വൈഗ🥀
ഉണ്ണിയേട്ടാ, ഞാൻ ഇനിയും എൻറെ പഠിപ്പ് തുടരണ മെന്നാണോ പറയുന്നത് ?
അതെ ഞാൻ നിന്നെ കല്യാണം കഴിച്ചത് കൊണ്ട് നിൻറെ ഭാവി ഇല്ലാതായി എന്ന് പിന്നീട് ഒരു നാൾ നിനക്ക് തോന്നരുത്.
നിൻറെ അച്ഛൻറെ ഏറ്റവും വലിയ ആഗ്രഹമാണ് നിന്നെ ഒരു ഡോക്ടർ ആയി കാണുക എന്നത്.
അതിന് ഞാനായി ഒരു തടസ്സം നിൽക്കുന്നില്ല.
എൻറെ വീട്ടുകാർ എനിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഇത്രയും
പെട്ടെന്ന് നിന്നെ നിൻറെ വീട്ടുകാരുടെ സമ്മതം കൂടാതെ എൻറെ ജീവിതത്തി ലേക്ക് കൂടെ കൂട്ടേണ്ട വന്നത്.
അതിനിപ്പോൾ എന്തു പറ്റി ഞാൻ അതിന് ഒരു പരിഭവവും പറഞ്ഞിട്ടില്ലല്ലോ?
നീ ഇതുവരെ പറഞ്ഞിട്ടില്ല ഇനിയങ്ങോട്ട് പറയുകയുമില്ല എന്നറിയാം…
എന്നാലും സാരമില്ല ഇനി ഒരു വർഷം കൂടിയല്ലേ ഉള്ളൂ നിൻറെ കോഴ്സ് കംപ്ലീറ്റ് ആവാൻ അത് ചെയ്തിട്ട് തീർത്തിട്ട് മതി നമുക്കൊരു ജീവിതം തുടങ്ങാൻ …
അങ്ങനെയെങ്കിലും ഞാൻ നിന്റെ അച്ഛനോട് ചെയ്ത തെറ്റിന് ഒരു പ്രായശ്ചിത്തമാവുമല്ലോ?
എന്താ എൻറെ ഏട്ടന് പറ്റിയത് വല്ലാത്ത സെന്റിയിൽ ആണല്ലോ ?
ഹേയ് സെന്റി ഒന്നുമില്ല എനിക്ക് അങ്ങനെ തോന്നി…
എങ്കിൽ ഞാൻ ഒരു കാര്യം പറയാം എനിക്ക് ഇനി പഠിക്കേണ്ട …
അതൊന്നും പറഞ്ഞാൽ പറ്റില്ല നിൻറെ കോഴ്സ് കംപ്ലീറ്റ് കഴിഞ്ഞാൽ മാത്രമേ നമ്മൾ തമ്മിൽ ഒരു ജീവിതം ഉണ്ടാവുകയുള്ളൂ.
അപ്പോൾ ഞാൻ വീണ്ടും ബാംഗ്ലൂർ ക്ക് പോണം എന്നാണോ ഉണ്ണിയേട്ടൻ പറയുന്നത് ?
“അതെ, വൈഗ നീ പോണം നിൻറെ അച്ഛൻറെ ആഗ്രഹപ്രകാരം നല്ലൊരു ഡോക്ടറായി മടങ്ങിയെത്തിയതിനു ശേഷം നിൻറെ അച്ഛൻ എനിക്ക് നിന്നെ കൈപിടിച്ചു നൽകിയാൽ മാത്രമേ നമ്മൾ തമ്മിൽ ഒരുമിച്ച് ഒരു ജീവിതം ആരംഭിക്കുകയുള്ളൂ…
അച്ഛൻ ഇനി എന്നെ കൈപിടിച്ച് തരുമെന്ന് ഉണ്ണിയേട്ടൻ ഉറപ്പുണ്ടോ ?.
ഉണ്ട് നിൻറെ അച്ഛന് നിന്നെ ഒരിക്കലും ഒഴിവാക്കി വിടാൻ സാധ്യമല്ല.
അതും നീ ഒരു ഡോക്ടറായി തിരികെ വരുകയാണെങ്കിൽ പൂർണ്ണമനസ്സോടെ തന്നെ അദ്ദേഹം നിന്നെ ഏൽപ്പിക്കും…
നിൻറെ ജനനത്തോടെ അമ്മ മരിച്ചിട്ടും നിനക്ക് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ച ആ അച്ഛൻറെ നന്മ മനസ്സിലാക്കാതെ യാണ് ഞാൻ നിന്നെ എൻറെ ജീവിതത്തി ലേക്ക് കൈപിടിച്ചു കൂടെ കൂട്ടിയത്.
അതിനുശേഷം ആണ് എനിക്ക് മനസ്സിലായത് ഞാൻ കാണിച്ചത് എത്ര വലിയ തെറ്റാണെന്ന് .
അതിനു പരിഹാരമായിട്ടാണ് നിന്നെ ഒരു ഡോക്ടറായി അച്ഛൻറെ മുമ്പിൽ കൊണ്ട് ചെന്ന് നിർത്തണം എന്നുള്ളത്…
ശരിയാ ഏട്ടനെ കിട്ടിയപ്പോൾ ഇത്രയും കാലം നോക്കി വളർത്തിയ എൻറെ അച്ഛനെ വിട്ടു പോന്നവളല്ലേ ഞാൻ …
“ഉണ്ണിയേട്ടാ ഞാനല്ലേ മഹാപാപി ” എന്നുപറഞ്ഞവൾ പൊട്ടി കരഞ്ഞു കൊണ്ട് അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു…
അവൾ അടുത്ത ദിവസം തന്നെ ബാംഗ്ലൂരിലേക്ക് തിരികെ പോവാനായി തയ്യാറെടുത്തു.
പോകാനായി തീരുമാനിച്ചെങ്കിലും അവൾക്ക് തൻറെ ഉണ്ണിയേട്ടനെ വിട്ട് പോകുവാൻ തീരെ മനസ്സുണ്ടായി രുന്നില്ല…
നാളെ ഹൗസിലേക്ക് തിരികെ മടങ്ങി പോകുന്നതുകൊണ്ട് രണ്ടുപേരും ചേർന്ന് കുറച്ച് ഷോപ്പിങ്ങുകൾക്ക് നടത്തി…
വൈകിക്കൊരു മോഹം കയ്യിൽ ടാറ്റൂ അടിക്കണം എന്ന് അവളുടെ വലത് തണ്ടയിൽ ആലിലയിൽ കിടക്കുന്ന ഉണ്ണികണ്ണനും താഴെ ഉണ്ണി എന്ന പേരും ടാറ്റു ആക്കി …
അവനും അതുപോലെ തന്നെ ഇടതു നെഞ്ചിൽ അവളുടെ ചിത്രവും അതിനു താഴെ വൈഗ എന്ന പേരും ടാറ്റുവാക്കി…
പർച്ചേസിംഗ് ഒക്കെ കഴിഞ്ഞു വന്ന് നാളെ പോകുവാനുള്ള ബാഗ് ഒക്കെ തയ്യാറെടുക്കി .
കൂട്ടത്തിൽ ഉണ്ണിയുടെ ഒരു ജോഡി ഡ്രസ്സ് അവൾ എടുത്തു വച്ചു …
ഇതെന്തിനാടോ താൻ എന്റെ ഡ്രസ്സ് എടുത്തു വയ്ക്കുന്നത് എന്ന് അവൻ ചോദിച്ചു.
അതോ ഉണ്ണിയേട്ടൻ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് തോന്നിക്കുവാൻ വേണ്ടിയാണ്.
തന്റെ ഒരു കാര്യം,
താൻ എന്താടോ ഇങ്ങനെ കുട്ടികളെ പ്പോലെ അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
അവൾ കുട്ടികളെപ്പോലെ മുഖം വീർപ്പിച്ചു പിടിച്ചുനിന്നു .
അങ്ങനെ ഉണ്ണിയുടെ ആഗ്രഹം പ്രകാരം അവൾ ബാംഗ്ലൂരിലേക്ക് തൻറെ മുടങ്ങിയ പഠിപ്പ് തുടരുന്നതിന് വേണ്ടി പോയി.
പോയിട്ട് ആദ്യമൊക്കെ ഞാൻ തിരികെ പോരുകയാണ് എനിക്ക് പഠിക്കാൻ തോന്നുന്നില്ല എന്നൊക്കെ ഉണ്ണിയെ വിളിച്ചു പറഞ്ഞു നോക്കി…
ഉണ്ണി അതിനൊക്കെ നല്ല മറുപടി കൊടുത്തിരുന്നു. അങ്ങനെ ആറുമാസം കടന്നുപോയി…
ആറുമാസത്തിൽ ഒരിക്കൽ പോലും അവളെ നാട്ടിലേക്ക് വരാൻ ഉണ്ണി അനുവദിച്ചില്ല പകരം ആ ദിവസങ്ങളിൽ അവിടെ ചെന്ന് അവളെ കണ്ടു ഉടൻ തന്നെ മടങ്ങുകയായിരുന്നു പതിവ്..
വീണ്ടും ഒരു ആറുമാസവും കൂടി കടന്നുപോയി അവളുടെ പഠിപ്പ് കമ്പ്ലീറ്റ് ആയി കഴിഞ്ഞു രണ്ടാഴ്ചത്തെ ഇൻഡൺഷിപ്പും കഴിഞ്ഞു അവൾ
നാട്ടിലേക്ക് തിരിച്ചു.
അവൾ വരുന്ന വിവരം ഉണ്ണിയെ ഫോൺ ചെയ്ത് അറിയിച്ചു.
തൻറെ പ്രിയതമനെ കാണുവാനുള്ള സന്തോഷത്തിലായിരുന്നു അവൾ.
അവനുവേണ്ടി ഏതാനും സാധനങ്ങൾ അവിടെ നിന്ന് വാങ്ങിക്കുകയും തൻറെ ഉണ്ണിയേട്ടന് അത് എങ്ങനെയാണ് കൊടുക്കേണ്ടത് എന്നും മനസ്സിൽ കണ്ടു കൊണ്ട് ബസ്സിൽ കയറിയിരുന്നു.
എത്രയും പെട്ടെന്ന് അവൾക്ക് തൻറെ നാട്ടിലെത്തണം അച്ഛനെ കാണണം ഉണ്ണിയേട്ടനെ കാണണം സുഹൃത്തു
ക്കളെ കാണണം എന്നൊക്കെയുള്ള ആഗ്രഹത്തോടെയാണ് അവിടെനിന്ന് പുറപ്പെട്ടത്…
തന്നെ ബസ്സ്റ്റാൻഡിൽ കാത്ത് നിന്നാൽ മതിയെന്നും താൻ അവിടേക്ക് എത്തി കൊള്ളാമെന്നും പറഞ്ഞിരുന്നു…
അതനുസരിച്ച് അവളെ സ്വീകരിക്കു വാൻ ആയി ഉണ്ണി ബസ് സ്റ്റാൻഡിലേക്ക് പോയി.
അപ്പോഴാണ് ആ ദുഃഖ വാർത്ത അവൻ അറിയുന്നത്…
ബാംഗ്ലൂരിൽ നിന്ന് വന്ന മൈഥിലി എന്ന ബസ്സ് നമ്മുടെ പാറമട വളവ് തിരിഞ്ഞു വന്നപ്പോൾ മറ്റൊരു ബസ്സുമായി കൂട്ടിയിടിച്ച് മടയിലേക്ക് വീണ് പൊട്ടി ത്തെറിച്ചു …
മുക്കാൽ ഭാഗവും കത്തി നശിച്ചു എന്ന് തന്നെ വേണം പറയാൻ …
ആരും തന്നെ രക്ഷപ്പെടാൻ ഒരു വിധത്തിലുമുള്ള ചാൻസ് ഇല്ല എന്നാണ് അറിഞ്ഞത് ഇത്രയും കേട്ടതും അവൻറെ ചെവി പൊട്ടി പിളരുന്നതുപോലെ തോന്നി…
തന്റെ വൈഗ അവൾ ഉണ്ടായി കാണുമോ ഈ ബസ്സിൽ എന്നായിരുന്നു അയാളുടെ ചിന്ത.
ഉടൻ തന്നെ അവളുടെ കൂടെയുണ്ടായി രുന്ന കൂട്ടുകാരിയെ വിളിച്ചു അവൾ കയറിയ ബസിന്റെ പേര് ഒന്ന് ഉറപ്പുവരുത്തുവാനായി ശ്രമിച്ചു.
അവൾ അത് ഉറപ്പിച്ചു പറഞ്ഞു നാട്ടിലേക്കുള്ള മൈഥിലി ബസിലാണ് അവൾ കയറിയത്…
അത്രയും കേട്ടതും അവൻറെ ശ്വാസം നിലക്കുമോ എന്നു പോലും തോന്നിച്ചു.
ഉടൻ തന്നെ സംഭവം നടന്ന സ്ഥലത്തേക്ക് ഓടി കത്തിക്കരിഞ്ഞ മനുഷ്യാവശ്ശിഷ്ടങ്ങളും കൈയ്യും കാലും ഉടലും വേറെയായി കിടക്കുന്ന വരെ പെറുക്കി കൂട്ടി ആംബുലൻസിലേക്ക് കയറ്റി കൊണ്ടുപോകുന്നതിൽ
തൻറെ പ്രിയതമ ഉണ്ടാകുമോ എന്ന് കരുതി ഓടിച്ചെന്നു.
സുരക്ഷപ്രവർത്തകർ അല്ലാതെ മറ്റാർക്കും അങ്ങോട്ടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല .
ഇവിടുന്ന് കൊണ്ടുപോകുന്നവരെ ഗവൺമെൻറ് മെഡിക്കൽ കോളജിലെക്കാണ് കൊണ്ടുപോയത് എന്ന് മനസ്സിലാക്കി അവൻ വീണ്ടും അങ്ങോട്ടേക്ക് ഓടി .
ചെന്ന് അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടവർ ചില വാർഡുകളിലേക്ക് മാറ്റി എന്നറിഞ്ഞു മരണപ്പെട്ടവരെ മോർച്ചറിയിലേക്കും മാറ്റിഎന്ന് അവിടുത്തെ ഒരു അറ്റൻഡർ പറഞ്ഞു, അതനുസരിച്ച് വാർഡിലേക്ക് ഓടിക്കയറി ചുറ്റിനും വീക്ഷിച്ചു വൈഗയെ എങ്ങും കാണാൻ സാധിച്ചില്ല.
ശേഷം അവൻ കരഞ്ഞു തളർന്നു മോർച്ചറിയിലേക്ക് ഓടി അവിടെയും കാണാതായപ്പോൾ അവന് ചെറിയൊരു പ്രതീക്ഷ ബാക്കിയായി..
തന്റെ വൈഗ എവിടെയോ ജീവനോടെ ഉണ്ട് എന്ന് അവൻറെ മനസ്സ് പറഞ്ഞു.
പക്ഷേ എന്നാൽ എല്ലാ പ്രതീക്ഷയും തല്ലി തകർത്തുകൊണ്ട്അവിടെ ഒരു സ്ട്രക്ചറിൽ വെള്ള പുതപ്പിച്ചു ഒരു ശരീരം അതിൻറെ കൈ പുറത്തേക്ക് നീണ്ടിരുന്നു കൈത്തണ്ടയിൽ ആലിലയിൽ ഉണ്ണിക്കണ്ണന്റെ രൂപവും താഴെ ഉണ്ണി എന്ന പേര് ടാറ്റു ചെയ്തതു അപ്പോൾ തന്നെ അവന് മനസ്സിലായി അത് തൻറെ വൈഗയാണെന്നും അവൾ ഇന്ന് ജീവനോടെ ഇല്ലെന്നും …
“തൻറെ ജീവിതം മാറ്റി മറിച്ചേക്കാവുന്ന അന്ത്യ യാത്രയാണിതെന്ന് അറിയാതെ അവൾ ഈ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി യാത്രയായി “…
……….ശുഭം ……..
✍️നീലാംബരി
Very engaging and funny! For more information, visit: EXPLORE FURTHER. Let’s chat!