കാശിനാഥൻ – പാർട്ട് 5

രചന …ഫസൽ റിച്ചു മമ്പാട്

News ചാനലുകളിൽ ഒരേപോലെ ചൂടൻ ചർച്ചകൾ കേൾക്കുന്നുണ്ട് fb യിലും ഇൻസ്റ്റാഗ്രാമിലും വിഷയം അതുതെന്നെയാണ്.

നാട്ടിൽ യുദ്ധസമാന്തരമായ അന്തരീക്ഷമാണ് പോലീസ് ജീപ്പുകളിലും ബസ്സുകളും നടാകെ ചുറ്റുകയാണ് ഒരുപാട് പേരെ അറസ്റ്റുചെയ്യ്തിട്ടുണ്ട് എന്നാണറിയാൻ കഴിഞ്ഞത്.

റോഡിൽ പലയിടത്തും ടയറുകൾ കത്തിച്ചു ഗതാഗതം പൂർണ്ണമായും നിലച്ചിട്ടുണ്ട്.

ബാരിക്കേടുകൾ ചവിട്ടി പൊളിച്ചു മുന്നോട്ടു കുതിക്കുന്ന ആളുകളുടെ നെഞ്ചിലേക്ക് തൊടുത്ത ജലപീരങ്കി ഏറ്റ് പലരും വീഴുന്നുണ്ട്.

വിദ്യാർത്ഥികൾ തുടങ്ങിവച്ച ഹർത്താൽ നാട്ടുകാരും അനുകൂലിച്ചപ്പോൾ കലാപം പോലെ അക്രമം പുറപ്പെട്ടു തീ പുകയുന്നുണ്ട് ആളുകൾ പരക്കെ ഓടുന്നുണ്ട്.

ചാനലുകാർ പെരുന്നാളും ഓണവും ഒരുമിച്ചു കിട്ടിയ പോലെ ആഘോഷിക്കുകയാണ്.

ഹലോ വേണു കേൾക്കുന്നുണ്ടോ.?

അതെ സുധി കേൾക്കുന്നുണ്ട്.

വേണു പറയു എന്താണ് ഇപ്പോൾ പാണ്ടികാട്ടെയും മഞ്ചേരിയിലെയും അവസ്ഥ പ്രക്ഷോഭം കെട്ടടങ്ങി എന്ന് അശ്വസിക്കാമോ.?

സുധി പൂർണ്ണമായും തീയണക്കാൻ കഴിഞ്ഞിട്ടില്ല മഞ്ചേരിയിൽ ഏറെക്കുറെ പോലീസും ഫയർഫോഴ്‌സും ട്രോമ കെയറും ചേർന്നു
പ്രശ്നം പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.

മഞ്ചേരിയിൽ നിന്നു വേണുവാണ് നമുക്കൊപ്പം ഉണ്ടായിരുന്നത് തൽകാലത്തേക്ക് അശ്വസിക്കാം പാണ്ടിക്കാട് നീന്നും മുബീന ലൈനിൽ ഉണ്ട്.

ഹലോ മുബീന ഹലോ കേൾക്കാമോ ഇപ്പൊൾ എന്താണ് അവസ്ഥ പാണ്ടിക്കാട് നടാകെ കത്തിയമർന്നു എന്നു കേൾക്കുന്നുണ്ടല്ലോ അവിടുത്തെ കാര്യങ്ങൾ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലേ.?

സുധി ഇല്ല എന്നുതന്നെ പറയേണ്ടി വരും കാണുന്നില്ലേ രണ്ടു സന ബസ്സുകളും മൂന്നു നാസ് ബസ്സുകളും പൂർണ്ണമായും കത്തിനശിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിൽ ഉള്ളത്.

വിദ്യാർത്ഥികളെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല പലയിടത്തും പ്രക്ഷോഭം നിലച്ചിട്ടില്ല സുധി .

പോലീസിന് സഹായമായി
msp ക്യാമ്പിൽ നിന്നും നാല് ബസ്സുകൾ പുറപ്പെട്ടിട്ടുണ്ട് എന്നു കേൾക്കുന്നുണ്ട്.

ഹോസ്‌പിറ്റലിൽ രാഹുലിന് അരികിൽ ഇരുന്ന് റൂമിലേ tv യിൽ ഷാനുക്കയും രാഹുലും ന്യൂസുകാണുകയാണ് കാശി ചിരിച്ചുകൊണ്ട് ഞാൻചെയ്യേണ്ട ജോലി നമ്മുടെ പിള്ളേർ നല്ല വൃത്തിക്ക് ചെയ്യുന്നുണ്ടല്ലോ ഷാനിക്കോ….

ഷാനിക്ക ചിരിച്ചു ഇതൊക്കെ എന്റെ പെടലീൽ വരുമോ എന്നാണ് ഞാൻ ചിന്തിക്കണത് ഞാനാണല്ലോ ഇന്ന് ഇല്ലിക്കക്കാരുടെ കണ്ണിലെ കരട്.
ഞാനും അതോർത്തതാ ഷാനിക്കാ മിക്കവാറും പോലീസ് ഇവിടെ എത്തും.

വന്നാലെന്താ കാശ്യെ വണ്ടി കത്തുമ്പോൾ നമ്മളിവിടെ അല്ലെ
എന്നാലും ആരാപ്പോ ഇത് തുടങ്ങിവച്ചത്.?

റാഫി നമ്മളെ പൂട്ടാൻ പല കോലത്തിൽ നോക്കി അവസാനം സ്വന്തം മകളെവരെ ഓൻ കളത്തിൽ ഇറക്കി….

കാശിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഫർസാനക്ക്‌ തനിക്കിട്ടു പണിയാൻ തോന്നുമോ
അവളുടെ ചിരിയിലും ചതി ഒളിഞ്ഞുകിടപ്പുണ്ടായിരുന്നോ.?
തനിക്ക് അപകടം പറ്റി എന്നറിഞ്ഞു തളച്ചുറ്റി വീണു തലക്ക് ആറ് സ്റ്റിച്ചിട്ട പെണ്ണാ ഒരുമണിക്കൂർ മുൻപേ ഇവിടുന്ന് കണ്ണീരൊഴിക്കിയതാ അവനു ഉത്തരം കിട്ടാത്ത നൂറുചോദ്യങ്ങൾ മനസിലുണ്ട്.

വയറ്റിലെ പത്തുപതിനേഴു സ്റ്റിച്ചിനേക്കാൾ വേദന അവന്റെ നെഞ്ചിനുള്ളിലേക്ക് പടർന്നുകയറി ഹൃദയം നുറുങ്ങുന്ന പോലെ തോന്നി പെണ്ണാണ് ചതിക്കും അവന്റെ മനസ് അവനോടു ഉത്തരം പറഞ്ഞു അവൻ നെടുവീർപ്പിട്ടു .

അവന്റെ കണ്ണുനിറഞ്ഞതിന്റെ കാരണം ഷാനിക്കക്കും മനസിലായി വർഷങ്ങൾക്കു ശേഷം തുറക്കേണ്ടിവന്ന ഹൃദയത്തേ വരിഞ്ഞുകെട്ടിയ താഴ് അവളാണ് തുറന്നത്.

ഇനിയും ഇനിയുമൊരിക്കൽകൂടെ പണ്ടെന്നോ ക്ഷതമേറ്റ് ഉള്ളുണങ്ങാത്ത അവന്റെ ഹൃദയത്തിന് താങ്ങാൻ കഴിയുമോ ഇത് എന്നതാണ് ഷാനിക്കയുടെ ഭയം .

വാടിത്തളർന്നു കിടക്കുന്ന അവനെ നോക്കി ഷാനിക്ക പടച്ചോൻ എന്നൊരാളുണ്ടല്ലോ അവളുടെയും തന്തയുടെയും കളി എന്തായി എല്ലാം കത്തിയമർന്നില്ലേ നോക്ക് എന്നുപറഞ്ഞൂ tv ലേക്ക് ചൂണ്ടി.

tv യിൽ കത്തിയാളുന്ന ബസ്സുകളുടെ ജീർണിച്ച അസ്ഥികൾ കാണാം ബസ്സിന്റെ കത്തിക്കൊണ്ടിരിക്കുന്ന മുൻവശത്തു സന എന്നത് കണ്ട് ഷാനിക്ക നായിന്റെ മോൾ എന്നുപറഞ്ഞു.
പരിസരം മുഴുവൻ പുകയാൽ കറുത്തിരുണ്ടിട്ടുണ്ട് പോലീസ് ജീപ്പുകളും ഫയർഫോഴ്‌സും ആംബുലൻസുകളും അങ്ങോട്ടുമിങ്ങോട്ടും അലറിക്കൊണ്ട് പായുന്നത് കാണാം.

സുധി പതിനേഴോളം പേരെ നിലവിൽ പരിക്ക് പറ്റി മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റകിലേക്ക് മാറ്റിയിട്ടുണ്ട്

അതിൽ വിദ്യാർത്ഥികളും സ്ത്രീകളും ഉണ്ട് നാലോളം പേരുടെ നില അതീവ ഗുരുതരമെന്നു കേൾക്കുന്നു .

നാസ് ബസ്സിലെ ജോലിക്കാർക്കാണ് ഗുരുതരമായി പരിക്കുപറ്റിയിട്ടുള്ളത് ഓണർ റാഫിയുടെ തറവാടിന് നേരയും വിദ്യാർഥികൾ പെട്രോൾ ബോംബുകൾ എറിഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ ഇടയായത്.

ശരി പാണ്ടിക്കാടുനിന്നു മുബീനയാണ് നമ്മളോട് സംസാരിച്ചത്.

മഞ്ചേരിയിലും പാണ്ടിക്കാടുമായി എഴോളം ബസ്സുകൾ കത്തിയമർന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത് തലയ്ക്കു പരിക്കേറ്റ നാസ് ബസ്സിലെ രണ്ടുപേർക്ക്‌ ജീവൻ നഷ്ട്ടമായി എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് വന്നിട്ടുണ്ട്.

ഒരു നടാകെ ഇല്ലിക്കൽ റാഫി എന്നയാളുടെ നേരെ തിരിയുന്ന കാഴ്ചയാണ് പാണ്ടിക്കാടും മഞ്ചേരിയിലുമായി നാം കണ്ടത്.

പാണ്ടിക്കാട് തന്നെയുള്ള ഷാനവാസ്‌ എന്നയാളുടെ നിലംബൂർ പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന കാശിനാഥൻ എന്ന ബസ്സിലെ ഡ്രൈവർ കിഷോർ എന്ന കിച്ചുവിന് മൂന്നുദിവസം മുൻപാണ് കുത്തേറ്റിട്ടുണ്ടായിരുന്നത്.

നാസ് ബസ്സിലെ ജീവനക്കാരനാണ് ആക്രമി

അതിൽ പ്രകോപിതരായ കാശിനാഥൻ ബസ്സിലെ സ്ഥിര യാത്രക്കാരായ വിദ്യാർഥികൾ പട്ടിക്കാടിനും പെരിന്തൽമണ്ണക്കും ഇടയ്ക്കുവച്ചു നാസ്ബസ്സ് തടഞ്ഞുവച്ചത് മുതലാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത് വിശത വിവരങ്ങളാണ് മുബീനയും വേണുവും നമ്മോട് പങ്കുവച്ചത്.

നാസ് ബസ്സ്‌ തടയാൻ മുന്നിൽ നിന്ന പെൺകുട്ടിയടക്കം വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചു അണിനിരന്ന കൂറ്റൻ റാലിക്കു മുന്നിൽ നിന്നു ഉച്ചത്തിൽ മുദ്രാവാക്ക്യം വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ആ പ്രദേശമാകേ ഉയർന്നു പൊങ്ങി.

“ആളെ കൊല്ലി കാട്ടാളൻ ബസിന്റെ പെർമിറ്റ് പൂർണ്ണമായും റദ്ധ് ചെയ്യുക.

മനുഷ്യ ജീവന് വിലയില്ലാത്ത നാസ് ബസ്സിലെ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക.”

മുദ്രാവാക്യം വിളിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് മൈക്കുമായി ചാനലുകാർ ഓടിക്കൂടി എന്താണ് നിങ്ങൾ വിദ്യാർത്ഥികൾക്ക് പറയാനുള്ളത്.

പറയാൻ കൂടുതൽ ഒന്നും ഇല്ല ഇല്ലിക്കൽ റാഫിയുടെ ഒറ്റ ബസ്സും ഇനി റോട്ടിൽ ഇറങ്ങാൻ പാടില്ല.
ഇറങ്ങിയാൽ ഞങ്ങളുടെ നെഞ്ചിലൂടെ കയറി ഇറങ്ങിയിട്ടേ പോകു സന എന്നതും നാസ് എന്ന ബസ്സും തട്ടിത്തെറിപ്പിച്ചത് പതിമൂന്നോളം പേരുടെ ജീവനുകളെ ആണ് ഇപ്പോൾ ഒരാളുടെ വയറ്റിൽ ഇതാ കത്തി ഇറക്കി.

ജോലിക്കാരെ മാത്രമല്ല അതിന്റെ ഓണർ റാഫിയെയും അറസ്റ്റ് ചെയ്യണം അയളാണ് അവരെക്കാൾ വലിയ ഗുണ്ട ഇനി
ഒരാളെയും ആ ബസ്സുകൾ വേദനിപ്പിക്കുരുത്.

സുദി കാര്ര്യം വ്യക്തമാണ്
ഈ മിടുക്കി പറഞ്ഞത് തന്നെയാണ് നാട്ടുകാരുടെയും അഭിപ്രായം ഇല്ലിക്കൽ റാഫി എന്ന ഗുണ്ടയുടെ മുഴുവൻ ബസ്സുകളും പിടിച്ചിടണം എന്നുതന്നെയാണ് ഇവരുടെ ആവശ്യം.
ഉറക്കെ മുദ്രാവാക്യം വിളിച്ചു കിതച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ
അടുത്തേക്ക് വന്നു മൈക്ക് നീട്ടിക്കൊണ്ട് റിപ്പോർട്ടർ മുബീന പറയു മിടുക്കി എന്താണ് നിന്റെ പേര് അക്രമത്തിൽ പരിക്ക് പറ്റിയതാണോ എന്താ തലയിൽ കെട്ടൊക്കെ കാണുന്നുണ്ടല്ലോ.?

അവൾ കിതച്ചുകൊണ്ട് കോപത്തോടെ
പേര് ഫർസാന എന്നു പറഞ്ഞു വീണ്ടും ഉറക്കെ മുദ്രാവാക്ക്യം
വിളിച്ചു.

“ഇല്ലിക്കൽ റാഫി എന്ന ഗുണ്ടയെ അറസ്റ്റ് ചെയ്യുക
സ്വത്തിനും ജീവനും സംരക്ഷണം നൽകുക ”

സുധി പാണ്ടിക്കാടുനിന്നും കാമറ മാൻ ദിനേശിനും ഭാവിയുടെ പ്രതീക്ഷയായ മിടുക്കികുട്ടി ഫർസാനക്കും ഒപ്പം മുബീന vc

പ്രക്ഷോപത്തിന് മുന്നിൽ നിൽക്കുന്ന ഫർസാനയെകണ്ടു ഷാനിക്കയുടെയും കാശിയുടെയും മുഖത്ത് ഒരുപോലെ അന്ധാളിപ്പ് കാണാം.

അവർക്കു രണ്ടുപേർക്കും വിശ്വാസം വരുന്നില്ല കാശി വയറ്റിൽ കൈവച്ചു പതിയെ പുറകോട്ടു ചാഞ്ഞിരുന്നു എന്തൊക്കെയാ ഷാനിക്കാ നടക്കുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല എന്നുപറഞ്ഞു .

കാശിയുടെ അടുത്തുനിന്നു അവൾ ഇറങ്ങി നേരെ പോയത് കോളേജിലേക്കാണ് അവിടുന്ന് സ്വന്തം ഉപ്പാക്കു എതിരെ വിദ്യാർത്ഥികളെ അണിനിരത്തി ആദ്യം അവളാണ് ബസ്സിന് തീ വെച്ചത് അതും അവളുടെ പേരിലുള്ള സന എന്ന ബസ്സിന് …

ഇല്ലിക്കൽ തറവാടിന്റെ ഗെയ്റ്റിനു മുന്നിൽ നിറയെ പോലീസുകാർ കാവൽ നിൽക്കുന്നുണ്ട് tv ചാനലുകാരും പത്രക്കാരും അകത്തേക്ക് കയറിനുള്ള തിരക്കുകൂട്ടാളിലാണ്.

വീട്ടിൽ മുറ്റത്ത് നിറയെ ആളുകൾ ഉണ്ട് മരണവീടിനു സമാനമായ ശാന്തത അവിടെ ഉണ്ട്.

വട്ടംകൂടി പലരും സ്വകാര്യമെന്നോണം പലതും അടക്കം പറയുന്നുണ്ട്.

തറവാട് വീടിനകത്തു നിന്ന് സ്ത്രീയുടെ ശബ്ദം കേട്ടു ആ നായിന്റെ മോളെ ഈ വളപ്പിൽ കണ്ടാൽ കൊത്തിയരിയും ആയിഷ.

ആയിഷയാണ് ഇന്ന് ആ തറവാട്ടിലെ കാരണവരുടെ സ്ഥാനത്തുള്ളത് റാഫിയുടെ ഉമ്മയാണ് ഉപ്പ മരണപ്പെട്ടെങ്കിലും ഉപ്പയോളം ഭയമാണ് ഇല്ലിക്കൽ തറവാട്ടിലെ മക്കൾക്കും പേരക്കുട്ടികൾക്കും അയിശുമ്മയെ.

റാഫി തലക്ക്‌ കൈവച്ച് വീടിന്റെ കോലായിലെ ചാരുകസേരയിൽ ചാഞ്ഞിരിക്കുന്നുണ്ട്.

ഏഴു ബസ്സുകൾ കത്തിയാൽ നാല് രോമം കൊഴിഞ്ഞുപോയ പോലെ റാഫിക്കൊള്ളു
പക്ഷെ അതു കത്തിച്ചത് സ്വന്തം ചോരയാണെന്ന ചിന്ത റാഫിയെ ഭ്രാന്തനാക്കി കോപമടങ്ങാതെ ചാരുകസേരയുടെ പിടിയിൽ
അലറിക്കൊണ്ട് ഉറക്കെ അടിച്ചുകൊണ്ട് റാഫി എണീറ്റു.

എവിടെ ആ നന്ദികെട്ട നായ എന്നു ചോദിച്ചത് കേട്ട് ഞെട്ടലോടെ എല്ലാവരും റാഫിയെ നോക്കി കലിയാടങ്ങാത്ത റാഫി വീട്ടിനുള്ളിലേക്ക് നടന്നു.

വീട്ടിനുള്ളിൽ നിന്നു ഫർസാനയുടെ ഉമ്മയുടെ കരച്ചിൽ കേൾക്കാം എല്ലാവരും തുറന്നിട്ട വാതിലിനുള്ളിലൂടെ അകത്തേക്ക് നോക്കി

മതയാനയെ പോലെ ഇരട്ടക്കുഴൽ തോക്കും പിടിച്ചു റാഫി വണ്ടിയെടുക്കടാ എന്നലറി
മുറ്റത്തേക്കിറങ്ങി……,

തുടരും…

Leave a Reply

Your email address will not be published. Required fields are marked *