
രചന …വിജയ് സത്യാ
എനിക്കൊരു ഓപ്ഷനുണ്ട് പറഞ്ഞാൽ വൈജയും ഋഷിയും പിണങ്ങരുത്….
ഗൈനോക്കോളോജിയിൽ ഒരുപാട് ബിരുദങ്ങളും പ്രാക്ടീസും ഉള്ള ഡോക്ടർ മെർലിന അങ്ങനെ പറഞ്ഞത് കേട്ട് ദമ്പതികളായ വൈജയും ഋഷിയും പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ഡോക്ടർ ധൈര്യമായി പറഞ്ഞോ.. ഞങ്ങൾക്ക് ഗുണമുള്ളതല്ലേ ഡോക്ടർ പറയുള്ളൂ…
അതേ…ഗുണം വരുന്നത് കാര്യം തന്നെയാണ്… പക്ഷെ,നിങ്ങൾ മനസ്സ് വെക്കണം…
ഉം…ഉം..
പുഞ്ചിരിയോടെ അവർ മൂളി കൊണ്ടു
അവർ ഇരുവരും ഒന്നിച്ച് തലകുലുക്കി.
എന്താണാവോ ഡോക്ടർ പറയുന്നത് എന്ന് അറിയാൻ ഇരുവരും കാതോർത്തു..
അഞ്ചട്ട് എട്ടുമാസത്തെ ട്രീറ്റ്മെന്റും സ്കാനിങ്ങും കൾച്ചറിങ്ങും ഒബ്സർവേഷനുമൊക്കെ കണ്ട് ഞാൻ ഒരു കാര്യം നിങ്ങൾ രണ്ടു പേരെക്കുറിച്ചും മനസ്സിലാക്കി..
ചെറുപ്പക്കാർ ആയതുകൊണ്ട് നിങ്ങൾ ഇത് ഉൾക്കൊള്ളുമോ എന്ന് അറിയില്ല… എങ്കിലും മെഡിക്കൽ സയൻസിൽ ഇന്ന് ലോകത്തു ലഭ്യമായ എക്വിപ്മെന്റ് ഉപയോഗിച്ച് നടത്തുന്ന ഡയഗ്നോസസിൽ ഊരിത്തിരിഞ്ഞു വരുന്ന കാര്യം പറയാതിരിക്കാൻ സാധ്യമല്ലല്ലോ.
ഒരു കോമൺ മെറ്റിങ്ങിലൂടെ വൈജയ്ക്കു ഋഷിയിൽ നിന്നും ഗർഭം ധരിക്കാൻ പ്രയാസമാണ്… റീ പോഡക്റ്ററി സിസ്റ്റത്തിന് രണ്ടുപേർക്കും പ്രശ്നങ്ങളുണ്ട്.. ജന്മനാ ഉള്ളതാണ്. അതുകൊണ്ട് സാധാരണ ഗതിയിലുള്ള ഗർഭധാരണം ഒരിക്കലും ഉണ്ടാവില്ല. മാത്രമല്ല ഐവിഎഫ് പോലും വൈജയിൽ കോംപ്ലിക്കേഷൻ ആണ്.. ആകെയുള്ള വഴി രണ്ടുപേരുടെ അണ്ഡവും ബീജവും എടുത്ത് സിക്താണ്ഡമാക്കി വേറൊരു യൂട്രസിൽ കുഞ്ഞിനെ വളർത്തുന്നതാണ് നല്ലത്.
അയ്യോ വേറെ ഗർഭപാത്രത്തിലോ വൈജ അറിയാതെ ഉച്ചത്തിൽ ചോദിച്ചു പോയി..
അതേ… വൈജ.. ബി പ്രാക്ടിക്….ഈ ചെന്നൈ സിറ്റിയിൽ ഇഷ്ടംപോലെ ലഭിക്കും.. കുറച്ച് പണ ചിലവുണ്ടെന്നേ ഉള്ളൂ…
ഋഷി ഡോക്ടർ മെർലിന പറയുന്നത് കേട്ട് അത്ഭുതപ്പെട്ടു പോയി.
ഗർഭപാത്രം വാടകയ്ക്ക് എടുക്കുകയോ…
ഋഷി വാ പിളർന്നിരുന്നു പോയി.
നിങ്ങൾ കേരളത്തിലെ മലയാളികൾ ഒരുപക്ഷേ സിനിമയിലെ ഇതൊക്കെ കണ്ടിട്ടുണ്ടാവുള്ളു..
ഇവിടെ എന്റെ കൺസൾട്ടന്റിൽ തന്നെ ഒരുപാട് പേര് കുട്ടികളെ പ്രസവിച്ചെടുത്ത് വളർത്തി വരുന്നു.. യഥാർത്ഥ അച്ഛനെയും അമ്മയുടെയും ഗുണഗണങ്ങളോടെ തന്നെയാണ് അവർ ജനിക്കപ്പെടുന്നത്… ഇവിടുന്ന് പോയിട്ട് ഏതായാലും രണ്ടുപേർ സമയമെടുത്ത് ആലോചിച്ചു തീരുമാനിക്കു… എന്നിട്ട് വിവരം എന്നെ അറിയിക്കുക..കുറെ നാളായില്ലേ പല മരുന്നുകളും മാറിമാറി ചുമ്മാ കഴിച്ച് ആരോഗ്യം ഇങ്ങനെ കെമിക്കലൈസഡ് ചെയ്യുന്നത്… ഇനി ഞാൻ മരുന്നൊന്നും തരുന്നില്ല.. ഇതാകുമ്പോൾ രണ്ടുപേർക്കും ഒരു മരുന്നു വേണ്ട.. ചുമ്മാ കണ്ടോണ്ടിരുന്നാൽ മതി…ഹാ ഹാ..
പൊട്ടിച്ചിരിച്ചു കൊണ്ടു ഡോക്ടർ പറഞ്ഞു നിർത്തി..
ഡോക്ടറുടെ ചിരികണ്ട് അവരും ചിരിച്ചുപോയി…
ആലോചിക്കാനും തീരുമാനത്തിലെത്താനും ഞങ്ങൾക്ക് ഇത്തിരി സമയം വേണം..
അവർ രണ്ടുപേരും അങ്ങനെ പറഞ്ഞു.
ആലോചിക്കാൻ വേണ്ടി മാത്രമല്ല.. നമ്മളൊക്കെ മനുഷ്യരല്ലേ.. എങ്ങനെയൊക്കെയാ നിങ്ങൾ രണ്ടുപേരും ചിന്തിക്കുന്നതെന്ന് ഊഹിക്കാൻ സാധിക്കുകയില്ലല്ലോ..എന്റെ ഡയഗ്നോസിലും നിഗമനങ്ങളിലും വിശ്വാസമില്ലെങ്കിൽ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു മനസ്സമാധാനത്തിനു വേണ്ടി ഒരു സെക്കൻഡ് ഒപ്പീനിയൻ നോക്കുന്നതിൽ തെറ്റില്ല..അതിനാൽ നിങ്ങൾ രണ്ടുപേരും വേറെ ഡോക്ടർസിന്റെ അടുത്ത് കൺസൾട്ടന്റിന് പോകണമെന്നാണു ഞാൻ പറയുന്നത്… പ്രയോജനം ഉണ്ടാകും എന്ന് യാതൊരു അർത്ഥവുമില്ല.. പക്ഷെ, എനിക്ക് അത് സമ്മതമാണ്… മാത്രമല്ല നിങ്ങളെ പോലെ എനിക്കും അതൊരു സമാധാനവും ആണ്.. ആത്യന്തികമായി എന്റെ നിഗമനങ്ങൾ ശരിയാണ് എന്നതിന് ഒരു പ്രോപ്പർ സർട്ടിഫിക്കറ്റിങ് കിട്ടുമല്ലോ.. രണ്ടുപേരും അവിടെയൊക്കെ പോയിട്ട് സാവകാശം ആലോചിച്ചിട്ട് വന്നാൽ മതി..
വൈജയും ഋഷിയും ഡോക്ടറോട് യാത്ര പറഞ്ഞു
ഫ്ലാറ്റിലേക്ക് മടങ്ങിപ്പോയി.
എത്ര വലിയ ഗൗരവമായ പ്രശ്നമാണ് ഡോക്ടർ നിസാരമായി അവതരിപ്പിച്ചത്…
പിന്നീടുള്ള ഓരോ നിമിഷവും ഫ്ലാറ്റിലും ജോലി സ്ഥലത്തും ഇരുന്ന് ആ ദമ്പതികൾ അതേക്കുറിച്ച് ആയിരുന്നു ചിന്തിച്ചത്.
ഇങ്ങനെയൊരു കുഞ്ഞിനെ വേണോ…
ഉന്നത സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ പിറന്ന രണ്ടുപേരും ദൂരെയുള്ള പട്ടണത്തിൽ
ഒരു സ്ഥാപനത്തിൽ ജോലി ചെയ്യവേ പരസ്പരം കണ്ടു പ്രേമിച്ച് വിവാഹിതരായതാണ്. വീട്ടുകാരും നാട്ടുകാരും അറിഞ്ഞുകൊണ്ടുള്ള ആർഭാടകരമായ ഒത്തുചേരൽ… വിവാഹ ശേഷം കിട്ടുന്ന ഒഴിവുകളിൽ മധു വിധുവും മറ്റു ട്രിപ്പുകളും കൊണ്ടു രണ്ടുവർഷം പോയതോടെയാണ് ഇരുവർക്കും കുട്ടികളെ വേണം എന്നുള്ള ആഗ്രഹം ഉദിച്ചത്. ആ ആഗ്രഹത്തോടെ ഒരു വർഷം കൂടി കഴിഞ്ഞു പോയി.. പിന്നീടാണ് മെർലിന ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചത്.. ഈ കഴിഞ്ഞ അഞ്ചെട്ടുമാസം അവരുടെ ചികിത്സയിലായിരുന്നു.. അവർ നിർദ്ദേശിച്ച ടെസ്റ്റുകളും സ്കാനിങ്ങുകളും നടത്തി.. ഒടുവിലാണ് ഇങ്ങനെ പറയുന്നത്.. ഇനി എന്തു ചെയ്യും..
എല്ലാത്തിനും ഒരു സെക്കൻഡ് ഒപ്പീനിയൻ വേണമല്ലോ…
അങ്ങനെ ഇരുവരും കൂടി വേറൊരു കൺസൾട്ടന്റിനു തയ്യാറാകാൻ തീരുമാനിച്ചു..
ടെസ്റ്റുകളും സ്കാനിങ്ങും പഴയപടി. ഡോക്ടേഴ്സ് മാറുന്നതല്ലാതെ പലയിടത്തും ചികിത്സിച്ച് പണം തീരുന്നതും മാസങ്ങൾ ചുമ്മാകടന്നു പോവുകയും ചെയ്തപ്പോൾ മെർലിന ഡോക്ടർ പറഞ്ഞത് സത്യമാണെന്ന് ഒരു അവബോധത്തിലേക്ക് അവർ എത്തി.
അങ്ങനെ അവർ ഒരു തീരുമാനത്തിലെത്തി..
വൈജ നീ വിളിക്ക് മെർലിന ഡോക്ടറെ…
അയ്യോ.. എനിക്ക് പറ്റില്ല…. ഇത്തരം കാര്യങ്ങൾ ഋഷി വേണം അറിയിക്കാൻ.
ഋഷി ഫോൺ എടുത്തു ഡോക്ടറുടെ പേഴ്സണൽ നമ്പറിൽ കാൾ ചെയ്തു.
ഡോക്ടർ മെർലിന ഫോണെടുത്തപ്പോൾ അവൻ സന്തോഷത്തോടെ അറിയിച്ചു
ഡോക്ടർ ഞങ്ങൾക്ക് അത് സമ്മതമാണ്…. ഞങ്ങൾ തീരുമാനിച്ചു..
ആ… ഋഷി… വൈജയ്ക്കും ഓക്കെ അല്ലേ.
അത് ഡോക്ടർ ഞാൻ ഫോൺ അവൾക്ക് കൊടുക്കാം..
അപ്പോഴേക്കും വൈജ സംസാരിച്ചു..
അതേ ഡോക്ടർ ഒടുവിൽ ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി.
നല്ലത്… വൈജ… ഇനി ഇതിന് തയ്യാറാക്കുന്ന പെൺകുട്ടിയെ കണ്ടെത്തിക്കോളൂ..
അയ്യോ ഡോക്ടർ ഞങ്ങളോ.. ഞങ്ങൾക്ക് അങ്ങനെയുള്ളവരെ അറിയില്ലല്ലോ..
എനിക്കു തോന്നുന്നത് ഇങ്ങനെ ജീവിക്കുന്ന കുറച്ചു പെൺകുട്ടികൾ ഈ ചെന്നൈ സിറ്റിയിൽ ത്തന്നെ ഉണ്ടെന്നാണ്..അവരിൽ ഏറെ പേരും ഇപ്പോൾ പ്രെഗ്നനന്റായി അവരവരുടെ ദൗത്യത്തിൽ ആയിരിക്കും…. എത്ര പേർ റെഡിയാണെന്നു അറിയില്ല… ഞാൻ നേരിട്ട് ഇടപെടാറില്ല… എനിക്ക് പരിചയമുള്ള ഒരു ആളുടെ കോൺടാക്ട് നമ്പർ തരാം. അയാളുമായി സംസാരിച്ചു അന്വേഷിച്ചിട്ട് കണ്ടുപിടിച്ചു കൊണ്ടുവന്നാൽ ഏതായാലും ഈയാഴ്ച ത്തന്നെ നമുക്ക് ഞാനൊരു മീറ്റപ്പ് വെക്കാനുള്ള ഏർപ്പാട് ഉണ്ടാക്കാം. കാര്യങ്ങളൊക്കെ ആ സ്ത്രീയോട് കൂടി സംസാരിച്ചു അവരെ ഗർഭധാരണത്തിന് വേണ്ടെന്ന ശരീര പ്രകൃതിയിലേക്ക് എത്തിക്കാൻ ഉണ്ട്..പിന്നെ ഒരു കാര്യം അവരുമായി സംസാരിക്കുന്നതും അവരുമായുള്ള സാമ്പത്തിക ഇടപാടുകളും എഗ്രിമെന്റ് വ്യവസ്ഥകളും ഒക്കെ നിങ്ങൾ സ്വന്തം റിസ്കിൽ ഏറ്റെടുക്കണം. അതായത് ഒരു ഡോക്ടർ എന്ന നിലയിലോ ഹോസ്പിറ്റൽ എന്ന നിലയിലോ ഞങ്ങളുടെ ഭാഗത്തുനിന്നു ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. ആ ഒരു നിലപാടാണ് ഞങ്ങൾ എടുക്കുന്നത്… കാരണം ഇതൊന്നും സമൂഹത്തിൽ ഒരിക്കലും തെറ്റിദ്ധാരണ വരരുതല്ലോ.. ഈ കോണ്ടാക്റ്റ് നമ്പർ തരുന്നത് വഴി അറിയാവുന്ന ഒരു സഹായം ചെയ്യുന്നു എന്നെ ഉള്ളൂ…അത് ആളെ കിട്ടിയാൽ ആയി.. ഇല്ലെങ്കിൽ നിങ്ങൾ സ്വയം ആളെ കണ്ടെത്തുക..
ശരി ഡോക്ടർ അതറിയാം..
ഡോക്ടർ മെർലിന ഫോണിലൂടെ ഒരു അവർക്ക് കോൺടാക്ട് നമ്പർ നൽകി..
കണ്ണപ്പ എന്നാണ് ഇയാളുടെ പേര്..
ഇവിടെ ചേരിയിൽ എങ്ങാണ്ടാണ്.. താല്പര്യമുള്ള ആരെയെങ്കിലും ഏർപ്പാടാക്കി തരും ഉണ്ടെങ്കിൽ…
അതും പറഞ്ഞു ഡോക്ടർ ഫോൺ വെച്ചു.
ഋഷി സമയം വൈകി ഇല്ലല്ലോ ഇപ്പോൾ തന്നെ വിളിക്ക്..
ഡോക്ടർ ഫോൺ വച്ചപ്പോൾ വൈജ ഋഷിയോട് പറഞ്ഞു.
ഡോക്ടർ നൽകിയ ആ നമ്പറിൽ ഋഷി കാൾ ചെയ്തു.
ആരാ…
ഞാൻ മെർലിന ഡോക്ടർ പറഞ്ഞിട്ട് വിളിക്കുന്നതാ..
എന്താണ് കാര്യം…
എനിക്കും ഭാര്യക്കും കുട്ടികൾ ആവുന്നില്ല. ഞങ്ങൾക്ക് വേണ്ടി ഗർഭം ധരിക്കാൻ വേണ്ടി ഒരു സ്ത്രീയെ ഏർപ്പാടാക്കി തരുമോ…
ഓ അതാണ് കാര്യം അല്ലേ…?
എന്റെ കെയറോഫിൽ ഉണ്ടായ മൂന്നാല് പേർ ഇപ്പോൾ ഗർഭിണികളാണ്… ഒരു സ്ത്രീ ആണെങ്കിൽ പ്രസവിച്ചിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ.. അവൾക്കിനി പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോൾ വേറെ ആരും ഇല്ലേ…
നിങ്ങൾ വിഷമിക്കാതെ ഇരിക്കൂ.. നമുക്കു നോക്കാമെന്നെ….
ഉം…. കിട്ടിയാൽ ഈ നമ്പറിൽ വിളിച്ച് അറിയിക്കണം… എത്രയും പെട്ടെന്ന് ആയാൽ അത്രയും നല്ലത്…
കിട്ടും അതിൽ പേടി വേണ്ട… പക്ഷേ കാശ് ഒത്തിരി ആകും അതൊക്കെ അറിയുമല്ലോ…
അറിയാം എന്നാലും എത്ര. ചേട്ടാ…?
പത്തുലക്ഷമാണ് ഇപ്പോൾ അവർ ചോദിക്കുന്നതൊക്കെ.. എല്ലാവരും ആ തുകയ്ക്ക് തന്നെയാണ് എഗ്രിമെന്റ് ഉണ്ടാക്കിയത്….
ആണോ… അത് ഇത്തിരി കൂടുതൽ അല്ലേ…?
എങ്കിൽ അതിൽ കുറഞ്ഞ വിലയ്ക്ക് സാറിനു ആളെ കിട്ടുന്നുണ്ടെങ്കിൽ ആക്കിക്കോ എനിക്ക് പരാതിയില്ല.. സാറ് ഫോണ് വെച്ചട്ടെ…
അയ്യോ വെക്കല്ലേ…. പൈസ പ്രശ്നമല്ല..
പറഞ്ഞത് തരാം…
അങ്ങനെ വഴിക്ക് വാ… ഏതായാലും ഞാൻ ഒന്ന് നോക്കട്ടെ.. ഈ നമ്പറിൽ ഞാൻ തിരിച്ചു വിളിച്ചോളാം..
ശരി എന്നാൽ.. ചേട്ടാ..
ഋഷി ഫോൺ വെച്ചു .
എടി വൈജാ.. 10 ലക്ഷം ആണ് പുള്ളി ചോദിക്കുന്നത്..
പത്തുലക്ഷം …. കേൾക്കുമ്പോൾ വലിയ എമൗണ്ടാണ്… നമ്മുടെ രണ്ടുപേരുടെയും രണ്ടരമാസത്തെ ശമ്പളം അല്ലേ ആകുന്നുള്ളൂ.. നമ്മൾ പ്രസവിക്കുന്നുണ്ടെങ്കിൽ തന്നെ ഐവിഎഫിന് വേണം 10 ലക്ഷം… ഇതാകുമ്പോൾ റിസ്ക് ഒന്നും അറിയണ്ടല്ലോ.. കാശൊന്നും കാര്യമാക്കണ്ട നമ്മുടെ കുട്ടിക്ക് വേണ്ടിയല്ലേ..
അത് ശരിയാ വൈജ… പക്ഷേ പുള്ളിക്ക് അത്ര ഉറപ്പില്ല ഉള്ള ആളുകളൊക്കെ ഇപ്പോൾ ഗർഭവതികൾ ആണെന്ന പറഞ്ഞതു..
അയ്യോ അപ്പൊ ആളും ഇല്ലേ…
അന്വേഷിച്ചിട്ട് കിട്ടിയാൽ വിളിക്കാം എന്ന് പറഞ്ഞു..
.
.
അതേ പട്ടണത്തിലെ പിന്നാമ്പുറത്തുള്ള ചേരിയിൽ…
വള്ളി കുട്ടി 8 ലക്ഷമാണ് കണ്ണപ്പ ഏർപ്പാടാക്കി തരുന്നത്.. വെറും 10 മാസത്തെ കാര്യമല്ലേ ഉള്ളൂ…
നീ ഇതിന് തയ്യാറാക്കണമെന്നാ എന്റെ അഭിപ്രായം..
ത്ഫൂ…. നാണമില്ലേ ദോപ്പന്ന നിങ്ങൾക്കിത് എന്നോട് പറയാൻ.. ഞാൻ നിങ്ങൾ കെട്ടാൻ ഇരിക്കുന്ന പെണ്ണല്ലേ…
കെട്ടിയിട്ട് സുഖമായി ജീവിക്കണമെങ്കിൽ കാശ് വേണം.. നമ്മളെ നാടോടികളാണ്.. അല്ലാണ്ട് പാരമ്പര്യ കുടുംബക്കാർ ഒന്നുമല്ല.. ഇനി രണ്ട് മാസം കഴിഞ്ഞാൽ വരാൻ പോകുന്നത് വർഷകാലമാണോ… ഈ പൈപ്പിനകത്ത് എത്ര നാള് ജീവിക്കും… കാശ് കിട്ടിയാൽ ചേരിക്കപ്പുറമുള്ള ഗ്രാമത്തിൽ ഞാനൊരു സ്ഥലവും വീടും നോക്കി വച്ചിട്ടുണ്ട്. അവിടെ പോയി സുഖമായി ജീവിക്കാം.. ഈ പൈപ്പും അദാനി മുതലാളി എപ്പോഴാണ് കൊണ്ടുപോകുന്നത് ആർക്കറിയാം.. ഇതിനകത്തുള്ള ജീവിതം മടുത്തു.. ചേരിയിലെ മഴവെള്ളം വരുന്നിടത്താണല്ലോ നിന്റെ കുടുംബത്തിന്റെ ടെന്റ് ഉള്ളത് അതും മഴപെയ്താൽ ഒഴുകി പോകും.. കുറച്ചു കാശുകൊടുത്ത് ഏതെങ്കിലും ഉറച്ച ഒരു സ്ഥലത്തിരുന്ന് ഒരു ജീവിതം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ പറയുന്നത്.. പത്തുമാസത്തെ ജീവിതത്തിനിടയിൽ നിനക്ക് നല്ല ട്രീറ്റ്മെന്റ് ഭക്ഷണവും ഒക്കെ കിട്ടും നീ നല്ല സുന്ദരിയാകും.. അതിനുശേഷം കാശ് കിട്ടിയാൽ നമുക്ക് വിവാഹിതരായി പറഞ്ഞ സ്ഥലം വിലകൊടുത്ത് എടുത്ത് സുഖമായി ജീവിക്കാം..
കേൾക്കുമ്പോൾ സുഖം തോന്നുന്നു.. എങ്കിലും നമ്മളെ പരിചയമുള്ള ആൾക്കാരൊക്കെ എന്ത് പറയും.. ഇവിടെയുള്ള നമ്മളെപ്പോലെ താമസിക്കുന്ന ഒരുപാട് പേർക്ക് നമ്മളെ അറിയുമല്ലോ..
ഭക്ഷണം പോലും നേരം വണ്ണം കിട്ടാതെ ജീവിക്കുന്ന നാടോടികൾക്ക് മറ്റുള്ളവരുടെ മുമ്പിൽ വിലയാണ് ഉള്ളത്.. മാനവും മര്യാദയും അത് നമ്മുടെ ഉള്ളിൽ ഉണ്ടായാൽ മതി.
ആ കാശു കയ്യിൽ കിട്ടിയാൽ നമ്മുടെ ഒരു ജീവിതത്തിനു തുടക്കമാകും..
എന്നാലും എന്റെ ദോപ്പണ്ണ… ഞാൻ നിങ്ങളുടെ ഭാര്യയാകാൻ പോകുന്നവളല്ലേ. ഒരു അവിവാഹിത ഇങ്ങനെ ചെയ്യുന്നതിൽ നിങ്ങൾക്ക് ഒരു മനസ്താപവും ഇല്ലേ..
എന്റെ വള്ളി എന്തു മനസ്താപം… ഇങ്ങനെ ജീവിക്കുന്നതിലും ഒരു അപമാനം വേറെയുണ്ടോ… നമുക്ക് രണ്ടുപേർക്കും അല്പം വിദ്യാഭ്യാസം ഉണ്ടല്ലോ.. ഇതുപോലുള്ള പൈപ്പുകൾക്കുള്ളിൽ വല്ല നാട്ടിലും ഇരന്നു കറങ്ങി ഇങ്ങനെ ജീവിക്കാം എന്നല്ലാണ്ട് നല്ലൊരു ഫാമിലി സെറ്റപ്പിലേക്ക് പോകണമെങ്കിൽ ഒരിടത്ത് നിലയുറച്ചു നിന്ന് ജീവിക്കണം.. വിവാഹത്തിനുശേഷം നമുക്കുണ്ടാകുന്ന കുട്ടികൾ.. അവർക്ക് വിദ്യാഭ്യാസവും നല്ല ജീവിത സാഹചര്യവും ഭക്ഷണവും എല്ലാം വേണം. എങ്കിലേ അവരുടെ ഭാവിജീവിതം ഭദ്രമാകൂ…അങ്ങനെ നമ്മുടെ ലോകം വലുതാവും.. നമ്മൾ കുടുംബ നാഥന്മാരാകും..
ഉം… ശരി… ദോപ്പണ്ണ.. ജീവിതത്തിൽ ഇത്രയും ദീർഘ വീക്ഷണം ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഒന്നും നോക്കാനില്ല.. ഞാൻ എല്ലാത്തിനും റെഡി.
വള്ളിയുടെ സമ്മതം കിട്ടിയ ഉടനെ ദോപ്പണ്ണ കണ്ണപ്പയെ വിളിച്ചു..
അണ്ണാ വള്ളി സമ്മതിച്ചാച്ചു.. ബാക്കി ഏർപ്പാട് പണ്ണുങ്കോ..
പിന്നീടെല്ലാം പെട്ടെന്നായിരുന്നു..
വള്ളിയെ മെർലിന ഡോക്ടറെ കാണിച്ചു.
ടെസ്റ്റുകൾക്ക് ശേഷം അവൾ ഗർഭധാരണത്തിന് സജ്ജയാണെന്ന് കണ്ടെത്തി.
ഋഷി കണ്ണപ്പയും വള്ളിയുമായി എഗ്രിമെന്റ് ഉണ്ടാക്കി.. അഡ്വാൻസ് നൽകി..
ശേഷം വള്ളിക്ക് വേണ്ടുന്ന ചികിത്സ നൽകി.
കുറച്ച് ദിവസത്തിനുള്ളിൽ മെർലിന ഋഷിയുടെയും വൈജയുടേയും ബീജവും അണ്ഡവും സംയോജിപ്പിച്ച് വള്ളിയുടെ ഗർഭപാത്രത്തിൽ സ്ഥാപിച്ചു..
രഹസ്യമായി കണ്ടെത്തിയ സ്ഥലത്ത് വള്ളിയെ ഗർഭസ്ഥകാലം മുഴുവൻ പ്രത്യേകം പരിചരിക്കാനുള്ള ഏർപ്പാടും ഉണ്ടാക്കി..
മാസങ്ങൾ കഴിഞ്ഞു പോയി.. വള്ളിയെന്ന
അവിവാഹിതയായ ആ കന്യകയുടെ ഉദരത്തിൽ വൈജയുടെയും ഋഷിയുടെയും കുഞ്ഞു വളരാൻ തുടങ്ങി.
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു..
അതുകൊണ്ടുതന്നെ കൃത്യം പത്താം മാസം തികഞ്ഞപ്പോൾ നോർമലായി അവളൊരു പെൺകുഞ്ഞിന് ജന്മം നൽകി ഋഷിയെയും വൈജയേയും ഏൽപ്പിച്ചു.
പറഞ്ഞുറപ്പിച്ചതുപോലെ ബാക്കിയുള്ള പണവും നൽകി അവരെ അയച്ചു..
ദോപ്പണ്ണയും വള്ളിയും വിവാഹിതരായി..
അവർ ആഗ്രഹിച്ചതുപോലെ തന്നെ ചേരിക്കപ്പെടുമുള്ള ഗ്രാമത്തിലെ ആ വീടും സ്ഥലവും സ്വന്തമായി വാങ്ങി താമസം തുടങ്ങി..
വർഷം ഒന്നുകഴിഞ്ഞു. ഇന്ന് വൈശു മോളുടെ ബർത്ത് ഡേ ആണ്.. അതിനാണ് എല്ലാവരും കൂടിയിരിക്കുന്നത്…
വൈജയുടെയും ഋഷിയുടെയും ഫ്ലാറ്റിൽ അന്ന് വൈശു മോളുടെ ബർത്ത് ഡേ ആഘോഷമായിരുന്നു.
ആ കുട്ടിയുമായി ബന്ധപ്പെട്ടിട്ടുള്ളവരൊക്കെ ആ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ദോപ്പണ്ണ,വള്ളി,കണ്ണപ്പ, ഡോക്ടർ മെർലിന.
പിന്നെ മാതാപിതാക്കളായ വൈജയും ഋഷിയും.
കൂടാതെ ഋഷിയുടെ മാതാപിതാക്കളും വൈജയുടെ മാതാപിതാക്കളും..
എല്ലാവരും കൂടി ഉച്ചത്തിൽ വിളിച്ചു
പറഞ്ഞു.
ഹാപ്പി ബർത്ത് ഡേ വൈശു..
ഹാപ്പി ബർത്ത് ഡേ വൈശു മോളെ…
അതൊക്കെ കണ്ടപ്പോൾ വള്ളിയുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ ഒരു അശ്രു ഇറ്റ് വീണു. തന്റെ മാതൃത്വം വിറ്റതിന്റെ നോവിൽ