
ഹൃദയ താളത്തിന്റെ പ്രണയസ്വരം
രംഗം 1
എന്റെ പൊന്നുമമ്മയല്ലേ ഇത് കഴിക്ക്, ഫുഡ് കഴിച്ചാൽ അല്ലെ മെഡിസിൻ കഴിക്കാൻ പറ്റും മമ്മ,ഞാൻ ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി,ഇന്ന് നമ്മുടെ ലത ടീച്ചറിന് പകരം പുതിയ സർ വരുന്ന ദിവസമാണ്. ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയാൽ മമ്മാടെ സാറകുട്ടിക്ക് വഴക്ക് കിട്ടും മമ്മാ.
സാറ അവളുടെ മമ്മയുടെ വായിൽ ഭക്ഷണം വെച്ച് കൊടുത്തു. അൽപ്പം അനുസരണക്കേട് കാണിച്ചെങ്കിലും പതിയെ അവർ അത് കഴിച്ച് തീർത്തു.
ന്റെ കുട്ടിയെ നീ ഇത് വരെ ക്ലാസ്സിന് പോയില്ലേ?
ഇല്ല ജമീലാന്റി, മമ്മ ഇന്നും ഫുഡ് കഴിക്കാൻ മടി കാണിച്ചു.
മോള് പോയിക്കോ പാത്രങ്ങൾ ഒക്കെ ഞാൻ കഴുകി വെച്ചോളാം.
വേണ്ട ആന്റി, ഇപ്പോൾ തന്നെ ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.
നീ കോളേജിൽ പോവുമ്പോൾ നിന്റെ മമ്മക്ക് ഞാൻ കൂട്ടിരിക്കുന്നതാണോ വലിയ ബുദ്ധിമുട്ട്. നാസർക്ക പണിക്ക് പോയി കഴിഞ്ഞാൽ ഞാൻ അവിടെ ഒറ്റയ്ക്കല്ലേ ഇവിടെ ആവുമ്പോൾ ന്റെ ചങ്ങായി ആനി ഇണ്ടല്ലോ. ഓൾ ഒന്നും മിണ്ടില്ലെങ്കിലും എനിക്ക് ഓളോട് മിണ്ടാലോ. നീ വേഗം പോവാൻ നോക്ക്.
ഉം.
നീ വല്ലതും കഴിച്ചോ?
ആ, ആന്റി. ആന്റി കഴിച്ചോ?
ആ ഞാൻ നാസർക്കാന്റെ കൂടെ തന്നെ കഴിച്ച്.
സാറ കോളേജിലേക്ക് പോവനൊരുങ്ങി. മമ്മയുടെ കവിളിൽ മുത്തം കൊടുത്ത് ജമീലയോടും യാത്ര പറഞ് അവൾ കോളേജിലേക്ക് പുറപ്പെട്ടു. ബസ്സ്റ്റോപ്പിലേക്ക് 15 മിനുട്ട് നടക്കാനുണ്ട്. ആദ്യം വന്ന ബസിലേക്ക് അവൾ കയറി. കോളേജിൽ എത്തി. സെന്റ് തോമസ് വുമൺസ് കോളേജ് എന്ന് മഞ്ഞ നിറമുള്ള ബോർഡിൽ കറുപ്പ് മഷിയിൽ എഴുതിയിട്ടുണ്ട്. വിശാലമായ മുറ്റം അവിടെ കുറച്ച് ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മൂന്ന് നില കെട്ടിടം. സാറ കോളേജിന്റെ മുറ്റത്തൂടെ നടന്ന് നീങ്ങി. പ്രിൻസിപ്പളിന്റെ കണ്ണ് വെട്ടിച്ച് മുകളിലെ സ്റ്റെപ്പ് കയറി. അവളുടെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു. പതിവുപോലെ ക്ലാസ്സ് തുടങ്ങിയിരിന്നു. ലത ടീച്ചറിന് പകരം വന്ന പുതിയ സാറാണ്. ലത ടീച്ചറിന് സാറയുടെ കാര്യങ്ങളൊക്കെ അറിയുന്നത് കൊണ്ട് വൈകി വന്നാലും അവളെ വഴക്ക് ഒന്നും പറയാറില്ല.
മെ ഐ കം ഇൻ സർ?
സാറ പതിയെ ചോദിച്ചു.
യെസ് കം ഇൻ .
സാർ അവളുടെ മുഖത്തേക്ക് നോക്കി. നിഷ്കളങ്കമായ മുഖം.കണ്മഷി എഴുതാത്തകണ്ണുകൾ.കോളേജ് യൂണിഫോം ആണ് വേഷം.ചമയങ്ങളില്ലാത്ത മുഖം എങ്കിലും മുഖത്തൊരു ദൈവീക ഭാവം.
സോറി സർ ഞാൻ കുറച്ചു ലേറ്റ് ആയിപ്പോയി.
ഹെയ് അത് സാരമില്ലടോ.,ഞാൻ റോഷൻ ,നിങ്ങളുടെ പുതിയ ഇംഗ്ലീഷ് സാറാണ്. എല്ലാവരെയും ഞാൻ പരിചയ പെട്ടു കഴിഞ്ഞു. ഇനി താൻ സ്വയം ഒന്ന് പരിചയ പെടുത്തൂ.
ഞാൻ സാറ. കോട്ടയം ആണ് എന്റെ നാട്. എന്റെ അംബിഷൻ ഒരു ടീച്ചർ ആവണമെന്നാണ്.
അവൾ പതുക്കെ പറഞ്ഞു നിർത്തി.
ഓക്കേ സാറ പ്ലീസ് സിറ്റ്ഡോൺ.
ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് ഞാൻ ക്ലാസ്സ് എടുക്കുന്നില്ല. നിങ്ങൾ ബുക്സ് ഒന്ന് റീഡ് ചെയ്യൂ.
അൽപ്പസമയത്തിന് ശേഷം ബെല്ലടിച്ചു.റോഷൻ ക്ലാസ്സിൽ നിന്ന് പോയതിനു ശേഷം എല്ലാവരും റോഷനെ കുറിച്ചായിരിന്നു സംസാരം.
എന്നാലും ന്തൊരു ലൂക്കാണ് റോഷൻ സാർ. ഡ്രസിങ് ഒക്കെ ന്തൊരു പെർഫെക്ടാണ്. വല്ലാത്തൊരു മൊഞ്ചു തന്നെ, ആ ചിരി ഒരു രക്ഷയുമില്ല. മോളെ സാറ ഈ അടിവയറ്റിൽ മഞ് വീഴുന്ന ഫീലിംഗ് എന്നൊക്കെ പറയുന്നത് ഇതാണെന്ന തോന്നുന്നേ.
സുമയ്യ സാറയെ നോക്കി പറഞ്ഞു.
എനിക്ക് അങ്ങനെയൊന്നും തോന്നിയില്ല.
സാറ അൽപ്പം ഗൗരവത്തിൽ പറഞ്ഞു.
അതിന് നീ എപ്പോഴും വേറെ ഏതോ ലോകത്തല്ലേ.
സുമയ്യ യുടെ മറുപടി കേട്ട് സാറയുടെ മുഖം മങ്ങി.
സുമയ്യ റോഷൻ എങ്ങനെ യുണ്ടെടി കേൾക്കാൻ അടിപൊളി അല്ലെ?
നിനക്ക് വട്ടാണ്. അങ്ങേർക്ക് ഭാര്യയും മക്കളൊക്കെ ഉണ്ടാവും.
ഹേയ്. ഇല്ല മോളെ സാറ എനിക്ക് അങ്ങനെ തോന്നുന്നില്ല. സാറിനെ കണ്ടാലേ അറിയാം ആളൊരു ബാച്ച്ലർ ആണെന്ന്. സാറ യ്ക്ക് അങ്ങനെരു ഡൌട്ട് ഉണ്ടെങ്കിൽ ഞാൻ നാളെ റോഷൻ സാറിനോട് ചോദിച്ചാലോ.
അയ്യോ വേണ്ട മോളെ സുമി എനിക്കൊരു ഡൌട്ടുമില്ല.
സാറ സുമയ്യയോട് കൈകൂപ്പി കൊണ്ട് പറഞ്ഞു. പഠിത്തവും വാർത്താനവും പറഞ് കോളേജ് വിടാൻ സമയമായാതവർ അറിഞ്ഞില്ല.സാറ ഒഴികെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഇന്ന് റോഷൻ സാറിനെ കുറിച്ചായിരിന്നു സംസാരിച്ചത്. സാറ വീട്ടിലേക്ക് മടങ്ങിയെത്തി. അവൾ എത്തിയപ്പോൾ ജമീല അവരുടെ വീട്ടിലേക്ക് പോയി. സാറ ഫ്രഷായി വന്ന് ചായ ഉണ്ടാക്കി മമ്മയ്ക്ക് കൊടുത്തു. ശേഷം അവളും കുടിച്ചു. അവൾ പാത്രം കഴുകി വെച്ചപ്പോഴേക്കും ട്യൂഷന് വേണ്ടി കുട്ടികൾ വന്നു. 4.30 തൊട്ട് 6.30വരെ സാറ കുട്ടികൾക്ക് ട്യൂഷൻ എടുക്കും. ടീച്ചിങ് അവൾക്ക് ഇഷ്ടമുള്ള പരിപാടി ആയത് കൊണ്ട് അവൾ അത് സന്തോഷത്തോടെ ചെയ്യും. ശേഷം രാത്രി ഭക്ഷണം ഉണ്ടാക്കിവെക്കും മമ്മക്ക് വാരി കൊടുക്കും അവളും കഴിക്കും പിന്നെ അവളുടെ ഏക അനുജൻ ജോയിയെ വീഡിയോ കോൾ ചെയ്ത് സംസാരിക്കും ഇങ്ങനെയായിരിന്നു സാറയുടെ ഒരു ദിവസം. മിക്കപ്പോഴും ഇങ്ങനെ തന്നെയായിരുന്നു അവളുടെ ദിവസം.
രംഗം 2
പതിവുപോലെ നേരത്തെയുണർന്ന് മുറ്റം അടിച്ചുവാരി, ഡ്രെസ്സുകൾ അലക്കി ,മമ്മയെ പല്ലുതേപ്പിച്ചു കുളിപ്പിച്ച് ,രാവിലത്തെയും ഉച്ചക്കത്തെയും ഫുഡ് ഉണ്ടാക്കി കോളേജിലേക്ക് പുറപ്പെട്ടു. കോളേജിൽ എത്തി ഇന്നും പത്ത് മിനുട്ട് ലേറ്റ് ആണ്. റോഷൻ സാർ ക്ലാസ്സ് തുടങ്ങിയിരിക്കുന്നു. സാറ ടെൻഷനോടെ ക്ലാസ്സിൽ കയറി റോഷൻ സാർ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു ക്ലാസ്സിൽ കയറാൻ പറഞ്ഞു.സാറ സന്തോഷത്തോടെ സുമയ്യയുടെ അടുത്ത് പോയിരിന്നു. റോഷൻ സാർ ക്ലാസ്സ് തുടർന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം പതിവുപോലെ സാറ ക്ലാസ്സിൽ ലേറ്റ് ആയിട്ടാണ് എത്തിയത്. പക്ഷെ എന്നത്തേയും പോലെ റോഷൻ സാറിന്റെ മുഖത്ത് പുഞ്ചിരി ഇല്ലായിരുന്നു പകരം നല്ല ദേഷ്യമായിരിന്നു. അവളെ കണ്ടപ്പോൾ റോഷൻ സാറിന് ദേഷ്യം കൂടുന്നത് പോലെ അവൾക്ക് തോന്നി.
നീയൊക്കെ ന്തിനാടി ഇങ്ങോട്ടേക്ക് വരുന്നത്. ഇന്നലെ ഞാൻ നടത്തിയ ക്ലാസ്സ് ടെസ്റ്റ് ന്റെ പേപ്പറാണ് ഇത്. നിനക്ക് കിട്ടിയ മാർക്ക് അറിയേണ്ടേ സാറ ജോസഫ് അമ്പതിൽ പത്രണ്ട് മാർക്ക്. കയ്യിലെ പരീക്ഷ പേപ്പർ പൊക്കി പിടിച്ച് റോഷൻ ദേഷ്യത്തോടെ പറഞ്ഞു.
ഇങ്ങനെ തോന്നുന്ന സമയത്തൊക്കെ കേറി വന്നാൽ പിന്നെ ഈ മാർക്ക് അല്ലാതെ വേറെ എന്ത് കിട്ടാനാ. ഇങ്ങനെയാണെങ്കിൽ ഇനി മുതൽ ഇങ്ങോട്ട് വരണമെന്ന് ഇല്ല.
ക്ലാസ്സിലെ എല്ലാവരും ഞെട്ടി ഇരിക്കുകയാണ്. റോഷൻ സാറിനെ ആദ്യമായിട്ടാണ് എല്ലാവരും ഇത്ര ദേഷ്യത്തിൽ കാണുന്നത്. അതുപോലെ ക്ലാസ്സിലെ ടോപ്പറായ സാറയ്ക്ക് ആദ്യമായിട്ടാണ് ഇത്ര കുറവ് മാർക്ക് കിട്ടുന്നത്. സാറ സങ്കടത്തോടെ തല കുനിച്ചു നിന്നു.
ഇന്ന് നീ എന്റെ ക്ലാസ്സിൽ കയറേണ്ട പുറത്ത് നിന്നാൽ മതി.
കണ്ണുനീർ തുടച്ച് സാറ ക്ലാസ്സിന് പുറത്ത് നിന്നു. പറഞ്ഞത് അൽപ്പം കൂടിപ്പോയോ എന്ന് റോഷന് തോന്നി. പക്ഷെ അവൻ അത് പുറത്ത് കാണിച്ചില്ല. അവിടെ ജോയിൻ ചെയ്ത മുതൽ അവന് സാറയോട് പ്രത്യേക സ്നേഹമായിരിന്നു. എന്നും അവളോട് സ്നേഹത്തോടെ മാത്രമേ അവൻ പെരുമാറിയിട്ടുള്ളൂ. അന്നേ ദിവസം ക്ലാസ്സ് കഴിഞ്ഞ് പോവാൻ നേരം അവൻ അവളുടെ മുഖത്തുപോലും നോക്കിയില്ല. അത് സാറയിൽ വല്ലാത്തൊരു വേദനയുണ്ടാക്കി. അന്ന് ക്ലാസ്സിലെ ആരും അവളെ സങ്കടപെടുത്തേണ്ടാന്ന് കരുതി അവളോട് അതിനെ കുറിച്ചൊന്നും ചോദിച്ചില്ല. വീട്ടിൽ തിരിച്ചെത്തി സാറ ഒരുപാട് കരഞ്ഞു. ഡാഡി യുടെ ഫോട്ടോ കെട്ടിപിടിച്ച് അവൾ പൊട്ടികരഞ്ഞു.
ഡാഡി,ഡാഡി ന്തിനാ എന്നെ തനിച്ചാക്കിപോയത്. എനിക്ക് സങ്കടം പറയാൻ ആരുമില്ല ഡാഡി. ഡാഡി ആഗ്രഹിച്ചപ്പോലെ എനിക്ക് ടീച്ചറാവനൊന്നും എനിക്ക് കഴിയില്ല ഡാഡി. ഇനി ഞാൻ കോളേജിലേക്ക് പോവുന്നില്ല . ഡാഡിഎന്നോട് ക്ഷമിക്കണം ഡാഡി യുടെ ആഗ്രഹം എന്നെ കൊണ്ട് നിറവേറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഡാഡി….സാറയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
രംഗം 3
റോഷൻ സാറിന്റെ മുഖത്ത് ഇന്നും പുഞ്ചിരി ഇല്ല. സാറ ഇരിക്കുന്ന ഭാഗത്തേക്ക് റോഷൻ നോക്കി അവളിന്നും ലീവാണ്. ഞാൻ പറഞ്ഞത് കുറച്ച് കൂടിപ്പോയി അതുകൊണ്ടാവും അവൾ ക്ലാസ്സിൽ വരാത്തത്. അത്രക്കൊന്നും പറയേണ്ടിയിരുന്നില്ല റോഷന് വല്ലാത്തൊരു കുറ്റബോധം തോന്നി.
ഇന്നേക്ക് അവൾ ക്ലാസ്സിൽ വന്നിട്ട് നാല് ദിവസമായി. എനിക്ക് ക്ലാസ്സ് എടുക്കാനേ തോന്നുന്നില്ല. ഇന്ന് എന്തായാലും രജിസ്റ്ററിൽ നിന്ന് അവളുടെ അഡ്രസ് തപ്പിപ്പിടിച്ച് അവളുടെ വീട്ടിലേക്ക് പോവണം അല്ലെങ്കിൽ എനിക്കൊരു സമാദാനവും ഉണ്ടാവില്ല. റോഷൻ ആത്മഗദം പറഞ്ഞു. ലഞ്ച് ബ്രേക്കിന് റോഷൻ അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. അവൻ കാർ പാർക്ക് ചെയ്ത് സാറയുടെ വീട്ടിന്റെ മുറ്റത്തേക്ക് നടന്ന് നീങ്ങി. ചെറിയ ഒരു നില കെട്ടിടം. ചുറ്റും നിശബ്ദത. കോളിങ്ബെല്ലിന് അടുത്തായി ബ്ലാക്ക് അക്രലിക് ബോർഡിൽ സിൽവർ കളറിൽ സാറ വില്ല എന്നെയുതിയിട്ടുണ്ട്. അവൻ ബെല്ലിൽ വിരൽ അമർത്തി. അൽപ്പസമയത്തിന് ശേഷം സാറ വാതിൽ തുറന്നു. പിങ്ക് നിറമുള്ള ചുരിദാർ നെറ്റിയിൽ അവിടെ ഇവിടെയായി കാണുന്ന വിയർപ്പുത്തുള്ളികൾ ചമയങ്ങളില്ലാത്ത മേനി.റോഷൻ സാറിനെ കണ്ടതും
സാർ ഇവിടെ!കയറിയിരിക്കൂ…
ഉം. ഇവിടെ വേറെ ആരുമില്ലേ.
ഞാനും എന്റെ മമ്മയെ ഉള്ളൂ.
സാർ അകത്തേക്ക് വാ. ഇതാണ് എന്റെ മമ്മ. മമ്മാ…ഇത് ഞാൻ പഠിക്കുന്ന കോളേജിലെ സാറാണ്.
റോഷൻ സാറയുടെ മമ്മയെ നോക്കി.
അധികം പ്രായം തോന്നിക്കാത്ത സ്ത്രീ. സാരിയാണ് വേഷം.മകൾ പറയുന്നത്കേട്ട് ഒരു വികാരവും ഇല്ലാതെ അവളെ തന്നെ നോക്കി ചാരുകസേരയിൽ ഇരിക്കുകയാണ് അവർ.സാറ മേശയുടെ മുകളിൽ വെച്ച ഫോട്ടോ കയ്യിൽ എടുത്തു.
ഇതാണ് എന്റെ ഡാഡി ഡാഡിക്ക് ബേക്കറിയിലായിരിന്നു ജോലി. ഡാഡി കൊണ്ടുവരുന്ന മധുരപലഹാരങ്ങൾ പോലെ മധുരമുള്ളതായിരിന്നു ഞങ്ങളുടെ ജീവിതവും. ഞാനും ഡാഡി യും മമ്മയും പിന്നെ എന്റെ ബ്രദർ ജോയും അടങ്ങിയ സന്തോഷം നിറഞ്ഞ ജീവിതം. ഞങ്ങളുടെ ജീവിതത്തിൽ സങ്കടങ്ങൾ ഇല്ലായിരുന്നു. ചെറിയ സങ്കടങ്ങൾ ഉണ്ടായാൽ തന്നെ ഡാഡി യുടെ ചെറിയ തമാശ കേട്ടാൽ അതൊക്കെ അലിഞ്ഞു പോവുമായിരിന്നു.ന്റെ ഡാഡി ക്ക് തമാശ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഒരു പ്രത്യേക കഴിവായിരിന്നു.ഡാഡി ആയിരുന്നു ശരിക്കും ഈ വീടിന്റെ സ്പന്ദനം.എന്റെ മമ്മ ഒരു പാവമായിരുന്നു അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ്. ഞാൻ ഡാഡി നെ പോലെയും എന്റെ ബ്രദർ ജോയ് മമ്മയെ പോലെയുമാണെന്നാ എല്ലാവരും പറയാറ്. എന്റെ പ്ലസ് ടു റിസൾട്ടിൽ ഫുൾ A PLUS കിട്ടിയ കാര്യം ഡാഡിയോട് പറയാനായി കാത്ത് നിന്ന ഞങ്ങളെ തേടി എത്തിയത് ഡാഡിയുടെ മരണ വാർത്തയായിരുന്നു. ബേക്കറിയിൽ നിന്ന് കുഴഞ്ഞുവീണതാ ആശുപത്രിയിൽ എത്തും മുൻപേ മരണപെട്ടിരുന്നു.
സാറ പൊട്ടി കരഞ്ഞു. ഞങ്ങളെ തനിച്ചാക്കി ഡാഡി കർത്താവിന്റെ അടുക്കലേക്ക്പ്പോയി
ആ സങ്കടം ഞങ്ങൾക്ക് സഹിക്കാൻ പറ്റിയില്ല. ഞങൾ ആകെ തളർന്നുപോയി. പിറ്റേ ദിവസം മമ്മ പരസ്പ്പര ബന്ധമില്ലാതെ എന്തൊക്കെയോസംസാരിക്കാൻ തുടങ്ങി.മമ്മയുടെ മാനസിക നില തെറ്റിയെന്ന് എല്ലാവരും പറഞ്ഞപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി. ഒന്നുറക്കെ കരയാൻ പോലും പറ്റാതെ ഞാനും എന്റെ ജോയും ദിവസങ്ങൾ തള്ളി നീക്കി. ഡാഡി ഉണ്ടായിരുന്ന സമയത്ത് ഒരുപാട് കുടുംബക്കാർ ഒക്കെ ഉണ്ടായിരിന്നു. പിന്നീട് ആരും നമ്മളെ തിരിഞ്ഞു നോക്കിയില്ല. മമ്മയുടെ അനുജത്തിമാർ ഇടയ്ക്ക് വരും കുറ്റപ്പെടുത്താൻ മാത്രമായിട്ട്. ഡാഡിയുടെ ആത്മാർത്ഥ സുഹൃത്തായ നാസർ അങ്കിളും ഫാമിലിയുമായിരിന്നു ഞങ്ങൾക്കുള്ള ഏക ആശ്വാസം. നാസർ അങ്കിളിന് ഒറ്റ മോനാണ്. അവർ ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ മനേജറാണ്. അവരുടെ സഹായത്തിൽ എന്റെ ജോ യ്ക്ക് അവിടെ സൂപ്പർ മാർക്കറ്റിൽ ഒരു ജോലി ശരിയാക്കിത്തന്നു. എന്നെയും അവനെയും നല്ലപോലെ പഠിപ്പിക്കണമെന്നായിരിന്നു ഡാഡി യുടെ ആഗ്രഹം. പക്ഷെ ഡാഡി പോയപ്പോൾ കുടുംബം മുന്നോട്ട് പോവാനും മമ്മയെ ചികിൽസിക്കാനും ഒക്കെആയി എന്നെക്കാളും ഒരു വയസ് കുറവുള്ള എന്റെ ബ്രദർ വിദേശത്ത് പോവാൻ തീരുമാനിച്ചു. പഠിക്കേണ്ട ചെറിയ പ്രായത്തിൽ തന്നെ അധ്വാനിക്കാൻ പോവേണ്ടി വന്നു എന്റെ കുഞ്ഞനുജന്.
എന്നെ പഠിപ്പിച്ച് ഒരു ടീച്ചർ ആക്കണമെന്നായിരിന്നു എന്റെ ഡാഡിയുടെ ആഗ്രഹം. പ്ലസ് ടു വിൽ നല്ല മാർക്കുണ്ടായിട്ടും ഗവണ്മെന്റ് കോളേജിൽ അപ്ലിക്കേഷൻ കൊടുക്കാനൊന്നും ആ സമയത്ത് പറ്റിയിരുന്നില്ല. പിന്നെ ഡാഡി യുടെ ചങ്ങാതി നാസർ അങ്കിളിനോട് ഡാഡി എപ്പോഴും എന്നെ ടീച്ചർ ആക്കണമെന്ന് പറയുമായിരിന്നു. അതുകൊണ്ട് നാസർ അങ്കിളിന്റെ മകൻ എന്റെ സ്പോൺസർ ആയി. അങ്ങനെ അവരുടെ ചിലവിലാണ് ഞാൻ പഠിക്കുന്നത്.
എക്സാമിന്റെ തലേന്ന് സൂപ്പർ മാർക്കറ്റിലെ അരിച്ചാക്ക് എടുത്തിട്ട് നടുവേദനയെടുക്കുന്നു സാറേച്ചി ന്ന് ജോ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി. അന്ന് രാത്രി എത്ര ശ്രമിച്ചിട്ടും എനിക്ക് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. എക്സാമിന് വരേണ്ടയെന്ന ആദ്യം കരുതിയെ പിന്നെ ഇതിന്റെ ഉള്ളിൽ ഇരുന്നാൽ എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നിയപ്പോഴാ കോളേജിലേക്ക് വന്നേ പക്ഷെ അറിയുന്ന ഉത്തരം പോലും എഴുതാൻ ഞാൻ നന്നേ പാട് പെട്ടു. അതുകൊണ്ടാണ് മാർക്ക് കുറഞ്ഞത് അല്ലാതെ പഠിക്കാൻ താല്പര്യമില്ലാത്തത് കൊണ്ടല്ല.
സാറ ആർത്തുകരഞ്ഞു.
സാറാ….പ്ലീസ് കരയല്ലേ സോറി,ഞാൻ ഇതൊന്നും അറിഞ്ഞില്ല. തന്റെ മാർക്ക് ലിസ്റ്റ് നോക്കിയപ്പോൾ എല്ലാ പ്രാവിശ്യവും ടോപ്പെറായ തനിക്ക് ഞാൻ പഠിപ്പിച്ചിട്ട് മാർക്ക് കുറഞ്ഞുപോയി എന്ന് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി അതാണ് തന്നോടും ഞാൻ കാണിച്ചത്. സോറി സാറ ഐ ആം വെരി സോറി.
ഹേയ് സാർ എന്നോട് സോറി ഒന്നും പറയേണ്ട. സാറിന്റെ വായിൽ നിന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ എനിക്ക് സങ്കടമായെന്നത് സത്യം തന്നെയാ. കോളേജിൽ ഇനി പോവേണ്ട എന്നൊക്കെ ഞാൻ തീരുമാനിച്ചതാ പക്ഷെ എനിക്കെന്റെ ഡാഡി യുടെ ആഗ്രഹം സാധിച്ചുകൊടുക്കണം. അതിന് പഠിച്ചേ മതിയാവൂ. പിന്നെ ഞാൻ ലീവെടുത്തത്, മമ്മയെ പുതിയ ഡോക്ടറെ കാണിച്ചിരുന്നു. എല്ലാവരും പറയുന്നത് പോലെ മമ്മക്ക് ഭ്രാന്തൊന്നുമല്ല. ഡിപ്പ്രെഷൻ ആണെന്ന ഡോക്ടർ പറയുന്നത്. അതുകൊണ്ട് കുറച്ചു ദിവസം മമ്മയുടെ കൂടെ ഇരുന്ന് രാവിലെയും വൈകിട്ടും കുറച്ചു നേരം നടത്തിച്ച് വെയിലൊക്കെ കൊള്ളിക്കാനും നല്ല നല്ല കാര്യങ്ങൾ മമ്മയോട് സംസാരിക്കാനും പറഞ്ഞു. പിന്നെ മമ്മയും കൂട്ടി കുറച്ചു യാത്രയൊക്കെ പോവാനും പറഞ്ഞു. അതുകൊണ്ട് ലീവ് എടുത്തതാ. ന്റെ ഇശോയെ….സാർ ഇരിക്ക് സാറിന് ഒരു ഗ്ലാസ് വെള്ളം പോലും ഞാൻ തന്നില്ലാലോ. എന്റെ ഓരോ കഥകൾ പറഞ്ഞിട്ട് ഞാൻ സാറിനെ ബോറടിപ്പിച്ചു അല്ലെ സോറി.
ഹേയ് അതൊന്നും സാരമില്ല. ഇപ്പോ ഒന്നും വേണ്ട,ഞാൻ ഇനിയും വരും അപ്പൊ ഇയാൾ നല്ല ചായയും കടിയൊക്കെ ആക്കിയിട്ട് എന്നെ കാത്തുനിന്നെച്ചാലും മതി. പിന്നെ ഇയാൾ പറഞ്ഞതൊന്നും വെറും കഥകളായിട്ട് എനിക്ക് തോന്നിയില്ല. താൻ അനുഭവിച്ച അതെ വേദന എനിക്കുമുണ്ടായി. എന്ന ശരി ഞാൻ പോട്ടെ നാളെ കോളേജിൽ വെച്ച് കാണാം. പിന്നെ, ഇത് എന്റെ നമ്പർ ആണ് എന്താവിശ്യം ഉണ്ടെങ്കിലും വിളിക്കണം. ബുദ്ധിമുട്ടില്ലെങ്കിൽ തന്റെ നമ്പർ എനിക്കൊന്ന് തരുമോ.
അവൾ ഒരു മടിയും കൂടാതെ നമ്പർ കൈമാറി.
താൻ ഇനിയൊരിക്കലും കരയരുത്. തന്റെ സങ്കടങ്ങളൊക്ക കർത്താവ് ഒരു ദിവസം എല്ലാം ഒരുമിച്ച് മാറ്റി തരും.
സാറ പുഞ്ചിരിച്ചു.
രംഗം 4
പതിവുപോലെ സാറ കോളേജിലെത്തി. റോഷൻ സാർ അവളെ പുഞ്ചിരിയോടെ നോക്കി. അവൾ ക്ലാസ്സിൽ ഇല്ലാത്തിരുന്നപ്പോൾ തോന്നിയ വിഷമങ്ങളെല്ലാം മാഞ്ഞുപോയി. കൂടുതൽ ഉന്മേഷത്തോടെ അവൻ ക്ലാസ്സെടുത്തു. അവളുടെ ആ മുഖത്തെ ദൈവീകഭാവം അവന്റെ ഹൃദയത്തിന്റെ അൽത്താരാകൂട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു.ദിവസങ്ങൾകടന്നുപോയി. പതിവുപോലെ സാറ കോളേജിലെത്തിയപ്പോൾ സുമയ്യയും കൂട്ടരും വട്ടം കൂടി കാര്യമായ എന്തോ ചർച്ചയിലാണ്. സാറ അവരുടെ അടുത്തേക്ക് ചെന്നു.
സാറാ..നീയൊരു കാര്യം അറിഞ്ഞോ,അപ്പുറത്തെ ക്ലാസ്സിലെ സ്റ്റെല്ല റോഷൻസാറിനെ പ്രൊപ്പോസ് ചെയ്തെന്ന്.
എന്നിട്ടോ?
എന്നിട്ട് എന്താവാൻ അങ്ങേരെ കയ്യിൽ നിന്നും കണക്കിന് കിട്ടിയെന്ന കേട്ടത്,എന്തായാലും അവൾക്കത് വേണം കോളേജിലെ ഐശ്വര്യറായി ആണെന്ന അവളുടെ വിജാരം.
സുമി നിനക്ക് റോഷൻസാറിനെ പ്രൊപ്പോസ് ചെയ്യേണ്ടേ സ്റ്റെല്ല റോഷനെക്കാളും നീ അന്ന് പറഞ്ഞപ്പോലെ സുമയ്യ റോഷൻ തന്നെയാണ് മാച്ച്
സാറ സുമയ്യ യെ കളിയാക്കി ചോദിച്ചു.
വേണ്ട മോളെ. സുന്ദരിയായ സ്റ്റെല്ലയെ വേണ്ട ന്നു വെച്ച അങ്ങേര് എന്നോട് എന്തായാലും യെസ് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.
അങ്ങനെ പറയല്ലേ സുമി വേണമെങ്കിൽ റോഷൻ സാറിനോട് പറഞ്ഞിട്ട് നമ്മൾ ഹെല്പ് ചെയ്യാട്ടോ.
വേണ്ടേ വേണ്ടേ ഞാനെന്തെങ്കിലും കോമഡി പറഞ്ഞുവെന്ന് വിചാരിച്ചിട്ട് അതൊക്കെ നിങ്ങൾ സാറിനോട് പോയി പറഞ്ഞാൽ നിങ്ങൾക്കും അങ്ങേരെ കയ്യിൽ നിന്ന് നല്ലോണം കിട്ടും.
പിന്നെ സ്റ്റെല്ലയെ പോലെ നമ്മൾക്ക് വട്ടല്ലേ ഇതൊക്കെ സാറിനോട് പ്പോയി പറയാൻ,നീ ഇങ്ങനെരു മണ്ടി ആയിപ്പോയല്ലോടി ന്ത് പറഞ്ഞാലും വിശ്വാസിച്ചോളും പ്പോയി എന്തെങ്കിലും പഠിക്കാൻ നോക്ക്.
സാറയും ഫ്രണ്ട്സും സുമയ്യയെ കളിയാക്കി പറഞ്ഞു.
കളിയും ചിരിയും പഠിപ്പും ആയിട്ട് രണ്ടു വർഷങ്ങൾ കടന്നുപ്പോയി.
രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നാണ് ഫൈനൽ ഇയർ ന്റെ എക്സാം. സാറ എക്സമെഴുതുന്ന തിരക്കില്ലാണ് ഇന്ന് ലാസ്റ്റ് എക്സ്സാമാണ്. സാറ സന്തോഷത്തോടെ അത് എഴുതി തീർത്തു. റോഷൻ സാർ ഇടയ്ക്ക് വിളിച്ചുസംസാരിക്കും അതവൾക്ക് വലിയ ആശ്വാസമായിരിന്നു. മമ്മയുടെ അനുജത്തിമാർ ഇടയ്ക്ക് വരും എന്നിട്ട് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചിട്ട് പോവും. അവർക്ക് സാറ കോളേജിൽ പോവുന്നതും പഠിക്കുന്നതൊന്നും തീരെ ഇഷ്ടമില്ലായിരിന്നു. മമ്മയെ നോക്കാതെ കോളേജിൽ ചുറ്റാൻ പോവുന്നു എന്നാണ് അവരുടെ വാദം സാറ അവരെ വാദിച്ചു ജയിക്കാനൊന്നും പോവാറില്ല. കുടുംബം എന്ന് പറഞ് ആകെ ഉള്ളത് അവരല്ലേ അതും കൂടി നഷ്ടപ്പെടുത്തണ്ടന്ന് കരുതി മിണ്ടാതെ നിൽക്കും. എക്സാം കഴിഞ് സാറ വീട്ടിലേക്ക് തിരിച്ചെത്തി ചായ ഉണ്ടാക്കുകയായിരിന്നു.
മോളെ…സാറാ
അവളുടെ അടുത്ത് നിന്ന് ആ വിളി കേട്ടപ്പോൾ സാറ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി.
മമ്മ മമ്മാ…ഒരിക്കൽ കൂടി എന്നെ ഒന്നങ്ങനെ വിളിക്ക് മമ്മ
മോളെ സാറ,ഡാഡി നമ്മളെ വിട്ട് പോയിയല്ലേ
നിറക്കണ്ണുകളോടെ ആനി പറഞ്ഞു.സാറ മമ്മയെ കെട്ടിപിടിച്ചു.
ഇല്ല മമ്മ നമ്മൾക്ക് കാണാൻ പറ്റുന്നില്ലെങ്കിലും ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്.
അവൾ മമ്മയ്ക്ക് ഒരായിരം ചുംബനങ്ങൾ കൊടുത്തു. മമ്മയെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. ഡാഡി പോയതിനുശേഷം ഹൃദയതാളംതെറ്റി പരസ്പര ബന്ധമില്ലാതെ സംസാരിച്ച മമ്മയെ ആരൊക്കെയോ പറഞ്ഞത് പ്രകാരം സൈക്കാർട്ടിസ്റ്റിന്റെ അടുത്ത് കൊണ്ട് പ്പോയി ഇൻജെക്ഷനും മരുന്നും കൊടുത്തു, കുറെ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആനി പിന്നെ ഒന്നും മിണ്ടിയിട്ടില്ല. ഇന്ന് ആദ്യമായിട്ടാണ് അവർ സംസാരിച്ചു തുടങ്ങിയത്. ആനി പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നെന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഒരുപാട് സന്തോഷാമായി. സാറ ജോയിയെ വിളിച്ച് സന്തോഷവാർത്തയറിയിച്ചു. അവനും ഒരുപാട് സന്തോഷിച്ചു.
സാറേച്ചി എനിക്കൊമൊരു സന്തോഷ വാർത്ത പറയാനുണ്ട്. നാട്ടിലേക്ക് വരാനുള്ള ലീവ് കിട്ടി. ഞാൻ നാളെ നാട്ടിൽ എത്തും.
സത്യാണോ ജോ
അതെ
സാറയ്ക്ക് ഇരട്ടി സന്തോഷമായി. അവൾ വേഗം റോഷൻ സാറിനെ വിളിച്ച് കാര്യം പറഞ്ഞു.
സാർ പറഞ്ഞത് ശരിയാ എല്ലാം സന്തോഷവും കർത്താവ് എനിക്ക് ഒരുമിച്ച് തന്നിരിക്കുകയാ. മമ്മ പഴയത്പോലെ സംസാരിച്ചു തുടങ്ങി. നാളെ എന്റെ ജോ നാട്ടിലേക്ക് വരുന്നുണ്ട്.
അതെയോ താൻ ഹാപ്പി അല്ലെ
അതെ സാർ ഞാൻ ഒരുപാട് ഹാപ്പിയാണ്.
ആ മുഖത്തെ സന്തോഷം എനിക്കൊന്ന് നേരിട്ട് കാണാൻ എന്താ വഴി,ഞാൻ വീഡിയോ കോൾ ചെയ്യട്ടെ.
ഉം.
അവളുടെ പുഞ്ചിരി നിറഞ്ഞു നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ റോഷന് വല്ലാത്തൊരു സന്തോഷം തോന്നി. അവർ കുറച്ചു സമയം സംസാരിച്ചതിന് ശേഷം കോൾ കട്ട് ചെയ്തു.ശേഷം സാറയും മമ്മയും ഒരുമിച്ച് ഭക്ഷണം കഴിച്ചു. അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു. ആനിയ്ക്കും സാറയ്ക്കും അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ജോയി വരുന്ന സന്തോഷത്തിലായിരിന്നു അവർ.
രംഗം 5
പിറ്റേന്ന് രാവിലെ തന്നെ ജോയി വന്നു. മമ്മയും സാറയും കൂടി അവനിക്ക് ഇഷ്ടപെട്ട വിഭവങ്ങളെല്ലാം ഒരുക്കി വെച്ചിരുന്നു. മമ്മയുടെ അനുജത്തിമാരും വന്നിരിന്നു. ജോയി മമ്മയെയും സാറയെയും ചേർത്തുപിടിച്ചു. അവരുടെ കണ്ണുകളിൽ ആനന്ദ കണ്ണുനീർ വന്നു. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ജോയി കൊണ്ടുവന്ന പെട്ടി അവർ ഒരുമിച്ചു തുറന്നു. എല്ലാവരെയും ഓർത്ത് അവൻ സമ്മാനങ്ങൾ വാങ്ങിയിരിന്നു. സാറ അവൻ കൊടുത്ത ആകാശ നീല നിറമുള്ള പിയാനോ മോഡൽ പാവാടയും ക്രീം കളർ ടോപിനെയും നെഞ്ചോട് ചേർത്തു. അവന്റെ വിയർപ്പിന്റെ ഫലമാണ് ഇതൊക്കെ. അവളുടെ കണ്ണുകൾ ഈറനണഞ്ഞു. മമ്മയുടെ അനുജത്തിമാർ ജോയി കൊണ്ട് വന്ന ഗിഫ്റ്റ് കിട്ടിയപ്പോൾ തന്നെ സ്ഥലം വിട്ടു. നാസറും ജമീല യും വന്നിരിന്നു.ജോയി അവർക്കും സമ്മാനങ്ങൾ വാങ്ങിയിരിന്നു.അവർക്ക് ഒരുപാട് സന്തോഷമായി.സാറ ജോയി വാങ്ങിക്കൊടുത്ത ഡ്രസ്സ് ഇട്ടു. ഏറെ നാളുകൾക്ക് ശേഷം കണ്ണാടി നോക്കി. നന്നായി ഒരുങ്ങി.
എന്റെ കുട്ടി ക്ക് ഇത് നന്നായി ചേരുന്നുണ്ട് കേട്ടോ.
സത്യാണോ മമ്മ, എന്ന ഇന്നത്തെ ദിവസം ഫുൾ ഞാൻ ഇത് ഇട്ടു നടക്കാൻ പോവുകയാ. താങ്ക്യൂ ജോ.
സാറ ജോയിയുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. എന്നിട്ട് വേഗം അവന് ചായക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻപോയി. അൽപ്പസമയത്തിനുശേഷം കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ജോയി വാതിൽ തുറന്നു.
ഞാൻ റോഷൻ സാറയുടെ കോളേജദ്ധ്യാപകനാണ്. ഇത് എന്റെ അമ്മച്ചി.
വരൂ സാർ.
സാറേച്ചീ….
ജോയിയുടെ വിളി കേട്ട് സാറ ഹാളിലേക്കെത്തി. റോഷനെകണ്ടതും അവൾ ഒന്ന് ഞെട്ടി. റോഷനും അവളെ തന്നെ നോക്കിയിരിക്കുകയാണ് ആദ്യമായാണ് സാറയെ ഇതുപോലെ ഒരുങ്ങി സന്തോഷത്തിൽ കാണുന്നെ. അവന് അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അമ്മച്ചി റോഷനെ ചെറുതാഴൊന്ന് തട്ടിയപ്പോയാണ് ബോധം തിരിച്ചു വന്നേ.
സാറ ഇത് എന്റെ അമ്മച്ചി കത്രീന
സാറ അമ്മച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ആരാ മോളെ വന്നേ.
ആനി ബാത്റൂമിൽ നിന്ന് വിളിച്ച് ചോദിച്ചു.
മമ്മ,അത് എന്റെ കോളേജിലെ സാറും അമ്മച്ചിയുമാണ്.
അതെയോ ഞാൻ ഇപ്പോൾ വരാം. നീ അവർക്ക്
ചായ എടുക്ക്.
സാറ ചായ എടുക്കാൻ അടുക്കളയിലേക്ക് പ്പോയി. അപ്പോഴേക്കും ആനി ഹാളിലേക്ക് വന്നു.
ഞാൻ റോഷൻ. ഇത് എന്റെ അമ്മച്ചിയാണ്.
ബാക്കി ഞാൻ പറയാമട കൊച്ചുവെ. ഞാൻ കത്രീന ഇവന്റെ അമ്മച്ചിയാണ്,ഇവൻ സാറയുടെ കോളേജിലെ അധ്യാപകനാണ്. ഇവൻ നമ്മൾക്ക് ഒറ്റ മകനാണ്.ഇവന്റെ അപ്പച്ചൻ അങ്ങ് ദുബായിലാണ്. അതിയാന് അവിടെ സ്വന്തമായിട്ട് ബിസിനസാണ്.ഇവനോട് കുറെ പറഞ്ഞതാ അങ്ങോട്ട് പോവാൻ പക്ഷെ ഇവന് ഈ നാട് വിട്ട് പോവുന്നതിൽ താൽപ്പര്യമില്ല. ഞാനും ഇവന്റെ അപ്പച്ചന്റെ കൂടെ അവിടെ തന്നെയാണ് താമസം.ഇടയ്ക്ക് ഇങ്ങോട്ട് വരും. ഒന്നോ രണ്ടോ മാസം നിന്ന് തിരിച്ച് പോവും. പിന്നെ ഈ കൊച്ചു ആദ്യമായിട്ടാണ് നമ്മളോട് ഒരു ആഗ്രഹം പറയുന്നത്. സാറയെ ഇവന് ഇഷ്ടമാണെന്ന് എനിക്കും അവളെ നല്ലപോലെ ഇഷ്ടപ്പെട്ടു. നിങ്ങൾക്കും സമ്മതമാണെങ്കിൽ നമ്മുക്ക് ഇത് നടത്താം.
കത്രീന പറഞ്ഞു നിർത്തി.
അതിപ്പോ പെട്ടന്നൊരു വിവാഹം എന്നൊക്കെ പറയുമ്പോൾ നമ്മളൊന്നും കരുതി വെച്ചിട്ടൊന്നുമില്ല.
ഏയ് നമ്മൾക്ക് ഒന്നും വേണ്ട ന്നേ കുട്ടിയെ തന്നേച്ചാലും മതി. അങ്ങനെ അല്ലെടാ കൊച്ചുവെ.
റോഷൻ പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി.
ഇവൻ എല്ലാമെന്നോട് പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞാലും സാറക്കും കൊച്ചുവിനും ഇവിടെ തന്നെ നിൽക്കണമെങ്കിൽ നിൽക്കാം. അല്ലെങ്കിൽ നിങ്ങൾക്കും എല്ലാവർക്കും അവിടെ നിൽക്കാൻ ഇഷ്ടമാണെങ്കിൽ അവിടെ നിൽക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടം. പിന്നെ നിങ്ങൾക്ക് സമ്മതമാണെങ്കിൽ സാറയുടെ അനിയൻ കൊച്ചിന് കൊച്ചുന്റെ അപ്പച്ചന്റെ കമ്പനി യിൽ നല്ല ഒരു ജോലിയും ശരിയാക്കിയിട്ടുണ്ട്. അത് എന്റെ കൊച്ചുനെ വിവാഹം കഴിക്കുന്നതിൽ സാറക്ക് സമ്മതമെല്ലെങ്കിലും ആ ജോലി എപ്പോഴും സാറയുടെ അനിയൻകൊച്ചിനുള്ളതാ.
ചായയുമായി ഹാളിൽ വന്ന സാറ ഇതെല്ലാം കേൾക്കുന്നുണ്ടായിരിന്നു. തന്റെ ചുറ്റും സംഭവിക്കുന്നത് സ്വപ്നമാണോ സത്യമാണോയെന്നറിയാതെ അവൾ സ്തംഭിച്ചു നിന്നു.
അത് കണ്ട് നിന്ന ആനി അവളുടെ കയ്യിൽ നിന്നും ചായയും പലഹാരങ്ങളും വാങ്ങി മേശ പുറത്ത് വെച്ചു.
ഇനി ചായ കുടിചേച്ചും ആവാം സംസാരം.
ആനി പറഞ്ഞു.
മോനെ കൊച്ചുവെ നീ സാറ കൊച്ചുനോടൊന്ന് സംസാരിചേച്ചും വാ.
റോഷന്റെ മനസ്സറിഞ്ഞപോലെ അമ്മച്ചി അങ്ങനെ പറഞ്ഞപ്പോൾ റോഷന് സന്തോഷമായി.
ആനിയും സാറയെ നോക്കി സംസാരിച്ചിട്ട് വാ എന്ന് പറഞ്ഞു.
അവർ മുറ്റത്തേക്കിറങ്ങി. സാറ ഇപ്പോഴും ഞെട്ടലിൽ തന്നെയാണ് ഇതൊക്കെ സ്വപ്നമാണോ എന്ന ചിന്തയിലാണവൾ.
രംഗം 6
സാറാ….താൻ എന്താ ഒന്നും മിണ്ടാതെ. ആദ്യമായി നിന്നെ കണ്ട നാൾ മുതൽ നിന്റെ നിഷ്കളങ്കമായ മുഖം എന്റെ മനസിൽ പതിഞ്ഞതാ അന്ന് അത് പ്രണയമാണെന്ന് എനിക്ക് മനസിലായില്ല. പിന്നീടുള്ള ഓരോ ദിവസത്തിലും ഞാൻ തിരിച്ചറിഞ്ഞു അത് അസ്സൽ പ്രണയമാണെന്ന് . തനിക്ക് മാർക്ക് കുറഞ്ഞപ്പോൾ എനിക്ക് വേദനിക്കാൻ കാരണവും അതാണ്. താൻ അന്ന് നിന്റെ സങ്കടങ്ങളൊക്ക എന്നോട് പറഞ്ഞപ്പോൾ എനിക്കും സങ്കടം തോന്നി.നിന്നോടുള്ള ഇഷ്ടം കൂടി വന്നു.വെറും സഹതാപം കൊണ്ട് തോന്നിയ പ്രേമം അല്ല ഇത്. തന്റെ ക്യാരക്ടർ എനിക്കൊരുപാടിഷ്ടമായി. സാറാ…തന്നെ കാണുമ്പോഴും സംസാരിക്കുമ്പോഴും മനസ്സിന് വല്ലാത്തൊരു സന്തോഷമാടോ. താൻ ഇല്ലാതെ എനിക്ക് പറ്റില്ലടോ. തനിക്ക് ഒരിക്കൽ പോലും എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ പെണ്ണെ.
ഇഷ്ടമാണ്, പക്ഷെ അത് പ്രണയമാണോ എന്നെനിക്കറിയില്ല. അല്ലെങ്കിൽ ഞാൻ അത് തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നതാവും ശരി. അന്ന് സാർ എന്നോട് ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി, നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ നമ്മളോട് ദേഷ്യപ്പെടുമ്പോഴല്ലേ നമ്മൾക്ക് ഏറ്റവും കൂടുതൽ വേദനിക്കുക.എനിക്കാതാവും അന്ന് ഒരുപാട് വേദനിച്ചത് ,സാറിനെ കാണാതെ,സംസാരിക്കാതെ,എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത് അതുകൊണ്ടാവും.അന്നത്തെ എന്റെ സാഹചര്യം കൊണ്ടാവാം അത് പ്രണയമാണെന്ന് എനിക്ക് തിരിച്ചറിയാൻ പറ്റാത്തിരുന്നത്.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാറാ..ഇനി താൻ കരയാൻ പാടില്ല. നിന്റെ എല്ലാ സങ്കടങ്ങളും ഇനി മുതൽ മാറാൻ പോവുകയാ. നീ ഈ റോഷന്റെ ഭാര്യ ആവാൻ പോവുകയാ.
വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. ഡാഡിയുടെ ആഗ്രഹം പോലെ ഒരു ടീച്ചർ ആവണം.
തന്റെ ഒരാഗ്രഹത്തിനും ഞാൻ എതിരല്ല സാറ. നമ്മുടെ ഡാഡിയുടെ ആഗ്രഹം പോലെ ടീച്ചർ ആയിട്ട് മതി മനസമ്മതവും വിവാഹമൊക്കെ ഞാൻ കാത്തിരിക്കാം.
എന്നാലും സാർ ഇപ്പോഴും എനിക്ക് മനസിലാവുന്നില്ല വെറും സാദാരണക്കാരിയായ എന്നോട് സാറിന് എങ്ങനെ പ്രേമം വന്നു എന്ന്.
ഹാ ഹ ഹാഹാ…താൻ എന്താ എന്നെ വിളിച്ചേ സാർ എന്നോ ഇച്ചായൻ അങ്ങനെ വിളിചേച്ചൽ മതി കേട്ടോ,ന്റെ സാറകൊച്ച് അങ്ങനെ വിളിക്കുന്നത് കേൾക്കാനാണ് എനിക്ക് ഇഷ്ടം.
സാറാ…നിന്നെ കണ്ട നാൾ മുതൽ എന്റെ ഹൃദയതാളത്തിന് പ്രണയത്തിന്റെ സ്വരമായിരിന്നു. ഇനി എന്നും ആ സ്വരം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു കേട്ടോടി സാറ കൊച്ചേ.
രംഗം 7
റോഷന്റെയും സാറയുടെയും വിവാഹ റിസപ്ഷൻ. പുഞ്ചിരി തൂകി നിൽക്കുന്ന സാറയും റോഷനും. അരികിൽ നിറഞ്ഞ മനസോടെ സന്തോഷത്തിൽ നിൽക്കുന്ന ആനിയും ജോയിയും ,കത്രീനയും റോഷന്റെ അപ്പച്ചൻ ജേക്കബ് തരകനും ,സാറയും റോഷനും വർക്ക് ചെയ്യുന്ന കോളേജിലെ ടീച്ചേഴ്സും പ്രിൻസിപ്പളും സ്റ്റുഡന്റ്സും.സാറയുടെയും റോഷന്റെയും ഫ്രണ്ട്സൊക്കെ അടങ്ങുന്ന ഒരു ചെറിയ പാർട്ടി.സാറയുടെ ഡാഡിയുടെ ആഗ്രഹംപ്പോലെ അവൾ ടീച്ചറായി സാറയും റോഷനും ഒരേ കോളേജിലാണ് വർക്ക് ചെയ്യുന്നത്. മനസമ്മതവും മിന്ന്കെട്ടൊക്കെ ആർഭാടത്തോടെ തന്നെ കഴിഞ്ഞു. ഇന്നാണ് റിസപ്ഷൻ പാർട്ടി.
സുമയ്യയും കൂട്ടരും വർണ്ണ കടലാസ്സിൽ പൊതിഞ്ഞ സമ്മാനങ്ങൾ റോഷനും സാറയ്ക്കും നൽകി.
ഇതുപോലെ സന്തോഷത്തോടെ ഒരുപാട് ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിക്കാൻ പടച്ചോൻ നിങ്ങൾക്ക് വിധി നൽകട്ടെ.
സുമയ്യ റോഷനെയും സാറയെയും നോക്കി പറഞ്ഞു.
സാറ കൊച്ചേ ..നമ്മുടെ സുമയ്യ റോഷൻ ആളാകെ മാറിപോയല്ലോ. ഇപ്പോൾ കുറച്ചു പക്വതയൊക്കെ വന്നല്ലോ.
ചമ്മിയ മുഖത്തോടെ സുമയ്യ റോഷനെ നോക്കി.
എല്ലാം പറഞ്ഞു കൊടുത്തല്ലേയെന്ന് സാറയെ നോക്കി സുമയ്യ പിറുപിറുത്തു. സാറ അവളെ നോക്കി ഇളിച്ചുകാട്ടി. നിനക്കുള്ളത് പിന്നെ തരാമെന്ന മട്ടിൽ സുമയ്യ നടന്നു നീങ്ങി. റോഷൻ സാറയെ ചേർത്ത്പിടിച്ചു. സ്നേഹചുംബനങ്ങൾ നൽകി.
റോഷന്റെ ആഗ്രഹം പോലെതന്നെ ഹൃദയ താളത്തിന്റെ പ്രണയസ്വരം കാലങ്ങളോളം കേൾക്കാൻ സാറ റോഷന്റെ സ്വന്തമായി.
Storry written by MuhsinaAnseer
Bosphorus private tour Informative, fun, and very organized. https://srawal.com/?p=13928