സന്തോഷമാണ്.
ആ പാവം പയ്യനെ കൊലക്കു കൊടുക്കാൻ ശ്രെമിച്ച നാസിന്റെ ഓണർ റാഫിയെ പ്രാഗിക്കൊണ്ടാണ് പ്രായം ചെന്ന മിക്ക ആളുകളും ബസ്സിൽ കയറാറുള്ളത്.
ബസ്സിലെ പണിക്കാർ കാശിയെ കുറച്ചു മറുപടി കൊടുത്ത് മടുത്തു എല്ലാവരുടെയും പ്രാർത്ഥന അവനുണ്ട്.
ഇല്ലിക്കൽ തറവാട് നിലകൊള്ളുന്ന മഹല്ലിൽ രഹസ്യമായും ഇപ്പോൾ പരസ്യമായും ചിലർ പറഞ്ഞു പരത്തുന്നുണ്ട് തറവാടിന്റെ മാനം നഷ്ടപ്പെടുത്തുന്ന ചർച്ചകൾ.
ഫർസാന സ്വന്തം വാപ്പയുടെ ബസ്സു കത്തിച്ചത് ഏതോ കാഫിറിനു വേണ്ടി ആണ് എന്നും.
ഷാനവാസിന്റെ വണ്ടീലെ അന്യ മതക്കാരനോട് അവൾക്ക് പ്രണയമാണ് എന്നതറിഞ്ഞ
മഹല്ല് കമ്മറ്റിയിൽ.
ഇല്ലക്കൽ തറവാടിനെ മഹല്ലിൽ നിന്നു പിറത്താക്കണം എന്നത് രണ്ടഭിപ്രായമില്ലാതേ ചൂടൻ ചർച്ച നടക്കുന്ന വിവരം ഐഷുമ്മയുടെ ചെവിയിലും എത്തി.
അവര് വല്ല്യ മഹിമ പറയണ പള്ളിയും മഹല്ലും എന്നാണ് ഉണ്ടായത് .?
ഈ പാണ്ടിക്കാട് അങ്ങാടി അടക്കം പത്തിരുന്നൂറ് ഏക്കർ മണ്ണ് ഇല്ലിക്കൽ ഹസ്സൻ എന്ന ഇന്റെ കെട്യോന്റെ കയ്യിലേനു.
ഹസ്സൻ കാലണ വാങ്ങിക്കാണ്ട് എഴുതികൊടുത്ത മണ്ണിൽ ഹസ്സൻ കാളപൂട്ട് നടത്തി ഉണ്ടാക്കിയ കെട്ടുകണക്കിന് കായി ചിലവഴിച്ചു ഹസ്സൻ പണിത പള്ളിയിൽ
ഇന്നലെ ഇവിടുത്തെ കുട്ട്യാള് കയറിയിട്ടുണ്ട് നാളെയും ആ പള്ളിയിൽ ഇവിടുത്തെ കുട്ടിയാള് കേറും.
ഏതു ഹറാംബർന്ന ജാഹിലുകളാണ് തടയുന്നത് എന്ന് കാണട്ടെ.
ഐഷുമ്മ ഹസ്സന്റെ ബാധ കേറിയപോലെ കട്ടിലിൽ ഇരുന്നു കിതച്ചുകൊണ്ട് ശബ്ദമുയർത്തി പറയുന്നത് കോലായിൽ ഇരിക്കുന്ന നാട്ടുകാരും ബന്ധുക്കളടക്കം എല്ലാവരും കേട്ടു.
തലമൂത്ത ആണുങ്ങൾക്ക് പോലും ഈ ചൂടിൽ ഐഷുമ്മയോട് മുന്നിൽ പോയി എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കാൻ ധൈര്യം വരുന്നില്ല.
തറവാട് മുറ്റത്ത് കൂടി നിൽക്കുന്ന ആണ്മക്കളും പേരക്കുട്ടികളും എന്തോ പറയുന്നത് റാഫി കോലായിലെ ചാരുകസേരയിൽ ഇരുന്നു കാണുന്നുണ്ട്.
ഇല്ലിക്കൽ തറവാട് എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
പേരക്കുട്ടികളിൽ ഒരുത്തൻ റാഫിയെ നോക്കി മൂത്താപ്പാ ഇവിടെ ഈ മുറ്റം മാത്രം പുകഞ്ഞാൽ മതിയോ എന്നു ചോദിച്ചു.
റാഫി തലയാട്ടി പോരാ എന്നു പറഞ്ഞു
വണ്ടിയെടുക്കെടാ എന്നു പറഞ്ഞ് അവർ അവിടെയുള്ള വാഹനങ്ങളിൽ കയറി ഒരിക്കൽ കൂടെ റാഫിയെ നോക്കി.
ഷാനവാസിന്റെ നമ്പറിലേക്കല്ലേ അവസാനമായി ഓള് വിളിച്ചത് അവന്റെ അട്ടത്തുതന്നെ കേറിയിരിക്കുന്നുണ്ടാകും ആ നായ.
എന്നുറക്കെ പറഞ്ഞുകൊണ്ട് പൈലറ്റ് വാഹനങ്ങൾ എന്ന കണക്കിന് വരിവരിയായി ആർത്തിരമ്പിക്കൊണ്ട് അവർ പോകുന്നത്.
തുറന്നിട്ട ജനലിലൂടെ നോക്കിനിന്നുകൊണ്ട് ഐഷുമ്മ കോപത്തോടെ ചിരിച്ചു ആണുങ്ങൾ ഈ തറവാട്ടിലും ഉണ്ടെന്നു കാണട്ടെ കുറ്റം പറഞ്ഞു നടക്കുന്ന നാട്ടിലെ നായിന്റെ മക്കൾ.
ഷാനിക്കയുടെ ഇരുനില വെള്ള കൊട്ടാരത്തിന്റെ സിറ്റൗട്ടിൽ ഭാര്യ സാഹിറ ഒൻപത് വയസ്സുള്ള അവരുടെ ചെറിയ മകളോടൊപ്പം ഇരുന്ന് അവൾക്ക് സ്കൂളിലെ ഏതോ പുസ്തകം പഠിപ്പിക്കുകയാണ്.
ഇലക്ഷനിൽ ജയിച്ച സ്ഥാനാർഥിയേ വഹിച്ചുള്ള ആഘോഷയാത്ര കണക്കെ വാഹനങ്ങളുടെ ഇരമ്പലും ഹോണും ആർപ്പുവിളിയും കേട്ട് തല ഉയർത്തി നോക്കി സാഹിറ ചിരിച്ചു.
വീടിനു മുന്നിലെ വിശാലമായ തെങ്ങിൻ തൊടിക്ക് നടുവിലൂടെ വരുന്ന വാഹനങ്ങൾ കാണാം പൊടിപാറിയിട്ട് വാഹനങ്ങളെ വ്യക്തമായി കാണുന്നില്ല എങ്കിലും അവൾ പ്രദീക്ഷിച്ച പോലെ പൊടിപ്പടലങ്ങൾക്ക് മുന്നിലേക്ക് കുതിച്ച വലിയ ചക്രമുള്ള ജീപ്പിന്റെ ഗ്ലാസിന്റെ മുന്നിൽ ഇല്ലിക്കൽ എന്ന് കാണാം.
അവൾ തല തിരിച്ചു മകളെ നോക്കി ഭയത്തോടെ വാഹനങ്ങളെ എത്തിനോക്കിയ മകളോട് പഠിക്കാൻ നോക്ക് എന്നു പറഞ്ഞ് സാഹിറ മുടി വാരിക്കെട്ടി തട്ടം തലയിൽ ഇട്ട് മകളുടെ പുസ്തകത്തിൽ വിരൽ വച്ചു വായിച്ചുകൊടുത്തു കൊണ്ടിരിക്കുന്നു.
മകൾ ഇടക്കിടെ ഒളിക്കണ്ണിട്ട് നോക്കുന്നുണ്ട് ഗൈറ്റ് പൊളിച്ചു കുതിച്ചുവരുന്ന അൾട്രഷൻ ചെയ്ത ജീപ്പിന് പുറകിലായി പത്തിരുപതു വാഹനങ്ങൾ മുറ്റത്തു വന്ന് നിന്നിട്ടും ഒരു കുലുക്കവും സാഹിറക്കില്ല മകളുടെ കയ്യിൽ പതിയെ അടിച്ചുകൊണ്ട് ഇരുപത്തി മൂന്നിൽ നിന്നു ഒൻപതു കുറഞ്ഞാൽ എങ്ങിനെയാടി പതിനൊന്ന് എന്ന് പറഞ്ഞു ഒച്ചവച്ചു
ഭയത്തോടെ തല ഉയർത്താൻ ശ്രമിച്ച മകളുടെ തലയ്ക്കു തോണ്ടി അന്നോട് ഞാൻ പഠിക്കാനല്ലേ പറഞ്ഞത് നാളെ അനക്ക് തീരെ കിട്ടാത്ത കണക്കിന്റെ പരീക്ഷയല്ലേ.?
ഈ ചെങ്ങായിമാരെ ഒച്ചപ്പാട് കൊണ്ട് കുട്ടിക്ക് പഠിക്കാനും കഴിയിണില്ല എന്ന് പറഞ്ഞ് ബുക്ക് മടക്കി മകളുടെ കയ്യിൽ കൊടുത്ത് സാഹിറ കുഞ്ഞോളൂ അകത്തു പോയി പഠിച്ചോ ഞാൻ ഈ കാക്കരേ പറഞ്ഞയച്ചിട്ട് ഇപ്പോവാരം എന്ന് പറഞ്ഞു.
ഞങ്ങൾ പോകാൻ വന്നതല്ല എന്ന് ജീപ്പിൽനിന്നിറങ്ങുന്ന ആള് പറഞ്ഞു.
ഇരിക്കുന്നിടത്തുനിന്നു എണീറ്റ് എല്ലാ വാഹനങ്ങളിലേക്കും കോപത്തോടെ സാഹിറയെ നോക്കി നിൽക്കുന്ന അവരെ എല്ലാവരെയും ചുറ്റിനോക്കി നോക്കി കൃതൃമാമായി മുഖത്തു അതിശയം വരുത്തി.
മകൾ അകത്തേക്ക് പോയി
വാഹനങ്ങൾ ഓരോന്നായി ഓഫ് ചെയ്ത് ഇല്ലിക്കക്കാർ പുറത്തേക്കിറങ്ങുന്നുണ്ട് സാഹിറയുടെ കണ്ണിലേക്കു രൂക്ഷമായി നോക്കിക്കൊണ്ട് അടുത്തേക്ക് വരുന്നവരെ അതിശയത്തോടെ നോക്കി ചിരിച്ചു
ഇത്രയൊക്കെ ആൺകുട്ടികൾ ഉണ്ടായിരുന്നോ ഇല്ലിക്കൽ തറവാട്ടിൽ എന്നുചോദിച്ചു.
പല്ലിറുമ്പിക്കൊണ്ട് ഒരുത്തൻ ഇനിയുമുണ്ടെടി വേണ്ടിവന്നാൽ നാല് ബസ്സിന് ആളുകൾ തറവാട്ടിൽ എന്ന് രോഷത്തോടെ പറഞ്ഞു.
പരിഹാസത്തോടെ ചിരിച്ചുകൊണ്ട് സാഹിറ എത്രയൊക്കെ ആണുങ്ങൾ ഉണ്ടായിട്ടെന്താ കാര്യം tv ല് കണ്ടല്ലോ അവിടുത്തെ ഏതോ പെൺകുട്ടിയെ രാവിലെ മുതൽ കാണാനില്ല എന്ന്.
അന്റെ കെട്ടിയോന്റെ കൂടെയുണ്ടെടി ഓള് എവിടെ പൂഴ്ത്തി വച്ചിരിക്കാ അവളെ എന്ന് പറഞ്ഞു അകത്തേക്ക് കയറാൻ മുന്നിലേക്കാഞ്ഞവന്റെ കഴുത്തിനു പിടിച്ചു സാഹിറ പുറത്തേക്കു തള്ളി അവൻ പുറകിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ കൂടെയുള്ളവർ പിടിച്ചു.
ആണുങ്ങൾ ഇല്ലാത്ത വീട്ടിലേക്കു തള്ളിക്കയറുന്ന ശീലമിതുവരെ ഇല്ലിക്കാക്കാര് മാറ്റിയിട്ടില്ലേ എന്ന് പരിഹാസത്തോടെ ചോദിച്ചു.
ഇന്നാ ഇങ്ങള് കേട്ടോളി നാട്ടുകാര് പറയണതൊക്കെ സത്യം തന്നെയാ ഫർസാന ഷാനവാസിന്റെ ഡ്രൈവറുമായി ഇഷ്ടത്തിലാണ്
ഓല്ക്ക് രണ്ടാൾക്കും തമ്മിൽ ഇഷ്ട്ടമാണ് എന്ന് ഷാനവാസിനു തോന്നിയിട്ടുണ്ട് എങ്കിൽ ഓല് ഒരുമിച്ചു ജീവിക്കും.
കോപമടങ്ങാതെ പല്ലിറുമ്പിക്കൊണ്ട് കൂട്ടത്തിലൊരുത്തൻ ഇരുമിച്ചു ജീവിക്കും ഇവിടെ അല്ല രണ്ടാളും മാഷറീൽ ഒരുമിക്കും.
കത്തിക്കും രണ്ടാളെയും കെട്ടിയിട്ട് കത്തിക്കും എന്നലിറിയ ആളെ നോക്കി ചിരിച്ചുകൊണ്ട് സാഹിറ.
ഒലെ സംരക്ഷണം ഏറ്റെടുത്തത് ഷാനവാസായിരുന്നു ഇനി ഞാനും കൂടെ പറയാം
സാഹിറയേ ഷാനവാസ് കെട്ടിക്കൊണ്ട് വന്നത് മഞ്ചേരി അങ്ങാടിയിലെ കൊരമ്പയിൽ തറവാട്ടിൽ നിന്നാണ് ആ മഞ്ചേരി അങ്ങാടിക്ക് ഒറ്റ വിലയിട്ട് വാങ്ങാൻ കൊരമ്പയിൽ തറവാടിന് കഴിയും.
ഞാൻ ഇന്റെ മുറ്റത്ത് കുട്ടിക്കാലം തൊട്ട് നിത്യവും കാണാറുണ്ട് ഇതിലേറെ വണ്ടികളും പടകളും ഇത്തിരിപ്പോന്ന നരന്ത് പയ്യന്മാരെ വിട്ട് പേടിപ്പിക്കാൻ നോക്കാൻ മാത്രം താഴെ പോയോ ഐഷുമ്മാന്റെ ഇല്ലക്കൽ തറവാട്
ഉമ്മുമ്മനോട് ചെന്ന് പറ ഞങ്ങൾ വരുന്നുണ്ട് തറവാട്ടിലേക്ക് പെണ്ണുചോദിക്കാൻ എന്ന്
നാളെ നമ്മള് കുടുംബക്കാരാകേണ്ടതോണ്ട് ചോദിക്കാ
ഇങ്ങക്ക് കുടിക്കാൻ സുലൈമാനി ഇടട്ടെ..
തുടരും….