കാശിനാഥൻ – പാർട്ട് 3

പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ ci ജോസഫ് sir കലിപ്പിലാണ്.

നാസിന്റെ ഓണർ റാഫി ഫോണിൽ വിളിച്ചു അവന്റെ പേരിൽ എഴുതാനുള്ള മാക്സിമം വകുപ്പുകൾ എഴുതി ചേർക്കണമെന്നും അടിച്ചു നടു ഒടിക്കണം എന്നും ജാമ്യത്തിലിറങ്ങിയാലും അവൻ രണ്ടുകാലിൽ നടക്കരുത് പണമായും വീട്ടുസാധനങ്ങളായും താൻ നൽകിയ സമ്മാനങ്ങളെ കുറിച്ചോർമിപ്പിച്ചു വിളിച്ചതിൽ പിന്നെ സ്റ്റേഷനിലെ എല്ലാവരോടും sir കാരണമില്ലാതെ ചൂടായികൊണ്ടിരിക്കുകയാണ്.

മനോജ്‌ sir റൈറ്റർ അൽഫാസിനോട് കാര്യം തിരക്കി.

അവന്റെ മേൽ ഒരുപിടി മണ്ണ് വാരിയിട്ടാൽ തൂക്കി എറിയും ഏതേലും പട്ടികാട്ടിലേക്കെന്ന് ആരോ ജോസഫ് സാറിനു വിളിച്ചു പറഞ്ഞിട്ടുണ്ട്…

ചെകുത്താന്റെയും കടലിന്റെയും നടുവിലായല്ലോ ദൈവമേ താനെന്നു പറഞ്ഞു എന്ന് പറഞ്ഞു അൽഫാസും മനോജും ചിരിച്ചു.

കിട്ടുന്നതെല്ലാം വാരിതിന്നാൽ ഇങ്ങനെ ഇരിക്കും എന്ന് അൽഫാസ് പറഞ്ഞു
അല്ല ആരാപ്പോ തൊപ്പി കളയും എന്ന് പറഞ്ഞു വിളിച്ചത് എന്ന് മനോജ്‌ sir ചോദിച്ചു.

അറിയില്ല ആരാണേലും വിളിച്ചയാള് പിടിപാടുള്ള ആളാണ്‌.

കലിപ്പടങ്ങാതെ പിറുപിറുത്തുകൊണ്ട് ci മേശയിൽ ഉറക്കെ അടിച്ചു എണീറ്റ് സെല്ലിന്റെ അരികിലേക്ക് നടന്നു സെല്ലിനുള്ളിലേക്ക് നോക്കി.

വേറെ എവിടെയും കിട്ടിയില്ലേ ഡോ പണ്ടാരമടങ്ങാൻ എന്റെ സ്റ്റേഷൻ പരിധിയിൽ വച്ചുതന്നെ നിനക്ക് അവനെ കഴുവേറ്റാൻ തോന്നിയല്ലോ നായെ മനുശ്യന്റെ സമാധാനം കളയാനായിട്ട് എന്നുപറഞ്ഞു.

സെല്ലിനുള്ളിലെ ചെറിയ വെളിച്ചത്തിൽ അകത്തു ചുവരിൽ ചാരിയിരുന്നു കാൽമുട്ടിൽ തല വെച്ച് കിടക്കുന്ന ആൾ അലറിക്കൊണ്ട് കൈ നിലത്തു അടിച്ചുകൊണ്ട് എണീറ്റു.

പിന്നെന്തുവേണം സാറേ
എന്റെ ചങ്കിന്റെ മേൽ കൈ വച്ചവനെ വണങ്ങി പൂവിട്ടു പൂജിക്കണോഎന്ന് ചോദിച്ചു സെല്ലിനടുത്തേക്ക് നടന്നു വന്നു രാഹുൽ സെല്ലിലെ കമ്പിയിൽ പിടിച്ചു കുലിക്കി ഉറക്കെ ആ…. എന്നലറി.

എടൊ നീയാ കമ്പി ഒടിക്കോ എന്ന് ci പറഞ്ഞു

അവൻ കോപമടങ്ങാതെ കമ്പിയിൽ പിടിച്ചു കിതച്ചുകൊണ്ടിരുന്നു
എന്നാ ചെയ്‌താടോ ചെയ്തേ വയറ്തുളച്ചു ആറ് കുത്ത് കുത്തിയതും പോരാ അവന്റെ മുഖമേ തിരിച്ചറിയുന്നില്ലല്ലോ എന്ന് ci പറഞ്ഞു.

അവൻ പല്ലിറുമ്പി കണ്ണുക്കൾ ഇറുക്കിഅടച്ചു ഓർത്തു…

കാശി കുത്തേറ്റു പുറകിലേക്ക് മറിഞ്ഞുവീണു വയറ്റിൽ കൈവച്ചു കിടക്കുന്നുണ്ട്.

ബസ്സിനുള്ളിലെ ആളുകൾ പേടിച്ചു അലറി ബസ്സിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നുണ്ട്.

കാശിയെ കുത്തിയ കത്തിയുമായി കാളി തിരിഞ്ഞും മറിഞ്ഞും വീശിന്നുണ്ട്.

അലറിയോടി ഇറങ്ങുന്ന കുട്ടിയുടെ ഷോൾ വലിച്ചൂരി രാഹുൽ കാളിയുടെ കത്തിപിടിച്ച വലാംകയ്യിൽ ചുറ്റി കത്തി താഴെ വീണു.

കത്തിയെടുക്കാൻ കുനിഞ്ഞ കാളിയുടെ മുക്കിന് രാഹുൽ മുട്ടുകാൽ കയറ്റിയപ്പോൾ മൂക്കിന്റെ പാലം തകർന്നു കാളി ഇടതുകൈ കൊണ്ട് മൂക്കിൽ നീന്നു ചീറ്റിത്തെറിക്കുന്ന രക്തം തടയാൻ ശ്രമിക്കുന്നുണ്ട്.

കരുത്തനായ രാഹുൽ ഷാളിൽ ചുറ്റിയ അവന്റെ കൈ വലിച്ചു കഴുത്തിലൂടെ ചുറ്റി ബസ്സിന്റെ കമ്പിയിൽ കെട്ടി.
ഭയത്തോടെ കാളി നിലത്തു വീണുകിടക്കുന്ന കത്തി ദൂരേക്ക് തട്ടിമാറ്റി ബസ്സിൽ കാളിയും രാഹുലും കാശിയും മാത്രമേ ഒള്ളു യാത്രക്കാരെല്ലാം ഭയന്ന് ഇറങ്ങി ഓടിയ ആളുകൾ ബസ്സിലേക്കെത്തി നോക്കുന്നുണ്ട് വെളിയിൽ നിന്നു സ്ത്രീകൾ “അയ്യോ” എന്ന് നിലവിളിക്കുന്നുണ്ട്.

രാഹുൽ ഓടി കാശിയെ വാരിയെടുത്തു ബസ്സിന് പുറത്തിറങ്ങി നാട്ടുകാരിൽ ഒരാൾ ഉടുമുണ്ടഴിച്ചു കാശിയുടെ വയറിൽ ചുറ്റിക്കെട്ടി കുറച്ചു പേര് ചേർന്നു അവനെ വാരിയെടുത്തു രാഹുലിനോട് കൂട്ടത്തിലൊരാൾ ഇവന്റെ കാര്യം ഞങ്ങളേറ്റു ആ നായിന്റെ മോനെ വിടരുത് എന്ന് പറഞ്ഞു.

രക്തത്തിൽ കുളിച്ചു തളർന്നു കിടക്കുന്ന കാശിയെ നോക്കി നിറഞ്ഞൊഴുകുന്ന കണ്ണ് തുടച്ചുകൊണ്ട് രാഹുൽ ബസ്സിനുള്ളിലേക്ക് കയറി.

ഹോണടിച്ചും സൈറൺ മുഴക്കിയും വന്ന ആംബുലൻസിന്റെ ശബ്ദത്തിന് മേൽ കാളിയുടെ അലർച്ച ആ നാടാകെ ഉയർന്നു പൊങ്ങി
ആാാാാ ആആആആ……

രാഹുൽ സെല്ലിലെ കമ്പിൽ പിടിച്ചു കിതച്ചുകൊണ്ട് അവൻ ചത്തില്ലേ സാറേ എന്ന് ചോദിച്ചു അട്ടഹസിച്ചു…..

ഷാനുക്ക ഹോസ്പിറ്റലിന്റെ ഒഴിഞ്ഞു കിടക്കുന്ന ഹാളിന്റെ മൂലയിൽ നിന്നു ആരോടോഫോണിൽ ശബ്ദമുയർത്തി സംസാരിക്കുകയാണ്.

ചുണ്ടിൽ സിഗരറ്റ് എറിയുന്നുണ്ട് വലിച്ചൂതിയ പുകയിൽ ഷാനവാസിനെ വ്യക്തമായി കാണാനെ കഴിയുന്നില്ല കണ്ടാലേ അറിയാം ഒന്നിൽകൂടുതൽ കത്തിതീർന്നിട്ടുണ്ട് എന്ന്
സിഗരറ്റ് നിലത്തിട്ട് ചവിട്ടികെടുത്തിക്കൊണ്ട്
നിന്നേക്കൊണ്ട് ചെയ്യാൻ പറ്റുന്നത് നീ ചെയ്യ് എനിക്കെന്തു ചെയ്യാൻ കഴിയുമെന്നത് ഞാനും ചെയ്യാം എന്ന് പറഞ്ഞു.

മറുതലക്കൽ ഉള്ള ആൾ ഷാനവാസേ…..

ഇജ്ജ് ഈ ഫീൽഡിനെ കുറിച്ചു അന്റെ കേട്ടോയോളോട് ആദ്യമായി ചർച്ചചെയ്യണ കാലത്തു റാഫിന്റെ തറവാടുമുറ്റത്തു മൂന്നു ബസ്സുണ്ട്.
ഇജ് കണ്ടതിനേക്കാളും കൊണ്ടതിനേക്കാളും റാഫി കണ്ടിട്ടുണ്ട് കൊണ്ടിട്ടുമുണ്ട് കൊടുത്തിട്ടുമുണ്ടെടോ ഞാൻ.

ആകാശത്തൂന്ന് ഇടിവെട്ടി ഒരുദിവസംകൊണ്ട് കൂണുപോലെ പൊന്തിവന്നിട്ടല്ല റാഫി മുതലാളി ആയതും പാണ്ടിക്കാടും കൊണ്ടോട്ടിയിലും ഈ മഞ്ചേരി അങ്ങാടിയിലും മണ്ണായും ബിൽഡിങ്ങുകളായും വാങ്ങിക്കൂട്ടിയതും.

അന്നേ ഒതുക്കാൻ അതെല്ലാം വിൽക്കേണ്ടി വന്നാൽ അതും റാഫി ചെയ്യും
അതൊന്നും വേണ്ട ഷാനെ ഇന്റെ ഒരു ചെറുവിരലല്ലേ അന്റെ വളത്തുനായ ഇന്നലെ അറുത്തിട്ടൊള്ളു എന്റെ വാലാട്ടിക്കൊണ്ട് വേറെയും പത്തൻപതെണ്ണം കൂടെയുണ്ട്
എല്ലാം ഒന്നിനൊന്നു മെച്ചമുള്ളത്.

മറുതലക്കൽ ഷാനവാസ്‌ പരിഹാസത്തോടെ ചിരിച്ചു ഒരു സിഗരറ്റുകൂടെ കത്തിച്ചു

റാഫി തുടർന്നു
ഇജ്ജിപ്പോ ആദ്യമായിട്ടല്ലേ ഒരുത്തനെ കൊല്ലിക്കുന്നത് ഇജ്ജ് കണ്ടിട്ടില്ലേ ആനക്ക് നെറ്റിപ്പട്ടം കെട്ടിയപോലെ മഞ്ചേരി അങ്ങാടിയിൽ ഞാൻ പണിതുയത്തിയത് മിക്കവാറും ബിൽഡിങ്ങിന് ചുവട്ടിലെ ചതുപ്പിലും റാഫി കരുവാക്കിയിട്ടുണ്ടെടോ എട്ടോ ഒൻപതോ എണ്ണത്തിനെ നീ എടുത്തത് എന്റെ കൂട്ടത്തിലെ ഏറ്റവും ചെറുതിനെ ആണ്.

നിങ്ങളൊക്കെ പറഞ്ഞു പരത്തിയ പോലെ നാസ് ബസ്സിലെ പണിക്കാർ മുഴുവൻ ഗുണ്ടകൾ തന്നെയാടോ വെട്ടിയും കൊന്നും ശീലിച്ച നല്ല അസ്സൽ പാണ്ടി സ്വഭാവമുള്ള കാരിമാടൻ മാർ നീ ഒരുങ്ങിക്കോ ഷാനെ പൂട്ടും അന്റെ വണ്ടികൾ റാഫി ആമതാഴിട്ട് പൂട്ടും കിതച്ചുകൊണ്ട് ശ്വാസമെടുക്കാതെ റാഫി പറഞ്ഞു നിർത്തി.

എങ്കിലും റാഫിക്ക് അറിയാം അവനും അത്ര മോശക്കാരനല്ല പണം തന്നെക്കാൾ കുറവായിരിക്കും പക്ഷെ ഷാനവാസ്‌ കോഴിക്കോട്ടെങ്ങാടിയിലെ ചന്തയിൽ വളർന്നവനാ.

ഷാനവാസ്‌ വലിച്ചു തീർന്നിട്ടില്ലാത്ത സിഗരറ്റ് കയ്യിലിട്ട് ഞരടി കെടുത്തി.

റാഫിയെ അന്റെ കയ്യിലുള്ള ഞാഞ്ഞൂലു പോലത്തെ അവറ്റകളെ ആണോ ഇജ്ജിങ്ങനെ വലുതാക്കി ഗുണ്ടകൾ എന്നൊക്കെ വിളിക്കുന്നത്

ഷാൻ കണ്ടിട്ടുണ്ട് കോഴിക്കോട് പാളയത്ത് മീൻ മണക്കുന്ന ഉസുരുള്ള ആൺകുട്ടികൾ ചളിയിൽ താഴ്ന്ന ഉരു തോളിലിട്ട് പൂപോലെ ഉയർത്തുന്ന അസ്സല് ഗുണ്ടകൾ അവർ ഷാനിനെ അന്ന് ഭായ് എന്നാ വിളിക്കാറ് അത് അനക്ക് തിരിയും
ആ കഥകളൊക്കെ അന്റെ തറവാട്ടുകാർക്കും തിരിയും അതോണ്ടാ ഞാൻ ആദ്യേ പറഞ്ഞത് അനക്ക് ചെയ്യാൻ പറ്റുന്നത് ഇജ്ജ് ചെയ്യ് എന്ന്പറഞ്ഞ് ഷാനവാസ്‌ ഫോൺ കട്ട് ചെയ്തു……,

തുടരും…

Leave a Reply

Your email address will not be published. Required fields are marked *