അസുരാധിപതി പാർട്ട് 5

Episode : 05

Written by : Vaiga Vedha & Wasim Akram

ജോർജിന്റെ നിർദ്ദേശപ്രകാരം ആന്റണിയും കൂട്ടാളികളും കാശിയെ എടുത്ത് ഒരു കസേരയിൽ ഇരുത്തി കുനിഞ്ഞിരുന്ന തല മുടി കുത്തിൽ പിടിച്ചുകൊണ്ട് നേരെ ഇരുത്തി…

” അവൻ ചത്തോന്ന് നോക്കെടാ..? ഇല്ലെങ്കിൽ എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ പറഞ്ഞു കേൾപ്പിക്കാനുണ്ട്…

ജോർജ് ആന്റണിയെ നോക്കി പറഞ്ഞതും അവൻ കാശിയുടെ നെഞ്ചിന് നേരെ കുനിഞ്ഞു നിന്നു. ഉള്ളിൽ മിടിക്കുന്ന താളം അവൻ കേട്ടു..

” ഇല്ല സാർ ജീവനുണ്ട്..

ജോർജോന്ന് അമർത്തി മൂളി കൊണ്ട് കാശിയുടെ മുന്നിലായി വന്നു നിന്നു.
ടോമി അയാൾക്ക് ഇരിക്കാനായി ഒരു കസേര ഇട്ടുകൊടുത്തു.

” എത്ര വലിയ അവതാരമാണെങ്കിലും ഒടുങ്ങണമെന്ന് ദൈവം തമ്പുരാൻ വിചാരിച്ചിട്ടുണ്ടേൽ അതിനെ തടുക്കാൻ ആ ദൈവത്തിനു മാത്രമേ സാധിക്കൂ.

ജോർജ് കസേരയിലെത്തിരുന്നുകൊണ്ട് കാലിൻമേൽ കാൽ കയറ്റിവെച്ച് കൊണ്ട് കാശിയെ നോക്കി…

അന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നു തീ കളിയാണ് നീ കളിക്കുന്നതെന്ന്.. അപ്പൊ നീ അത് കേട്ടില്ല വാശിയായിരുന്നു നിനക്ക്.
ആ തെണ്ടി പരിശകൾക്ക് വേണ്ടി പോരാടാൻ എന്നിട്ടിപ്പോൾ എന്തായി.. ഞാൻ പറഞ്ഞത് പോലെ അൽപ്പായുസായി പോയില്ലേ നിനക്ക്..?

ജോർജ് കാശിയെ നോക്കി പരിഹാസത്തോടെ പറഞ്ഞു…

” ഇവനെക്കുറിച്ച് എന്തൊക്കെയായിരുന്നു ആ രാവണന്റെ വീരവാദം
പറച്ചിൽ. സാക്ഷാൽ കാശിനാഥന്റെ പിറവിയാണ് തൊടാൻ നോക്കിയാൽ ഭസ്മമാക്കി കളയും പോലും തുഫ്…

ടോമി ഒരു വശത്തേക്ക് നീട്ടി തുപ്പി…

” മോനെ ടോമി… സാക്ഷാൽ ശ്രീകൃഷ്ണൻ പോലും ഒരു വേടന്റെ അമ്പിന് മുന്നിലായിരുന്നു പിടഞ്ഞു വീണത്… ഭഗവാൻ കൃഷ്ണന് അങ്ങനെ സംഭവിക്കാമെങ്കിൽ അവതാരത്തിന്റെ വെറും പിറവിയെടുത്ത ഇവനും മരിച്ചു വീഴാനാണോ പ്രയാസം…?

ജോർജ് കാശിയെ പുച്ഛത്തോടെ നോക്കി…

” ഇനി എന്നാത്തിനാ പപ്പാ ഇവനെ നോക്കി കൊണ്ടിരിക്കുന്നത്..? ഇവനെ അങ്‌ ഉടലോടെ പറമ്പിലോട്ട് എടുത്തിട്ട് പെട്രോളൊഴിച്ചു കത്തിക്കരുതോ…?

ടോമി ജോർജിന്റെ നോക്കി പറഞ്ഞപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു..

“ഛേ.. അടങ്ങു ടോമി…. ചാവുന്നതിനു മുന്നേ എനിക്ക് ഇവനോട് കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു കേൾപ്പിക്കാനുണ്ട്…

അഴിമതി മാത്രമല്ലടാ കൊച്ചനെ ഈ ജോർജിന്റെ care off ല് ഉള്ളത്. ഈ നിലയിൽ എത്താൻ വേണ്ടി ഒരുപാട് എണ്ണത്തിന്റെ കാലു വാരിയിട്ടുണ്ട്… കുതുകാൽ വെട്ടി വീഴ്ത്തിയിട്ടുണ്ട്. എന്തിനധികം തല വരെ അരിഞ്ഞുവീഴ്ത്തിയിട്ടുണ്ട് എല്ലാം ഈ വെള്ള ഖദറിന് വേണ്ടി…

ഒന്നു നിർത്തിയ ശേഷം അയാൾ വീണ്ടും തുടർന്നു.

ഈ നാട്ടിലെ മറ്റേത് തുണിയെക്കാളും വില കുറവാണ് ഞാൻ ഇട്ടിരിക്കുന്ന ഈ തുണിക്ക്.. പക്ഷേ മറ്റേത് ജോലിയെക്കാളും സ്ഥാനത്തേക്കാളും അധികാരത്തേക്കാളും പവറുണ്ട്.. ആ പവർ അതാണ് എനിക്കും വേണ്ടത് ആ പവറിനെ തിരെയാണ് നീ കളിച്ചതും…

ജോർജിന്റെ കണ്ണുകൾ കുറുകി അയാൾ കാശിക്ക് എതിരെയായി വന്നു അവന്റെ മുഖത്തിന് നേരെ കുനിഞ്ഞു നിന്നു.
നിന്റെ അവസാനത്തെ ആഗ്രഹം എന്തായിരുന്നു എന്നാ പറഞ്ഞത്..?

ആർക്കും വേണ്ടാതെ കിടക്കുന്ന ആ ശവങ്ങൾക്ക് അനുകൂലമായിട്ട് എന്തെങ്കിലും ചെയ്തു കൊടുക്കണമെന്നും അവറ്റകളെ പട്ടിണിക്ക് ഇടരുതെന്നും ഉപദ്രവിക്കരുതെന്നും അല്ലെ.. എന്നാൽ കേട്ടോ നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ അവരാരും തന്നെ ഈ ഭൂലോകത്ത് ഉണ്ടാവില്ല. അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വികാരിയടക്കം അമ്പതു കുഞ്ഞുങ്ങളും വെന്തു മരിച്ചു. ഇതായിരിക്കും നാളത്തെ ബ്രേക്കിംഗ് ന്യൂസ്. ഒരു പുൽനാംബിനു പോലും യാതൊരു തരത്തിലുമുള്ള സംശയമുണ്ടാവില്ല…

പതിഞ്ഞ സ്വരത്തിൽ ജോർജ് പറഞ്ഞു തീർന്നതും എടുത്തെറിയപ്പെട്ട പോലെ അയാൾ ദൂരേക്ക് തെറിച്ചു പോയി..

വാതിലും തകർത്തു കൊണ്ട് ജോർജ് ചെന്ന് വീണത് വെളിയിൽ CM ചന്ദ്രശേഖറിന്റെ വാഹനത്തിന് മുന്നിലായിരുന്നു.. അയാൾ എഴുന്നേറ്റു CM നെ നോക്കി. കാരണം പുകച്ചൊരു അടിയായിരുന്നു ജോർജിന് കിട്ടിയത്.. കവിൾ പൊത്തി പിടിച്ചു കൊണ്ട് ജോർജ് മുഖ്യനെ നോക്കി…

അതേസമയമായിരുന്നു യാദവിന്റെ ജീപ്പും അവിടേക്ക് ഇരച്ചു കയറി വന്നതും. ജീപ്പിൽ നിന്ന് ഇറങ്ങിയ യാദവ് CM ന്റെ മുന്നിലേക്ക് ചെന്നു സെല്യൂട്ട് നൽകി..

” ഒന്നിനെയും വിടരുത് Take All Of Them…

CM ഓർഡർ കൊടുത്തതും…

സാർ… എന്നും പറഞ്ഞു
യാദവും മറ്റു പോലീസുകാരും അകത്തേക്ക് പാഞ്ഞു കയറി.. ഇതേസമയം എന്താണ് ഇവിടെ നടന്നതെന്ന ചിന്തയിലായിരുന്നു ടോമി.
അവൻ ജോർജ് തെറിച്ചു പോയ വഴിയും തുടർന്ന് കാശിയെ ഇരുത്തിയ കസേരയിലേക്കും നോക്കി. കണ്ണിൽ പതിഞ്ഞ ദൃശ്യം വിശ്വസിക്കാനാകാതെ നിന്ന ടോമിയുടെ അടുത്തേക്ക് കാശി എഴുന്നേറ്റ് ചെന്നു. തുടർന്ന് ഷർട്ടിന്റ ഉള്ളിലായി കെട്ടി വെച്ചിരുന്ന എയർബാഗ് അഴിച്ച് ടോമിക്ക് നേരെ കാണിച്ചു.. അതിൽ നിന്നും ഉറ്റു വീഴുന്ന ചുവന്ന നിറം ഒരു അമ്പരപ്പോടെ അവൻ നോക്കി നിന്നു..

ശേഷം ഷർട്ടിന്റെ ബട്ടനിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും അവൻ ഊരിയെടുത്തു കാണിച്ചതോടെ സർവ്വവും നഷ്ടപ്പെട്ടവനെ പോലെ അവൻ തറഞ്ഞു നിന്നു…

” ദേ ആ നിൽക്കുന്നവന് രണ്ട് കണ്ണ് കൂടാതെ മൂന്നാമത് ഒരു കണ്ണ് കൂടെ ഉണ്ടെന്നു ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ ടോമി സാറേ…?

പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി വരുന്ന യാദവിന്റെ കൂടെ ഉണ്ടായിരുന്ന പോലീസുക്കാർ ആന്റണി യെയും കൂട്ടാളികളെയും പിടിച്ചു കെട്ടി പുറത്തേക്ക് കൊണ്ടുപോയി.

ഒരുപിടി ഭസ്മമായില്ലേ..?
ഈ കേരളക്കര മുഴുവനും ഇപ്പോ ചർച്ച ചെയ്യുന്നത് എന്താണെന്ന് അറിയണോ സാറിന്..?
മന്ത്രി ജോർജിനും ദത്തുപുത്രൻ സ്ഥലം MLA യുമായ ടോമി ജോർജിന്റെയും ലീലാ വിലാസങ്ങൾ… On Live Breaking News… ഈ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ പോലും അറിഞ്ഞു കഴിഞ്ഞു നിങ്ങളുടെ ക്രൂരത. പുറത്ത് കിട്ടാൻ നോക്കി നിൽപ്പുണ്ട് ജനങ്ങൾ നിങ്ങൾക്കുള്ള ശിക്ഷ നടപ്പാക്കാൻ….

യാദവ് ടോമിയെ നോക്കി പറഞ്ഞ പ്പോൾ അവന്റെ മുഖത്ത് വായിച്ചെടുക്കാൻ പറ്റാത്ത ഒരു തരം ഭവമായിരുന്നു അവന്റെ മുഖത്തു തെളിഞ്ഞു നിന്നത്…

” MLA സാർ എന്താ വിചാരിച്ചത് സാർ അവിടെ വന്നു പറഞ്ഞതൊക്കെയും ഞാൻ അങ്ങ് വെള്ളം തൊടാതെ വിഴുങ്ങിയെന്നോ..? ഞാൻ ഒരു Investigate Journalist കൂടെ ആണെന്നുള്ള കാര്യം സാർ മറന്ന് പോയോ..? ഒരു കാര്യത്തെക്കുറിച്ച് അല്ലെങ്കിൽ ഒരു വ്യക്തിയെക്കുറിച്ച് അതുമല്ലെങ്കിൽ ആ സ്ഥലത്തിനെ കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്നതിനു മുൻപ് അതിനെക്കുറിച്ച് നല്ലപോലെ ഹോംവർക്ക് ചെയ്തിട്ടേ ഞാൻ ഇറങ്ങിത്തിരിക്കാറുള്ളൂ.
എന്റെ സുഹൃത്ത് ഗൗരി പറഞ്ഞ കാര്യങ്ങൾ എനിക്കും അറിയാമായിരുന്നു അത് ഭാവിച്ചില്ലെന്ന് മാത്രം..
അതുകൊണ്ടാണല്ലോ നിങ്ങൾക്ക് ഇപ്പോൾ ഇങ്ങനെ നിൽക്കേണ്ടി വന്നതും.

കാശി ടോമിയെ നോക്കി പറഞ്ഞു നിർത്തി…

” നീ ചെവിയിൽ നുള്ളിക്കോ കാശി ഇതിനുള്ള മറുപടി നിനക്ക് ഞാൻ തന്നിരിക്കും..

ടോമി കാശിക്ക് നേരെ ഭീഷണി മുഴക്കിയപ്പോൾ അവൻ ഒരു പുച്ഛം കലർന്ന ചിരി സമ്മാനിച്ചുകൊണ്ട് കാശി പുറത്തേക്ക് ഇറങ്ങി…

അവനെ കണ്ടപാടെ അവിടെ തടിച്ചു കൂടി നിന്ന നാട്ടുകാരും അവന്റെ സുഹൃത്തുക്കളും ഒന്നടങ്കം പാഞ്ഞെത്തി അവനെ എടുത്തുയർത്തി.

ആ ബഹളങ്ങൾക്കും ആരവത്തിനും ഇടയിലൂടെ യാദവ് കൈയ്യാമം വെച്ചുകൊണ്ട് ടോമിയുമായി പുറത്തേക്ക് വന്നു. ഈ കാഴ്ചകൾ എല്ലാം ഓർഫനേജിൽ ഇരുന്നുകൊണ്ട് ടിവിയിൽ കാണുന്ന ഗൗരവം ഫാദറും കുഞ്ഞുങ്ങളും കണ്ട പോലെ ദൂരെ കാതങ്ങൾക്കപ്പുറം ഇരുന്നുകൊണ്ട് അവളുടെ മിഴികളും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കേരള ബോർഡറും ചെക്ക് പോസ്റ്റുകളും താണ്ടി വന്ന തീക്ഷ്ണത നിറഞ്ഞ അവളുടെ മിഴികൾ കൈയ്യിലിരുന്ന മൊബൈൽ സ്ക്രീനിൽ തറഞ്ഞു.. കാശിയുടെ മുഖത്തും താഴെ പാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ബ്രേക്കിംഗ് ന്യൂസ് ഹെഡ് ലൈനിലേക്കും മാറിമാറി
ആ മിഴികൾ ഒഴുകി നടന്നു…

കാലിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടപ്പോൾ റിച്ചി കണ്ണുകൾ വലിച്ചു തുറന്നു. ഇടതു കാലിന്റെ തള്ളവിരലിൽ ഇരിക്കുന്ന തള്ളവിരലിൽ ഇരിക്കുന്ന എലിയെ കണ്ടപ്പോൾ അവൻ പേടിയോടെ കാൽ കുടഞ്ഞു അനക്കം തട്ടിയപ്പോൾ അത് കാലിൽ നിന്ന് ഊർന്ന് പോവുകയും ചെയ്തു.

” സ്റ്റേഷനിൽ നിന്നെ കാണാൻ ഇല്ലെന്ന പരാതി കിട്ടിയിട്ടുണ്ടെന്ന് അറിഞ്ഞു. അത് കേട്ടപ്പോ റിച്ചിയുടെ മുഖം തെളിഞ്ഞു പ്രതീക്ഷയുടെ വെളിച്ചം ആ മുഖത്തു ലൂദർ കണ്ണിമ ചിമ്മാതെ നോക്കി നിന്നു…

” ഇപ്പോൾ നിന്റെ മുഖത്ത് ഒരു പ്രതീക്ഷ ഞാൻ കാണുന്നുണ്ട്. ഇവിടെ നിന്നും രക്ഷപ്പെട്ടു പോകാം എന്നുള്ളൊരു പ്രതീക്ഷ..

റിച്ചി അവനെ നോക്കി ആ മുഖം അപ്പോഴും ശാന്തമായിരുന്നു.. തിളങ്ങുന്ന വെള്ളാരം കണ്ണുകളും നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളും എല്ലാം അവൻ നോക്കി കിടന്നു.

” പരാതി കിട്ടി എന്നാണ് ഞാൻ പറഞ്ഞത് പക്ഷേ അതിനർത്ഥം ഇവിടെ നിന്ന് രക്ഷപ്പെട്ടു പോകാം എന്നല്ല.

അവൻ റിച്ചിയുടെ നേരെ ചൂണ്ടുവിരൽ ഉയർത്തി.

നിനക്ക് ഇനി ഒരു രക്ഷപ്പെടൽ ഉണ്ടെങ്കിൽ അത് നരകത്തിലേക്ക് മാത്രമായിരിക്കും.. അങ്ങോട്ടുള്ള കല്ലും മണ്ണും നിറഞ്ഞ പാതയിലാണ് നീയിപ്പോൾ.
ശരീരത്തിൽ നിന്നും ചോര കിനിയും വാർന്നൊഴുകും അളവില്ലാതെ…

പറഞ്ഞുകൊണ്ട് ഒരു ആണി എടുത്തു റിച്ചിയുടെ വലത് ഉള്ളം കൈയ്യിലേക്ക് അടിച്ചു കയറ്റിയപ്പോൾ അർത്ഥനാദം ഉടലെടുത്തു അവനിൽ നിന്നും…

ആാാാ…. ആാാാ…..

ഉള്ളം കൈയ്യിൽ നിന്ന് കൊഴുത്ത ചോര ഒഴുകിയിറങ്ങി.. ആ വേദനയിലും അവൻ കിടന്നു പുളഞ്ഞു….

വേണ്ട… വേണ്ടാ….. ആാാ….. ആാാ….

അവന്റെ ഇടതുകൈയ്യിലേക്കും മറ്റൊരെണ്ണം തുളഞ്ഞു കയറി…

കൊഴുത്ത ചോര കൈയ്യിൽ നിന്നുമെടുത്തു കൊണ്ട് അവൻ നാസികയിലേക്ക് അടുപ്പിച്ചു.. ഇരുമ്പ് കലർന്ന മണത്തെ അവർ ദീർഘമായി വലിച്ചെടുത്തു. ഉള്ളിൽ നിറഞ്ഞ ഉന്മാദത്തോടെ അവൻ ഉറക്കെ ചിരിച്ചു ആ ചെകുത്താൻ കോട്ടയും പ്രേത വനവും ഇളകാൻ പാകത്തിൽ…

ഹാ ഹാ ഹാ…..

ജോർജിനെയും ടോമിയെയും വിജിലൻസ് തെളിവുകൾ നിരത്തി തലങ്ങും വിലങ്ങും നിന്ന് ചോദ്യം ചെയ്തു. അതിന് സാക്ഷിയായി യാദവും, ദാസും, മുഖ്യനും…
തിരിച്ചൊന്നു തർക്കിക്കാൻ പോലും അവരെക്കൊണ്ട് സാധിച്ചില്ല എന്നതാണ് വാസ്തവം.

കാശ് കണ്ടെത്തിയ തെളിവുകളും ഒടുക്കം നടന്ന ലൈവും അവർക്കെതിരായിട്ട് തന്നെ സംസാരിക്കുന്നവയായിരുന്നു. 12 മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ജോർ ജിന്റെയും ദത്തുപുത്രൻ ടോമിയുടെയും രാജിക്കത്ത് മുഖ്യൻ എഴുതി വാങ്ങി. ശേഷം അവരെ രണ്ടുപേരെയും കൈയ്യാമം വെച്ചുകൊണ്ട്
വിജിലൻസ് ഓഫീസിനു വെളിയിൽ എത്തിച്ചപ്പോ
സമയം വൈകുന്നേരത്തോട് അടുത്തിരുന്നു.

ജോർജ്ജും ടോമിയും പുറത്തേക്ക് ഇറങ്ങിയതും ഗേറ്റിനു വെളിയിൽ കൂടി നിന്ന ജനങ്ങളും അവരുടെ തന്നെ അണിയറ പ്രവർത്തകരും കൂക്കി വിളിച്ചും കോലം കത്തിച്ചും പ്രതിഷേധം അറിയിക്കുന്നത് കണ്ടപ്പോൾ നിന്ന നിൽപ്പിൽ തന്നെ ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ചു പോയി അവർ..

” കണ്ടില്ലേ ഇത്രയും നാളും ജയ് വിളിച്ചും കൊടിപിടിച്ചും നടന്നവരാ.
ഇത്രേം ഉള്ളു ഒരുപക്ഷേ സത്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഇവര് വിശ്വസിക്കുമായിരുന്നില്ല ഇതിപ്പോൾ നേരിട്ടാണല്ലോ എല്ലാം കണ്ടതും കേട്ടതും…

യാദവ് ജോർജിനെയും ടോമിയെയും മാറി മാറി നോക്കി..

പണ്ടുള്ളവർ പറയും അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ എന്ന്. ഇതിപ്പോ അങ്ങനെയല്ലല്ലോ.. വീഴ്ത്തിയത് അല്ലേ അതും സാക്ഷാൽ കാശിനാഥൻ തന്നെ…

അത്രയും പറഞ്ഞുകൊണ്ട് യാദവ് അവിടെനിന്നും ഇറങ്ങിയപ്പോൾ അവരുടെ നോട്ടം അവനിലും പിന്നാലെ ഒരു മറച്ചുവട്ടിൽ കൈ കെട്ടി നിൽക്കുന്ന കാശിയിലും എത്തി.. കണ്ണുകളിൽ പക നിറച്ചു കൊണ്ട് അവർ ഇരുവരും കാശിയെ നോക്കിയപ്പോൾ അവരെ നോക്കി പുച്ഛംകലർന്ന ഒരു ചിരി സമ്മാനിച്ചു കൊണ്ട് അവൻ ബൈക്കിൽ കയറി പുറത്തേക്ക് കുതിച്ചു…

യാത്രയ്ക്കിടയിൽ അവനൊരു കോൾ വന്നു ഗൗരവിന്റേതായിരുന്നു അത്. ബൈക്ക് ഒരു വർഷത്തേക്ക് ഒതുക്കി അവൻ ആ കോൾ അറ്റൻഡ് ചെയ്തു. ഗൗരിയുമായി സംസാരിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ഒരു സ്കോർപിയോ അവനെ കടന്നുപോയത്. പോയ പോക്കിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ബാക്കിയായ ചെളിയും അവന്റെ ദേഹത്തേക്ക് തെറിപ്പിച്ചായിരുന്നു ആ വണ്ടി പോയത്.

” ഏതവന്റെ അമ്മക്ക് പിണ്ഡം വെക്കാനാടാ പോകുന്നത്..?

ആ വണ്ടിയെ നോക്കി അവൻ ചീറിയതും ഒരു സഡൺ ബ്രേക്ക് ഇട്ട് ആ വാഹനം അവിടെ നിന്നു.

അവൻ നോക്കി നിൽക്കേ കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന്
ജീൻസും ടി ഷർട്ടും ധരിച്ചു ഒരു പെണ്ണ് ഇറങ്ങി. ബ്ലാക്ക് കളറിൽ ഹൈഹീൽ ധരിച്ച പാതങ്ങൾ അവനിലേക്ക് അടുത്തു വന്നു. ഇളം പച്ചനിറത്തിലുള്ള അവളുടെ കണ്ണുകൾ കാശിയിൽ തറഞ്ഞു നിന്നപ്പോൾ ഒരു വേള അവൻ അതിൽ മതി മറന്നു പോയിരുന്നു
പെട്ടെന്ന് തന്നെ അവൻ സ്വബോധം തിരിച്ചെടുത്തു അവളെയും അവൾ വന്ന ഡൽഹി രജിസ്ട്രേഷൻ വണ്ടിയെയും മാറി മാറി നോക്കി.

“അതെ റോഡിൽ വണ്ടികൾ മാത്രമല്ല പോകുന്നതും നിൽക്കുന്നതും.. ഒന്ന് അരികിൽ നിൽക്കുന്ന മനുഷ്യരെ നോക്കുന്നതും നന്നായിരിക്കും അതൊന്ന് ഡ്രൈവറോട് പറഞ്ഞു കൊടുത്തേക്ക്.
ഇതിപ്പോ എന്റെ ദേഹത്ത് പറ്റിയത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു.. ഡൽഹി പോലെയല്ല മോളെ കേരളം.. ആദ്യം അടി പിന്നെ ചോദ്യം അതാണ് ഇവിടുത്തെ സ്റ്റൈൽ…

കാശിയുടെ സംസാരം മുഴുവനും അവൾ ക്ഷമയോടെ കേട്ടു നിന്നു.

” അറിയാം മിസ്റ്റർ ഋഷികേഷ്. എല്ലാം കണ്ടും കേട്ടും അറിഞ്ഞും തന്നെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്..

അവളുടെ ഋഷികേഷ് എന്ന വിളിയിൽ അവനൊന്നു പകച്ചു. എങ്കിലും അവൻ അവളെ സംശയത്തോടെ നോക്കി.

“Anyway Congrats… അഴിമതിക്കാരായ മിനിസ്റ്റർ ജോർജിനെയും MLA ടോമി ജോർജിനെയും പൂട്ടാൻ കാണിച്ച ആ ധൈര്യം…
I really appreciate that…

അവളുടെ നാവുകൾ കാശിയെ പ്രശംസസിക്കാൻ തുടങ്ങിയപ്പോൾ അവന്റെ മുഖത്ത് അപ്പോൾ അമ്പരപ്പായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
തന്നെ അറിയാവുന്ന ഇവൾ ആരാണെന്നായിരുന്നു അപ്പോഴത്തെ അവന്റെ ചിന്ത.

“കാണണമെന്നാഗ്രഹിച്ചിരുന്നു. But അതിത്ര പെട്ടെന്നു നടക്കുമെന്ന് കരുതിയില്ല…

അവൾ അവനെ നോക്കി ചുമൽ കൂച്ചി പുഞ്ചിരിച്ചു.

Okey then see you later bye.

അവൾ പോകാനായി തിരിഞ്ഞതും കാശി..

“Excuse Me…

അവൾ അവനെ തിരിഞ്ഞു നോക്കി..

” എന്നെക്കുറിച്ച് ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് അറിയാവുന്ന നിങ്ങൾ ആരാണെന്ന് പറഞ്ഞിട്ട് പോകണം ഇല്ലെങ്കിൽ നാളെ വീണ്ടും കണ്ടുമുട്ടേണ്ടി വന്നാൽ എന്തു വിളിക്കണം എന്ന് അറിയാതെ സംശയിച്ചു നിന്നു പോകേണ്ടി വരും.

കാശിയുടെ ആ വാക്കുകൾ കേട്ടപ്പോ അവൾ ആദ്യമൊന്നു ചിരിച്ചു. ശേഷം ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു വാലറ്റ് എടുത്തു അതിൽ നിന്നും ഒരു വൈറ്റ് കാർഡ് എടുത്തു കാശിയുടെ നേർക്ക് നീട്ടി അവന്റെ കണ്ണുകൾ വിടർന്നു. ശേഷം മുഖത്ത് വിടർന്ന അമ്പരപ്പോടെ അവൻ അവളെ നോക്കി.

” സോറി മാഡം ഞാൻ ആളറിയാതെ…?

കാശി നിറഞ്ഞ ഉൽക്കണ്ഠയോടെ വീണ്ടും അവളെ നോക്കി പറഞ്ഞു.

” എതിരെ നിൽക്കുന്ന ആള്. അത് അറിയാവുന്ന ആളാണെങ്കിലും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം അല്ലാതെ അവിടെ മൗനം പാലിച്ചു നിൽക്കുമ്പോൾ ആണ് അവിടെ ക്രമസമാധാനം നഷ്ടപ്പെടുന്നത്.

അവൾ അവനെ ഗൗരവത്തോടെ നോക്കി തുടർന്ന് വണ്ടിയുടെ അടുത്തേക്ക് നടന്നു. ഡോറ് തുറന്ന് അകത്തേക്ക് കയറുന്നതിനു മുൻപ് ഒരിക്കൽ കൂടി അവനെ അവൾ നോക്കി..

“പിന്നെ എന്റെ അമ്മയ്ക്ക് പണ്ടേ ഞാൻ പിണ്ഡം വച്ചതാണ് കേട്ടോ..?

അവൾ അവനെ നോക്കി വിളിച്ചു പറഞ്ഞു ശേഷം ഒന്ന് പുഞ്ചിരിച്ചു വണ്ടിയിൽ കയറി. അവൾ പോയ വഴിയെ നോക്കി അവൻ ഫോൺ ചെവിയോട് അടുപ്പിച്ചു.

“കാശി… എന്താടാ… ആരാ അത്…?

ഗൗരവിന്റെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞു. അവർ സംസാരിച്ചത് മുഴുവനും അപ്പുറത്ത് ഇരുന്നുകൊണ്ട് അവനും കേട്ടിരുന്നു…

” ഒരു ജിന്നാണ് മോനെ..
അവളുടെ ആ കണ്ണുകൾ
Ufff….

അനുരാഗത്തിൻ വേളയിൽ… വരമായി
വന്നൊരു സന്ധ്യയിൽ
മനമേ നീ… പാടു പ്രേമർദ്രം…

“Hello… കാശി… എടാ..

ഗൗരി വിളിച്ചപ്പോൾ ആയിരുന്നു അവൻ സ്വബോധത്തിലേക്ക് തിരികെ എത്തിയത്..

അവനൊന്നു തല കുടഞ്ഞു… ശേഷം അവൾ കൊടുത്ത വിസിറ്റിംഗ് കാർഡ് എടുത്തു അതിലേക്ക് നോക്കി…

ഗൗരി വീണ്ടും തുടർന്നു.

“നിന്നോടാണ് പോത്തേ ഞാൻ ചോദിച്ചത് അതാരാണെന്ന്…?

അവന്റെ നാവുകൾ മെല്ലെ ഗൗരവിനായി മന്ത്രിച്ചു….

ദയാ ദത്തൻ….
Commissioner Of Delhi Police…!!!

തുടരും…..

2 comments

Leave a Reply

Your email address will not be published. Required fields are marked *