രചന …ഫസൽ റിച്ചു മമ്പാട്
ഷാനിക്കയുടെ ബ്ലാക്ക് താർ താമരശ്ശേരി ചുരം കയറുകയാണ് സൈഡ് സീറ്റിൽ ഫർസാനയും ഉണ്ട്.
തന്നെ അറസ്റ്റ് ചെയ്യുന്ന മുന്നേ അവൾക്ക് ചിലത് ചെയ്തു തീർക്കാൻ ഉണ്ട്
അവൾ വളരെ സന്തോഷത്തോടെ ആണ് സീറ്റിൽ ഇരിക്കുന്നത്.
ഒരിടം വരെ പോവാനുണ്ട് എന്നുമാത്രമേ ഷാനികയോടവൾ പറഞ്ഞിട്ടുള്ളു തിരിച്ചു വരുന്നതുവരെ ഫോൺ സുച്ചോഫ് ചെയ്യണം എന്നും അവൾ പറഞ്ഞിട്ടുണ്ട്.
പോലീസോ ഉപ്പയുടെ അനുയായികളോ തന്നെ പിടികൂടും എന്നവൾക്കുറപ്പുണ്ട് അതിന് മുന്നേ എല്ലാം ചെയ്തുതീർക്കണം അവൾ ദൃഡനിശ്ചയത്തിലാണ്.
എവിടെക്കാണ് എന്നു ഷാനിക്കുകയും ചോദിച്ചിട്ടില്ല ഒറ്റക്ക് പൊരുതി മുന്നേറുന്ന അവളോട് ഷാനിക്കാക്കും ഇപ്പൊ ഉള്ളലിവ് തോന്നിയിട്ടുണ്ട് അവൾ തിരിഞ്ഞു നോക്കി രാഹുലിന്റെ കേസ് എന്തായി ഇക്കാ എന്നു ചോദിച്ചു.
റിമാന്റിൽ ആണ് കോടതി അവധിയായത്കൊണ്ട് കേസ്സ് വിളിചിട്ടില്ല
ഹൈകോർട്ടിലെ തല മുതിർന്ന സ്റ്റാർവിൻ വക്കീലിനെ തന്നെ ഏല്പിച്ചിട്ടുണ്ട് ആയുധവുമായി ആക്രമിക്കാൻ വന്നയാളെ സ്വയരക്ഷക്ക് വേണ്ടി പ്രതിരോധിച്ചപ്പോൾ കൊല്ലപ്പെട്ടു എന്നതാണ് അയാൾ കോടതിയിൽ പറയുക
അത്ര വലിയ ആളെയൊന്നും ഇടപെടുത്തേണ്ട ആവശ്യമൊന്നും ഇല്ല tv യിൽ news കണ്ട് എന്നെ ഇങ്ങോട്ട് വിളിച്ചു പറഞ്ഞതാ സ്റ്റാർവിൻ
ഒന്നുകിൽ അയാൾ വരും അല്ലേൽ അയാളുടെ ഭാര്യ വരും രണ്ടാളും വക്കീലാ.
പണ്ട് ഞാൻ കോഴിക്കോട് പാളയത്തു നിൽക്കുന്ന കാലത്ത് സ്റ്റാർവിൻ LLB ക്ക് പഠിച്ചത് കോഴിക്കോട് ആയിരുന്നു ഞാൻ മീൻ ചന്തയിൽ പോട്ടർപണിയും പാളയം പള്ളീന്നു ഇശാ നിസ്കാരം കഴിഞ്ഞാൽ കൊർച്ച് നേരം ബീച്ചിൽ പോയി ഇരിക്കുന്ന പതിവുണ്ടായിരുന്നു ചെലപ്പോ അവിടെകിടന്ന് ഉറങ്ങും.
ഫർസു തല തിരിച്ചു നോക്കി നിന്ന് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.
അന്ന് ഒൻപതേ മുക്കാലൊക്കെ ആയിക്കാണും കടപ്പൊറത്തു ആളുകൂടി എന്തോ ബഹളമാണ്
ഒരുത്തൻ ഞമ്മളെ ജാതിയിൽ പെട്ട പെണ്ണുമായി അന്തിക്ക് കടപ്പൊറത്തു ഇരിക്കണ കണ്ട് കടപ്പൊറത്തെ അലമ്പ് ചെക്കന്മാരുകൂടി അവന്റെ
കഴുത്തിനു പിടിച്ചു ഉയർത്തിയിട്ടുണ്ട്.
ആ പെണ്ണിന്റെ ആർക്കല് കേട്ടാണ് ഞാൻ അങ്ങോട്ട് ഓടിച്ചെന്നത് അന്റേം കാശിയുടെയും പോലെയല്ല അന്ന് അന്യ മതക്കാരന്റെ ഒപ്പം ഇരിക്കാന്നൊക്കെ പറഞ്ഞാൽ അവരുടെ കണ്ണിൽ ഭയങ്കര കുറ്റമായിരുന്നു.
തന്നെയും കിച്ചുവിനെയും ചേർത്തു ഷാനിക്ക പറഞ്ഞതിൽ കുളിരു പാഞ്ഞുകയറിയ അവസ്ഥയിലാണ് ഫർസാന.
എന്നിട്ട് എന്തുണ്ടായി ഷാനിക്കാ എന്നവൾ ചോദിച്ചു ഷാനിക്ക ചിരിച്ചു.
ഓൻ വക്കീലാണെന്ന ഹുങ്കിൽ അതിലെ ഒരുത്തന്റെ മൂക്കിന്റെ പാലം പൊളിച്ചു.
ഫർസാന കണ്ണുമിഴിച്ചു എന്നിട്ട് വക്കീലിനെ അവർ തല്ലീലെ.?
തല്ലീലെന്നോ അലിഭായിന്റെ പേരക്കുട്ടിക്കാണ് പാലം തകർന്നത്.
ഏതാ അലിഭായ് എന്നവൾ ചോദിച്ചു.
നാട്ടുരാജാവ് എന്നു കേട്ടിട്ടില്ലേ നീ അതുപോലെ കോഴിക്കോട്ടെങ്ങാടി ഭരിച്ച രാജാവ്
അന്ന് അയാളുടെ കൂടെ ആയിരുന്നു ഞാനും.
അങ്ങനെയാണ് നിക്ക് അന്ന് എന്റെ പേരിന്റെ അറ്റത്ത് ഭായ് എന്നു വന്നത്.
വക്കീലിന് എന്തുപറ്റി എന്നു പറഞ്ഞില്ല
എന്തുപറ്റാൻ കടപ്പുറത്തെ പയ്യന്മാർ ഓനെ കട്ടക്ക് മണ്ണുകുഴക്കും പോലെ കടപ്പുറത്തിട്ട് കുഴച്ചു
കിട്ടട്ടെന്ന് ഞാനും കരുതി അലിഭായിന്റെ പേരക്കുട്ടി എന്നുപറഞ്ഞാൽ എന്റേംകൂടെ ആളാ.
ഫർസാന ദേശ്യത്തിൽ ഷാനിക്കെയേ നോക്കി
ഷാനിക്ക അവളുടെ നോട്ടം കണ്ട് ചിരിച്ചു.
പിന്നെ അവന്റെ കൂടെയുള്ള പെണ്ണുവന്നു കരഞ്ഞു കാലുപിടിച്ചു രക്ഷിക്കാൻ പറഞ്ഞു
എനിക്കാണെ പെൺകുട്ടികൾ കരയുന്നത് ഒട്ടും ഇഷ്ട്ടമല്ല പെണ്ണായാൽ കുറച്ചു ഉസുറ് വേണം
ഉസ്‌റുള്ളോൾ ആയോണ്ടാ ഇജിന്റെ സൈഡിൽ ഇരുന്നു ഇപ്പൊ യാത്ര ചെയ്യുന്നത്.
ഫർസാന ചിരിച്ചു നിങ്ങളിങ്ങനെ സസ്പെൻസ് ഇടാതെ അവർക്കെന്തു സംഭവിച്ചു പറ.
ഇന്നെ അന്ന് അവിടുത്തെ നാട്ടുകാർ എന്താ വിളിച്ചിരുന്നത് എന്നു ഷാനിക്ക ചോദിച്ചു.
അവൾ ഭായ്. ഷാൻ ഭായ് എന്നല്ലേ.?
ചിരിച്ചുകൊണ്ട് ഷാനിക്ക
ആ ഷാൻഭായ് പറഞ്ഞാൽ ആ പൊടിപ്പിള്ളേർ കേൾക്കാണ്ടിരിക്കോ.? അവൾ ചിരിച്ചു
അന്ന് അവിടുന്ന് ഓനേം ഓളേം കൂട്ടി ഞാൻ എന്റെ റൂമിൽ വന്നു ഓളോട് ചോദിച്ചപ്പോൾ ഓനെ അല്ലാതെ കെട്ടൂല എന്നു പറഞ്ഞ് മൂക്കൊലിപ്പിച്ചു.
ന്നാ ഇജ്ജ് ഓനെ കെട്ടിയാൽ മതി എന്നു പറഞ്ഞ്
ഞാൻ നേരം വെളുക്കും മുന്നേ അവരെ അവിടുന്ന് വണ്ടി കയറ്റിവിട്ടു ഓള് തൃശൂരും ഓൻ എറണാംകുളത്തും വക്കീൽ പണി ചെയ്യുന്നുണ്ട് അവർക്ക് രണ്ടു കുട്ടികൾ ഉണ്ട് മൂത്ത പെൺകുട്ടിക്ക് പേരിട്ടത് ഞാനാണ്.
കൗതുകത്തോടെ അവൾ എന്താ പേര് എന്നു ചോദിച്ചു.
ഇതൾ
ഇതൾ എന്നാണ് ഞാനിട്ടത് അതാവുമ്പോ ജാതിയില്ലല്ലോ എല്ലാ പൂക്കൾക്കും ഇതൾ ഇല്ലേ.?
അവൾ ചിരിച്ചു.
സംസാരിച്ചു സമയം പോയതറിഞ്ഞില്ല ഫർസാന പുറത്തേക്കു എത്തിനോക്കി പുറത്തെ ഫ്രൂട്സ് കടയിലെ ബോർഡിൽ തളിപ്പറമ്പ് എന്ന് കാണാം.
പലരോടും അന്വേഷിച്ചു ഒടുവിൽ അവൾ അർച്ചനയുടെ വീട് കണ്ടെത്തി അവളെ പ്രതീക്ഷിച്ചു പുഞ്ചിരിയോടെ കാത്തു നിൽക്കുന്ന അവളെ ഷാനിക്ക ഇമവെട്ടാതെ
നോക്കി അവൾ ചിരിച്ചു അകത്തുകയറാൻ പറഞ്ഞു വാടക കോട്ടഴ്സ് ആണ്
അവൾ നീട്ടിയ നാരങ്ങ വെള്ളം കുടിച്ചു ഷാനിക്ക അവളോട് പേര് ചോദിച്ചു അവൾ
അർച്ചന എന്നു പറഞ്ഞ്
നിന്റെ ജ്യേഷ്ട്ടന്റെ പേര് എന്താ എന്നു ഷാനിക്ക ചോദിച്ചു.
അവൾ കിഷോർ കിച്ചു എന്നു വിളിക്കും എന്നുപറഞ്ഞപ്പോൾ ഷാനിക്കക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു കിഷിറിനെ അവളുടെ മുഖത്തു പറിച്ചുവച്ചപോലെ കാണാം.
അവൾ അവരുടെ ജീവിത കഥ അവരോട് തുറന്നു പറഞ്ഞു
കുടിച്ചു വെളിവില്ലാതെ വീട്ടിൽ വരുന്ന അച്ഛനെകാൾ അന്ന് അച്ചുവിനിഷ്ടം ഏട്ടൻ കിഷോറിനെ ആയിരുന്നു.
കിച്ചുവിന് ആറുവയസ്സുള്ളപ്പോഴാണ് അനിയത്തി പിറന്നത് അന്ന് ആരെക്കാളും സന്തോഷിച്ചതും അവൻ തന്നെയാണ് സ്‌കൂളിൽ പോകുന്നത് വരെയും തിരികെ വീട്ടിലെത്തിയാൽ രാത്രി ഉറങ്ങുന്നവരെയും അവളെ താലോലിച്ചു കൊണ്ടുനടക്കും.
അമ്മക്ക് മുലയൂട്ടുന്ന ജോലി മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു കുളിപ്പിക്കാനറിയില്ല എന്നാലും അമ്മയോടൊപ്പം കൂടി അനിയത്തിയെ കുളിപ്പിക്കും കുഞ്ഞുടുപണിയിപ്പിക്കലും പൊട്ടുകുത്തലും ചുരുക്കിപ്പറഞ്ഞാൽ അമ്മയേക്കാൾ അവളെ പരിപാലിക്കൽ അവനായിരുന്നു ആറാം അവസ്സിലും അവളെ തോളിലേറ്റി നടക്കുന്നത് കണ്ട് അമ്മ വഴക്കാവും
അതിനെയൊന്നു നിലത്തു നിർത്തടാ എന്ന്.
താലോലിച്ചു കൊണ്ടുനടന്ന് അവൾ വലുതായതൊന്നും അവൻ അറിഞ്ഞില്ല അച്ചു പ്ലസ് റ്റു കഴിഞ്ഞു കോളേജിൽ പോവുന്ന കാലം
ഏട്ടൻ തന്നെയാണ് അവളെ ബൈക്കിൽ കോളേജിൽ കൊണ്ടുവിടാറുള്ളത്.
ഒരിക്കൽ അമ്മയോടവൻ ചോദിച്ചു എന്താ അമ്മെ അവൾക്കൊരു മാറ്റം ചിരിയും കളിയുമില്ല എന്നോട് പഴയപോലെ കൊഞ്ചാനും വരുന്നില്ല
അമ്മ പറയും നിനക്ക് തോന്നുന്നതാവും മോനെ അവൾ വലിയ കുട്ടിയായില്ലേ പഠിക്കാനൊക്കെ ഉള്ളതല്ലേ.?
അല്ലമ്മേ അവളെന്തോ ഒളിപ്പിക്കുന്നുണ്ട് അമ്മയൊന്നു ചോദിച്ചു നോക്ക്.
അടുത്ത ദിവസം അവളുമായി കോളേജിൽ പോകുന്ന വഴിയിൽ ഒരു പയ്യൻ ബൈക്കിൽ ഇരുന്ന് അവളോടെന്തോ കൈ കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞത് കിച്ചു ശ്രെദ്ധിച്ചു.
കണ്ണാടിയിൽ നോക്കിയപ്പോ അച്ചുവും തലയാട്ടുന്നത് അവൻ കണ്ടു.
ആരാ അച്ചു അത് ഏട്ടന്റെ ചോദ്യത്തിൽ അവൾ ഒന്ന് പതറിയെന്നാലും മറുപടികൊടുത്തു
അത് ഏട്ടാ കൂട്ടുകാരിയുടെ ചേട്ടനാണ് അവളിന്ന് വരില്ലെന്ന് പറഞ്ഞതാ.
ഉം നീ എന്നോടിപ്പോ കള്ളം പറയാൻ നന്നായിട്ട് പഠിച്ചു വല്ല ചുറ്റിക്കളിയും ആണേൽ എന്നെ അറിയാലോ ജോളേജിൽ പോക്കന്ന് തീരും പറഞ്ഞേക്കാം.
അങ്ങനൊന്നും അല്ലെന്റെ പൊന്നു കിച്ചുവേട്ടാ എന്നുപറഞ്ഞവൾ ഏട്ടനെ പുറകിൽനിന്നും വട്ടം ചുറ്റിപ്പിടിച്ചു അവൻ അവളെ നോക്കി ചിരിച്ചു.
അന്ന് വൈകിട്ട് അമ്മ കിച്ചുവിനെ വിളിച്ചു ഡാ നീയിന്നു അവളെ കൊണ്ടുവരാൻ പോയില്ലേ അവളിതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
പോയിരുന്നമ്മേ കൂട്ടുകാരികൾ പറഞ്ഞു അവൾ ഇന്നു നേരത്തേ ഇറങ്ങി സുഖമില്ലാഞ്ഞിട്ട് വീട്ടിൽപോവുന്നെന്ന്.
മോനെ അവളിനി
കൂട്ടുകാരികളുടെ വീട്ടിലേക്കോ മറ്റോ പോയോ.?
അമ്മേ അറിയില്ല ഞാനൊന്നു നോക്കട്ടെ..
മോനെ അമ്മക്ക് പേടിയാവുന്നുണ്ട് അച്ഛനെയും വിളിച്ചിട്ട് കിട്ടുന്നില്ല നീയൊന്നു പോയി അന്വേഷിക്ക്.
അവളെ തിരഞ്ഞിടത്തൊന്നും കണ്ടില്ല പോലീസിൽ പരാതിനൽകി നേരം പുലരുവോളം നാട്ടുകാരും കുടുംബവും അവൾ പോകാൻ സാധ്യതയുള്ള എല്ലാ ഇടത്തും തിരഞ്ഞു പക്ഷെ അവളെ കണ്ടില്ല.
തല്ലുകൂടിയും കളിച്ചും ചിരിച്ചും കൂട്ടുകാരനെ പോലെ കഴിഞ്ഞ കിച്ചുവിന് അവളുടെ ഇല്ലായ്മ തലക്കും ശരീരത്തിനും നല്ലപോലെ ബാധിച്ചിട്ടുണ്ട് ഏതോ പയ്യൻ കൈ ആട്ടിക്കൊണ്ട് അവളെ വിളിച്ചതും അവൾ തലയാട്ടി എന്തോ പറഞ്ഞതും കിച്ചു ഓർത്തെടുത്തു അവനുറപ്പുണ്ട് അവൾ ആ പയ്യന്റെ കൂടെ പോയതാണ്.
മാനസിഗമായി തകർന്നുനിൽക്കുന്ന നേരത്തും ബന്ധുക്കളും നാട്ടുകാരും അവരെ പരിഹസിച്ചുകൊണ്ടിരുന്നു.
കുറച്ചു ദിവസം കഴിഞ്ഞു പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കിച്ചുവിന് കോൾ വന്നു.
വിളിച്ചത് അച്ചുവായിരുന്നു ഏട്ടാ എനിക്കൊരാളെ ഇഷ്ട്ടമാണ് ഞാൻ അയാളോടൊപ്പം ജീവിക്കാൻ പോകുന്നു എന്നും രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്നും അവൾ പറഞ്ഞു.
കിച്ചു പൊട്ടിക്കരഞ്ഞു പറഞ്ഞു ചെയ്യരുത് ഏട്ടൻ പറയുന്നതൊന്നു കേൾക്ക് ഏട്ടന്റെ പൊന്നുമോൾ തിരിച്ചു വാ..
അവൾ പതിനെട്ടു കഴിഞ്ഞകാര്യം ഏട്ടനെ ഓർമിപ്പിച്ചു.
ഇനി ഞങ്ങളെ വേർപിരിക്കാൻ ആർക്കും കഴിയില്ലെന്നു കോടതിയിൽ വെച്ചും അവൾ പറഞ്ഞു ഞാൻ ഇയാളെ ഇഷ്ടപ്പെടുന്നു ഇയാളോടിപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നു അവൾ ഉറപ്പിച്ചു പറഞ്ഞു.
കോടതി അവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ചു പോകുമ്പോൾ ഏട്ടൻ അവളെ ഓർമിപ്പിച്ചു ഏട്ടനിത് സഹിക്കാവുന്നതിലും അപ്പുറത്താണ് എന്ന് അവൾക്കത് വല്യ കാര്യമായൊന്നും തോന്നിയില്ല അവൾ കാറിൽ കയറി യാത്രയായി.
തുടക്കത്തിലെ സന്തോഷമൊക്കെ മായാൻ അവൾക്ക് അധിക നാൾ വേണ്ടിവന്നില്ല
ക്രിസ്ത്യാനി ആയ അവൻ അവളോട് പറഞ്ഞു നീ മതം മാറണം അല്ലേൽ എന്റെ വീട്ടുകാർ നമ്മളെ ഇറക്കിവിടുമെന്നാണ് പറയുന്നത് എന്ന്.
വീട്ടുകാരുടെയും അവന്റെയും നിർബന്ധത്തിൽ അവൾ മതം മാറി.
വൈകുന്നേരം മുട്ടുകുത്തി കർത്താവിനു മുന്നിൽ അവളെയും ഇരുത്തി ഒരിക്കൽ അവൾ പ്രാർത്ഥിക്കുന്നതിനിടയിൽ അവളുടെ കൈക്കുള്ളിൽ എന്തോ ഒന്ന് അവൻ കണ്ടു.
അത് പിടിച്ചു വാങ്ങി നോക്കുമ്പോൾ കൃഷ്ണന്റെ ഒരു കുഞ്ഞു ഫോട്ടോ ആയിരുന്നു മാലയുടെ ലോക്കറ്റിൽ വെക്കുന്ന ഒന്ന് മനസുകൊണ്ട് കൃഷ്ണനെ തന്നെയാണ് അവൾ പ്രാർത്ഥിച്ചിരുന്നത്.
അന്നുമുതൽ അവൾക്കു ചീത്തവിളിയും കഷ്ടപ്പാടും തുടങ്ങി അവൾ ഗർഭിണിയായ കാലം ഒരിക്കൽ ഉച്ചയുറക്കത്തിനിടക്ക് നിലവിളിച്ചവൾ ചാടിയെണീറ്റു.
ഏട്ടനെ സ്വപ്നം കണ്ടതാണ് ബൈക്കിൽ പോവുന്ന ഏട്ടനെ ഒരു ലോറി ഇടിച്ചു തെറിപ്പിക്കുന്നത് ഒരു വർഷത്തിനപ്പുറം ആദ്യമായിട്ടവൾ ഏട്ടന്റെ ഫോണിലേക്കു വിളിച്ചു മൊബൈൽ ഓഫ് എന്ന് പറഞ്ഞു
അമ്മയെ വിളിച്ചപ്പോൾ അമ്മ കരച്ചിലിനിടയിൽ എന്ത് പറഞ്ഞു എന്ന് മനസിലായില്ല
അവസാനം അവൾ അമ്മാവന്റെ ഭാര്യയെ വിളിച്ചു അവർ എല്ലാം വിശതമാക്കി പറഞ്ഞു കൊടുത്തു നീ പോയതിൽ പിന്നെ ആ കുടുംബത്തിലെ അവസ്ഥ നീ അറിയണം
മതം മാറിയ നിന്നെ അവർ പടിയടച്ചു പിണ്ഡം വച്ചു പിറ്റേ ദിവസം മുതൽ ഇന്നോളം നിൻറെ അച്ഛൻ എവിടേക്കു പോയെന്നു ആർക്കും അറിയില്ല.
നിന്റെയും അച്ഛന്റെയും വിയോകം താങ്ങാൻ കഴിഞ്ഞിരിക്കില്ല അമ്മ ഹൃദയം പൊട്ടിയതിനാലാവും തളർന്നു കിടന്നു ഏട്ടനെ പിന്നെ ഞങ്ങളാരും കണ്ടിട്ടില്ല ജീവിച്ചിരിപ്പുണ്ടോ അതോ എവിടേലും പോയി മരിച്ചോ എന്നു അറിയില്ല.
അവൾ ഫോൺ എറിഞ്ഞുടച്ചു
കയ്യിൽ കിട്ടിയതൊകെയും വാരി എറിഞ്ഞു
ഹൃദയം തകർന്നവൾ അടുക്കളയിലേക്കോടി
മണ്ണണ്ണെ എടുത്തു റൂമിൽകയറി വാതിൽ കുറ്റിയിട്ടു തലയിലൂടെ ഒഴിച്ച് ലാംപ് കത്തിച്ചു കത്തിയില്ല മണ്ണെണ്ണ ഒഴിക്കുന്നതിനിടയിൽ അതിനകത്തേക്ക് മണ്ണെണ്ണ ആയിരിക്കണം.
അവിടുത്തെ ബഹളങ്ങൾ കേട്ട് അടുത്തവീട്ടിലെ ഇത്ത ഓടിവന്നു വാതിൽ തള്ളിത്തുറന്ന് അവളുടെ കയ്യിൽ നിന്നും ലാമ്പ് വാങ്ങി അവളെ തുണിയെല്ലാം വലിച്ചുകീറി ദൂരെ എറിഞ്ഞു പുതിയതുടുപ്പിച്ചു.
നാട്ടുകാരൊക്കെയും കൂടി അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ഡോക്ട്ടർ അവരോടു പറഞ്ഞു ഇവൾക്ക് സ്വയ ബുദ്ധി നഷ്ട്ടമായിരുന്നു എന്ന്.
തുടരും…